മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യം മാത്രമല്ലേ ഇസ്‌ലാം അംഗീകരിക്കുന്നത്?

/മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യം മാത്രമല്ലേ ഇസ്‌ലാം അംഗീകരിക്കുന്നത്?
/മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യം മാത്രമല്ലേ ഇസ്‌ലാം അംഗീകരിക്കുന്നത്?

മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യം മാത്രമല്ലേ ഇസ്‌ലാം അംഗീകരിക്കുന്നത്?

Print Now

ആദിമാതാപിതാക്കളില്‍ നിന്നുണ്ടായ മനുഷ്യരെല്ലാം അടിസ്ഥാനപരമായി സഹോദരങ്ങളാണെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ജന്മ ത്തിന്റെ പേരിലുള്ള ഉച്ഛനീചത്വങ്ങളെല്ലാം അടിസ്ഥാനരഹിതമാകുന്നത് ഈ സാഹോദര്യത്തിന്റെ വെളിച്ചത്തിലാണെന്നും വിമലമായ വിശ്വാസവും വിശുദ്ധമായ ജീവിതവുമാണ് മനുഷ്യരെ ഔന്നത്യത്തിലേക്ക് നയിക്കുന്നതെന്നാണ് ഈ സാഹോദര്യം വ്യക്തമാക്കുന്നതെ ന്നുമാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടി ച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (ക്വുര്‍ആന്‍ 49:13)

പ്രകൃതിപരവും പ്രാദേശികവുമായ സാഹോദര്യങ്ങളെല്ലാം ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. ആദമിന്റെ മക്കളായ രണ്ടുപേരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്വുര്‍ആന്‍ സല്‍കര്‍മകാരിയെയും ദുഷ്‌കര്‍മകാരിയെയും സഹോദരങ്ങളായിത്തന്നെയാണ് പരിചയപ്പെടുത്തുന്നത്. ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ആയുധമെടുക്കാതിരുന്ന സദ്‌വൃത്തനെയും അല്ലാഹുവെ ധിക്കരിച്ച് മറ്റെയാളെ കൊലപ്പെടുത്തിയ ദുര്‍വൃത്തനെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മൂന്നുതവണ ക്വുര്‍ആന്‍ അവരെക്കുറിച്ച് സഹോദരങ്ങളെന്ന് പരിചയ പ്പെടുത്തുന്നുണ്ട്. വിശ്വാസകര്‍മങ്ങളിലെ നന്മയും തിന്മയുമൊന്നും പ്രകൃതിപരമായ സാഹോദര്യത്തെ ബാധിക്കുകയില്ല. ”എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു. അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന് കാണിച്ചുകൊടുക്കുവാനാ യി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃത ദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരു ടെ കൂട്ടത്തിലായിത്തീര്‍ന്നു.”(5:30,31)

ജീവിക്കുന്ന പ്രദേശത്തുള്ളവരെ സഹോദരങ്ങളായി കാണുന്നതിനും വിശ്വാസമോ കര്‍മമോ തടസ്സമാകുന്നില്ലെന്നു തന്നെയാണ് ക്വുര്‍ആനി കാധ്യാപനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ആദ് ജനതയിലേക്ക് അയക്കപ്പെട്ട ഹൂദ് നബി(അ)യെയും ഥമൂദ് ജനതയിലേക്ക് അയക്കപ്പെട്ട സ്വാലി ഹ് നബി(അ)യെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് അയക്കപ്പെടുന്ന ജനതയുടെ സഹോദരങ്ങളായാണ്. സൃഷ്ടിപൂജയിലധിഷ്ഠിതമായ ജീവിതം നയിക്കുകയും പ്രവാചകന്‍മാരെ തള്ളിക്കളയുകയും ചെയ്ത ദൈവധിക്കാരികളായ ജനതയെക്കുറിച്ചാണ് മഹാന്‍മാരായ രണ്ടു പ്രവാചകന്‍മാരുടെ സഹോദരങ്ങളെന്ന് പരാമര്‍ശിച്ചിട്ടുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. ആദര്‍ശവ്യത്യാസമോ ജീവിതക്രമത്തോടുള്ള വിരോധമോ ഒന്നും തന്നെ പ്രദേശവാസികള്‍ തമ്മിലുള്ള സാഹോദര്യത്തെ തിരസ്‌കരിക്കുന്നില്ലെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിനെ ധിക്കരിക്കുകയും ദൈവദൂതന്‍മാരെ തള്ളിക്കളയുകയും അവരിലൂടെയുണ്ടായ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തി ട്ടുപോലും ആ ജനതകളെ പ്രവാചകന്‍മാരുടെ സഹോദരങ്ങളായി പരിചയപ്പെടുത്തുകവഴി മനുഷ്യരെ മൊത്തത്തിലും നാട്ടുകാരെ വിശേ ഷിച്ചും സഹോദരങ്ങളായി സംബോധന ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന വലിയ പാഠവും ഈ വചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ”ആദ് ജനത യിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാ ഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച് പറയുന്നവര്‍ മാത്രമാകുന്നു.” (11:50) ഇതേ വാക്കുകളില്‍ തന്നെയാണ് സ്വാലിഹ് നബി ഥമൂദ് ഗോത്രത്തോട് നടത്തിയ സംഭാഷണവും ക്വൂര്‍ആന്‍ ഉദ്ധരിക്കുന്നത്. (11:61).

