ക്രിസ്ത്യാനിയായ വറഖത്തുബ്നു നൗഫൽ പറഞ്ഞു കൊടുത്തതല്ലേ ക്വുർആനിലുള്ളത്?

/ക്രിസ്ത്യാനിയായ വറഖത്തുബ്നു നൗഫൽ പറഞ്ഞു കൊടുത്തതല്ലേ ക്വുർആനിലുള്ളത്?
/ക്രിസ്ത്യാനിയായ വറഖത്തുബ്നു നൗഫൽ പറഞ്ഞു കൊടുത്തതല്ലേ ക്വുർആനിലുള്ളത്?

ക്രിസ്ത്യാനിയായ വറഖത്തുബ്നു നൗഫൽ പറഞ്ഞു കൊടുത്തതല്ലേ ക്വുർആനിലുള്ളത്?

മുഹമ്മദ് (സ) നബിക്ക് വഹ്‌യ് കിട്ടിയശേഷം അദ്ദേഹത്തെ പത്‌നി ഖദീജ (റ) തന്റെ ബന്ധുവായ വറഖത്തുബ്‌നു നൗഫലിന്റെ അടുക്കലേക്ക് കൊണ്ടുപോയതായി പറയുന്ന സഹീഹുല്‍ ബുഖാരിയിലെ രണ്ട് ഹദീസുകളുടെ വെളിച്ചത്തിലാണ് ഇസ്‌ലാം വിമർശകന്മാര്‍ വറഖയാവാം മുഹമ്മദി(സ)ന് ബൈബിളിലെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തതെന്ന് സമര്ത്ഥിക്കുന്നത്. പ്രസ്തുത ഹദീസുകള്‍ കാണുക:

ആയിശ പറയുന്നു: ”നബി തിരുമേനി(സ)ക്ക് തുടക്കത്തിൽ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തില്‍ ദൃശ്യമാകുന്ന നല്ല സ്വപ്‌നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന എല്ലാ സ്വപ്‌നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നു കൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്ത വാസം പ്രിയങ്കരമായിത്തോന്നി. അങ്ങനെ ഏതാനും രാത്രികള്‍ ഹിറാഗുഹയില്‍ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികള്ക്കുള്ള ആഹാരപദാര്ത്ഥ ങ്ങളുമായി ഗുഹയിലേക്ക് പോകും. കുറെ രാത്രി ആരാധനയില്‍ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഖദീജാ (റ)യുടെ അടുക്കലേക്ക് തിരിച്ചുവരും. വീണ്ടും ആഹാരപദാര്ത്ഥ്ങ്ങള്‍ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയില്വെിച്ച് തിരുമേനിക്ക് സത്യം വന്നുകിട്ടുന്നതുവരെ ഈ നില തുടർന്നു പോന്നു. അങ്ങനെ മലക്ക് തിരുമേനി (സ)യുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ”വായിക്കുക” എന്ന് പറഞ്ഞു. നബി (സ) പ്രതിവചിച്ചു. എനിക്ക് വളരെ വിഷമം അനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ട് വീണ്ടും ”വായിക്കുക” എന്ന് കല്പിപച്ചു. വായിക്കാന്‍ അറിയില്ലെന്ന് ഞാന്‍ അപ്പോഴും മറുപടി നല്കില. മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് എന്നെ വിട്ടശേഷം ”വായിക്കുക” എന്ന് പറഞ്ഞു. എനിക്ക് വായന അറിയില്ലായെന്ന് പിന്നെയും ഞാന്‍ പറഞ്ഞ പ്പോള്‍ മൂന്നാമതും മലക്ക് എന്നെ പിടിച്ച് ശക്തിയോടെ ആശ്ലേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: ”സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്നികന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് അത്യുദാരനത്രെ” ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി (സ) മടങ്ങി. ഖുവൈലിദിന്റെ മകള്‍ ഖദീജയുടെ അടുക്കല്‍ കയറിച്ചെന്ന് പുതച്ചുതരിക, പുതച്ചുതരിക എന്ന് അവിടുന്ന് അഭ്യര്ത്ഥിച്ചു. അവര്‍ പുതച്ചുകൊടുത്തു. ആ ഭയം നിശ്ശേഷം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജാബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി അദ്ദേഹം അവരോട് പറഞ്ഞു. അപ്പോള്‍ ഖദീജ പറഞ്ഞു: ഇല്ല, അല്ലാഹുവാണെ സത്യം. അവന്‍ അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടുംബബന്ധം പുലര്ത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികള്ക്ക് സ്വയം അധ്വാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സല്ക്കടരിക്കുന്നു. വിപല്ഘ നട്ടങ്ങളില്‍ ശരിയായ സഹായം നല്കുകന്നു. പിന്നീട് തിരുമേനി(സ)യെയും കൂട്ടി ഖദീജ (റ) തന്റെ പിതൃവ്യപുത്രനായ വറഖത്ത്ബ്‌നു നൗഫലിബ്‌നി അസദിബ്‌നി അബ്ദില്‍ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത്ത് അജ്ഞാനകാലത്ത് ക്രിസ്ത്യാനിയായവനും ഹിബ്രു ഭാഷയില്‍ എഴുതാന്‍ പഠിച്ചവനുമായിരുന്നു. തന്നിമിത്തം അദ്ദേഹം സുവിശേഷത്തില്നിതന്ന് ചില ഭാഗങ്ങള്‍ ഹിബ്രുവില്‍ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനായി കണ്കാഴ്ച തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖദീജ (റ) പറഞ്ഞു: ”പിതൃവ്യപുത്രാ താങ്കളുടെ സഹോദര പുത്രന്റെ വിശേഷങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക”. വറഖത്ത് ചോദിച്ചു: ”എന്റെ സഹോദര പുത്രാ നീ എന്താണ് ദര്ശിച്ചത്?” കണ്ട കാഴ്ചകളെല്ലാം തിരുമേനി (സ) വറഖത്തിനെ അറിയിച്ചു. വറഖത്ത് പറഞ്ഞു: ഇത് അല്ലാഹു മൂസാ(അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മ യുടെ രഹസ്യ സന്ദേശവാഹകനാണ്. താങ്കള്‍ മതപ്രബോധനം ചെയ്യുന്ന സന്ദര്ഭദത്തി ല്‍ ഞാനൊരു യുവാവായിരുന്നെങ്കില്‍! താങ്കളെ സ്വദേശത്ത് നിന്ന് സ്വജനത ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാനൊരു യുവാവായിരുന്നുവെങ്കില്‍!!” തിരുമേനി (സ) ചോദിച്ചു. അവർ എന്നെ ബഹിഷ്‌കരിക്കുകയോ? വറഖത്ത് പറഞ്ഞു. താങ്കള്‍ കൊണ്ടുവന്നതുപോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതയ്ക്ക് പാത്രമാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവര്ത്തളനങ്ങള്‍ നടക്കുന്നദിവസം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സുശ ക്തമായ ഒരു സഹായം താങ്കള്ക്ക്് നല്കുുമായിരുന്നു. പക്ഷെ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത്ത് മരണമടഞ്ഞു. ദൈ വിക സന്ദേശങ്ങളുടെ അവതരണം നിലയ്ക്കുകയും ചെയ്തു” (സഹീഹുല്‍ ബുഖാരി).

