അല്ല. അബൂഹുറൈറ (റ) ഹദീഥുകളൊന്നും കെട്ടിയുണ്ടാക്കിയിട്ടില്ല. നബിജീവിതത്തിന്റെ അവസാനത്തെ നാല് വർഷങ്ങളിൽ നബിയോടൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യനിമിഷങ്ങളിലൊഴിച്ച് മുഴുസമയവും ജീവിച്ച ആ മഹാത്യാഗിയുടെ ശ്രമഫലമായാണ് ഏറ്റവുമധികം ഹദീഥുകൾ അടുത്ത തലമുറക്ക് ലഭിച്ചത് എന്നതാണ് സത്യം . ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത അബൂഹുറയ്റ(റ) തന്നെയാണ് ഓറിയന്റലിസ്റ്റുകളുടെയും അവരുടെ ആശയങ്ങള്‍ക്ക് മുസ്ലിം സമുദായത്തില്‍ വിലാസമുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരുടെയും ആക്ഷേപങ്ങള്‍ക്ക് വിധേയനായ പ്രധാനപ്പെട്ട സ്വഹാബി. ഹദീഥ് അപഗ്രഥനത്തില്‍ അഗ്രഗണ്യരായി അറിയപ്പെടുന്ന ഇഗ്നാസ് ഗോള്‍ഡ് സീഹറും ഹരാള്‍ഡ് മോട്സ്കിയും ജോസഫ് സ്കാച്ച്ട്ടും ആല്‍ഫ്രഡ് ഗ്യുല്ല്യൂമുമൊന്നും അബൂഹുറയ്റ(റ)യെ വെറുതെ വിട്ടിട്ടില്ല. ‘ഹദീഥുകള്‍ ബോധപൂര്‍വം കെട്ടിയുണ്ടാ ക്കുന്നയാളായിരുന്നു അബൂഹുറയ്റ’ യെന്ന് പറഞ്ഞത് ഇബ്നു ഹിശാമിന്റെ നബിചരിത്രം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആല്‍ഫ്രഡ് ഗ്യുല്ല്യൂം ആണ്. ഓറിയന്റലിസ്റ്റുകള്‍ നല്കിയ ആയുധങ്ങളുപയോഗിച്ച് അബൂഹുറയ്റ(റ)യെ കണ്ണും മൂക്കും നോക്കാതെ ആക്രമിക്കുകയാണ് മോഡേണിസ്റ്റുകൾ ചെയ്തത്.
ഓറിയന്റലിസ്റ്റുകള്‍ നല്കിയ ആയുധങ്ങളുപയോഗിച്ച് തത്ത്വദീക്ഷയില്ലാതെ അബൂഹുറയ്റയുടെ നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന വര് തങ്ങള്‍ ചെയ്യുന്നത് ആ മഹാസ്വഹാബിയെ തെറിപറയുക മാത്രമല്ല, നബി(സ)യുടെ ചരിത്രപരതയെ നിഷേധിക്കാനായി ഇസ്ലാമി ന്റെ ശത്രുക്കളുണ്ടാക്കിയ ആയുധത്തെ രാകി മൂര്‍ച്ചപ്പെടുത്തുകകൂടിയാണെന്ന വസ്തുത പലപ്പോഴും മനസ്സിലാക്കുന്നില്ല. നബിയോടൊപ്പം ജീവിച്ച് നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത് നബി(സ)യുടെ പ്രശംസയ്ക്ക് പാത്രീഭൂതനായ(ഫത്ഹുല്‍ബാരി) ഒരു അനുചരനെ ജൂതനും ജൂതചാരനുമെല്ലാമായി ചിത്രീകരിച്ച് ഹദീഥ്നിഷേധത്തിന് സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കുവാന്‍ ശ്രമിക്കുന്ന വര് യഥാര്‍ഥത്തില്‍ വീണിരിക്കുന്നത് മുഹമ്മദ് നബി(സ) ഒരു ചരിത്രപുരുഷനല്ലെന്നും ഒരു മിത്തു മാത്രമാണെന്നും വരുത്തിത്തീര്‍ക്കുന്നതിന് ഇസ്ലാമിന്റെ ശത്രുക്കൾ കുഴിച്ച കുഴിയിലാണ്.
