വൈരുധ്യങ്ങൾ

//വൈരുധ്യങ്ങൾ

ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത രണ്ട് സൂറത്തുകൾ കൂടിയുണ്ടായിരിന്നുവെന്നും അത് പിൽക്കാലത്ത് വിസ്മരിക്കപ്പെടുകയാണ് ചെയ്തതെന്നും ആരോപണമുണ്ടല്ലോ. എന്താണിതിന്റെ വസ്തുത?

ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ കൂടി ഉണ്ടായിരുന്നതായി ഹമ്മാദ് ബ്നു സലാമയിൽ നിന്നുള്ള ഒരു നിവേദനം ഇമാം സുയൂഥ്വി തന്റെ ഇത്ഖാനിലും (2/ 66) ഇബ്നു ദുറൈസ് തന്റെ ഫദാഇലൽ ഖുർആനിലും (പുറം 157) ഉദ്ധരിച്ചിട്ടുണ്ട്. നിവേദനം ചെയ്ത ഹമ്മാദ് ബ്നു സലാമയും ഉബയ്യു ബ്നു കഅ്ബും തമ്മിൽ മൂന്ന് തലമുറകളുടെ വ്യത്യാസമെങ്കിലുമുള്ളതു കൊണ്ട് തന്നെ നിദാനശാസ്ത്രപ്രകാരം ഇത് തീരെ ദുർബലമാണ്.

എന്നാൽ ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരിക്കുന്നതായി സൂചിപ്പിക്കുന്ന വിശ്വാസയോഗ്യമായ മറ്റു ചില നിവേദനങ്ങളുണ്ട്. ഉമർ (റ)

اللهم إنا نستعينك ونستغفرك ونثني عليك الخير كله ونشكرك ولا نكفرك ونخلع ونترك من يفجرك എന്ന പ്രാർത്ഥനയും

اللهم إياك نعبد ولك نصلي ونسجد وإليك نسعى ونحفد نرجو رحمتك ونخشى عذابك إن عذابك بالكفار ملحق എന്ന പ്രാർത്ഥനയും ഖുനൂത്തായി പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന ഇബ്നു അബീശൈബ അദ്ദേഹത്തിന്റെ മുസന്നഫിലും(2/315) അബ്ദുർറസാഖ് അദ്ദേഹത്തിന്റെ മുസന്നഫിലും ഉദ്ധരിച്ചിട്ടുള്ള (4969) ഉബൈദ് ബ്നു ഉമൈറിൽ നിന്നുള്ള നിവേദനം സ്വഹീഹായ പരമ്പരയോട് കൂടിയുള്ളതാണ്. ഇതിൽ അദുർറസാഖിന്റെ മുസന്നഫിലുള്ള നിവേദനത്തിൽ നിവേദകനായ ഉബൈദ് ബ്നു ഉമൈർ ഇത് ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലുള്ള രണ്ട് സൂറത്തുകളാണെന്ന് താൻ കേട്ടുവെന്നു കൂടി പറയുന്നുണ്ട്. ഇതാണ് ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവ്.

മറ്റു ചില നിവേദനങ്ങളും ഇവ്വിഷയകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

താഊസ് (റ) നിവേദനം ചെയ്യുന്നു: ”ഞാന്‍ ഉമറിന്റെ (റ) പിന്നില്‍ സുബ്ഹ് നമസ്‌കരിച്ചു. റുകൂഇനുശേഷം ഈ രണ്ടു സൂറത്തുകള്‍ കൊണ്ട് ഖുനൂത്ത് ഓതി.” (ത്വബ്‌രി 1/353). സമാനമായ ഉദ്ധരണികള്‍ അബ്ദു റസാഖ് മുസന്നഫ് 3/114, ത്വബ്‌രി -തഹ്ദീബുല്‍ ആസാര്‍ 1/319 എന്നിവയിലും കാണാം.

ഇക്കാര്യത്തിൽ ഉണ്ടാകാനിടയുള്ള സംശയങ്ങൾക്കെല്ലാം ഹദീഥ് പണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അബുൽ ഹുസ്സൈൻ അഹ്‌മദ്‌ ബിൻ ജഅഫർ അൽ മനാദി തന്റെ ‘അന്നാസിഖ് വൽ മൻസൂഖ്’ എന്ന ഗ്രൻഥത്തിൽ എഴുതുന്നു: “ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തപ്പെട്ടതിനു ശേഷവും ജനമനസ്സുകളിൽ നിന്ന് മാഞ്ഞുപോകാതിരുന്ന വാക്യങ്ങൾക്ക് ഉദാഹരണമാണ് വിത്ർ നമസ്കാരത്തിലെ ഖുനൂത്തിൽ പാരായണം ചെയ്തുകൊണ്ടിരുന്ന ഈ രണ്ട് സൂറത്തുകൾ. ഉബയ്യു ബ്നു കഅ്ബിന്റെ പേരിൽ അറിയപ്പെട്ടിരുന്ന മുസ്ഹഫിൽ ഈരണ്ട് അധ്യായങ്ങളുമുണ്ടായിരുന്നുവെന്ന കാര്യത്തിലും അത് പ്രവാചകനിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതും അദ്ദേഹം പാരായണം ചെയ്തതുമാണെന്നും അവയെ സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നിങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത് എന്ന കാര്യത്തിലും ആദ്യകാല പണ്ഡിതന്മാർക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല” (ബദറുദ്ദീനു സ്സർക്കശി ഉദ്ധരിച്ചത്: അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ, വാല്യം രണ്ട്, പുറം 37)

ഇമാം സുയൂഥ്വിയും തന്റെ ഇത്ഖാനിൽ ഹുസ്സൈൻ അഹ്‌മദ്‌ അൽ മനാദിയെ ഉദ്ധരിച്ച് ഇതേ കാര്യം തന്നെ സമർത്ഥിക്കുന്നുണ്ട്. (ഭാഗം രണ്ട്, പുറം 68)

അവതരിക്കപ്പെട്ടതിനു ശേഷം ദുർബലപ്പെടുത്തപ്പെട്ട സൂറത്തുകളാണ് സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ എന്നും മൻസൂഖായെങ്കിലും പ്രാർത്ഥനയായതിനാൽ അവ സ്വാഹാബിമാർ നമസ്കാരത്തിലും മറ്റും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഉബയ്യിന്റെ മുസ്ഹഫിൽ അവ നില നിന്നത് എന്നുമാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫില്‍ നേരത്തെ ഉണ്ടായിരുന്ന അവയെ, ദുര്‍ബലപ്പെട്ടശേഷവും ദുആ ആയതിനാല്‍ അദ്ദേഹം അത് നിലനിർത്തി. എന്നാല്‍ ഉബയ്യി(റ)ന്റെ ഖിറാഅത്ത് ഉദ്ധരിച്ച ഇമാം നാഫിഅ്, ഇബ്‌നു കഥീർ, അബൂ അംറ് (റ) മുതലായവരൊന്നും ഖുര്‍ആനായി അത് ഉദ്ധരിച്ചിട്ടില്ല. എന്നാൽ അവ പ്രാർത്ഥനയായി നില നിർത്തിയതിനാൽ ഉമർ (റ) നമസ്കാരത്തിൽ ഖുനൂത്തായി അവയുടെ പാരായണം തുടരുകയും ചെയ്തു.

പ്രവാചകൻ (സ) പഠിപ്പിച്ചതല്ലാത്ത യാതൊന്നും അവരൊന്നും ഖുർആനിൽ ഉൾപ്പെടുത്തിയിട്ടില്ല; പഠിപ്പിച്ചതൊന്നും സ്വന്തം താൽപര്യപ്രകാരം എടുത്ത് മാറ്റിയിട്ടുമില്ല. ദൈവികബോധനത്തിന്റെ വെളിച്ചത്തിൽ പ്രവാചകൻ (സ) ദുർബലപ്പെടുത്തിയ വചനങ്ങളിൽ ചിലവ അവരുടെ മുസ്ഹഫിൽ അവർ എഴുതിവെക്കുകയും അവ പ്രാർത്ഥനകളായി ഉപയോഗിക്കുകയും ചെയ്തുവെന്ന് മാത്രമേയുള്ളൂ. അവ പ്രാർത്ഥനകളായി ഇന്നും മുസ്‌ലിംകൾ ഉപയോഗിക്കുന്നുണ്ട്.

പ്രമുഖ സ്വഹാബിയായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ മനസ്സിലാക്കിത്തരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും തന്റെ മുസ്ഹഫിൽ നിന്ന് നീക്കം ചെയ്തതായി ചില നിവേദനങ്ങളുണ്ടല്ലോ. ഇതിന്റെ യാഥാർഥ്യമെന്താണ്?

ഇബ്നു മസ് ഊദിന്റെ(റ) മുസ്ഹഫിൽ ഇന്നുള്ള മുസ്ഹഫിലുള്ള ചില സൂറത്തുകൾ ഉണ്ടായിരുന്നില്ലെന്നുള്ള നിവേദനങ്ങളുണ്ട്. സൂറഃ ഫാത്വിഹ, ഫലഖ്, നാസ് എന്നിവ അദ്ദേഹത്തിന്റെ മുസ്ഹഫിൽ ഉണ്ടായിരുന്നില്ലെന്നാണ് ചില അഥ്റുകളിലുള്ളത്. ഇമാം സുയൂഥ്വി തന്റെ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആനിൽ ഈ നിവേദനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ ഫാത്തിഹയും ഫലഖ്, നാസ് സൂറത്തുകളും ഇല്ലായിരുന്നുവെന്നതാണ് ഒന്നാമത്തെ നിവേദനം. ഇവയിൽ ഫാത്തിഹ ഇല്ലായിരുന്നുവെന്നതും ഫലഖ്, നാസ് എന്നീ സൂറത്തുകൾ ഇല്ലായിരുന്നുവെന്നതും രണ്ട് വിഷയങ്ങളാണ്. ഓരോന്നിനെയും വേറെ വേറെ പരിശോധിക്കാം:

ഒന്ന്) ഫാത്തിഹ ഇല്ലായിരുന്നുവെന്ന വിമർശനം:

ഫാതിഹ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. “ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌” (15: 87) എന്ന ഖുർആൻ വചനത്തിലെ “ആവർത്തിച്ച് പാരയണം ചെയ്യപ്പെടുന്ന ഏഴു വചനങ്ങൾ കൊണ്ടുള്ള വിവക്ഷ ഫാത്തിഹത്തുൽ കിതാബാണെന്ന്”(عن ابن مسعود في قوله: {ولقد آتيناك سبعا من المثاني} قال: فاتحة الكتاب) ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം ത്വബ്‌രി തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. ഫാത്തിഹത്തുൽ കിതാബെന്നാൽ ‘ഗ്രന്ഥത്തിന്റെ ആമുഖം’ എന്നാണർത്ഥം. ഏതൊരു അധ്യായത്തെയാണോ ഗ്രന്ഥത്തിന്റെ ആമുഖം എന്ന് ഇബ് മസ്ഊദ് (റ) വിശേഷിപ്പിച്ചത് ആ അദ്ധ്യായം ഖുർആനിലുള്ളതല്ലെന്ന് അദ്ദേഹം കരുതിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.

ഫാത്തിഹ ഖുർആനിലെ പ്രാരംഭാദ്ധ്യായമായി അംഗീകരിച്ചിരുന്ന ഇബ്നു മസ്ഊദ് (റ) പിന്നെയെന്തുകൊണ്ടാണ് തന്റെ കൈവശമുള്ള ഖുർആൻ കയ്യെഴുത്തുരേഖയിൽ അത് എഴുതാതിരുന്നത് എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്: “അബൂബക്കർ അൽ അൻബരിയിൽ (റ) നിന്ന് ഇമാം ഖുർതുബി (റ) ഉദ്ധരിക്കുന്നു: എന്തുകൊണ്ടാണ് താങ്കളുടെ ഖുർആനിൽ ഫാത്തിഹ എഴുതാത്തത് എന്ന് ചോദിച്ചപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ (റ) മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ അഥവാ അത് എഴുതുകയായിരുന്നുവെങ്കിൽ എല്ലാ സൂറത്തുകളുടെയും തുടക്കത്തിൽ അത് എഴുതുമായിരുന്നു.” നമസ്കാരത്തിലെ ഓരോ റക്അത്തിലും സൂറത്തുകൾ പാരായണം ചെയ്യുന്നതിന് മുൻപ് ഫാത്തിഹ ഓതുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അബൂബക്കർ അൽ അൻബരി (റ) വിശദീകരിക്കുന്നുണ്ട്. ഇബ്ൻ മസ്ഊദ് (റ) തന്നെ ഇങ്ങനെ പറഞ്ഞതായി നിവേദനങ്ങളുണ്ട്. “ഹൃസ്വമായി എഴുതുന്നതിനു വേണ്ടിയാണ് ഞാൻ അത് ഉപേക്ഷിച്ചത്. മുസ്‌ലിംകൾ അത് സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു” (ഇമാം ഖുർത്തുബി: അൽ ജാമിഉൽ അഹകാമിൽ ഖുർആൻ, വാല്യം 1, പുറം 115, കൈറോ, 1964)

രണ്ട്) ഫലഖ്, നാസ് സൂറത്തുകളെക്കുറിച്ച വിമർശനം

ഇവ്വിഷയകമായ നിവേദനങ്ങൾ ഇങ്ങനെയാണ്:

ആസിം (റ) സിർറിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഉബയ്യിനോട് (റ) പറഞ്ഞു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ മുഅവ്വദതൈൻ (ഫലഖ്, നാസ് സൂറത്തുകൾ) രേഖപ്പെടുത്തിയിട്ടില്ല” (മുസ്നദ് അഹ് മദ്, ഹദീഥ് 21186)

അൽ അഅ്മഷ് അബൂ ഇസ്ഹാഖിൽ നിന്നും അദ്ദേഹം അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മസാഹിഫിൽ നിന്ന് മുഅവ്വദതൈൻ മായ്ച്ചു കളയുകയും അവ ഖുർആനിന്റെ ഭാഗമല്ലെന്ന് പറയുകയും ചെയ്തു.” (മുസ്നദ് അഹ് മദ്, ഹദീഥ് 21226)

ഇബ്നു ഉയയ്ന അബ്ദയിൽ(റ) നിന്നും ആസിമിൽ നിന്നും(റ) അവർ സിർറിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഞാൻ ഉബയ്യിനോട് ചോദിച്ചു: “താങ്കളുടെ സഹോദരൻ അവയെ (ഫലഖ്, നാസ് സൂറത്തുകളെ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ച് കളഞ്ഞിട്ടുണ്ടല്ലോ” അപ്പോൾ അദ്ദേഹം അത് എതിർത്തില്ല. ഇത് ഇബ്നു മസ്ഊദിനെക്കുറിച്ചാണോയെന്ന ചോദ്യത്തിന് ഇബ്നു ഉയയ്ന അതേയെന്ന മറുപടിയാണ് നൽകിയത്. (മുസ്നദ് അഹ്‌മദ്‌, ഹദീഥ് 21189)

എന്തുകൊണ്ടാണ് ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഖുർആനിലെ അവസാനത്തെ രണ്ട് അധ്യായങ്ങൾ ചേർക്കാതിരുന്നത്? അവ അല്ലാഹു അവതരിപ്പിച്ചതല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടായിരുന്നുവോ? അവ ഖുർആനിൽ പെട്ടതല്ല എന്നായിരുന്നുവോ അദ്ദേഹത്തിന്റെ അഭിപ്രായം? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

ഒന്ന്) ഇബ്നു മസ്ഊദിൽ നിന്ന് ഈ നിവേദനങ്ങൾ ഉദ്ധരിച്ച ആസ്വിമിൽ നിന്ന് സിർറിലൂടെ തന്നെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ ഖിറാഅത്തുകളിലെല്ലാം ഫലഖ്, നാസ് സൂറത്തുകളുണ്ട്. അസ്സിർറിനെ കൂടാതെ ഇബ്നു മസ്ഊദിൽ നിന്ന് ഖുർആൻ പാരായണം നിവേദനം ചെയ്ത അൽഖമ, അൽ അസ്‌വദ്, മസ്‌റൂഖ്‌, അസ്സുലമി, അബൂവാഇൽ, അസ്ശൈബാനി, അൽഹമദാനി എന്നിവരും നൂറ്റിപ്പതിനാല് സൂറത്തുകളും പൂർണമായി നിവേദനം ചെയ്തിട്ടുണ്ട്. ആസിം, ഹംസ, അൽ കിസായ്, അൽ ഖലഫ് എന്നീ നാല് പേരുടെ പേരിലും അറിയപ്പെടുന്ന പാരായണങ്ങൾ ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടവയാണ്. ഇവയിലെല്ലാം ഇന്നുള്ള ഖുർആനിലെ മുഴുവൻ അധ്യായങ്ങളുമുണ്ട്. ഇതിനർത്ഥം ഇബ്നു മസ്‌ഊദ്‌ (റ) തന്റെ ശിഷ്യന്മാർക്ക് ഖുർആനിലെ നൂറ്റിപതിനാല് സൂറത്തുകളും ഖുർആനിന്റെ ഭാഗമായിത്തന്നെ പഠിപ്പിച്ചുവെന്നാണ്. അവസാനത്തെ രണ്ട് അധ്യായങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വല്ല സംശയങ്ങളുമുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് അവ ഖുർആനിന്റെ ഭാഗമായി അദ്ദേഹം പഠിപ്പിക്കുകയില്ലായിരുന്നു.

രണ്ട്) സൂറത്തുൽ ഫലഖിനെയും സൂറത്തുന്നാസിനെയും ഇബ്നു മസ്ഊദ് (റ) ഖുർആനിന്റെ ഭാഗമായിത്തന്നെയായിരുന്നു മനസ്സിലാക്കിയിരുന്നത് എന്ന തെളിയിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ദൈലമിയിൽ നിന്ന് അലി അൽമുത്തഖി ഉദ്ധരിക്കുന്ന നിവേദനം ഉദാഹരണം: അത് ഇങ്ങനെയാണ്: ” ഇബ്നു മസ്ഊദ് (റ) പറഞ്ഞു: രണ്ട് സൂറത്തുകൾ നിങ്ങൾ ധാരാളമായി പാരായണം ചെയ്യുക. ഇഹലോകത്തെയും പരലോകത്തെയും ഉയർന്ന സ്ഥാനങ്ങളിൽ അത് വഴി അല്ലാഹു നിങ്ങളെ എത്തിക്കും. മുഅവ്വദത്തൈൻ ആണവ” (അലി അൽ മുത്തഖി: കൻസുൽ ഉമ്മാൽ, ബെയ്റുത്ത്, 1981, ഹദീഥ് 2743)

മൂന്ന്) ഇബ്നു മസ്ഊദ് (റ) ഖുർആനിലെ അവസാനത്തെ രണ്ട് സൂറത്തുകൾ തന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ചു കളഞ്ഞുവെന്നും അത് കണ്ടിട്ടും ഉബയ്യ് (റ) അതിനെ എതിർത്തില്ലെന്നും വ്യക്തമാക്കുന്ന ഹദീഥ് നൽകുന്ന വിവരം വളരെ പ്രസക്തമാണ്. അവ രണ്ടും ഖുർആനിന്റെ ഭാഗമാണെന്ന് തന്നെയായിരുന്നു ഉബയ്യ് (റ) അടക്കമുള്ള സ്വഹാബിമാരുടെ മുഴുവൻ അഭിപ്രായമെന്ന് ഈ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഖുർആനിൽ നിന്ന് രണ്ട് സൂറത്തുകൾ നിഷേധിക്കുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കൊടിയ പാപമാണെന്ന കാര്യത്തിൽ സംശയമില്ല. “ആരെങ്കിലും ഖുർആനിലെ ഒരു അക്ഷരമെങ്കിലും നിഷേധിച്ചാൽ അയാൾ ഖുർആൻ മുഴുവൻ നിഷേധിച്ചവനെപ്പോലെയാണ്” എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം അബ്ദുർറസാഖ് തന്റെ ‘മുസന്നഫി’ൽ (ഹദീഥ് നമ്പർ 15946) നിവേദനം ചെയ്തത് ശ്രദ്ധേയമാണ്. തന്റെ മുസ്ഹഫിൽ നിന്ന് ഇബ്നു മസ്ഊദ് (റ) ഈ രണ്ട് സൂറത്തുകൾ മായ്ച്ചു കളയുക വഴി ഉദ്ദേശിച്ചത് അവയെ നിഷേധിക്കുകയായിരുന്നുവെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ അദ്ദേഹം അവയെ നിഷേധിക്കുകയല്ല, എഴുതിവെക്കുന്നത് ശരിയല്ലെന്ന് കരുതുകയാണ് ചെയ്തതെന്ന് വ്യക്തമാണ്.

ഷെയ്ഖ് അബൂ ബക്കർ ബാക്വിലാനി പറഞ്ഞത് ശ്രദ്ധേയമാണ്: “ഈ രണ്ട് സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന വാദം അദ്ദേഹത്തിനുള്ളതായി സ്ഥാപിക്കപ്പെട്ടിട്ടില്ല. അവ അദ്ദേഹം മായ്ച്ചു കളയുകയും തന്റെ മുസ്ഹഫിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് അവ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത അദ്ദേഹം നിഷേധിക്കുന്നത് കൊണ്ടായിരുന്നില്ല. പ്രവാചകൻ (സ) എഴുതാനായി പറഞ്ഞതല്ലാതെ യാതൊന്നും തന്നെ മുസ്ഹഫിൽ എഴുതാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. പ്രവാചകൻ (സ) അവ എഴുതിപ്പിച്ചതായോ എഴുതിവെക്കാൻ ആവശ്യപ്പെട്ടതായോ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 271)

നാല്) മുഅവ്വദതൈൻ ഖുർആനിലുള്ളതാണെന്ന് വ്യക്തമാക്കുന്ന നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ട നിവേദനങ്ങളുണ്ട്.

അബുല്‍ അളാഅ് (റ) പറയുന്നു. നബി (സ) ഒരു സ്വഹാബിക്ക് സൂറഃ ഫലഖും നാസും പഠിപ്പിച്ചു കൊടുത്തു. തങ്ങള്‍ പറഞ്ഞു: നീ ഈ സൂറത്തുകള്‍ ഓതി നമസ്‌കരിക്കുക. (മുസ്നദ് അഹ്‌മദ്- ഹദീഥ് സ്വഹീഹാണെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 8/615ലും ഇമാം ഖാരി ഉംദ 2/16ലും പറയുന്നു)

ഉഖ്ബ(റ)യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഈ രാത്രിയില്‍ എനിക്ക് ചില ആയത്തുകള്‍ അവതീര്‍ണമായി. സമാനമായവ തീരെ കാണപ്പെട്ടിട്ടില്ല. അത് സൂറത്തുൽ ഫലഖും നാസുമാണ്. (സ്വഹീഹ് മുസ്‌ലിം കിതാബ് സ്വലാത്ത്, ബാബുൽ ഫദാഇലി മുഅവ്വദതൈൻ). ഇതേപോലെയുള്ള നിരവധി ഹദീഥുകള്‍ ഇമാം ഇബ്‌നു കഥീർ (റ) തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവ ഖുർആനിലുള്ളതല്ലെന്ന് പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ ഇബ്നു മസ്ഊദ് (റ) കരുതുമെന്ന് വിചാരിക്കാൻ യാതൊരു ന്യായവുമില്ല.

അഞ്ച്) ഇബ്നു മസ്ഊദിന്റെ(റ) ശിഷ്യന്മാരെല്ലാം ഈ രണ്ട് സൂറത്തുകളും ഖുർആനിൽ പെട്ടത് തന്നെയാണെന്ന് സാക്ഷ്യം വഹിച്ചതിനുള്ള തെളിവാണ് അവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഖിറാഅത്തുകളിലൊന്നും അവ വിട്ടുകളഞ്ഞിട്ടില്ല എന്നത്. ഈ സൂറത്തുകൾ ഖുർആനിൽ പെട്ടതല്ലെന്ന് ഗുരു പറഞ്ഞിരുന്നെങ്കിൽ ശിഷ്യന്മാർ ആരെങ്കിലും ആ രൂപത്തിൽ ഖുർആൻ പാരായണം പഠിക്കുമായിരുന്നു. അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇബ്‌നു മസ്ഊദിന്റെ(റ) ശിഷ്യന്‍മാരില്‍ പ്രമുഖനായ അസ്‌വദ് ബിന്‍ യസീദി(റ)നോട് ആ രണ്ടു സൂറത്തുകള്‍ ഖുര്‍ആനില്‍ പെട്ടതാണോ എന്നു ചോദിച്ചപ്പോള്‍ “അതെ, അവ രണ്ടും ഖുര്‍ആനില്‍പെട്ടതു തന്നെയാണ്” എന്ന് മറുപടി പറഞ്ഞതായി ഇബ്നു അബീശൈബ ഉദ്ധരിക്കുന്നുമുണ്ട്. (ഇബ്‌നു അബീ ശൈബ 30206)

ആറ്) അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ (റ) നിന്ന് ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ നിവേദനം ചെയ്ത അഥറിൽ (ഹദീഥ് 21226) ഈ സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഉണ്ടെന്നത് ശരിയാണ്. ഇത് ഇമാം ത്വബ്റാനിയും തന്റെ മുജമ്മഉൽ കബീറിൽ നിവേദനം ചെയ്യുന്നുണ്ട്. (മുജമ്മഉൽ കബീർ 9150). എന്നാൽ ഈ നിവേദനം സ്വീകാര്യമല്ലെന്ന് ഇമാം നവവിയടക്കമുള്ള നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയതായി ഇമാം സുയൂഥ്വി വിശദീകരിക്കുന്നുണ്ട്. (അൽ ഇത്ഖാൻ 1/ 271) നിരവധി എതിർ തെളിവുകളുള്ളതിനാൽ ഈ നിവേദനം മുഅല്ലലും മുതവാത്തിറായ നിവേദനങ്ങൾക്ക് വിരുദ്ധമായതിനാൽ ശാദ്ദുമാണെന്നാണ് പണ്ഡിതാഭിപ്രായം.

ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും എഴുതാതിരുന്നത് അവ ഖുർആനിൽ ഉള്ളതല്ലെന്ന് അദ്ദേഹം കരുതിയതുകൊണ്ടല്ലെന്നും പ്രത്യുത അദ്ദേഹത്തിന്റെതായ വ്യക്തിപരമായ ചില കാരണങ്ങളാലാണെന്നും ഇവയിൽ നിന്ന് വ്യക്തമാണ്. ഖുർആനിൽ ഇന്നുള്ള ഏതെങ്കിലും സൂറത്തുകൾ ഖുർആനിന്റെ ഭാഗമല്ലെന്ന് കരുതിയിരുന്ന സ്വഹാബിമാരാരും ഉണ്ടായിരുന്നിട്ടില്ല. ഖുർആനിൽ കളങ്കമാരോപിക്കുന്നവർക്ക്, അതുകൊണ്ട് തന്നെ, ഇബ്നു മസ്‌ഊദിന്റെ(റ) നടപടിയെ എങ്ങനെ അപഗ്രഥിച്ചാലും തെളിവുകൾ ഒന്നും ലഭിക്കുകയില്ല; അവർ നിരാശപ്പെടുകയേയുള്ളൂ.

സ്വഹാബിമാരിൽ ചിലർ സ്വന്തം താൽപര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടല്ലോ. അവയുടെ യാഥാർഥ്യമെന്താണ്?

സ്വഹാബിമാർ സ്വതാല്‍പര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഖുർആനിന്റെ സമാഹരണവും സംരക്ഷണവും സ്വന്തം ബാധ്യതയാണെന്ന അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം പോലും വഹ്‌യിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതാണെന്നായിരുന്നു സ്വഹാബിമാർ മനസ്സിലാക്കിയിരുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. പ്രവാചകാനുചരന്മാരിൽ ചിലർ സ്വന്തം അഭിപ്രായപ്രകാരം ആയത്തുകളുടെ ക്രമം തീരുമാനിച്ചുവെന്ന് തോന്നിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷെ അവയെല്ലാം ദുർബലവും തെളിവിന് കൊള്ളാത്തതുമാണെന്ന് അവയെ അപഗ്രഥിച്ച് പഠിച്ച പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്ന്: അബാദ് ബിന്‍ അബ്ദില്ല (റ) പറയുന്നു:- ഹാരിസ് ബിന്‍ ഖുസൈമ (റ) തൗബയിലെ അവസാന രണ്ടായത്തുകളുമായി ഉമറി(റ)ന് സമീപത്തെത്തി. അദ്ദേഹം ചോദിച്ചു, ആരാണ് സാക്ഷിയുള്ളത്? അദ്ദേഹം പറഞ്ഞു, അറിയില്ല. എന്നാല്‍ ഞാനിത് നബി(സ)യില്‍ നിന്നും കേട്ടതും മനഃപാഠമാക്കിയതുമാണ്. ഉമര്‍ (റ) പറഞ്ഞു: ഇത് മുൻ ആയതായിരുന്നുവെങ്കില്‍ ഇതിനെ സ്വതന്ത്രമായ അധ്യായമാക്കുമായിരുന്നു. നിങ്ങള്‍ ക്വുര്‍ആനിലെ ഒരു സൂറത്തില്‍ അത് ചേര്‍ക്കുക. ഞാനതിനെ ബറാഅത് -തൗബ സൂറയുടെ അവസാനം ചേര്‍ത്തു. (അഹ്‌മദ് 1715, ത്വബ്‌രി 60, ഇബ്‌നു അബീദാവൂദ് -അല്‍ മസാഹിഫ് )

തികച്ചും ബലഹീനമായ ഒരു നിവേദനമാണിത്. ഇമാം അഹ്‌മദിന്റെ മുസ്നദിനുള്ള നിരൂപണത്തിൽ ശൈഖ് അര്‍നാഊഥ് (റ) ഈ അഥര്‍ ബലഹീനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദകനായ അബ്ബാദ് ഖുര്‍ആന്‍ ക്രോഡീകരണത്തിനു ദൃക്‌സാക്ഷിയല്ല. അദ്ദേഹത്തിന് ഈ വിവരം നല്‍കിയത് ആരാണെന്ന് അറിയുകയുമില്ല. ആയതിനാല്‍ അഥര്‍ ബലഹീനമായി ഗണിക്കപ്പെടുന്നു. ഇമാം ബുഖാരി (റ) ഇതുമായി ബന്ധപ്പെട്ട് ഉദ്ധരിച്ചതാണ് ശരിയെന്നും ഈ അഥറിലെ ആശയം പ്രബല നിവേദനങ്ങളോട് എതിരായതാണെന്നും ശൈഖ് അഹ്‌മദ് ശാഖിറും(റ) പറഞ്ഞിട്ടുണ്ട്. വിഷയബന്ധിതമായ സ്വീകാര്യമായ നിവേദനങ്ങള്‍ ദുർബലമായ ഈ അഥറിന് എതിരാണ് താനും.

ഇത് ഉദ്ധരിച്ച ഇബ്നു അബൂദാവൂദ് തന്നെ സ്വീകാര്യമായ ഇവ്വിഷയകമായ നിവേദനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അവ ഇവയാണ്. “സൈദ് (റ) പറയുന്നു: നബി(സ)യില്‍ നിന്നും ഞാന്‍ കേട്ട ആയത്ത് (സൂറത്തുല്‍ തൗബയിലെ പ്രസ്തുത ആയത്തുകള്‍) എനിക്ക് ലഭിച്ചില്ല. ഞാന്‍ അത് അന്വേഷിച്ചു. അങ്ങനെ അതിനെ ഖുസൈമ ബിന്‍ സാബിതി(റ)ല്‍ നിന്നും എനിക്കത് ലഭിച്ചു. ഞാന്‍ അതിനെ അതിന്റെ സൂറത്തില്‍ തന്നെ ചേര്‍ത്തു” (ഇബ്‌നു അബീദാവൂദ് -മസാഹിഫില്‍ നമ്പര്‍ 24, ത്വയാലിസി, തിര്‍മിദി 4/346. നിവേദനം സ്വഹീഹാണെന്ന് ഇമാം തിര്‍മിദി (റ) വ്യക്തമാക്കി. ഇമാം ദാരിമി – മുഖന്നഇല്‍ 15-16)

അബുല്‍ ആലിയ (റ) പറയുന്നു: :- അവര്‍ അബൂബക്കറിന്റെ (റ) കാലഘട്ടത്തില്‍ ക്വുര്‍ആന്‍ ശേഖരിച്ചു. ഉബയ്യ് (റ) വായിച്ചു കൊടുക്കുകയും എഴുതുകയും ചെയ്തു. സൂറഃ തൗബയിലെ 127-ാം ആയത്ത് എത്തിയപ്പോള്‍ ഇത് അവസാനം ഇറങ്ങിയ ആയത്താണെന്നു വിചാരിച്ചു. ഉബയ്യ്‌ (റ) പറഞ്ഞു:- ഇതിനുശേഷം നബി (സ) രണ്ടു ആയത്തുകളെ ഓതുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. (ശേഷം ആ രണ്ട് ആയത്തുകള്‍ ഓതി). (അല്‍ മസാഹിഫ് -ഹദീഥ് നമ്പര്‍ 29 – ഹദീഥ് മുന്‍തിഖ ആണ്).

വിമര്‍ശനവിധേയമായ ഹദീഥ് ബലഹീനമാണെന്നും അതിനെതിരില്‍ അന്യൂനമായ നിവേദനങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ. സ്വഹാബിമാർ സ്വന്തം ഇഷ്ടപ്രകാരം അവർക്കിഷ്ടമുള്ളിടത്ത് ലഭിച്ച ആയത്തുകൾ ചേർക്കുകയായിരുന്നില്ല, നബി(സ) നിർദേശം ഇവ്വിഷയകമായി പൂർണമായും അനുസരിക്കുകയായിരുന്നുവെന്ന് ഈ തെളിവുകൾ സുതരാം വ്യക്തമാക്കുന്നുണ്ട്.

