ജനിതകമായ സ്വവർഗാനുരാഗത്തിനെതിരെ ഇസ്‌ലാം നിലയുറപ്പിക്കുന്നതെന്തുകൊണ്ടാണ്?

/ജനിതകമായ സ്വവർഗാനുരാഗത്തിനെതിരെ ഇസ്‌ലാം നിലയുറപ്പിക്കുന്നതെന്തുകൊണ്ടാണ്?
/ജനിതകമായ സ്വവർഗാനുരാഗത്തിനെതിരെ ഇസ്‌ലാം നിലയുറപ്പിക്കുന്നതെന്തുകൊണ്ടാണ്?

ജനിതകമായ സ്വവർഗാനുരാഗത്തിനെതിരെ ഇസ്‌ലാം നിലയുറപ്പിക്കുന്നതെന്തുകൊണ്ടാണ്?

Print Now

മ്ലേച്ഛവും വർജിക്കപ്പെടേണ്ടതുമായ കൊടിയ പാപമായാണ് ഇസ്‌ലാം സ്വവർഗാനുരാഗത്തെയും രതിയെയും കാണുന്നത്.സ്വവർഗ കാമിക ളായിരുന്ന സദൂം നിവാസികൾക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായ ലൂത്ത്(അ)അവിടുത്തുകാരുമായി നടത്തിയ സംഭാഷണങ്ങ ളിൽ നിന്ന് സ്വവർഗ രതിയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ആർക്കും മനസ്സിലാക്കാൻ കഴിയും.

‘നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.’(1)

‘നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.’(2)

‘സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.’(3)

‘അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.’(4)

സ്വവര്‍ഗരതിക്കാരുടെ സമൂഹത്തെകുറിച്ച വ്യക്തമായ ചിത്രം നല്‍കുവാന്‍ പര്യാപ്തമാണ് ഈ വചനങ്ങള്‍. അതിക്രമകാരികളായ ജനത (ഖൗമുന്‍ ആദ്ദൂന്‍), അവിവേകം കാണിക്കുന്ന ജനത (ഖൗമുന്‍ തജ്ഹലൂന്‍), അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനത (ഖൗമുന്‍ മുസ്‌രിഫൂന്‍), കുഴപ്പക്കാരായ ജനത (ഖൗമില്‍ മുഫ്‌സിദീന്‍) എന്നിങ്ങനെയാണ് ഈ വചനങ്ങളില്‍ സ്വവര്‍ഗഭോഗികളായ ഭൂമിയിലെ ആദ്യസമുദായത്തെ വിളിച്ചിരിക്കുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്വവര്‍ഗരതി അവിവേകവും അതിക്രമവും അതിരുവിട്ട പ്രവര്‍ത്തനവും കുഴപ്പവു മാണെന്ന വസ്തുതയാണ് ക്വുര്‍ആന്‍ ഈ വചനങ്ങളിലൂടെ പഠിപ്പിക്കുന്നത്. ലൂത്ത് നബിയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗിക വൈകൃതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴും ക്വുര്‍ആന്‍ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്.

‘നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.’(5)

‘ലൂത്തിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.’(6)

‘നിന്റെ ജീവിതം തന്നെയാണെ സത്യം. തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.’(7)

സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും (മുജ്‌രിമീന്‍) അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും (ഫാഹിശത്ത്) അതിലേര്‍പ്പെട്ടവര്‍ ഒരു തരം ലഹരിയിലാണെന്നും (സക്‌റത്ത്) ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ക്വുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെ ന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത് എന്നര്‍ഥം.

മുഹമ്മദ് നബി (സ) ഇക്കാര്യം ഊന്നിപറയുന്നുണ്ട്. സ്വവര്‍ഗരതിയുടെ നികൃഷ്ടത വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. ജാബിര്‍ (റ) നിവേദനം, നബി (സ) പറഞ്ഞു: ‘ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.’(8)

ഇബ്‌നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: ‘ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗങ്ങളെ കാമനിവൃത്തിക്കുവേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ’ (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു).(9)

ഇബ്‌നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: ‘ലൂത്തിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങള്‍ കണ്ടാല്‍ അത് ചെയ്തവരേ യും അതിന് ഉപയോഗിച്ചവരേയും നിങ്ങള്‍ കൊന്നുകളയുക.’(10)

സ്വവര്‍ഗരതിക്കെതിരെയുള്ള നിയമങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, അതില്ലാതാക്കുവാനുള്ള ധാര്‍മികനിര്‍ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട് ഇസ്‌ ലാം. ചെറുപ്പത്തിലുള്ള മനോവ്യതിയാനമാണ് ചിലരെ സ്വവര്‍ഗരതിക്കാരാക്കി തീര്‍ക്കുന്നതെന്ന് അത്തരക്കാരുടെ ജീവിതാനുഭവവിവര ണങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ഇത്തരം വ്യതിയാനങ്ങള്‍ക്കുള്ള നിമിത്തമായിത്തീരുന്നത് പലപ്പോഴും ഇതര ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്ന ശീലമാണ്. വെറുതെ ഒരു തമാശക്കുവേണ്ടി മാതാപിതാക്കളാല്‍ തുടക്കം കുറിക്കപ്പെടുന്ന ഈ ദുഃശ്ശീലം പലപ്പോഴും മാരകമായ മനോവ്യതിയാനമായിത്തീരാറുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുമ്പോള്‍ സംതൃപ്തിക്ക് അടിമപ്പെടുന്നവ രില്‍ (ransvestism) പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നുണ്ട്. ലൈംഗികവൈകൃതങ്ങളിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ പ്രാഥമികപടി അടച്ചുകളയുകയാണ് ഇസ്‌ലാം ഇതുവഴി ചെയ്തിരിക്കുന്നത്. ഇബ്‌നു അബ്ബാസ് (റ) നിവേദനം: ‘സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരേയും പുരുഷവേഷം ധരി ക്കുന്ന സ്ത്രീകളേയും നബി(സ) ശപിക്കുകയും അത്തരക്കാരെ വീട്ടില്‍ നിന്ന് പുറത്താക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു.’(11)

ലൈംഗിക അരാജകത്വമാണ് സ്വാതന്ത്രമെന്നു കരുതുന്ന ഉദാരലൈംഗികതയുടെ വക്താക്കളാണ് മതങ്ങളും രാഷ്ട്രമീമാംസകളെയെല്ലാം സഹ സ്രാബ്ദങ്ങളായി കുറ്റകരമായ പാപമായി കണ്ടിരുന്ന സ്വവർഗാനുരാഗം പ്രകൃതി പരവും ജനിതകവുമാണെന്ന് വരുത്താൻ വേണ്ടി ഈയ ടുത്തായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കുറിപ്പുകൾ

 1. ക്വുര്‍ആന്‍ 26:165,166.
 2. ക്വുര്‍ആന്‍ 27:55.
 3. ക്വുര്‍ആന്‍ 7:81.
 4. ക്വുര്‍ആന്‍ 29:30.
 5. ക്വുര്‍ആന്‍ 7:84.
 6. ക്വുര്‍ആന്‍ 29:28.
 7. ക്വുര്‍ആന്‍ 15:72.
 8. തിര്‍മിദി, ഇബ്‌നുമാജ.
 9. തിര്‍മിദി, ഇബ്‌നുമാജ.
 10. തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ.
 11. ബുഖാരി.