വിമർശനം:
സൂര്യനെ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ചെടികളും മരങ്ങളും സൃഷ്ടിക്കപ്പെട്ടു എന്ന ബൈബിളിലെ ഉൽപ്പത്തി പ്രതിബാധനത്തിലെ അബദ്ധം മുഹമ്മദ് നബിയും കോപ്പിയടിച്ചു. തന്നിമിത്തം ഹദീസിലേയും ഉൽപ്പത്തി പ്രതിബാധനത്തിൽ ധാരാളം അബദ്ധങ്ങൾ ഉള്ളടങ്ങിയിട്ടില്ലെ ?!
മറുപടി:
ക്വുർആനിൽ, പ്രവാചകൻ ഇബ്‌റാഹീമിന്റെ (അബ്രഹാം) കാലത്തെ ഈജിപ്തിലെ ഭരണാധികാരിയെ സംബന്ധിച്ച് “അല്ലാഹു അധികാരം നൽകിയ” വ്യക്തി (آتَاهُ اللَّهُ الْمُلْكَ) (ക്വുർആൻ: 2: 258) എന്നാണ് പറയപ്പെടുന്നത്… പ്രവാചകൻ യൂസുഫിന്റെ (അ) (ജോസഫ്) കാലത്തെ ഈജിപ്തിലെ ഭരണാധികാരിയെ സംബന്ധിച്ച് “രാജാവ്” (ملك King) എന്നാണ് പറയപ്പെടുന്നത്; മൂസാ നബിയുടെ(അ) (മോശെ) കാലത്തെ ഭരണാധികാരിയെ “ഫിർഔൻ” (Pharaoh فرعون ഫറവോൻ) എന്നുമാണ് പറയപ്പെടുന്നത്.
ജോസഫിന്റെ മരണത്തിന് ശേഷമാണ് ഈജിപ്തിലെ ഭരണാധികാരികളെ സൂചിപ്പിക്കാൻ “ഫറവോൻ” എന്ന പദവി ഉപയോഗിക്കാൻ തുടങ്ങിയത്.
എന്നാൽ ബൈബിളിൽ, ജോസഫിന്റെ കാലത്തെ ഭരണാധികാരിയെയും “ഫറവോൻ” എന്ന പേരിലാണ് പരിചയപ്പെടുത്തുന്നത്.
ജോസഫിനും മുമ്പ്, അബ്രഹാമിന്റെ കാലത്തെ ഭരണാധികാരിയേയും “ഫറവോൻ” എന്ന പേരിലാണ് (ആറു തവണ) പരിചയപ്പെടുത്തുന്നത്. (ഉല്പത്തി: 12: 10-20)
ജോസഫിന്റെ കാലഘത്തിലെ ഭരണാധികാരിയേയും “ഫറവോൻ” എന്ന പേരിൽ തന്നെയാണ് (തൊന്നൂറ് തവണ) പരിചയപ്പെടുത്തുന്നത്. (ഉല്പത്തി: 41: 14, 25, 46…)
അതിന് കാരണം, എല്ലാ കാലഘട്ടത്തിലും, ഈജിപ്റ്റിലെ ഭരണാധികാരികളെ എല്ലാം “ഫറവോൻ” എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത് എന്ന തെറ്റിദ്ധാരണയിൽ, മനുഷ്യരാൽ രചിക്കപ്പെട്ടതാണ് എന്നതിനാലാണ് ഈ ചരിത്രപരമായ് സ്കലിതം ബൈബിളിൽ വരാൻ കാരണം.
ക്വുർആൻ, മനുഷ്യ നിർമ്മിതമായിരുന്നെങ്കിൽ, ബൈബിൾ നോക്കി പകർത്തിയതായിരുന്നെങ്കിൽ ഇത്രയും സൂക്ഷ്മവും, സങ്കീർണവും, നൂറ്റാണ്ടുകൾക്ക് ശേഷം തിരിച്ചറിഞ്ഞതുമായ ഈ സ്കലിതം ക്വുർആനിലും സംഭവിക്കുമായിരുന്നില്ലെ? പക്ഷെ അങ്ങനെ സംഭവിച്ചില്ല ! ക്വുർആനിൽ പ്രവാചകൻ ഇബ്‌റാഹീമിന്റെ (അ) കാലഘട്ടത്തിലെ ഈജിപ്ത്യൻ ഭരണാധികാരിയെ “അല്ലാഹു അധികാരം നൽകിയ” വ്യക്തി (آتَاهُ اللَّهُ الْمُلْكَ) എന്നും (ക്വുർആൻ:2:258), പ്രവചകൻ യൂസുഫിന്റെ കാലഘട്ടത്തിലെ ഈജിപ്ത്യൻ ഭരണാധികാരിയെ “രാജാവ്” (ملك) എന്നും (ക്വുർആൻ: 12: 76) അഭിസംബോധനം ചെയ്ത അത്യത്ഭുതകരമായ സൂക്ഷ്മതയിൽ നിന്ന് രണ്ട് കാര്യങ്ങൾ സുതരാം വ്യക്തമാവുന്നു: ഒന്ന്, ക്വുർആൻ ബൈബിളിന്റെ കോപിയല്ല. ബൈബിളിൽ ദിവ്യബോധനത്തിൽ നിന്നുമുള്ള ഭാഗങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട് എന്നതിനാൽ തന്നെ ബൈബിളും ക്വുർആനും വിഷയാതിഷ്ടിതമായ സാമ്യതകൾ ഉണ്ടാകാം എന്ന് മാത്രം.
രണ്ട്, ബൈബിളിൽ പരാമർശിക്കപ്പെട്ട സങ്കീർണവും അതിസൂക്ഷ്മവും മാനുഷികവുമായ തെറ്റ് ക്വുർആൻ ആവർത്തിക്കാതിരുന്നതും ക്വുർആന്റെ അത്യത്ഭുതകരമായ ചരിത്ര കൃത്യതയും തെളിയിക്കുന്നത് ക്വുർആന്റെ അമാനുഷികതയെയാണ്. ഇത് മനുഷ്യനിൽ നിന്നല്ല എന്നർത്ഥം.
സമാനമാണ് വിമർശന വിധേയമായ ഹദീസിന്റെയും അവസ്ഥ. ബൈബിളിൽ നിന്നുള്ള കോപ്പിയടിയാണ് ഹദീസും, അതിനാൽ അതിൽ ധാരാളം അബദ്ധങ്ങൾ ആവർത്തിക്കപ്പെട്ടു എന്നല്ല വിമർശന വിധേയമായ ഹദീസിൽ നിന്നും സൂക്ഷ്മ പരിശോധനയിൽ നിന്നും മനസ്സിലാവുക. പ്രത്യുത, ബൈബിളിൽ ഉൽപ്പത്തിയെ സംബന്ധിച്ച് പറയപ്പെട്ട വിശദീകരണത്തിലെ സൂക്ഷ്മമായ അബദ്ധങ്ങളും അശാസ്ത്രീയതകളും അത്യൽഭുതകരമായ വിധം ഹദീസിലെ ഉൽപ്പത്തി വിശദീകരണത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുകയാണ് !
ഇത് മനസ്സിലാക്കാനായി ആദ്യം നമ്മുക്ക് ബൈബിളിലെ, ഉൽപ്പത്തി പുസ്തകം: അദ്ധ്യായം ഒന്നിലെ, 1 മുതൽ 31 വരെയുളള വാക്യങ്ങൾ വായിച്ചു നോക്കാം:
1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. 5 ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. 6 ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. 7 വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിൻകീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. 8 ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം. 9 ദൈവം: ആകാശത്തിൻകീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. 10 ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു. 11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 12 ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു. 13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. 14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; 15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 16 പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. 17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി 18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു. 19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം. 20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. 21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. 22 നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. 23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. 24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 25 ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു. 26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു. 28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു. 29 ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ; 30 ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യമൊക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 31 താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.”
ഏഴ് ദിവസങ്ങളിലെ ഓരോ ദിവസവും നടന്ന സൃഷ്ടിപ്പിനൊപ്പം “സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം…”, “സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം…” എന്ന് ആവർത്തിക്കപ്പെടുന്നത് ശ്രദ്ധിക്കുക. ആ ദിവസങ്ങളിലെ സൃഷ്ടിപ്പുകൾ കാലക്രമം അനുസരിച്ച് (chronological order) നടന്നു എന്നാണ് ബൈബിൾ വാദിക്കുന്നത്. എന്ന് വെച്ചാൽ… രണ്ടാം ദിവസം ഭൂമിയിൽ പുല്ലും വിത്തുള്ള സസ്യങ്ങളും വൃക്ഷങ്ങളും മുളപ്പിച്ചു… മൂന്നാം ദിവസം… പകലും രാവും തമ്മിൽ വേർപിരിവാനും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും… വെളിച്ചങ്ങൾ (സൂര്യ ചന്ദ്രൻമാരെ) സൃഷ്ടിച്ചു. നാലാം ദിവസം വെള്ളത്തിലെ ജലജന്തുക്കളെയും സൃഷ്ടിച്ചു… എന്നിങ്ങനെ കാലക്രമം അനുസരിച്ചാണ് സൃഷ്ടിപ്പ്. അപ്പോൾ സൂര്യനും ചന്ദ്രനും ഇല്ലാതെ ഒന്നാം ദിവസം ഉഷസ്സും സന്ധ്യയും എങ്ങനെ ആയി? സൂര്യനും ചന്ദ്രനും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് രാവും പകലും എങ്ങനെ ഉണ്ടായി ?!സൂര്യപ്രകാശം സൃഷ്ടിക്കുന്നതിന് മുമ്പ് സസ്യങ്ങളും വൃക്ഷങ്ങളും എങ്ങനെ നിലനിൽക്കുന്നു ?! ഇങ്ങനെ ഒരുപാട് വൈരുധ്യങ്ങളും ശാസ്ത്രാബദ്ധങ്ങളും ബൈബിളിലെ ഉൽപ്പത്തി പ്രതിബാധനത്തിൽ വന്നു ഭവിക്കുന്നു.
എന്നാൽ ഹദീസിലെ ഉൽപ്പത്തി വിവരണത്തിൽ ഈ അബദ്ധങ്ങളും ശാസ്ത്ര വിരുദ്ധതയും ഒഴിവാക്കപ്പെട്ടിരിക്കുന്നു:
ദൈവം ശനിയാഴ്ച്ച മണ്ണ് സൃഷ്ടിച്ചു. ഞായറാഴ്ച്ച പർവ്വതങ്ങളെ ഉണ്ടാക്കി. തിങ്കളാഴ്ച്ച മരങ്ങളെ സൃഷ്ടിച്ചു. ചൊവ്വാഴ്ച്ച മക്റൂഹ് (വെറുക്കപ്പെട്ടത്, ദോഷകരമായ വസ്തുക്കൾ) സൃഷ്ടിച്ചു. ബുധനാഴ്ച്ച പ്രകാശം (ഗുണകരമായ വസ്തുക്കൾ) സൃഷ്ടിച്ചു. വ്യാഴാഴ്ച്ച ജന്തുക്കളെ ഭൂമിയിൽ പരത്തി. വെള്ളിയാഴ്ച്ചയുടെ അവസാന സന്ധിയിൽ, അസറിനും രാത്രിക്കും ഇടയിൽ ആദമിനെ (സ) സൃഷ്ടിച്ചു. (സ്വഹീഹു മുസ്‌ലിം: 2789) എന്നാണ് ഹദീസിലെ ഉള്ളടക്കം. ഇവിടെ ദിവസങ്ങളിലെ സൃഷ്ടിപ്പുകൾ കാലക്രമം അനുസരിച്ച് (chronological order) നടന്നതാണ് എന്ന ബൈബിളിലെ അബദ്ധം ഒഴിവാക്കപ്പെട്ടിരിക്കുന്നു ! ഒന്നാം ദിവസം, രണ്ടാം ദിവസം… തുടങ്ങിയ കാലക്രമമൊ, സന്ധ്യയായി ഉഷസ്സായി തുടങ്ങി തുടർച്ചയെയൊ പ്രസ്താവിച്ചില്ല എന്നത് അത്‌ഭുതകരമാം വിധം സൂക്ഷ്മത അടങ്ങുന്നതാണ്.
“എന്റെ മകൻ ജനിച്ചത് ഞായറാഴ്ച്ചയാണ്. അതുകഴിഞ്ഞ് രണ്ടാം ദിവസമാണ് ഞാൻ ജനിച്ചത്. അതു കഴിഞ്ഞ് മൂന്നാം ദിവസമാണ് എന്റെ അച്ഛൻ ജനിച്ചത്. അതുകഴിഞ്ഞ് നാലാം ദിവസം എന്റെ അമ്മ ജനിച്ചു…” എന്ന് പറയൽ ശുദ്ധ അസംബന്ധമാണ് എന്ന് പ്രത്യേകം തെളിയിക്കേണ്ടതില്ലല്ലൊ. ഈ ഉൽപ്പത്തി പ്രതിബാധനമനുസരിച്ച് എന്റെ മകൻ എന്നേക്കാൾ മൂത്തതും, ഞാൻ ജനിച്ച ശേഷമാണ് എന്റെ അച്ചനും അമ്മയും ജനിച്ചത് എന്നും വരുന്നു ! ഇത്തരമൊരു ഉൽപ്പത്തി പ്രതിബാധനമാണ് ബൈബിൾ അവതരിപ്പിക്കുന്നത്.
അതേ സമയം ഒരാൾ ഇപ്രകാരം പറഞ്ഞു എന്ന് കരുതുക:
“എന്റെ മകൻ ജനിച്ചത് ഞായറാഴ്ചയാണ്. ഞാൻ ജനിച്ചത് തിങ്കളാഴ്ചയാണ്. എന്റെ അച്ഛൻ ജനിച്ചത് ചൊവ്വാഴ്ചയാണ്. എന്റെ അമ്മ ജനിച്ചത് ബുധനാഴ്ചയാണ്.”
ഇവിടെ ഉൽപ്പത്തിയുടെ ക്രമമൊ കാല തുടർച്ചയൊ പറയപ്പെടുന്നില്ല; ദിവസങ്ങൾക്ക് മാത്രമെ കാലക്രമം സംജാതമാകുന്നുള്ളു. ഇതാണ് ഹദീസിലെ ഉൽപ്പത്തി പ്രതിബാധന രീതിയുടെ വ്യത്യാസം.
ഹദീസിലെ ഉൽപ്പത്തി പ്രതിബാധനത്തിലെ മറ്റൊരു വ്യത്യാസം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്:
ഇബ്നുൽ അസീർ (റ) പറഞ്ഞു: “മരങ്ങളെ സൃഷ്ടിച്ചു. ചൊവ്വാഴ്ച്ച മക്റൂഹ് (വെറുക്കപ്പെട്ടത്) എന്നത് കൊണ്ട് ഇവിടെ ഉദ്ദേശ്യം ദോഷകരമായ കാര്യങ്ങളാണ്. കാരണം ഹദീസിൽ തുടർന്ന് പറയുന്നത് “ബുധനാഴ്ച്ച പ്രകാശം സൃഷ്ടിച്ചു” എന്നാണ്. പ്രകാശം എന്നാൽ ഉപകാര പ്രധമായ കാര്യങ്ങളാണ്. ദോഷകരമായ കാര്യങ്ങളെ മക്റൂഹ് (വെറുക്കപ്പെട്ടത്) എന്ന് വിളിക്കപ്പെടാൻ കാരണം, അവ ‘പ്രിയങ്കരമായ’ കാര്യങ്ങൾക്ക് വിപരീതമായത് കൊണ്ടാണ്.” (അന്നിഹായ: 4:169)
ചുരുക്കത്തിൽ, ബൈബിളിലെ ഉൽപ്പത്തി വിവരണത്തിൽ നിന്നുള്ള കോപ്പിയടിയായിരുന്നു ഹദീസും എങ്കിൽ അതിലും ബൈബിളിലെ അബദ്ധങ്ങൾ ആവർത്തിക്കപ്പെടുമായിരുന്നു. എന്നാൽ വിമർശന വിധേയമായ ഹദീസിന്റെ സൂക്ഷ്മ പരിശോധനയിൽ നിന്നും മനസ്സിലാവുക, ബൈബിളിൽ ഉൽപ്പത്തിയെ സംബന്ധിച്ച് പറയപ്പെട്ട വിശദീകരണത്തിലെ സൂക്ഷ്മമായ അബദ്ധങ്ങളും അശാസ്ത്രീയതകളും – വിശിഷ്യാ കാലക്രമം – അത്യൽഭുതകരമായ വിധം ഹദീസിലെ ഉൽപ്പത്തി വിശദീകരണത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നാണ് ! ഇത് ഹദീസുകളുടെ ദിവ്യബോധന അടിത്തറയെയും സത്യതയെയുമാണ് തെളിയിക്കുന്നത്.
**********************************വിമർശനം: ആകാശഭൂമികളെ ആറ് ദിവസം കൊണ്ട് സൃഷ്ടിച്ചു എന്ന് ക്വുർആൻ പറയുന്നു. ആകാശത്തെ രണ്ട് ദിവസങ്ങൾ കൊണ്ടും ഭൂമിയെ രണ്ട് ദിവസങ്ങൾ കൊണ്ടും ഭൂമിയിലെ വിശദാംശങ്ങളെ രണ്ട് ദിവസങ്ങൾ കൊണ്ടും സൃഷ്ടിച്ചു. അപ്പോൾ പിന്നെ ഹദീസിൽ ഏഴ് ദിവസങ്ങൾ കൊണ്ട് നടന്ന സൃഷ്ടിപ്പ് ക്വുർആനിക പരാമർശത്തോട് എതിരല്ലെ ?
മറുപടി: ഒരിക്കലുമല്ല. കാരണം, ക്വുർആൻ സംസാരിക്കുന്നത് ഭൂമി സൃഷ്ടിക്കപ്പെടുന്നതിന് മുമ്പുള്ള, ഭൂമിയുടെ സൃഷ്ടിപ്പു കൂടി ഉൾപ്പെടുന്ന അഭൗമികമായ (ആറ്) ദിവസങ്ങളെ സംബന്ധിച്ചാണ്. ചർച്ച വിഷയകമായ ഹദീസിൽ പരാമർശിക്കുന്നത് ഭൂമി സൃഷ്ടിക്കപ്പെട്ടതിന് ശേഷം, ഭൂമിയിലെ വിശദാംശങ്ങളുടെ സൃഷ്ടിപ്പ് നടന്ന ഭൗമികമായ (ഏഴ്) ദിവസങ്ങളെ സംബന്ധിച്ചുമാണ്.