കേവലം മൂന്നുകൊല്ലം മാത്രം നബി(സ)യോടൊപ്പം സഹവസിച്ച അബൂഹുറയ്റ(റ)യാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത തെന്ന വസ്തുതയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയിക്കുന്നവര്‍ പ്രധാനമായി മുന്നോട്ടുവെക്കുന്ന ആക്ഷേപം. അബൂഹുറയ് റയില്‍(റ)നിന്ന് 5374 ഹദീഥുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്നതും അദ്ദേഹമാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാ ബിയെന്നതും ശരിയാണ്. അബൂഹുറയ്റ(റ)യില്നിന്ന് എന്ന രൂപത്തില്‍ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളില്‍ കെട്ടിയുണ്ടാക്കപ്പെട്ടവയാണെന്ന് ഉറപ്പുള്ളവയും ദുര്‍ബലമായ ഇസ്നാദോടു കൂടി ഉദ്ധരിക്കപ്പെട്ട അസ്വീകാര്യമായവയുമുണ്ടെന്നതും സത്യമാണ്. പക്ഷേ, അതെങ്ങനെയാണ് അബൂഹുറയ്റ(റ)യുടെ വിശ്വാസ്യതയെ ബാധിക്കുന്നത്? ഹദീഥ് നിവേദനത്തില്‍ നിപുണനും സത്യസന്ധനെന്ന് സമൂഹം അംഗീകരിച്ചയാളുമായ അബൂഹുറയ്റ(റ)യുടെ പേരില്‍ പില്‍ക്കാലത്തുള്ളവര്‍ കെട്ടിയുണ്ടാക്കിയ ഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ബാധിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കു വാന്‍ വിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍, അബൂഹുറയ്റ(റ)യുടെ പേരിലാണ് ഏറ്റവുമധികം വ്യാജഹദീഥുകള്‍ പ്രചരിച്ചിട്ടു ള്ളതെന്ന കാര്യം അദ്ദേഹത്തിന്റെ സത്യസന്ധതയെയും സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കുമിടയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്വീകാര്യതയുമല്ലേ വ്യക്തമാക്കുന്നത്? വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്പന്നം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവുന്നതിനായി സമൂഹത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നിവേദകരിലേക്കായിരിക്കും ചേര്‍ത്തിപ്പറയുക യെന്നുറപ്പാണ്. അബൂഹുറയ്റ(റ)യില്നിന്ന് നിവേദനം ചെയ്യപ്പെട്ടതാണെങ്കില്‍ അത് സമൂഹത്തില്‍ വേഗം അംഗീകരിക്കപ്പെടുമെന്നതിനാ ലാണല്ലോ വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ അത് അദ്ദേഹത്തില്‍നിന്നാണെന്ന മട്ടില്‍ ഉദ്ധരിക്കുന്നത്. അബൂഹുറയ്റ(റ)യുടെ പേരില്‍ വര്‍ധമാന മായ തോതില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുകയല്ല, പ്രത്യുത സ്വീകാര്യതയെ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സാരം.
