കാള വിഗ്രഹമുണ്ടാക്കിയതിൽ ഹാറൂണിന് പങ്കുണ്ടായിരുന്നുവോ ?

/കാള വിഗ്രഹമുണ്ടാക്കിയതിൽ ഹാറൂണിന് പങ്കുണ്ടായിരുന്നുവോ ?
/കാള വിഗ്രഹമുണ്ടാക്കിയതിൽ ഹാറൂണിന് പങ്കുണ്ടായിരുന്നുവോ ?

കാള വിഗ്രഹമുണ്ടാക്കിയതിൽ ഹാറൂണിന് പങ്കുണ്ടായിരുന്നുവോ ?

ഇസ്‌റാഈല്യര്‍ കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില് പ്രസ്തുത പ്രവര്ത്തനത്തില് ഹാറൂനിന് പങ്കുണ്ടായിരുന്നില്ലെന്ന് പറയുന്ന സൂക്തങ്ങളും (20;85-90) പങ്കുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന സൂക്തങ്ങളു(20:92, 7:151)മുണ്ട്. ഇതൊരു വൈരുധ്യമല്ലേ ?

ഹാറൂന്‍(അ) അല്ലാഹുവിന്റെ പ്രവാചകനാണ്. പ്രവാചകന്‍മാരെല്ലാം പാപസുരക്ഷിതരാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. വിഗ്രഹനിര്‍മ്മാണവും ആരാധനയുമെല്ലാം പാപങ്ങളില്‍ ഏറ്റവും ഗുരുതരമായ ശിര്‍ക്കിലുള്‍പ്പെടുന്നവയാണ്. അത് ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താണ്. ഇസ്‌റാഈല്യരില്‍പ്പെട്ട സാമിരിയുടെ വിഗ്രഹനിര്‍മ്മാണത്തിലോ അതിനുള്ള ആരാധനയിലോ ഹാറൂനി(അ)ന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി ഖുര്‍ആനില്‍ ഒരിടത്തും യാതൊരു വിധസൂചനയും നല്‍കുന്നില്ല. ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഒരു പരിശുദ്ധപ്രവാചകനില്‍നിന്ന് അത്തരമൊരു അക്ഷന്തവ്യമായ പാപംവന്നുഭവിച്ചുവെന്ന് ചിന്തിക്കുക പോലും ചെയ്യാന്‍ മുസ്‌ലിംകള്‍ക്കാവില്ല.എന്നാല്‍ പഴയ നിയമത്തില്‍ പറയുന്നത്, വിഗ്രഹം നിര്‍മ്മിച്ചതും അതിനുള്ളആരാധനകള്‍ നിര്‍വഹിക്കാന്‍ നേതൃത്വം നല്‍കിയതും അഹറോന്‍ആണെന്നാണ് (പുറപ്പാട് 32:16). ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി,വിഗ്രഹം നിര്‍മ്മിച്ചതും അതിനുള്ള ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയതുംസാമിരിയാണെന്നും ഇസ്‌റാഈല്യര്‍ സാമിരിയുടെ പിന്നില്‍ അണിനിരന്നപ്പോള്‍ എന്റെ ജനങ്ങളെ, ഇതു (കാളക്കുട്ടി)മൂലം നിങ്ങള്‍പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്‍തുടരുകയുംഎന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും ചെയ്യുക(20:90) എന്ന് ഉപദേശിച്ച്ഹാറൂന്‍ അവരെ നേര്‍മാര്‍ഗത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചുവെന്നുമാണ്ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ മൂസാ നബി(അ)യെ പോലെ, അത്രക്ക് നേതൃപാടവമോ ജനത്തെനിയന്ത്രിക്കുവാനുള്ള കഴിവോ ഹാറൂനി(അ) നില്ലായിരുന്നു. അതിനാല്‍ജനങ്ങളെല്ലാം കാളപൂജകരായിത്തീരുകയും അവരെ ഉപദേശിച്ചിട്ട്ഫലമൊന്നുമില്ലെന്ന് അനുഭവപ്പെടുകയും ചെയ്തപ്പോള്‍ അതിശക്തമായനടപടികളൊന്നും എടുക്കാതെ അദ്ദേഹം നിശബ്ദനായി. ഈയൊരുഅവസ്ഥയിലാണ് മൂസാ (അ) ഇസ്‌റാഈല്യര്‍ക്കിടയിലേക്ക്മടങ്ങിയെത്തുന്നത്. അവിടെയുണ്ടായിരുന്ന അവസ്ഥ കണ്ടപ്പോള്‍അദ്ദേഹത്തിന് ദു:ഖവും കോപവും ഉണ്ടായി. ഏകദൈവാദര്‍ശത്തിനുവേണ്ടി നിലകൊള്ളേണ്ട തന്റെ ജനതയാകെഗോപൂജകരായിത്തീര്‍ന്നിരിക്കുന്നു; അവരെ നയിക്കുകയുംനിയന്ത്രിക്കുകയും ചെയ്യേണ്ട ചുമതലയേല്‍പ്പിക്കപ്പെട്ടിരുന്ന ഹാറൂനാകട്ടെ,ശക്തമായ നടപടികളൊന്നുമെടുക്കാതെ നിശബ്ദനായി നില്‍ക്കുകയുമാണ്. ഇത്കണ്ട് കലികയറിയ മൂസാ (അ) ഹാറൂനി (അ) ന്റെ താടിയിലും തലയിലുംപിടിച്ച് ചോദ്യം ചെയ്യുന്നതാണ് സൂറത്തു ത്വാഹായിലെ 92 മുതല്‍ 94വരെയുള്ള വചനങ്ങളില്‍ വിശദമാക്കിയിട്ടുള്ളത്.

ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ എന്നെപിന്‍തുടരാതിരിക്കാന്‍ നിനക്ക് എന്തു തടസ്സമാണുണ്ടായിരുന്നത്? നീ എന്റെകല്‍പനയ്ക്ക് എതിരു പ്രവര്‍ത്തിക്കുകയാണോ ചെയ്തത്. (20:92,93)എന്നാണ് മൂസാ (അ) ഹാറൂനി (അ)നോട് ചോദിക്കുന്നത്. ശക്തമായനടപടികളെടുക്കാതെയും അനുയായികളെ ശരിക്ക് നിയന്ത്രിക്കാതെയും നിന്നഹാറൂനി (അ) നെ വിമര്‍ശിക്കുകയാണ് ഇവിടെ മൂസാ(അ) ചെയ്യുന്നത്.ഈവചനത്തില്‍ ഇസ്‌റാഈല്യരോടൊപ്പം ഹാറൂനും (അ) വിഗ്രഹാരാധനയില്‍പങ്കുചേര്‍ന്നുവെന്ന ആശയത്തിന്റെ ലാഞ്ഛന പോലുമില്ല. മൂസാ (അ) യുടെചോദ്യത്തി ന് അദ്ദേഹം നല്‍കുന്ന മറുപടിയില്‍ ഇക്കാര്യം അല്പം കൂടിസ്പഷ്ടമാണ്. ഇസ്‌റാഈല്‍ സന്തതികള്‍ക്കിടയില്‍ നീഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിനു നീ കാത്തുനിന്നില്ല എന്ന് നീപറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്(20:94) എന്ന് സൂറത്തുത്വാഹായി ലും എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായിഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്കയര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്.അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്(7:150) എന്നു സൂറത്തുഅഅ്റാഫിലും ഹാറൂനി (അ)ന്റെ മറുപടിഉദ്ധരിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് ഹാറൂന്‍(അ) കൂടി കാളകുട്ടി പൂജയില്‍പങ്കാളിയായതുകൊണ്ടല്ല മൂസാ(അ) അദ്ദേഹത്തെ വിമര്‍ശിച്ചതെന്ന് സുതരാംവ്യക്തമാവുന്നുണ്ട്.

സൂറത്തുല്‍ അഅറാഫിലെ (7:151) മൂസാനബി (അ)യുടെ പ്രാര്‍ഥനയില്‍എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പ്പെടുത്തുകയുംചെയ്യേണമേ എന്ന് പറഞ്ഞതില്‍ നിന്ന് ഹാറൂന്‍(അ) വിഗ്രഹാരാധന നടത്തിപാപിയായി തീര്‍ന്നുവെന്ന് വ്യക്തമാകുന്നു വെന്നാണ്, ഖുര്‍ആനില്‍വൈരുധ്യങ്ങള്‍ ആരോപിക്കുന്നവരുടെ വാദം. ഇത് അടിസ്ഥാനരഹിതമായഒരു വാദമെന്നതില്‍ കവിഞ്ഞ യാതൊന്നുമല്ല. ഹാറൂന്‍(അ) കാളകുട്ടിയെ പൂജചെയ്തുവെന്ന് ഈ വചനത്തില്‍ എവിടെയുമില്ല. പാപമോചനത്തിനുവേണ്ടിയുള്ള പ്രാര്‍ഥന വിശ്വാസികളുടെ ജീവിതത്തില്‍എപ്പോഴുമുണ്ടാകുന്നതാണ്. ഇവിടെയാകട്ടെ, ശക്തമായ നടപടിയെടുക്കാത്തഹാറൂന്‍(അ) ന്റെ നിലപാട് തെറ്റാണെന്ന് തന്നെയാണ് മൂസാ (അ)യുടെഅഭിപ്രായം. മാത്രവുമല്ല, എനിക്കും സഹോദരന്നും പൊറുത്തു തരണം എന്നമൂസാ (അ) യുടെ പ്രാര്‍ഥനയില്‍ നിന്ന് ഹാറൂന്‍ വിഗ്രഹപൂജ നടത്തിയെന്ന്അനുമാനിക്കുകയാണെങ്കില്‍ മൂസാ(അ)യും പ്രസ്തുത തെറ്റ് ചെയ്തുവെന്ന്കൂടി സമ്മതിക്കേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ലല്ലോ. അതിനാല്‍ ഈപ്രാര്‍ഥനയില്‍ നിന്ന് ഹാറൂന്‍(അ) കാളപൂജക്കു കൂട്ടു നിന്നുവെന്നനിഗമനത്തിലെത്തി ഖുര്‍ആനിലെ മറ്റു സൂക്തങ്ങളുമായി വൈരുധ്യംആരോപിക്കുന്നതിന്ന് യുക്തിയുടെ പിന്‍ബലമില്ല; പ്രമാണങ്ങളുടെഅടിത്തറയുമില്ല.

print