അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കോര്‍ത്തിണക്കി നെയ്‌തെടുത്ത ഒരു വ്യാജപ്രചരണമാണിത്. തെറിവിളികള്‍ക്കും പരമതനിന്ദക്കും ‘വിമര്‍ശനം’ എന്നുപേരിട്ട് വൈജ്ഞാനിക രംഗത്ത് കൃത്രിമ മേല്‍വിലാസമുണ്ടാക്കി വെറുപ്പുകച്ചവടം നടത്താനുള്ള കുടില വ്യഗ്രത മാത്രമാണ് പ്രസ്തുത ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ‘ദൈവസ്‌നേഹം’ നെറ്റിയിലൊട്ടിച്ച് പരമത വിദ്വേഷം ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ച ചില മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നബിനിന്ദാ പ്രചരണം, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമെല്ലാം മൊത്തമായും ചില്ലറയായും വിപണനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രസ്തുത ആരോപണം ഇഴയടര്‍ത്തി പരിശോധിക്കേണ്ടിയിരിക്കുന്നു.
അറബികള്‍ക്കിടയില്‍ ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങള്‍ നാലെണ്ണമായിരുന്നു; പ്രസവം, വിവാഹം, മുലകുടി, ദത്തെടുക്കല്‍. ഇതില്‍ ദത്തെടുക്കല്‍, ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങളില്‍ നിന്നും ഇസ്‌ലാം ഒഴിവാക്കിയപ്പോഴാണ് സാലിമിന്റെ(റ) വിഷയത്തിലുള്ള പ്രശ്‌നം ഉണ്ടാകുന്നത്. അഥവാ അബൂഹുദൈഫഃ(റ)യുടെയും സഹ്‌ല(റ)യുടെയും ദത്തുപുത്രനായിരുന്നു സാലിം (റ). ഇസ്‌ലാം ദത്തുപുത്ര സമ്പ്രദായത്തിനു അറുതിവരുത്തിയപ്പോള്‍ ഇന്നലെവരെ തന്റെ മകനായി ജീവിച്ച സാലിം, സഹ്‌ല എന്ന വളര്‍ത്തു മാതാവിന് അന്യപുരുഷനായി മാറി. ഇതില്‍ തീവ്ര ദുഃഖമറിയിച്ചുകൊണ്ട് അവര്‍ പ്രവാചകനെ(സ) സമീപിക്കുകയുണ്ടായി. പ്രസ്തുത ചരിത്ര നിമിഷങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ നിന്നും നമുക്കു വായിച്ചെടുക്കാം. ആഇശ (റ) നിവേദനം: സുഹൈലിന്റെ മകള്‍ സഹ്‌ല ഒരിക്കല്‍ നബി(സ)യുടെ അരികില്‍ വന്നുപറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, സാലിം എന്റെ അടുത്ത് പ്രവേശിക്കുന്നതില്‍ അബൂഹുദൈഫഃയുടെ (സഹ്‌ലയുടെ ഭര്‍ത്താവാണ് അബൂഹുദൈഫഃ) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘അയാള്‍ക്കു നീ മുലപ്പാല്‍ കൊടുക്കുക’. അവള്‍ ചോദിച്ചു ‘അയാള്‍ വലിയ മനുഷ്യനാണല്ലോ എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?!’. അപ്പോള്‍ നബി (സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അയാള്‍ വലിയ മനുഷ്യനാണെന്നു എനിക്കറിയാം. (സ്വഹീഹു മുസ്‌ലിം 1453)
മുസ്‌ലിമിന്റെ തന്നെ മറ്റൊരു നിവേദനം ഇപ്രകാരമാണ്. ”അബൂഹുദൈഫഃ(റ)യുടെ അടിമ സാലിം (റ), അബൂഹുദൈഫഃയുടെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു താമസം. സുഹൈലിന്റെ മകള്‍ നബി(സ)യുടെ അടുത്ത് വന്നു പറഞ്ഞു: ‘തീര്‍ച്ചയായും സാലിമിന്നു സാധാരണ പുരുഷന്മാരാകുന്ന നിലയില്‍ ബുദ്ധിയും പ്രായവും തികഞ്ഞിട്ടുണ്ട്. അവന്‍ ഞങ്ങളുടെ അടുത്ത് കടന്നുവരാറുണ്ട്. അബൂഹുദൈഫഃയുടെ മനസ്സില്‍ അതില്‍ വെറുപ്പുള്ളതായി എനിക്ക് തോന്നുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: ‘നീ അയാള്‍ക്ക് മുലപ്പാല്‍ കൊടുക്കുക. എന്നാല്‍ അയാള്‍ അടുത്ത ബന്ധുവായിത്തീരും. അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പും ഇല്ലാതാകും’. അവള്‍ വീണ്ടും നബി(സ)യുടെ അരികെ വന്നു പറഞ്ഞു: ‘ഞാന്‍ അയാള്‍ക്ക് മുലപ്പാല്‍ കൊടുത്തു. അങ്ങനെ അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പ് ഇല്ലാതാകുകയും ചെയ്തു’. (സ്വഹീഹു മുസ്‌ലിം)
ഈ ഹദീഥുകള്‍ മനസ്സിലാക്കിത്തരുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം
1) അബൂഹുദൈഫഃ(റ)യുടെ മോചിത അടിമയായ സാലിമി(റ)നെ നന്നെ ചെറുപ്പത്തില്‍ തന്നെ അബൂഹുദൈഫ-സഹ്‌ല ദമ്പതിമാര്‍ ദത്തുപുത്രനായി സ്വീകരിക്കുകയും സ്വപുത്രന്റെ സ്ഥാനം നല്‍കി വളര്‍ത്തുകയും ചെയ്തു. 2) ഇസ്‌ലാം ദത്തുപുത്രസമ്പ്രദായം അവസാനിപ്പിച്ചതോടെ, മതപരമായി സാലിം(റ) ആ കുടുംബത്തിന് മകനല്ലാതായിത്തീരുകയും, വളര്‍ത്തു മാതാവാണെങ്കിലും സഹ്‌ല(റ)യെ സംബന്ധിച്ച് സാലിമി(റ)നുമേല്‍ അന്യപുരുഷന്റെ വിധി ബാധകമാവുകയും ചെയ്തു. 3) വളര്‍ത്തുപുത്രനാണെങ്കിലും മതപരമായി അന്യപുരുഷന്റെ വിധി ബാധകമായ ഒരാള്‍, തന്റെ ഭാര്യയെ സന്ദര്‍ശിക്കുന്നതും അവരുടെ അടുക്കല്‍ പ്രവേശിക്കുന്നതും ഭര്‍ത്താവായ അബൂഹുദൈഫഃ(റ)യില്‍ വെറുപ്പുളവാക്കി. 4) മകന്റെ സ്ഥാനം നല്‍കി താന്‍ വളര്‍ത്തിയ ഒരാളെ ഒരു നിമിഷം കൊണ്ട് അന്യനെപ്പോലെ ഒഴിവാക്കുവാന്‍ സഹ്‌ല(റ)യുടെ മാതൃഹൃദയം അവരെ അനുവദിച്ചില്ല. അതിനാല്‍ തങ്ങളുടെ കാര്യത്തില്‍ ഒരു പോംവഴി തേടിക്കൊണ്ട് നീറുന്ന ഹൃദയവുമായി അവള്‍ പ്രവാചക(സ)ന്റെ അരികിലെത്തി. 5) അവരുടെ പ്രശ്‌നത്തിനു പരിഹാരമായി ‘സാലിമിന് മുലപ്പാല്‍ നല്‍കാനും അങ്ങനെ സ്വപുത്രനെ പോലെ സ്വീകരിക്കുവാനും’ പ്രവാചകന്‍ (സ) അവര്‍ക്ക് ഇളവുനല്‍കി. അതോടെ അബൂഹുദൈഫഃ(റ)യുടെ മനസ്സില്‍നിന്നും ആ വെറുപ്പ് ഇല്ലാതാവുകയും ചെയ്തു.
സാലിം എന്ന മുതിര്‍ന്ന ആണ്‍കുട്ടിക്ക് മുലപ്പാല്‍ നല്‍കി മകനായി സ്വീകരിക്കുവാന്‍ സഹ്‌ലയോട് നിര്‍ദ്ദേശിച്ചതാണ്, പ്രവാചകനെ പെണ്‍വിരുദ്ധനും സ്ത്രീകളെ അശ്ലീലതകള്‍ക്കു പ്രേരിപ്പിച്ച വ്യക്തിത്വമായും മുദ്ര കുത്താന്‍ വിമര്‍ശകരെ പ്രേരിപ്പിക്കുന്ന ഘടകം. വസ്തുതകള്‍ പലതും മറച്ചുപിടിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നെയ്‌തെടുത്തിരിക്കുന്നത്. ‘മുലപ്പാല്‍ നല്‍കുക’ എന്നു പറഞ്ഞതിനെ ‘പാല്‍ കുടിക്കാന്‍ സ്തനം നല്‍കുക’ എന്ന്, അശ്ലീല ഭാവനകള്‍ കൊണ്ട് ലൈംഗിക ഛായം പൂശുകയാണ് വാസ്തവത്തില്‍ വിമര്‍ശകന്മാര്‍ ചെയ്തിരിക്കുന്നത്. ‘ബാബു രിദ്വാഅത്തില്‍ കബീരി’ അഥവാ വലിയവരുടെ രിദ്വാഅഃ (മുലപ്പാല്‍ കുടിക്കല്‍) എന്ന അദ്ധ്യായങ്ങള്‍ക്കു കീഴിലാണ് പ്രസ്തുത ഹദീഥുകല്‍ ഉദ്ദരിക്കപ്പെട്ടിരിക്കുന്നത്. രിദ്വാഅഃ (الرضاعة) എന്ന പദം സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതിക്കു മാത്രമാണോ അറബി ഭാഷയില്‍ ഉപയോഗിക്കുന്നത്? അല്ല എന്നതാണ് വസ്തുത. പക്ഷേ ആ വസ്തുതകളൊന്നും കാണാന്‍ വിമര്‍ശകര്‍ തയ്യാറല്ല. തയ്യാറായാല്‍ ഈ അശ്ലീല ഭാവനകള്‍ക്കൊന്നും നിലനില്‍പ്പുണ്ടാവില്ലെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം.
എന്താണ് രിദ്വാഅഃ? (الرضاعة)
ഒരു സ്ത്രീയുടെ മുലപ്പാല്‍ മറ്റൊരാളുടെ അല്ലെങ്കില്‍ കുഞ്ഞിന്റെ വയറ്റില്‍ എത്തുക എന്നതിനെയാണ് ഇര്‍ദ്വാഅ് (الارضاع), രിദ്വാഅഃ (الرضاعة) എന്നൊക്കെ പറയുന്നത്. അതാകട്ടെ പല രീതിയിലും നടക്കാം. സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതി അഥവാ ‘മസ്വ്’ (المص), സ്തനം സ്പര്‍ശിക്കാതെ കുട്ടിയുടെ വായിലേക്ക് പാല്‍ ചുരന്ന് ഒഴുക്കുന്ന രീതി അഥവാ ‘സ്വബ്ബ്’ (الصب), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയിലേക്ക് ചൊരിയുന്ന രീതി അഥവാ ‘വുജൂര്‍’ (الوجور), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ നാസദ്വാരത്തില്‍ ഒഴിക്കുന്ന രീതി അഥവാ ‘സുഊത്വ്’ (السعوط), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പൈപ്പിലൂടെയോ, സിറിഞ്ചിലൂടെയോ കുട്ടിക്കു നല്‍കുന്ന രീതി അഥവാ ‘ഹിക്‌നത്ത്’ (الحقنة). ഈ ഏത് രീതിയിലും മുലപ്പാല്‍ നല്‍കുന്നതിനും ഇസ്‌ലാമിലെ സാങ്കേതിക പദവും കര്‍മ്മശാസ്ത സംജ്ഞ്യയുമായ ‘രിദ്വാഅഃ’ എന്ന് പറയുമെന്ന് പൗരാണികരായ അറബി ഭാഷാ പണ്ഡിതരും സര്‍വ്വ മദ്ഹബുകളിലും പെട്ട കര്‍മ്മശാസ്ത്ര വിശാരദന്മാരും വ്യക്തമാക്കിയിട്ടുണ്ട്. (മുഖ്തസറു ഖലീല്‍: 162, മവാഹിബുല്‍ ജലീല്‍: 4/178, ശര്‍ഹുല്‍ കബീര്‍: 2/502, മന്‍ഹുല്‍ ജലീല്‍: 4/371, അല്‍ ഫവാകിഹുദ്ദവാനി: 2/54, മുഗ്നി അല്‍ മുഹ്താജ്: 3/414, ഫത്ഹുല്‍ വഹാബ്: 2/194, അസ്സിറാജുല്‍ വഹ്ഹാജ്: 460, അല്‍ മുബ്ദിഅ് 8/160, ശര്‍ഹു മുന്‍തഹല്‍ ഇറാദത്ത്: 3/213, കശ്ശാഫുല്‍ കനാഅ്- 5: 442, മതാലിബു ഉലിന്നുഹ- 5: 596, അല്‍ ബഹ്‌റു റാഇഖ്- 3: 238, മജ്മഉല്‍ അന്‍ഹുര്‍ : 1/551) (ഉദ്ദരണം: ഡോ. രിയാദ് മിശ്അലിന്റെ ലേഖനത്തില്‍ നിന്ന് Midad Al-Adab Refereed Quarterly journal : Vol.1 : Issue 1 : Article 10, ഇറാക് സര്‍വ്വകലാശാല)
പൗരാണിക ഭാഷാ പണ്ഡിതനായ ഇബ്‌നു മന്‍ളൂര്‍ (ജനനം: ഹിജ്റ 630) തന്റെ അറബി നിഘണ്ഡുവായ ‘ലിസാനുല്‍ അറബി’ല്‍ (2/92) പറഞ്ഞു: ”സ്തനത്തില്‍ നിന്ന് നേരിട്ട് മുലയൂട്ടുന്നത് വിവാഹബന്ധം നിഷിദ്ധമാക്കുന്നത് പോലെ തന്നെ സ്ത്രീയുടെ സ്തനത്തില്‍ നിന്ന് നേരിട്ടല്ലാതെ പാല്‍ ചുരന്നെടുത്ത് കുട്ടിയെ കുടിപ്പിക്കുന്നതും (രിദ്വാഅഃ ആയതിനാല്‍) വിവാഹബന്ധം നിഷിദ്ധമാക്കുന്നതാണ്. സ്തനത്തില്‍ നിന്ന് വേറിട്ടതിനാല്‍ അത് രിദ്വാഅഃ ആകാതിരിക്കുന്നില്ല.”
അപ്പോള്‍ ഭാഷാപരമായി പോലും രിദ്വാഅഃ എന്നു പറഞ്ഞാല്‍, സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പി കുടിക്കുന്ന രീതിയാകണം എന്നില്ല. പ്രവാചകന്‍ (സ) സഹ്‌ലയോട് പറഞ്ഞതാകട്ടെ ‘അവന് മുലപ്പാല്‍ നല്‍കുക’ അര്‍ദ്വഈഹി (ارضعيه) എന്നാണ്. അല്ലാതെ നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്നല്ല. സഹ്‌ല-സാലിം സംഭവം കേവലം ഇസ്‌ലാംവിരോധികളുടെ മ്ലേഛമായ ഭാവനാവിലാസങ്ങള്‍ക്കപ്പുറം, യാതൊരു ആധികാരികതയുമില്ലാത്ത ദുരാരോപണം മാത്രമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്, പൂര്‍വ്വകാലം മുതല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത ഹദീഥുകള്‍ക്കു നല്‍കിയ വ്യാഖ്യാനം. അതിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
ഇമാം ഇബ്‌നു കുതൈബ (ജനനം: ഹിജ്‌റ: 213) പറഞ്ഞു: ”പ്രവാചകന് (സ) സഹ്‌ലയോട് പറഞ്ഞത് ‘അവന് മുലപ്പാല്‍ നല്‍കുക'(ارضعيه) എന്നാണ്. നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്ന് (പ്രവാചകന്‍) ഊദ്ദേശിച്ചിട്ടേ ഇല്ല. നിന്റെ പാല്‍ ചുരന്നെടുത്ത് തളികയിലാക്കി കുറച്ച് അവനെ കുടിപ്പിക്കുക എന്നേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിക്കല്‍ അനുവദനീയമല്ല. കാരണം സഹ്‌ലയുടെ സ്തനത്തിലേക്ക് നോക്കുന്നത് തന്നെ സാലിമിന് നിഷിദ്ധമാണ്. പിന്നെയെങ്ങനെ നിഷിദ്ധമായ ഒരു കാര്യം പ്രവാചകന്‍ അദ്ദേഹത്തിന് അനുവദിച്ച് കൊടുക്കും!” (തഅ്‌വീലു മുക്തലിഫില്‍ ഹദീഥ്: 1/437) ഇതേ വ്യാഖ്യാനം തന്നെ ഇമാം ക്വാള്വീ ഇയാള്വും (ജനനം: ഹിജ്‌റ: 476) ആവര്‍ത്തിക്കുന്നതു കാണാം (ശര്‍ഹുന്നവവി അലാ സ്വഹീഹു മുസ്‌ലിം : 10/30,31)
ഇമാം മാവര്‍ദി (ജനനം : ഹിജ്‌റ : 364) പറയുന്നു: ”സാലിമിന്റെ വിഷയത്തില്‍ സ്തനത്തില്‍ നിന്ന് മുലപ്പാല്‍ ഊട്ടിയെന്ന പ്രസ്താവന ഒന്നും തന്നെയില്ല എന്നത് സുവിദിതമാണ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ഉദ്ദേശിച്ചത് ‘വുജൂര്‍’ (الوجور സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയില്‍ ചൊരിയുന്ന രീതി) ആണെന്ന് സ്ഥാപിതമാകുന്നു” (അല്‍ ഹാവി അല്‍അല്‍ കബീര്‍ : 11/372)
ഇബ്‌നു അബ്ദുല്‍ ബിര്‍റ് (ജനനം: ഹിജ്‌റ: 368) പറഞ്ഞു: ”മുതിര്‍ന്നവരുടെ മുലകുടി എന്നാല്‍ പാല്‍ പാത്രത്തില്‍ ചുരന്ന് അതില്‍ നിന്ന് കുടിപ്പിക്കലാണ്. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കുന്നതുപോലെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിപ്പിക്കല്‍ മുതിര്‍ന്നവരുടെ കാര്യത്തില്‍ നിഷിദ്ധമാണ് എന്ന് പണ്ഡിതസംഘം വ്യക്തമാക്കിയിട്ടുണ്ട്” (അത്തംഹീദ്: 8/257, അല്‍ ഇസ്തിദ്കാര്‍: 6/255)
ആധുനിക കാലഘട്ടത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ അതെല്ലാം ‘വ്യാഖ്യാന ഫാക്ടറികള്‍’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഇസ്‌ലാംവിരോധികള്‍ക്ക്, നൂറ്റാണ്ടുകള്‍ക്കു മുമ്പേ പൂര്‍വ്വകാല മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത വിഷയത്തില്‍ നല്‍കിയ ഈ മറുപടികളെപ്പറ്റി എന്തു പറയാനുണ്ട്?!. മിഷണറി നുണഫാക്ടറികളില്‍ ‘മുലയൂട്ടല്‍’ വിവാദം നിര്‍മ്മിച്ചെടുക്കപ്പെടുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇമാം ഇബ്‌നു കുതൈബയും, ഇമാം ക്വാള്വീ ഇയാള്വും, ഇമാം മാവര്‍ദിയും, ഇബ്‌നു അബ്ദുല്‍ ബിര്‍റുമെക്കെ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞതെന്ന വസ്തുതയെങ്കിലും ഇസ്‌ലാം വിരോധം കൊണ്ട് അന്ധത ബാധിച്ചവരുടെ കണ്ണുകള്‍ തുറപ്പിച്ചിരുന്നെങ്കില്‍!! പണ്ഡിത വ്യാഖ്യാനങ്ങള്‍ മാത്രമല്ല ചരിത്ര രേഖകളും പ്രസ്തുത ‘മുലപ്പാല്‍ നല്‍കല്‍’ അപ്രകാരമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്. ‘ഒരു പാത്രത്തില്‍ മുലപ്പാല്‍ ചുരന്നൊഴിച്ച് എല്ലാ ദിവസവും സാലിം കുടിച്ചു കൊണ്ടിരുന്നുവെന്നും അതിനു ശേഷമാണ് സഹ്‌ലയുടെ വീട്ടില്‍ പ്രവേശിച്ചത്’ എന്നും ചില ചരിത്ര നിവേദനങ്ങള്‍ കാണാം. (ത്വബകാത്തു ഇബ്നു സഅ്ദ്: 8/271, ശര്‍ഹു സര്‍ക്കാനി : 3/316)
അശ്ലീല ഭാവനകള്‍ കൊണ്ട് പ്രവാചക ജീവിതത്തിനുമേല്‍ ലൈംഗിക ഛായം പൂശുവാന്‍ വെമ്പല്‍ കൊള്ളുന്ന ഇസ്‌ലാംവിരോധികള്‍ നബി(സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥെങ്കിലും ഒന്നു പരിഗണിച്ചിരുന്നെങ്കില്‍ അവരുടെ വായകൊണ്ട് ഇത്ര ഗുരുതരമായ അപവാദം പറയാന്‍ ഒന്നു മടിക്കുമായിരുന്നു. നബി(സ) പറഞ്ഞു: ”നിന്റെ തലയില്‍ ഇരുമ്പിന്റെ സൂചികൊണ്ട് കുത്തി തറക്കുന്നതാണ് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത്” (അല്‍ മുഅ്ജമുല്‍ കബീര്‍: ത്വബ്‌റാനി: 20:211) അന്യസ്ത്രീകളെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നല്ലത് തലയില്‍ ഇരുമ്പുസൂചി കുത്തി തറക്കുന്നതാണെന്നു പഠിപ്പിച്ച ഒരു വിശുദ്ധ വ്യക്തിത്വത്തിനുമേല്‍, പരപുരുഷന്മാരെ മുലയൂട്ടാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചെന്ന അപവാദം പറഞ്ഞു പ്രചരിപ്പിച്ചവര്‍ ദൈവത്തിന്റെ ‘കുഞ്ഞാടാ’വാന്‍ എന്തുകൊണ്ടും യോഗ്യരാണ്?!.
വിമര്‍ശകരുടെ കാപട്യം
വിമര്‍ശനവിധേയമായ ഹദീഥുകളുമായി ബന്ധപ്പെട്ട് മ്ലേച്ഛഭാവനകളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങിയ ഇസ്‌ലാംവിരോധികള്‍ ബോധപൂര്‍വ്വം മറച്ചുപിടിച്ച ചില വസ്തുതകള്‍ കൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. 1) ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ട ഈ ഇളവ് കേവലം സാലിമിന്റെ വിഷയത്തില്‍ മാത്രം പരിമിതമാണ്. അതൊരു പൊതുവിധിയല്ലെന്നര്‍ത്ഥം. അതിനാല്‍ സഹ്‌ലയല്ലാത്ത ഒരു മുസ്‌ലിം സ്ത്രീക്കും ആ ഇളവ് ബാധകമല്ല. ‘മുഹമ്മദ് നബി(സ)യുടെ ഈ അദ്ധ്യാപനം പിന്‍പറ്റാന്‍ മാന്യതയുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു സാധിക്കുമോ’ എന്നു ചോദിക്കുന്നവരുടെ ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്. സ്വഹീഹു മുസ്‌ലിമില്‍ തന്നെ ആ ഇളവ് സാലിമിന് മാത്രമുള്ളതാണെന്ന് വ്യക്തമാക്കുന്ന നിവേദം കാണാവുന്നതാണ്. പ്രവാചക പത്‌നി ഉമ്മുസലമ (റ) പറയാറുണ്ടായിരുന്നു: ”ആ നിലക്ക് മുലകുടി ബന്ധത്തിലുള്ള (രണ്ടു വയസ്സിനുള്ളില്‍ മുലകുടി ബന്ധം സ്ഥാപിതമായിട്ടില്ലാത്ത) ഒരാളും നബി (സ) യുടെ ഭാര്യമാരുടെ അരികെ പ്രവേശിക്കുന്നതിനെ അവര്‍ വിസമ്മതിച്ചിരുന്നു. അവര്‍ ആഇശ(റ)യോട് പറഞ്ഞു: ‘ഇത് സാലിമിന്നു മാത്രമായി റസൂല്‍ (സ) പറഞ്ഞ ഒരു ഇളവാകുന്നു. അതിനാല്‍ ആ നിലക്ക് മുലകുടി ബന്ധമുള്ള ഒരാളും നമ്മുടെ അടുത്ത് പ്രവേശിക്കേണ്ടതില്ല. നമ്മളെ കാണുകയും ചെയ്യേണ്ട.” (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്മദ്: 26660, സുനനു അബൂദാവൂദ്: 2061)
2) തന്റെ ഭാര്യയുടെ അടുത്ത് വളര്‍ത്തുപുത്രന്‍ സാലിം പ്രവേശിക്കുന്നത്- ദത്തുപുത്ര സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടതോടെ- മതപരമായി അനുവദനീയമല്ലാതായി. അതുകൊണ്ടാണ് അബൂഹുദൈഫഃക്ക് സാലിമിന്റെ പ്രവേശനം നീരസമുള്ളതായി മാറിയത്. ആ നീരസം മാറാന്‍ വേണ്ടിയാണ് മുലപ്പാല്‍ നല്‍കി മാതൃബന്ധം സ്ഥാപിക്കുവാന്‍ പ്രവാചകന്‍ (സ) ഉപദേശിച്ചത്. അതേസമയം സ്തനങ്ങളില്‍ നിന്ന് നേരിട്ട് കുടിക്കാനായിരുന്നു നബി(സ)യുടെ ഉപദേശമെങ്കില്‍ അത് അബൂഹുദൈഫഃയുടെ നീരസവും മനഃപ്രയാസവും അധികരിപ്പിക്കുകയാണുണ്ടാവുക. ഈ വസ്തുത വിമര്‍ശകര്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. പ്രവേശനം തന്നെ നീരസവും മനഃപ്രയാസവും സൃഷ്ടിക്കുന്ന ഒരാളെ കൊണ്ട് തന്നെ, സ്തനങ്ങളില്‍ നിന്ന് നേരിട്ട് മുലപ്പാല്‍ കുടിക്കുവാന്‍ കല്‍പ്പിക്കില്ലെന്ന് ഏതു വിഡ്ഢിക്കാണ് മനസ്സിലാകാതിരിക്കുക?!
‘മുലയൂട്ടല്‍’ ആഇശ(റ)യുടെ പേരിലെ പച്ചക്കള്ളങ്ങള്‍
അശ്ലീല ഭാവനകള്‍ കൊണ്ട് ഹദീഥുകളെ ദുഷിപ്പിച്ചവതരിപ്പിക്കുക മാത്രമല്ല, പച്ചകള്ളങ്ങള്‍ പോലും ഇസ്‌ലാമിനെതിരെ പടച്ചുണ്ടാക്കാന്‍ വരെ മടിയില്ലാതായിരിക്കുന്നു ഇസ്‌ലാംവിമര്‍ശകര്‍ക്ക്. ലജ്ജാവഹവും നിന്ദാപരവുമായ ഇത്തരം ഏര്‍പ്പാടുകളെ ‘സുവിശേഷ വേല’ എന്നുപേരിട്ടു വിളിക്കുന്നത് അല്പം കടന്ന കയ്യാണ്. ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് പ്രവാചക പത്നി ആഇശ(റ)ക്കെതിരെ മിഷണറി നുണഫാക്ടറികള്‍ ഉല്‍പ്പാദിപ്പിച്ച അത്തരം രണ്ടു കളവുകള്‍ നാം കാണുക.
