വൈവാഹിക ബലാത്സംഗത്തെ (Marital rape) ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ !! പുരുഷന്മാരുടെ ഇംഗിതത്തിനു സ്ത്രീകൾ വഴങ്ങണമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്, ലൈംഗിക വിഷയത്തിൽ പുരുഷർക്ക് ഏകപക്ഷീയമായ സർവാധികാരമാണ് ഇസ്‌ലാം നൽകുന്നത് എന്നുമൊക്കെ ആരോപണങ്ങളായി പ്രചരിക്കപ്പെടുന്നത്. ആരോപണങ്ങൾക്കായി അവലംബിക്കുന്ന ഹദീസ് ഇതാണ്:
إِذَا دَعَا الرَّجُلُ امْرَأَتَهُ إلى فِرَاشِهِ فأبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا المَلَائِكَةُ حتَّى تُصْبِحَ.“കിടപ്പറയിലേക്ക് ക്ഷണിച്ചിട്ട് അവിടേക്ക് വരാൻ വിസമ്മതിച്ച ഒരു സ്ത്രീ… തന്നിമിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്യുന്നു. അങ്ങനെയുള്ള സ്ത്രീയെ മലക്കുകൾ പുലരുന്നതു വരെ ‘ശപിക്കുന്നതാണ്’…”(1) (സ്വഹീഹു മുസ്‌ലിം: 1436, സ്വഹീഹുൽ ബുഖാരി: 5193, 3237)
മറുപടി:
1. യഥാർത്ഥത്തിൽ, ഇസ്‌ലാമിൽ വൈവാഹിക ബലാത്സംഗം (Marital rape) ഇല്ല എന്നതിനുള്ള തെളിവാണ് ഈ ഹദീസ്. കാരണം, തനിക്ക് ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയോട് ‘കോപിച്ച് രാത്രി കഴിച്ചു കൂട്ടുക’ മാത്രമാണ് ഒരു വിശ്വാസിയായ ഭർത്താവ് ചെയ്യുന്നത് എന്ന് ഹദീസിൽ തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നത് വിമർശകർ ബോധപൂർവ്വം അവഗണിച്ചിരിക്കുകയാണ്.
فَبَاتَ غَضْبَانَ عَلَيْهَا “തന്നിമിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്തു…” എന്നാണല്ലൊ ഹദീസിൽ പറഞ്ഞിരിക്കുന്നത്. അതല്ലാതെ ഭാര്യക്കെതിരെ വാചകം കൊണ്ട് പോലും ദ്രോഹിക്കുന്നതായൊ ഒരു സൂചനയും ഹദീസിൽ ഇല്ല. വാചികമായൊ കായികമായൊ ഭർത്താവ് ഭാര്യയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതായ സൂചനയും ഹദീസിൽ ഇല്ല. പിന്നെ എങ്ങനെയാണിത് വൈവാഹിക ബലാത്സംഗമാകുന്നത് എന്ന് മാത്രം വിമർശകരോട് ചോദിക്കരുത്!
2. വെറുപ്പോടെയൊ നിർബന്ധിതമായൊ അടിച്ചേൽപ്പിക്കുന്ന രതി ഇസ്‌ലാം വ്യക്തമായി വിലക്കിയിട്ടുണ്ട്:
ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ന്യായമായ കാരണങ്ങളൊ തടസ്സങ്ങളൊ ഇല്ലാതെ ലൈംഗികമായി ആസക്തനായ തന്റെ ഇണ ലൈംഗികതക്കായും അനുരാഗ സാന്നിധ്യത്തിനായും സ്നേഹപൂർവ്വം ക്ഷണിക്കുമ്പോൾ -തനിക്ക് ലൈംഗിക തൃഷ്ണ ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്ന കാരണത്താൽ മാത്രം- ഒരു സ്ത്രീ ലൈംഗികത ഭർത്താവിന് നിഷേധിക്കരുത് എന്ന് മാത്രമാണ് ഹദീസിൽ സൂചിപ്പിക്കപ്പെടുന്നത്.
വെറുപ്പോടെയൊ നിർബന്ധിതമായൊ വിധേയമാക്കപ്പെടുന്ന രതിയും ലൈംഗിക തൃഷ്ണ ഇല്ലാതെ ഏർപ്പെടുന്ന രതിയും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് തന്നെയാണ് ലൈംഗിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
ലൈംഗിക തൃഷ്ണയോ (Sexual appetite), ഭാവനിലയൊ (mood) ഇല്ലാതെയുള്ള രതിക്ക് സ്ത്രീകൾ തയ്യാറാവുക എന്നത് സ്ത്രീകളുടെ ലൈംഗിക പ്രകൃതിയെ സംബന്ധിച്ചിടത്തോളം തീർത്തും സ്വാഭാവികമായ ഒരു കാര്യമാണ്. സ്ത്രീ പുരുഷ ലൈംഗികാവയങ്ങളുടെ വ്യത്യാസങ്ങൾ തന്നെ ഇത് പ്രത്യക്ഷമായി തെളിയിക്കുന്നുണ്ട്. ലൈംഗിക തൃഷ്ണ ഇല്ലാതെ തന്നെ ലൈംഗികതക്ക് സജ്ജമായ രൂപത്തിലാണ് സ്ത്രീകളുടെ ലൈംഗിക സംഭോഗവുമായി ബന്ധപ്പെട്ട അവയവങ്ങൾ. പുരുഷന്റേതാകട്ടെ ലൈംഗിക സംഭോഗവുമായി ബന്ധപ്പെട്ട അവയവമായ ലിംഗത്തിന്റെ ഉദ്ധാരണം (erection) ലൈംഗികാഭിലാഷത്തിലൂടെയാണ് സാധാരണയായി സാധ്യമാവുക. ഈ വ്യതിരിക്തത തന്നെ ലൈംഗിതയും ലൈംഗിക തൃഷ്ണയും തമ്മിലുള്ള ബന്ധത്തിൽ സ്ത്രീയും പുരുഷനും വ്യത്യസ്തരാണ് എന്ന് പ്രത്യക്ഷമായി സൂചിപ്പിക്കുന്നുണ്ട്.
Sexual desire is typically higher in men than in women, with testosterone (T) thought to account for this difference as well as within-sex variation in desire in both women and men. ( https://pubmed.ncbi.nlm.nih.gov/22552705/ )
ടെസ്റ്റോസ്റ്റിറോണിന്റെ (ടി) വ്യത്യാസവും വ്യതിയാനവും കാരണം ലൈംഗികാഭിലാഷം സാധാരണയായി സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലാണ്.
സ്ത്രീകളേക്കാൾ ലൈംഗിക തൃഷ്ണ (sexual appetite) പുരുഷന്മാരിൽ ശക്തമായി നിലനിൽക്കുന്നു എന്നതിനാൽ തന്നെ സ്ത്രീകളേക്കാൾ ലൈംഗിക ബന്ധങ്ങൾക്കായി പുരുഷൻ ആഗ്രഹിക്കുക എന്നത് സ്വാഭാവികമാണ്.
ഇതിന്റെ ഫലമായി, ദമ്പതികൾ തമ്മിൽ ലൈംഗിക ചോദനകളിൽ ചേർച്ചയില്ലാതിരിക്കുക എന്ന അവസ്ഥ ധാരാളമായും സംഭവിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.
Mismatched sex drives, or sex drive discrepancy (SDD), is the most common of these situations….
പൊരുത്തമില്ലാത്ത ലൈംഗിക ചോദനകൾ, അല്ലെങ്കിൽ സെക്‌സ് ഡ്രൈവ് ഡിസ്‌ക്രീപൻസി (SDD) ദമ്പതികൾക്കിടയിൽ വളരെ സാധാരണമാണ്…. ( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )
Research shows that up to 80% of couples regularly experience situations where one partner wants to have sex and the other doesn’t (Day, Muise, Joel, & Impett, 2015). While sex therapists would tell you that low sexual desire is the most common sexual problem, desire discrepancy is considered more distressing due to its dampening down the romance in a relationship (Mark, 2015).
ഒരു പങ്കാളി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതും മറ്റെയാൾക്ക് ആഗ്രഹമില്ലാതിരിക്കുന്നതുമായ സാഹചര്യങ്ങൾ 80% ദമ്പതികൾക്കും പതിവായി അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു (Day, Muise, Joel, & Impett, 2015). ലൈംഗികാഭിലാഷം കുറയുന്നതാണ് ലൈംഗിക പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ സ്രോതസ് എന്ന് സെക്‌സ് തെറാപ്പിസ്റ്റുകൾ നിങ്ങളോട് പറയുമെങ്കിലും, ഒരു ദാമ്പത്യത്തിലെ ബന്ധത്തിലെ പ്രണയം, കുറയുന്നതിന് കാരണമായി നിലകൊള്ളുന്നു എന്നതിനാൽ തന്നെ ലൈംഗികാഭിലാഷത്തിലെ പൊരുത്തക്കേട് ഏറ്റവും ഗുരുതരമായ ദാമ്പത്യ പ്രശ്നമായി കണക്കാക്കപ്പെടുന്നു. (Mark, 2015).
( https://www.google.com/amp/s/www.psychologytoday.com/us/blog/intersections/201912/sexual-desire-discrepancy-why-it-s-big-deal-couples%3famp#ip=1 )
പുരുഷ ലൈംഗികതയുടെ മറ്റൊരു വ്യതിരിക്തതയാണ് യാദൃശ്ചികമായ അല്ലെങ്കിൽ പെട്ടെന്ന് ഉത്ഭവിക്കുന്ന ലൈംഗികാഭിലാഷം.
Spontaneous sexual desire: As the name implies, this form of desire happens randomly, with or without stimulation. This desire supports the linear view of sexuality that begins with desire, followed by excitement, finally leading to orgasm.
Nagoski states that around 70% of men have this type of sexual desire while only about 10–20% of women do….
യാദൃശ്ചികമായ ലൈംഗികാഭിലാഷം:
ഉത്തേജനത്തോടുകൂടിയോ അല്ലാതെയോ ലൈംഗികേച്ഛ ക്രമരഹിതമായി ഉത്ഭവിക്കുന്ന പ്രകൃതം. ഈ പ്രകൃതി, ലൈംഗിക ദാഹത്തിലൂടെ തുടങ്ങി, ഉത്തേജനത്തിലൂടെ കടന്നുപോയി, ഒടുവിൽ രതിമൂർച്ഛയിലേക്ക് അവസാനിക്കുന്ന ലൈംഗികതയുടെ രേഖീയ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നു.
ഏകദേശം 70% പുരുഷന്മാർക്കും ഇത്തരത്തിലുള്ള ലൈംഗികാഭിലാഷം ഉണ്ടെന്ന് നാഗോസ്കി പ്രസ്താവിക്കുന്നു, എന്നാൽ 10-20% സ്ത്രീകൾക്ക് മാത്രമേ ഇത് ഉള്ളൂ….
( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )
While most men are “preheated,” most women warm up to sex slowly. Learning the reasons for this difference can help men become better lovers.
Most men over 50 can remember experiencing libido as a strong drive — akin, almost, to hunger: They felt horny and went after sex. (Indeed, some still do.) But recent research shows that women experience libido as an urge far less compelling than that. In a landmark study published in the Journal of the American Medical Association in 1999, for example, University of Chicago sociologist Edward O. Laumann revealed his findings that 30 percent of women have low or no libido. (This sexual desire difference is one of the most frequent causes for women and couples to seek sex therapy.)
But there was also a silver lining: If these women have sex and enjoy it, they eventually experience desire.
മിക്ക പുരുഷന്മാരും ലൈംഗിക കേളികൾക്ക് മുമ്പ് തന്നെ ലൈംഗിക ഔൽസുക്യം (preheated) വെച്ചുപുലർത്തുമ്പോൾ, മിക്ക സ്ത്രീകളും ലൈംഗികതയിലേക്ക് ഊഷ്മളത കൈവരിക്കുന്നത് സാവധാനത്തിലാണ്. ഈ വ്യത്യാസത്തിന്റെ കാരണങ്ങൾ പഠിക്കുന്നത് പുരുഷന്മാരെ മികച്ച പ്രണയികളാകാൻ സഹായിക്കും.
50 വയസ്സിനു മുകളിലുള്ള മിക്ക പുരുഷന്മാർക്കും ലിബിഡോ ഒരു ശക്തമായ പ്രേരണയായി മനസ്സിലാക്കാം- ഏതാണ്ട്, വിശപ്പിന് സമാനമാണത്: പുരുഷൻമാർക്ക് ലൈംഗിക തൃഷ്ണ തോന്നുന്നു, അവർ ലൈംഗിക ബന്ധത്തെ പിന്തുടരുന്നു. എന്നാൽ സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് സ്ത്രീകൾ ലിബിഡോ (കാമചോദന) അനുഭവിക്കുന്നത് അതിനേക്കാൾ വളരെ കുറഞ്ഞ ഒരു പ്രേരണയായാണ്. ഉദാഹരണത്തിന്, 1999-ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രധാന പഠനത്തിൽ, ചിക്കാഗോ സർവകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞനായ എഡ്വേർഡ് ഒ. ലൗമാൻ തന്റെ കണ്ടെത്തലുകളിൽ വെളിപ്പെടുത്തിയത് 30 ശതമാനം സ്ത്രീകൾക്ക് ലിബിഡോ (കാമചോദന) കുറവോ ഇല്ലെന്നോ ആണ്. (ഈ ലൈംഗിക ചോദനയുടെ വ്യത്യാസം സ്ത്രീകളും ദമ്പതികളും സെക്‌സ് തെറാപ്പി തേടുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്.)
എന്നാൽ ഈ പ്രവണതക്കു പിന്നിൽ ഒരു ഗുണകരമായ സവിശേഷതയും ഉണ്ട്: കാമചോദന കുറഞ്ഞതോ/ഇല്ലാത്തതോ ആയ ഈ സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അത് ആസ്വദിക്കുകയും ചെയ്താൽ, അവർ ലൈംഗികത ആഗ്രഹിക്കുന്നവരായി സാവകാശം പരിണമിക്കുന്നു.
( https://www.aarp.org/home-family/sex-intimacy/info-2014/sexual-desire-and-gender-castleman.html )
In 2000 and 2002, a University of British Columbia psychiatrist named Rosemary Basson interviewed hundreds of women who reported feeling “erotically neutral” at the start of sex. Only when they started making love — and enjoyed it — did they warm up and feel actual desire.
In the years since then, other researchers have corroborated her findings. In the largest study, a survey of 3,687 women, Portuguese sex researcher Ana Carvalheira found that women who said that sex preceded desire outnumbered those who reported desire first by a margin of 2 to 1. Today, sex therapists increasingly accept Basson’s view that for many (if not most) women, desire is not the cause of sex, but its result.
But if women don’t feel lust before sex, why do they make love? According to Basson, it’s not primarily to have orgasms, but rather to share intimacy. This means men become intimate to gain sex, whereas women have sex to gain intimacy.
2000-ലും 2002-ലും, റോസ്മേരി ബാസൺ എന്ന ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സൈക്യാട്രിസ്റ്റ്, ലൈംഗിക ബന്ധത്തിന്റെ പ്രാരംഭ ഘട്ടം “ലൈംഗികമായ നിശ്ചലത” (erotically neutral) അനുഭവിച്ചതായി റിപ്പോർട്ട് ചെയ്ത നൂറുകണക്കിന് സ്ത്രീകളെ അഭിമുഖം നടത്തി. ലൈംഗിക കേളികൾ (പുരുഷ പ്രേരിതമായി) തുടങ്ങുകയും, അത് ആസ്വദിക്കുക്കുകയും ചെയ്യുമ്പോൾ അവർക്ക് ചൂടുപിടിക്കുകയും അതിനെ പിന്തുടർന്ന് യഥാർത്ഥ ലൈംഗിക തൃഷ്ണ അനുഭവപ്പെടുകയും ചെയ്യുകയാണുണ്ടായത്.
തുടർന്നുള്ള വർഷങ്ങളിൽ, മറ്റ് ഗവേഷകരും ഈ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നിൽ, 3,687 സ്ത്രീകളിൽ നടത്തിയ ഒരു സർവേയിൽ, ലൈംഗികതയ്ക്ക് മുമ്പുള്ള, ലൈംഗിക തൃഷ്ണ ഉണ്ടെന്ന് പറയുന്ന സ്ത്രീകളേക്കാൾ, ലൈംഗികബന്ധം ആരംഭിച്ചതിന് ശേഷമാണ് ലൈംഗിക തൃഷ്ണ അനുഭവിച്ചത് എന്ന് റിപ്പോർട്ട് ചെയ്തവരാണ് അധികവും. ഒന്നിന് രണ്ട് എന്ന മാർജിനിൽ വരെ കൂടുതലാണ് ആദ്യ വിഭാഗത്തേക്കാൾ രണ്ടാമത്തെ വിഭാഗം എന്നാണ് പോർച്ചുഗീസ് ലൈംഗിക ഗവേഷകയായ അന കാർവൽഹീറ കണ്ടെത്തിയത്. ഇന്ന്, സെക്‌സ് തെറാപ്പിസ്റ്റുകൾ കൂടുതലായി ബാസന്റെ വീക്ഷണത്തെ അംഗീകരിക്കുന്നു. സ്ത്രീകളിൽ, ലൈംഗിക തൃഷ്ണയൊ ആഗ്രഹമോ അല്ല ലൈംഗികതയുടെ കാരണം, മറിച്ച് ലൈംഗികതയുടെ ഫലമാണ് ലൈംഗിക തൃഷ്ണ.
എന്നാൽ ലൈംഗികബന്ധത്തിന് മുമ്പ് സ്ത്രീകൾക്ക് കാമവികാരമില്ലെങ്കിൽ, അവർ എന്തിനാണ് ലൈംഗികതയിൽ ഏർപ്പെടുന്നത്? ബാസന്റെ അഭിപ്രായത്തിൽ, അതിന്റെ പ്രാഥമിക കാരണം രതിമൂർച്ഛ (orgasm) നേടുകയല്ല, മറിച്ച് അടുപ്പം പങ്കിടുക (share intimacy) എന്നതാണ്. ഇതിനർത്ഥം പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി അടുപ്പമുള്ളവരാകുമ്പോൾ, സ്ത്രീകൾ അടുപ്പം നേടുന്നതിനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നാണ്.
( https://www.aarp.org/home-family/sex-intimacy/info-2014/sexual-desire-and-gender-castleman.html )
ഈ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്ന ശ്രദ്ധേയമായ രണ്ട് വിവരങ്ങൾ ഇവയാണ്:
1. ലൈംഗിക തൃഷ്ണയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനും വളരെ വലിയ അന്തരം പുലർത്തുന്നു. പുരുഷൻ ധാരാളമായി ലൈംഗിക ബന്ധങ്ങൾക്കായി ആഗ്രഹിക്കുമ്പോൾ സ്ത്രീകൾ വളരെ കുറവൊ ഇല്ലായ്മയൊ അനുഭവിക്കുന്നു.
