അബ്രഹാമിനെക്കുറിച്ച് ബൈബിളും ക്വുർആനും പറയുന്നത് ഒരേ കഥ തന്നെയല്ലേ?

/അബ്രഹാമിനെക്കുറിച്ച് ബൈബിളും ക്വുർആനും പറയുന്നത് ഒരേ കഥ തന്നെയല്ലേ?
/അബ്രഹാമിനെക്കുറിച്ച് ബൈബിളും ക്വുർആനും പറയുന്നത് ഒരേ കഥ തന്നെയല്ലേ?

അബ്രഹാമിനെക്കുറിച്ച് ബൈബിളും ക്വുർആനും പറയുന്നത് ഒരേ കഥ തന്നെയല്ലേ?

ബ്രഹാമിന്റെ ചരിത്രം പറയുന്നിടത്ത് ബൈബിളിലും ഖുർആനിലും ഏകദേശം സമാനമായ കഥകളാണുള്ളതെങ്കിലും ഈ രണ്ട് ഗ്രന്തങ്ങളിലെയും പ്രതിപാദനരീതികൾ തമ്മിൽ സാരമായ ചില അന്തരങ്ങളുണ്ട്. ബൈബിളിലെ ചരിത്ര വിശദീകരണത്തിലുടനീളം ഇസ്രായേലീ വംശീയത നിഴലിക്കുന്നതായി കാണാന്‍ കഴിയും. .അബ്രഹാമിന്റെ ചരിത്രകഥനത്തിൽ ഇത് വ്യക്തമായി കാണാനാവും. അദ്ദേഹത്തിന്റെ പുത്രന്മാരായ യിശ്മായേലിനെയും ഇസഹാഖി നെയും കുറിച്ചു വിവരിക്കുന്ന ഉല്‍പത്തി പുസ്തകഭാഗങ്ങളില്‍ യഹൂദ വംശീയതയുടെയും അടിമ കളോടുള്ള അവരുടെ ക്രൂരമായ പെരുമാറ്റത്തിന്റെയും പ്രതിബിംബമാണ് കാണാന്‍ കഴിയുന്നത്.

അബ്രഹാമിന് തന്റെ ആദ്യഭാര്യയായ സാറായില്‍ സന്താന സൗഭാഗ്യമില്ലായിരുന്നതിനാല്‍ സാറാ തന്നെ തന്റെ അടിമയായിരുന്ന ഹാഗാറിനെ അദ്ദേഹത്തിന് ഭാര്യയായി നല്കുികയാണുണ്ടായത്. ‘ഭാര്യയായ സാറായ് തന്റെ ഈജിപ്തുകാ രിയായ ദാസി ഹാഗാറിനെ ഭര്ത്താാവായ അബ്രാമിന്ന് ഒരു ഭാര്യയായി കൊടുത്തു. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവള്‍ ഗര്ഭിരണിയായി’ (ഉല്പതത്തി16:3). അബ്രഹാമില്‍ നിന്ന് ഗര്ഭിണിയായ ഹാഗാര്‍ സാറായോട് അപമര്യാദയായി പെരുമാറിയപ്പോള്‍ ഹാഗാറിനെ ക്രൂരമായി മര്ദിാക്കുവാനും ഗര്ഭി്ണിയായ അവളെ വീട്ടില്‍ നിന്നും ഓടിക്കുവാനും സാറായെ അബ്രഹാം അനുവദിച്ചുവെന്നാണ് ഉല്പ ത്തി പുസ്തകത്തില്‍ നാം വായിക്കുന്നത്. ‘അബ്രാം സാറായിയോട് പറഞ്ഞു:’ നോക്കൂ, നിന്റെ ദാസി നിന്റെ കീഴില്‍ തന്നെ യാണ്. നിനക്ക് ഇഷ്ടമുള്ള വിധം നീ അവളോട് പെരുമാറിക്കൊള്ളുക! തുടര്ന്നു സാറായ് ഹാഗാറി നോട് ക്രൂരമായി പെരുമാറി. ഹാഗാര്‍ അവിടെ നിന്ന് ഓടിപ്പോയി’ (ഉല്പരത്തി 16:6). തന്നില്‍ നിന്ന് ഗര്ഭിാണി യായ സ്ത്രീയെ അവര്‍ അടിമയായി എന്ന കാരണത്താല്‍ അടിച്ചോടി ക്കുവാന്‍ കൂട്ടുനി ല്ക്കുന്ന അബ്രഹാമിന്റെ ചിത്രം നിര്മിറക്കുക വഴി അടിമസ്ത്രീകളോട് ഏതു തരം ക്രൂരതയും പ്രവര്ത്തിാക്കുവാനുള്ള നിയമം നിര്മിനക്കുവാനാണ് യഹൂദ റബ്ബിമാര്‍ ശ്രമിച്ചിരിക്കുന്നത്.

തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരുടെ ജീവിതത്തെ മാറ്റിയെഴുതിയ പ്പോഴുണ്ടായ വൈരുദ്ധ്യങ്ങള്‍ ചരിത്ര മെഴുത്തിലുടനീളം കാണന്‍ കഴിയും. വാര്ദ്ധ്ക്യകാലത്തു ണ്ടായ തന്റെ പുത്രന്‍ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയില്‍ തനിച്ചാക്കുവാ നുള്ള ദൈവിക കല്പഭന നിറവേറ്റിയ മഹാനാണ് വിശുദ്ധ ഖുര്ആചന്‍ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉല്പാത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാര്‍ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന് അബ്രഹാം കൂട്ടുനിന്നതിന് ഉദാ ഹരണമായിട്ടാണ് ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നാം അധ്യായം നോക്കുക: ‘ശിശു വളര്ന്നു . ഇസഹാ ഖിന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നല്കി്. ഈജിപ്റ്റുകാരിയായ ഹാഗാറില്‍ അബ്രഹാമിന് ജനിച്ച പുത്രന്‍ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത് സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: ‘ഈ അടിമപ്പെണ്ണിനെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രന്‍ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശി യായി ത്തീര്ന്നുണ കൂടാ’. യിശ്മായേലും തന്റെ പുത്രനാകയാല്‍ ഇക്കാര്യം അബ്രഹാമിന് ഏറെ അനിഷ്ടമായി. എന്നാല്‍ ദൈവം അബ്രഹാമി നോട് അരുള്‍ ചെയ്തു. ‘അടിമപ്പെണ്ണിനേയും കുട്ടി യേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു പോലെ പ്രവര്‍ത്തിക്കുക. ഇസ ഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാന്‍ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ’. അബ്രഹാം അതി രാവിലെ എഴു ന്നേറ്റ് അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏല്പിെച്ചു. കുട്ടിയെ തോളില്വെനച്ച് അവളെ പറഞ്ഞയച്ചു.അവര്‍ അവിടം വിട്ടു, ബേര്ശേ്ബ മരുഭൂമിയില്‍ അലഞ്ഞു നടന്നു’ (ഉല്പ.ത്തി 21:8-14).

യഥാര്ത്ഥ ത്തില്‍ യിശ്മായേലിനെ മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവം നടക്കുന്നത് ഇസ്ഹാഖിന്റെ ജനനത്തിനു മുമ്പാണ്. ഇസ്ഹാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ് പ്രസ്തുത സംഭവത്തെ ഇസ്ഹാഖിന്റെ ജനനത്തിന് ശേഷത്തേക്ക് വലിച്ചിഴച്ചത്. യിശ്മയേല്‍ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്ന് മുകളി ലുദ്ധരിച്ച ഉല്പനത്തി വചനത്തില്‍ നിന്നു വ്യക്തമാണ്. ‘കുട്ടിയെ തോളില്‍ വെച്ച് അവളെ പറഞ്ഞയച്ചു’ (21:14) വെന്ന് പറഞ്ഞതില്‍ നിന്ന് തോളത്ത് വെക്കാന്‍ മാത്രമേ യിശ്മായിലിന് അന്ന് പ്രായമു ണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാ കുന്നു.’തുരുത്തിയിലെ വെള്ളം തീര്ന്നലപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്ന് കുറച്ചകലെ, അതായത് ഏകദേശം ഒരു വില്പാളടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്. ‘എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ട’ എന്നു പറഞ്ഞു. അവള്‍ ദൂരെ മാറി പിന്തി രിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു’ (ഉല്പ‍ത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ് യിശ്മായേല്‍ തന്റെ മാതാവിനോടൊപ്പം മരുഭൂമിയില്‍ ഉപേക്ഷി ക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്നു.