‘പ്രവാചക പത്നി ആഇശ (റ) അത്തരത്തില്‍ പരപുരുഷന്മാരെ മുലയൂട്ടാറുണ്ടായിരുന്നുവെന്നും പലപ്പോഴും ആഇശയുടെ അരികില്‍ പരപുരുഷന്മാരെ കാണുക വഴി നബി(സ)ക്കുതന്നെ അതില്‍ അനിഷ്ടമുണ്ടാവുകയും ചെയ്തിരുന്നു എന്ന് സ്വഹീഹു മുസ്‌ലിമിലെ 1455-ാം ഹദീഥായി രേഖപ്പെടുത്തിയിട്ടുണ്ട്’. ഇതാണ് സോഷ്യല്‍ മീഡിയ വഴി ചില മിഷണറി നുണ ഫാക്ടറികള്‍ നിരന്തരം പ്രചരിപ്പിച്ചതും, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിരോധികള്‍ ഏറ്റെടുത്തതുമായ ഒന്നാമത്തെ കളവ്. സ്വഹീഹു മുസ്‌ലിമിലെ ആ നിവേദനം നാം ആദ്യം കാണുക. ”മസ്‌റൂഖ് (റ) നിവേദനം. ആഇശ (റ) പറഞ്ഞതായി അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) എന്റെ അടുത്ത് കടന്നുവന്നു. എന്റെ അരികെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു? അത് നബി(സ)ക്ക് അതിയായ പ്രയാസമുണ്ടാക്കി. നബി(സ)യുടെ മുഖത്ത് ഞാന്‍ കോപം കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരെ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുല കുടിച്ചാല്‍ മാത്രമെ മുലകുടി ബന്ധം ഉണ്ടാവുകയുള്ളൂ”. (സ്വഹീഹു മുസ്‌ലിം: 1455) ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ആഇശ (റ) പരപുരുഷന്മാരെ മുലയൂട്ടിയിരുന്നെന്ന് പച്ചകള്ളം ഇവര്‍ പ്രചരിപ്പിച്ചത്. ഹദീഥുകള്‍ നേര്‍ക്കുനേരെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ അതൊരു ദുരാരോപണം മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ‘അല്ലാഹുവിന്റെ പ്രവാചകരേ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’ എന്ന ആഇശ(റ)യുടെ വാക്കുകള്‍ സ്പഷ്ടമായും മനസ്സിലാക്കി തരുന്നത്; ആഇശ(റ)യും അവരുടെ സമീപത്തിരുന്ന വ്യക്തിയും കുഞ്ഞായിരുന്നപ്പോള്‍ ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ട് എന്നതാണ്. അല്ലാതെ ആഇശ (റ) അദ്ദേഹത്തെ ‘മുലയൂട്ടി’ എന്നല്ല. ഒന്നുകില്‍ ആഇശ (റ) കൈകുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാവിന്റെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ അദ്ദേഹം ശൈശവ ഘട്ടത്തില്‍ ആഇശ(റ)യുടെ മാതാവിന്റെ പാല്‍കുടിച്ചതുമാകാം. ഇതുരണ്ടുമല്ലെങ്കില്‍ അവര്‍ രണ്ടുപേരും മറ്റേതോ ഒരു സ്ത്രീയുടെ പാല്‍കുടിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് ആഇശ(റ)ക്കും അദ്ദേഹത്തിനുമിടയില്‍ സഹോദര ബന്ധം സ്ഥാപിതമായത്. ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ ദുരാരോപണം ഇസ്‌ലാംവിരോധികള്‍ പ്രചരിപ്പിക്കുന്നത്. ആഇശ (റ) പ്രസവിക്കാത്ത ഒരു സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുഞ്ഞിനും മുലയൂട്ടാന്‍ സാധ്യവുമല്ല. ഈ വസ്തുതകളെല്ലാം അറിഞ്ഞിട്ടും വിമര്‍ശകര്‍ ഇത്തരം കള്ളപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്, ഇസ്‌ലാംവിരോധം അവരുടെ മനഃസാക്ഷിയെപോലും കൊന്നുകളഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണ്. എങ്കില്‍പിന്നെ പ്രവാചകന്‍ കോപിച്ചതെന്തിനാണ്? അതിന്റെ ഉത്തരവും ഹദീഥിലുണ്ട്. ‘നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുലകുടിച്ചാല്‍ മാത്രമേ മുലകുടി ബന്ധം ഉണ്ടാവുകയുള്ളു’ എന്ന നബി(സ)യുടെ വിശദീകരണം അതിന്റെ മറുപടിയാണ്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുന്ന പ്രായത്തിലുള്ള മുലകുടിയെ മാത്രമേ ഇസ്‌ലാം – വിവാഹബന്ധം നിഷിദ്ധമായ- സഹോദരബന്ധമായി പരിഗണിക്കുകയുള്ളൂ. അത് രണ്ടു വയസ്സിനുള്ളില്‍ അഞ്ച് തവണയെങ്കിലും നടന്നിരിക്കണം. മുലകുടിയുമായി ബന്ധപ്പെട്ട ഈ നിബന്ധനകള്‍ എല്ലാം യോജിക്കുന്നതാണോ നിങ്ങള്‍ക്കിടയിലുള്ള സഹോദര ബന്ധങ്ങള്‍ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണമെന്ന കാര്‍ക്കശ്യമാണ് പ്രവാചക(സ)ന്റെ കോപത്തിനു പിന്നിലെ കാരണം. അല്ലാതെ ആഇശ(റ)യുടെ സമീപത്ത് അവരുടെ മുലകുടി ബന്ധത്തിലെ സഹോദരനെ കണ്ടപ്പോള്‍ എന്തെങ്കിലും സംശയം ഹൃദയത്തില്‍ വന്നുപോയതുകൊണ്ടല്ല. കാരണം ആഇശ (റ) അത്തരം ബന്ധുക്കള്‍ (മുലകുടിയിലൂടെയുള്ള ബന്ധുക്കള്‍) അവരെ സന്ദര്‍ശിക്കാന്‍ അനുവാദം തേടുമ്പോള്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ അനുവാദം നല്‍കാറുള്ളൂ എന്ന് നബി(സ)ക്ക് അറിയാമായിരുന്നു. ഒരു സംഭവം നാം കാണുക: ”ആഇശ (റ) പറഞ്ഞു: മുലകുടി ബന്ധത്തിലൂടെയുള്ള എന്റെ പിതാമഹന്‍ എന്റെ അടുക്കല്‍ (വീട്ടില്‍)കയറാന്‍ സമ്മതം ചോദിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതരുടെ സമ്മതം കിട്ടാത്തതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന് (സ) പറഞ്ഞു: നിന്റെ പിതാമഹനെ നീ അടുത്ത് പ്രവേശിപ്പിച്ചുകൊള്ളുക…” (സ്വഹീഹു മുസ്‌ലിം: 1445)
വിവാഹബന്ധം നിഷിദ്ധമായവര്‍ മാത്രമേ തന്റെ വീട്ടില്‍ പ്രവേശിക്കാവൂ എന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു ആഇശ (റ). അല്ലാത്ത പുരഷന്മാരെ മറക്കു പിറകില്‍ നിന്നുകൊണ്ടല്ലാതെ അവര്‍ അഭിസംബോധന ചെയ്തിട്ടില്ല. അത്തരം ഒരു വ്യക്തിയെ പറ്റി ഇത്രമാത്രം ദുഷിച്ച കള്ളകഥകള്‍ പ്രചരിപ്പിക്കുവാന്‍ മിഷണറിമാര്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇതിനെയെല്ലാം നാം ‘സുവിശേഷ വേല’ എന്നുതന്നെ വിളിക്കണോ?!. ദുഷിച്ച ഭാവനകള്‍കൊണ്ട് ഹദീഥുകളില്‍ നിന്നും അശ്ലീലതകള്‍ മെനഞ്ഞെടുത്ത ‘സുവിശേഷ വേല’യാണ് നാം മുകളില്‍ കണ്ടതെങ്കില്‍, വ്യാജതൂലികകള്‍ കൊണ്ട് ഹദീഥുകളില്‍ നേര്‍ക്കുനേരെ കൃത്രിമത്വം നടത്തുന്ന ‘സുവിശേഷ വേല’യാണ് ഇനി കാണാനുള്ളത്. വിഷയം ഒരു ദുര്‍ബലമായ ഹദീഥാണ്. മുസ്‌ലിംകള്‍ പ്രമാണമായി കാണാത്ത ഒരു വാറോല. പക്ഷെ അതില്‍പ്പോലും പച്ചയായ കാപട്യം കാണിക്കുവാന്‍ മിഷണറികള്‍ക്ക് മടിയില്ലെന്നതാണ് അതിശയകരമായ സംഗതി.
‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും (ആദ്യകാലത്ത് കുര്‍ആനില്‍) അവതരിപ്പിക്കപ്പെട്ടിരുന്നുവെന്നും, അതെഴുതിയ രേഖ തന്റെ തലയിണക്കടയില്‍ സൂക്ഷിച്ചുവെച്ചിരുന്നെന്നും പ്രവാചകന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നുകളഞ്ഞെന്നും ആഇശയില്‍ നിന്നും സുനനു ഇബ്‌നു മാജയും മുസ്‌നദു അഹ്‌മദും നിവേദനം ചെയ്തിട്ടുണ്ടെന്നതാണ് വ്യാജമായ ആരോപണം. ആയതിനാല്‍ ദുര്‍ബലമായ ആ ഹദീഥ് നമുക്ക് ആദ്യം പരിശോധിക്കാം.
"ആഇശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു” (സുനനു ഇബ്‌നു മാജ: 1944, മുസ്‌നദു അഹ്‌മദ്: 43/343) ഹദീഥ് ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്ക് അത് പ്രമാണവുമല്ല. ഈ നിവേദനത്തില്‍ മുഹമ്മദ്ബ്‌നു ഇസ്ഹാഖ് എന്ന ഒരു നിവേദകനുണ്ട്. അദ്ദേഹത്തെ തെളിവിനു കൊള്ളില്ലെന്ന് ഹദീഥ് നിവേദനം ചെയ്ത അഹ്‌മദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അയാള്‍ ദുര്‍ബലനാണെന്ന് യഹ്‌യബിന്‍ മഈനും, ശക്തനല്ലെന്ന് നസാഇയും പറഞ്ഞിട്ടുണ്ട്. (തഹ്ദീബ് അത്തഹ്ദീബ് 9/45)
പക്ഷെ നമ്മുടെ പ്രശ്‌നം അതല്ല. ദുര്‍ബലമായ ആ നിവേദനത്തില്‍ പോലും പച്ചയായ കൃത്രിമത്വം നടത്തിയിരിക്കുകയാണ് ചില മിഷണറി നുണ ഫാക്ടറികള്‍. ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു’ എന്ന ഭാഗത്ത് മിഷണറിമാര്‍ എഴുതി പിടിപ്പിച്ചത് ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും അവതരിപ്പിക്കപ്പെട്ടിരുന്നു എന്നാണ്. ‘മുതിര്‍ന്ന പുരുഷന്മാര്‍’ എന്നത് ‘സുവിശേഷകന്മാരു’ടെ കള്ളകോലാണ്. അവര്‍ കൃത്രിമമായി എഴുതിച്ചേര്‍ത്തു പ്രചരിപ്പിച്ചതാണെന്നര്‍ത്ഥം. എത്രമാത്രം ലജ്ജാവഹവും നിന്ദാപരവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ചവറുകളാണ്, ‘സയന്‍സ് ടെമ്പര്‍’ ഉണ്ടാക്കാന്‍ കൂട്ടയോട്ടം നടത്തുന്ന യുക്തിവാദികളും സ്ത്രീ ശാക്തീകരണം പത്യമാക്കിയ ഫെമിനിസ്റ്റുകളും സനാതനധര്‍മ്മം സ്ഥാപിക്കാന്‍ നെട്ടോട്ടമോടുന്ന ഫാഷിസ്റ്റുകളും കൊണ്ടുനടക്കുന്നതെന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ‘ദൈവം സ്‌നേഹ’മാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടവും പാട്ടുപാടുന്നവര്‍ക്കെങ്കിലും, അവര്‍ പാടിയതിലും പറഞ്ഞതിലും തെല്ല് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
‘മുലയൂട്ടല്‍’ ആഇശ(റ)യുടെ നിലപാടെന്തായിരുന്നു
വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്ന ബന്ധങ്ങള്‍ സ്ഥാപിക്കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും, മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുവാന്‍ ഉപദേശിച്ചിരുന്നു എന്നതാണ് വിഷയ സംബന്ധിയായ അടുത്ത വിമര്‍ശനം. വാസ്തവത്തില്‍ ആഇശ (റ) അപ്രകാരം ആരോടെങ്കിലും ഉപദേശിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിരുന്നോ? പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യും മുന്‍പ് ഇസ്‌ലാമില്‍ മുലകുടി ബന്ധം എപ്രകാരമാണ് സ്ഥാപിതമാകുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ആഇശ(റ)യുടെ നിലപാട് എന്തായിരുന്നു എന്ന് നമുക്ക് വേര്‍തിരിച്ചു മനസ്സിലാക്കാനാകൂ. രണ്ടു വയസ്സിനുള്ളില്‍, വിശപ്പ് അടങ്ങുംവിധം അഞ്ചു തവണയെങ്കിലും മുലപ്പാല്‍ നല്‍കിയാല്‍ മാത്രമാണ്, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാവുകയുള്ളൂ എന്നതാണ് ഈ വിഷയകമായി ഇസ്‌ലാമിക നിയമം. അഥവാ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിലൂടെ മാത്രമേ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നതാണ് ഇസ്‌ലാമിക വിധി.
”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടുകൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്”. (ക്വുര്‍ആന്‍: 2:233) ”അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്” (ക്വുര്‍ആന്‍: 31:14) ”അവന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു” (ക്വുര്‍ആന്‍: 46:15) ”വയറിനെ പുഷ്ടിപ്പിക്കുന്നതില്‍ അല്ലാതെ രിദ്വാഅ് (പാലൂട്ടല്‍) ഇല്ല” (ഇബ്‌നുമാജ: 1946, ഇബ്‌നുഹിബ്ബാന്‍: 4225) ”അസ്ഥിയെ ശക്തിപ്പെടുത്തുകയും മാംസം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതല്ലാത്തത് രിദ്വാഅ് അല്ല” (സുനനുല്‍ ക്വുബ്‌റാ, ബൈഹകി: 15653) ”രണ്ടു വയസ്സിനുള്ളില്‍ ഊട്ടുന്നതല്ലാത്ത രിദ്വാഅ് ഇല്ല.” (സുനനുദ്ദാറക്വുത്‌നി : 4364) ”വിശപ്പടങ്ങുന്ന കുട്ടി മാത്രമാണ് (ബന്ധം സ്ഥാപിക്കുന്ന) രിദ്വാഅ് (മുലകുടി).” (സ്വഹീഹു മുസ്‌ലിം:32, അബൂദാവൂദ് : 12/8 നസാഈ : 26/51, ഇബ്‌നുമാജ : 9/37, അഹ്‌മദ്: 6/93) മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുക കുഞ്ഞുങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ മുലകുടിബന്ധം സ്ഥാപിതമാവുക കുഞ്ഞായിരിക്കുമ്പോള്‍ മുലപ്പാല്‍ കുടിക്കുന്നതിലൂടെ മാത്രമാണ് എന്ന് ഹദീഥിനെ വ്യാഖ്യാനിച്ച പണ്ഡിതന്മാരെല്ലാം വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 1/434, ഫത്ഹുല്‍ ബാരി: 1/100, ഉംദത്തുല്‍ കാരി: 20/97, ഇര്‍ശാദുസ്സരി: 8/33, ഫൈദുല്‍ കദീര്‍: 3/360, മിര്‍ക്കാത്തുല്‍ മഫാത്തീഹ്: 3168, ശര്‍ഹു സര്‍ക്കാനി അലാല്‍ മുവത്വഃ: 3/374, ഹാശിയത്തു സിന്ദി അലാ സുനനി ഈബ്‌നുമാജ: 1/600, ഔനുല്‍ മഅ്ബൂദ്: 6/47) പ്രവാചകാനുചരന്മാരായ ഉമ്മര്‍, അലി, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഇബ്‌നു ഉമ്മര്‍, അബൂഹുറൈറ, ജാബിര്‍, പ്രവാചക പത്‌നിമാര്‍ തുടങ്ങി ഹസനുല്‍ ബസ്വരി, സുഹ്‌രി, ഇക്‌രിമ, ഔസാഈ, ശുഅ്ബി, കത്താദ, ഇബ്‌നു ശബ്‌റമ, ഇബ്‌നു അബീ ലൈല, ഹസനിബ്‌നു സ്വാലിഹ്, ഇബ്‌നു അബി ദിഅ്ബ്, സൗരി, ഇസ്ഹാക്, അബൂസൗര്‍, അബൂ ഉബൈദ്, ത്വബ്‌രി, ലൈസ് എന്നിങ്ങനെ പൗരാണിക കര്‍മ്മശാസ്ത്ര പണ്ഡിതരായ സര്‍വ്വരുടേയും അഭിപ്രായവും ഇതുതന്നെയാണ്. (മുഖ്തസറു ഇഖ്തിലാഫുല്‍ ഉലമ: 2/314, അല്‍ഹാവി അല്‍കബീര്‍: മാവര്‍ദി 11/366, മുഹല്ലാ: 10/17, മുഗ്നി: 11/319, സാദുല്‍ മആദ്: 5/577, തഫ്‌സീറു ഇബ്‌നു കസീര്‍ : 1/284, ഉംദത്തുല്‍ കാരി : 20/85) ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ പണ്ഡിതന്മാരുടെ അഭിപ്രായവും തഥൈവ. (അല്‍ മബ്‌സൂത്: 5/135, അല്‍ മുദവ്വനത്തുല്‍ കുബ്‌റാ: 5/407, അല്‍ ഉമ്മ്: 5/428, മുഗ്‌നി: 11/319)
അപ്പോള്‍ ഇസ്‌ലാമിന്റെ വിധി മുതിര്‍ന്നവര്‍ക്ക് മുലകുടി ഇല്ല എന്നതാണ്. എന്നാല്‍ സാലിമിന്റെ വിഷയത്തില്‍ ഉണ്ടായത് തീര്‍ത്തും അവരുടെ വിഷയത്തില്‍ മാത്രം ബാധകമായ ഒരു ഇളവു മാത്രമായിരുന്നു. അതും മുലപ്പാല്‍ സ്തനങ്ങളില്‍ നിന്നും നേരിട്ടു നല്‍കാതെ, പാല്‍ പിഴിഞ്ഞ് തളികയിലാക്കി കൊടുക്കുക മാത്രമാണുണ്ടായതെന്ന് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ‘സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട് ആഇശ (റ) തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു എന്നും, അപ്രകാരം അവര്‍ (സഹോദര- സഹോദരി പുത്രിമാര്‍) അഞ്ചുതവണ മുലപ്പാല്‍ നല്‍കി മുലകുടിബന്ധം സ്ഥാപിതമായതിന് ശേഷമേ ആഇശ (റ) അവരെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാറുള്ളൂ’ (സുനനു അബീദാവൂദ്: 2061) എന്ന നിവേദനത്തെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ടാണ് ഇസ്‌ലാമില്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്കും മുലകുടിയുണ്ടെന്ന വ്യാജപ്രചരണം ഇസ്‌ലാംവിരോധികള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം:
ഒന്ന്: ആഇശ (റ) ആര്‍ക്കും മുലപ്പാല്‍ – സ്തനങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ കൊടുത്തിട്ടില്ല. ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത അവര്‍ക്ക് എങ്ങനെ മുലപ്പാലുണ്ടാകും? അതുകൊണ്ടാണ് മുലപ്പാല്‍ നല്‍കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും നിര്‍ദ്ദേശിച്ചത്. ആഇശ (റ) മുതിര്‍ന്ന പുരുഷന്മാരെ മുലയൂട്ടിയെന്ന മിഷണറി പ്രചരണം കല്ലുവെച്ച കളവാണെന്ന് വ്യക്തം.
രണ്ട്: സാലിമിന് സഹ്‌ല മുലപ്പാല്‍ നല്‍കിയത് സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലെന്നും, ഒരു തളികയില്‍ പാല്‍ പിഴിഞ്ഞ് കുടിക്കാന്‍ കൊടുക്കുന്ന രീതി – ‘വുജൂര്‍’ (الوجور) – യാണ് അവലംബിച്ചിരുന്നതെന്നും നാം മുമ്പ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ്. അതെ രീതിയില്‍ (‘വുജൂര്‍’) തന്നെ മുലപ്പാല്‍ കൊടുക്കാനാണ് ആഇശ (റ) തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിച്ചതെന്ന വസ്തുത മറച്ചുവെച്ചുകൊണ്ട്, ആഇശ(റ)യുടെ നിര്‍ദ്ദേശം – (സഹോദര, സഹോദരി പുത്രിമാരോട്) നേരിട്ട് സ്തനങ്ങളില്‍ നിന്നും മുലയൂട്ടുവാനായിരുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ഇസ്‌ലാംവിമര്‍ശകര്‍ ചെയ്യുന്നത്. സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട്, മുലകുടി പ്രായം (രണ്ടു വയസ്സ്) പിന്നിട്ട ഒരാള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിക്കാമെന്ന് വിലയിരുത്തിയ ആഇശ (റ), പക്ഷെ ആ വിഷയത്തില്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ച മുലപ്പാല്‍ നല്കുന്ന രീതി (വുജൂര്‍) പരിഗണിച്ചില്ലെന്നത് കേവലം വിമര്‍ശകരുടെ ലൈംഗിക ഭാവന മാത്രമാണ്.
മൂന്ന്: ഇസ്‌ലാമില്‍ ബന്ധം സ്ഥാപിതമാക്കുന്നത് മൂന്ന് മാര്‍ഗങ്ങളിലൂടെയാണ്. പ്രസവം, വിവാഹം, മുലകുടി. ഈ ബന്ധങ്ങളില്‍ പെടാത്ത, വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടുവെന്ന് സ്ഥിരപ്പെടാത്ത ഒരു അന്യപുരുഷനേയും തന്റെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന ദൃഢനിശ്ചയം ആഇശ(റ)യുടെ കണിശമായ പാതിവ്രത്യത്തേയും പരിശുദ്ധിയേയുമാണ് തെളിയിക്കുന്നത്. അത്തരം മഹത്തരമായ ഒരു നിലപാടി നെയാണ്, തങ്ങളുടെ ദുഷിച്ച ലൈംഗിക ഭാവനയിലൂടെ അശ്ലീലതയുടെ ചായം പൂശാന്‍ മിഷണറി നുണ ഫാക്ടറികള്‍ ഒരുമ്പെട്ടതെന്നത് എത്രമാത്രം നെറികെട്ട ‘സുവിശേഷ വേല’യായിപ്പോയി.
നാല്: ‘തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി അവര്‍ കല്‍പ്പിക്കുമായിരുന്നു’ എന്ന ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ‘മുതിര്‍ന്നവര്‍’ (الكبير) എന്ന പദപ്രയോഗം യഥാര്‍ത്ഥത്തില്‍ മുതിര്‍ന്ന പുരുഷന്മാരെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, മുലകുടിപ്രായം കഴിഞ്ഞ വലിയ കുട്ടികളെയാണ്. ഇത് ചില ഹദീഥുകളില്‍ വ്യക്തമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.
ഉമ്മുസലമ (റ) ആഇശ(റ)യോട് പറഞ്ഞു ”നിങ്ങളുടെ അടുക്കല്‍ മുലകുടി പ്രായം കഴിഞ്ഞ കുട്ടി – الغلام الايفع – പ്രവേശിക്കുന്നുണ്ടല്ലോ. (അവര്‍ക്ക് മുലപ്പാല്‍ നല്‍കിയാല്‍ മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് വിശ്വസിക്കാത്തതുകൊണ്ട്) അവര്‍ എന്റെ അടുക്കല്‍ പ്രവേശിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അപ്പോള്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകുമെന്നതിന് തെളിവായി ആഇശ (റ) സാലിമിന്റെ സംഭവം ഉദ്ധരിക്കുകയും ചെയ്തു…” (സ്വഹീഹു മുസ്‌ലിം : 1453, മുസ്‌നദു അഹ്‌മദ്: 25415) ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട, അല്‍ ഗുലാം അല്‍ അയ്ഫഅ് (الغلام الايفع) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണെന്ന് ഇമാം നവവി (റ) ഹദീഥിനെ വ്യാഖ്യാനിക്കവെ വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 10/33)
തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന ‘പുരുഷന്മാര്‍ക്ക്’ മുലപ്പാല്‍ നല്‍കി മുലകുടിയിലെ ബന്ധുവാക്കാന്‍ ആഇശ (റ) ശ്രദ്ധിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന ഹദീഥുകളിലെ ‘പുരുഷന്മാര്‍’ (الرجال) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മുലകുടി പ്രായം കഴിഞ്ഞ, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളെയാണ്. അല്ലാതെ വലിയ പുരുഷന്മാരെയല്ല. പുല്ലിംഗത്തെ (Male Gender) സൂചിപ്പിക്കാനായി രിജാല്‍ (الرجال) എന്ന് അറബിയില്‍ ഉപയോഗിക്കാറുണ്ട്. എന്ന് മാത്രമല്ല, ശാരീരികമായി പുരുഷനായി മാറിയിട്ടില്ലാത്ത ആണ്‍കുട്ടിയെ അവന്റെ ലിംഗഭേദം (Gender) പുല്ലിംഗമായതിനാല്‍ അവന്‍ ഭാവിയില്‍ പുരുഷനായി മാറും എന്നത് പരിഗണിച്ച് റജുല്‍ (الرجل) ‘പുരുഷന്‍’ എന്ന് അറബിഭാഷാ നിയമപ്രകാരം വിളിക്കാവുന്നതാണ്. ഇതിനെ അറബി അലങ്കാര ശാസ്ത്രത്തില്‍ (Rhetoric) ‘ഭാവിയില്‍ ആയി മാറുന്നതിനെ പരിഗണിച്ചുകൊണ്ടുള്ള പ്രയോഗം’ (اعتبار ما يكون) എന്നാണ് പറയുക. (അല്‍ മജാസുല്‍ മുര്‍സല്‍ ഫീ ലിസാനില്‍ അറബ്: അഹ്‌മദ് ഹിന്ദാവി അബ്ദുല്‍ ഗഫ്ഫാര്‍, കിത്താബു മിന്‍ഹാജുല്‍ വാള്വിനി ലില്‍ ബലാഗ: 3/300, ഗായത്തുല്‍ മുസൂല്‍ ഫീ ശര്‍ഹി ലുബ്ബുല്‍ ഉസൂല്‍: 1/51)
ഇത് കേവലം ഭാഷ ശാസ്ത്ര നിയമപ്രകാരമുള്ള ഒരു സമര്‍ത്ഥനമല്ല; മറിച്ച് ഹദീഥുകള്‍ വ്യക്തമായി സൂചിപ്പിച്ച ഒരു വിഷയം ഭാഷ പ്രയോഗങ്ങള്‍ക്കുപോലും അന്യമല്ലെന്ന ബോധ്യപ്പെടുത്തലാണ്. ആഇശ (റ) ഉദ്ദേശിച്ച ‘പുരുഷന്മാര്‍’ (الرجال) മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളാണെന്ന് വ്യക്തമാക്കുന്ന മറ്റു ചരിത്ര നിവേദനങ്ങളും നമുക്ക് കാണാം.
(a) ”സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (സഹ്‌ല മുലപ്പാല്‍ നല്‍കിയ സാലിം അല്ല ഇത്) പറയുന്നു: ഞാന്‍ കുഞ്ഞായിരിക്കെ ആഇശ (റ) എന്നെ അവരുടെ സഹോദരി ഉമ്മുകുല്‍സും ബിന്‍ത് അബൂബക്കറിന്റെ അടുത്തേക്ക് അയച്ചു. എന്നിട്ടവരോട് ഇങ്ങനെ പറഞ്ഞു: ‘ഇവന് പത്തു തവണ മുലപ്പാല്‍ ഊട്ടുക എങ്കില്‍ ഇവന് എന്റെ അടുത്ത് (വീട്ടില്‍) പ്രവേശിക്കാമല്ലോ.’ സാലിം പറയുന്നു: ഉമ്മുകുല്‍സും എനിക്ക് മൂന്നു തവണ മുലപ്പാല്‍ തന്നു. പിന്നീടെനിക്ക് രോഗമായി. അതിനാല്‍ എനിക്ക് മൂന്നു തവണ മാത്രമേ മുലപ്പാല്‍ തരാന്‍ സാധിച്ചുള്ളൂ. ഉമ്മുകുല്‍സൂം എനിക്ക് പത്തു തവണ മുലപ്പാല്‍ തരാതിരുന്നത് കാരണത്താല്‍ (വലുതായപ്പോള്‍) ഞാന്‍ ആഇശയുടെ അടുത്ത് പ്രവേശിക്കില്ലായിരുന്നു” (മുവത്വഅ്: 2/603)
ചെറുപ്രായത്തില്‍ ഉമ്മുകുല്‍സൂമിന്റെ മുലപ്പാല്‍, ബന്ധം സ്ഥാപിതമാകുന്ന നിലയ്ക്ക് പൂര്‍ണമായും കുടിക്കാതിരിക്കുന്നത് മൂലം ആഇശ(റ)യുമായി മുലകുടിയിലെ ബന്ധം സ്ഥാപിതമായില്ല. അതു കാരണത്താല്‍ ആഇശ (റ) തന്നെ വലുതായപ്പോള്‍ അവരുടെ വീട്ടില്‍ പ്രവേശിപ്പിക്കില്ലായിരുന്നു എന്ന് ചുരുക്കം. വലിയ പുരുഷന്മാര്‍ മുലപ്പാല്‍ കുടിച്ചാല്‍ മുലകുടി ബന്ധം സ്ഥാപിതമാകും എന്നതായിരുന്നു ആഇശ(റ)യുടെ വാദമെങ്കില്‍ സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമ്മറിനെ വലിയ പുരുഷനായതിനുശേഷവും, സഹോദരിയുടെ മുലപ്പാല്‍ നല്‍കിയതിനുശേഷം തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാമായിരുന്നില്ലേ? അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. മുലപ്പാല്‍ ഊട്ടപ്പെടുന്ന ‘രിജാല്‍’ (പുരുഷന്മാര്‍) എന്നതുകൊണ്ട് ആഇശ (റ) ഉദ്ദേശിച്ചത്, മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ആണ്‍കുട്ടികളെ മാത്രമാണ്.
(b) ”കുട്ടികള്‍ക്ക് (الصبيان) അവര്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കാന്‍ – ചെറുപ്രായത്തില്‍ മുലപ്പാല്‍ ഊട്ടുവാന്‍ ആഇശ (റ) തന്റെ സഹോദരന്‍ അബ്ദുര്‍റഹ്‌മനിബ്‌നു അബൂബക്കറിനോട് കല്‍പ്പിക്കുമായിരുന്നു”. (ബദാഇഉ സ്വനാഇഅ്: 4/6, ശര്‍ഹു മുഖ്തസറു ത്വഹാവി: 3/325) ഇവിടെ ആഇശ (റ) ഉദ്ദേശിച്ച പ്രായം വളരെ വ്യക്തമാണ്. കുട്ടികള്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കുവാന്‍- ചെറുപ്രായത്തില്‍ തന്നെ മുലപ്പാല്‍ ഊട്ടുവാനാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഇവിടെയും, ‘പുരുഷന്മാര്‍’ എന്നതുകൊണ്ട് മുതിര്‍ന്ന പുരുഷന്മാരെയല്ല, പ്രായപൂര്‍ത്തിയെത്താത്ത എന്നാല്‍ മുലകുടി പ്രായം കഴിഞ്ഞ ആണ്‍കുട്ടികളെയാണ് അവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം. ഹദീഥില്‍ ‘രിജാല്‍’ (പുരുഷന്മാര്‍) എന്നത് ലിംഗഭേദത്തെ കുറിക്കാനാണ്, പ്രായത്തെ കുറിക്കാനല്ല ആഇശ (റ) ഉപയോഗിച്ചതെന്ന് പൗരാണികവും പ്രാമാണികവുമായ അറബി ഡിക്ഷണറികളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (താജുല്‍ ഉറൂസ്: 29/34, അല്‍ കാമൂസുല്‍ മുഹീത്: 1/1297, ലിസാനുല്‍ അറബ്: 11/265, അല്‍ കാമില്‍ ഫില്ലുഗത്തി വല്‍ അദബ്: 1/100)
(c) വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നതല്ല, മറിച്ച് മുലകുടി പ്രായമായ രണ്ടു വയസ്സു കഴിഞ്ഞ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകും എന്ന് മാത്രമാണ് ആഇശയുടെ അഭിപ്രായം എന്നതിനാലാണ് അതിനെതിരെ, ആഇശ (റ)യുടെ അഭിപ്രായം തിരുത്തിക്കൊണ്ട് എതിരഭിപ്രായം പ്രകടിപ്പിച്ച ഉമ്മുസലമ (റ) ‘തൊട്ടിലില്‍ വെച്ച് തന്നെ മുലകുടിച്ചാലെ’ (حتي يرضع في المهد) മുലകുടി ബന്ധം സ്ഥാപിതമാകൂ എന്ന പദപ്രയോഗം തന്നെ ഉപയോഗിച്ചത്. (മുസ്‌നദു അഹ്‌മദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223) അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ആഇശയുടെ ഒറ്റപ്പെട്ട അഭിപ്രായം, വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നല്ല മറിച്ച്, മുലകുടി പ്രായമായ രണ്ട് വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും മുലപ്പാല്‍ നല്‍കുക വഴി മുലകുടി ബന്ധം സ്ഥാപിതമാകും എന്നു മാത്രമാണ്. അതും തീര്‍ത്തും അവരുടെ ഒറ്റപ്പെട്ട ഒരഭിപ്രായം മാത്രമാണത്. അതുകൊണ്ടാണ് മറ്റു പ്രവാചകപത്‌നിമാരെല്ലാം അവരെ ആ വിഷയത്തില്‍ എതിര്‍ത്തതും തിരുത്തിയതും.
അതിനാല്‍ ആഇശ(റ)യുടെ ഈ ഒറ്റപ്പെട്ട അഭിപ്രായത്തെ ദുര്‍വ്യാഖ്യാനിച്ച് അശ്ലീലതകള്‍ വിതറുവാനുള്ള മിഷണറി നുണ ഫാക്ടറികളുടെ ഉദ്യമം വളരെ തരംതാഴ്ന്ന പ്രവര്‍ത്തനമായിപ്പോയി. ചെറിയ ആണ്‍കുട്ടികള്‍ക്കു മുലയൂട്ടുന്നതിലൂടെ, അതും സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലാതെ തളികയില്‍ പിഴിഞ്ഞ് കുടിപ്പിക്കപ്പെടുന്നതിലൂടെ (വുജൂര്‍) ബന്ധുക്കളായാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാലും അവരുടെ സാന്നിധ്യം അന്യപുരുഷ സാന്നിധ്യമാകില്ലല്ലോ എന്ന് കണക്കുകൂട്ടിയാണ് ഇത്തരമൊരു നയം ആഇശ (റ) സ്വീകരിച്ചത്.
