യേശുവിനെക്കുറിച്ച് സമകാലികരായിരുന്ന ചരിത്രകാരന്മാരൊന്നും രേഖപ്പെടുത്താത്തതിനാല്‍ അങ്ങനെയൊരു വ്യക്തി ജീവി ച്ചിരുന്നിട്ടേയില്ലയെന്ന് വാദിക്കുന്ന യുക്തിവാദികളുണ്ട്. ജോസിഫസ് എന്ന യൂദ ചരിത്രകാരന് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതായി ക്രിസ്തുമത പ്രചാരകന്മാര് ഉദ്ധരിക്കാറുണ്ടെങ്കിലും പ്രസ്തുത പ്രസ്താവനകള്‍ ജോസിഫസിന്റെ ഗ്രന്ഥത്തില്‍ കൂട്ടിച്ചേര്ത്തസതാണെന്നാണ് വിമര്ശികര് വാദിക്കുന്നത്. അത് എന്തായിരുന്നാലും, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ജനനം, പ്രബോധനങ്ങള്‍, മരണം, എന്നിവയെക്കുറിച്ച് അറിവു നല്കുനന്ന ഗ്രന്ഥങ്ങള്‍ നാലു സുവിശേഷങ്ങളാണ്. ഖുര്ആിനില് യേശുവിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ക്രൈസ്തവര്ക്ക്് അത് അസ്വീകാര്യമാണല്ലോ. അപ്പോള്‍ യേശുവിനെക്കുറിച്ച് ക്രൈസ്തവരുടെ അറിവ് സുവിശേഷങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സുവിശേഷങ്ങള്‍ ദൈവനിവേശിതങ്ങളായതിനാല്‍ അവ നല്കുുന്ന വിവരങ്ങള്‍ നൂറു ശതമാനം സത്യസന്ധവും സ്വീകരിക്കാന്‍ കൊള്ളുന്നതുമാ ണെന്നായിരുന്നു പൊതുവായ ക്രൈസ്തവ കാഴ്ചപ്പാട്. ബൈബിള്‍ നല്കുാന്ന യേശുചിത്രം ചരിത്രപരവും വസ്തുനിഷ്ഠവുമാണെന്നായിരുന്നു വിശ്വാസം.
പുതിയ നിയമത്തെക്കുറിച്ച ഗവേഷണങ്ങള്‍ ഈ പരമ്പരാഗത ധാരണയ്ക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്. യേശുവിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സുവിശേഷകര്ത്തായക്കള്‍ ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പലതും ഭാവനാസൃഷ്ടിയാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ക്രിസ്തുവിന്റെ ശിശുകഥയുമായി ബന്ധപ്പെട്ട് സുവിശേഷങ്ങള്‍ വിവരിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം ചരിത്രപരമാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഗത്ഭ ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട്-ഇ-ബ്രൗണ്‍ തന്റെ ‘മിശിഹായുടെ ജനനം’ (The birth of Messiah) എന്ന ഗ്രന്ഥത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ഫാദര്‍.ഫ്രാന്‍സി( കൊടിയന്‍, ഫാ.ജോസ് മാണപ്പറമ്പില്‍, ഫാ:വര്ഗീെസ് പെരേപ്പാടന് തുടങ്ങിയവര്‍ ചേര്‍ന്ന് വിവര്ത്ത നം ചെയ്തിരിക്കുന്ന 401 പേജുകളുള്ള ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ അലൂരിലെ ബിബ്ളിയ പബ്ലിക്കേഷന്സ്ന ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരുപതിലേറെ ഓണററി ഡോക്റ്ററേറ്റുകളുള്ള അമേരിക്കന്‍ ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട്- ഇ-ബ്രൗണ്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം എത്തിച്ചേരുന്ന നിഗമ നങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.
