ഉഥ്മാനിന്റെ (റ) കാലത്ത് ക്രോഡീകരിക്കപ്പെട്ട ക്വുർആനാണോ ഇന്നു നിലവിലുള്ളത്?

/ഉഥ്മാനിന്റെ (റ) കാലത്ത് ക്രോഡീകരിക്കപ്പെട്ട ക്വുർആനാണോ ഇന്നു നിലവിലുള്ളത്?
/ഉഥ്മാനിന്റെ (റ) കാലത്ത് ക്രോഡീകരിക്കപ്പെട്ട ക്വുർആനാണോ ഇന്നു നിലവിലുള്ളത്?

ഉഥ്മാനിന്റെ (റ) കാലത്ത് ക്രോഡീകരിക്കപ്പെട്ട ക്വുർആനാണോ ഇന്നു നിലവിലുള്ളത്?

Print Now

തെ. മൂന്നാം ഖലീഫയായ ഉഥ്മാനുബ്‌നു അഫ്ഫാനിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫുകളുടെ തനിപകർപ്പുകളാണ് ലോകത്തെങ്ങുമുള്ള മുസ്ലിംകൾ ഇന്നുപയോഗിക്കുന്നത്. അഥവാ ഇന്ന് കാണുന്ന രൂപത്തില്‍ ക്വുര്‍ആന്‍ ക്രോഡീകരിക്കുകയും ശേഖരിക്കുകയും ചെയ്തത് ഉഥ്മാനിന്റെ (റ) ഭരണകാലത്താണ്. പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന തന്റെ ഭരണകാലത്തി നിടയില്‍ ഇസ്‌ലാമിക പ്രബോധനം വ്യാപകമാവുകയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിക്കുകയും ചെയ്തപ്പോള്‍ വ്യത്യ സ്ത പ്രദേശങ്ങളിലെ പുതുമുസ്‌ലിംകള്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിന് വേണ്ടി കൂടുതല്‍ സംവിധാനങ്ങളേര്‍പ്പെടുത്തേണ്ടിവന്നത് സ്വാഭാവികമായിരുന്നു. അങ്ങനെ ഏര്‍പെടുത്തിയ സംവിധാനങ്ങളുടെ ഭാഗമായാണ് വിശുദ്ധ ക്വുര്‍ആനിന്റെ ഔദ്യോഗിക പ്രതികള്‍ പകര്‍ത്തിയെഴുതുവാനും അത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കെല്ലാം കൊടുത്തയച്ച് അവിടെയെല്ലാം തെറ്റുകൂടാതെ, അവതരിക്കപ്പെട്ട രൂപത്തില്‍ തന്നെയാണ് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുവാനും, ആദ്യത്തെ നാല് ഖലീഫമാരില്‍ ഏറ്റവുമധികം കാലം രാഷ്ട്രഭരണം നടത്തിയ വ്യക്തിയായ ഉഥ്മാനിന്(റ) അവസരമുണ്ടായത്.