‘ഹാഗാര്‍ യിശ്മായിലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് എണ്പെ ത്താറ് വയസ്സായിരുന്നു’ (ഉല്പപത്തി 16:16). ‘പുത്രനായ ഇസ്ഹാഖ് പിറന്നപ്പോള്‍ അബ്രഹാമിന്ന് നൂറ് വയസ്സായിരുന്നു’ (ഉല്പപത്തി 21:5). ഇതില്‍ നിന്ന് ഇസ്ഹാഖ് ജനിക്കുമ്പോള്‍ യിശ്മായേലിന് പതിനാലു വയസ്സ് പ്രായമായിരു ന്നുവെന്ന് മനസ്സിലാക്കാം. ഇസ്ഹാഖിന്റെ മുലകുടി മാറിയ ദിവസമാണ് ഉല്പനത്തി പുസ്തകം പറയുന്നതുപോലെ യിശ്മായിലിനെയും മാതാവിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചതെങ്കില്‍ അന്ന് യിശ്മായീല്‍ പതിനാറു വയസ്സു പ്രായമുള്ളയാളായിരി ക്കണം. ഒരു പതിനാറു വയസ്സുകാരനെ മാതാവ് തോളില്‍ വെക്കുമോ? മരുഭൂമിയില്‍ ഉപേക്ഷിക്ക പ്പെട്ട യിശ്മായേലിന്റെ ചിത്രം ഉല്പ?ത്തിപുസ്തകം ഇരുപത്തി യൊന്നാം അധ്യായപ്രകാരം ഒരു പതിനാറുകാരന്‍േറതല്ലെന്നുറപ്പാണ്. ഈ വൈരുദ്ധ്യത്തിനുള്ള കാരണം യഹൂദ റബ്ബിമാരുടെ കൈക്രിയകളാണ്. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവാചകന്മാരുടെ ചരിത്രം മാറ്റിയെഴുതിയപ്പോള്‍ സ്വാഭാവികമായുണ്ടായ വൈരുദ്ധ്യങ്ങളെക്കുറിച്ച് റബ്ബിമാര്‍ അജ്ഞരായിരുന്നുവെന്നു വേണം മനസ്സിലാക്കുവാന്‍.