അറബി പദമായ يوم (യവ്മ്, ദിവസം) ഭൗമികമായ ദിവസത്തെ സൂചിപ്പിക്കാൻ മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. കാലത്തിന്റെ ഏതു തരം ഘട്ടങ്ങളെയും ഭാഗങ്ങളെയും യവ്മ് (ദിവസം) എന്ന പദം കൊണ്ട് വിവക്ഷിക്കാവുന്നതാണ്. ഇതിന് ഉദാഹരണങ്ങൾ ക്വുർആനിൽ തന്നെ കാണാവുന്നതാണ്:
“പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്.” (ക്വുർആൻ: 32: 5)
“അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.” (ക്വുർആൻ: 70: 4)
ആയിരം ഭൗമിക വർഷങ്ങളോടു തുല്യമായ ഒരു യവ്മ് (ദിവസം), ഭൗമികമായ അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു യവ്മ് (ദിവസം) എന്നൊക്കെ ക്വുർആൻ പറഞ്ഞതിൽ നിന്നും കാലത്തിന്റെ ഏതു തരം ഘട്ടങ്ങളെയും ഭാഗങ്ങളെയും യവ്മ് (ദിവസം) എന്ന പദം കൊണ്ട് വിവക്ഷിക്കാവുന്നതാണ് എന്ന് വ്യക്തം.
ഈ വസ്തു മനസ്സിലാക്കിയതിന് ശേഷം ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് എഴുതുന്നത് വായിക്കുക:
“അല്ലാഹു ആകാശങ്ങളെ രണ്ട് അഭൗമികമായ ദിവസം കൊണ്ട് (അഥവാ രണ്ട് കാല- ഘട്ടം കൊണ്ട്) സൃഷ്ടിച്ചു. ശേഷം ഭൂമിയെ രണ്ട് അഭൗമികമായ ദിവസം കൊണ്ട് (അഥവാ രണ്ട് കാല- ഘട്ടം കൊണ്ട്) സൃഷ്ടിച്ചു. ശേഷം ഭൂമിയിലെ വിശദാംശങ്ങൾ രണ്ട് അഭൗമികമായ ദിവസം കൊണ്ട് (അഥവാ രണ്ട് കാല- ഘട്ടം കൊണ്ട്) സൃഷ്ടിച്ചു. അപ്പോൾ മൊത്തം ആറ് അഭൗമികമായ ദിവസങ്ങൾ കൊണ്ട് ആകാശ ഭൂമികളെ സൃഷ്ടിച്ചു.
ഭൂമിയിലെ വിശദാംശങ്ങൾ സൃഷ്ടിച്ച രണ്ട് അഭൗമികമായ ദിവസങ്ങൾ, ഏഴ് ഭൗമികമായ ദിവസങ്ങൾക്ക് തുല്യമാണ്. ഈ രണ്ട് അഭൗമികമായ ദിവസങ്ങളിൽ ( അഥവാ ഏഴ് ഭൗമികമായ ദിവസങ്ങളിൽ ) നടന്ന സൃഷ്ടിപ്പിനെ സംബന്ധിച്ചാണ് ഹദീസിൽ ചർച്ച ചെയ്യപ്പെടുന്നത്.
ആകാശ ഭൂമികളെ ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു എന്ന് ക്വുർആൻ പറയുന്ന ദിവസങ്ങൾ സൂര്യ ചന്ദ്ര ഉദയാസ്തമങ്ങൾ കൊണ്ട് അളക്കപ്പെടുന്ന ഭൗമികമായ ദിവസങ്ങൾ അല്ല. ആ സമയത്ത് സൂര്യനും ഭൂമിയും സൃഷ്ടിക്കപ്പെട്ടിട്ടു തന്നെയില്ലല്ലൊ; പിന്നെ അതെങ്ങനെ ഭൗമികമായ ദിവസങ്ങൾ ആവും ?! യവ്മ് (ദിവസം) എന്നാൽ കാലത്തിന്റെ അപേക്ഷികമായ ഭാഗങ്ങൾ അല്ലെങ്കിൽ ഘട്ടങ്ങൾ മാത്രമാണ്.”
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി പറഞ്ഞു:
“ഹദീസിൽ പറയപ്പെട്ടിട്ടുള്ള ഏഴ് ദിവസങ്ങൾ, (ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ട,) ക്വുർആനിൽ പ്രസ്ഥാപിക്കപ്പെട്ട ആറ് ദിവസങ്ങളല്ല. ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ടിരിക്കുന്നത് ഭൂമിൽ അല്ലാഹു നടപ്പാക്കിയ സംവിധാനങ്ങളുടെ വിശതമായ വിവരണമാണ്. ക്വുർആനിൽ പ്രസ്ഥാപിക്കപ്പെട്ടതിന് പുറമെ – അധികമായി – നടന്ന സൃഷ്ടിപ്പുകളും സംവിധാനങ്ങളുമാണ് ഹദീസിലെ പ്രമേയം; അല്ലാതെ ക്വുർആനിൽ പ്രസ്ഥാപിക്കപ്പെട്ടതിന് എതിരായ വിവരങ്ങളല്ല… ” (മുഖ്തസ്വറുൽ ഉലുവ് ലിഅലിയ്യുൽ അളീം: 112)
ക്വുർആനിലെ ആറും ഹദീസിലെ ഏഴും, ഇവ രണ്ടും (ഭൗമികവും അഭൗമികവുമായ) രണ്ട് തരം ദിവസങ്ങളും, രണ്ട് വ്യത്യസ്ഥ വിഷയങ്ങളുമാണ് എന്ന് ഹദീസുകളിൽ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്:
ഇമാം നസാഈയുടെ “സുനനുൽ കുബ്റാ” യിലെ (6/427/11392) ഒരു ഹദീസിൽ മുഹമ്മദ് നബി (സ), തന്റെ അനുചരനായ അബൂ ഹുറൈറയോട് (റ) ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: “അല്ലയൊ അബൂ ഹുറൈറ ! അല്ലാഹു അകാശഭൂമികളെയും അവക്കിടയിലുള്ളവയെയും ആറ് (അഭൗമിക) ദിവസങ്ങളിലായി (കാല ഘട്ടങ്ങളായി) സൃഷ്ടിച്ചു. ഏഴാമത്തെ ദിവസം അവൻ സിംഹാസനസ്ഥനായി. (ഭൂമിയിലെ വിശദാംശങ്ങളുടെ സൃഷ്ടിപ്പ് ഭൗമികമായ ദിവസങ്ങളിൽ പറഞ്ഞാൽ) മണ്ണ് ശനിയാഴ്ച്ച അവൻ പടച്ചു…(ശേഷം ഏഴ് ഭൗമികമായ ദിവസങ്ങളിലെ സൂക്ഷ്മായ സൃഷ്ടിപ്പുകൾ പ്രവാചകൻ (സ) എണ്ണി പറഞ്ഞു…”
ഈ ഹദീസിൽ നിന്ന് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് നടന്നത് അഭൗമികമായ ആറ് ദിവസങ്ങളിൽ (ഘട്ടങ്ങളിൽ) ആയാണ്. അതിൽ രണ്ട് അഭൗമിക ഘട്ടങ്ങൾ ഭൗമികമായ ഏഴ് ദിവസങ്ങൾക്ക് തുല്യമാണ്. ശേഷം ഭൗമികമായ ഓരോ ദിവസവും സൃഷ്ടിക്കപ്പെട്ട ഓരോ സൃഷ്ടിപ്പും പ്രവാചകൻ (സ) എണ്ണി പറഞ്ഞു. ശനിയാഴ്ച്ച മണ്ണ് സൃഷ്ടിച്ചു. ഞായറാഴ്ച്ച പർവ്വതങ്ങളെ ഉണ്ടാക്കി… അപ്പോൾ ക്വുർആനും ചർച്ചാ വിഷയകമായി ഹദീസും തമ്മിൽ വൈരുദ്ധ്യമില്ല എന്ന് മാത്രമല്ല. രണ്ട് തരം ദിവസങ്ങളെയും കൂട്ടിയിണക്കി തന്നെ ഒരു ഹദീസ് കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
*******************************വിമർശനം:
ആകാശ ഭൂമികളെ ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചു എന്ന് ക്വുർആനിൽ പലയിടത്തും പറയുന്നത്. എന്നാൽ ഇതിനോട് വിരുദ്ധമായി ആകാശ ഭൂമികളെ ഏട്ട് ദിവസങ്ങളിലായി സൃഷ്ടിച്ചു എന്ന് ക്വുർആനിൽ ഒരു അധ്യായത്തിൽ പരാമർശിക്കുന്നില്ലേ ?
മറുപടി:
“നീ പറയുക: രണ്ടുദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. അതില്‍ (ഭൂമിയില്‍) – അതിന്‍റെ ഉപരിഭാഗത്ത് – ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.)ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. (ക്വുർആൻ: 41: 9, 10)
ഈ ആയത്തുകൾ പ്രകാരം രണ്ടുദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചു. പര്‍വ്വതങ്ങള്‍, അഭിവൃദ്ധി, ആഹാരങ്ങള്‍ തുടങ്ങിയ വിശദമായ സൃഷ്ടിപ്പുകൾ നാല് ദിവസങ്ങൾ കൊണ്ട് നടത്തി. അതിലേക്ക് ആകാശങ്ങളെ സൃഷ്ടിച്ച രണ്ട് ദിവസങ്ങൾ കൂടി ചേർത്താൽ… 2+4+2 എട്ട് ദിവസങ്ങൾ ആയില്ലെ ? ക്വുർആനിൽ മറ്റു പലയിടത്തും പറയുന്ന ആറ് ദിവസ കണക്കിന് എതിരല്ലെ ? എന്നതാണ് വിമർശനം.
ഈ വിമർശനം തെറ്റായ കണക്കുകൂട്ടലിനെ അടിസ്ഥപ്പെടുത്തിയാണ് വിമർശകർ ഉന്നയിക്കുന്നത്. ശരിയായ കണക്ക് ഇപ്രകാരമാണ്:
രണ്ടുദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചു. തുടർന്ന് പര്‍വ്വതങ്ങള്‍, അഭിവൃദ്ധി, ആഹാരങ്ങള്‍ തുടങ്ങിയ വിശദമായ സൃഷ്ടിപ്പുകൾ നടത്തി. فِي أَرْبَعَةِ أَيَّامٍ “നാലു ദിവസങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.)” (ക്വുർആൻ: 41:10) അഥവാ നാലു ദിവസങ്ങളിലായിട്ടാണ് ഭൂമിയെയും തുടർന്ന് പര്‍വ്വതങ്ങള്‍, അഭിവൃദ്ധി, ആഹാരങ്ങള്‍ തുടങ്ങിയ വിശദമായ കാര്യങ്ങളെയും സൃഷ്ടിച്ചത്. ഇതിലേക്ക് ആകാശങ്ങളെ സൃഷ്ടിച്ച രണ്ട് ദിവസങ്ങൾ കൂടി ചേർത്താൽ… 2+2+2 ആറ് ദിവസങ്ങൾ. 2+2(അഥവാ 4)+2 = 6.
ഇസ്‌ലാം വിമർശനങ്ങൾ ഉയർന്നു വരുന്നതിന് നൂറ്റാണ്ടുകൾ എത്രയൊ മുമ്പ് ഭാഷാ പണ്ഡിതരായ ക്വുർആൻ വ്യാഖ്യാതാക്കൾ ഈ കണക്ക് വ്യക്തമായി നമ്മെ കൂട്ടി പഠിപ്പിച്ചിട്ടുണ്ട്. അൽപം ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കാം:
ഇമാം ക്വുർതുബി (ജനനം: 1214 CE) പറഞ്ഞു: “ഭൂമിയും അതിലെ വിശദാംശങ്ങളും മൊത്തം നാല് ദിവസങ്ങൾ (ഘട്ടങ്ങൾ) കൊണ്ട് സൃഷ്ടിച്ചു എന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഒരാൾ ഇപ്രകാരം പറഞ്ഞു എന്ന് കരുതുക: “ഞാൻ ബസ്വറയിൽ നിന്ന് ബഗ്ദാദിലേക്ക് പത്ത് ദിവസം കൊണ്ട് യാത്ര ചെയ്ത് എത്തി. കൂഫയിലേക്ക് പതിനഞ്ച് ദിവസങ്ങൾ കൊണ്ട് എത്തി. മൊത്തം പതിനഞ്ച് ദിവസം യാത്ര എടുത്തു.” (അൽ ജാമിഉ ലി അഹ്കാമിൽ ക്വുർആൻ: 15: 343)
കാരണം ബസ്വറയിൽ നിന്നും കൂഫയിലേക്കുള്ള യാത്രക്ക് ഇടയിലാണ് ബഗ്ദാദ്. ബഗ്ദാദ് യാത്ര, കൂഫയിലേക്കുള്ള യാത്രയുടെ ഒരു ഭാഗം മാത്രമാണ്. നമ്മുടെ നാട്ടിലെ ഒരു ഉദാഹരണം പറഞ്ഞാൽ ഇങ്ങനെയുണ്ടാവും: ഞാൻ കാസർകോട് നിന്നും മലപ്പുറം വരെ അഞ്ച് ദിവസം കൊണ്ട് യാത്ര ചെയ്തു. കാസർകോട് നിന്നും തിരുവനന്തപുരം വരെ പത്ത് ദിവസം കൊണ്ട് യാത്ര ചെയ്തു. മൊത്തം പത്ത് ദിവസങ്ങളാണ് യാത്ര; പതിനഞ്ചല്ല.
ഇമാം ബഗ്‌വി (ജനനം: 1044 CE) പറയുന്നു: ഭൂമിയും അതിലെ വിശദാംശങ്ങളും മൊത്തം നാല് ദിവസങ്ങൾ (ഘട്ടങ്ങൾ) കൊണ്ട് സൃഷ്ടിച്ചു എന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ഭൂമി രണ്ട് ദിവസങ്ങൾ (ഘട്ടങ്ങൾ) കൊണ്ട് സൃഷ്ടിച്ചു. ഭൂമിയിലുള്ള സൂക്ഷ്മമായ സൃഷ്ടിപ്പുകൾ -ഭൂമി സൃഷ്ടിച്ച രണ്ട് ദിവസങ്ങൾ കൂടി ചേർത്ത് – നാല് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു. അപ്പോൾ മൊത്തം നാല് ദിവസങ്ങൾ കൊണ്ട് അതിലെ വിശദാംശങ്ങളും സൃഷ്ടിച്ചു എന്നർത്ഥം; ആറ് ദിവസങ്ങൾ കൊണ്ടല്ല. (തഫ്സീറുൽ ബഗ്‌വി: 7:165)
അസ്സജാജ് പറഞ്ഞു: (ജനനം: 855 CE) وقال الزجاج : في تتمة أربعة أيام ، يريد بالتتمة اليومين . “രണ്ട് (അഭൗമിക) ദിവസങ്ങൾ കൊണ്ട് ഭൂമിയും രണ്ട് (അഭൗമിക) ദിവസങ്ങൾ കൊണ്ട് ഭൂമിയിലെ വിശദാംശങ്ങളും സൃഷ്ടിച്ചു. മൊത്തം നാല് (അഭൗമിക) ദിവസങ്ങൾ കൊണ്ട് ഭൂമിയും ഭൂമിയിലെ സൂക്ഷ്മമായ കാര്യങ്ങളും സൃഷ്ടിച്ചു എന്നർത്ഥം.”ഇത് അറബി ഭാഷാപണ്ഡിതനായ സമഖ്ശരി (ജനനം: 1074 CE) തന്റെ “കശ്ശാഫ്” എന്ന ഗ്രന്ഥത്തിൽ (3: 444) ഉദ്ധരിക്കുന്നു.
മുഹമ്മദ് നബിയിൽ(സ) നിന്ന് സ്വഹാബിമാർ നിവേദനം ചെയ്ത കാര്യങ്ങളാണ് ഹദീഥുകൾ. സ്വഹാബിമാരൊന്നും നബിയുടെ (സ) പേരിൽ കള്ളം പറയില്ലെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഹദീഥ് നിദാനശാസ്ത്രം അതിന്റെ അടിത്തറ പണിതിരിക്കുന്നത്. ഈ സങ്കൽപം തന്നെ അടിസ്ഥാനരഹിതമല്ലേ? സ്വഹാബിമാരുടെ സത്യസന്ധതയിൽ വിശ്വാസികൾക്ക് സംശയമില്ലായിരിക്കാം. എന്നാൽ തികച്ചും വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ ഈ വിശ്വാസം എങ്ങനെയാണ് ശാസ്ത്രീയമായിത്തത്തീരുന്നത്?
ഖുര്‍ആന്‍ ദൈവവചനവും മുഹമ്മദ് നബി(സ) ദൈവദൂതനുമാണെന്ന് മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വഹാബിമാരുടെ സത്യസന്ധതയില്‍ യാതൊരു സംശയവുമുണ്ടാകുവാന്‍ തരമില്ല. മക്കയില്‍ വെച്ച് നബി(സ)യില്‍ വിശ്വസിക്കുകയും ത്യാഗങ്ങള്‍ സഹിച്ച് പലായനം നടത്തുകയും ചെയ്ത മുഹാജിറുകളും മദീനയില്‍ അവര്‍ക്ക് ആതിഥ്യമരുളുകയും അവിടെ ഒരു ഇസ്‌ലാമിക സമൂഹത്തിന് രൂപം നല്‍കാന്‍ സഹായിക്കുകയും ചെയ്ത അന്‍സ്വാറുകളും ഇവരുടെ പിന്‍ഗാമികളായി ഇസ്‌ലാമിലെത്തിച്ചേര്‍ന്നവരുമടങ്ങുന്ന സ്വഹാ ബീസഞ്ചയത്തെ പ്രശംസിക്കുകയും അവരില്‍ അല്ലാഹു സംപ്രീതനായിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്, ഖുര്‍ആന്‍: ''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാ സികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (9:100).
''വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവ ര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാര്‍ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും'' (8:74).
അനുചരന്‍മാരെക്കുറിച്ച പ്രവാചക പരാമര്‍ശങ്ങളിലും അവര്‍ സത്യസന്ധരും സന്‍മാര്‍ഗനിഷ്ഠരുമാണെന്ന വസ്തുത ഊന്നിപ്പറഞ്ഞത് കാണാനാവും. ''അബൂബുര്‍ദാ(റ)അബൂമൂസല്‍ അശ്അരിയി(റ)വില്‍ നിന്ന് നിവേദനം: നബി(സ)തന്റെ മുഖം ആകാശത്തേക്ക് ഉയര്‍ത്തി ക്കൊണ്ട് പറഞ്ഞു: ''നക്ഷത്രങ്ങള്‍ ആകാശത്തിനുള്ള സുരക്ഷിതത്വമാണ്. നക്ഷത്രങ്ങള്‍ നശിച്ചുകഴിഞ്ഞാല്‍ ആകാശത്തിന് മുന്നറിയിപ്പ് നല്‍ കപ്പെട്ടത് വന്നു ഭവിക്കുകയായി. ഞാന്‍ എന്റെ അനുചരന്മാര്‍ക്കുള്ള സുരക്ഷിതത്വമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ അനുചര ന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി. എന്റെ അനുചരന്മാര്‍ എന്റെ സമുദായത്തിനുള്ള സുരക്ഷിതത്വമാണ്. എന്റെ അനുചരന്മാര്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സമുദായത്തിനും മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി''(സ്വഹീഹുമുസ്‌ലിം, കിത്താബു ഫദാഇലി സ്‌സ്വഹാബ)
''അബ്ദുല്ലാ(റ)നിവേദനം: നബി(സ)പറഞ്ഞു: ''ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും''(സ്വഹീഹുല്‍ ബുഖാരി, കിത്താബു സ്‌സ്വഹാബ.)
''അബൂസഈദ് അല്‍ ഖുദ്‌രി(റ)നിവേദനം: തിരുമേനി(സ)പറഞ്ഞു: ''എന്റെ അനുചരന്മാരെ നിങ്ങള്‍ പഴി പറയരുത്. നിങ്ങളില്‍ ഒരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണം ചെലവഴിച്ചാലും അവരിലൊരാള്‍ ചെലവഴിച്ച ഒരു മുദ്ദിനോ (രണ്ട് കൈപ്പത്തികള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു വാരല്‍) അതിന്റെ പകുതിക്കുപോലുമോ എത്തുകയില്ല''(സ്വഹീഹുല്‍ ബുഖാരി, കിത്താബു സ്‌സ്വഹാബ)
ക്വുര്‍ആനിന്റെയോ നബി വചനങ്ങളുടെയോ പ്രാമാണികത അംഗീകരിക്കാത്തവരെ സംബന്ധച്ചിടത്തോളം സ്വഹാബിക ളുടെ സത്യസന്ധതയ്ക്ക് അവ നല്‍കുന്ന സാക്ഷ്യം സ്വീകാര്യമാവില്ല.ഓറിയന്റലിസ്റ്റുകളുടെ ചരിത്രവിമര്‍ശനരീതി പ്രകാരം ഒരു കാലഘട്ടത്തിലെ ജനങ്ങളുടെയോ പ്രത്യേകമായ ഒരു ആദര്‍ശത്തിന്റെ വക്താക്കളുടെയോ സത്യസന്ധത നിര്‍ണയിക്കുവാനുള്ള മാനദണ്ഡമെന്താണെന്ന് ആരും വ്യക്തമാക്കിയിട്ടുമില്ല. വ്യക്തികളുടെ സത്യസന്ധത പരിശോധിച്ച് അവര്‍ പറഞ്ഞ കാര്യങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കുന്ന ആത്മനിഷ്ഠമായ അപഗ്രഥന രീതി വസ്തുനിഷ്ഠവിശകലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചരിത്രവിമര്‍ശകന്‍മാര്‍ക്ക് പരിചയമുള്ളതല്ല.
എന്നാല്‍ സ്വഹാബിമാരെപ്പറ്റി ഏതൊരാള്‍ക്കും മനസ്സിലാക്കാനാവുന്ന ചില വസ്തുതകളുണ്ട്. അവര്‍ ജീവിച്ച സമൂഹം അവരുടെ സത്യസന്ധത യ്ക്ക് അന്യോന്യം സാക്ഷികളായിരുന്നുവെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അവര്‍ പരസ്പരം വിശ്വസിക്കുകയും പ്രവാചകനെ ക്കുറിച്ച് അവരില്‍ ആരെങ്കിലുമൊരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് സത്യം തന്നെയാണെന്ന് കരുതുകയും ഇക്കാര്യത്തില്‍ അവരെല്ലാ വരും പരസ്പരം സഹകരിക്കുകയും ചെയ്തിരുന്നു. 'എന്നെക്കുറിച്ച് ആരെങ്കിലും ബോധപൂര്‍വം കളവുകളെന്തെങ്കിലും പറഞ്ഞാല്‍ നരകത്തില്‍ അവന്‍ അവന്റെ ഇരിപ്പിടം തയാറാക്കിക്കൊള്ളട്ടെ' (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇൽമ് ) എന്ന് നബിയിൽ (സ) നിന്ന് പഠിച്ചവരായിരുന്നു അവര്‍. അതുകൊണ്ടു തന്നെ, അവരില്‍പെട്ട ഒരാളും നബി(സ)യെക്കുറിച്ച് എന്തെങ്കിലുമൊരു കളവു പറയാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അവരെല്ലാവരും പരസ്പരം അംഗീകരിച്ചിരുന്നു. അതുകൊണ്ടാണല്ലോ നബി(സ) പറഞ്ഞുവെന്നോ ചെയ്തുവെന്നോ അനുവദിച്ചുവെന്നോ ഏതെങ്കിലു മൊരു സ്വഹാബി പറഞ്ഞാല്‍ മറ്റുള്ളവര്‍ അത് ചോദ്യംചെയ്യാതെ അംഗീകരിച്ചുവന്നത്.
ഓറിയന്റലിസ്റ്റുകളുടെയും അവരിൽ നിന്ന് മതം പഠിച്ച ഹദീഥ്നിഷേധികളുടെയും ശക്തമായ കടന്നാക്രമണ ത്തിന് വിധേയനായ സ്വഹാബി അബൂഹുറയ്‌റ(റ)നബി(സ) പറഞ്ഞതായി ഉദ്ധരിച്ച കാര്യങ്ങള്‍ മറ്റു സ്വഹാബിമാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. സ്ത്രീകള്‍ പച്ചകുത്തുന്നതിനെക്കുറിച്ച് പ്രവാചകന്‍(സ)എന്തെങ്കിലും പറഞ്ഞി ട്ടുണ്ടോയെന്ന് ആരാഞ്ഞ ഉമറി(റ)നോട് പച്ചകുത്തുന്നത് വിരോധിച്ചുകൊണ്ടുള്ള നബികല്‍പനയെക്കുറിച്ച് അബൂഹുറയ്‌റ(റ) തെര്യപ്പെ ടുത്തുകയും അതനുസരിച്ച് ഉമര്‍(റ)വിധിച്ചതായും വ്യക്തമാക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥ് ഉദാഹരണം.(കിതാബുല്‍ ലിബാസ്.) ഒരു സ്വഹാബി യുടെ സാക്ഷ്യം മറ്റു സ്വഹാബിമാര്‍ ചോദ്യം ചെയ്യാതെ അംഗീകരിച്ചിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.
നബി(സ)യുടെ ജീവിതത്തെക്കുറിച്ച പരാമര്‍ശങ്ങളില്‍ സ്വഹാബിമാരാരും കളവു പറയുകയില്ലെന്ന് പരസ്പരം അംഗീകരിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ ഓരോരുത്തരുടെയും സത്യസന്ധതയ്ക്ക് ഒരു ലക്ഷത്തിലധികം പേരുടെ സാക്ഷ്യമുണ്ടെന്നാണര്‍ഥം. നബി(സ)യുടെ അറഫാ പ്രസംഗത്തിനെത്തിയ സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഓരോരുത്തരുടെയും സത്യ സന്ധതയ്ക്ക് ഒരു ലക്ഷത്തിലധികം പേരുടെ സാക്ഷ്യം ലഭിച്ചാലും, വസ്തുനിഷ്ഠമായ തെളിവുകള്‍ മാത്രമെ അംഗീകരിക്കൂവെന്ന് വാശിപി ടിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്ക് അത് അംഗീകരിക്കുവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്ത ഓരോ സ്വഹാബിയുടെയും സത്യസന്ധതയ്ക്ക് നൂറുകണക്കിനാളുകളുടെ സാക്ഷ്യമുണ്ട് എന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കു വാന്‍ അവര്‍ക്ക് കഴിയുമോ?
ഏറെ വിമര്‍ശിക്കപ്പെട്ട അബൂഹുറയ്‌റ(റ)യുടെ കാര്യം തന്നെയെടുക്കുക. സത്യസന്ധരും വിശ്വസ്തരുമെന്ന് തെളിയിക്കപ്പെട്ട സ്വഹാബികളും താബിഉകളുമുള്‍പ്പെടുന്ന എണ്ണൂറോളം പേര്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.(6) ഈ എണ്ണൂറോളമാളുകളും നബി(സ)യുടെ പേരില്‍ കള്ളം പറയുന്നത് നരകപ്രവേശത്തിന് കാരണമാകുന്ന മഹാപാപ മാണെന്ന് വിശ്വസിക്കുന്നവരും ആയിരുന്നുവെന്നുറപ്പ്. അബൂഹുറയ്‌റ(റ)നബി(സ)യുടെ പേരില്‍ കളവു പറയുവാന്‍ വല്ല സാധ്യതയുമു ണ്ടെന്ന് അവര്‍ക്ക് തോന്നിയാല്‍ അവരിലൊരാള്‍പോലും അദ്ദേഹത്തില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്യുമായിരുന്നില്ല. അബൂഹുറ യ്‌റ(റ)യെ കുറിച്ച് ഈ എണ്ണൂറോളം പേരുടെ സാക്ഷ്യം രേഖപ്പെടുത്തപ്പെട്ടതാണ്. ഇതിനെതിരെ അതിനെക്കാളധികം പേരുടെ സാക്ഷ്യമു ണ്ടെങ്കില്‍ മാത്രമെ അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനായി പ്രസ്തുത സാക്ഷ്യത്തെ തെളിവായി സ്വീകരിക്കാനാവൂ.
സ്വഹാബിമാരിലാരെങ്കിലും അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയെ സംശയിച്ചിരുന്നതായി തെളിയിക്കുന്ന യാതൊരു രേഖയും ഉദ്ധരി ക്കുവാന്‍ അദ്ദേഹത്തിന്റെ വിമശകര്‍ക്ക് കഴിഞ്ഞിട്ടില്ല. അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്ന എണ്ണൂറില ധികമാളുകളുടെ മൊഴിക്കെതിരായി സംസാരിക്കാനാകുന്ന സമകാലികനായ ഒരാളെപ്പോലും ഹാജരാക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടി ല്ലാത്തതിനാല്‍ നൂറുകണക്കിന് സാക്ഷികളുടെ മൊഴി സ്വീകരിക്കുവാന്‍ വസ്തുനിഷ്ഠതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചരിത്ര വിമര്‍ശനരീതിക്കാര്‍ നിര്‍ബന്ധിതരാണ്. അബൂഹുറയ്‌റ(റ)സത്യസന്ധനല്ലെന്ന് തെളിയിക്കുവാന്‍ ചരിത്ര വിമര്‍ശനരീതിയുടെ വക്താക്ക ളുടെ പക്കല്‍ കോപ്പുകളൊന്നുമില്ലെന്നര്‍ഥം. ഹദീഥുകള്‍ നിവേദനം ചെയ്ത മുഴുവന്‍ സ്വഹാബിമാരുടെയും സ്ഥിതി ഇതുതന്നെയാണ്. അവരുടെയെല്ലാം സത്യസന്ധതയ്ക്ക് നൂറുകണക്കിന് ആളുകളുടെ സാക്ഷ്യമുണ്ട്. തിരിച്ചാകട്ടെ, വിശ്വസ്തരും സമകാലികരുമായ ഒരാള്‍പോലും സാക്ഷ്യത്തിനില്ലതാനും!
അല്ല. നബിയെക്കുറിച്ച (സ) കൃത്യവും വസ്തുനിഷ്ഠവുമായ സംഭവവിവരണമാണ് ഹദീഥുകളിലുള്ളത്. ഹദീഥ് ശേഖരണത്തിൻെറയും ക്രോഡീകരണത്തിന്റെയും ത്യാഗപൂർണമായ ചരിത്രമറിയാത്തവരാണ് ഹദീഥുകളെക്കുറിച്ച് യാതൊരു ആദരവുമില്ലാതെ സംസാരിക്കുന്നത്. സ്വഹാബിമാരും താബിഉകളുമെല്ലാം വളരെ സൂക്ഷ്മതയോടുകൂടിയാണ് ഹദീഥുകൾ അടുത്ത തലമുറയ്ക്ക് കൈമാറിയത്. കള്ള ഹദീഥുകളിൽ നിന്ന് സമൂഹത്തെ രക്ഷിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. നബി (സ) യെ ക്കുറിച്ച് ഇല്ലാത്തതൊന്നും തങ്ങളുടെ നാവിലൂടെ പുറത്തുവരരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു; അതോടൊപ്പം തന്നെ, നബിയിൽ (സ) നിന്നുള്ളതെന്ന രൂപത്തിൽ നബിയിൽ (സ) നിന്നുള്ളതല്ലാത്ത യാതൊന്നും സമൂഹത്തിൽ പ്രചരിക്കാതിരിക്കുവാനും അവർ ജാഗരൂകരായിരുന്നു. പ്രസ്തുത ജാഗ്രതയുടെ ഫലമായാണ് ഉസൂലുൽ ഹദീഥ് എന്ന ശാസ്ത്രം ഉണ്ടായിവന്നത്.
പ്രവാകാനുചരന്‍മാരില്‍ നിന്ന് മതം പഠിച്ച താബിഉകള്‍ക്കുശേഷം, അവരില്‍ നിന്ന് ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കിയ താബിഉത്താബിഉകളുടെ തലമുറയില്‍ ഹദീഥ് പഠന-ശേഖരണ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. അതിനായി ജീവിതം ഉഴിഞ്ഞു വെച്ച ത്യാഗികളുടെ കാലമായിരുന്നു അത്. ഇസ്‌ലാമിക കര്‍മശാസ്ത്രവിഷയങ്ങള്‍ ക്രമരൂപത്തില്‍ നല്‍കികൊണ്ട് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് അന്നത്തെ പണ്ഡിതന്‍മാര്‍ രചിച്ചത്. ഓരോ വിഷയത്തെയും സംബന്ധിച്ച ഹദീഥുകള്‍ ആ വിഷയത്തെക്കുറിച്ച് പറയുന്ന തിനിടക്ക് ഉദ്ധരിക്കുകയായിരുന്നു അവര്‍ പൊതുവെ ചെയ്തിരുന്നത്. ഇത്തരം ഹദീഥ് ശേഖരങ്ങളെ മുസ്വന്നഫ് എന്നോ മുവത്വഅ് എന്നോ ആണ് വിളിക്കുന്നത്. ഇന്ന് ഉപലബ്ധമായ മുസന്നഫുകളില്‍ ഏറ്റവും പഴക്കമുള്ളത്, ഇമാം മാലിക്കുബ്‌നു അനസിന്റെ (ഹിജ്‌റ 93-179) അല്‍ മുവത്ത്വയാണ്. ഹിജ്‌റ 150ല്‍ മരണപ്പെട്ട ഇബ്‌നു തുറൈബിന്റെയും 161ല്‍ മരണപ്പെട്ട സുഫ്‌യാനു ഥ്ഥൗരിയുടെയും ഹിജ്‌റ 211ൽ മരണപ്പെട്ട അബ്ദുര്‍റസാഖ് അസ്വന്‍ആനിയുടെയും ഹിജ്‌റ235ല്‍ മരണപ്പെട്ട അബൂബക്കര്‍ ബ്ന്‍ അബീശൈബയുടെയും മുസ്വന്നഫുകൾ പ്രസിദ്ധങ്ങളാണ്.