ക്വുര്‍ആന്‍ കോപ്പികളുടെ ഔദ്യോഗിക പ്രസാധനത്തിലേക്ക് നയിച്ച കാര്യങ്ങളെപ്പറ്റി പ്രവാചകാനുചരന്മാരില്‍ പ്രമുഖനായ അനസ് ബ്‌നു മാലിക്‌ (റ)പറയുന്നത് ഇങ്ങനെയാണ്:‘’ശാമിലെയും ഇറാഖിലെയും ജനങ്ങള്‍ അര്‍മീനിയക്കും അസര്‍ബൈജാനിനും വേണ്ടി യുദ്ധം നടത്തുന്നതിനിടെ ഹുദൈഫ ത്ത്ബ്‌നുല്‍ യമാന്‍ (റ) ഉഥ്മാനിനെ(റ)സന്ദര്‍ശിച്ചു. ക്വുര്‍ആന്‍ പാരായണത്തിലുള്ള ശാമുകാരുടെയും ഇറാഖുകാരുടെയും വ്യതിരിക്ത തകളില്‍ അദ്ദേഹം കുണ്ഠിതനായി. അതിനാല്‍ ഹുദൈഫ (റ)ഉഥ്മാനി(റ)(റ)നാട് പറഞ്ഞു: വിശ്വാസികളുടെ നേതാവേ, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ കാര്യത്തില്‍ മുമ്പ് ജൂതന്മാരും ക്രൈസ്തവരുമെല്ലാം ഭിന്നിച്ചതുപോലെ ഈ സമുദായം ഭിന്നിക്കാതിരിക്കു വാനായി അവരെ സഹായിച്ചാലും.’അങ്ങനെ ഉഥ്മാന്‍ (റ)ഹഫ്‌സേ(റ)യാട് അവരുടെ കൈവശമുള്ള സുഹുഫ് കൊടുത്തയക്കുവാന്‍ ആവശ്യപ്പെടുകയും അതുപയോഗിച്ച് ഔദ്യോഗിക ക്വുര്‍ആന്‍ പതിപ്പുകള്‍ പകര്‍ത്തിയെഴുതിയ ശേഷം തിരിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു കൊണ്ട് ഒരു സന്ദേശം കൊടുത്തയച്ചു. ഹഫ്‌സ (റ) ഉഥ്മാനിന്(റ) അത് കൊടുത്തയച്ചു. അതിന് ശേഷം സൈദ്ബ്‌നു ഥാബിത്, അബ്ദില്ലാഹി ബ്‌നുസ്സുബൈര്‍, സഈദ്ബ്‌നുല്‍ ആസ്വ്, അബ്ദുര്‍റഹ്മാനിബ്‌നുല്‍ ഹാരിഥിബ്‌നു ഹിശാം (റ)എന്നിവരെ വിളിച്ചു വരുത്തി അവരോട് ഉഥ്മാന്‍ (റ)കൃത്യവും അന്യൂനവുമായ ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികള്‍ പകര്‍ത്തിയെഴുതുവാനാവശ്യപ്പെട്ടു. ഉഥ്മാന്‍ (റ)മൂന്ന് ഖുറൈശികളോടായി പറഞ്ഞു: ‘ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ സൈദ്ബ്‌നു ഥാബിതുമായി വിയോജിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് ഖുറൈശീ ഉച്ചാരണ രീതിപ്രകാരം എഴുതുക; എന്തുകൊണ്ടെന്നാല്‍ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശീ ഉച്ചാരണരീതിയിലാണ്. ’അവര്‍ അങ്ങനെ ചെയ്തു പൂര്‍ത്തിയാക്കിയപ്പോള്‍ ഉഥ്മാന്‍  (റ)ഹഫ്‌സയില്‍ (റ)നിന്ന് വാങ്ങിയ ആദ്യത്തെ കയ്യെഴുത്ത് പ്രതി അവര്‍ക്ക് തിരിച്ചു കൊടുത്തയച്ചു. അവര്‍ പകര്‍ത്തിയെഴുതിയ കോപ്പികള്‍ വ്യത്യസ്ത പ്രവിശ്യകളിലേക്ക് കൊടുത്തയക്കുകയും അതല്ലാത്ത പൂര്‍ണമായോ ഭാഗികമായോ ഉള്ള മറ്റെല്ലാ കയ്യെഴുത്ത് പ്രതികളും കത്തിച്ചു കളയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു, ഉഥ്മാന്‍.(റ) (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍)

