മുഹമ്മദ് നബി(സ)യിലൂടെ പൂര്‍ത്തീകരിച്ച മതത്തില്‍ അദ്ദേഹത്തിന് ശേഷം യാതൊന്നും കടന്നുകൂടി മലീമസമാകാതിരിക്കുവാന്‍ സ്വഹാ ബിമാര്‍ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്തുപോന്നു. പ്രവാചകചര്യയെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരി ലേക്ക് അവര്‍ പകര്‍ന്നുനല്‍കിയത് അതീവ സൂക്ഷ്മതയോടു കൂടിയായിരുന്നു. നബി(സ) പറയാത്തതെന്തെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ അബദ്ധവശാല്‍ തങ്ങളുടെ നാവുകളില്‍നിന്ന് ഉതിര്‍ന്നുവീഴുമോയെന്ന് ഭയപ്പെട്ട അവര്‍ നബിചര്യയെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ വിസമ്മതിക്കുന്ന സ്ഥിതി വരെയുണ്ടായി. നാവില്‍ വന്നു പോയേക്കാവുന്ന ചെറിയ പിഴവുകള്‍ പോലും അവര്‍ സൂക്ഷിക്കു കയും ശ്രദ്ധിക്കുകയും ചെയ്തു. ഓര്‍മപ്പിശകുമൂലം തെറ്റുകള്‍ വന്നുപോകുമോയെന്ന് ഭയപ്പെട്ടവര്‍ നിശ്ശബ്ദത പാലിച്ചു. വാര്‍ധക്യത്തി ലെത്തിയവര്‍ മറവിയെ പേടിച്ച് നബിവചനങ്ങള്‍ പറഞ്ഞുകൊടുക്കാത്ത അവസ്ഥ വരെയുണ്ടായി. ചില സംഭവങ്ങള്‍ കാണുക.
”അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) തന്റെ പിതാവി (സുബൈറി)നോടു ചോദിച്ചു: ഇന്ന ആളും ഇന്ന ആളും ചെയ്യുന്നതു പോലെ, നിങ്ങള്‍ റസൂൽ(സ) തിരുമേനിയില്‍നിന്ന് ഹദീഥ് പറയുന്നതായി കേള്‍ക്കുന്നില്ലല്ലോ? അപ്പോള്‍ സുബൈര്‍ (റ) പറഞ്ഞു: എന്നാല്‍, ഞാന്‍ തിരുമേ നിയെ വേര്‍പിരിയാറില്ലായിരുന്നു. എങ്കിലും അവിടുന്നു ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു: ”എന്റെ പേരില്‍ ആരെങ്കിലും കല്‍പിച്ചുകൂട്ടി കളവു പറഞ്ഞാല്‍, അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ!”(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്.)
സൈദുബ്‌നു അര്‍ക്വം(റ) (റ) നാടു ഞങ്ങള്‍ക്കു ഹദീഥ് പറഞ്ഞുതരണമെന്നു ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു? ”ഞങ്ങള്‍ക്കു വയസ്സു ചെല്ലുകയും മറവി ബാധിക്കുകയും ചെയ്തിരിക്കുന്നു. റസൂൽ(സ) തിരുമേനിയില്‍നിന്നു ഹദീഥ് പറയുന്നതാകട്ടെ, ഗൗരവപ്പെട്ട കാര്യവുമാണ്.” സാഇബ് ബ്‌നു യസീദ് (റ) പറയുന്നു: മദീനയില്‍നിന്നു മക്ക വരെ ഞാന്‍ സഅ്ദ്ബ്‌നു മാലികിന്റെ ഒന്നിച്ചു സഹവസിക്കുകയുണ്ടായി. അദ്ദേഹം നബി(സ)യെക്കുറിച്ചു ഒരു ഹദീഥും പറയുകയുണ്ടായില്ല. നബി(സ)യെക്കുറിച്ചു ഹദീഥ് പറയുമ്പോ ള്‍ അതില്‍ കളവു വന്നുപെട്ടേക്കുന്നതിനെ സൂക്ഷിച്ചുകൊണ്ട് ”അല്ലെങ്കില്‍ അവിടുന്നു പറഞ്ഞപ്രകാരം” എന്നു കൂടി അദ്ദേഹം തുടര്‍ന്നു പറയുമായിരുന്നു(സുനനു ഇബ്‌നുമാജ, കിതാബുസ്സുന്ന).