സ്വപുത്രനെ ബലിയറുക്കുവാനുള്ള ദൈവകല്പഞന നിറവേറ്റുവാന്‍ സന്നദ്ധനായ അബ്രഹാമിനെ ക്കുറിച്ച് വിവരിക്കുന്നിടത്തും ഈ വൈരുദ്ധ്യം പ്രകടമാവുന്നുണ്ട്. അവ ഇസ്രായേല്യരില്‍ മാത്രമേ ദൈവാനുഗ്രഹമുണ്ടായിട്ടുള്ളുവെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ബലികര്മ്മഹത്തെ മാറ്റിയെഴുതി യതുകൊണ്ടുണ്ടായതാണ്. വാര്ധ്ികക്യത്തില്‍ ഇബ്രാഹീമിന് ആദ്യമുണ്ടായ പുത്രനെ ബലിയറു ക്കുവാന്‍ കല്പി്ച്ചു കൊണ്ട് അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചുവെന്നും ത്യാഗങ്ങളുടെ തീച്ചൂളയി ലൂടെ ജീവിച്ചു വളര്ന്ന് മഹാനായ ഇബ്രാഹീം പ്രസ്തുത പരീക്ഷണത്തില്‍ വിജയിച്ചുവെന്നുമാണ് ഖുര്ആഹന്‍ പഠിപ്പിക്കുന്നത്. ബലിയറുക്കുവാന്‍ ദൈവം കല്പിാച്ചത് അബ്രഹാമി ന്റെ ആദ്യത്തെ പുത്രനെത്തന്നെയായിരുന്നുവെന്നാണ് ഉല്പിത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാവുന്നത്. സ്വന്തം പുത്രനെ അറുക്കുവാന്‍ വേണ്ടി കൈകാലുകള്‍ കെട്ടി ബലിപീഠത്തിന് മുകളില്‍ കിട ത്തിക്കൊണ്ട് കത്തി എടുത്ത സമയത്ത് ആകാശത്തു നിന്ന് കര്ത്താ്വിന്റെ മാലാഖ പറഞ്ഞതായി ഉല്പ്ത്തി പുസ്തകം ഉദ്ധരിക്കുന്നത് നോക്കുക: ‘കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തന്നെ തരുവാന്‍ നീ വൈമനസ്യം കാണിക്കായ്കയാല്‍, നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു (ഉല്പനത്തി 22:12). ‘നിന്റെ ഏകജാതനെ’ (Your only son) എന്നാണ് മാലാഖ പറയുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ബലിയറുക്കുവാനായി കല്പിളക്കപ്പെട്ട കാലത്ത് അബ്രഹാമിന് ഒരൊറ്റപുത്രന്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആദ്യപുത്രനായ യിശ്മായേലിനെയല്ലാതെ ദ്വിതീയനായ ഇസ്ഹാ ഖിനെ ബലിയറുക്കാനാണ് കല്പുനയുണ്ടായതെങ്കില്‍ ‘നിന്റെ ഏകജാതനെ’ എന്നു മാലാഖ പറയു മായിരുന്നുവോ?

യഥാര്ത്ഥ ത്തില്‍ ബലിയറുക്കുവാനുള്ള ദൈവകല്പപനയില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്. ‘ ദൈവം കല്പിിച്ചു: ‘നിന്റെ പുത്രനെ, നീ അത്യധികം സ്‌നേഹിക്കുന്ന ഏകജാ തനായ ഇസ്ഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്പിക്കു ന്ന മലയില്‍ അവനെ എനിക്കു ഹോമിക്കുക’ (ഉല്പ ത്തി 22:2).ഇവിടെ, ഏകജാതനായ ഇസ്ഹാഖി’ നെ എന്നാണ് ദൈവകല്പ്നയിലുള്ളത്. ഇസഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാണല്ലോ. ഇവിടെ, ഈ കല്പേനയില്‍ ‘ഇസ്ഹാഖിനെ’യെന്ന് യഹൂദ റബ്ബിമാര്‍ കൂട്ടിച്ചേര്ത്തിതാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അടിമസ്ത്രീയില്‍ ജനിച്ച മക്കള്‍ സ്വന്തം പുത്രന്മാരായി അറിയപ്പെടുന്നത് അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദ പാരമ്പര്യ ത്തിന് അനു സൃതമായ രീതിയില്‍ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ് ‘ഇസ്ഹാഖ്’ ഏകജാതനായി മാറിയത്.

