മറ്റു പ്രവാചകന്മാരെപ്പോലെ ക്രിസ്തുവും നിരവധി അത്ഭുതങ്ങൾ ചെയ്തതായി ക്വുർആൻ സാക്ഷ്യപ്പെടുത്തുന്നു. ബൈബിളില്‍ പ്രതിപാദിച്ചിട്ടില്ലാത്ത ചില അത്ഭുതങ്ങളും ക്രിസ്തു ചെയ്തതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേതാണ് തൊട്ടിലില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ സംസാരം. സ്വമാതാവിന്റെ മുന്നില്‍ വെച്ച് തൊട്ടിലില്‍ കിടക്കുന്ന ശിശു പ്രഖ്യാപിച്ചു. ‘ഞാന്‍ ദൈവദാസനാ കുന്നു. അവന് എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെയവന് പ്രവാചകനാക്കുകും ചെയ്തി രിക്കുന്നു.’ (ഖുര്‍ആന്‍ 19:30. ) ഈ അത്ഭുതം ബൈബിളിലൊരിടത്തും പറഞ്ഞിട്ടില്ല.
ക്രിസ്തു ചെയ്ത അത്ഭുതങ്ങൾ ഖുർആൻ അക്കമിട്ട് പ്രസ്താവിക്കുന്നുണ്ട്. യേശു പറഞ്ഞതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘നിങ്ങളുടെ രക്ഷി താവിങ്കല്നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതിനേക്കുറിച്ചും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.’ (ഖുര്‍ആന്‍ 3:49.)
ഈ സൂക്തത്തില്‍ പറയുന്ന ‘കളിമണ്‍ പക്ഷിക്കു ജീവന് നല്‍കുക’ ‘രഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുക’ തുടങ്ങിയ അത്ഭുതങ്ങള്‍ ക്രിസ്തു ചെയ്തതായി ബൈബിളിലെവിടെയും പ്രതിപാദിക്കുന്നില്ല. സുവിശേഷങ്ങള്‍ വിവരിക്കുന്നതിലുപരി മഹത്തായ അത്ഭുതങ്ങള്‍ ചെയ്ത വ്യക്തിയായി ക്രിസ്തുവിനെ അംഗീകരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.
ക്രിസ്തു കാണിച്ച അത്ഭുതങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ദൈവമാണെന്നും -ത്രിയേകത്വ ദൈവ ത്തിലെ ഒരു ആളത്വം-വാ ദിക്കപ്പെടാറുണ്ട്. അദ്ദേഹം അത്തരമൊരു അവകാശവാദം ഉന്നയിച്ച തായി സുവിശേഷങ്ങളോ മറ്റു ലേഖനങ്ങളോ ഒന്നും വ്യക്തമാക്കുന്നില്ല. വിനയത്തിന്റെ പര്യായ മായ മിശിഹ ഇങ്ങനെയാണ് പറഞ്ഞത്. ‘സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. ‘ (യോഹന്നാന് 5:19.)
പിതാവ് മാത്രമാണ് സര്‍വശക്തനെന്നും ‘പുത്ര’നായ ക്രിസ്തു അദ്ദേഹത്തിന്റെ സ്വന്തം കഴിവു കൊ ണ്ടല്ല, പ്രസ്തുത സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അത്ഭുതങ്ങള്‍ കാണിച്ചതെന്നുമുള്ള സത്യമാണ് ഈ വചനത്തിലൂടെ പ്രകടമാക്കപ്പെടുന്നത്. ക്രിസ്തുവിനെ അയച്ച ദൈവത്തില്‍ വിശ്വസിക്കുകയും ക്രിസ്തുവിന്റെ വചനങ്ങള്‍ പ്രകാരം ജീവിക്കുകയും ചെയ്യാന്‍ ജനങ്ങളെ ഉപദേശിക്കുന്ന യേശുവിന് താന്‍ ദൈവത്താല്‍ നിയോഗിതനായ പ്രവാചകനാണെന്ന് വ്യക്തമാക്കുന്നതിനുവേണ്ടി നല്‍കപ്പെട്ടവനായിരുന്നു ഈ അമാനുഷിക ദൃഷ്ടാന്തങ്ങള്‍. (യോഹന്നാന് 5:23.)
