അബൂഹുറൈറ(റ) യുടെ യഥാർത്ഥ പേരെന്താണെന്നറിയില്ല; ഇസ്‌ലാം സ്വീകരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ ചരിത്രവും അറിയില്ല. അങ്ങനെയുള്ള ഒരാളുടെ ഇസ്‌ലാം ആശ്ലേഷം സത്യസന്ധമായിരുന്നുവെന്ന് എങ്ങനെ കരുത്താനാവും? സ്വഹാബിമാരിൽ പലരും അദ്ദേഹത്തെ വിമർശച്ചതായി കാണാനും കഴിയും. അക്ഷരജ്ഞാനം പോലുമില്ലാത്ത ഒരാളെ ഒരാളെ വിശ്വസിച്ചുകൊണ്ട് അയാൾ പറഞ്ഞതെല്ലാം നബി(സ)യിൽ നിന്നുള്ളവയാണെന്ന് എങ്ങനെ കരുതാനാവും ?
അബൂഹുറയ്റയുടെ(റ) യഥാര്‍ഥ നാമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും ഇസ്‌ലാം സ്വീകരണത്തിനുമുമ്പുള്ള അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും അദ്ദേഹത്തിന്റെ സ്വീകാര്യതയെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്ന കാര്യങ്ങളായി എടുത്തുപറയുന്ന വിമർശിക്കുന്നവർക്ക് മറ്റു സ്വഹാബിമാരുടെ യഥാര്‍ഥനാമവും ചരിത്രവും എത്രത്തോളം അറിയാമെന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. നബി(സ)യുടെ സന്തതസഹചാരിയും ആദ്യ ഖലീഫയുമായിരുന്ന അബൂബക്കര്‍െ(റ)ന്റ യഥാര്‍ഥ പേരിനെക്കുറിച്ച് ചരിത്രകാരന്‍മാ ര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ടെന്നത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഏതെങ്കിലും അബൂഹൂറയ്‌റാ വിമര്‍ശകന്‍ മാര്‍ വാദിച്ചുകണ്ടിട്ടില്ല. അബൂഉബൈദ(റ), അബൂദുജാന(റ), അബൂദര്‍റുല്‍ ഗിഫ്ഫാരി(റ), അബൂദര്‍ദാഅ് (റ)തുടങ്ങിയ നാമങ്ങളില്‍ അറി യപ്പെടുന്ന പ്രമുഖരായ സ്വഹാബികളുടെ യഥാര്‍ഥ പേരെന്തായിരുന്നുവെന്ന് ചരിത്രകാരന്‍മാരില്‍ പലര്‍ക്കും അജ്ഞാതമാണ്.സ്വഹാബി മാരില്‍ പലരുടെയും ഇസ്‌ലാം സ്വീകരണത്തിന് മുമ്പുള്ള ചരിത്രത്തെക്കുറിച്ചും കൂടുതല്‍ അറിവൊന്നുമില്ല. അറബികള്‍ക്കിടയില്‍ പ്രശ സ്തമായിരുന്ന ബനൂദൗസ് ഗോത്രക്കാരനായ അബൂഹുറയ്‌റയേുടെ ചരിത്രവും കുടുംബ വേരുകളും മറ്റു പല സ്വഹാബികളുടേതിലുമ പേക്ഷിച്ച് അറിയപ്പെടുന്നവയാണ്.
