ഇസ്‌ലാമികരാഷ്ട്രം ഏകഛത്രാധിപത്യപരമാണോ?

/ഇസ്‌ലാമികരാഷ്ട്രം ഏകഛത്രാധിപത്യപരമാണോ?
/ഇസ്‌ലാമികരാഷ്ട്രം ഏകഛത്രാധിപത്യപരമാണോ?

ഇസ്‌ലാമികരാഷ്ട്രം ഏകഛത്രാധിപത്യപരമാണോ?

അല്ല. ഒരാൾ തൻറെ ഇച്ഛയനുസരിച്ച് ഭരിക്കുന്നതാണ് ഏകഛത്രാധിപത്യമെങ്കിൽ ഇസ്‌ലാം അത്തരമൊരു വ്യവസ്ഥയെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ഇസ്‌ലാമികരാഷ്ട്രത്തിലെ അടിസ്ഥാന ധാര്മിക നിയമങ്ങൾ തീരുമാനിക്കുന്നത് ഏതെങ്കിലുമൊരാളോ ഒരു കൂട്ടം ആളുകളോ അല്ല; രാജാധിരാജനായ അല്ലാഹുവാണ്. അവന്റെ നിയമങ്ങൾ മാറ്റിമറിക്കുവാൻ ആർക്കും അവകാശമില്ല. ക്വുർആനും സുന്നത്തുമനുസരിച്ച് കാര്യനിര്വഹണം നടത്തുക മാത്രമാണ് ഇസ്‌ലാമികരാഷ്ട്രത്തിലെ ഭരണാധികാരി ചെയ്യുന്നത്. രാഷ്ട്രനിർമ്മാണപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അയാളുടെ ചുമതലയാണ്. അവ പോലും എകാധിപത്യപരമായി തീരുമാനിക്കണമെന്നല്ല പ്രവാചകൻ (സ) പഠിപ്പിച്ചത്. അവ തീരുമാനിക്കേണ്ടത് കൂടിയാലോചനയിലൂടെയാണ്.

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകനാണ് ഖലീഫ. വിശുദ്ധ ക്വുര്‍ആനിലും പ്രവാചകചര്യയിലും വ്യക്തമാ ക്കപ്പെട്ട അടിസ്ഥാനതത്ത്വങ്ങള്‍ക്കനുസൃതമായി രാഷ്ട്രത്തെ നയി ക്കുകയാണ് ഖലീഫയുടെ ഉത്തരവാദിത്തം. ക്വുര്‍ആനിലും സുന്ന ത്തിലും വ്യക്തമായി വിവരിക്കപ്പെടാത്ത ഒട്ടനവധി പ്രശ്‌നങ്ങള്‍ ഒരു രാഷ്ട്രത്തിന് കൈകാര്യം ചെയ്യേണ്ടതായി വരുമല്ലോ. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഖണ്ഡിതമായ നിയമങ്ങളെക്കാളധികം പാലിക്കപ്പെടേണ്ട തത്ത്വങ്ങളാണ് വിശുദ്ധക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ഈ തത്ത്വങ്ങളുടെ വെളിച്ചത്തില്‍, ഇസ്‌ലാമിന്റെ ആത്മാവിനിണങ്ങുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് ഖലീഫയുടെ ബാധ്യത യാണ്. ഈ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് ഖലീഫയുടെ തന്നിഷ്ടപ്ര കാരമല്ല; പ്രത്യുത കൂടിയാലോചനയിലൂടെയാണ്. കൂടിയാലോചനാ സമിതിയെയാണ് ഇസ്‌ലാമികരാഷ്ട്രത്തില്‍ ‘ശൂറാ’ എന്നു വിളി ക്കുന്നത്.

പ്രവാചകന്‍പോലും രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ കൂടിയാ ലോചനയിലൂടെയായിരുന്നു തീരുമാനിച്ചിരുന്നതെന്ന് കാണാന്‍ കഴിയും. ‘കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക'(ക്വുർആൻ 3:159) എന്നാണ് പ്രവാചകനോടുള്ള ദൈവികകല്‍പന. അബൂഹുറയ്‌റ(റ)പറയുന്നു: ‘പ്രവാചകനെപ്പോലെ സ്വന്തം അനുയായികളുമായി ഇത്രയേറെ കൂടിയാലോചന ചെയ്യുന്ന മറ്റൊരു വ്യക്തിയെ യും ഞാന്‍ കണ്ടിട്ടില്ല’.(ബുഖാരി) അനുയായികളുമായി കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്ത ആളായിരുന്നു പ്രവാചകന്‍(സ). ബദർ യുദ്ധവേളയില്‍ ആദ്യം തെരഞ്ഞെടുത്ത താവളം മാറ്റിയതും ഉഹ്ദ്‌യുദ്ധത്തിന് പുറപ്പെട്ടതും ഖന്‍ദഖ് യുദ്ധസമയത്ത് ഗത്ഫാന്‍ ഗോത്രവുമായി സന്ധിചെയ്യാനുള്ള തന്റെ തീരുമാനം മാറ്റിയതു മെല്ലാം അനുയായികളുമായി കൂടിയാലോചിച്ചശേഷമായിരുന്നു. ചുരുക്കത്തിൽ, ഏകഛത്രാധിപത്യത്തിന്റെ ലാഞ്ഛന പോലുമില്ലാത്തതാണ് ഇസ്‌ലാമിക രാഷ്ട്രം.

print