ക്വുർആനിലെ ചരിത്രകഥനങ്ങൾ ബൈബിളിൽ നിന്നെടുത്തതല്ലേ?

/ക്വുർആനിലെ ചരിത്രകഥനങ്ങൾ ബൈബിളിൽ നിന്നെടുത്തതല്ലേ?
/ക്വുർആനിലെ ചരിത്രകഥനങ്ങൾ ബൈബിളിൽ നിന്നെടുത്തതല്ലേ?

ക്വുർആനിലെ ചരിത്രകഥനങ്ങൾ ബൈബിളിൽ നിന്നെടുത്തതല്ലേ?

കനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൗതികവാദികളുമെല്ലാമായ വിമര്‍ ശകര്‍ ഒരേസ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന് ബോധ്യ മാകും.

ഒന്ന്) മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു. ബൈബിള്‍ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതില്‍നിന്ന് പകര്‍ത്തിയെഴുതുക അദ്ദേഹത്തിന് സ്വന്തമായി അസാധ്യ മായിരുന്നു. ശിഷ്യന്മാരില്‍ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേഹം അത് നിര്‍വഹിച്ചുവെന്ന് കരുതാനും വയ്യ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ശിഷ്യന്മാരില്‍ ചിലര്‍ക്കെങ്കിലും അത് അറിയാന്‍ കഴിയേണ്ടതായിരുന്നു. അത് മുഖേന മുഹമ്മദ് നബി (സ)യുടെ വിശ്വാസ്യതയില്‍ അവര്‍ സംശയി ക്കുകയും അവര്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍തട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ)യുടെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്‍ക്കുന്നതിന് പകരം സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കു വാന്‍ സന്നദ്ധരായവരായിരുന്നു പ്രവാചക ശിഷ്യന്മാര്‍ എന്നോര്‍ക്കുക. പ്രവാചകനില്‍ (സ) ഏതെ ങ്കിലുംതരത്തിലുള്ള അവിശ്വാസ്യതയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ത്യാഗം ചെയ്യാന്‍ സന്ന ദ്ധരായ ഒരു അനുയായിവൃന്ദത്തെ വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് തീര്‍ച്ച യാണ്.

”ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട് അത് എഴുതു കയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു” (വി.ഖു. 29:48).

രണ്ട്) മുഹമ്മദ് നബി (സ) യുടെ ജീവിതകാലത്ത് ബൈബിള്‍ പഴയനിയമമോ പുതിയനിയമമോ അറ ബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയ നിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്‌ലാമിന്റെ ദിഗ്‌വിജയങ്ങള്‍ക്ക് ശേഷമാണ്. പഴയ നിയമ രേഖകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ഏണസ്റ്റ് വൂര്‍ഥ്‌വിന്‍ എഴുതുന്നത് കാണുക: ”ഇസ്‌ലാ മിന്റെ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവുകയും ഇസ്‌ലാമിക രാജ്യങ്ങ ളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറു കയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകള്‍ അനിവാര്യമാക്കി ത്തീര്‍ത്ത ഈ സാഹചര്യ ത്തില്‍ സ്വതന്ത്രവും പ്രാഥമികമായ വ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകള്‍ പുറത്തു വന്നു”.(Ernst Wurthewein: The Text of The Old Testament Page 104).

ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പഴയ നിയമബൈ ബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ് ലഭ്യമായ കയ്യെഴുത്ത് രേഖകള്‍ വ്യക്തമാക്കുന്നത് (Ibid Page 224-225).