രണ്ട്: ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ഞാന്‍ ഉഥ്മാനോട്(റ) ചോദിച്ചു, നിങ്ങള്‍ സൂറത്ത് അന്‍ഫാല്‍, തൗബ എന്നിവക്കിടയില്‍ ബിസ്മി രേഖപ്പെടുത്താതെ ചേര്‍ത്ത് എഴുതിയതിന്റെ കാരണമെന്താണ്? ഉഥ്മാൻ (റ) പറഞ്ഞു: നബി(സ)ക്ക് നീണ്ട കാലയളവില്‍ ധാരാളം സൂറത്തുകള്‍ അവതരിച്ചിരുന്നു. ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ എഴുത്തുകാരില്‍ ഒരാളെ വിളിച്ച് ഇതിനെ ഇന്ന വിഷയം പരാമര്‍ശിക്കുന്ന സൂറത്തില്‍ ചേര്‍ക്കുക എന്ന് കല്‍പിക്കുമായിരുന്നു. സൂറഃ അന്‍ഫാല്‍ മദീനയില്‍ ആദ്യം അവതരിച്ചതാണ്. സൂറഃ തൗബ അവസാനം അവതരിച്ചതും. ഇരു സൂറത്തുകളുടെയും പ്രമേയവിഷയം പരസ്പരം യോജിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇതെന്നു ഞാന്‍ വിചാരിക്കുന്നു. വ്യക്തത നല്‍കാതെയാണ് നബി (സ) ഇഹലോകം വെടിഞ്ഞത്. ആയതിനാല്‍ ഇടയില്‍ ബിസ്മി ചേര്‍ക്കാതെ ചേര്‍ത്ത് രണ്ടു സൂറത്തുകളും രേഖപ്പെടുത്തി. (അഹ്‌മദ്‌ 1/244, തിര്‍മിദി 3086, മിശ്കാത് 2163)

ഹദീഥ് പണ്ഡിതന്‍മാരായ ശൈഖ് ശുഐബ് അര്‍നഊത്, ശൈഖ് അല്‍ബാനി, ശൈഖ് അഹ് മദ് ശാഖിര്‍ (റ) എന്നിവര്‍ ഈ അഥർ ബലഹീനമാണെന്ന് പറഞ്ഞിട്ടുണ്ട്. അഥര്‍ ഉദ്ധരിച്ച യസീദുര്‍റുഖാശി (റ) എന്ന വ്യക്തിയില്‍ അവ്യക്തതയുണ്ടെന്ന് ഇമാം തിര്‍മിദി (റ) രേഖപ്പെടുത്തി. യസീദു ബിന്‍ അബാ(റ)നെ കണ്ടിട്ടില്ലെന്നും ഇമാം തന്നെ പറയുന്നുണ്ട്. (തിര്‍മിദി ഹദീഥ് നമ്പര്‍ 3086)

അന്യൂനമായ ഹദീഥല്ല ഇതെന്നു സാരം, ഇതിന്റെ ആശയം സ്ഥിരപ്പെട്ട കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

1) നബി(സ)യുടെയും അബൂബക്കറി(റ)ന്റെയും കാലഘട്ടത്തില്‍ നടന്ന രണ്ടു രീതിയിലുള്ള ക്രോഡീകരണത്തിലും ഈ രണ്ടു സൂറത്തുകളും രണ്ടായിട്ടാണ് രേഖപ്പെടുത്തിയത്. സൂറഃ തൗബയില്‍ ബിസ്മി ഇല്ല എന്ന വിഷയത്തില്‍ സ്വഹാബാക്കള്‍ ഭിന്നിച്ചിട്ടില്ല. ഇത് കേവലം ഉഥ്മാന്റെ(റ) ഗവേഷണ ഫലമായിരുന്നുവെങ്കില്‍ അവര്‍ ഭിന്നിക്കുമായിരുന്നു.

2) സൂറത്തുകളെല്ലാം തുടങ്ങേണ്ടത് ബിസ്മി കൊണ്ടാണെന്നത് നബി(സ)യുടെ കല്പനയാണ്. അതെ നബി (സ) തന്നെയാണ് അത് സൂറഃ തൗബയില്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന് പഠിപ്പിച്ചത്. അതിനാലാണ് എഴുത്തുകാർ അത് രേഖപ്പെടുത്താതിരുന്നത്.

3) ബിസ്മി രേഖപ്പെടുത്താതിന്റെ കാരണം എന്താണെന്നതിലാണ് സ്വഹാബാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നും വ്യക്തത ലഭിച്ചിട്ടില്ല എന്ന് ഉഥ്മാൻ (റ) അദ്ദേഹത്തിന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞതാണ്. മറ്റു സ്വഹാബിമാരും ഇവ്വിഷയകമായ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) പറയുന്നു:- അലി (റ) പറഞ്ഞു: ബിസ്മില്ലാഹി നിര്‍ഭയത്വമാണ്. സൂറഃ തൗബ യുദ്ധ കല്‍പന പ്രഖ്യാപിച്ച് ഇറങ്ങിയതാണ്. അതില്‍ നിര്‍ഭയത്വമില്ല. അതുകൊണ്ടാണ് അതിൽ ബിസ്മി ഒഴിവായത്. (തഫ്‌സീര്‍ ത്വബ്‌രി)

സൂറത്തു തൗബയുടെ ആദ്യ ഭാഗങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതോടുകൂടി ഇതിലെ ബിസ്മിയും ഉയര്‍ത്തപ്പെട്ടതായി ഇമാം മാലിക്കും(റ) അഭിപ്രായപ്പെട്ടുണ്ട്.

ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുർആനിൽ തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും പ്രസ്താവിക്കുന്നു. ഇത് വൈരുദ്ധ്യമല്ലേ? വൈരുദ്ധ്യം ആരോപിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളേയും ഭൂമിയേയും ആറ് ദശകളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. (10:3) ആകാശങ്ങളുടേയും ഭൂമിയുടേയും നിര്‍മ്മാതാവത്രെ അവന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളു. ഉടനെ അതുണ്ടാകുന്നു. (2:117) ആകാശ ഭൂമികള്‍ ആറു ഘട്ടങ്ങളിലായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രസ്താവിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവന്റെ സൃഷ്ടി വൈഭവം വ്യക്തമാക്കുന്ന സൂറത്തുല്‍ ബഖറയിലെ വചനവുമായി (2:117) യാതൊരു വിധത്തിലും വൈരുധ്യം പുലര്‍ത്തുന്നില്ല. ദൈവപുത്രവാദമുന്നയിക്കുന്ന ക്രൈസ്തവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂറത്തുല്‍ബഖറയില്‍ ഇക്കാര്യം പ്രസ്താവിക്കുന്നത്. അവര്‍ പറയുന്നു, അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നുവെന്ന്. അവനത്രെ പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്റെതാകുന്നു. എല്ലാവരും അവന് കീഴ്‌പ്പെട്ടിരിക്കുന്നവരാകുന്നു (2:116) എന്ന് പറഞ്ഞ ശേഷമാണ് സൂറത്തുല്‍ ബഖറയിലെ നടേ പറഞ്ഞ വചനമുള്ളത്. ആകാശ ഭൂമികളിലുള്ള ചെറുതും വലുതുമായ വസ്തുക്കളെല്ലാം പടച്ചവന്റെ കല്‍പ്പന പ്രകാരംഉണ്ടാവുകയെന്ന അവന്റെ വചനപ്രകാരം ഉണ്ടായതാണെന്നിരിക്കെ, ദൈവത്തിന്റെ വചനപ്രകാരം അത്ഭുതകരമായി ജനിച്ച യേശുക്രിസ്തുമാത്രം ദൈവപുത്രനാണെന്നു പറയുന്നതില്‍ യാതൊരു ന്യായവുമില്ലെന്ന വസ്തുത വ്യക്തമാക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്. സൂറത്തുല്‍ ബഖറയിലെ സൂക്തം (2:117), അല്ലാഹുവിന്റെ സൃഷ്ടിവൈഭവം വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. യാതൊരു മുന്‍മാതൃകയുമില്ലാതെ സൃഷ്ടി നിര്‍വഹിക്കുന്നവനാണ് അല്ലാഹു. അവന്റെ സൃഷ്ടി ഒന്നുമില്ലായ്മയില്‍ നിന്നാണ്. ശൂന്യതയില്‍ നിന്നു ള്ള സൃഷ്ടിപ്പ് അവന്നു മാത്രം കഴിയുന്ന കാര്യമാണ്. ഒരു വസ്തു ഉണ്ടാക്കണമെന്ന് അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അവന്ന് ഉണ്ടാവുക എന്ന് പറയേണ്ടതേയുള്ളൂ, ആ വസ്തു ഉണ്ടാവും. ഉണ്ടാവുക എന്ന ദൈവവചനത്തില്‍ തന്നെ പ്രസ്തുത വസ്തു എത്രകാലം കൊണ്ടാണ് ഉണ്ടാവേണ്ടത് എന്നും എത്ര ഘട്ടങ്ങളായാണ് ഉണ്ടാവേണ്ടത് എന്നുമുള്ള ദൈവിക തീരുമാനങ്ങളും ഉള്‍ക്കൊണ്ടിരിക്കും. പ്രസ്തുത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തു ഉണ്ടാകുന്നു. ആകാശഭൂമികള്‍ ഉണ്ടായിരിക്കുന്നതും അല്ലാഹുവിന്റെ ഉണ്ടാവുകയെന്ന വചനപ്രകാരം തന്നെയാണ്. പ്രസ്തുത വചനത്തില്‍ തന്നെ അത് ആറുഘട്ടങ്ങളായാണ് ഉണ്ടാവേണ്ടതെന്നും പ്രസ്തുത സൃഷ്ടി പ്രക്രിയക്ക്ആവശ്യമായ കാലയളവ് ഇത്രയാണെന്നും എങ്ങനെയാണ് അത് ഉണ്ടാകേണ്ടതെന്നുമുള്ള ദൈവിക തീരുമാനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരിക്കും. അതനുസരിച്ചാണ് അവന്‍ നിശ്ചയിച്ച കാലയളവിനുള്ളില്‍ ആറു ഘട്ടങ്ങളായിഅവ സൃഷ്ടിക്കപ്പെട്ടത്. ചുരുക്കത്തില്‍, ആറു ഘട്ടങ്ങളിലായാണ് ആല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് എന്ന പരാമര്‍ശവും അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാവുക എന്ന വചനപ്രകാരം അതുണ്ടാവുന്നതാണെന്ന പ്രസ്താവനയും തമ്മില്‍ യാതൊരുവിധ വൈരുധ്യങ്ങളുമില്ല. ഒന്ന് ആകാശ ഭൂമികളുടെ സൃഷ്ടിക്രമം വ്യക്തമാക്കുന്നു, മറ്റേതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവമാണ് വിശദീകരിക്കുന്നത്.
ആകാശഭൂമികൾ ഒന്നായിരുന്നുവെന്നും പിന്നീട് അവ വേര്‍പെടുത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അവ രണ്ടും വേര്‍പ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് 41:11 ല്‍ പറയുന്നത്. ഇതെങ്ങനെ വിശദീകരിക്കാനാവും? ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജൈവ വസ്തുക്കളെയും നാം ഉണ്ടാക്കുകയുംചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലോ? (21:30) അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരുപുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു. നിങ്ങള്‍ രണ്ടും അനുസരണ പൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവരണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ള വരായി വന്നിരിക്കുന്നു. (41:11) വൈരുധ്യമാരോപിക്കപ്പെട്ട സൂക്തങ്ങളാണിവ. സത്യത്തില്‍ പ്രപഞ്ചോല്‍പത്തിയുടെ രണ്ടു ഘട്ടങ്ങളാണ് ഈ സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട രണ്ടു ഘട്ടങ്ങളും കൃത്യമായി സംഭവിച്ചതു തന്നെയാണെന്നാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ഏകദേശം രണ്ടായിരം കോടി കൊല്ലങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം ആദിമ ഭ്രൂണാവസ്ഥയിലായിരുന്നുവെന്നും ഒരു ഉഗ്രസ്‌ഫോടനത്തോടെയാണ് പ്രപഞ്ചം നിലവില്‍ വന്നതെന്നുമാണ് ഇന്ന് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാവിസ്‌ഫോടന സിദ്ധാന്തം പറയുന്നത്. ഈസിദ്ധാന്തം അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രാപഞ്ചിക വസ്തുക്കളെല്ലാം ഒന്നിച്ച് ഒരൊറ്റ ആദിപദാര്‍ഥത്തിന്റെ ഭാഗമായിരുന്നുവെന്ന വസ്തുത ഇന്ന്ശാസ്ത്ര ലോകത്ത് ഏതാണ്ട് തര്‍ക്കമറ്റ സംഗതിയാണ്. ഈ ആദിപദാര്‍ഥത്തില്‍ നിന്ന് വേര്‍പ്പെട്ടാണ് ആകാശ ഗോളങ്ങളും ഭൂമിയുമെല്ലാം ഉണ്ടായത്. പ്രപഞ്ചോല്‍പത്തിയുടെ ആദ്യ നിമിഷത്തില്‍ സംഭവിച്ചതാണ് ഈവേര്‍പെടല്‍. ശക്തമായ ഒരു പൊട്ടിത്തെറിയിലൂടെ നടന്ന ഈ വേര്‍പെടലിനാണ് സാങ്കേതികമായി മഹാവിസ്‌ഫോടനം എന്ന് പറയുന്നത്. സൂറത്തുല്‍ അമ്പിയാഇലെ സൂചിത സൂക്തത്തില്‍(21:30) പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് ഈ വേര്‍പ്പെടുത്തലാണ്. ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്ന് ഒരു ആദിമ പിണ്ഡാവസ്ഥയിലായിരുന്നുവെന്നും പിന്നീട് അല്ലാഹു അവയെ വേര്‍പെടുത്തിയെന്നുമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പ്രപഞ്ചോല്‍പത്തിയുടെ ആദ്യ ഘട്ടത്തെയാണ്കുറിക്കുന്നതെന്നര്‍ഥം. എന്നാല്‍, മഹാ വിസ്‌ഫോടനത്തോടെ പ്രാപഞ്ചിക വസ്തുക്കളെല്ലാം ഇന്നു നിലനില്‍ക്കുന്ന രീതിയില്‍ ആയിക്കഴിയുകയല്ല ചെയ്തത്. അതിന് വീണ്ടും പരിണാമദശകള്‍ കഴിയേണ്ടതായി ഉണ്ടായിരുന്നു. ആകാശവസ്തുക്കളുടെ രൂപീകരണത്തില്‍ പ്രധാനം നക്ഷത്രരൂപീകരണത്തിനാണല്ലോ. ഒരു നക്ഷത്രം ഉണ്ടാകുന്നത് എങ്ങനെയെന്ന് ഏകദേശം കൃത്യമായിത്തന്നെ ഇന്ന് നമുക്ക് പറയാന്‍ കഴിയും. ഉപരിലോകത്തുള്ള ധൂളി വാതകപടലങ്ങളായ നെബുലകളില്‍ നിന്നാണ് നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നത്. നെബുലകളിലെ പൊടിപടലങ്ങള്‍ക്കകത്ത് പെട്ടെന്നുണ്ടാകുന്ന ആഘാതത്തിന്റെ ഫലമായി അവ ഘനീഭവിച്ച് സാന്ദ്രമാവുകയും നക്ഷത്രഭ്രൂണമായിത്തീരുകയും ചെയ്യുന്നു. ഈഭ്രൂണം ചുറ്റുമുള്ള വാതകപടലത്തില്‍നിന്ന് കണികകളെ ആകര്‍ഷിച്ചുകൊണ്ട് വലുപ്പം വര്‍ധിപ്പിച്ച് പ്രാഗ് നക്ഷത്രമായിത്തീരുന്നു. ഈ പ്രാഗ് നക്ഷത്രം സ്വന്തം ഗുരുത്വാകര്‍ഷണംമൂലം ചുരുങ്ങികൊണ്ടാണ് നക്ഷത്രങ്ങളുണ്ടാകുന്നത്. 1100 പ്രകാശവര്‍ഷങ്ങള്‍അകലെയുള്ള എം ജി സി 1333 എന്ന നെബുലയിലെ നക്ഷത്രാന്തരീയ പുകപടലങ്ങളില്‍ നിന്ന് ഒരു പ്രാഗ് നക്ഷത്രം പിറവിയെടുക്കുന്നത് ഹാവായിലെ മാക്‌സ്വെല്‍ ദൂരദര്‍ശിനിയിലൂടെ കാണാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിഞ്ഞതോടെ നക്ഷത്ര രൂപീകരണത്തെ കുറിച്ച ഈസിദ്ധാന്തം ഏതാണ്ട് സര്‍വ്വാംഗീകൃതമായിട്ടുണ്ട്. പ്രപഞ്ചോല്‍പത്തിയുടെ രണ്ടാം ഘട്ടത്തിലുള്ള നക്ഷത്രങ്ങളുടെ സൃഷ്ടിയെ കുറിച്ചായിരിക്കാം സൂറത്തുഫുസ്സിലത്തിലുള്ള 11-ാം വചനത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. പുകപടലങ്ങളില്‍ നിന്നുള്ള ആകാശഗോളങ്ങളുടെ സൃഷ്ടിയാണല്ലോ ഈവചനത്തിലെ പ്രതിപാദ്യവിഷയം. ഇത് മഹാവിസ്‌ഫോടനത്തിനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രം പറയുന്ന നെബുലകളില്‍ നിന്നുള്ള നക്ഷത്ര രൂപികരണത്തെ കുറിച്ചു തന്നെയാകാനാണ് സാധ്യത. ഖുര്‍ആനില്‍ രണ്ടു സ്ഥലങ്ങളില്‍ പറയുന്ന പ്രപഞ്ചസൃഷ്ടിയുടെ ക്രമം രണ്ടും ശരിയാണെന്ന വസ്തുതയാണ് നമുക്ക് ഇവിടെ ബോധ്യമാകുന്നത്. പ്രത്യക്ഷത്തില്‍ വൈരുധ്യമുള്ളതെന്ന് തോന്നുന്ന ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പോലും പരസ്പരപൂരകങ്ങളും വസ്തുതകള്‍ മാത്രം വിവരിക്കുന്നവയുമാണെന്ന വസ്തുതയാണ് ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതെന്ന കാര്യം എന്തു മാത്രം വലിയ അത്ഭുതമാണ്!. ഖുര്‍ആനിന്റെ അമാനുഷികതയും ദൈവികതയും വ്യക്തമാക്കുന്നവയാണ് ഈ വചനങ്ങളെന്നുള്ളതാണ് വാസ്തവം.
അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാസനം ജലത്തിനു മുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ല് അവന് നിങ്ങളുടെ ജീവനാഡിയേക്കാള്‍ അടുത്താണെന്ന് പറയുന്നുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ ? പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു. പദാര്‍ത്ഥ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അവന്‍ പ്രപഞ്ചാതീതനാണ് പദാര്‍ഥാതീതനാണ്. പദാര്‍ത്ഥ ലോകത്തെ കുറിച്ച് മാത്രമെ മനുഷ്യന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാകൂ. സ്ഥലകാല സാതത്യത്തിന് അതീതമായ യാതൊന്നിനെക്കുറിച്ചും മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യ മസ്തിഷ്‌കത്തിന് നല്‍കപ്പെട്ടിട്ടില്ല. ഈപരിമിതി മനസ്സിലാക്കിക്കൊണ്ടു വേണം അല്ലാഹുവിനെയും അവന്റെ ഉണ്മയെയുമെല്ലാം കുറിച്ച് ഖുര്‍ആന്‍ പറഞ്ഞകാര്യങ്ങള്‍ നാം വിലയിരുത്താന്‍. ദൈവികോണ്മയെക്കുറിച്ച് അറിയുവാന്‍ മനുഷ്യന്റെ പക്കല്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല, ദൈവിക വെളിപാടുകളല്ലാതെ. അല്ലാഹു തന്നെ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാത്രമേ അവന്റെ അസ്തിത്വത്തെകുറിച്ച് നമുക്കറിയൂ. ദൈവിക വെളിപാടുകളുടെ മാത്രം സമാഹാരമായി ഇന്ന് നിലനില്‍ക്കുന്ന ഒരു ഗ്രന്ഥം മാത്രമേയുള്ളൂ, ഖുര്‍ആന്‍. മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് അല്ലാഹുവിനാല്‍ തന്നെ സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥം. ദൈവികാസ്തിത്വത്തെകുറിച്ച് ഖുര്‍ആന്‍ നല്‍കുന്ന അറിവ് അപ്പടി സ്വീകരിക്കുകയല്ലാതെ അവ വിശദീകരിക്കുകയോ വ്യഖ്യാനിക്കുകയോ ചെയ്യാന്‍ മനുഷ്യര്‍ അശക്തരാണ്. മനുഷ്യ വിജ്ഞാനത്തിന്റെ വരുതിയില്‍ വരാത്ത കാര്യത്തെ അവര്‍ എങ്ങിനെ വ്യാഖ്യാനിക്കാനാണ് ? ദൈവിക സിംഹാസനത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്ന ഏതാനും സൂക്തങ്ങള്‍ കാണുക: ആകാശങ്ങളും ഭൂമിയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്‍. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. (57:4) പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു. (20:5) അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാണ്. (2:255) ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവന്‍ അവനത്രെ. അവന്റെ സിംഹാസനം ജലത്തിന്‍ മേലായിരുന്നു.(11:6) ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സിംഹാസനം കൊണ്ടുള്ള വിവക്ഷയെന്താണെന്നോ അത് ജലത്തിലായിരുന്നു എന്ന് പറഞ്ഞതിന്റെ അര്‍ഥമെന്താണെന്നോ നമുക്കറിയില്ല. സ്ഥലകാല നൈരന്തര്യത്തിന്നതീതനായ സ്രഷ്ടാവിനെപ്പറ്റി അറിയാന്‍ വെളിപാടല്ലാത്ത മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ അവന്റെ സിംഹാസനത്തെകുറിച്ച് അറിയുവാനും പ്രസ്തുത മാര്‍ഗം മാത്രമെ സ്വീകരിക്കാന്‍ നിര്‍വ്വാഹമുള്ളൂ. ഖുര്‍ആനും പ്രവാചക വചനങ്ങളും പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുകയാണ് ഇത്തരം സൂക്തങ്ങളുടെ കാര്യത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യന്‍മാരുടെ നിലപാട്. ആ നിലപാട് സ്വീകരിക്കുക മാത്രമാണ് നമുക്കു കരണീയം. അല്ലാഹു മനുഷ്യരുടെ സമീപത്താണുള്ളത് എന്നുവ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. പ്രസ്തുത സൂക്തങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നറിയാന്‍ അവയുടെ സാരം ഒന്നുപരിശോധിച്ചാല്‍ മതിയെന്നതാണ് യാഥാര്‍ത്ഥ്യം. നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെവിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. (2:186) നീ പറയുക: ഞാന്‍ പിഴച്ചു പോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്റെ ദോഷം എനിക്കുതന്നെയാണ്. ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചുവെങ്കിലോ, അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നല്‍കുന്നതിന്റെ ഫലമായിട്ടാണ്. തീര്‍ച്ചയായും അവന്‍ കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു. 34:50 തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ)കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനുമാകുന്നു. (50:16) ഈ സൂക്തങ്ങളെല്ലാം അല്ലാഹുവിന്റെ ഗുണ വിശേഷങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്, അവന്റെ സത്തയെ സംബന്ധിച്ചല്ല. അതുകൊണ്ട് തന്നെ അവന്റെ സത്ത മനുഷ്യരുടെ സമീപത്താണുള്ളത് എന്നോ അവന്‍ കണ്ഠനാഡിയേക്കാള്‍ അടുത്താണ് സ്ഥിതി ചെയ്യുന്നതെന്നോ അല്ല ഈസൂക്തങ്ങള്‍ അര്‍ഥമാക്കുന്നത്; പ്രത്യുത അവന്റെ ശക്തിയും കഴിവും മനുഷ്യരുടെ സമീപസ്ഥമാണെന്നാണ്. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ സത്ത പ്രപഞ്ചത്തിന് അതീതമായിരിക്കും. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു പദാര്‍ത്ഥലോകത്തെവിടെയോ കുടിയിരിക്കുന്നവനാണെന്ന് കരുതുന്നത് ശരിയല്ല. എന്നാല്‍ അവന്റെ കഴിവുകളും ശക്തിയും പ്രപഞ്ചമാസകലം വ്യാപിച്ചുകിടക്കുകയാണ്, പ്രപഞ്ചത്തിലെ ഒരോ വസ്തുവിനെയും ചൂഴ്ന്നുകിടക്കുകയാണ്. അതിനാല്‍ അവനോട് പ്രാര്‍ഥിക്കുവാന്‍ ഒരു ഇടയാളന്റെ ആവശ്യമില്ല. അവനെ സമീപിക്കുവാന്‍ ഒരു ശുപാര്‍ശകനും വേണ്ടതില്ല. അവനില്‍ നിന്ന് എന്തെങ്കിലും മറച്ചുവെക്കാന്‍ കഴിയുമെന്ന് മനുഷ്യര്‍ വിചാരിക്കേണ്ടതുമില്ല. അവരുടെ മനസ്സിനകത്തുള്ളതു പോലും അറിയുന്നവനാണവന്‍. ഇതാണ് ഉപര്യുക്ത സൂക്തങ്ങള്‍ അര്‍ഥമാക്കുന്നത്. അല്ലാഹു സിംഹാസനസ്ഥനായതിനെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ അവന്റെ സത്തയെ കുറിച്ച് മനുഷ്യര്‍ അറിയേണ്ടതായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. മനുഷ്യരുമയി ബന്ധപ്പെട്ട് അല്ലാഹുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങളാകട്ടെ, അവന്റെ ഗുണവിശേഷങ്ങളെയാണ് ദ്യോതിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. അല്ലാഹു സിംഹാസനസ്ഥന്‍ തന്നെയാണ്. എന്നാല്‍ അവന്റെ കഴിവുകളും ശക്തിയും മനുഷ്യരുടെ കണ്ഠനാഡിയേക്കാള്‍ അടുത്താണുള്ളത്. അവരുടെ ശരീരത്തെയും മനസ്സിനെയും ആ കഴിവുകള്‍ ചൂഴ്ന്നുനില്‍ക്കുന്നു.
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ട്. (ഉദാ: 7:54, 10:3, 11:7, 25:59). എന്നാൽ 41:9-12 സൂക്തങ്ങളിലെ സൃഷ്ടി വിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ? ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒരു ഉദാഹരണം 7:54: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ ആല്ലാഹുവാകുന്നു. ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൗം എന്ന അറബിപദത്തിന് ഘട്ടം എന്നും അര്‍ത്ഥമുണ്ട്. ഇവിടെ ആറു ദിവസങ്ങള്‍ എന്നതുകൊണ്ട് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഒരുദിവസമല്ല വിവക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെയടുക്കല്‍ ദിവസമെന്നാല്‍ മനുഷ്യ പരിഗണനയിലുള്ള ദിവസമല്ലെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപരിലോകങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ആറ് വ്യത്യസ്ത ഘട്ടങ്ങളായി കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് അക്കാര്യം വിവരിച്ച സൂക്തങ്ങളെല്ലാം ചെയ്യുന്നത്. ഈ ഘട്ടങ്ങളുടെ കാലദൈര്‍ഘ്യം എത്രയാണെന്ന് നമുക്കറിയില്ല. അത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുമ്മില്ല. ആറു ഘട്ടങ്ങളിലായാണ് ആകാശ ഭൂമികളുടെ സൃഷ്ടി സംഭവിച്ചത് എന്നകാര്യം ഖുര്‍ആനില്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അതിലധികമോ കുറച്ചോ ഘട്ടങ്ങളായിട്ടാണ് സൃഷ്ടി സംഭവിച്ചതെന്ന് പറയുന്ന ഒരൊറ്റ സൂക്തവും ഖുര്‍ആനിലില്ല. എട്ടു ദിവസം കൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന് ഖുര്‍ആനില്‍ ഒരിടത്തുമില്ല. എന്നാല്‍ ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നുവെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത് സൂറത്തു ഫുസ്സിലത്തിലെ (അധ്യായം 41) 9 മുതല്‍ 12 വരെയുള്ള സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രസ്തുതസൂക്തങ്ങള്‍ പരിശോധിക്കുക: നീ പറയുക; രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. അതില്‍ അതിന്റെ ഉപരിഭാഗത്ത് ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധി ഉണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു, നാലു ഘട്ടങ്ങളിലായി. ആവശ്യപ്പെടുന്നവര്‍ക്കുവേണ്ടി ശരിയായ അനുപാതത്തില്‍. അതിനു പുറമെ അവന്‍ ഉപരിലോകത്തിന്റെ നേര്‍ക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അനുസരണ പൂര്‍ണ്ണമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ട് ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴ് ആകാശങ്ങളാക്കിത്തീര്‍ത്തു.’ ഈ സൂക്തങ്ങളിലെവിടെയും എട്ട് ഘട്ടങ്ങളിലായിട്ടാണ് അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. ഒന്‍പതാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും പത്താം സൂക്തത്തിലെ നാലു ഘട്ടങ്ങളും പന്ത്രണ്ടാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും കൂട്ടിയാല്‍ എട്ടു ഘട്ടങ്ങളാകുമെന്നതിനാല്‍ ഈ സൂക്തങ്ങള്‍ ആറു ഘട്ടങ്ങളായിട്ടാണ് പ്രപഞ്ച സൃഷ്ടി നടന്നതെന്ന സൂക്തങ്ങളുമായി വൈരുധ്യം പുലര്‍ത്തുന്നുണ്ടെന്നാണ് വിമര്‍ശകന്‍മാരുടെവാദം. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല. ഒമ്പത്, പത്ത് സൂക്തങ്ങളില്‍ ഭൂമിയുടെയും അതിലുള്ളതിന്റെയും സൃഷ്ടിപ്പിനെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. ഭൂമിയുടെ സൃഷ്ടിപ്പ് രണ്ടു ഘട്ടങ്ങളിലായി നിര്‍വ്വഹിച്ചതിനെ കുറിച്ച് ഒന്‍പതാം സൂക്തത്തില്‍ പറയുന്നു. ഭൂമിയെയും അതിലെ പര്‍വ്വതങ്ങളെയും ആഹാര സംവിധാനങ്ങളെയുമെല്ലാം സൃഷ്ടിച്ചത് നാലു ഘട്ടങ്ങളായിട്ടാണെന്ന് പത്താം സൂക്തത്തിലും പറയുന്നു. ഒന്‍പതാം സൂക്തത്തില്‍ പ്രതിപാദിക്കപ്പട്ട രണ്ടു ഘട്ടങ്ങള്‍ കൂടി പത്താം സൂക്തത്തിലെ നാലു ഘട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നര്‍ഥം. ഒന്‍പതും പത്തും, സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സൃഷ്ടി മൊത്തമായി നാലു ഘട്ടങ്ങളായിട്ടാണ് നിര്‍വഹിക്കപ്പെട്ടതെന്നാണ് പത്താമത്തെ സൂക്തത്തിന്റെ അവസാനത്തില്‍ നാലു ഘട്ടങ്ങളിലായി എന്ന് പറഞ്ഞതിനര്‍ഥം. അപ്പോള്‍ ആകാശത്തെ സൃഷ്ടിച്ച രണ്ടു ഘട്ടങ്ങളും കൂടി കൂട്ടുമ്പോള്‍ ആകെ പ്രപഞ്ച സൃഷ്ടി നടന്നത് ആറു ഘട്ടങ്ങളായിട്ടാണെന്ന വസ്തുത സുതരാം വ്യക്തമാവുന്നു. യഥാര്‍ത്ഥത്തില്‍ ഈ വചനങ്ങള്‍, സൃഷ്ടി നടന്നത് ആറുഘട്ടങ്ങളിലായിട്ടാണെന്ന് പറയുന്ന മറ്റു വചനങ്ങളുമായി വൈരുദ്ധ്യങ്ങളൊന്നും വെച്ചുപുലര്‍ത്തുന്നില്ല.
വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരംപരിശോധക്കുക: (നബിയെ) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയേയില്ല. തീര്‍ച്ചയായും നിന്റെ നാഥന്റെയടുക്കല്‍ ഒരുദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (22:47) അവന്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്നുപോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്റെ അളവ്. (32:5) അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തി ല്‍മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു. (70:4) ഈ മൂന്ന് സൂക്തങ്ങളിലും ദിവസം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘യൗം‘ എന്ന അറബി പദത്തെയാണ്. സാധാരണയായി ഇരുപത്തിനാല് മണിക്കൂറുള്ള ഒരു ദിവസത്തിനാണ് അറബിയില്‍ യൗം എന്നു പറയാറുള്ളത്. എന്നാല്‍ ഘട്ടം, കാലയളവ് എന്നീ അര്‍ത്ഥങ്ങളിലും ഈ പദം ഉപയോഗിക്കാറുണ്ട്. ഖുര്‍ആനിലും ഈ അര്‍ത്ഥകല്‍പ്പനകളിലെല്ലാം വ്യത്യസ്ത സാഹചര്യങ്ങളില്‍ യൗം എന്ന പദംപ്രയോഗിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ വിവിധസംഭവങ്ങളുടെ കാലയളവിനെ കുറിക്കുന്നതിനു വേണ്ടിയാണ് ഖുര്‍ആന്‍ ‘യൗം‘ എന്നു പ്രയോഗിച്ചിരിക്കുന്നത്. അനന്തമായ മരണാനന്തര ജീവിതത്തെക്കുറിച്ച് മൊത്തമായി തന്നെ യൗമുദ്ദീന്‍ (പ്രതിഫലത്തിന്റെ ദിവസം) എന്നാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. അനന്തതയുടെ ദിവസത്തെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. (അവരോട് പറയപ്പെടും) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. അനശ്വര ജീവിതത്തിന്റെ ദിവസ (യൗമുല്‍ഖുലൂദ്)മാണത്. (50:34). അനശ്വരതയുടെ ദിവസമെന്നത് ഏതായിരുന്നാലും സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടയിലെ കാലയളവാകുകയില്ലല്ലോ. അത് അനന്തമായ ദിവസമാണ്. ഒരിക്കലും അവസാനിക്കാത്ത ദിവസം. ശാശ്വത ജീവിതത്തിന്റെ ദിവസം. ഇവിടെ ദിവസം എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത് ഏത് അര്‍ത്ഥത്തിലാണെന്ന് പ്രസ്തുത പ്രയോഗത്തില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. അന്ത്യനാളില്‍ സംഭവിക്കുന്ന പല കാര്യങ്ങളെ കുറിച്ചും ഖുര്‍ആനില്‍ ദിവസം (യൗം) എന്നാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത.് മനുഷ്യന്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയും പര്‍വ്വതങ്ങള്‍ കടഞ്ഞ രോമം പോലെയുമാകുന്ന ദിവസം (10:4,5.), ഭൂമി ഈ ഭൂമിയല്ലാതെ മറ്റൊന്നായും അതുപോലെ ഉപരിലോകങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധകാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ടുവരികയും ചെയ്യുന്ന ദിവസം. (14:48), അന്നേ ദിവസം മനുഷ്യര്‍ പലസംഘങ്ങളായി പുറപ്പെടുന്നതാണ് (99:6), അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. (88: 2, 3), രഹസ്യങ്ങള്‍ പരിശോധിക്കപ്പെ ടുന്ന ദിവസം. (86: 9), ലോകരക്ഷിതാവിങ്കലേക്ക്് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. (83:6), ഒരാളും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും അധീനപ്പെടുത്താത്ത ഒരു ദിവസം, അന്നേദിവസം കൈകാര്യ കര്‍തൃത്വം അല്ലാഹുവിനായിരിക്കും. മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്കളെയും വിട്ടോടിപ്പോകുന്ന ദിവസം. (80:34-36.), മനുഷ്യന്‍ താന്‍ അധ്വാനിച്ചു വെച്ചതിനെ കുറിച്ച് ഓര്‍മ്മിക്കുന്ന ദിവസം (79:35) കാണുന്നവര്‍ക്കു വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. (79: 35), ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. (79:6), ആത്മാവും മലക്കുകളും അണിയണിയായി നില്‍ക്കുന്ന ദിവസം. (78:38), മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കികാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെയെന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം. (78:40). അതത്രെ യഥാര്‍ത്ഥ ദിവസം. (78:39). ഈ സൂക്തങ്ങളില്‍ പ്രയോഗിക്കപ്പെട്ട ദിവസത്തിന് എന്താണ് അര്‍ത്ഥം? ഓരോ സംഭവങ്ങളോടൊപ്പവും പ്രതിപാദിക്കപ്പെട്ട ദിവസത്തിന് ആ സംഭവം നടക്കുന്നതിനുള്ള കാലയളവ് എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് സുതരാം വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ദിവസങ്ങളുടെ കാലദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയാകുന്ന ദിവസത്തിന്റെ കാലദൈര്‍ഘ്യമാവുകയില്ല അവര്‍ പല സംഘങ്ങളായിപുറപ്പെടുന്ന ദിവസത്തിന്. രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസത്തിന്റെ ദൈര്‍ഘ്യമാവുകയില്ല നരകം വെളിവാക്കപ്പെടുന്ന ദിവസത്തിനുണ്ടാവുക. ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യംവ്യത്യസ്തമായിരിക്കും. അവയുടെ ദൈര്‍ഘ്യം എത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. പ്രസ്തുത ദിവസങ്ങളുടെ ദൈര്‍ഘ്യത്തെകുറിച്ച് അറിയുവാന്‍ നമ്മുടെ കൈയില്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. അന്ത്യനാളിനോടനുബന്ധിച്ച് നടക്കുന്ന രണ്ട് കാര്യങ്ങളുടെ സമയദൈര്‍ഘ്യം മാത്രമേ ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് അറിയിച്ചുതന്നിട്ടുള്ളൂ. കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ന്നു പോകുന്ന ഒരു ദിവസത്തിന്റെ അളവ് മനുഷ്യ ഗണനയിലുള്ള ആയിരം വര്‍ഷത്തിന് സമമാണെന്ന വസ്തുതയാണ് അല്ലാഹു സൂറത്തു സജദയിലൂടെ (32:5)വെളിപ്പെടുത്തുന്നത്. മലക്കുകളും ആത്മാവും അല്ലാഹുവിങ്കലേക്ക് കയറിപോകുന്ന ദിവസത്തിന്റെ ദൈര്‍ഘ്യം നമ്മുടെ അമ്പതിനായിരം കൊല്ലങ്ങള്‍ക്ക് തുല്യമാണെന്ന് സൂറത്തുല്‍ മആരിജിലും(70:4) വ്യക്തമാക്കുന്നു. രണ്ട് സൂക്തങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് അന്ത്യദിനവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളാണ്. പ്രസ്തുതസംഭവങ്ങള്‍ക്ക് എടുക്കുന്ന കാലദൈര്‍ഘ്യം വ്യത്യസ്തമാണെന്ന വസ്തുത ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നുവെന്നല്ലാതെ ഇവതമ്മില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ലെന്നതാണ് വാസ്തവം. രണ്ടും രണ്ട് സംഭവങ്ങള്‍, അവയുടെ സമയ ദൈര്‍ഘ്യം വ്യത്യസ്തമാണെന്നു മാത്രം. ഇവയെങ്ങനെ വൈരുധ്യമാകും? എന്നാല്‍ സൂറത്തുല്‍ ഹജ്ജില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സൂക്ത(22:47)ത്തിന്റെ പശ്ചാത്തലം വ്യത്യസ്തമാണ്. സത്യനിഷേധികളുടെ പരിഹാസത്തിനുള്ള മറുപടിയായാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടത്. നിഷേധികള്‍ക്ക് ദൈവിക ശിക്ഷ ലഭിക്കുമെന്ന മുഹമ്മദ് നബി(ﷺ)യുടെ മുന്നറിയിപ്പിനെ പരിഹസിച്ചുകൊണ്ട്, ഞങ്ങള്‍ നിഷേധസ്വഭാവം സ്വീകരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ശിക്ഷയുണ്ടാകാത്തത് എന്തേ എന്ന ചോദ്യത്തിനുള്ള മറുപടി. ദൈവിക ശിക്ഷ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്നുഭവിച്ചു കൊള്ളണമെന്നില്ലെന്നും ചരിത്രത്തിലെ ദൈവിക ഇടപെടലുകള്‍ നടക്കുന്നത് മനുഷ്യരുടെ ഗണനാക്രമത്തിനനുസരിച്ചല്ല, പ്രത്യുത അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്നും വ്യക്തമാക്കുകയാണ് ഈ സൂക്തത്തില്‍ചെയ്യുന്നത്. അല്ലാഹുവിന്റെയടുക്കല്‍ ഒരു ദിവസമെന്നാല്‍ മനുഷ്യഗണനയിലെ ഒരു സഹസ്രാബ്ദത്തിന് തുല്യമാണെന്നും അതുകൊണ്ട് തന്നെ ശിക്ഷ വന്നുഭവിച്ചില്ലെന്ന് കളിയാക്കേണ്ടതില്ലെന്നുമാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. മനുഷ്യ ചരിത്രത്തിലെ ദൈവിക ഇടപെടലുകളെ മനുഷ്യഗണനയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതില്ലെന്നാണ് ഈസൂക്തം നല്‍കുന്ന പാഠം. ഈ സൂക്തത്തിലെ പരാമര്‍ശവുമായി ഉദ്ധരിക്കപ്പെട്ട മറ്റു രണ്ട് സൂക്തങ്ങള്‍ക്കും ബന്ധമൊന്നുമില്ല. മൂന്നുസൂക്തങ്ങളിലും വിശദീകരിക്കപ്പെട്ടിരിക്കുന്നത് മൂന്നു തരം ദിവസങ്ങള്‍, അവയുടെ കാലദൈര്‍ഘ്യം വ്യത്യസ്തമായിരിക്കാം. അവയിലെ സംഭവങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അവ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. അവ തമ്മില്‍ യാതൊരു വൈരുധ്യവും ഇല്ല തന്നെ!
ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോൾ ലൂത്ത് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുർആനിൽ പലയിടത്തും പറയുന്നുണ്ട്. ഇതിൽ 26:171 ഒരു കിഴവി ഒഴികെയുള്ള കുടുംബക്കാരെയെന്നും 7:83 ൽ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത് വൈരുധ്യമല്ലേ? സൂക്തങ്ങളില്‍ ഒരേ വ്യക്തിയെ കുറിച്ചു തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ലൂത്ത് നബിയുടെ വൃദ്ധയായ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെല്ലാം ദൈവിക ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷിച്ചുവെന്ന വസ്തുത തന്നെയാണ് ഈ രണ്ട് സൂക്തങ്ങളിലുമുള്ളത്. വൃദ്ധയായിരുന്നിട്ടും ലൂത്ത് നബിയുടെ സമുദായം സ്വീകരിച്ചിരുന്ന സ്വവര്‍ഗരതിയെന്ന ദുര്‍വൃത്തിക്ക് കൂട്ടുനിന്ന ഭാര്യയെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ് ഖുർആന്‍ കിഴവി എന്ന് വിളിച്ചിരിക്കുന്നത്. പ്രവാചകപത്‌നിയായിരുന്നിട്ടും ധര്‍മ്മത്തിന്റെ പാതയിലേക്ക് കടന്നുവരാന്‍ കഴിയാതിരുന്ന അവരെ സത്യനിഷേധികള്‍ക്കുള്ളഉദാഹരണമായി 66:10ല്‍ എടുത്തു കാണിച്ചിട്ടുമുണ്ട്.
പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20, 99:6-8) ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ൽ പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഇതിനുള്ള വിശദീകരണം? ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂക്തങ്ങള്‍ പരിശോധിക്കുക: പുറമെ വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടുംപരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവന്‍ ആയിതീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരാണ് വല തുപക്ഷക്കാര്‍. നമ്മുടെദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്റെആള്‍ക്കാര്‍. അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (90: 17-20). അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്; അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്. അപ്പോള്‍ ആര് ഒരണുത്തൂക്കം നന്‍മ ചെയ്തിരുന്നുവോ അത് അവന്‍കാണും. ആര് ഒരണുത്തൂക്കം തിന്‍മ ചെയ്തിരുന്നുവോ അതും അവന്‍കാണും. (99:6-8) നിങ്ങള്‍ മൂന്ന് തരക്കാരായി തീരുന്ന സന്ദര്‍ഭമത്രെ അത്.’ (56:7) മുകളില്‍ പറഞ്ഞ സൂക്തങ്ങളിലൊന്നും തന്നെ പരലോകത്ത് രണ്ടുവിഭാഗക്കാരേ ഉണ്ടാവൂ എന്ന് പറഞ്ഞിട്ടില്ല. ആദ്യം ഉദ്ധരിക്കപ്പെട്ട സൂറത്തുല്‍ ബലദിലെ (90:17-20) സൂക്തങ്ങളില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വലതു പക്ഷക്കാരെ കുറിച്ചും നരകത്തിലേക്ക് എറിയപ്പെടുന്ന ഇടതുപക്ഷക്കാരെ കുറിച്ചുമാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. പരലോകത്ത് ഇങ്ങനെ രണ്ടു വിഭാഗം മാത്രമേ ഉണ്ടാവൂയെന്ന് അവിടെയൊന്നും യാതൊരു പരാമര്‍ശവുമില്ല. രണ്ടാമതായി ഉദ്ധരിക്കപ്പെട്ട സൂറത്തു സല്‍സലഃയിലെ സൂക്തങ്ങളിലാകട്ടെ (99:68) അണുത്തൂക്കം നന്‍മചെയ്തവര്‍ അതും തിന്‍മ ചെയ്തവര്‍ അതും കാണുമെന്ന് മാത്രമാണ് പറയുന്നത്. തങ്ങളുടെ കര്‍മ്മഫലങ്ങള്‍ കാണുന്നതിനായി മനുഷ്യര്‍ പലസംഘങ്ങളായി പുറപ്പെടുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന ഈ സൂക്തങ്ങളില്‍ എത്ര സംഘങ്ങളാണെന്ന കൃത്യമായ പ്രതിപാദനം ഉള്‍കൊള്ളുന്നില്ല. സൂറത്തുല്‍ വാഖിഅ:യിലാകട്ടെ (56:7) കൃത്യമായി തന്നെ പരലോകത്തിലെ മൂന്ന് വിഭാഗങ്ങളെ പറ്റി പറഞ്ഞിരിക്കുന്നു. ആ മൂന്ന് വിഭാഗക്കാര്‍ ആരൊക്കെയാണെന്നും പ്രസ്തുത സൂറത്തിലെ മറ്റു സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുന്ന വലതു പക്ഷക്കാരില്‍തന്നെ സല്‍ഗുണങ്ങളിലെ മികവ് കൊണ്ട് അല്ലാഹുവിങ്കല്‍ കൂടുതല്‍ സാമീപ്യം നല്‍കപ്പെട്ടവരും ഉന്നതസ്ഥാനീയരുമായ ഒരു പ്രത്യേകവിഭാഗം വേറെ ഉണ്ടാകുമെന്ന് ഈ വചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇവരെക്കൂടി പരിഗണിച്ചു കൊണ്ടാണ് മൂന്നു വിഭാഗക്കാരെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. പരലോകത്ത് മനുഷ്യരില്‍ ഒരു വിഭാഗം നരകാവകാശികളും മറ്റൊരു വിഭാഗം സ്വര്‍ഗ്ഗാവകാശികളും ആയി തിരിക്കപ്പെടുന്നതോടൊപ്പം തന്നെ സ്വര്‍ഗ്ഗവാസികളില്‍ ദൈവസാമീപ്യം കൂടുതലായി ലഭിക്കുന്ന ഒരു ശ്രേഷ്ഠ വിഭാഗം കൂടി ഉണ്ടാവുന്നതില്‍ വൈരുധ്യമൊന്നുമില്ല. പരലോകത്ത് മൂന്ന് വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നോ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നോ ഖുര്‍ആനിലെവിടെയും പരാമര്‍ശിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ഈ സൂക്തവുമായി വൈരുധ്യം പുലര്‍ത്തുന്ന ഒരു ഭാഗവും ഖുര്‍ആനിലില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ സാധിക്കും.
പരലോകത്ത് എത്ര സ്വർഗമാണുള്ളത്? ഖുര്‍ആനിലെ ചില സൂക്തങ്ങളിൽ ഒരു സ്വർഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41) മറ്റു ചിലവയിൽ ധാരാളം സ്വർഗങ്ങളെന്നും (ഉദാ: 18:31, 22:23, 35:33, 78:32) പരാമര്ശിച്ചിട്ടുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ? മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനില്‍ സ്വര്‍ഗ്ഗം (ജന്നത്ത്) എന്നും സ്വർഗങ്ങള്‍ (ജന്നാത്ത്) എന്നും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രയോഗങ്ങള്‍ക്കും ഓരോ ഉദാഹരണങ്ങള്‍കാണുക. തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വർഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ടനിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചുകൊള്ളുക. (39:73) അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നതാണ്.(18:31) ഈ പ്രയോഗങ്ങള്‍ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. സത്യവിശ്വാസികള്‍ കൂട്ടം കൂട്ടമായി ആനയിക്കപ്പെടുന്നത് സ്വർഗലോകത്തിലേക്കാണ്. ആ സ്വർഗലോകത്ത് ഒരുപാട് സ്വർഗങ്ങളുണ്ട്. ഓരോരുത്തരുടെയും സല്‍കര്‍മ്മങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ത സ്വർഗങ്ങളിലായിരിക്കും പ്രവേശിപ്പിക്കപ്പെടുകയെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒരു തോട്ടത്തിനകത്ത് തന്നെ വിവിധ തരം തോട്ടങ്ങളുള്ളത് നമുക്ക് പരിചയമുള്ളതാണ്. റോസാചെടിയുടെ തോട്ടവും ഡാലിയയുടെ തോട്ടവും മല്ലികാ തോട്ടവും ഓര്‍ക്കിഡുകളുടെ തോട്ടവുമെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥലത്തെ നാം തോട്ടം (ഗാര്‍ഡന്‍) എന്നു തന്നെയാണ് പറയുക. ഒരു തോട്ടത്തില്‍ തന്നെ അനേകം തോട്ടങ്ങളുണ്ടാകുമെന്നര്‍ത്ഥം. ഇതേപോലെത്തന്നെ സ്വർഗലോകത്ത് അനേകം സ്വർഗത്തോപ്പുകളുണ്ട്. ഒരേയൊരു സ്വർഗത്തിനകത്തു തന്നെയുള്ള സ്വർഗത്തോപ്പുകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ ബഹുവചനവും മൊത്തം സ്വര്‍ഗലോകത്തെപ്പറ്റി പറയുമ്പോള്‍ ഏകവചനവും ഉപയോഗിക്കുന്നു എന്നുമാത്രമേയുള്ളൂ. ഇതില്‍ യാതൊരുവിധ വൈരുധ്യവുമില്ല.
ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് ? ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79: 27-30ലും പറയുന്നു. ഇത് വൈരുധ്യമല്ലേ ? അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴു ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’’ (2:29) നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ അതല്ല ആകാശമാണോ ? അതിനെ (ആകാശത്തെ) അവന്‍ നിര്‍മ്മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു: അതിനു ശേഷം അവന്‍ ഭൂമിയെ വികസിപ്പിച്ചിരിക്കുന്നു’. (79:27-30) ഈ സൂക്തങ്ങളിലാണ് വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്നത്. സൂറത്തുല്‍ ബഖറയിലെ ഇരുപത്തിയൊമ്പതാം സൂക്തത്തില്‍ പുറമെയെന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത്. ‘ഥുമ്മ‘യെന്ന അറബി അവ്യയമാണ്. പിന്നെയെന്നാണ് ‘ഥുമ്മ‘ക്ക് സാധാരണയായി നല്‍കപ്പെടാറുള്ള അര്‍ത്ഥം. പ്രസ്തുത അര്‍ത്ഥം ഈ സൂക്തത്തില്‍ നല്‍കുമ്പോള്‍ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ആകാശം സൃഷ്ടിക്കപ്പെട്ടതെന്നാണ് ഖുര്‍ആനില്‍ പറയുന്നതെന്ന് വരുത്താനാവും. ഈ അടിസ്ഥാനത്തിലാണ് വിമര്‍ശകന്‍മാര്‍ ഈ സൂക്തം സൂറത്തുന്നാസിആത്തിലെ ഉദ്ധരിക്കപ്പെട്ട വചനങ്ങളുമായി(79:27-30) വൈരുധ്യം പുലര്‍ത്തുന്നുവെന്ന് ആരോപിക്കുന്നത്. ഥുമ്മയെന്ന അവ്യയം സംഭവങ്ങളുടെ കാലക്രമത്തെ സൂചിപ്പിക്കുവാന്‍ മാത്രമല്ല അറബിയില്‍ പ്രയോഗിക്കപ്പെടുന്നത്. വിവരണത്തിലെ ക്രമാനുഗതികത്വത്തെ സൂചിപ്പിക്കുവാനും ഥുമ്മയെന്ന് പ്രയോഗിക്കാറുണ്ട്. ഇത് പൊതുവെ എല്ലാ ഭാഷകളിലുമുള്ള പ്രയോഗ രീതിയാണ്. മലയാളത്തില്‍ നാം ഇങ്ങനെ പറയാറുണ്ട്. നീ ഇന്ന് എങ്ങോട്ട് പോയതായിരുന്നുവെന്ന് എനിക്കറിയാം, പിന്നെ, നീ ഇന്നലെ എങ്ങോട്ടായിരുന്നു പോയതെന്നും എനിക്കറിയാം. ഈ പ്രയോഗത്തില്‍ നിന്ന് ഇന്നലത്തെ യാത്ര ഇന്നത്തേതിന് ശേഷമാണുണ്ടായതെന്ന് ആരും അര്‍ഥമാക്കാറില്ല. സംഭവക്രമത്തിനു പകരം വിവരണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവിടെ പിന്നെയെന്ന് പറഞ്ഞിട്ടുള്ളതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഇതേ പോലെതന്നെ വിവരണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് 2:29 ല്‍ ഥുമ്മയെന്ന് പ്രയോഗിച്ചിരിക്കുന്നത്. അല്ലാതെ ഭൂമിയുണ്ടായതിന് ശേഷമാണ് ആകാശങ്ങള്‍ ഉണ്ടായതെന്ന് പ്രസ്തുത സൂക്തം അര്‍ഥമാക്കുന്നേയില്ല. മാത്രവുമല്ല, സൂറത്തുല്‍ ബഖറയിലെ സൂചിത വാക്യം അല്ലാഹുവിന്റെ സൃഷ്ടിക്രമം വിവരിക്കുകയല്ല, പ്രത്യുത അവന്റെ അനുഗ്രഹങ്ങളെ സംബന്ധിച്ച് മനുഷ്യരെ തെര്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനു നേരെമുമ്പുള്ള വാക്യവുമായി അത് ചേര്‍ത്തു വായിച്ചാല്‍ ഇക്കാര്യം സുതരാം വ്യക്തമാവും. നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കുവാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും (2:78) എന്നു പറഞ്ഞ ശേഷമാണ്, അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത് എന്നു പറഞ്ഞുകൊണ്ട് അടുത്ത സൂക്തം ആരംഭിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രഥമ പ്രാധാന്യമുള്ളത് ഭൂമിയും അതിലെ അനുഗ്രഹങ്ങളുമാണ്. ദൈവനിഷേധികളോട് ഒന്നാമതായി സ്വന്തത്തെകുറിച്ചും പിന്നീട് അവര്‍വസിക്കുന്ന ഭൂമിയെ കുറിച്ചും അതിനുശേഷം ആകാശ ക്രമീകരണത്തെകുറിച്ചുമെല്ലാം ചിന്തിക്കുവാന്‍ വേണ്ടി ആവശ്യപ്പെടുകയാണ് ഈ സൂക്തങ്ങളില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ആകാശ ക്രമീകരണങ്ങള്‍ക്കു ശേഷമാണ് ഭൂമിയെ വികസിപ്പിച്ചെടുത്തതെന്ന സൂറത്തു നാസിആത്തിലെ വചനവുമായി (79:30) യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ലെന്നതാണ് വാസ്തവം.
ശിർക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ടല്ലോ. എന്നാൽ, വിശ്വാസികളുടെ നേതാവായി പരിചയപ്പെടുത്തപ്പെടുന്ന ഇബ്റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് 6:76-78 സൂക്തങ്ങളിൽ പറയുന്നുണ്ട്. ഇബ്റാഹീം ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിന്നർത്ഥം? ഇബ്‌റാഹീം നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഏകദൈവാദര്‍ശത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയാണ് ഇബ്‌റാഹീം (അ). ബഹുദൈവാരാധനയുടെ വ്യര്‍ഥതയും, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയും തന്റെ ജനതയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്നായി വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം ഉപയോഗിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഉപദേശ നിര്‍ദ്ദേശങ്ങള്‍ വഴി വിഗ്രഹാരാധനയുടെ വ്യര്‍ഥത വ്യക്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചു (21:51-56); അവരോട് വാദപ്രതിവാദം നടത്തി (6:80-83); അവരെ ശക്തമായി വിമര്‍ശിച്ചു (6:74,75).അവരുടെ ചിന്തയെ തൊട്ടുണര്‍ത്തുന്നതിന് വേണ്ടി ക്ഷേത്രത്തിലെ വിഗ്രഹങ്ങളെയെല്ലാം ഉടക്കുകയും അവയിലെ വലിയതിനെ ബാക്കിയാക്കി വിഗ്രഹഭഞ്ജനമെന്ന കുറ്റം അതിന്റെ മേല്‍ ആരോപിക്കുകയും ചെയ്തു(21:57-67). ഇതേപോലെ ഒരു സംഭവമാണ് സൂര്യചന്ദ്ര നക്ഷത്രാദികളെയൊന്നും പൂജിക്കുവാന്‍ കൊള്ളുകയില്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി നക്ഷത്രപൂജകരായിരുന്ന ജനങ്ങളുടെ മുന്നില്‍ ഇബ്‌റാഹീം (അ) ചെയ്തതായി സൂറത്തു അന്‍ആമില്‍ (76-79) വിവരിച്ചിരിക്കുന്നത്. സൂര്യദേവനെയും ചന്ദ്രദേവനെയും ശുക്രദേവനെയുമെല്ലാം ആരാധിച്ചിരുന്ന ജനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളിലെ വ്യര്‍ഥത വ്യക്തമാക്കികൊടുക്കുയാണ് ഇബ്‌റാഹീം(അ) ചെയ്തത്. ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ നോക്കി ഇതാണ് എന്റെ രക്ഷിതാവ് എന്ന് പ്രഖ്യാപിക്കുകയും, അത് മറഞ്ഞപ്പോള്‍ മറഞ്ഞുപോകുന്നുവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് നക്ഷത്രപൂജകര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ വ്യര്‍ഥത വ്യക്തമാക്കികൊടുക്കുകയുമാണ് ഇബ്‌റാഹീം (അ) ചെയ്തത്. ചന്ദ്രന്‍ ഉദിച്ചപ്പോള്‍ ഇതാണെന്റെ രക്ഷിതാവ് എന്നു പറയുകയും അതും അസതമിച്ചപ്പോള്‍, ഇതിനെയും ആരാധിക്കാന്‍ കൊള്ളുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം ചന്ദ്ര പൂജകരെ തങ്ങളുടെ വിഡ്ഢിത്തം തെര്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതേ പോലെ തന്നെ സൂര്യപൂജകരെ ചിന്തിപ്പിക്കുന്നതിനായി, വലിയവനായ സൂര്യനാണ് രക്ഷിതാവെന്ന് പറഞ്ഞ് അത് അസ്തമിച്ചപ്പോള്‍ ഇതും ആരാധനക്ക് കൊള്ളുകയില്ലെന്ന് പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. യഥാര്‍ത്ഥത്തില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ ആരാധനകള്‍ അര്‍ഹിക്കുന്നുവെന്ന വിശ്വാസം ഇബ്‌റഹീ(അ)മിന്ന് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹം ബഹുദൈവാരാധന നടത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഇങ്ങനെയെല്ലാം ചെയ്തത് എന്റെ ജനങ്ങളേ, നിശ്ചയമായും ഞാന്‍, നിങ്ങള്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നെല്ലാം ഒഴിവായവനാകുന്നു. ഞാന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജുമനസ്‌കനായി ക്കൊണ്ട് എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാന്‍ ശിര്‍ക്ക് ചെയ്യുന്നവരില്‍ പെട്ടവനല്ലതാനും (6:78,79)എന്നു പ്രഖ്യാപിക്കുന്നതിന്നു വേണ്ടിയായിരുന്നുവെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മനസ്സില്‍ വിശ്വാസമില്ലാതെ ഞാന്‍ അതിനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്നുവെന്ന് പറയുന്നതുകൊണ്ട് മാത്രം ഒരാള്‍ ശിര്‍ക്കു ചെയ്യുന്നവനായി തീരുകയില്ലെന്ന് ഖുര്‍ആനില്‍ തന്നെ(16:106) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83)വെന്ന് ഖുർആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താന് അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് ഖുർആനിൽ തന്നെ (7: 11, 15: 28-31, 17: 61, 20: 116, 38: 71-74, 18: 50) പലതവണ പറയുന്നു. മനുഷ്യരുടെ അനുസരണക്കേടിനെ കുറിച്ച പരാമർശങ്ങളും എമ്പാടുമുണ്ട്. ഇത് വൈരുധ്യമല്ലേ? ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവസവിശേഷതകളും വ്യവസ്ഥളും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറികൊണ്ട് സചേതനമോ അചേതനമോ ആയ യാതൊരു വസ്തുവിനും നിലനില്‍ക്കാനാവില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നത്. നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയുമെല്ലാം ദൈവികവ്യവസ്ഥ പ്രകാരമാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത വ്യവസ്ഥ അന്യൂനവും പ്രമാദമുക്തവുമാണ്. ഈവ്യവസ്ഥയില്‍ നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. അല്ലാഹുവിന്റെ അത്യുല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യനും ഈ ദൈവിക വ്യവസ്ഥ പ്രകാരം തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. ബീജസങ്കലനം മുതല്‍ വളര്‍ച്ചയെത്തി മനുഷ്യശിശു പുറത്തു വരുന്നത് വരെയുള്ള ഘട്ടങ്ങളിലെല്ലാം കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് ദൈവവിധി പ്രകാരമാണ്. സ്വയം നിയന്ത്രിക്കാനാവുന്ന ഏതാനും അവയവങ്ങള്‍ മാത്രമേ മനുഷ്യനുള്ളൂ. അവ തന്നെ അവന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് പറയാന്‍ വയ്യ. കൈവിരലുകള്‍ ഇളക്കുവാനുള്ള നമ്മുടെ കഴിവ് അവയ്ക്കുള്ളിലെ അസ്ഥികളുടെ നിലനില്‍പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അസ്ഥികൂടമടക്കം മനുഷ്യശരീരത്തിലെ വ്യവസ്ഥകളൊന്നും തന്നെ നമ്മുടെ പൂര്‍ണ നിയന്ത്രണത്തിനു കീഴിലല്ല. നമ്മുടെ ആകാരം മുതല്‍ വികാരങ്ങള്‍വരെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രെ. മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും വ്യവസ്ഥകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഈ ജനിതക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ്. മനുഷ്യ ശരീരമടക്കം പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ വസ്തുക്കളെല്ലാം ദൈവിക വിധിപ്രകാരമാണ് നിലനില്‍ക്കുന്നതെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വസ്തുക്കളും അല്ലാഹുവിനെ അനുസരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം അവന്റെ അധീനത്തിലത്രെ. എല്ലാവരും അവന് കീഴടങ്ങുന്നവരാകുന്നു. (30:26). അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (യഥാര്‍ത്ഥത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന് കീഴ്‌പ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും. (3:83) എന്നാല്‍ കര്‍മ്മങ്ങളുടെ കാര്യത്തില്‍ മൃഗങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ ചില സ്വാതന്ത്ര്യങ്ങള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം പോലും അലംഘനീയമായ ദൈവിക വിധിയുടെ പരിധിക്കുള്ളിലാണ്. പേനയുപയോഗിക്കുവാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നത് അല്ലാഹുവിന്റെ വ്യവസ്ഥ പ്രകാരമാണ്. എന്നാല്‍ പേനകൊണ്ട് എന്തെഴുതണമെന്ന് തീരുമാനിക്കുന്നത് മനുഷ്യരുടെ ഇഛാശക്തിയാണ്. ഈ ഇഛാശക്തിയാകട്ടെ ഒരു പരിധിവരെ ദൈവിക വ്യവസ്ഥയുടെ വരുതിക്കുള്ളില്‍ സ്വതന്ത്രമാണ്. ഈസ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് മനുഷ്യനെ ഉദാത്തനും അധമനുമാക്കുന്നത്. തൂലികയെ മനുഷ്യരെ സംസ്‌കരിക്കാനും അവരെ വഴിതെറ്റിക്കുവാനും ഉപയോഗിക്കാം. ഒന്നാമത്തേത് ഔന്നത്യത്തിന്റെ മാര്‍ഗം, രണ്ടാമത്തേത് അധമത്വത്തിന്റെ പാത. ഇതില്‍ ഏതു സരണി തിരഞ്ഞെടുക്കണമെന്ന് മനുഷ്യന് തീരുമാനിക്കാം. അത് അവന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. തീര്‍ച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ അവന്‍ നന്ദികെട്ടവനാകുന്നു. (76;3) മനുഷ്യരെ പോലെ തന്നെ ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട സൃഷ്ടികളാണ് ജിന്നുകള്‍ എന്നാണ് ഖുർആനില്‍ നിന്നും ഹദീസില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ജിന്നുകളില്‍പ്പെട്ടവനാണ് ഇബ്‌ലീസ് (18:50). ജിന്നുകളും പൂര്‍ണമായി ദൈവിക വ്യവസ്ഥക്ക് കീഴിലുള്ളവര്‍ തന്നെയാണ്. എന്നാല്‍ മനുഷ്യന് സാഷ്ടാംഗം നമിക്കുവാനുള്ള ദൈവിക കല്‍പന അവന്‍ അതിലംഘിച്ചു. കല്‍പന ലംഘിക്കുവാനും സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനെപോലെ അവനുമുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം പോലും അല്ലാഹുവിന്റെ ദാനമാണ്. അതുകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യമുപയോഗിച്ച് ദൈവിക കല്‍പന ലംഘിച്ചതിനാല്‍ അല്ലാഹുവിന്റെ പൊതുവ്യവസ്ഥയെ അവന്‍ ലംഘിച്ചുവെന്ന് പറയാവതല്ല. ലംഘിക്കുവാനും സ്വീകരിക്കുവാനും അല്ലാഹു അവന് നല്‍കിയ സ്വാതന്ത്ര്യത്തില്‍ തന്നിഷ്ടത്തിന്റെ-അഹങ്കാരത്തിന്റെയും-മാര്‍ഗം അവന്‍ തെരെഞ്ഞെടുത്തുവെന്നേയുള്ളൂ. ഈ സ്വാതന്ത്ര്യം നല്‍കപ്പെടാത്ത മലക്കുകളാകട്ടെ, അല്ലാഹുവിന്റെ ആജ്ഞ അതിലംഘിക്കാതെ നിറവേറ്റുകയും ചെയ്തു. ജിന്നുകള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം നല്‍കപ്പെട്ടിരിക്കുന്ന ഇഛാ സ്വാതന്ത്ര്യം അവയുടെ സൃഷ്ടിവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണ്. ഈ സ്വാതന്ത്ര്യം പോലും അല്ലാഹുവിന്റെ നിയന്ത്രണത്തിനു വിധേയമാണുതാനും. അതുകൊണ്ട് തന്നെ ആകാശ ഭൂമികളുടെ എല്ലാവസ്തുക്കളും അല്ലാഹുവെ അനുസരിക്കുന്നുവെന്ന് പറഞ്ഞ സൂക്തങ്ങളുമായി പിശാചോ മനുഷ്യനോ അനുസരണക്കേട് കാണിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന സൂക്തങ്ങള്‍ വൈരുധ്യം പുലര്‍ത്തുന്നുവെന്ന് പറയാനാവില്ല. ഇവര്‍ചെയ്യുന്ന അനുസരണക്കേട് പോലും ഇവരുടെ സൃഷ്ടി വ്യവസ്ഥയിലെ അനുസരണത്തിന്റെ ഭാഗമാണെന്നര്‍ഥം.
അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യങ്ങൾ(2:107, 29:22)ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ രക്ഷാധികാരികളാകുന്നു(41:31)വെന്ന് മലക്കുകൾ പറയുമെന്ന് പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യം? നിനക്കറിഞ്ഞുകൂടെ അല്ലാഹുവിന് തന്നെയാണ് ആകാശ ഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.(2:107) ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങള്‍ക്ക് (അവനെ) തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമേ ഒരു രക്ഷാധികാരിയോ സഹായിയോ ഇല്ല.(29:22) അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന സൂക്തങ്ങളാണിവ. രക്ഷാധികാരിയെന്ന് പരിഭാഷ നല്‍കിയിരിക്കുന്നത് വലിയ്യ് എന്നപദത്തിനാണ്. രക്ഷിതാവ്, ബന്ധു, മിത്രം, എന്നെല്ലാം ഈ പദത്തിനര്‍ത്ഥമുണ്ട്. ‘ഔലിയാഅ്‘ എന്നാണ് ഇതിന്റെ ബഹുവചനം. പരമമായ അര്‍ഥത്തില്‍ അല്ലാഹു മാത്രമാണ് മനുഷ്യരുടെ രക്ഷാധികാരി. അവന്‍ നല്‍കുന്ന രക്ഷയെതടയുവാനോ ശിക്ഷയെ നിയന്ത്രിക്കുവാനോ ആര്‍ക്കും കഴിയില്ല. മനുഷ്യര്‍ പരസ്പരം സഹായിക്കുന്നതും രക്ഷിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ പരമാധികാരത്തിന് വിധേയമായിട്ടാണ്. അവന്‍ അഭയം നല്‍കുന്നു അവനെതിരായി (എവിടെ നിന്നും)അഭയം ലഭിക്കുകയില്ല (23:88) എന്ന ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത് ഈ ആശയമാണ്. എന്നാല്‍ മനുഷ്യര്‍ക്കു തമ്മില്‍ സഹായിക്കുവാന്‍ കഴിയില്ലെന്നോ രക്ഷിക്കാനാകില്ലെന്നോ ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. യഹൂദരും ക്രൈസ്തവരും പരസ്പരം സഹായികളാണെന്നും (5:51)സത്യനിഷേധികള്‍ അന്യോന്യം മിത്രങ്ങളാണെന്നും (8:73) അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാണെന്നും (45:19) മുഹാജിറുകളും അന്‍സാറുകളും പരസ്പരം ഉറ്റ മിത്രങ്ങളാണെന്നും(8:72) സത്യവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും അന്യോന്യം മിത്രങ്ങളാണെന്നു (9:71)മെല്ലാമുള്ള പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്. ഈ വചനങ്ങളിലെല്ലാം വലിയ്യ് എന്ന പദത്തിനുതന്നെയാണ് സഹായി, മിത്രം, രക്ഷാ കര്‍ത്താവ് തുടങ്ങിയ പരിഭാഷകള്‍ നല്‍കപ്പെട്ടിരിക്കുന്നത്. മനുഷ്യര്‍ക്ക് പരസ്പരം മിത്രങ്ങളും രക്ഷകരുമാകാന്‍ കഴിയുമെന്ന വസ്തുത ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പരമമായ വലിയ്യ് അല്ലാഹുവാണ്. അഭൗതിക രീതിയില്‍ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥത്തിലുള്ള വലിയ്യ്. മറ്റുള്ളവരെല്ലാം അവനെ ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഔലിയാക്കളാണ്. ഇതേ പോലെത്തന്നെയാണ് മാലാഖമാരും. അവര്‍ സത്യവിശ്വാസികളുടെ സഹായികളും ഉറ്റ മിത്രങ്ങളുമാണ്. ഇഹലോകത്ത് സത്യവിശ്വാസികളെ സന്‍മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാനും പരലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രമാകുവാനും മലക്കുകള്‍ സഹായിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു (41:31) എന്ന് സ്വര്‍ഗപ്രവേശത്തിന് അര്‍ഹരായ സദ്‌വൃത്തരോടായി മലക്കുകള്‍ പറയുന്നതിന്റെ താല്‍പര്യം. മലക്കുകളുടെ സഹായം അല്ലാഹുവിന്റെ കല്‍പന പ്രകാരമാണെന്ന വസ്തുതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട് (13:11). അല്ലാഹു വിധിച്ച രക്ഷയും ശിക്ഷയും നടപ്പാക്കുകയാണ് അവന്റെ ഹിതപ്രകാരം മാത്രം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന മലക്കുകള്‍ ചെയ്യുന്നത്. അതിനാല്‍ത്തന്നെ അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്ന വചനങ്ങളും മലക്കുകള്‍ നല്‍കുന്ന സംരക്ഷണത്തെപ്പറ്റി സൂചിപ്പിക്കുന്ന സൂക്തങ്ങളും തമ്മില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ല.

ക്വുർആനിലെ 2: 2:233 വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും 46:15 വചനത്തില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു മാസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്താൽ ഗർഭകാലം ആറ് മാസമാണ് എന്നാണ് വന്നു ചേരുക. ഇത് വ്യക്തമായ അബദ്ധമല്ലേ ?

സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനത്തിലും സൂറത്തു ലുഖ്മാനിലെ പതിനാലാം വചനത്തിലും മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുലകുടി പൂർത്തിയായ്ക്കാനുദ്ദേശിക്കുന്നവർ കുഞ്ഞുങ്ങൾക്ക് രണ്ട് വര്‍ഷമാണ് മുല കൊടുക്കേണ്ടതെന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനത്തിൽ "അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു" എന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗർഭകാലം ആറ് മാസമാണ് എന്നല്ലേ മനസ്സിലാവുകയെന്നാണ് വിമർശനം. അങ്ങനെത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് അതിനുള്ള വിശദീകരണം. ഒൻപത് മാസം കഴിഞ്ഞാണ് സാധാരണഗതിയിൽ പ്രസവം നടക്കാറുള്ളതെന്ന് ആരും പറഞ്ഞു കൊടുക്കാതെതന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം മുഹമ്മദ് നബിക്ക് (സ) അറിയുമായിരുന്നില്ല എന്ന കരുതുന്നത് ശുദ്ധ അസംബന്ധമാണ്.

ഈ വചനങ്ങളിൽ നിന്ന് നാം മനസിലാക്കേണ്ടത് കുറഞ്ഞ ഗർഭകാലം ആറു മാനസമാണ് എന്നാണ്. ഇങ്ങനെ മനസ്സിലാക്കിയവരായിരുന്നു ആദ്യകാല മുസ്ലിംകൾ. ഒരു സംഭവം നോക്കുക:

വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍ അവര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ പക്ഷം. പ്രശ്‌നത്തിനു പരിഹാരം തേടി പ്രവാചകാനുചരന്‍മാരുമായി ഉമര്‍ (റ) കൂടിയാലോചന നടത്തി. അബ്ദുല്ലാഹിബ്‌നു അബ്ബാസാണ് (റ) പ്രസ്തുത പ്രസവത്തെ ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിച്ചത്. സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനവും സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുല്‍ ബക്വറയിലെ വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും സൂറത്തുല്‍ അഹ്ക്വാഫില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്‍മാരിലെ ക്വുര്‍ആന്‍ വ്യാഖ്യാതാവെന്ന് അറിയപ്പെട്ടിരുന്ന ഇബ്‌നു അബ്ബാസ് (റ) കുറഞ്ഞ ഗര്‍ഭകാലം ആറു മാസമാണെന്ന് സമര്‍ത്ഥിച്ചത്. ഭരണാധികാരിയായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ ഖലീഫ കല്‍പിക്കുകയും ചെയ്തു.(ഇമാം അബ്ദുര്‍റസാഖ് തന്റെ മുസന്നഫിലും (7: 352) ഇമാം സുയൂത്തി തന്റെ ദുര്‍റുല്‍ മന്‍സൂറിലും (7: 442) നാഫിഉ ബിന്‍ ജുബൈറില്‍ നിന്ന് നിവേദനം ചെയ്തത്.)

ഉഥ്മാന്റെ (റ) ഭരണകാലത്തും സമാനമായ സംഭവമുണ്ടായതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നുണ്ട്. ആറാം മാസം കഴിഞ്ഞയുടനെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിച്ച ഖലീഫയെ തിരുത്തിയത് അലി(റ)യാണ്. നടേ പറഞ്ഞ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഖലീഫയുടെ വിധിയെ വിമര്‍ശിച്ചത് ഉഥ്മാന്‍ (റ) അംഗീകരിക്കുകയും സ്ത്രീയെ വെറുതെ വിടുകയും ചെയ്തു.(ഇമാം മാലികിന്റെ മുവത്വ 41: 11)

കുറഞ്ഞ ഗര്‍ഭകാലമെത്രയാണെന്ന കാര്യത്തില്‍ പ്രവാചകാനുചരന്‍മാരുടെ കാലം മുതല്‍ മുസ്‌ലിം ലോകത്ത് കാര്യമായ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നാലു കര്‍മശാസ്ത്ര സരണികളും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് അംഗീകരിക്കുന്നു. പിതൃത്വവും ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മദ്ഹബീ നിയമങ്ങളിലെല്ലാം ഈ അംഗീകാരത്തിന്റെ സ്വാധീനം കാണാനാവും. മുസ്‌ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.

ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്‍മാര്‍ പഠിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല്‍ ശിശുജീവനസാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല. രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. രണ്ടാമത്തെ തൈമാസികം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്‍കിയാല്‍ അത് ജീവിക്കും. ഈ സമയത്തെ ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. നല്ല പരിചരണം നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.

ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതുമുതല്‍ തന്നെ ശിശുജീവനസാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്‍പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്‍പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുപത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവനസാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയാലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവനസാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ശിശുവിന് ജീവനസാമര്‍ത്ഥ്യമുണ്ടാകൂവെന്നാണ് ഇന്ന് പൊതുവെ ചികിത്സാരംഗത്തുള്ളവര്‍ പറയാറുള്ളതെങ്കിലും അതിനേക്കാള്‍ മുമ്പ് പ്രസവിക്കപ്പെട്ടിട്ടും ജീവിച്ച റിക്കാര്‍ഡുകളുണ്ട്.

2006 ഒക്‌ടോബര്‍ 24ന് ഫ്‌ളോഡിറിയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് ജനിച്ച അമില്ലിയ ടൈലറെന്ന പെണ്‍കുട്ടിയാണ് ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം കഴിഞ്ഞ് ജീവനസാമര്‍ത്ഥ്യത്തോടെയിരിക്കുകയും പിന്നീട് വളര്‍ന്നു വലുതാവുകയും ചെയ്തയാളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും ദഹനവ്യവസ്ഥക്കും തലച്ചോറിനുമെല്ലാം നിരവധി തകരാറുകളുണ്ടായിരുന്നുവെങ്കിലും മികച്ച സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഒരു കൂട്ടം ഭിഷഗ്വരന്‍മാര്‍ ഭഗീരഥപ്രയത്‌നം നടത്തി കുട്ടിയെ ജീവനോടെ നിലനിര്‍ത്തുകയാണുണ്ടായത്. നീണ്ട നാലുമാസങ്ങളില്‍ ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അവരുടെ മാതാപിതാക്കള്‍ക്ക് ജീവനുള്ള കുഞ്ഞിനെ ലഭിച്ചത് എന്നര്‍ത്ഥം.

രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവനസാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പൂര്‍ണ വളര്‍ച്ചയെത്തി പുറത്തുവരുന്ന കുഞ്ഞ് മാതൃശരീരത്തിനകത്ത് തന്റെ ആദ്യകോശമുണ്ടാകുന്നതു മുതല്‍ മുപ്പത്തിയൊന്‍പത് ആഴ്ചക്കാലമാണ് കഴിച്ചുകൂട്ടുന്നത്. പൂര്‍ണമായ ഗര്‍ഭകാലമാണിത്. ഇതിനുമുമ്പ് ഏതു സമയത്തും കുഞ്ഞ് പ്രസവിക്കപ്പെടാം. ഗര്‍ഭാശയത്തിനകത്തും പുറത്തും കുഞ്ഞിന് വളരാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്തുവെച്ചിരിക്കുന്നവനാണ് സ്രഷ്ടാവ്. മാതൃശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ശിശുവിന് പിന്നെ മാതാവുമായുള്ള ജൈവികബന്ധം അതിന്റെ മുലകുടിയാണ്. മനുഷ്യശിശുവിന്റെ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന കാര്യത്തില്‍ ശാസ്ത്രവും ക്വുര്‍ആനും ഒരേ അഭിപ്രായമാണ് പുലര്‍ത്തുന്നത്.

പൂര്‍ണമായ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നു പറയുമ്പോള്‍ അതിനുമുമ്പ് ഏതുസമയത്തും മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ മുലകുടി നിന്നുപോകുവാനുള്ള സാധ്യത ക്വുര്‍ആന്‍ അംഗീകരിക്കുന്നു. മുലകുടിയോടു കൂടി ബന്ധപ്പെടുത്തിയാണ് കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുലകുടിയും ഗര്‍ഭകാലവും കൂടി മുപ്പത് മാസമാണെന്ന ക്വുര്‍ആനിക പരാമര്‍ശമാണ് ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസമാണെന്ന നിഗമനത്തിലെത്താന്‍ പ്രവാചകാനുചരന്മാരെ സഹായിച്ചത്. കാര്യമായ സാങ്കേതിക സഹായങ്ങളൊന്നുമില്ലെങ്കില്‍ പോലും, ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭാശയത്തിനകത്തുനിന്ന് പുറത്തുവരുന്ന കുഞ്ഞിന് ജീവിക്കുവാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ആറുമാസം പൂര്‍ത്തിയാക്കുന്നതോടെ ശിശുവിന്റെ ജീവനസാമര്‍ത്ഥ്യം തൊണ്ണൂറ് ശതമാനമാണെന്നാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്.

ആറു മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാങ്കേതിക സഹായങ്ങളോടെ സാധിക്കുമെന്നതിനാലാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ജീവനസാമര്‍ത്ഥ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു പറയുന്നത്. പ്രസ്തുത പുരോഗതിയുടെ ഫലമായി ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഒരു ധാരണ ചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. വിദഗ്ധരായ ചികിത്സകരുടെ മേല്‍നോട്ടത്തില്‍ ശക്തമായ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത രക്ഷിക്കല്‍ ശ്രമം നടക്കുന്നത്. അങ്ങനെ രക്ഷപെടുന്ന കുഞ്ഞുങ്ങള്‍ വ്യത്യസ്തതരം വൈകല്യങ്ങള്‍ക്ക് വിധേയമായിരിക്കും. തലച്ചോറ് വേണ്ടത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഓട്ടിസമടക്കമുള്ള വൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ശ്വാസകോശങ്ങളുടെയും കണ്ഠനാളികളുടെയും വളര്‍ച്ച പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ശിശുക്കള്‍ക്ക് മുല കുടിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. മാതൃമുലപ്പാല്‍ പിഴിഞ്ഞ് വായിലേക്ക് ഉറ്റിച്ചുകൊടുക്കുകയോ സമാന്തര പോഷകങ്ങള്‍ നല്‍കിയോ ആണ് ചികിത്സകന്‍മാര്‍ ഈ പ്രശ്‌നം പരിഹരിക്കാറുള്ളത്. ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും മുലകുടിയടക്കമുള്ള പല ശൈശവക്രിയകളും ചെയ്യാന്‍ അവയ്ക്ക് കഴിയുകയില്ലെന്നര്‍ത്ഥം.

മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ചു പറയുമ്പോള്‍ മാതാവ് തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ മുലകുടി പ്രായവും ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന് പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ആറുമാസമെങ്കിലുമുള്ള പൊക്കിള്‍കൊടി ബന്ധവും രണ്ടു വര്‍ഷത്തെ മുലകുടി ബന്ധവുമാണ് മാതൃശരീരവുമായി കുഞ്ഞിനുള്ള ജൈവികബന്ധമെന്ന ക്വുര്‍ആന്‍ പരാമര്‍ശം വളര്‍ന്നു വലുതായ ശേഷമുള്ള മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനിടയിലാണ് കടന്നുവരുന്നത്. മുലകുടി പ്രായവും കുറഞ്ഞ ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന ക്വുര്‍ആന്‍ പരാമര്‍ശം ശാസ്ത്രീയമായ കൃത്യത മാത്രമല്ല വൈകാരിക ബന്ധത്തിനുണ്ടാവേണ്ട ആഴവും വ്യക്തമാക്കുന്നതാണ്.

പ്രതിഫലനാളിൽ അവിശ്വാസികൾക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയുന്നു. ഇത് വൈരുധ്യമല്ലേ? ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം കാണുക: എന്നാല്‍ ഏതൊരുവന്ന്, തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, ആളി കത്തുന്ന നരകാഗ്നിയില്‍ കിടന്ന് എരിയുകയും ചെയ്യും.’’ (84:10) എന്നാല്‍ ഇടത് കൈയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എനിക്ക് എന്റെ ഗ്രന്ഥം നല്‍കപ്പെടാതിരുന്നെങ്കില്‍. (69:25) പരലോകത്ത് വെച്ച് അവിശ്വാസികള്‍ക്ക് അവരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം നല്‍കപ്പെടുക അവരുടെ പിന്‍ഭാഗത്തു കൂടി ഇടത് കൈയ്യിലായിരിക്കുമെന്ന് മുഹമ്മദ് നബി(ﷺ) വ്യക്തമാക്കിയതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളില്‍ ഇക്കാര്യമാണ് വ്യക്തമാക്കിയിരിക്കുന്നത്. സൂറത്തുല്‍ –ഇന്‍ശിഖാഖി–ലെ പത്താം വചനത്തില്‍ (84:10) അവിശ്വാസിക്ക് അവന്റെ മുതുകിന് പിന്നിലൂടെയാണ് രേഖ ലഭിക്കുന്നത് എന്നും സൂറത്തുല്‍ ഹാഖയിലെ 25ാം വചനത്തില്‍(69:25) അവന്റെ ഇടത് കൈയിലാണ് അത് കിട്ടുകയെന്നും പറയുമ്പോള്‍ ഒരു സൂക്തം മറ്റൊരു സൂക്തത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്.
ക്രൈസ്തവർക്ക് യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടി വരികയില്ലെന്ന് 5:69 ൽ പറയുന്നു. ഇതിന് വിരുദ്ധമായി അവർക്ക് സ്വർഗം നിഷിദ്ധമാണെന്ന് 5:72 ലും പറയുന്നു. ഇതിലേതാണ് ശരി? ജന്‍മമല്ല, വിശ്വാസവും കര്‍മവുമാണ് മനുഷ്യരുടെ മോചനത്തിനുള്ള മാര്‍ഗമെന്ന് വ്യക്തമാക്കുന്നതാണ് സൂറത്തുല്‍ മാഇദയിലെ 69-ാം വചനം. ഈ വചനം തന്നെ 2:62 ലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്: സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രൈസ്തവരോ ആരാകട്ടെ അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.” ഈ സൂക്തത്തില്‍ മോക്ഷത്തിനുള്ള മാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് മൂന്ന് കാര്യങ്ങളാണ്. (ഒന്ന്) അല്ലാഹുവിലുള്ള വിശ്വാസം. (രണ്ട്) അന്ത്യദിനത്തിലുള്ള വിശ്വാസം. (മൂന്ന്) സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക. ഏത് വിഭാഗത്തില്‍ പെട്ടവരായിരുന്നാലും ഈ മൂന്നു കാര്യങ്ങളുമുണ്ടെങ്കില്‍ സ്വര്‍ഗപ്രവേശം ലഭിക്കുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു ഏകനും അദ്വിതീയനും അതുല്യനുമാണെന്ന് വിശ്വസിക്കുകയും അവന്നു മാത്രം ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവനാണ് അല്ലാഹുവില്‍ വിശ്വസിച്ചവന്‍ എന്നാലര്‍ത്ഥം. മരണാനന്തര ജീവിതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പരലോകത്ത് വെച്ച് ലഭിക്കണമെന്ന് കാംക്ഷിക്കുകയുമാണ് അന്ത്യദിനത്തിലുള്ള വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്. ദൈവികമെന്ന് ഉറപ്പുള്ള വിജ്ഞാന സ്രോതസ്സുകളില്‍ പരാമര്‍ശിക്കപ്പെട്ട നന്‍മകള്‍ ചെയ്യുകയും തിന്‍മകളില്‍നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്നവനാണ് സല്‍കര്‍മങ്ങള്‍ ചെയ്യുന്നവന്‍. ഇക്കാര്യങ്ങള്‍ ജീവിതത്തിലുള്ള ഒരാള്‍ക്ക് ദു:ഖിക്കേണ്ടി വരികയില്ലെന്ന സുവിശേഷമറിയിക്കുകയാണ് മുകളില്‍ വിവരിക്കപ്പെട്ട സൂക്തം ചെയ്യുന്നത്. ക്രിസ്തുവിനെ അനുധാവനം ചെയ്തുകൊണ്ട് മോക്ഷത്തിന്റെ മാര്‍ഗത്തിലെത്തിച്ചേരേണ്ട ക്രൈസ്തവര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ അവഗണിച്ചുകൊണ്ട് നരകത്തിന്റെ പാതയിലെത്തിച്ചേര്‍ന്നതിനെ വിമര്‍ശിക്കുകയാണ് 5:72 മുതല്‍ 75 വരെ സൂക്തങ്ങളില്‍ ഖുര്‍ആന്‍ ചെയ്യുന്നത്. യേശു തന്നെയാണ് ദൈവമെന്നും ത്രിയേകത്വത്തിലെ ഒരു വ്യക്തിമാത്രമാണ് അല്ലാഹുവെന്നും വിശ്വസിക്കുന്ന ക്രൈസ്തവര്‍ മോക്ഷത്തിലെത്തിച്ചേരുവാന്‍ 5:69ല്‍ നിര്‍ദേശിക്കപ്പെട്ട ഒന്നാമത്തെ കാര്യത്തില്‍ തന്നെ പിഴച്ചുപോവുകയാണ് ചെയ്തിട്ടുള്ളതെന്നും അതിനാല്‍ അവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്നും വ്യക്തമാക്കുകയുമാണ് ഈസൂക്തങ്ങളില്‍ ചെയ്യുന്നത്. ഇവ 5:69 ന്റെ അനുപൂരകമായ സൂക്തങ്ങളാണ് എന്നര്‍ഥം. ത്രിയേക വിശ്വാസത്തില്‍ നിന്ന് രക്ഷപ്പെട്ട് കൊണ്ട് ഏകദൈവാരാധനയിലേക്ക് കടന്നുവരികയും ദൈവികമെന്ന് ഉറപ്പ് പറയാവുന്ന ഖുര്‍ആനിലും അതിന്റെ പ്രായോഗിക ജീവിത മാതൃകയായ നബിചര്യയിലും വിശദീകരിക്കപ്പെട്ട സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും പരലോകമോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ ക്രൈസ്തവരടക്കമുള്ള സകല മനുഷ്യര്‍ക്കും സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടുമെന്നാണ് 5:69 ല്‍ പറയുന്നത്. ക്രൈസ്തവരുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുകയും വേദഗ്രന്ഥത്തിലെ തിരുത്തലുകളെ വ്യക്തമാക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയുമായി യാതൊരു രീതിയിലും 5:69 സൂക്തം വൈരുധ്യം പുലര്‍ത്തുന്നില്ല.
അല്ലാഹു കാരുണ്യത്തെ സ്വന്തത്തിൽ ബാധ്യതയായി രേഖപ്പെടുത്തിയെന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തത്തിന് (6:12) എതിരല്ലേ അവന് താന് ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും നരകത്തിലിടുകയും ചെയ്യുമെന്ന് പറയുന്ന (ഉദാ 6:35,14:4) സൂക്തങ്ങൾ ? കരുണാവാരിധിയാണ് അല്ലാഹു. അളവറ്റ കാരുണ്യത്തിന്റെ സ്രോതസ്സാണവന്‍. പരമാണുവിനകത്തെ ചലനങ്ങള്‍ മുതല്‍ താരാസമൂഹങ്ങളിലെ സ്‌ഫോടനങ്ങള്‍ വരെ അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗങ്ങളും സസ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യവും വന്യമൃഗങ്ങളില്‍ പോലും കണ്ടുവരുന്ന പരസ്പര സഹകരണവുമെല്ലാം ദിവ്യ കാരുണ്യത്തിന്റെ ഫലമാണ്. എന്റെ കാരുണ്യം സകല വസ്തുക്കള്‍ക്കും വ്യാപകമായിരിക്കുന്നു (7:156) വെന്നാണ് അല്ലാഹു പറയുന്നത്. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു (6:12) വെന്നും അവന്‍ പറയുന്നു. സൂറത്തുല്‍ അന്‍ആമിലെ 54-ാമത്തെ വചനത്തിലും ഇക്കാര്യം തന്നെ സൂചിപ്പിക്കുന്നുണ്ട്. സ്വന്തത്തെയും തന്റെ ചുറ്റുപാടുകളെയും കുറിച്ച് പഠിക്കുന്ന മനുഷ്യന് ദിവ്യ കാരുണ്യത്തെകുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍കഴിയും. മാതാവിന്റെയും പിതാവിന്റെയും ശരീരത്തിലെ രണ്ട് അര്‍ധ കോശങ്ങളെ കൂട്ടിയോജിപ്പിച്ച് സിക്താണ്ഡമാകുന്നത് മുതല്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതിനു നല്‍കുന്ന പരിരക്ഷവരെയുള്ള കാര്യങ്ങളിലും ശേഷമുള്ള കാര്യങ്ങളിലും ശേഷമുള്ള ജനനത്തിലും വളര്‍ച്ചയിലുമെല്ലാം അല്ലാഹുവിന്റെ അപാരമായ കാരുണ്യമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പടച്ചതമ്പുരാന്റെ ഈ കാരുണ്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യര്‍ക്ക് വിശേഷബുദ്ധിയും ചിന്താസ്വാതന്ത്ര്യവും നല്‍കിയത്. സ്വതന്ത്രമായ കൈകാര്യകര്‍ത്തൃത്വത്തിന് കഴിയുന്ന ഏക ജീവിയാണല്ലോ മനുഷ്യന്‍. ചിന്തിച്ച് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന അവന്ന് നന്മ ചെയ്ത് ഉല്‍കൃഷ്ടനാകുവാനും തിന്മ ചെയ്ത് നികൃഷ്ടനാകാനും സാധിക്കും. നന്മയുടെ മാര്‍ഗം തിരഞ്ഞെടുത്ത് ഉത്തമ മനുഷ്യരായി ജീവിക്കണമെന്നതാണ് ദൈവിക ശാസന. ദൈവികമായ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമേ മനുഷ്യസമൂഹം ഭദ്രമായി നിലനില്‍ക്കുകയുള്ളൂ. ധാര്‍മിക നിയമങ്ങള്‍ അനുസരിക്കപ്പെടുന്ന സമൂഹത്തില്‍ മാത്രമേ സന്തോഷവും സമാധാനവും നിലനില്‍ക്കൂ. അപ്പോള്‍, ധാര്‍മ്മിക നിയമങ്ങള്‍ അനുസരിക്കേണ്ടത് മനുഷ്യരുടെയെല്ലാം ബാധ്യതയാണ്. പക്ഷേ, ഈ നിയമങ്ങള്‍ അനുസരിക്കാതിരിക്കുവാനുള്ള പൈശാചികമായ ഒരു തൃഷ്ണ അകത്തളത്തിലുണ്ട്. ഈ തൃഷ്ണക്ക് കടിഞ്ഞാണിട്ടാല്‍ മാത്രമെ ആഹ്ലാദഭരിതവും സമാധാന സമ്പുഷ്ഠവുമായ മനുഷ്യ സമൂഹത്തിന്റെ സൃഷ്ടി സാധിക്കൂ. ചിന്താശേഷിയുള്ള മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗം തന്നെയാണ് ഉല്‍കൃഷ്ടമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ട കാര്യങ്ങള്‍ ചെയ്യുകയെന്നത്. അതുകൊണ്ടാണ് പരമകാരുണികനായ അല്ലാഹു ഈ ഭൂമിയില്‍ നന്മ ചെയ്തവര്‍ക്ക് മരണാനന്തരം നന്മയും തിന്മ ചെയ്തവര്‍ക്ക് പരലോകത്ത് തിന്മയും പ്രതിഫലമായി ലഭിക്കുമെന്ന നിയമമുണ്ടാക്കിയത്. നന്മയെയും, തിന്മയെയും, സത്യത്തെയും, അസത്യത്തെയും, നീതിയെയും അനീതിയെയുമെല്ലാം അല്ലാഹുവിന്റെ കാരുണ്യം തുല്യമായാണ് ഗണിക്കുന്നതെങ്കില്‍ പിന്നെ സത്യത്തിനും നന്മക്കും നീതിക്കുമെന്തു വില? അതു ശരിയല്ല നന്മക്കും തിന്മക്കും അവക്കനുസൃതമായ പ്രതിഫലം നല്‍കണം. ഇതാണ് അല്ലാഹുവിന്റെ നീതി. പരലോകത്ത് വെച്ച് ഇഹലോകത്തിലെ ചെയ്തികള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. തെറ്റു ചെയ്ത വ്യക്തികള്‍ക്ക്മരണാനന്തരം ലഭിക്കുന്ന കഠിനമായ ശിക്ഷപോലും മാനവരാശിയോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഗമാണെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. ഓരോരുത്തരും ചെയ്ത നന്മകള്‍ക്ക് പരലോകത്ത് വെച്ച് തക്കതായ പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവനവന്‍ ചെയ്ത നന്മതിന്മകള്‍ക്ക് അവന്‍ തന്നെയാണ് ഉത്തരവാദി. നന്മ തെരഞ്ഞെടുക്കുവാനും തിന്മ തെരെഞ്ഞടുക്കുവാനും ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ദൈവികശാസനകള്‍ക്കനുസൃതമായി വിനിയോഗിക്കപ്പെടുമ്പോഴാണ് ഒരാള്‍ സ്വര്‍ഗ്ഗാവകാശിയായി തീരുന്നത്. മറിച്ചാകുമ്പോള്‍ നരകാവകാശിയും. (3:57,2:39,2:286,73:19 എന്നിവ നോക്കുക). സന്മാര്‍ഗപ്രാപ്തി ഒരു ദൈവിക ദാനമാണ്. അത് ലഭിക്കുന്നത് മനുഷ്യപ്രയത്‌നം കൊണ്ടാണെന്ന് മാത്രം. തുറന്ന മനസ്സും സത്യം കണ്ടെത്തണമെന്ന ആഗ്രഹവും വെച്ചുകൊണ്ട് സന്മാര്‍ഗത്തിലെത്താന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന ദാനമാണ് സന്മാര്‍ഗ പ്രാപ്തി. അതുനല്‍കുവാന്‍ ഒരാള്‍ക്കും കഴിയില്ല. ഒരാളെയും സന്മാര്‍ഗത്തിലെത്തിക്കുവാന്‍ മറ്റൊരാള്‍ക്കാവില്ല. സല്‍പന്‍ഥാവിനെ കുറിച്ച് ഉപദേശിച്ചുകൊടുക്കുക മാത്രമാണ് ഇവ്വിഷയകമായി മനുഷ്യര്‍ക്ക് പരസ്പരം ചെയ്യാന്‍ കഴിയുന്നകാര്യം. സത്യമാര്‍ഗത്തിലെത്തിക്കുന്നത് അല്ലാഹു മാത്രമാണ്. പാശ്ചാതപിച്ചു മടങ്ങിയവരെ തന്റെ മാര്‍ഗത്തിലേക്കവന്‍ നയിക്കുന്നു. (13:27). തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ വിശ്വാസത്തിന്റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്. (10:9). സത്യനിഷേധത്തിന്റെ കാര്യവും ഇതേപോലെ തന്നെയാണ്. അഹങ്കാരംമൂലം ദൈവശാസനകള്‍ ലംഘിച്ചു ജീവിക്കുകയും ദൈവം നല്‍കിയ ഇന്ദ്രിയങ്ങള്‍ സത്യാന്വേഷണത്തിന് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവരെ ദുര്‍മാര്‍ഗത്തിലാക്കുന്നതും അല്ലാഹുതന്നെയാണ്. മനുഷ്യരുടെ കര്‍മങ്ങള്‍ ദുഷിക്കുകയും വിശ്വാസം പിഴക്കുകയും ചെയ്യുമ്പോള്‍ ദൈവവിധിപ്രകാരം അവര്‍ ദുര്‍മാര്‍ഗത്തില്‍ ചെന്ന് ചാടുന്നു. ദുര്‍മാര്‍ഗത്തില്‍നിന്ന് ഒരാളെ രക്ഷിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല; അല്ലാഹുവാണ് ആളുകളെ ദുര്‍മാര്‍ഗത്തിലാക്കുന്നത്. അങ്ങനെ ആക്കുന്നതിനു കാരണം അവരുടെ കര്‍മങ്ങളാണെന്നു മാത്രം. അവിശ്വസിക്കുകയും അന്യായം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുന്നതല്ല. നരകത്തിന്റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെനയിക്കുന്നതുമല്ല. (4:168). താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു (14:4) വെന്ന ഖുര്‍ആന്‍ വചനത്തിനര്‍ഥം അല്ലാഹു യാതൊരു മാനദണ്ഡവുമില്ലാതെ കുറേയാളുകളെ സന്മാര്‍ഗത്തിലും വേറെ കുറേപേരെദുര്‍മാര്‍ഗത്തിലുമാക്കും എന്നല്ല. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും വിഷയത്തിലെ അല്ലാഹുവിന്റെ ഉദ്ദേശ്യം മനുഷ്യരുടെ കര്‍മങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മറ്റുസൂക്തങ്ങളില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സന്‍മാര്‍ഗത്തിലെത്തുവാനുള്ളആത്മാര്‍ത്ഥമായ അഭിവാഞ്ഛയും പശ്ചാത്താപ വിവശമായ ഹൃദയവും തുറന്ന മനസ്സുമുള്ളവരെയാണ് അല്ലാഹു സന്‍മാര്‍ഗത്തിലാക്കുന്നത്. സത്യാന്വേഷണ തൃഷ്ണയില്ലാതിരിക്കുകയും അഹങ്കാരം മൂലം ദൈവശാസനകള്‍ ലംഘിച്ചു ജീവിക്കുകയും ചെയ്യുന്നവരെയാണ് അല്ലാഹു ദുര്‍മാര്‍ഗത്തിലെത്തിക്കുന്നത്. ഓരോരുത്തരും ആഭിമുഖ്യം കാണിക്കുന്ന മാര്‍ഗത്തിലേക്കാണ് അല്ലാഹു അവരെ നയിക്കുകയെ ന്ന വസ്തുതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന് നാം ഏറ്റവും എളുപ്പമുള്ളതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്. എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്യുന്നുവോ അവന്ന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ് (92:5-10). നന്മയും തിന്മയും പ്രവര്‍ത്തിക്കുവാന്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കപ്പെട്ടതിനാലാണ്, സന്‍മാര്‍ഗത്തിനും ദുര്‍മാര്‍ഗത്തിനും നിമിത്തമായിതീരുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നത്. മറ്റു ജീവികളെപോലെ നന്മ തിന്മകള്‍ വിവേചിച്ചറിയുവാനുള്ള കഴിവ് മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ സന്‍മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും പ്രശ്‌നം തന്നെ ഉല്‍ഭവിക്കുകയില്ലായിരുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെയും മറ്റു ജീവികളെപ്പോലെ ജന്മവാസനകള്‍ക്കനുസരിച്ചു മാത്രം ജീവിക്കുന്നവരാക്കിത്തീര്‍ക്കാമായിരുന്നു. അവരെയെല്ലാം വിശ്വാസികളാക്കി തീര്‍ക്കാമായിരുന്നു. എന്നാല്‍ മറ്റു സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യതിരിക്തമായ ഒരു അസ്തിത്വമാണ് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നത്. നന്മയും തിന്മയും സ്വപ്രയത്‌നം കൊണ്ട് വ്യവഛേദിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന ഏക ജീവിയാണവന്‍. പ്രസ്തുത സവിശേഷത തന്നെ എടുത്തുകളഞ്ഞു കൊണ്ട് ജന്മനാ തന്നെ മനുഷ്യരെ വിശ്വാസികളായി സൃഷ്ടിക്കാന്‍ അല്ലാഹുവിന് സാധിക്കുമായിരുന്നു. ഇക്കാര്യമാണ്, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയൊക്കെ അവന്‍ സന്മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു (6:35) വെന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ മാര്‍ഗദര്‍ശനം നല്‍കുവാനുള്ള അവന്റെ പരമാധികാരം പ്രഖ്യാപിക്കുന്ന സൂക്തങ്ങളുമായോ മനുഷ്യ സമൂഹത്തിലെ വിശ്വാസ വൈവിധ്യത്തെ അംഗീകരിക്കുന്ന സൂക്തങ്ങളുമായോ യാതൊരു വിധ വൈരുധ്യങ്ങളും പുലര്‍ത്തുന്നില്ലെന്നതാണ് വാസ്തവം.

മനുഷ്യന് എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ടയിൽ നിന്നാണെന്നും (96:2) വെള്ളത്തിൽ നിന്നാണെന്നും (21: 30, 24: 45, 25: 54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണിൽ നിന്നാണെന്നും(15:26) മണ്ണിൽ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയിൽ നിന്നാണെന്നും (11:61) ശുക്ലത്തിൽ നിന്നാണെന്നു (16:4,75:37)മെല്ലാം ഖുര്‍ആനിൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

മനുഷ്യന്റെ സൃഷ്ടിയെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളില്‍ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ്. ഈ വൈവിധ്യങ്ങള്‍ പക്ഷേ വൈരുധ്യങ്ങളല്ല. മനുഷ്യ സൃഷ്ടിയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാം ശരിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഖുര്‍ആനില്‍ മനുഷ്യ സൃഷ്ടിയെ കുറിച്ച് പറയുന്ന സൂക്തങ്ങള്‍ രണ്ടുതരത്തിലുള്ളവയാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നവയാണ് ഒന്ന്. രണ്ടാമത്തെതാകട്ടെ, സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവയാണ്. രണ്ടും കൂട്ടിക്കലര്‍ത്തി കൊണ്ടാണ് പലപ്പോഴും വൈരുധ്യങ്ങള്‍ ആരോപിക്കപ്പെടുന്നത്. ഇവയെ രണ്ടായി കണ്ടുകൊണ്ട് തന്നെ പഠനത്തിന്വിധേയമാക്കിയാല്‍ ഇവയില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ലെന്ന് മാത്രമല്ല, ഇവയെല്ലാം കൃത്യവും ശാസ്ത്രീയവുമാണെന്ന് വ്യക്തമാവും.

ആദിമ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍താഴെ:

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍)മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യരെസൃഷ്ടിച്ചിരിക്കുന്നു-(15:26)

അവനെ(ആദമിനെ) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു -(3:59)

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു-(30:20)

അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നുംസൃഷ്ടിച്ചു-(35:11)

അവനത്രേ കളി മണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്-(6:2)

എല്ലാ ജന്തുക്കളെയും അവന്‍ വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു-(24:45)

അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. (25:54)

ആദി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്നാണ് ഈ സൂക്തങ്ങളില്‍ നിന്ന് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. മണ്ണില്‍ നിന്ന് എന്നപ്രയോഗം പൊതുവായ ഒരു പരാമര്‍ശമാണ്. തുറാബ് എന്നാണ് മണ്ണിന് അറബിയില്‍ പറയുക. ഏതു തരം മണ്ണിനും പറയാവുന്ന ഒരു പൊതുനാമമാണിത്. ഏതുതരം മണ്ണില്‍ നിന്നാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന ചോദ്യത്തിന് കളിമണ്ണില്‍ (ഹമഅ്,ത്വീന്‍) നിന്ന് എന്ന ഉത്തരമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതുതരം കളിമണ്ണ് എന്ന ചോദ്യത്തിനാണ് ഖുര്‍ആന്‍ സ്വല്‍സ്വാല്‍ എന്നും മസ്‌നൂന്‍ എന്നും ഉത്തരം പറയുന്നത്. കളിമണ്ണിന്റെ രണ്ട് സ്വഭാവങ്ങളാണ് ഈ നാമങ്ങളില്‍ പ്രകടമാവുന്നത്. മുട്ടിയാല്‍ ശബ്ദിക്കുന്ന മണ്ണ് എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നുമാണ് യഥാക്രമം ഈ പദങ്ങളുടെ അര്‍ത്ഥം. അഥവാ, ആദിമനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണ് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് നാം മറ്റു സൂക്തങ്ങളില്‍ കാണുന്നത്.

മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തം(25:54) മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലര്‍ത്തുന്നില്ലേയെന്ന് ചോദിക്കാവുന്നതാണ്. ഇല്ലയെന്നു തന്നെയാണ് ഉത്തരം. മനുഷ്യനെ മണ്ണില്‍നിന്നു മാത്രമായി സൃഷ്ടിച്ചിരിക്കുന്നുവെന്നോ ജലത്തില്‍ നിന്നു മാത്രമായി പടക്കപ്പെട്ടിരിക്കുന്നുവെന്നോ ഖുര്‍ആനിലൊരിടത്തും പരാമര്‍ശമില്ല. അതുകൊണ്ട് തന്നെ ഈ വചനങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. മനുഷ്യനെ വെള്ളത്തില്‍ നിന്നും മണ്ണില്‍ നിന്നുമായി വെള്ളത്തിന്റെയും മണ്ണിന്റെയും മിശ്രിതത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന് മാത്രമെ ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പറയാനാകൂ. വെള്ളം ചേര്‍ത്ത് മണ്ണ് കുഴച്ച് കളിമണ്‍ രൂപമുണ്ടാക്കുക എന്നത് സ്വാഭാവികമായകാര്യമാണല്ലോ. ഇപ്രകാരമായിരിക്കും അല്ലാഹു ആദിമനുഷ്യന്റെ രൂപം നിര്‍മിച്ചത്. ആദി മനുഷ്യന്റെ രൂപം കളിമണ്ണില്‍ നിന്ന് രൂപപ്പെടുത്തിയശേഷം അല്ലാഹുവിന്റെ ആത്മാവില്‍ നിന്ന് ഊതിയപ്പോഴാണ് മനുഷ്യനുണ്ടായതെന്നത്രെ ഖുര്‍ആനില്‍ പറയുന്നത്.(15:28,29). ആദ്യത്തെ മനുഷ്യന്റെ മാത്രമല്ല എല്ലാ മനുഷ്യരുടെ ഘടനയിലും വെള്ളം ഒരുനിര്‍ണ്ണായക ഘടകം തന്നെയാണ്. അതുപോലെ തന്നെ മണ്ണിലെ മൂലകങ്ങളും.

എല്ലാ ജൈവ വസ്തുക്കളും ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുര്‍ആനിക പരാമര്‍ശ(24:45,21:30)ത്തിന്റെ വരുതിയില്‍ വരുന്നവനാണ് മനുഷ്യനുമെന്ന വസ്തുത വ്യക്തമാക്കുക കൂടിയാണ് സൂറത്തുല്‍ ഫുര്‍ഖാനിലെ വചനം(25:54) ചെയ്യുന്നത്. സത്യത്തില്‍ ജൈവ വസ്തുവിന്റെ അടിസ്ഥാന ഘടകം ജലമാണ്. കോശത്തിന്റെ ചൈതന്യം നിലനില്‍ക്കുന്നതു തന്നെ ജലത്തിന്റെ സാന്നിധ്യത്തെ ആശ്രയിച്ചാണ്. ഏതൊരു ജൈവ ശരീരത്തെയും വിഘടനത്തിന് വിധേയമാക്കിയാല്‍ പ്രധാനമായും ലഭിക്കുക ജലമായിരിക്കും. മനുഷ്യശരീരമെടുക്കുക അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജലമാണ്. അസ്ഥികളില്‍ പോലും 22 ശതമാനത്തോളം ജലം അടങ്ങിയിട്ടുണ്ട്. മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന ഖുര്‍ആനിക പരാമര്‍ശം തികച്ചും വാസ്തവമാകുന്നു. മനുഷ്യശരീരത്തില്‍ മണ്ണിലുള്ള ധാതുലവണങ്ങളും ജലവുമാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യന്‍ കളിമണ്ണില്‍ നിന്നും ജലത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യ സൃഷ്ടി വിശദീകരിക്കുമ്പോള്‍ വന്ന വൈരുധ്യങ്ങളല്ല, പ്രത്യുത, സൃഷ്ടിക്കുവേണ്ടി അല്ലാഹു ഉപയോഗിച്ച വസ്തുക്കളുടെ വൈവിധ്യമാണ് വ്യക്തമാക്കുന്നത്.

സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള മനുഷ്യസൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ തമ്മിലും വൈരുധ്യങ്ങളൊന്നും വെച്ചു പുലര്‍ത്തുന്നതായി കാണുവാന്‍ സാധിക്കുന്നില്ല. ഏതാനും സൂക്തങ്ങള്‍ കാണുക:

അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? (75:37)

മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു.(16:4)

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു. (76:2)

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.(96:2)

ഈ വാക്യങ്ങളെല്ലാം തന്നെ ലൈംഗിക പ്രത്യുല്‍പാദനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ ക്കുറിക്കുന്നവയാണ്. സൂറത്തുല്‍ ഖിയാമയില്‍ (75:37)പറഞ്ഞിരിക്കുന്ന ശുക്ലത്തില്‍ നിന്നുള്ള കണം (നുത്വ്ഫത്തന്‍ മിന്‍ മനിയ്യ്)ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്. സൂറത്തു ന്നഹ്‌ലില്‍ (16:4) പ്രതിപാദിക്കപ്പെട്ട ബീജകണം (നുത്വ്ഫ) എന്ന പദപ്രയോഗത്തിന്റെ വിവക്ഷയും അതുതന്നെ. ബീജ സങ്കലനം കഴിഞ്ഞശേഷമുള്ള അവസ്ഥയെകുറിക്കുന്നതാണ് സൂറത്തുല്‍ ഇന്‍സാനിലെ(76:2) കൂടിച്ചേര്‍ന്നുണ്ടായ ബീജം (നുത്വ്ഫത്തിന്‍ അംശാജിന്‍) എന്ന പ്രയോഗം. സൂറത്തുല്‍ അലഖില്‍ ഭ്രൂണമെന്ന് (അലഖ്) പറഞ്ഞിരിക്കുന്നത് ബീജസങ്കലനത്തിന് ശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്നതിനാണ്. അലഖ് എന്നഅറബി പദത്തിനര്‍ത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ജന്തുശരീരത്തില്‍ അള്ളിപിടിക്കുന്നതിനാല്‍, അട്ട എന്ന ജീവിക്ക് ‘അലഖ്‘ എന്നുപറയാറുണ്ട്. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപിടിച്ചാണ് വളരാനാരംഭിക്കുന്നത്. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്റെ രൂപം അട്ടയുടേതിന് സമാനവുമാണ്. (അലഖ് എന്ന പദത്തിനാണ് മുന്‍കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടെ കാലഘട്ടത്തിലെ ധാരണ പ്രകാരം രക്തക്കട്ടയെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്). ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ് നല്‍കുന്നത് എന്ന വസ്തുതയാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. മനുഷ്യന്റെ ആദി സൃഷ്ടിയും ബീജസങ്കലനവും ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളും പ്രതിപാദിക്കുന്ന സൂറത്തുല്‍ മുഅ്മിനൂനിലെ സൂക്തങ്ങളില്‍ (23:12-14) ഇക്കാര്യം കുറേകൂടി വ്യക്തമായി കാണാനാവും: തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്ന് നാംസൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജ(നുത്വ്ഫ)മായി കൊണ്ട് അവനെ നാംഭദ്രമായ ഒരുസ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി(അലഖ) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി (മുള്ഗഃ) രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂട(ഇളാം)മായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം(ലഹ്മ്) കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.’’

വിഷയാവതരണത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന വൈവിധ്യത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മനുഷ്യ സൃഷ്ടിയെ കുറിച്ച് ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍. ശുക്ലകണത്തില്‍ നിന്നാണ് മനുഷ്യ സൃഷ്ടിനടന്നത് എന്ന പരാമര്‍ശവും കൂടിച്ചേര്‍ന്നുണ്ടായ ഭ്രൂണമാണ് മനുഷ്യശിശുവായി മാറുന്നത് എന്ന പ്രസ്താവനയും ഒരേ പോലെ ശരിയാണ്. നുത്വ്ഫ, അലഖ, മുള്ഗ, ഇളാം തുടങ്ങി ബീജസങ്കലനത്തെയും ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഭ്രൂണശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതേ പോലെ തന്നെയാണ് മനുഷ്യരുടെ ആദിമ സൃഷ്ടിനടന്നത് മണ്ണില്‍ നിന്നാണെന്നും ഭൂമിയില്‍ നിന്നാണെന്നും കളിമണ്ണില്‍ നിന്നാണെന്നും വെള്ളത്തില്‍ നിന്നാണെന്നുമെല്ലാം ഉള്ള പരാമര്‍ശങ്ങള്‍. ഇവയെല്ലാം ശരിയാണ്. ഇവയില്‍ യാതൊരു വൈരുധ്യവുമില്ല. ഒരേകാര്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ പ്രതിപാദിക്കുകയെന്ന വൈവിധ്യത്തിന്റെ രീതി സ്വീകരിച്ചുകൊണ്ട് മനുഷ്യന് അസ്തിത്വ ബോധംപ്രദാനം ചെയ്യുകയാണ് ഈ സൂക്തങ്ങളെല്ലാം ചെയ്യുന്നത്.

തിന്മകളെല്ലാം ചെകുത്താനിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് 38:41 ലും നമ്മിൽ നിന്നു തന്നെയാണെന്ന് 4:79ലും, അല്ലാഹുവിൽ നിന്നാണെന്ന് 4:78 ലും പറയുന്നു. ഇതെല്ലാം ഒരേപോലെ ശരിയാവുന്നതെങ്ങിനെ? നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയുമായിരിക്കും. ഈവ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവാണ്. നല്ല ഭക്ഷണങ്ങളുപയോഗിക്കുകയും സദ്‌വൃത്തരായി ജീവിക്കുകയും ചെയ്യുന്നവര്‍ പൊതുവെ അരോഗദൃഢഗാത്രരായിരിക്കും. മദ്യപാനവും അധാര്‍മ്മികവൃത്തികളും ജീവിതചര്യയാക്കിയവര്‍ ദു:ഖങ്ങളിലും ദുരിതങ്ങളിലും പ്രയാസപ്പെടേണ്ടിവരും. ഇത് കര്‍മ്മഫലങ്ങളെ കുറിച്ചദൈവിക വിധിയാണ്. ഈ വിധിക്കനുസൃതമായാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരാള്‍ അരോഗദൃഢഗാത്രനാകുന്നത് ദൈവ വിധിപ്രകാരമാണ്. പക്ഷേ, ഈ ദൈവ വിധികള്‍ മനുഷ്യര്‍ക്ക് ബാധകമാകുന്നത് അവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. നന്മയുടെയും തിന്മയുടെയും അടിസ്ഥാനപരമായ ഉറവിടം അല്ലാഹുവാണെന്ന വസ്തുതയാണ് സൂറത്തുന്നിസാഇലെ 78ാം സൂക്തം വ്യക്തമാക്കുന്നത്. അവര്‍ക്ക് വല്ലനേട്ടവും വന്നുകിട്ടിയാല്‍ അവര്‍പറയും: ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്. അവര്‍ക്ക് വല്ല ദോഷവും വന്നുഭവിച്ചാല്‍ അവര്‍ പറയും: അത് നീ കാരണം ഉണ്ടായതാണെന്ന്. പറയുക: എല്ലാം അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണ്. അപ്പോള്‍ ഈ ആളുകള്‍ക്ക് എന്തുപറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. (4:78) നന്മതിന്മകളുടെ അടിസ്ഥാനപരമായ കാരണക്കാരന്‍ അല്ലാഹുതന്നെയാണെന്ന് വ്യക്തമാക്കുകയാണ് ഈ ഖുര്‍ആന്‍ സൂക്തം ചെയ്യുന്നത്. എന്നാല്‍ അടിസ്ഥാനപരമായി അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം നന്മയാകുന്നു. രോഗാണുക്കള്‍പോലും ആത്യന്തികമായി മനുഷ്യരുടെ നന്മക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന വസ്തുതയാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നന്മയായി ഭവിക്കാവുന്ന ദൈവിക സൃഷ്ടികളെ തിന്മയാക്കിത്തീര്‍ക്കുന്നത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ലൈംഗിക ശേഷിയും അവയവങ്ങളും നല്ലൊരു ഉദാഹരണമാണ്. മനുഷ്യരുടെ സമാധാനപൂര്‍ണമായ ജീവിതത്തിനും സംതൃപ്തമായ കുടുംബാന്തരീക്ഷത്തിനും കെട്ടുറപ്പുള്ള സാമൂഹ്യ ജീവിതത്തിനുമെല്ലാം നിമിത്തമാവുന്ന രീതിയിലാണ് ലൈംഗികാനന്ദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലൈംഗികാവയവങ്ങളെ ദൈവിക മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗപെടുത്തിയാല്‍ അത് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം നന്മ മാത്രമേ വരുത്തൂ. എന്നാല്‍ പ്രസ്തുത അവയവങ്ങള്‍ തന്നെ എയ്ഡ്‌സിനും ഗൊണേറിയക്കും സിഫിലിസിനുമെല്ലാം കാരണമാക്കുന്ന രീതിയിലും ഉപയോഗിക്കുവാന്‍ മനുഷ്യന് സാധിക്കും. ലൈംഗികത കൊണ്ട് ദൈവം നിശ്ചയിച്ചിരിക്കുന്നത് നന്മയാണ്; എന്നാല്‍ അതിനെ തിന്മയാക്കി തീര്‍ക്കുവാന്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നര്‍ഥം. ഈ വസ്തുതയിലേക്കാണ് സൂറത്തുന്നിസാഇലെ തൊട്ടടുത്ത സൂക്തം വിരല്‍ ചൂണ്ടുന്നത്. നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്ന് കിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍നിന്നു തന്നെയുണ്ടാവുന്നതാണ്.(4:79) സത്യത്തില്‍, ദൈവവിധിയും മനുഷ്യ പ്രവര്‍ത്തനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തെ അതിസുന്ദരമായി വരച്ചുകാട്ടുകയാണ് സൂറത്തുന്നിസാഇലെ 78, 79 സൂക്തങ്ങളെന്നുള്ളതാണ് വാസ്തവം. അതു മനസ്സിലാക്കാത്തതാണ് ഈ സൂക്തങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് വാദിക്കുന്നതിന് കാരണം. അല്ലാഹുവില്‍ നിന്നുണ്ടാകുന്ന കാര്യങ്ങളെല്ലാം ആത്യന്തികമായി നന്മയാണെന്നും അതാണ് മനുഷ്യ വര്‍ത്തനങ്ങളിലൂടെ നന്മയും തിന്മയുമായി തീരുന്നതെന്നുമുള്ള വസ്്തുതയാണ് ഈസൂക്തങ്ങളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ധൂര്‍ത്ത് മനുഷ്യരെ പാപ്പരാക്കുന്നു. ഇതു ദൈവവിധിയാണ്. മനുഷ്യ സമൂഹത്തിന്റെ മൊത്തം നിലനില്‍പ്പുമായി ബന്ധപ്പെടുത്തിനോക്കുമ്പോള്‍ വിധിയാണെന്നു പറയുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍ അയാള്‍ പാപ്പരാകുവാനുള്ള കാരണക്കാരന്‍ അവന്‍ തന്നെയാണ്. വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പലര്‍ക്കും ഗുരുതരമായ ലൈംഗിക രോഗമുണ്ടാകുന്നു. ഈ രോഗം അതുണ്ടായ വ്യക്തിക്ക് തിന്മയായാണ് അനുഭവപ്പെടുക. എന്നാല്‍ മനുഷ്യസമൂഹത്തിന്റെ ധാര്‍മ്മികവും സദാചാരപരവുമായ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ ഈ നിയമം പോലും നന്മയാണ്. തോന്നിവാസിയായ ഒരാള്‍ക്ക് എയ്ഡ്‌സ് വരുന്നത് ദൈവിക വിധി പ്രകാരമാണ്. പ്രസ്തുത വിധി മനുഷ്യസമൂഹത്തിന്റെ കെട്ടുറപ്പിന് അനിവാര്യവുമാണ്. അതുകൊണ്ട് തന്നെ അത് നന്മയാണ്. എന്നാല്‍ അയാള്‍ക്ക് എയ്ഡ്‌സ് വരാനുള്ള കാരണക്കാരന്‍ അയാള്‍ തന്നെയാണ്. പ്രസ്തുത തിന്മ വന്നുഭവിക്കുന്നത് അയാളുടെ തന്നെ പ്രവര്‍ത്തനഫലമായാണ് എന്നര്‍ഥം. ഇക്കാര്യമാണ് ഈ സൂക്തങ്ങളിലൂടെ അല്ലാഹു നമ്മെ തെര്യപ്പെടുത്തുന്നത്. ഈ സൂക്തങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് തോന്നുന്നത് ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ്. ചെകുത്താനാണ് മനുഷ്യര്‍ക്ക് ദുരിതങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. സൂറത്തുസ്വാദിലെ (38:41)വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തം അത്തരമൊരു തത്വം പഠിപ്പിക്കുവാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ടതുമല്ല. പ്രവാചകനായ അയ്യൂബി(അ)ന്റെ ഒരു പ്രാര്‍ഥനയാണ് ഈ സൂക്തത്തിലുള്ളത്. പിശാച് എനിക്ക് അവശതയും പീഡനവുമേല്‍പ്പിച്ചിരിക്കുന്നു എന്ന് തന്റെര ക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം… (38:41) സ്മരിക്കുവാനാവശ്യപ്പെടുന്നതാണ് ഈ സൂക്തം. അയ്യൂബ് നബി (അക്കുണ്ടായരോഗങ്ങളെല്ലാം പിശാചിന്റെ സൃഷ്ടിയാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നില്ല. ദുരിതങ്ങള്‍ അകറ്റുവാന്‍ അല്ലാഹുവിനോട് അര്‍ഥിച്ചുകൊണ്ടുള്ള അയ്യൂബ് നബി(അ)യുടെ പ്രാര്‍ത്ഥന സൂറത്തുല്‍ അമ്പിയാഇല്‍ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (21:83). ഈ പ്രാര്‍ഥനയിലെവിടെയും പിശാചാണ് തന്റെ ദുരിതങ്ങളുടെ കാരണക്കാരനെന്ന സൂചന പോലുമില്ല. പിന്നെ, പിശാച് എനിക്ക് അവശതയും പീഡനവുമേല്‍പിച്ചിരിക്കുന്നു(38:41) എന്ന അയൂബ്(അ)ന്റെസംസാരം എന്താണര്‍ഥമാക്കുന്നത്?. രോഗത്തിന്റെ കാഠിന്യവും സാമ്പത്തിക ഞെരുക്കങ്ങളും കുടുംബക്കാരുടെയും ബന്ധുക്കളുടെയുമെല്ലാം അവഗണനയും സൃഷ്ടിക്കുന്ന പ്രയാസങ്ങളേക്കാള്‍ ദൈവത്തെ കൈവിട്ടുകളയുവാനും അവനോട് കൃതഘ്‌നനാകുവാനും അവന്റെ കാരുണ്യത്തെ കുറിച്ച് നിരാശനാകുവാനും വേണ്ടിയുള്ള പൈശാചിക ദുര്‍ബോധനങ്ങളാണ് തനിക്ക് ദുരിതമായി തീര്‍ന്നിട്ടുള്ളതെന്നാണ് അയ്യൂബ് (അ) അല്ലാഹുവിനോട് ആവലാതിപ്പെടുന്നത്. ശാരീരികവും മാനസികവുമായ ദുരിതങ്ങളോടൊപ്പമുള്ള പിശാചിന്റെ ദുര്‍മന്ത്രണം മൂലം ആത്മാവ് അവശമായി തീരുമോ എന്ന ഭയമാണ് ആ ദൈവദാസന്റെ വചനങ്ങളില്‍ പ്രകടമായി കാണാന്‍ കഴിയുന്നത്. ഈ സൂക്തം (38:41) ഖുര്‍ആനിലെ മറ്റേതെങ്കിലും ഒരു സൂക്തവുമായി വൈരുധ്യം പുലര്‍ത്തുന്നതായി കാണാന്‍ കഴിയുന്നില്ല.
പതിവ്രതകളുടെ മേൽ വ്യഭിചാരമാരോപിക്കുന്നത് പൊറുക്കപ്പെടാവുന്ന പാപമാണെന്ന് 24: 4, 5 ലും പൊറുക്കപ്പെടുകയില്ലെന്ന് 24: 23 ലും പറയുന്നു ഇത് വൈരുധ്യമല്ലേ? വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധിക്കുക: ചാരിത്ര്യവതികളുടെ മേല്‍(വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ട് വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിവാസികള്‍. അതിനുശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാകുന്നു. (24: 4, 5) പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ട്. (24: 23) ഇവിടെ ഉദ്ധരിക്കപ്പെട്ട സൂറത്തു നൂറിലെ നാലാം വചനം സാക്ഷികളില്ലാതെ വ്യഭിചാര ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഇസ്‌ലാമിക ഭരണകൂടം നൽകേണ്ട ശിക്ഷയെ കുറിച്ചുള്ളതാണ്. അവര്‍ തന്നെയാണ് തോന്നിവാസികള്‍ എന്ന് പറഞ്ഞുകൊണ്ട് ഈ സൂക്തം അവസാനിക്കുകയും ചെയ്യുന്നു. ദൈവിക വിധിവിലക്കുകള്‍ തൃണവല്‍ഗണിക്കുന്ന അത്തരം ആളുകള്‍ക്കുള്ള അതികഠിനമായ ദൈവിക ശിക്ഷയെ കുറിച്ച് ഖുര്‍ആനിലെ മറ്റു സൂക്തങ്ങളില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മ്ലേഛമായ ഈ കുറ്റംചെയ്ത് ഭരണകൂടത്തിന്റെ ശിക്ഷ ഏറ്റു വാങ്ങിയ ആളുകള്‍ പോലും ദൈവിക കാരുണ്യത്തില്‍ നിരാശരാകേണ്ടതില്ലെന്ന സദ്‌വാര്‍ത്തയാണ് 5 ാംമത്തെ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്ത്. അതി നികൃഷ്ടമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദൈവകോപത്തിന്ന് വിധേയരായ ആളുകള്‍ക്ക് പോലും പശ്ചാത്താപത്തിലൂടെ പാപ പരിഹാരം സാധിക്കുമെന്ന് പ്രതീക്ഷ നല്‍കുകയാണ് ഈ സൂക്തം ചെയ്യുന്നത്. പശ്ചാത്തപിക്കാത്തവര്‍ പരലോകത്ത് കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരിക തന്നെ ചെയ്യും. 24: 23 ലാകട്ടെ സദ്‌വൃത്തകളെക്കുറിച്ച വ്യഭിചാരാരോപണത്തിന്റെ കാഠിന്യം കുറേക്കൂടി വ്യക്തമായി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. സൂറത്തുന്നൂറിലെ പതിനൊന്ന് മുതല്‍ ഇരുപത്തി ആറ് വരെയുള്ള സൂക്തങ്ങള്‍ക്ക് പ്രത്യേകമായ ഒരു അവതരണ പശ്ചാത്തലമുണ്ട്. പ്രവാചകപത്‌നിയായ ആയിശ(റ)യുടെ മേലുള്ള വ്യഭിചാരാരോപണവുമായി കപടവിശ്വാസികളും പ്രവാചകാനുചരന്‍മാരില്‍ ചിലരും രംഗത്ത് വന്നസാഹചര്യത്തിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമെന്നോണം അവതരിക്കപ്പെട്ട സൂക്തങ്ങളാണിവ. പതിവ്രതകളും ദുര്‍വൃത്തിയെപ്പറ്റി ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും ശാപവും മരണാനന്തരം ഭയങ്കരമായ ശിക്ഷയുമാണുള്ളത് എന്ന മുന്നറിയിപ്പാണ് 24:23ല്‍ ഉള്ളത്. ഈ സൂക്തത്തില്‍ പശ്ചാത്താപത്തെക്കുറിച്ച് യാതൊരുപരാമര്‍ശവുമില്ല. അതുകൊണ്ട് തന്നെ പശ്ചാത്തപിച്ചവര്‍ക്ക് ലഭ്യമായേക്കാവുന്ന പാപമോചനത്തെക്കുറിച്ച സൂചനകളൊന്നും ഈസൂക്തം ഉള്‍ക്കൊള്ളുന്നില്ല. പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്തവര്‍ക്ക് 24: 5 ല്‍ വാഗ്ദാനം ചെയ്യപ്പെട്ട പാപമോചനം ഈ സൂക്തത്തിലെ പരാമര്‍ശങ്ങള്‍ക്കും ബാധകമാണ്. നിഷ്‌കളങ്കമായി പശ്ചാത്തപിക്കുകയും കുറ്റം ആവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു പൊറുക്കുമെന്ന വാഗ്ദാനം എല്ലാ കുറ്റങ്ങള്‍ക്കും ബാധകമായിട്ടുള്ളതാണ്. 24: 23 ലാകട്ടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയില്ലെന്ന് പറഞ്ഞിട്ടുമില്ല. ആയിശ(റ)യുമായി ബന്ധപ്പെട്ട ദുരാരോപണ പ്രചാരണത്തില്‍ പങ്കെടുത്ത പ്രവാചകാനുചരന്‍മാരില്‍ ചിലര്‍, അവര്‍ക്ക് എണ്‍പത് അടി ശിക്ഷ ലഭിച്ചതിന് ശേഷം, തങ്ങളുടെ നിലപാട് നന്നാക്കി തീര്‍ക്കുകയും, പ്രവാചകന്റെ അനുയായി വൃന്ദത്തില്‍ സജീവമായി നിലകൊള്ളുകയും ചെയ്ത ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നതും അതാണ്. അതിനാൽ 24: 4, 5 സൂക്തങ്ങളുമായി ഈ സൂക്തം (24: 23) യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ലെന്ന് വ്യക്തമാകുന്നു.
മോശയുടെ ജനനകാലത്താണ് ഇസ്റാഈല്യര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാന്‍ ഫറോവ കൽപന പുറപ്പെടുവിച്ചതെന്ന് 20: 38, 39 ല്‍ പറയുന്നതിന് വിരുദ്ധമായി 40: 23-25 ല്‍ മോശ പ്രവാചകനായതിനു ശേഷമാണ് പ്രസ്തുത കൽപന പുറപ്പെടുവിച്ചതെന്ന് കാണുന്നു. ഇതിലേതാണ് ശരി? ഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാന്‍ ഫറോവ രണ്ടു തവണ കൽപന പുറപ്പെടുവിച്ചതായി ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. ഇസ്‌റാഈല്യരുടെ എണ്ണം വര്‍ധിക്കുന്നത് തങ്ങളുടെ അധികാരസ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി, മോശയുടെ ജനനകാലത്തെ ഫറോവ ഈ കൽപന പുറപ്പെടുവിച്ചതായി ബൈബിളില്‍ (പുറപ്പാട് 1:8-16) പറയുന്നുണ്ട്. ഇക്കാര്യമാണ് ഖുര്‍ആനില്‍ 28:4ലും 20:38,39 ലും സൂചിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ ഇസ്‌റാഈല്യരിലെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാന്‍ ഫറോവ കൽപനപുറപ്പെടുവിച്ചതായി 7:127 ലും 40:23-25 ലും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഏകദൈവാദര്‍ശത്തിന്റെ പ്രബോധകനായി നിയോഗിക്കപ്പെട്ട മൂസാനബിയുടെ കൂടെ സത്യവിശ്വാസം സ്വീകരിച്ചവരുടെ ആണ്‍മക്കളെ കൊന്നുകളയാനായിരുന്നു പ്രസ്തുത കൽപന. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ”ഫിര്‍ഔനിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും താങ്കളെയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയാനും താങ്കള്‍ മൂസായേയും അവന്റെ ആള്‍ക്കാരെയും അനുവദിക്കുകയാണോ? അവന്‍ പറഞ്ഞു, നാം അവരുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വാധിപത്യമുള്ളവരായിരിക്കും. (7:127) ഇക്കാര്യം തന്നെയാണ് 40:23 മുതല്‍ 25 വരെയുള്ള സൂക്തങ്ങളിലും ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മൂസാ(അ)യുടെ ജനനത്തിനു മുമ്പും അദ്ദേഹത്തിന്റെ പ്രവാചകത്വ ലബ്ധിക്കുശേഷവും ഫിര്‍ഔന്‍ ഒരേ രീതിയിലുള്ള കൽപന പുറപ്പെടുവിച്ചത് ഉദ്ധരിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഇത് ഖുര്‍ആനിലെ ഒരു വൈരുധ്യമല്ലെന്നര്‍ഥം.
നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന് 54:9 ൽ പറയുന്നു. എന്നാൽ അദ്ദേഹം കപ്പൽ നിർമ്മിച്ചുകൊണ്ടിരുന്നപ്പോള്‍ തന്റെ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിന് അടുത്ത് കൂടെ കടന്നുപോയി എന്നും, പരിഹസിച്ചുവെന്നും 11:38 ൽ കാണാം. നാട്ടിൽ നിന്ന് ഓടിക്കപ്പെട്ട നൂഹ് നബിയുടെ കപ്പൽ നിർമാണം നാട്ടുകാർ കണ്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമല്ലേ ? എതിരാളികളുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ സ്വന്തം നാട്ടില്‍ നിന്ന് നൂഹ് നബി എങ്ങോട്ടെങ്കിലും പലായനം ചെയ്തതായി ഖുര്‍ആനില്‍ എവിടെയും പറയുന്നില്ല. ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂറത്തുല്‍ ഖമറിലെ വചന (54:9) ത്തിന്റെ സാരം ഇങ്ങനെയാണ്. ”അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ചു തള്ളുകയും ഭ്രാന്തന്‍ എന്ന്പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.’’ ഈ സൂക്തത്തില്‍ അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു, എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘വസ്ദുജിര്‍’ എന്ന പദത്തെയാണ്. ‘സജറ‘ എന്ന മൂലപദത്തില്‍ നിന്ന് വ്യുല്‍പന്നമായതാണ് ഈ പദം. നാട്ടില്‍ നിന്ന് ആട്ടിയോടിക്കുന്നതിനോ, പലായനത്തിന് നിര്‍ബന്ധിക്കുന്നതിനോ അല്ല ഈപദം ഉപയോഗിക്കുന്നത്. മറിച്ച് ഒരു കാര്യത്തില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ വേണ്ടിയുള്ള പീഡനത്തിന്റെ ഭാഗമായി പരിഹസിക്കുകയും, ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുകൊണ്ട് വിരട്ടി ഓടിക്കുന്നതിനാണ് ഈ പദം പ്രയോഗിക്കുക. നൂഹ് നബി സത്യമതപ്രചാരണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ തന്റെ സമുദായം അത് നിഷേധിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തതോടൊപ്പം തന്നെ ആദര്‍ശപ്രബോധനത്തിന് സമ്മതിക്കാതെ അദ്ദേഹത്തെ വിരട്ടി ഓടിക്കുകയും ചെയ്തുവെന്ന് മാത്രമാണ് 54:9 ല്‍ പറയുന്നത്. എന്നാല്‍ ഈ പീഡനങ്ങളെല്ലാം സഹിച്ചുകൊണ്ടുതന്നെ നൂഹ് നബി (അ) തന്റെ നാട്ടില്‍ ഒരു സഹസ്രാബ്ദകാലത്തോളം പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോയി എന്നും എന്നിട്ടും അംഗുലീപരിമിതരായ ആളുകളെ മാത്രമേ സത്യസരണിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചുള്ളൂവെന്നും അവസാനമാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥന പ്രകാരം പ്രളയമുണ്ടായത് എന്നുമുള്ള ചരിത്രങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, ഖുര്‍ആനിലെവിടെയും നൂഹ് നബിയുടെ പലായനത്തെപ്പറ്റി യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. അതിനാല്‍ കപ്പല്‍ നിര്‍മ്മിക്കുമ്പോഴും മുമ്പുമെല്ലാം അദ്ദേഹത്തെ പരിഹസിക്കുകയും വിരട്ടുകയും ചെയ്ത നാട്ടുകാരുടെ നടപടിയെ വിമര്‍ശിക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ എവിടെയുമില്ല.
നൂഹ് നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമർശത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മകൻ പ്രളയത്തിലകപ്പെട്ട് നശിച്ചുവെന്ന് 11:42, 43 ൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ? ഈ ചോദ്യത്തിന്റെ ഉത്തരം സൂറത്തു ഹൂദില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങള്‍ക്ക് തൊട്ടു പിറകെയുള്ള സൂക്തങ്ങളില്‍ തന്നെയുണ്ട്, അത്കാണുക: ”നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെര ക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാഗങ്ങളില്‍പ്പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണ്താനും. നീവിധി കര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധി കര്‍ത്താവുമാണ്. അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍പ്പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്”. (11:45, 46) പ്രവാചകന്‍മാരുടെ കുടുംബം സത്യവിശ്വാസികളായ സഖാക്കളാണെന്ന് വ്യക്തമാക്കുകയാണ് ഈ വചനങ്ങളിലൂടെ അല്ലാഹു ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിശ്വാസിയായ മകന്‍ നൂഹ് നബിയുടെ കുടുംബത്തില്‍പ്പെട്ടവനല്ല. 21:76 ല്‍ പറഞ്ഞ അദ്ദേഹത്തെയും കുടുംബത്തെയും മഹാദു:ഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്ന പരാമര്‍ശത്തിന്റെ വരുതിയില്‍ അവിശ്വാസിയായ മകന്‍ വരുന്നില്ല എന്നര്‍ഥം.

ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോൾ 21:51,59 ൽ തന്റെ ജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്രഹങ്ങളെ തകർക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന് വിരുദ്ധമായി 19:41, 49 ൽ തന്റെ പിതാവിന്റെ ഭീഷണിക്ക് വഴങ്ങിക്കൊണ്ട് അവരെയെല്ലാം വെടിഞ്ഞ് അദ്ദേഹം പോയി എന്നാണ് കാണുന്നത്. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും ?

ഖുര്‍ആനിന്റെ ചരിത്ര പ്രതിപാദനരീതിയെ പറ്റിയുള്ള തികഞ്ഞ അജ്ഞതയില്‍ നിന്നാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത്. ഇബ്‌റാഹീം നബിയുടെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവങ്ങള്‍ വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരാമര്‍ശങ്ങള്‍ സംഭവങ്ങള്‍ നടന്ന ക്രമത്തിലല്ല വിശദീകരിക്കപ്പെട്ടിട്ടുള്ളത്. പല സംഭവങ്ങളും പല സൂക്തങ്ങളിലായി പരന്നുകിടക്കുകയാണ്. അതില്‍പ്പെട്ട രണ്ട് സംഭവങ്ങളാണ് സൂറത്തു മര്‍യമിലെ സൂക്തങ്ങളിലും (19:411,49) സൂറത്തു അമ്പിയാഇലെ സൂക്തങ്ങളിലും(21:51-59) വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും ഇബ്‌റാഹീം നബിയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളുടെ വിവരണമാണ് എന്നതിനാല്‍ തന്നെ ഇവ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്.

സൂറത്തുല്‍ അമ്പിയാഇലെ 51 മുതലുള്ള സൂക്തങ്ങളില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനക്കെതിരെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി ഇബ്‌റാഹീം നബി സ്വീകരിച്ച മാര്‍ഗവും അതിന്റെ പ്രതികരണമെന്നോണം അദ്ദേഹത്തിന് നേരിടേണ്ടി വന്ന അഗ്നി പരീക്ഷയുമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യമാണ് സൂറത്തുമര്‍യമിലെ 41 മുതലുള്ള സൂക്തങ്ങളിലുള്ളത്. വിഗ്രഹാരാധകനും വിഗ്രഹവില്‍പനക്കാരനുമായ തന്റെ പിതാവിനെ ഏകദൈവാരാധനയുടെ സത്യസരണിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും അതിന്ന് പിതാവ് നല്‍കിയ മറുപടിയുമാണ് ഈ സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുമാറി നിന്നാല്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുമെന്ന പിതാവിന്റെ ഭീഷണിക്ക് മുമ്പില്‍ പതറാതെ ഏകദൈവരാധനയില്‍ നിന്ന് അല്‍പം പോലും വ്യതിചലിക്കാന്‍ താന്‍ സന്നദ്ധനല്ലെന്ന് പ്രഖ്യാപിക്കുന്ന ഇബ്‌റാഹീം (അ)നെയാണ് 19:47-49 സൂക്തങ്ങളില്‍ നമുക്ക്കാണാന്‍ കഴിയുന്നത്.

‘അങ്ങനെ അവരെയും അല്ലാഹുവിന് പുറമേ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു‘(19:49) എന്ന് പറഞ്ഞതിനര്‍ഥം പിതാവ് ഭീഷണിപ്പെടുത്തിയ ഉടനെത്തന്നെ ഇബ്‌റാഹീം (അ) നാട്ടില്‍ നിന്ന് വിട്ടുമാറി പോയി എന്നല്ല; പ്രത്യുത, പിതാവില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും വിഗ്രഹാരാധനയില്‍നിന്നും അദ്ദേഹം അകന്ന് മാറി നിന്നുവെന്നും അനന്തരം അദ്ദേഹത്തിന് അല്ലാഹു പുത്രനെയും പൗത്രനെയും നല്‍കി എന്നും പിന്നീട് ഇരുവര്‍ക്കും പ്രവാചകത്വം നല്‍കി അനഗ്രഹിച്ചുവെന്നും വ്യക്തമാക്കുകയാണ്. പിതാവിന്റെയും കുടുംബത്തിന്റെയും ദൈവങ്ങളെ വെടിഞ്ഞ് ഏകദൈവത്വത്തിന്റെ പ്രബോധനത്തില്‍ മുഴുകിയതിനെത്തുടര്‍ന്നാണ് ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു പുത്രപൗത്രന്‍മാരെ നല്‍കുകയും അവര്‍ക്കും പ്രവാചകത്വം നല്‍കി അനുഗ്രഹിക്കുകയും ചെയ്തത് എന്നത്രെ ഈ വചനത്തിന്റെ താല്‍പര്യം. സ്ഥലകാലങ്ങളെ പരാമര്‍ശിക്കാതെ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കയാണ് 19: 49, 50 വചനങ്ങളില്‍. അതുകൊണ്ട് തന്നെസൂറത്തു അമ്പിയാഇലും മറ്റു അദ്ധ്യായങ്ങളിലും വിശദീകരിക്കപ്പെട്ട ഇബ്‌റാഹീം നബിയുടെ ജീവിതസംഭവങ്ങളുമായി ഈ വചനങ്ങള്‍ വൈരുധ്യം പുലര്‍ത്തുന്നുവെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്.

ലൂത്ത് നബി തന്റെ ജനതയോട് പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ അവരുടെ പ്രതികരണം എന്തായിരുന്നുവെന്ന് വിവരിക്കുന്നേടത്ത് ഖുർആനിൽ രണ്ട് വചനങ്ങളിൽ വ്യത്യസ്ത പരാമർശം കാണുന്നു: ഇവരെ നിങ്ങളുടെ നാട്ടിൽ നിന്നും പുറത്താക്കുക. ഇവർ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (7:82). നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു പറഞ്ഞതു മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (29:29). അദ്ദേഹത്തിന്റെ ജനത ഒരു മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂവെങ്കിൽ ഈ രണ്ടു വചനങ്ങളിൽ ഒന്ന് ശരിയാകാൻ സാധ്യതയില്ലല്ലോ? തന്റെ സമുദായത്തില്‍ വ്യാപകമായിരുന്ന സ്വവര്‍ഗരതിയെന്ന മഹാപാപത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചിരുന്ന പ്രവാചകനായിരുന്നു ലൂത്ത് നബി(അ). അദ്ദേഹം തന്റെ ജനതയോട് ഒരു പ്രാവശ്യം മാത്രമായിരിക്കുകയില്ല സംസാരിച്ചിരിക്കുക. പലതവണ, പലരോടും അദ്ദേഹം പ്രകൃതിവിരുദ്ധ രതിക്കെതിരെ സംസാരിച്ചിട്ടുണ്ടാകും. അപ്പോള്‍ അവരുടെ മറുപടി വ്യത്യസ്തമായിരിക്കും. ഇവിടെ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളില്‍ വ്യത്യസ്തങ്ങളായ രണ്ടു സന്ദര്‍ഭങ്ങളാണ് പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ പ്രതികരണം വ്യത്യസ്തമായിരിക്കുക സ്വാഭാവികമാണ്. 7:80 മുതല്‍ 7:82 വരെയുള്ള സൂക്തങ്ങളുടെ സാരം പരിശോധിക്കുക: ”ലൂത്വിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്കു മുമ്പ് ഒരാളും ചെയ്തിട്ടില്ലാത്ത നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്നുപറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്ന്പുറത്താക്കുക. ഇവര്‍ പരിശുദ്ധിപ്രാപിക്കുന്ന ആളുകളാകുന്നു എന്നുപറഞ്ഞതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി”.’ പ്രകൃതി വിരുദ്ധ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തന്റെ ജനതയോട് ലൂത്ത് (അ) ഒരു തവണ നടത്തിയ ഉല്‍ബോധനവും അതിന് അവരുടെ പ്രതികരണവുമാണ് മുകളിലെ സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ് 29:28, 29 സൂക്തങ്ങളിലുള്ളതെന്ന് അവയുടെ സാരം പരിശോധിച്ചാല്‍ ബോധ്യമാവും. ”ലൂത്തിനെയും (ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു)തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും(പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്റെ ജനതനല്‍കിയ മറുപടി നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു മാത്രമായിരുന്നു.” (29:28,29) ലൂത്ത് നബി (അ) രണ്ട് തവണ തന്റെ ജനതയോട് നടത്തിയ ഉല്‍ബോധനങ്ങളാണ് സൂറത്തുല്‍ അഅ്‌റാഫിലും സൂറത്തു അന്‍കബൂത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. പ്രസ്തുത ഉല്‍ബോധനങ്ങളിലെ വാചകങ്ങള്‍ വ്യത്യസ്തമായതുപോലെ ജനതയുടെ മറുപടിയും വ്യത്യസ്തമായിരുന്നു. എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി എന്ന് പറഞ്ഞതില്‍ നിന്ന് ലൂത്ത് നബി (അ) സംസാരിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ജനത ഒരേയൊരു വാചകം മാത്രമാണ് മറുപടിയായി ആവര്‍ത്തിച്ച് പറഞ്ഞത് എന്ന് അര്‍ഥമാക്കുന്നില്ല. പ്രകൃതി വിരുദ്ധ രതിയുടെ അധാര്‍മികതയെക്കുറിച്ച് അവരെ ഉണര്‍ത്തിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച ചോദ്യത്തിന് ശരിയായ മറുപടി പറയാനോ ചിന്തിച്ച് തങ്ങളുടെ നിലപാട് നന്നാക്കി തീര്‍ക്കുവാനോ അവര്‍ സന്നദ്ധരായില്ല. അദ്ദേഹം അവരോട് സംസാരിച്ചപ്പോഴെല്ലാം ധിക്കാരത്തോട് കൂടിയുള്ള പ്രതികരണം മാത്രമാണ് അവരില്‍ നിന്നുണ്ടായത്. ഇക്കാര്യമാണ് ഈ വിഷയം പ്രതിപാദിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ഈ സൂക്തങ്ങള്‍ തമ്മില്‍ യാതൊരു വിധ വൈരുധ്യവുമില്ല. യഥാര്‍ഥ മറുപടിയുടെ അഭാവം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ”പറഞ്ഞത് മാത്രമായിരുന്നു അവരുടെമറുപടി” എന്ന് പറഞ്ഞിരിക്കുന്നത്.
ഖുര്‍ആനിനെപ്പറ്റി തീർച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട് (26:196) എന്നു പറഞ്ഞിട്ടുണ്ടല്ലോ, ഹിബ്രുവിലും ഗ്രീക്കിലും എഴുതപ്പെട്ട പൂര്‍വ്വവേദഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ അടങ്ങിയിട്ടുണ്ട് എന്നുപറയുന്നത് വിഡ്ഢിത്തമല്ലേ ? ഖുര്‍ആന്‍ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറഞ്ഞതിന്റെ താല്‍പര്യം അത് അതേപോലെതന്നെ പൗരാണിക വേദഗ്രന്ഥങ്ങളിലുണ്ട് എന്നല്ല. ഖുര്‍ആനിലുള്ളതെല്ലാം പൂര്‍വ്വീക വേദങ്ങളിലുണ്ടായിരുന്നുവെങ്കില്‍ പിന്നെ ഖുര്‍ആന്‍ അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മുഹമ്മദ് നബി(ﷺ) യെപ്പറ്റി തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതന്‍(7:157) എന്നു പറഞ്ഞതില്‍ നിന്ന് മുഹമ്മദ് നബിയെ അദ്ദേഹത്തിന്റെ ഭൗതിക രൂപത്തില്‍ തന്നെ പൂര്‍വ്വവേദങ്ങളില്‍ കണ്ടെത്താന്‍ കഴിയുമെന്ന് മനസ്സിലാക്കുകയല്ലല്ലോ ചെയ്യേണ്ടത്. ഇതേ പോലെ തന്നെയാണ് ഖുര്‍ആന്‍ പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ അടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞതിന്റെ താല്പര്യം. അറബിയിലുള്ള ഖുര്‍ആന്‍ അതേപോലെ തന്നെ ഹിബ്രുവിലും അരാമിക്കിലുമുള്ള പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ സ്ഥിതി ചെയ്യുന്നു എന്നല്ല ഇതിന്നര്‍ഥം. പ്രത്യുത, ഖുര്‍ആനിന്റെ അടിസ്ഥാന ആശയങ്ങളെല്ലാം പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ പറഞ്ഞതു തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ഈ സൂക്തത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ഖുര്‍ആന്‍ ഏതെങ്കിലുമൊരു പുത്തന്‍സിദ്ധാന്തം ലോകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയല്ല ചെയ്യുന്നതെന്നും പൂര്‍വ്വീക ഗ്രന്ഥങ്ങളെല്ലാം പഠിപ്പിച്ചതും എന്നാല്‍ ആ ഗ്രന്ഥങ്ങളുടെ ആളുകളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ വിസ്മരിച്ചതുമായ ആദര്‍ശങ്ങള്‍ കളങ്കലേശമില്ലാതെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അതെന്നും പഠിപ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ അന്തിമ വേദഗ്രന്ഥമായ ഖുര്‍ആനിനെപ്പറ്റി പൂര്‍വ്വികഗ്രന്ഥങ്ങളിലെല്ലാം പ്രവചിച്ചിട്ടുണ്ടെന്ന വസ്തുത കൂടി ഈ വാക്യം വ്യക്തമാക്കുന്നുണ്ട്. ഏതായിരുന്നാലും ഖുര്‍ആന്‍ അതേപടി തന്നെ മുന്‍ വേദങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് ഈ വചനത്തില്‍ പറയുന്നില്ല. അതിനാല്‍ ചോദ്യത്തില്‍ പരാമര്‍ശിച്ച രീതിയിലുള്ള വിഡ്ഢിത്തം ഖുര്‍ആനില്‍ എവിടെയും നമുക്ക് കാണാന്‍കഴിയുന്നുമില്ല. 09.01.2019
പുതിയ വെളിപാട് പഴയ വെളിപാടുകളെ ശരിവെക്കുന്നുവെന്ന് 2:97 ലും പകരം വെക്കുന്നുവെന്ന് 16:101 ലും പറയുന്നു. ഇവ തമ്മില്‍ വൈരുധ്യമില്ലേ? മുന്‍ വേദങ്ങളെയെല്ലാം ശരിവെച്ചുകൊണ്ടാണ് അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക: (നബിയേ), നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത് (5:48). ഈ സൂക്തത്തില്‍ മുന്‍ വേദഗ്രന്ഥങ്ങളെ കാത്തു രക്ഷിക്കുന്ന (മുഹൈമിന്‍) ഗ്രന്ഥമായാണ് ഖുര്‍ആനിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായ പൂര്‍വ്വവേദങ്ങളെ അവയുടെ കളങ്കമില്ലാത്ത രൂപത്തില്‍ സംരക്ഷിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നര്‍ഥം. പൂര്‍വ്വവേദങ്ങളിലെ അടിസ്ഥാന ആശയങ്ങളോടെല്ലാം ഖുര്‍ആന്‍ യോജിക്കുന്നു. അവ അവതരിക്കപ്പെട്ട രൂപത്തില്‍ പൂര്‍ണമായും ദൈവികമായിരുന്നുവെന്ന് അംഗീകരിക്കുകയും അതുകൊണ്ട് തന്നെ പൂര്‍വ്വവേദങ്ങളെ സത്യപ്പെടുത്തുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. പൂര്‍വ്വവേദങ്ങളെ സത്യപ്പെടുത്തുക എന്ന് പറഞ്ഞാല്‍ അവയുടെ പേരില്‍ ഇന്ന് നിലനില്‍ക്കുന്ന ഗ്രന്ഥങ്ങളെ അംഗീകരിക്കുക എന്ന് അര്‍ഥമില്ല. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനൊഴിച്ചുള്ള വേദഗ്രന്ഥങ്ങളെല്ലാം മാനുഷിക കൃത്രിമങ്ങള്‍ കൊണ്ട് വികൃതമാക്കപ്പെട്ടവയാണ്. അവയിലെ ദൈവികവചനങ്ങളെയും മനുഷ്യവചനങ്ങളേയും വേര്‍തിരിച്ചെടുക്കാന്‍ വയ്യാത്തവണ്ണം അവ കൂടികുഴഞ്ഞിരിക്കുന്നു. അവയുടെ ഒന്നിന്റെയും ഒറിജിനല്‍ പ്രതി ഇന്ന് ലഭ്യമല്ലതാനും. അതുകൊണ്ട് തന്നെ ഖുര്‍ആനിന്റെ അവതരണത്തോടെ പൂര്‍വീക ഗ്രന്ഥങ്ങളെല്ലാം ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ദുര്‍ബലപ്പെടുത്തല്‍ പോലും അവയെ കാത്തുരക്ഷിക്കുന്നതിന്റെ ഭാഗമാണ് എന്നുള്ളതാണ് വസ്തുത. മനുഷ്യവചനങ്ങളും ദൈവികവചനങ്ങളും കൂടിക്കലര്‍ന്ന് സ്ഥിതിചെയ്യുന്ന വേദഗ്രന്ഥങ്ങള്‍ യഥാര്‍ഥത്തില്‍ അവയുടെ അവതരണ ഉദ്ദേശ്യത്തിന് വിരുദ്ധമായ ഫലമാണ് ഉളവാക്കുന്നത്. അതിനാല്‍ അവയെ ദുര്‍ബലപ്പെടുത്തുകയും അവയുടെ മൗലികമായ ആശയങ്ങളെ മനുഷ്യകൈകടത്തലുകളില്ലാതെ വ്യക്തമാക്കുകയും ചെയ്യുന്നതിലൂടെ ഖുര്‍ആന്‍ പൂര്‍വ്വവേദങ്ങളിലെ അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. അതിനാല്‍ ഖുര്‍ആന്‍ പൂര്‍വ്വവേദങ്ങളെ ദുര്‍ബലപ്പെടുത്തിയതും സത്യപ്പെടുത്തിയതും അവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. പുതിയ വെളിപാട് പഴയ വെളിപാടുകളെ സത്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പറയുന്ന ഖുര്‍ആന്‍ വാക്യം അവയെ ദുര്‍ബലപെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന വാക്യവുമായി യാതൊരു വിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. ഒരു വാക്യം മറ്റേ വാക്യത്തിന്റെ വിശദീകരണമായിട്ടാണ് നിലകൊള്ളുന്നത്.
മലക്കുകൾ ദൈവിക കൽപന ധിക്കരിക്കാത്തവരാണെന്ന് 16:49, 50 സൂക്തങ്ങളിൽ പറയുന്നതിന് വിരുദ്ധമായി, ആദമിനെ സാഷ്ടാംഗം നമിക്കാന്‍ മലക്കുകളോട് പറഞ്ഞപ്പോൾ ഇബ്‌ലീസ് വിസമ്മതിച്ചുവെന്ന് 2:34 ല്‍ പറയുന്നു. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും? ഇബ്‌ലീസ് മലക്കല്ല, പ്രത്യുത ജിന്നുകളില്‍പ്പെട്ടവനാണെന്ന വസ്തുത ഖുര്‍ആന്‍ 18:50 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈവികശാസനകള്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരാണ് മലക്കുകള്‍ എന്ന വസ്തുതയുമായി ഇബ്‌ലീസിന്റെ അനുസരണക്കേട് യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. മലക്കുകളോട് ആദമിനെ സാഷ്ടാംഗം നമിക്കുവാന്‍ അല്ലാഹുകല്‍പിച്ചപ്പോള്‍ പിന്നെ എന്തിന് ജിന്നുകളില്‍ പെട്ട ഇബ്‌ലീസ് ആ കല്‍പന അനുസരിക്കണം എന്ന ചോദ്യം ഉയരാറുണ്ട്. ഇതിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മറുപടി പറഞ്ഞിട്ടുണ്ട്. ജിന്നുകളുടെ തലവനായിരുന്ന ഇബ്‌ലീസ് തന്റെ ജ്ഞാനം കൊണ്ടും വിശുദ്ധികൊണ്ടും മലക്കുകളോടൊപ്പമെത്താന്‍ അര്‍ഹത നേടിയെടുത്തിരുന്നു. മലക്കുകള്‍ക്കിടയില്‍ കഴിഞ്ഞു കൂടിയവനെന്ന നിലക്ക് ആദമിന് സാഷ്ടാംഗം നമിക്കാന്‍ വേണ്ടിയുള്ള കൽപന അവന് കൂടി ബാധകമായിരുന്നു. തന്റെ പുത്രന്‍മാരോടൊപ്പം ജീവിക്കുന്ന ദത്തുപുത്രനുള്ള ഒരു പിതാവ് തന്റെ മക്കളോടായി എന്തെങ്കിലും ഒരു കാര്യം കല്പിച്ചാല്‍ ദത്ത് പുത്രന്‍ കൂടി അത്ചെയ്യണം എന്ന് പ്രത്യേകമായി പറഞ്ഞിട്ടില്ലെങ്കിലും പ്രസ്തുത കല്‍പന പാലിക്കുവാന്‍ അയാള്‍ കൂടി ബാധ്യസ്ഥനാണ് എന്നത് പോലെ മലക്കുകളോടൊപ്പം കഴിയാന്‍ അര്‍ഹത നേടിയെടുത്തിരുന്ന ഇബ്‌ലീസ് കൂടി മലക്കുകളോടുള്ള ദൈവിക കല്‍പന അനുസരിക്കുവാന്‍ ബാധ്യസ്ഥനാണ്. വിദേശത്ത് ജീവിക്കുന്ന ഒരാള്‍ താന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍അനുസരിക്കുവാന്‍ ബാധ്യസ്ഥനായതിനോടും ഇത് ഉപമിക്കാവുന്നതാണ്. ഏതായിരുന്നാലും ജിന്നുകളില്‍പ്പെട്ട ഇബ്‌ലീസ് പ്രസ്തുത ദൈവിക കല്‍പന ധിക്കരിക്കുകയും മ്ലേച്ഛനായി ദൈവ കോപത്തിന് പാത്രമാവുകയുമാണുണ്ടായത്. ഇതാണ് 2:34 ല്‍ പറഞ്ഞിരിക്കുന്നത്.
യൂനുസ് നബിയെ മത്സ്യം പാഴ്ഭൂമിയിൽ തള്ളിയെന്ന് ഖുർആനിലെ 37:145 വചനത്തിൽ പറയുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി പാഴ്ഭൂമിയിൽ അദ്ദേഹം തള്ളപ്പെട്ടിട്ടില്ലെന്ന രീതിയിലാണ് 68:49 ൽ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ? വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളുടെ സാരംപരിശോധിക്കുക: എന്നിട്ട് അദ്ദേഹത്തെ (യൂനുസിനെ) അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേല്‍ നാം യഖ്ത്വീന്‍വൃക്ഷം മുളപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. (37:145-147) അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായികൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്തു. (68:49, 50) യൂനുസ് നബി(അ)യെ വിഴുങ്ങിയ മത്സ്യം ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തെ കരയിലേക്ക് ഛര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വിവരണങ്ങളുള്‍കൊള്ളുന്ന സൂക്തങ്ങളാണ് ഇവ. മത്സ്യം അദ്ദേഹത്തെ കരയിലേക്കിടുമ്പോള്‍ വളരെ വിഷമം പിടിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം. രണ്ടു മൂന്ന് ദിവസം മത്സ്യത്തിന്റെ വയറ്റില്‍ കഴിച്ചുകൂട്ടേണ്ടിവന്ന അദ്ദേഹത്തെ അവശനും രോഗാതുരനുമായിക്കൊണ്ടാണ് പാഴ്ഭൂയിലേക്ക് മത്സ്യം പുറന്തള്ളിയത്. ആ അവസ്ഥയില്‍ അദ്ദേഹത്തിന് നല്‍കപ്പെട്ട പ്രത്യേകമായ ദൈവികാനുഗ്രഹങ്ങളാണ് സൂറത്തൂസ്വാദിലേയും(37:145-147) സൂറത്തു ഖലമിലെയും (68:49, 50) പരാമര്‍ശിക്കപ്പെട്ട വചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അനാരോഗ്യത്തെ അതിജീവിക്കുവാനാവശ്യമായ ഫലങ്ങളുല്‍പാദിപ്പിക്കുന്ന യഖ്ത്വീന്‍ വൃക്ഷത്തെ യൂനുസ് നബി(അ) ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുതന്നെ മുളപ്പിക്കുകയും അങ്ങനെ ആരോഗ്യം വീണ്ടെടുത്ത അദ്ദേഹത്തെ വീണ്ടും പ്രവാചകനായി നിയോഗിക്കുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹത്തെയാണ് സൂറത്തു സ്വാദിലെ വചനങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ അനുഗ്രഹങ്ങള്‍ നല്‍കി സംരക്ഷിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ആ പാഴ്ഭൂമിയില്‍ ആരാരുമറിയാതെ ആക്ഷേപാര്‍ഹനായി യൂനുസ് (അ) പുറംതള്ളപ്പെടുമായിരുന്നുവെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുകയാണ് സൂറത്തുല്‍ ഖലമിലെ വചനങ്ങള്‍ ചെയ്യുന്നത്. ഇവ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. ഒരേ കാര്യം തന്നെ രണ്ട് രൂപത്തില്‍ പറഞ്ഞിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ.
ഇസ്‌റാഈല്യര്‍ കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില് പ്രസ്തുത പ്രവര്ത്തനത്തില് ഹാറൂനിന് പങ്കുണ്ടായിരുന്നില്ലെന്ന് പറയുന്ന സൂക്തങ്ങളും (20;85-90) പങ്കുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന സൂക്തങ്ങളു(20:92, 7:151)മുണ്ട്. ഇതൊരു വൈരുധ്യമല്ലേ ? ഹാറൂന്‍(അ) അല്ലാഹുവിന്റെ പ്രവാചകനാണ്. പ്രവാചകന്‍മാരെല്ലാം പാപസുരക്ഷിതരാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. വിഗ്രഹനിര്‍മ്മാണവും ആരാധനയുമെല്ലാം പാപങ്ങളില്‍ ഏറ്റവും ഗുരുതരമായ ശിര്‍ക്കിലുള്‍പ്പെടുന്നവയാണ്. അത് ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താണ്. ഇസ്‌റാഈല്യരില്‍പ്പെട്ട സാമിരിയുടെ വിഗ്രഹനിര്‍മ്മാണത്തിലോ അതിനുള്ള ആരാധനയിലോ ഹാറൂനി(അ)ന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി ഖുര്‍ആനില്‍ ഒരിടത്തും യാതൊരു വിധസൂചനയും നല്‍കുന്നില്ല. ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഒരു പരിശുദ്ധപ്രവാചകനില്‍നിന്ന് അത്തരമൊരു അക്ഷന്തവ്യമായ പാപംവന്നുഭവിച്ചുവെന്ന് ചിന്തിക്കുക പോലും ചെയ്യാന്‍ മുസ്‌ലിംകള്‍ക്കാവില്ല.എന്നാല്‍ പഴയ നിയമത്തില്‍ പറയുന്നത്, വിഗ്രഹം നിര്‍മ്മിച്ചതും അതിനുള്ളആരാധനകള്‍ നിര്‍വഹിക്കാന്‍ നേതൃത്വം നല്‍കിയതും അഹറോന്‍ആണെന്നാണ് (പുറപ്പാട് 32:16). ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി,വിഗ്രഹം നിര്‍മ്മിച്ചതും അതിനുള്ള ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയതുംസാമിരിയാണെന്നും ഇസ്‌റാഈല്യര്‍ സാമിരിയുടെ പിന്നില്‍ അണിനിരന്നപ്പോള്‍ എന്റെ ജനങ്ങളെ, ഇതു (കാളക്കുട്ടി)മൂലം നിങ്ങള്‍പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്‍തുടരുകയുംഎന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും ചെയ്യുക(20:90) എന്ന് ഉപദേശിച്ച്ഹാറൂന്‍ അവരെ നേര്‍മാര്‍ഗത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചുവെന്നുമാണ്ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മൂസാ നബി(അ)യെ പോലെ, അത്രക്ക് നേതൃപാടവമോ ജനത്തെനിയന്ത്രിക്കുവാനുള്ള കഴിവോ ഹാറൂനി(അ) നില്ലായിരുന്നു. അതിനാല്‍ജനങ്ങളെല്ലാം കാളപൂജകരായിത്തീരുകയും അവരെ ഉപദേശിച്ചിട്ട്ഫലമൊന്നുമില്ലെന്ന് അനുഭവപ്പെടുകയും ചെയ്തപ്പോള്‍ അതിശക്തമായനടപടികളൊന്നും എടുക്കാതെ അദ്ദേഹം നിശബ്ദനായി. ഈയൊരുഅവസ്ഥയിലാണ് മൂസാ (അ) ഇസ്‌റാഈല്യര്‍ക്കിടയിലേക്ക്മടങ്ങിയെത്തുന്നത്. അവിടെയുണ്ടായിരുന്ന അവസ്ഥ കണ്ടപ്പോള്‍അദ്ദേഹത്തിന് ദു:ഖവും കോപവും ഉണ്ടായി. ഏകദൈവാദര്‍ശത്തിനുവേണ്ടി നിലകൊള്ളേണ്ട തന്റെ ജനതയാകെഗോപൂജകരായിത്തീര്‍ന്നിരിക്കുന്നു; അവരെ നയിക്കുകയുംനിയന്ത്രിക്കുകയും ചെയ്യേണ്ട ചുമതലയേല്‍പ്പിക്കപ്പെട്ടിരുന്ന ഹാറൂനാകട്ടെ,ശക്തമായ നടപടികളൊന്നുമെടുക്കാതെ നിശബ്ദനായി നില്‍ക്കുകയുമാണ്. ഇത്കണ്ട് കലികയറിയ മൂസാ (അ) ഹാറൂനി (അ) ന്റെ താടിയിലും തലയിലുംപിടിച്ച് ചോദ്യം ചെയ്യുന്നതാണ് സൂറത്തു ത്വാഹായിലെ 92 മുതല്‍ 94വരെയുള്ള വചനങ്ങളില്‍ വിശദമാക്കിയിട്ടുള്ളത്. ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ എന്നെപിന്‍തുടരാതിരിക്കാന്‍ നിനക്ക് എന്തു തടസ്സമാണുണ്ടായിരുന്നത്? നീ എന്റെകല്‍പനയ്ക്ക് എതിരു പ്രവര്‍ത്തിക്കുകയാണോ ചെയ്തത്. (20:92,93)എന്നാണ് മൂസാ (അ) ഹാറൂനി (അ)നോട് ചോദിക്കുന്നത്. ശക്തമായനടപടികളെടുക്കാതെയും അനുയായികളെ ശരിക്ക് നിയന്ത്രിക്കാതെയും നിന്നഹാറൂനി (അ) നെ വിമര്‍ശിക്കുകയാണ് ഇവിടെ മൂസാ(അ) ചെയ്യുന്നത്.ഈവചനത്തില്‍ ഇസ്‌റാഈല്യരോടൊപ്പം ഹാറൂനും (അ) വിഗ്രഹാരാധനയില്‍പങ്കുചേര്‍ന്നുവെന്ന ആശയത്തിന്റെ ലാഞ്ഛന പോലുമില്ല. മൂസാ (അ) യുടെചോദ്യത്തി ന് അദ്ദേഹം നല്‍കുന്ന മറുപടിയില്‍ ഇക്കാര്യം അല്പം കൂടിസ്പഷ്ടമാണ്. ഇസ്‌റാഈല്‍ സന്തതികള്‍ക്കിടയില്‍ നീഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിനു നീ കാത്തുനിന്നില്ല എന്ന് നീപറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്(20:94) എന്ന് സൂറത്തുത്വാഹായി ലും എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായിഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്കയര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്.അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്(7:150) എന്നു സൂറത്തുഅഅ്റാഫിലും ഹാറൂനി (അ)ന്റെ മറുപടിഉദ്ധരിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് ഹാറൂന്‍(അ) കൂടി കാളകുട്ടി പൂജയില്‍പങ്കാളിയായതുകൊണ്ടല്ല മൂസാ(അ) അദ്ദേഹത്തെ വിമര്‍ശിച്ചതെന്ന് സുതരാംവ്യക്തമാവുന്നുണ്ട്. സൂറത്തുല്‍ അഅറാഫിലെ (7:151) മൂസാനബി (അ)യുടെ പ്രാര്‍ഥനയില്‍എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പ്പെടുത്തുകയുംചെയ്യേണമേ എന്ന് പറഞ്ഞതില്‍ നിന്ന് ഹാറൂന്‍(അ) വിഗ്രഹാരാധന നടത്തിപാപിയായി തീര്‍ന്നുവെന്ന് വ്യക്തമാകുന്നു വെന്നാണ്, ഖുര്‍ആനില്‍വൈരുധ്യങ്ങള്‍ ആരോപിക്കുന്നവരുടെ വാദം. ഇത് അടിസ്ഥാനരഹിതമായഒരു വാദമെന്നതില്‍ കവിഞ്ഞ യാതൊന്നുമല്ല. ഹാറൂന്‍(അ) കാളകുട്ടിയെ പൂജചെയ്തുവെന്ന് ഈ വചനത്തില്‍ എവിടെയുമില്ല. പാപമോചനത്തിനുവേണ്ടിയുള്ള പ്രാര്‍ഥന വിശ്വാസികളുടെ ജീവിതത്തില്‍എപ്പോഴുമുണ്ടാകുന്നതാണ്. ഇവിടെയാകട്ടെ, ശക്തമായ നടപടിയെടുക്കാത്തഹാറൂന്‍(അ) ന്റെ നിലപാട് തെറ്റാണെന്ന് തന്നെയാണ് മൂസാ (അ)യുടെഅഭിപ്രായം. മാത്രവുമല്ല, എനിക്കും സഹോദരന്നും പൊറുത്തു തരണം എന്നമൂസാ (അ) യുടെ പ്രാര്‍ഥനയില്‍ നിന്ന് ഹാറൂന്‍ വിഗ്രഹപൂജ നടത്തിയെന്ന്അനുമാനിക്കുകയാണെങ്കില്‍ മൂസാ(അ)യും പ്രസ്തുത തെറ്റ് ചെയ്തുവെന്ന്കൂടി സമ്മതിക്കേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ലല്ലോ. അതിനാല്‍ ഈപ്രാര്‍ഥനയില്‍ നിന്ന് ഹാറൂന്‍(അ) കാളപൂജക്കു കൂട്ടു നിന്നുവെന്നനിഗമനത്തിലെത്തി ഖുര്‍ആനിലെ മറ്റു സൂക്തങ്ങളുമായി വൈരുധ്യംആരോപിക്കുന്നതിന്ന് യുക്തിയുടെ പിന്‍ബലമില്ല; പ്രമാണങ്ങളുടെഅടിത്തറയുമില്ല.
ഇസ്റാഈല്യർ കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിക്കുകയും പിന്നീടതില്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തതായി ഖുര്‍ആനില്‍ പറയുന്നു. അവർ പശ്ചാത്തപിച്ചത് എപ്പോഴാണ്? മോശ സീനായില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് തന്നെ പശ്ചാത്തപിച്ചിട്ടുണ്ടെന്ന് 7:149 ല്‍ പറയുന്നതിന് വിരുദ്ധമായി മടങ്ങി വന്നതിന് ശേഷമാണ് പശ്ചാത്തപിച്ചതെന്നാണ് 20:91 ലുള്ളത്. മൂസാ (അ) തൗറാത്ത് സ്വീകരിക്കുന്നതിന് വേണ്ടി സീനായ് പര്‍വ്വതത്തിലേക്ക് പോയപ്പോള്‍ ഇസ്‌റാഈല്യരുടെ നേതൃത്വം സഹോദരനായ ഹാറൂനെ (അ) ഏല്‍പ്പിച്ചതും അദ്ദേഹത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് സാമിരി കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കുകയും ഇസ്‌റാഈല്യര്‍ അതിനെ ആരാധിക്കുവാനാരംഭിക്കുകയും ചെയ്തതും മൂസ(അ) വന്ന ശേഷം ഹാറൂനി(അ)നോടും സാമിരിയോടും ഇസ്‌റാഈല്യരോടും കോപിച്ചതും അപ്പോള്‍ അവര്‍ പാശ്ചാത്തപിച്ചതുമായ സംഭവങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ചരിത്രവിവരണത്തിന്റെ രീതിയില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത് സൂറത്തു ത്വാഹ (20:83-98) യിലാണ്. ഈ വിവരണത്തിന് വിരുദ്ധമായി ഖുര്‍ആനില്‍ ഒരിടത്തും ഈ ചരിത്രം വിശദീകരിച്ചിട്ടില്ല. മൂസാ (അ) സീനായ് പര്‍വ്വതത്തില്‍ നിന്ന് മടങ്ങിവരുന്നതിന് മുമ്പ് തന്നെ ഇസ്‌റാഈല്യര്‍ പശ്ചാത്തപിച്ചു മടങ്ങിയിരുന്നുവെന്ന് ഖുര്‍ആനിലൊരിടത്തും പരാമര്‍ശിക്കുന്നില്ലെന്നതാണ് സത്യം. സൂറത്തുല്‍ അഅ്‌റാഫിലെ വൈരുധ്യമാരോപിക്കപ്പെട്ട സൂക്തങ്ങളിലെവിടെയും (7:149) മൂസാ(അ)യുടെ ആഗമനത്തിനു മുമ്പ് തന്നെ ഇസ്‌റാഈല്യര്‍ പാശ്ചാത്തപിച്ചു മടങ്ങിയെന്ന് പറഞ്ഞിട്ടില്ല. 7:149 ല്‍ഇസ്‌റാഈല്യരുടെ പശ്ചാത്താപത്തെ കുറിച്ച് പരാമര്‍ശിച്ച ശേഷം അടുത്തവചനത്തില്‍ മൂസാ(അ)യുടെ സീനായില്‍ നിന്നുള്ള ആഗമനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നുവെന്നത് ശരിയാണ്. ഇതിന്നര്‍ഥം ഇസ്‌റാഈല്യര്‍ പശ്ചാത്തപിച്ച ശേഷമാണ് മൂസാ(അ) മടങ്ങി വന്നതെന്നാണെന്ന് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ മനസ്സിരുത്തി വായിച്ച ആരും പറയില്ല. സൂറത്തുല്‍ അഅ്‌റാഫിലെ 148 മുതല്‍ 150 വരെയുള്ള സൂക്തങ്ങളുടെ സാരം നോക്കുക. മൂസായുടെ ജനത അദ്ദേഹം പോയശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും അവര്‍ക്ക് വഴികാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി)സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു(148). അവര്‍ക്ക് ഖേദം തോന്നുകയും തങ്ങള്‍ പിഴച്ചുപോയിരിക്കുന്നുവെന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും (149). കുപിതനും ദു:ഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്ന് മൂസ പറഞ്ഞു: ഞാന്‍ പോയശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചകാര്യം വളരെ ചീത്തതന്നെ! നിങ്ങളുടെ രക്ഷി താവിന്റെ കല്‍പ്പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികാട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും തന്റെ സഹോദരന്റെ തലപിടിച്ച് തന്റെയടുത്തേക്ക് വലിക്കുകയും ചെയ്തു…. (150) ഇവിടെ 148, 149 സൂക്തങ്ങളില്‍ മൂസാ(അ) യുടെ യാത്രയ്ക്ക് ശേഷം ഇസ്‌റാഈല്യരിലുണ്ടായ മാര്‍ഗഭ്രംശത്തെയും അതില്‍ നിന്ന് അവര്‍ പശ്ചാത്തപിച്ച് മടങ്ങയതിനെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. 150-ാംസൂക്തത്തില്‍ മൂസാ(അ) മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിനുണ്ടായ ദു:ഖവും ദേഷ്യവും വിവരിക്കുകയും നേതൃത്വമേല്‍പ്പിച്ചിരുന്ന സഹോദരനോട് കയര്‍ക്കുന്നതിന്റെ ചിത്രം വരച്ചുകാണിക്കുകയുമാണ് ചെയ്യുന്നത്. ഇസ്‌റാഈല്യരുടെ വഴികേടിനെക്കുറിച്ച് പറഞ്ഞയുടനെ തന്നെ അവരുടെ പശ്ചാത്താപത്തെ കുറിച്ചു പരാമര്‍ശിച്ചുവെന്ന് മാത്രമേയുള്ളൂ. ശേഷം മൂസാ(അ)യുടെ ആഗമനവും അതോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും വിശദീകരിക്കുന്നുമുണ്ട്. ഇത് ഖുര്‍ആനില്‍ പലപ്പോഴും കാണാന്‍ കഴിയുന്ന പൊതുവായുള്ള ഒരു ശൈലിയാണ്. ഗുണപാഠത്തിനനുസരിച്ച് വിഷയക്രമത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് സംഭവങ്ങളുടെ കാലക്രമം പാലിക്കണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കാറില്ല. എന്നാല്‍ ഒരു സംഭവത്തിന്ന് ശേഷമോ മുമ്പോ ആണ് മറ്റൊരു സംഭവമെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയേടത്തൊന്നും ചരിത്ര വസ്തുതകള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങള്‍ കാണപ്പെടുന്നേയില്ല.
ഉയിർത്തെഴുന്നേല്പ്പിന്റെ നാളില്‍ ആരും പരസ്പരം അന്വേഷിക്കുകയില്ലെന്ന 23:101 ലെ പ്രസ്താവനയക്ക് വിരുദ്ധമായി അവിടെ നടക്കുന്ന അന്വേഷണങ്ങളെപ്പറ്റി 52:25, 37:27 എന്നീ സൂക്തങ്ങളില്‍ പരാമർശിക്കപ്പെട്ടത് കാണാം. ഇവയെ എങ്ങനെ വിശദീകരിക്കും? എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍. അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (23:101) പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. (52:25) അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യംചെയ്യും. (37:27) വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന മൂന്ന് സൂക്തങ്ങളാണ് ഇവ. അന്ത്യനാളുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണ് ഇതുമൂന്നിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവ മൂന്നും മൂന്നുസമയത്ത് സംഭവിക്കുന്ന കാര്യങ്ങളാകുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസമാണ് സൂറത്തുല്‍ മുഅ്മിനൂനി (23:101)ല്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കാഹളത്തില്‍ ഊതപ്പെട്ടശേഷം, ആത്മാവും ജഡവും തമ്മില്‍ കൂടിച്ചേര്‍ന്നു കഴിഞ്ഞ ശേഷമുള്ള വെപ്രാളത്തെയാണ് ഈസൂക്തം ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തരും അവനവന്റെ കാര്യത്തില്‍മാത്രം ചിന്താകുലനാകുന്ന സമയമാണത്. കുടുംബ ബന്ധത്തെക്കുറിച്ച വിചാരമോ ബന്ധുമിത്രാദികളെക്കുറിച്ച അന്വേഷണമോ ഇല്ലാതെ തന്റെ രക്ഷയുടെ മാര്‍ഗമെന്തെന്ന് വെപ്രാളപ്പെടുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് ഇവിടത്തെ പ്രതിപാദ്യം. സ്വര്‍ഗ പ്രവേശത്തിന് അര്‍ഹരായിത്തീരുന്ന സച്ചരിതന്‍മാര്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളാണ് സൂറത്തു ഖാഫിലെ (52:25) പ്രതിപാദ്യം. സ്വര്‍ഗവാസികള്‍ നിശ്ശബ്ദരായിരിക്കുകയല്ല, പരസ്പരം കുശലാന്വേഷണങ്ങള്‍ നടത്തുകയും സംസാരിക്കുകയും ചെയ്യുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. സൂറത്തു സ്വാഫ്ഫാത്തിലെ വചനത്തിലാകട്ടെ (37:27), നരകവാസികളുടെ പരസ്പരമുള്ള ചോദ്യം ചെയ്യലാണ് ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങളുടെ നിര്‍ബന്ധം കൊണ്ടാണ് തങ്ങള്‍ ദുര്‍മാര്‍ഗം സ്വീകരിച്ചതെന്ന് ഒരു വിഭാഗം നരകവാസികള്‍ മറ്റൊരു വിഭാഗത്തോട് പറയുകയും, അപ്പോള്‍ മറ്റേവിഭാഗം അത് നിഷേധിക്കുകയും ചെയ്യുമെന്ന കാര്യം വ്യക്തമാക്കുകയാണ് ഈ സൂക്തത്തില്‍ ചെയ്യുന്നത്. മൂന്ന് സൂക്തങ്ങളിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് മൂന്ന് സംഭവങ്ങള്‍. ഒന്ന്, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസത്തിലെ വെപ്രാളം. രണ്ട്, സ്വര്‍ഗത്തിലെ സന്തോഷദായകമായ സംഭാഷണം. മൂന്ന്, നരകത്തിലെ പരസ്പരമുള്ള കുറ്റപ്പെടുത്തല്‍. പിന്നെയെങ്ങനെ ഈ മൂന്ന് സൂക്തങ്ങളും തമ്മില്‍ വൈരുധ്യമുണ്ടാകും?
മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ ആത്മാവ് പിടിക്കുന്നത് മരണത്തിന്റെ മാലാഖയാണെന് 32:11ലും മാലാഖമാരാണെന്ന് 47:27ലും അല്ലാഹു തന്നെയാണെന്ന് 39:42 ലും പറയുന്നുണ്ടല്ലോ. ഈ സൂക്തങ്ങളിൽ വ്യക്തമായ വൈരുധ്യമില്ലേ? (നബിയേ) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. (32:11) അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി? (47:27) ആത്മാവുകളെ അവരുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായിഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവരുടെ ഉറക്കത്തിലും. (39:42) ഈ സൂക്തങ്ങളിലാണ് വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്നത്. മരണസമയത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട സൂക്തങ്ങളാണ് ഇവ. അല്ലാഹുവാണ് ജീവിതവും മരണവുമെല്ലാം നിശ്ചയിക്കുന്നത്. മനുഷ്യന് ജീവന്‍ നല്‍കിയതും മരണത്തിലേക്ക് നയിക്കുന്നതുമെല്ലാം അല്ലാഹുവാണ്. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളും നടക്കുന്നത് അല്ലാഹുവിന്റ അലംഘനീയമാ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇവയെല്ലാം നടന്നു പോകുന്നതിന്നായി അവന്‍ തന്നെ ചിലവ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്. മഴ പെയ്യിക്കുന്നതിനും ഇടിമിന്നലുണ്ടാകുന്നതിനുമെല്ലാം അല്ലാഹുഭൂമിയില്‍ ചില വ്യവസ്ഥകളേര്‍പ്പെടുത്തിയതുപോലെ മനുഷ്യനെ മരണപ്പെടുത്തുന്നതിനും അവന്‍ ചില സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. മലക്കുകളിലൂടെയാണ് അല്ലാഹു മനുഷ്യരെ മരണപ്പെടുത്തുന്നത്. മലക്കുകളാണ് മനുഷ്യരെ മരണപ്പെടുത്തുന്നതെങ്കിലും അതിന്റെ ആത്യന്തികമായ കാരണക്കാരന്‍ അല്ലാഹുവാണെന്നര്‍ത്ഥം. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മാത്രമേ മലക്കുകള്‍ക്ക് അധികാരമുള്ളൂ. ഇക്കാര്യമാണ് സൂറത്തു സുമറിലെ (39:42) വാക്യം വ്യക്തമാക്കുന്നത്. മനുഷ്യരേ മലക്ക് മരണപ്പെടുത്തിയ ശേഷം നിങ്ങളുടെ രക്ഷതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ് എന്ന സൂറത്തു സജദയിലെ (32:11) പരാമര്‍ശവും വ്യക്തമാക്കുന്നത് മരണത്തിലെ അല്ലാഹുവിന്റെ ആത്യന്തികമായ നിയന്ത്രണത്തെയാണ്. മനുഷ്യരെ മരണപ്പെടുത്തുക എന്ന ചുമതലയേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ഒരു പ്രത്യേക മാലാഖയെയാണ്. നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ് എന്ന് പറയുമ്പോള്‍ (32:11)അക്കാര്യത്തിനു വേണ്ടി ചുമതലയേല്‍പ്പിക്കപ്പെട്ട പ്രത്യേക മാലാഖയെയാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. മരണത്തിന്റെ ഈ മാലാഖയക്ക് കീഴില്‍ മലക്കുകളില്‍ നിന്ന് തന്നെയുള്ള ഒരു വലിയ പ്രവര്‍ത്തക വ്യൂഹമുണ്ട്. ഈ മാലാഖമാര്‍ മരണത്തോടനുബന്ധിച്ച വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് വ്യക്തമാക്കുന്ന പലഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒന്നു മാത്രമാണ് സൂറത്തു മുഹമ്മദില്‍ നിന്ന് ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തം (47:27). മരണത്തോടനുബന്ധിച്ച് മലക്കുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന മറ്റു ചില സൂക്തങ്ങള്‍ കാണുക: സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങള്‍ എന്തൊരു നിലപാടിലായി രുന്നു? (4:97). നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. (6:93) നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവരോട് മാലാഖമാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. (16:32). ഈ സൂക്തങ്ങളിലെല്ലാം മനുഷ്യരുടെ മരണത്തോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാലാഖമാരുടെ വ്യുഹത്തെപ്പറ്റിയാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഈ വ്യൂഹം മരണത്തിന്റെ മലക്കിന്റെ കീഴിലുള്ളതാണ്. മരണവും മരണത്തോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളും ചെയ്യാനായി ഒരു മാലാഖവ്യൂഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വ്യൂഹത്തിന്റെ നേതാവാണ് മരണത്തിന്റെ മലക്ക് എന്ന് അറിയപ്പെടുന്നത്. ഈ വ്യൂഹവും നേതാവുമെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിന് കീഴിലാണ്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളില്‍ യാതൊരു വൈരുധ്യവുമില്ലെന്ന വസ്തുത സുവ്യക്തമാകും.
യേശുവിന്റെ ജനനത്തെകുറിച്ച്മർയത്തോട് സന്തോഷവാര്ത്തയറിയച്ചത് മലക്കുകള് ആണെന്ന് ഖുര്ആനില് 3:45ലും,എന്നാല് ഒരു മലക്ക് മാത്രമാണെന്ന് 19:17-21ലും പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?  