കുഴപ്പങ്ങളില്‍നിന്നും വ്യതിയാനങ്ങളില്‍നിന്നും മുസ്‌ലിം ബഹുജനങ്ങളെ സംരക്ഷിച്ച് വിശുദ്ധ ക്വുര്‍ആനിലൂടെയും പ്രവാചകചര്യ യിലൂ ടെയും അവരെ നയിക്കുന്നതിനു വേണ്ടി വ്യാജ ഹദീഥുകളെയും യഥാര്‍ഥ നബിചര്യകളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാനും രേഖപ്പെടു ത്തുവാനുമുള്ള ത്യാഗപൂര്‍ണമായ പണ്ഡിത പരിശ്രമത്തോടൊപ്പം തന്നെ, വാമൊഴിയായി ലഭിച്ച ഹദീഥുകളുടെ വെളിച്ചത്തില്‍ ദൈവിക മാര്‍ഗദര്‍ശനത്തിലൂടെ ജനങ്ങളെ നയിക്കുന്നതിനുവേണ്ടി അവര്‍ക്ക് മതവിധികള്‍ പറഞ്ഞുകൊടുക്കുന്നതിന്നായുള്ളപരിശ്രമങ്ങളുമുണ്ടാ യി. ഇതിന്‌വേണ്ടി പരിശ്രമിച്ച പ്രധാനപ്പെട്ട പണ്ഡിതമാരുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് നാല് കര്‍മശാസ്ത്രധാരകളായ മദ്ഹബുകള്‍. തബഉത്താബിഉകളില്‍പെട്ട മദ്ഹബിന്റെ ഇമാമാണ് അബൂഹനീഫ നുഅ്മാനു ബ്‌നു ഥാബിത്. താബിഉകള്‍ക്കു ശേഷമുള്ള അടുത്ത തലമുറയില്‍-താബിഉത്താബിഉകള്‍ക്കിടയില്‍-ജീവിച്ച ഇമാം മാലിക്കുബ്‌നു അനസാണ് മദ്ഹബുകളുടെ ഇമാമായി ഗണിക്കപ്പെടുന്ന മറ്റൊരു മഹാപണ്ഡിതന്‍. മുസന്നഫുകളില്‍ ഏറ്റവും പഴക്കമുള്ള അല്‍മുവത്വയുടെ കര്‍ത്താവായ അദ്ദേഹം ഇമാം അബൂഹനീഫയുടെ സമകാലികരിലൊരാളായിരുന്നു.മാലിക്കുബ്‌നു അനസ്‌ന്റെ ശിഷ്യനായിരുന്ന അബൂഅബ്ദില്ലാ മുഹമ്മദ്ബ്‌നു ഇദ്‌രീസുശ്ശാഫിഈയാണ് മദ്ഹബിന്റെ ഇമാമായി അറിയപ്പെടുന്ന മൂന്നാമന്‍: നൂറോളം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട് ഇമാം ശാഫിഈ. ഇമാം ശാഫിഈയുടെ ശിഷ്യനായിരുന്ന അഹ്മദ്ബ്ന്‍ മുഹമ്മദ് ബ്ന്‍ ഹന്‍ബല്‍ അബൂ അബ്ദുല്ലാ അശ്‌ശൈബാനിയാണ് നാലാമത്തെ മദ്ഹബിന്റെ ഇമാമായി അറിയപ്പെടുന്നത്.. മുസ്‌നദ് അഹ്മദ് ബിന്‍ഹന്‍ബലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധവുമായ ഹദീഥ്‌ശേഖരം.(13)
പ്രവാചക നില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബിമാരുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീഥ് ഗ്രന്ഥങ്ങളാണ് മുസ്‌നദുകള്‍ എന്നറിയപ്പെട്ടത്. ഓരോ പ്രത്യേക സ്വഹാബിയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ പ്രത്യേക അധ്യായമായാണ് മുസ്‌നദുകളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഇമാം ശാഫിഈയുടെ ശിഷ്യനും നാലാമത്തെ മദ്ഹബിന്റെ ഇമാമുമായ ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബ ലിന്റെ ഹദീഥ് ശേഖരമാണ് മുസ്‌നദുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അറിയപ്പെടുന്നത്. വ്യാജ ഹദീഥുകള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങ ളില്‍ സ്ഥാനം കുറയാന്‍ മുസ്‌നദുകള്‍ നിമിത്തമായി. ഒരാള്‍ പ്രവാചകന്റെ പേരില്‍ വല്ലതും പറയുകയും അയാള്‍ക്ക് നബിയില്‍നിന്ന് അയാള്‍ വരെയുള്ള നിവേദകന്‍മാരുടെ ശൃംഖല അവതരിപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അതിന്റെ സ്ഥാനം മുസ്‌നദുകളില്‍നിന്ന് സ്വാഭാവികമായും പുറത്തായിരിക്കും.
വിഷയക്രമത്തില്‍ ഹദീഥുകളും സഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള മുസന്നഫുകള്‍ ക്കും പ്രവാചകരില്‍ നിന്നുള്ള പൂര്‍ണമായ ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട മുസ്‌നദുകളുടെയും നന്‍മകള്‍ സ്വാംശീക രിച്ചുകൊണ്ട് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഹദീഥ് സമാഹാരങ്ങളാണ് 'സുനന്‍'എന്ന് അറിയപ്പെടുന്നത്. വിഷയ ക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടതും പൂര്‍ണമായ ഇസ്‌നാദോടുകൂടി ഉദ്ധരിക്കപ്പെട്ടതുമായ ഹദീഥുകളാണ് സുനന്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരി ക്കപ്പെട്ടിരിക്കുന്നത്. ഹിജ്‌റ 227ല്‍ മരണപ്പെട്ട സഈദ്ബ്‌നു മന്‍സൂന്‍ അല്‍ഖുറാസാനിയും 255ല്‍ മരണപ്പെട്ട അബ്ദുല്ലാഹിബ്‌നു അബ്ദുറഹ്മാ ന്‍ അദ്ദാരിമിയുമാണ് ആദ്യകാല സുനനുകളുടെ കര്‍ത്താക്കള്‍.
ഹദീഥ് പഠനരംഗത്തെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കരിക്കുകയും പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രം ശേഖരിച്ച് മുസ്‌ലിംലോകത്തിന് നല്‍കുകയും ചെയ്ത മഹാ പ്രതിഭാശാലിയാണ് മുഹമ്മദ് ബ്ന്‍ ഇസ്മായീല്‍ അല്‍ ബുഖാരി (ഹിജ്‌റ 196-256). അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്വഹീഹായ ഹദീഥുകളുടെ മാത്രമായുള്ള ഒന്നാമത്തെ സമാഹാരമായ സ്വഹീഹുല്‍ ബുഖാരി മുസ്‌ലിംലോകത്തിന് ലഭിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ യാത്രകളിലൂടെ ഹദീഥുകളറിയാവുന്ന ആയിരത്തിലധികം പേരുമായി ആശയക്കൈമാറ്റം നടത്തിക്കൊണ്ട് അദ്ദേഹം ശേഖരിച്ച ഏഴു ലക്ഷത്തോളം ഹദീഥു കളില്‍നിന്ന് ഇസ്‌നാദ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 7397 ഹദീഥുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബുഖാരി തന്റെ അല്‍ ജാമിഉ സ്‌സ്വഹീഹ് രചിച്ചത്. ഇതില്‍ തന്നെ പല ഹദീഥുകളും ഒരേ പ്രവാചകചര്യയുടെ തന്നെ വ്യത്യസ്ത രൂപത്തിലുള്ള ആവര്‍ത്തനങ്ങ ളാണ്. ആകെ 2602 പ്രവാചകവചനങ്ങള്‍ വ്യത്യസ്ത നിവേദകരിലൂടെ കടന്നുവന്നവയാണ് ബുഖാരിയിലുള്ള ഹദീഥുകളെന്ന് അതിന്റെ വ്യാഖ്യാതാവായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി വ്യക്തമായിട്ടുണ്ട്.
അബുല്‍ ഹുസൈന്‍ മുസ്‌ലിമിബ്‌നുല്‍ ഹജ്ജാജ് അല്‍ നൈസാപൂരി (ഹി 202-261) ആണ് സ്വഹീഹായ ഹദീഥുകളെ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയ മറ്റൊരു മഹാവ്യക്തിത്വം. നാല്‍പത്തിമൂന്ന് അധ്യായങ്ങളിലായി 7563 ഹദീഥുകളാണ് അദ്ദേഹത്തിന്റെ സ്വഹീഹു മുസ്‌ലിമിലുള്ളത് ഇമാം ബുഖാരിയുടെയും ഇമാം മുസ്‌ലിംന്റെയും ശിഷ്യനായി രുന്ന അബൂബക്കര്‍ മുഹമ്മദ്ബ്‌നു ഇസ്ഹാക്വ്ബ്‌നു ഖുസൈമയും സ്വഹീഹായ ഹദീഥുകള്‍ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെ ഴുതിയിട്ടുണ്ട്. സ്വഹീഹ് ഇബ്‌നു ഖുസൈമ എന്നാണ് അതിന്റെ പേര്.
ഇതിനുശേഷം പലരും ഹദീഥുകള്‍ ക്രോഡീകരിച്ച് ഗ്രന്ഥങ്ങളെഴുതിയെങ്കിലും മുസ്‌ലിം ലോകത്ത് പരക്കെ അറിയപ്പെട്ടത് ഇവയിലുള്ള പ്രധാനപ്പെട്ട നാല് ഹദീഥ് സമാഹാരങ്ങളാണ്. ഹിജ്‌റ 275ല്‍ അന്തരിച്ച ഇമാം അഹ്മദ് ബ്‌നു ഹന്‍ബലിന്റെ ശിഷ്യനായിരുന്ന അബൂദാവൂദ് സുലൈമാന്‍ ഇബ്‌നു അശ്അഥ് അസ്‌സിജിസ്താനി രചിച്ച സുനനു അബീദാവൂദ്, ഹിജ്‌റ 279ല്‍ അന്തരിച്ച, ഇമാം ബുഖാരിയുടെ ശിഷ്യ നായിരുന്ന അബൂഈസ മുഹമ്മദ് ബ്ന്‍ ഈസ അത്തിര്‍മിദി രചിച്ച അല്‍ജാമിഉത്തിര്‍മിദി, ഹിജ്‌റ 303ല്‍ അന്തരിച്ച, ഇമാം അബൂദാവൂ ദിന്റെ ശിഷ്യനായിരുന്ന അഹ്മദ്ബ്‌നു ശൂഐബ് അന്നസാഈ രചിച്ച സുനനുന്നസാഈ, ഹിജ്‌റ 273ല്‍ അന്തരിച്ച അബൂഅബ്ദില്ലാ മുഹ മ്മദ്ബ്‌നു യസീദുബ്‌നുമാജ രചിച്ച സുനനു ഇബ്‌നിമാജ(24) എന്നിവയാണീ ഗ്രന്ഥങ്ങള്‍. സുനനു അബൂദാവൂദില്‍ 4800 ഹദീഥുകളും ജാമി ഉത്തിര്‍മിദിയില്‍ 3950 ഹദീഥുകളും സുനനുന്നസാഇയില്‍ 5750 ഹദീഥുകളും സുനനു ഇബ്‌നുമാജയില്‍ 4485 ഹദീഥുകളുമാണുള്ളത്. കൃത്യ മായി പ്രവാചകനിലല്‍ നിന്ന് തുടങ്ങി ഗ്രന്ഥം ക്രോഡീകരിച്ചവരില്‍ അവസാനിക്കുന്ന വിശ്വസ്തരുടെ ശൃംഖലയായ ഇസ്‌നാദുള്ളവയല്ല ഈ നാല് ഹദീഥ് സമാഹാരങ്ങളിലെയും ചില ഹദീഥുകളെന്ന വസ്തുത അവയുടെ സമാഹര്‍ത്താക്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സഹീ ഹുല്‍ ബുഖാരിയിലെയും സഹീഹു മുസ്‌ലിമിലെയും ഹദീഥുകള്‍ മുസ്‌ലിംലോകം ചോദ്യം ചെയ്യാതെ സ്വീകരിക്കുമ്പോള്‍ മറ്റ് നാല് ഗ്രന്ഥ ങ്ങളിലെയും ഹദീഥുകള്‍ അവയുടെ ഇസ്‌നാദ് പരിശോധിച്ച ശേഷം അവ സ്വീകാര്യമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ സ്വീകരിക്ക പ്പെടുകയുള്ളൂ.
മുഹമ്മദ് (സ) യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന രണ്ടാമത്തെ സ്രോതസ്സായ ഹദീഥുകള്‍ എത്രത്തോളം കൃത്യവും സൂക്ഷ്മവുമായാണ് രേഖപ്പെടുത്തപ്പെട്ടതെന്ന് ഹദീഥ് നിദാനശാസ്ത്രത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പ്രവാചക ന്‍(സ)യോടൊപ്പം സഹവസിച്ചവര്‍, തെറ്റുകളൊന്നും വരുത്താതെ, സൂക്ഷ്മവും കൃത്യവുമായി അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തതെ ന്ന് ഉറപ്പുള്ള നിവേദനം മാത്രമെ സ്വഹീഹായ ഹദീഥായി പരിഗണിക്കപ്പെടുകയുള്ളൂ. ഇത്രയ്ക്കും കൃത്യവും സൂക്ഷ്മവുമായി രേഖപ്പെ ടുത്തപ്പെട്ട മറ്റൊരു ജീവചരിത്രവുമില്ലെന്നതാണ് വാസ്തവം. ആധുനിക കാലത്തെ ചരിത്രരചനയില്‍ പോലും രചയിതാവിന്റെ വ്യക്തിത്വ ത്തെ വിമര്‍ശനവിധേയമാക്കി പറയുന്ന കാര്യങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള സങ്കേതങ്ങള്‍ വേണ്ടവിധം വികസി പ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ വ്യക്തിയുടെ ജീവിതത്തെ രണ്ടു രൂപത്തില്‍ നോക്കിക്കാണുന്നവര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടെ സത്യത പരിശോധിക്കുവാന്‍ നമ്മുടെ പക്കല്‍ കാര്യമാത്രപ്രസക്തമായ മാനദണ്ഡങ്ങളൊന്നുമില്ല.
നബി(സ) യോടൊപ്പം ജീവിക്കുകയും അദ്ദേഹത്തിന്റെ ജീവിതം നേര്‍ക്കുനേരെ മനസ്സിലാക്കുകയും അത് രേഖപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടു ക്കുകയോ ചെയ്യുമ്പോള്‍ അബദ്ധങ്ങളോ അസത്യങ്ങളോ കടന്നുകൂടാതിരിക്കുവാന്‍ സൂക്ഷ്മത പ്രകടിപ്പിക്കുകയും ചെയ്തവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട നബിചരിത്രമാണ് ഹദീഥുകളിലുള്ളത്. നബി(സ) യുടെ അകവും പുറവും മനസ്സിലാക്കിയവരുടെ നേര്‍ക്കുനേരെയുള്ള ചിത്രീകരണം. ആ രൂപത്തില്‍ ഒരാളുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആത്മകഥയ്ക്ക്‌പോലും ഇത്രയ്ക്ക് സൂക്ഷ്മമായ ഒരു ജീവിതാഖ്യാനം നടത്താന്‍ കഴിയില്ല. സ്വന്തത്തിന്റെ കുറവുകള്‍ കാണാന്‍ ആത്മകഥാകാരന് കഴിയില്ലല്ലോ. ഒരു ലക്ഷത്തിലധികം പേരുടെ ദൃക്‌സാക്ഷി വിവരണത്തിന്റെ സാക്ഷ്യമാണ് സ്വഹീഹായ ഹദീഥുകള്‍ക്കുള്ളത്. നബി(സ) മരണപ്പെടുമ്പോള്‍ ജീവിച്ചിരുന്ന സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നല്ലോ.
നബിയുടെ (സ) പേരിൽ പിൽക്കാലത്ത് കള്ളങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. അതുകൊണ്ട് തന്നെ വ്യാജങ്ങളിൽ നിന്ന് മുക്തമായ നബിചര്യ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ രീതി വളർത്തിയെടുക്കുവാൻ മുസ്ലിംകൾക്ക് കഴിയുകയും ചെയ്തു. 'എന്റെ പേരില്‍ ആരെങ്കിലും കളവുപറഞ്ഞാല്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ'യെന്ന നബി(സ)യുടെ താക്കീത് നേര്‍ക്കുനേരെ ശ്രവിച്ചവരായ സ്വഹാബിമാര്‍ ഹദീഥുകള്‍ ഉദ്ധരിക്കുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മത അതേപോലെ പാലിക്കുവാന്‍ അടുത്ത തലമുറയിലെ ചിലര്‍ക്കെങ്കിലും കഴിഞ്ഞില്ല.
മുഹമ്മദ് നബി(സ)ക്കു ശേഷം രണ്ടു ഖലീഫമാരുടെ കാലത്തുമില്ലാതിരുന്ന ചില രാഷ്ട്രീയകുഴപ്പങ്ങള്‍ മൂന്നാമത്തെ ഖലീഫയായ ഉഥ്മാന്‍(റ) ന്റെ ഭരണകാലത്ത് തലപൊക്കി. അറേബ്യന്‍ ഉപദ്വീപിന് പുറത്തുള്ള പ്രദേശങ്ങളിലേക്കടക്കം ഇസ്‌ലാമിക സാമ്രാജ്യം വിസ്തൃതമാവുകയും അവിടെയുള്ള നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത കാലമായിരുന്നു അത്. തങ്ങള്‍ ജീവിക്കുന്ന സാമ്രാജ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ വക്താക്കളാണ് തങ്ങളുമെന്ന് വരുത്തിത്തീര്‍ക്കുകയും എന്നാല്‍ ഇസ്‌ലാമികാദര്‍ശങ്ങള്‍ സ്വന്തം മനസ്സിനകത്തേക്ക് കടക്കാതിരിക്കുകയും ചെയ്തവരും അവരിലുണ്ടായിരുന്നു. അവരില്‍ ചിലരെങ്കിലും ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അകത്തുനിന്ന് നശിപ്പിക്കാമെന്ന് കരുതി ഇസ്‌ലാമിന്റെ കുപ്പായമണിഞ്ഞ കപടന്‍മാരായിരുന്നു. രണ്ടാം ഖലീഫയായിരുന്ന ഉമറുല്‍ഫാറൂഖ്‌െ(റ) ന വധിക്കുവാന്‍ ഗൂഢാലോചന നടത്തിയ യഹൂദനായ സബഅ് ബ്‌നു ശാമൂനിന്റെ പുത്രനും യമനിലെ സന്‍ആയിലെ യഹൂദ റബ്ബിയുമായിരുന്ന അബ്ദുല്ലാഹിബ്‌നു സബഅ് താന്‍ മുസ്‌ലിമായിയെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വരികയും മുസ്‌ലിംകളെ തമ്മിലടിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്തത് ഉഥ്മാന്‍െ (റ) ന്റ ഭരണകാലത്താണ്.
അയാളും മറ്റു കപടന്‍മാരും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും മുസ്‌ലിംകളെ വഴിതെറ്റിക്കുവാനും തമ്മിലടിപ്പിക്കുവാനും വേണ്ടി നബി(സ)യുടെ പേരില്‍ അദ്ദേഹം പറയാത്തതും ചെയ്യാത്തതും ആരോ പിച്ചുകൊണ്ട് ഹദീഥുകള്‍ എന്ന വ്യാജേന തങ്ങളുടെ രചനകള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. ഇത്തരം വ്യാജ ഹദീഥുകള്‍ സ്വീകരിക്കരു തെന്ന് അന്നു ജീവിച്ചിരുന്ന പണ്ഡിതന്‍മാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അബ്ദുല്ലാഹിബ്‌നു സബഇന്റെ മസ്തിഷ്‌കസന്തതിയായ ശിആയിസത്തിന്റെ താത്ത്വികമായ അടിത്തറകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഇത്തരം വ്യാജ ഹദീഥുകളിന്‍മേലാണ്. ശിആക്കളില്‍പെട്ട റാഫിദികളെപ്പറ്റി ഇമാം മാലിക് പറഞ്ഞത് ''അവരോട് സംസാരിക്കരുത്. അവരില്‍ നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്യുകയും അരുത്. കാരണം അവര്‍ കള്ളം പറയുന്നവരാണ്." എന്നായിരുന്നു.