യമനിലെ ബനൂദൗസ് ഗോത്രക്കാരനായിരുന്ന അബൂഹുറയ്റ(റ) തന്റെ ഗോത്രക്കാരനും നബി(സ)യുടെ അടുത്തെത്തി ഇസ്ലാം സ്വീകരിച്ച യാളുമായ തുഫൈലുബ്നു അംറിന്റെ പ്രബോധനം വഴി ഹിജ്റക്ക് മുമ്പുതന്നെ ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കിലും ഹിജ്റ ഏഴാം വര് ഷം നടന്ന ഖൈബര്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തിലാണ് നബി(സ)യുമായി സന്ധിച്ചത്. അന്നുമുതല്‍ നബി(സ)യുടെ മരണം വരെ അദ്ദേഹം പൂര്‍ണമായും നബി(സ)യോടൊപ്പമായിരുന്നു. നബി(സ)യെ വിട്ടുപിരിയാതെ പള്ളിയുടെ തിണ്ണയില്‍ കഴിഞ്ഞിരുന്നവരായ അസ്ഹാ ബു സ്സ്വുഫ്ഫയുടെ നേതാവായ അദ്ദേഹം പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത് പോലും നബി(സ)യോടൊപ്പമായിരുന്നു. എപ്പോഴെ ങ്കിലും കാണാതിരുന്നാല്‍ നബി(സ) അദ്ദേഹത്തെ അന്വേഷിച്ചിരുന്നുവെന്നും അബൂഹുറയ്റെയെയും അദ്ദേഹത്തിന്റെ ഗോത്രത്തെയും നബി(സ) പുകഴ്ത്തിപ്പറഞ്ഞിരുന്നുവെന്നുമെല്ലാം ഹദീഥുകളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. ഹിജ്റ ഏഴാം വര്‍ഷം സ്വഫര്‍ മാസത്തില്‍ ഖൈബറില്‍ വെച്ച് നബി(സ)യോടൊപ്പം കൂടിയതിനുശേഷം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ) മരണപ്പെടുന്നതു വരെ യാത്രാസന്ദര്‍ഭങ്ങളൊഴിച്ച് ബാക്കി പൂര്‍ണമായും നബി(സ)യോടൊപ്പം തന്നെയായിരുന്ന അദ്ദേഹത്തിന് നബിജീവിതത്തെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുമെന്നുറപ്പാണ്. ഈ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ യാത്രാ സമയത്തും മറ്റും വിട്ടുനിന്നതൊഴിച്ചാല്‍ താന്‍ നബി(സ)യുമായി പൂര്‍ണമായും ഒന്നിച്ചുനിന്നത് മൂന്നു വര്‍ഷമാണെന്ന് അബൂഹുറയ്റ(റ) തന്നെ വ്യക്തമാ ക്കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷം നബിജീവിതത്തിന്റെ അവസാനനാളുകളായിരുന്നുവെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കര്‍മകാ ര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ നബി(സ) ഏറെ സമയം കണ്ടെത്തിയിരുന്ന നാളുകളാണവ.
മക്കാവിജയവും ഖൈബര്‍ യുദ്ധവും കഴിഞ്ഞതോടെ എതിരാളികളുടെ ശക്തി ക്ഷയിക്കുകയും ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ മുസ്ലിംകള്ക്ക് ഇസ്ലാമിെനക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിലും കര്‍മകാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിലും നബി(സ) കൂടുതല്‍ ബദ്ധശ്രദ്ധനായി. തിണ്ണവാസിയായി നബി(സ)യോടൊപ്പമുണ്ടായിരുന്ന അബൂഹുറൈറ(റ) ഈ അവസരങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായി. ഇസ്ലാമിക ജീവിതക്രമത്തെപ്പറ്റി നബി(സ)യില്നിന്ന് നേരിട്ടു പഠിക്കുവാന്‍ അവസരം ലഭിച്ച അബൂഹുറയ്റ(റ) അത് ഓര്‍ത്തുവെക്കുവാനും അടുത്ത തലമുറക്ക് പറഞ്ഞുകൊടുക്കുവാനും ശ്രദ്ധിച്ചതിനാലാണ് അദ്ദേഹത്തിലൂടെ കൂടുതല്‍ ഹദീഥുകള്‍ നിവേ ദനം ചെയ്യപ്പെട്ടത്. നീണ്ട മൂന്നു വര്‍ഷക്കാലം നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നിരന്തരമായി ശ്രദ്ധിക്കു കയും സൂക്ഷ്മമായി ഓര്‍ത്തുവെക്കുകയും ചെയ്ത ഒരാള്‍ക്ക് നിവേദനം ചെയ്യാനാവുന്നതിലും കൂടുതല്‍ ഹദീഥുകള്‍ അബൂഹുറയ്റ(റ) നിവേദനം ചെയ്തിട്ടില്ലെന്നതാണ് വാസ്തവം.