അദ്ദേഹത്തിന്റെ ചരിത്രം തീരെ അജ്ഞാതമാണെന്ന് വന്നാല്‍പോലും അതിന്റെ അടിസ്ഥാനത്തില്‍ അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ എങ്ങനെ സാധിക്കും? ജാഹിലിയ്യാ ചരിത്രം അജ്ഞാതമാണെന്ന കാരണത്താല്‍ അസ്വീകാര്യമായി വിലയിരുത്തുകയാണെങ്കില്‍ സ്വഹാബിമാരില്‍ മിക്കവരും അസ്വീകാര്യരായിത്തീരുമെന്നതാണ് വസ്തുത. അബൂഹുറ യ്‌റെ(റ)യെ തകര്‍ത്ത് അതിലൂടെ സ്വഹാബിമാരെയും ഹദീഥുകളെയുമെല്ലാം അസ്വീകാര്യമായി മുദ്രകുത്തി നബി(സ)യുടെ ചരിത്രപരത യെത്തന്നെ നിഷേധിക്കുന്നതിനുള്ള പാതയൊരുക്കിയവര്‍ നല്‍കിയ ‘തെളിവുകളു’ പയോഗിക്കുന്നവര്‍ യഥാര്‍ഥത്തില്‍ തകര്‍ക്കുവാന്‍ ശ്രമി ക്കുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന വസ്തുതയാണിവിടെ അനാവൃതമാവുന്നത്.
ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ ‘തെളിവുകളു’പയോഗിച്ച് അബൂഹുറയ്‌റ(റ)യുടെ ഇസ്‌ലാം ആശ്ലേഷണം ആത്മാര്‍ഥമായിരുന്നില്ലെന്ന് വാദിക്കുന്നവരുടെ പക്കല്‍ ആത്മാര്‍ഥതയെ അളക്കുന്നതിനുള്ള മാനദണ്ഡമെന്താണ്? നബി(സ)യുടെ കൂടെ അദ്ദേഹത്തോടൊപ്പം നാലു വര്‍ ഷത്തിലധികം ജീവിച്ചിട്ട് അബൂഹുറയ്റയുടെ (റ)ആത്മാര്‍ഥതയില്‍ എന്തെങ്കിലുമൊരു സംശയം നബി(സ) പ്രകടിപ്പിച്ചതായി തെളിയി ക്കുന്ന ഒരു സംഭവം പോലും ഉദ്ധരിക്കുവാന്‍ അബൂഹുറയ്‌റാവിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. വിദൂര ദേശത്തുനിന്ന് നബി(സ) ജീവിതത്തെ ക്കുറിച്ച് പഠിക്കുവാനായി മദീനയിലേക്ക് പലായനം ചെയ്‌തെത്തിയ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയില്‍ മുഹാജിറുകളിലോ അന്‍സ്വാരി കളിലോ പെട്ട ആരെങ്കിലും സംശയം പ്രകടിപ്പിച്ചതായി യാതൊരു രേഖയുമില്ല. സകാത്തിന്റെ സ്വത്തു സൂക്ഷിക്കാന്‍ നബി(സ)ഏല്‍പ്പിച്ചി രുന്നത് അബൂഹുറയ്‌റെ(റ)യെ ആയിരുന്നു.(സ്വഹീഹുല്‍ ബുഖാരി, കിതാബു സ്‌സകാത്ത്) നബിജീവിതത്തെ നിരീക്ഷിക്കുന്നതിനായി പള്ളിവരാന്തയില്‍ കഴിഞ്ഞിരുന്നവരെ ക്വുര്‍ ആന്‍ പ്രശംസിക്കുകയാണ് ചെയ്തിട്ടുള്ളത് (2:273). അവരില്‍ കപട വിശ്വാസികളുള്ളതായി ക്വുര്‍ആന്‍ യാതൊരു സൂചനയും നല്‍കുന്നില്ല. അല്ലാഹുവിനോ റസൂലിനോല സ്വഹാബികള്‍ക്കോ മനസ്സിലാകാതിരുന്ന അബൂഹുറയ്‌റ(റ)യുടെ ‘കാപട്യം’ തങ്ങള്‍ക്കാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് ഗര്‍വ് നടിക്കുന്നവര്‍, ഓറിയന്റലിസ്റ്റുകള്‍ വെട്ടിവെടിപ്പാക്കിയ വഴിയിലൂടെ പോയി ക്വുര്‍ആനിനെയും നബി(സ)യെയു മാണ് യഥാര്‍ഥത്തില്‍ തള്ളിപ്പറയുന്നത്.
