കഅ്ബ പ്രദക്ഷിണം വിഗ്രഹാരാധനയല്ലേ ?

/കഅ്ബ പ്രദക്ഷിണം വിഗ്രഹാരാധനയല്ലേ ?
/കഅ്ബ പ്രദക്ഷിണം വിഗ്രഹാരാധനയല്ലേ ?

കഅ്ബ പ്രദക്ഷിണം വിഗ്രഹാരാധനയല്ലേ ?

ലോകത്തിലുള്ള എല്ലാ ദൈവവിശ്വാസികളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിഗ്രഹാരാധകന്മാരാണ്. അതായത് ഹൈന്ദവ വിശ്വാസികള്‍ വിവിധ ക്ഷേത്രങ്ങളില്‍ വ്യത്യസ്ത രൂപത്തിലുള്ള വിഗ്ര ഹങ്ങള്‍ പ്രതീകമാക്കി ഏകദൈവത്തെ ആരാധിക്കുന്നു. ക്രിസ്ത്യാനികള്‍ യേശുവിനെ വിവിധ ചര്‍ച്ചുകളില്‍ പ്രതീകമാക്കി ദൈവത്തോട് പ്രാര്‍ഥിക്കുന്നു. മുസ്‌ലിംകള്‍ മുഴുവന്‍ ‘കഅ്ബ’ എന്ന പ്രതീകത്തിന് നേരെ തിരിഞ്ഞ് ഏകദൈവത്തെ ആരാധിക്കുന്നു. ഇതെല്ലാം ഒത്തുചേരുന്നത് എല്ലാ മതങ്ങളും വിഗ്രഹാരാധനയില്‍ (ദൈവിക പ്രതീകാരാധനയില്‍) അധിഷ്ഠിതമാണ് എന്നതിലല്ലേ?

വിഗ്രഹങ്ങളെ പ്രതീകമാക്കി അവയെത്തന്നെയാണ് ഹൈന്ദവര്‍ ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതും. ഓരോ ആവശ്യത്തിനും വി വിധ ദൈവങ്ങള്‍ക്ക് നേര്‍ച്ചകളര്‍പ്പിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ഏകദൈവാരാധനയാണെന്ന് പറയുന്നതില്‍ യാ തൊരര്‍ഥവുമില്ല. ക്രൈസ്തവര്‍ ഏകദൈവാരാധനക്ക് യേശുവെ പ്രതീകമാക്കുകയല്ല; ഒരു ത്രിയേക ദൈവസങ്കല്‍പമുണ്ടാക്കി ദൈവ പുത്രന്‍ എന്ന പേരില്‍ യേശുവെ ആരാധിക്കുകയും അദ്ദേഹത്തോട് പ്രാര്‍ഥിക്കുകയുമാണ് ചെയ്യുന്നത്. ഏകദൈവമായ യഹോവയോട് മാത്രം പ്രാര്‍ഥിക്കുന്നവര്‍ ക്രൈസ്തവര്‍ക്കിടയില്‍ വളരെ വിരളമാ കുന്നു.
എന്നാല്‍ കഅ്ബഃ ഏകദൈവത്തിന്റെ പ്രതീകമോ വിഗ്രഹമോ അല്ല. കഅ്ബയെ മുസ്‌ലിംകള്‍ ആരാധിക്കുകയോ കഅ്ബയോട് പ്രാര്‍ഥിക്കുകയോ ചെയ്യുന്നില്ല. ഏകദൈവത്തെ മാത്രം ആരാധി ക്കാന്‍വേണ്ടി, യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും പൂര്‍വികാചാര്യനായ പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹീം(അ)അഥവാ അബ്രഹാം സ്ഥാപിച്ച ആരാധനാലയമാണ് കഅ്ബഃ. അദ്ദേഹം അവിടെനിന്ന് ഏകദൈവത്തോട് എങ്ങനെ പ്രാര്‍ഥിച്ചുവോ അതുപോലെ അങ്ങോട്ട് തിരിഞ്ഞുനിന്ന് ഏകദൈവത്തോട് മാത്രം പ്രാര്‍ഥിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യുന്നത്. വിഗ്രഹാരാധനയുടെ യാതൊരുസ്പര്‍ശവും യഥാര്‍ഥ മുസ്‌ലിംകളുടെ ആരാധനയിലോ പ്രാര്‍ഥനയിലോ ഇല്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