അബൂഹുറൈറ(റ)യിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളില്നിന്ന് വ്യാജമെന്ന് ഉറപ്പുള്ളവ ഒഴിവാക്കി ഇമാം അഹ്മദ്(റഹ്) രേഖപ്പെടുത്തിയിട്ടുള്ളത് 3848 ഹദീഥുകളാണ്. അവയില്‍ പലതും അബൂഹുറയ്റയില്‍ നിന്ന് വ്യത്യ സ്ത ഇസ്നാദുകളില്‍ നിവേദനം ചെയ്യപ്പെട്ട ഒരേ മത്നിന്റെ ആവര്‍ത്തനങ്ങളാണ്. ഇവയെയെല്ലാം സ്വതന്ത്ര ഹദീഥുകളായി പരിഗണി ച്ചാല്‍ പോലും നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരാള്‍ക്ക് ഇത്രയും ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ എങ്ങനെ പറ്റും? മൂന്നു വര്‍ഷങ്ങളിലുള്ള ആയിരത്തിലധികം ദിവസവും നബി(സ)യെ നിരീക്ഷിച്ച ഒരാള്‍ക്ക് ഒരു ദിവസത്തില്‍ നബി(സ) യില്‍ നിന്ന് ശരാശരി നാല് കാര്യങ്ങളില്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു അത്ഭുതമൊന്നുമല്ല. സംഭവബഹുലമായ നബിജീവി തത്തിന്റെ അവസാനനാളുകളില്‍ നബി(സ)യുടെ സന്തതസഹചാരിയായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആ ജീവിതത്തില്‍ നിന്ന് ഒരു ദിവസം ശരാശരി നാലു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത് അസംഭവ്യമാണെന്ന് പറയാന്‍ ഓറിയന്റലിസമുപ യോഗിക്കുന്ന മാനദണ്ഡമെന്താണ്? ശാസ്ത്രീയാപഗ്രഥനത്തിന്റെ അകമ്പടിയൊന്നുമില്ലാതെത്തന്നെ ആര്‍ക്കും സംഭവ്യമെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങളെ പ്പോലും നിഷേധിക്കുവാന്‍ ബുദ്ധിജീവനത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നവരെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ സത്യമതത്തോടു ള്ള അന്ധമായ വിരോധമല്ലാതെ മറ്റെന്താണ്?
അബൂഹുറൈറ(റ)യെ ഹദീഥ് നിര്‍മാതാവായി പരിചചയപ്പെടുത്തതാൻ ശ്രമിക്കുന്നവർ ചരിത്രത്തോടോ സത്യങ്ങളോടോ നീതി പുലർത്താത്തവരാണെന്ന് സാരം.
ടുന്ന ഇഗ്നാസ് ഗോള്‍ഡ് സീഹറും(1) ഹരാള്‍ഡ് മോട്സ്കി(2) യും ജോ സഫ് സ്കാച്ച്ട്ടും(3) ആല്‍ഫ്രഡ് ഗ്യുല്ല്യൂമുമൊന്നും(4) അബൂഹുറയ്റ(റ)യെ വെറുതെ വിട്ടിട്ടില്ല. ‘ഹദീഥുകള്‍ ബോധപൂര്‍വം കെട്ടിയുണ്ടാ ക്കുന്നയാളായിരുന്നു അബൂഹുറയ്റ’(5) യെന്നാണ് ഇബ്നു ഹിശാമിന്റെ നബിചരിത്രം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് മുസ്ലിം ലോകത്തിന് ഏറെ വിലപ്പെട്ട സംഭാവന നല്കിയ വ്യക്തിത്വമായി കൊട്ടിഘോഷിക്കപ്പെടുന്ന ആല്‍ഫ്രഡ് ഗ്യുല്ല്യൂം