ഏക ദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയ മവും അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പ്രഗത്ഭനായ സിഡ്‌നി എച്ച്. ഗ്രിഫിത്തിന്റെ വരികള്‍ കാണുക:”അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖ ‘സിനായ് അറ ബി കയ്യെഴുത്ത് പ്രതി 72’ (Sinai Arabic MS72) ആണ്. ജറുസലേം സഭയുടെ ഗ്രീക്ക് പ്രാര്‍ത്ഥനാ കലണ്ടറി ന്റെ കാലക്രമാടിസ്ഥാനത്തില്‍ അധ്യായങ്ങള്‍ രേഖപ്പെടുത്തി യ നാല് കാനോനിക സുവിശേഷങ്ങ ളും ഇതിലുണ്ട്. രേഖയുടെ അന്ത്യത്തിലെ കുറിപ്പ് വ്യക്തമാക്കുന്നത് ഈ കയ്യെഴുത്ത് രേഖ അറബി കലണ്ടര്‍ 284ല്‍ അഥവാ ക്രിസ്താബ്ദം 897ല്‍ റംലയിലെ സ്റ്റീഫന്‍ (Stephen of Ramlah) എഴുതിയതാണെന്ന് (Sidney H Griffith: The Gospel in Arabic: An Enquiry Into its Appearance In the First Abbasi Century Page 132) എന്നാല്‍ അപ്പോസ്തല പ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങ ളുമുള്‍ക്കൊള്ളുന്ന Sinai Arabic MS151 എന്ന കയ്യെഴുത്ത് രേഖ ഹിജ്‌റ253 ല്‍ അഥവാ ക്രിസ്താബ്ദം 867ല്‍ സുറിയാനിയില്‍നിന്ന് അറബിയിലേക്ക് ബിസ്ര്‍ബ്‌നുസിര്‍റി എന്നയാള്‍ വിവര്‍ത്തനം ചെയ്തതായി കാണുന്നുണ്ട്. ഇതില്‍ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. (Ibid Page 131).

മുഹമ്മദ് നബി(ല)ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞാണ് പുതിയനിയമവും പഴയനി യമവുമെല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി (സ) മറ്റാരില്‍നിന്നെങ്കിലും അറബിയിലുള്ള ബൈബിള്‍ വായിച്ചുകേട്ടശേഷം അതിലെ കഥകള്‍ ഉള്‍ക്കൊ ള്ളിച്ചുകൊണ്ട് എഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്. അറ ബിയില്‍ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന് കരുതുന്നത് നിരര്‍ത്ഥകമാണെന്ന് പറ യേണ്ടതില്ലല്ലോ.

മൂന്ന്) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത്  അധാര്‍മ്മികരും അസാന്മാര്‍ഗികരുമായി രുന്നു അവരെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് ബൈബിള്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത്. മദ്യ പിച്ച് നഗ്‌നനായ നോഹും ലഹരിമൂത്ത് സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാ ക്കോബും വിഷയലമ്പടനായ ദാവീദും മദ്യം വിളമ്പിയ യേശുവുമെല്ലാം, ധര്‍മ്മത്തിലേക്ക് ജനങ്ങളെ നയിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍ എന്ന സങ്കല്‍പത്തിന് കടക വിരുദ്ധ മായ കഥകളാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആനിലെ ചരിത്രവിവരണത്തില്‍ ഇത്ത രം യാതൊരു കഥകളും കാണുന്നില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴു തിയതായിരുന്നു ഈ കഥകളെങ്കില്‍  പ്രവാചകന്മാരില്‍ ബൈബിള്‍ ആരോപിച്ച അധാര്‍മ്മികതകളി ലേതെങ്കിലും ഖുര്‍ആ നിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന് മാത്രമല്ല, പ്രവാ ചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഖുര്‍ആനിലെ പ്രവാചക കഥനങ്ങളെ ല്ലാമെന്ന കാര്യം അത് ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന വാദത്തിന്റെ നട്ടെല്ലൊടി ക്കുന്നുണ്ട്.

നാല്) ചരിത്രത്തിന്റെ അളവുകോലുകള്‍ വെച്ചുനോക്കുമ്പോള്‍ വസ്തുനിഷ്ഠചരിത്രത്തിന് നിരക്കാ ത്ത നിരവധി പ്രസ്താവനകള്‍ ബൈബിള്‍ നടത്തുന്നുണ്ട്. ഇത് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ അംഗീ കരിക്കുന്നതാണ്. ”ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താവനകളും ബൈബിളില്‍ കണ്ടെന്നു വരാം” (ബൈബിള്‍ വിജ്ഞാനകോശം പുറം 12). ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിക്കൊണ്ട് മുഹമ്മദ് നബി (സ)രചിച്ചതായിരുന്നു ഖുര്‍ആനെങ്കില്‍ അതില്‍ ബൈബിളിലേതുപോലെ ചരിത്രപ രമായി കൃത്യമല്ലാത്ത പ്രസ്താവനകള്‍ കാണപ്പെടേണ്ടതായിരുന്നു. എന്നാല്‍, അത്തരം യാതൊരു പ്രസ്താവനയും ഖുര്‍ആനിലില്ല.

