പ്രപഞ്ച നാഥൻ ഏകനാണെന്നും അവൻ മാത്രമാണ് ആരാധ്യനെന്നുമുള്ള ആദർശങ്ങളിൽ ക്വുർ ആനും ബൈബിളും യോജിക്കുന്നു.എന്നാൽ ബൈബിൾ വരച്ചു കാണിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ദൈവസങ്കല്പമാണ് ക്വുർആനിലുള്ളത്. വ്യത്യാസങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം:
- സൃഷ്ടികര്‍ത്താവിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവന്റെ മഹത്വത്തിന് അനുഗുണവും ഔന്നത്യത്തിന് ഗ്ലാനി സംഭവിക്കാത്തതുമായ പരാമര്‍ശങ്ങള്‍ മാത്രമെ ഖുര്‍ആനിലുള്ളൂ. ബൈബി ളിലാകട്ടെ, യഹോവയുടെ മഹത്വം ഉല്‍ഘോഷിക്കുന്നുണ്ടെങ്കിലും ഇസ്രായീല്‍ വംശീയതയുടെ സ്വാധീനമുള്ള വചനങ്ങളെത്തുമ്പോള്‍ ഈ മഹത്വത്തിന് വിരുദ്ധമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്നതായി കാണുന്നുണ്ട്. മനുഷ്യനെ ദൈവത്തിന്റെ പ്രതിഛായയില്‍ അവന്ന് സദൃശനാ യാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് (ഉല് 1:26) പറയുന്നത് മുതല്‍ക്കാരംഭിക്കുന്നു ദൈവമഹത്വത്തിന് വിരുദ്ധമായ പരാമര്‍ശ ങ്ങള്. വിശ്രമമാവശ്യമുള്ളവനായി ദൈവത്തെ ചിത്രീകരിക്കുന്നതോടെ (ഉല് 2:2,3) ദൈവനിന്ദ അതിന്റെ പരമ കാഷ്ഠയിലെത്തുന്നു. ഏദെന് തോട്ടത്തില്‍ ഒളിച്ച ആദാമി നെയും ഹവ്വയെയും അന്വേഷിച്ച് തിരഞ്ഞുനടക്കുന്ന ബൈബിളിലെ ദൈവം (ഉല് 3:8-13) കിരാത വര്‍ഗങ്ങള്‍ക്കിടയിലെ പ്രാകൃത സങ്കല്പത്തേക്കാള് താഴ്ന്ന ദൈവസ ങ്കല്പമാണ് ദ്യോതിപ്പി ക്കുന്നത്. താന്‍ ചെയ്തുപോയ കാര്യമാലോചിച്ച് ദുഃഖിക്കുകയും (ഉല് 6:6) മുന്‍കൂട്ടി തീരുമാ നിച്ചുറച്ച കാര്യങ്ങളില്‍ നിന്ന് മനസ് മാറുകയും (പുറ 32:14) ചെയ്യുന്ന ഇസ്രായേലിന്റെ ദൈവം (പുറപ്പാട് 20:5) ഗോത്രപിതാവായ യാക്കോബുമായി മല്ലയുദ്ധം നടത്തി പരാജയപ്പെട്ട കഥകൂടി (ഉല് 32:28) ബൈബിള്‍ പറയു മ്പോള്‍ ഇസ്രായേല്‍ വംശീയതയുടെ സ്വാധീനം എത്രത്തോളം അതി ന്റെ രചനയിലുണ്ടായിട്ടുണ്ടെന്ന് സുതരാം ബോധ്യമാകുന്നു. ഖുര്‍ആനാകട്ടെ, പ്രപ ഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായി അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോഴൊന്നും തന്നെ അവന്റെ മഹത്വത്തിനോ വിശുദ്ധിക്കോ കോട്ടം തട്ടിക്കുന്ന യാതൊരു പരാമര്‍ശവും നടത്തുന്നില്ല. അറബിക ളുടെയോ ഖുറൈശികളുടെയോ മാത്രം ദൈവമല്ല ഖുര്‍ആനിലെ അല്ലാഹു, പ്രത്യുത സര്‍വ്വലോക രക്ഷിതാവാണ്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ”അല്ലാഹു-അവനല്ലാ തെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്, എല്ലാം നിയന്ത്രിക്കുന്നവന്, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേ താണ് ആകാശഭൂമികളില്‍ ഉള്ളതെല്ലാം” (വി.ഖു. 2:55).
”അവന് തന്നെയാണ് ആകാശങ്ങളിലും ഭൂമികളിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന് അറി യുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന് അറിയുന്നു” (വി.ഖു.6:3).
”അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുക യില്ല. കരയിലും കടലിലുമുള്ളത് അവന് അറിയുന്നു. അവന് അറിയാതെ ഒരു ഇല പോലും അന ങ്ങുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാക ട്ടെ പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക് തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാകില്ല” (വി.ഖു.6:59). ”ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്). നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍നിന്നുതന്നെ അവന് ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളില്‍ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന് സൃഷ്ടിച്ച് വര്‍ദ്ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു” (വി.ഖു. 42:11).
”(നബിയേ) പറയുക; കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമാ യിട്ടുള്ളവനാകുന്നു. അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടു മില്ല. അവന് തുല്യനായി ആരുമില്ലതാനും (വി.ഖു. 112:1-4)
- ഖുര്‍ആനിലെയും ബൈബിളിലെയും ചരിത്രകഥനങ്ങള്‍ തമ്മിലുള്ള അന്തരത്തിന്റെ ആത്മാവ് സ്ഥിതിചെയ്യുന്നത് അവയിലെ ദൈവസങ്കല്പങ്ങള് തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസ ങ്ങളിലാണ്. ആദമിന്റെ കഥ വിവരിക്കുന്നിടത്തുതന്നെ കാണുന്ന അന്തരങ്ങള്‍ ശ്രദ്ധിക്കുക.
(i)- ആദമിനോടും ഇണയോടും തിന്നരുതെന്ന് കല്പിച്ച പഴം നന്മ തിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷത്തിന്‍േറതായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. (ഉല് 2:17), ബൈബിള്‍ പ്രകാരം അത് തിന്നുക വഴിയാണ് മനുഷ്യന് നന്മതിന്മകളെക്കുറിച്ച് അറിവുണ്ടായത് (ഉല് 3:6, 7; 3:22) നന്മതിന്മകളെ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത മനുഷ്യനോട് എങ്ങനെയാണ് വിലക്കപ്പെട്ട കനി തിന്ന രുതെന്ന് കല്പിക്കുക? വിധിവിലക്കുകള്‍ പ്രസക്തമാകുന്നത് നന്മതിന്മകളെക്കുറിച്ച അറിവുണ്ടാ വുന്നതോടെയാണല്ലോ. (നന്മ തിന്മകളെക്കുറിച്ച ജ്ഞാനത്തിന്റെ അഭാവത്തില്‍ മൃഗങ്ങളുടെ ലോക ത്ത് വിധിവിലക്കുകള്‍ അപ്രസക്തമാണ് എന്നോര്‍ക്കുക). ഖുര്‍ആനിലെവിടെയും വിലക്കപ്പെട്ട കനി യെക്കുറിച്ച് ‘നന്മതിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷ’മെന്ന് പരിചയപ്പെടുത്തുന്നില്ല. നന്മതിന്മക ളെക്കുറിച്ച അറിവും നന്മ സ്വീകരിച്ച് ഉന്നതനാകുവാനും തിന്മകളിലൂടെ അധമനാകുവാനുമുള്ള സാധ്യതയും അവന്റെ സൃഷ്ടിയില്‍തന്നെ നിലീനമാണെന്നാണ് ഖുര്‍ആനിക പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. നന്മ തിന്മകള് വ്യവഛേദിച്ച് മനസ്സിലാക്കുവാനും തദടിസ്ഥാനത്തില്‍ വസ്തുക്ക ള്‍ക്ക് നാമകരണം ചെയുവാനുമുള്ള കഴിവ് നല്കപ്പെടുകയും അങ്ങനെ മാലാഖമാരേക്കാള്‍ ഉന്നത നാവുകയും ചെയ്ത മനുഷ്യനെയാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. വിലക്കപ്പെട്ട കനിയും നന്മതിന്മകളെക്കുറിച്ച അറിവും തമ്മില്‍ യാതൊരു വിധത്തിലും ഖുര്‍ആന്‍ ബന്ധപ്പെടുത്തുന്നില്ല. ”ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കുവാന്‍ പോവുകയാണെന്ന് നിന്റെ നാഥന് മല ക്കുളോട് പറഞ്ഞ സന്ദര്‍ഭം. അവര്‍ പറഞ്ഞു: അവിടെ കുഴപ്പം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവനെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കു കയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന് (അല്ലാഹു) പറഞ്ഞു: നിങ്ങ ള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം. അവന് (അല്ലാഹു) ആദമിനെ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന് മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില് ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം! നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞ നും അഗാധജ്ഞാനിയും. അനന്തരം അവന് (അല്ലാഹു) പറഞ്ഞു: ആദമേ ഇവര്‍ക്ക് അവയുടെ നാമ ങ്ങള് പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന് (ആദം) അവര്‍ക്ക് ആ നാമ ങ്ങള് പറഞ്ഞുകൊടുത്ത പ്പോള്‍ അവന് (അല്ലാഹു) പറഞ്ഞു: ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങളും നിങ്ങള്‍ വെളിപ്പെ ടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്ക് അറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ” (വി.ഖു.2:30-33).