ക്വുര്‍ആന്‍ അവതരിക്കപ്പെട്ട ഖുറൈശീ ഉച്ചാരണരീതിയാണ് അറബി ഭാഷയുടെ ആധാര ഉച്ചാരണ രീതിയെന്നതിനാല്‍ അതില്‍ തന്നെയാണ് ക്വുര്‍ആന്‍ പാരായണം ചെയ്യേണ്ടതെന്ന് സ്വഹാബിമാര്‍ ഉഥ്മാനിന്(റ) മുമ്പും നിര്‍ബന്ധം പിടിച്ചിരുന്നു. ഇറാഖിലേക്ക് ക്വുര്‍ആന്‍ പഠിപ്പി ക്കുന്നതിന് വേണ്ടി പറഞ്ഞയച്ച ഇബ്‌നു മസ്ഊദ്  (റ)അന്ന് നിലവിലുണ്ടായിരുന്ന മറ്റൊരു ഉച്ചാരണ രീതിയായ ഹുദൈലില്‍ ജനങ്ങളെ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അത് വിരോധിക്കുകയും ക്വുര്‍ആന്‍ അവതരിച്ചത് ഖുറൈശികളുടെ ഉച്ചാരണ രീതിയിലാ ണെന്നും (ലിസാനു ഖുറൈശ്) അതിനാല്‍ ഖുറൈശീഭാഷ പ്രകാരമാണ്, ഹുദൈല്‍ ഭാഷ പ്രകാരമല്ല ജനങ്ങളെ പഠിപ്പിക്കേണ്ടത് (ഫത്ഹുല്‍ ബാരി, വാല്യം 9 പുറം 17) എന്നും നിഷ്‌കര്‍ഷിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്ത ഉമറിന്റെ (റ) നടപടിയില്‍ നിന്ന് ഇക്കാര്യം വ്യക്തമാ കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഉഥ്മാന്‍,(റ) ഖുറൈശീഉച്ചാരണ പ്രകാരം തന്നെ ക്വുര്‍ആന്‍ എഴുതണമെന്ന് നിര്‍ദേശിക്കു കയും അത ല്ലാതെയുള്ള ലിപികളില്‍ എഴുതപ്പെട്ട രേഖകളുള്‍ക്കൊള്ളുന്ന, അനൗദ്യോഗിക ക്വുര്‍ആന്‍ രേഖകളെ കത്തിച്ചുകളയുവാന്‍ നിര്‍ദേശിക്കുക യും ചെയ്തത്.

അര്‍മീനിയക്കും അസര്‍ബൈജാനിനുമെതിരെയുള്ള ഉഥ്മാന്റെ (റ)കാലത്തെ യുദ്ധം നടന്ന ഹിജ്‌റ 25-ാം (ഫത്ഹുല്‍ ബാരി, വാല്യം 9 പുറം 18) വര്‍ഷത്തിനു ശേഷം ഉടനെത്തന്നെ ഉഥ്മാന്റെ (റ)കാലത്തെ ഔദ്യോഗിക ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖയുടെ പകര്‍ത്തിയെഴുത്ത് നടന്നിട്ടു ണ്ടെന്ന് നടേ സൂചിപ്പിച്ച, അനസ്ബ്‌നു മാലികില്‍(റ) നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നുണ്ട്. (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍) പ്രവാചക വിയോഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിനകം തന്നെ പ്രസ്തുത പകര്‍ത്തിയെഴുത്ത് നടന്നിട്ടുണ്ടെ ന്നര്‍ഥം. ഖുറൈശീ ആധാരഭാഷ പ്രകാരമുള്ള ക്വുര്‍ആന്‍ കോപ്പികള്‍ തയാറാക്കുകയും വ്യത്യസ്ത പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് അയ ച്ചുകൊടുക്കുകയും വ്യക്തികളുടെ കൈകളിലുണ്ടായിരുന്ന സ്വകാര്യ കയ്യെഴുത്ത് പ്രതികള്‍ നശിപ്പിക്കുവാനാവശ്യപ്പെടുകയും ചെയ്ത പ്പോള്‍ പ്രവാചകനില്‍(സ) നിന്ന് നേര്‍ക്കുനേരെ മതം പഠിച്ച അനുയായികളില്‍ മിക്കവരും ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. അവരി ലാരും തന്നെ ഉഥ്മാന്റെ (റ)നടപടിയെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തതാ യി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെയില്ല. അല്ലാഹു വിനെയും പ്രവാചകനെയും(സ) സ്വന്തത്തെക്കാളധികം സ്‌നേഹിച്ചിരുന്ന സ്വഹാബിമാര്‍, ക്വുര്‍ആനില്‍ ഉഥ്മാന്‍ (റ)വല്ല മാറ്റവും വരുത്തു കയോ അതില്‍ നിന്ന് വല്ലതും മറച്ചുവെക്കുകയോ ചെയ്തിരുന്നുവെങ്കില്‍ അതിനെ ശക്തമായിത്തന്നെ എതിര്‍ക്കുകയും അദ്ദേഹത്തിനെതി രെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല, അവരെല്ലാവരും ഐകകണ്‌ ഠേന അദ്ദേഹത്തി ന്റെ നടപടി അംഗീകരിക്കുകയും അതോടൊപ്പം സഹകരിക്കുകയുമാണ് ചെയ്തത്.

അബൂബക്‌റിെ(റ)ന്റ കാലത്ത് നിര്‍മിക്കപ്പെട്ട ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതി കൈവശമുണ്ടായിരുന്നിട്ടും അതില്‍നിന്ന് നേര്‍ക്കുനേരെ കോപ്പികളെടുക്കാതെ, നിലനില്‍ക്കുന്ന കയ്യെഴുത്ത് രേഖകള്‍ പരിശോധിക്കുകയും മനഃപാഠമുള്ളവരില്‍ നിന്ന് കേള്‍ക്കുകയും ചെയ്തതിന് ശേഷം സ്വതന്ത്രമായ കോപ്പികള്‍ പകര്‍ത്തിയെഴുതുകയും അ ത് ഹഫ്‌സ യേുടെ പക്കലുണ്ടായിരുന്ന, അബൂബക്‌റിെ(റ)ന്റ കാലത്ത് നിര്‍മിക്കപ്പെട്ട ‘സുഹുഫു’മായി ഒത്തുനോക്കി. അബദ്ധങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ് ഉഥ്മാനിെ(റ)ന്റ ഭരണകാ ലത്ത് സൈദ്ബ്‌നു ഥാബിതിന്റെ(റ) നേതൃത്വത്തിലുള്ള സംഘം ചെയ്തത്. ഇതിനായി അന്‍സ്വാരികളും ഖുറൈശികളുമടങ്ങുന്ന പന്ത്രണ്ട് പേരുടെ ഒരു സംഘത്തെയാണ് ഉഥ്മാന്‍ ഉത്തരവാദപ്പെടുത്തിയതെന്ന് ഹിജ്‌റ110-ല്‍ അന്തരിച്ച ഇബ്‌നു സീരീന്‍ രേഖപ്പെടുത്തുന്നതായി ഇബ്‌നു സഅ്ദ് തന്റെ ത്വബഖാത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

അബൂബക്‌റിെ(റ)ന്റ കാലത്ത് സൈദുബ്‌നുഥാബിത്തിെ(റ)ന്റ നേതൃത്വത്തില്‍ നടത്തിയ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളുടെ ക്രോഡീകര ണത്തില്‍ എന്തെങ്കിലും തരത്തിലുള്ള സ്ഖലിതങ്ങളുണ്ടാവുകയോ, അന്ന് ലഭ്യമല്ലാതിരുന്നതിനാല്‍ ഏതെങ്കിലും വചനങ്ങള്‍ വിട്ടുപോ വുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ച ശേഷമുള്ള അന്യൂനമായ ക്വുര്‍ആന്‍ രേഖ തന്നെയാവണം തന്റെ ഭരണകാലത്ത് നിര്‍മിക്കുന്നതെന്ന് വിചാരിച്ചതു കൊണ്ടാവണം ഹഫ്‌സയേുടെ പക്കലുള്ള ‘സുഹുഫി’ന്റെ നേര്‍പതിപ്പുകള്‍ നിര്‍മിക്കാതെ സ്വതന്ത്രമായിത്തന്നെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകള്‍ നിര്‍മിക്കുവാനും അവ ഹഫ്‌സയേുടെ പക്കലുള്ള രേഖയുമായി ഒത്തുനോക്കിയ ശേഷം മാത്രം സ്വീകരിക്കുവാനും ഉഥ്മാന്‍ (റ)തീരുമാനിച്ചത്. ക്വുര്‍ആന്‍ മനഃപാഠമുള്ളവരുടെ മരണം വഴി വചനങ്ങള്‍ നഷ്ടപ്പെട്ടു പോകു മോയെന്ന ഭയമായിരുന്നു അബൂബക്‌റി(റ)നെയും ഉമറി(റ)നെയും ‘സുഹുഫ്’ നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ച തെങ്കില്‍, ക്വുര്‍ആന്‍ തെറ്റായി പാരായണം ചെയ്യുന്ന പ്രവണതയുണ്ടായി വരുന്നുവെന്ന കണ്ടെത്തെലാണ് ഉഥ്മാനിനെ(റ)ഔദ്യോഗിക ക്വുര്‍ആന്‍ രേഖകള്‍ പകര്‍ത്തിയെഴുതുവാന്‍ പ്രചോദിപ്പിച്ചത്.

തെറ്റായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട വ്യക്തിഗത കോപ്പികള്‍ നശിക്കാതെ നിലനിന്നാല്‍ ഭാവിയിലെങ്കിലും അത്തരം കോപ്പികളില്‍ നിന്ന് തെറ്റായ രീതിയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യപ്പടുന്ന അവസ്ഥയുണ്ടാകു മെന്ന് മനസ്സിലാക്കിയതിനാലാണ് എല്ലാ അര്‍ഥത്തിലും സമ്പൂര്‍ണമായ ഔദ്യോഗിക കോപ്പികള്‍ പകര്‍ത്തിയെഴുതുവാനും അങ്ങനെ പകര്‍ത്തിയെഴുതിയതിനു ശേഷം അതല്ലാത്ത കോപ്പികളെല്ലാം നശിപ്പിക്കുവാനും ഉഥ്മാന്‍ (റ)തീരുമാനിച്ചത്. ഈ തീരുമാനത്തിന് അന്നു ജീവിച്ചിരുന്ന സ്വഹാബിമാരുടെയെല്ലാം പിന്തുണയുണ്ടായിരുന്നു. ഉഥ്മാന്‍ (റ)ചെയ്തത് തെറ്റായിപ്പോയെന്ന് ഏതെങ്കിലുമൊരു പ്രവാച കാനുചരന്‍ പറഞ്ഞതായി തെളിയിക്കുവാന്‍ ക്വുര്‍ആനില്‍ കൈകടത്തുവാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് ആരോപിക്കുന്ന ഇസ്‌ലാം വിമര്‍ശകര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സ്വഹാബിമാരില്‍ പലര്‍ക്കും ക്വുര്‍ആന്‍ മനഃപാഠമുണ്ടായിരുന്നതിനാല്‍ അത്തരം വല്ല കൂട്ടിച്ചേര്‍ക്ക ലുകളും നടത്തിയിരുന്നുവെങ്കില്‍ അക്കാര്യം അവര്‍ തുറന്നുപറയുകയും തിരുത്തുകയും ചെയ്യുമായിരുന്നു. അങ്ങനെയൊന്നുമുണ്ടായി ട്ടില്ലെന്ന വസ്തുത അവതരിക്കപ്പെട്ട വിശുദ്ധിയില്‍ തന്നെ നിലനില്‍ക്കുന്നവയായിരുന്നു ഉഥ്മാന്‍ (റ)പകര്‍ത്തിയെഴുതിയ ഔദ്യോഗിക പതിപ്പുകള്‍ എന്ന വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്.

ക്വുര്‍ആനിന്റെ ഔദ്യോഗിക രേഖകള്‍ പകര്‍ത്തിയെഴുതി പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് കൊടുത്തയക്കുക മാത്രമല്ല ഉഥ്മാന്‍ (റ) ചെ യ്തത്; ഔദ്യോഗിക രേഖകളോടൊപ്പം ഔദ്യോഗിക പാരായണക്കാരെക്കൂടി പറഞ്ഞയച്ചുകൊണ്ട് അംഗീകൃതമല്ലാത്ത പാരായണ ഭേദങ്ങ ളുണ്ടാകുവാനുള്ള സാധ്യതയുടെ വാതില്‍ കൊട്ടിയടക്കുക കൂടി ചെയ്തു അദ്ദേഹമെന്നതാണ് വാസ്തവം. സൈദുബ്‌നു ഥാബിത്തിനെ മദീന യിലും അബ്ദുല്ലാഹിബ്‌നു അസ്സാഇബിനെ മക്കയിലും അല്‍മുഗീറത്തുബ്‌നു ശിഹാബിനെ സിറിയയിലും ആമിറുബ്‌നു അബ്ദില്‍ ഖൈസിനെ ബസ്വറയിലും അബ്ദുറഹ്മാന്‍ അസ്സുലാമിയെ കൂഫയിലും നിശ്ചയിച്ചത് ആ പ്രദേശത്തുകാര്‍ക്ക് ഔദ്യോഗിക രേഖപ്രകാരം എങ്ങനെ പാരാ യണം ചെയ്യണമെന്ന് പഠിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു. അബ്ദുല്‍ ഫത്താഹ് അല്‍ ഖാദി എഴുതുന്നു: ‘ഈ പണ്ഡിതന്മാരെല്ലാം പ്രവാചക നില്‍ നിന്ന് നിരവധി വഴികളില്‍ തങ്ങളിലെത്തുകയും അംഗീകരിക്കപ്പെടുകയും ചെയ്ത പാരായണ രീതകളിലാണ് തങ്ങളുടെ പക്കലുള്ള ഔദ്യോഗിക ക്വുര്‍ആന്‍ രേഖയിലെ വ്യഞ്ജനപ്രധാനമായ രേഖീകരണങ്ങളുപയോഗിച്ച് തങ്ങള്‍ നിയോഗിക്കപ്പെട്ട സമൂഹത്തെ പാരായ ണം ചെയ്തു പഠിപ്പിച്ചത്. ഒരാളിലൂടെ മാത്രമായി സംപ്രേഷണം ചെയ്യപ്പെട്ട പാരായണരീതിക ളൊന്നും അവര്‍ സ്വീകരിച്ചില്ല. നിരവധിയാ ളുകളിലൂടെ നിരവധി വഴികളില്‍ നിവേദനം ചെയ്യപ്പെട്ട പാരായണ രീതിയനുസരിച്ച് മാത്രം ജനങ്ങളെ പഠിപ്പിക്കുന്നതിനായി പാരായണ ക്കാരെക്കൂടി പറഞ്ഞയക്കുക വഴി പ്രവാചകന്‍(സ)പഠിപ്പിച്ച രീതികളില്‍ മാത്രം ഔദ്യോഗിക ക്വുര്‍ആന്‍ രേഖ പാരായണം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാക്കുകയാണ് ഉഥ്മാന്‍ (റ)ചെയ്തത്. (അബ്ദുല്‍ ഫത്താഹ് അല്‍ ഖാദിയുടെ അല്‍ ഖിറാആത് ഫീ നദ്വര്‍ അല്‍ മുസ്തശ്‌രിഖീന്‍ വല്‍ മുല്‍ഹിദീന്‍’ എന്ന തലക്കെട്ടില്‍ മജല്ലത്തുല്‍ അസ്ഹറില്‍ (വാല്യം 43/2, 1391 (1971) പുറം 175) വന്ന ലേഖനത്തില്‍ നിന്ന്‌ഡോക്ടര്‍ എം. എം.അഅ്ദമി ഉദ്ധരിച്ചത്, M.M Al Azami, “The History Of The Quranic Text – From Revelation To Compilation, A Comparative Study with the Old and New Testaments, Leicester, 2003 Page 95)

ഉഥ്മാനിെ(റ)ന്റ കാലത്ത് രേഖീകരിക്കപ്പെട്ട രൂപത്തില്‍ തന്നെ യാതൊരു മാറ്റവുമില്ലാതെയാണ് ഇന്നും ക്വുര്‍ആന്‍ നിലനില്‍ക്കുന്നത് എന്ന വസ്തുത ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്. പ്രസിദ്ധ ഓറിയന്റലിസ്റ്റും ക്രിസ്തുമത പ്രചാരകനുമായി രുന്ന സര്‍ വില്യം മ്യൂര്‍ എഴുതുന്നു: ”ഉഥ്മാനിന്റെ പരിശോധിത ഗ്രന്ഥം മാറ്റമൊന്നുമില്ലാതെ നമുക്ക് ലഭിച്ചിട്ടുണ്ട്. എടുത്തുപറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ലാതെ-യാതൊരുവിധത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ എന്നു തന്നെ പറയാം-വളരെ സൂക്ഷ്മവും കൃത്യവുമായി അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കകത്ത് ചിതറിക്കിടക്കുന്ന അസംഖ്യം ക്വുര്‍ആന്‍ രേഖകള്‍ വ്യക്തമാക്കുന്നു. മുഹമ്മദിന്റെ(സ) മരണത്തിന് കാല്‍ നൂറ്റാണ്ട് കഴിയുന്നതിനു മുമ്പ് നടന്ന ഉഥ്മാനിന്റെ കൊലപാ തകത്തിനു ശേഷം പരസ്പരം വെറുക്കുകയും പോരാടുകയും ചെയ്യുന്ന നിരവധി വിഭാഗങ്ങള്‍ മുസ്‌ലിം ലോകത്തുണ്ടായി ട്ടുണ്ടെങ്കിലും അവര്‍ക്കെല്ലാം ഉണ്ടായിരുന്നത് ഒരേയൊരു ക്വുര്‍ആന്‍ തന്നെയായിരുന്നു. ഒരേയൊരു ഗ്രന്ഥം തന്നെയാണ് അന്നുമുതല്‍ ഇന്നുവരെയുള്ള മുഴുവനാളുകളും പാരായണം ചെയ്തു പോരുന്നത് എന്ന വസ്തുത നിര്‍ഭാഗ്യവാനായ ഖലീഫയുടെ ഉത്തരവ് പ്രകാരം നിര്‍മിക്കപ്പെട്ട ഗ്രന്ഥം തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതിനുള്ള അനിഷേധ്യമായ തെളിവാണ്. പന്ത്രണ്ട് നൂറ്റാണ്ടുകാലം ഇത്തരത്തില്‍ യാതൊ രുവിധ മാറ്റങ്ങളൊന്നുമില്ലാതെ സംരക്ഷിക്കപ്പെട്ട ഒരേയൊരു ഗ്രന്ഥം,  ക്വുര്‍ആന്‍ മാത്രമായിരിക്കും. സ്വരചിഹ്നങ്ങളിലും (vowal sign) അക്ഷ രഭേദങ്ങളിലു(diacritical sign)മുള്ള വളരെ ചെറിയ വ്യത്യാസങ്ങള്‍ പോലും ഏറെ പരിമിതമാണ്. ഈ ചിഹ്നങ്ങളിടുന്ന സമ്പ്രദായം പില്‍ക്കാ ലത്ത് ഉണ്ടായതാണ് എന്നതു കൊണ്ടുതന്നെ അത് ആദ്യകാലത്തെ രേഖകളില്‍ നിലനിന്നിരുന്നില്ല. അതിനാല്‍ അവയൊന്നും തന്നെ ഉഥ്മാനി ന്റെ രേഖതന്നെയാണ് ഇന്നും നിലനില്‍ക്കുന്നതെന്ന വസ്തുതയെ ബാധിക്കുന്ന പ്രതിവാദങ്ങളല്ല”. (William Muir: The Life Of Mahomet, Edinburgh, 1912, Pages xxii-xxiii.)