ഈ ഹദീസുകള്‍ സത്യസന്ധവും മുന്ധാണരണയില്ലാത്തതുമായ വായനയ്ക്ക് വിധേയമാക്കിയാല്ത നന്നെ വറഖത്തു ബ്‌നു നൗഫലില്നിതന്നാണ് പ്രവാചകന്‍ (സ) ചരിത്രകഥകള്‍ മനസ്സിലാക്കിയത് എന്ന വാദം അടിസ്ഥാനരഹിതമാ ണെന്ന് മനസ്സിലാവും. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക:

(1) മുഹമ്മദ് നബി (സ)ക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ വറ ഖത്തുബ്‌നു നൗഫല്‍ വാര്ധരക്യംമൂലം കാഴ്ച നഷ്ടപ്പെട്ട വ്യക്്തിയായിരുന്നു. ഇതുകഴിഞ്ഞ് അല്പ‍കാലത്തിനകം അദ്ദേഹം മരണപ്പെട്ടിരിക്കണം. പൂർവ്വ പ്രവാചക ന്മാരെക്കുറിച്ച ഖുർആനിക പരാമര്ശങ്ങള്‍ അവതരിക്കുന്ന കാലത്ത് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് കരുതാന്‍ വയ്യ. അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിയതാകാം ഖുർആനിലെ പ്രവാചക കഥനങ്ങളെന്ന് കരുതുന്നത് അതുകൊണ്ടുതന്നെ യുക്തിസഹമല്ല.