(1) മത്തായിയും ലൂക്കോസും നല്കുിന്ന യേശുവിന്റെ വംശാവലി കൃത്യമല്ല. വരാനിരിക്കുന്ന മിശിഹാ ദാവീദു വംശജനായിരിക്കുമെന്നായിരുന്നു യഹൂദവിശ്വാസം. യേശു മിശിഹയാണെങ്കില്‍ ദാവീദ് വംശജനാകണമല്ലോ. അതിനു വേണ്ടി ദാവീദിന്റെ വംശാവലിയില്‍ യേശുവിനെ തിരുകിക്കയറ്റി അവതരിപ്പിക്കുകയാണ് സുവിശേഷകന്മാര് ചെയ്തിരിക്കുന്നത്. ‘മത്തായിയും ലൂക്കായും തരുന്ന വംശാവലി കുടുംബത്തിന്േറതാണ് എന്ന നിഗമനത്തെ മുകളില്‍ കണ്ട പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ മിക്ക ആധുനിക ചിന്തകരും തള്ളിക്കളയുന്നുണ്ട്. ജനകീയമായിരുന്ന ദാവീദ് രാജപരമ്പരയുടെ അന്ത്യത്തില്‍, യൗസേപ്പിന്റെയും യേശുവിന്റെയും പേരുകള്‍ കൂട്ടിച്ചേര്ത്തുതാണ് മത്തായി നല്കുിന്ന വംശാവലി; ലൂക്കോയുടെതാകട്ടെ യൗസേപ്പിന്റെ പൂര്വ്വി കരുടെ കുടുംബപട്ടികയും. ഇതാണ് ആധുനിക നിഗമനം’1
(2) ഇസ്രായീലിനെ ഫറോവയില്‍ നിന്നു രക്ഷിച്ച മോശയുടെ ചരിത്രത്തോട് സാമ്യപ്പെടുത്തിക്കൊണ്ടാണ് മത്തായി തന്റെ യേശുകഥ നിര്മിപക്കുന്നത്. അതിനാല്‍ യേശുവിന്റെ ജീവിതത്തില്‍ സംഭവിക്കാത്ത പലതും മത്തായിയുടെ യേശുകഥയിലുണ്ട്. 2
(3) പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകനാണ് യേശുവെന്ന് വരുത്തിത്തീര്ക്കു ന്നതിനു വേണ്ടിയാണ് മത്തായി ശ്രമിച്ചിരിക്കുന്നത്. അതിനാല്‍ പഴയനിയമ പ്രവചനങ്ങള്ക്ക്നുസൃതമായി യേശു കഥ മെനഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.3
(4) യേശു ജനിച്ച കാലഘട്ടത്തിലെ മുഴുവന്‍ ജ്യേതിശാസ്ത്ര രേഖകളും പരിശോധിച്ചാലും മത്തായി 2:1-12ല്‍ പറയുന്ന രീതിയില്‍ യേശു ജനനത്തോടനുബന്ധിച്ച് ബെത്ലഹേമിന് മുകളില്‍ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടുവെന്ന വിവരണത്തിന് ഉപോല്ബകലകമായ ഒരു തെളിവുപോലും ലഭിക്കുകയില്ല. (ധൂമകേതുക്കള്‍, ഗ്രഹങ്ങളുടെ സംഗമം, നവജാതനക്ഷത്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ച ജ്യോതിശാ സ്ത്ര രേഖകളെല്ലാം റെയ്മണ്ട് ബ്രൗണ്‍ പരിശോധിക്കുന്നുണ്ട്). ബെത്ലഹേമിനു മുകളില്‍ യേശുവിന്റെ ജനനത്തോടനുബന്ധിച്ച് ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുകയും അതുകണ്ട് പൗരസ്ത്യ ദേശ ത്തു നിന്ന് ജ്ഞാനികള്‍ ഹെറോദോസ് രാജാവിനോട് യഹൂദ രാജാവിനെക്കുറിച്ച് അന്വേഷിക്കുകയും അങ്ങനെ യേശു ജനിച്ച സ്ഥലത്തെത്തിച്ചേരുകയും ചെയ്തുവെന്ന കഥ മത്തായി മെനഞ്ഞെടുത്ത താണ്. അത് ചരിത്രപരമല്ല.