മുഹമ്മദ് നബി(സ)യുടെ പേരില്‍ വ്യാജ ഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് ആ രംഗത്ത് കുഴപ്പങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുത്തത് അബ്ദുല്ലാ ഹിബ്‌നു സബഇന്റെ നേതൃത്വത്തിലുള്ള ശിആക്കളായിരുന്നുവെങ്കിലും പിന്നീട് മതത്തിന്റെ അന്തരാത്മാവ് ഉള്‍ക്കൊള്ളാതെ ഇസ്‌ലാമി ലുള്ളവരാണെന്ന നാട്യവുമായി നടക്കുന്ന പലരും വ്യാജഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. രാഷ്ട്രീയമായ ഭിന്നിപ്പുകളും അധികാരവടംവലിയും, ഇസ്‌ലാമിന്റെ വളര്‍ ച്ചയോടുള്ള വിരോധവും പകയും, വര്‍ഗീയവും വംശീയവുമായ പക്ഷപാതങ്ങള്‍, ആദര്‍ശപരമായ ഭിന്നിപ്പുകളില്‍ തങ്ങളുടെ കക്ഷിയാ ണ് ശരിയെന്ന് സ്ഥാപിക്കുക, അധികാരികളുടെ സാമീപ്യം സിദ്ധിക്കുക, കഥകള്‍ക്ക് വിശ്വാസ്യതയുണ്ടാക്കുക, നന്മയാണെന്ന് തങ്ങള്‍ കരുതു ന്ന കാര്യങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വ്യാജ ഹദീഥുകള്‍ നിര്‍മിക്കപ്പെടുകയും പ്രചരിപ്പിക്ക പ്പെടുകയും ചെയ്തു. ഇങ്ങനെ വ്യാജ ഹദീഥുകളുടെ നിര്‍മാണവും സംപ്രേഷണവും നടന്നുകൊണ്ടിരുന്നപ്പോള്‍ ഹദീഥുകളുടെ സ്വീകാര്യത പരിശോധിക്കുന്നതിനുവേണ്ടി കുറ്റമറ്റ ഒരു സമ്പ്രദായം അക്കാലത്തെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു. ഒരാള്‍ ഒരു ഹദീഥ് നിവേദനം ചെയ്യുക യാണെങ്കില്‍ നബി(സ)യില്‍നിന്ന് അയാള്‍ക്ക് അത് കിട്ടിയതെങ്ങനെയാണെന്ന് പഠിക്കുകയും നബി(സ)ക്കും അയാള്‍ക്കുമിടയിലുള്ള നിവേദ കന്‍മാരുടെ സത്യസന്ധതയും സ്വീകാര്യതയും സൂക്ഷ്മമായി പരിശോധിച്ചശേഷം അവരെല്ലാം കുറ്റമറ്റവരും സത്യസന്ധരും അബദ്ധങ്ങള്‍ സംഭവിക്കുവാന്‍ യാതൊരു സാധ്യതയുമില്ലാത്തവരുമാണെങ്കില്‍ മാത്രം അത് സ്വീകരിക്കുകയും ചെയ്യുകയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അങ്ങനെയാണ് നിവേദകപരമ്പര അഥവാ ഇസ്‌നാദ് പരിശോധന ഹദീഥ് പഠനത്തിന്റെ ഭാഗമായിത്തീര്‍ന്നത്.
കുഴപ്പങ്ങള്‍ക്കു ശേഷം ജീവിച്ചിരുന്ന യുവസ്വഹാബികളില്‍ നിന്നുതന്നെ ഈ പരിശോധന ആരംഭിച്ചു കഴിഞ്ഞിരുന്നു. കളവിന്നു പ്രചാരം കൂടിത്തുടങ്ങിയപ്പോള്‍, താബിഉകളും ഈ നില തുടര്‍ന്നു. അങ്ങനെയാണ് ഉസൂലുൽ ഹദീഥ് എന്ന ശാസ്ത്രശാഖ രൂപീകരിക്കപ്പെട്ടത്.
ഇന്ന് നമുക്ക് ലഭിക്കുന്ന ഹദീഥുകള്‍ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. സനദും മത്‌നും. പ്രവാചകന്‍(സ) പറയുകയോ ചെയ്യുകയോ അനുവദി ക്കുകയോ ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീഥിന്റെ ആശയപ്രധാനമായ ഭാഗമാണ് മത്‌ന്. പ്രവാചകനില്‍ നിന്ന് ഹദീഥ് രേഖ പ്പെടുത്തിയ വ്യക്തിയിലേക്ക് മത്‌ന് എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് വിശദീകരിക്കുന്ന ഭാഗമാണ് സനദ് അതല്ലെങ്കില്‍ ഇസ്‌നാദ്. നബി(സ)യി ല്‍നിന്ന് സ്വഹാബിയും അദ്ദേഹത്തില്‍നിന്ന് അടുത്ത തലമുറയില്‍പെട്ട താബിഉം അദ്ദേഹത്തില്‍നിന്ന് അടുത്ത തലമുറയില്‍പെട്ടയാളും മത്‌ന് കേള്‍ക്കുകയും ഈ അവസാനത്തെ വ്യക്തിയില്‍നിന്ന് കേട്ടയാള്‍ അത് രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ സ്വഹാബി, താബി അ്, അടുത്തതലമുറയില്‍ പെട്ടയാള്‍ (തബഉത്താബിഅ്) എന്നിങ്ങനെയായിരിക്കും അതിന്റെ ഇസ്‌നാദ്. അവതരിപ്പിക്കപ്പെട്ട ഹദീഥുകളി ലെല്ലാം മത്‌നിനോടൊപ്പം ഇങ്ങനെ ഇസ്‌നാദ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിനാല്‍ ഓരോ ഹദീഥും എത്തിച്ചേര്‍ന്ന ശൃംഖലയിലെ ഓരോ കണ്ണി യെയും പരിശോധനാവിധേയമാക്കുവാനും അവര്‍ സത്യസന്ധരാണോയെന്ന് മനസ്സിലാക്കുവാനും കഴിയും. ഹദീഥുകള്‍ നിവേദനം ചെയ്ത വരെക്കുറിച്ച് പഠിക്കുകയും അവരുടെ ജീവചരിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്ത് അവര്‍ വിശ്വസ്തരും ഹദീഥ് നിവേദ നത്തില്‍ തെറ്റുപറ്റാത്തവരുമാണോയെന്ന് കൃത്യമായി പരിശോധിക്കുന്ന ഒരു വൈജ്ഞാനിക ശാഖ തന്നെയുണ്ട്. 'വ്യക്തിവിജ്ഞാനീയം' (ഇല്‍മുര്‍രിജാല്‍) എന്നാണ് ഹദീഥ് പഠനരംഗത്ത് ഈ വിജ്ഞാന ശാഖ അറിയപ്പെടുന്നത്.
ഉസൂലുൽ ഹദീഥിന്റെ അരിപ്പയിലൂടെ വ്യാജമായ ഹദീഥുകൾക്കൊന്നും കടന്നു വരാൻ കഴിയാത്ത രൂപത്തിൽ ശാസ്ത്രീയമാണ് ഈ വിജ്ഞാനീയം. കള്ള ഹദീഥുകളുള്ളത് കൊണ്ടാണ് ഇത്രയും ശാസ്ത്രീയമായ ഒരു വൈജ്ഞാനിക ശാഖ മുസ്ലിം ലോകത്ത് വളർന്നു വന്നത്. യാഥാർഥ്യത്തെ വ്യാജനിൽ നിന്ന് തിരിച്ചറിയാൻ തക്ക ശക്തവും സൂക്ഷ്മവുമാണത്. വ്യാജഹദീഥുകളുണ്ടെന്നത് യഥാർത്ഥ നബിവചനങ്ങളെ നിഷേധിക്കുന്നതിനുള്ള കാരണമല്ല. ഒരാളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും കളവു പറഞ്ഞുവെന്നതെങ്ങനെയാണ് അയാളെക്കുറിച്ച് സത്യസന്ധമെന്ന ഉറപ്പുള്ള കാര്യങ്ങളെ സ്വീകരിക്കാതിരിക്കുന്നതിനുള്ള കാരണമാവുന്നത്!!!
മുഹമ്മദ് നബി(സ)യിലൂടെ പൂര്‍ത്തീകരിച്ച മതത്തില്‍ അദ്ദേഹത്തിന് ശേഷം യാതൊന്നും കടന്നുകൂടി മലീമസമാകാതിരിക്കുവാന്‍ സ്വഹാ ബിമാര്‍ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്തുപോന്നു. പ്രവാചകചര്യയെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരി ലേക്ക് അവര്‍ പകര്‍ന്നുനല്‍കിയത് അതീവ സൂക്ഷ്മതയോടു കൂടിയായിരുന്നു. നബി(സ) പറയാത്തതെന്തെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ അബദ്ധവശാല്‍ തങ്ങളുടെ നാവുകളില്‍നിന്ന് ഉതിര്‍ന്നുവീഴുമോയെന്ന് ഭയപ്പെട്ട അവര്‍ നബിചര്യയെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ വിസമ്മതിക്കുന്ന സ്ഥിതി വരെയുണ്ടായി. നാവില്‍ വന്നു പോയേക്കാവുന്ന ചെറിയ പിഴവുകള്‍ പോലും അവര്‍ സൂക്ഷിക്കു കയും ശ്രദ്ധിക്കുകയും ചെയ്തു. ഓര്‍മപ്പിശകുമൂലം തെറ്റുകള്‍ വന്നുപോകുമോയെന്ന് ഭയപ്പെട്ടവര്‍ നിശ്ശബ്ദത പാലിച്ചു. വാര്‍ധക്യത്തി ലെത്തിയവര്‍ മറവിയെ പേടിച്ച് നബിവചനങ്ങള്‍ പറഞ്ഞുകൊടുക്കാത്ത അവസ്ഥ വരെയുണ്ടായി. ചില സംഭവങ്ങള്‍ കാണുക.
''അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) തന്റെ പിതാവി (സുബൈറി)നോടു ചോദിച്ചു: ഇന്ന ആളും ഇന്ന ആളും ചെയ്യുന്നതു പോലെ, നിങ്ങള്‍ റസൂൽ(സ) തിരുമേനിയില്‍നിന്ന് ഹദീഥ് പറയുന്നതായി കേള്‍ക്കുന്നില്ലല്ലോ? അപ്പോള്‍ സുബൈര്‍ (റ) പറഞ്ഞു: എന്നാല്‍, ഞാന്‍ തിരുമേ നിയെ വേര്‍പിരിയാറില്ലായിരുന്നു. എങ്കിലും അവിടുന്നു ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു: ''എന്റെ പേരില്‍ ആരെങ്കിലും കല്‍പിച്ചുകൂട്ടി കളവു പറഞ്ഞാല്‍, അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ!''(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്.)
സൈദുബ്‌നു അര്‍ക്വം(റ) (റ) നാടു ഞങ്ങള്‍ക്കു ഹദീഥ് പറഞ്ഞുതരണമെന്നു ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു? ''ഞങ്ങള്‍ക്കു വയസ്സു ചെല്ലുകയും മറവി ബാധിക്കുകയും ചെയ്തിരിക്കുന്നു. റസൂൽ(സ) തിരുമേനിയില്‍നിന്നു ഹദീഥ് പറയുന്നതാകട്ടെ, ഗൗരവപ്പെട്ട കാര്യവുമാണ്.'' സാഇബ് ബ്‌നു യസീദ് (റ) പറയുന്നു: മദീനയില്‍നിന്നു മക്ക വരെ ഞാന്‍ സഅ്ദ്ബ്‌നു മാലികിന്റെ ഒന്നിച്ചു സഹവസിക്കുകയുണ്ടായി. അദ്ദേഹം നബി(സ)യെക്കുറിച്ചു ഒരു ഹദീഥും പറയുകയുണ്ടായില്ല. നബി(സ)യെക്കുറിച്ചു ഹദീഥ് പറയുമ്പോ ള്‍ അതില്‍ കളവു വന്നുപെട്ടേക്കുന്നതിനെ സൂക്ഷിച്ചുകൊണ്ട് ''അല്ലെങ്കില്‍ അവിടുന്നു പറഞ്ഞപ്രകാരം'' എന്നു കൂടി അദ്ദേഹം തുടര്‍ന്നു പറയുമായിരുന്നു(സുനനു ഇബ്‌നുമാജ, കിതാബുസ്സുന്ന).
ഓര്‍മപ്പിശകോ അബദ്ധമോ വന്നുഭവിക്കുകയില്ലെന്ന് സ്വയംബോധ്യമുള്ള സ്വഹാബിമാര്‍ മാത്രമാണ് ഹദീഥ് സംപ്രേഷണത്തിന് ഔല്‍സു ക്യം കാണിച്ചത്. തങ്ങള്‍ പ്രവാചകനില്‍ നിന്ന് കണ്ടതും കേട്ടതുമെല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി. വിശുദ്ധ ക്വുര്‍ആനിലെ നിര്‍ദേശങ്ങളും പ്രവാചകന്‍ലന്റെ ഉപദേശങ്ങളുമാണ് അവര്‍ക്കതിന് പ്രചോദനമായത്. ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത അബൂഹൂറൈറ (റ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: അബൂഹുറൈറ നബിതിരുമേനിയുടെ നടപടികള്‍ കൂടുതലായി ഉദ്ധരിക്കുന്നു വെന്നു ജനങ്ങളതാ പറയുന്നു: അല്ലാഹുവിന്റെ കിതാബില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരൊറ്റ വാര്‍ത്തയും ഞാനുദ്ധരി ക്കുകയില്ലായിരുന്നു. അതുപറഞ്ഞിട്ട്, ''വേദഗ്രന്ഥത്തില്‍ മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്ത ശേഷം നാം അവതരിപ്പിച്ച മാര്‍ഗദര്‍ശനത്തെയും വ്യക്ത മായ ദൃഷ്ടാന്തങ്ങളേയും മറച്ച് വെക്കുന്നതാരോ അവരെ അല്ലാഹു ശപിക്കും. ശപിക്കുന്നവരെല്ലാവരും ശപിക്കും.'' (2:159) എന്ന് തുടങ്ങുന്ന രണ്ട് ക്വുര്‍ആന്‍ വാക്യങ്ങള്‍ അബൂഹുറൈറ പാരായണം ചെയ്തു കൊണ്ട് പറഞ്ഞു: മുഹാജിറുകളായ സഹോദരന്മാര്‍ ചന്തയില്‍ വ്യാപാരവിഷയങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അന്‍സാരി സഹോദരന്മാരോ, അവരുടെ കൃഷിയിലും. അതേയവസരത്തില്‍ അബൂഹുറൈറ വിശപ്പടക്കിയിട്ട്, വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും മറ്റുള്ളവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാ ക്കുകയുമാണ് ചെയ്തിരുന്നത്.(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്)
മുഹമ്മദ് നബി(സ)യോടൊപ്പം ഏറെനാള്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച സ്വഹാബിമാരില്‍ പലരെയും കാണുവാനോ അവരില്‍നിന്ന് ഹദീഥുകള്‍ മനസ്സിലാക്കുവാനോ നബി(സ)യെ കാണുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത അടുത്ത തലമുറക്കു സാധിച്ചില്ല. അവര്‍ ഇസ്‌ലാമി ലെത്തിയപ്പോഴേക്ക് മുതിര്‍ന്ന സ്വഹാബിമാരില്‍ പലരും മരണപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നബി(സ)യോടൊപ്പമുണ്ടായിരുന്നപ്പോള്‍ യുവാക്കളായിരുന്ന സ്വഹാബിമാര്‍ക്കാണ് അടുത്ത തലമുറക്ക് ഹദീഥുകള്‍ പറഞ്ഞുകൊടുക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായത്. തന്റെ മുപ്പതാമത്തെ വയസ്സില്‍ ഇസ്‌ലാം സ്വീകരിക്കുകയും അതിനുശേഷമുള്ള മൂന്നുവര്‍ഷം നബി(സ)യുടെ മരണംവരെ അദ്ദേഹത്തോടൊപ്പം വിട്ടുപിരിയാതെ ജീവിച്ച് നബിജീവിതവും മൊഴികളും നേരില്‍ മനസ്സിലാക്കുവാന്‍ അവസരം ലഭിക്കുകയും നബിവിയോഗത്തിനുശേഷം ഏകദേശം നാല്‍പത്തിയഞ്ച് വര്‍ഷക്കാലം സഹാബിമാരോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിനുശേഷം ജനിച്ച നിരവധി പേര്‍ക്ക് നബിചര്യകളെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ സാധിക്കുകയും ചെയ്ത അബൂഹുറൈറേയാണ് രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവു മധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബി. മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍, നബി(സ) മരണപ്പെടുമ്പോള്‍ ഇരുപത്തിമൂന്ന് വയ സ്സ് പ്രായമായിരുന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ആണ്. പ്രധാനപ്പെട്ട പ്രവാചകശിഷ്യരിലൊരാളും ഉമര്‍(റ) ന്റ പുത്രനും അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ പ്രവാചകസന്നിധിയില്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച് നബിജീവിതത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങളെപ്പറ്റി കൃത്യമായി അറിയാന്‍ കഴിഞ്ഞിരുന്നയാളുമായ ഇബ്‌നു ഉമര്‍ (റ) മരണപ്പെടുന്നത് നബിവിയോഗത്തിന് ശേഷം ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. അടുത്തതലമുറയിലെ താബിഉകളില്‍(4) മിക്കയാളുകളെയും കാണുവാനോ അറിയുവാനോ അവസരമുണ്ടായിരുന്ന അദ്ദേഹ ത്തിന്, അതുകൊണ്ടുതന്നെ വളരെയേറെ ഹദീഥുകള്‍ തന്റെ പിന്‍ഗാമികള്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഭാഗ്യമുണ്ടായി. നബിവി യോഗം നടക്കുമ്പോള്‍ പതിനാല് വയസ്സുമാത്രം പ്രായമുള്ളയാളും അതിനുശേഷം അര നൂറ്റാണ്ടിലേറെക്കാലം ജീവിക്കുവാന്‍ അവസരമു ണ്ടാവുകയും ചെയ്ത അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) ആണ് സ്വഹാബികളില്‍ നിന്നുള്ള മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍. മദീനയിലെ ത്തിയ നബി(സ)യെ സേവിക്കുവാന്‍ സ്വന്തം മാതാവിനാല്‍ പത്താമത്തെ വയസ്സില്‍ നിയോഗിക്കപ്പെടുകയും അതിന് ശേഷം ഏറെക്കാലം സേവകനും സഹായിയുമായി നബി(സ)യോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിന്‌ശേഷം എട്ടുപതിറ്റാണ്ടുകള്‍ക്കുശേഷം തന്റെ നൂറ്റി മൂന്നാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്ത അനസ്ബ്‌നു മാലിക്ക് (റ) ആണ് മറ്റൊരു പ്രധാനപ്പെട്ട ഹദീഥ് നിവേദകന്‍. താബിഉകളില്‍പ്പെട്ട മധ്യവയസ്‌കര്‍ക്കും വൃദ്ധര്‍ക്കുമെല്ലാം ഹദീഥുകള്‍ എത്തിക്കുവാന്‍ തന്റെ ദീര്‍ഘായുസ്സ് കാരണം അദ്ദേഹത്തിന് സാധിച്ചു. തന്റെ ഒന്‍പതാമത്തെ വയസ്സില്‍ പ്രവാചകപത്‌നിയാകുവാന്‍ ഭാഗ്യം ലഭിക്കുകയും, എട്ടുവര്‍ഷത്തിലധികം അദ്ദേഹത്തോ ടൊപ്പം ദാമ്പത്യജീവിതം നയിക്കുകയും പ്രവാചകവിയോഗത്തിനുശേഷം അരനൂറ്റാണ്ടിലധികം ജീവിച്ചിരിക്കുകയും ചെയ്ത ആയിശ (റ) യാണ് ഹദീഥുകള്‍ നിവേദനം ചെയ്ത മറ്റൊരു പ്രമുഖ വ്യക്തിത്വം. നബി(സ)യുടെ കുടുംബ-ലൈംഗിക ജീവിതത്തെക്കുറിച്ച് സമകാലിക രായ സ്വഹാബികള്‍ക്ക് പറഞ്ഞുകൊടുത്തതും അടുത്ത തലമുറയില്‍പ്പെട്ട താബിഉകളെ പഠിപ്പിച്ചതും ആയിശയായിരുന്നു.