(2) പൂർവ്വ പ്രവാചകന്മാരില്‍ ചിലരുടെ കഥകള്‍ അടങ്ങിയ ഖുർആൻ സൂക്തങ്ങള്‍ അവതരി പ്പിക്കപ്പെട്ടത് പ്രവാചകനും (സ) അനുചരന്മാരും തമ്മില്‍ സംഭാഷണം നടത്തുമ്പോഴുള്ള പ്രശ്‌ന ങ്ങള്ക്ക്ക പരിഹാരം നിര്ദ്ദേശിക്കുന്നതിനും വേദക്കാരായ യഹൂദ ക്രൈസ്തവരുമായി സംവദി ക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്ക്ക്ക ഉത്തരം നല്‍കുന്നതിനു മായിരുന്നു. ഈ സമയത്തൊന്നും വറഖത്തുബ്‌നു നൗഫല്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നില്ലല്ലോ. പിന്നെയെങ്ങനെയാണ് പ്രവാചകന്‍ (സ) പൂർവ്വ പ്രവാചകന്മാരുടെ ചരിത്രത്തില്നികന്ന് സൂക്ഷ്മവും കൃത്യവുമായി കാര്യങ്ങളുദ്ധരിക്കുക?

(3) മുഹമ്മദ് നബി (സ)ക്ക് വറഖത്തുബ്‌നു നൗഫല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വ ലബ്ധിക്കുമുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുത്തിരുന്നെങ്കില്‍ ആ സമൂഹത്തിലെ ചിലര്ക്കെങ്കിലും അക്കാര്യം അറിയാമായിരുന്നി രിക്കണം. പ്രവാചകന്റെ അനുചരന്മാരിലോ ശത്രുക്കളിലോ പെട്ട സമകാലികരായ ആരുംതന്നെ വറഖത്ത് ബ്‌നു നൗഫല്‍ പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ് മുഹ മ്മദ് നബി (സ) ഖുർആനില്‍ ഉള്ക്കൊചള്ളിക്കുന്നത് എന്ന ആരോ പണമുന്നയിച്ചിരുന്നില്ല.

4) ജൂത-ക്രൈസ്തവ വേദങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്‌നു നൗഫല്‍ മുഹമ്മദ് നബിക്ക് പൂർവ്വ പ്രവാചകന്മാരുടെ കഥകള്‍ പഠിപ്പിച്ചുകൊടുത്തിരുന്നുവെങ്കില്‍ യഹൂദരും ക്രൈസ്ത വരും വികലമാക്കിയ പ്രവാചക കഥനങ്ങളായിരിക്കണം അദ്ദേഹം പറഞ്ഞുകൊടുത്തിരിക്കുക. പ്രസ്തുത വിശദീകരണങ്ങളില്‍ ബൈബിളില്‍ ഇന്ന് കാണപ്പെടുന്ന രീതിയിലുള്ള അശാസ്ത്രീയവും ചരിത്രവിരുദ്ധവും വൈരുദ്ധ്യങ്ങളാല്‍ നിബിഡവുമായ കഥാകഥനങ്ങളു മുണ്ടാവും. അദ്ദേഹം പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതായിരുന്നു ഖുർആനെങ്കില്‍ അതിലും ഇത്തരം അബദ്ധങ്ങളുണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഖുർആനില്‍ ഇത്തരം അബദ്ധങ്ങളൊന്നുമില്ല.

5) പൂർവ്വ വേദങ്ങളില്‍ പണ്ഡിതനായിരുന്ന വറഖത്തുബ്‌നു നൗഫല്‍ മുഹമ്മദ് നബി (സ) ക്കുണ്ടായ ആദ്യ ദിവ്യ ബോധനത്തിന്റെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും ”താങ്കളെ ജനം കയ്യൊഴിയുമ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ ഞാന്‍ താങ്കളെ ശക്തമായി പിന്തുണക്കു”മെന്നും പറഞ്ഞതായി നടേ ഉദ്ധരിച്ച ഹദീസുകള്‍ വ്യക്തമാക്കുന്നത്. തന്നില്‍ നിന്ന് കേട്ടുപഠിച്ച പ്രവാചകകഥകളുടെ അടിസ്ഥാനത്തില്‍ താനും പ്രവാചകനാണെന്ന് വരുത്തിത്തീർക്കാന്‍ മുഹമ്മദ് (സ) ശ്രമിക്കുകയാണെന്ന ഒരു ചെറിയ ശങ്കപോലും വറഖത്തുബ്‌നു നൗഫലിനു ണ്ടായില്ല. മുമ്പൊരിക്കലും മുഹമ്മദി(സ)ന് പൂര്വ്വലപ്രവാചകന്മാരുടെ കഥകള്‍ വറഖത്തുബ്‌നു നൗഫല്‍ പഠിപ്പിച്ചുകൊടുത്തിട്ടില്ലെന്ന സത്യം ഇതിലൂടെ സുതരാം വ്യക്തമാവുന്നുണ്ട്.

print