എഴുതുന്നത്. ഓറിയന്റലിസ്റ്റുകള്‍ നല്കിയ ആയുധങ്ങളുപയോഗിച്ച് അബൂഹുറയ്റ(റ)യെ കണ്ണും മൂക്കും നോക്കാതെ ആക്രമിച്ചത് യഥാര്‍ഥത്തില്‍ മുസ്ലിം മോഡേണിസ്റ്റുകളായിരുന്നു. അബൂഹുറയ്റയെ തെറി വിളിക്കുന്ന കാര്യത്തിലും അദ്ദേഹത്തിനെതിരെ ‘തെളിവുകള്‍’ കണ്ടെത്തു ന്ന കാര്യത്തിലും അവര്‍ ഓറിയന്റലിസ്റ്റുകളെ തോല്പിച്ചുവെന്ന് വേണമെങ്കില്‍ പറയാം. തന്റെ മാസ്റ്റര്‍ പീസായി അറിയപ്പെടുന്ന അദ്വ് വാഉന്‍ അലാസുന്നത്തില്‍ മുഹമ്മദിയ്യഃയെക്കൂടാതെ അബൂഹുറയ്റ(റ)യെ തെറിപറയാന്‍ വേണ്ടിമാത്രം ‘ശൈഖുല്‍ മദീറ അബൂഹുറയ്റ’ യെന്ന ഒരു ഗ്രന്ഥം കൂടി രചിച്ചിട്ടുണ്ട് ആധുനിക മുസ്ലിം ഹദീഥ് നിഷേധികളില്‍ അഗ്രേസരനായി അറിയപ്പെടുന്ന മഹ്മൂദ് അബൂ റയ്യ(6). അദ്ദേഹത്തെ പിന്തുടര്ന്ന്, മോഡേണിസ്റ്റ് ചിന്തകള്‍ക്ക് അറബ്നാടുകളില്‍ പ്രചാരം സിദ്ധിക്കുന്നതിനായി പരിശ്രമിച്ച മുഹമ്മദ് അമീനി ന്റെ ഫജ്റുല്‍ ഇസ്ലാമിലും അബൂഹുറയ്റ(റ)യെ അതിരുകള്‍ ലംഘിച്ച് വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്.(7)
ഓറിയന്റലിസ്റ്റുകള്‍ നല്കിയ ആയുധങ്ങളുപയോഗിച്ച് തത്ത്വദീക്ഷയില്ലാതെ അബൂഹുറയ്റയുടെ നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന വര് തങ്ങള്‍ ചെയ്യുന്നത് ആ മഹാസ്വഹാബിയെ തെറിപറയുക മാത്രമല്ല, നബി(സ)യുടെ ചരിത്രപരതയെ നിഷേധിക്കാനായി ഇസ്ലാമി ന്റെ ശത്രുക്കളുണ്ടാക്കിയ ആയുധത്തെ രാകി മൂര്‍ച്ചപ്പെടുത്തുകകൂടിയാണെന്ന വസ്തുത പലപ്പോഴും മനസ്സിലാക്കുന്നില്ല. നബിയോടൊപ്പം ജീവിച്ച് നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത് നബി(സ)യുടെ പ്രശംസയ്ക്ക് പാത്രീഭൂതനായ(8) ഒരു അനുചരനെ ജൂതനും ജൂതചാരനുമെല്ലാമായി ചിത്രീകരിച്ച് ഹദീഥ്നിഷേധത്തിന് സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കുവാന്‍ ശ്രമിക്കുന്ന വര് യഥാര്‍ഥത്തില്‍ വീണിരിക്കുന്നത് ഇഗ്നാസ് ഗോള്‍ഡ് സീഹര്‍ എന്ന യഥാര്‍ഥ ജൂതനും അദ്ദേഹത്തിന്റെ പിന്‍ഗാമികളുംകൂടി കുഴിച്ച കുഴിയിലാണ്. മുഹമ്മദ് നബി(സ) ഒരു ചരിത്രപുരുഷനല്ലെന്നും ഒരു മിത്തു മാത്രമാണെന്നും വരുത്തിത്തീര്‍ക്കുന്നതിന് ഇസ്ലാമിന്റെ ശത്രുക്കള്‍ കുഴിച്ച കുഴിയില്‍ വീണുകിടക്കുമ്പോഴും തങ്ങള്‍ ഇസ്ലാമിനും മുഹമ്മദ് നബി(സ)ക്കും സേവനം ചെയ്യുകയാണെന്നാണ് ഇവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നതാണ് കഷ്ടം.
