ഭ്രൂണത്തിൽ മാംസപിണ്ഡത്തിൽ നിന്നാണ് അസ്ഥിയുണ്ടാവുന്നതെന്ന ക്വുർആൻ പരാമർശം അബദ്ധമല്ല ?

/ഭ്രൂണത്തിൽ മാംസപിണ്ഡത്തിൽ നിന്നാണ് അസ്ഥിയുണ്ടാവുന്നതെന്ന ക്വുർആൻ പരാമർശം അബദ്ധമല്ല ?
/ഭ്രൂണത്തിൽ മാംസപിണ്ഡത്തിൽ നിന്നാണ് അസ്ഥിയുണ്ടാവുന്നതെന്ന ക്വുർആൻ പരാമർശം അബദ്ധമല്ല ?

ഭ്രൂണത്തിൽ മാംസപിണ്ഡത്തിൽ നിന്നാണ് അസ്ഥിയുണ്ടാവുന്നതെന്ന ക്വുർആൻ പരാമർശം അബദ്ധമല്ല ?

Print Now

അല്ല. ക്വുർആൻ പറഞ്ഞതാണ് ശരി!

ഭ്രൂണ ഘട്ടങ്ങളെക്കുറിച്ച് പറയുന്ന സൂറത്തുൽ മുഅമിനൂനിലെ വചനത്തിൽ പതിനാലാം വചനത്തിൽ നാം വായിക്കുന്നത് ‘നാം ആ മാംസപിണ്ഡത്തെ (മുദ്‌അ) അസ്ഥികൂടമായി (ഇദ്വാമ്) രൂപപ്പെടുത്തി.’ എന്നാണ്.

മുദ്അയില്‍ നിന്നാണ് എല്ലുകളുണ്ടാവുന്നതെന്നാണ് ഭ്രൂണവളര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.

ഗര്‍ഭസ്ഥശിശുവിന് അസ്ഥികളുണ്ടാകുവാനാരംഭിക്കുന്നത് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണെന്ന് നബി (സ) പഠിപ്പിച്ചതായി അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്.

അസ്ഥിരൂപീകരണവുമായി ബന്ധപ്പെട്ട് ആധുനിക ശാസ്ത്രം സാങ്കേതികസഹായത്തോടെ നമുക്ക് നല്‍കുന്ന അറിവുകള്‍ ക്വുര്‍ആനും നബിവചനങ്ങളും നല്‍കുന്ന വിവരങ്ങളുമായി പൂര്‍ണമായും യോജിച്ചു വരുന്നവെന്നതാണ് വസ്തുത. അസ്ഥിരൂപീകരണ പ്രക്രിയ അഥവാ ഓസിഫിക്കേഷന്‍ ആരംഭിക്കുന്നത് ആറ് ആഴ്ചകള്‍ക്കു ശേഷമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് അസ്ഥികള്‍ ഉണ്ടാകുന്നതെന്നാണ് നബി (സ) പഠിപ്പിച്ചത്. കടിച്ച മാംസപിണ്ഡത്തെപ്പോലെ തോന്നിപ്പിക്കുന്ന സോമൈറ്റുകള്‍ നിറഞ്ഞ ഭ്രൂണഘട്ടത്തിനുശേഷമാണ് അസ്ഥിരൂപീകരണം നടക്കുന്നതെന്നും സോമൈറ്റുകളില്‍ നിന്നാണ് നട്ടെല്ലുണ്ടാകുന്നതെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. കടിച്ച മൃദുലമാംസപിണ്ഡം എന്നു അര്‍ത്ഥം വരുന്ന മുദ്വ്അയില്‍ നിന്നാണ് ഇദ്വാമ് (അസ്ഥികള്‍) ഉണ്ടാകുന്നതെന്ന് ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന വിവരം തന്നെയാണിത്. ക്വുര്‍ആനിക വിജ്ഞാനീയങ്ങളെല്ലാം ആധുനികശാസ്ത്രത്തിനുമുമ്പില്‍ അടിപതറാതെ നിലനില്‍ക്കുമെന്ന വസ്തുത ഇത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു.