ഇസ്‌ലാമികരാഷ്ട്രത്തിലല്ലാത്ത മുസ്‌ലിമിന് രാഷ്ട്രീയമില്ലേ?

/ഇസ്‌ലാമികരാഷ്ട്രത്തിലല്ലാത്ത മുസ്‌ലിമിന് രാഷ്ട്രീയമില്ലേ?
/ഇസ്‌ലാമികരാഷ്ട്രത്തിലല്ലാത്ത മുസ്‌ലിമിന് രാഷ്ട്രീയമില്ലേ?

ഇസ്‌ലാമികരാഷ്ട്രത്തിലല്ലാത്ത മുസ്‌ലിമിന് രാഷ്ട്രീയമില്ലേ?

Print Now

രാഷ്ട്രത്തീയത്തെക്കുറിച്ച ഇസ്‌ലാമിന്റെ വീക്ഷണം അതിന്റെ സമൂഹസങ്കല്‍പത്തിന്റെ ഭാഗമാണ്. രാഷ്ട്രമില്ലെങ്കില്‍ ഇസ്‌ലാമിന്ന് തന്നെ നിലനില്‍പില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. അതേ പോലെത്തന്നെയാണ് രാഷ്ട്രീയത്തില്‍ ഇസ്‌ലാമികനിയമങ്ങള്‍ ക്കൊന്നും പ്രസക്തിയില്ലെന്ന വാദവും. ഇതു രണ്ടും രണ്ട് ആത്യന്തി കതകളാണ്. ഇവ്വിഷയകമായ ഇസ്‌ലാമിക വീക്ഷണമാകട്ടെ ഈ ആത്യന്തതകള്‍ക്ക് മധ്യെയാണ് താനും.

ഒരു ഇസ്‌ലാമികേതര രാഷ്ട്രത്തില്‍ ജീവിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്ന് പാലിക്കുവാന്‍ കഴിയുന്ന രാഷ്ട്രീ യ നിയമങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. രാഷ്ട്രം ഇസ്‌ലാമിനു വിരുദ്ധമാകാത്തിടത്തോളം തന്റെ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതോ രാജ്യകാര്യങ്ങളില്‍ പങ്കുവഹിക്കുന്ന തോ മുസ്‌ലിമിന് നിഷിദ്ധമല്ല. മഹാനായ യൂസുഫ് നബിൗയുടെ ചരിത്രം വിവരിക്കുന്നിടത്ത് ക്വുര്‍ആന്‍ ഇക്കാര്യത്തിലേക്കാണ് വെളി ച്ചം വീശുന്നത്. ഇസ്‌ലാംമതം സ്വീകരിച്ചിട്ടില്ലാതിരുന്ന ഒരു രാജാവി നു കീഴില്‍ മന്ത്രിപദം വഹിച്ച ആ മഹാനായ പ്രവാചകന്‍ നീതിപാ ലിക്കുകയും രാഷ്ട്രസേവനം നിര്‍വഹിക്കുകയും ചെയ്തുവെന്ന് ക്വുര്‍ആനിലെ ചരിത്രകഥനം വ്യക്തമാക്കുന്നു. ഇസ്‌ലാമിനു വിരു ദ്ധമല്ലാത്ത അടിസ്ഥാനാദര്‍ശങ്ങളിന്‍മേല്‍ സ്ഥാപിതമായ ഒരു രാ ഷ്ട്രത്തിന്റെ കുഞ്ചികസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ മുസ്‌ലിംകള്‍ എങ്ങനെയായിരിക്കണമെന്ന് പ്രസ്തുത കഥനത്തില്‍ നിന്ന് മനസ്സി ലാക്കാന്‍ കഴിയും.

മുഹമ്മദ് നബിയുടെ മക്കാ കാലഘട്ടത്തിലെ നടപടികളും ഇസ്‌ലാമികമല്ലാത്ത ഭരണസംവിധാനങ്ങൾക്ക് കീഴിൽ എങ്ങനെ മുസ്ലിംകൾ വർത്തിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്. നാടിനോട് കലാപമുണ്ടാക്കാതെ, നിലനിൽക്കുന്ന സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് മതജീവിതം നയിക്കുകയും മതപ്രബോധനത്തിലേർപ്പടുകയുമാണ് നബി (സ) ചെയ്തത്. മുസ്ലിംകൾ അല്ലാത്തവരുടെ സഹായം തെറ്റുകയും നിലവിലുള്ള വ്യവസ്ഥയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്ത പ്രവാചകന്റെ മക്കാജീവിതനടപടികൾ ഇസ്‌ലാമികേതരമായ രാഷ്ടസംവിധാനങ്ങളോട് എത്രത്തോളം മുസ്ലിംകൾക്ക് സഹകരിക്കാനാവുമെന്ന് വ്യക്തമാക്കുന്നുണ്ട്.

മത-ധാര്‍മികമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, ഒരു ഇസ്‌ലാ മികേതര രാഷ്ട്രത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാ വുന്നതില്‍ നിന്ന് സത്യവിശ്വാസികളെ തടയുന്നതിന്ന് വിശുദ്ധ ക്വുര്‍ആനിന്റെയോ തിരുനബിചര്യയുടെയോ യാതൊരു പിന്‍ബലവു മില്ല. ഒരു മുസ്‌ലിം ജീവിത്തില്‍ എല്ലാ രംഗങ്ങളിലും ഇസ്‌ലാമികമാ യ വിധിവിലക്കുകള്‍ പാലിക്കാന്‍ ബാധ്യസ്ഥനായതുപോലെ രാഷ് ട്രീയത്തിലും പ്രസ്തുത വിധിവിലക്കുകള്‍ പാലിക്കുവാന്‍ ബാധ്യസ് ഥനാണ്. രാഷ്ട്രീയത്തില്‍ മതധാര്‍മികമൂല്യങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്ന വീക്ഷണം ഇസ്‌ലാമിന്ന് അന്യമാണ്. ‘ദൈവത്തിനു ള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും’ എന്ന ചര്‍ച്ചി ന്റെ വിഭജനരീതിയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഭരണരംഗ ത്തുള്ളവര്‍ ദൈവികമായ വിധിവിലക്കുകള്‍ പാലിക്കണമെന്ന് ശക് തമായി നിഷ്‌കര്‍ഷിക്കുന്ന മതമാണ് ഇസ്‌ലാം. അഴിമതിയും സ്വജനപക്ഷപാതിത്വവും വഞ്ചനയും ചൂഷണവുമൊന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു മുസ്‌ലിം സ്വീകരിക്കുവാന്‍ പാടി ല്ലാത്തതാണ്.