‘മുലയൂട്ടല്‍’ വിവാദം ഇനിയും അവസാനിക്കാത്ത ‘സുവിശേഷ വേലകള്‍’
രണ്ടു വയസ്സിനുള്ളില്‍ വിശപ്പടങ്ങും വിധം അഞ്ചു തവണയെങ്കിലും മുലയൂട്ടിയാല്‍ മാത്രമേ, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാകൂ എന്ന കണിശമായ കര്‍മശാസ്ത്ര വിധി നിഷ്‌കര്‍ഷിച്ച ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനും വൈകൃതവും പ്രാകൃതവുമായ ഒരു ധര്‍മ്മശാസ്ത്രമായി അതിനെ ചിത്രീകരിക്കുവാനും വേണ്ടി മിഷണറി നുണ ഫാക്ടറികള്‍ കൈവെച്ചത് ‘സഹ്‌ല-സാലിം മുലപ്പാലൂട്ടല്‍’ സംഭവമാണ്. സാലിമിന്റെ വിഷയത്തില്‍ മാത്രം, അദ്ദേഹത്തിന്റെ മാതാവ് സഹ്‌ലയുടെ തീവ്ര ദുഃഖത്തിന് ഒരു പോംവഴിയായി – ഇളവ് നല്‍കപ്പെട്ട ഒരു കാര്യമാണ് അതെന്ന് വ്യക്തമായിട്ടും ആ സംഭവത്തെ ഇത്രമേല്‍ മ്ലേച്ഛമായവതരിപ്പിച്ചു എന്നതു മാത്രമല്ല ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് ‘കുഞ്ഞാടുകള്‍’ ചെയ്ത ക്രൂരത. ഒരു കുഞ്ഞിനും ഒരിക്കലും മുലയൂട്ടാന്‍ സാധ്യമല്ലാത്ത, ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത പ്രവാചക പത്നി ആഇശ (റ) അത്തരത്തില്‍ ‘മുലയൂട്ടല്‍’ നടത്തിയിരുന്നു എന്ന പച്ചക്കള്ളം പടച്ചുണ്ടാക്കാന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ ഹദീഥുകളില്‍ കൈവെച്ചു. എന്നിട്ടും അരിശം തീരാതെ ആഇശയുടെ പ്രസ്തുത വിഷയകമായ ഒറ്റപ്പെട്ട അഭിപ്രായത്തെ ഉയര്‍ത്തിക്കാട്ടി വീണ്ടും അശ്ലീലതകള്‍ക്ക് പഴുതു തപ്പി നടന്നു. അതും അവരുടെ അഭിപ്രായത്തെ വസ്തുതാവിരുദ്ധമായ നിലയില്‍ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട്. ഇനിയും തീര്‍ന്നിട്ടില്ല ഇവരുടെ മഹത്തായ ‘സുവിശേഷ വേല’കള്‍. തന്റെ ഒറ്റപ്പെട്ട അഭിപ്രായത്തില്‍ നിന്നും അഥവാ മുലകുടി പ്രായം (രണ്ടു വയസ്സ്) കഴിഞ്ഞതും എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്തതുമായ ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ തളികയില്‍ പിഴിഞ്ഞു കുടിപ്പിച്ചാല്‍ ‘ബന്ധം’ സ്ഥാപിതമാകും എന്ന അഭിപ്രായത്തില്‍ നിന്നും പിന്നീട് ആഇശ (റ) മടങ്ങിയിട്ടുണ്ട് എന്ന വസ്തുത ഈ ‘കുഞ്ഞാടുകള്‍’ മറച്ചുവെച്ചിട്ടുണ്ടെന്നതും കൂടി നാം അറിയണം. അപ്പോള്‍ നമുക്ക് മനസ്സിലാകും മിഷണറി പക്ഷം വിമര്‍ശനമാണോ അല്ല വിരോധമാണോ പ്രകടിപ്പിക്കുന്നതെന്ന്.
ഇമാം കാസാനി പറഞ്ഞു: ”എന്നാല്‍ ആഇശ (ഈ വിഷയത്തിലുള്ള) നയം അവര്‍ തിരുത്തുകയുണ്ടായി എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘രക്തവും മാംസവും മുളപ്പിക്കുന്നതല്ലാത്ത (കൈകുഞ്ഞായിരിക്കുമ്പോളല്ലാത്ത) മുലകുടി വിവാഹബന്ധം നിഷിദ്ധമാക്കില്ല (മുലകുടി ബന്ധം സ്ഥാപിതമാകില്ല)” (ബദാഇഉസ്വനാഇ: 4/6) ‘തൊട്ടിലില്‍ വെച്ചുതന്നെ മുല കുടിച്ചാലെ’ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നും (മുസ്‌നദു അഹമ്ദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223) ‘അല്ലാഹുവാണേ, സാലിമിന്റെ വിഷയത്തില്‍ മാത്രമായി (ഖാസ്) പ്രവാചകന്‍ അനുവദിച്ചു കൊടുത്ത ഇളവായിരുന്നു അത് (ആ ഇളവ് എല്ലാവര്‍ക്കും ബാധകമല്ല)’ (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്മദ്: 26660, സുനനു അബൂദാവൂദ്: 2061) എന്നുമുള്ള പ്രവാചക പത്‌നി ഉമ്മുസലമ(റ)യുടെ തിരുത്ത് ആഇശ (റ) സ്വീകരിച്ചു എന്നും, തന്റെ ഒറ്റപ്പെട്ട പൂര്‍വ്വ അഭിപ്രായത്തില്‍ നിന്നും അവര്‍ മടങ്ങിയെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമാക്കിയിരിക്കെ അതെല്ലാം മറച്ചുവച്ചുകൊണ്ട് ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ‘ദൈവത്തിന്റെ കുഞ്ഞാടുകള്‍’ക്കെങ്ങിനെ കഴിഞ്ഞു. മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നുണകഥയും പൊക്കിപ്പിടിച്ച് ഇപ്പോഴും യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിമര്‍ശകര്‍ ചോദിക്കുന്നു ‘പ്രവാചകന്റെ ഈ കല്പന നടപ്പിലാക്കുവാന്‍ ഈ കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീകള്‍ തയ്യാറാകുമോ? തങ്ങളുടെ ഭാര്യമാരെ കൊണ്ട് ഈ പ്രവാചക നിര്‍ദ്ദേശം നടപ്പില്‍ വരുത്തുവാന്‍ മുസ്‌ലിം പുരുഷന്മാര്‍ ഒരുക്കമാണോ?’ എന്ന്. പാവം! സാധുക്കള്‍ വല്ലതും അറിയുന്നുണ്ടോ ഇതു മിഷണറി ‘സുവിശേഷ വേല’ മാത്രമാണെന്ന കഥ.!!!
മുഹമ്മദ് നബി സ്ത്രീ പീഢകനായിരുന്നു എന്ന് വ്യക്തമാക്കുന്ന നിവേദനങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ കാണാം. ‘ശൗത്ത്’ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു തോട്ടത്തില്‍ വെച്ച് ‘ജൗന്‍’ ഗോത്രത്തിലെ ഉമൈമ:ബിന്‍ത് ശറാഹീല്‍ എന്ന സ്ത്രീയെ പ്രവാചകന്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അവര്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ കടന്നുപിടിക്കാന്‍ പോലും മടിയില്ലാതിരുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് മാനവികതയുടെ പ്രവാചകനായി വിലയിരുത്തുക?
ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ വ്യത്യസ്ത പരമ്പരകളിലൂടെ ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പച്ചക്ക് ദുര്‍വ്യാഖാനിച്ചിരിക്കുകയാണിവിടെ. ഉമൈമ: ബിന്‍ത് ശറാഹീലുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച നിവേദനങ്ങള്‍ വായിച്ചാല്‍ സംഭവം പ്രവാചക ജീവിതത്തിലെ ഒരു പുഴുകുത്തല്ലെന്നും മറിച്ച് പ്രവാചകന്റെ മഹാമനസ്‌കതയും സഹിഷ്ണുതയും കാരുണ്യവും അനുവാചകര്‍ക്ക് ബോധ്യപ്പെടുക മാത്രമാണുണ്ടാവുക എന്ന ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെ ഹദീഥുകളില്‍ നിന്നും തങ്ങള്‍ക്ക് കൈവെക്കാനൊക്കുന്നതു മാത്രം തിരഞ്ഞുപിടിച്ചു ദുര്‍വ്യാഖ്യാനിച്ചു ദുഷിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്‌ലാംവിമര്‍ശകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഏതാനും ചില നിവേദനങ്ങള്‍ താഴെ കൊടുക്കുകയാണ്. ഒരൊറ്റ വായനയിലൂടെ തന്നെ ഏതൊരാള്‍ക്കും എളുപ്പം ഗ്രഹിക്കാന്‍ സാധിക്കുന്ന ഒരു വിഷയത്തെ പോലും ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനിക്കുവാന്‍ ഇസ്‌ലാം വിമര്‍ശകര്‍ക്ക് യാതൊരു ലജ്ജയുമില്ലെന്നത് അവരുടെ സംസ്‌കാരത്തിന് നേരെയുള്ള ചൂണ്ടുവിരലാണ്.
”ഹംസത്തിബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: ഒരിക്കല്‍ പ്രവാചകനോടൊപ്പം(സ) ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അവിടെ ഞങ്ങളിരുന്നു. ഞങ്ങളോട് അവിടെ ഇരിക്കാൻ പ്രവാചകൻ (സ) പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു അവര്‍. ഉമൈമ: ബിന്‍ത് ശറാഹീല്‍ എന്നായിരുന്നു അവരുടെ നാമം. അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് അല്ലാഹുവിന്റെ ദൂതൻ (സ) പ്രവേശിക്കുകയും ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ?’ അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തയാക്കാനായി തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിങ്ങളില്‍ നിന്നും ഞാൻ അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘ശരണം തേടുവാന്‍ ഏറ്റവും അർഹനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുക.” (ബുഖാരി: 5255)
”പ്രവാചകൻ (സ) ഉമൈമ: ബിന്‍ത് ശറാഹീലിനെ വിവാഹം ചെയ്തു. അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ കൈകൾ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് തിരികെ സ്വഗൃഹത്തിലേക്ക് പോകാന്‍ യാത്രാ സൗകര്യങ്ങള്‍ ചെയ്യാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനും പ്രവാചകൻ (സ) അബൂ ഉസൈദിനോട് കല്പിച്ചു.” (ബുഖാരി: 5256)
”ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്‌രിയോട് ചോദിച്ചു: ‘പ്രവാചകൻ(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്?’ അദ്ദേഹം പറഞ്ഞു: ‘എന്നോട് ആഇശ(റ)യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി. ജൗന്‍ ഗോത്രക്കാരിയെ പ്രവാചകന്റെ(സ) അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.” (ബുഖാരി: 5254)
ഉമൈമ: ബിന്‍ത് ശറാഹീലീനെ പ്രവാചകൻ (സ) വിവാഹം ചെയ്തിരുന്നു എന്ന വസ്തുത മറച്ചു പിടിച്ചു കൊണ്ട് പ്രസ്തുത സംഭവം വിമര്‍ശകര്‍ അവതരിപ്പിക്കാറ് എന്ന് മുകളിലെ മൂന്ന് ഹദീസുകളും ഒരുമിച്ചു വെച്ച് വായിക്കുമ്പോൾ സുതരാം വ്യക്തമാവുന്നു. പ്രവാചകനെ പെണ്ണു പിടുത്തക്കാരനായും പരസ്ത്രീകളെ കടന്നുപിടിക്കുന്ന വ്യക്തിയായും താറടിക്കുകയാണ് ഈ ദുര്‍വ്യാഖ്യാന കസര്‍ത്ത് നടത്തുന്നതിന് പിന്നിലെ ചേതോവികാരം. താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാപരമായ ഒരു നപടിയെ എത്ര നികൃഷ്ടമായാണ് ഇസ്‌ലാംവിമര്‍ശകര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ
“സ്ത്രീകളെ അവർക്ക് വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ട സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു.
പ്രവാചകന് (സ) ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം കൂടെ താമസിപ്പിക്കുവാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. കാരണം അവിടുന്ന് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒരു പെണ്ണിനെ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവളുടെ താല്‍പര്യം അന്വേഷിക്കുന്ന പതിവില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അതിനെതിരെ ഒരു ശബ്ദവുമവിടെ ഉയരുകയില്ല. ഇവിടെ പ്രവാചകന്‍ (സ) മാതൃകയാവുകയാണ്. താന്‍ വിവാഹം ചെയ്ത ഒരു സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞ നിമിഷം അവളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും നിര്‍ഭയത്വത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന പ്രവാചകന്‍, ഒരു രാഷ്ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധിപനാണെന്ന വസ്തുതയും ചേര്‍ത്തു മനസ്സിലാക്കുമ്പോള്‍ എത്രമാത്രം ആദരവും താല്‍പര്യവുമാണ് ആ വ്യക്തിത്വത്തിനോട് തോന്നേണ്ടത്. ഇസ്‌ലാം വിമര്‍ശകര്‍ക്ക് പക്ഷെ അത്തരം ഊഷ്മളമായ ചിന്തയും വികാരവുമൊന്നും ഉണ്ടാവുകയില്ല. കാരണം അവരുടെ ഹൃദയം കടുത്തു പോയിരിക്കുന്നു. ഊഷരമായ ചിന്തയും വികാരവുമാണ് അവരെ നയിക്കുന്നത്. വെറുപ്പും വിദ്വേഷവും മാത്രമാണ് അവരെ ഭരിക്കുന്നത്.
സമാധാനിപ്പിക്കാനായി -അതും സ്വന്തം ഭാര്യയുടെ മേൽ- കൈ വെക്കാൻ തുനിഞ്ഞതിനെ ‘കേറിപ്പിടിക്കലാക്കി’ ചിത്രീകരിക്കാനുള്ള ‘അപാരമായ കഴിവ് ‘ അഗമ്യഗമനത്തേയും, ബലാൽസംഗത്തേയും ശവരതിയേയുമെല്ലാം പ്രണയിക്കുന്നവരുടെ ‘ഹൈപ്പർ സെക്ഷ്വാലിറ്റിയുടെ'(Hypersexuality)ഭാഗമാണ്. ഇത്തരക്കാർക്ക് ഒരു തെറാപ്പിസ്റ്റിനെ സംഘടിപ്പിച്ച് കൊടുക്കുന്നതിന് പകരം സ്റ്റേജും, പേജും നൽകി സമൂഹത്തിലേക്ക് അഴിച്ചു വിടുന്നതാണ് ഭൗതികവാദികൾ മത വിശ്വാസികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.
ചരിത്രനിമിഷങ്ങളെ നാം തിരിച്ചൊന്ന് വിഭാവനം ചെയ്തു നോക്കൂ; ഉമൈമ: ബിന്‍ത് ശറാഹീലിന്റെ മനോഗതങ്ങളിലൂടെ. എന്തായിരിക്കും അവരുടെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന വികാരങ്ങളും വിചാരങ്ങളും. തന്നെ വിവാഹം ചെയ്ത ആളോട്, അദ്ധേഹത്തെ തനിക്ക് ഇഷ്ടമല്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ കണ്ടത് ശാന്തവും മാന്യവുമായ പ്രതികരണമാണ്. ഒരു നിമിഷം പോലും അവളെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിധേയമാക്കാന്‍ ശ്രമിക്കാതെ, സമ്മാനങ്ങള്‍ നല്‍കി സ്വന്തം ഗൃഹത്തിലേക്ക് അവള്‍ക്ക് യാത്രാസൗകര്യമൊരുക്കിയ ഇസ്‌ലാമിക രാഷ്ട്രനായകനെ അവളുടെ ഹൃദയം എത്രമാത്രം ആദരിച്ചിട്ടുണ്ടാകും. തന്റെ നാട്ടിൽ തിരിച്ചെത്തിയ ഉമൈമ പ്രവാചകനുമായുള്ള ദാമ്പത്യ ജീവിതം ഉപേക്ഷിച്ചതിൽ പിന്നീട് ഖേദിക്കുകയും, ‘തനിക്ക് അമളി പറ്റി പോയി’ എന്ന് പറയുകയും ചെയ്തതായി ചരിത്രത്തിൽ തന്നെ കാണാം. (ഫത്ഹുൽ ബാരി: 9:314)
പക്ഷേ ഇസ്‌ലാം വിമര്‍ശകരുടെ വരണ്ട ഹൃദയങ്ങള്‍ക്ക് അത്തരം വിഭാവനങ്ങള്‍ അന്യമാണ്. ഹൃദയങ്ങളില്‍ അവര്‍ സൂക്ഷിച്ചിവെച്ചിരിക്കുന്ന ഇസ്‌ലാമിനോടുള്ള വെറുപ്പും വിദ്വേഷവും അവരെ എത്രമാത്രം ഊഷരവും വൃത്തിഹീനവുമായ മനോഗതിക്കാരാക്കിയിരുന്നു.! കഷ്ടം.!!
നബി (സ) യുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം ഉയർത്തിക്കാണിച്ച് അദ്ദേഹം വർഗീയവാദിയായിരുന്നുവെന്ന് സ്ഥാപിക്കുവാൻ കൊടിയ നബി വിമർശകർക്കു പോലും കഴിഞ്ഞിട്ടില്ല.വർഗീയതയുടെ ലാഞ്ചനപോലുമില്ലാതെ ജീവിച്ചയാളായിരുന്നു പ്രവാചകനെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് സംഭവങ്ങൾ ആ മഹത്ജീവിതത്തിൽ കാണാൻ കഴിയും.
ഹിജ്റയോടനുബന്ധിച്ച ഒരു സംഭവം നോക്കുക. അല്ലാഹുവിന്റെ മാര്ഗെത്തില്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം അല്ലാഹുവുണ്ടാകുമെന്ന പാഠം നൽകുന്ന സംഭവമാണ് ഹിജ്‌റ. മൂന്നുദിവസത്തെ ഗുഹാവാസത്തിനു ശേഷം, റബീഉല്‍ അവ്വല്‍ ഒന്നാം തിയ്യതി രാത്രിയാണ് യഥ്‌രിബ് ലക്ഷ്യമാക്കിയുള്ള നബിസംഘത്തിന്റെ യാത്രയാരംഭിച്ചത്. നബി (സ) യും അബൂബക്കറും (റ) അദ്ദേഹത്തിന്റെ ദാസനായ ആമിറുബ്‌നു ഫുഹൈറയും വഴികാട്ടിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖത്ത് അല്‍ ലൈഥിയുമടങ്ങുന്ന നാലുപേരുടെ സംഘം എട്ടാം തിയ്യതി തിങ്കളാഴ്ച പകൽ സമയത്ത് യഥ്‌രിബിന്റെ കവാട നഗരിയായ ഖുബായില്‍ എത്തുന്നതിനിടയിലെ സംഭവങ്ങളിലൂടെ നബി (സ) നിരവധി പാഠങ്ങള്‍ ലോകത്തിന് നല്കു്കയുണ്ടായി. നബിസംഘത്തിലെ വഴികാട്ടിയെപ്പറ്റി ബുഖാരിയിലെ നിവേദനത്തില്‍ പറയുന്നത് 'സത്യനിഷേധികളായ ഖുറൈശികളുടെ മതത്തിലായിരുന്നു അയാള്‍'(സ്വഹീഹുല്‍ ബുഖാരി, കിതാബുഫദാഇലില്‍ അന്സാ്ര്‍) എന്നാണ്. കീല്‍ ഗോത്രക്കാരനും അബ്ദുബ്‌നു അദിയ്യിന്റെ സന്തതികളില്‍ പെട്ടയാളും വിദഗ്ധനായ വഴികാട്ടിയുമായിരുന്ന അദ്ദേഹമായിരുന്നു മക്കയില്‍ നിന്ന് യഥ്‌രിബിലെത്തുവോളം പ്രവാചകന് (സ) വഴികാട്ടിയായി കുടെയുണ്ടായിരുന്നതെന്ന യാഥാര്ഥ്യംക.
തങ്ങളുടെ പലായന വിവരവും ഥൗര്‍ ഗുഹയിലെ താമസവിവരവും മൂന്നു ദിവസങ്ങൾക്കുശേഷമുള്ള യാത്രാവിവരവുമെല്ലാം മുസ്‌ലിമല്ലാത്ത ഒരു വിശ്വസ്തനുമായി നേരത്തെതന്നെ പങ്കുവെക്കുന്നതില്‍ പ്രവാചകൻ (സ)യാതൊരുവിധ അനൗചിത്യവും ദർശിച്ചില്ല. അബ്ദുല്ലാഹിബ്‌നു ഉറൈഖത്താകട്ടെ തന്നെ ഏല്പിതച്ച ദൗത്യം ഭംഗിയായി നിര്വഹഹിക്കുകയും ചെയ്തു. യാത്രയിലോ യാത്രയ്ക്കു മുമ്പോ നബി (സ) യുടെ ശത്രുക്കളെ അറിയാതെ, അവര്ക്ക് പരിചയമില്ലാത്ത വഴികളിലൂടെ, തികച്ചും സുരക്ഷിതവുമായി മുഹമ്മദ് നബി (സ) യെ അദ്ദേഹം യഥ്‌രിബിലെത്തിച്ചു. നബി (സ) യെ ഒറ്റിക്കൊടുക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാന്‍ അദ്ദേഹം സന്നദ്ധമായില്ല; അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് നൂറ് ഒട്ടകം ലഭിക്കുമായിരുന്നിട്ടും നബി (സ) യോടുള്ള വാഗ്ദത്തം പാലിച്ചുകൊണ്ട് മുശ്‌രിക്കുകളുടെ പാരിതോഷികം വേണ്ടെന്നുവെക്കുകയാണ് ഇബ്‌നു ഉറൈഖത്ത് ചെയ്തത്. വിശ്വസ്തരാണെങ്കില്‍, അമുസ്‌ലിംകളെപ്പോലും സുപ്രധാനമായ ദൗത്യങ്ങള്‍ ഏൽപിക്കാമെന്ന് പഠിപ്പിക്കുന്നതാണ് അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെ ഹിജ്‌റയിലെ വഴികാട്ടിയായി നിശ്ചയിച്ച മുഹമ്മദ് നബി (സ) യുടെ നടപടി. വഞ്ചിക്കുകയില്ലെന്നുറപ്പുള്ളവരെ, അവരുടെ മതം നോക്കാതെത്തന്നെ രഹസ്യങ്ങള്‍ വരെ ഏൽപിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പ്രവാചകനില്‍ വർഗീതയവിദ്വേഷത്തിന്റെ കുഴലൂത്തുകാരനെ തിരയുന്നവര്‍ ഹിമപാളികൾക്കിടയില്‍ അഗ്നി അന്വേഷിക്കുന്നതുപോലുയുള്ള വൃഥാവ്യായാമമാണ് ചെയ്യുന്നത്.
മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹു ചന്ദ്രനെ പിളര്‍ത്തിയെന്നും മക്കക്കാര്‍ അതിന് സാക്ഷികളായെന്നും പറയുന്ന ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ അടിസ്ഥാനരഹിതവും അസ്വീകാര്യവുമാണ്. കാരണം, ചാന്ദ്രപിളര്‍പ്പ് ചരിത്രപരമായി സ്ഥാപിക്കപ്പെട്ടതോ ശാസ്ത്രീയമായി സംഭവ്യമോ അല്ല. ഇനി ചാന്ദ്രപ്പിളര്‍പ്പും പുനസമാഗമവും അത്യത്ഭുതകരമായി സംഭവിച്ചാല്‍ തന്നെ അതിന്റെ ഭൗതികാഘാതങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ദൃശ്യമാകേണ്ടതാണ്. അങ്ങനെ യാതൊന്നും ഇന്നുവരെ കണ്ടെത്താനായിട്ടില്ല. പ്രവാചകന്റെ മഹത്വം വര്‍ധിപ്പിച്ചു കാണിക്കുന്നതിനുവേണ്ടി നിര്‍മിക്കപ്പെട്ട ഒരു വ്യാജകഥയാണ് ചാന്ദ്രപ്പിളര്‍പ്പിന്റേത് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മിഷനറി വെബ്‌സൈറ്റുകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങളില്‍ കഴമ്പില്ലേ?
ഇല്ല. പ്രവാചകത്വത്തിന് തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മക്കന്‍ ബഹുദൈവാരാധകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായും സത്യവിശ്വാസികള്‍ക്കുള്ള അനുഗ്രഹമായും അല്ലാഹു സംഭവിപ്പിച്ച നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍കൊണ്ട് നിബിഢമാണ് നബിജീവിതമെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. പ്രവാചകത്വത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലയളവിനെ സമൃദ്ധമാക്കി ആകാശത്തുനിന്ന് ഭൂമിയിലേക്കവതരിപ്പിക്കപ്പെടുകയും ക്വുര്‍ആന്‍ ആയി ക്രോഡീകരിക്കപ്പെടുകയും ചെയ്ത ആറായിരത്തില്‍പരം ദിവ്യവചസ്സുകള്‍ തന്നെയായിരുന്നു അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ക്വുര്‍ആനിനു പുറമെ, അല്ലാഹുവില്‍നിന്ന് ലഭിച്ച വിസ്മയകരങ്ങളായ സഹായങ്ങളായും സംരക്ഷണങ്ങളായും കിറുകൃത്യമായ പ്രവചനപ്പുലര്‍ച്ചകളായും മനുഷ്യസാധ്യമല്ലാത്ത യാത്രാനുഭവങ്ങളായും പ്രകൃതിയിലും തീന്‍മേശയിലും മനുഷ്യശരീരങ്ങളിലും വരെ പ്രകടമായ അത്ഭുതങ്ങളായും ദിവ്യദൃഷ്ടാന്തങ്ങള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന് സാക്ഷി പറഞ്ഞുകൊണ്ടേയിരിന്നിട്ടുണ്ട്.
അത്തരത്തില്‍ ചരിത്രം രേഖപ്പെടുത്തിയ അനേകം അത്ഭുത സംഭവങ്ങളിലൊന്നു മാത്രമാണ് ചന്ദ്രന്റെ പിളര്‍പ്പും പുനസമാഗമവും. പരിശുദ്ധ ക്വുര്‍ആന്‍ തന്നെ നേര്‍ക്കുനേരെ പരാമര്‍ശിച്ചിട്ടുള്ളതും അതുകൊണ്ടുതന്നെ മുസ്‌ലിം ലോകത്ത് സുപ്രസിദ്ധവുമാണ് ഈ സംഭവം. ചാന്ദ്രപിളര്‍പ്പിനെക്കുറിച്ച് ക്വുര്‍ആന്‍ സംസാരിച്ചതിന്റെ ആശയമിങ്ങനെയാണ്:
”ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.” (54: 1-3)
അന്തിമ പ്രവാചകന്റെ ദൈവിക ദൃഷ്ടാന്തമെന്ന നിലയില്‍ ചന്ദ്രന്‍ പിളര്‍ന്നുവെന്നും പക്ഷേ എത്ര വലിയ അത്ഭുതങ്ങള്‍ കണ്ടാലും മാരണമോ ജാലവിദ്യയോ ആയി തള്ളുകയാണ് മക്കയിലെ പല സത്യനിഷേധികളുടെയും രീതിയെന്നും അത്തരക്കാര്‍ ഈ മഹാത്ഭുതത്തെയും ആ ഗണത്തില്‍പ്പെടുത്തി തള്ളിയെന്നുമുള്ള വിവരങ്ങള്‍ ചാന്ദ്രപിളര്‍പ്പിനെക്കുറിച്ച് ഈ ക്വുര്‍ആന്‍ വചനങ്ങള്‍ നല്‍കുന്നുണ്ട്. ക്വുര്‍ആന്‍ വചനങ്ങളെല്ലാം പ്രവാചകകാലഘട്ടത്തിലേതാണെന്ന കാര്യം ചരിത്രപരമായി അവിതര്‍ക്കിതമാംവിധം സ്ഥാപിക്കപ്പെട്ടതാണ്. ആകാശത്ത് ചന്ദ്രന്റെ പിളര്‍പ്പ് ദൃശ്യമാവുകയും അതിനെ ദൈവിക ദൃഷ്ടാന്തമായി പരിഗണിക്കാന്‍ വിസമ്മതിച്ച ചില മക്കക്കാര്‍ പ്രസ്തുത ദൃശ്യത്തിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ നബിനാവിലൂടെ മക്ക കേട്ടതാണ്; അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ മറ്റെല്ലാ ക്വുര്‍ആന്‍ വചനങ്ങളെയും പോലെ സമകാലീനരായ അവിശ്വാസികള്‍ക്കിടയില്‍ നിരന്തരമായി അവ പാരായണം ചെയ്ത് പ്രഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മക്കയിലെ ഒരു ബഹുദൈവാരാധകനും ഈ ക്വുര്‍ആന്‍ വചനങ്ങളെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തു രംഗത്തുവന്നില്ല. അതിനര്‍ത്ഥം ചന്ദ്രന്‍ പിളര്‍ന്നതിന് ബഹുദൈവാരാധകരടക്കമുള്ള പല മക്കക്കാരും സാക്ഷിയായിയെന്നും അതിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കുതര്‍ക്കങ്ങളുന്നയിക്കുക മാത്രമാണവര്‍ ചെയ്തതെന്നുമുള്ളതിനുള്ള അനിഷേധ്യമായ ചരിത്രരേഖകളായി പരാമൃഷ്ട ക്വുര്‍ആന്‍ വചനങ്ങള്‍ മാറുന്നുവെന്ന് തന്നെയാണ്.
