നബിജീവിതത്തെക്കുറിച്ച അറിവു നല്‍കുന്ന ഒന്നാമത്തെ സ്രോതസ്സ് ഖുർആനും രണ്ടാമത്തെത് ഹദീഥുകളുമാണ് . മുഹമ്മദ് നബി(സ)യുടെ കല്‍പനയോ കര്‍മങ്ങളോ അനുവാദമോ ആണ് സുന്നത്ത് എന്നറിയപ്പെടുന്നത്. . സുന്നത്ത് രേഖപ്പെടുത്തിയ വിവരണഖണ്ഡത്തെയാണ്, പൊതുവെ ഹദീഥ് എന്നു പറയുക. നബിജീവിതവും അനുബന്ധകാര്യങ്ങളുമായി ബന്ധപ്പെട്ട അനുയായികളുടെ അനുഭവവിവരണങ്ങളെക്കൂടി ഹദീഥായി പരിഗണിക്കാറുണ്ട്.
മരണാനന്തരജീവിതത്തില്‍ രക്ഷ കാംക്ഷിക്കുന്നവര്‍ അനുധാവനം ചെയ്യേണ്ട മാതൃകായോഗ്യമായ ജീവിതമാണ് മുഹമ്മദ് നബി(സ)യുടേത് എന്നു പഠിപ്പിക്കപ്പെട്ട (ക്വുര്‍ആന്‍ 33:21) പ്രവാചകാനുചരന്‍മാര്‍ ആ ജീവിതമാതൃകയെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുവാനായി പരമാവധി പരിശ്രമിച്ചുകൊണ്ടിരുന്നു. നബി(സ) പറയുന്നതെന്താണെന്ന് ശ്രദ്ധിക്കുകയും ചെയ്യുന്നതെന്താണെന്ന് നിരീക്ഷിക്കുകയും നബിസദസ്സില്‍ വെച്ചുള്ള അനുചരന്‍മാരുടെ ചെയ്തികളോടുള്ള നബി(സ)യുടെ പ്രതികരണമെന്താണെന്ന് മനസ്സിലാക്കുകയും ചെയ്തു കൊണ്ട് ആ ജീവിതത്തെ അനുകരിക്കുവാന്‍ പരിശ്രമിക്കുകയാണ് അവര്‍ ചെയ്തത്. അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുര്‍ആ നിന്റെ വിശദീകരണമായിരുന്നു നബിജീവിതം. ദൈവവചനങ്ങളെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, വിശദീകരിച്ചുകൊടുക്കു കയും നബി(സ)യുടെ കര്‍ത്തവ്യമാണെന്നായിരുന്നു അവര്‍ ഖുര്‍ആനിലൂടെത്തന്നെ പഠിപ്പിക്കപ്പെട്ടിരുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:
”വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.” (16:44)
”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജന ങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്.” (16:64)
ദൈവവചനമായ ക്വുര്‍ആനിനെപ്പോലെത്തന്നെ ദൈവിക വെളിപാടുകള്‍ പ്രകാരം ജീവിക്കുകയും സംസാരിക്കുകയും അനുവദിക്കുകയും വിലക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യുടെ മാതൃകയും അനുസരിക്കപ്പെടുകയും അനുധാവനം ചെയ്യുകയും വേണ്ടതുണ്ടെന്ന് ക്വുര്‍ ആനില്‍നിന്ന് മനസ്സിലാക്കിയവരായിരുന്നു അവര്‍. അല്ലാഹുവിന്റെ വചനങ്ങളെപ്പോലെത്തന്നെ നിരുപാധികം അനുസരിക്കപ്പെടേണ്ടവ യാണ് നബിമൊഴികളുമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.
”നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.” (3:132)
”പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേ ധികളെ സ്‌നേഹിക്കുന്നതല്ല; തീര്‍ച്ച.” (3:32)
”നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷി ക്കുന്നവനാണ്.” (59:7)
അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുവാന്‍ പ്രവാചകനെ അനുസരിക്കേണ്ടതുണ്ടെന്നും അല്ലാഹുവിനെ അനുസരിക്കുകയെന്നാല്‍ പ്രവാച കനെ അനുധാവനം ചെയ്യുകയാണെന്നും ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കിയവരായിരുന്നു പ്രവാചകനുചരന്‍മാര്‍.