ii)- വിലക്കപ്പെട്ട കനി തിന്നരുതെന്ന ദൈവിക കല്പനയില് പ്രസ്തുത കനിതിന്നാല്‍ നീ മരിക്കുമെന്ന് ദൈവം ആദാമിനോട് പറയുന്നതായാണ് ബൈബിള്‍ ഉദ്ധരിക്കുന്നത് (ഉല് 2:17). ദൈവിക കല്പന ലംഘിക്കുവാന്‍ മനുഷ്യരെ പ്രേരിപ്പിച്ച സര്‍പ്പമാകട്ടെ ”നിങ്ങ ള്‍ മരിക്കുകയില്ല. അത് തിന്നാല്‍ നിങ്ങ ളുടെ കണ്ണുകള്‍ തുറക്കുമെ ന്നും നന്മതിന്മകളെ തിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തെപോലെ ആയിത്തീ രുമെന്നും ദൈവത്തിനറിയാം” എന്ന് പറഞ്ഞുകൊണ്ടാണ് അവരെ പ്രലോഭിപ്പിച്ചത് (ഉല് 3:5). വില ക്കപ്പെട്ട കനി തിന്നപ്പോള്‍ ദൈവം ഭീഷണിപ്പെടുത്തിയതുപോലെ ആദിമനുഷ്യര്‍ മരിച്ചില്ല, പ്രത്യുത അ വര്‍ക്ക് നന്മതിന്മകളെക്കുറിച്ച് ജ്ഞാനമുണ്ടാവുകയാണ് ചെയ്തത് (ഉല് 3:6,7, 3:22). ദൈവം കളവ് പറഞ്ഞ് ആദി മനുഷ്യരെ ഭീഷണിപ്പെടുത്തിയെന്നും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയത് സര്‍പ്പമാ ണെന്നുമാണ് ഈ കഥ ശരിയാണെങ്കില്‍ വന്നുചേരുക. ദൈവിക മഹത്വത്തിന് ഇടിവ് വരുത്തുന്ന ഇത്തരം കഥകളൊന്നുംതന്നെ ഖുര്‍ആനിലില്ല.
iii)- നന്മതിന്മകളെക്കുറിച്ച അറിവിന്റെ കനിതിന്ന മനുഷ്യനെ ഭയപ്പെടുകയും ജീവന്റെ കനികൂടി തിന്ന് മനുഷ്യന് ദൈവത്തെപ്പോലെയാകാതിരിക്കുവാന്‍ മുന്‍കരുതലെടുക്കുകയും ചെയ്യുന്ന ദൈവ ത്തെയാണ് ഉല്പത്തി പുസ്തകത്തില്‍ നാം കാണുന്നത് (ഉല് 3: 22-24). വിലക്കപ്പെട്ട കനി തിന്നുക വഴി എന്തെങ്കിലും തരത്തിലുള്ള ദൈവികാംശം മനുഷ്യനുണ്ടായതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ദൈവ ത്തിന്റെ ഔന്നത്യത്തെയും സര്‍വ്വജ്ഞതയെയും ചോദ്യംചെ യ്യുന്ന ഇത്തരം കഥകളൊന്നും ഖുര്ആ നിലില്ല.
