ആദി പാപത്തെ ഇസ്‌ലാം എങ്ങനെ കാണുന്നു?

/ആദി പാപത്തെ ഇസ്‌ലാം എങ്ങനെ കാണുന്നു?
/ആദി പാപത്തെ ഇസ്‌ലാം എങ്ങനെ കാണുന്നു?

ആദി പാപത്തെ ഇസ്‌ലാം എങ്ങനെ കാണുന്നു?

Print Now

ആദി പാപമെന്ന ആശയം ക്വുർആൻ നിരാകരിക്കുന്നു.ഒരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടു ക്കേണ്ടി വരികയില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം.

“വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍ മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാ ണ്‌ അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപ ഭാരം  ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല.” (ക്വുർആൻ:17: 15)

ദൈവം സ്‌നേഹസമ്പന്നനാണ്. കരുണാനിധിയാണവന്‍. അതോ ടൊപ്പം നീതിമാനുമാണ്. അവന്‍ ക്രൂരനോ ദുഷ്ടനോ ആണെന്ന് ആര്‍ക്കും അഭിപ്രായമില്ല.ആരെങ്കിലുമൊരാള്‍ ചെയ്ത തെറ്റിന് അയാളുടെ മക്കളെയോ പേരമക്കളെയോ ശിക്ഷിക്കുന്നത് ക്രൂര തയാണെങ്കില്‍, ആ ക്രൂരത ചെയ്യുവാന്‍ ദൈവം കൂട്ടുനില്‍ക്കുമോ? ഇല്ലതന്നെ. അവന്‍ നീതിമാനും സ്‌നേഹസമ്പന്നനുമാണ്. മനുഷ്യരുടെ നീതിബോധവു മായി താരതമ്യം ചെയ്യുവാന്‍ പോലും പറ്റാ ത്തത്ര വലിയ നീതിമാന്‍!

മക്കളുടെ തെറ്റുകള്‍ക്ക് പിതാക്കളോ, പിതാക്കളുടെ തെറ്റുകള്‍ക്ക് മക്കളോ ശിക്ഷ അനുഭവിക്കേണ്ട തില്ലെന്ന യാഥാര്‍ഥ്യം ഒരുവിധം എല്ലാ വേദഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. മോശയുടെ ന്യായ പ്രമാണം പറയുന്നത് നോക്കുക. ‘മക്കള്‍ക്ക് വേണ്ടി പിതാക്കന്മാരെ യോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തി നുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം.’ (ആവര്‍ത്തനം 24:16.)

ഓരോരുത്തരും ചെയ്ത പാപത്തിന്റെ ശിക്ഷയാണ് മരണാ നന്തര ജീവിതത്തില്‍ അവരവര്‍ ഏറ്റു വാങ്ങുകയെന്നാണ് പ്രവാച കന്മാരെല്ലാം പഠിപ്പിച്ചത്. സുന്ദരമായ ഒരുദാഹരണത്തിലൂടെ ജറമിയാ പ്രവാചകന്‍ ഇക്കാര്യം വ്യക്തമാക്കുന്നത് നോക്കുക. ‘പിതാക്ക ന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളു ടെ പല്ലു പുളിച്ചുവെന്ന് ആ നാളുക ളില്‍ അവര്‍ പറയുകയില്ല. ഓരോരുത്തനും അവനവന്റെ അ കൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങ തിന്നവന്റെ പല്ലേ പുളിക്കൂ'(ജറെമിയാ 31:19, 30.)

ഇതേ കാര്യംതന്നെ വളരെ വ്യക്തമായ ഭാഷയില്‍ എസെക്കി യേല്‍ പ്രവാചകനും പറയുന്നുണ്ട്. ‘പുത്രന്‍ പിതാവിന്റെ തിന്മകള്‍ ക്കുവേണ്ടിയോ പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ ശിക്ഷി ക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും.'(എസെക്കിയേല്‍ 18:20.)