മദീനയിലേക്കുള്ള പലായനത്തിന്റെ ഉദ്ദേശം അഞ്ചു വര്‍ഷം മുമ്പ് ഒരു പൗര്‍ണമി രാവിലാണ് നബി തിരുമേനി (സ) തന്റെ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ചന്ദ്രന്‍ പിളര്‍ന്നുമാറുന്നത് കാണിച്ചുകൊടുത്തത് എന്നാണ് ചരിത്രകാരന്‍മാരുടെ പൊതുവായ അഭിപ്രായം. ചാന്ദ്രപിളര്‍പ്പ് ദൃശ്യമായതിനുള്ള ചരിത്രരേഖ ക്വുര്‍ആന്‍ മാത്രമല്ല; പ്രത്യുത മക്കയില്‍ പ്രവാചകന്റെ സമകാലീനരായവരില്‍ നിന്നുള്ള വിശ്വസ്തമായ ധാരാളം നിവേദനങ്ങള്‍ കൂടിയാണ്. മുഹമ്മദ് നബി(സ)യുടെ കാലത്ത് ചന്ദ്രന്‍ രണ്ടുഭാഗങ്ങളായി പിളര്‍ന്നുമാറിയെന്നു പറയുന്ന ഒട്ടനവധി ഹദീഥുകളാണ് ആധികാരികതയില്‍ ആര്‍ക്കും സംശയമില്ലാത്ത അനേകം പരമ്പരകള്‍ വഴി ഏറ്റവും പ്രാമാണികമായ ഹദീഥ് സമാഹാരങ്ങളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്രവാചകകാലം മുതല്‍ക്കുള്ള ഓരോ തലമുറയിലും അനേകമാളുകള്‍ ഒരുമിച്ച് കൈമാറി വന്നുവെന്ന് (മുതവാതിര്‍) പറയാനാകുംവിധം വിഖ്യാതവും അനിഷേധ്യവുമാണ് ഈ ഹദീഥുകളിലെ സംഭവവിവരണങ്ങള്‍. സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുത്തഫ്‌സീറിലും കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറിലും സ്വഹീഹുമുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറിലും ചന്ദ്രന്‍ രണ്ടായി പിളര്‍ന്നുനീങ്ങിയെന്ന് ഖണ്ഡിതമായി പ്രസ്താവിക്കുന്ന ഹദീഥുകളുണ്ട്. മക്കക്കാര്‍ പ്രവാചകനോട് ദൃഷ്ടാന്തങ്ങള്‍ക്കുവേണ്ടി ചോദിച്ചപ്പോഴാണ് നബി (സ) ചന്ദ്രന്‍ പിളരുന്നത് കാണിച്ചുകൊടുത്തതെന്ന് സൂചിപ്പിക്കുന്ന ഹദീഥുകള്‍ സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറിലും കിതാബു ഫദാഇലി അസ്‌വ്ഹാബിന്നബിയിലും കാണാന്‍ കഴിയും. സംഭവം നടക്കുമ്പോള്‍ നബി (സ) മക്ക നഗരത്തിന് തൊട്ടപ്പുറത്തുള്ള മിനായിലായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറില്‍നിന്ന് മനസ്സിലാക്കാനാകും.
ചന്ദ്രന്‍ പിളര്‍ന്നുണ്ടായ രണ്ട് കഷ്ണങ്ങളില്‍ ഒന്ന് ഒരു പര്‍വതത്തിന്റെ ഒരു വശത്തും മറ്റേത് മറുവശത്തുമായി നിന്നുവെന്നും അപാരമായ വ്യക്തതയുണ്ടായിരുന്ന ആ പിളര്‍ന്നുമാറല്‍ ദൃശ്യത്തെ ചൂണ്ടി പ്രവാചകന്‍ (സ) കൂടെയുണ്ടായിരുന്നവരോട് ‘സാക്ഷിയായിക്കൊള്ളുക’ എന്നു പറഞ്ഞുവെന്നും സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുത്തഫ്‌സീറിലെയും സ്വഹീഹുമുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറിലെയും ഹദീഥുകളിലുണ്ട്. വിസ്മയകരമായ ഈ അനുഭവങ്ങള്‍ക്ക് സാക്ഷിയായി പ്രവാചക സന്നിധിയിലുണ്ടായിരുന്നവരില്‍ താനുമുള്‍പ്പെട്ടിരുന്നതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) സാക്ഷ്യപ്പെടുത്തിയത് മുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് തന്റെ പ്രവാചകത്വത്തിന് തെളിവായി അല്ലാഹു ചന്ദ്രനെ രണ്ടു ഭാഗമാക്കി മാറ്റിനിര്‍ത്തുന്നത് അദ്ദേഹം തന്റെ ചുറ്റുമുണ്ടായിരുന്ന ചിലര്‍ക്ക് കാണിച്ചുകൊടുത്തുവെന്ന ഇസ്‌ലാമിക പാരമ്പര്യത്തിന് ചരിത്രപരമായ അടിത്തറയില്ലെന്ന മിഷനറി വാദം ശുദ്ധ അസംബന്ധമാണെന്ന് ക്വുര്‍ആനും ഹദീഥുകളും പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ഒട്ടനേകം അനിഷേധ്യമായ രേഖീകരണങ്ങളുള്ള ചാന്ദ്രപ്പിളര്‍പ്പ് നടന്നത് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലാണെന്ന് പറയുന്നതായിരിക്കും ശരി.
ഇങ്ങനെയൊരു സംഭവം കണ്ടതായി ഹിജാസിനു പുറത്തുള്ള ആരും രേഖപ്പെടുത്തിയിട്ടില്ലെന്നു വാദിച്ചാണ് ചില മിഷനറിമാര്‍ ചന്ദ്രന്‍ പിളര്‍ന്നതിന്റെ ചരിത്രപരത നിഷേധിക്കുവാന്‍ ശ്രമിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ചന്ദ്രന്റെ ദൃശ്യത ഒരു സമയത്തും ഭൂഗോളത്തില്‍ എല്ലാ ഭാഗത്തും ഒരു പോലെയല്ലെന്നും മക്കയുടെ ചക്രവാളം പങ്കിടുന്ന ഭൂപ്രദേശങ്ങളില്‍ തന്നെ മുന്‍പ്രഖ്യാപനമോ ആഗോളശ്രദ്ധ നേടിയ വിളംബരങ്ങളോ ഇല്ലാതെ ആകാശത്ത് പൊടുന്നനെ സംഭവിക്കുകയും ഏതാനും സമയത്തിനകം അവസാനിക്കുകയും ചെയ്ത ഒരു സംഭവം ശ്രദ്ധിക്കപ്പെടാതെ പോവുക തികച്ചും സ്വാഭാവികമാണെന്നും വാനനിരീക്ഷണം ആധുനിക കാലത്തേതുപോലെ വ്യവസ്ഥാപിതമായിത്തീരാത്ത ഒരു കാലത്ത് അസാധാരണമായ ഒരു ആകാശക്കാഴ്ചക്ക് നിരീക്ഷകക്കുറിപ്പുകളുടെ ആധിക്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ബാലിശമാണെന്നും മേഘപടലങ്ങളോ ഏതാനും സമയം എന്തു സംഭവിച്ചുവെന്ന് മനസ്സിലാകാതിരിക്കലോ മതി ഇത്തരമൊരു സന്ദര്‍ഭം കുറേ പ്രദേശങ്ങളുടെ ‘ചരിത്ര’ത്തില്‍ നിന്ന് ‘പുറത്താകാന്‍’ എന്നും കണ്ടതെല്ലാം എല്ലാ കാലത്തും എല്ലാ മനുഷ്യരും രേഖപ്പെടുത്താറില്ലെന്നും രേഖപ്പെടുത്തിയതെല്ലാം ചരിത്രഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞിട്ടില്ലെന്നുമുള്ള ലളിതവസ്തുതകള്‍ മാത്രം കണക്കിലെടുത്താല്‍ മതി ഈ പരിശ്രമങ്ങള്‍ എന്തുമാത്രം അര്‍ത്ഥശൂന്യമാണെന്നു മനസ്സിലാകാന്‍.
മക്കയില്‍ സാക്ഷികളുണ്ടായതിന് അനിഷേധ്യമായ ചരിത്രരേഖകളുള്ള ഒരു ആകാശദൃശ്യത്തെ തള്ളിക്കളയുവാനുള്ള യാതൊരു ന്യായവും മിഷനറിമാരുന്നയിക്കുന്ന മറുവാദങ്ങളിലൊന്നുമില്ലെന്നു സാരം. പ്രവാചകകാലഘട്ടത്തിലെ ചാന്ദ്രപ്പിളര്‍പ്പിന് സാക്ഷിയാവുകയോ അതിന്റെ വാര്‍ത്തകളോട് പ്രതികരിക്കുകയോ ചെയ്ത ഇന്‍ഡ്യന്‍ രാജാക്കന്‍മാരെ സംബന്ധിച്ച പ്രചുരപ്രചാരമാര്‍ജ്ജിച്ച പാരമ്പര്യങ്ങളിലേക്ക് ഇവിടെ പ്രവേശിക്കാത്തത് അവയ്ക്ക് ചരിത്രപരത ഇല്ലെന്നുവന്നാലും ചാന്ദ്രപ്പിളര്‍പ്പ് ദൃശ്യം ഒരു ചരിത്രസംഭവമാണെന്ന യാഥാര്‍ത്ഥ്യത്തെ അതൊരിക്കലും ബാധിക്കാന്‍ പോകുന്നില്ല എന്നതിനാലാണ്.
ചാന്ദ്രപ്പിളര്‍പ്പ് ആകാശത്ത് മക്കക്കാര്‍ക്ക് ദൃശ്യമായിയെന്നുറപ്പിക്കുകയാണ് ചരിത്രത്തിന്റെ ദൗത്യം; ആ ദൗത്യമാണ് ചരിത്രശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ നാം ചര്‍ച്ച ചെയ്ത രേഖകള്‍ നിര്‍വഹിക്കുന്നത്. പ്രസ്തുത ദൃശ്യം എങ്ങനെയുണ്ടായതാണെന്ന് പറയാന്‍ ചരിത്രത്തിന് കഴിഞ്ഞുകൊള്ളണമെന്നില്ല. ചന്ദ്രനെ അല്ലാഹു ഒരമാനുഷിക ദൃഷ്ടാന്തമെന്ന നിലയില്‍ പിളര്‍ത്തിയതാണെന്ന മുഹമ്മദ് നബി(സ)യുടെ വിശദീകരണം വിശ്വാസത്തിന്റെ മണ്ഡലത്തിലുള്ളതാണ്. മിഷനറിമാര്‍ക്ക് പരമാവധി ചെയ്യാനാവുക ആ വിശദീകരണത്തോട് വിയോജിക്കുകയാണ്; മക്കയിലെ ബഹുദൈവാരാധകര്‍ ചെയ്തതുപോലെ. ചന്ദ്രന്‍ പിളര്‍ന്നതായുള്ള ഒരു പ്രതീതി തങ്ങളുടെ കണ്ണുകള്‍ക്കുണ്ടാകുന്ന കണ്‍കെട്ടാണ് മുഹമ്മദ് നബി (സ) നടത്തിയതെന്നാണ് അവര്‍ ആരോപിച്ചത്. ഇത് ചാന്ദ്രപ്പിളര്‍പ്പിന്റെ കാര്യത്തില്‍ മാത്രമല്ല, ക്വുര്‍ആന്‍ അടക്കമുള്ള മുഴുവന്‍ നബിദൃഷ്ടാന്തങ്ങളുടെയും കാര്യത്തില്‍ അവരുയര്‍ത്തിയ നിലപാടാണ്. തങ്ങള്‍ നിഷേധിച്ചുതള്ളിയ പ്രവാചകനിലൂടെ അത്യത്ഭുകരമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടുണ്ടായ അമ്പരപ്പ് മറച്ചുവെക്കാന്‍ യാതൊരാത്മാര്‍ത്ഥതയുമില്ലാതെ അവര്‍ പറഞ്ഞുേനാക്കിയ ഒഴിവുകഴിവ് മാത്രമാണതെന്ന് ചരിത്രം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്കു മനസ്സിലാകും. കണ്‍കെട്ടിന്റെ പരിമിതശേഷികള്‍കൊണ്ട് സാധ്യമാകുന്നവയല്ല തങ്ങള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന നബിയത്ഭുതങ്ങളെന്നും അവ ദൈവികമായ ഇടപെടലാകാനേ തരമുള്ളൂ എന്നും അവര്‍ക്ക് വ്യക്തമായിരുന്നു. ദുര്‍വാശിയില്‍ നിന്നുണ്ടായ കപട ആരോപണമായിരുന്നു ജാലവിദ്യയുടേത്. ചാന്ദ്രപിളര്‍പ്പ് സംഭവത്തിന്റെ വിശദാംശങ്ങള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സംഭവം മാരണജന്യമായ വ്യാജപ്രതീതിയോ മറ്റോ ആണെന്ന് വരുത്താന്‍, നമ്മള്‍ മാത്രമേ (നബിയുടെ തൊട്ടടുത്തുള്ളവര്‍) ഇങ്ങനെ കാണുന്നുണ്ടായിരിക്കുകയുള്ളൂ എന്നും അങ്ങനെ സംഭവിക്കുന്നത് കണ്‍കെട്ടായതുകൊണ്ടാണെന്നും മറ്റാരെങ്കിലും കണ്ടതായി തെളിഞ്ഞാല്‍ മാത്രമേ ഇത് ജാലവിദ്യയല്ലെന്നു വരൂ എന്നും അവര്‍ പ്രഖ്യാപിച്ചതായി ജാമിഉത്തിര്‍മിദിയിലെ കിതാബു തഫ്‌സീറില്‍ ക്വുര്‍ആനി അന്‍ റസൂലില്ലാഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഹദീഥില്‍ വായിക്കാന്‍ കഴിയും. സിഹ്ര്‍ എന്നവര്‍ വിളിച്ചിരുന്ന പലതരം കണ്‍കെട്ടു വിദ്യകളുടെ പരിമിതിയെക്കുറിച്ചുള്ള ബോധ്യമാണ് ഈ വര്‍ത്തമാനത്തില്‍ നിഴലിക്കുന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് പ്രഗല്‍ഭനായ ആദ്യകാല ക്വുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ അബൂ ജഅ്ഫര്‍ ഇബ്‌നു ജരീറുത്ത്വബ്‌രി തന്റെ ബൃഹദ് ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ ജാമിഉല്‍ ബയാനി അന്‍ തഅ്‌വീലി അയ്യുല്‍ ക്വുര്‍ആനില്‍ ചാന്ദ്രപ്പിളര്‍പ്പിനെ പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളുടെ (54: 1-3) വിശദീകരണക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയ നിവേദനത്തിലുണ്ട്. ചന്ദ്രന്‍ പിളര്‍ന്നത് കണ്ടുവോ എന്ന് ആ രാത്രി മക്കക്കു പുറത്തായിരുന്ന ഏതെങ്കിലും യാത്രക്കാരോട് ചോദിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഒരു യാത്രാസംഘത്തോട് അവര്‍ അന്വേഷിച്ചു. ‘അതെ, ഞങ്ങള്‍ അത് കണ്ടു’വെന്നായിരുന്നു അവരുടെ മറുപടി. അപ്പോഴാണ് ഈ ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. (കെയ്‌റോ, ദാറുല്‍ ഹിജ്ര്‍, 2001, Vol. 23, pp.106-7).
തങ്ങള്‍ കണ്ട ആകാശദൃശ്യം കണ്‍കെട്ടല്ലെന്ന് ഇതോടുകൂടി സത്യനിഷേധികള്‍ക്ക് ബോധ്യം വന്നുവെന്ന കാര്യമുറപ്പാണ്. കണ്‍കെട്ടിന് തങ്ങള്‍ തന്നെ വെച്ച മാനദണ്ഡങ്ങള്‍ ചാന്ദ്രപിളര്‍പ്പിനു ബാധകമല്ലെന്നു മനസ്സിലായിട്ടും പ്രസ്തുത വാദത്തിലവര്‍ ഉറച്ചുനിന്നത് സത്യത്തോട് വിമുഖരാകുമാറ് അവരില്‍ രൂഢമൂലമായിരുന്ന അഹങ്കാരം കൊണ്ടുമാത്രമാണെന്നര്‍ത്ഥം. ചന്ദ്രന്‍ പിളര്‍ന്നുനിന്ന ആകാശദൃശ്യം എന്ന അനിഷേധ്യമായ ചരിത്രസംഭവത്തെ മക്കന്‍ ബഹുദൈവാരാധകരുടെ കൂടെനിന്ന് മന്ത്രവാദവല്‍കരിക്കുവാനുള്ള ശ്രമങ്ങള്‍ ഇന്നും അഹങ്കാരത്തില്‍ നിന്നുമാത്രമാണ് നിര്‍ഗളിക്കുക; അതിനോട് സംവദിക്കാന്‍ ചരിത്രത്തിന്റെ ആയുധങ്ങള്‍ മാത്രം മതിയാകില്ല.
യഥാര്‍ത്ഥത്തില്‍, പ്രവാചകന്‍മാരിലൂടെ വെളിപ്പെടുന്ന അത്ഭുതസംഭവങ്ങളെ ജാലവിദ്യയോ മാരണമോ വഴിയുള്ള കണ്‍കെട്ടായി തള്ളിക്കളഞ്ഞ് പടച്ചവനു കാണിക്കാന്‍ കഴിയുന്നതൊക്കെ കാണിക്കാന്‍ കഴിയുന്ന സൂപ്പര്‍ പവറുകളായി കണ്‍കെട്ടുകാരെ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അസംബന്ധ നാടകക്കാര്‍ ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. കണ്‍കെട്ടുകാരുടെ ചെപ്പടിവിദ്യകളുമായി താരതമ്യം പോലുമില്ലാത്ത മഹാത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്നു മനസ്സിലായിട്ടും അവയെ ഇപ്രകാരം തള്ളിക്കളഞ്ഞ നിര്‍ഭാഗ്യവാന്‍മാരെ സംബന്ധിച്ച് വിവിധ പ്രവാചകന്‍മാരെകുറിച്ച ബൈബിള്‍ കഥനങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടും നബി(സ)യുടെ കാര്യം വരുമ്പോള്‍ അതേ നിര്‍ഭാഗ്യത്തിലേക്ക് മുഖം കുത്തുന്ന ദുര്യോഗമാണ് മിഷനറിമാര്‍ക്ക് സംഭവിക്കുന്നത്.
വടി നിലത്തിട്ടാല്‍ സര്‍പ്പമാകുന്ന ദൈവികദൃഷ്ടാന്തവുമായി രാജസദസ്സിലേക്കു കടന്നുവന്ന മോശെയോടും അഹറോനോടും അത് കണ്‍കെട്ടാണെന്ന് വാദിക്കുകയും കൊട്ടാരത്തിലെ ആസ്ഥാന കണ്‍കെട്ടുകാരെക്കൊണ്ടുവന്ന് അവരുടെ കയറുകളും വടികളുംവെച്ച് ‘പ്രതീതി സര്‍പ്പങ്ങളെ’ ഉണ്ടാക്കിപ്പിക്കുകയും മോശെയുടെ സര്‍പ്പം തങ്ങളുടെ വ്യാജസര്‍പ്പങ്ങളെ വിഴുങ്ങുന്നതുകണ്ട് മോശെയുടേത് കണ്‍കെട്ടല്ലെന്നു കണ്‍കെട്ടുകാര്‍ക്കടക്കം ബോധ്യം വന്നിട്ടും ‘കണ്‍കെട്ടുവാദ’ത്തില്‍ ധാര്‍ഷ്ഠ്യത്തോടെ നിലനില്‍ക്കുകയും ചെയ്ത ഫറോവയെക്കുറിച്ച് ക്വുര്‍ആന്‍ വിശദമായും (20: 9-71) ബൈബിള്‍ അല്‍പം കൂടി ചുരുക്കിയും (പുറപ്പാട് 7: 1-13) -വിശദാംശങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ടെങ്കിലും- വിശദീകരിക്കുന്നുണ്ട്. ഫറോവയുടെ അനന്തരഗാമിത്വമാണ് തങ്ങള്‍ക്കുവേണ്ടതെന്ന് തീരുമാനിക്കുവാന്‍ മിഷനറിമാര്‍ക്ക് തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ട്; പക്ഷേ അത് മോശെയുടെയും യേശുവിന്റെയും മേല്‍വിലാസത്തിലാകുമ്പോഴാണ് നമുക്ക് സങ്കടം! ഫറോവയുടെ മനഃശാസ്ത്രം കടമെടുക്കുന്നതു കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്.
പ്രപഞ്ചനാഥന്‍ മോശെക്കുവേണ്ടി ചെങ്കടല്‍ പിളര്‍ത്തിയതും (പുറപ്പാട് 14: 21-31) ജലം രക്തമാക്കി മാറ്റിയതും (പുറപ്പാട് 7: 14-25) അഹറോനുവേണ്ടി വെറും വടിയില്‍ തളിരും പൂവും കായുമുണ്ടാക്കിയതും (സംഖ്യ 17: 1-10) യോശുവക്കുവേണ്ടി പ്രളയകാലത്ത് ജോര്‍ദ്ദാന്‍ നദിയുടെ ഒഴുക്കു നിര്‍ത്തിയതും (യോശുവ 3: 1-17) ബാലാമിനോട് അദ്ദേഹത്തിന്റെ കഴുതയെക്കൊണ്ട് സംസാരിപ്പിച്ചതും (സംഖ്യ 22: 22-30) ഏലിശക്കുവേണ്ടി മരിച്ച കുട്ടിക്ക് ജീവന്‍ നല്‍കിയതും (1 രാജാക്കന്‍മാര്‍ 17: 5-24) അടക്കമുള്ള പഴയനിയമപ്രകാരമുള്ള അത്ഭുതങ്ങളിലും യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവുമെല്ലാം അത്ഭുതങ്ങളില്‍ കുതിര്‍ത്തുനിര്‍ത്തുന്ന പുതിയ നിയമവിവരണങ്ങളിലും കണ്ണുമടച്ച് വിശ്വസിക്കുന്ന മിഷനറിമാര്‍ മുഹമ്മദ് നബി(സ)യെ വായിക്കുമ്പോള്‍ മാത്രം മുഴുവന്‍ പ്രവാചകന്‍മാരുടെയും ശത്രുപക്ഷത്തുനിന്ന കണ്‍കെട്ടു സിദ്ധാന്തത്തില്‍ അഭയം തേടുന്നത്. ബൈബിള്‍ കഥകളില്‍ വിവരിക്കപ്പെടുന്ന അത്ഭുതങ്ങളെക്കാള്‍ എന്ത് ‘അവിശ്വസനീത’യാണ് നബിജീവിതത്തിലെ ദൃഷ്ടാന്തങ്ങളില്‍ മിഷനറിമാര്‍ ‘കൂടുതലായി’ കാണുന്നത്?
ബൈബിള്‍, വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ല. അതുകൊണ്ടുതന്നെ ബൈബിള്‍ വിവരണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരത്ഭുതത്തെയും സ്ഥിരീകരിക്കാനാവില്ല. മിഷനറിമാര്‍ വിശ്വസിക്കുന്ന അത്ഭുതങ്ങള്‍ മിക്കതും യാതൊരു ചരിത്രപരതയുമില്ലാത്തതാണെന്ന് അതിനാല്‍ തന്നെ പറയാനാകും. എന്നാല്‍ ചന്ദ്രവിഭജനമടക്കമുള്ള നബിദൃഷ്ടാന്തങ്ങളുടെ കാര്യമതല്ലെന്ന് നാം കണ്ടു. ചരിത്രപരമായി സ്ഥാപിക്കാനാവാത്ത അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ചരിത്രം പൂര്‍ണമായി രേഖീകരിച്ച മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ അത്ഭുതങ്ങളെ തള്ളിക്കളയുന്നതിലെ യുക്തി എന്താണ്?
അത്ഭുതങ്ങളെ സംബന്ധിച്ച വിശ്വാസിയുടെ സങ്കല്‍പത്തെ പരിഗണിക്കുന്ന ആര്‍ക്കും ചാന്ദ്രപിളര്‍പ്പുമായി ബന്ധപ്പെട്ട മിഷനറി വിമര്‍ശനങ്ങളുടെ അന്തസാര ശുന്യത ബോധ്യപ്പെടാതിരിക്കില്ല. ഒരു പ്രവാചകന്റെ കൈക്ക് സംഭവിച്ചുവെന്ന് ചരിത്രപരമായി സ്ഥിരീകരിക്കപ്പെടുന്നതോടുകൂടിത്തന്നെ പ്രസ്തുത അത്ഭുതങ്ങളെ ദൈവിക ദൃഷ്ടാന്തങ്ങള്‍ എന്ന നിലക്ക് മനസ്സിലാക്കുക എന്നതാണ് വിശ്വാസപരമായ സമീപനം. ‘അത്ഭുത’ങ്ങളുടെ മണ്ഡലം വിശ്വാസമാണെന്നു പറയുവാനുള്ള കാരണമതാണ്. ശാസ്ത്രത്തെ ഈ ചര്‍ച്ചയിലേക്കു വലിച്ചിഴക്കുവാനുള്ള മിഷനറി ശ്രമം ഏറ്റവും വലിയ അശ്ലീലമായിത്തീരുന്നതും അതുകൊണ്ടു തന്നെ. പ്രപഞ്ചവും പദാര്‍ത്ഥവും അവ സാധാരണഗതിയില്‍ പിന്തുടരുന്ന നിയമങ്ങള്‍വെച്ച് മനസ്സിലാക്കുകയാണ് ശാസ്ത്രത്തിന്റെ ധര്‍മം. അത്ഭുതങ്ങള്‍ ആ നിയമങ്ങളെ മറികടന്ന് സംഭവിക്കുന്ന കാര്യങ്ങളാണെന്നും അതുകൊണ്ടാണ് അവ അത്ഭുതങ്ങളാകുന്നതെന്നും മിഷനറിമാര്‍ക്കറിയില്ലേ? പിന്നെ അവയെ ‘ശാസ്ത്രീയമായി’ തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ന്യായമെന്താണ്?
പ്രാപഞ്ചിക നിയമങ്ങളെ അതിലംഘിച്ചുകൊണ്ട് എപ്പോഴെങ്കിലും എന്തെങ്കിലും നടക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’യെന്ന് തീര്‍ത്തും നിഷേധാത്മകമായി മറുപടി പറയുക ഭൗതികവാദികള്‍ മാത്രമാണ്. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന വസ്തുത അവരംഗീകരിക്കുന്നില്ലെന്നതാണ് അതിന്റെ കാരണം. പ്രപഞ്ചസ്രഷ്ടാവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചടുത്തോളം അവനാണ് സൃഷ്ടിലോകത്തിന്റെ നിയാമകന്‍. ‘സാധാരണ’യായി പിന്തുടരപ്പെടുന്ന പ്രാപഞ്ചിക നിയമങ്ങള്‍ നിര്‍മിച്ചത് അവനാണ്. ആ നിയമങ്ങള്‍ പ്രകാരമല്ലാതെ ചില കാര്യങ്ങള്‍ സംഭവിപ്പിച്ച് ‘അസാധാരണ’മായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിക്കുക സര്‍വശക്തനായ അവനെ സംബന്ധിച്ചേടുത്തോളം തീര്‍ത്തും സാധ്യമാണ്. അതുകൊണ്ടാണ് പ്രവാചകന്‍മാര്‍ക്ക് സാക്ഷീകരണമായി പ്രപഞ്ചനാഥന്‍ സംവിധാനിക്കുന്ന അത്ഭുതങ്ങളില്‍ വിശ്വാസി സംശയലേശമന്യേ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മിഷനറിമാര്‍ ബൈബിളിലെ അത്ഭുതകഥകളില്‍ വിശ്വസിക്കുന്നതും. മുകളിലുദ്ധരിച്ച ബൈബിള്‍ അത്ഭുതങ്ങളൊന്നും തന്നെ ശാസ്ത്രീയമായി വിശദീകരിക്കാനാവില്ല; ആകുമായിരുന്നെങ്കില്‍ അവ അത്ഭുതങ്ങളാവുകയും ചെയ്യുമായിരുന്നില്ല.
ശരീരത്തില്‍ തീയേറ്റാല്‍ ചൂടും പൊള്ളലുമുണ്ടാകുമെന്നേ ശാസ്ത്രത്തിന് പറയാനാകൂ. നംറൂദ് അഗ്നികുണ്ഠത്തിലേക്കെറിഞ്ഞ അബ്രഹാമിന് തീ തണുപ്പായത് ക്വുര്‍ആന്‍ പറയുന്നുണ്ട് (21: 68-70). വിഗ്രഹപൂജകനായ ബാബിലോണിയന്‍ രാജാവ് പ്രതിമാപൂജക്ക് വിസമ്മതിച്ച മൂന്ന് ജൂതപുരോഹിതന്‍മാരെ തീയിലെറിഞ്ഞപ്പോള്‍ അവര്‍ ഒരു പൊള്ളലുമേല്‍ക്കാതെ അഗ്നിനാളങ്ങളില്‍ സൈ്വരവിഹാരം നടത്തി പുറത്തുവന്ന കഥ ബൈബിളിലുണ്ട് (ദാനിയേല്‍ 3: 10-27). ഇവിടെ ശാസ്ത്രം നിസ്സഹായമാണ്. ദൈവം ഇടപെട്ടുവെന്നു കരുതുന്ന വിശ്വാസിയോടും ദൈവമില്ലെന്നതിനാല്‍ ഇത് അസംഭ്യവമാണെന്നു കരുതുന്ന അവിശ്വാസിയോടും ‘വിഷയം പരിധിക്കു പുറത്താണ്’ എന്നുമാത്രമേ ശാസ്ത്രത്തിന് പറയാന്‍ കഴിയൂ. ചന്ദ്രന്‍ പിളര്‍ന്നത് ‘ശാസ്ത്രീയമായി’ വിശദീകരിക്കാന്‍ ആവശ്യപ്പെടുന്ന മിഷനറിമാര്‍ മറക്കുന്നത് ഈ വസ്തുതയാണ്; അത്ഭുതങ്ങളെ സംബന്ധിച്ച് അവരും മുസ്‌ലിംകളുമെല്ലാം ഒരുപോലെയംഗീകരിക്കുന്ന പ്രാഥമിക വസ്തുതയെ. പ്രകൃതിനിയമങ്ങള്‍വെച്ച് സ്വാഭാവികമായി സംഭവിച്ചിട്ടില്ലാത്തുകൊണ്ടാണ് ചന്ദ്രന്റെ പിളര്‍പ്പ് ഒരു അത്ഭുതവും പ്രവാചകത്വത്തിനുള്ള തെളിവുമായതെന്നും അത്തരമൊരു പ്രതിഭാസത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സംശയം ദൈവം തമ്പുരാന്റെ ശക്തിവിശേഷങ്ങളെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുണ്ടാകുന്നതാണെന്നും തിരിച്ചറിയാന്‍ മതവും ശാസ്ത്രവും എന്താണെന്നതിനെക്കുറിച്ച പ്രാഥമിക ധാരണകള്‍ മാത്രമേ ആവശ്യമുള്ളൂ.
അത്ഭുതങ്ങളില്‍ വിശ്വസിക്കുകയും അവ ശാസ്ത്രീയമായി വിശദീകരണക്ഷമമാവുകയില്ലെന്നു തിരിച്ചറിയുകയും ഏതെങ്കിലും നിയമങ്ങളുടെ നിര്‍ബന്ധിത വരുതിക്കുള്ളിലുള്ളവനല്ല പടച്ചവനെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ തന്നെ ചാന്ദ്രപിളര്‍പ്പിനെ ശാസ്ത്രീയമായി നിഷേധിക്കുവാന്‍ ശ്രമിക്കുന്നത് അത് ഒരു വാനലോകാത്ഭുതമായതു കൊണ്ടാണെന്നാണ് ചില മിഷനറിമാര്‍ തങ്ങളുടെ ഊന്നലുകള്‍ കൊണ്ട് ധ്വനിപ്പിക്കുവാന്‍ ശ്രമിക്കാറുള്ളത്. വാനവും ചന്ദ്രനുമെല്ലാം സര്‍വശക്തന്റെ അധികാരപരിധിക്കു പുറത്താണെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്?