അക്ഷരജ്ഞാനമില്ലാതിരുന്ന അബൂഹുറയ്‌റെ(റ)ക്കെങ്ങനെയാണ് ഇത്രയധികം നബിചര്യകള്‍ ഓര്‍മിച്ചുവെക്കാനായതെന്ന് ആശ്ചര്യപ്പെട്ട് അദ്ദേഹത്തെ കളിയാക്കാനൊരുമ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ പരിഹസിക്കുന്നത് നബി(സ)യെയും ക്വുര്‍ആനിനെയുമാണ്. വിശുദ്ധ ക്വുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ടത് അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് നബി(സ)ക്കായിരുന്നു. അദ്ദേഹവും അനുചരന്‍മാരില്‍ ചിലരും ക്വുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കിയിരുെന്നന്ന വസ്തുത വിമര്‍ശകര്‍പോലും അംഗീകരിക്കുന്നതാണ്. മനഃപാഠമാക്കുവാനുള്ള, അറബിക ളുടെ ശേഷിയെക്കുറിച്ച് ഓറിയന്റലിസ്റ്റുകളില്‍ പലരും വാചാലരായിട്ടുണ്ട്. നബി(സ)യില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ പരസ്പരം പറ ഞ്ഞ് പരിശോധിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പതിവ് സ്വഹാബിമാര്‍ക്കുണ്ടായിരുന്നുവെന്ന് ഡോ: മുഹമ്മദ് മുസ്തഫ അല്‍ അഅ്ദമി തെളിവുകളുദ്ധരിച്ചുകൊണ്ട് സമര്‍ഥിക്കുന്നുണ്ട്. നിവേദക പരമ്പരകളോടെ ഇമാം ബുഖാരി മൂന്ന് ലക്ഷവും ഇമാം അഹ്മദ് ആറ് ലക്ഷവും ഹദീഥുകള്‍ മനഃപാഠമാക്കിയിരുന്നുവെന്ന വസ്തുത ഹൃദിസ്ഥമാക്കുവാനുള്ള അറബികളുടെ കഴിവ് വ്യക്ത മാക്കുന്ന തെളിവുകളാണ്. പ്രവാചകനില്‍നിന്ന് താന്‍ പഠിച്ച മൂവായിരത്തോളം വസ്തുതകള്‍ മനസ്സില്‍ സൂക്ഷിക്കുകയും പില്‍കാലക്കാ ര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത അബൂഹുറയ്‌റ(റ)യുടെയും മനഃപാഠമാക്കുവാനുള്ള കഴിവ് മികച്ചതായിരുന്നു; അറബികള്‍ക്ക് അതൊരിക്കലും അസാധ്യമായിരുന്നില്ല.
മറ്റു സ്വഹാബിമാരെക്കാള്‍ നബി(സ)യുടെ ഹദീഥുകള്‍ മനഃപാഠമാക്കിയിരുന്നത് അബൂഹുറയ്‌റ യോണെന്ന് അബൂദുല്ലാഹിബ്‌നു അംറ് (റ)പറഞ്ഞതായി ഇമാം ഇബ്‌നുകഥീര്‍ രേഖപ്പെടുത്തുന്നുണ്ട്. അമവീ ഖലീഫയായിരുന്ന മര്‍വാനു ബ്‌നുല്‍ ഹകം അബൂഹുറയ്‌റയേുടെ ഓര്‍മശക്തി പരിശോധിച്ച് ഉറപ്പുവരുത്തിയതായും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അക്ഷരാഭ്യാസമില്ലെങ്കിലും ഹൃദിസ്ഥമാക്കുന്നതില്‍ സമര്‍ഥനായിരുന്ന അബൂഹുറയ്‌റ (റ)നബിജീവിതത്തെപ്പറ്റി താന്‍ അറിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും അടുത്ത തലമുറക്ക് പകര്‍ന്നു നല്‍കുകയുമാണ് ചെയ്തതെന്ന് സാരം.