(iv) – വിലക്കപ്പെട്ട കനി തിന്നുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്നാണ് ബൈബിള്‍ പറയു ന്നത് (ഉല് 3:1-5, 3:13). ഇങ്ങ നെ ചെയ്യുക വഴി ദൈവശാപത്തിന് സര്‍പം വിധേയമായി എന്നും, പ്രസ്തുത ശാപത്തിന്റെ ഫലമായാണ് സര്‍പ്പം ഉരസ്സുകൊണ്ട് ഇഴ ഞ്ഞുനടക്കുന്നതെന്നും, മനുഷ്യനും സര്‍പ്പവും തമ്മിലുള്ള വിരോധത്തിന്റെ അടിസ്ഥാനകാരണമിതാണെന്നുമാണ് ബൈബിള്‍ പാഠം (ഉല് 3:14-15). മനുഷ്യന്റെ ശത്രുവായ സാത്താനാണ് മനുഷ്യനെ വഴിതെറ്റിക്കുകയും വിലക്കപ്പെട്ട കനി തിന്നുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതെന്നാണ് ഖുര്‍ആന്‍ പറയുന്നത് (ഖുര്‍ആന്‍ 2:35, 36). ഖുര്‍ ആനിലെ ഇവ്വിഷയകമായ പരാമര്‍ശങ്ങളിലൊന്നും സര്‍പ്പം കടന്നുവരുന്നേയില്ല. ദൈവികശാ പത്തിന്റെ ഫലമായിട്ടാണ് സര്‍പം ഇഴ ഞ്ഞ് നടക്കുകയും മനുഷ്യരാല്‍ വെറുക്കപ്പെടുന്നവനാവു കയും ചെയ്തതെങ്കില്‍ പ്രസ്തുത ശാപത്തിന് മുമ്പുള്ള സര്‍പം ഏത് തരത്തിലുള്ളതായിരുന്നുവെന്ന ചോദ്യത്തിന് ഖുര്‍ആനിക വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ യാതൊരു സാധുതയുമില്ല.
(v) വിലക്കപ്പെട്ട കനി തിന്നതുവഴി ദൈവം ശപിച്ചതിനാലാണ് സ്ത്രീക്ക് ഗര്‍ഭപീഢയും പ്രസവ വേദന യുമുണ്ടായത് എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത് (ഉല് 3:16). ആദിമാതാവിന്റെ തെറ്റിനുള്ള ശിക്ഷ യാണ് ഇന്നും മാതാക്കള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. ഗര്‍ഭധാരണത്തെയും പ്രസവ ത്തെയുമെല്ലാം ശിക്ഷയായിക്കാണുന്നതിന് പകരം ദൈവികാനുഗ്രഹമായാണ് ഖുര്‍ആന്‍ മനസിലാക്കിത്തരുന്നത് (ഖുര്‍ആന്‍ 29:8, 46:15, 31:14). വിലക്കപ്പെട്ട കനിയുമായി പ്രസവവേദനക്കോ ഗര്‍ഭപീഢ ക്കോ എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നേയില്ല.
(vi) മനുഷ്യരുടെ അധ്വാനവും കൃഷിയുമെല്ലാം വിലക്കപ്പെട്ട കനി തിന്നതുമൂലമുണ്ടായ ദൈവിക ശാപത്തിന്റെ ഫലമായുണ്ടായവയായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് (ഉല് 3:18, 19). ഖുര്‍ ആനിലാകട്ടെ അധ്വാനിക്കുവാനും സമ്പാദിക്കുവാനുമെല്ലാമുള്ള മനുഷ്യ കഴിവിനെ ദൈവികാനു ഗ്രഹമായാണ് (62:10) വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യാധ്വാനവും വിലക്കപ്പെട്ട കനിയുമായി ബന്ധപ്പെടുത്തുന്ന യാതൊരു ഖുര്‍ആനിക പരാമര്‍ശവുമില്ല.
(vii) വിലക്കപ്പെട്ട കനി തിന്ന ആദാമും ഹവ്വയും പശ്ചാത്തപി ക്കുകയോ ദൈവം അവര്‍ക്ക് പൊറു ത്ത് കൊടുക്കുകയോ ചെയ്ത തായുള്ള യാതൊരു പരാമര്‍ശവും ബൈബിളിലില്ല. ഖുര്‍ആനാകട്ടെ, തങ്ങളുടെ തെറ്റില്‍ പശ്ചാത്താപവിവശരായ ആദിമാതാപിതാക്കളു ടെ ക്ഷമായാചനയും കാരുണ്യ മൂര്‍ത്തിയായ ദൈവം തമ്പുരാന്റെ പൊറുത്തുകൊടുക്കലും പ്രാധാന്യത്തോട് കൂടിത്തന്നെ പരാമര് ശി ക്കുന്നുണ്ട്. ”അവര്‍ രണ്ടുപേരും പറഞ്ഞു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും കരുണ കാണിക്കുകയും ചെയ്തി ല്ലെങ്കില്‍തീര്‍ ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (വി.ഖു.7:23). ”അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്നിന്ന് ചില വചന ങ്ങള് സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാ ത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്കി. അവന് പശ്ചാത്താപം ഏറെ സ്വീക രിക്കുന്നവനും കരുണാനിധിയുമത്രെ” (വി.ഖു. 2:37,38)