ഹദീഥുകളെന്ന പേരിൽ നബി (സ) യുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങൾ ഹദീഥുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നില്ലേ?

/ഹദീഥുകളെന്ന പേരിൽ നബി (സ) യുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങൾ ഹദീഥുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നില്ലേ?
/ഹദീഥുകളെന്ന പേരിൽ നബി (സ) യുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങൾ ഹദീഥുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നില്ലേ?

ഹദീഥുകളെന്ന പേരിൽ നബി (സ) യുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങൾ ഹദീഥുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നില്ലേ?

ബിയുടെ (സ) പേരിൽ പിൽക്കാലത്ത് കള്ളങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. അതുകൊണ്ട് തന്നെ വ്യാജങ്ങളിൽ നിന്ന് മുക്തമായ നബിചര്യ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ രീതി വളർത്തിയെടുക്കുവാൻ മുസ്ലിംകൾക്ക് കഴിയുകയും ചെയ്തു.
‘എന്റെ പേരില്‍ ആരെങ്കിലും കളവുപറഞ്ഞാല്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ’യെന്ന നബി(സ)യുടെ താക്കീത് നേര്‍ക്കുനേരെ ശ്രവിച്ചവരായ സ്വഹാബിമാര്‍ ഹദീഥുകള്‍ ഉദ്ധരിക്കുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മത അതേപോലെ പാലിക്കുവാന്‍ അടുത്ത തലമുറയിലെ ചിലര്‍ക്കെങ്കിലും കഴിഞ്ഞില്ല.

മുഹമ്മദ് നബി(സ)ക്കു ശേഷം രണ്ടു ഖലീഫമാരുടെ കാലത്തുമില്ലാതിരുന്ന ചില രാഷ്ട്രീയകുഴപ്പങ്ങള്‍ മൂന്നാമത്തെ ഖലീഫയായ ഉഥ്മാന്‍(റ) ന്റെ ഭരണകാലത്ത് തലപൊക്കി. അറേബ്യന്‍ ഉപദ്വീപിന് പുറത്തുള്ള പ്രദേശങ്ങളിലേക്കടക്കം ഇസ്‌ലാമിക സാമ്രാജ്യം വിസ്തൃതമാവുകയും അവിടെയുള്ള നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത കാലമായിരുന്നു അത്. തങ്ങള്‍ ജീവിക്കുന്ന സാമ്രാജ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ വക്താക്കളാണ് തങ്ങളുമെന്ന് വരുത്തിത്തീര്‍ക്കുകയും എന്നാല്‍ ഇസ്‌ലാമികാദര്‍ശങ്ങള്‍ സ്വന്തം മനസ്സിനകത്തേക്ക് കടക്കാതിരിക്കുകയും ചെയ്തവരും അവരിലുണ്ടായിരുന്നു. അവരില്‍ ചിലരെങ്കിലും ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അകത്തുനിന്ന് നശിപ്പിക്കാമെന്ന് കരുതി ഇസ്‌ലാമിന്റെ കുപ്പായമണിഞ്ഞ കപടന്‍മാരായിരുന്നു. രണ്ടാം ഖലീഫയായിരുന്ന ഉമറുല്‍ഫാറൂഖ്‌െ(റ) ന വധിക്കുവാന്‍ ഗൂഢാലോചന നടത്തിയ യഹൂദനായ സബഅ് ബ്‌നു ശാമൂനിന്റെ പുത്രനും യമനിലെ സന്‍ആയിലെ യഹൂദ റബ്ബിയുമായിരുന്ന അബ്ദുല്ലാഹിബ്‌നു സബഅ് താന്‍ മുസ്‌ലിമായിയെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വരികയും മുസ്‌ലിംകളെ തമ്മിലടിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്തത് ഉഥ്മാന്‍െ (റ) ന്റ ഭരണകാലത്താണ്.