ഈ കഥ ചരിത്രപരമല്ലെന്നതിന് മറ്റു പുതിയനിയമഭാഗങ്ങളും തെളിവു നല്കുുന്നുവെന്നാണ് റെയ്മണ്ട് ബ്രൗണ്‍ പറയുന്നത്. അദ്ദേഹം എഴുതുന്നു: ‘മത്തായി രണ്ടാമധ്യായമനുസരിച്ച് ജ്ഞാനികള്‍ ഹേറോദോസിനെ സന്ദര്ശിാച്ചപ്പോഴാണ് അദ്ദേഹവും പ്രധാനപുരോഹിതന്മാരും പശീശന്മാരുമെല്ലാം യൂദരുടെ രാജാവിന്റെ ജനനത്തെപ്പറ്റി അറിഞ്ഞത്. ജറൂസലം മുഴുവന്‍ ആസംഭവത്തെ സംബന്ധിച്ച് അസ്വസ്ഥമാവുകയും ചെയ്തു. എന്നിട്ടുപോലും യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചപ്പോള്‍ അവിടുത്തെപ്പറ്റി ആര്ക്കെലങ്കിലും കാര്യമായ അറിവോ പറയത്തക്ക പ്രതീക്ഷകളോ ഉണ്ടായിരുന്നതായി കാണുന്നില്ല. (മത്തായി 13:54-56) ഹെറോദോസിന്റെ മകന് അന്തിപ്പാസിനാകട്ടെ യേശുവിനെപ്പറ്റി യാതൊരു വിവരവുണ്ടായിരുന്നില്ല. (ലൂക്കോസ് 8:7-9). ലൂക്കോസിന്റെ സുവിശേഷത്തില്‍ സ്നാപക യോഹന്നാന്റെ അമ്മയായ ഏലിശാ യേശുവിന്റെ അമ്മയായ മറിയത്തിന്റെ ബന്ധുവാണ്. തന്മൂലം അവരുടെ കുട്ടികള്‍ തമ്മിലും ബന്ധമുണ്ടല്ലോ. ഇതെല്ലാമായിട്ടും പരസ്യശുശ്രൂഷാകാലത്ത് യേശുവും സ്നാപകയോഹന്നാനും ബന്ധക്കാരാണെന്നതിനെപ്പറ്റി ഒരു സൂചനയും സുവിശേഷത്തിലില്ല. പോരെങ്കില്‍ യോഹന്നാന്1:33 ല്‍ സ്നാപകന് ”ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല” എന്നു പറയുന്നുണ്ട്. ശൈശവ വിവരണങ്ങളുടെ ചരിത്രപരതയെപ്പറ്റി സംശയമുണര്ത്തുലന്ന സുവിശേഷ ഭാഗങ്ങളില്‍ ചിലതുമാത്രമാണിവ’.
(5) യേശു ജനിച്ചത് യഥാര്‍ത്ഥ ത്തില്‍ ബെത്ലഹേമിലല്ല. ദാവീദി ന്റെ പുത്രനായ മിശിഹ ബെത്ലഹേമിലാണ് ജനിക്കുകയെന്ന യഹൂദ പാരമ്പര്യത്തിനനുസൃതമായി യേശുകഥ മെനഞ്ഞെടുത്ത മത്തായിയും ലൂക്കോസും ബെത്ലഹേമിലാണ് യേശു ജനിച്ചതെന്ന് വരുത്തി ത്തീര്ക്കു്കയാണ് ചെയ്തിരിക്കുന്നത്.
‘യഹൂദ ചിന്തയനുസരിച്ച് ദാവീദാത്മജനായ മിശിഹാ ദാവീദി ന്റെ പട്ടണമായ ബെത്ലഹേമില്‍ ജനിക്കണം. അതിനാല്‍ ഈശോ ജനിച്ചത് ബെത്ലഹേമിലാണ് എന്ന കഥ മെനഞ്ഞെടുത്തു’
‘രണ്ടാമതായി, മറ്റു പുതിയ നിയമഭാഗങ്ങള്‍ ഈശോയുടെ ജനന സ്ഥലം ബേത്ലഹേമാണെന്നതില്‍ നിശ്ശബ്ദമാണെന്നു മാത്രമല്ല നസ്രത്തും ഗലീലിയും ആണ് ഇശോയുടെ സ്വന്തം പട്ടണമെന്നതിന് തെളിവുകളുമുണ്ട്. അവന്റെ ”സ്വന്തം പട്ടണം” (his patris) ഈ പദം മത്തായിയും ലൂക്കായും ഉപയോഗിക്കുന്നത് ഈശോ ജനിച്ചത് ബത്ലഹേമിലാണെന്ന് അവര്‍ ഉറപ്പിച്ചച്ചു പറഞ്ഞിരിക്കുന്നതിനാല്‍, ഈശോ വളര്ന്നന സ്ഥലത്തെ ഉദ്ദേശിച്ചാണ് (മത്തായി 22-34, ലൂക്കോ 2:51). മാര്‍ക്കോ സില് നിന്നാണ് (6:1,4) ഇവര്‍ക്ക് ഈ വിവരം ലഭിച്ചത് എന്നുള്ളതിനാലും മര്ക്കോതസിന് ബേത്ലഹേമിനെക്കുറിച്ച് ഒന്നും പറയാനുമില്ലാത്തതിനാലും അവന്റെ സ്വന്തം പട്ടണം നസ്റത്ത് അയിരിക്കണം. ഈശോ ജനിച്ചത് ഗലീലിയയിലായിരിക്കും…. നാലാ മത്തെ സുവിശേഷത്തില്‍ (1:46,7:41-42;52) ഈശൊയുടെ ഗാലിലേ യന്‍ ജനനത്തെക്കുറിച്ച് സൂചനകളുമുണ്ട്’.