അടിമ സ്ത്രീയിലുണ്ടായ പുത്രനെ അബ്രഹാം മകനായി ത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.എന്നാല്‍ ഉല്പത്തി പുസ്തകം തന്നെ നല്കുുന്ന അബ്രഹാമിന്റെ ചരിത്രവുമായി ഇത് വ്യക്തമായ വൈരുദ്ധ്യം പ്രകടി പ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ് പരിഗണിച്ചിരു ന്നത് എന്നാണ് ഉല്പമത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. ജനനം മുതല്‍ (16:15,16) പരിഛേ ദനയിലും മറ്റു കര്മ്മണങ്ങളിലും (17:23) പ്രാര്ത്ഥ്നയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങ ളിലും യിശ്മാ യിലിനെ സ്വപുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചിരുന്നത് എന്നു തന്നെ യാണ് ഉല്പ ത്തിപുസ്തകത്തിലുള്ളത്. മാത്രവു മല്ല, ഇഷ്ടഭാര്യയില്‍ ജനിച്ച രണ്ടാമത്തെപുത്രന് അനിഷ്ടഭാര്യ യില്‍ ജനിച്ച ആദ്യപുത്രന് നല്കേചണ്ട അവകാശം നല്കുളന്നത് പഴയനി യമപ്രകാരം പാപമാണ്. ആവര്ത്തണന പുസ്തകത്തിലെ ദൈവകല്‍ പന നോക്കുക: ‘ഒരാള്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നും അവരില്‍ ഒരുവളെ അയാള്‍ സ്‌നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നു വെന്നും കരു തുക. സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരില്‍ അയാള്ക്ക് സന്താന ങ്ങള്‍ ജനിക്കു കയും ആദ്യജാതന്‍ അയാള്‍ വെറുക്കുന്ന ഭാര്യയില്‍ നിന്നു ജനിക്കയും ചെയ്താല്‍, തന്റെ സ്വത്തു ക്കള്‍ സന്താനങ്ങള്ക്ക്് അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോള്‍, വെറുക്കു ന്നവളില്‍ നിന്ന് ജനിച്ച വനും ആദ്യജാതനുമായവനു പകരം സ്‌നേഹിക്കുന്നവളിലുണ്ടായ പുത്രനെ ആദ്യജാതനായി അയാ ള്‍ പരിഗണിക്കരുത്. അയാള്‍ തനിക്കുള്ള എല്ലാ സ്വത്തില്‍ നിന്നും ഇരട്ടി ഓഹരി നല്കിയ വെറുക്കു ന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാതനുള്ള അവകാശം ആ പുത്രനുതന്നെ’ (ആവര്ത്തണനം 21:15-17).

ഹാഗാര്‍ അടിമസ്ത്രീയായിരുന്നതിനാല്‍ അബ്രാഹാമിനാല്‍ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബി മാരുടെ വാദം അംഗീകരിച്ചാ ല്തോന്നെ, മുകളില്‍ വിവരിച്ച ദൈവകല്പാനപ്രകാരം ആദ്യജാതനു ള്ള അവകാശത്തിന് അര്ഹ,ന്‍ യിശ്മായേല്‍ തന്നെയാണെന്ന് വ്യക്തമാണ്. ഇസ്ഹാഖിനെ അബ്ര ഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉല്പഅത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേല്‍ അബ്രഹാമിന്റെ പുത്രനല്ലെന്ന് അംഗീകരിച്ചുവെന്ന് പറയേണ്ടിവരും.

