എന്തിനാണ് ഹദീഥുകൾ?

/എന്തിനാണ് ഹദീഥുകൾ?
/എന്തിനാണ് ഹദീഥുകൾ?

എന്തിനാണ് ഹദീഥുകൾ?

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പ്രകാരം ജീവിച്ച് ഇഹലോകത്ത് സമാധാന സംതൃപ്തമായ ജീവിത വും മരണാനന്തരജീവിതത്തില്‍ ശാന്തിയുടെ ഭവനമായ സ്വര്‍ഗവും എങ്ങനെ കരസ്ഥമാക്കാമെന്ന് പഠിപ്പിച്ച പ്രവാചകന്‍മാരില്‍ അന്തിമ നാണ് മുഹമ്മദ് നബി(സ). ദൈവസമര്‍പ്പണത്തിന്റെ പാന്ഥാവിലേക്ക്-ഇസ്‌ലാമിലേക്ക് ലോകത്തെ ങ്ങുമുള്ള മനുഷ്യരെ ക്ഷണിക്കാനായി നിയോഗിക്കപ്പെട്ട അവസാനത്തെ ദൈവദൂതന്‍; വ്യത്യസ്ത സമൂഹങ്ങളിലേക്ക് പറഞ്ഞയക്കപ്പെട്ട പൂര്‍വ പ്രവാചകന്‍മാരില്‍ നിന്ന് വ്യത്യസ്തനായി മുഴുവന്‍ മനുഷ്യരിലേക്കുമായി കടന്നുവന്ന മുന്നറിയിപ്പുകാരന്‍; പ്രവാചകത്വത്തി ന്റെ ശൃംഖലയിലെ അവസാനത്തെ കണ്ണിയായിത്തീര്‍ന്ന് ദൈവികമതത്തെ പൂര്‍ത്തീകരിച്ച മാര്‍ഗദര്‍ശി. മുഹമ്മദ് നബി(സ)യെക്കുറിച്ച് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.” (ക്വുര്‍ആന്‍ 35:24)

”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.” (ക്വുര്‍ആന്‍ 34:28)

”മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (ക്വുര്‍ആന്‍ 33:40)

ദൈവസമര്‍പ്പണത്തിന്റെ പാതയെപ്പറ്റി പ്രായോഗികമായി പഠിപ്പിച്ചുകൊടുക്കുകയായിരുന്നു പ്രവാചകന്‍മാരെല്ലാം ചെയ്തത്. വേദഗ്ര ന്ഥങ്ങള്‍ നല്‍കപ്പെട്ടവരും അല്ലാത്തവരുമുണ്ടായിരുന്നു, അവരില്‍. ദൈവികഗ്രന്ഥത്തിന്റെ വിശദീകരണവും അതനുസരിച്ചുള്ള ജീവിതമെ ങ്ങനെയെന്ന് പഠിപ്പിക്കുകയുമായിരുന്നു ഗ്രന്ഥം നല്‍കപ്പെട്ട പ്രവാചകന്‍മാരുടെ ദൗത്യം. അതല്ലാത്തവര്‍ ദൈവികവെളിപാടുകളുടെ വെളി ച്ചത്തില്‍ അവര്‍ നിയോഗിക്കപ്പെട്ട സമുദായങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ദൈവികപാതയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. പ്രവാചകന്‍മാരെ അനുസരിക്കുകയും അനുധാവനം ചെയ്യുകയുമായിരുന്നു അവരുടെ ദൗത്യത്തില്‍ വിശ്വസിച്ചവരുടെ ചുമതല. ഈ ചുമ തല നിര്‍വഹിക്കുന്നതുവഴി അവര്‍ യഥാര്‍ഥത്തില്‍ ദൈവികമായ പാന്ഥാവിലൂടെയായിരുന്നു ജീവിച്ചത്. പ്രവാചകന്‍മാര്‍ ദൈവികബോ ധത്തിന്റെ വെളിച്ചത്തിലായിരുന്നുവല്ലോ അവരെ നയിച്ചത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”(നബിയേ) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി.” (13:7)

”ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വം തീരുമാനമെടുക്കപ്പെ ടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.” (10:47)

”അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല.” (4:64)

അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട അന്തിമപ്രവാചകനെ അനുധാവനം ചെയ്യേണ്ടത് ഓരോരു ത്തരുടേയും കടമയാണെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അദ്ദേഹത്തിലൂടെയാണ് അവസാനത്തെ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനിലൂടെ പടച്ചവന്‍ മനുഷ്യരോട് സംസാരിക്കുകയാണ്. അവന്റെ വചനങ്ങളാണവ. പ്രസ്തുത വചനങ്ങള്‍ പ്രകാരം എങ്ങ നെ ജീവിക്കണമെന്ന് പഠിപ്പിക്കുകയാണ് മുഹമ്മദ്‌നബി(സ) ചെയ്തത്; ഖുര്‍ആനിന്റെ പ്രായോഗിക വിശദീകരണമാണ് സ്വന്തം വാക്കുകളി ലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അനുവാദങ്ങളിലൂടെയും അദ്ദേഹം നിര്‍വഹിച്ചത്. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് പത്‌നി ആയിശ(റ)പറഞ്ഞത് ‘അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു'(മുസ്‌നദ് അഹ്മദ്, ഹദീഥ് 24139) വെന്നാണ്. ഖുര്‍ആന്‍ പ്രകാര മുള്ള മാതൃകാജീവിതമാണ് അദ്ദേഹം നയിച്ചതെന്നര്‍ഥം. പ്രസ്തുത ജീവിതത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ”തീര്‍ച്ചയാ യും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (68:4)

