തീർച്ചയായും. ദൈവികവചനങ്ങളെ പ്രായോഗികമാക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുവാൻ വേണ്ടി നിയോഗിക്കപ്പെട്ട മുഹമ്മദ്‌നബി(സ) കേവലമൊരു ഉപദേശിയായിരുന്നില്ല . താന്‍ ഉപദേശിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമായിക്കാണാന്‍ അദ്ദേഹത്തിന്റെ അനുയായികൾക്ക് കഴിഞ്ഞിരുന്നു. സാധാരണക്കാരായ സ്വഹാബിമാരോടൊപ്പം കേവലമൊരു സാധാരണക്കാരനെ പ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നാട്ടിലും വീട്ടിലും പള്ളിയിലും അങ്ങാടിയിലും യാത്രയിലും വിശ്രമത്തിലുമെല്ലാം അനു യായികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുകയും ഓര്‍മയില്‍ കുറിച്ചിടുകയും ചെയ്തു; അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ ശ്രദ്ധിക്കുകയും അവ അതേപോലെത്തന്നെ പിന്‍തുടരുകയും ചെയ്തു; ജീവിതവ്യവഹാരങ്ങളും നിലപാ ടുകളും സ്വഭാവങ്ങളും കൊള്ളക്കൊടുക്കലുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവ അനുധാവനം ചെയ്യാന്‍ പരമാവധി പരിശ്രമി ക്കുകയും ചെയ്തു. സ്വഹാബിമാരുടെയെല്ലാം ആത്മാര്‍ഥമായ പരിശ്രമമായിരുന്നു അത്. നബി(സ)യെ അനുകരിക്കുവാന്‍ അവര്‍ ആഗ്ര ഹിച്ചു; അക്കാര്യത്തിലായിരുന്നു അനുചരന്‍മാരുടെ ശ്രദ്ധ. അതുകൊണ്ടുതന്നെ പരമാവധി സമയം നബി(സ)യോടൊപ്പമുണ്ടാകണമെന്ന് അവര്‍ സ്വയം നിഷ്‌കര്‍ഷിച്ചു. തങ്ങള്‍ നബി(സ)യോടൊപ്പമില്ലാത്തപ്പോള്‍ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നും പറഞ്ഞതെന്നും അവര്‍ മറ്റുള്ളവരോട് അന്വേഷിച്ചു പഠിച്ചു. നബി(സ)യെ നിരീക്ഷിക്കുവാന്‍ അവര്‍ ഊഴം നിശ്ചയിച്ചു.
വ്യത്യസ്തങ്ങളായ ജീവിതപ്രശ്‌നങ്ങളില്‍ ദൈവികവിധിയെന്താണെന്നറിയാനും, അവ പ്രയോഗവല്‍ക്കരിക്കുവാനും ഉത്‌സുകരായിരുന്നു പ്രവാചകാനുചരന്‍മാര്‍. ധര്‍മാധര്‍മങ്ങളുടെ കാര്യങ്ങളിലൊന്നും അവര്‍ സ്വന്തമായ തീരുമാനങ്ങളെടുത്തില്ല; പ്രവാചകനായിരുന്നു എല്ലാ കാര്യങ്ങളിലുമുള്ള അവരുടെ മാര്‍ഗദര്‍ശി. അദ്ദേഹത്തോട് ചോദിച്ചറിയുകയും അദ്ദേഹം ശരിയെന്ന് വിധിച്ചത് പ്രാവര്‍ത്തികമാക്കു കയും ചെയ്യുകയായിരുന്നു സ്വഹാബിമാരുടെ രീതി. തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളിലുള്ള പ്രവാചക നിര്‍ദേശം ലഭിക്കുന്നതിനായി നാഴികകള്‍ യാത്ര ചെയ്യുവാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടാണെങ്കിലും കൃത്യമായ ദൈവിക മാര്‍ഗനി ര്‍ദേശമെന്തെന്ന് മനസ്സിലാക്കിയ ശേഷം മാത്രം അത് പ്രയോഗവല്‍ക്കരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഉമര്‍ (റ) പറയുന്നു: ”ഞാനും, ഉമയ്യത്തുബ്‌നുസൈദിന്റെ സന്തതികളില്‍പ്പെട്ട എന്റെ ഒരു അയല്‍ക്കാരനും (അയാള്‍ മേലേ മദീനയിലായിരുന്നു) റസൂല്‍ തിരുമേനിലയുടെ അടുക്കല്‍ ചെല്ലുന്നതിന് ഊഴം നിശ്ചയിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ചെല്ലും, ഒരു ദിവസം ഞാന്‍ ചെല്ലും. ഞാന്‍ പോകുമ്പോള്‍ അന്നത്തെ വര്‍ത്തമാനം ഞാന്‍ അദ്ദേഹത്തിന്നു പറഞ്ഞുകൊടുക്കും. അദ്ദേഹം പോകുമ്പോള്‍ അദ്ദേഹവും അങ്ങിനെ ചെയ്യും.”(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്)