2. പുരുഷ ലൈംഗികതയുടെ രേഖ തൃഷ്ണയിലൂടെ തുടങ്ങി, രതിമൂർച്ചയിൽ അവസാനിക്കുന്നു. സ്ത്രീയുടെ ലൈംഗികത, തൃഷ്ണയിലൂടെ അല്ല -ഭൂരിഭാഗവും- ആരംഭിക്കുന്നത്. ലൈംഗികതയിൽ ഏർപ്പെടുന്നതിന്റെ ഫലമായാണ് ലൈംഗികതൃഷ്ണ ഉടലെടുക്കുന്നത്.
ഈ പ്രകൃതിയെ നിഷേധിച്ചു കൊണ്ട് സ്ത്രീ പുരുഷ സമത്വ സിദ്ധാന്തം വിളമ്പുന്ന സമൂഹങ്ങളിൽ പൊരുത്തമില്ലാത്ത ലൈംഗിക ചോദനകളാൽ (sex drive discrepancy: SDD) ഉണ്ടാവുന്ന ദാമ്പത്യ പിണക്കങ്ങളും പിരിമുറുക്കങ്ങളും പിരിയലുകളും അൽപ്പമൊന്നുമല്ല.
Every 42 seconds, there is one divorce in America, That equates to 86 divorces per hour, 2,046 divorces per day, 14,364 divorces per week, and 746,971 divorces per year.
ഓരോ 42 സെക്കൻഡിലും അമേരിക്കയിൽ ഒരു വിവാഹമോചനം നടക്കുന്നു, മണിക്കൂറിൽ 86 വിവാഹമോചനങ്ങൾ, പ്രതിദിനം 2,046 വിവാഹമോചനങ്ങൾ, ആഴ്ചയിൽ 14,364 വിവാഹമോചനങ്ങൾ, പ്രതിവർഷം 746,971 വിവാഹമോചനങ്ങൾ. ( https://www.wf-lawyers.com/divorce-statistics-and-facts/ )
When couples report high sexual satisfaction, this contributes 15%-20% to their overall relationship satisfaction. But couples’ low sexual satisfaction accounts for 50% to a whopping 70% of their total relationship satisfaction, or lack thereof (Girard & Wooley, 2017).
ദമ്പതികൾ ഉയർന്ന ലൈംഗിക സംതൃപ്തി റിപ്പോർട്ട് ചെയ്യുമ്പോൾ, ഇത് അവരുടെ മൊത്തത്തിലുള്ള ബന്ധത്തിന്റെ സംതൃപ്തിക്ക് 15%-20% സംഭാവന ചെയ്യുന്നു. എന്നാൽ ദമ്പതികളുടെ കുറഞ്ഞ ലൈംഗിക സംതൃപ്തി അവരുടെ മൊത്തം ബന്ധത്തിന്റെ അസംതൃപ്തിയുടെ 50% മുതൽ 70% വരെയോ, അല്ലെങ്കിൽ അതിന്റെ സംതൃപ്തിയുടെ അഭാവമൊ സൂചിപ്പിക്കുന്നു. (Girard & Wooley, 2017).
(www.psychologytoday.com/us/blog/intersections/201912)
ചില ദമ്പതികളാകട്ടെ ലൈംഗിക ശൂന്യമായ ദാമ്പത്യത്തിലേക്ക് പൂർണമായും തള്ളപ്പെടുന്നു (!!) : There are varying definitions of a sexless marriage or sexless relationship: no sex in the past year, no sex in the past six months or sex 10 or fewer times a year. According to one study, approximately 15 percent of married couples are sexless: Spouses haven’t had sex with each other in the past six months to one year.
( https://www.google.com/amp/s/www.nytimes.com/2018/03/10/style/sexless-relationships-men-low-libido.amp.html )
ലൈംഗികാഭിലാഷം കുറയുന്നതാണ് ലൈംഗിക പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ സ്രോതസ് എന്നതിന് പുറമെ ഒരു ദാമ്പത്യത്തിലെ ബന്ധത്തിലെ പ്രണയം, കുറയുന്നതിന് കാരണമായി നിലകൊള്ളുന്നു എന്നതിനാൽ തന്നെ ലൈംഗികാഭിലാഷത്തിലെ പൊരുത്തക്കേട് ഏറ്റവും ഗുരുതരമായ ദാമ്പത്യ പ്രശ്നമായി കണക്കാക്കപ്പെടുന്നു. (Mark, 2015).
(www.psychologytoday.com/us/blog/intersections/201912)
അഥവാ പ്രണയശൂന്യമായ, നരകതുല്യമായ ദാമ്പത്യ ജീവിതമാണ്, ലൈംഗിക ശൂന്യമായ ദാമ്പത്യത്തിന്റെ മറുപുറം.
ഇത്തരം തീക്ഷ്ണമായ പരിണിതഫലങ്ങൾ ഒഴിവാക്കാൻ പല പരിഹാര മാർഗങ്ങൾ ലൈംഗിക ശാസ്ത്രവും മനശ്ശാസ്ത്രവും പഠന വിധേയമാക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രഥമവും പ്രധാനവുമായ മാർഗം ഇണകൾ/ദമ്പതികളും പരസ്പരം അനുരഞ്ജന രതിക്ക് തയ്യാറാവുക എന്നതു തന്നെയാണ്.
Make compromises
Sometimes, some people are just not as sexual as their partners. A person with low libido can meet their partner halfway by still engaging in sex despite having a low sex drive.
A 2015 study found that partners with high communal strength or those who are motivated to care about and be more responsive to their partners reported enhanced sexual and relationship satisfaction.
However, couples willing to compromise are not restricted to sex. They can also consider alternatives.
In a 2020 studyTrusted Source on couples’ strategies for dealing with differences in sexual desire, masturbation is the most common strategy reported by participants.
Other alternatives to penetrative sex include oral sex, manual stimulation, and using sex toys on each other. Couples can also engage in activities that may trigger desire, such as watching intimate movies together.
പരസ്പര വിട്ടുവീഴ്ചകൾ ചെയ്യുക:
ചിലപ്പോൾ, ചിലർ അവരുടെ പങ്കാളികളെപ്പോലെ ലൈംഗിക അഭിലാഷമൊ ചോദനയൊ പുലർത്തുന്നവരാകില്ല. കുറവാണെങ്കിലും ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെ ലിബിഡോ കുറവുള്ള ഒരാൾക്ക് പങ്കാളിയുമായി പാതിവഴിയിൽ സന്ധിക്കാൻ സാധിക്കുന്നതാണ്.
ഉയർന്ന സാമൂഹ്യബദ്ധതയുള്ള, അല്ലെങ്കിൽ സ്വന്തം പങ്കാളികളോട് കൂടുതൽ പരിപാലന ക്ഷമതയും പ്രതികരണാത്മകതയും പുലർത്തുന്ന വ്യക്തികളിൽ മെച്ചപ്പെട്ട ലൈംഗിക ജീവിതവും, ബന്ധങ്ങളിൽ കൂടുതൽ സംതൃപ്തിയും റിപ്പോർട്ട് ചെയ്തതായി 2015 ലെ ഒരു പഠനം കണ്ടെത്തി.
( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )
മനശാസ്ത്രജ്ഞർ മുന്നോട്ടു വച്ച ഈ പരിഹാരമാർഗം ആത്മീയമായ മാനത്തോടെ അവതരിപ്പിക്കുകയല്ലെ ഹദീസ് ചെയ്തത് ?! ഈ സ്ത്രീ വിരുദ്ധ – പുരുഷാധിപത്യ ആരോപണങ്ങൾക്കൊന്നും ഒരു കഴമ്പുമില്ലെന്നും സ്ത്രീ പുരുഷ ലൈംഗിതയുടേയും ലൈംഗിക തൃഷ്ണയുടേയും പ്രകൃതി വ്യതിരിക്തതയും അവ തമ്മിൽ ഇണക്കേണ്ടത് എങ്ങനെയാണെന്നും 1400 വർഷങ്ങൾക്ക് മുമ്പ് തിരിച്ചറിയുകയും പരിഹാരമാർഗ്ഗവും ഒപ്പം അതിന് വിശ്വാസിയായ സ്ത്രീക്കുള്ള ആത്മീയമായ പ്രേരണയും പ്രോത്സാഹനവും നൽകി മാർഗദർശനം അവതരിപ്പിച്ചു എന്നുള്ളതാണോ ഹദീസിലെ അപരാധം ?!
3. ലൈംഗിക തൃഷ്ണ എന്നത് സ്ത്രീകളുടെ കാര്യത്തിൽ ലൈംഗിക ബന്ധത്തിന്റെ അനന്തരഫലമാണെന്ന് പഠനങ്ങൾ സൂചിപ്പിച്ചുവല്ലൊ. സ്ത്രീ ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെയാണ് സാധാരണയായി ലൈംഗിക തൃഷ്ണ നേടിയെടുക്കുക. അത് ദമ്പതികൾക്കിടയിലെ ലൈംഗിക സംതൃപ്തിയിലേക്കും തുടർന്ന് ദാമ്പത്യ ജീവിതത്തിലെ മൊത്തം സംതൃപ്തിയിലേക്കും നയിക്കുന്നു. ഇവയെല്ലാം പരസ്പര ബന്ധിതമായ ദാമ്പത്യ ബിന്ദുക്കളാണ്. അപ്പോൾ ന്യായമായ കാരണങ്ങളൊന്നും കൂടാതെ, ലൈംഗിക തൃഷ്ണയൊ താൽപര്യമൊ അനുഭവപ്പെടുന്നില്ല എന്ന കാരണത്താൽ മാത്രം ഇണക്ക് രതി നിഷേധിക്കുന്ന ഒരു സ്ത്രീ പ്രണയ പൂർണമായ ഒരു ദാമ്പത്യ ജീവിതമാണ് സ്വയം നിരാകരിക്കുന്നത്.
ഹദീസിൽ മലക്കുകളുടെ എതിർപ്പിന് വിധേയയാവുന്ന സ്ത്രീ ഭർത്താവിന് ഈ രതി നിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്. സ്ത്രീ പുരുഷ ലൈംഗിക തൃഷ്ണയെ സംബന്ധിച്ച അവളുടെ അജ്ഞതയൊ അവജ്ഞയൊ പ്രണയനിർഭരമായ ഒരു ദാമ്പത്യ ജീവിതത്തെ അസാധ്യമാക്കുന്നു. തന്റെ സാന്നിധ്യം പോലും നിഷേധിച്ചു കൊണ്ട് വിരിപ്പിലേക്ക് പോലും വരാതെ, പരിസരത്തു പോലും നിൽക്കാനുള്ള സഹിഷ്ണുത കാണിക്കാത്ത ഒരു സ്ത്രീയെ സംബന്ധിച്ചാണ് ഹദീസ് സംസാരിക്കുന്നത്:
إِذَا بَاتَتِ المَرْأَةُ، هَاجِرَةً فِرَاشَ زَوْجِهَا “ഒരു സ്ത്രീ, തന്റെ ഇണയുടെ വിരിപ്പ് ബഹിഷ്ക്കരിച്ച് രാത്രി മുഴുവൻ കഴിച്ചു കൂട്ടിയാൽ…” (സ്വഹീഹു മുസ്‌ലിം: 1436) എന്ന് ഹദീസിന്റെ പദങ്ങളിൽ വന്നിരിക്കുന്നു.
കേവലം ലൈംഗികവേഴ്‌ച (sexual intercourse) മാത്രമല്ല അവൾ ഭർത്താവിന് നിഷേധിക്കുന്നത് എന്ന് വ്യക്തം. ലൈംഗിക ചോദനയിലെ പൊരുത്തക്കേടിന് പരിഹാരമായി മനശ്ശാസ്ത്രജ്ഞർ നിർദേശിച്ച – ലൈംഗികവേഴ്‌ചക്ക് പകരമായ – (alternatives) ലൈംഗിക കേളികൾക്കും പ്രണയലീലകൾക്കും ഒന്നും ഹദീസിൽ പറയപ്പെട്ട സ്ത്രീ ഒരുക്കമല്ല എന്നർത്ഥം. ഇവിടെ പുരുഷൻ അവന്റെ പ്രകൃതിയനുസ്സരിച്ച് നിസ്സഹായനായി പരിണമിക്കുകയും ചെയ്യുന്ന ദുരവസ്ഥ പല ദാമ്പത്യങ്ങളിലും നിലനിൽക്കുന്നു. ഈ സവിശേഷ സാഹചര്യത്തെ പരിഗണിച്ചു കൊണ്ടുള്ള മാർഗ്ഗനിർദ്ദേശമാണ് ഹദീസിന്റെ ഉള്ളടക്കം.
3.സ്ത്രീകളിലാണ് ഈ രതി നിഷേധ പ്രവണത കൂടുതൽ എന്നതിനാലും പുരുഷന്മാരാണ് ലൈംഗിക തൃഷ്ണയുടെ കാര്യത്തിൽ പ്രകൃതിപരമായി മുന്തി നിൽക്കുന്നത് എന്നതിനാലുമാണ് സ്ത്രീകളെ ശക്തമായി പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രതിബാധന ശൈലി ഹദീസ് വന്നിരിക്കുന്നത്.
ﻭَﻓِﻴﻪِ ﺃَﻥَّ ﺻَﺒْﺮَ اﻟﺮﺟﻞ ﻋَﻠَﻰ ﺗَﺮْﻙِ اﻟْﺠِﻤَﺎﻉِ ﺃَﺿْﻌَﻒُ ﻣِﻦْ ﺻَﺒْﺮِ اﻟْﻤَﺮْﺃَﺓِ ﻗَﺎﻝَ ﻭَﻓِﻴﻪِ ﺃَﻥَّ ﺃَﻗْﻮَﻯ اﻟﺘَّﺸْﻮِﻳﺸَﺎﺕِ ﻋَﻠَﻰ اﻟﺮَّﺟُﻞِ ﺩَاﻋِﻴَﺔُ اﻟﻨِّﻜَﺎﺡِ ﻭَﻟِﺬَﻟِﻚَ ﺣَﺾَّ اﻟﺸَّﺎﺭِﻉُ اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣُﺴَﺎﻋَﺪَﺓِ اﻟﺮِّﺟَﺎﻝِ ﻓِﻲ ﺫَﻟِﻚَ“സ്ത്രീകളേക്കാൾ ലൈംഗിക ബന്ധം ഉപേക്ഷിക്കുന്ന കാര്യത്തിൽ ദുർബലർ പുരുഷന്മാരാണ്. ആസക്തിയാകട്ടെ സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് പ്രബലം. അപ്പോൾ അക്കാര്യത്തിൽ പുരുഷന്മാരെ സഹായിക്കാനും അവരോട് കരുണ ചെയ്യാനും സ്ത്രീകൾക്ക് പ്രോത്സാഹനം നൽകപ്പെട്ടു.” (ഫത്ഹുൽ ബാരി: 9:294)
എന്നിരുന്നാലും രതി നിഷേധ പ്രവണത പുരുഷന്മാരിലും ഇസ്‌ലാം അനുവദിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.
പ്രവാചകൻ ചില ദിവസങ്ങൾ ഉറക്കമിളച്ച് നമസ്ക്കരിക്കുകയും ചില ദിവസങ്ങൾ ഭാര്യമാരുമൊത്ത് ഉറങ്ങുകയും ചെയ്യുമായിരുന്നു എന്ന് അറിഞ്ഞ ചില അനുചരർ വിവാഹം ചെയ്യില്ലെന്നും രാത്രി മുഴുവൻ ആരാധനാനിമഗ്നരായി കഴിയുമെന്നും ശപഥം ചെയ്യുകയുണ്ടായി. ഇതറിഞ്ഞ പ്രവാചകൻ (സ) കോപിഷ്ടനാവുകയും ഇത്തരം ബ്രഹ്മചര്യ പ്രവണതകളെയും വിരക്തിയെയും നിശിതമായി വിമർശിക്കുകയുണ്ടായി:
فمَن رغِب عن سنَّتي فليس منِّي“എന്റെ ചര്യയെ ആരാണോ വെറുക്കുന്നത് അവൻ എന്നിൽ പെട്ടവനല്ല.” (സ്വഹീഹുൽ ബുഖാരി: 5063)
പുരുഷന് രതി നിഷേധിച്ച സ്ത്രീക്കെതിരെ മലക്കുകൾ പ്രാർത്ഥിക്കുമെന്നാണ് ഹദീസിൽ സൂചിപ്പിക്കപ്പെട്ടതെങ്കിൽ, സ്ത്രീക്ക് രതി നിഷേധിക്കുന്ന പുരുഷന്മാർ “എന്നിൽ പെട്ടവനല്ല” എന്ന്, കൂടുതൽ ഗുരുതരമായ പദപ്രയോഗമാണ് ഹദീസ് നടത്തിയിരിക്കുന്നത് എന്നത് ഈ ‘സ്ത്രീ പക്ഷ വായകർ’ ആരും ശ്രദ്ധിച്ചിട്ടില്ല !!