കേവലം മൂന്നുകൊല്ലം മാത്രം നബി(സ)യോടൊപ്പം സഹവസിച്ച അബൂഹുറയ്റ(റ)യാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത തെന്ന വസ്തുതയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയിക്കുന്നവര്‍ പ്രധാനമായി മുന്നോട്ടുവെക്കുന്ന ആക്ഷേപം. അബൂഹുറയ് റയില്‍(റ)നിന്ന് 5374 ഹദീഥുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്നതും(9) അദ്ദേഹമാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാ ബിയെന്നതും ശരിയാണ്. ബുഖാരിയില്‍ മാത്രം അബൂഹുറയ്റ(റ) നിവേദനം ചെയ്ത 446 ഹദീഥുകളുണ്ട്.(10) ബുഖാരിയും മുസ്ലിമും കൂടി ആകെ 609 ഹദീഥുകളും രണ്ടു ഗ്രന്ഥങ്ങളിലും ഒരേപോലെ 326 ഹദീഥുകളും അദ്ദേഹത്തില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മ ദ്ബ്നു ഹന്ബലിന്റെ മുസ്നദില്‍ അബൂഹുറയ്റയില്‍ നിന്ന് 3848 ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.(11) അബൂഹുറയ്റ(റ)യില്നിന്ന് എന്ന രൂപത്തില്‍ നിവേദനം ചെയ്യപ്പെട്ട 5374 ഹദീഥുകളില്‍ കെട്ടിയുണ്ടാക്കപ്പെട്ടവയാണെന്ന് ഉറപ്പുള്ളവയും ദുര്‍ബലമായ ഇസ്നാദോടു കൂടി ഉദ്ധരിക്കപ്പെട്ട അസ്വീകാര്യമായവയുമുണ്ടെന്നത് ശരിയാണ്. പക്ഷേ, അതെങ്ങനെയാണ് അബൂഹുറയ്റ(റ)യുടെ വിശ്വാസ്യതയെ ബാധിക്കുന്നത്? ഹദീഥ് നിവേദനത്തില്‍ നിപുണനും സത്യസന്ധനെന്ന് സമൂഹം അംഗീകരിച്ചയാളുമായ അബൂഹുറയ്റ(റ)യുടെ പേരില്‍ പില്‍ക്കാലത്തുള്ളവര്‍ കെട്ടിയുണ്ടാക്കിയ ഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ബാധിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കു വാന്‍ വിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍, അബൂഹുറയ്റ(റ)യുടെ പേരിലാണ് ഏറ്റവുമധികം വ്യാജഹദീഥുകള്‍ പ്രചരിച്ചിട്ടു ള്ളതെന്ന കാര്യം അദ്ദേഹത്തിന്റെ സത്യസന്ധതയെയും സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കുമിടയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്വീകാര്യതയുമല്ലേ വ്യക്തമാക്കുന്നത്? വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്പന്നം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവുന്നതിനായി സമൂഹത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നിവേദകരിലേക്കായിരിക്കും ചേര്‍ത്തിപ്പറയുക യെന്നുറപ്പാണ്. അബൂഹുറയ്റ(റ)യില്നിന്ന് നിവേദനം ചെയ്യപ്പെട്ടതാണെങ്കില്‍ അത് സമൂഹത്തില്‍ വേഗം അംഗീകരിക്കപ്പെടുമെന്നതിനാ ലാണല്ലോ വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ അത് അദ്ദേഹത്തില്‍നിന്നാണെന്ന മട്ടില്‍ ഉദ്ധരിക്കുന്നത്. അബൂഹുറയ്റ(റ)യുടെ പേരില്‍ വര്‍ധമാന മായ തോതില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുകയല്ല, പ്രത്യുത സ്വീകാര്യതയെ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സാരം.