വിടെ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍സൂക്തങ്ങളുടെ സാരം പരിശോധിക്കുക:

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായുംഅല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റിസന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന്‍മസീഹ് ഈസ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലുംമഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമായിരിക്കും. (വി.ഖു. 3:45)

എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെഅദ്ദേഹം അവളുടെ മുന്‍പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെവിട്ടുമാറിപ്പോകൂ).

അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിനക്ക് ദാനംചെയ്യുന്നതിന്നു വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാ കുന്നുഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരാണ്‍കുട്ടിയുണ്ടാ കും? യാതൊരുമനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപ്പുകാരിയായിട്ടുമില്ല.അദ്ദേഹം പറഞ്ഞു: കാര്യം അങ്ങനെ തന്നെയാകുന്നു. അത് തന്നെസംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ്പറഞ്ഞിരിക്കുന്നു. അവനെ മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവുമാക്കുവാനും (നാം ഉദ്ദേശിക്കുന്നു). അത്തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (വി.ഖു. 19:17-21)

മര്‍യമി (റ)ന്റെ ജീവിതത്തിലുണ്ടായ രണ്ടു സംഭവങ്ങളാണ് മുകളില്‍ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് അവഒരാവര്‍ത്തി മനസ്സിരുത്തി വായിച്ചാല്‍ തന്നെ മനസ്സിലാകും. മര്‍യമി (റ)ന്റെജീവിതത്തില്‍ ഒരേയൊരു തവണ മാത്രമേ മലക്കുകളുമായിസംഭാഷണമുണ്ടായിട്ടുള്ളൂവെന്ന് ഖുര്‍ആനിലൊരിടത്തും പറയുന്നതായിനമുക്ക് കാണാന്‍ കഴിയുന്നില്ല. അങ്ങനെ പറയുന്നുണ്ടെങ്കില്‍ ഈ സൂക്തങ്ങള്‍തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടാകുമായിരുന്നു.സത്യത്തില്‍ സൂറത്തു ആലുഇംറാനില്‍(3:42,45)പരാമര്‍ശിക്കപ്പെട്ടമാലാഖമാരുടെ സംഭാഷണം ഒരു സന്തോഷവാര്‍ത്ത അറിയിക്കല്‍ മാത്രമാണ്.അതു നിര്‍വ്വഹിച്ചത് മലക്കുകളുടെ ഒരു സമൂഹമായിരുന്നു. ഏതെല്ലാംമാലാഖമാരായിരുന്നു പ്രസ്തുത സമൂഹത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രസ്തുതസൂക്തങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടകാര്യത്തിന്റെ നിര്‍വ്വഹണത്തിനും പൂര്‍ത്തീകരണത്തിനുമായിട്ടാണ്പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്ന ജിബ്രീല്‍ (അ) എന്ന മാലാഖയെഅല്ലാഹു മര്‍യമിന്റെ അടുക്കലേക്ക് അയച്ചത്. ജനങ്ങളില്‍ നിന്ന് അകന്ന്ദൈവസ്മരണയില്‍ കഴിയുന്ന മര്‍യമിന്റെ അടുക്കലേക്ക് ദൈവികദൗത്യവുമായെത്തിയ ജിബ്രീല്‍ കടന്നുവന്നപ്പോഴുള്ള സംഭാഷണമാണ്സൂറത്തു മര്‍യമില്‍ (19:17-21) വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ജിബ്രീലിന്റെആഗമനോദ്ദേശ്യം മാലാഖമാര്‍ ചെയ്തതുപോലെ ദൈവിക വചനത്തെകുറിച്ച സന്തോഷവാര്‍ത്ത അറിയിക്കുകയായിരുന്നില്ല. പ്രത്യുത,പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ ദാനം ചെയ്യുകയായിരുന്നു. അഥവാമാലാഖമാര്‍ സന്തോഷവാര്‍ത്തയറിയിച്ച കാര്യത്തിന്റെനിര്‍വ്വഹണമായിരുന്നു ജിബ്രീലിന്റെ ദൗത്യം. ഒരു പുരുഷന്റെസ്പര്‍ശമേല്‍ക്കാതെ ഒരു കുഞ്ഞുണ്ടാവാന്‍ പോകുന്നുവെന്ന മാലാഖമാരുടെഅറിയിപ്പ് നടപ്പിലാക്കുകയായിരുന്നു ജിബ്രീലിന്റെ ആഗമനോദ്ദേശ്യം.ദൈവിക വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിന് അനുഗുണമായ രീതിയില്‍മര്‍യമിന്റെ ശരീരത്തിലുണ്ടാവേണ്ട മാറ്റം ഉണ്ടാക്കുകയായിരുന്നുഅദ്ദേഹത്തിന്റെ ദൗത്യമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഏതായാലുംഈ സൂക്തങ്ങളിലെ പ്രതിപാദ്യം രണ്ടു സംഭവങ്ങളാണ്. ഒന്ന്, മാലാഖമാരുടെസന്തോഷവാര്‍ത്തയറിയിക്കലും രണ്ടാമത്തേത്, പ്രസ്തുതസന്തോഷവിഷയത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള ജിബ്രീലിന്റെആഗമനവും അതോടനുബന്ധിച്ച് നടന്ന സംഭാഷണങ്ങളുമാണ്.രണ്ടും രണ്ടുസംഭവങ്ങള്‍. രണ്ടിലെയും സംഭാഷണങ്ങള്‍ വ്യത്യസ്തം. രണ്ടിലുംസംസാരിക്കുന്നവരും വ്യത്യസ്തം. പിന്നെയെങ്ങനെയാണ് ഈ സൂക്തങ്ങള്‍തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവുക?

ക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന ആകാശഗോളങ്ങളെല്ലാം പൊതുവെ ഗോളാകൃതിയുള്ളവയാണ്. അത് കൊണ്ട് തന്നെ പ്രപഞ്ചത്തിലെ ദൈവാനുഗ്രഹങ്ങളെക്കുറിച്ച പരാമര്ശങ്ങൾക്കിടയിൽ ഭൂമിയുടെ ഗോളാകൃതി വലിയൊരു ചർച്ചാവിഷയമല്ല. ഈ ആകാശഗോളങ്ങളില്‍ നിന്ന് ഭൂമിക്കുള്ള സവിശേഷത അതില്‍ ജീവന്‍ നിലനില്‍ക്കുന്നുവെന്നതാണ്. ജീവന്‍ നിലനില്‍ക്കുവാന്‍ പാകത്തില്‍ ഭൂമിയെ സംവിധാനിച്ചതിനെക്കുറിച്ചാണ് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ ഊന്നുന്നത്.

''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ നിങ്ങൾ ആരാധിക്കുക ). ഇതെല്ലാം അറിയുന്ന നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുകയും അരുത്.'' (2:22)

പ്രപഞ്ചത്തിലുള്ള എന്തിനെക്കുറിച്ചും നാം പറയുമ്പോള്‍ ആപേക്ഷികമായാണ്, കേവലമായല്ല പരാമര്‍ശിക്കേണ്ടത് എന്നാണ് ആധുനികഭൗതികം പഠിപ്പിക്കുന്നത്. സൗരയൂഥത്തിലെ ഭൂമിക്കുപുറത്തുള്ള ഏതെങ്കിലും ഒരു കേന്ദ്രത്തിന് അപേക്ഷികമായി ഭൂമി ഉരുണ്ടതാണെന്നു പറയാം. നമ്മുടെ ഗ്യാലക്‌സിക്കു പുറത്തുള്ള ഒരു നിരീക്ഷകന് ആപേക്ഷികമായി ഭൂമിയുടെ ആകൃതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന്റെ സ്വയംഭ്രമണവും പരിക്രമണവും ഗാലക്തികകേന്ദ്രത്തെ ചുറ്റിയുള്ള സൂര്യനോടൊപ്പമുള്ള ചലനവുമെല്ലാം പരിഗണിക്കേണ്ടിവരും. ഭൂമിക്കുപുറത്തെ നിരീക്ഷകന് ആപേക്ഷികമായി ഭൂമി ഗോളാകൃതിയിലായിരിക്കുന്നതുപോലെ ഭൂമിയില്‍ ജീവിക്കുന്ന നിരീക്ഷകന് ആപേക്ഷികമായി ഭൂമി പരന്നാണുള്ളത്. പരന്ന ഭൂമിയെ പരിഗണിച്ചുകൊണ്ടാണ് ഭൂമിയിലെ നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം നാം ആസൂത്രണം ചെയ്യുന്നത്. പരന്നഭൂമിയെ പരിഗണിച്ചുകൊണ്ട് ക്രിസ്തുവിന് മൂന്നുനൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രീക്ക് ഗണിതജ്ഞനായ യൂക്ലിഡ് നിര്‍ധരിച്ചെടുത്ത തത്വങ്ങളില്‍ തന്നെ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആധുനിക ജ്യാമിതി നിലനില്‍ക്കുന്നതും അതുപ്രകാരം ഭൂമിയിലെ നമ്മുടെ നിര്‍മാണങ്ങളെല്ലാം നാം ആസൂത്രണം ചെയ്യുന്നതും മനുഷ്യര്‍ക്ക് ആപേക്ഷികമായി ഭൂമി പരന്നതായതുകൊണ്ടാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭൂമിയെ അല്ലാഹു പരത്തിയതായി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.

''ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്'' (88:20)

''ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (50:7)

''അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടാക്കിത്തരികയും ചെയ്തവന്‍.'' (43:10)

''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (20:53)

''ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!'' (51:48)

''അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.'' (71:19)

''ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?).'' (78:6,7)

മനുഷ്യന് ആപേക്ഷികമായി, അവനും മറ്റുജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ തക്കരൂപത്തില്‍ ഭൂമിയെ വിശാലമാക്കുകയും വികസിപ്പിക്കുകയും വിതാനിക്കുകയും പരത്തുകയും ചെയ്തതിനെക്കുറിച്ചു പറയുമ്പോള്‍ തന്നെ ഭൂമിക്കു പുറത്തെ നിരീക്ഷകന് ആപേക്ഷികമായുള്ള ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്.

''ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.'' (39:5)

രാത്രിയും പകലും പരസ്പരം ചുറ്റുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ 'യുകവ്വിറു' എന്നാണ് ക്വുര്‍ആന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു ഗോളത്തിന്‍മേല്‍ ചുറ്റുന്നതിനെപ്പറ്റിയാണ് ഇങ്ങനെ പരാമര്‍ശിക്കുക. ഉദയസ്ഥാനങ്ങളെയും അസ്തമയസ്ഥാനങ്ങളെയും കുറിച്ചു പരാമര്‍ശിക്കുമ്പോഴും ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്.

'' ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍''. (37:5)

''രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.'' (55:17)

ഒന്നിലധികം ഉദയസ്ഥാനങ്ങളും അസ്തമയസ്ഥാനങ്ങളുമുണ്ടാവുക ഭൂമി ഗോളമായിരിക്കുമ്പോള്‍ മാത്രമാണല്ലോ?