ﺃَﻥَّ ﺳَﻠْﻤَﺎﻥَ اﻟْﻔَﺎﺭِﺳِﻲَّ ﻗَﺎﻝَ ﻷَِﺑِﻲ اﻟﺪَّﺭْﺩَاءِ ﺇﻥْ ﻟِﺠَﺴَﺪِﻙَ ﻋَﻠَﻴْﻚَ ﺣَﻘًّﺎ، ﻭَﺇِﻥَّ ﻷَِﻫْﻠِﻚَ ﻋَﻠَﻴْﻚ ﺣَﻘًّﺎ، ﺃَﻋْﻂِ ﻛُﻞَّ ﺫِﻱ ﺣَﻖٍّ ﺣَﻘَّﻪُ: ﺻُﻢْ، ﻭَﺃَﻓْﻄِﺮْ، ﻭَﻗُﻢْ، ﻭَﻧَﻢْ، ﻭَﺃْﺕِ ﺃَﻫْﻠَﻚَ ﻓَﺄَﺧْﺒَﺮَ ﺃَﺑُﻮ اﻟﺪَّﺭْﺩَاءِ ﺑِﺬَﻟِﻚَ ﺭَﺳُﻮﻝَ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ – ﻓَﻘَﺎﻝَ ﻟَﻪُ ﺭَﺳُﻮﻝُ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ – ﻣِﺜْﻞَ ﻗَﻮْﻝِ ﺳَﻠْﻤَﺎﻥَ» .തന്റെ ഭാര്യയിലും ലൈംഗികതയിലും വിരക്തനായി ആരാധനകളിൽ മാത്രം മുഴുകിയ അബൂദർദാഇനോട് സൽമാനുൽ ഫാരിസി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: “തീർച്ചയായും നിന്റെ ശരീരത്തിന് നിന്റെ മേൽ അവകാശമുണ്ട്, തീർച്ചയായും നിന്റെ ഭാര്യക്ക് നിന്റെ മേൽ അവകാശമുണ്ട്. ഓരോ അവകാശിക്കും അവരുടെ അവകാശങ്ങൾ വകവെച്ച് നൽകുക. അതുകൊണ്ട് നീ നോമ്പ് നോൽക്കുകയും ചില ദിവസങ്ങൾ നോമ്പ് നോൽക്കാതിരിക്കുകയും ചെയ്യുക. നീ രാത്രി നമസ്ക്കരിക്കുക. (ചില ദിവസങ്ങൾ ഭാര്യയോടൊന്നിച്ച്) ഉറങ്ങുകയും ചെയ്യുക.” ഇത് കേട്ട അബൂദർദാഅ് അല്ലാഹുവിന്റെ ദൂതനരികിൽ ചെന്ന് സൽമാനുൽ ഫാരിസിയുടെ ഉപദേശത്തെ സംബന്ധിച്ച് അറിയിച്ചു. അപ്പോൾ അല്ലാഹുവിന്റെ ദൂതനും അതു തന്നെ അബൂദർദാഇനെ ഉപദേശിച്ചു. (അൽ മുഹല്ല: 9:175)
4. “തന്നിമ്മിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്തു…” എന്ന വാചകത്തിന്റെ വെളിച്ചത്തിൽ നിന്നും അല്ലാതെയും കാരണങ്ങളൊന്നും കൂടാതെ ഭാര്യമാർ ലൈംഗികത നിഷേധിക്കുന്നതാണ് ഇവിടെ ഉദ്ദേശം എന്ന് ഹദീസ് വിശാരദർ സകലരും വ്യക്തമാക്കിയിട്ടുണ്ട്.” ( ഫത്ഹുൽ ബാരി: 9:294, ഔനുൽ മഅ്ബൂദ്: ഇബ്നുൽ കയ്യിം: 6:126, ഫൈദുൽ കദീർ: 1:344 )
കാരണം, ന്യായമായ കാരണങ്ങളോടെയാണ് ലൈംഗിക ബന്ധത്തിൽ നിന്ന് ഭാര്യ വിട്ടു നിൽക്കുന്നതെങ്കിൽ “തന്നിമ്മിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുക…” യില്ലല്ലൊ.
ന്യായമായ കാരണങ്ങളൊന്നും കൂടാതെ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് സ്ത്രീ വിമർശന വിധേയയാവുന്നത് എന്ന് ഈ ഹദീസിന്റെ സൂചനകളുടെ വെളിച്ചത്തിൽ ഇമാം ദഹബി, റാഫിഈ, നവവി, ഇബ്നുർ രിഫ്അ, ഹൈതമി എന്നിങ്ങനെ ഒട്ടനവധി ഹദീസ് പണ്ഡിതർ വ്യക്തമാക്കുന്നുമുണ്ട്… (മൗസൂഅതുൽ ഫിക്ഹിയ്യ അൽ കുവൈതിയ്യ: 38:44)
(ﻓﻠﻢ ﺗﺄﺗﻪ) ﻧ ﻏﻴﺮ ﻋﺬﺭ ﺑﻬﺎ ﺗﺎﺭﻛﺔ (ﻓﺮاﺵ ﺯﻭﺟﻬﺎ) ﺑﻐﻴﺮ ﻣﺎﻧﻊ ﻣﻦ ﻣﺮﺽ ﺃﻭ اﻣﺘﻨﺎﻉ ﻟﺘﺴﻠﻢ ﺻﺪاﻕ ﺣﺎﻝ ﻋﻘﺪﺕ ﻋﻠﻴﻪ“രോഗം, ഭർത്താവിന്റെ കൃത്യവിലോപം തുടങ്ങി മതപരമായ മറ്റു കാരണങ്ങൾ ഒന്നും കൂടാതെ രതി നിഷേധിക്കുമ്പോഴാണ് സ്ത്രീ കുറ്റക്കാരിയായി മാറുന്നത്” എന്നും അവർ വ്യക്തമാക്കി. (ദലീലുൽ ഫാലിഹീൻ ലിത്വുറുക്വി റിയാദുസ്വാലിഹീൻ: 3:110)
കുറിപ്പുകൾ
1. ഹദീസിലെ (لَعَنَتْهَا المَلَائِكَةُ) എന്ന വാചകം ശ്രദ്ധ അർഹിക്കുന്നുണ്ട്. “മലക്കുകൾ അവളെ ശപിക്കും” എന്ന് പരിഭാഷ ചെയ്യപ്പെടാറുണ്ടെങ്കിലും അറബി ഭാഷയിൽ ‘ലഅനത്ത്’ (لعنة) എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് നാം മനസ്സിലാക്കണം. പരിഭാഷാർത്ഥം (ശാപം) പൂർണമായും ആ പദത്തിനെ ഉൾക്കൊള്ളുന്നില്ല. ‘ലഅനത്ത്’ (لعنة) എന്ന പദത്തിന്റെ വിവക്ഷ “ദൈവ കാരുണ്യത്തിൽ നിന്ന് അകലുക” (الطرد من رحمة الله) എന്നാണ്. (അനീസുൽ ഫുകഹാ: 162, കശ്ശാഫ്: 2:577, അൽകുല്ലിയാത്ത്: 1278)
അപ്പോൾ “മലക്കുകൾ അവളെ ‘ലഅനത്ത്’ (لعنة) ചെയ്യും” എന്നാൽ “ദൈവ കാരുണ്യത്തിൽ നിന്ന് അവൾ അകലട്ടെ” എന്ന് മലക്കുകൾ പ്രാർത്ഥിക്കും എന്നർത്ഥം. തനിക്ക് ആസക്തിയൊ ഭാവ നിലയൊ ഇല്ലാതെ ലൈംഗിക ബന്ധത്തിന് ഒരുക്കമല്ലെന്ന് ശഠിക്കുകയും ഭർത്താവിന്റെ പുരുഷ പ്രകൃതി പരിഗണിക്കാതിരിക്കുകയും യാതൊരു നിലയിലും അയാളോട് ‘കരുണ’ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീക്ക് ദൈവവും ‘കരുണ’ കാണിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് ഇവിടെ മലക്കുകൾ ചെയ്യുന്നത്. ഇതിൽ എവിടെയാണ് ഗാർഹീക പീഢനവും ദാമ്പത്യ ബലാൽസംഘവും ?!
പ്രാർത്ഥനയൊക്കെ പീഢനത്തിന്റെ ഒരു രൂപമായി നാസ്തികർ അവകാശപ്പെടുന്നത് വലിയ കോമഡിയാണ്. അതും, പ്രാർത്ഥിക്കുന്നതാവട്ടെ ഭർത്താവല്ല, മറിച്ച് ആത്മീയ ജീവികളായ മലക്കുകളാണ്. ആത്മാവിലും അഭൗതികതകളിലും വിശ്വാസമില്ലെങ്കിലും മലക്കുകളുടെ ന്യായമായ ഈ പ്രാർത്ഥന നാസ്തികർക്ക് പീഢനമുറയാണ്.
അടിമത്തത്തിന്റെ കെടുതികള്‍ ഇല്ലായ്മ ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഇസ്‌ലാം ശ്രമിച്ചതായി കാണാന്‍ കഴിയും.
- സാഹോദര്യം വളര്‍ത്തി
സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദരങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. ''മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നു മാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്രങ്ങളും ജനപദങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതി നായാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലെ ഭക്തനാണ് ഉത്തമന്‍'' (ഖുര്‍ആന്‍ 49:13).
ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേരറുക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. നിറത്തി ന്റെയേകാ കുലത്തിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല; പ്രത്യുത, ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെ ടുന്നതെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. ''അറബിക്ക് അനറബിയേക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവന് കറുത്തവനെക്കാളുമോ കറുത്തവന് വെളുത്തവനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ'' (ത്വബ്‌രി).
അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് ''നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ'' (ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങളാണ് ചിലരുടെമേല്‍ അടിമത്വം അടിച്ചേല്‍പിച്ചതെന്നു മുള്ള വസ്തുതകള്‍ വ്യക്തമാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്.
- അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി
അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൗരാണിക സമൂഹങ്ങളിലെല്ലാം. അവന് ബാധ്യതകള്‍ മാത്രമേ ഉണ്ടായിരുന്നു ള്ളൂ. ഉടമയുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്‌നിക്കുകയായിരുന്നു അവന്റെ ബാധ്യത- അതില്‍ യാതൊരു വിട്ടുവീ ഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതി നുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്കു നല്‍കുന്ന സൗകര്യംപോലും ഇല്ലാത്ത തൊഴുത്തുകളിലായി രുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറക്കാന്‍പോലും അപര്യാപ്തമായ രീതി യിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍!
ഇസ്‌ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാച കന്‍ (സ) നിഷ്‌കര്‍ഷിച്ചു: ''നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍! തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോ ലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം'' (ബുഖാരി, മുസ്‌ലിം).
അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൗരാണിക സമൂഹങ്ങളില്‍ അടിമയുടെ കര്‍ത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങള്‍ ഏറ്റുവാങ്ങുവാന്‍ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അധ്വാനവേളകളില്‍ ക്രൂരമായ ചാട്ടവാറടികള്‍! യജമാനന്റെ ആസ്വാദനത്തി നുവേണ്ടി കൊല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് നിഷ്‌കര്‍ഷിച്ചു. ''ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക'' (ഖുര്‍ആന്‍ 4:36).
പ്രവാചകന്‍ (സ) വ്യക്തമായി പറഞ്ഞു: ''വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെയും ഷണ്ഡീകരിക്കും'' (മുസ്‌ലിം, അബൂദാവൂദ്).
യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന 'ചരക്ക്' എന്ന അവസ്ഥയില്‍നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും അവകാശങ്ങളുമുള്ളവനാ യിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അതിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ് അവരെ ഷണ്ഡീകരിച്ചാല്‍ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരിക്കുമെന്ന് പ്രവാചകന്‍ (സ) അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയത്. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീക രിച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്‌ലാം അടിമകള്‍ക്കും വികാരശമനത്തിനും മാര്‍ഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ''നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാ ഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രേ'' (ഖുര്‍ആന്‍ 24:32).
അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സമ്പ്രദായത്തെ ഖര്‍ആന്‍ വിലക്കി. ''ചാരിത്ര്യശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്'' (ഖുര്‍ആന്‍ 24:33).
അടിമയുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന പരാമര്‍ശങ്ങള്‍ പോലും നടത്തരുതെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. ''അത് എന്റെ ദാസ ന്‍, ഇത് എന്റെ ദാസി എന്നിങ്ങനെ നിങ്ങള്‍ പറയരുത്'' എന്ന് അദ്ദേഹം പഠിപ്പിച്ചു. അടിമക്കും അഭിമാനമുണ്ടെന്നും അത് ക്ഷതപ്പെടു ത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണെന്നും വ്യക്തമാക്കി. ഒരു അടിമയുമായി ശണ്ഠകൂടിയപ്പോള്‍ അയാളെ 'കറുത്ത പെണ്ണിന്റെ മോനേ' എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അബൂദര്‍റി(റ)നെ പ്രവാചകന്‍ (സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. ''അബു ദര്‍റേ... അന്തരാളകാലത്തെ സംസ്‌കാരത്തില്‍ ചിലത് ഇനിയും താങ്കളില്‍ ബാക്കിയുണ്ട്''.
അടിമയ്ക്ക് നേതാവാകുവാന്‍ പോലും അവകാശമുണ്ടെന്നും അങ്ങനെ നേതാവായി നിയോഗിക്കപ്പെട്ടു കഴിഞ്ഞാല്‍ അയാളെ അനുസരി ക്കേണ്ടത് നിര്‍ബന്ധമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്്. ''നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങള്‍ അയാളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം''. അടിമയെ പിറകില്‍ നടത്തിക്കൊണ്ട് വാഹന ത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അബൂഹുറയ്‌റ (റ) പറഞ്ഞു. ''നിന്റെ പിറകില്‍ അവനെയും കയറ്റുക. നിന്റെ സഹോദരനാണവന്‍, നിന്‍േറതുപോലുള്ള ആത്മാവാണ് അവനുമുള്ളത്''.
അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്‌ലാം ചെയ്തത്. അടിമ, ഉടമയുടെ അധീനത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാ ശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടില്ല. അയാളെ പ്രയാസകരമായ ജോലികള്‍ ഏല്‍പിച്ച് ക്ലേശിപ്പി ക്കുവാനും പാടില്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയര്‍ത്തുകയെന്ന വിപ്ലവം സൃഷ്ടിക്കുക യാണ് ഇസ്‌ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലുള്ള അന്തരം കുറക്കുവാന്‍ ഇസ്‌ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വതന്ത്രരാവുകയായിരുന്നു ഈ വിപ്ലവത്തിന്റെ ഫലം.
- അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു
അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുക വഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ് ഇസ്‌ലാം ചെയ്തത്. എന്നാല്‍, ഇതുകൊണ്ടും നിര്‍ത്താതെ ആ സമ്പ്രദായത്തെ പ്രായോഗികമായിത്തന്നെ നിര്‍മൂലനം ചെയ്യുവാന്‍ ആവശ്യമായ നടപ ടിയിലേക്ക് ഇസ്‌ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രാ യോഗികമായി ഇല്ലാതാക്കുവാന്‍ ഇസ്‌ലാം സ്വീകരിച്ച നടപടികളിലൊന്ന്. ''അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങു കളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (7:157) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു അടിമമോചനത്തി ന്റെ വിഷയത്തില്‍ പ്രവാചകന്റെ (സ) നിലപാട്.
അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെയാണ്. ''എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധ മുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കുക'' (90:12-16).
അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ)തന്നെ മാതൃക കാണിച്ചുകൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഖാക്ക ളില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍ (റ) സത്യനിഷേധികളില്‍നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പ ത്ത് ചെലവഴിച്ചിരുന്നതായി കാണാനാവും.
അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: ''സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍നിന്ന് മോചനം നല്‍കു ന്നതാണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ'' (ബുഖാരി, മുസ്‌ലിം).
ഒരിക്കല്‍ സഖാവായിരുന്ന അബൂദര്‍റ്(റ) നബി(സ)യോട് ചോദിച്ചു: 'അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്രതിവചിച്ചു: 'യജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍'.
അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: ''തന്റെ കീഴിലുള്ള അടിമ സ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം).
പടച്ചതമ്പുരാനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാസികള്‍ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പി ക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാന്‍ ഒരു ദരിദ്രന്‍ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോള്‍ അടിമകളെ വിലക്കെടുത്ത് മോചിപ്പിക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെലവഴിക്കപ്പെട്ടതെന്നും ചരിത്രത്തില്‍ കാണാന്‍ കഴിയും.
- പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു.
അടിമമോചനത്തെ ഒരു പുണ്യകര്‍മമായി അവതരിപ്പിച്ചുകൊണ്ട് സത്യവിശ്വാസികളെ അക്കാര്യത്തില്‍ പ്രോല്‍സാഹിപ്പിച്ചതോടൊപ്പം തന്നെ പലതരം കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമമോചനത്തെ ഇസ്‌ലാം നിശ്ചയിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തം ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാന്‍ തയാറില്ലാത്തവരെ സംബന്ധിച്ചിടത്തോളം അത് നിര്‍ബന്ധമാ ക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്കണമെന്ന വിധി.
- മോചനമൂല്യത്തിനു പകരമായി സ്വാതന്ത്ര്യം നല്‍കുന്ന സംവിധാനമുണ്ടാക്കി.
മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാന്‍ ഒരു അടിമക്ക് സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന് മോചനം അസാ ധ്യമല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാനുള്ള മാര്‍ഗം ഇസ്‌ലാം തുറന്നുകൊടുത്തിട്ടുണ്ട്. 'മുകാതബ' യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ് ഇത് സാധ്യമാവുക. സ്വാതന്ത്ര്യമെന്ന അഭിലാഷം ഹൃദയത്തിനകത്ത് മൊട്ടിട്ടു കഴിഞ്ഞാല്‍ 'മുകാതബ'യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാവുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂ ല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോ യി ജോലി ചെയ്യാം. അങ്ങനെ ഗഡുക്കളായി അടിമ മോചനദ്രവ്യം അടച്ചുതീര്‍ക്കുന്നു. അത് അടച്ചു തീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്ര നാവുന്നു.
സ്വാതന്ത്ര്യമെന്ന സ്വപ്‌നം പൂവണിയുന്നതിനായി ആ ആഗ്രഹം മനസ്സില്‍ മൊട്ടിട്ടുകഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊടുക്കുകയാണ് ഇൗ സംവിധാനത്തിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്. മോചനപത്രമെഴുതിയ ഒരു അടിമക്ക് നിശ്ചിത സമയത്തിനകം മോചനമൂല്യം അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാനവും ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴി ക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമമോചനമാണ് (ഖുര്‍ആന്‍ 9:60). മുകാതബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തുതീര്‍ക്കാന്‍ ഒരു അടിമക്ക് കഴിയാത്ത സാഹചര്യങ്ങളില്‍ അയാള്‍ക്ക് ബൈത്തുല്‍മാലിനെ (പൊതുഖജനാവ്) സമീപിക്കാം. അതില്‍നിന്ന് നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്‌ലാം ഇവിടെ ചെയ്തിരിക്കുന്നത്.
അടിമകളെ സ്വാതന്ത്ര്യമെന്താണെന്ന് പഠിപ്പിക്കുകയും പാരതന്ത്ര്യത്തില്‍നിന്ന് മോചിതരാകുവാന്‍ അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊണ്ട് ചങ്ങലക്കെട്ടുകളില്‍നിന്ന് മുക്തമാക്കുകയെന്ന പ്രായോഗികമായ നടപടിക്രമമാണ് ഇസ്‌ലാം അടിമത്തത്തിന്റെ കാര്യ ത്തില്‍ സ്വീകരിച്ചത്. അക്കാര്യത്തില്‍ ഇസ്‌ലാം സ്വീകരിച്ചതിനേക്കാള്‍ ഉത്തമമായ മാര്‍ഗമിതായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പറ്റിയ ഒരു മാര്‍ഗവും നിര്‍ദേശിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് വാസ്തവം. അത് യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളണമെങ്കില്‍ അടിമ ത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് പ്രശ്‌നത്തെ നോക്കിക്കാണണമെന്നുമാത്രം.
നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ് അടിമത്തം. ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട് പ്രസ്തുത ഭൂതകാ ലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോള്‍ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളില്‍ അതിനുണ്ടായിരുന്ന സ്വാധീനത്തെ യും കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. വര്‍ത്തമാനത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച് കേവല നിഗമനത്തിലെത്തുവാന്‍ കഴിയില്ല. അടിമത്തമെന്നാല്‍ എന്താണെന്നും പുരാതന സമൂഹങ്ങളില്‍ അത് ചെലുത്തിയ സ്വാധീനമെന്താ യിരുന്നുവെന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഇസ്‌ലാം സമീപിച്ച രീതിയുടെ മഹത്വം നമുക്ക് ബോധ്യമാകൂ.
ഒരു വ്യക്തി മറ്റൊരാളുടെ സമ്പൂര്‍ണമായ അധികാരത്തിന് വിധേയമായിത്തീരുന്ന സ്ഥിതിക്കാണ് അടിമത്തമെന്ന് പറയുന്നത്. ശരീരവും ജീവനും കുടുംബവും അങ്ങനെ തനിക്ക് എന്തൊക്കെ സ്വന്തമായുണ്ടോ അതെല്ലാം മറ്റൊരാള്‍ക്ക് അധീനമാക്കപ്പെട്ട രീതിയില്‍ ജീവിതം നയിക്കുന്നവനാണ് അടിമ. അവന്‍ ഉടമയുടെ ജംഗമസ്വത്താണ്. ഉടമ ഒരു വ്യക്തിയോ സമൂഹമോ രാഷ്ട്രമോ ആകാം. ആരായിരുന്നാലും അയാള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ഉടമക്കുകീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് അടിമ.
അടിമസമ്പ്രദായത്തിന്റെ ഉല്‍പത്തി എങ്ങനെയാണെന്നോ, അത് എവിടെ, എന്നാണ് തുടങ്ങിയതെന്നോ ഉറപ്പിച്ച് പറയാന്‍ പറ്റിയ രേഖക ളൊന്നും ഉപലബ്ധമല്ല. ക്രിസ്തുവിന് 20 നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ സമ്പ്രദായം ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന് ഉറപ്പാണ്. ബി.സി 2050-നോടടുത്ത് നിലനിന്നിരുന്ന ഉര്‍നാമു (Ur Namu) നിയമസംഹിതയില്‍ അടിമകളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തില്‍ തടവു കാരായി പിടിക്കപ്പെടുന്നവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കൂലിയില്ലാതെ ജോലിചെയ്യിക്കുന്ന പതിവില്‍ നിന്നാവണം അടിമത്തം നിലവില്‍ വന്നതെന്നാണ് അനുമാനം. പുരാതന സുമേറിയന്‍ ഭാഷയില്‍ അടിമകളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദങ്ങളാണ് ഈ അനു മാനത്തിന് നിദാനം. പുരുഷഅടിമക്ക് നിദാ-കൂര്‍ എന്നും സ്ത്രീ അടിമക്ക് മുനുസ്-കൂര്‍ എന്നുമായിരുന്നു പേര്‍. വിദേശിയായ പുരുഷന്‍, വിദേശിയായ സ്ത്രീ എന്നിങ്ങനെയാണ് യഥാക്രമം ഈ പദങ്ങളുടെ അര്‍ഥം. യുദ്ധത്തടവുകാരെ കൊണ്ടുവന്നിരുന്നത് വിദേശത്തുനിന്നായി രുന്നതിനാല്‍ അവരെ അടിമകളാക്കിയപ്പോള്‍ ഈ പേരുകള്‍ വിളിക്കപ്പെട്ടുവെന്നാണ് ഊഹിക്കപ്പെടുന്നത്.
ലോകത്ത് ഏകദേശം എല്ലാ പ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. പുരാതന ഇസ്രാ യേല്‍ സമുദായത്തിന്റെ കഥ പറയുന്ന പഴയ നിയമ ബൈബിളില്‍ അടിമത്തത്തെക്കുറിച്ച് ഒരുപാട് പരാമര്‍ശങ്ങളുണ്ട്. പൗരാണിക പ്രവാ ചകനായിരുന്ന അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന് കാണാന്‍ കഴിയും (ഉല്‍പത്തി 17:13, 14). യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ് ബൈബിളിന്റെ അനുശാസന (ആവര്‍ത്തനം 20:10, 11). അടിമയെ യഥേ ഷ്ടം മര്‍ദിക്കുവാന്‍ യജമാനന് സ്വാതന്ത്ര്യം നല്‍കുന്ന ബൈബിള്‍ പക്ഷേ, പ്രസ്തുത മര്‍ദനങ്ങള്‍ക്കിടയില്‍ അടിമ മരിക്കാനിടയാകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. 'ഒരുവന്‍ തന്റെ ആണ്‍ അടിമയെയോ പെണ്‍അടിമയെയോ വടി കൊണ്ടടിക്കുകയും അയാളുടെ കൈയാ ല്‍ അടിമ മരിക്കുകയും ചെയ്താല്‍ അയാളെ ശിക്ഷിക്കണം. പക്ഷേ, അടിമ ഒന്നോ രണ്ടോ ദിവസം ജീവിച്ചാല്‍ അയാളെ ശിക്ഷിക്കരുത്. കാര ണം അടിമ അയാളുടെ സ്വത്താണ്' (പുറപ്പാട്21:20, 21) എന്നതായിരുന്നു ഇവ്വിഷയകമായി ഇസ്രായേല്‍ സമുദായത്തില്‍ നിലനിന്നിരുന്ന നിയമം.
യേശുക്രിസ്തുവിന്റെ കാലത്തും ശേഷവുമെല്ലാം അടിമസമ്പ്രദായം നിലനിന്നിരുന്നു. അടിമകളോടു സ്വീകരിക്കേണ്ട നിലപാടുകളെ സംബ ന്ധിച്ച ഉപദേശങ്ങളൊന്നും യേശുവിന്റെ വചനങ്ങളിലില്ല. 'കര്‍ത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകള്‍ ആത്മാര്‍ഥമായി യജമാന ന്മാരെ സേവിക്കണം' (എേഫ 6:5-9). 'അടിമകളേ, നിങ്ങളുടെ ലൗകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുക; യജനമാനന്മാര്‍ കാണ്‍കെ, അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, ആത്മാര്‍ഥതയോടുകൂടി കര്‍ത്താവിനെ ഭയപ്പെട്ട് യജമാനന്മാരെ അനുസരിക്കുക' (കൊളോ 3:22) എന്നുമുള്ള പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ അടിമത്തവുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിര്‍ദേശങ്ങളൊന്നും പൗലോസിന്റെ ലേഖനങ്ങളിലും കാണാന്‍ കഴിയുന്നില്ല. ഗ്രീക്കോ-റോമന്‍ നാഗരികതയില്‍ നിലനിന്നിരുന്ന അതിക്രൂരമായ അടിമത്ത സമ്പ്രദായം അവയുടെ ക്രൈസ്തവവത്കരണത്തിനു ശേഷവും മാറ്റമൊന്നുമില്ലാതെ നിലനിന്നിരുന്നുവെന്ന് കാണാനാവും. അടിമവ്യവസ്ഥിതിയുടെ ക്രൂരവും നികൃഷ്ടവുമായ കഥകള്‍ ഏറെ പറയാനുള്ള റോമാസംസ്‌കാരത്തിന്റെ ഔദ്യോഗിക മതം ക്രൈസ്തവതയായിരുന്നുവെന്ന വസ്തുത പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
ഇന്ത്യയില്‍ അടിമത്തം നിലനിന്നത് മതത്തിന്റെ ഭാഗമായിക്കൊണ്ടാണ്. ൈവദികമതത്തിന്റെ അവിഭാജ്യഘടകമാണ് വര്‍ണാശ്രമ വ്യവ സ്ഥ. ശ്രുതികളില്‍ പ്രഥമഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹിതകളില്‍ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരു ഷസൂക്തത്തിലാണ് (10:90:12) ജാതിവ്യവസ്ഥയുടെ ബീജങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. 'പരമപുരുഷന്റെ ശിരസ്സില്‍നിന്ന് ബ്രാഹ്മണ നും കൈകളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്ന് ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെന്ന ഋഗ്വേദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നിലവി ല്‍വന്ന വര്‍ണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണക്കാക്കിയത് സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവഗ്ര ന്ഥങ്ങളും ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആധുനിക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെ ടുന്ന ഭഗവത്ഗീത 'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണ കര്‍മ വിഭാഗശഃ' (4:13) എന്നാണ് പറഞ്ഞിരിക്കുന്നത്. 'ഗുണകര്‍മങ്ങളുടെ വിഭാഗത്തി നനുസരിച്ച് നാലു വര്‍ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഞാന്‍ തന്നെയാണ്’എന്നര്‍ഥം.
ദൈവത്തിന്റെ പാദങ്ങളില്‍നിന്ന് പടക്കപ്പെട്ടവര്‍ പാദസേവ ചെയ്യുവാനായി വിധിക്കപ്പെട്ടത് സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ് ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജന്മപാപത്തിന്റെ ശിക്ഷയായാണ് അവര്‍ണനായി ജനിക്കേ ണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച് സവര്‍ണനായി ജനിക്കണമെങ്കില്‍ ഈ ജീവിതം മുഴുവന്‍ സവര്‍ണരുടെ പാദസേവ ചെയ്തത് അവരെ സംതൃപ്തരാക്കുകയാണ് വേണ്ടതെന്നുമാണ് അവരെ മതഗ്രന്ഥങ്ങള്‍ പഠിപ്പിച്ചത്. അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ് ഛന്ദോഗ്യോപനിഷത്ത് (5:10:7) പരിഗണിച്ചിരിക്കുന്നത്. അവരോടു ള്ള പെരുമാറ്റ രീതിയും ഈ മൃഗങ്ങളോടുള്ളതിനേക്കാള്‍ നീചവും നികൃഷ്ടവുമായിരുന്നുവെന്ന് മനുസ്മൃതിയും പരാശരസ്മൃതിയു മെല്ലാം വായിച്ചാല്‍ മനസ്സിലാകും.
ജന്മത്തിന്റെ പേരില്‍ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊപ്പംതന്നെ ഇന്ത്യയില്‍ അടിമവ്യാപാരവും അതിന്റെ സകലവിധ ക്രൂരഭാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്‌നാട്ടില്‍നിന്ന് ലഭിച്ച ശിലാലിഖിതങ്ങളില്‍നിന്ന് ചോളകാലത്തും ശേഷവും ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് അടിമവ്യാപാരം നിലനിന്നിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമവ്യാപാരം നിലനിന്നിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനത്തോടെ ഇന്ത്യയില്‍ നിന്ന് ആളുകളെ പിടിച്ച് അടിമകളാക്കി വിദേശങ്ങളിലെത്തിക്കുന്ന സമ്പ്രദായവും നിലവില്‍ വന്നു. ട്രാന്‍ക്യൂബാറിലെ ഒരു ഇറ്റാലിയന്‍ പുരോഹിതന്‍, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയുടെ ഭാര്യയെയും നാലു മക്കളെയും മുപ്പത് 'പഗോഡ'ക്ക് മനിലയിലേക്ക് പോകുന്ന ഒരു കപ്പലിലെ കപ്പിത്താന് വിറ്റതായി ചില ചരിത്രരേഖകളിലുണ്ട് (സര്‍വവിജ്ഞാനകോശം. വാല്യം1, പുറം 258). 1841-ലെ ഒരു സര്‍വേ പ്രകാരം അന്ന് ഇന്ത്യയില്‍ എണ്‍പത് ലക്ഷത്തിനും തൊണ്ണൂറു ലക്ഷത്തിനുമിടയില്‍ അടിമകളുണ്ടായിരുന്നു. മലബാറിലായിരുന്നു ഇന്ത്യയിലെ അടിമക ളുടെ നല്ലൊരു ശതമാനമുണ്ടായിരുന്നത്. അവിടത്തെ ആകെ ജനസംഖ്യയില്‍ 15 ശതമാനം അടിമകളായിരുന്നുവത്രേ! (Encyclopaedia Britanica Vol 27, page 289).
റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടു മുതല്‍ നീണ്ട ആറു ശതാബ്ദക്കാലം നിലനിന്ന അടിമവ്യവസ്ഥയായിരുന്നു ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിമ സമ്പ്രദായമെന്നാണ് മനസ്സിലാവുന്നത്. ഏതെങ്കിലും രീതിയിലുള്ള യാതൊരു അവകാശവുമി ല്ലാത്ത വെറും കച്ചവടച്ചരക്കായിരുന്നു റോമാ സാമ്രാജ്യത്തിലെ അടിമ. ഉടമയെ രസിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അടിമയുമായി ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട് മരിച്ചു വീഴാന്‍ മാത്രം വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അടിമകളുടെ ശരീരത്തില്‍നിന്ന് ദ്വന്ദയുദ്ധക്കളരിയില്‍ ഉറ്റിവീഴുന്ന രക്തത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ യജമാനന്മാര്‍ 'ഹുറേ' വിളികളുമായി അവരെ പ്രോല്‍സാഹിപ്പിക്കുകയും ചാട്ടവാര്‍ ചുഴറ്റിക്കൊണ്ട് അവരെ ഭീതിപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്! അടിമത്തത്തിന്റെ അതിക്രൂരമായ രൂപം!
കൊളംബസിന്റെ അമേരിക്ക കണ്ടുപിടിത്തമാണ് ആധുനിക ലോകത്ത് അടിമവ്യാപാരത്തെ ആഗോളവ്യാപകമാക്കിത്തീര്‍ത്തത്. നീഗ്രോ കള്‍ അടിമകളാക്കപ്പെടുകയും കമ്പോളങ്ങളില്‍ വെച്ച് കച്ചവടം ചെയ്യപ്പെടുകയുമുണ്ടായി. ഒരു സ്പാനിഷ് ബിഷപ്പായിരുന്ന ബാര്‍തലോച ദെ ലാസ്‌കാസാസ് ആയിരുന്നു അമേരിക്കന്‍ അടിമത്തൊഴില്‍ വ്യവസ്ഥക്ക് തുടക്കം കുറിച്ചത്. അടിമവ്യാപാരത്തിനായി മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികള്‍ യൂറോപ്പിലുണ്ടായിരുന്നു. ആഫ്രിക്കന്‍ തീരപ്രദേശങ്ങളില്‍നിന്ന് അടിമകളെക്കൊണ്ടുവന്ന് അമേരിക്കയില്‍ വില്‍ക്കു കയായിരുന്നു ഈ കമ്പനികളുടെ വ്യാപാരം. പതിനേഴ് മുതല്‍ പത്തൊമ്പത് വരെ നൂറ്റാണ്ടുകള്‍ക്കിടയ്ക്ക് അമേരിക്കയില്‍ ഇങ്ങനെ ഒന്നര ക്കോടിയോളം അടിമകള്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മണിബന്ധത്തിലും കണങ്കാലിലും രണ്ട് അടിമകളെ വീതം കൂട്ടിക്കെട്ടിയായിരുന്നു കപ്പലില്‍ കൊണ്ടുപോയിരുന്നത്. അത്‌ലാന്റിക് സമുദ്രം തരണം ചെയ്യുന്നതിനിടക്ക് നല്ലൊരു ശതമാനം അടിമകള്‍ മരിച്ചുപോകുമായിരുന്നു. ഇങ്ങനെ മരണമടഞ്ഞവരുടെ എണ്ണമെത്രയെന്നതിന് യാതൊരു രേഖകളുമില്ല. അടിമയുടെ ജീവന് എന്തു വില?!
അടിമത്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ മുന്നോടിയായാണ് പ്രസ്തുത സമ്പ്രദായത്തിന്റെ ഉല്‍പത്തിയെയും ചരിത്രത്തെയും കുറിച്ച് സംക്ഷിപ്തമായി പ്രതിപാദിച്ചത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുക യെന്ന അപ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗികമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള നടപടികളായിരുന്നു അതു നിലനിന്നിരുന്ന സമൂഹങ്ങളില്‍ ആവശ്യമായിരുന്നത്. ഇതു മനസ്സിലാകാതെ അടിമത്തത്തെ ഇസ്‌ലാം സമീപിച്ച രീതിയുടെ മാനവികത മനസ്സിലാക്കാന്‍ കഴിയില്ല.
ഇസ്‌ലാമിക സമീപനത്തിന്റെ മാനവികത
അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തില്‍ അതിന്റെ കെടുതികള്‍ ഇല്ലാതെയാക്കാന്‍ എന്താണ് ചെയ്യാനാവുകയെന്ന് പഠിക്കുവാന്‍ അടിമയുടെയും ഉടമയുടെയും മനഃശാസ്ത്രമെന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അടിമയുടെ മാനസികഘടനയും സ്വതന്ത്ര ന്റെ മാനസികഘടനയും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങളുണ്ട്. നിരന്തരമായ അടിമജീവിതം അടിമയുടെ മനോനിലയെ രൂപപ്പെടുത്തു ന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അടിമത്തനുകം ചുമലില്‍ വഹിക്കുന്നതുകൊണ്ട് അവന്റെ മനസ്സില്‍ അനുസരണത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും ശീലങ്ങള്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടാവും. ചുമതലകള്‍ ഏറ്റെടുക്കുവാനോ ഉത്തരവാദിത്തങ്ങള്‍ വഹിക്കുവാനോ അവന് കഴിയില്ല. ഉടമയുടെ കല്‍പന ശിരസാവഹിക്കാന്‍ അവന്റെ മനസ്സ് സദാ സന്നദ്ധമാണ്. അയാളുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങളെല്ലാം നിര്‍വഹിക്കാന്‍ അടിമക്ക് നന്നായറിയാം. എന്നാല്‍, അനുസരിക്കാനും നടപ്പാക്കാനും മാത്രമാണ് അവനു സാധിക്കുക. ഉത്തരവാദിത്തമേറ്റെടുക്കുവാന്‍ അവന്റെ മനസ്സ് അശക്തമായിരിക്കും. ഭാരം താങ്ങു വാന്‍ അവന്റെ മനസ്സിന് കഴിയില്ല. ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് ഓടിയകലാനേ അവനു സാധിക്കൂ. എന്നാല്‍ യജമാനന്‍ എന്തു കല്‍പിച്ചാലും അതു ശിരസാവഹിക്കാന്‍ അവന്‍ സദാ സന്നദ്ധനുമായിരിക്കും.
അടിമയുടെയും ഉടമയുടെയും മാനസികാവസ്ഥകള്‍ രണ്ട് വിരുദ്ധധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്നവയാണ്. ഒന്ന് അഹങ്കാരത്തിന്‍േറതാ ണെങ്കില്‍ മറ്റേത് അധമത്വത്തിന്‍േറതാണ്. വിരുദ്ധധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ മാനസികാവസ്ഥകളെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരാതെ അടിമമോചനം യഥാര്‍ഥത്തിലുള്ള മോചനത്തിനുതകുകയില്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണം അമേരിക്കയുടേതുത ന്നെയാണ്. എബ്രഹാം ലിങ്കന്റെ പ്രവര്‍ത്തനങ്ങള്‍ വഴി, ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ അടിമകള്‍ക്ക് മോചനം ലഭിക്കുക യായിരുന്നു, ഒരു പ്രഭാതത്തില്‍! പക്ഷേ, എന്താണവിടെ സംഭവിച്ചത്? നിയമംമൂലം സ്വാതന്ത്ര്യം ലഭിച്ച അടിമകള്‍ക്ക് പക്ഷേ, സ്വാതന്ത്ര്യത്തി ന്റെ 'ഭാരം' താങ്ങുവാന്‍ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ അവര്‍ ചുറ്റുപാടും നോക്കി. ആരും കല്‍പിക്കാനില്ലാത്തതുകൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യുവാനായില്ല. അവര്‍ തിരിച്ച് യജമാനന്മാരുടെ അടുത്തുചെന്ന് തങ്ങളെ അടിമകളായിത്തന്നെ സ്വീകരിക്കണമെന്ന പേക്ഷിച്ചു. മാനസികമായി സ്വതന്ത്രരായി കഴിയാത്തവരെ ശാരീരികമായി സ്വതന്ത്രരാക്കുന്നത് വ്യര്‍ഥമാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.
മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും പറ്റി ശരിക്കറിയാവുന്ന ദൈവത്തില്‍നിന്ന് അവതീര്‍ണമായ ഖുര്‍ആനും അതിന്റെ പ്രായോഗിക വിശദീകരണമായ മുഹമ്മദ് നബി (സ)യുടെ ജീവിതവും ഇക്കാര്യത്തില്‍ തികച്ചും പ്രായോഗികമായ നടപടിക്രമത്തിനാണ് രൂപം നല്‍കിയി ട്ടുള്ളത്. അറേബ്യന്‍ സമ്പദ്ഘടനയുടെ സ്തംഭങ്ങളിലൊന്നായിരുന്നു അടിമവ്യവസ്ഥിതി. ഒരു കേവല നിരോധത്തിലൂടെ പിഴുതെറിയു വാന്‍ സാധിക്കുന്നതിലും എത്രയോ ആഴത്തിലുള്ളവയായിരുന്നു അതിന്റെ വേരുകള്‍. ഇസ്‌ലാം പ്രചരിപ്പിക്കപ്പെട്ട പ്രദേശങ്ങളിലും അല്ലാത്തയിടങ്ങളിലുമെല്ലാം നിലനിന്നിരുന്ന ഒരു വ്യവസ്ഥയെന്ന നിലയ്ക്ക് അതു നിരോധിക്കുന്നത് പ്രായോഗികമായി പ്രയാസകരമായി രിക്കുമെന്നു മാത്രമല്ല, അത്തരമൊരു നടപടി ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുകയെന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ മനുഷ്യ സമൂഹത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന അല്ലാഹു അടിമത്തത്തെ പാടെ നിരോധിക്കുന്ന ഒരു നിയമം കൊണ്ടു വരികയല്ല. പ്രത്യുത, അതിന്റെ കെടുതികള്‍ ഇല്ലാതാക്കുവാനുള്ള പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്.
രണ്ടു വിരുദ്ധ തീവ്രമാനസിക നിലകളില്‍ സ്ഥിതി ചെയ്യുന്നവരെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരികയാണ് ഇസ്‌ലാം ആദ്യമായി ചെ യ്തത്. അടിമയെയും ഉടമയെയും സംസ്‌കരിക്കുയെന്ന പദ്ധതിയാണ് ഖുര്‍ആന്‍ മുന്നോട്ടുവെച്ചത്. പിന്നെ, സ്വാതന്ത്ര്യം ദാനമായും അധ്വാ നിച്ചും നേടിയെടുക്കുവാനാവശ്യമായ വഴികളെല്ലാം തുറന്നുവെക്കുകയും ചെയ്തു. അടിമയെയും ഉടമയെയും സമാനമായ മാനസിക നിലവാരത്തിലെത്തിച്ചുകൊണ്ട് സ്വാതന്ത്ര്യം നേടുവാനുള്ള വഴികള്‍ തുറക്കുകയും അതു ലഭിച്ചുകഴിഞ്ഞാല്‍ അതു സംരക്ഷിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. അതുമാത്രമായിരുന്നു അക്കാര്യത്തില്‍ പ്രായോഗികമായിരുന്നത്.
അടിമവ്യവസ്ഥിതിയിലെ തിന്‍മകള്‍ ഇല്ലാതാക്കുവാനും കെടുതികള്‍ കുറച്ചുകൊണ്ടുവരുവാനും ആവശ്യമായ പ്രായോഗികമായ നടപടി ക്രമങ്ങള്‍ സ്വീകരിച്ച ഇസ്‌ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ നിരോധിച്ചതുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തര വുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിതെന്ന് ചോദിക്കുന്നവരുണ്ട്. ഇസ്‌ലാം ഏകപക്ഷീയമായി അടിമത്തം നിരോധിക്കുന്ന തുകൊണ്ട് ഗുണത്തിലേറെ ദോഷമാണുണ്ടാവുക. അടിമത്തത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്നവരുടെ ഭൂമികയില്‍ നിന്നു കൊണ്ട് ചിന്തിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.
അടിമത്തത്തെ പാടെ നിരോധിക്കാത്ത ഇസ്‌ലാമിന്റെ നടപടി അതിന്റെ സര്‍വകാലികതയാണ് യഥാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച് ശരിക്കറിയാവുന്ന ദൈവം തമ്പുരാനില്‍നിന്നുള്ളതാണ് ഖുര്‍ആ ന്‍ എന്ന വസ്തുതയാണ് ഈ വിഷയത്തിലെ അതിന്റെ നിലപാടില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇസ്‌ലാം കാലാതിവര്‍ ത്തിയാണെന്നും അതിന്റെ നിര്‍ദേശങ്ങള്‍ എക്കാലത്തും പ്രായോഗികമാണെന്നുമുള്ള വസ്തുതകളാണ് അടിമത്തം പാടെ നിരോധിക്കാത്ത അതിന്റെ നടപടിയെക്കുറിച്ച് അവഗാഹമായി പഠിച്ചാല്‍ ബോധ്യപ്പെടുക.
അടിമത്ത വ്യവസ്ഥിതിയുടെ ആരംഭംതന്നെ യുദ്ധത്തടവുകാരില്‍നിന്നായിരുന്നുവല്ലോ. അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ട് ആധുനി ക രാഷ്ട്രങ്ങള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കു മുമ്പ് യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു വ്യാപകമായി നിലനി ന്നിരുന്നത്. യുദ്ധത്തില്‍ ബന്ദികളായി പിടിക്കപ്പെടുന്നവരെ ഒന്നുകില്‍ കൊന്നുകളയുക, അല്ലെങ്കില്‍ അടിമകളാക്കുക. ഇതാണ് നടന്നിരുന്നത്. ഇവ മാത്രമായിരുന്നു പ്രായോഗികമായ മാര്‍ഗങ്ങള്‍. അതല്ലാതെ അവരെ തടവുകാരായി പാര്‍പ്പിക്കുവാനാവശ്യമായ സംവിധാനങ്ങളൊ ന്നും അന്നുണ്ടായിരുന്നില്ലല്ലോ.
യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവരെ എന്തു ചെയ്യണം? ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നല്‍കുന്ന നിര്‍ദേശമിങ്ങനെയാണ്: ''ആകയാ ല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തുകഴിഞ്ഞാ ല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയാണിത്. അതാണ് (യുദ്ധത്തിന്റെ) മുറ'' (47:4). ശത്രുക്കളെ യുദ്ധഭൂമിയില്‍ വെച്ച് വധിക്കുവാന്‍ അനുശാസിക്കുന്ന ഈ സൂക്തത്തില്‍ ബന്ധനസ്ഥരായവരെ പ്രതിഫലം വാങ്ങിയോ അല്ലാ തെയോ വിട്ടയക്കുവാനാണ് കല്‍പിച്ചിരിക്കുന്നത്. ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ പ്രവാചകാനുചരന്മാരില്‍ പ്രമുഖരെല്ലാം യുദ്ധത്തട വുകാരെ അനിവാര്യമായ അവസ്ഥകളിലല്ലാതെ വധിക്കാന്‍ പാടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുദ്ധത്തടവുകാരെ നാലു വിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ പ്രവാചകന്‍ (സ) മാതൃക കാണിച്ചിട്ടുണ്ട്.
- വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത് മുസ്‌ലിം സമൂഹത്തിന് ഹാനികരമല്ലെന്ന് ബോധ്യപ്പെടുന്ന അവസ്ഥയില്‍ യുദ്ധത്തടവു കാരെ വെറുതെ വിട്ടയക്കാവുന്നതാണ്.
- ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിം തടവുകാര്‍ക്കു പകരമായി അവരെ കൈമാറുക.
- പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക.
- അടിമകളാക്കി മാറ്റി മുസ്‌ലിം യോദ്ധാക്കള്‍ക്ക് ഭാഗിച്ച് നല്‍കുക.
പ്രവാചകന്‍ (സ) വിവിധ യുദ്ധങ്ങളില്‍ മുകളില്‍ പറഞ്ഞ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി കാണാം. ഇതില്‍ നാലാമത്തെ മാര്‍ഗമായ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാര്‍ഗങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ് സ്വീകരിച്ചിരുന്നത്. അടിമത്തം പൂര്‍ണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് ഒരി ക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂ ഹിക സംവിധാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നതാണ് വസ്തുത.
മുസ്‌ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവര്‍ അടിമത്തത്തെ ഒരു മാര്‍ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ലക്ഷ്യമായിക്കണ്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരുമായിരുന്നു. അവരുമായി യുദ്ധം ചെയ്യുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് അവര്‍ തടവുകാരാ യി പിടിക്കുന്നവരെ അവര്‍ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമായിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെ ങ്കില്‍ മുസ്‌ലിംകള്‍ക്ക് അവരില്‍നിന്നുള്ള ബന്ദികളെ അടിമകളാക്കുവാന്‍ പറ്റുകയില്ല. ഇത് ശത്രുക്കള്‍ക്ക് മുസ്‌ലിം ബന്ദികളുടെ മേല്‍ കൂടു തല്‍ ക്രൂരത കാണിക്കുവാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുക. മുസ്‌ലിംകള്‍ക്കാണെങ്കില്‍ അവരില്‍നിന്ന് പിടിക്കപ്പെട്ടവര്‍ക്കു വേണ്ടി വില പേശുവാനായി ശത്രുക്കളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല.
ഇസ്‌ലാമില്‍ അടിമത്തം നിരോധിക്കപ്പെട്ടാല്‍ അവരില്‍നിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്‌ലിംകള്‍ക്ക് കഴിയുകയി ല്ലെന്ന് ശത്രുക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ക്ക് പകരമായി മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ സ്വതന്ത്രരാക്കുകയെന്ന പരസ്പരധാരണക്ക് ശത്രുക്കള്‍ സന്നദ്ധരാവുകയില്ല.
മുസ്‌ലിംകള്‍ക്കാണെങ്കില്‍ ശത്രുക്കളില്‍നിന്നുള്ള ബന്ദികള്‍ തലവേദന മാത്രമായിത്തീരുകയും ചെയ്യും. അവര്‍ക്കുള്ള താമസസ്ഥലം ഉണ്ടാ ക്കുക മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതതായിത്തീരും. ആയിരക്കണക്കിനാളുകള്‍ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളില്‍ അവ ര്‍ക്കെല്ലാം താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്‌കരമായിത്തീരുമെന്ന് പറയേണ്ടതില്ലല്ലോ. അവര്‍ക്കുള്ള ഭക്ഷണ വും വസ്ത്രവുമെല്ലാം നല്‍കാന്‍ മുസ്‌ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവര്‍ ഇവിടെ ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണത്തി ല്‍ സുഖകരമായി ജീവിക്കുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ക്രൂരതകള്‍ സഹിച്ച് അവര്‍ ഏല്‍പിക്കുന്ന കഠിനമായ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാവും. ഇത് ഒരിക്കലും നീതിയാവുകയില്ലല്ലോ. മുസ്‌ലിം സമൂഹത്തിന്റെ നാശത്തിനാണ് അതു നിമിത്തമാവുക. യുദ്ധം ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു അവസ്ഥയാണ് ഇതുവഴി സംജാതമാവുക. അതുകൊണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയില്‍ ഇസ്‌ലാം ഏകപക്ഷീയമാ യി അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അത് ആത്മഹത്യാപരമാകുമായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം സര്‍വകാലജ്ഞാനി യായ അല്ലാഹു അടിമത്തം നിരോധിക്കാതിരുന്നത്.
ലോകത്ത് അടിമത്തം ഒരു സ്ഥാപനമായി നിലനില്‍ക്കെ ഇസ്‌ലാം അതു നിരോധിക്കുന്നതുകൊണ്ട് പ്രായോഗിക തലത്തില്‍ ഗുണത്തേക്കാളേ റെ ദോഷമാണുണ്ടാവുകയെന്നുള്ളതാണ് വാസ്തവം. അടിമത്തം അനുവദിച്ചിരിക്കുന്ന ഇസ്‌ലാം അടിമയും ഉടമയുമെല്ലാം സഹോദരങ്ങ ളാണെന്നും അടിമക്ക് അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും ക്രൂരമായി പെരുമാറ രുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന്റെ കീഴില്‍ ജീവിക്കുന്ന അടിമയെ സംബന്ധിച്ചിടത്തോളം അടിമത്തം അവന് ഒരു ഭാരമായിത്തീരുകയില്ല. അതോടൊപ്പംതന്നെ അവന്‍ സ്വതന്ത്രനാകുവാന്‍ ഏതു സമയത്തും സാധ്യതയുണ്ടുതാനും. സ്വാതന്ത്ര്യം വേണമെന്ന് സ്വയം തോന്നുമ്പോള്‍ അവന് സ്വാതന്ത്ര്യം നേടുവാന്‍ സാധിക്കുകയും ചെയ്യും.
എന്നാല്‍ ഇതേ അടിമ ഇത്തരം ധര്‍മങ്ങളിലൊന്നും വിശ്വാസമില്ലാത്ത ഒരു അമുസ്‌ലിമിന്റെ കീഴിലാണുള്ളതെങ്കിലോ? അയാള്‍ക്ക് അതി ക്രൂരമായ പെരുമാറ്റവും അതിനീചമായ അപമാനവുമാണ് ലഭിക്കുക. അയാളെ സംബന്ധിച്ചിടത്തോളം അടിമത്തത്തില്‍നിന്നുള്ള മോച നം ഒരിക്കലും നടപ്പിലാകാത്ത സ്വപ്‌നം മാത്രമായിരിക്കും. ഒരു മുസ്‌ലിമിന്റെ കീഴിലുള്ള അടിമയായിരിക്കാനാണ് അതുകൊണ്ടുതന്നെ അടിമകള്‍ ഇഷ്ടപ്പെടുക. അവിടെ മാന്യമായ പെരുമാറ്റവും സഹാനുഭൂതിയോടുകൂടിയുള്ള സഹകരണവും കിട്ടുമല്ലോ. എന്നാല്‍, ഇസ് ലാം അടിമത്തം നിരോധിച്ചിരുന്നെങ്കില്‍ ഒരിക്കലും അടിമക്ക് അത്തരമൊരു ജീവിതം നല്‍കുവാന്‍ ആരും സന്നദ്ധരാവുകയില്ല. മുസ്‌ലിമി നാണെങ്കില്‍ അടിമകളെ വെച്ചുകൊണ്ടിരിക്കാന്‍ പറ്റുകയുമില്ലല്ലോ.
അടിമത്തം നിലനില്‍ക്കുന്ന ഒരു സാമൂഹിക സംവിധാനത്തില്‍ ഇസ്‌ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട് കാര്യമായ ഗുണങ്ങ ളൊന്നുമില്ലെന്ന് മാത്രമല്ല അടിമയെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ. മുസ്‌ലിം സമൂഹത്തി ന്റെ നിലനില്‍പിനെത്തന്നെ ആ നിരോധം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അടിമകളുടെ മാനസികവും ശാരീ രികവുമായ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അതിനാവശ്യമായ പ്രായോഗിക നിയമങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ഇസ്‌ലാം ചെ യ്തത്. അതു മാത്രമാണ് അത്തരമൊരു സമൂഹത്തില്‍ കരണീയമായിട്ടുള്ളത്; പ്രായോഗികവും.
അടിമയുടെ രക്ഷിതാവ് ഉടമയാണ്, പുരുഷനായിരുന്നാലും സ്ത്രീയായിരുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴില്‍ കഴിയുന്ന അടിമ സ്ത്രീയുടെ കൈകാര്യകര്‍തൃത്വം ആ പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുക യാണെങ്കില്‍ അവനാണ് അത് നിര്‍വഹിക്കേണ്ടത്. അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും അവന്‍തന്നെ. അതുകൊണ്ടുതന്നെ അവളെ വിവാഹം ചെയ്യുകയെന്ന കര്‍മം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മില്‍ നടക്കുന്ന കരാറാണ് ഇസ്‌ലാമിലെ വിവാഹം. ഇവിടെ രണ്ടു പേരും ഉടമതന്നെയാണ്. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ് അപ്രസക്തമാണ്.
പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാണ് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് (4:3). നാലു ഭാര്യമാരുള്ള ഒരാളുടെ കീഴില്‍ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാള്‍ക്ക് അവളെ വിവാഹം ചെയ്യുവാന്‍ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കു വാന്‍ അയാള്‍ സന്നദ്ധനല്ലെങ്കില്‍ പാരതന്ത്ര്യത്തില്‍നിന്നുള്ള മോചനം അവള്‍ക്ക് ഒരു സ്വപ്‌നമായി അവശേഷിക്കും. അവളുടെ ലൈംഗിക ദാഹം ശമിപ്പിക്കുവാന്‍ വ്യഭിചാരത്തെ സമീപിക്കുവാന്‍ അവള്‍ നിര്‍ബന്ധിതയാവും. എന്നാല്‍, ഉടമക്ക് വിവാഹം കൂടാതെതന്നെ അവളു മായി ലൈംഗികബന്ധം പുലര്‍ത്താമെന്ന നിയമമുള്ളതിനാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവും. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കു കവഴി സ്വാതന്ത്ര്യത്തിലേക്ക് നടന്നുപോകാന്‍ അവള്‍ക്ക് സാധിക്കും. അവളുടെ ലൈംഗികതക്കുള്ള പരിഹാരമാകും. അടിമത്തം നിലനില്‍ ക്കുന്ന ഒരു സമൂഹത്തില്‍ വമ്പിച്ച മൂല്യത്തകര്‍ച്ചക്കാണ്, അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കിയില്ലെ ങ്കില്‍ അതു നിമിത്തമാവുക. അതോടൊപ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്‌നവുമുണ്ട്. അവരും സ്വാഭാവി കമായും അടിമകളായി മാറുകയാണ് ചെയ്യുക. അടിമത്തം ഒരിക്കലും അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായിത്തീരുകയാണ് ഇതിന്റെ ഫലം.
ഇസ്‌ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാന്‍ ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാ നുള്ള സംവിധാനമാണുണ്ടാക്കുന്നത്. അതിന് 'വിവാഹം' ഒരു നിബന്ധനയായി വെക്കുകയാണെങ്കില്‍ ഇസ്‌ലാം ഉദ്ദേശിക്കുന്ന ഫലങ്ങളുണ്ടാ ക്കുവാന്‍ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാന്‍ എല്ലാ ഉടമകളും തയാറാവുകയില്ല; നാല് ഭാര്യമാരുള്ളവര്‍ക്ക് അത് അസാധ്യവുമാണ്.
വിവാഹം നാലില്‍ പരിമിതപ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ച ഇസ്‌ലാം പക്ഷേ, കൈവശം വെക്കാവുന്ന അടിമസ്ത്രീകളുടെ എണ്ണത്തിന് യാതൊരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ല. ഒരാള്‍ക്ക് എത്ര അടിമസ്ത്രീകളെയും കൈവശം വെച്ചുകൊണ്ടിരിക്കാം എന്നര്‍ഥം. എന്തു കൊണ്ടാണ് ഇസ്‌ലാം ഇത് അനുവദിച്ചത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
അടിമകള്‍ യജമാനന്റെ കൈവശം എത്തിച്ചേരുന്നത് മൂന്നു മാര്‍ഗങ്ങളിലൂടെയാണ്. അനന്തരാവകാശമായി ലഭിക്കുക, സ്വയം വാങ്ങുക, യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുക എന്നീ വഴികളിലൂടെ. ഇതില്‍ ഒരാള്‍ക്ക് സ്വന്തം ഇച്ഛ പ്രകാരം അടിമകളുടെ എണ്ണം പരിമിത പ്പെടുത്തുവാന്‍ കഴിയുക സ്വയം വാങ്ങുന്ന കാര്യത്തില്‍ മാത്രമാണ്. അനന്തരാവകാശമായി കിട്ടുകയോ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട് അടിമകളായിത്തീര്‍ന്ന് ഒരാളുടെ കൈവശം എത്തിച്ചേരുകയോ ചെയ്യുന്നവരുടെ എണ്ണം അയാള്‍ക്ക് നിയന്ത്രിക്കുവാനോ പരിമിതപ്പെടുത്തുവാനോ കഴിയില്ല. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ അടിമകളാക്കുവാനാണ് ഭരണകൂടം തീരുമാനിക്കുന്ന തെങ്കില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കിടയില്‍ അവരെ വീതിച്ചു നല്‍കുകയാണ് ചെയ്യുക. കുറെയേറെപ്പേരെ തടവുകാരായി പിടിക്കുക യാണെങ്കില്‍ ഓരോരുത്തരുടെയും കൈവശം എത്തിപ്പെടുന്ന അടിമകളുടെ എണ്ണവും കൂടും. ഹുനൈന്‍ യുദ്ധത്തില്‍ ആറായിരത്തോളം പേരെ തടവുകാരായി പിടിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം.
യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെ അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ അടിമകളാക്കി മാറ്റിയിരുന്നുള്ളൂ. യുദ്ധത്തില്‍ ശത്രുക്കള്‍ പരാജയപ്പെട്ടാല്‍ അവരുടെ രാജ്യത്തെ സ്ത്രീകളെയോ കുട്ടികളെയോ തടവുകാരായി പിടിക്കുന്ന പതിവ് മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല. ഖലീഫമാരുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ സിറിയ, ഫലസ്തീന്‍, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ആരെയും അടിമകളാക്കി മാറ്റി യിരുന്നില്ലെന്ന് കാണാനാവും. യുദ്ധത്തില്‍ പുരുഷന്മാര്‍ വധിക്കപ്പെടുകയോ ബന്ധനസ്ഥരായി പിടിക്കപ്പെടുകയോ ചെയ്താല്‍ സ്ത്രീകളും കുട്ടികളും അനാഥരായിത്തീരുകയായിരിക്കും ഫലം. അവരെ യുദ്ധത്തില്‍ വധിക്കുവാന്‍ പാടില്ലെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പുരു ഷന്മാരോടൊപ്പം യുദ്ധത്തിന് പുറപ്പെടുന്ന സ്ത്രീകളും കുട്ടികളും തടവുകാരായി പിടിക്കപ്പെട്ടാല്‍തന്നെ മുസ്‌ലിം തടവുകാര്‍ക്ക് പകരമായി കൈമാറുകയായിരുന്നു പലപ്പോഴും ചെയ്തിരുന്നത്. ചില അവസരങ്ങളില്‍ അവരെ അടിമകളാക്കി മാറ്റുവാനും ഇസ്‌ലാം അനുവദിച്ചി രുന്നു. അടിമത്തം നിലനിന്നിരുന്ന ഒരു സമൂഹത്തിലായിരുന്നു ഈ അനുവാദമെന്നോര്‍ക്കണം.
ഏതായിരുന്നാലും ഈ വഴികളിലൂടെയെല്ലാം തങ്ങളുടെ കൈവശമെത്തിച്ചേരുന്ന അടിമകളെ പരിമിതപ്പെടുത്തുക അന്നത്തെ സാഹചര്യ ത്തില്‍ തികച്ചും പ്രയാസകരമായിരുന്നു. സ്ത്രീകളുടെ സ്ഥിതിയും അതുതന്നെ. ഇങ്ങനെ കൈവശം എത്തിച്ചേരുന്ന സ്ത്രീകളെ എന്തുചെയ്യ ണമെന്നുള്ളതാണ് പ്രശ്‌നം. അവരെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാം. ഒരു സ്വതന്ത്രന്‍ അടിമയെ വിവാഹം ചെയ്യുവാനുള്ള സാധ്യത തുലോം വിരളമായിരുന്നുവെന്നോര്‍ക്കുക. അല്ലെങ്കില്‍ മറ്റൊരു അടിമക്കു വിവാഹം ചെയ്തുകൊടുക്കാം. രണ്ടാണെങ്കിലും അവ ള്‍ അയാളുടെ സ്വത്തായിരിക്കുന്നിടത്തോളം കാലം അവളിലുണ്ടാകുന്ന കുഞ്ഞുങ്ങളും ഇയാളുടെ സ്വത്തായിരിക്കും. അവരും അടിമകളാ യിത്തീരുമെന്നര്‍ഥം. അതല്ലെങ്കില്‍ നിരുപാധികം അവരെ സ്വതന്ത്രരാക്കി വിടാം. അത്തരത്തിലുള്ള സ്വാതന്ത്ര്യം അവരുടെ അനാഥത്വത്തി നാണ് വഴിവെക്കുക; ഗുരുതരമായ മൂല്യത്തകര്‍ച്ചക്കും. മറ്റൊരു മാര്‍ഗമാണ് അവളെ വിവാഹം കഴിക്കാതെതന്നെ, അവളുടെ മാനുഷിക മായ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊണ്ട് ഉടമയോടൊപ്പം താമസിപ്പിക്കുകയെന്നത്. (അവളെ സ്വതന്ത്രയാക്കി വിവാഹം ചെയ്യു ക എല്ലാ ഉടമകളുടെ കാര്യത്തിലും പ്രായോഗികമായിരിക്കുകയില്ലല്ലോ).
അങ്ങനെ ജീവിക്കുന്ന അടിമകളുടെ എണ്ണം പരിമിതപ്പെടുത്തിയാല്‍ ആ പരിധിക്കു മുകളില്‍ വരുന്ന ഉടമയോടൊപ്പം കഴിയുന്ന അടിമ സ്ത്രീകളെ എന്തു ചെയ്യണമെന്ന പ്രശ്‌നമുത്ഭവിക്കും. അവര്‍ക്ക് സ്വാതന്ത്ര്യം പ്രാപിക്കുവാന്‍ മാര്‍ഗങ്ങളൊന്നുമുണ്ടാവുകയില്ല. അവരുടെ ലൈംഗികത അവഗണിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യും. ഇത് വമ്പിച്ച ധാര്‍മികപ്രശ്‌നങ്ങള്‍ക്ക് നിമിത്തമാകും.
അടിമവ്യവസ്ഥിതി നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് ഈ പ്രശ്‌നത്തെയും നോക്കിക്കണ്ടാല്‍ ഇക്കാര്യത്തില്‍ ഇസ്‌ലാം നിശ്ചയിച്ച നിയമങ്ങളാണ് മാനവികവും പ്രാ യോഗികവുമെന്ന വസ്തുത വ്യക്തമാവും. പ്രസ്തുത സമൂഹത്തില്‍ ഒരാളുടെ കൈവശം എത്തിച്ചേരുന്ന പുരുഷ അടിമകളുടെ എണ്ണത്തി ന് പരിധി കല്‍പിക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് സ്ത്രീ അടിമകളുടെയും അവസ്ഥ. അത്തരം നിയന്ത്രണങ്ങള്‍ പ്രസ്തുത സമൂഹത്തില്‍ അപ്രായോഗികമാണ്. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം അതിനു തുനിയാതിരുന്നത്.
അടിമസ്ത്രീ ഉടമയുടെ സ്വത്താണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, അവളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കാന്‍ ഉടമക്ക് അവകാശമില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു(24:33). പുരുഷന്മാരായ അടിമകളെപ്പോലെ സ്ത്രീ അടിമകള്‍ക്കും അവകാശങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍ പ്പിടം, വസ്ത്രം എന്നിവയെല്ലാം നല്‍കേണ്ടത് യജമാനന്റെ കടമയാണ്. അവര്‍ക്ക് വിവാഹത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കാനും ഖുര്‍ആന്‍ ഉടമയോട് ആവശ്യപ്പെടുന്നുണ്ട് (24:32).
അടിമസ്ത്രീകളുടെ ലൈംഗികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യാന്‍ ഖുര്‍ആന്‍ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ടെന്നര്‍ഥം.
എന്നാല്‍, വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീയുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നതില്‍നിന്ന് ഉടമയെ ഇസ്‌ലാം വിലക്കുന്നില്ല. ഈ അനുവാദം ഉടമയില്‍ മാത്രം പരിമിതമാണ്. മറ്റൊരാള്‍ക്കും അവളെ ഉപയോഗിക്കുവാന്‍ അനുവാദമില്ല. യജമാനന്റെ അനുവാദത്തോടെ യാണെങ്കിലും ശരി!
യജമാനന്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അടിമസ്ത്രീക്ക് പുതിയ അവകാശങ്ങളുണ്ടാവുകയാണ്. അവളെ പിന്നെ വില്‍ക്കു വാന്‍ യജമാനന് അവകാശമില്ല. അവള്‍ പിന്നെ യജമാനന്റെ കുട്ടികളുടെ മാതാവാണ്. ആ കുട്ടികള്‍ക്ക് യജമാനന്റെ മറ്റു കുട്ടികളെപ്പോ ലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില്‍ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദനിലപാടുമായി ഇസ്‌ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മക്കള്‍തന്നെയാണ്. യാതൊരു തരത്തി ലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല.
യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവ ളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും.
ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയുള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരി ക്കാനുള്ള അനുവാദം. അടിമത്തം പ്രായോഗികമായി ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഇസ്‌ലാമിന്റെ വ്യത്യസ്തമായ നടപടികളിലൊ ന്നായിരുന്നു അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാദമെന്നുള്ളതാണ് വാസ്തവം. ഇസ്‌ലാമിക ലോകത്ത് നടന്ന തും അതുതന്നെയാണ്.
അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിന് ഇസ്‌ലാം നല്‍കിയ അനുവാദം വ്യഭിചാരത്തിനുള്ള അനുമതിയാ ണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവ രുണ്ട്. അടിമസ്ത്രീയുമായുള്ള ലൈംഗികബന്ധത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്യാനേ കഴിയില്ല. രണ്ടും രണ്ട് വിരുദ്ധ ധ്രൂവങ്ങളില്‍ നില്‍ക്കുന്നു. ഒന്ന് ഉടമയുടെ കീഴില്‍ അയാളുടെ സംരക്ഷണത്തില്‍ കഴിയുന്നവളുമായുള്ള ബന്ധമാണ്. ആ ബന്ധത്തില്‍നിന്നുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനായിക്കൊണ്ടുള്ള ബന്ധം. ലൈംഗികതയ്ക്കപ്പുറമുള്ള അവളുടെ വ്യക്തിത്വം അംഗീകരിച്ചുകൊണ്ടുള്ള ബന്ധം. അവ ള്‍ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന ബന്ധം. രണ്ടാമത്തേതോ ഒരു ഉത്തരവാദിത്വവുമില്ലാത്ത വേശ്യാബന്ധം. വേശ്യ യഥാര്‍ഥത്തില്‍ അടിമയേക്കാള്‍ പതിതയാണ്. അവള്‍ ആത്മാവില്ലാത്ത ഒരു മൃഗം മാത്രം. പുരുഷന്റെ മാംസദാഹം തീര്‍ക്കുകയാണ് അവളുടെ കര്‍ത്തവ്യം. ആ ബന്ധത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കണികപോലുമില്ല; ആത്മസംതൃ പ്തിയുടെ സ്പര്‍ശം ലേശം പോലുമില്ല. പണത്തിനുവേണ്ടി നടത്തുന്ന ഒരു കച്ചവടം മാത്രമാണത്. മാംസക്കച്ചവടം! അതില്‍നിന്നുള്ള ബാധ്യ തയേറ്റെടുക്കുവാന്‍ മാംസദാഹം തീര്‍ക്കുവാന്‍ വേണ്ടി വന്ന പുരുഷന്‍ സന്നദ്ധനല്ല. അവള്‍ക്ക് എന്തെങ്കിലുമൊരു അവകാശം അവ ന്റെ മേല്‍ ഇല്ല. അവന്റെ മാംസദാഹം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു മൃഗം മാത്രമാണവള്‍. അവളുടെ ഓരോ ബന്ധവും അവളെ വേശ്യാവൃത്തി യുടെ മൃഗീയതയിലേക്ക് കൂടുതല്‍ ആഴത്തില്‍ ആപതിപ്പിക്കുകയാണ് ചെയ്യുന്നത്. അവള്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച സ്വപ്‌നം പോലും അന്യമാണ്. തൊലി ചുളിഞ്ഞ് ആര്‍ക്കും വേണ്ടാതായി മാറി രോഗിണിയാവുമ്പോള്‍ അനാഥത്വം പേറുവാന്‍ വിധിക്കപ്പെട്ടവള്‍!
അടിമക്കു സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന സമ്പ്രദായമെവിടെ? സ്ത്രീയെ പാരതന്ത്ര്യത്തില്‍നിന്ന് പാരതന്ത്ര്യത്തി ലേക്കു നയിക്കുന്ന ദുഷിച്ച വ്യവസ്ഥയെവിടെ? ഇവ രണ്ടും തമ്മില്‍ താരതമ്യം പോലും അസാധ്യമാണ്. രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന സമ്പ്രദായങ്ങള്‍. ഒന്ന് മനുഷ്യത്വം അംഗീകരിക്കുന്നത്, മറ്റേത് മൃഗീയതയിലേക്ക് ആപതിപ്പിക്കുന്നത്.
അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27). ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ r പഠിപ്പിച്ചിരിക്കുന്നത്. ''തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുക യും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം).