യമനിലെ ബനൂദൗസ് ഗോത്രക്കാരനായിരുന്ന അബൂഹുറയ്റ(റ) തന്റെ ഗോത്രക്കാരനും നബി(സ)യുടെ അടുത്തെത്തി ഇസ്ലാം സ്വീകരിച്ച യാളുമായ തുഫൈലുബ്നു അംറിന്റെ പ്രബോധനം വഴി ഹിജ്റക്ക് മുമ്പുതന്നെ ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കിലും ഹിജ്റ ഏഴാം വര് ഷം നടന്ന ഖൈബര്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തിലാണ് നബി(സ)യുമായി സന്ധിച്ചത്. അന്നുമുതല്‍ നബി(സ)യുടെ മരണം വരെ അദ്ദേഹം പൂര്‍ണമായും നബി(സ)യോടൊപ്പമായിരുന്നു.(12) നബി(സ)യെ വിട്ടുപിരിയാതെ പള്ളിയുടെ തിണ്ണയില്‍ കഴിഞ്ഞിരുന്നവരായ അസ്ഹാ ബു സ്സ്വുഫ്ഫ(13)യുടെ നേതാവായ അദ്ദേഹം പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത് പോലും നബി(സ)യോടൊപ്പമായിരുന്നു. എപ്പോഴെ ങ്കിലും കാണാതിരുന്നാല്‍ നബി(സ) അദ്ദേഹത്തെ അന്വേഷിച്ചിരുന്നുവെന്നും(14) അബൂഹുറയ്റെയെയും അദ്ദേഹത്തിന്റെ ഗോത്രത്തെയും നബി(സ) പുകഴ്ത്തിപ്പറഞ്ഞിരുന്നുവെന്നുമെല്ലാം(15) ഹദീഥുകളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. ഹിജ്റ ഏഴാം വര്‍ഷം സ്വഫര്‍ മാസത്തില്‍ ഖൈബറില്‍ വെച്ച് നബി(സ)യോടൊപ്പം കൂടിയതിനുശേഷം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ) മരണപ്പെടുന്നതു വരെ യാത്രാസന്ദര്‍ഭങ്ങളൊഴിച്ച് ബാക്കി പൂര്‍ണമായും നബി(സ)യോടൊപ്പം തന്നെയായിരുന്ന അദ്ദേഹത്തിന് നബിജീവിതത്തെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുമെന്നുറപ്പാണ്. ഹിജ്റ 7 മുതല്‍ 11 വരെയുള്ള നാല് വര്‍ഷങ്ങള്‍ക്കിടയില്‍ യാത്രാ സമയത്തും മറ്റും വിട്ടുനിന്നതൊഴിച്ചാല്‍ താന്‍ നബി(സ)യുമായി പൂര്‍ണമായും ഒന്നിച്ചുനിന്നത് മൂന്നു വര്‍ഷമാണെന്ന് അബൂഹുറയ്റ(റ) തന്നെ വ്യക്തമാ ക്കിയിട്ടുണ്ട്.(16) ഈ മൂന്നു വര്‍ഷം നബിജീവിതത്തിന്റെ അവസാനനാളുകളായിരുന്നുവെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കര്‍മകാ ര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ നബി(സ) ഏറെ സമയം കണ്ടെത്തിയിരുന്ന നാളുകളാണവ. മക്കാവിജയവും ഖൈബര്‍ യുദ്ധവും കഴിഞ്ഞതോടെ എതിരാളികളുടെ ശക്തി ക്ഷയിക്കുകയും ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ മുസ്ലിംകള്ക്ക് ഇസ്ലാമിെനക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിലും കര്‍മകാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിലും നബി(സ) കൂടുതല്‍ ബദ്ധശ്രദ്ധനായി. തിണ്ണവാസിയായി നബി(സ)യോടൊപ്പമുണ്ടായിരുന്ന അബൂഹുറൈറ(റ) ഈ അവസരങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായി. ഇസ്ലാമിക ജീവിതക്രമത്തെപ്പറ്റി നബി(സ)യില്നിന്ന് നേരിട്ടു പഠിക്കുവാന്‍ അവസരം ലഭിച്ച അബൂഹുറയ്റ(റ) അത് ഓര്‍ത്തുവെക്കുവാനും അടുത്ത തലമുറക്ക് പറഞ്ഞുകൊടുക്കുവാനും ശ്രദ്ധിച്ചതിനാലാണ് അദ്ദേഹത്തിലൂടെ കൂടുതല്‍ ഹദീഥുകള്‍ നിവേ ദനം ചെയ്യപ്പെട്ടത്. നീണ്ട മൂന്നു വര്‍ഷക്കാലം നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നിരന്തരമായി ശ്രദ്ധിക്കു കയും സൂക്ഷ്മമായി ഓര്‍ത്തുവെക്കുകയും ചെയ്ത ഒരാള്‍ക്ക് നിവേദനം ചെയ്യാനാവുന്നതിലും കൂടുതല്‍ ഹദീഥുകള്‍ അബൂഹുറയ്റ(റ) നിവേദനം ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. അദ്ദേഹത്തിലൂടെ നിവേദനം ചെയ്യപ്പെട്ട 5374 ഹദീഥുകളില്നിന്ന് വ്യാജമെന്ന് ഉറപ്പുള്ളവ ഒഴിവാക്കി ഇമാം അഹ്മദ്(റഹ്) രേഖപ്പെടുത്തിയിട്ടുള്ളത് 3848 ഹദീഥുകളാണ്.