ദൈവത്തിനു മാത്രം സാധിക്കുന്ന കാര്യങ്ങളില്‍ പലതും ക്രിസ്തു ചെയ്തിട്ടുണ്ട്. മരിച്ചവരെ പുനരു ജ്ജീവിപ്പിച്ചത് ഒരുദാഹരണം. ഇവ അദ്ദേഹത്തിന്റെ ദിവ്യത്വത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പലപ്പോഴും വാദിക്കപ്പെടാറുണ്ട്. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല. പ്രവാചകന്മാര്ക്ക് ദൈവം നല്കുന്ന ദൃഷ്ടാന്തങ്ങളെല്ലാംതന്നെ മനുഷ്യകഴിവിന്നതീതമായവയായിരിക്കും. ഒരു മനുഷ്യനും വടിയെ പാമ്പാക്കി മാറ്റുവാന്‍ കഴിയില്ല. മായാജാലക്കാരന് വടി പാമ്പാണെന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മോശെ പ്രവാചകനാകട്ടെ തന്റെ വടിയെ യഥാര്‍ഥത്തിലുള്ള ഒരു പാമ്പാക്കി മാറ്റുകയാണ് ചെയ്തത്. ഇതുപോലുള്ള അമാനുഷിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ക്രിസ്തുവും ചെയ്തത്.
ബൈബിള്‍ പഴയ നിയമം പരിശോധിച്ചാല്‍ ക്രിസ്തുവിന് തുല്യവും അതിനേക്കാളധികവും അത്ഭുത ങ്ങള് കാണിച്ച പ്രവാചകന്മാരെക്കുറിച്ച് വിവരങ്ങള്‍ വായിക്കാനാവും. ഏലീശാ ദീര്‍ഘദര്‍ശി ശൂനേംകാരിയുടെ മരിച്ച കുട്ടിയെ ജീവിപ്പിച്ചതായും(. II രാജാക്കന്മാര് 4:32-37. )ഇരുപത് അപ്പം കൊണ്ട് നൂറുപേരെ തീറ്റിയതായും(II രാജാക്കന്മാര് 4:42-44. ) സിറിയാ രാജാവി ന്റെ സേനാപതി നാമാന്റെ കുഷ്ഠരോഗം സുഖപ്പെടുത്തിയതായും (രാജാക്കന്മാര് 5:1-14. )ആളുകള്‍ക്ക് അന്ധതയു ണ്ടാക്കുകയും ആ അന്ധത പിന്നീട് സുഖ പ്പെടുത്തിയതായും (II രാജാക്കന്മാര് 6:18-21.) രണ്ടാം രാജാ ക്കന്മാരില് കാണാന്‍ കഴിയും. ദീര്‍ഘദര്‍ശിയായ ഏലിയാവ് ഗൃഹനായിക യുടെ കുഞ്ഞിനു ജീവന് കൊടുത്തതായി ഒന്നാം രാജാക്കന്മാരിലുമുണ്ട്.( I രാജാക്കന്മാര് 17:17-22.)യെഹസ്കേല്‍ എന്ന പ്രവാ ചകന്‍ ശ്മശാനത്തിലെ അസ്ഥികളെ മാംസം കൊണ്ട് പൊതിയിപ്പി ക്കുകയും ജീവനിടീക്കുകയും ചെയ്തതായി യെഹസ് കേല്‍ എന്ന പുസ്തകത്തിലുണ്ട്. (Iയെഹസ്ക്കേല്‍ 37: 6-10.)
മരിച്ചവരെ പുനരുജീജീവിപ്പിച്ചുവെന്ന കാരണത്താല്‍ ക്രിസ്തുവി നെ ദൈവമായി ഉയര്‍ത്തുകയാ ണെങ്കില്‍ ഏലീശായും ഏലിയാവും യെഹസ്കേലുമെല്ലാം ദൈവമായിമാറും. ത്രിയേക വിശ്വാസ ത്തില്‍ നിന്നും ക്രൈസ്തവര്‍ ബഹുദൈവ വിശ്വാസത്തിലേക്ക് പരിണമിക്കേണ്ടിവരും. അത്ഭുതങ്ങൾ ക്രിസ്തുവിന്റെ ദിവ്യത്വത്തെയല്ല, അദ്ദേഹത്തിന്റെ പ്രവാചകത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ക്രിസ്തു പറഞ്ഞതായി ഖുർആൻ ഉദ്ധരിക്കുന്നു. ‘നിങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള ദൃഷ്ടാന്തവും ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീന്‍.'(ഖുര്‍ആന്‍ 3:50.)