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
സൃഷ്ടിപൂജയെ ശക്തമായി വെറുക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന സമ്പ്രദായവുമായി ഏതെങ്കിലും രൂപത്തിലുള്ള അടുപ്പം അനുവദിക്കാത്ത ആദര്‍ശം. പ്രവാചകനുമുന്നില്‍ നീ ഞങ്ങളുടെ ദൈവങ്ങളെയും ഞങ്ങള്‍ നിന്റെ ദൈവത്തെയും ആരാധിച്ചുകൊണ്ട് ഒരു ഒത്തുതീര്‍പ്പിലെത്താമെന്ന മൈത്രീനിര്‍ദ്ദേശം വെച്ച മക്കാമുശ്‌രിക്കുകളില്‍ ചിലരോട് മതത്തിന്റെ യാതൊരു വിട്ടു വീഴ്ചയുമില്ലെന്ന് തുറന്നുപ്രഖ്യാപിക്കാനാവശ്യപ്പെടുന്ന ക്വുര്‍ആനിലെ 109-ാം അധ്യായം സൃഷ്ടിപൂജയോടുള്ള ഇസ്‌ലാമിന്റെ വിരോധ വും ഒത്തുതീര്‍പ്പില്ലായ്മയും വ്യക്തമാക്കുന്നുണ്ട്. ''(നബിയേ), പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാ ധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്ന വനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.'' (109:1-6)
സൃഷ്ടിപൂജയോടും അവിശ്വാസത്തോടുമുള്ള വെറുപ്പും വിരോധവും ശത്രുതയും വ്യക്തമാക്കുന്ന സാങ്കേതിക ശബ്ദമാണ് 'ബറാഅ്'. വൈയ ക്തികമോ കുടുംബപരമോ ഗോത്രപരമോ വര്‍ഗീയമോ ആയ വെറുപ്പും വിദ്വേഷവുമല്ല, പ്രത്യുത തെറ്റായ ആദര്‍ശങ്ങളോടും അതുള്‍ക്കൊ ള്ളുന്ന ജീവിതക്രമത്തോടുമുള്ള വെറുപ്പും വിരോധവുമാണ് അത് ദ്യോതിപ്പിക്കുന്നത്. സൃഷ്ടിപൂജയുടെ എല്ലാ തലങ്ങളോടും ഒരേസമയം പോരാടിയ മഹാപ്രവാചകനായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇബ്‌റാഹീം നബി (അ) തന്റെ പ്രബോധിതരുടെ തെറ്റായ വിശ്വാസങ്ങ ളോടും ജീവിതക്രമത്തോടും ശത്രുത പ്രഖ്യാപിച്ചിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ''നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തി ന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമാ യും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങ ളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്ക ള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്രാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിന്നിലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് തിരിച്ചുവരവ്.'' (60:4)
വൈയക്തികമായ വിരോധമോ ശത്രുതയോ അല്ല ഈ വചനത്തില്‍ വെളിപ്പെടുത്തപ്പെട്ട ഇബ്‌റാഹീമീവിരോധമെന്ന് 'നിങ്ങള്‍ അല്ലാഹുവി ല്‍ മാത്രം വിശ്വസിക്കുന്നതുവരെ'യുള്ളതാണ് അതെന്ന പരാമര്‍ശത്തില്‍ നിന്ന് സുതരാം വ്യക്തമാണ്. തെറ്റായ ആദര്‍ശങ്ങളോട് ശത്രുതയും വെറുപ്പും ഉള്ളതുകൊണ്ടാണ് പ്രവാചകന്‍മാര്‍ അവയില്‍നിന്ന് ജനങ്ങളെ രക്ഷപെടുത്താന്‍ ശ്രമിച്ചത്. പ്രസ്തുത പരിശ്രമമാണ് അവരെ ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യ സേവകരും മനുഷ്യസ്‌നേഹികളുമാക്കിത്തീര്‍ത്തത്. നിത്യനരകത്തില്‍നിന്ന് സഹജീവികളെ രക്ഷ പെടുത്തുവാന്‍ ശ്രമിക്കുകയെന്നതിനേക്കാള്‍ വലിയ മനുഷ്യസ്‌നേഹമെന്താണ്! താന്‍ നിര്‍വഹിക്കുന്ന ഈ സ്‌നേഹസേവനത്തെക്കുറിച്ച് അന്തിമപ്രവാചകന്‍ അതിസുന്ദരമായ ഒരു ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. 'എന്റെയും ജനങ്ങളുടെയും ഉപമ തീ കത്തിച്ചുവെച്ച ഒരു മനുഷ്യന്റേതാണ്. തീയുടെ വെളിച്ചത്തില്‍ ആകൃഷ്ടരായെത്തിയ പാറ്റകളും പറവകളും ആ തീയില്‍ വെന്തെരിഞ്ഞുകൊണ്ടിരുന്നു. അവയെ ആട്ടിമാറ്റിക്കൊണ്ട് തീയില്‍ വീഴാതെ രക്ഷിക്കുവാന്‍ അയാള്‍ പരിശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അയാളെ അനുസരിക്കാതെ അവ തീയില്‍ വീണുനശിച്ചുകൊണ്ടേയിരുന്നു. അതേപോലെ, നരകാഗ്നിയില്‍ കടക്കാതിരിക്കുവാന്‍ നിങ്ങളുടെ അരപ്പട്ട പിടിച്ച് ഞാന്‍ നരകത്തി ല്‍നിന്ന് നിങ്ങളെ തളളിമാറ്റിക്കൊണ്ടിരിക്കുന്നു; പക്ഷേ നിങ്ങള്‍ അതില്‍ പതിക്കണമെന്ന് നിര്‍ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്.' (ബുഖാരി, മുസ്‌ലിം).
നരകത്തെയും നരകത്തിലെത്തിക്കുന്ന പാതകളെയും വെറുക്കുന്ന സത്യവിശ്വാസികള്‍ പ്രസ്തുത പാതകളില്‍ നിന്ന് തങ്ങളുടെ സഹജീവി കളെ രക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന സേവന പ്രവര്‍ത്തനമാണ് ഇസ്‌ലാമിക പ്രബോധനം. വെറുപ്പില്‍ നിന്നല്ല, സ്‌നേഹത്തില്‍ നിന്നാണ് പ്രസ്തുത പ്രവര്‍ത്തനമുണ്ടാകുന്നത്. രോഗത്തെ വെറുക്കുകയും രോഗിയെ സ്‌നേഹിക്കുകയും ചെയ്തുകൊണ്ട് ഭിഷഗ്വരന്‍ നടത്തുന്ന ചികിത്സ പോലെയാണത്. പ്രബോധിതരില്‍ നിന്ന് യാതൊരു പ്രതിഫലവും സ്വീകരിക്കാതെ അവരുടെ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ ത്തനം! പ്രബോധനപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മാന്യവും സ്‌നേഹമസൃണവുമാകണമെന്ന് പ്രവാചകന്‍മാരുടെ പ്രബോധനചരിത്രം വിവരിച്ചുകൊണ്ട് ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ''ആദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊ രു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.'' (26:123-127)
ഇക്കാര്യം തന്നെ സ്വാലിഹ് നബിയും (''ഥമൂദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ സ്വാലിഹ് അവ രോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളോട് ഞാന്‍ ഇതിന്റെ പേരില്‍ യാതൊരു പ്രതിഫ ലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.'' (26:141-145)) ലൂത്വ് നബിയും (''ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരി ക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷി താവിങ്കല്‍ നിന്ന് മാത്രമാകുന്നു.'' (26:160-164)) ശുഐബ് നബിയും (''ഐക്കത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂത ന്‍മാരെ നിഷേധിച്ചുതള്ളി. അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക. നിങ്ങള്‍ (ജനങ്ങള്‍ക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്. കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.'' (26:176-184)) പറ ഞ്ഞിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. അത്യുന്നതനായ രക്ഷിതാവ് താന്‍ തന്നെയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും (79:24) ഇസ്രയീ ല്യരിലെ ആണ്‍കുട്ടികളെയെല്ലാം കൊല്ലാന്‍ ഉത്തരവിടുകയും (2:49) പീഡനങ്ങളാല്‍ അവരെ പ്രയാസപ്പെടുത്തുകയും (7:141) ചെയ്ത ഫിര്‍ ഔനിനെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുവാന്‍ വേണ്ടിയുള്ള മൂസ(അ)യോടുള്ള ദൈവകല്‍പനയില്‍പ്പോലും സൗമ്യത വെടിയാതെ യായിരിക്കണം അതു നിര്‍വഹിക്കേണ്ടതെന്നു പറയുന്നതില്‍നിന്ന് എത്രത്തോളം സ്‌നേഹത്തോടെയായിരിക്കണം പ്രബോധകകൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടതെന്ന് മനസ്സിലാകുന്നുണ്ട്. ''നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാ രിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം.'' (20:43, 44)
യുക്തിദീക്ഷയോടെയും സദുപദേശങ്ങളിലൂടെയും സ്‌നേഹസംവാദങ്ങളിലൂടെയുമാകണം സത്യമത പ്രബോധനമെന്നും നല്ല വര്‍ത്തമാനം മാത്രമാണ് സത്യവിശ്വാസികള്‍ പറയേണ്ടതെന്നും പഠിപ്പിക്കുന്ന ക്വുര്‍ആന്‍ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചുകൊണ്ടല്ല സൗമ്യതയും സ്‌നേഹവും വെളിപ്പെടുത്തിക്കൊണ്ടാണ് ആദര്‍ശപ്രബോധനം നടത്തേണ്ടതെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. ''യുക്തിദീക്ഷയോടു കൂടി യും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്ന വനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.'' (16:125). ''നീ എന്റെ ദാസന്‍മാരോട് പറയുക; അവര്‍ പറയു ന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന് പ്രത്യക്ഷ ശത്രുവാകുന്നു.'' (17:53)
സൃഷ്ടിപൂജയോടും ബഹുദൈവാരാധനയോടും അവിശ്വാസത്തോടും വെറുപ്പുള്ളതോടൊപ്പം തന്നെ അവയുടെ നിരര്‍ത്ഥക ബോധ്യപ്പെടു ത്തിക്കൊണ്ടാകണം, അല്ലാതെ പരസ്പരം തെറി പറഞ്ഞുകൊണ്ടാകരുത് പ്രബോധനം നിര്‍വഹിക്കേണ്ടതെന്നു പഠിപ്പിക്കുന്ന ക്വുര്‍ആന്‍ ആ രംഗത്തുണ്ടാകേണ്ട മാന്യതയെന്തായിരിക്കണമെന്നാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. അല്ലാഹുവല്ലാത്തവരൊന്നും ആരാധിക്ക പ്പെട്ടുകൂടായെന്നു സമര്‍ത്ഥിക്കുകയല്ലാതെ മറ്റുള്ളവരുടെ ആരാധ്യന്‍മാരെ തെറിപറയുന്ന പതനത്തിലേക്ക് പ്രബോധകര്‍ എത്തിപ്പെട്ടാല്‍ അത് പരസ്പരമുള്ള തെറിയഭിഷേകങ്ങള്‍ക്കുമാത്രമേ കാരണമാകൂവെന്നും അതല്ല മാന്യമായ ആദര്‍ശപ്രബോധനമാണ് അല്ലാഹു കാംക്ഷി ക്കുന്നതെന്നും വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനം നോക്കുക. ''അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരി ക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെ യ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.'' (6:108)
മാന്യമായി ആദര്‍ശപ്രബോധനം നിര്‍വഹിച്ചുകൊണ്ട് ജീവിക്കുന്ന സത്യവിശ്വാസികളോട് ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തു കയും സ്വന്തം വീടുകളില്‍ നിന്ന് അവരെ പുറത്താക്കാന്‍ ശ്രമിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ദൈവിക മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് അവരെ തെറ്റിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്നവരോട് സത്യവിശ്വാസികളും ശത്രുത പ്രഖ്യാപിക്കണമെന്നും അവരു മായി സ്‌നേഹബന്ധം പാടില്ലെന്നും തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. ഈ നിലപാട് പ്രഖ്യാപിക്കുന്നതാണ് സൂറത്തുല്‍ മുംതഹിനയി ലെ ഒന്നാമത്തെ വചനം. ''ഹേ; സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്‌നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറ ത്താക്കു ന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്). നിങ്ങള്‍ അവരുമായി രഹസ്യമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യ മാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗ ത്തില്‍ നിന്ന് പിഴച്ചു പോയിരിക്കുന്നു.''(60:1)
അല്ലാഹുവിനോടും ദൂതനോടും ശത്രുത പ്രഖ്യാപിക്കുകയും സത്യവിശ്വാസികളെ ജീവിക്കാനനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അവര്‍ എത്രതന്നെ അടുത്ത ബന്ധമുള്ളവരാണെങ്കില്‍പോലും അവരോട് സത്യവിശ്വാസികള്‍ക്ക് ആത്മാര്‍ത്ഥമായ സ്‌നേഹബന്ധം കഴിയി ല്ലെന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവ ന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്‌നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവ രുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവ രതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.'' (58:22)
എന്നാല്‍ ഈ ശത്രുതയും വെറുപ്പമെല്ലാം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പ്രഖ്യാപിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നവരോടുമാത്രമാണ്. അതല്ലാത്ത അമുസ്‌ലിംകളോട് മാന്യമായി വര്‍ത്തിക്കുകയും നീതിനിഷ്ഠമായി പെരുമാറുകയും നന്മയോടെ സഹവര്‍ത്തിക്കുകയും ചെയ്യണമെന്നു തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കളോട് ശത്രുത പ്രഖ്യാപിക്കണമെന്നു പഠിപ്പിച്ചു തുടങ്ങുന്ന സൂറത്തുല്‍ മുംതഹനയില്‍ തന്നെ അത് എങ്ങനെയുള്ളവരോടാണെന്നും ശത്രുതയില്ലാത്ത മറ്റുള്ള അമുസ്‌ലിംകളോട് എന്തുനിലപാടാണ് സ്വീകരിക്കേണ്ടെതെന്നും കൂടി വ്യക്തമാക്കുന്നുണ്ട്. ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങ ളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെ ടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്ന തില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കു ന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.'' (60:8,9)
ആദിമാതാപിതാക്കളില്‍ നിന്നുണ്ടായ മനുഷ്യരെല്ലാം അടിസ്ഥാനപരമായി സഹോദരങ്ങളാണെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ജന്മ ത്തിന്റെ പേരിലുള്ള ഉച്ഛനീചത്വങ്ങളെല്ലാം അടിസ്ഥാനരഹിതമാകുന്നത് ഈ സാഹോദര്യത്തിന്റെ വെളിച്ചത്തിലാണെന്നും വിമലമായ വിശ്വാസവും വിശുദ്ധമായ ജീവിതവുമാണ് മനുഷ്യരെ ഔന്നത്യത്തിലേക്ക് നയിക്കുന്നതെന്നാണ് ഈ സാഹോദര്യം വ്യക്തമാക്കുന്നതെ ന്നുമാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടി ച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (ക്വുര്‍ആന്‍ 49:13)
പ്രകൃതിപരവും പ്രാദേശികവുമായ സാഹോദര്യങ്ങളെല്ലാം ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. ആദമിന്റെ മക്കളായ രണ്ടുപേരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്വുര്‍ആന്‍ സല്‍കര്‍മകാരിയെയും ദുഷ്‌കര്‍മകാരിയെയും സഹോദരങ്ങളായിത്തന്നെയാണ് പരിചയപ്പെടുത്തുന്നത്. ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ആയുധമെടുക്കാതിരുന്ന സദ്‌വൃത്തനെയും അല്ലാഹുവെ ധിക്കരിച്ച് മറ്റെയാളെ കൊലപ്പെടുത്തിയ ദുര്‍വൃത്തനെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മൂന്നുതവണ ക്വുര്‍ആന്‍ അവരെക്കുറിച്ച് സഹോദരങ്ങളെന്ന് പരിചയ പ്പെടുത്തുന്നുണ്ട്. വിശ്വാസകര്‍മങ്ങളിലെ നന്മയും തിന്മയുമൊന്നും പ്രകൃതിപരമായ സാഹോദര്യത്തെ ബാധിക്കുകയില്ല. ''എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു. അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന് കാണിച്ചുകൊടുക്കുവാനാ യി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃത ദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരു ടെ കൂട്ടത്തിലായിത്തീര്‍ന്നു.''(5:30,31)
ജീവിക്കുന്ന പ്രദേശത്തുള്ളവരെ സഹോദരങ്ങളായി കാണുന്നതിനും വിശ്വാസമോ കര്‍മമോ തടസ്സമാകുന്നില്ലെന്നു തന്നെയാണ് ക്വുര്‍ആനി കാധ്യാപനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ആദ് ജനതയിലേക്ക് അയക്കപ്പെട്ട ഹൂദ് നബി(അ)യെയും ഥമൂദ് ജനതയിലേക്ക് അയക്കപ്പെട്ട സ്വാലി ഹ് നബി(അ)യെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് അയക്കപ്പെടുന്ന ജനതയുടെ സഹോദരങ്ങളായാണ്. സൃഷ്ടിപൂജയിലധിഷ്ഠിതമായ ജീവിതം നയിക്കുകയും പ്രവാചകന്‍മാരെ തള്ളിക്കളയുകയും ചെയ്ത ദൈവധിക്കാരികളായ ജനതയെക്കുറിച്ചാണ് മഹാന്‍മാരായ രണ്ടു പ്രവാചകന്‍മാരുടെ സഹോദരങ്ങളെന്ന് പരാമര്‍ശിച്ചിട്ടുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. ആദര്‍ശവ്യത്യാസമോ ജീവിതക്രമത്തോടുള്ള വിരോധമോ ഒന്നും തന്നെ പ്രദേശവാസികള്‍ തമ്മിലുള്ള സാഹോദര്യത്തെ തിരസ്‌കരിക്കുന്നില്ലെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിനെ ധിക്കരിക്കുകയും ദൈവദൂതന്‍മാരെ തള്ളിക്കളയുകയും അവരിലൂടെയുണ്ടായ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തി ട്ടുപോലും ആ ജനതകളെ പ്രവാചകന്‍മാരുടെ സഹോദരങ്ങളായി പരിചയപ്പെടുത്തുകവഴി മനുഷ്യരെ മൊത്തത്തിലും നാട്ടുകാരെ വിശേ ഷിച്ചും സഹോദരങ്ങളായി സംബോധന ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന വലിയ പാഠവും ഈ വചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ''ആദ് ജനത യിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാ ഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച് പറയുന്നവര്‍ മാത്രമാകുന്നു.'' (11:50) ഇതേ വാക്കുകളില്‍ തന്നെയാണ് സ്വാലിഹ് നബി ഥമൂദ് ഗോത്രത്തോട് നടത്തിയ സംഭാഷണവും ക്വൂര്‍ആന്‍ ഉദ്ധരിക്കുന്നത്. (11:61).