(17) അവയില്‍ പലതും അബൂഹുറയ്റയില്‍ നിന്ന് വ്യത്യ സ്ത ഇസ്നാദുകളില്‍ നിവേദനം ചെയ്യപ്പെട്ട ഒരേ മത്നിന്റെ ആവര്‍ത്തനങ്ങളാണ്. ഇവയെയെല്ലാം സ്വതന്ത്ര ഹദീഥുകളായി പരിഗണി ച്ചാല്‍ പോലും നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരാള്‍ക്ക് ഇത്രയും ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ എങ്ങനെ പറ്റും? മൂന്നു വര്‍ഷങ്ങളിലുള്ള ആയിരത്തിലധികം ദിവസവും നബി(സ)യെ നിരീക്ഷിച്ച ഒരാള്‍ക്ക് ഒരു ദിവസത്തില്‍ നബി(സ) യില്‍ നിന്ന് ശരാശരി നാല് കാര്യങ്ങളില്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു അത്ഭുതമൊന്നുമല്ല. സംഭവബഹുലമായ നബിജീവി തത്തിന്റെ അവസാനനാളുകളില്‍ നബി(സ)യുടെ സന്തതസഹചാരിയായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആ ജീവിതത്തില്‍ നിന്ന് ഒരു ദിവസം ശരാശരി നാലു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത് അസംഭവ്യമാണെന്ന് പറയാന്‍ ഓറിയന്റലിസമുപ യോഗിക്കുന്ന മാനദണ്ഡമെന്താണ്? ശാസ്ത്രീയാപഗ്രഥനത്തിന്റെ അകമ്പടിയൊന്നുമില്ലാതെത്തന്നെ ആര്‍ക്കും സംഭവ്യമെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങളെ പ്പോലും നിഷേധിക്കുവാന്‍ ബുദ്ധിജീവനത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നവരെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ സത്യമതത്തോടു ള്ള അന്ധമായ വിരോധമല്ലാതെ മറ്റെന്താണ്?
കുറിപ്പുകൾ
- Ignaz Goldziher: Muslim Studies, Vol.2, Page 41-48.
- Harald Motzki: The Biography of Muhammed, The Issue of Sources, Brill, 2000.
- Joseph Schacht: The Origins of Muhammadan Juriprudance, ACLS, 2001 (www. historybook.org).
- Guillaume: Traditions of Islam: An Introduction to the studies of the Hadith Literature, Montana, 2003.
- Ibid Page 78.
- sunnidefence.com.
- hadithcommunity-wordpress.com.
- ഫത്ഹുല്‍ബാരി.
- തഖിയ്യിബ്നു മഖലദിന്റെ മുസ്നദില്‍നിന്ന് ഡോക്ടര്‍ മുസ്തഫസ്സബാഈ ഉദ്ധരിച്ചത്. സുന്നത്തും ഇസ്ലാം ശീഅത്തില്‍ അതിന്റെ സ്ഥാനവും, പുറം
- ഫത്ഹുല്‍ബാരി.
- മുസ്നദ് ഇമാം അഹ്മദ് (ekabakti.com).
- ഹാഫിദ് അഹ്മദ്ബ്നു അലിയുബ്നു ഹജറുല്‍ അസ്ഖലാനി: അല്‍ ഇസ്വാബതു ഫീ തംയീസി സ്സ്വഹാബഃ
- ‘അസ്ഹാബുസ്സ്വുഫ്ഫ’യെന്നാല്‍ തിണ്ണവാസികള്‍ എന്നര്‍ഥം. മറ്റു ജോലികളില്‍ വ്യാപൃതരാവാതെ മദീനയിലെ പള്ളിയുടെ തിണ്ണയില്‍ കഴിഞ്ഞിരുന്നവരെ വിളിച്ചിരുന്ന പേരാണിത്. ക്വുര്‍ആനില്‍ ‘ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം നേടാന്‍ കഴിയാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബന്ധിതരായിരിക്കുന്നവര്‍’ (2:273) എന്ന് പ്രശംസിച്ച് പറഞ്ഞിരിക്കുന്നത് ഇവരെക്കുറിച്ചാണെന്ന് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.
- സുനനു അബീദാവൂദ് (ekabakti.com).
- സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി.
- സ്വഹീഹുല്‍ ബുഖാരി, ഫദാഇലുര്‍റസൂലി വ സ്വഹാബത്തിഹി.
- മുസ്നദ് ഇമാം അഹ്മദ് (ekabakti.com).