”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.”(33:21)

ദൈവികമാര്‍ഗദര്‍ശനപ്രകാരം ജീവിച്ച് മരണാനന്തരജീവിതത്തില്‍ രക്ഷയുടെ സ്വര്‍ഗം കരസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുഹമ്മദ് നബി(സ)യുടെ മാതൃക പിന്‍പറ്റുകയാണ് വേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അന്ത്യനാളുവരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട ദൈവദൂതനാണ് മുഹമ്മദ് നബി(സ) എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിലൂടെയുള്ള മാര്‍ഗദര്‍ശനം ലോകത്തെവിടെയു ള്ളവര്‍ക്കും അറിയാനും അനുധാവനം ചെയ്യുവാനും കഴിയേണ്ടതുണ്ട്. അങ്ങനെ കഴിയുന്ന ഒരേയൊരു വ്യക്തിജീവിതം മുഹമ്മദ് നബി(സ)യുടേതാണ്.

ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് മുഹമ്മദ് നബി(സ) ജീവിച്ചത്. അദ്ദേഹത്തിന്റെ ചരിത്രപരത ആര്‍ക്കും നിഷേധിക്കാനാ വാത്തവിധം, രേഖകളാല്‍ സമൃദ്ധമാണ് ആ ജീവിതം. പ്രവാചകജീവിതത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ കാര്യങ്ങളും രേഖ പ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രസ്തുത രേഖകളുടെ ചരിത്രപരതയും സത്യസന്ധതയും പരിശോധിച്ച് ഉറപ്പുവരുത്തുവാനുള്ള മാര്‍ഗങ്ങളും തുറന്നു കിടക്കുന്നു. മുഹമ്മദ് നബി(സ) പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളെന്തെങ്കിലും അദ്ദേഹത്തില്‍ ആരോപിക്കാന്‍ കഴിയാ ത്തത്ര സൂക്ഷ്മമായാണ് അത് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവുമില്ല. അല്ലാഹു സംരക്ഷി ക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുള്ള അവസാനത്തെ വേദഗ്രന്ഥത്തോടൊപ്പം (ഖുര്‍ആന്‍ 15:9) അതിന്റെ പ്രായോഗിക വിശദീകരണമായ പ്രവാചകജീവിതവും സൂക്ഷ്മമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവികമാര്‍ഗദര്‍ശനം അനുധാവനം ചെയ്ത് സ്വന്തം ജീവിതത്തെ വിമലീകരിക്കണമെന്നും അങ്ങനെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹത നേടിയെടുക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആ ജീവിതത്തിലേക്ക് നോക്കിയാല്‍ നന്‍മയെന്താണെന്നും തിന്‍മയെന്താണെന്നും കൃത്യവും സൂക്ഷ്മവുമായി തിരിച്ചറിയാന്‍ കഴിയും. സത്യാസത്യങ്ങളെ വ്യവ ഛേദിക്കുന്ന വേദഗ്രന്ഥവും ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുന്ന പ്രവാചകജീവിതവുമാണ് രക്ഷാമാര്‍ഗമന്വേഷിക്കുന്നവര്‍ക്ക് വെളിച്ചമേ കാനാവുന്ന, ഇന്നു നിലനില്‍ക്കുന്ന പ്രമാണങ്ങള്‍; തെറ്റു പറ്റാത്തതും മാറ്റിത്തിരുത്താന്‍ കഴിയാത്തതുമായ പ്രമാണങ്ങളാണവ; സംരക്ഷിക്ക പ്പെട്ട ദിവ്യവെളിപാടുകള്‍! നബിജീവിതത്തിന്റെ അകവും പുറവും വ്യക്തമാക്കുന്നതാണീ പ്രമാണങ്ങള്‍.

മുഹമ്മദ് നബി(സ)യെ പിന്‍പറ്റുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക: ”(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെമേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല” (4:80)

ദൈവികമായ പാതയില്‍ തന്നെയാണെന്ന ഉറപ്പോടെ, സംശയലേശമില്ലാതെ അനുധാവനം ചെയ്യാനാകുന്ന ഇന്നു നിലനില്‍ക്കുന്ന ഒരേയൊരു ജീവിതമാതൃകയാണ് മുഹമ്മദ് നബി(സ)യുടേതെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന പ്രധാനപ്പെട്ട സ്രോതസ്സുകള്‍ രണ്ടെണ്ണമാണ്. ഖുര്‍ആനും ഹദീഥുകളുമാണവ. ദൈവവചനങ്ങളാണ് ക്വുര്‍ആനിലുള്ളത്. പ്രസ്തുത വചനങ്ങള്‍ പ്രകാരം എങ്ങനെ ജീവിക്കണമെന്ന് അറിയാന്‍ കഴിയുക മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച വൃത്താന്തങ്ങളായ ഹദീഥുകളിലൂടെയാണ്. അതാണ് ഹദീഥുകളുടെ പ്രസക്തി.

print