അഞ്ച്) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബൈബിളില്‍ നിരവധി അശാ സ്ത്രീയമായ പരാമര്‍ശങ്ങള്‍ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക് മുമ്പുതന്നെ രാപ്പകലുകളുണ്ടായ തായി വിവരിക്കുന്ന ഉല്‍പത്തി പുസ്തകം മുതലാരംഭിക്കുന്നു ബൈബിളിലെ ശാസ്ത്രവിരുദ്ധമായ പരാമര്‍ശങ്ങള്‍. രാപ്പകലുകളുണ്ടാവുന്നത് സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നില്‍ക്കുകയാണെന്നും (സങ്കീ 104:5) മുയല്‍ അയവിറക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിള്‍ പരാമര്‍ശങ്ങള്‍ അതിന്റെ അശാസ്ത്രീയതക്ക് ഉദാഹരണങ്ങളാണ്. ഈ പരാമര്‍ശങ്ങളെല്ലാം വരുന്നത് പ്രവാചകകഥനങ്ങള്‍ക്കിടയിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബൈബിളായിരുന്നു ഖുര്‍ആനിന്റെ രചനയ്ക്കുപയോഗിച്ചിരുന്ന സ്രോതസ്സെങ്കില്‍ ഈ അശാസ്ത്രീയമായ പരാമര്‍ശങ്ങളെല്ലാം ഖുര്‍ആനിലും സ്ഥാനം പിടിക്കുമായി രുന്നു. ഈ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന അറിവ് മുഹമ്മദ് നബി (സ)യുടെ കാലത്തുണ്ടായിരുന്നില്ലെന്നോര്‍ക്കുക. എന്നാല്‍ ഖുര്‍ആനില്‍ ഇത്തരം യാതൊരുവിധ പരാമര്‍ശങ്ങ ളുമില്ല. ഖുര്‍ആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുതകളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളില്‍നിന്ന് പകര്‍ത്തിക്കൊണ്ട് മുഹമ്മദ് നബി (സ) രചിച്ച ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വാദിക്കുകയാണെങ്കില്‍ തനിക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങള്‍ കൂടി മുന്‍കൂട്ടി കാണാന്‍ കഴിയുകയും അതിന്റെ അടിസ്ഥാന ത്തില്‍ ബൈബിളിലുള്ള അശാസ്ത്രീയതകള്‍ അറിഞ്ഞ് അവയെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധ മായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷനാണ് അദ്ദേഹമെന്ന് പറയേണ്ടി വരും. സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്ന വസ്തുത നിഷേധിക്കു വാന്‍ തെളിവ് പരതുന്നവര്‍ മുഹമ്മദ് നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ് എത്തിച്ചേരുകയെന്നര്‍ത്ഥം.

ആറ്) ബൈബിളില്‍ പറയാത്ത ചില പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം ഖുര്‍ ആന്‍ വിവരിക്കുന്നുണ്ട്. ആദ്, സമൂദ് ഗോത്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഹൂദ് നബിയുടെയും സാലിഹ് നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാച കന്മാരാണിവര്‍. ബൈബിളില്‍നിന്ന് കോപ്പിയടിക്കുകയാണ് മുഹമ്മദ് നബി (സ)ചെയ്തതെങ്കില്‍ ഈ ചരിത്ര ങ്ങള്‍ അദ്ദേഹത്തിന് എവിടെനിന്നാണ് കിട്ടിയത്?