ഈ വൈരുദ്ധ്യത്തിനുള്ള കാരണം തങ്ങളുടെ വംശീയ ദുരഭിമാ നത്തിന് മാറ്റുകൂട്ടുവാന്‍ വേണ്ടി പ്രവാചകചരിത്രത്തില്‍ യഹൂദ റബ്ബിമാര്‍ നടത്തിയ കൈക്രിയകളാണ്. അബ്രഹാമിന്റെ ദ്വിതീയ പുത്രനായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ് ഇസ്രായേല്യര്‍. ദൈവികമായ സകല അനുഗ്രഹങ്ങളും വര്ഷിുക്കപ്പെട്ടിരിക്കുന്നതും വര്ഷിമക്കപ്പെടാന്പോ്വുന്നതും ഇസ്രായീ ല്യര്ക്കി ടയില്‍ മാത്രമാണെന്നായിരുന്നു യഹൂദ റബ്ബിമാര്‍ പ്രചരിപ്പിച്ചിരുന്നത്. സ്വപുത്രനെ ബലിയ റുക്കുവാനുള്ള കല്പയനയനുസരിച്ചുകൊണ്ട് ദൈവാനുഗ്രഹത്തിന് പാത്രമായ അബ്രഹാമിന് ദൈ വം നല്കു്ന്ന വരദാനങ്ങളെക്കുറിച്ച് ഉല്പരത്തി പുസ്തകത്തിലുണ്ട്. അതിങ്ങനെയാണ് ‘നീ ഇതു ചെയ്തിരിക്കയാല്‍, നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തരാന്‍ നീ മടിക്കായ്കയാല്‍ എന്നാണെ, ഞാന്‍ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു- ഇതു കര്ത്തായവാണ് അരുള്‍ ചെയ്യുന്നത്: ഞാന്‍ നിന്നെ സമൃ ദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ഞാന്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കട ല്ക്ക്രയിലെ മണല്ത്ത്രി കളെപ്പോലെയും അത്യധികം വര്ദ്ധിിപ്പിക്കും. നിന്റെ സന്തതികള്‍ ശത്രുക്ക ളുടെ പട്ടണവാതിലുകള്‍ കൈവശപ്പെടുത്തും. നീ എന്റെ വാക്ക് അനുസരിച്ചതിനാല്‍ നിന്റെ സന്ത തികളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും'(ഉല്പതത്തി 22:16-19). യിശ്മാ യേലാണ് ബലിയറുക്കപ്പെടാനായി കല്പിെക്കപ്പെട്ടതെങ്കില്‍ ഈ അനുഗ്രഹങ്ങള്‍ മുഴുവനുമുണ്ടാ വുക യിശ്മായേല്‍ സന്തതികളിലാണെന്നു വരും. യഹൂദന്മാരാകട്ടെ യിശ്മായീലിന്റെ അനുജസ ഹോദരനായ ഇസ്ഹാഖിന്റെ സന്തതി പരമ്പരകളിലാണ് ഉള്പ്പെജടുന്നത്. തങ്ങളിലല്ലാതെ ദൈവാ നുഗ്രഹമു ണ്ടാവുകയെന്നത് ഇസ്രാഈല്യര്ക്ക്പ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു കൂടിയാണ് യഹൂദ റബ്ബിമാര്‍ ഇസ്ഹാഖിനെ അബ്രഹാമിന്റെ ഏകജാതനാക്കി മാറ്റിയത്.

തങ്ങളുടെ വംശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വരും അടിമസ്ത്രീയിലുണ്ടായ സ്വപുത്രന് പുത്രപദവി നല്കുാവാന്‍ വിസമ്മതിച്ചിരുന്നവരുമായി രുന്നു ഇസ്രാഈല്യര്‍ എന്നാണ് അബ്രഹാമിന്റെ ചരിത്രത്തില്‍ യഹൂദറബ്ബിമാര്‍ നടത്തിയ കൈക്രിയ കള്‍ കാണിക്കുന്നത്. വംശീയ ദുരഭിമാനത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പൂര്വ്വി കന്മാരുടെ സ്വഭാ വം പൂര്ണ്ണെമായിത്തന്നെ ഉള്ക്കൊങള്ളുന്ന അഭിനവ ഇസ്രാഈല്യരുടെ സ്ഥിതിയും ഇതില്‍ നിന്ന് വലിയ വ്യത്യാസമുള്ളതല്ലല്ലോ.

ബൈബിളിൽ നിന്ന് തികച്ചും വ്യതിരിക്തമായ ഇബ്രാഹീമീവ്യക്തിത്വത്തെയാണ് ഖുർആനിൽ നാം കാണുന്നത്. ഇബ്‌റാഹീം നബിയെക്കുറിച്ച് ഖുർആൻ പറയുന്നത് അദ്ദേഹം സദ്‌വൃത്തനും ക്ഷമാശീലനും മാതൃകാപുരുഷനുമായിരുന്നുവെന്നാണ്. (11:75) ഏതെങ്കിലും രൂപത്തിലുള്ള സങ്കുചിതത്വങ്ങളില്ലാത്ത ആദര്ശധീരൻ! അല്ലാഹു തന്നെ ‘സ്വന്തം ചങ്ങാതി’യെന്ന് വിലക്കാൻ മാത്ത്രം ദൈവസാമീപ്യത്തിന് അർഹനായ വ്യക്തിത്വം …”സദ്‌വൃത്തനായിക്കൊണ്ട്‌ തന്‍റെ മുഖത്തെ അല്ലാഹുവിന്‌ കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച്‌ നിന്ന്‌ കൊണ്ട്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്‌? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.” (ക്വുർആൻ 4:175)

print