ഈ വസ്തുതതന്നെയാണ് യേശുക്രിസ്തുവും പറയുന്നത്. ‘വിധി ക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അള വുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.’ (മത്തായി 7:1,2. )ഖുര്‍ആന്‍ ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നതിങ്ങനെയാണ്. ‘അപ്പോള്‍, ആള്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നു വോ അതവന്‍ കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തി രുന്നുവോ അതുമവന്‍ കാണും.’ (ഖുര്‍ആന്‍ 99:7,8.)

മനുഷ്യരുടെ മനസ്സ് അംഗീകരിക്കുന്ന നീതിബോധത്തിന് തീര്‍ത്തും എതിരാണ്, ക്രൈസ്തവ ദര്‍ശന ത്തിലെ ആദിപാപ സിദ്ധാന്തമെന്നതാണ് വസ്തുത. ആദം ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനി തിന്നു പാപിയായി മാറി. പ്രസ്തുത പാപം ആദമി ന്റെ പുത്ര പരമ്പരകളിലും നിലനില്‍ക്കുന്നു. പൗലോസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഏക മനുഷ്യനാല്‍ പാപവും പാപം മൂലം മരണവും ലോക ത്തില്‍ പ്രവേശിച്ചു.’ (റോമന്‍ 5:12.)

ആദിപാപ സിദ്ധാന്തത്തിലാണ് ക്രിസ്തുവിന്റെ കുരിശുമര ണമെന്ന വിശ്വാസം പടുത്തുയര്‍ത്ത പ്പെട്ടിരിക്കുന്നത്. ആദം ചെയ്ത പാപത്താല്‍ തെറ്റുകാരായി മാറിയ മാനവരാശിയെ പാപത്തിന്റെ പടുകുഴിയില്‍നിന്നു രക്ഷിക്കാനായുള്ള പ്രായശ്ചിത്തമെന്ന നില യ്ക്കാണ് ക്രിസ്തു സ്വന്തം രക്തം കുരിശിലൂടെ ചിന്തിയത് എന്നാ ണല്ലോ വിശ്വാസം. കുരിശില്‍ ചിന്തിയ ചോരകൊണ്ട് ആദമിനാല്‍ ലോകത്തിലേക്കു പ്രവേശിച്ച പാപത്തെ കഴുകിക്കളഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.

ആദിപാപത്തിന്റെ പരിഹാരാര്‍ഥം സ്വയം ബലിയാകുവാനായിട്ടാണ് ദൈവം ജഡത്തില്‍ അവതരി പ്പിച്ചതെന്നാണ് ക്രൈസ്തവ വിശ്വാസം. പാപത്തിന് പ്രായശ്ചിത്തം ചെയ്യാതിരിക്കാന്‍ ദൈവി കനീതി അനുവദിക്കാത്തതിലാണ് ത്രിയേകദൈവം ഈ നാടകം കളിച്ചതെന്നും വിശദീകരിക്കപ്പെടുന്നു. ആദി പാപത്തിന്റെ പരിഹാരാര്‍ഥം സ്വയം ബലിയാടാവുകയെന്ന നാടകം! ഇതൊരു ഏകാംഗനാടക മാണ്. പാപത്തിന് പ്രായശ്ചിത്തം ചെയ്യുകയെന്നത് ദൈവികനീതി! പ്രായശ്ചിത്തം ചെയ്യാന്‍വേണ്ടി മനുഷ്യരൂപത്തില്‍ അവതരിപ്പിച്ചത് ദൈവം! കുരിശിലേറുന്നത് ദൈവം! ചോര ചിന്തുന്നത് ദൈവം!! അത് മൂലം മനുഷ്യരാശിക്ക് പാപത്തില്‍നിന്നും വിടുതല്‍ നല്‍കുന്നതും ദൈവം!!!

ഈ വിശ്വാസപ്രകാരം ക്രിസ്തുവിന്റെ ആഗമനലക്ഷ്യംതന്നെ മാനവരാശിയെ സ്വന്തം ജീവരക്ത ത്താല്‍ പാപത്തില്‍നിന്ന് രക്ഷിക്കുകയെന്നതായിരുന്നു. പക്ഷേ, ക്രിസ്തുവിന്റെ കുരിശു മരണത്തി നുമുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ ബൈബിളില്‍നിന്നും വായിക്കുന്ന നാം അത്ഭുതപ്പെട്ടുപോകും. അദ്ദേഹ ത്തിന് മരിക്കാന്‍ തീരെ ഇഷ്ടമില്ലായിരുന്നുവെന്നാണ് സുവിശേഷങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. പിലാത്തോസിന്റെ പടയാളികളും യഹൂദപൗരോ ഹിത്യവും ചേര്‍ന്നൊരുക്കിയ കുരിശില്‍നിന്ന് രക്ഷപ്പെടണമെന്നാ യിരുന്നു അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം.

യഹൂദന്മാര്‍ യേശുവിനെ വധിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ക്രിസ്തു സ്വന്തം രക്തം കൊണ്ട് മാന വരാശിയുടെ പാപം കഴുകിക്ക ളയുകയെന്ന തന്റെ ആഗമനലക്ഷ്യം പൂര്‍ത്തീകരിക്കാനായി യഹൂ ദര്‍ക്കിടയില്‍ത്തന്നെ സധൈര്യം സഞ്ചരിച്ചുവെന്നല്ല ബൈബി ള്‍ പഠിപ്പിക്കുന്നത്; പ്രത്യുത, പരസ്യ പ്രബോധനമൊഴിവാക്കി ക്കൊണ്ട് ശിഷ്യന്മാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിക്കൂടുകയാണ് അദ്ദേഹം ചെയ്തത്. യോഹന്നാന്‍ പറയുന്നു: ‘അന്നുമുതല്‍ അവനെ വധിക്കാനവര്‍ ആലോചിച്ചു കൊണ്ടി രുന്നു. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ സഞ്ചരിച്ചില്ല. അവന്‍ പോയി മരുഭൂമിക്കടുത്തുള്ള എഫ്രയീം പട്ടണത്തില്‍ ശിഷ്യരോ ടൊത്ത് വസിച്ചു.’ (യോഹന്നാന്‍ 11.53, 54.)

യഹൂദപൗരോഹിത്യം ഗൂഢാലോചനകള്‍ തുടര്‍ന്നുകൊണ്ടി രുന്നു. സത്യത്തിന്റെ സന്ദേശവാ ഹകനായ മനുഷ്യപുത്രനെ വധിക്കണം. പൗരോഹിത്യത്തിന്റെ പടയാളികള്‍, തന്നെ പിടിക്കുന്ന തിനായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നറിഞ്ഞ ക്രിസ്തു കയ്യുംകെട്ടി നോക്കിനില്‍ക്കാനല്ല ശിഷ്യ രോട് ആഹ്വാനം ചെയ്യുന്നത്. ആയുധങ്ങളുമായി ഒരുങ്ങിനില്‍ക്കാനും ആവശ്യമെ ങ്കില്‍ ഒരു ഏറ്റു മുട്ടലിന് തയാറാവാനുമാണ്. അദ്ദേഹം പറഞ്ഞു: ‘മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അതുപോലെ തന്നെ ഭാണ്ഡവും, വാളില്ലാത്തവര്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ'(ലൂക്കോസ്. 22:36. ) ശിഷ്യന്മാര്‍ പറഞ്ഞു: ‘ഇതാ ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു മതി’ (ലൂക്കോസ് 22:38.).