ഏഴ്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോള്‍തന്നെ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. നൂഹ് നബി (അ) യും അവിശ്വാസിയായ മകനും തമ്മില്‍ നടന്ന സംഭാഷണവും മകന്‍ പ്രളയത്തില്‍പെട്ട സംഭവവിവരണവും സൂറത്തു ഹൂദില്‍ (11:42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെ വിടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മില്‍ നടന്ന സംവാദവും (ഖുര്‍ആന്‍ 2:258) പിതാവു മായി നടന്ന സംഭാഷണവും (ഖുര്‍ആന്‍ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷ്ണിച്ച് നാല് മലകളില്‍വെച്ചശേഷം അവയെ വിളിച്ചാല്‍ അവ ഓടിവരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞ സംഭവവും (2:260) തീയിലേക്ക് വലി ച്ചെറിയപ്പെടുകയും അതില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ചരിത്ര വു(21:56-70)മൊന്നും ബൈബിളിലൊരിടത്തും കാണാന്‍ കഴിയില്ല. ദൈവിക കല്‍പന പ്രകാരം ഒരു പശുവിനെ അറുക്കാന്‍ മൂസാ (അ) ഇസ്രായീല്യരോട് നിര്‍ദേശിക്കുകയും, പശുവിന്റെ പ്രത്യേക തകള്‍ ചോദിച്ച് അതിന്റെ നിര്‍വ്വഹണം അവര്‍ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുര്‍ആന്‍ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത് അതിന്റെ ഒരുഭാ ഗംകൊണ്ട് അടിക്കുവാന്‍ കല്‍പിച്ച കഥനങ്ങളും (2:72, 73) മൂസാ നബി ((അ))യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ) യുടെ ജനനം മുതല്‍ തന്നെയുള്ള ബൈബിളില്‍ പറയാത്ത പല സംഭവങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. സകരി യ്യായുടെ സംരക്ഷണത്തില്‍ പ്രാര്‍ത്ഥനാസ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന മര്‍യമിന്റെ കുട്ടിക്കാ ലത്ത് അവര്‍ക്ക് അത്ഭുതകരമായി ഭക്ഷണസാധനങ്ങള്‍ ലഭിച്ച സംഭവം (ഖുര്‍ആന്‍ 3:37), മര്‍യമിന്റെ പ്രസവസമയത്ത് അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ച വിവരണം (19:23-26), ഈസാ (അ) തൊട്ടിലില്‍വെച്ച് സംസാരിച്ച് തന്റെ നിയോഗം പ്രഖ്യാപിച്ചുകൊണ്ട് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി ഈസാ (അ) അതില്‍ ഊതിയപ്പോള്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളില്‍ ഒരിടത്തും പരാമര്‍ശിക്കുന്നുപോലുമില്ല.

ബൈബിളി ല്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിക്കൊണ്ടാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ അദ്ദേഹ ത്തിന് എവിടെനിന്നുകിട്ടി? സത്യത്തില്‍ ഖുര്‍ആന്‍ ദൈവ വചനമായതുകൊണ്ടാണ് ബൈബിളിലെ വിടെയും സൂചിപ്പിക്കാത്ത സംഭവങ്ങള്‍പോലും അതില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മര്‍യത്തി ന്റെ ബാല്യകാല സംഭവങ്ങള്‍ വിവരിക്കവെ ഖുര്‍ആന്‍ പറഞ്ഞത് എത്ര ശരി! ”(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറു ക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നി ല്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (വി.ഖു. 3:44).

എട്ട്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ പറയുമ്പോഴും ബൈബിളില്‍നിന്ന് വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുര്‍ആന്‍ കാത്തുസൂക്ഷിക്കുന്നത് കാണാം. ഉദാഹരണത്തിന് മോശ-സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രായീല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധനക്കായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാ ചകനുമായ അഹരോണായിരുന്നുവെന്നാണ് പുറപ്പാട് പുസ്തകം (32:1-6) പറയുന്നത്. ഖുര്‍ആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകനായി പരിചയപ്പെടുത്തുന്ന ഹാറൂനി((അ))ല്‍ നിന്ന് വിഗ്ര ഹാരാധനക്ക് കൂട്ടുനില്‍ക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന് ഏത് സാമാന്യ ബുദ്ധി ക്കും മനസ്സിലാവും. ഖുര്‍ആനും പ്രസ്തുത സംഭവം വിവരിക്കുന്നുണ്ട്. പക്ഷെ, സ്വര്‍ണപശുവിനെ യുണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയും ചെയ്തത് ഹാറൂ ന(അ)ല്ല; പ്രത്യുത ഇസ്രായീല്യരില്‍പെട്ട ഒരു കപടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതു മൂലം അയാള്‍ ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (20:85-95). ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേര്‍ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയില്‍ അവ ജനസമക്ഷം വെക്കു ന്ന ഖുര്‍ആന്‍ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.

print