അയാളും മറ്റു കപടന്‍മാരും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും മുസ്‌ലിംകളെ വഴിതെറ്റിക്കുവാനും തമ്മിലടിപ്പിക്കുവാനും വേണ്ടി നബി(സ)യുടെ പേരില്‍ അദ്ദേഹം പറയാത്തതും ചെയ്യാത്തതും ആരോ പിച്ചുകൊണ്ട് ഹദീഥുകള്‍ എന്ന വ്യാജേന തങ്ങളുടെ രചനകള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. ഇത്തരം വ്യാജ ഹദീഥുകള്‍ സ്വീകരിക്കരു തെന്ന് അന്നു ജീവിച്ചിരുന്ന പണ്ഡിതന്‍മാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അബ്ദുല്ലാഹിബ്‌നു സബഇന്റെ മസ്തിഷ്‌കസന്തതിയായ ശിആയിസത്തിന്റെ താത്ത്വികമായ അടിത്തറകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഇത്തരം വ്യാജ ഹദീഥുകളിന്‍മേലാണ്. ശിആക്കളില്‍പെട്ട റാഫിദികളെപ്പറ്റി ഇമാം മാലിക് പറഞ്ഞത് ”അവരോട് സംസാരിക്കരുത്. അവരില്‍ നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്യുകയും അരുത്. കാരണം അവര്‍ കള്ളം പറയുന്നവരാണ്.” എന്നായിരുന്നു.

മുഹമ്മദ് നബി(സ)യുടെ പേരില്‍ വ്യാജ ഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് ആ രംഗത്ത് കുഴപ്പങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുത്തത് അബ്ദുല്ലാ ഹിബ്‌നു സബഇന്റെ നേതൃത്വത്തിലുള്ള ശിആക്കളായിരുന്നുവെങ്കിലും പിന്നീട് മതത്തിന്റെ അന്തരാത്മാവ് ഉള്‍ക്കൊള്ളാതെ ഇസ്‌ലാമി ലുള്ളവരാണെന്ന നാട്യവുമായി നടക്കുന്ന പലരും വ്യാജഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. രാഷ്ട്രീയമായ ഭിന്നിപ്പുകളും അധികാരവടംവലിയും, ഇസ്‌ലാമിന്റെ വളര്‍ ച്ചയോടുള്ള വിരോധവും പകയും, വര്‍ഗീയവും വംശീയവുമായ പക്ഷപാതങ്ങള്‍, ആദര്‍ശപരമായ ഭിന്നിപ്പുകളില്‍ തങ്ങളുടെ കക്ഷിയാ ണ് ശരിയെന്ന് സ്ഥാപിക്കുക, അധികാരികളുടെ സാമീപ്യം സിദ്ധിക്കുക, കഥകള്‍ക്ക് വിശ്വാസ്യതയുണ്ടാക്കുക, നന്മയാണെന്ന് തങ്ങള്‍ കരുതു ന്ന കാര്യങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വ്യാജ ഹദീഥുകള്‍ നിര്‍മിക്കപ്പെടുകയും പ്രചരിപ്പിക്ക പ്പെടുകയും ചെയ്തു. ഇങ്ങനെ വ്യാജ ഹദീഥുകളുടെ നിര്‍മാണവും സംപ്രേഷണവും നടന്നുകൊണ്ടിരുന്നപ്പോള്‍ ഹദീഥുകളുടെ സ്വീകാര്യത പരിശോധിക്കുന്നതിനുവേണ്ടി കുറ്റമറ്റ ഒരു സമ്പ്രദായം അക്കാലത്തെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു. ഒരാള്‍ ഒരു ഹദീഥ് നിവേദനം ചെയ്യുക യാണെങ്കില്‍ നബി(സ)യില്‍നിന്ന് അയാള്‍ക്ക് അത് കിട്ടിയതെങ്ങനെയാണെന്ന് പഠിക്കുകയും നബി(സ)ക്കും അയാള്‍ക്കുമിടയിലുള്ള നിവേദ കന്‍മാരുടെ സത്യസന്ധതയും സ്വീകാര്യതയും സൂക്ഷ്മമായി പരിശോധിച്ചശേഷം അവരെല്ലാം കുറ്റമറ്റവരും സത്യസന്ധരും അബദ്ധങ്ങള്‍ സംഭവിക്കുവാന്‍ യാതൊരു സാധ്യതയുമില്ലാത്തവരുമാണെങ്കില്‍ മാത്രം അത് സ്വീകരിക്കുകയും ചെയ്യുകയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അങ്ങനെയാണ് നിവേദകപരമ്പര അഥവാ ഇസ്‌നാദ് പരിശോധന ഹദീഥ് പഠനത്തിന്റെ ഭാഗമായിത്തീര്‍ന്നത്.

കുഴപ്പങ്ങള്‍ക്കു ശേഷം ജീവിച്ചിരുന്ന യുവസ്വഹാബികളില്‍ നിന്നുതന്നെ ഈ പരിശോധന ആരംഭിച്ചു കഴിഞ്ഞിരുന്നു. കളവിന്നു പ്രചാരം കൂടിത്തുടങ്ങിയപ്പോള്‍, താബിഉകളും ഈ നില തുടര്‍ന്നു. അങ്ങനെയാണ് ഉസൂലുൽ ഹദീഥ് എന്ന ശാസ്ത്രശാഖ രൂപീകരിക്കപ്പെട്ടത്.

