അറബി ഐക്യത്തിനായി എഴുതപ്പെട്ടതല്ലേ ക്വുർആൻ?

/അറബി ഐക്യത്തിനായി എഴുതപ്പെട്ടതല്ലേ ക്വുർആൻ?
/അറബി ഐക്യത്തിനായി എഴുതപ്പെട്ടതല്ലേ ക്വുർആൻ?

അറബി ഐക്യത്തിനായി എഴുതപ്പെട്ടതല്ലേ ക്വുർആൻ?

അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയു മായിരുന്നു ഖുര്‍ആനിന്റെ പിന്നിലുള്ള ലക്ഷ്യമെങ്കില്‍ അതിലെ പ്രതിപാദന ങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാല്‍, ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഒരാള്‍ക്ക് അതില്‍ അറബി ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്. അറബികളുടെ നവോത്ഥാനമായിരുന്നു ഖുര്‍ആന്‍ രചനക്കുപിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകള്‍ക്കുമുന്നില്‍ അടിസ്ഥാന രഹിതമായിത്തീരുന്നു.

ഒന്ന്: അറബികളുടെ നവോത്ഥാനത്തെയോ ഐക്യത്തെയോ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു വചനംപോലും ഖുര്‍ആനിലില്ല.

രണ്ട്: ദേശീയമായ അതിര്‍വരമ്പുകളില്ലാത്ത ആദര്‍ശസമൂഹമെന്ന സങ്ക ല്‍പമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. ‘ഉമ്മത്ത്’ എന്ന സാങ്കേതിക സംജ്ഞയാല്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ആദര്‍ശസമൂഹത്തില്‍ സത്യ വിശ്വാസം സ്വീകരിച്ച ഏവരും ദേശീയതയുടെയോ പ്രാദേശികത്വത്തിന്റെ യോ വര്‍ഗത്തിന്റെയോ ജാതീയതയുടെയോ അതിര്‍വരമ്പുകളില്ലാതെ അംഗങ്ങളാണ്. അറബിദേശീയതയെന്ന സങ്കല്‍പംതന്നെ ഖുര്‍ആനിന് അന്യമാണ്.

മൂന്ന്: അറബികളുടെ നവോത്ഥാനമായിരുന്നു മുഹമ്മദി(സ)ന്റെ ല ക്ഷ്യമെങ്കില്‍ അധികാരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കുക യും ശക്തിയും പാടവവുമുപയോഗിച്ച് അവരെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അധികാരം സ്വീകരിച്ചുകൊണ്ട് നവോത്ഥാനത്തിന് ശ്രമിക്കുന്നതിന് പകരം അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്.

നാല്: അധികാരം ലഭിച്ചതിനുശേഷവും അദ്ദേഹം അറബികളുടെ ഏതെ ങ്കിലും തരത്തിലുള്ള ഔന്നത്യത്തിനുവേണ്ടി വാദിച്ചിട്ടില്ല. തന്റെ അന്തിമ പ്രസംഗത്തില്‍ അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിച്ചു: ”അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധര്‍മനിഷ്ഠയുടെ പേരിലല്ലാതെ”.(അഹ്മദ്)

ഇത് അറ ബ് ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി ശ്രമിച്ച ഒരു വ്യക്തിയുടെ വാക്കുകളാകുമോ?

അഞ്ച്: സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആനില്‍ പരാമര്‍ശിക്ക പ്പെട്ടിട്ടുള്ളത് രണ്ടു വനിതകളാണ്. ഒന്ന്, ഫറോവയുടെ പത്‌നി. രണ്ട്, യേശുവിന്റെ മാതാവ് (66:11,12). രണ്ടു പേരും അറബികളല്ല. അറബ് ദേശീയതക്കുവേണ്ടി ഗ്രന്ഥമെഴുതിയ വ്യക്തി ലോകത്തിന് മാതൃകയായി എടുത്തുകാണിക്കുന്നത് അറബികളുടെ എതിരാളികളെയാകുമോ? മര്‍യമിനെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ”മലക്കുകള്‍ ഇപ്രകാരം പറ ഞ്ഞ സന്ദര്‍ഭം: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെര ഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു”(3:42).

ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മര്‍യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കുക. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് മുഹമ്മദി(ല)ന്റെ മാതാവിനെയോ ഭാര്യയെയോ മറ്റേതെങ്കിലും അറബ് സ്ത്രീയെയോ അല്ല; ഇസ്രായേല്‍ വനിതയായ മര്‍യമിനെയാണ്. അറബ് ദേശീയതയുടെ വക്താവില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിക്കുവാന്‍ പറ്റുമോ?

ആറ്: അറബ് ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി പണിയെടുക്കുന്ന ഒരു വ്യക്തി അറബികളുടെ അഹംബോധത്തെ ഉദ്ദീപിക്കുവാനായിരിക്കും തന്റെ രചനയില്‍ ശ്രമിക്കുക. അറബികളുടെ ശ്രേഷ്ഠതയെക്കുറിച്ചുമാത്രമായിരിക്കും അയാള്‍ സംസാരിക്കുക. എന്നാല്‍ ഖുര്‍ആന്‍ ഇസ്രായേല്യര്‍ക്ക് നല്‍കിയ ശ്രേഷ്ഠതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ”ഇസ്രായേല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തുതന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങളോര്‍ക്കുക”(2:47).

print