അല്ലാഹു തന്നെപ്പൊക്കിയോ ?

/അല്ലാഹു തന്നെപ്പൊക്കിയോ ?
/അല്ലാഹു തന്നെപ്പൊക്കിയോ ?

അല്ലാഹു തന്നെപ്പൊക്കിയോ ?

വിശാലമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്രയോ നിസ്സാരന്‍. പ്രപഞ്ച സ്രഷ്ടാവിന് നിസ്സാരനായ മനുഷ്യന്റെ ”നീ വലിയവനാണ്” (അല്ലാഹു അക്ബര്‍) എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ? അല്ലാഹു ഒരു തന്നെപ്പൊക്കിയാണെന്നല്ലേ ഇതിനര്‍ഥം? മനുഷ്യന്‍ പുകഴ്ത്തിയില്ലെങ്കിലും ദൈവം വലിയവന്‍ തന്നെയല്ലേ?

  • ‘അല്ലാഹു അക്ബര്‍’ എന്നതിന് അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്നാണര്‍ഥം. ‘നീ വലിയവനാണ്’ എന്നല്ല. അത്യന്തം സൂ ക്ഷ്മവും അതീവസ്ഥൂലവുമായ ഭൗതിക വസ്തുക്കളൊന്നും ഒരു മഹാസംവിധായകനില്ലാതെ നിലവില്‍വരുക സാദ്ധ്യമല്ലെന്നാണ് സത്യസന്ധതയും പക്വതയുമുള്ള ബുദ്ധിജീവികള്‍ ഉറപ്പിച്ചുപറയുന്നത്. മനുഷ്യശരീരത്തിലെ ശതകോടിക്കണക്കിലുള്ള ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലും രാസാക്ഷരങ്ങള്‍കൊണ്ട് കുറിച്ചിട്ടുള്ള വിവരശേഖരം ഒരു കംപ്യൂട്ടറില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ത്ര ഭീമമാണെന്നത്രെ ജിനോമിക്‌സ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരു മില്ലിമീറ്ററിന്റെ മില്യനിലൊന്ന് മാത്രം വലിപ്പമുള്ള അതിസൂക്ഷ് മവസ്തുവില്‍ അപാരമായ ഈ വിവരശേഖരം തനിയെ വന്നുചേ ര്‍ന്നു എന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാകുന്നു. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ സര്‍വജ്ഞനായ അല്ലാഹു പറയുന്നത് നോക്കുക:

”അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ള തെല്ലാം. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (വി.ഖു. 31:26,27).

മനുഷ്യന്‍ തന്റെ പരിമിതികളും സര്‍വശക്തനായ സ്രഷ്ടാവിന്റെ അപാരമായ കഴിവുകളും അറിഞ്ഞ് അംഗീകരിക്കുമ്പോഴാണ് മനുഷ്യജീവിതം ശരിയായ ദിശയില്‍ നീങ്ങുക. ദൈവത്തിന്റെ മുമ്പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കാത്ത മനുഷ്യരില്‍ അധിക പേരും അഹങ്കാരികളും മുഷ്‌കന്മാരും നികൃഷ്ടരുമാവുകയാണ് പതിവ്. സ്വഭാവം നിഷ്‌കളങ്കമായിരിക്കണമെന്നും വാഗ്‌വിചാരകര്‍മങ്ങള്‍ അന്യൂനമായിരിക്കണമെന്നും നിഷ്‌കര്‍ഷപുലര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം അത്യുന്നതനായ ദൈവത്തോടുള്ള വിധേയത്വമാകുന്നു. സദാ ദൈവത്തെ സ്മരിക്കു കയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യരിലാണ് നന്മയോടു ള്ള പ്രതിബദ്ധത മങ്ങാതെ നിലനില്‍ക്കുന്നത്.
”നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നും കഴിയില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വ തങ്ങള്‍ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച” (വി.ഖു. 17:37). പ്രപഞ്ച നാഥന് യഥാര്‍ഥത്തിലുള്ളതാണ് അളവില്ലാത്ത അറിവും കഴിവും. അവനെ സംബന്ധിച്ചിടത്തോളം ഒരു പൊക്കലിന്റെ ആവശ്യമില്ല. എന്നാല്‍ മനുഷ്യന് സ്വന്തമെന്ന് പറയാന്‍ ഒന്നുമില്ല. അവന്‍ അനുഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണ്. അത് തുറന്ന് സമ്മതിച്ചുകൊണ്ട് വിനീതമായ ജീവിതം നയിക്കുന്നതിലൂ ടെയാണ് മനുഷ്യന് മഹത്വം കൈവരുന്നത്. ഈ മഹത്വം കരഗതമാക്കുന്നതിന് അവനെ സഹായിക്കുന്ന ഘടകങ്ങളത്രെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