അബൂബക്ക റിനെയും (റ) ഉമറിനെയും (റ) പോലെ നബി(സ)യോടൊപ്പം മക്കയിലും മദീനയിലുമുണ്ടായിരുന്ന സ്വഹാബിമാര്‍ ഏതാനും ഹദീഥുകള്‍ മാത്രം നിവേദനം ചെയ്തപ്പോള്‍ നബിവിയോഗത്തിന്റെ സന്ദര്‍ഭത്തില്‍ യുവാക്കളായിരുന്നവര്‍ക്ക് നൂറുക്കണക്കിന് ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിഞ്ഞത്, അവര്‍ക്ക് നബി(സ)യില്‍ നിന്ന് ഹദീഥുകള്‍ നേര്‍ക്കുനേരെ കേള്‍ക്കാന്‍ കഴിഞ്ഞവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതിനാലായിരുന്നു.
തീർച്ചയായും. ദൈവികവചനങ്ങളെ പ്രായോഗികമാക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുവാൻ വേണ്ടി നിയോഗിക്കപ്പെട്ട മുഹമ്മദ്‌നബി(സ) കേവലമൊരു ഉപദേശിയായിരുന്നില്ല . താന്‍ ഉപദേശിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമായിക്കാണാന്‍ അദ്ദേഹത്തിന്റെ അനുയായികൾക്ക് കഴിഞ്ഞിരുന്നു. സാധാരണക്കാരായ സ്വഹാബിമാരോടൊപ്പം കേവലമൊരു സാധാരണക്കാരനെ പ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നാട്ടിലും വീട്ടിലും പള്ളിയിലും അങ്ങാടിയിലും യാത്രയിലും വിശ്രമത്തിലുമെല്ലാം അനു യായികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുകയും ഓര്‍മയില്‍ കുറിച്ചിടുകയും ചെയ്തു; അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ ശ്രദ്ധിക്കുകയും അവ അതേപോലെത്തന്നെ പിന്‍തുടരുകയും ചെയ്തു; ജീവിതവ്യവഹാരങ്ങളും നിലപാ ടുകളും സ്വഭാവങ്ങളും കൊള്ളക്കൊടുക്കലുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവ അനുധാവനം ചെയ്യാന്‍ പരമാവധി പരിശ്രമി ക്കുകയും ചെയ്തു. സ്വഹാബിമാരുടെയെല്ലാം ആത്മാര്‍ഥമായ പരിശ്രമമായിരുന്നു അത്. നബി(സ)യെ അനുകരിക്കുവാന്‍ അവര്‍ ആഗ്ര ഹിച്ചു; അക്കാര്യത്തിലായിരുന്നു അനുചരന്‍മാരുടെ ശ്രദ്ധ. അതുകൊണ്ടുതന്നെ പരമാവധി സമയം നബി(സ)യോടൊപ്പമുണ്ടാകണമെന്ന് അവര്‍ സ്വയം നിഷ്‌കര്‍ഷിച്ചു. തങ്ങള്‍ നബി(സ)യോടൊപ്പമില്ലാത്തപ്പോള്‍ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നും പറഞ്ഞതെന്നും അവര്‍ മറ്റുള്ളവരോട് അന്വേഷിച്ചു പഠിച്ചു. നബി(സ)യെ നിരീക്ഷിക്കുവാന്‍ അവര്‍ ഊഴം നിശ്ചയിച്ചു.
വ്യത്യസ്തങ്ങളായ ജീവിതപ്രശ്‌നങ്ങളില്‍ ദൈവികവിധിയെന്താണെന്നറിയാനും, അവ പ്രയോഗവല്‍ക്കരിക്കുവാനും ഉത്‌സുകരായിരുന്നു പ്രവാചകാനുചരന്‍മാര്‍. ധര്‍മാധര്‍മങ്ങളുടെ കാര്യങ്ങളിലൊന്നും അവര്‍ സ്വന്തമായ തീരുമാനങ്ങളെടുത്തില്ല; പ്രവാചകനായിരുന്നു എല്ലാ കാര്യങ്ങളിലുമുള്ള അവരുടെ മാര്‍ഗദര്‍ശി. അദ്ദേഹത്തോട് ചോദിച്ചറിയുകയും അദ്ദേഹം ശരിയെന്ന് വിധിച്ചത് പ്രാവര്‍ത്തികമാക്കു കയും ചെയ്യുകയായിരുന്നു സ്വഹാബിമാരുടെ രീതി. തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളിലുള്ള പ്രവാചക നിര്‍ദേശം ലഭിക്കുന്നതിനായി നാഴികകള്‍ യാത്ര ചെയ്യുവാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടാണെങ്കിലും കൃത്യമായ ദൈവിക മാര്‍ഗനി ര്‍ദേശമെന്തെന്ന് മനസ്സിലാക്കിയ ശേഷം മാത്രം അത് പ്രയോഗവല്‍ക്കരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഉമര്‍ (റ) പറയുന്നു: ''ഞാനും, ഉമയ്യത്തുബ്‌നുസൈദിന്റെ സന്തതികളില്‍പ്പെട്ട എന്റെ ഒരു അയല്‍ക്കാരനും (അയാള്‍ മേലേ മദീനയിലായിരുന്നു) റസൂല്‍ തിരുമേനിലയുടെ അടുക്കല്‍ ചെല്ലുന്നതിന് ഊഴം നിശ്ചയിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ചെല്ലും, ഒരു ദിവസം ഞാന്‍ ചെല്ലും. ഞാന്‍ പോകുമ്പോള്‍ അന്നത്തെ വര്‍ത്തമാനം ഞാന്‍ അദ്ദേഹത്തിന്നു പറഞ്ഞുകൊടുക്കും. അദ്ദേഹം പോകുമ്പോള്‍ അദ്ദേഹവും അങ്ങിനെ ചെയ്യും.''(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്)
പ്രവാചകന്റെ (സ) നാവിൽ നിന്ന് സ്വഹാബിമാർ ദൈവവചനങ്ങള്‍ ശ്രവിക്കുകയും, ജീവിതത്തില്‍ നിന്ന് അവ എങ്ങനെ പ്രയോഗവല്‍ക്കരിക്കണമെന്ന് പഠിക്കുകയും ചെയ്തു. ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുന്നതിനുള്ള അവരുടെ മാനദണ്ഡം നബി(സ)യുടെ വാക്കും പ്രവൃത്തിയും അനുവാദവുമായിരുന്നു. അത് അവര്‍ പഠിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം കൂടുതല്‍ നേരം സഹവസിച്ചവരില്‍നിന്ന് മറ്റുള്ളവര്‍ നബിജീവിതത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ചോദിച്ച റിഞ്ഞു. കുടുംബ-ലൈംഗിക ജീവിതങ്ങളില്‍ നബിമാതൃകയെപ്പറ്റി അവര്‍ അദ്ദേഹത്തിന്റെ പത്‌നിമാരില്‍നിന്നാണ് പഠിച്ചത്. യാത്രകളില്‍ നബി(സ)യോടൊപ്പമുണ്ടായിരുന്നവരോട് ചോദിച്ച് ഒപ്പമില്ലാത്തവര്‍ യാത്രാമര്യാദകളെക്കുറിച്ച് മനസ്സിലാക്കി. ഈ വിവര സംപ്രേഷണ ത്തില്‍ അവരെല്ലാം വളരെ സൂക്ഷ്മത പാലിച്ചു; അതില്‍ കളവോ അബദ്ധമോ കടന്നുകൂടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓര്‍മയി ല്ലാത്തതൊന്നും അവര്‍ മറ്റുള്ളവരോട് പറഞ്ഞില്ല. നബിജീവിതത്തെപ്പറ്റി തങ്ങളുടെ നാവുകളില്‍നിന്ന് അബദ്ധങ്ങളൊന്നും പുറത്തുവരരു തെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കള്ളംപറയുന്നവരുടെ ഇരിപ്പിടം നിത്യനരകമായിരിക്കുമെന്ന് പഠിപ്പിക്ക പ്പെട്ടവരായിരുന്നു അവര്‍. ''എന്നെക്കുറിച്ച് ബോധപൂര്‍വം ആരെങ്കിലും നുണപറയുകയാണെങ്കില്‍ അയാള്‍ നരകത്തില്‍ ഒരു ഇരിപ്പിടം തയാറാക്കിക്കൊള്ളട്ടെ.''(സ്വഹീഹ് മുസ്‌ലിം. മുഖദ്ദിമയില്‍ അബൂഹുറയ്‌റയില്‍ നിന്ന് ഉദ്ധരിച്ചത്.)
സ്വന്തം മാതൃകാജീവിതം അനുയായികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുകയും അത് അപ്പടി അനുകരിക്കുവാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ), തന്റെ കാലശേഷം അവര്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു കൂടി പഠിപ്പിച്ചുകൊണ്ടാണ് ഈ ലോകത്തുനിന്നു യാത്രയായത്. റസൂൽ(സ) പറഞ്ഞതായി മാലിക് (റ) നിവേദനം ചെയ്ത മുവത്വയിലുളള ഒരു ഹദീഥില്‍ ഇങ്ങനെ കാണാം. ''ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടുപോകുന്നു. അവ നിങ്ങള്‍ മുറുകെപിടിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുന്നതേയല്ല. അല്ലാഹുവിന്റെ കിത്താബും, എന്റെ സുന്നത്തുമാണവ.''
മുഹമ്മദ് നബി(സ)യുടെ വിയോഗത്തിനുശേഷം അദ്ദേഹം വിട്ടേച്ചുപോയ ചര്യ മുറുകെപിടിക്കുവാന്‍ സ്വഹാബിമാര്‍ ശ്രദ്ധിച്ചു. അതില്‍ നിന്ന് അല്‍പം പോലും തെറ്റിപോകാതിരിക്കുവാന്‍ അവര്‍ സൂക്ഷ്മത പാലിച്ചു. നബിജീവിതത്തിന്റെ അവസാനനാളുകളില്‍ ഇസ്‌ലാമി ലേക്ക് കടന്നുവന്നവരെ ഇക്കാര്യത്തില്‍ ദീര്‍ഘനാള്‍ നബി(സ)യോടൊപ്പം ജീവിച്ചവര്‍ സഹായിച്ചു. നബിയുടെ വാക്കിന്റെയോ പ്രവൃത്തി യുടെയോ അനുവാദത്തിന്റെയോ അംഗീകാരമില്ലാത്ത പ്രവര്‍ത്തനങ്ങളെന്തെങ്കിലും ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ ശക്തമായ ഭാഷയി ല്‍തന്നെ സ്വഹാബിമാര്‍ അവരെ തിരുത്തി.
നബി(സ)യുടെ പിന്‍ഗാമികളായിവന്ന ഭരണാധികാരികളായ അബൂബക്കറിന്റെയും ഉമറിന്റെയും (റ) ഭരണകാലത്ത് ഭരണീയരായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മുഹമ്മദ് നബി(സ)യെ നേരിട്ട് കാണുകയും അദ്ദേഹത്തില്‍നിന്ന് മതം പഠിക്കുകയും ചെയ്തവരായി രുന്നു. പ്രവാചകാനുചരന്‍മാരില്‍ പ്രമുഖരെല്ലാം അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു വസിച്ചിരുന്നത്. നബി(സ)യില്‍ നിന്ന് ഓരോരുത്തരും പഠിച്ചറിഞ്ഞ കാര്യങ്ങള്‍ പരസ്പരം ഉപദേശിക്കുകയും അവ പ്രാവര്‍ത്തികമാക്കുവാന്‍ പരമാവധി പരിശ്രമിക്കു കയും ചെയ്തു, അവര്‍. മൂന്നാം ഖലീഫയായ ഉഥ്മാന്‍െ(റ) ന്റ ഭരണകാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിച്ചു. സ്വഹാ ബിമാര്‍ക്ക് വ്യത്യസ്തങ്ങളായ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും യാത്ര ചെയ്യേണ്ടിവരികയും അവിടെ അവരില്‍ ചിലര്‍ താമസമാ ക്കുകയും ചെയ്തു. അതോടൊപ്പം തന്നെ, വയോധികരായ പ്രവാചകാനുചരന്‍മാരുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരുന്നു. അത്തരക്കാ രുമായി ബന്ധപ്പെട്ട് നബിമാതൃകയെക്കുറിച്ച് അറിവ് സമ്പാദിക്കുവാന്‍ ചെറുപ്പക്കാരായ സ്വഹാബിമാര്‍ പരിശ്രമിച്ചു. ദീര്‍ഘദൂരം യാത്രക ള്‍ ചെയ്തും ത്യാഗങ്ങള്‍ സഹിച്ചും നബിമാതൃകയെക്കുറിച്ച് പഠിക്കുവാനും ഓരോ വിഷയങ്ങളിലുമുള്ള നബി(സ)യുടെ നിര്‍ദേശങ്ങളെ ന്തെന്ന് ശേഖരിക്കുവാനും അവര്‍ സന്നദ്ധമായി. എത്ര ത്യാഗങ്ങള്‍ സഹിച്ചാണെങ്കിലും കുറ്റമറ്റ രീതിയില്‍ നബിചര്യ മനസ്സിലാക്കുകയും ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്നായിരുന്നു അവരുടെ നിലപാട്.
നബിജീവിതത്തെക്കുറിച്ച അറിവു നല്‍കുന്ന ഒന്നാമത്തെ സ്രോതസ്സ് ഖുർആനും രണ്ടാമത്തെത് ഹദീഥുകളുമാണ് . മുഹമ്മദ് നബി(സ)യുടെ കല്‍പനയോ കര്‍മങ്ങളോ അനുവാദമോ ആണ് സുന്നത്ത് എന്നറിയപ്പെടുന്നത്. . സുന്നത്ത് രേഖപ്പെടുത്തിയ വിവരണഖണ്ഡത്തെയാണ്, പൊതുവെ ഹദീഥ് എന്നു പറയുക. നബിജീവിതവും അനുബന്ധകാര്യങ്ങളുമായി ബന്ധപ്പെട്ട അനുയായികളുടെ അനുഭവവിവരണങ്ങളെക്കൂടി ഹദീഥായി പരിഗണിക്കാറുണ്ട്.