സ്വഹാബീപ്രമുഖരായ ഉമര്‍(റ), ഉഥ്മാന്‍(റ), അലി(റ), ആയിശ(റ) തുടങ്ങിയവര്‍ അബൂഹുറയ്‌റെ(റ)യെ വിമര്‍ശിക്കുകയും നിഷേധിക്കു കയും അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയിക്കുകയും ചെയ്തിരുന്നുവെന്ന് സ്ഥാപിക്കാനായി വിമര്‍ശകര്‍ ഉദ്ധരിക്കുന്ന സംഭവ ങ്ങള്‍ വ്യാജമായി നിര്‍മിക്കപ്പെട്ടവയോ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടവയോ ആണെന്ന് തെളിവുകളുദ്ധ രിച്ചുകൊണ്ട് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്റെല നിര്‍ദേശാനുസരണം ഇസ്‌ലാമിലെ ആദ്യത്തെ ഹജ്ജിന് നേതൃത്വം നല്‍കിയ അബൂബക്കര്‍ (റ)തന്നോടൊപ്പമുണ്ടായിരുന്ന അബൂഹുറയ്‌റ(റ)യെയാണ് അടുത്ത വര്‍ഷം മുതല്‍ ബഹുദൈവാരാധകര്‍ക്ക് ഹജ്ജിന് വരാന്‍ അനുവാദമുണ്ടാവുകയില്ലെന്ന് പ്രഖ്യാപിക്കുവാന്‍ ചുമതലപ്പെടുത്തിയതെന്ന വസ്തുത അബൂബക്കര്‍ (റ)അബൂഹുറ യ്‌റെ(റ)യെ അംഗീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.പച്ചകുത്തലുമായി ബന്ധപ്പെട്ട് നബി(സ) എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന ഉമറിന്റെ (റ)ചോദ്യത്തിന് അബൂഹുറയ്‌റ (റ)നല്‍കിയ മറുപടി ചോദ്യം ചെയ്യാതെ അദ്ദേഹം സ്വീകരിച്ചതുംഹസ്സാനുബ്‌നു സാബിത്തി ന്റെ കവിതകളെ നബി(സ) പുകഴ്ത്തിയതായുള്ള അബൂഹുറയ്‌റയുടെ സാക്ഷ്യം ഉമര്‍ (റ)അപ്പടി സ്വീകരിച്ചതുമായ സംഭവങ്ങള്‍ ഉമര്‍ (റ)അദ്ദേഹത്തെ അംഗീകരിച്ചിരുന്നുവെന്നതിനുള്ള വ്യക്തമായ തെളിവുകളാണ്. ഉഥ്മാനോ (റ)അലിയോ (റ)ആയിശയോ അബൂഹുറയ് റെ(റ)യെ സംശയിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തതായി വിശ്വാസയോഗ്യമായ തെളിവുകളെന്തെങ്കിലും ഉദ്ധരിക്കുവാന്‍ വിമര്‍ശക ര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹദീഥുകള്‍ നിവേദനം ചെയ്യുമ്പോള്‍ അബൂഹുറയ്‌റ(റ)യോടൊപ്പമുണ്ടായിരുന്ന പ്രസിദ്ധ സ്വഹാബിയായ അബൂസ ഈദില്‍ ഖുദ്‌രി (റ)അദ്ദേഹത്തെ ശരിവെക്കുകയും സത്യപ്പെടുത്തുകയും ചെയ്തതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. അബൂഹു റയ്‌റ (റ)നിവേദനം ചെയ്ത ഹദീഥുകളെ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധ സ്വഹാബിയായ ജാബിറുബ്‌നു അബ്ദില്ല അനുകൂലി ക്കുകയും സത്യപ്പെടുത്തുകയും ചെയ്തതായി കാണാനാവും. സ്വഹാബിമാരെല്ലാം അബൂഹുറയ്‌റ(റ)യുടെ സത്യസന്ധത അംഗീകരിച്ചിരുന്നു വെന്ന് ഇവ വ്യക്തമാക്കുന്നു.