മണ്‍തരിയും പുല്‍ക്കൊടിയും മാത്രമല്ല, ഗ്രഹവും ഉപഗ്രഹവും നക്ഷത്രവുമെല്ലാം അവന്റേതു മാത്രമാണെന്നും അവയ്ക്കു നിയമങ്ങള്‍ നിശ്ചയിക്കുന്നതും ഇച്ഛിക്കുമ്പോള്‍ നിയമങ്ങള്‍ക്കു പുറത്തേക്ക് അവയെ കൊണ്ടുപോകുന്നതും അവന്‍ മാത്രമാണെന്നും എന്നാണ് ഇവരെല്ലാം തിരിച്ചറിയുക? ഭൂമിയും ചന്ദ്രനും സൂര്യനും ഗ്രഹങ്ങളുമെല്ലാമുള്‍ക്കൊള്ളുന്ന ഒരു സംവിധാനത്തില്‍ ചാന്ദ്രപിളര്‍പ്പ് സൃഷ്ടിക്കാവുന്ന ഭൗതിക ‘പ്രത്യാഘാത’ങ്ങളെക്കുറിച്ചാകുലപ്പെടുന്നവര്‍, ഇപ്പറഞ്ഞതൊക്കെയും അവന്റേതാണെന്നും ഭൗതികശാസ്ത്ര സമവാക്യങ്ങള്‍ പ്രകാരമുള്ള പ്രതിഫലനങ്ങള്‍ക്കിടം നല്‍കി മാത്രമല്ല, ‘ചുറ്റപാടുകളെ അറിയിക്കാതെ’യും കാര്യങ്ങള്‍ നടത്താന്‍ കഴിവുള്ളവനാണവന്‍ എന്നുമുള്ള സത്യങ്ങളാണ് മറന്നുപോകുന്നത്. ചന്ദ്രോപരിതലത്തില്‍ പിളര്‍പ്പിന്റെ അടയാളങ്ങള്‍ ശേഷിക്കുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നവര്‍, പിളര്‍ത്താന്‍ മാത്രമല്ല അടയാളങ്ങളൊന്നും ബാക്കിവെക്കാതെ ചേര്‍ക്കാനും പ്രപഞ്ചനാഥനു കഴിയുമെന്നും ചന്ദ്രോപരിതലത്തിലുള്ള എല്ലാ ‘അടയാള’ങ്ങളും നാം വായിച്ചുകഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുന്നതെന്തുകൊണ്ടാണ്?
അന്ധമായ നബിവിരോധം എന്താണ് ഒരു അത്ഭുതം എന്നും ആരാണ് പടച്ചവന്‍ എന്നുമുള്ള അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെപ്പോലും വിസ്മരിച്ചുകൊണ്ടുള്ള പരിമിതബുദ്ധിയുടെ ഉന്മാദത്തിലേക്കും ചോദ്യങ്ങളുടെ പ്രളയത്തിലേക്കും മിഷനറിമാരുടെ കൈപിടിച്ചുകൊണ്ടുപോകുന്നുണ്ടെങ്കില്‍, ഇതേ ഖഗോളശാസ്ത്ര’ജ്ഞാനം’ ബൈബിള്‍ വായിക്കാന്‍ കൂടി അവര്‍ക്കുപയോഗിക്കാവുന്നതാണ്! അഹറോന്റെയും മോശെയുടെയും മരണശേഷം മോവാബ് ദേശത്തുവെച്ച് ഇസ്രയേല്‍ സമൂഹത്തിന്റെ നായകത്വമേറ്റെടുത്തശേഷം അവരെയുംകൊണ്ട് ജോര്‍ദ്ദാന്‍ നദി മുറിച്ചുകടന്ന് വാഗ്ദത്ത കാനാന്‍ ദേശത്തെത്തിയ യോശുവ, അമോര്യ രാജാക്കന്‍മാരുമായി നടത്തിയ യുദ്ധത്തില്‍ സമയം കൂടുതല്‍ ലഭിക്കാന്‍ വേണ്ടി സൂര്യനെ ഗിബയോണ്‍ താഴ്‌വരക്കു മുകളിലും ചന്ദ്രനെ അയ്യലോണ്‍ താഴ്‌വരക്കുമുകളിലും ഒരു ‘ദിവസം’ മുഴുവന്‍ ‘നിശ്ചലമാക്കി’ നിര്‍ത്തിയതിനെക്കുറിച്ച് (യോശുവ 10: 12-14) അവരുടെ അഭിപ്രായമെന്താണ്?
യേശു കുരിശില്‍ തറക്കപ്പെട്ടതിന്റെ ‘ഫലമായി’ ‘സൂര്യപ്രകാശം’ നിലച്ച് രാജ്യം മുഴുക്കെ മണിക്കൂറുകളോളം കനത്ത ‘ഇരുട്ട് പരക്കുകയും’ ദേവാലയത്തിലെ തിരശ്ശീല കീറുകയും ഭൂമി വിറക്കുകയും പാറകള്‍ പിളരുകയും ചെയ്തതിലെ (മത്തായി 27: 45-51, മാര്‍ക്കോസ് 15-33, ലൂക്കോസ് 23-44) ‘കാര്യകാരണ ബന്ധ’ത്തെയും ‘ശാസ്ത്രീയത’യെയും കുറിച്ച് അവര്‍ക്കെന്താണ് പറയാനുള്ളത്? ഒടുവിലൊടുവില്‍ നിങ്ങള്‍ നബി(സ)യെത്തോല്‍പിക്കാന്‍ പറഞ്ഞെത്തുന്നത് ഭൗതികവാദത്തിന്റെ അരമനയിലാണോ?
മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് മുസ്‌ലിംകള്‍ പറയുന്ന കഥ, വഹ്‌യിനെക്കുറിച്ച അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാക്കുന്നുണ്ട്. ദൈവികമായ പ്രചോദനമുണ്ടാകുമ്പോള്‍ ഉണ്ടാകേണ്ട സമാധാനത്തിനും സന്തോഷത്തിനും പകരം ഭയവിഹ്വലനായി വീട്ടില്‍ തിരിച്ചെത്തുന്ന മുഹമ്മദിനെയാണ് വെളിപാട് തുടങ്ങിയെന്ന് പറയപ്പെടുന്ന ദിവസം ചരിത്രത്തില്‍ നാം കാണുന്നത്. ദൈവദൂതനായ ജിബ്‌രീല്‍ തന്നെയാണ് പ്രവാചകനടുക്കല്‍ വന്നിരുന്നതെങ്കില്‍ ഇതാകുമായിരുന്നില്ല അനുഭവം. അതിനാല്‍ മുഹമ്മദ് നബിയ്ക്ക് നാല്‍പതാം വയസ്സിലുണ്ടായിയെന്ന് പറയപ്പെടുന്ന വെളിപാട് ദൈവത്തില്‍ നിന്നല്ലെന്ന കാര്യം സ്പഷ്ടമാണ്. പ്രവാചകത്വാരംഭവുമായി ബന്ധപ്പെട്ട നിവേദനങ്ങളെ വിശകലനം ചെയ്തുകൊണ്ട് നബി (സ) അനുഭവിച്ച വെളിപാട് ദിവ്യമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി നബിവിമര്‍ശകര്‍ ഉന്നയിക്കുന്ന പരാമൃഷ്ടവാദങ്ങള്‍ ന്യായമല്ലേ?
അല്ല. അന്തിമപ്രവാചകന് ദിവ്യവെളിപാടുകള്‍ കിട്ടിത്തുടങ്ങിയ സന്ദര്‍ഭത്തെക്കുറിച്ചുള്ള ചരിത്രരേഖകളൊന്നും പ്രസ്തുതവെളിപാടുകളുടെ ദൈവികതയെ സംശയാസ്പദമാക്കുന്ന യാതൊരു പരാമര്‍ശവും ഉള്‍ക്കൊള്ളുന്നില്ല. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും വഹ്‌യിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്.
1. മുഹമ്മദ് നബി(സ)ക്ക് പകല്‍വെളിച്ചം പോലെ സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ നിരന്തരമായി ഉണ്ടാകാന്‍ തുടങ്ങി. ഇതായിരുന്നു പ്രവാചകനുമായുള്ള ദൈവിക ആശയവിനിമയത്തിന്റെ ആരംഭം.
2. ഉറക്കത്തില്‍ താന്‍ കാണുന്ന സ്വപ്‌നങ്ങളുടെ പുലര്‍ച്ച പ്രവാചകനെ ചിന്താകുലനാക്കുകയും അദ്ദേഹം മക്കയിലെ ഒരു പര്‍വതത്തിനുമുകളിലുള്ള ഹിറാഗുഹയില്‍ ഏകാന്തനായി പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന ശീലം ആരംഭിക്കുകയും ചെയ്തു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കാവശ്യമായ ജീവിതവിഭവങ്ങളുമായി ഗുഹയില്‍ തങ്ങുകയും ശേഷം വീട്ടിലേക്ക് മടങ്ങി വീണ്ടും വിഭവശേഖരണം നടത്തി ഗുഹയിലേക്കുതന്നെ തിരിച്ചുപോവുകയുമായിരുന്നു പതിവ്.
3. ഇങ്ങനെ പ്രവാചകന്‍ ഗുഹയിലിരിക്കുന്ന ഒരു ദിവസമാണ് ക്വുര്‍ആന്‍ അവതരണത്തിന് സമാരംഭം കുറിച്ചുകൊണ്ട് ഒരു മലക്ക് പ്രവാചകനരികില്‍ പ്രത്യക്ഷപ്പെട്ടത്.
4. മലക്ക് പ്രവാചകനോട് ‘ഇക്വ്‌റഅ്’ (വായിക്കുക/ഓതുക) എന്ന് കല്‍പിച്ചു. ‘ഞാന്‍ വായിക്കാനറിയുന്നവനല്ല’ (മാ അന ബി ക്വാരിഅ്) എന്നായിരുന്നു നബി(സ)യുടെ മറുപടി. അപ്പോള്‍ മലക്ക് പ്രവാചകന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ശക്തിയോടെ അദ്ദേഹത്തെ പിടിച്ചുഞെരുക്കുകയും ശേഷം സ്വതന്ത്രനാക്കുകയും ചെയ്ത് ‘ഇക്വ്‌റഅ്’ എന്ന കല്‍പന ആവര്‍ത്തിച്ചു. വീണ്ടും പ്രവാചകന്‍ പഴയ മറുപടി തന്നെ പറഞ്ഞു. മലക്ക് വീണ്ടും പ്രവാചകനെ ഞെരുക്കുകയും സ്വതന്ത്രനാക്കുകയും കല്‍പന ആവര്‍ത്തിക്കുകയും ചെയ്തു. മൂന്നാം തവണയും ഇതേഘട്ടങ്ങള്‍ കടന്നപ്പോള്‍ മലക്ക് പരിശുദ്ധ ക്വുര്‍ആനില്‍ 96-ാം അധ്യായം സൂറത്തുല്‍ അലക്വിലെ ആദ്യത്തെ അഞ്ച് വചനങ്ങള്‍ പ്രവാചകനെ ഓതിക്കേള്‍പിച്ചു. ഇതായിരുന്നു ക്വുര്‍ആന്‍ അവതരണത്തിന്റെയും പ്രവാചകത്വത്തിന്റെയും തുടക്കം. പ്രസ്തുത വചനങ്ങളുടെ സാരം ഇപ്രകാരമാണ്: ”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക: നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.”
5. ഗുഹയില്‍ ഏകാന്തനായിരിക്കെ മലക്കുമായുണ്ടായ മുഖാമുഖവും തത്സസമയത്തെ അനുഭവങ്ങളും പ്രവാചകനെ ഭയവിഹ്വലനാക്കി. പരിഭ്രാന്തനായി അതിവേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയവുമായി വീട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം പത്‌നി ഖദീജ ബിന്‍ത് ഖുവയ്‌ലിദിനോട് (റ) തന്നെ പുതപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിറ നിന്ന് സാധാരണ നില കൈവരിക്കുവോളം പ്രവാചകന്‍ (സ) പുതച്ചുമൂടി നിന്നു. 6. അനന്തരം പുതപ്പില്‍നിന്ന് പുറത്തുവന്ന പ്രവാചകന്‍ ഉണ്ടായ സംഭവങ്ങള്‍ വിവരിക്കുകയും തനിക്ക് ഭയം അനുഭവപ്പെടുന്നുവെന്ന് പറയുകയും ചെയ്തു. അപ്പോള്‍ ഖദീജ (റ) ‘ഇല്ല, അല്ലാഹുവാണ് സത്യം, അല്ലാഹു അങ്ങയെ നിന്ദിക്കുകയില്ല. കാരണം അങ്ങ് ബന്ധുക്കളുടെ കാര്യം ശ്രദ്ധിക്കുന്നു, ദുര്‍ബലരുടെ ഭാരങ്ങള്‍ ചുമക്കുന്നു, ദരിദ്രര്‍ക്കും അശരണര്‍ക്കും സംരക്ഷണമേകുന്നു, അതിഥികളെ ആദരിക്കുന്നു, പ്രയാസപ്പെടുന്നവരെ സഹായിക്കുന്നു’ എന്നുപറഞ്ഞുകൊണ്ട് പ്രവാചകനെ ആശ്വസിപ്പിച്ചു. 7. പ്രവാചകനെ ആശ്വസിപ്പിച്ചശേഷം ഖദീജ അദ്ദേഹത്തെയും കൂട്ടി തന്റെ ബന്ധുവും ക്രൈസ്തവ-ജൂതഗ്രന്ഥങ്ങളില്‍ പ്രാവിണ്യമുണ്ടായിരുന്ന പണ്ഡിതനുമായിരുന്ന വറക്വത്ബ്‌നു നൗഫലിനടുത്തേക്കുപോയി. വറക്വ കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ട് അങ്ങേയറ്റം വൃദ്ധനായിത്തീര്‍ന്നിരുന്നു. പ്രവാചകനുണ്ടായ അനുഭവങ്ങള്‍ കേട്ട വറക്വ, മോശെ (മൂസ) പ്രവാചകന്റെയടുക്കലേക്ക് ദിവ്യവെളിപാടുമായി വന്ന മലക്ക് ജിബ്‌രീല്‍ തന്നെയാണ് ഹിറാ ഗുഹയില്‍ വന്നതെന്ന് പറയുകയും പ്രവാചകന്‍ തനിക്ക് ലഭിച്ചുതുടങ്ങിയ ദിവ്യവെളിപാടുകള്‍ പ്രബോധനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പൂര്‍വപ്രവാചകന്‍മാരെപ്പോലെ കടുത്ത എതിര്‍പ്പുകള്‍ നേരിടുമെന്നും മക്കയില്‍നിന്ന് പുറത്താക്കപ്പെടുമെന്നും അന്ന് ഒരു യുവാവായി നാട്ടിലുണ്ടാകണമെന്നും പ്രവാചകനെ പിന്തുണക്കാന്‍ കഴിയണമെന്നും താന്‍ ആഗ്രഹിച്ചുപോകുന്നുവെന്നും പറഞ്ഞു. പക്ഷേ ഈ കൂടിക്കാഴ്ച കഴിഞ്ഞ് അധികമാകും മുമ്പെ അദ്ദേഹം മരണപ്പെട്ടുപോയി.
പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണസമയത്ത് പ്രവാചകനുണ്ടായ പരാമൃഷ്ടാനുഭവങ്ങളില്‍ അസംഗതമായിട്ടെന്താണുള്ളതെന്ന് വ്യക്തമാക്കേണ്ടത് വിമര്‍ശകര്‍ തന്നെയാണ്. ഭൗതികവാദികളായ നബിവിമര്‍ശകര്‍ക്ക് വഹ്‌യ് എന്ന ആശയത്തെ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുക സ്വാഭാവികമാണ്. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് തന്നെയില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ സ്രഷ്ടാവ് മനുഷ്യര്‍ക്കായുളള ധാര്‍മികപദ്ധതി വെളിപാടുകള്‍ വഴി പ്രവാചകന്‍മാര്‍ക്കെത്തിച്ചു കൊടുക്കുന്നുവെന്ന ആശയത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല. അവരുടെ നിഷേധത്തിന് വഹ്‌യിന്റെ സമയത്തെ പ്രവാചകാനുഭവങ്ങളെ വിശകലനം ചെയ്തുകൊണ്ട് മറുപടി പറയുന്നത് അര്‍ത്ഥശൂന്യമാണ്. ദൈവാസ്തിത്വത്തെക്കുറിച്ചും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയെക്കുറിച്ചുമെല്ലാമുളള സംവാദങ്ങളാണ് അവരുമായി നടക്കേണ്ടത്. പടച്ചവനുണ്ടെന്നും വഹ്‌യ് എന്നൊരു സംവിധാനമുണ്ടെന്നും അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് വഹ്‌യിന്റെ പ്രവാചകാനുഭവങ്ങളെ അപഗ്രഥിക്കേണ്ട ആവശ്യമുണ്ടാകുന്നത്.
മിഷനറിമാര്‍ തീര്‍ച്ചയായും രണ്ടാമതുപറഞ്ഞ ഗണത്തില്‍ വരുന്നവരാണ്. പ്രവാചകനുണ്ടായത് ദൈവിക വെളിപാടല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹദീഥുകളിലുള്ള ഹിറാ വിവരണങ്ങളെ ഓറിയന്റലിസ്റ്റ് വ്യാഖാനങ്ങളെ ഉപജീവിച്ചുകൊണ്ട് അവര്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്തതിന് കയ്യും കണക്കുമില്ല. ആ വിമര്‍ശനങ്ങളെല്ലാം, സ്വാഭാവികമായും വഹ്‌യിന്റെ സമയത്ത് പ്രവാചകന്‍മാര്‍ക്കുണ്ടാകുന്ന അനുഭവങ്ങളെന്തൊക്കെയാണെന്ന് ബൈബിളുപയോഗിച്ച് വിശദീകരിച്ചശേഷം പ്രവാചകനുണ്ടായത് അത്തരത്തിലുള്ള അനുഭവങ്ങളൊന്നുമല്ലെന്ന് പറയാനാണ് അടിസ്ഥാനപരമായി ശ്രമിക്കുന്നത്. വഹ്‌യ് പ്രവാചകനില്‍ ഭൗതികമായി ഏതുതരം പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക എന്നതിനെ സംബന്ധിച്ച തെറ്റുപറ്റാത്ത ധാരണകള്‍ നാം സ്വരൂപിക്കേണ്ടത് ബൈബിളില്‍ നിന്നാണ് എന്ന നിലപാടാണ് ഈ വര്‍ത്തമാനത്തിന്റെ അടിത്തറ.
ബൈബിള്‍ നൂറുശതമാനവും ദൈവികമാണെന്നും അതില്‍ മനുഷ്യ നിഗമനങ്ങളിടം പിടിച്ചിട്ടില്ലെന്നും എഴുതപ്പെട്ട അതേ രീതിയില്‍ തന്നെ ബൈബിള്‍ പുസ്തകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും മിഷനറിമാര്‍ തെളിയിക്കുമ്പോള്‍ മാത്രമേ ബൈബിളുപയോഗിച്ച് മുഹമ്മദ് നബി(സ)യുടെ വഹ്‌യനുഭവങ്ങളെ നിരൂപണം ചെയ്യുന്നതിന് സാധൂകരണമുണ്ടാവുകയുള്ളൂ. ബൈബിളില്‍ വഹ്‌യിനെക്കുറിച്ച് ഏഴുതപ്പെട്ടിരിക്കുന്നതെന്നല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നതില്‍ -ബൈബിളിന്റെ ദൈവികത തെളിയിക്കപ്പെടാത്തിടത്തോളം കാലം- യാതൊരു യുക്തിയുമില്ല. ഇതുപോലെത്തന്നെ പ്രധാനമാണ് എല്ലാ പ്രവാചകന്‍മാരുടെയും വെളിപാടനുഭവങ്ങള്‍ ഒരുപോലെയായിരിക്കണമെന്ന് ശഠിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നതും. ദൈവം അവന്റെ പ്രവാചകന്‍മാരോട് സംസാരിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ആശയവിനിമയത്തിന് അവരെ വ്യത്യസ്ത അനുഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്?
ചില പ്രവാചകന്‍മാരുടെ വെളിപാട് സ്വീകരണസമയത്തെ അനുഭവങ്ങള്‍ തന്നെ എല്ലാ പ്രവാചകന്‍മാര്‍ക്കും അതുപോലെ ആവര്‍ത്തിക്കുമെന്ന് ദൈവം പറയാത്തിടത്തോളം കാലം അത്തരം താരതമ്യങ്ങള്‍ തന്നെ അപ്രസക്തമാണെന്നതാണ് വസ്തുത. നബി(സ)യുടെ വ്യക്തിനിഷ്ഠമായ വെളിപാടനുഭവങ്ങളെ ബൈബിളിന്റെ മാത്രം അടിസ്ഥാനത്തില്‍ തള്ളിക്കളയാന്‍ ശ്രമിക്കുന്നത് തീര്‍ത്തും ബാലിശമായ ഒരു മിഷനറി സങ്കുചിതത്വമാണെന്ന് ചുരുക്കം.
ഇനി, ഹിറാ അനുഭവങ്ങളെ ബൈബിളുപയോഗിച്ച് വിശകലനം ചെയ്താല്‍ അവയുടെ ദൈവികതയെ നിഷേധിക്കേണ്ടി വരുമോ എന്ന് നാം പരിശോധിക്കുക. ബൈബിളിനെ അന്ധമായി പിന്‍പറ്റുന്നവര്‍ക്കുമാത്രം ബാധകമായ ഒരു ചര്‍ച്ചയാണ് ഇത്. എങ്കിലും നാം പരിശോധനയ്ക്ക് മുതിരുക. പ്രവാചകന് സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ ഉണ്ടായിത്തുടങ്ങിയെന്നും അതായിരുന്നു അല്ലാഹു അദ്ദേഹവുമായി സംവദിക്കാനാരംഭിച്ച രീതി എന്നുമാണ് ഹദീഥ് ഒന്നാമതായി പറയുന്നത്. ബൈബിളികമായ വീക്ഷണത്തില്‍ ഇതിന് എന്ത് കുഴപ്പമാണുള്ളത്? നേരായിപ്പുലരുന്ന സ്വപ്‌നങ്ങള്‍ ഉറക്കില്‍ പ്രവാചകന്‍മാരെ കാണിക്കുന്നത് ദൈവത്തിന്റെ രീതിയാണെന്നു തന്നെയല്ലേ ബൈബിളും പറയുന്നത്? ജോസഫും (ഉല്‍പത്തി 37: 5-8), ജേക്കബും (ഉല്‍പത്തി 28: 12-14), അബ്രഹാമും (ഉല്‍പത്തി 15: 1), സോളമനും (1 രാജാക്കന്‍മാര്‍ 8: 5) എല്ലാം ദൈവത്താല്‍ സത്യസ്വപ്‌നങ്ങള്‍ കാണിക്കപ്പെട്ടതിനെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ ഉണ്ടെന്നിരിക്കെ മുഹമ്മദ് നബി(സ)ക്കുണ്ടായ സമാനമായ അനുഭവത്തെ ബൈബിളികമായ ഏത് പ്രതലമുപയോഗിച്ചാണ് മിഷനറിമാര്‍ക്ക് തള്ളിക്കളയേണ്ടി വരുന്നത്?
താന്‍ കാണാന്‍ തുടങ്ങിയ, അക്ഷരംപ്രതി പുലര്‍ന്നുകൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ പ്രവാചകനെ (സ) അത്യധികം ചിന്താകുലനാക്കുകയും ഒറ്റയ്ക്കിരിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്തതാണ് ഹിറയില്‍ പോയി പ്രാര്‍ത്ഥനകളില്‍ ശാന്തി കണ്ടെത്തുവാന്‍ ശ്രമിക്കുന്ന ഒരു സന്ദര്‍ഭം പ്രവാചകജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്ന ചരിത്രവസ്തുത, തിരുനബി(സ)ക്ക് കാണിക്കപ്പെട്ട സ്വപ്‌നങ്ങള്‍ക്കുപിന്നില്‍ ജിബ്‌രീല്‍ മലക്കുമായി മുഖാമുഖം കാണാനുള്ള ഇടത്തിലേക്ക് അദ്ദേഹത്തെ നയിച്ചുകൊണ്ടുപോവുക എന്ന ദൈവിക പദ്ധതിയുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. അന്തിമവേദഗ്രന്ഥം അവതരിപ്പിച്ചു തുടങ്ങാനുള്ള സാഹചര്യം പ്രവാചകജീവിതത്തില്‍ സൃഷ്ടിക്കുവാനും പ്രവാചകത്വത്തിന്റെ മൂര്‍ത്തമായ ആരംഭം കുറിക്കുവാനും വേണ്ടി പടച്ചവന്‍ മുഹമ്മദ് നബി(സ)യുമായുള്ള സംവേദനത്തിന്റെ ആമുഖം സ്വപ്‌നങ്ങള്‍ വഴി നിര്‍വഹിച്ചുതുടങ്ങിയതില്‍ ശുദ്ധമായ ബൈബിള്‍ കണ്ണിലൂടെ നോക്കിയാല്‍ പോലും അസാധാരണമായി യാതൊന്നുമില്ലെന്ന് നാം കണ്ടു.
ഇനി ഹിറയിലേക്ക് വരാം. ഹിറാ ഗുഹയില്‍ വന്ന് മലക്ക് പ്രവാചകനെ ക്വുര്‍ആന്‍ വചനങ്ങള്‍ കേള്‍പിച്ച അനുഭവത്തെയാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ഏറ്റവും പ്രധാനമായി ആക്രമിക്കാറുള്ളത്. മനഃശാസ്ത്രപരമായി പ്രസ്തുത സന്ദര്‍ഭത്തെ ഉപജീവിച്ചുകൊണ്ടുള്ള വിമര്‍ശനകാഠിന്യം തികച്ചും സ്വാഭാവികമാണ് എന്നുപറയുന്നതായിരിക്കും ശരി. കാരണം വെളിപാട് എന്നു പറയുമ്പോള്‍ അതിനെ കേവലം ഒരു ആന്തരിക പ്രചോദനമായി മാത്രം ചുരുക്കിയെഴുതാനാഗ്രഹിക്കുന്നവരാണ് മിഷനറിമാരെല്ലാം തന്നെ. തങ്ങള്‍ വേദഗ്രന്ഥമായി അവതരിപ്പിക്കുന്ന പഴയ-പുതിയ നിയമ പുസ്തകങ്ങളൊന്നും ദൈവമോ, ദൈവദൂതനോ ഏതെങ്കിലും പ്രവാചകനെ ഓതിക്കേള്‍പ്പിച്ചവയല്ലെന്നും പലരും പലകാലങ്ങളില്‍ സ്വന്തമായി എഴുതിയുണ്ടാക്കിയവയാണെന്നും ബോധ്യമുള്ളവര്‍ക്ക്, ദൈവം മനസ്സില്‍ സൃഷ്ടിക്കുന്ന ‘തോന്നലു’കള്‍ക്കനുസൃതമായി മനുഷ്യര്‍ സ്വന്തം വാചകങ്ങളില്‍ എഴുതിയുണ്ടാക്കുന്നവയാണ് വേദഗ്രന്ഥങ്ങള്‍ എന്ന് പറയേണ്ടി വരുന്നതില്‍ യാതൊരു അത്ഭുതത്തിനും വകയില്ല. ‘ദൈവനിവേശിതവും പരിശുദ്ധാത്മ പ്രചോദിതവുമാണ്, വാചകങ്ങള്‍ ദൈവികമല്ലെങ്കിലും വിശുദ്ധ ബൈബിള്‍’ എന്ന് സമാധാനിക്കുന്നവര്‍ക്കെങ്ങനെയാണ് തങ്ങള്‍ ശത്രുവായി കാണുന്ന മുഹമ്മദ് നബി(സ)ക്ക് ക്വുര്‍ആനിന്റെ പാഠം (text) ദൈവത്തിന്റെ മലക്ക് മൂര്‍ത്തമായി പ്രത്യക്ഷപ്പെട്ട് ഓതിക്കേള്‍പ്പിച്ചുതുടങ്ങി എന്ന വൃത്താന്തം അസ്വസ്ഥതയുണ്ടാക്കാതിരിക്കുക?
ക്വുര്‍ആനിലെ വചനങ്ങള്‍ നൂറുശതമാനം ദൈവികമാണെന്നും അവ അപ്പടി പ്രവാചകന് അവതരിപ്പിക്കപ്പെടുകയാണുണ്ടായതെന്നും വരുമ്പോള്‍ ബൈബിള്‍ ക്വുര്‍ആനുമായി താരതമ്യം പോലുമര്‍ഹിക്കുന്നില്ലെന്ന് തിരിച്ചറിയുന്നവരുടെ ആര്‍ക്കും പ്രവചിക്കാവുന്ന അസഹിഷ്ണുത മാത്രമാണ് ഹിറയില്‍ ചുറ്റിത്തിരിയുന്ന വിമര്‍ശകത്തൂലികകളുടെ മഷിയും ഊര്‍ജ്ജവുമെന്ന കാര്യം സ്പഷ്ടമാണ്. സത്യം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കെതിരായി വരുമ്പോള്‍ അസഹിഷ്ണുത കാണിക്കലല്ല മറിച്ച് അതിനോടുള്ള ശാത്രവം അവസാനിപ്പിക്കലാണ് രക്ഷയുടെ മാര്‍ഗമെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ നമുക്ക് കഴിയൂ. വെളിപാടിനെ ഒരു അന്തപ്രചോദനത്തിന്റെ മാത്രം തലമുള്ള മാനസികാനുഭൂതിയില്‍ ഒതുക്കി നിര്‍ത്തുകയല്ല അന്തിമപ്രവാചകന്റെ കാര്യത്തില്‍ പ്രപഞ്ചനാഥന്‍ ചെയ്തത്; മറിച്ച് അതിന്റെ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ തികച്ചും മൂര്‍ത്തമായി തന്റെ മലക്കിനെ പ്രവാചകനുമുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തുകയും ശാരീരികമായിത്തന്നെ പ്രവാചകനെ അതിശക്തമായി മലക്കിനെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയും ശേഷം സ്ഫുടമായ വാചകങ്ങളിലുള്ള സംഭാഷണത്തിന് അവസരമൊരുക്കയും ചെയ്യുകയാണ്. അകത്തുനിന്ന് നിര്‍ഗളിക്കുന്ന യാതൊന്നുമല്ല, മറിച്ച് പുറത്തുനിന്ന് പ്രവാചകനിലേക്ക് പ്രവഹിക്കുന്നതാണ് വഹ്‌യ് എന്ന് ഇതിനേക്കാള്‍ വ്യക്തമായി ഭൗതിക പരിതസ്ഥിതികളുപയോഗിച്ച് പ്രതിഫലിപ്പിക്കാനാവുകയില്ല തന്നെ. വെളിപാടു സ്വീകരണത്തിന്റെ ഏറ്റവും ഉയര്‍ന്നതും സുവ്യക്തവും തീവ്രവുമായ വൈയക്തികാനുഭവങ്ങളാണ് പ്രവാചകശ്രേഷ്ഠനുണ്ടായതെന്ന് സാരം. നബിവിദ്വേഷത്താല്‍ ഉന്മാദം ബാധിച്ച തലച്ചോറുകള്‍ക്ക് പടച്ചവന്‍ പ്രവാചകനു നല്‍കിയ ഈ തുല്യതയില്ലാത്ത ആദരവിനെ തമസ്‌കരിക്കേണ്ടി വരുന്നതിന്റെ രാഷ്ട്രീയം യാതൊരു വിശദീകരണവുമില്ലാതെ തന്നെ വ്യക്തമാണ്.
ഹിറയില്‍വെച്ച് പ്രവാചകനുണ്ടായ അനുഭവങ്ങളെ നാം പരിഗണിക്കുക. പ്രവാചകത്വമോ വെളിപാടുകളോ ദീര്‍ഘകാലത്തേക്ക് ഉണ്ടായിട്ടില്ലാത്ത മക്കയിലെ അറബ് സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, വേദപുസ്തകങ്ങളുമായി യാതൊരു പരിചയവുമില്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യന്‍ ആള്‍പാര്‍പ്പില്ലാത്ത ഒരു കൂറ്റന്‍ പര്‍വതത്തിന്റെ ചെങ്കുത്തായ ചെരുവിലുള്ള ഹിറ എന്ന ചെറിയ ഗുഹയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ദിവസം പൊടുന്നനെ അല്ലാഹുവിന്റെ ദിവ്യസന്ദേശവുമായി അതിശക്തനായ ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുകയും എഴുത്തോ വായനയോ അറിയാത്ത പ്രവാചകനോട് വായിക്കുവാനാജ്ഞാപിക്കുകയും വായിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ ആരും ഉലഞ്ഞുപോകുംവിധം ചേര്‍ത്തുപിടിച്ചമര്‍ത്തുകയും ഇത് രണ്ടുതവണ കൂടിയാവര്‍ത്തിച്ചശേഷം ഗാംഭീര്യം തുളുമ്പുന്ന അഞ്ച് ദിവ്യവചനങ്ങള്‍ ഓതികേള്‍പിക്കുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്നു. പ്രവാചകന്‍ ഇത്തരമൊരനുഭവം ജീവിതത്തിലൊരിക്കലും പ്രതീക്ഷിച്ചിട്ടുപോലുമില്ലെന്ന കാര്യം കൂടി നമ്മളോര്‍ക്കണം. പ്രവാചകത്വത്തിന്റെയും വെളിപാടുകളുടെയും രീതിശാസ്ത്രവുമായുള്ള തികഞ്ഞ അപരിചിതത്വം, താന്‍ ഒരു പ്രവാചനായി നിയോഗിക്കപ്പെടുമെന്നോ തന്റെയടുക്കലേക്ക് മലക്ക് വരും എന്നോ ഉള്ള യാതൊരു വിചാരവുമില്ലാത്ത ഒരാളുടെ തയ്യാറെയുപ്പില്ലായ്മ. അതിഭീകരമായ ഏകാന്തത. ആരും ഭയന്നുപോകുംവിധമുള്ള ആശ്ലേഷം. ലോകര്‍ക്കു മുഴുവന്‍ ദിവ്യസന്ദേശമെത്തിക്കാനുള്ള ദൗത്യം ജഗന്നിയന്താവിനാല്‍ ഏല്‍പിക്കപ്പെടുന്നത് സൃഷ്ടിക്കുന്ന മനോവിസ്‌ഫോടനം. ദൈവത്തിന്റെ വചനങ്ങള്‍ അവന്റെ ദൂതനില്‍നിന്ന് നേരിട്ടുകേള്‍ക്കുന്നത് സൃഷ്ടിക്കുന്ന ശാരീരിക വ്യതിയാനങ്ങള്‍. ആരാണ് ഭയന്നുപോകാതിരിക്കുക? ആരാണ് വിറച്ചുപോകാതിരിക്കുക?
വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങള്‍, അവയുടെ ആശയങ്ങളും പദങ്ങളും ഒരുപോലെ ദൈവത്തില്‍നിന്ന് നിര്‍ഗളിച്ചവയായതിനാല്‍, ശുദ്ധ മനസ്സുള്ള ആരിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. ക്വുര്‍ആന്‍ വചനങ്ങളുടെ കേവലമായ ശ്രുതി തന്നെ അതിന്റെ ദൈവികതയെക്കുറിച്ച ബോധമുള്ളവരുടെ മനസ്സില്‍ ആന്ദോളനങ്ങളുളവാക്കാന്‍ പോന്നതാണ്. ആശയങ്ങളറിഞ്ഞു കേള്‍ക്കുന്നവരില്‍ അത് ചെലുത്തുന്ന സ്വാധീനം അതിനേക്കാള്‍ ശക്തമാണ്. മനുഷ്യന്റെ നിസ്സാരതയും ദൈവത്തിന്റെ മഹത്വവും ദൈവതൃപ്തിക്കായുള്ള അധ്വാനങ്ങളില്‍ മനുഷ്യന്‍ വരുത്തുന്ന അലംഭാവത്തിന്റെ ഗൗരവവും ബോധ്യപ്പെടുത്തി ജീവിതത്തെ പൂര്‍ണമായി സംസ്‌കരിക്കുവാന്‍ ശേഷിയുള്ള അതിശക്തമായ ദൈവഭയം കേള്‍വിക്കാരനില്‍ നിറയ്ക്കുകയാണ് ഓരോ ക്വുര്‍ആന്‍ വചനവും ചെയ്യുന്നത്. സത്യവിശ്വാസികളില്‍ ക്വുര്‍ആന്‍ ശ്രവണം ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ക്വുര്‍ആന്‍ തന്നെ പറയുന്നതിപ്രകരമാണ്: ”അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചുനടുങ്ങുകയും അവന്റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.” (ക്വുര്‍ആന്‍ 8: 2).
ഈ ഫലം സൃഷ്ടിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍, ദൈവത്തിന്റെ ഘനഗംഭീരമായ സംസാരം, ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന അതിശക്തനായ ഒരു മലക്കില്‍നിന്ന് മനുഷ്യരുടെ കൂട്ടത്തില്‍വെച്ച് ആദ്യമായി കേള്‍ക്കുകയാണ് മുഹമ്മദ് നബി (സ). ക്വുര്‍ആന്‍ അവതരണം പ്രവാചകനെ മാനസികമായും ശാരീരികമായും വിറപ്പിച്ച അനുഭവമായിത്തീരാതിരിക്കുക പിന്നെയെങ്ങനെയാണ്? ക്വുര്‍ആന്‍ അവതരണപ്രക്രിയയുടെ ഭാരത്തെക്കുറിച്ച് സുന്ദരമായ ഒരുപമയിലൂടെ ക്വുര്‍ആന്‍ തന്നെ വര്‍ണിക്കുന്നുണ്ട്: ”ഈ ക്വുര്‍ആനിനെ നാം (അല്ലാഹു) ഒരു പര്‍വതത്തിനുമുകളില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്കുേവണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍വേണ്ടി.” (59: 21) വഹ്‌യ് പ്രവാചകനില്‍ സൃഷ്ടിച്ച വിഹ്വലത, തികച്ചും സ്വാഭാവികമായിരുന്നുവെന്നര്‍ത്ഥം. വഹ്‌യ് ലഭിച്ച സ്ഥലവും രീതിയും മുതല്‍ അതിന്റെ ഉള്ളടക്കവും ധ്വനികളും വരെ ആ വിഹ്വലതയില്‍ പ്രതിഫലിക്കുന്നുണ്ട്; ഇത്ര വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരിക-മാനസികാനുഭവങ്ങള്‍ സമ്മാനിക്കുന്ന ദൈവികബോധനപ്രക്രിയയെ താങ്ങാനുള്ള കരുത്ത് തനിക്കുണ്ടോ എന്ന ആവലാതി മുതല്‍ അന്തിമപ്രവാചകന്‍ എന്ന അതിഭയങ്കരമായ ഉത്തരവാദിത്തം ശിരസ്സാവഹിക്കാനുള്ള വലുപ്പം തനിക്കുണ്ടോ എന്ന ഭയപ്പാടുവരെ ആ വിറയലില്‍ പ്രതിധ്വനിക്കുന്നുണ്ട്.
പ്രവാചകന്‍ ഒരു മനുഷ്യനാണ് എന്ന വസ്തുത മാത്രമാണ് ഹിറാ സംഭവം തെളിയിക്കുന്നത്; നിഷ്‌കളങ്കനും ആത്മാര്‍ത്ഥതയുള്ളവനുമായ മനുഷ്യന്‍. പ്രവാചകത്വം ഏല്‍പിക്കുവാന്‍വേണ്ടി അതേ സാഹചര്യത്തിലുള്ള ഏതു മനുഷ്യനെ അതേ അനുഭവങ്ങളിലൂടെ കൊണ്ടുപോയാലും ഇതേ കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുക. മുഹമ്മദ് നബി (സ) മലക്കാണെന്നോ ദൈവമാണെന്നോ അല്ല മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്; മനുഷ്യനാണെന്നു തന്നെയാണ്. ആ മനുഷ്യന് ദിവ്യബോധനങ്ങള്‍ ലഭിച്ചു എന്നാണ് മുസ്‌ലിംകള്‍ പറയുന്നത്. അതിനെ ഖണ്ഡിക്കുവാനുതകുന്ന യാതൊന്നും പ്രവാചകന്റെ ഹിറാ അനുഭവങ്ങളിലില്ല തന്നെ. ക്വുര്‍ആന്‍ പറയട്ടെ: ”( നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.” (18: 110)
ജിബ്‌രീലിന്റെ ആഗമനം പ്രവാചകനില്‍ നിറച്ച ഭയവും അത് സൃഷ്ടിച്ച ശാരീരിക പ്രതിഫലനങ്ങളും ബൈബിള്‍ വിവരിക്കുന്ന പ്രവാചകാനുഭവങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല എന്ന മിഷനറി വാദത്തിന്റെ (അങ്ങനെ ചേര്‍ന്നുപോകുക ഒരാളുടെ പ്രവാചകത്വം തെളിയിക്കുവാന്‍ ഒരു നിലയ്ക്കും ആവശ്യമല്ലെന്ന് നാം സൂചിപ്പിച്ചുകഴിഞ്ഞു) വസ്തുനിഷ്ഠതയാണ് ഇനി പരിശോധിക്കപ്പെടേണ്ടത്. ജിബ്‌രീല്‍ (ഗബ്രിയേല്‍) മലക്കുകളില്‍ ശക്തികൊണ്ടും ഗാംഭീര്യംകൊണ്ടും വേറിട്ടുനില്‍ക്കുന്നയാളാണെന്ന സങ്കല്‍പം ബൈബിള്‍ പ്രദാനം ചെയ്യുന്നുണ്ട്. പ്രശസ്തമായ ബൈബിള്‍ ഓണ്‍ലൈന്‍ വിജ്ഞാനകോശം www.newadvent.org പറയട്ടെ: ”ഗബ്രിയേല്‍, പേര് സൂചിപ്പിക്കുന്നതുപോലെ ദൈവത്തിന്റെ ശക്തിയുടെ ദൂതനാണ്. ഗബ്രിയേലിനെ പരാമര്‍ശിക്കുന്ന ബൈബിള്‍ വചനങ്ങളില്‍ മഹത്വത്തെയും ശക്തിയെയും അധികാരത്തെയും ബലത്തെയുമെല്ലാം സൂചിപ്പിക്കുന്ന പദങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണ്… ജൂതന്‍മാര്‍ ഗബ്രിയേലിന്റെ ഈ വിശേഷണങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതുപോലെയാണ് തോന്നുന്നത്… സൊദോമിന്റെ നാശം ഗബ്രിയേലിന്റെ കൈകളിലൂടെയാണുണ്ടായതെന്ന് അവര്‍ മനസ്സിലാക്കുന്നു.” അതിശക്തനും ഗംഭീരഭാവമുള്ളയാളും ഒരു പ്രദേശത്തെയൊന്നടങ്കം നശിപ്പിക്കുവാന്‍ ദൈവം നിയോഗിച്ച ബലവാനുമെല്ലാമായാണ് ബൈബിള്‍ പഴയനിയമം ജിബ്‌രീലിനെ അവതരിപ്പിക്കുന്നതെന്ന് സാരം. ഹിറാ ഗുഹയില്‍ പ്രവാചകനുമുന്നില്‍ ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളെ ന്യായീകരിക്കുക മാത്രമല്ലേ ഈ ബൈബിള്‍ വര്‍ണനകള്‍ ചെയ്യുന്നത്?
ഇനി ജിബ്‌രീല്‍ പ്രവാചകന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതിനെ സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളിലേക്കു വരാം. ഗബ്രിയേല്‍ ദൂതനുമായി ആശയവിനിമയം നടത്തിയ ഏറ്റവും ശ്രദ്ധേയനായ പഴയനിയമ കഥാപാത്രം ദാനിയേല്‍ ആണ്. എന്തായിരുന്നു ദാനിയേലിന്റെ അനുഭവം? ഭാവിയെക്കുറിച്ചുള്ള ഭീഷണമായ സുചനകളുള്‍ക്കൊള്ളുന്നുവെന്ന് തോന്നിപ്പിക്കുന്ന വിചിത്രദൃശ്യങ്ങളുള്ള ഒരു ദര്‍ശനം ദാനിയേലിനുണ്ടാകുന്നു. ദര്‍ശനത്തിന്റെ ആഘാതത്തില്‍ നില്‍ക്കവെ ഗബ്രിയേല്‍ മനുഷ്യരൂപത്തില്‍ ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ബൈബിള്‍ പറയട്ടെ: ”ദാനിയേലായ ഞാന്‍ ഈ ദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഇതാ എന്റെ മുമ്പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നു. ഉലായ് തീരങ്ങളില്‍നിന്ന് ഒരുവന്‍ വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു; ഗബ്രിയേല്‍, ദര്‍ശനം ഇവനെ ഗ്രഹിപ്പിക്കുക. ഞാന്‍ നിന്നിടത്തേക്ക് അവന്‍ (ഗബ്രിയേല്‍) വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു… അവന്‍ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മൂര്‍ഛിച്ചുവീണു. എന്നാല്‍ അവന്‍ എന്നെ തൊട്ട് എഴുന്നേല്‍പിച്ചു നിര്‍ത്തി.” (ദാനിയേല്‍ 8: 15-18)
മറ്റൊരിക്കല്‍ ഗബ്രിയേല്‍ ടൈഗ്രീസ് തീരത്തുവെച്ച് ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പത്താം അധ്യായത്തിലുണ്ട്. അതിപ്രാകാരം: ”ഞാന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ ചണവസ്ത്രവും ഊഫാസിലെ സ്വര്‍ണം കൊണ്ടുള്ള അരപ്പട്ടയും ധരിച്ച ഒരുവനെ കണ്ടു. അവന്റെ ശരീരം ഗോമേദകം പോലെയും മുഖം മിന്നല്‍ പോലെയും കണ്ണുകള്‍ ജ്വലിക്കുന്ന ഒരു പന്തം പോലെയും ആയിരുന്നു. അവന്റെ കൈകാലുകള്‍ മിനുക്കിയ ഓടിന്റെ ഭംഗിയുള്ളവയും സ്വരം ജനക്കൂട്ടത്തിന്റെ ഇരമ്പല്‍ പോലെയും ആയിരുന്നു. ദാനിയേലായ ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. മഹാഭീതി പിടിപെട്ട് അവര്‍ ഓടിയൊളിച്ചു. അങ്ങനെ തനിച്ചായ ഞാന്‍ ഈ മഹാദര്‍ശനം കണ്ടു; എന്റെ ശക്തി ചോര്‍ന്നുപോയി. എന്റെ മുഖം തിരിച്ചറിയാന്‍ വയ്യാത്തവിധം മാറിപ്പോയി. എന്റെ ശക്തിയറ്റു. അപ്പോള്‍ ഞാന്‍ അവന്റെ സ്വരം കേട്ടു, അവന്റെ സ്വരം ശ്രവിച്ച ഞാന്‍ പ്രജ്ഞയറ്റ് നിലം പതിച്ചു. എന്നാല്‍, ഒരു കരം എന്നെ സ്പര്‍ശിച്ചു. അവന്‍ എന്നെ എഴുന്നേല്‍പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കയ്യും ഊന്നി ഞാന്‍ നിന്നു. അവന്‍ എന്നോട് പറഞ്ഞു: ഏറ്റവും പ്രിയങ്കരനായ ദാനിയേലേ, എഴുന്നേല്‍ക്കുക. ഞാന്‍ നിന്നോട് പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. എന്നെ നിന്റെയടുത്തേക്ക് അയച്ചിരിക്കുകയാണ്. അവന്‍ ഇതുപറഞ്ഞപ്പോള്‍ ഞാന്‍ വിറയലോടെ നിവര്‍ന്നുനിന്നു.” (ദാനിയേല്‍ 10: 5 – 11)
ഹിറയിലുണ്ടായ വെളിപാടിന്റെ ദൈവികതയെ നിഷേധിക്കാന്‍ ബൈബിളുപയോഗിച്ച് കഴിയില്ലെന്നും പ്രവാചകാനുഭവങ്ങളെ സാധൂകരിക്കുക മാത്രമാണ് ബൈബിള്‍ ഈ വിഷയത്തില്‍ ചെയ്യുന്നത് എന്നുമുള്ള കേവല വസ്തുതകളാണ് ഇവിടെ അനാവൃതമാകുന്നത്. ഗബ്രിയേലുമായുള്ള മനുഷ്യമുഖാമുഖത്തെക്കുറിച്ച് ബൈബിള്‍ പുതിയ നിയമവും ഇതേദിശയിലുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. യോഹന്നാന്‍ സ്‌നാപകന്റെ പിതാവ് സെഖര്യാവിന്റെ അനുഭവങ്ങള്‍ ശ്രദ്ധിക്കുക: ”അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലതുവശത്ത് നില്‍ക്കുന്നതായി അവന് പ്രത്യക്ഷപ്പെട്ടു. അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.” (ലൂക്കോസ് 1: 11, 12). പ്രവാചകന്‍ (സ) ഭയവിഹ്വലനായത് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിനുണ്ടായത് വഹ്‌യല്ലെന്നും വന്നത് മലക്കല്ലെന്നുമെല്ലാം സമര്‍ത്ഥിക്കുവാന്‍ പാടുപെടുന്ന മിഷനറിമാര്‍ തങ്ങളുടെ സ്വന്തം ബൈബിളിന്റെയടക്കം കഴുത്തിലാണ് ഈ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ കത്തിവെക്കുന്നതെന്നര്‍ത്ഥം.
ബൈബിള്‍ ശരിയായ രീതിയില്‍ വായിച്ചവര്‍ക്കൊന്നും മുഹമ്മദ് നബി(സ)യ്ക്ക് ഹിറാ ഗുഹയില്‍ വെച്ചുണ്ടായ വെളിപാടിനെ സാക്ഷീകരിക്കുവാനല്ലാതെ നിരാകരിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണ് ഹദീഥിന്റെ അവസാന ഭാഗത്തുള്ള വറക്വത്ബ്‌നു നൗഫലിന്റെ വാചകങ്ങള്‍ തെളിയിക്കുന്നത്. ജൂത-ക്രിസ്തു ദര്‍ശനങ്ങളോട് ആഭിമുഖ്യവും അവരുടെ ഗ്രന്ഥങ്ങളില്‍ അഗാധപരിജ്ഞാനവുമുണ്ടായിരുന്ന വറക്വ, നബി(സ)യുടെ വെളിപാടനുഭവങ്ങള്‍ കേട്ടപ്പോള്‍ അത് ജിബ്‌രീല്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും നബി(സ)ക്ക് പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തതെന്ന യാഥാര്‍ത്ഥ്യം മിഷനറിമാരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. അതെ, ഖദീജ (റ) ആണയിട്ടു പറഞ്ഞതുപോലെ ബന്ധുക്കള്‍ക്കും ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും അശരണര്‍ക്കും അതിഥികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും തണല്‍മരമായി നിന്നിരുന്ന മുഹമ്മദ് (സ) എന്ന നന്മകളുടെ ഉടല്‍ രൂപത്തെ പ്രവാചകനായി നിയോഗിക്കുവാന്‍ ജിബ്‌രീല്‍ എന്ന മലക്കു തന്നെയാണ് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ഹിറാ ഗുഹയില്‍ പ്രത്യക്ഷപ്പെട്ടത്; മുഹമ്മദ് നബി (സ) ജിബ്‌രീലിനോട് സ്വയം സാക്ഷ്യപ്പെടുത്തിയതുപോലെ എഴുത്തോ വായനയോ അറിയാതിരുന്ന, വേദപുസ്തക പരിജ്ഞാനം അശേഷമില്ലാതിരുന്ന ആ സാധാരണക്കാരന്റെ നാവില്‍ നിന്ന് ലോകം വിസ്മയത്തോടുകൂടി ക്വുര്‍ആന്‍ കേട്ടത് ജിബ്‌രീല്‍ അദ്ദേഹത്തിനത് പഠിപ്പിച്ചുകൊടുത്തതുകൊണ്ടാണ്. ഹിറയില്‍ നിന്ന് പ്രസരിച്ച വെളിച്ചത്തിന് ബൈബിള്‍ മറയാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നു മാത്രമാണ് നമുക്ക് പറയാനുള്ളത്.
ഒരേ സമയം ഒൻപത് ഭാര്യമാരുണ്ടായിരുന്ന നബിയുടെ (സ) ദാമ്പത്യജീവിതം മാതൃകാപരമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
ജീവിതത്തിലെവിടെയും കളങ്കത്തിന്റെ ലാഞ്ചനകളൊന്നുമില്ലാതെ ജീവിക്കുകയും തന്റെ വിശുദ്ധജീവിതം വഴി അവസാനനാളുവരെ ലോകത്തിന് മാതൃകയാക്കാന്‍പറ്റുന്ന പതിനായിരങ്ങളെ സൃഷ്ടിക്കുകയും ചെയ്ത നബി(സ)യുടെ ദാമ്പത്യജീവിതം അവസാന നാളുവരെയുള്ള മനുഷ്യർക്കെല്ലാം സംതൃപ്തദാമ്പത്യത്തിനുള്ള മാതൃകയാനിന്ന കാര്യത്തിൽ ആ ജീവിതത്തെ മുൻധാരണയില്ലാതെ പഠനവിധേയമാക്കിയവർക്കൊന്നും സംശയമുണ്ടാവില്ല.
നബിയുടെ (സ) ബഹുഭാര്യാത്വം നബിനിന്ദകരുടെ വിഷയമാകുന്നതും അതിനെ വൃത്തികെട്ട രൂപത്തിൽ ചിത്രീകരിക്കുന്നതും തങ്ങള്‍ രതിയിലേര്‍പ്പെടുന്നവരുടെ പൂര്‍ണമായ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പുരുഷന് ബാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ നിഷ്‌കൃഷ്ടമായ അനുശാസന നിന്ദകർക്കും അവരുടെ ഭൗതികാസ്വാദനത്തിന്റെ പ്രത്യയശാസ്ത്രത്തിനും അരോചകമാകുന്നതുകൊണ്ടാണ്. പെണ്ണിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ അവളില്‍നിന്ന് ലൈംഗികസുഖം നുണയാവുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുന്ന മുതലാളിത്ത ആണ്‍കോയ്മയുടെ കണ്ണട ധരിച്ചവര്‍ക്ക് പ്രവാചകന്റെ (സ) വിശുദ്ധജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണിമ അറിയാന്‍ കഴിയില്ല. വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല. മുഹമ്മദ് നബി(സ)ക്ക് ഒരേസമയം ഒന്‍പ്ത ഭാര്യമാരുണ്ടായിരുന്നുവെന്ന് നിന്ദാസ്വരത്തില്‍ പറയുന്നവര്‍ കരുതുന്നത് നിരവധി സ്ത്രീകളുമായി രമിക്കുകയും അവര്‍ക്കുള്ളത് അപ്പോള്‍തന്നെ കൊടുത്തുവിടുകയും ചെയ്യുന്ന വൃത്തികെട്ട സ്വതന്ത്രരതീ സംസ്‌കാരത്തിന് തുല്യമാണ് പ്രവാചകന്‍ (സ) തന്റെ ബഹുഭാര്യത്വത്തിലൂടെ പഠിപ്പിച്ച സംസ്‌കാരവുമെന്നാണ്. ഇണകളുടെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തമേറ്റെടുക്കുകയും അവര്‍ക്കെല്ലാം സംതൃപ്തമായ ദാമ്പത്യജീവിതം നല്‍കുകയും ചെയ്ത പ്രവാചകന്‍ ലോകത്തിനുപഠിപ്പിച്ച ധാര്‍മികതയെവിടെ? കൂടെ കിടന്നവളില്‍ മാംസം മാത്രം കാണുകയും അവളുടെ മാംസത്തിന് വില പറഞ്ഞുറപ്പിച്ച് അവളില്‍ സുഖമനുഭവിച്ച് അവളെ വലിച്ചെറിയുന്ന ആണ്‍കോയ്മാ ലൈംഗിക സംസ്‌കാരത്തിന്റെ ധാര്‍മികതയെവിടെ?
ഇണകളില്‍ നിന്നേ ലൈംഗികതയാസ്വദിക്കുവാന്‍ പാടുള്ളുവെന്ന് കരുതുന്നവര്‍ക്ക് മാത്രമാണ് നബി(സ)യുടെ ജീവിതത്തില്‍ മാതൃകയുള്ളതെന്നാണ് സ്വതന്ത്രരതിയുടെ ഭൂമികയില്‍ നിന്നുകൊണ്ട് നബി(സ)യെ തെറി പറയുകയും അദ്ദേഹത്തില്‍ മാതൃകയില്ലെന്ന് കരയുകയും ചെയ്യുന്നവരോട് ഒന്നാമതായി പറയാനുള്ളത്. ലൈംഗികസുഖം അനുഭവിക്കുകയും സ്വന്തം ഇണക്ക് അതിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നത് പുണ്യമാണെന്നും അതിന് പടച്ചവന്‍ പ്രതിഫലം നല്‍കുമെന്നും പഠിപ്പിച്ച ആത്മീയാചാര്യനാണ് മുഹമ്മദ് നബി(സ). സമ്പൂര്‍ണജീവിതത്തിന്റെ സവിശേഷമാതൃകയാണ് പ്രവാചകവ്യക്തിത്വത്തിലുടനീളം നമുക്ക് കാണാനാവുക.
ഏകഭാര്യത്വവും ബഹുഭാര്യത്വവും സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള മുസ്‌ലിംകള്‍ക്ക് ഈ രണ്ട് രംഗങ്ങളിലുമുള്ള പ്രവാചകമാതൃകയില്‍ നിന്ന് ഏറെ പഠിക്കുവാനുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വിധവയെ വിവാഹം ചെയ്യുകയും നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം ആ ദാമ്പത്യം തുടരുകയും മക്കളുണ്ടാവുകയും പേരക്കുട്ടികളുണ്ടാവുകയുമെല്ലാം ചെയ്തിട്ടും ദാമ്പത്യജീവിതത്തിന്റെ മധുരിമ നിലനിര്‍ത്തിക്കൊണ്ട് തന്റെ ഇണയുടെ മരണം വരെ അവരോടൊപ്പം ജീവിക്കുകയും ചെയ്ത മുഹമ്മദ് (സ)-ഖദീജ (റ) ദാമ്പത്യത്തില്‍ ഏകഭാര്യത്വം സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് കൃത്യമായ മാതൃകയുണ്ട്.
വൈധവ്യവും അനാഥത്വവും പേറേണ്ടി വരുന്ന പെണ്ണവസ്ഥകളില്‍ അവര്‍ക്ക് താങ്ങും തണലുമായിത്തീരുവാനും അതോടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുവാനും അങ്ങനെ ബഹുഭാര്യത്വം ഉപയോഗിക്കാനാകുമെന്നും, എല്ലാ ഇണകള്‍ക്കും സംതൃപ്തമായ ദാമ്പത്യജീവിതം പ്രദാനം ചെയ്തുകൊണ്ട് മുസ്‌ലിം പുരുഷന് എങ്ങനെ നീതിമാനായ ഒരു ബഹുഭാര്യനായിത്തീരാമെന്നും പ്രവാചകന്റെ (സ) ബഹുഭാര്യത്വം നമുക്ക് മാതൃക കണിച്ചുതരുന്നുണ്ട്. ലൈംഗികസുഖമാസ്വദിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് ഭാര്യ-ഭര്‍തൃ ജീവിതമെന്നു കരുതുന്നവര്‍ക്ക് പ്രവാചകന്റെ ഏകഭാര്യത്വത്തിലോ ബഹുഭാര്യത്വത്തിലോ മാതൃക കണ്ടെത്താനാവുകയില്ല. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും ഇണകളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുക്കുകയും അവരുടെ അബലതകളില്‍ താങ്ങും തണലുമായി നില്‍ക്കുകയുമാണ് മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്കു പ്രവാചകനില്‍ (സ) സമ്പൂര്‍ണമായ മാതൃക കാണാന്‍ കഴിയുകയും ചെയ്യും. പ്രവാചകജീവിതത്തിനല്ല നബിനിന്ദകരുടെ ഭൂമികയ്ക്കാണ് കുഴപ്പമെന്ന് സാരം.
ദുരിതമനുഭവിക്കുന്ന സഹോദരിമാരുടെ കരച്ചില്‍ കേള്‍ക്കാതെ അവരെ തെരുവിന് നല്‍കുന്നതാണ് ആധുനികതയെന്ന് കരുതുന്നവര്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിന്റെ തണലേകി സംരക്ഷിക്കണമെന്ന് സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്ത അന്തിമപ്രവാചകനില്‍ (സ) നിന്ന് ഏറെ പഠിക്കേണ്ടതുണ്ട്. തന്റെ ആദ്യഭാര്യയായിരുന്ന ഖദീജ(റ)യുടെ വിയോഗാനന്തരമുള്ള ഓരോ പ്രവാചകവിവാഹങ്ങളിലും ദാമ്പത്യജീവിതമെന്നതിലുപരിയായ വലിയ ലക്ഷ്യങ്ങള്‍ കാണാന്‍ കഴിയും. വിധവയും മാതാവുമായ സൗദ ബിന്‍ത് സംഅയെന്ന അറുപതുകാരിയാണ് പ്രവാചകന്റെ (സ) ബഹുഭാര്യത്വജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന സഖി. ഭര്‍തൃവിയോഗത്തിനുശേഷം അനാഥത്വത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടിരുന്ന, ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ധൈര്യം കാണിച്ച ആ മാതൃകാവനിതയെ അവരുടെ വാര്‍ദ്ധക്യത്തിന്റെ തുടക്കത്തില്‍ തന്റെ സഖിയായി സ്വീകരിച്ച് മാതൃകയാവുകയായിരുന്നു നബി(സ). അബുസല്‍മയുടെ വിയോഗത്തിനുശേഷം പിഞ്ചുപൈതങ്ങളോടെ അവരുടെ മാതാവായ ഉമ്മുസല്‍മയെ ഏറ്റെടുക്കുകയും അനാഥത്വത്തില്‍നിന്ന് അവരെയും മക്കളെയും കരകയറ്റുകയും ചെയ്ത പ്രവാചകനില്‍ (സ) പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ടായിരിക്കെ മരണപ്പെടുന്നവരുടെ മക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന വലിയ മാതൃകയുണ്ട്. തന്റെ സന്തതസഹചാരിയായിരുന്ന ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ(റ)യെ അവരുടെ ഭര്‍ത്താവായ ഖുനൈസുബ്‌നു ഹുദൈഫ മരണപ്പെട്ടപ്പോള്‍ ഏറ്റെടുത്ത പ്രവാചകനില്‍ (സ) അനുയായികളുടെ സങ്കടങ്ങള്‍ക്ക് പ്രായോഗികപരിഹാരം നിര്‍ദ്ദേശിക്കുകയും അവരുടെ ബാധ്യതകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവിന്റെ മാതൃകയുണ്ട്.