(6) ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്ക്കനണം എന്ന് അഗസ്റ്റസ് സീസറിന്റെ കല്പഒനയനുസരിച്ച് യോസേഫും മറിയയും ബെത്ലഹേമിലേക്ക് പോയപ്പോഴാണ് യേശു ജനിച്ചതെ ന്നാണ് ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ പറയുന്നത്. ഇത് ചരിത്രപരമായി ശരിയല്ല. അഗസ്റ്റസ് സീസറുടെ കാലത്ത് ലോകവ്യാപകമായ കണക്കെടുപ്പൊന്നും നടന്നിട്ടില്ല. ക്വരീ നിയസിന്റെ കാലത്ത് യൂദായിലുണ്ടായ കണക്കെടുപ്പ് (നസ്റോത്ത് അതില്പ്പെ ടുന്നില്ല) ഹെറോദോസ് മരിച്ച് പത്തുകൊല്ലങ്ങള്ക്കു് ശേഷമാണ് നടന്നത്. അപ്പോഴേക്കും യേശു ജനിച്ചിട്ടുണ്ടായിരിക്കണം. യേശുവിന്റെ ജനനത്തെ അതിന് കൊല്ലങ്ങള്ക്കുട മുമ്പു നടന്ന കണക്കെടുപ്പുമായി യോജിപ്പിക്കുകയാണ് ലൂക്കോസ് ചെയ്തിരിക്കുന്നത്. റെയ്മണ്ട് ബ്രൗണ്‍ എഴുതുന്നു: ‘മഹാനായ ഹോരോദോസിന്റെ കാലത്ത് പാലസ്തീനായില്‍ ക്വിരീനിയൂസിന്റെ കീഴില്‍ റോമന്‍ സെന്‍സെസ് നടന്നു എന്നു വിശ്വസിക്കാന്‍ ഗൗരവതരമായ കാര ണങ്ങളില്ല. ലൂക്കോ 1ലെ വിവരം ശരിയായിരിക്കാം. മഹാനായ ഹെറോദോസിന്റെ കാലയളവില്‍ ഈശോ ജനിച്ചു. എന്നാല്‍ A.D 67 ല്‍ ക്വരീനിയൂസിന്റെ കീഴില്‍ യൂദായില്‍ (ഗലീലിയിലല്ല) നടന്ന സെന്സെസുമായി പൊരുത്തപ്പെടുത്തിയ ലൂക്കോയുടെ വിവരം അവിടെ A.D.30കളില്‍ (ഈശോയുടെ മരണത്തിന് ശേഷം) ഗമാലിയേല്‍ നടത്തുന്ന പ്രസംഗത്തില്‍ തെവുദാസിന്റെ (Thevudas) ഉയിര്ത്തെ ഴുന്നേല്പ്പി നെപ്പറ്റി പരാമര്ശിദക്കുന്നു. എന്നാലത് ഗമാലിയലിന്റെ പ്രസംഗത്തിനു 10 വര്ഷങ്ങള്ക്കുസ ശേഷവും നടന്നില്ല. തെവുദാസിനു ശേഷം ഗാലിലേയനായ യൂദാസിന്റെ (A.D 6-7) സെന്സംസും ഉയിര്ത്തെ ഴുന്നേല്പു്മായി ലൂക്കാ തെറ്റിദ്ധരിച്ചതാവാം.’
