പ്രപഞ്ച വികാസം

/പ്രപഞ്ച വികാസം
/പ്രപഞ്ച വികാസം

പ്രപഞ്ച വികാസം

Print Now
പ്രപഞ്ചത്തിന്റെ വികാസത്തെക്കുറിച്ച് ഖുര്‍ആനിലുണ്ടെന്ന് പല മുസ്‌ലിം ഗ്രന്ഥകാരന്മാരും എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ 51:47 ആണ് അതിന് തെളിവായി കൊടുക്കാറുള്ളത്. എന്നാല്‍ പ്രസ്തുത സൂക്തത്തിലെ ‘വ ഇന്നാ ലമൂസ്ഊന്‍’ എന്നതിന്റെ അര്‍ഥം ‘ദൈവം വിപുലമായ കഴിവുള്ളവനാണ്’ എന്നാണെന്ന് ഒരു മുസ്‌ലിം നാമധാരിയായ യുക്തിവാദി എഴുതിയതായി കണ്ടു. വിശദീകരണം പ്രതീക്ഷിക്കുന്നു.

  • ‘ഔസ’അ’ എന്ന ക്രിയയില്‍നിന്നുള്ള കര്‍തൃനാമമാണ് ‘മൂസിഅ്’: ഈ ക്രിയ അകര്‍മകമായും സകര്‍മകമായും പ്രയോഗിക്കാറുണ്ട്. അകര്‍മകമാകുമ്പോള്‍ അതിന്റെ അര്‍ത്ഥം ജീവിത സൗകര്യവും ഐശ്വര്യവും ഉള്ളവനായി തീര്‍ന്നു എന്നാണ്. സകര്‍മകമാകുമ്പോള്‍ അതിന്റെ അര്‍ഥം വിശാലമാക്കി എന്നും വികസിപ്പിച്ചു എന്നുമാണ്. ബൈറൂത്തിലെ കാത്തലിക് പ്രസ് പ്രസിദ്ധീകരിച്ച ‘അല്‍മുന്‍ജിദ്’ എന്ന നിഘണ്ടുവില്‍ ‘ദ്വയ്യക്വ’ (ഇടുങ്ങിയതാക്കി) എന്നതിന്റെ വിപരീതമാണ് ‘ഔസഅ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് ‘മൂസിഅ്’ എന്നതിന്റെ അര്‍ത്ഥം വിശാലമാക്കുന്നവന്‍ അഥവാ വികസിപ്പിക്കുന്നവന്‍ എന്നാകുന്നു. ‘മൂസിഊന്‍’ എന്നത് പൂജക ബഹുവചനമാകുന്നു.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