”(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹി ക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (3:31)
”(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരു ടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.” (4:80)
മുഹമ്മദ് നബി(സ)യോടുള്ള അനുസരണക്കേട് മഹാപാതകമാണെന്നായിരുന്നു അവര്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. കര്‍ശനമായ സ്വരത്തില്‍ ക്വുര്‍ആന്‍ പറയുന്നത് കാണുക.
”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാ കട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂത നെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (33:36)
”നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പ നയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.” (24:63)
”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുക യും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.” (4:65)
ഖുര്‍ആനിനെപ്പോലെത്തന്നെ നബിജീവിതവും അനുസരിക്കപ്പെടേണ്ടതാണെന്ന ബോധ്യമുണ്ടായിരുന്ന അനുചരന്‍മാര്‍ ആ ജീവിതത്തെ സൂ ക്ഷ്മമായി നിരീക്ഷിച്ചത് സ്വാഭാവികമായിരുന്നു. നബി(സ) ജീവിതം വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതെ ന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഖുര്‍ആന്‍ കൂടാതെത്തന്നെ അദ്ദേഹത്തിന് വഹ്‌യ് ലഭിക്കുന്നുണ്ടെന്നും പ്രസ്തുത വഹ്‌യിന്റെ അടി സ്ഥാനത്തിലുള്ളതാണ് നബി(സ)യുടെ വാക്കും പ്രവൃത്തിയും അനുവാദവുമെല്ലാമെന്നുമാണ് അവര്‍ ക്വുര്‍ആനില്‍നിന്ന് മനസ്സി ലാക്കിയത്.
”അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാ ഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.” (2:231)
”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.” (3:164)
”അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.” (4:113)
”നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (33:34)
ഈ വചനങ്ങളില്‍ വേദഗ്രന്ഥത്തോടൊപ്പം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ‘ജ്ഞാനം’ (ഹിക്മത്ത്) ദൈവവചനങ്ങളല്ലാതെ മുഹമ്മദ് നബി(സ)ക്ക് ലഭിച്ച വെളിപാടുകളാണെന്ന് വ്യക്തമാണ്. ഈ വെളിപാടുകളുടെ വെളിച്ചത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങള്‍.
”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (53:3,4)
”മിഖ്ദാദ്ബ്‌നു മഅ്ദികരുബ് (റ) നിവേദനം: തിരുമേനി പറഞ്ഞു: അറിയുക, എനിക്ക് വേദഗ്രന്ഥവും അതിനോടൊപ്പം അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു. അറിയുക, എനിക്ക് ഖുര്‍ആനും അതിന്റെ കൂടെ അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു”(മുസ്‌നദ് അഹ്മദ്, ഹദീഥ്: 16546.)
അല്ലാഹുവിന്റെ സംസാരമായ ഖുർആനിന് പുറമെ അത് എങ്ങനെ പ്രയോഗവൽക്കരിക്കണമെന്നു കൂടി പ്രവാചകന് അല്ലാഹു അറിയിച്ചു കൊടുത്തിട്ടുണ്ടെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. പ്രസ്തുത വെളിപാടു്കൾ പ്രകാരമാണ് നബി(സ) ജീവിച്ചതും സംസാരിച്ചതും അനുവാദങ്ങൾ നൽകിയതും വിലക്കുകൾ കല്പിച്ചതുമെല്ലാം. സുന്നത്ത് അല്ലാഹുവിന്റെ വെളിപാടുകൾ തന്നെയാണെന്ന് സാരം. രേഖീകരിക്കപ്പെട്ട സുന്നത്തുകളാണ് ഹദീഥുകൾ. സ്വീകാര്യയോഗ്യമായ ഹദീഥുകൾ അല്ലാഹുവിന്റെ വെളിപാടുകൾ അഥവാ വഹ്‌യ് തന്നെയാണെന്നും അവ സ്വീകരിക്കേണ്ടത് മുഹമ്മദ് നബി(സ)യെ ദൈവദൂതനായി അംഗീകരിക്കുന്നവരുടെഎല്ലാം കടമയാണെന്നും പറയുന്നത് അത് കൊണ്ടാണ്. ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണമാണത്. ഖുർആനിൽ നിന്ന് മാത്രമായി ആർക്കും ഇസ്‌ലാമിനെ പൂർണമായി മനസ്സിലാക്കാനാവില്ല. ഹദീഥുകൾ കൂടി മനസ്സിലാക്കുമ്പോഴേ ഇസ്‌ലാമിനെക്കുറിച്ച ഒരു പൂർണചിത്രം ലഭിക്കൂ..