പ്രവാചകന്റെ (സ) നാവിൽ നിന്ന് സ്വഹാബിമാർ ദൈവവചനങ്ങള്‍ ശ്രവിക്കുകയും, ജീവിതത്തില്‍ നിന്ന് അവ എങ്ങനെ പ്രയോഗവല്‍ക്കരിക്കണമെന്ന് പഠിക്കുകയും ചെയ്തു. ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുന്നതിനുള്ള അവരുടെ മാനദണ്ഡം നബി(സ)യുടെ വാക്കും പ്രവൃത്തിയും അനുവാദവുമായിരുന്നു. അത് അവര്‍ പഠിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം കൂടുതല്‍ നേരം സഹവസിച്ചവരില്‍നിന്ന് മറ്റുള്ളവര്‍ നബിജീവിതത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ചോദിച്ച റിഞ്ഞു. കുടുംബ-ലൈംഗിക ജീവിതങ്ങളില്‍ നബിമാതൃകയെപ്പറ്റി അവര്‍ അദ്ദേഹത്തിന്റെ പത്‌നിമാരില്‍നിന്നാണ് പഠിച്ചത്. യാത്രകളില്‍ നബി(സ)യോടൊപ്പമുണ്ടായിരുന്നവരോട് ചോദിച്ച് ഒപ്പമില്ലാത്തവര്‍ യാത്രാമര്യാദകളെക്കുറിച്ച് മനസ്സിലാക്കി. ഈ വിവര സംപ്രേഷണ ത്തില്‍ അവരെല്ലാം വളരെ സൂക്ഷ്മത പാലിച്ചു; അതില്‍ കളവോ അബദ്ധമോ കടന്നുകൂടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓര്‍മയി ല്ലാത്തതൊന്നും അവര്‍ മറ്റുള്ളവരോട് പറഞ്ഞില്ല. നബിജീവിതത്തെപ്പറ്റി തങ്ങളുടെ നാവുകളില്‍നിന്ന് അബദ്ധങ്ങളൊന്നും പുറത്തുവരരു തെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കള്ളംപറയുന്നവരുടെ ഇരിപ്പിടം നിത്യനരകമായിരിക്കുമെന്ന് പഠിപ്പിക്ക പ്പെട്ടവരായിരുന്നു അവര്‍. ”എന്നെക്കുറിച്ച് ബോധപൂര്‍വം ആരെങ്കിലും നുണപറയുകയാണെങ്കില്‍ അയാള്‍ നരകത്തില്‍ ഒരു ഇരിപ്പിടം തയാറാക്കിക്കൊള്ളട്ടെ.”(സ്വഹീഹ് മുസ്‌ലിം. മുഖദ്ദിമയില്‍ അബൂഹുറയ്‌റയില്‍ നിന്ന് ഉദ്ധരിച്ചത്.)
സ്വന്തം മാതൃകാജീവിതം അനുയായികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുകയും അത് അപ്പടി അനുകരിക്കുവാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ), തന്റെ കാലശേഷം അവര്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു കൂടി പഠിപ്പിച്ചുകൊണ്ടാണ് ഈ ലോകത്തുനിന്നു യാത്രയായത്. റസൂൽ(സ) പറഞ്ഞതായി മാലിക് (റ) നിവേദനം ചെയ്ത മുവത്വയിലുളള ഒരു ഹദീഥില്‍ ഇങ്ങനെ കാണാം. ”ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടുപോകുന്നു. അവ നിങ്ങള്‍ മുറുകെപിടിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുന്നതേയല്ല. അല്ലാഹുവിന്റെ കിത്താബും, എന്റെ സുന്നത്തുമാണവ.”