ഇന്ന് നമുക്ക് ലഭിക്കുന്ന ഹദീഥുകള്‍ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. സനദും മത്‌നും. പ്രവാചകന്‍(സ) പറയുകയോ ചെയ്യുകയോ അനുവദി ക്കുകയോ ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീഥിന്റെ ആശയപ്രധാനമായ ഭാഗമാണ് മത്‌ന്. പ്രവാചകനില്‍ നിന്ന് ഹദീഥ് രേഖ പ്പെടുത്തിയ വ്യക്തിയിലേക്ക് മത്‌ന് എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് വിശദീകരിക്കുന്ന ഭാഗമാണ് സനദ് അതല്ലെങ്കില്‍ ഇസ്‌നാദ്. നബി(സ)യി ല്‍നിന്ന് സ്വഹാബിയും അദ്ദേഹത്തില്‍നിന്ന് അടുത്ത തലമുറയില്‍പെട്ട താബിഉം അദ്ദേഹത്തില്‍നിന്ന് അടുത്ത തലമുറയില്‍പെട്ടയാളും മത്‌ന് കേള്‍ക്കുകയും ഈ അവസാനത്തെ വ്യക്തിയില്‍നിന്ന് കേട്ടയാള്‍ അത് രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ സ്വഹാബി, താബി അ്, അടുത്തതലമുറയില്‍ പെട്ടയാള്‍ (തബഉത്താബിഅ്) എന്നിങ്ങനെയായിരിക്കും അതിന്റെ ഇസ്‌നാദ്. അവതരിപ്പിക്കപ്പെട്ട ഹദീഥുകളി ലെല്ലാം മത്‌നിനോടൊപ്പം ഇങ്ങനെ ഇസ്‌നാദ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിനാല്‍ ഓരോ ഹദീഥും എത്തിച്ചേര്‍ന്ന ശൃംഖലയിലെ ഓരോ കണ്ണി യെയും പരിശോധനാവിധേയമാക്കുവാനും അവര്‍ സത്യസന്ധരാണോയെന്ന് മനസ്സിലാക്കുവാനും കഴിയും. ഹദീഥുകള്‍ നിവേദനം ചെയ്ത വരെക്കുറിച്ച് പഠിക്കുകയും അവരുടെ ജീവചരിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്ത് അവര്‍ വിശ്വസ്തരും ഹദീഥ് നിവേദ നത്തില്‍ തെറ്റുപറ്റാത്തവരുമാണോയെന്ന് കൃത്യമായി പരിശോധിക്കുന്ന ഒരു വൈജ്ഞാനിക ശാഖ തന്നെയുണ്ട്. ‘വ്യക്തിവിജ്ഞാനീയം’ (ഇല്‍മുര്‍രിജാല്‍) എന്നാണ് ഹദീഥ് പഠനരംഗത്ത് ഈ വിജ്ഞാന ശാഖ അറിയപ്പെടുന്നത്.

ഉസൂലുൽ ഹദീഥിന്റെ അരിപ്പയിലൂടെ വ്യാജമായ ഹദീഥുകൾക്കൊന്നും കടന്നു വരാൻ കഴിയാത്ത രൂപത്തിൽ ശാസ്ത്രീയമാണ് ഈ വിജ്ഞാനീയം. കള്ള ഹദീഥുകളുള്ളത് കൊണ്ടാണ് ഇത്രയും ശാസ്ത്രീയമായ ഒരു വൈജ്ഞാനിക ശാഖ മുസ്ലിം ലോകത്ത് വളർന്നു വന്നത്. യാഥാർഥ്യത്തെ വ്യാജനിൽ നിന്ന് തിരിച്ചറിയാൻ തക്ക ശക്തവും സൂക്ഷ്മവുമാണത്. വ്യാജഹദീഥുകളുണ്ടെന്നത് യഥാർത്ഥ നബിവചനങ്ങളെ നിഷേധിക്കുന്നതിനുള്ള കാരണമല്ല. ഒരാളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും കളവു പറഞ്ഞുവെന്നതെങ്ങനെയാണ് അയാളെക്കുറിച്ച് സത്യസന്ധമെന്ന ഉറപ്പുള്ള കാര്യങ്ങളെ സ്വീകരിക്കാതിരിക്കുന്നതിനുള്ള കാരണമാവുന്നത്!!!

print