അടിമസ്ത്രീകളെ വ്യഭിചരിക്കുവാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ?

/അടിമസ്ത്രീകളെ വ്യഭിചരിക്കുവാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ?
/അടിമസ്ത്രീകളെ വ്യഭിചരിക്കുവാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ?

അടിമസ്ത്രീകളെ വ്യഭിചരിക്കുവാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ?

അടിമസ്ത്രീ ഉടമയുടെ സ്വത്താണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, അവളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കാന്‍ ഉടമക്ക് അവകാശമില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു(24:33). പുരുഷന്മാരായ അടിമകളെപ്പോലെ സ്ത്രീ അടിമകള്‍ക്കും അവകാശങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍ പ്പിടം, വസ്ത്രം എന്നിവയെല്ലാം നല്‍കേണ്ടത് യജമാനന്റെ കടമയാണ്. അവര്‍ക്ക് വിവാഹത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കാനും ഖുര്‍ആന്‍ ഉടമയോട് ആവശ്യപ്പെടുന്നുണ്ട് (24:32).

അടിമസ്ത്രീകളുടെ ലൈംഗികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യാന്‍ ഖുര്‍ആന്‍ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ടെന്നര്‍ഥം.

എന്നാല്‍, വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീയുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നതില്‍നിന്ന് ഉടമയെ ഇസ്‌ലാം വിലക്കുന്നില്ല. ഈ അനുവാദം ഉടമയില്‍ മാത്രം പരിമിതമാണ്. മറ്റൊരാള്‍ക്കും അവളെ ഉപയോഗിക്കുവാന്‍ അനുവാദമില്ല. യജമാനന്റെ അനുവാദത്തോടെ യാണെങ്കിലും ശരി!

യജമാനന്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അടിമസ്ത്രീക്ക് പുതിയ അവകാശങ്ങളുണ്ടാവുകയാണ്. അവളെ പിന്നെ വില്‍ക്കു വാന്‍ യജമാനന് അവകാശമില്ല. അവള്‍ പിന്നെ യജമാനന്റെ കുട്ടികളുടെ മാതാവാണ്. ആ കുട്ടികള്‍ക്ക് യജമാനന്റെ മറ്റു കുട്ടികളെപ്പോ ലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില്‍ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദനിലപാടുമായി ഇസ്‌ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മക്കള്‍തന്നെയാണ്. യാതൊരു തരത്തി ലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല.

യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവ ളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും.

ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയുള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരി ക്കാനുള്ള അനുവാദം. അടിമത്തം പ്രായോഗികമായി ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഇസ്‌ലാമിന്റെ വ്യത്യസ്തമായ നടപടികളിലൊ ന്നായിരുന്നു അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാദമെന്നുള്ളതാണ് വാസ്തവം. ഇസ്‌ലാമിക ലോകത്ത് നടന്ന തും അതുതന്നെയാണ്.

അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിന് ഇസ്‌ലാം നല്‍കിയ അനുവാദം വ്യഭിചാരത്തിനുള്ള അനുമതിയാ ണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവ രുണ്ട്. അടിമസ്ത്രീയുമായുള്ള ലൈംഗികബന്ധത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്യാനേ കഴിയില്ല. രണ്ടും രണ്ട് വിരുദ്ധ ധ്രൂവങ്ങളില്‍ നില്‍ക്കുന്നു. ഒന്ന് ഉടമയുടെ കീഴില്‍ അയാളുടെ സംരക്ഷണത്തില്‍ കഴിയുന്നവളുമായുള്ള ബന്ധമാണ്. ആ ബന്ധത്തില്‍നിന്നുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനായിക്കൊണ്ടുള്ള ബന്ധം. ലൈംഗികതയ്ക്കപ്പുറമുള്ള അവളുടെ വ്യക്തിത്വം അംഗീകരിച്ചുകൊണ്ടുള്ള ബന്ധം. അവ ള്‍ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന ബന്ധം. രണ്ടാമത്തേതോ ഒരു ഉത്തരവാദിത്വവുമില്ലാത്ത വേശ്യാബന്ധം. വേശ്യ യഥാര്‍ഥത്തില്‍ അടിമയേക്കാള്‍ പതിതയാണ്. അവള്‍ ആത്മാവില്ലാത്ത ഒരു മൃഗം മാത്രം. പുരുഷന്റെ മാംസദാഹം തീര്‍ക്കുകയാണ് അവളുടെ കര്‍ത്തവ്യം. ആ ബന്ധത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കണികപോലുമില്ല; ആത്മസംതൃ പ്തിയുടെ സ്പര്‍ശം ലേശം പോലുമില്ല. പണത്തിനുവേണ്ടി നടത്തുന്ന ഒരു കച്ചവടം മാത്രമാണത്. മാംസക്കച്ചവടം! അതില്‍നിന്നുള്ള ബാധ്യ തയേറ്റെടുക്കുവാന്‍ മാംസദാഹം തീര്‍ക്കുവാന്‍ വേണ്ടി വന്ന പുരുഷന്‍ സന്നദ്ധനല്ല. അവള്‍ക്ക് എന്തെങ്കിലുമൊരു അവകാശം അവ ന്റെ മേല്‍ ഇല്ല. അവന്റെ മാംസദാഹം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു മൃഗം മാത്രമാണവള്‍. അവളുടെ ഓരോ ബന്ധവും അവളെ വേശ്യാവൃത്തി യുടെ മൃഗീയതയിലേക്ക് കൂടുതല്‍ ആഴത്തില്‍ ആപതിപ്പിക്കുകയാണ് ചെയ്യുന്നത്. അവള്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച സ്വപ്‌നം പോലും അന്യമാണ്.  തൊലി ചുളിഞ്ഞ് ആര്‍ക്കും വേണ്ടാതായി മാറി രോഗിണിയാവുമ്പോള്‍ അനാഥത്വം പേറുവാന്‍ വിധിക്കപ്പെട്ടവള്‍!

അടിമക്കു സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന സമ്പ്രദായമെവിടെ? സ്ത്രീയെ പാരതന്ത്ര്യത്തില്‍നിന്ന് പാരതന്ത്ര്യത്തി ലേക്കു നയിക്കുന്ന ദുഷിച്ച വ്യവസ്ഥയെവിടെ? ഇവ രണ്ടും തമ്മില്‍ താരതമ്യം പോലും അസാധ്യമാണ്. രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന സമ്പ്രദായങ്ങള്‍. ഒന്ന് മനുഷ്യത്വം അംഗീകരിക്കുന്നത്, മറ്റേത് മൃഗീയതയിലേക്ക് ആപതിപ്പിക്കുന്നത്.

അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27). ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ r പഠിപ്പിച്ചിരിക്കുന്നത്. ”തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം  നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുക യും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്‌ലിം).

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