മുഹമ്മദ് നബി(സ)യുടെ വിയോഗത്തിനുശേഷം അദ്ദേഹം വിട്ടേച്ചുപോയ ചര്യ മുറുകെപിടിക്കുവാന്‍ സ്വഹാബിമാര്‍ ശ്രദ്ധിച്ചു. അതില്‍ നിന്ന് അല്‍പം പോലും തെറ്റിപോകാതിരിക്കുവാന്‍ അവര്‍ സൂക്ഷ്മത പാലിച്ചു. നബിജീവിതത്തിന്റെ അവസാനനാളുകളില്‍ ഇസ്‌ലാമി ലേക്ക് കടന്നുവന്നവരെ ഇക്കാര്യത്തില്‍ ദീര്‍ഘനാള്‍ നബി(സ)യോടൊപ്പം ജീവിച്ചവര്‍ സഹായിച്ചു. നബിയുടെ വാക്കിന്റെയോ പ്രവൃത്തി യുടെയോ അനുവാദത്തിന്റെയോ അംഗീകാരമില്ലാത്ത പ്രവര്‍ത്തനങ്ങളെന്തെങ്കിലും ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ ശക്തമായ ഭാഷയി ല്‍തന്നെ സ്വഹാബിമാര്‍ അവരെ തിരുത്തി.
നബി(സ)യുടെ പിന്‍ഗാമികളായിവന്ന ഭരണാധികാരികളായ അബൂബക്കറിന്റെയും ഉമറിന്റെയും (റ) ഭരണകാലത്ത് ഭരണീയരായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മുഹമ്മദ് നബി(സ)യെ നേരിട്ട് കാണുകയും അദ്ദേഹത്തില്‍നിന്ന് മതം പഠിക്കുകയും ചെയ്തവരായി രുന്നു. പ്രവാചകാനുചരന്‍മാരില്‍ പ്രമുഖരെല്ലാം അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു വസിച്ചിരുന്നത്. നബി(സ)യില്‍ നിന്ന് ഓരോരുത്തരും പഠിച്ചറിഞ്ഞ കാര്യങ്ങള്‍ പരസ്പരം ഉപദേശിക്കുകയും അവ പ്രാവര്‍ത്തികമാക്കുവാന്‍ പരമാവധി പരിശ്രമിക്കു കയും ചെയ്തു, അവര്‍. മൂന്നാം ഖലീഫയായ ഉഥ്മാന്‍െ(റ) ന്റ ഭരണകാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിച്ചു. സ്വഹാ ബിമാര്‍ക്ക് വ്യത്യസ്തങ്ങളായ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും യാത്ര ചെയ്യേണ്ടിവരികയും അവിടെ അവരില്‍ ചിലര്‍ താമസമാ ക്കുകയും ചെയ്തു. അതോടൊപ്പം തന്നെ, വയോധികരായ പ്രവാചകാനുചരന്‍മാരുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരുന്നു. അത്തരക്കാ രുമായി ബന്ധപ്പെട്ട് നബിമാതൃകയെക്കുറിച്ച് അറിവ് സമ്പാദിക്കുവാന്‍ ചെറുപ്പക്കാരായ സ്വഹാബിമാര്‍ പരിശ്രമിച്ചു. ദീര്‍ഘദൂരം യാത്രക ള്‍ ചെയ്തും ത്യാഗങ്ങള്‍ സഹിച്ചും നബിമാതൃകയെക്കുറിച്ച് പഠിക്കുവാനും ഓരോ വിഷയങ്ങളിലുമുള്ള നബി(സ)യുടെ നിര്‍ദേശങ്ങളെ ന്തെന്ന് ശേഖരിക്കുവാനും അവര്‍ സന്നദ്ധമായി. എത്ര ത്യാഗങ്ങള്‍ സഹിച്ചാണെങ്കിലും കുറ്റമറ്റ രീതിയില്‍ നബിചര്യ മനസ്സിലാക്കുകയും ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്നായിരുന്നു അവരുടെ നിലപാട്.