പ്രകൃതിപരവും പ്രദേശികവുമായ സാഹോദര്യങ്ങളെല്ലാം അംഗീകരിക്കുകയും അവയെ ആദരിക്കേണ്ട തലത്തില്‍ ആദരിക്കാന്‍ അനുവ ദിക്കുകയും ചെയ്തുകൊണ്ടുതന്നെ, അവയ്‌ക്കെല്ലാം മുകളിലുള്ളതാണ് ആദര്‍ശസാഹോദര്യമെന്ന വസ്തുതയാണ് ഇസ്‌ലാമിക പ്രമാണ ങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ആദിമനുഷ്യരുടെ മക്കളെന്ന നിലയ്ക്കുള്ള മനുഷ്യസാഹോദാര്യത്തെ പ്രതിപാദിക്കുന്ന സൂറത്തുല്‍ ഹുജുറാ ത്തിലെ പതിമൂന്നാം വചനത്തിലെ അല്ലാഹുവിങ്കല്‍ ആദരിക്കപ്പെടുന്നത് ധര്‍മനിഷ്ഠ പാലിക്കുന്നവരാണെന്ന പരാമര്‍ശത്തിന്റെ വെളിച്ച ത്തിലുള്ളതാണ് ഇസ്‌ലാമിക സാഹോദര്യമെന്നതാണ് വാസ്തവം. സ്രഷ്ടാവിങ്കല്‍ ആദരിക്കപ്പെടുന്നതിനുവേണ്ടി പരമാവധി പരിശ്രമിക്കു കയും മത്സരിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണല്ലോ സത്യവിശ്വാസികളുടെ സമൂഹം. അതിലെ അംഗങ്ങള്‍ക്ക് എല്ലാത്തരം ഭൗതി ക വിഭവങ്ങളെക്കാളും ബന്ധങ്ങളെക്കാളും വലുത് അല്ലാഹുവിന്റെ തൃപ്തിയും അതിനായി അവന്റെ ദൂതരിലൂടെ പഠിപ്പിക്കപ്പെട്ട മാര്‍ ഗദര്‍ശനവുമാണ്. അങ്ങനെ അല്ലാതിരിക്കുന്നത് നാശത്തിനു നിമിത്തമാകുമെന്ന് പഠിപ്പിക്കപ്പെട്ടവരാണവര്‍. ”(നബിയേ,) പറയുക: നിങ്ങളു ടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദി ച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവ ന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.” (9:24)

മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും ഇണകളെക്കാളും സഹോദരീസഹോദരന്‍മാരെക്കാളും മറ്റ് ഭൗതികവിഭവങ്ങളെക്കാളു മെല്ലാം ഉപരിയായി അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുകയും അവന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തിലേര്‍പ്പെ ടുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ആദര്‍ശ സാഹോദര്യം മറ്റെല്ലാവിധ സാഹോദര്യങ്ങളുടെയും മുകളിലായിരിക്കുമെന്നുറപ്പാണ്. പ്രസ്തു ത സാഹോദര്യത്തിന്റെ മഹത്വവും കെട്ടുറപ്പും വിളംബരം ചെയ്യുന്ന നിരവധി വചനങ്ങള്‍ ക്വുര്‍ആനിലും ഹദീഥുകളിലുമുണ്ട്. ”സത്യവി ശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാ ക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.” (49:10). ”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.” (3:103) ”സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹു വെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാ ഹു പ്രതാപിയും യുക്തിമാനുമാണ്.” (9:71). ”കാരുണ്യത്തിലും സ്‌നേഹത്തിലും അനുകമ്പയിലും വിശ്വാസികളെ ഉപമിക്കാവുന്നത് ഒരു ശരീരത്തോടാണ്. ഏതെങ്കിലും ഒരു അവയവത്തിന് വേദനിച്ചാല്‍ മുഴുവന്‍ ശരീരവും പനിച്ചുകൊണ്ടും ഉറക്കമിളച്ചുകൊണ്ടും അതിനോട് പ്രതികരിക്കുന്നു.” (ബുഖാരി, മുസ്‌ലിം) ”മുസ്‌ലിംകളെല്ലാം ഒരു മനുഷ്യനെപ്പോലെയാണ്. കണ്ണിനുകേടുപറ്റിയാല്‍ ശരീരം മുഴുവന്‍ പ്രയാ സപ്പെടുന്നു. തലയ്ക്ക് കേടുണ്ടായാല്‍ ശരീരത്തിനു മുഴുവന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.” (മുസ്‌ലിം). ”ഒരു വിശ്വാസി മറ്റൊരു വിശ്വാസി യുമായി ഒരു മതിലിലെ കല്ലുകളെപ്പോലെയാണ്. ഒരാള്‍ മറ്റൊരാളെ ശക്തിപ്പെടുത്തുന്നു.” (മുസ്‌ലിം). ”മുസ്‌ലിമിനോട് വിദ്വേഷമുണ്ടാക രുത്; അസൂയയുണ്ടാകരുത്; പുറത്താക്കുകയോ എതിരെ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ ദാസാ, നിങ്ങള്‍ സഹോദരന്‍ മാരെപ്പോലെയാവുക. മൂന്നിലധികം ദിവസങ്ങള്‍ തന്റെ സഹോദരനുമായി പിണങ്ങി നില്‍ക്കുവാന്‍ മുസ്‌ലിമിന് അനുവാദ മില്ല.” (മുസ്‌ ലിം). ”വിശ്വസിക്കാതെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; പരസ്പരം സ്‌നേഹിക്കാതെ നിങ്ങളാരും വിശ്വാസികളാവുകയില്ല. പരസ്പരമുള്ള സ്‌നേഹവര്‍ദ്ധനവിനാവശ്യമായ ഒരു കാര്യം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? നിങ്ങള്‍ക്കിടയില്‍ സലാം പ്രചരിപ്പിക്കുക. ”(മുസ്‌ലിം) ”സ്വന്തത്തിനായി നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സ്വന്തം സഹോദരനുവേണ്ടിയും നിങ്ങള്‍ ഇഷ്ടപ്പെടാത്തിടത്തോളം നിങ്ങളാരും വിശ്വാ സികളാവുകയില്ല” (ബുഖാരി, മുസ്‌ലിം)