യേശുവിന്റെ ജനനവും ശൈശവകാലവുമായി ബന്ധപ്പെട്ടു കൊണ്ട് മത്തായിയും ലൂക്കോസും പറയുന്ന കാര്യങ്ങളൊന്നും ചരിത്രപരമല്ലെന്നും സുവിശേഷകന്മാരുടെ ഭാവനാസൃഷ്ടികളാണെന്നുമാണ് ആധുനിക ബൈബിള്‍ പണ്ഡിതന്മാരില് പ്രമുഖനായ റെയ്മണ്ട്-ഇ-ബ്രൗണ്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നത്. സുവിശേഷകര്‍ തങ്ങളുടെ ഭാവനയില്‍ തോന്നിയ കാര്യങ്ങള്‍ യേശു കഥയോടു ബന്ധപ്പെടുത്തിക്കൊണ്ട് ചരിത്രമെന്ന നിലക്ക് അവതരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണല്ലോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ശൈശവകാല വിവരണങ്ങളുടെ കാര്യത്തില്‍ മാത്രമാണോ ഇത് സംഭവിച്ചിരിക്കുന്നത്? അങ്ങനെ കരുതുകവയ്യ. യഹൂദന്മാര് പ്രതീക്ഷിച്ചിരിക്കുന്ന മിശിഹാ യേശുവാണെന്ന് വരുത്തിത്തീര്ക്കു ന്നതിന് വേണ്ടി ശൈശവകാല വിവരണങ്ങളില്‍ കൃത്രിമത്വം കാണിച്ച സുവിശേഷകന്മാര്, യേശുവിന്റെ ജീവിതത്തേയും പ്രബോധനങ്ങളെയും മരണത്തെയുമെല്ലാം കുറിച്ച വിവരണങ്ങളില്‍ തങ്ങളുടെ ഇച്ഛക്കനുസരിച്ച് മിനുക്കു പണികള്‍ നടത്തിയിട്ടില്ല എന്നതിന് എന്താണുറപ്പ്? ദിവ്യാത്ഭുതങ്ങളായി സുവിശേഷങ്ങള്‍ വിവരിച്ചവ പോലും നൂറുശതമാനം ചരിത്രപരമായിക്കൊള്ളണമെന്നില്ലായെന്നാണ് റെയ്മണ്ട് ബ്രൗണിന്റെ അഭിപ്രായം. ‘യേശുവിന്റെ ദിവ്യാത്ഭുതങ്ങളെപ്പറ്റിയുള്ള പാരമ്പര്യം ആധികാരികമാണെ ന്നിരിക്കിലും സുവിശേഷ ഗ്രന്ഥങ്ങളിലുള്ള ഓരോ ദിവ്യാത്ഭുതവും അക്ഷരാര്ത്ഥാത്തില് ചരിത്രപരമായിക്കൊള്ളണമെന്നില്ല’
ഇതില്‍ നിന്ന് ഒരു കാര്യം സുതരാം വ്യക്തമാണ്. യേശുവിനെക്കുറിച്ച് സത്യസന്ധമായ വിവരങ്ങള്‍ ലഭിക്കുവാന്‍ സുവിശേഷങ്ങളെ മാത്രം ആശ്രയിച്ചിട്ട് ഫലമില്ല. അവയിലെ വിവരങ്ങള്‍ സത്യവും അസത്യവും കൂടിക്കലര്‍ന്ന് നിലയിലാണുള്ളത്. തങ്ങളുടെ ഭാവനക്കനുസൃതമായി ഓരോ സുവിശേഷകനും യേശുകഥ മെനഞ്ഞെടുക്കുകയാണ് ചെയ്തിരിക്കുന്നത്. അവയില്‍ നിന്ന് സത്യം ചികഞ്ഞെടുക്കുക അതീവ ദുഷ്കരമാണ്.
യേശുവിനെക്കുറിച്ച കൃത്യവും കളങ്കരഹിതവുമായ അറിവു നല്കുതന്നത് ദൈവീക ഗ്രന്ഥമായ ഖുർആനിൽ മാത്രമാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.