ഖുര്‍ആന്‍, ക്രിസ്തുവിന്റെ അത്ഭുതകരമായ ജനനത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തില്‍ ദിവ്യത്വമാരോപിക്കുന്നതിനെ ശക്തിയായി വിമര്‍ശിക്കുന്നുണ്ട്. കന്യാമര്‍യമിന്റെ അടുക്കല്‍ പരിശുദ്ധാത്മാവ് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് സുവിശേഷം അറിയിച്ചതും ഈത്തപ്പനച്ചുവട്ടില്‍ നിന്നും പ്രസവം നടന്നതും തൊട്ടിലില്‍വെച്ചുതന്നെ കുഞ്ഞ് സംസാരിച്ചതുമെല്ലാം വിശുദ്ധ ഖുര്‍ആന്‍ വിശദമായി വിവരിക്കുന്നുണ്ട്. (19: 16-36, ആലുഇംറാന് 42 – 50) ഇങ്ങനെയെല്ലാം വിവരിക്കുന്ന ഖുര്‍ആന്‍ തന്നെയാണ് ‘അല്ലാഹു തന്നെയാണ് മര്‍യമിന്റെ മകന് മസീഹ്- എന്ന് പറയുന്നവര്‍ തീര്‍ച്ചയായും സത്യനിഷേധി കളായിരി ക്കുന്നു’ (5: 19) വെന്നും ‘മര്‍യമിന്റെ മകന് മസീഹ് ഒരു ദൂതന് അല്ലാതെ (മറ്റൊന്നും) അല്ല.’ (5:78) എന്നും ‘യഹൂദികള്‍ ഉസൈര്‍ അല്ലാഹുവിന്റെ പുത്രനാണെന്ന് പറയുന്നു; ക്രിസ്ത്യാനികള്‍ മസീഹ് അല്ലാഹുവിന്റെ പുത്രനാണെന്നും പറയുന്നു. അത് അവരുടെ വായകൊ ണ്ടുള്ള വാക്കത്രെ. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനോട് ഇവര്‍ സാമ്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ! എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്’ (9: 30)എന്നും പറയുന്നത് . ക്രിസ്തുവി ന്റെ ജനനവും അത്ഭുത സംഭവങ്ങളുമെല്ലാം അംഗീകരിക്കുന്ന ഖുര്‍ആന്‍ അദ്ദേഹത്തില്‍ ദിവ്യത്വ ത്തിന്റെ ലാഞ്ഛനപോലും ദര്ശിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്.
മാതാവില്‍ മാത്രം, പിതാവില്ലാതെ ജനിച്ചതുകൊണ്ട് മാത്രം ക്രിസ്തു ദൈവമാണെന്ന് വാദി ക്കുകയാ ണെങ്കില്‍ പിതാവും മാതാവുമില്ലാതെ ജനിച്ച ആദാമാണ് ദൈവമാകാന്‍ ഏറ്റവും അര്‍ഹനെന്ന് ക്രൈസ്തവര്‍ സമ്മതിക്കേണ്ടിവരും. ആദാമിനെ ദൈവപുത്രനെന്ന് ബൈബിള്‍ പരിചയപ്പെടുത്തുന്ന തുകൊണ്ട് ദൈവിക ഏകത്വത്തിലെ മറ്റൊരു ആളത്വമാണ് ആദാം (ലൂക്കോസ് 3: 38)എന്നും സങ്കല്പി ക്കേണ്ടിവരും. അപ്പോള്‍ ത്രിയേകത്വം ചതുര് ഏകത്വമായി (Tetranity) പരിണമിക്കേണ്ടിവരും.
അതുപോലെ, മഹാ പുരോഹിതനായ മെല്‍ക്കിസേദക്, ക്രിസ്തുവിനേക്കാളും പരിശുദ്ധാത്മാ വിനേക്കാളുമെല്ലാം ദൈവമാകാന്‍ അര്‍ഹനാണ്, പുതിയ നിയമത്തിന്റെ അഭിപ്രായത്തില്‍. സലേമിന്റെ രാജാവും, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമെന്ന് പരിചയപ്പെടുത്ത പ്പെട്ട മെല്ക്കീ സേദക്കിന് ‘പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവ പുത്രനും സദൃശനായ അവന് എന്നേക്കും പുരോഹിതനാണ്.'(എബ്രായര്‍ 7:3)
ആദിയും അന്ത്യവുമില്ലാത്ത, മാതാവും പിതാവുമില്ലാത്ത, മഹാ പുരോഹിതനായ ‘മെല്‍ക്കീസോക്ക്’, ദൈവപുത്രന് സദൃശ്യനാണെന്ന വ്യാഖ്യാനത്തില്‍ അഭയം തേടുകയാണ് ക്രൈസ്തവ സഭകള്‍. ദൈവപുത്രനെന്ന് വ്യവഹരിക്കപ്പെടുന്ന ക്രിസ്തുവിനുപോലും ആദിയും അന്ത്യവുമുണ്ടെന്നും മാതാവുണ്ടെന്നുമുള്ള വസ്തുതതയുടെ വെളിച്ചത്തില്‍ ക്രിസ്തുവെക്കാളും ദൈവമാകാന്‍ അര്‍ഹന്‍ ‘മെല്ക്കി സേദക് തന്നെയാണ്. (?) ഇങ്ങനെ, കണക്കാക്കാന്‍ തുടങ്ങിയാല്‍ ക്രിസ്തുമതം ചതുര്‍കത്വത്തിലേക്കും പിന്നെ പഞ്ച ഏകത്വത്തിലേക്കും (Pentanity) പരിണമിക്കേണ്ടിവരുമെന്നര്‍ത്ഥം.