മരണാനന്തരജീവിതത്തില്‍ രക്ഷ കാംക്ഷിക്കുന്നവര്‍ അനുധാവനം ചെയ്യേണ്ട മാതൃകായോഗ്യമായ ജീവിതമാണ് മുഹമ്മദ് നബി(സ)യുടേത് എന്നു പഠിപ്പിക്കപ്പെട്ട (ക്വുര്‍ആന്‍ 33:21) പ്രവാചകാനുചരന്‍മാര്‍ ആ ജീവിതമാതൃകയെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുവാനായി പരമാവധി പരിശ്രമിച്ചുകൊണ്ടിരുന്നു. നബി(സ) പറയുന്നതെന്താണെന്ന് ശ്രദ്ധിക്കുകയും ചെയ്യുന്നതെന്താണെന്ന് നിരീക്ഷിക്കുകയും നബിസദസ്സില്‍ വെച്ചുള്ള അനുചരന്‍മാരുടെ ചെയ്തികളോടുള്ള നബി(സ)യുടെ പ്രതികരണമെന്താണെന്ന് മനസ്സിലാക്കുകയും ചെയ്തു കൊണ്ട് ആ ജീവിതത്തെ അനുകരിക്കുവാന്‍ പരിശ്രമിക്കുകയാണ് അവര്‍ ചെയ്തത്. അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുര്‍ആ നിന്റെ വിശദീകരണമായിരുന്നു നബിജീവിതം. ദൈവവചനങ്ങളെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, വിശദീകരിച്ചുകൊടുക്കു കയും നബി(സ)യുടെ കര്‍ത്തവ്യമാണെന്നായിരുന്നു അവര്‍ ഖുര്‍ആനിലൂടെത്തന്നെ പഠിപ്പിക്കപ്പെട്ടിരുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:
''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.'' (16:44)
''അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജന ങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്.'' (16:64)
ദൈവവചനമായ ക്വുര്‍ആനിനെപ്പോലെത്തന്നെ ദൈവിക വെളിപാടുകള്‍ പ്രകാരം ജീവിക്കുകയും സംസാരിക്കുകയും അനുവദിക്കുകയും വിലക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യുടെ മാതൃകയും അനുസരിക്കപ്പെടുകയും അനുധാവനം ചെയ്യുകയും വേണ്ടതുണ്ടെന്ന് ക്വുര്‍ ആനില്‍നിന്ന് മനസ്സിലാക്കിയവരായിരുന്നു അവര്‍. അല്ലാഹുവിന്റെ വചനങ്ങളെപ്പോലെത്തന്നെ നിരുപാധികം അനുസരിക്കപ്പെടേണ്ടവ യാണ് നബിമൊഴികളുമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.
''നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.'' (3:132)
''പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേ ധികളെ സ്‌നേഹിക്കുന്നതല്ല; തീര്‍ച്ച.'' (3:32)
''നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷി ക്കുന്നവനാണ്.'' (59:7)
അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുവാന്‍ പ്രവാചകനെ അനുസരിക്കേണ്ടതുണ്ടെന്നും അല്ലാഹുവിനെ അനുസരിക്കുകയെന്നാല്‍ പ്രവാച കനെ അനുധാവനം ചെയ്യുകയാണെന്നും ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കിയവരായിരുന്നു പ്രവാചകനുചരന്‍മാര്‍.
''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹി ക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' (3:31)
''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരു ടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.'' (4:80)
മുഹമ്മദ് നബി(സ)യോടുള്ള അനുസരണക്കേട് മഹാപാതകമാണെന്നായിരുന്നു അവര്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. കര്‍ശനമായ സ്വരത്തില്‍ ക്വുര്‍ആന്‍ പറയുന്നത് കാണുക.
''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാ കട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂത നെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' (33:36)
''നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പ നയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.'' (24:63)
''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുക യും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.'' (4:65)
ഖുര്‍ആനിനെപ്പോലെത്തന്നെ നബിജീവിതവും അനുസരിക്കപ്പെടേണ്ടതാണെന്ന ബോധ്യമുണ്ടായിരുന്ന അനുചരന്‍മാര്‍ ആ ജീവിതത്തെ സൂ ക്ഷ്മമായി നിരീക്ഷിച്ചത് സ്വാഭാവികമായിരുന്നു. നബി(സ) ജീവിതം വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതെ ന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഖുര്‍ആന്‍ കൂടാതെത്തന്നെ അദ്ദേഹത്തിന് വഹ്‌യ് ലഭിക്കുന്നുണ്ടെന്നും പ്രസ്തുത വഹ്‌യിന്റെ അടി സ്ഥാനത്തിലുള്ളതാണ് നബി(സ)യുടെ വാക്കും പ്രവൃത്തിയും അനുവാദവുമെല്ലാമെന്നുമാണ് അവര്‍ ക്വുര്‍ആനില്‍നിന്ന് മനസ്സി ലാക്കിയത്.
''അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാ ഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.'' (2:231)
''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.'' (3:164)
''അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.'' (4:113)
''നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (33:34)
ഈ വചനങ്ങളില്‍ വേദഗ്രന്ഥത്തോടൊപ്പം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന 'ജ്ഞാനം' (ഹിക്മത്ത്) ദൈവവചനങ്ങളല്ലാതെ മുഹമ്മദ് നബി(സ)ക്ക് ലഭിച്ച വെളിപാടുകളാണെന്ന് വ്യക്തമാണ്. ഈ വെളിപാടുകളുടെ വെളിച്ചത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങള്‍.
''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.'' (53:3,4)
''മിഖ്ദാദ്ബ്‌നു മഅ്ദികരുബ് (റ) നിവേദനം: തിരുമേനി പറഞ്ഞു: അറിയുക, എനിക്ക് വേദഗ്രന്ഥവും അതിനോടൊപ്പം അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു. അറിയുക, എനിക്ക് ഖുര്‍ആനും അതിന്റെ കൂടെ അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു''(മുസ്‌നദ് അഹ്മദ്, ഹദീഥ്: 16546.)
അല്ലാഹുവിന്റെ സംസാരമായ ഖുർആനിന് പുറമെ അത് എങ്ങനെ പ്രയോഗവൽക്കരിക്കണമെന്നു കൂടി പ്രവാചകന് അല്ലാഹു അറിയിച്ചു കൊടുത്തിട്ടുണ്ടെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. പ്രസ്തുത വെളിപാടു്കൾ പ്രകാരമാണ് നബി(സ) ജീവിച്ചതും സംസാരിച്ചതും അനുവാദങ്ങൾ നൽകിയതും വിലക്കുകൾ കല്പിച്ചതുമെല്ലാം. സുന്നത്ത് അല്ലാഹുവിന്റെ വെളിപാടുകൾ തന്നെയാണെന്ന് സാരം. രേഖീകരിക്കപ്പെട്ട സുന്നത്തുകളാണ് ഹദീഥുകൾ. സ്വീകാര്യയോഗ്യമായ ഹദീഥുകൾ അല്ലാഹുവിന്റെ വെളിപാടുകൾ അഥവാ വഹ്‌യ് തന്നെയാണെന്നും അവ സ്വീകരിക്കേണ്ടത് മുഹമ്മദ് നബി(സ)യെ ദൈവദൂതനായി അംഗീകരിക്കുന്നവരുടെഎല്ലാം കടമയാണെന്നും പറയുന്നത് അത് കൊണ്ടാണ്. ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണമാണത്. ഖുർആനിൽ നിന്ന് മാത്രമായി ആർക്കും ഇസ്‌ലാമിനെ പൂർണമായി മനസ്സിലാക്കാനാവില്ല. ഹദീഥുകൾ കൂടി മനസ്സിലാക്കുമ്പോഴേ ഇസ്‌ലാമിനെക്കുറിച്ച ഒരു പൂർണചിത്രം ലഭിക്കൂ..
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പ്രകാരം ജീവിച്ച് ഇഹലോകത്ത് സമാധാന സംതൃപ്തമായ ജീവിത വും മരണാനന്തരജീവിതത്തില്‍ ശാന്തിയുടെ ഭവനമായ സ്വര്‍ഗവും എങ്ങനെ കരസ്ഥമാക്കാമെന്ന് പഠിപ്പിച്ച പ്രവാചകന്‍മാരില്‍ അന്തിമ നാണ് മുഹമ്മദ് നബി(സ). ദൈവസമര്‍പ്പണത്തിന്റെ പാന്ഥാവിലേക്ക്-ഇസ്‌ലാമിലേക്ക് ലോകത്തെ ങ്ങുമുള്ള മനുഷ്യരെ ക്ഷണിക്കാനായി നിയോഗിക്കപ്പെട്ട അവസാനത്തെ ദൈവദൂതന്‍; വ്യത്യസ്ത സമൂഹങ്ങളിലേക്ക് പറഞ്ഞയക്കപ്പെട്ട പൂര്‍വ പ്രവാചകന്‍മാരില്‍ നിന്ന് വ്യത്യസ്തനായി മുഴുവന്‍ മനുഷ്യരിലേക്കുമായി കടന്നുവന്ന മുന്നറിയിപ്പുകാരന്‍; പ്രവാചകത്വത്തി ന്റെ ശൃംഖലയിലെ അവസാനത്തെ കണ്ണിയായിത്തീര്‍ന്ന് ദൈവികമതത്തെ പൂര്‍ത്തീകരിച്ച മാര്‍ഗദര്‍ശി. മുഹമ്മദ് നബി(സ)യെക്കുറിച്ച് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.'' (ക്വുര്‍ആന്‍ 35:24)
''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.'' (ക്വുര്‍ആന്‍ 34:28)
''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.'' (ക്വുര്‍ആന്‍ 33:40)
ദൈവസമര്‍പ്പണത്തിന്റെ പാതയെപ്പറ്റി പ്രായോഗികമായി പഠിപ്പിച്ചുകൊടുക്കുകയായിരുന്നു പ്രവാചകന്‍മാരെല്ലാം ചെയ്തത്. വേദഗ്ര ന്ഥങ്ങള്‍ നല്‍കപ്പെട്ടവരും അല്ലാത്തവരുമുണ്ടായിരുന്നു, അവരില്‍. ദൈവികഗ്രന്ഥത്തിന്റെ വിശദീകരണവും അതനുസരിച്ചുള്ള ജീവിതമെ ങ്ങനെയെന്ന് പഠിപ്പിക്കുകയുമായിരുന്നു ഗ്രന്ഥം നല്‍കപ്പെട്ട പ്രവാചകന്‍മാരുടെ ദൗത്യം. അതല്ലാത്തവര്‍ ദൈവികവെളിപാടുകളുടെ വെളി ച്ചത്തില്‍ അവര്‍ നിയോഗിക്കപ്പെട്ട സമുദായങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ദൈവികപാതയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. പ്രവാചകന്‍മാരെ അനുസരിക്കുകയും അനുധാവനം ചെയ്യുകയുമായിരുന്നു അവരുടെ ദൗത്യത്തില്‍ വിശ്വസിച്ചവരുടെ ചുമതല. ഈ ചുമ തല നിര്‍വഹിക്കുന്നതുവഴി അവര്‍ യഥാര്‍ഥത്തില്‍ ദൈവികമായ പാന്ഥാവിലൂടെയായിരുന്നു ജീവിച്ചത്. പ്രവാചകന്‍മാര്‍ ദൈവികബോ ധത്തിന്റെ വെളിച്ചത്തിലായിരുന്നുവല്ലോ അവരെ നയിച്ചത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:
''(നബിയേ) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി.'' (13:7)
''ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വം തീരുമാനമെടുക്കപ്പെ ടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.'' (10:47)
''അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല.'' (4:64)
അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട അന്തിമപ്രവാചകനെ അനുധാവനം ചെയ്യേണ്ടത് ഓരോരു ത്തരുടേയും കടമയാണെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അദ്ദേഹത്തിലൂടെയാണ് അവസാനത്തെ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനിലൂടെ പടച്ചവന്‍ മനുഷ്യരോട് സംസാരിക്കുകയാണ്. അവന്റെ വചനങ്ങളാണവ. പ്രസ്തുത വചനങ്ങള്‍ പ്രകാരം എങ്ങ നെ ജീവിക്കണമെന്ന് പഠിപ്പിക്കുകയാണ് മുഹമ്മദ്‌നബി(സ) ചെയ്തത്; ഖുര്‍ആനിന്റെ പ്രായോഗിക വിശദീകരണമാണ് സ്വന്തം വാക്കുകളി ലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അനുവാദങ്ങളിലൂടെയും അദ്ദേഹം നിര്‍വഹിച്ചത്. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് പത്‌നി ആയിശ(റ)പറഞ്ഞത് 'അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു'(മുസ്‌നദ് അഹ്മദ്, ഹദീഥ് 24139) വെന്നാണ്. ഖുര്‍ആന്‍ പ്രകാര മുള്ള മാതൃകാജീവിതമാണ് അദ്ദേഹം നയിച്ചതെന്നര്‍ഥം. പ്രസ്തുത ജീവിതത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ''തീര്‍ച്ചയാ യും നീ മഹത്തായ സ്വഭാവത്തിലാകുന്നു.'' (68:4)
''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.''(33:21)
ദൈവികമാര്‍ഗദര്‍ശനപ്രകാരം ജീവിച്ച് മരണാനന്തരജീവിതത്തില്‍ രക്ഷയുടെ സ്വര്‍ഗം കരസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുഹമ്മദ് നബി(സ)യുടെ മാതൃക പിന്‍പറ്റുകയാണ് വേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അന്ത്യനാളുവരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട ദൈവദൂതനാണ് മുഹമ്മദ് നബി(സ) എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിലൂടെയുള്ള മാര്‍ഗദര്‍ശനം ലോകത്തെവിടെയു ള്ളവര്‍ക്കും അറിയാനും അനുധാവനം ചെയ്യുവാനും കഴിയേണ്ടതുണ്ട്. അങ്ങനെ കഴിയുന്ന ഒരേയൊരു വ്യക്തിജീവിതം മുഹമ്മദ് നബി(സ)യുടേതാണ്.
ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് മുഹമ്മദ് നബി(സ) ജീവിച്ചത്. അദ്ദേഹത്തിന്റെ ചരിത്രപരത ആര്‍ക്കും നിഷേധിക്കാനാ വാത്തവിധം, രേഖകളാല്‍ സമൃദ്ധമാണ് ആ ജീവിതം. പ്രവാചകജീവിതത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ കാര്യങ്ങളും രേഖ പ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രസ്തുത രേഖകളുടെ ചരിത്രപരതയും സത്യസന്ധതയും പരിശോധിച്ച് ഉറപ്പുവരുത്തുവാനുള്ള മാര്‍ഗങ്ങളും തുറന്നു കിടക്കുന്നു. മുഹമ്മദ് നബി(സ) പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളെന്തെങ്കിലും അദ്ദേഹത്തില്‍ ആരോപിക്കാന്‍ കഴിയാ ത്തത്ര സൂക്ഷ്മമായാണ് അത് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവുമില്ല. അല്ലാഹു സംരക്ഷി ക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുള്ള അവസാനത്തെ വേദഗ്രന്ഥത്തോടൊപ്പം (ഖുര്‍ആന്‍ 15:9) അതിന്റെ പ്രായോഗിക വിശദീകരണമായ പ്രവാചകജീവിതവും സൂക്ഷ്മമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവികമാര്‍ഗദര്‍ശനം അനുധാവനം ചെയ്ത് സ്വന്തം ജീവിതത്തെ വിമലീകരിക്കണമെന്നും അങ്ങനെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹത നേടിയെടുക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആ ജീവിതത്തിലേക്ക് നോക്കിയാല്‍ നന്‍മയെന്താണെന്നും തിന്‍മയെന്താണെന്നും കൃത്യവും സൂക്ഷ്മവുമായി തിരിച്ചറിയാന്‍ കഴിയും. സത്യാസത്യങ്ങളെ വ്യവ ഛേദിക്കുന്ന വേദഗ്രന്ഥവും ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുന്ന പ്രവാചകജീവിതവുമാണ് രക്ഷാമാര്‍ഗമന്വേഷിക്കുന്നവര്‍ക്ക് വെളിച്ചമേ കാനാവുന്ന, ഇന്നു നിലനില്‍ക്കുന്ന പ്രമാണങ്ങള്‍; തെറ്റു പറ്റാത്തതും മാറ്റിത്തിരുത്താന്‍ കഴിയാത്തതുമായ പ്രമാണങ്ങളാണവ; സംരക്ഷിക്ക പ്പെട്ട ദിവ്യവെളിപാടുകള്‍! നബിജീവിതത്തിന്റെ അകവും പുറവും വ്യക്തമാക്കുന്നതാണീ പ്രമാണങ്ങള്‍.
മുഹമ്മദ് നബി(സ)യെ പിന്‍പറ്റുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക: ''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെമേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല'' (4:80)
ദൈവികമായ പാതയില്‍ തന്നെയാണെന്ന ഉറപ്പോടെ, സംശയലേശമില്ലാതെ അനുധാവനം ചെയ്യാനാകുന്ന ഇന്നു നിലനില്‍ക്കുന്ന ഒരേയൊരു ജീവിതമാതൃകയാണ് മുഹമ്മദ് നബി(സ)യുടേതെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന പ്രധാനപ്പെട്ട സ്രോതസ്സുകള്‍ രണ്ടെണ്ണമാണ്. ഖുര്‍ആനും ഹദീഥുകളുമാണവ. ദൈവവചനങ്ങളാണ് ക്വുര്‍ആനിലുള്ളത്. പ്രസ്തുത വചനങ്ങള്‍ പ്രകാരം എങ്ങനെ ജീവിക്കണമെന്ന് അറിയാന്‍ കഴിയുക മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച വൃത്താന്തങ്ങളായ ഹദീഥുകളിലൂടെയാണ്. അതാണ് ഹദീഥുകളുടെ പ്രസക്തി.
ഹദീഥുകൾ നബിയുടെ കാലത്ത് എഴുതി സൂക്ഷിക്കുകയോ ക്രോഡീകരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല എന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നു. അങ്ങനെയുള്ള ഹദീഥുകളാണ് നബി(സ) ജീവിച്ചിരുന്നുവെന്നതിനുള്ള പ്രധാനപ്പെട്ട തെളിവ്! നൂറ്റാണ്ടുകൾക്കു ശേഷം മാത്രമുണ്ടായ ഹദീഥുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ ചരിത്രപരത അംഗീകരിക്കണമെന്ന് പറയുന്നത് വങ്കത്തമല്ലേ?
ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് എഴുതി സൂക്ഷിക്കാറുണ്ടായിരുന്നതുപോലെ നബി വചനങ്ങളോ കര്‍മങ്ങളോ എഴുതി സൂക്ഷിക്കുന്ന പതിവ് മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. . എന്നാല്‍ ചില സ്വഹാബികള്‍ നബി(സ)യുടെ വചനങ്ങള്‍ എഴുതിവെക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലരരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ക്വുര്‍ആനല്ലാത്ത മറ്റൊന്നുംതന്നെ തന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുതെന്ന് ആദ്യകാലത്ത് നബി(സ) വിലക്കിയിരുന്നുവെവെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നതായും കാണാന്‍ കഴിയും. മക്കാവിജയകാലത്ത് മക്കയുടെ പവിത്രതയെക്കുറിച്ച് നബില നടത്തിയ ഒരു പ്രഭാഷണം കഴിഞ്ഞപ്പോള്‍ അത് തനിക്ക് എഴുതിത്തരണമെന്ന് യമന്‍കാരനായ അബൂശാഹ് ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് അത് എഴുതിക്കൊടുക്കുവാന്‍ പ്രവാചകന്‍(സ) നിര്‍ദേശിച്ചതായും ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകശിഷ്യനായിരുന്ന അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) , ഹദീഥുകള്‍ എഴുതി സൂക്ഷിച്ചിരുന്നതായി അബൂ ഹുറൈറ സാക്ഷ്യപ്പെടുത്തുന്ന ഹദീഥ് ബുഖാരിയിലുണ്ട്. തനിക്ക് ഹദീഥുകള്‍ എഴുതി സൂക്ഷിക്കുവാന്‍ പ്രവാചകന്‍(സ)അനുവാദം നല്‍കിയതായി അബ്ദുല്ലാഹിബ്‌നു അംറ്(റ)അവകാശപ്പെട്ടതായി അഹ്മദും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്. നബിജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വഹാബിമാരില്‍ ചിലര്‍ എഴുതി സൂക്ഷിച്ചിരുന്നുവെങ്കിലും അത് വ്യാപകമായിരുന്നില്ല. തങ്ങള്‍ നേര്‍ക്കുനേരെ കണ്ട നബിജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെപ്പറ്റി അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയായിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. വാമൊഴിയായാണ് പ്രധാനമായും നബിജീവിതത്തെ കുറിച്ച വര്‍ത്തമാനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സാരം.
രാഷ്ട്രീയവും സൈദ്ധാന്തികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസീസമൂഹം ജാഗരൂകരായി. രണ്ടാം ഖലീഫ ഉമര്‍(റ)തന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിച്ച് ക്രോഡീകരിക്കുവാന്‍ ആഗ്രഹിച്ചെങ്കിലും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലര്‍ന്നു പോകുമോയെന്ന ഭയം കാരണം അത് ഉപേക്ഷിച്ചതായി മുഹമ്മദ് ബ്‌നു സഅദ്(7) രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തിയത് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ)ആണ്. താബിഉകളില്‍പ്പെട്ട സുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ കാലമായപ്പോഴേക്ക് വ്യാജ ഹദീഥുകളുടെ നിര്‍മാണം വ്യാപകമായിക്കഴിഞ്ഞിരുന്നു. മദീനയിലെ അദ്ദേഹത്തിന്റെ ന്യായാധിപനായിരുന്ന അബൂബക്കര്‍ ബിനു ഹസമിന് അദ്ദേഹം എഴുതി: 'ദൈവദൂതരില്‍നിന്നുള്ള ഹദീഥുകള്‍ താങ്കള്‍ നോക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യണം. കാരണം അറിവ് തേഞ്ഞുമാഞ്ഞു പോകുന്നതും ജ്ഞാനികള്‍ കാലംകഴിഞ്ഞു പോകുന്നതും ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവിന്റെ ദൂതരില്‍നിന്നുള്ള ഹദീഥുകളല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്. അറിവ് പകര്‍ന്നുകൊടുക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യുക; ജ്ഞാനം എല്ലാവരും രഹസ്യമാക്കുമ്പോഴല്ലാതെ നശിക്കുകയില്ല. ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്‌ന്റെ നിര്‍ദേശപ്രകാരം മദീനയിലെ സ്വഹാബികളില്‍ നിന്നും താബിഉകളില്‍നിന്നും അബൂബക്കര്‍ ബ്‌നു ഹസം ഹദീഥുകള്‍ ശേഖരിച്ചു. അന്നു ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്ന മുഹമ്മദ്ബ്‌നു മുസ്‌ലിബിനു ശിഹാബ് അസ്‌സുഹ്‌രിയും രണ്ടാം ഉമറിന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുവാന്‍ മുന്നോട്ടുവന്നു. ഇതോടൊപ്പം തന്നെ, ഇസ്‌ലാമികരാഷ്ട്രത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് ഹദീഥുകള്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉമറുബ്‌നു അബ്ദുല്‍ അസീസ് കത്തുകളയിച്ചിരുന്നുവെന്ന് അബൂനുഐമിന്റെ താരിഖുല്‍ ഇസ്ബഹാനില്‍ നിന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനി ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെട്ട ഹദീഥുകള്‍ ക്രോഡീകരിച്ചു രേഖപ്പെടുത്തിയത് ഇമാം സുഹ്‌രിയായിരുന്നു. അതിനുശേഷം വ്യത്യസ്ത ദേശക്കാരായ പല താബിഉകളും ഹദീഥുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. പ്രവാകാനുചരന്‍മാരില്‍ നിന്ന് മതം പഠിച്ച താബിഉകള്‍ക്കുശേഷം, അവരില്‍ നിന്ന് ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കിയ താബിഉത്താബിഉകളുടെ തലമുറയില്‍ ഹദീഥ് പഠന-ശേഖരണ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. അതിനായി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗികളുടെ കാലമായിരുന്നു അത്. ഇസ്‌ലാമിക കര്‍മശാസ്ത്രവിഷയങ്ങള്‍ ക്രമരൂപത്തില്‍ നല്‍കികൊണ്ട് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് അന്നത്തെ പണ്ഡിതന്‍മാര്‍ രചിച്ചത്. ഓരോ വിഷയത്തെയും സംബന്ധിച്ച ഹദീഥുകള്‍ ആ വിഷയത്തെക്കുറിച്ച് പറയുന്നതിനിടക്ക് ഉദ്ധരിക്കുകയായിരുന്നു അവര്‍ പൊതുവെ ചെയ്തിരുന്നത്. ഇത്തരം ഹദീഥ് ശേഖരങ്ങളെ മുസ്വന്നഫ് എന്നോ മുവത്വഅ് എന്നോ ആണ് വിളിക്കുന്നത്.
കുഴപ്പങ്ങളില്‍നിന്നും വ്യതിയാനങ്ങളില്‍നിന്നും മുസ്‌ലിം ബഹുജനങ്ങളെ സംരക്ഷിച്ച് വിശുദ്ധ ക്വുര്‍ആനിലൂടെയും പ്രവാചകചര്യയിലൂടെയും അവരെ നയിക്കുന്നതിനു വേണ്ടി വ്യാജ ഹദീഥുകളെയും യഥാര്‍ഥ നബിചര്യകളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാനും രേഖപ്പെടുത്തുവാനുമുള്ള ത്യാഗപൂര്‍ണമായ പണ്ഡിത പരിശ്രമത്തോടൊപ്പം തന്നെ, വാമൊഴിയായി ലഭിച്ച ഹദീഥുകളുടെ വെളിച്ചത്തില്‍ ദൈവികമാര്‍ഗദര്‍ശനത്തിലൂടെ ജനങ്ങളെ നയിക്കുന്നതിനുവേണ്ടി അവര്‍ക്ക് മതവിധികള്‍ പറഞ്ഞുകൊടുക്കുന്നതിന്നായുള്ളപരിശ്രമങ്ങളുമുണ്ടായി. ഇതിന്‌വേണ്ടി പരിശ്രമിച്ച പ്രധാനപ്പെട്ട പണ്ഡിതമാരുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് നാല് കര്‍മശാസ്ത്രധാരകളായ മദ്ഹബുകള്‍.
മുസ്‌നദുകള്‍ എന്ന പേരില്‍ ഹദീഥുകള്‍ ക്രോഡീകരിക്കുന്ന രീതി ഇമാം ഷാഫിയുടെ (റ) കാലം മുതലാണ് ആരംഭിച്ചത്. പ്രവാചകനില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബിമാരുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീഥ് ഗ്രന്ഥങ്ങളാണ് മുസ്‌നദുകള്‍ എന്നറിയപ്പെട്ടത്. ഓരോ പ്രത്യേക സ്വഹാബിയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ പ്രത്യേക അധ്യായമായാണ് മുസ്‌നദുകളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഇമാം ശാഫിഈയുടെ ശിഷ്യനും നാലാമത്തെ മദ്ഹബിന്റെ ഇമാമുമായ ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെ ഹദീഥ് ശേഖരമാണ് മുസ്‌നദുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അറിയപ്പെടുന്നത്. വ്യാജ ഹദീഥുകള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥാനം കുറയാന്‍ മുസ്‌നദുകള്‍ നിമിത്തമായി. ഒരാള്‍ പ്രവാചകന്റെ പേരില്‍ വല്ലതും പറയുകയും അയാള്‍ക്ക് നബിയില്‍നിന്ന് അയാള്‍വരെയുള്ള നിവേദകന്‍മാരുടെ ശൃംഖല അവതരിപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അതിന്റെ സ്ഥാനം മുസ്‌നദുകളില്‍നിന്ന് സ്വാഭാവികമായും പുറത്തായിരിക്കും.
വിഷയക്രമത്തില്‍ ഹദീഥുകളും സഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള മുസന്നഫുകള്‍ക്കും പ്രവാചകരില്‍ നിന്നുള്ള പൂര്‍ണമായ ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട മുസ്‌നദുകളുടെയും നന്‍മകള്‍ സ്വാംശീകരിച്ചുകൊണ്ട് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഹദീഥ് സമാഹാരങ്ങളാണ് 'സുനന്‍'എന്ന് അറിയപ്പെടുന്നത്. വിഷയക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടതും പൂര്‍ണമായ ഇസ്‌നാദോടുകൂടി ഉദ്ധരിക്കപ്പെട്ടതുമായ ഹദീഥുകളാണ് സുനന്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
ഹദീഥ് പഠനരംഗത്തെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കരിക്കുകയും പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രം ശേഖരിച്ച് മുസ്‌ലിംലോകത്തിന് നല്‍കുകയും ചെയ്ത മഹാ പ്രതിഭാശാലിയാണ് മുഹമ്മദ് ബ്ന്‍ ഇസ്മായീല്‍ അല്‍ ബുഖാരി (ഹിജ്‌റ 196-256). ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെ ശിഷ്യനാകുവാന്‍ അവസരം ലഭിച്ച ഇമാം ബുഖാരി, തന്റെ പതിനാറാമത്തെ വയസ്സില്‍ ഹജ്ജ് നിര്‍വഹിച്ചശേഷം തുടങ്ങിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്വഹീഹായ ഹദീഥുകളുടെ മാത്രമായുള്ള ഒന്നാമത്തെ സമാഹാരമായ സ്വഹീഹുല്‍ ബുഖാരി മുസ്‌ലിംലോകത്തിന് ലഭിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ യാത്രകളിലൂടെ ഹദീഥുകളറിയാവുന്ന ആയിരത്തിലധികം പേരുമായി ആശയക്കൈമാറ്റം നടത്തിക്കൊണ്ട് അദ്ദേഹം ശേഖരിച്ച ഏഴു ലക്ഷത്തോളം ഹദീഥുകളില്‍നിന്ന് ഇസ്‌നാദ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 7397 ഹദീഥുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബുഖാരി തന്റെ അല്‍ജാമിഉ സ്‌സ്വഹീഹ് രചിച്ചത്. ഇതില്‍ തന്നെ പല ഹദീഥുകളും ഒരേ പ്രവാചകചര്യയുടെ തന്നെ വ്യത്യസ്ത രൂപത്തിലുള്ള ആവര്‍ത്തനങ്ങളാണ്. ആകെ 2602 പ്രവാചകവചനങ്ങള്‍ വ്യത്യസ്ത നിവേദകരിലൂടെ കടന്നുവന്നവയാണ് ബുഖാരിയിലുള്ള ഹദീഥുകളെന്ന് അതിന്റെ വ്യാഖ്യാതാവായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി വ്യക്തമായിട്ടുണ്ട്.
ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെയും ഇമാം ബുഖാരിയുടെയും ശിഷ്യനാകുവാന്‍ ഭാഗ്യം ലഭിച്ച അബുല്‍ ഹുസൈന്‍ മുസ്‌ലിമിബ്‌നുല്‍ ഹജ്ജാജ് അല്‍ നൈസാപൂരി (ഹി 202-261) ആണ് സ്വഹീഹായ ഹദീഥുകളെ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയ മറ്റൊരു മഹാവ്യക്തിത്വം. നാല്‍പത്തിമൂന്ന് അധ്യായങ്ങളിലായി 7563 ഹദീഥുകളാണ് അദ്ദേഹത്തിന്റെ സ്വഹീഹു മുസ്‌ലിമിലുള്ളത്;(29) ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ 2200 ഹദീഥുകളാണ് സ്വഹീഹു മുസ്‌ലിമിലുള്ളതെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഹദീഥുകളുടെ എണ്ണം 2326 ആണ്.
ഇതിനുശേഷം പലരും ഹദീഥുകള്‍ ക്രോഡീകരിച്ച് ഗ്രന്ഥങ്ങളെഴുതിയെങ്കിലും മുസ്‌ലിം ലോകത്ത് പരക്കെ അറിയപ്പെട്ടത് ഇവയിലുള്ള പ്രധാനപ്പെട്ട നാല് ഹദീഥ് സമാഹാരങ്ങളാണ്. സുനനു അബീദാവൂദ്, അല്‍ജാമിഉത്തിര്‍മിദി, സുനനുന്നസാഈ, സുനനു ഇബ്‌നിമാജ എന്നിവയാണീ ഗ്രന്ഥങ്ങള്‍. സുനനു അബൂദാവൂദില്‍ 4800 ഹദീഥുകളും ജാമിഉത്തിര്‍മിദിയില്‍ 3950 ഹദീഥുകളും സുനനുന്നസാഇയില്‍ 5750 ഹദീഥുകളും സുനനു ഇബ്‌നുമാജയില്‍ 4485 ഹദീഥുകളുമാണുള്ളത്. കൃത്യമായി പ്രവാചകനിലല്‍ നിന്ന് തുടങ്ങി ഗ്രന്ഥം ക്രോഡീകരിച്ചവരില്‍ അവസാനിക്കുന്ന വിശ്വസ്തരുടെ ശൃംഖലയായ ഇസ്‌നാദുള്ളവയല്ല ഈ നാല് ഹദീഥ് സമാഹാരങ്ങളിലെയും ചില ഹദീഥുകളെന്ന വസ്തുത അവയുടെ സമാഹര്‍ത്താക്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സഹീഹുല്‍ ബുഖാരിയിലെയും സഹീഹു മുസ്‌ലിമിലെയും ഹദീഥുകള്‍ മുസ്‌ലിംലോകം ചോദ്യം ചെയ്യാതെ സ്വീകരിക്കുമ്പോള്‍ മറ്റ് നാല് ഗ്രന്ഥങ്ങളിലെയും ഹദീഥുകള്‍ അവയുടെ ഇസ്‌നാദ് പരിശോധിച്ച ശേഷം അവ സ്വീകാര്യമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ സ്വീകരിക്കപ്പെടുകയുള്ളൂ.
മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന രണ്ടാമത്തെ സ്രോതസ്സായ ഹദീഥുകള്‍ എത്രത്തോളം കൃത്യവും സൂക്ഷ്മവുമായാണ് രേഖപ്പെടുത്തപ്പെട്ടതെന്ന് ഹദീഥ് നിദാനശാസ്ത്രത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പ്രവാചകന്‍(സ)യോടൊപ്പം സഹവസിച്ചവര്‍, തെറ്റുകളൊന്നും വരുത്താതെ, സൂക്ഷ്മവും കൃത്യവുമായി അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തതെന്ന് ഉറപ്പുള്ള നിവേദനം മാത്രമെ സ്വഹീഹായ ഹദീഥായി പരിഗണിക്കപ്പെടുകയുള്ളൂ. ഇത്രയ്ക്കും കൃത്യവും സൂക്ഷ്മവുമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവചരിത്രവുമില്ലെന്നതാണ് വാസ്തവം. ആധുനിക കാലത്തെ ചരിത്രരചനയില്‍ പോലും രചയിതാവിന്റെവ്യക്തിത്വത്തെ വിമര്‍ശനവിധേയമാക്കി പറയുന്ന കാര്യങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള സങ്കേതങ്ങള്‍ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ വ്യക്തിയുടെ ജീവിതത്തെ രണ്ടു രൂപത്തില്‍ നോക്കിക്കാണുന്നവര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടെ സത്യത പരിശോധിക്കുവാന്‍ നമ്മുടെ പക്കല്‍ കാര്യമാത്രപ്രസക്തമായ മാനദണ്ഡങ്ങളൊന്നുമില്ല. സ്വഹീഹായ ഹദീഥുകളില്‍നിന്ന് നിര്‍ധരിക്കപ്പെടുന്ന നബിചരിത്രത്തിന്റെ സ്ഥിതിയതല്ല. നബി(സ)യോടൊപ്പം ജീവിക്കുകയും അദ്ദേഹത്തിന്റെ ജീവിതം നേര്‍ക്കുനേരെ മനസ്സിലാക്കുകയും അത് രേഖപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയോ ചെയ്യുമ്പോള്‍ അബദ്ധങ്ങളോ അസത്യങ്ങളോ കടന്നുകൂടാതിരിക്കുവാന്‍ സൂക്ഷ്മത പ്രകടിപ്പിക്കുകയും ചെയ്തവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട നബിചരിത്രമാണത്; നബി(സ)യുടെ അകവും പുറവും മനസ്സിലാക്കിയവരുടെ നേര്‍ക്കുനേരെയുള്ള ചിത്രീകരണം. ആ രൂപത്തില്‍ ഒരാളുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആത്മകഥയ്ക്ക്‌പോലും ഇത്രയ്ക്ക് സൂക്ഷ്മമായ ഒരു ജീവിതാഖ്യാനം നടത്താന്‍ കഴിയില്ല. സ്വന്തത്തിന്റെ കുറവുകള്‍ കാണാന്‍ ആത്മകഥാകാരന് കഴിയില്ലല്ലോ. ഒരു ലക്ഷത്തിലധികം പേരുടെ ദൃക്‌സാക്ഷി വിവരണത്തിന്റെ സാക്ഷ്യമാണ് സ്വഹീഹായ ഹദീഥുകള്‍ക്കുള്ളത്. നബി(സ) മരണപ്പെടുമ്പോള്‍ ജീവിച്ചിരുന്ന സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നല്ലോ.