ഏതെങ്കലും അപകടത്തിലകപ്പെട്ടാല്‍ അതില്‍നിന്നും രക്ഷ പ്പെടുവാന്‍ സ്വയം ശ്രമിക്കുക മാത്രമല്ല വിശ്വാസികള്‍ ചെയ്യുക. സ്വന്തമായി ചെയ്യാനുള്ളതെല്ലാം ചെയ്തശേഷം സര്‍വശക്തനായ ദൈവ ത്തില്‍ സകലതും സമര്‍പ്പിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. അവനില്‍ പ്രവര്‍ത്തനവും പ്രാര്‍ഥന യും സമന്വയിച്ചിരിക്കും. പ്രവര്‍ത്തനമില്ലാത്ത പ്രാര്‍ഥനയും പ്രാര്‍ഥനയില്ലാത്ത പ്രവര്‍ത്ത നവും വിശ്വാസികള്‍ക്ക് അന്യമാണ്. ഇതുതന്നെയാണ് ക്രിസ്തുവും ചെയ്തത്. തന്നെ വധിക്കാനുള്ള ഗൂഢാ ലോചന നടക്കുന്നുവെന്ന റിഞ്ഞപ്പോള്‍ അദ്ദേഹം ശിഷ്യന്മാരോട് വാളുമായി കരുതിയിരി ക്കാനാവ ശ്യപ്പെട്ടശേഷം സര്‍വശക്തനായ ദൈവത്തോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നത് നോക്കുക: ‘അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നുവീണു പ്രാര്‍ഥിച്ചു, എന്റെ പിതാവേ, സാധ്യമെങ്കില്‍ പാന പാത്രം എന്നില്‍നിന്നകന്ന് പോകട്ടെ, എങ്കിലും എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ'(മത്തായി 26:39. )

യേശു വളരെ ആത്മാര്‍ഥമായാണ് പ്രാര്‍ഥിച്ചത്. തീവ്രവേദനയില്‍ മുഴുകിക്കൊണ്ട് ക്രിസ്തു പ്രാര്‍ഥി ച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിയര്‍ പ്പുതുള്ളികള്‍ പോലും രക്തത്തെപ്പോലെയായി എന്നാണ് ലൂക്കോ സ് എഴുതുന്നത്. ‘അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പ് രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു.'(ലൂക്കോസ് 22:44.)

ഇനി നാം ചിന്തിക്കുക, ക്രൈസ്തവ വിശ്വാസപ്രകാരം ക്രിസ്തുവിന്റെ ആഗമനലക്ഷ്യംതന്നെ ആദി പാപത്തിന്റെ പരിഹാരാര്‍ഥം ബലിയാവുകയെന്നതാണ്. പക്ഷേ, ആ ‘ബലി’ ക്രിസ് തു സ്വയം ഇഷ്ട പ്പെട്ടിരുന്നില്ല. അദ്ദേഹം അതില്‍നിന്ന് രക്ഷ പ്പെടാനാണ് ശ്രമിച്ചത്. ക്രിസ്തുവിന്റെ കുരിശുമരണം നടന്നിട്ടി ല്ലായിരുന്നുവെങ്കില്‍ മാനവരാശി ഇന്നും പാപത്തില്‍തന്നെ യാകുമായിരുന്നു. അപ്പോള്‍ ആരാണ് പാപത്തിന്റെ സാഗര ത്തില്‍നിന്നും മനുഷ്യരെ രക്ഷിച്ചത്? ക്രിസ്തുവല്ല. കാരണം അദ്ദേഹ ത്തിന് ബലിയാകുന്നത് ഇഷ്ടമില്ലായിരുന്നു. യൂദാസും പിലാത്തോസും ഇവിടെ രക്ഷകന്മാരായി മാറു ന്നു. യൂദാസ് ഒറ്റുകൊടുത്തില്ലായിരുന്നുവെങ്കില്‍, പിലാത്തോസ് കുരിശുമരണം വിധിച്ചിട്ടില്ലായിരു ന്നുവെങ്കില്‍, ക്രിസ്തുവിന്റെ രക്തം ചിന്തപ്പെടു മായിരുന്നില്ല! മാനവരാശി പാപത്തിന്റെ പടുകു ഴിയില്‍നിന്നു കരകയറുമായിരുന്നില്ല! കുരിശുമരണം പാപമോചനവുമായി ബന്ധപ്പെടുത്തുന്ന ക്രൈസ്തവര്‍ അവരറിയാതെ ക്രിസ്തുവിനെ ശപിക്കപ്പെട്ടവനും യൂദാസിനെയും പിലാത്തോസി നെയും രക്ഷ കരുമായി അവരോധിക്കുകയാണ് ചെയ്യുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