മൂന്ന് ഇരുട്ടുകൾക്കുള്ളിലാണ് കുഞ്ഞ് വളരുന്നത് എന്ന ക്വുർആനികപരാമർശം അബദ്ധമല്ലേ ?

/മൂന്ന് ഇരുട്ടുകൾക്കുള്ളിലാണ് കുഞ്ഞ് വളരുന്നത് എന്ന ക്വുർആനികപരാമർശം അബദ്ധമല്ലേ ?
/മൂന്ന് ഇരുട്ടുകൾക്കുള്ളിലാണ് കുഞ്ഞ് വളരുന്നത് എന്ന ക്വുർആനികപരാമർശം അബദ്ധമല്ലേ ?

മൂന്ന് ഇരുട്ടുകൾക്കുള്ളിലാണ് കുഞ്ഞ് വളരുന്നത് എന്ന ക്വുർആനികപരാമർശം അബദ്ധമല്ലേ ?

Print Now

ല്ല. വളരെ കൃത്യമായ പരാമർശമാണ് ഇവിടെ ഖുർആൻ നടത്തുന്നത്. വിമർശക്കപ്പെട്ട വചനം നോക്കുക:

“നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌.” (39: 6)

മാതാക്കളുടെ വയറുകള്‍ക്കകത്തെ ഘട്ടംഘട്ടമായ മനുഷ്യസൃഷ്ടി നടക്കുന്നത് മൂന്നുതരം അന്ധകാരങ്ങള്‍ക്കകത്താണ് എന്നാണ് ക്വുര്‍ആന്‍ ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. അടിവയറും ഗര്‍ഭാശയവും ആംനിയോണ്‍-കോറിയോണ്‍ സ്തരവുമാണ് കുഞ്ഞിനെ സംരക്ഷിച്ചുനിര്‍ത്തുന്ന പാളികള്‍ എന്ന് നമുക്കറിയാം. മൂന്നുതരം ഇരുട്ടുകള്‍ എന്ന ക്വുര്‍ആനിക പ്രയോഗം എത്രമാത്രം കൃത്യമാണെന്ന് നോക്കുക. ഈ മൂന്ന് പാളികളാണ് ഭ്രൂണവളര്‍ച്ചയ്ക്കാവശ്യമായ ഇരുട്ട് പ്രദാനം ചെയ്യുന്നത് എന്നുകൂടി അറിയുമ്പോഴാണ് ഈ പ്രയോഗം എത്രത്തോളം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാവുക. കുഞ്ഞിനെ സംരക്ഷിക്കുകയും അതിന്ന് വളരാനാവശ്യമായ അന്ധകാരം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടുള്ള മൂന്നുതരം പാളികള്‍ക്കുള്ളിലാണ് കുഞ്ഞിന്റെ ഘട്ടങ്ങളായുള്ള വളര്‍ച്ച നടക്കുന്നതെന്ന് ക്വുര്‍ആനിന്റെ സമകാലികരോ പൂര്‍വികരോ ആയ ഭ്രൂണപഠിതാക്കളൊന്നും തന്നെ പറഞ്ഞതായി കാണാന്‍ കഴിയുന്നില്ല. പുരാതന ഗ്രീക്കുകാരോ ജൂതന്‍മാരോ മാത്രമല്ല, ആധുനിക കാലം വരെയുള്ള ഇവ്വിഷയകമായി പഠിച്ചവരൊന്നും തന്നെ കുഞ്ഞിന് അന്ധകാരവും സുരക്ഷയും നല്‍കുന്ന മൂന്ന് പാളികളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നിട്ടും എങ്ങനെയാണ് നിരക്ഷനായ ഒരാളുടെ നാവില്‍ നിന്ന് ലോകം കേട്ട വചനങ്ങളില്‍ ഇത്ര കൃത്യമായ പരാമര്‍ശങ്ങളുണ്ടാവുന്നതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളു: ”ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.”(32 : 2)