ബദ്‌റില്‍ വെച്ച് മരണപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്താല്‍ സങ്കടമനുഭവിക്കുന്ന സൈനബ് ബിന്‍ത് ഖുസൈമയെ അവരുടെ തന്നെ ആവശ്യപ്രകാരം വിവാഹം ചെയ്തുകൊണ്ട് യുദ്ധത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെ വിധവകളെ ഏറ്റെടുക്കാന്‍ അനുചരന്‍മാരെ പ്രേരിപ്പിക്കുകയായിരുന്നു നബി(സ). ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനും തന്റെ സഖാക്കളില്‍ പ്രഥമഗണനീയനുമായ അബുബക്കറി(റ)ന്റെ മകള്‍ ആയിശ(റ)യുമായുള്ള വിവാഹത്തില്‍ കുടുംബബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തെ ദൃഢീകരിക്കുന്നതെങ്ങനെയെന്ന മാതൃകയുണ്ട്. പ്രവാചകന്‍ (സ) സ്വീകരിച്ച ഒരേയൊരു കന്യകയായ ആയിശ (റ) ദാമ്പത്യബന്ധത്തില്‍ സ്വീകരിച്ചുപോന്ന പ്രവാചകമാതൃകകളുള്‍ക്കൊള്ളുന്ന നിരവധി ഹദീഥുകള്‍ നിവേദനം ചെയ്തുകൊണ്ട് പ്രസ്തുത വിവാഹത്തിലൂടെയുള്ള സാമൂഹികലക്ഷ്യം നിറവേറ്റി മാതൃകയാവുകയും ചെയ്തു. അബ്‌സീനിയായിലേക്ക് പാലായനം ചെയ്ത് തന്നോടൊപ്പം താങ്ങായി നിന്നിരുന്ന ഭര്‍ത്താവ് മതം മാറി മദ്യപനായിത്തീരുകയും മക്കയിലുള്ള പിതാവും സഹോദരങ്ങളും ഇസ്‌ലാമിനോടുള്ള ശത്രുത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാഥയും അഗതിയുമായിത്തീര്‍ന്ന ഉമ്മു ഹബീബ(റ)യെ മദീനാരാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ) സ്വീകരിച്ചുകൊണ്ട് അശരണര്‍ക്ക് താങ്ങായിത്തീരുകയെന്ന ദൗത്യനിര്‍വഹണത്തിന് വിവാഹബന്ധത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്.
പുതിയ സൗഹൃദങ്ങളിലൂടെ വ്യത്യസ്ത ഗോത്രങ്ങളുടെ ശാത്രവം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമാണ് മൈമുന(റ)യുമായുള്ള വിവാഹത്തില്‍ നമുക്ക് കാണാനാവുക. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന വനിതകളെ യുദ്ധത്തടവുകാരാക്കി അടിമകളാക്കുന്ന, അന്ന് നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നുമാറി, അവരെ ഇണകളാക്കാനാവുന്നവര്‍ അങ്ങനെ ചെയ്യുകയാണ് വേണ്ടതെന്ന പാഠമാണ് ജുവൈരിയ(റ)യുമായും സ്വഫിയ്യ(റ)യുമായുള്ള വിവാഹങ്ങളിലൂടെ നബി (സ) പഠിപ്പിച്ചത്. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ട ഗോത്രനേതാവിന്റെ മകളായ ജുവൈരിയ(റ)യെ സ്വതന്ത്രമാക്കി വിവാഹം ചെയ്യുകവഴി അവരില്‍ നിന്ന് പിടിക്കപ്പെട്ടവരെയെല്ലാം സ്വതന്ത്രമാക്കുവാന്‍ മുസ്‌ലിം പടയാളികള്‍ സന്നദ്ധമാവുകയും അതുവഴി ആ ഗോത്രം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തുവന്നതാണ് ചരിത്രം.
മാതാക്കളായും മക്കളായും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ വിളിക്കുകയും അവരുമായി ആ രൂപത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന അജ്ഞാതകാലത്തെ സമ്പ്രദായത്തിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം നടന്നതാണ് സൈനബ് ബിന്‍ത് ജഹ്ശു (റ)മായുള്ള പ്രവാചകവിവാഹം.
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമെന്നതുപോലെ ഓരോ പ്രവാചകവിവാഹങ്ങളിലും വലിയ മാതൃകകളുണ്ടെന്ന വസ്തുതയാണ് ആ ജീവിതത്തെ വസ്തുനിഷ്ഠമായി പഠിച്ചവർക്കെല്ലാം മനസ്സിലാവുക.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
ക്രൈസ്തവ വിമര്‍ശകരാണ് മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാടുകള്‍ പിശാചില്‍നിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദി(സ)ന് ലഭിച്ച വെളിപാടുകള്‍ പിശാചുബാധയുടെ ഫലമായുണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.ഡി. ഫാണ്ടര്‍, ക്ലേയ്ര്‍ ടിസ്ഡാല്‍, ജോഷ്മാക്ഡവല്‍, ജോണ്‍ജില്‍ ക്രിസ്റ്റ്, ജി. നെഹ്ല്‍സ് തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകര ണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചു കൊണ്ട് മനുഷ്യരാശിയെ പാപത്തിന്റെ ഗര്‍ത്തത്തില്‍തന്നെ തളച്ചിടുവാനുള്ള പി ശാചിന്റെ പരിശ്രമമാണ് ഖുര്‍ആനിന്റെ രചനക്കു പിന്നിലുള്ളതെന്ന് അവര്‍ വാദിക്കുന്നു. മനുഷ്യശരീരത്തില്‍ പിശാച് കയറിക്കൂടുമോ? പിശാചുബാധ കൊണ്ട് ഒരാള്‍ക്ക് രോഗങ്ങളുണ്ടാവുമോ? പിശാചുബാധിച്ച ഒരാള്‍ക്ക് വെളിപാടുണ്ടാവുമോ? തുടങ്ങിയ ചര്‍ച്ചകള്‍ ഇവിടെ അപ്രസക്തമാണ്. ബൈ ബിള്‍ പ്രകാരം പിശാചുബാധിച്ച ഒരാളില്‍ കാണപ്പെടുന്ന അസുഖങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കുക.
1. ബുദ്ധിഭ്രമത്താല്‍ അലറി വിളിക്കല്‍ (മാര്‍ക്കോസ് 1:24, ലൂക്കോസ് 9:39, യോഹന്നാന്‍ 10:20)
2. സ്വയം നശീകരണ പ്രവണത (മത്തായി 55:9, 18: 17, 15:32, മര്‍ക്കോസ് 5: 13, ലൂക്കോസ്, 8:33)
3. നഗ്‌നമായി നടക്കുന്നതിനുള്ള പ്രവണത (ലൂക്കോസ് 8:2, 8:35)
4. പിശാചിനാല്‍ തള്ളയിടപ്പെടുക (മത്തായി 17:15, മര്‍ക്കോസ് 1:26,9:18, 9:20,9:26)
5. മൂകത (മര്‍ക്കോസ് 9:25, 9:32, 12:22, ലൂക്കോസ് 11:14)
6. ബധിരത (മര്‍ക്കോസ് 9: 25)
7. അന്ധത (മത്തായി 12:22)
8. മറ്റാരും കാണാത്തത് കാണുകയും അറിയുകയും ചെയ്യുക (മര്‍ക്കോസ് 1:24, ലൂക്കോസ് 4:3, മത്തായി 8:29)
പിശാചുബാധിതനില്‍ കാണപ്പെടുന്നതെന്ന് ബൈബിള്‍ ഉദ്‌ഘോഷിക്കു ന്ന ലക്ഷണങ്ങളൊന്നും മുഹമ്മദി(സ)ല്‍ ഉണ്ടായിരുന്നതായി നമുക്ക് കാ ണാന്‍ കഴിയുന്നില്ല. ദൈവിക വെളിപാടുകള്‍ ലഭിക്കുമ്പോള്‍ അവ ഒരു മണിനാദം പോലെ തനിക്ക് അനുഭവപ്പെടാറുണ്ടെന്നും അതാണ് ഏറ്റവും പ്രയാസകരമായ വെളിപാടു രീതിയെന്നും മുഹമ്മദ്(സ) പറഞ്ഞതാണ് അദ്ദേഹത്തെ പിശാചുബാധിച്ചിരുന്നുവെന്നും പൈശാചിക വെളിപാടുകളാണ് ഖുര്‍ആനെന്നും വാദിക്കുന്നവരുടെ ഒരു തെളിവ്. വെളിപാട് ലഭിച്ചു കൊ ണ്ടിരുന്ന അതിശൈത്യമുള്ള ഒരു ദിവസം പ്രവാചകന്റെ നെറ്റിയില്‍ വിയര്‍പ്പുതുള്ളിയുണ്ടായിരുന്നതായി ഞാന്‍ കണ്ടുവെന്ന പ്രവാചകപത്‌നി ആഇശ(റ) യുടെ നിവേദനമാണ് മറ്റൊരു തെളിവ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. പിശാചുബാധിതന് ചെവിയില്‍ മണിയടിക്കുന്നതുപോലെ തോന്നുമെന്നോ അവന്റെ നെറ്റിത്തടം അതിശൈത്യമാണെങ്കിലും വിയര്‍പ്പുതുള്ളികളാല്‍ നിറയുമെന്നോ ബൈബിളില്‍ എവിടെയെങ്കിലുമുണ്ടോ? ഇല്ലെങ്കില്‍, പ്രവാചക(സ)നില്‍ പിശാചുബാധ ആരോപിക്കുവാന്‍ ബൈബിളിന്റെ അനുയായികള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്?
പ്രവാചകന് ലഭിച്ച ദൈവിക സന്ദേശങ്ങള്‍ പിശാചുബാധയുടെ ഉല്‍പ ന്നങ്ങളാണെന്ന് പറയുന്നവര്‍ തങ്ങളുടെതന്നെ വിശുദ്ധന്മാരാണ് പിശാചു ബാധയേറ്റവരെന്ന് പറയാന്‍ നിര്‍ബന്ധിതരാവുമെന്നതാണ് വാസ്തവം.
യേശുവിന്റെ ജീവിതകാലമത്രയും അദ്ദേഹത്തെയും അദ്ദേഹം പഠിപ്പിച്ച ആശയങ്ങളെയും നശിപ്പിക്കുവാന്‍ വേണ്ടി അഹോരാത്രം പരിശ്രമിക്കുക യും (അപ്പോസ്തല പ്രവൃത്തികള്‍ 9:1, 26:10, 8:1) അദ്ദേഹത്തിനുശേഷം ക്രിസ്തു തനിക്ക് വെളിപ്പെട്ടിട്ടുണ്ടെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തയാളാണ് 'വിശുദ്ധ പൗലോസ്'. അദ്ദേഹത്തിന് ക്രിസ്തുദര്‍ശനം ലഭിച്ച രീതിയെക്കുറിച്ച് ബൈബിള്‍ വിവരിക്കുന്നത് കാണുക: ''പിന്നെ അയാള്‍ യാത്ര പുറപ്പെട്ട് ഡമാസ്‌കസിനെ സമീപിച്ചപ്പോള്‍, പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാളുടെ ചുറ്റും മിന്നലൊളി പരത്തി. സാവൂള്‍ നിലം പതിച്ചു. 'സാവൂള്‍, സാവൂള്‍ നീ എന്നെ പീഡിപ്പിക്കുന്നത് എന്തിന്? എന്ന് തന്നോട് ചോദിക്കുന്ന ഒരു സ്വരം കേള്‍ക്കയായി. അപ്പോള്‍ അയാള്‍ ചോദിച്ചു: 'പ്രഭോ നീ ആരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍. എഴുന്നേറ്റ് നഗരത്തില്‍ ചെല്ലുക. നീ ചെയ്യേണ്ടത് എന്തെന്ന് അവിടെ വെച്ച് നിനക്ക് അറിവ് കിട്ടും'. 'അയാളോടൊപ്പം യാത്ര ചെയ്തിരുന്ന ആളുകള്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ വിസ്മയ സ്തബ്ധരായി നിന്നുപോയി. വീണുകിടന്നിടത്തുനിന്ന് സാവൂള്‍ എഴുന്നേറ്റു. കണ്ണുതുറന്നിട്ടും അയാള്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവര്‍ അയാളെ കൈക്കുപിടിച്ച് ഡമാസ്‌കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസത്തേക്ക് അയാള്‍ക്ക് കാഴ്ചയില്ലായിരുന്നു; അയാള്‍ തിന്നുകയോ കുടിക്കുകയോ ചെയ്തതുമില്ല'' (അപ്പോസ്തല പ്രവൃത്തികള്‍ 9:3-9)
നിലംപതിക്കുന്നതും കൂടെയുള്ളവര്‍ കാണാത്തത് കാണുന്നതും കേള്‍ ക്കാത്തത് കേള്‍ക്കുന്നതും കണ്ണു കാണാതാവുന്നതുമെല്ലാം പിശാചുബാധ യുടെ ലക്ഷണങ്ങളായി സുവിശേഷങ്ങളില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് നാം കണ്ടു. ക്രിസ്തുവിനെ താന്‍ കണ്ടുവെന്ന് പൗലോസ് അവകാശപ്പെട്ട സംഭവത്തില്‍ ഇതെല്ലാം അദ്ദേഹം അനുഭവിക്കുന്നുമുണ്ട്. പൗലോസിന് പിശാചുബാധയാണ് ഉണ്ടായതെന്ന് വാദിച്ചാല്‍ അത് അംഗീകരിക്കാന്‍ ക്രൈസ്തവ സമൂഹം സന്നദ്ധമാവുമോ? മുഹമ്മദി(സ)ന് പിശാചുബാധയായിരുന്നുവെന്ന് സമര്‍ഥിക്കുവാന്‍ ബൈബിളില്‍നിന്ന് ഒരു തെളിവെങ്കിലുമുദ്ധരിക്കാ ന്‍ ക്രൈസ്തവ വിമര്‍ശകര്‍ക്ക് കഴിയില്ല. അതേസമയം, നിലവിലുള്ള ക്രിസ്തുമതത്തിന്റെ സ്ഥാപകനായ പൗലോസിന് പിശാചുബാധയാണ് അനുഭ വപ്പെട്ടതെന്ന് ബൈബിള്‍ ഉപയോഗിച്ചു കൊണ്ട് സ്ഥാപിക്കാന്‍ ഒരാള്‍ക്ക് കഴിയും. അപ്പോള്‍ ആര്‍ക്കാണ് പിശാചുബാധ? ഇനി, മുഹമ്മദ് നബി(സ)ക്ക് പിശാച് ബാധിച്ചതുകൊണ്ടാണ് ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയതെന്ന ക്രൈസ്തവവാദത്തിന്റെ ആണിക്കല്ല് പരിശോധിക്കുക. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തെ വിമര്‍ശിക്കുന്നതുമൂലമാണല്ലോ ഖുര്‍ആന്‍ പിശാചിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്നത്.
എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? യേശുക്രിസ്തു പരിശുദ്ധനായിരുന്നുവെന്ന് മുസ്‌ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നു. അദ്ദേഹം സര്‍വശക് തനാല്‍ നിയുക്തനായ വ്യക്തിയാണെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. അദ്ദേഹത്തിന് പിശാചുബാധയുണ്ടായിട്ടില്ലെന്ന് ഇരുകക്ഷികളും പറയുന്നു. എങ്കില്‍, മുഹമ്മദ് നബി(സ)ക്കോ പൗലോസിനോ ആര്‍ക്കാണ് പിശാചില്‍നിന്ന് വെളിപാടുണ്ടായതെന്ന് പരിശോധിക്കാന്‍ നമുക്കെന്തുകൊണ്ട് യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുമായി അവരുടെ ഉപദേശങ്ങളെ താരതമ്യം ചെയ്തുകൂടാ? പിശാചില്‍നിന്ന് വെളിപാടുണ്ടായ വ്യക്തി യേശുവിന്റെ ശത്രുവായിരിക്കുമല്ലോ. ഒരു ദൈവദൂതന്റെ ശത്രു അയാള്‍ പ്രബോധനം ചെയ്യുന്ന ആശയങ്ങളുടെ ശത്രുവായിരിക്കും എന്നോര്‍ക്കുക.
യേശു പറഞ്ഞു: നിയമത്തെ (തോറ)യോ പ്രവാചകന്മാരെയോ റദ്ദാക്കാനല്ല ഞാന്‍ വന്നത്' (മത്തായി 5:17). ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവ തരിപ്പിച്ചിരിക്കുന്നത്, അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്' (5:44).
'മര്‍യമിന്റെ മകന്‍ ഈസ പറഞ്ഞ സന്ദര്‍ഭം: ഇസ്രായേല്‍ സന്തതികളേ, എനിക്കുമുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ളൊരു ദൂതനെപ്പറ്റി സന്തോ ഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍' (61:6).
പൗലോസ് എഴുതി: 'നിയമാനുഷ്ഠാനങ്ങളെ (തോറ) ആശ്രയിക്കുന്നവ രെല്ലാം ശാപഗ്രസ്തരാണ് (ഗലാത്തിയക്കാര്‍ 3:10).
'ക്രിസ്തു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ മോചിപ്പിച്ചിരിക്കു ന്നു' (ഗലാത്തിയക്കാര്‍ 3:13). 'അവന്‍ (യേശു) തന്റെ ശരീരത്തില്‍, നിയമത്തെ അതിന്റെ കല്‍പന കളോടും അനുശാസനങ്ങളോടുംകൂടി റദ്ദാക്കി' (എഫേസോസുകാര്‍2:15)
ഞാന്‍ നിയമത്തെ റദ്ദാക്കാനല്ല വന്നതെന്ന് യേശു, ഖുര്‍ആനും അതുതന്നെ പറയുന്നു. പൗലോസാകട്ടെ യേശു നിയമത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാനാണ് വന്നത് എന്നു സമര്‍ഥിക്കുന്നു. ആര്‍ക്കാണ് പിശാചിന്റെ വെളിപാട്?
യേശുക്രിസ്തു താന്‍ ദൈവമാണെന്ന് പഠിപ്പിച്ചില്ല (മര്‍ക്കോസ് 12:29, മത്തായി 4:10) ഇക്കാര്യം ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്ത മാക്കുന്നു (3:51), എന്നാല്‍ പൗലോസ് പറഞ്ഞതാകട്ടെ 'പ്രകൃത്യാതന്നെ ദൈവമായിരുന്നിട്ടും ദൈവത്തോടു തനിക്കുള്ള തുല്യതയെ, മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട ഒരു കാര്യമായി അവന്‍ പരിഗണിച്ചില്ല? (ഫിലിപ്പിയര്‍ 2:6). 'അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ്; സര്‍വസൃഷ്ടികളിലും ആദ്യജാതന്‍' (കൊളോസിയക്കാര്‍ 1:15) എന്നിങ്ങനെയാണ്. യേശുക്രിസ്തുവിന് സ്വയം താന്‍ ദൈവമാണെന്ന വെളിപാട് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹം അത് പറയുമായിരുന്നു. എന്നാല്‍, പൗലോസിന് യേശു ദൈവമായിരുന്നുവെന്ന് വെളിപാട് കിട്ടി. പ്രസ്തുത വെളിപാട് എവിടെനിന്നായിരിക്കണം?
അബ്രഹാമിനോട് ദൈവം ചെയ്ത ഉടമ്പടിയായിട്ടാണ് പരിച്‌ഛേദനാകര്‍മത്തെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. 'നീയും നിനക്കു ശേഷം തലമുറയായി നിന്റെ സന്തതികളും പാലിക്കേണ്ട ഉടമ്പടി'യെന്നു പറഞ്ഞുകൊണ്ടാണ് അബ്രഹാമിനോട് കര്‍ത്താവ് പരിച്‌ഛേദന ചെയ്യുന്നതിനുള്ള കല്‍പന നല്‍കുന്നത് (ഉല്‍പത്തി 17:9-14) കര്‍ത്താവ് മോശയോടു പറഞ്ഞ തായി ബൈബിള്‍ ഉദ്ധരിക്കുന്നു: 'എട്ടാം ദിവസം ശിശുവിന്റെ പരിച്‌ഛേ ദനം നടത്തണം (ലേവിയര്‍ 12:3) ഈ ദൈവിക കല്‍പന യേശുവും അനുസ രിച്ചിരുന്നു. 'എട്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ശിശുവിന് പരിച്‌ഛേദനം നടത്തി' (ലൂക്കോസ് 2:21). പരിച്‌ഛേദനം ചെയ്യേണ്ടതില്ലെന്ന് യേശു ആരോടും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു ബോധനം ലഭിച്ചിരുന്നില്ല. എന്നാല്‍ പൗലോസ് പറയുന്നത് കാണുക: 'പരിച്‌ഛേദനം സ്വീകരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ക്രിസ്തുവിനെക്കൊണ്ട് നേട്ടമില്ല' (ഗലാത്തിയക്കാര്‍ 5:2). ഈ വെളിപാട് പൗലോസിന് എവിടെനിന്ന് കിട്ടി? ദൈവത്തില്‍ നിന്നാകാന്‍ വഴിയില്ല. പിന്നെയോ?
പിശാചില്‍നിന്നാണ് മുഹമ്മദി(ല)ന് വെളിപാടുണ്ടായത് എന്നുപറയാ നുള്ള പ്രധാനപ്പെട്ട കാരണം കുരിശുമരണത്തെയും പാപപരിഹാരബലി യെയും ഖുര്‍ആന്‍ നിഷേധിക്കുന്നുവെന്നതാണല്ലോ. യേശുവിനെയും മാതാവിനെയും പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്ത ങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആനില്‍ പേരു പരാമര്‍ശിക്കപ്പെട്ട ഏക വനിത മര്‍യമാണെന്നോര്‍ക്കുക. യേശു ചെയ്തതായി ബൈബിളില്‍ പറയാത്ത കളിമണ്‍പക്ഷികളില്‍ ഊതി അവയ്ക്ക് ജീവനിടുക തുടങ്ങിയ അത്ഭുതങ്ങ ളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുമുണ്ട് (3:49). തൊട്ടിലില്‍ വെച്ച് ഉണ്ണിയേശു സംസാരിച്ചതായുള്ള ഖുര്‍ആനിക പരാമര്‍ശം (19:30) ബൈബി ളിലൊരിടത്തും കാണുവാന്‍ സാധ്യമല്ല. യേശുവിന്റെ വിശുദ്ധ വ്യക്തിത്വത്തില്‍ കളങ്കമുണ്ടാക്കുന്ന യാതൊന്നും ഖുര്‍ആനിലില്ല. യോഹന്നാന്റെ സുവിശേഷ പ്രകാരം ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതം കാനായിലെ കല്യാണവിരുന്നില്‍ വെച്ച് മദ്യം നിര്‍മിച്ചു നല്‍കിയതാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ് (യോഹന്നാന്‍ 2:1-11). ഖുര്‍ആനില്‍ ഇത്തരം യാതൊരു പരാമര്‍ശവുമില്ല.
'മരത്തില്‍ തൂക്കിക്കൊല്ലപ്പെടുന്നവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്' (ആവര്‍ത്തനം 21:23)എന്നാണ് ബൈബിളിന്റെ സിദ്ധാന്തം. കുരിശില്‍ തറക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനായി മുദ്രയടിക്കുകയാണ് തങ്ങ ള്‍ ചെയ്തതെന്നാണ് യഹൂദര്‍ കരുതിയത്. പൗലോസ് പറയുന്നതും മറ്റൊന്നല്ല. 'മരത്തില്‍ തൂക്കപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവര്‍ എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീരുന്നു' (ഗലാത്യര്‍ 3:13). അപ്പോള്‍ ക്രൂശീകരണം യേശുവിനെ ശപിക്കപ്പെട്ടവനാക്കുകയാണ് ചെയ്യുന്നത്. ലോകത്തിനുവേണ്ടി യേശു ശാപമായിത്തീര്‍ന്നുവെന്ന വാദം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ശാപത്തിന്റെ മരക്കുരിശില്‍നിന്ന് തന്നെ രക്ഷിക്കേണമേയെന്ന ക്രിസ്തുവിന്റെ പ്രാര്‍ഥന (മത്തായി 26:39) ദൈവം കേട്ടില്ലെന്നു കരുതുന്നത് ദൈവിക കാരുണ്യത്തിന്റെ നിഷേധമല്ലാതെ മറ്റെന്താണ്? ശപിക്കപ്പെട്ട മരക്കുരിശില്‍നിന്ന് പടച്ചതമ്പുരാന്‍ യേശുവിനെ രക്ഷിച്ചുകൊണ്ട് യഹൂദന്മാരുടെ ഗൂഢാലോചനയെ തകര്‍ക്കുകയാണ് ചെയ്തത് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (4:157,158).
മരക്കുരിശില്‍ ക്രൂശിക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനാക്കിയെന്ന് യഹൂദന്മാര്‍. മരക്കുരിശില്‍ മരിച്ച് യേശു ശപിക്കപ്പെട്ടവനായിത്തീര്‍ന്നുവെന്ന് പൗ ലോസ്. മരക്കുരിശില്‍നിന്ന് പരിശുദ്ധനായ യേശുവിനെ ദൈവം രക്ഷിച്ചുവെന്ന് ഖുര്‍ആന്‍.
ഏതാണ് പിശാചിന്റെ വെളിപാട്? യേശുവിനെ മഹത്വപ്പെടുത്തുന്നതോ അതല്ല ശാപഗ്രസ്തനാക്കുന്നതോ? ചുരുക്കത്തില്‍, ഖുര്‍ആന്‍ പൈശാചിക വെളിപാടാണെന്ന് സമര്‍ഥിക്കു വാന്‍ വേണ്ടി തെളിവുകള്‍ പരതുന്നവര്‍ കുഴിക്കുന്ന കുഴികളില്‍ തങ്ങള്‍തന്നെയാണ് വീഴുന്നത് എന്നുള്ളതാണ് യാഥാര്‍ഥ്യം.
യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ) നബിക്ക് ഉന്മാദരോഗ (Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ?
ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമകാലികരാല്‍ മുഹമ്മദ് (സ) ഭ്രാന്തനെന്ന് വിളിക്കപ്പെട്ടിരുന്നുവോ? ഉണ്ടെ ങ്കില്‍ ഭ്രാന്തിന്റെ എന്തെല്ലാം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്?
നാല്‍പതു വയസ്സുവരെ സത്യസന്ധനും സര്‍വരാലും അംഗീകരിക്ക പ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു മുഹമ്മദ് (സ) . സുദീര്‍ഘമായ ഈ കാലഘട്ടത്തിനിടയ്ക്ക് ആരെങ്കിലും അദ്ദേഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി ആരോപിച്ചിട്ടില്ല.
പ്രവാചകത്വത്തിനുശേഷം അദ്ദേഹം ഭ്രാന്തനെന്ന് ആരോപിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ഭ്രാന്ത നെന്ന് മാത്രമല്ല മുഹമ്മദ്(സ) അധിക്ഷേപിക്കപ്പെട്ടത്; ജ്യോല്‍സ്യന്‍, മാരണ ക്കാരന്‍, മാരണം ബാധിച്ചവന്‍, കവി എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളെ ല്ലാം അദ്ദേഹത്തിനുനേരെ ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ മാനസിക സംതുലനത്തിലോ വല്ല വ്യത്യാസവും പ്രകടമായതുകൊണ്ടാണോ അവര്‍ അങ്ങനെ അധിക്ഷേപിച്ചത്? ആണെന്ന് അവരാരുംതന്നെ വാദിച്ചിട്ടില്ല. അവരുടെ പ്രശ്‌നം ഖുര്‍ആനും അതുള്‍ക്കൊള്ളുന്ന ആശയങ്ങളുമായിരുന്നു. തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങള്‍ക്കെതിരെയാണ് മുഹമ്മദ്(സ) സംസാരിക്കുന്നത്. അദ്ദേഹം ദൈവികമാണെന്ന് പറഞ്ഞുകൊണ്ട് ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആനിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവുക യും ചെയ്യുന്നു. മുഹമ്മദി(സ)നെ സ്വഭാവഹത്യ നടത്താതെ ജനങ്ങളെ അദ്ദേഹത്തില്‍നിന്ന് അകറ്റാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് കണ്ട പാരമ്പ ര്യമതത്തിന്റെ കാവല്‍ക്കാര്‍ ബോധപൂര്‍വം കെട്ടിച്ചമച്ച സ്വഭാവഹത്യയായിരുന്നു ഇവയെല്ലാം.
മുഹമ്മദ്(സ) പ്രവാചകത്വം പരസ്യമായി പ്രഖ്യാപിച്ചകാലം. ഹജ്ജ് മാസം ആസന്നമായി. അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഹജ്ജിനു വരുന്നവരോട് മുഹമ്മദ് (സ) മതപ്രബോധനം നടത്തുമെന്നും ഖുര്‍ആനിന്റെ വശ്യതയില്‍ അവര്‍ ആകൃഷ്ടരാവുമെന്നും മക്കയിലെ പ്രമാണിമാര്‍ ഭയന്നു. അവര്‍ യോഗം ചേര്‍ന്നു. ഹജ്ജിന് എത്തിച്ചേരുന്നവരോട് ആദ്യമേതന്നെ മുഹമ്മദി(സ)നെതിരെ പ്രചാരവേലകള്‍ നടത്താന്‍ തീരുമാനിച്ചു. മുഹമ്മദി(സ)നെ എങ്ങനെ വിശേഷിപ്പിക്കണം, എന്നതായി പിന്നീടുള്ള ചര്‍ച്ച. പലരും പല രൂപത്തില്‍ പറയുന്നത് തങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. എല്ലാവര്‍ക്കും ഒരേ രൂപത്തില്‍ പറയാന്‍ പറ്റുന്ന ആരോപണമെന്ത്? ചിലര്‍ പറഞ്ഞു: ''നമുക്ക് മുഹമ്മദ് ഒരു ജ്യോല്‍സ്യനാണെന്ന് പറയാം''. പൗരപ്രമുഖനായ വലീദുബ്‌നുമുഗീറ പറഞ്ഞു: ''പറ്റില്ല, അല്ലാഹുവാണ് സത്യം അവ ന്‍ ജ്യോല്‍സ്യനല്ല. ജ്യോല്‍സ്യന്മാരെ നാം കണ്ടിട്ടുണ്ട്. മുഹമ്മദിന്റെ വാക്കുകള്‍ ജ്യോല്‍സ്യന്മാരുടെ പ്രവചനങ്ങളല്ല''. മറ്റു ചിലര്‍ പറഞ്ഞു: ''നമുക്ക് അവന്‍ ഭ്രാന്തനാണെന്ന് പറയാം''. വലീദ് പറഞ്ഞു: ''അവന്‍ ഭ്രാന്തനല്ല. ഭ്രാന്തന്മാരെ നാം കണ്ടിട്ടുണ്ട്. അവരുടെ ഭ്രാന്തമായ സംസാരങ്ങളോ ഗോഷ്ഠികളോ പിശാചുബാധയോ ഒന്നും അവനില്ല''. അവര്‍ പറഞ്ഞു: ''എങ്കില്‍ അവന്‍ കവിയാണെന്ന് പറയാം''. വലീദ് പ്രതിവചിച്ചു: ''അവന്‍ കവിയല്ല. കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാം. അവന്‍ പറയുന്ന ത് കവിതയല്ല''. ജനം പറഞ്ഞു: ''എങ്കില്‍ അവന്‍ മാരണക്കാരനാണെന്ന് പറയാം' വലീദ് പ്രതികരിച്ചു: ''അവന്‍ മാരണക്കാരനുമല്ല. മാരണക്കാരെ നമുക്കറിയാം. അവരുടെ കെട്ടുകളോ, ഊത്തുകളോ ഒന്നും അവന്‍ പ്രയോഗിക്കുന്നില്ല''. അവര്‍ ചോദിച്ചു: ''പിന്നെ എന്താണ് നിങ്ങളുടെ നിര്‍ദേശം?'' അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും അവന്റെ വചനങ്ങളില്‍ മാധുര്യമുണ്ട്. അതിന്റെ മൂലം വിസ്തൃതവും ശാഖകള്‍ ഫലസമൃദ്ധവുമാണ്. നിങ്ങള്‍ അവനെപ്പറ്റി എന്തു പറഞ്ഞാലും അതു നിരര്‍ഥകമാണെന്നു തെളിയും. പിതാവിനും മക്കള്‍ക്കുമിടയിലും ഭാര്യക്കും ഭര്‍ത്താവിനുമിടയിലും ജ്യേഷ്ഠനും അനുജനുമിടയിലും പിളര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി വന്ന ജാലവിദ്യക്കാരനാണ് അവനെന്ന് പറയുന്നതാണ് നല്ലത്!'' ജനം ഇതംഗീകരിച്ചു. അവര്‍ പ്രചാര ണം തുടങ്ങി.
ഈ സംഭവം മനസ്സിലാക്കിത്തരുന്ന വസ്തുതയെന്താണ്? പ്രവാചകപ്ര ബോധനങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി ശത്രുക്കള്‍ മെനഞ്ഞെടുത്ത പലതരം ദുഷ്പ്രചാരണങ്ങളിലൊന്നു മാത്രമാണ് അദ്ദേ ഹം ഭ്രാന്തനാണെന്ന ആരോപണം. ഈ പ്രചാരണം നടത്തിയിരുന്നവര്‍ക്കു തന്നെ അതില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ പ്രചാരണത്തെ ഒരു തെളിവായി സ്വീകരിക്കുന്നത് അബദ്ധമാണ്.
പ്രവാചകന്‍ ജീവിച്ചത് പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പാണ്. അദ്ദേഹ ത്തിന് ഉന്മാദരോഗമുണ്ടായിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുവാന്‍ ഇപ്പോള്‍ അദ്ദേഹം നമ്മുടെ മുന്നില്‍ ജീവിച്ചിരിക്കാത്തതിനാല്‍ ഇന്ന് നമുക്ക് കഴിയില്ല. അദ്ദേഹത്തിനുണ്ടായ വെളിപാടുകളും സ്വപ്‌നദര്‍ശ നങ്ങളുമാണ് പ്രവാചകന്‍ ഉന്മാദരോഗിയായിരുന്നുവെന്ന് വാദിക്കുന്നവര്‍ക്കുള്ള തെളിവ്. വെളിപാടുകള്‍ സ്വീകരിക്കുമ്പോള്‍ പ്രവാചകനില്‍ കാണ പ്പെട്ട ഭാവവ്യത്യാസങ്ങളെയും വഹ്‌യ് എങ്ങനെയാണെന്നുള്ള പ്രവാചക ന്റെ വിവരങ്ങളെയും വിശദീകരിക്കുന്ന ഹദീഥുകളുടെ വെളിച്ചത്തിലാണ് വിമര്‍ശകന്മാര്‍ ഈ വാദമുന്നയിക്കുന്നത്. ഉന്മാദരോഗത്തിന്റെ ലക്ഷണ ങ്ങള്‍ പ്രവാചകനില്‍ കാണപ്പെട്ടിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരി ശോധിച്ചാല്‍ ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് സുതരാം വ്യക് തമാവും.
ഒന്ന്: ഉന്മാദരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഈ വൈരുധ്യം പ്രകടമായിരിക്കും.
മുഹമ്മദി(സ)ന്റെ ജീവിതവും സംസാരങ്ങളും പരിശോധിക്കുക.
യാതൊരു രീതിയിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങളും അദ്ദേഹത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. മാറിക്കൊണ്ടിരിക്കുന്ന പെരുമാറ്റ രീതികളുടെയും പൂര്‍വാപരബന്ധമില്ലാത്ത സംസാരത്തിന്റെയും ഉടമസ്ഥനായിരുന്നു മുഹമ്മദ് നബി(ല)യെങ്കില്‍ അദ്ദേഹത്തിന് പരശ്ശതം അനുയായികളുണ്ടായതെങ്ങ നെ? സാധാരണയായി നാം മനസ്സിലാക്കുന്ന 'ദിവ്യന്‍'മാരുടെ അനുയായികളെപ്പോലെയായിരുന്നില്ല മുഹമ്മദി(സ)ന്റെ അനുചരന്മാര്‍. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി മല്‍സരിക്കുകയായിരുന്നു അവര്‍. ഒരു ഉന്മാദരോഗിയുടെ വാക്കുകള്‍ അനുസരിക്കുവാന്‍ വേണ്ടി ജനസഹസ്രങ്ങള്‍ മല്‍സരിച്ചുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാവുമോ?
രണ്ട്: ഉന്മാദരോഗികളുടെ പ്രതികരണങ്ങള്‍ വൈരുധ്യാത്മകമായിരിക്കും. സന്തോഷവേളയില്‍ പൊട്ടിക്കരയുകയും സന്താപവേളയില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യും. വെറുതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്വഭാവവും കണ്ടുവരാറുണ്ട്.
മുഹമ്മദ് നബി(സ) യുടെ പ്രതികരണങ്ങള്‍ സമചിത്തതയോടുകൂടിയുള്ളതായിരുന്നു. ഒരു സംഭവം: പ്രവാചകന്‍(സ)ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്. പെട്ടെന്ന് ഊരിപ്പിടിച്ച വാളുമായി മുന്നില്‍ ഒരു കാട്ടാളന്‍ പ്രത്യക്ഷപ്പെ ട്ടു. അയാള്‍ ചോദിച്ചു: ''എന്നില്‍നിന്ന് നിന്നെ ഇപ്പോള്‍ ആര് രക്ഷിക്കും?'' പ്രവാചകന്‍ അക്ഷോഭ്യനായി മറുപടി പറഞ്ഞു: 'അല്ലാഹു'. ഈ മറുപടിയു ടെ ദൃഢത കേട്ട് കാട്ടാളന്റെ കൈയില്‍നിന്ന് വാള്‍ വീണുപോയി. (ബുഖാരി, മുസ്‌ലിം)
ഒരു ഉന്മാദരോഗിയില്‍നിന്ന് ദൃഢചിത്തതയോടുകൂടിയുള്ള ഇത്തരം പെരുമാറ്റങ്ങള്‍ പ്രതീക്ഷിക്കുവാന്‍ കഴിയുമോ?
മൂന്ന്: ഉന്മാദരോഗികള്‍ അന്തര്‍മുഖരായിരിക്കും. പുറമെയുള്ള ലോക ത്ത് നടക്കുന്ന സംഭവങ്ങളിലൊന്നും അവര്‍ക്ക് യാതൊരു താല്‍പര്യവും കാണുകയില്ല.
മുഹമ്മദ് നബി(സ)അന്തര്‍മുഖനായിരുന്നില്ല. തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ അതീവ താല്‍പര്യത്തോടെ നിരീക്ഷിക്കുകയും തന്റെ പങ്ക് ആവശ്യമെങ്കില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്ന വ്യക്തിയാണദ്ദേ ഹം. ജനങ്ങള്‍ക്ക് ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമല്ല, അവര്‍ക്ക് മാതൃകയായി ജീവിച്ച് കാണിച്ചുകൊടുക്കുകകൂടി ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
ലാമാര്‍ട്ടിന്‍ എഴുതി: 'തത്ത്വജ്ഞാനി, പ്രസംഗകന്‍, ദൈവദൂതന്‍, നിയമ നിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൗതിക സാമ്രാജ്യങ്ങളുടെ സ്ഥാപകന്‍ -അതായിരുന്നു മുഹമ്മദ്. മനുഷ്യത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വെച്ച് പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ?''(Historie De La turquie., Vol, 2 Page 277)
അന്തര്‍മുഖനായ ഒരു ഉന്മാദരോഗിയെക്കുറിച്ച വിലയിരുത്തലാണോ ഇത്?
നാല്: ഉന്മാദരോഗികള്‍ക്ക് നിര്‍ണിതമായ എന്തെങ്കിലും ലക്ഷ്യത്തിനുവേണ്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാര്യമായി യാതൊന്നും ചെയ്യാനാവാത്ത ഇവര്‍ ശാരീരികമായും മാനസികമായും തളര്‍ന്നവരായിരിക്കും.
മുഹമ്മദ് നബി(സ) ജനങ്ങളെ സത്യമാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അയക്കപ്പെട്ട ദൈവദൂതന്മാരില്‍ അന്തിമനായിരുന്നു. തന്നിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം രണ്ടു ദശാബ്ദത്തിലധികം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിട്ടയോടുകൂടിയുള്ള പ്രബോധന പ്രവര്‍ ത്തനങ്ങള്‍ വഴി ജനസഹസ്രങ്ങളെ ദൈവികമതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ മുഹമ്മദി(സ)ന് സാധിച്ചു. സാംസ്‌കാരിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനവിഭാഗത്തെ ലോകത്തിന് മുഴുവന്‍ മാതൃകയാക്കി പരിവര്‍ത്തിപ്പിക്കുവാന്‍ വേണ്ടിവന്നത് കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ മാത്രം. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് മുഹമ്മദ്(സ) എന്ന് ചരിത്രത്തെ നിഷ്പക്ഷമായി നോക്കിക്കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം ഒരു ഉന്മാദരോഗിക്ക് കഴിയുന്നതാണെന്ന് പ്രസ്തുത രോഗ ത്തെക്കുറിച്ച് അല്‍പമെങ്കിലും അറിയുന്നവരാരെങ്കിലും സമ്മതിക്കുമോ?
അഞ്ച്: ഉന്മാദരോഗി അശരീരികള്‍ കേള്‍ക്കുകയും(Auditory Hallucination) മിഥ്യാഭ്രമത്തിലായിരിക്കുകയും (Delusion) മായാദൃശ്യങ്ങള്‍ കാണുക യും(Hallucination) ചെയ്യും. ഈ അശരീരികളും മായാദൃശ്യങ്ങളും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുള്ളതായിരിക്കില്ല.
മുഹമ്മദ് നബി(സ)ക്കുണ്ടായ വെളിപാടുകളും ദര്‍ശനങ്ങളും ഈ ഗണത്തില്‍ പെടുത്തിക്കൊണ്ടാണ് വിമര്‍ശകര്‍ അദ്ദേഹത്തില്‍ ഉന്മാദരോഗം ആരോപിക്കുന്നത്. ഉന്മാദരോഗത്തിന്റെ മറ്റു ലക്ഷണങ്ങളൊന്നും നബി(സ)യില്‍ ഉണ്ടായിരുന്നില്ലെന്ന് നാം മനസ്സിലാക്കി. അപ്പോള്‍ ഈ വെളിപാടുകളുടെ മാത്രം വെളിച്ചത്തില്‍ അദ്ദേഹം ഉന്മാദരോഗിയാണെന്ന് പറയുന്ന തെങ്ങനെ? ഉന്മാദരോഗിക്കുണ്ടാവുന്ന 'വെളിപാടു'കള്‍ അയാളുടെ രോഗത്തിന്റെ ലക്ഷണമാണ്. ഈ വെളിപാടുകള്‍ അയാളുടെ വൈയക്തിക മേഖലകളുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍, മുഹമ്മദി(സ)നുണ്ടായ വെളിപാടുകളോ? ആ വെളിപാടുകള്‍ ഒരു ഉത്തമ സമൂഹത്തെ പടിപടിയായി വാര്‍ത്തെടുക്കുകയായിരുന്നു. ആദ്യം ദൈവബോധവും പര ലോകചിന്തയും ജനങ്ങളില്‍ വളര്‍ത്തി. ഘട്ടം ഘട്ടമായി സമൂഹത്തെ മുച്ചൂടും ബാധിച്ചിരുന്ന എല്ലാ തിന്മകളുടെയും അടിവേരറുത്തു. അങ്ങനെ ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്ക് നിമിത്തമാകുവാന്‍ മുഹമ്മദി(സ)ന് ലഭിച്ച വെളിപാടുകള്‍ക്ക് കഴിഞ്ഞു. അത് സൃഷ്ടിച്ച വിപ്ലവം മഹത്തരമാണ്. ചരിത്രകാലത്ത് അതിനു തുല്യമായ മറ്റൊരു വിപ്ലവം നടന്നിട്ടില്ല.
ഉന്മാദരോഗി കേള്‍ക്കുന്ന അശരീരികള്‍ക്ക് ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്കോ നിസ്തുലമായ ഒരു വിപ്ലവത്തിനോ നിമിത്തമാകുവാന്‍ കഴിയുമോ?
മുഹമ്മദി(സ)ന് ഉന്മാദരോഗമായിരുന്നുവെന്നും അദ്ദേഹം ശ്രവിച്ച അശ രീരികളാണ് ഖുര്‍ആനിലുള്ളതെന്നുമുള്ള വാദം പരിഗണനപോലും അര്‍ഹിക്കാത്ത ആരോപണം മാത്രമാണെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.
ജനങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന രഹിതമാണെന്ന് അത് ഒരാവര്‍ത്തി വായിക്കുന്ന ഏവര്‍ക്കും ബോധ്യമാവും. താഴെപ്പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.
ഒന്ന്: സത്യസന്ധനായിരുന്നു മുഹമ്മദ് (സ) എന്ന കാര്യത്തില്‍ പക്ഷാ ന്തരമില്ല. അത്തരമൊരാള്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ദൈവത്തിന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നു കരുതുന്നത് യുക്തി സഹമ ല്ല. ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഒരു വ്യക്തി അക്കാര്യത്തിനുവേണ്ടി സ്വന്തമായി ഒരു വലിയ അധര്‍മം ചെയ്യുകയെന്നത് അവിശ്വസനീയമാണ്. ദൈവത്തിന്റെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ വലിയ പാപമെന്താണ്?
രണ്ട്: പടച്ചവന്റെ പേരില്‍ കളവു പറയുകയും സ്വയം കൃതരചന കള്‍ ദൈവത്തിന്‍േറതാണെന്ന് വാദിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും വലിയ അക്രമിയെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ''അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനേ ക്കാളും അല്ലാഹു അവതരിപ്പിച്ചതുപോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?''(6:93). ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ രചനയാണെങ്കില്‍ ഈ സൂക്തത്തില്‍ പറഞ്ഞ 'ഏറ്റവും വലിയ അക്രമി' അദ്ദേഹം തന്നെയായിരിക്കുമല്ലോ. തന്നെത്തന്നെ 'ഏറ്റവും വലിയ അക്രമി'യെന്ന് വിളിക്കുവാനും അതു രേഖപ്പെടുത്തുവാനും അദ്ദേ ഹം തയാറാകുമായിരുന്നുവോ?
മൂന്ന്: സ്വയംകൃത രചനകള്‍ നടത്തി അത് ദൈവത്തില്‍ ആരോപിക്കു ന്നവരെ ഖുര്‍ആന്‍ ശപിക്കുന്നുണ്ട്. ''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവില്‍നിന്ന് ലഭിച്ച താണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശം!''(2:79) ഖുര്‍ആന്‍ മുഹ മ്മദി(സ)ന്റെ സൃഷ്ടിയാണെങ്കില്‍ ഈ ശാപം അദ്ദേഹത്തിനുകൂടി ബാധക മാണല്ലോ. സ്വന്തമായി ഒരു രചന നിര്‍വഹിക്കുക. ആ രചനയില്‍ സ്വന്ത ത്തെത്തന്നെ ശപിക്കുക. ഇത് വിശ്വസനീയമാണോ?
നാല്: ഖുര്‍ആന്‍ ഒന്നിച്ച് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. നീണ്ട ഇരുപ ത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഖുര്‍ആ ന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ വിഷയങ്ങളിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ചില സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ പതിനഞ്ചോളം സ്ഥ ലങ്ങളില്‍ 'അവര്‍ നിന്നോട്...നെക്കുറിച്ചു ചോദിക്കുന്നു. പറയുക: ...' എന്ന ശൈലിയിലുള്ള സൂക്തങ്ങളുണ്ട്. ഓരോ വിഷയങ്ങളിലും പ്രവാചകനോട് അവര്‍ ചോദിച്ച സമയത്ത് അദ്ദേഹത്തിന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെ ന്നും പിന്നീട് ഖുര്‍ആന്‍ വാക്യം അവതരിപ്പിച്ചതിനുശേഷം മാത്രമാണ് അത് സാധിച്ചതെന്നുമാണല്ലോ ഇതില്‍നിന്ന് മനസ്സിലാവുന്നത്. ധാര്‍മിക നവോത്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവാചക(സ)ന്റെ രചനയായിരുന്നു ഖുര്‍ആനെങ്കില്‍ ജനം ചോദിച്ചപ്പോള്‍ ഉടന്‍തന്നെ അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുമായിരുന്നു.
ഉദാഹരണത്തിന്, മദ്യത്തില്‍നിന്നും ചൂതാട്ടത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നായിരുന്നു പ്രവാചകന്റെ ഉദ്ദശ്യമെങ്കില്‍ അവയെക്കുറിച്ച് ചോദിച്ച ഉടന്‍തന്നെ അവ പാപമാണ് എന്ന് അ ദ്ദേഹം മറുപടി പറയുമായിരുന്നു. എന്നാല്‍, അദ്ദേഹം ചെയ്തത് അതല്ല; സ്വയം മറുപടി പറയാതെ ദൈവിക വെളിപാട് പ്രതീക്ഷിക്കുകയായിരുന്നു. ദൈവവചനങ്ങള്‍ വെളിപ്പെട്ടതിനുശേഷമാണ് ഈ തിന്മകള്‍ക്കെതിരെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്.
അഞ്ച്: മുഹമ്മദ് നബി(സ)യെ തിരുത്തുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്ന അന്ധനായ അബ്ദുല്ലാഹിബ്‌നുഉമ്മിമക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചക(സ)ന്റെ നടപടിയെ തിരുത്തിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ (80:1-10) സുവിദിതമാണ്.
മറ്റൊരു സംഭവം: മുസ്‌ലിംകള്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ വിതച്ച ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ശരീരത്തിലും ഒരുപാട് മുറിവുകള്‍ ഉണ്ടായി. യുദ്ധശേഷം അദ്ദേഹം അവിശ്വാസികളി ല്‍ ചിലരെ ശപിക്കുകയും 'അവരുടെ പ്രവാചകനെ മുറിപ്പെടുത്തിയ സമൂഹ മെങ്ങനെയാണ് നന്നാവുക?' എന്ന് ആത്മഗതം നടത്തുകയും ചെയ്തു. ഉടന്‍ ഖുര്‍ആന്‍ സൂക്തമവതരിച്ചു; പ്രവാചക(സ)നെ തിരുത്തിക്കൊണ്ട്. ''(നബിയേ), കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേ ക്കാം. അല്ലെങ്കില്‍ അവരെ അവന്‍ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു''(3:128)(തിര്‍മിദി,ഇബ്‌നുമാജ).
ഇതൊന്നും പ്രവാചകനി ല്‍ ബോധപൂര്‍വ്വം വന്ന തെറ്റുകളല്ല. താന്‍ സ്വീകരിച്ച നിലപാടുകളിലുണ്ടാ യ അബദ്ധം മാത്രം. എന്നിട്ടും അവ തിരുത്തുന്ന വചനങ്ങള്‍ ഖുര്‍ആനി ലുണ്ടായി. ജനങ്ങളെ ധര്‍മനിഷ്ഠരാക്കുവാന്‍ വേണ്ടി പ്രവാചകന്‍(സ) പടച്ച ഗ്രന്ഥമായിരുന്നു ഖുര്‍ആനെങ്കില്‍ അദ്ദേഹത്തിന്റെ നടപടികളെ വിമര്‍ശിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടാവുമായിരുന്നുവോ?
അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്നു വിളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അധികാരത്തിന്റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും അവരില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക. പ്രവാചക(സ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. തന്നെ ബഹുമാനിച്ചുകൊണ്ട് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.
അദ്ദേഹം ഉപദേശിച്ചു: ''ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്'' (ബുഖാരി, മുസ്‌ലിം). ഇതെല്ലാംതന്നെ മുഹമ്മദ് (സ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.
മാത്രവുമല്ല, തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാ ണെങ്കില്‍, മക്കയിലെ പ്രയാസപൂര്‍ണമായ ആദ്യനാളുകളില്‍തന്നെ അധികാരം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ)ന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ആവത് ശ്രമിച്ചു നോക്കി. പക്ഷെ, നിരാശ മാത്രമായിരുന്നു ഫലം. മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുര്‍ആന്‍ രചിച്ചുകൊണ്ട് താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(ല)ന്റെ ലക്ഷ്യമെങ്കില്‍ പ്രയാസങ്ങള്‍ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാല്‍ക്കീഴില്‍ വന്ന സമയത്ത് അദ്ദേഹം അത് സ്വീകരിക്കുവാന്‍ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ്അ(സ)ധികാരം കാംക്ഷിച്ചിരുന്നില്ലെന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനു പിന്നില്‍ അധികാരമോഹമായിരുന്നില്ലെന്ന് സാരം.
അനാഥനായി വളര്‍ന്ന മുഹമ്മദ്(സ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജ( (റ)യെ വിവാഹം ചെയ്തതിനുശേഷം അദ്ദേ ഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ( (റ)യുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്.
ഖദീജയുമായുള്ള മുഹമ്മദി(സ) ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പതി നഞ്ച് വര്‍ഷം സാമ്പത്തികക്ലേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താന്‍ പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവവചനമാണെന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ്(സ) രംഗപ്രവേശം ചെയ്യുന്നതെന്നര്‍ഥം. ഖുര്‍ആന്‍ ദൈവികമാണെന്ന് വാദിക്കുക വഴി ഭൗതികലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കില്‍ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ.
എന്നാല്‍, എന്തായിരുന്നു സ്ഥിതി?
പ്രവാചകപത്‌നി ആഇശ(റ) പറയുന്നു: ''ഞങ്ങളുടെ വീട്ടില്‍ ഒന്നും പാചകം ചെയ്യാനില്ലാത്തതിനാല്‍ അടുപ്പു പുകയാതെ ഒന്നോ രണ്ടോ മാസ ങ്ങള്‍ കഴിഞ്ഞുപോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോള്‍ മദീനത്തുകാര്‍ കൊണ്ടുവന്ന ആട്ടി ന്‍പാലും ഈത്തപ്പഴത്തോടു കൂടെയുണ്ടാവും''. (ബുഖാരി, മുസ്‌ലിം)
ആഇശ(റ) ഒരാളോട് പഴയകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. മദീനയിലേക്കുള്ള പലായനത്തിനുശേഷം പ്രവാചകനും കുടുംബവും സ ഹിച്ച പ്രയാസങ്ങളാണ് പ്രതിപാദ്യം. ഒരു രാത്രി തപ്പിത്തടഞ്ഞുകൊണ്ട് വീട്ടുജോലികള്‍ ചെയ്തകാര്യം അവര്‍ പറഞ്ഞു. അയാള്‍ ചോദിച്ചു: ''വിള ക്കില്ലായിരുന്നുവോ? അവര്‍ പ്രതിവചിച്ചു: ''വിളക്കു കത്തിക്കാനുള്ള എണ്ണ ഞങ്ങളുടെ പക്കലുണ്ടായിരുന്നുവെങ്കില്‍ വിശപ്പ് മാറ്റാന്‍ അത് കുടിക്കുമാ യിരുന്നു; കത്തിക്കുന്നതിനു പകരം''. (അഹ്മദ്, ത്വബ്‌റാനി)
ഇത് പ്രവാചകന്റെ ആദ്യകാലത്തെ മാത്രം അവസ്ഥയല്ല. മുഹമ്മദ്(സ) ശക്തമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേ ഹത്തിന്റെ അവസ്ഥ ഇതില്‍നിന്ന് ഒട്ടും മെച്ചമായിരുന്നില്ല. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപന്റെ അന്തപുരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന ഉമര്‍ (റ)തന്നെ പറയട്ടെ: ''പ്രവാചകന്റെ മുറിയില്‍ ഊറക്കിട്ട മൂന്ന് തോല്‍കഷ്ണങ്ങളും ഒരു മൂലയില്‍ അല്‍പം ബാര്‍ലിയുമല്ലാതെ മറ്റൊന്നുംതന്നെ ഞാന്‍ കണ്ടില്ല. ഞാന്‍ കരഞ്ഞുപോയി. പ്രവാചകന്‍ ചോദിച്ചു: 'എന്തിനാണ് താങ്കള്‍ കരയുന്നത്?' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! ഞാനെങ്ങനെ കരയാതിരിക്കും? താങ്കളുടെ ശരീരത്തില്‍ ഈത്തപ്പനയോലകളുടെ പാട് ഞാന്‍ കാണുന്നു. ഈ മുറിയില്‍ എന്തെല്ലാമുണ്ടെന്നും ഞാനറിയുന്നു. അല്ലാഹുവിന്റെ ദൂതരേ! സമൃദ്ധമായ വിഭവങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ ഥിച്ചാലും. അവിശ്വാസികളും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരുമായ പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും രാജാക്കന്മാര്‍-സീസറും കൈസറുമെല്ലാം-അരുവികള്‍ ഒഴുകുന്ന തോട്ടങ്ങളില്‍ വസിക്കുമ്പോള്‍ അല്ലാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്‍ ജീവിക്കുന്നത് ദാരുണമായ പട്ടിണിയില്‍!' എന്റെ ഈ സംസാരം കേട്ടപ്പോള്‍ തലയിണയില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകന്‍ എഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു: 'ഉമര്‍! താങ്കള്‍ ഈ വിഷയത്തില്‍ ഇനിയും സംശയാലുവാണോ? ഭൗതിക ജീവിതത്തിലെ സുഖസൗകര്യങ്ങളേക്കാള്‍ നല്ലത് മരണാനന്തര ജീവിതത്തിലെ സുഖസൗ കര്യങ്ങളാണ്. അവിശ്വാസികള്‍ അവരുടെ നന്മയുടെ വിഹിതം ഈ ജീവിതത്തില്‍ ആസ്വദിക്കുന്നു. നമ്മുടേതാകട്ടെ, മരണാനന്തര ജീവിതത്തിലേക്കുവേണ്ടി ബാക്കിവെച്ചിരിക്കുകയാണ്'. ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു: 'ദൈവദൂതരെ! എനിക്കുവേണ്ടി മാപ്പിനപേക്ഷിച്ചാലും. എനിക്കു തെറ്റിപ്പോയി''.
ഖുര്‍ആന്‍ ഭൗതിക ലാഭങ്ങള്‍ക്കുവേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദി(സ) ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദീനാര്‍ മരണത്തിനുമുമ്പ് ദാനം ചെയ്യുകയും യഹൂദന് തന്റെ പടച്ചട്ട പണയം വെച്ചുകൊണ്ട് മരണപ്പെടുകയും ചെയ്ത മനുഷ്യന്‍ ധനമോഹിയായിരുന്നുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.
ഖുര്‍ആനിന്റെ രചനക്കുപിന്നില്‍ ധനമോഹമായിരുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ദി ന്യു കാത്തോലിക് എന്‍സൈക്ലോപീഡിയ പോലും സമ്മതിച്ചിട്ടുണ്ട്. ''മുഹമ്മദി(സ) ന്റെ മതവിപ്ലവത്തിനു പിന്നില്‍ ധനമോഹമായിരുന്നുവെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമാ യി അറിയപ്പെടുന്ന വസ്തുതകള്‍ ഈ ധാരണക്കെതിരാണ്'' (The New Catholic Encyclopedia Vol IX, Page 1001).
മുഹമ്മദ് നബി(സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേ ഹത്തിലൂടെയാണ് ലോകം ഖുര്‍ആന്‍ ശ്രവിച്ചത്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ ദൈവികത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പറയാനുള്ളത് ഇത് മുഹമ്മദി(സ)ന്റെ രചനയാണെന്നാണ്. ഈ വാദം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ചര്‍ച്ചയുടെ ആമുഖമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവയുടെ അടിത്തറയില്‍നിന്നുകൊണ്ടായിരിക്കണം മുഹമ്മദ് നബി(സ)യില്‍ ഖുര്‍ആനിന്റെ കര്‍തൃത്വം ആരോപിക്കുന്നത്.
ഒന്ന്: നാല്‍പതു വയസ്സുവരെ അറബികള്‍ക്കിടയില്‍ സുസമ്മതനായ വ്യക്തിയായിരുന്നു മുഹമ്മദ്(സ). ഖുര്‍ആന്‍ ദൈവികമാണെന്നും അതിലെ വിധിവിലക്കുകള്‍ അനുസരിക്കേണ്ടതുണ്ടെന്നും പ്രബോധനം ചെയ്തതുകൊണ്ടാണ് അദ്ദേഹം വെറുക്കപ്പെട്ടവനായത്; ബഹിഷ്‌കരിക്കപ്പെട്ടത്; ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത്.
രണ്ട്: സത്യസന്ധനായിരുന്നു മുഹമ്മദ്(സ)എന്ന കാര്യത്തില്‍ അദ്ദേഹ ത്തിന്റെ കഠിന ശത്രുക്കള്‍ക്കുപോലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നി ല്ല. നാല്‍പതു വയസ്സുവരെ സത്യസന്ധനായി ജീവിച്ച അദ്ദേഹം ഒരു ദിവ സം പടച്ചതമ്പുരാന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നും അത് പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവന്‍ തൃണവത്ഗണിച്ചുവെന്നും വിശ്വസിക്കുക പ്രയാസമാണ്.
മൂന്ന്: സാഹിത്യകാരന്മാര്‍ക്ക് അറേബ്യയില്‍ ഉന്നതമായ സ്ഥാനം നല്‍ കപ്പെട്ടിരുന്നു. ഖുര്‍ആന്‍ അത്യുന്നതമായ ഒരു സാഹിത്യ സൃഷ്ടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അത് തന്‍േറതാണ് എന്ന് അവകാശപ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന് അറബികള്‍ക്കിടയില്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ ലഭിക്കുമായിരുന്നു.
നാല്: മുഹമ്മദി(സ)ന്റെ ചില നടപടികളെ വിമര്‍ശിക്കുന്ന വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്. അഞ്ച്: മുഹമ്മദി(സ)നെ ശക്തമായി താക്കീത് ചെയ്യുന്ന വചനങ്ങളും ഖുര്‍ആനിലുണ്ട്. ഈ വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ സൃഷ്ടിയാണ് എന്ന വാദത്തിലെ ശരിയും തെറ്റും പരിശോധിക്കേ ണ്ടത്.
സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത് ദൈവത്തിന്റെ പേരില്‍ ആരോപിച്ചതാണെങ്കില്‍ അതിനു പിന്നില്‍ സ്വാര്‍ഥമായ വല്ല ലക്ഷ്യങ്ങളുമുണ്ടാവണമല്ലോ. അതെന്തായിരുന്നുവെന്നാണ് വിമര്‍ശകര്‍ ആദ്യം വ്യക്തമാക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിന്റെ സത്യത പരിശോധിക്കപ്പെടേണ്ടത്.