ആകാശഗോളങ്ങളും ഭൂമിയുമെല്ലാം ഗോളാകൃതിയിലുള്ളവയാണെന്ന് ആദ്യകാല മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്നതായി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ തന്റെ ഫതാവയില്‍ പരാമര്‍ശിക്കുന്നുണ്ട് (6/586-587). ഇമാം അഹ്മദിന്റ (റ) ശിഷ്യനായിരുന്ന അബുല്‍ഹുസൈന്‍ അഹ്മദ്ബ്‌നു ജഅ്ഫര്‍ ബ്‌നു മുനാദീ(റ)യും ഇമാം അബൂ മുഹമ്മദ്ബ്‌നു ഹസമും (റ) അബൂ ഫറാജ്ബ്‌നുല്‍ ജൗസി(റ)യുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പ്രവാചകശിഷ്യനായിരുന്ന ഇബ്‌നു അബ്ബാസില്‍ (റ) നിന്നുള്ള ചില പരാമര്‍ശങ്ങളും ഭൂമിയും മറ്റും ഉരുïതാണെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്‍മാര്‍ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അവര്‍ ഗോളീയത്രികോണമിതി(Spherical trigonometry)രൂപീകരിക്കുകയും ചെയ്തതായും അതുപയോഗിച്ചാണ് ലോകത്തിലെ വ്യത്യസ്ത കോണുകളില്‍നിന്ന് മക്കയിലെ ഖിബ്‌ലയിലേക്കുള്ള ദിശ നിര്‍ണയിച്ചതെന്നും ചരിത്രകാരനായ ഡേവിഡ് എ. കിംഗ് തന്റെ അസ്‌ട്രോണമി ഇന്‍ദി സര്‍വീസ് ഓഫ് ഇസ്‌ലാം(Astronomy in the Service of Islam) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടു പിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും ഖലീഫ മഅ്മൂന്‍ ഉത്തരവാദിത്തപ്പെടുത്തിയതായും സിറിയയിലെ തദ്മൂറും റാഖ്ബയും തമ്മിലുള്ള ദൂരം അളന്ന് അവതമ്മില്‍ ഒരു ഡിഗ്രി അക്ഷാംശവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുകയും ഭൂമിയുടെ ചുറ്റളവ് 24000 മൈലുകളാണെന്ന് കണക്കാക്കുകയും ചെയ്തതായും മറ്റൊരുകൂട്ടം മുസ്‌ലിം ശാസ്ത്രജ്ഞരുടെ കണക്കുകള്‍പ്രകാരം ഭൂമിയുടെ ചുറ്റളവ് 40,284 കിലോമീറ്ററാണെന്നും ആധുനികയന്ത്രങ്ങളുപയോഗിച്ച് നാം ഇന്നുകണക്കാക്കുന്ന 40,068 കിലോമീറ്ററുമായി വളരെ അടുത്തുനില്‍ക്കുന്നതാണ് അവരുടെ കണക്കാക്കലെന്നത് അത്ഭുതകരമാണെന്നും ശാസ്ത്രചരിത്രകാരനായ അഡ്വേര്‍ഡ് എസ്.കെന്നഡി തന്റെ മാത്തമാറ്റിക്കല്‍ ജിയോഗ്രഫി എന്ന ഗ്രന്ഥത്തില്‍ (പുറം 185-201) നിരീക്ഷിക്കുന്നുണ്ട്.

 

ഭൂമിയെ പരത്തിയതായുള്ള ക്വുര്‍ആന്‍ പരാമര്‍ശത്തില്‍നിന്ന് അതൊരു ഗോളമല്ലെന്ന് ആദ്യകാല മുസ്‌ലിംകളൊന്നും മനസ്സിലാക്കിയിരുന്നില്ലെന്നുസാരം.

 

മനുഷ്യന് ജീവിക്കുവാൻ തക്ക രൂപത്തിൽ ഭൂമിയിൽ അല്ലാഹു ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനെ വിരിപ്പും തൊട്ടിലുമാക്കിയാതായും പരത്തിയതായും വിതാനിച്ചതായുമെല്ലാം ക്വുർആൻ പറയുന്നുണ്ട്. ജീവന്‍ നിലനില്‍ക്കുവാനായി പ്രത്യേകം പടക്കപ്പെട്ട ഭൂമിയിലെ സംവിധാനങ്ങളെക്കുറിച്ചാണ് ഈ സൂക്തങ്ങൾ പരാമര്ശിക്കുന്നതെന്ന് അവ മനസ്സിരുത്തി വായിച്ചാൽ ആർക്കും ബോധ്യപ്പെടും. ചലനാത്മകമായ ഈ പ്രപഞ്ചത്തിൽ എത്രയെത്ര ചലനങ്ങള്‍ക്കാണ് ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്! ഭൂമിയുടെ സ്വയംഭ്രമണം. സുര്യനു ചുറ്റുമുള്ള പരിക്രമണം. ഗ്യാലക്‌സിക്കുചുറ്റും സൂര്യനോടൊപ്പം നടത്തുന്ന ചലനം. പ്രപഞ്ചകേന്ദ്രത്തെ ആസ്പദമാക്കി ഗ്യാലക്‌സി നടത്തുന്ന ഭ്രമണത്തോടൊപ്പമുള്ള ചലനം. പ്രപഞ്ചവികാസത്തിനനുപൂരകമായി നടത്തുന്ന ചലനം. ഇങ്ങനെ ചുരുങ്ങിയത് അഞ്ചുവിധം ചലനങ്ങള്‍ക്കെങ്കിലും ഭൂമി ഒരേസമയം വിധേയമാണ്.

ഇങ്ങനെ ചലനാത്മകമായ ഭൂമിയില്‍ തങ്ങള്‍ നിശ്ചലരും സുരക്ഷിതരുമാണെന്ന ബോധമുള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുകയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു മെത്ത തന്നെയാണ്. ഊഷരമായ മരുഭൂമിക്കുനടുവില്‍ ഉയര്‍പ്പെട്ട സകലവിധ സംവിധാനങ്ങളോടും കൂടിയ ഒരു ഗൃഹം പോലെയാണ് അവരെ സംബന്ധിച്ചിടത്തോളം കത്തുന്ന പ്രപഞ്ചത്തിന് നടുവിലുള്ള ഭൂമി. അതിശീഘ്രമായ ചലനങ്ങള്‍ തങ്ങളുടെ ജീവിതത്തിനാവശ്യമായ പ്രതിഭാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാല്‍ ജീവികള്‍ക്ക് ഭൂമിയൊരു തൊട്ടിലാണ്. നമുക്ക് ജീവിക്കാനനുകൂലമായ കാലാവസ്ഥയുള്‍ക്കൊള്ളുന്ന മറ്റൊരു ആകാശഗോളവും ഇതേവരെ കണ്ടെ ത്തിയിട്ടില്ല. ജീവജാലങ്ങള്‍ക്കു വസിക്കാന്‍ പറ്റിയ ഒരേയൊരു വീട് തന്നെയാണ് ഭൂമി. അള്‍ട്രാ വയലറ്റ് രശ്മികളേല്‍ക്കാതെ, ഉല്‍ക്കാ നിപാതങ്ങളേല്‍ക്കാതെ, ഓക്‌സിജന്‍ യഥേഷ്ടം ശ്വസിച്ചും വെള്ളം യഥേഷ്ടം കുടിച്ചും ഭക്ഷണപാനീയങ്ങളുയോഗിച്ചും വിശ്രമിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിലെ ഏക മെത്തയാണിത്. ഈ സംവിധാനങ്ങള്‍ക്കുപിന്നില്‍ സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായകന്റെ കരവിരുതുകളല്ലാതെ മറ്റെന്താണ് ചിന്തിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത്? ഇതു സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നോക്കുക:

''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന (നാഥന്‍)'' (2:22)

''അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍.'' (13:3)

''ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (15:19)

''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (20:53)

''അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.'' (27:61)

''അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.'' (67:15)

''അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.'' (71:19,20)

''ഭൂമിയാകട്ടെ, നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!'' (51:48)

ഖുര്‍ആന്‍ ദൈവവചനമാണ്. അതില്‍ യാതൊരുവിധ വൈരുധ്യവുമില്ല.മനുഷ്യനിര്‍മ്മിതമായ ഒരു വചനമെങ്കിലും ഖുര്‍ആനില്‍ഉണ്ടായിരുന്നുവെങ്കില്‍ അത് ഖുര്‍ആനിന്റെ മറ്റു ഭാഗങ്ങളുമായി സാരമായവൈരുധ്യങ്ങള്‍ ഉള്ളതാകുമായിരുന്നു. എന്നാല്‍ മനുഷ്യരുടെകൈകടത്തലുകളില്‍ നിന്ന് ദൈവം തമ്പുരാന്‍ തന്നെ തന്റെ അന്തിമവേദഗ്രന്ഥത്തെ സംരക്ഷിച്ചിട്ടുണ്ട്; ഇനിയും അന്ത്യനാളുവരെ അത്സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. നിശ്ചയം നാംഅതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (വി.ഖു.15:9)

മനുഷ്യരുടെ കൈകടത്തലുകളുണ്ടായപ്പോഴാണ് പൂര്‍വ്വവേദങ്ങള്‍വികലമാക്കപ്പെട്ടത്; പ്രസ്തുത വൈകല്യത്തിന്റെ അനിവാര്യതയായിരുന്നുഅവയിലെ വൈരുധ്യങ്ങള്‍. വ്യത്യസ്ത വ്യക്തികള്‍ ഒരേ കാര്യത്തെ കുറിച്ചുതന്നെ പ്രതിപാദിച്ചാലും അവയില്‍ വൈരുധ്യങ്ങളുണ്ടാവുകസ്വാഭാവികമാണ്. ബൈബിളിലും മറ്റു വേദഗ്രന്ഥങ്ങളിലുമെല്ലാംകാണപ്പെടുന്ന വൈരുധ്യങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. വൈരുധ്യങ്ങളാല്‍നിബിഡമായ വേദഗ്രന്ഥങ്ങളുടെ സ്വന്തക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍പ്രസ്തുത ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കുവാന്‍പ്രയാസപ്പെടുകയാണ് ചെയ്യുന്നത്. പ്രസ്തുത വൈരുധ്യങ്ങള്‍മറച്ചുവെക്കാനും അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ്ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി അത്തരക്കാര്‍രംഗത്തുവരുന്നത്.

ഖുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന് പറയുമ്പോള്‍ അതില്‍വൈവിധ്യങ്ങളില്ലെന്ന് അര്‍ത്ഥമാക്കിക്കൂടാത്തതാണ്. വൈവിധ്യവുംവൈരുധ്യവും ഒന്നല്ല; അവ തികച്ചും വ്യത്യസ്തങ്ങളാണ്. വൈവിധ്യങ്ങളെവൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഖുര്‍ആനില്‍വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി വിമര്‍ശകന്‍മാര്‍ രംഗത്തുവരാറുള്ളത്.ഒരു ഉദാഹരണം: ബൈബിള്‍ പുതിയ നിയമത്തിലെ പ്രധാനപ്പെട്ടവൈരുധ്യമാണ് വംശാവലിയിലെ വൈരുധ്യങ്ങള്‍. മത്തായിയും (1:6-16)ലൂക്കോസും (3:23-31) രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലികള്‍ തമ്മില്‍കുറേയധികം വൈരുധ്യങ്ങളുണ്ട്. അതിനുകാരണം മത്തായി, ദാവീദിന്റെപുത്രനായ സോളമന്റെ പുത്രപരമ്പരയിലും ലൂക്കോസ്, ദാവീദിന്റെമകനായ നാഥാന്റെ പുത്രപാരമ്പര്യത്തിലും യേശുവിനെ പ്രതിഷ്ഠിക്കാന്‍പരിശ്രമിച്ചതാണ്. മത്തായിയുടെ വംശാവലി പ്രകാരം ദാവീദു മുതല്‍യേശുവരെ 28 പേരാണ് ഉള്ളതെങ്കില്‍ ലൂക്കോസ് നല്‍കിയ വംശാവലി പ്രകാരം 43 പേരാണുള്ളത്. യേശുവിന്റെ പിതാവായി അറിയപ്പെട്ടയോസേഫിന്റെ പിതാവ് ആരാണെന്ന പ്രശ്‌നം മുതല്‍ വൈരുധ്യങ്ങള്‍ആരംഭിക്കുന്നു. മത്തായി പറയുന്നത് യാക്കോബാണെന്നും ലൂക്കോസ്പറയുന്നത് ഹേലിയാണെന്നുമാണ്. ഒരാള്‍ക്ക് ഒരൊറ്റപിതാവേയുണ്ടാവൂയെന്നതിനാല്‍ ഇതൊരു വ്യക്തമായ വൈരുധ്യമാണ്.എന്നാല്‍ മത്തായിയും ലൂക്കോസും യോസേഫിന്റെ സഹോദരന്റെപേരായിരുന്നു പറഞ്ഞതെങ്കിലോ? മത്തായി യോസേഫിന്റെ സഹോദരന്‍യാക്കോബ് എന്നും, ലൂക്കോസ് യോസേഫിന്റെ സഹോദരന്‍ ഹേലിയെന്നുംപറഞ്ഞുവെന്നിരിക്കട്ടെ. ഈ പരാമര്‍ശങ്ങള്‍ തമ്മില്‍ വൈരുധ്യംആരോപിക്കുന്നത് ശരിയായിരിക്കുകയില്ല. ഒരാള്‍ക്ക് രണ്ടു സഹോദരന്‍മാര്‍ഉണ്ടാവുക സ്വാഭാവികമാണല്ലോ. മത്തായി, യോസേഫിന്റെ യാക്കോബ്എന്ന സഹോദരനെ കുറിച്ചും ലൂക്കോസ്, ഹേലിയെന്ന സഹോദരനെസംബന്ധിച്ചുമാണ് പറഞ്ഞതെന്ന് വിചാരിക്കാവുന്നതാണ്. ഇത് രണ്ടുപേരുടെപരാമര്‍ശങ്ങളിലുണ്ടാകാവുന്ന വൈവിധ്യത്തിന് ഉദാഹരണമാണ്; ഈവൈവിധ്യം വൈരുധ്യമല്ലെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.

ഖുര്‍ആന്‍ ഒരു ചരിത്രഗ്രന്ഥമല്ല. എന്നാല്‍ ചരിത്ര സംഭവങ്ങളെ കുറിച്ചപ്രതിപാദനങ്ങള്‍ ഖുര്‍ആനിലുണ്ട്. പ്രസ്തുത പ്രതിപാദനങ്ങള്‍ബൈബിളിലേതുപോലെ ഓരോന്നും സംഭവിച്ച ക്രമത്തിലല്ല ഖുര്‍ആനില്‍പ്രത്യക്ഷപ്പെടുന്നത്. അതിന്ന് കാരണമുണ്ട്, ഇസ്‌റാഈല്‍ സമുദായത്തിന്റെചരിത്രമാണ് ബൈബിള്‍ പഴയനിയമത്തിന്റെ പൊതുവായ പരാമര്‍ശം.ഉല്‍പത്തി മുതല്‍ മോശയുടെ മരണം വരെയുള്ള സംഭവങ്ങളാണ്പഞ്ചപുസ്തകത്തിലുള്ളത്. മറ്റു പ്രവാചകന്‍മാരുടെയുംദീര്‍ഘദര്‍ശിമാരുടെയും ചരിത്രങ്ങള്‍ മറ്റു പഴയ നിയമ ഗ്രന്ഥങ്ങളില്‍ കാണാം.പുതിയ നിയമത്തിലെ സുവിശേഷങ്ങളിലാകട്ടെ യേശുവിന്റെ കഥയാണ്നമുക്ക് കാണാന്‍ കഴിയുക. ഇവയെല്ലാം ചരിത്രപ്രതിപാദനഗ്രന്ഥങ്ങളായതിനാല്‍ സംഭവവിവരണത്തിന്റെ രീതിയാണ്സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആനാകട്ടെ സംഭവവിവരണത്തിന്റെരീതിയിലല്ല ചരിത്രങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പ്രദാനംചെയ്യുന്ന ധാര്‍മ്മിക നിര്‍ദേശങ്ങള്‍ക്ക് ഉപോല്‍ബലകമായചരിത്രസംഭവങ്ങള്‍ എടുത്തുദ്ധരിക്കുകയാണ് അത് ചെയ്യുന്നത്. അതുകൊണ്ട്തന്നെ പ്രതിപാദ്യ വിഷയങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് ചരിത്രത്തിലെസംഭവങ്ങള്‍ എടുത്തുദ്ധരിക്കുന്ന രീതിയാണ് ഖുര്‍ആന്‍സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ഉദ്ധരിക്കുമ്പോള്‍ ചരിത്രത്തിലെ കാലക്രമംഖുര്‍ആന്‍ പരിഗണിക്കുന്നേയില്ല. അത്തരമൊരു പരിഗണനഅനാവശ്യമാണല്ലോ.

ചരിത്ര പ്രതിപാദനത്തിന് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന രീതിയുടെസവിശേഷത മറച്ചുവെച്ചുകൊണ്ടാണ് ചില വൈരുധ്യങ്ങള്‍ അതിന്മേല്‍ആരോപിക്കപ്പെടുന്നത്. മോശയുടെ ചരിത്രം പറഞ്ഞതിനു ശേഷമായിരിക്കുംഖുര്‍ആന്‍ ചിലപ്പോള്‍ അബ്രഹാമിന്റെ ചരിത്രത്തില്‍ നിന്നുള്ള സംഭവങ്ങള്‍ഉദ്ധരിക്കുന്നത്. അബ്രഹാമിന് മുമ്പാണ് മോശ ജീവിച്ചത് എന്ന് ഖുര്‍ആന്‍ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. മോശയുടെ ചരിത്രത്തില്‍നിന്ന്പാഠമുള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ അത്ഉദ്ധരിക്കപ്പെടുന്നു; അബ്രഹാമിന്റെ ജീവിത സംഭവങ്ങള്‍പറയേണ്ടിവരുമ്പോള്‍ അതും ഉദ്ധരിക്കുന്നു. അവയെ കാലിക ക്രമത്തില്‍എടുക്കേണ്ടതില്ല. അങ്ങനെ എടുക്കണമെന്ന് ഖുര്‍ആന്‍ ഒരിടത്തുംആവശ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അത്തരം സംഭവവിവരണങ്ങള്‍വൈരുധ്യങ്ങളുടെ ഗണ ത്തില്‍ ഉള്‍പ്പെടുന്നില്ല.

ഖുര്ആന് ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ല് പറയുന്നു. എന്നാല് ഖുര്ആനില് ഒട്ടനവധി അനറബി പദങ്ങള് ഉപയോഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുര്ആന് വാക്യം തെറ്റാണെന്നല്ലേ ഇതിനര്ഥം?

സൂറത്തുന്നഹ്‌ലിലെ 103 ാം വചനം ഖുര്‍ആനിനെതിരെയുള്ളസത്യനിഷേധികളുടെ ഒരു വാദത്തെ ഖണ്ഡിക്കുകയാണ് ചെയ്യുന്ന ത്. ജാബിര്‍റൂമി എന്ന ഒരു അനറബിയുമായി പ്രവാചകനുണ്ടായിരുന്ന അടുപ്പത്തെഅടിസ്ഥാനമാക്കി ഖുര്‍ആന്‍ വചനങ്ങള്‍ അയാള്‍ പറഞ്ഞുകൊടുക്കുന്നതാണെന്ന ഒരു വിമര്‍ശനം മക്കാമുശ്‌രിക്കുകള്‍ഉന്നയിക്കുകയുണ്ടായി. അറബി സാഹിത്യകാരന്‍മാരെ വെല്ലുവിളിക്കുന്നഒരു മഹല്‍ ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു അനറബിയുടെ സൃഷ്ടിയാണെന്നവാദത്തിന്റെ ബാലിശത വ്യക്തമാക്കുകയാണ് 16:103 ചെയ്യുന്നത്.

ഈ വചനത്തില്‍, ഇതാകട്ടെ സ്പഷ്ടമായ അറബിഭാഷയുമാകുന്നുവെന്നാണ് ഖുര്‍ആനിനെ സൂചിപ്പിച്ചുകൊണ്ട്പറഞ്ഞിരിക്കുന്നത്. അറബിയ്യുന്‍ മുബീന്‍ എന്നാണ് പ്രയോഗം. ഇതിന്ശുദ്ധമായ അറബി ഭാഷ എന്നര്‍ഥമില്ല. സ്പഷ്ടമായ അറബി ഭാഷഎന്നാണര്‍ഥം. ലോകത്തിലെ എല്ലാ ഭാഷകളിലും ഇതര ഭാഷകളില്‍ നിന്നുള്ളപദങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ആധുനിക ഭാഷകളില്‍ മിക്കതിലും അവയുടെശബ്ദ സമ്പത്തില്‍ കാല്‍ഭാഗത്തിലധികവും ഇതര ഭാഷകളില്‍ നിന്നുള്ളപദങ്ങളാണുള്ളത്. അറബിയില്‍- വിശേഷിച്ചും പൗരാണിക അറബിയില്‍-ഇത്തരം പദങ്ങള്‍ തുലോം വിരളമാണ്. എങ്കിലും ഗ്രീക്കിലെഇവാന്‍ഗലിയോണ്‍ എന്ന പദത്തില്‍ നിന്നുണ്ടായ ഇഞ്ചീല്‍ എന്ന അറബിപ്രയോഗത്തെപോലെയുള്ള ചില അറബീകരിക്കപ്പെട്ട പദങ്ങള്‍ഖുര്‍ആനിലുണ്ട്. എന്നാല്‍ ഇവ അന്യഭാഷാ പ്രയോഗങ്ങളാണ് എന്ന്പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.ഇവാന്‍ഗലിയോണ്‍’ഇഞ്ചീലാകുന്നതോടെ ആ പദം അറബിയായിമാറികഴിഞ്ഞുവെന്നുള്ളതാണ് വാസ്തവം. കീസ് എന്ന അറബിപദത്തില്‍നിന്നാണ് മലയാളത്തിലെ കീശയുടെ വ്യുല്‍പത്തി. ഇതിനാല്‍ കീശമലയാള പദമല്ല എന്ന് പറയുന്നത് വിവരക്കേടാണ്. ഇതേ പോലെതന്നെയാണ്എല്ലാ ഭാഷകളുടെയും സ്ഥിതി.

ചുരുക്കത്തില്‍ ഖുര്‍ആന്‍ സ്പഷ്ടമായ അറബിയിലാണെന്നപ്രസ്താവനയുമായി അതിലെ മറ്റു ഭാഷകളിലെ പദങ്ങളില്‍ നിന്ന് കടന്നുവന്നവാക്കുകളുടെ സാന്നിധ്യം യാതൊരു വിധത്തിലും വൈരുധ്യംപുലര്‍ത്തുന്നില്ല.

തന്റെ മരണത്തിനു മുമ്പ് ഫറോവ പശ്ചാത്തപിക്കുകയും അയാളെ ദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90 92 വരെ സൂക്തങ്ങളില് പറയുന്നു. എന്നാല് മരണം ആസന്നമാകുമ്പോഴുള്ള പശ്ചാത്താപം സ്വീകാര്യമല്ലെന്ന് 4:18ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

റിവില്ലായ്മ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ ആത്മാര്‍ഥമായിപശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് പൊറുത്തു കൊടുക്കാമെന്ന ദൈവിക വാഗ്ദാനത്തിന് ശേഷം, മരണംആസന്നമായി ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള പ്രഹസനമല്ല ഇതുകൊണ്ടു വിവക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഖുര്‍ആന്‍ 4:18ല്‍ചെയ്യുന്നത്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഏത് ക്രൂരനായ അവിശ്വാസിയുംപശ്ചാത്താപവിവശനായി തീരുമെന്ന വസ്തുത ഖുര്‍ആനിലെ വ്യത്യസ്ത സൂക്തങ്ങളില്‍വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (ഉദാ:63:10,11) ഏകച്ഛത്രാധിപതിയായിരുന്ന ഫറോവയുടെ അന്ത്യവും ഇക്കാര്യത്തിനുള്ളതെളിവായിട്ടാണ് ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത്.

‘ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെസൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍പറഞ്ഞു, ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരുദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു. (അല്ലാഹു അവനോട്പറഞ്ഞു) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ(നീ വിശ്വസിക്കുന്നത്). എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന് വേണ്ടിഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.’ (10:90-92)

ഈ സൂക്തങ്ങളിലെവിടെയും മരണ വക്ത്രത്തിലുള്ള ഫറോവയുടെ പശ്ചാത്താപം അല്ലാഹുസ്വീകരിച്ചുവെന്നോ അവന് പൊറുത്തുകൊടുത്തുവെന്നോ പറയുന്നില്ല. ഏതൊരു സ്വേച്ഛാധിപതിയുംമരണത്തെ മുഖാമുഖം കാണുമ്പോള്‍ പശ്ചാത്താപ വിവശനായിത്തീരുമെന്ന വസ്തുതക്കുള്ളതെളിവായികൊണ്ടാണ് ഈ സൂക്തത്തില്‍ ഫറോവയുടെ ചരിത്രം വിവരിച്ചിരിക്കുന്നത്.

എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന് വേണ്ടി ഇന്ന് നിന്റെശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ് എന്ന ദൈവീക വചനം ഫറോവയ്ക്ക് രക്ഷ ലഭിച്ചുവെന്നാണ്വ്യക്തമാക്കുന്നതെന്ന് ഈ സൂക്തങ്ങള്‍ ഒരു തവണ വായിച്ചവരൊന്നും പറയുകയില്ല. മറ്റു ശരീരങ്ങളെ പോലെഫറോവയുടെ ശരീരം ജീര്‍ണിക്കരുതെന്നും അത് മാനവരാശിക്ക് ദൃഷ്ടാന്തമായി തീരണമെന്നുമുള്ള ദൈവീകതീരുമാനത്തിന്റെ പ്രഖ്യാപനമാണിത്. പ്രസ്തുത പ്രഖ്യാപനത്തിന്റെ പുലര്‍ച്ചയെന്നോണം ഇന്നുംഫറോവയുടെ ശരീരം ജീര്‍ണിക്കാതെ കിടക്കുന്നുവെന്നത് ഖുര്‍ആനിന്റെ ദൈവീകതയ്ക്കുള്ള ജീവിക്കുന്നതെളിവുകളിലൊന്നാണ്.

അല്ലാഹുവിന്റെ വചനങ്ങള്ക്ക് മാറ്റം വരുത്താന് ആരുമില്ല എന്ന് 6:115 ല് പറഞ്ഞതിന്ന് വിരുദ്ധമായി ആയത്തുകള് അല്ലാഹു ദുര്ബലപ്പെടുത്തുമെന്ന് 2:106 ലും പറയുന്നതായി കാണാം. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കും?

ത്യ സമ്പൂര്‍ണങ്ങളും നീതി യുക്തങ്ങളുമായ ദൈവീക വചനങ്ങളില്‍യാതൊരു വിധ നീക്കു പോക്കുകളും പാടില്ലെന്നാണ് 6:115 ഉം ഇക്കാര്യംവിശദീകരിക്കപ്പെട്ട മറ്റു സൂക്തങ്ങളും വ്യക്തമാക്കുന്നത്. ദൈവീകവചനങ്ങള്‍ക്ക് പകരം അവയോട് കിടയൊക്കുന്ന തോ അവയേക്കാള്‍പ്രായോഗികമോ യുക്തമോ ആയ വേറെ വചനങ്ങള്‍ ആവിഷ്‌ക്കരിക്കുവാന്‍ആര്‍ക്കും കഴിയില്ല. മാനവരാശിക്ക് ആത്യന്തികമായി ഗുണകരമായത്എന്താണെന്നും ദോഷകരമായതെന്താണെന്നും കൃത്യമായി അറിയാവുന്നപടച്ചതമ്പുരാന്റെ വചനങ്ങള്‍ക്ക് പകരം വെക്കുവാന്‍ പറ്റിയവചനങ്ങളൊന്നും കൊണ്ടു വരാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. ജനഹിതം മാനിച്ച്ദൈവീക വിധിവിലക്കുകള്‍ക്ക് വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചജനസമൂഹങ്ങള്‍ക്ക് തിക്തമായ ഫലങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ദൈവീക വചനങ്ങളെ മാറ്റി മറിച്ച് പ്രായോഗികവും മനുഷ്യര്‍ക്കാകമാനംആത്യന്തികമായ നന്‍മ വരുത്തുന്നതുമായ നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആര്വിചാരിച്ചാലും സാധ്യമല്ല. മുകളില്‍ പരാമര്‍ശിക്കപ്പെട്ട വചനങ്ങളെയോഅവയുള്‍ക്കൊള്ളുന്ന വിധിവിലക്കുകളെയോ മാറ്റി മറിക്കുവാന്‍ ആര്‍ക്കുംഅവകാശമില്ലെന്നും അങ്ങനെ മാറ്റിമറിക്കുവാന്‍ ആരെങ്കിലും ധൃഷ്ടരായാല്‍അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നുമാണ് ഇവ നല്‍കുന്നപാഠം.

ദൈവീക വചനങ്ങളെ മാറ്റിമറിക്കുവാന്‍ സൃഷ്ടികള്‍ക്കാര്‍ക്കുംഅവകാശമില്ലെന്ന പരാമര്‍ശം ഏതെങ്കിലും വചനത്തെദുര്‍ബലപ്പെടുത്തുവാന്‍ അല്ലാഹുവിന് അധികാരമുണ്ടായിരിക്കുന്നതിന്വിരുദ്ധമാകുന്നില്ല. സമൂഹത്തിന്റെ പരിണാമത്തിനിടയില്‍ ചില നിയമങ്ങള്‍ദുര്‍ബലപ്പെടുത്തുകയും പുതിയ നിയമങ്ങള്‍ നിര്‍ദേശിക്കുകയുംചെയ്യുവാനുള്ള അവകാശവും അല്ലാഹുവിന് തന്നെയാണ്. പൂര്‍വ്വവേദങ്ങളിലെ വിധികളില്‍ ചിലവ ശേഷം വന്ന വേദങ്ങളില്‍തിരുത്തപ്പെട്ടിട്ടുണ്ട്. തൗറാത്തിലും ഇഞ്ചീലിലുമുള്ള ചില വിധികള്‍ഖുര്‍ആനിലുള്ള പുതിയ വിധികളാല്‍ ദുര്‍ബലമാക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനില്‍തന്നെ ആദ്യകാലത്ത് അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീ ട്ദുര്‍ബലമാക്കിയിട്ടുണ്ട്. ഇതെല്ലാം ചെയ്തത് മനുഷ്യ സമുഹത്തെ യുംഅതിന്റെ പരിണാമത്തെയും കുറിച്ച് നന്നായി അറിയാവുന്ന അല്ലാഹുതന്നെയാണ്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങളൊന്നും സമൂഹത്തില്‍പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ ധാര്‍മിക രംഗത്തെ ദൈവികവിധിവിലക്കുകളെ തൃണവല്‍ഗണിക്കുകയും തന്നിഷ്ടം പ്രവര്‍ത്തിക്കുകയുംചെയ്ത സമൂഹങ്ങളെല്ലാം അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ദൈവിക വിധിവിലക്കുകളെ മാറ്റി മറിക്കാന്‍ ആര്‍ക്കുംഅവകാശമില്ലെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ സാമൂഹ്യപരിണാമത്തിനനുസരിച്ച് അല്ലാഹു തന്നെ ചില നിയമങ്ങളില്‍ മാറ്റംവരുത്തുമെന്ന് പഠിപ്പിക്കുന്ന സൂക്തങ്ങളുമായി യാതൊരു വിധത്തിലുംവൈരുധ്യം പുലര്‍ത്തുന്നില്ലെന്നര്‍ഥം.

വ്യഭിചാര കുറ്റത്തിന് നൂറടി നല്കണമെന്ന 24:2 ലെ വിധിക്ക് വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലില് വെക്കണമെന്ന് 4:15 ലും പുരുഷന്മാരെ പീഡിപ്പിക്കണമെന്ന് 4:16 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

സാംസ്‌കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ 23 വര്‍ഷംകൊണ്ട് മാതൃകായോഗ്യമായ ഒരു സമൂഹമാക്കി മാറ്റിയ ഒരു ഗ്രന്ഥമാണ്ഖുര്‍ആന്‍. പ്രസ്തുത സമൂഹത്തിന്റെ മാറ്റം നടന്നത് ഒരൊറ്റ നിമിഷംകൊണ്ടായിരുന്നില്ല. വികല വിശ്വാസങ്ങളില്‍ നിന്ന് അവരെവിമലീകരിക്കുകയും സംസ്‌കരിക്കാന്‍ പോന്ന കര്‍മങ്ങളിലൂടെ അവരെവിശുദ്ധീകരിക്കുകയും ചെയ്തതോടൊപ്പം തലമുറകളായി അവര്‍ആമഗ്‌നരായിരുന്ന അധാര്‍മികവൃത്തികളില്‍ നിന്ന് ഘട്ടംഘട്ടമായി അവരെമോചിപ്പിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. ആ സമൂഹത്തിന്റെ,പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍വ്യത്യസ്തങ്ങളായിരിക്കുക സ്വാഭാവികമാണ്.അങ്ങനെയല്ലായിരുന്നുവെങ്കില്‍ അത്തരമൊരു സമൂഹത്തെ ആമൂലാഗ്രംപരിവര്‍ത്തിപ്പിക്കുക സാധ്യമാവുമായിരുന്നില്ല.

മദ്യപാ നവുംവ്യഭിചാരവുമെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടത് ഘട്ടങ്ങളായിട്ടായിരുന്നു.വ്യഭിചാരിക്കും വ്യഭിചാരിണിക്കും ആദ്യം വിധിക്കപ്പെട്ട ശിക്ഷയാണ്4:15,16 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീ പുരുഷന്‍മാരെപീഡിപ്പിക്കണമെന്നായിരുന്നു ആദ്യത്തെ കല്‍പന. അതോടൊപ്പം പ്രസ്തുതദുര്‍വൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കണമെന്നുംഅത് വ്യാപിക്കുവാന്‍ ഇടവരുത്തരുതെന്നും കൂടി കല്‍പ്പിക്കപ്പെട്ടു. എന്നാല്‍ഈ കല്‍പന അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുന്നത് വരെ(4:15)യാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു. വ്യഭിചാരവൃത്തിയില്‍മുങ്ങിക്കുളിച്ചിരുന്ന ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്. ശേഷം ഇസ്‌ലാമിക സമൂഹം വളര്‍ന്നപ്പോള്‍പ്രസ്തുത ദുര്‍വൃത്തിക്കുള്ള കൃത്യവും വ്യക്തവുമായ ശിക്ഷാവിധികള്‍നിര്‍ദേശിക്കപ്പെടുകയും ചെയ്തു. വിവാഹിതരല്ലാത്തവ്യഭിചാരികള്‍ക്കുള്ള വ്യക്തമായ ശിക്ഷ 24:2ല്‍ അവതരിപ്പിക്കപ്പെട്ടതോടെ4:15,16 ലെ നിയമം ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് വ്യാഖ്യാതാക്കള്‍വ്യക്തമാക്കിയിട്ടുണ്ട്. അഥവാ സമൂഹപരിണാമത്തിന്റെ വ്യത്യസ്തഘട്ടങ്ങളിലുണ്ടായ രണ്ട് നിയമങ്ങളാണ് 4:15,16 ലും24:2ലുംവ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇവ തമ്മില്‍ വൈരുധ്യമില്ല. അവസാനംഅവതരിപ്പിക്കപ്പെട്ട നിയമമെന്ന നിലയ്ക്ക് 24:2ലെ നിര്‍ദേശമാണ് അതിന്റെഅവതരണത്തിന് ശേഷം അവസാന നാളുവരെയുള്ള വിശ്വാസികള്‍ക്ക്ബാധകമായിട്ടുള്ളത്.