ആദര്‍ശസാഹോദര്യത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന, വിശ്വാസികള്‍ തമ്മിലുള്ള ഈ ആത്മബന്ധത്തിനാണ് സാങ്കേതികമായി ‘വലാഅ്’ എന്നു പറയുന്നത്. സാധാരണയുള്ള സ്‌നേഹബന്ധത്തിനും സൗഹൃദത്തിനും ഉപരിയായുള്ള ആത്മബന്ധമാണിത്; അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടുള്ള ആത്മബന്ധം. മക്കളോടും മാതാപിതാക്കളോടും ഇണകളോടും സഹോദരങ്ങളോടുമെല്ലാം ഉള്ള സ്‌നേഹബന്ധത്തി നുമുകളിലുള്ള ഹൃദയബന്ധം. സത്യവിശ്വാസത്തിന്റെ അടിത്തറയിലുള്ള ഈ ആദര്‍ശബന്ധമുണ്ടാകേണ്ടത് അല്ലാഹുവിനോടും ദൈവദൂ തനോടും സത്യവിശ്വാസികളോടുമാകണമെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ”അല്ലാഹുവും അവന്റെ ദൂതനും, താഴ്മയുള്ളവരായിക്കൊ ണ്ട് നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്ര ങ്ങള്‍. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.” (5:55,56)

സത്യവിശ്വാസികള്‍ തമ്മിലുള്ള ഈ ആത്മബന്ധത്തിന്റെ അടിത്തറ തന്നെ അവര്‍ തമ്മില്‍ നടക്കുന്ന സംസ്‌കരണ പ്രക്രിയയാണെന്നാണ് ക്വു ര്‍ആനിക അധ്യാപനം. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പരസ്പരം നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ഈ ആത്മബന്ധമുണ്ടാവുക വിശ്വാസികള്‍ തമ്മില്‍ മാത്രമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ”സത്യ വിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വില ക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കു കയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.”(9:71)

ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടാവേണ്ട ‘വലാഅ്’ എന്ന ആത്മബന്ധം വിശ്വാസികള്‍ തമ്മിലാണുണ്ടാകേണ്ടതെന്നും അവി ശ്വാസികളോട് അത്തരം ആത്മബന്ധം പുലര്‍ത്താന്‍ പാടില്ലെന്നും പഠിപ്പിക്കുന്ന നിരവധി വചനങ്ങള്‍ ക്വുര്‍ആനിലുണ്ട്. ”സത്യവിശ്വാ സികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. -അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവു മായി അവന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്.” (3:28). ”അവര്‍ അല്ലാഹുവിലും പ്രവാചകനിലും, അദ്ദേഹ ത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരെ (അവിശ്വാസികളെ) ഉറ്റമിത്രങ്ങളായി സ്വീകരിക്കുമായിരുന്നില്ല. പക്ഷെ, അവരില്‍ അധികപേരും ധിക്കാരികളാകുന്നു.” (5:81). ”സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങ ളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരി ക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (5:51)