ഓര്‍മപ്പിശകോ അബദ്ധമോ വന്നുഭവിക്കുകയില്ലെന്ന് സ്വയംബോധ്യമുള്ള സ്വഹാബിമാര്‍ മാത്രമാണ് ഹദീഥ് സംപ്രേഷണത്തിന് ഔല്‍സു ക്യം കാണിച്ചത്. തങ്ങള്‍ പ്രവാചകനില്‍ നിന്ന് കണ്ടതും കേട്ടതുമെല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി. വിശുദ്ധ ക്വുര്‍ആനിലെ നിര്‍ദേശങ്ങളും പ്രവാചകന്‍ലന്റെ ഉപദേശങ്ങളുമാണ് അവര്‍ക്കതിന് പ്രചോദനമായത്. ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത അബൂഹൂറൈറ (റ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: അബൂഹുറൈറ നബിതിരുമേനിയുടെ നടപടികള്‍ കൂടുതലായി ഉദ്ധരിക്കുന്നു വെന്നു ജനങ്ങളതാ പറയുന്നു: അല്ലാഹുവിന്റെ കിതാബില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരൊറ്റ വാര്‍ത്തയും ഞാനുദ്ധരി ക്കുകയില്ലായിരുന്നു. അതുപറഞ്ഞിട്ട്, ”വേദഗ്രന്ഥത്തില്‍ മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്ത ശേഷം നാം അവതരിപ്പിച്ച മാര്‍ഗദര്‍ശനത്തെയും വ്യക്ത മായ ദൃഷ്ടാന്തങ്ങളേയും മറച്ച് വെക്കുന്നതാരോ അവരെ അല്ലാഹു ശപിക്കും. ശപിക്കുന്നവരെല്ലാവരും ശപിക്കും.” (2:159) എന്ന് തുടങ്ങുന്ന രണ്ട് ക്വുര്‍ആന്‍ വാക്യങ്ങള്‍ അബൂഹുറൈറ പാരായണം ചെയ്തു കൊണ്ട് പറഞ്ഞു: മുഹാജിറുകളായ സഹോദരന്മാര്‍ ചന്തയില്‍ വ്യാപാരവിഷയങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അന്‍സാരി സഹോദരന്മാരോ, അവരുടെ കൃഷിയിലും. അതേയവസരത്തില്‍ അബൂഹുറൈറ വിശപ്പടക്കിയിട്ട്, വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും മറ്റുള്ളവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാ ക്കുകയുമാണ് ചെയ്തിരുന്നത്.(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്)
മുഹമ്മദ് നബി(സ)യോടൊപ്പം ഏറെനാള്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച സ്വഹാബിമാരില്‍ പലരെയും കാണുവാനോ അവരില്‍നിന്ന് ഹദീഥുകള്‍ മനസ്സിലാക്കുവാനോ നബി(സ)യെ കാണുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത അടുത്ത തലമുറക്കു സാധിച്ചില്ല. അവര്‍ ഇസ്‌ലാമി ലെത്തിയപ്പോഴേക്ക് മുതിര്‍ന്ന സ്വഹാബിമാരില്‍ പലരും മരണപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നബി(സ)യോടൊപ്പമുണ്ടായിരുന്നപ്പോള്‍ യുവാക്കളായിരുന്ന സ്വഹാബിമാര്‍ക്കാണ് അടുത്ത തലമുറക്ക് ഹദീഥുകള്‍ പറഞ്ഞുകൊടുക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായത്. തന്റെ മുപ്പതാമത്തെ വയസ്സില്‍ ഇസ്‌ലാം സ്വീകരിക്കുകയും അതിനുശേഷമുള്ള മൂന്നുവര്‍ഷം നബി(സ)യുടെ മരണംവരെ അദ്ദേഹത്തോടൊപ്പം വിട്ടുപിരിയാതെ ജീവിച്ച് നബിജീവിതവും മൊഴികളും നേരില്‍ മനസ്സിലാക്കുവാന്‍ അവസരം ലഭിക്കുകയും നബിവിയോഗത്തിനുശേഷം ഏകദേശം നാല്‍പത്തിയഞ്ച് വര്‍ഷക്കാലം സഹാബിമാരോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിനുശേഷം ജനിച്ച നിരവധി പേര്‍ക്ക് നബിചര്യകളെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ സാധിക്കുകയും ചെയ്ത അബൂഹുറൈറേയാണ് രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവു മധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബി. മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍, നബി(സ) മരണപ്പെടുമ്പോള്‍ ഇരുപത്തിമൂന്ന് വയ സ്സ് പ്രായമായിരുന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ആണ്. പ്രധാനപ്പെട്ട പ്രവാചകശിഷ്യരിലൊരാളും ഉമര്‍(റ) ന്റ പുത്രനും അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ പ്രവാചകസന്നിധിയില്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച് നബിജീവിതത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങളെപ്പറ്റി കൃത്യമായി അറിയാന്‍ കഴിഞ്ഞിരുന്നയാളുമായ ഇബ്‌നു ഉമര്‍ (റ) മരണപ്പെടുന്നത് നബിവിയോഗത്തിന് ശേഷം ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. അടുത്തതലമുറയിലെ താബിഉകളില്‍(4) മിക്കയാളുകളെയും കാണുവാനോ അറിയുവാനോ അവസരമുണ്ടായിരുന്ന അദ്ദേഹ ത്തിന്, അതുകൊണ്ടുതന്നെ വളരെയേറെ ഹദീഥുകള്‍ തന്റെ പിന്‍ഗാമികള്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഭാഗ്യമുണ്ടായി. നബിവി യോഗം നടക്കുമ്പോള്‍ പതിനാല് വയസ്സുമാത്രം പ്രായമുള്ളയാളും അതിനുശേഷം അര നൂറ്റാണ്ടിലേറെക്കാലം ജീവിക്കുവാന്‍ അവസരമു ണ്ടാവുകയും ചെയ്ത അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) ആണ് സ്വഹാബികളില്‍ നിന്നുള്ള മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍. മദീനയിലെ ത്തിയ നബി(സ)യെ സേവിക്കുവാന്‍ സ്വന്തം മാതാവിനാല്‍ പത്താമത്തെ വയസ്സില്‍ നിയോഗിക്കപ്പെടുകയും അതിന് ശേഷം ഏറെക്കാലം സേവകനും സഹായിയുമായി നബി(സ)യോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിന്‌ശേഷം എട്ടുപതിറ്റാണ്ടുകള്‍ക്കുശേഷം തന്റെ നൂറ്റി മൂന്നാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്ത അനസ്ബ്‌നു മാലിക്ക് (റ) ആണ് മറ്റൊരു പ്രധാനപ്പെട്ട ഹദീഥ് നിവേദകന്‍. താബിഉകളില്‍പ്പെട്ട മധ്യവയസ്‌കര്‍ക്കും വൃദ്ധര്‍ക്കുമെല്ലാം ഹദീഥുകള്‍ എത്തിക്കുവാന്‍ തന്റെ ദീര്‍ഘായുസ്സ് കാരണം അദ്ദേഹത്തിന് സാധിച്ചു. തന്റെ ഒന്‍പതാമത്തെ വയസ്സില്‍ പ്രവാചകപത്‌നിയാകുവാന്‍ ഭാഗ്യം ലഭിക്കുകയും, എട്ടുവര്‍ഷത്തിലധികം അദ്ദേഹത്തോ ടൊപ്പം ദാമ്പത്യജീവിതം നയിക്കുകയും പ്രവാചകവിയോഗത്തിനുശേഷം അരനൂറ്റാണ്ടിലധികം ജീവിച്ചിരിക്കുകയും ചെയ്ത ആയിശ (റ) യാണ് ഹദീഥുകള്‍ നിവേദനം ചെയ്ത മറ്റൊരു പ്രമുഖ വ്യക്തിത്വം. നബി(സ)യുടെ കുടുംബ-ലൈംഗിക ജീവിതത്തെക്കുറിച്ച് സമകാലിക രായ സ്വഹാബികള്‍ക്ക് പറഞ്ഞുകൊടുത്തതും അടുത്ത തലമുറയില്‍പ്പെട്ട താബിഉകളെ പഠിപ്പിച്ചതും ആയിശയായിരുന്നു.
അബൂബക്ക റിനെയും (റ) ഉമറിനെയും (റ) പോലെ നബി(സ)യോടൊപ്പം മക്കയിലും മദീനയിലുമുണ്ടായിരുന്ന സ്വഹാബിമാര്‍ ഏതാനും ഹദീഥുകള്‍ മാത്രം നിവേദനം ചെയ്തപ്പോള്‍ നബിവിയോഗത്തിന്റെ സന്ദര്‍ഭത്തില്‍ യുവാക്കളായിരുന്നവര്‍ക്ക് നൂറുക്കണക്കിന് ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിഞ്ഞത്, അവര്‍ക്ക് നബി(സ)യില്‍ നിന്ന് ഹദീഥുകള്‍ നേര്‍ക്കുനേരെ കേള്‍ക്കാന്‍ കഴിഞ്ഞവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതിനാലായിരുന്നു.