പ്രകൃതിപരവും പ്രദേശികവുമായ സാഹോദര്യങ്ങളെല്ലാം അംഗീകരിക്കുകയും അവയെ ആദരിക്കേണ്ട തലത്തില്‍ ആദരിക്കാന്‍ അനുവ ദിക്കുകയും ചെയ്തുകൊണ്ടുതന്നെ, അവയ്‌ക്കെല്ലാം മുകളിലുള്ളതാണ് ആദര്‍ശസാഹോദര്യമെന്ന വസ്തുതയാണ് ഇസ്‌ലാമിക പ്രമാണ ങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ആദിമനുഷ്യരുടെ മക്കളെന്ന നിലയ്ക്കുള്ള മനുഷ്യസാഹോദാര്യത്തെ പ്രതിപാദിക്കുന്ന സൂറത്തുല്‍ ഹുജുറാ ത്തിലെ പതിമൂന്നാം വചനത്തിലെ അല്ലാഹുവിങ്കല്‍ ആദരിക്കപ്പെടുന്നത് ധര്‍മനിഷ്ഠ പാലിക്കുന്നവരാണെന്ന പരാമര്‍ശത്തിന്റെ വെളിച്ച ത്തിലുള്ളതാണ് ഇസ്‌ലാമിക സാഹോദര്യമെന്നതാണ് വാസ്തവം. സ്രഷ്ടാവിങ്കല്‍ ആദരിക്കപ്പെടുന്നതിനുവേണ്ടി പരമാവധി പരിശ്രമിക്കു കയും മത്സരിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണല്ലോ സത്യവിശ്വാസികളുടെ സമൂഹം. അതിലെ അംഗങ്ങള്‍ക്ക് എല്ലാത്തരം ഭൗതി ക വിഭവങ്ങളെക്കാളും ബന്ധങ്ങളെക്കാളും വലുത് അല്ലാഹുവിന്റെ തൃപ്തിയും അതിനായി അവന്റെ ദൂതരിലൂടെ പഠിപ്പിക്കപ്പെട്ട മാര്‍ ഗദര്‍ശനവുമാണ്. അങ്ങനെ അല്ലാതിരിക്കുന്നത് നാശത്തിനു നിമിത്തമാകുമെന്ന് പഠിപ്പിക്കപ്പെട്ടവരാണവര്‍. ''(നബിയേ,) പറയുക: നിങ്ങളു ടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദി ച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവ ന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.'' (9:24)
മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും ഇണകളെക്കാളും സഹോദരീസഹോദരന്‍മാരെക്കാളും മറ്റ് ഭൗതികവിഭവങ്ങളെക്കാളു മെല്ലാം ഉപരിയായി അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുകയും അവന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തിലേര്‍പ്പെ ടുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ആദര്‍ശ സാഹോദര്യം മറ്റെല്ലാവിധ സാഹോദര്യങ്ങളുടെയും മുകളിലായിരിക്കുമെന്നുറപ്പാണ്. പ്രസ്തു ത സാഹോദര്യത്തിന്റെ മഹത്വവും കെട്ടുറപ്പും വിളംബരം ചെയ്യുന്ന നിരവധി വചനങ്ങള്‍ ക്വുര്‍ആനിലും ഹദീഥുകളിലുമുണ്ട്. ''സത്യവി ശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാ ക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.'' (49:10). ''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.'' (3:103) ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹു വെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാ ഹു പ്രതാപിയും യുക്തിമാനുമാണ്.'' (9:71). ''കാരുണ്യത്തിലും സ്‌നേഹത്തിലും അനുകമ്പയിലും വിശ്വാസികളെ ഉപമിക്കാവുന്നത് ഒരു ശരീരത്തോടാണ്. ഏതെങ്കിലും ഒരു അവയവത്തിന് വേദനിച്ചാല്‍ മുഴുവന്‍ ശരീരവും പനിച്ചുകൊണ്ടും ഉറക്കമിളച്ചുകൊണ്ടും അതിനോട് പ്രതികരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം) ''മുസ്‌ലിംകളെല്ലാം ഒരു മനുഷ്യനെപ്പോലെയാണ്. കണ്ണിനുകേടുപറ്റിയാല്‍ ശരീരം മുഴുവന്‍ പ്രയാ സപ്പെടുന്നു. തലയ്ക്ക് കേടുണ്ടായാല്‍ ശരീരത്തിനു മുഴുവന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.'' (മുസ്‌ലിം). ''ഒരു വിശ്വാസി മറ്റൊരു വിശ്വാസി യുമായി ഒരു മതിലിലെ കല്ലുകളെപ്പോലെയാണ്. ഒരാള്‍ മറ്റൊരാളെ ശക്തിപ്പെടുത്തുന്നു.'' (മുസ്‌ലിം). ''മുസ്‌ലിമിനോട് വിദ്വേഷമുണ്ടാക രുത്; അസൂയയുണ്ടാകരുത്; പുറത്താക്കുകയോ എതിരെ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ ദാസാ, നിങ്ങള്‍ സഹോദരന്‍ മാരെപ്പോലെയാവുക. മൂന്നിലധികം ദിവസങ്ങള്‍ തന്റെ സഹോദരനുമായി പിണങ്ങി നില്‍ക്കുവാന്‍ മുസ്‌ലിമിന് അനുവാദ മില്ല.'' (മുസ് ലിം). ''വിശ്വസിക്കാതെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; പരസ്പരം സ്‌നേഹിക്കാതെ നിങ്ങളാരും വിശ്വാസികളാവുകയില്ല. പരസ്പരമുള്ള സ്‌നേഹവര്‍ദ്ധനവിനാവശ്യമായ ഒരു കാര്യം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? നിങ്ങള്‍ക്കിടയില്‍ സലാം പ്രചരിപ്പിക്കുക. ''(മുസ്‌ലിം) ''സ്വന്തത്തിനായി നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സ്വന്തം സഹോദരനുവേണ്ടിയും നിങ്ങള്‍ ഇഷ്ടപ്പെടാത്തിടത്തോളം നിങ്ങളാരും വിശ്വാ സികളാവുകയില്ല'' (ബുഖാരി, മുസ്‌ലിം)
ആദര്‍ശസാഹോദര്യത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന, വിശ്വാസികള്‍ തമ്മിലുള്ള ഈ ആത്മബന്ധത്തിനാണ് സാങ്കേതികമായി 'വലാഅ്' എന്നു പറയുന്നത്. സാധാരണയുള്ള സ്‌നേഹബന്ധത്തിനും സൗഹൃദത്തിനും ഉപരിയായുള്ള ആത്മബന്ധമാണിത്; അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടുള്ള ആത്മബന്ധം. മക്കളോടും മാതാപിതാക്കളോടും ഇണകളോടും സഹോദരങ്ങളോടുമെല്ലാം ഉള്ള സ്‌നേഹബന്ധത്തി നുമുകളിലുള്ള ഹൃദയബന്ധം. സത്യവിശ്വാസത്തിന്റെ അടിത്തറയിലുള്ള ഈ ആദര്‍ശബന്ധമുണ്ടാകേണ്ടത് അല്ലാഹുവിനോടും ദൈവദൂ തനോടും സത്യവിശ്വാസികളോടുമാകണമെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ''അല്ലാഹുവും അവന്റെ ദൂതനും, താഴ്മയുള്ളവരായിക്കൊ ണ്ട് നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്ര ങ്ങള്‍. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.'' (5:55,56)
സത്യവിശ്വാസികള്‍ തമ്മിലുള്ള ഈ ആത്മബന്ധത്തിന്റെ അടിത്തറ തന്നെ അവര്‍ തമ്മില്‍ നടക്കുന്ന സംസ്‌കരണ പ്രക്രിയയാണെന്നാണ് ക്വു ര്‍ആനിക അധ്യാപനം. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പരസ്പരം നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ഈ ആത്മബന്ധമുണ്ടാവുക വിശ്വാസികള്‍ തമ്മില്‍ മാത്രമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ''സത്യ വിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വില ക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കു കയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.''(9:71)
ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടാവേണ്ട 'വലാഅ്' എന്ന ആത്മബന്ധം വിശ്വാസികള്‍ തമ്മിലാണുണ്ടാകേണ്ടതെന്നും അവി ശ്വാസികളോട് അത്തരം ആത്മബന്ധം പുലര്‍ത്താന്‍ പാടില്ലെന്നും പഠിപ്പിക്കുന്ന നിരവധി വചനങ്ങള്‍ ക്വുര്‍ആനിലുണ്ട്. ''സത്യവിശ്വാ സികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. -അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവു മായി അവന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്.'' (3:28). ''അവര്‍ അല്ലാഹുവിലും പ്രവാചകനിലും, അദ്ദേഹ ത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരെ (അവിശ്വാസികളെ) ഉറ്റമിത്രങ്ങളായി സ്വീകരിക്കുമായിരുന്നില്ല. പക്ഷെ, അവരില്‍ അധികപേരും ധിക്കാരികളാകുന്നു.'' (5:81). ''സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങ ളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരി ക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.'' (5:51)
സ്വന്തത്തേക്കാളധികം മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുന്ന മുസ്‌ലിംകള്‍ക്ക് നബി(സ)യെന്ന പേരിട്ടുകൊണ്ട് വൃത്തികെട്ട ചിത്രങ്ങള്‍ വര ക്കപ്പെടുകയും ലോകത്തിന് പ്രകാശം നല്‍കുകയും നന്മ മാത്രം വിതറുകയും ചെയ്ത പ്രവാചകന്‍ ക്രൂരമായി അഭിശംസിക്കപ്പെടുകയും ചെയ്യുമ്പോള്‍ വേദനയുണ്ടാവുക സ്വാഭാവികമാണ്. സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ലാ ത്ത ആത്മരതിയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് മുസ്‌ലിംകളുടെ നബിസ്‌നേഹത്തിന്റെ ആഴവും അര്‍ത്ഥവുമറിയാന്‍ കഴിയില്ല. ഒരാളു ടെ കാരിക്കേച്ചറുകളും കോമാളി വരകളും എന്തിനാണ് ഒരു ജനസമൂഹത്തെ വൈകാരികമായി സ്വാധീനിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാ കാത്തത് ദൈവസ്‌നേഹത്തിന്റെയും അതില്‍ നിന്ന് ഉയിരെടുക്കുന്ന നബിസ്‌നേഹത്തിന്റെയും അവാച്യമായ അനുഭൂതി അവര്‍ക്ക് ആസ്വ ദിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. വിശ്വാസം രൂഢമൂലമായ മനസ്സിനേ പ്രസ്തുത അനുഭൂതിയുടെ ആസ്വാദ്യത അനുഭവിക്കുവാന്‍ ഭാഗ്യം ലഭിക്കൂ. അവിശ്വാസത്തിന്റെ ആന്ധ്യവും ആസ്വാദനമെന്നാല്‍ ഇന്ദിയാസ്വാദനം മാത്രമാണെന്ന അധകൃത ബോധവും ബാധിച്ചവര്‍ പ്രസ്തു ത ഭാഗ്യമില്ലാതെ പോയവരാണ് എന്നതിനാല്‍ അവരോട് സഹതപിക്കാന്‍ മാത്രമെ വിശ്വാസികള്‍ക്കാവൂ. ലോകനാഥനോടുള്ള സ്‌നേഹ വും പ്രസ്തുത സ്‌നേഹം എങ്ങനെയെന്ന് പഠിപ്പിച്ച ദൂതനോടുള്ള പ്രേമവുമാണ് മുസ്‌ലിമിന്റെ വ്യക്തിത്വത്തെ പ്രകാശമാനമാക്കുന്നത്. മറ്റൊരാളെ സ്വന്തത്തെക്കാളേറെ സ്‌നേഹിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുവാന്‍ പോലും അവിശ്വാസവും ആത്മാരാധനയും മൂലം കടു ത്തുപോയ ഹൃദയത്തിന്റെ ഉടമകള്‍ക്ക് കഴിയില്ല. അതിന് ദൈവസമര്‍പ്പണത്തിന്റെ വെളിച്ചം ലഭിച്ച മനസ്സുണ്ടാകണം. അതില്ലാത്തവര്‍ ക്ക് നബിനിന്ദ മുസ്‌ലിം മനസ്സില്‍ സൃഷ്ടിക്കുന്ന വേദനയുടെ ആഴമളക്കാനാവില്ല. സ്വന്തം ഹൃദയത്തിനകത്തേക്ക് അമ്പ് തുളച്ചുകയറുമ്പോഴു ണ്ടാകുന്ന വേദനയേക്കാള്‍ അസഹ്യമാണ് മുസ്‌ലിമിന് നബിനിന്ദ കേള്‍ക്കുമ്പോഴുള്ള വേദന. അളന്നു തിട്ടപ്പെടുത്തുവാനോ അഭിനയിച്ചു കാണിച്ചുകൊടുക്കുവാനോ കഴിയുന്നതല്ല അത്. നബിസ്‌നേഹത്തിന്റെ ആസ്വാദ്യത അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കേ പ്രസ്തുത വേദനയുടെ ആഴം മനസ്സിലാകൂ; ആത്മാരാധകരായ നബിനിന്ദകര്‍ക്ക് അത് മനസ്സിലാവില്ല.
നബിസ്‌നേഹത്തിന്റെ പ്രകടനത്തിന് ഹാവഭാവങ്ങളുടെ അകമ്പടിയുണ്ടാവണമെന്നില്ല. ചരിത്രത്തില്‍ ജീവിച്ചുകഴിഞ്ഞവരില്‍ നിന്നെല്ലാം നബി(സ) വ്യത്യസ്തമായതുപോലെ അദ്ദേഹത്തോടുള്ള സ്‌നേഹപ്രകടനവും വ്യത്യസ്തമാണ്. നബിസ്‌നേഹത്തിന്റെ പ്രയോഗവല്‍ക്കര ണമെന്നാല്‍ നബിജീവിതത്തിന്റെ അനുധാവനമാണെന്നാണ് അന്തിമ പ്രവാചകന്‍(സ) വിശ്വാസികളെ പഠിപ്പിച്ചത്. ജീവിതത്തിന്റെ ഏതേ ത് തുറകളിലുള്ളവര്‍ക്കാണെങ്കിലും മാതൃകയാക്കാന്‍ പറ്റിയതായി അവതരിപ്പിക്കാനാവുന്ന മറ്റൊരു വ്യക്തിത്വമില്ല; ഞങ്ങളുടെ പ്രവാച കനല്ലാതെയെന്ന വസ്തുത ആരുടെ മുന്നിലും ഉറക്കെപ്പറയാന്‍ കഴിയുന്ന ഒരേയൊരു ജനസമൂഹമാണ് മുസ്‌ലിംകള്‍. നബിജീവിതത്തിന്റെ മാതൃക വെളിച്ചം വീശാത്ത മേഖലകളൊന്നുമില്ല. സ്‌നേഹിക്കുന്നവരോടും വെറുക്കുന്നവരോടുമെല്ലാം എങ്ങനെ പെരുമാറണമെന്ന് പ്രവാ ചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. അനുയായികളെയും എതിരാളികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്തുതിപാഠകന്‍മാരോടും നിന്ദകരോടുമുള്ള നിലപാടുകള്‍ എങ്ങനെയാകണമെന്നും നബി(സ) മാതൃക കാണിക്കാതെ വിട്ടുപോയിട്ടില്ല. ഏതാനും ചില അനുയായിക ളല്ലാതെ മക്കയിലുള്ള മറ്റുള്ളവരെല്ലാം പ്രവാചകന്റെ പ്രബോധനകാലത്തിന്റെ തുടക്കത്തില്‍ നബിനന്ദകരായിരുന്നു. പ്രസ്തുത നിന്ദക രില്‍ നിന്നാണ് പ്രവാചകാനുചരന്‍മാരെല്ലാം പരിണമിച്ചുണ്ടായത് എന്നുള്ള വസ്തുത നബിചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഉമറും അബൂ സുഫ്‌യാനും ഖാലിദുബ്‌നു വലീദും സുഹൈലുബ്‌നു അംറും ഹിന്ദും തുടങ്ങി അറിയപ്പെട്ട നബിനിന്ദകരെയെല്ലാം ഇസ്‌ലാമിന്റെ കൊടി ക്കീഴില്‍ അണിനിരത്തി നബിസ്‌നേഹത്തിന്റെ നിതാന്ത മാതൃകകളാക്കിത്തീര്‍ത്ത ചരിത്രമാണ് പ്രവാചകന്റേത്. നിന്ദകരെ കൊന്നൊടു ക്കുകയല്ല, സ്വന്തം ജീവിതവിശുദ്ധിയിലൂടെ അനുയായികളാക്കിത്തീര്‍ക്കുകയാണ് വേണ്ടതെന്ന പാഠമാണ് നബി (സ) സ്വന്തം കര്‍മങ്ങളി ലൂടെ പഠിപ്പിച്ചത്. നബിനിന്ദകര്‍ക്കുള്ള പ്രവാചകകാലത്തെ മറുപടി നബിജീവിതത്തിന്റെ വെളിച്ചമായിരുന്നുവെങ്കില്‍ ഇന്നത്തെയും മറുപടി പ്രസ്തുത വെളിച്ചം തന്നെയാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി(സ) പ്രസരിപ്പിച്ച വെളിച്ചം അതിന്റെ ഒളി ഒരല്‍പ്പംപോ ലും മങ്ങാതെ ഇന്നും ഇവിടെയുണ്ട്. പ്രസ്തുത വെളിച്ചത്തെ നബിനിന്ദകര്‍ക്കു നേരെ തിരിച്ചുവെക്കുകയെന്നതാണ് മുസ്‌ലിംകളുടെ ദൗത്യം. ലോകത്തെങ്ങുമുള്ള നബിനിന്ദകരെ കൊന്നൊടുക്കുവാന്‍ നബി (സ) പഠിപ്പിച്ചിട്ടില്ലാത്തതിനാല്‍ അങ്ങനെ ചെയ്യാനൊരുമ്പെടുന്നവര്‍ ഇക്കാ ര്യത്തില്‍ നബി(സ)യില്‍ നിന്ന് വെളിച്ചം സ്വീകരിക്കാത്തവരാണ്. ഇക്കാര്യത്തില്‍ അവരും നബിനിന്ദകരും ഒരേ പോലെയാണെന്ന് പറയു ന്നത് അതുകൊണ്ടാണ്.
വിശുദ്ധ ക്വുര്‍ആനിന്റെയും ഹദീഥുകളുടെയും വെളിച്ചത്തില്‍, ജിഹാദിനെക്കുറിച്ച് വര്‍ഗീകരിച്ചു വിശദീകരിച്ച പണ്ഡിതന്മാരില്‍ പ്രമുഖ നാണ് ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യഃ. തന്റെ സാദുല്‍ മആദ് എന്ന ഗ്രന്ഥാത്തിന്റെ മൂന്നാം വാല്യത്തില്‍ ജിഹാദിനെക്കുറിച്ച് അദ്ദേഹം വിശദമായി ഉപന്യസിക്കുന്നുണ്ട്. സ്വന്തത്തോടുള്ളത് (ജിഹാദുന്നഫ്‌സ്), ചെകുത്താനോടുള്ളത് (ജിഹാദുശ്ശൈത്വാന്‍), സത്യനിഷേധികളോടും കപടവിശ്വാസികളോടുമുള്ളത് (ജിഹാദുല്‍ കുഫ്ഫാറു വല്‍ മുനാഫിഖീന്‍), അനീതിയുടെയും തിന്മകളുടെയും അനാചാരങ്ങളുടെയും ആളുകള്‍ക്കെതിരെയുള്ളത് (ജിഹാദു അര്‍ബാബുദ്ദ്വുല്‍മി വല്‍ ബിദ്ഇ വല്‍ മുന്‍കറാത്ത്) എന്നി ങ്ങനെ നാലായി ജിഹാദിനെ വര്‍ഗീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്വന്തത്തോടുള്ള ജിഹാദില്‍ നിന്നാണ് ഒരാള്‍ തന്റെ ഇസ് ലാമിക ജീവിതം ആരംഭിക്കുന്നത്. സ്വന്തം താല്‍പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും തൃഷ്ണയുടെയും തടവറയില്‍ നിന്ന് സ്വയം മോചി തനായി ദൈവിക നിയമങ്ങള്‍ക്ക് വിധേയനാവലാണ് സ്വന്തത്തോടുള്ള ജിഹാദ്. ശരിയായ വിശ്വാസത്തെ നശിപ്പിക്കാനായി പിശാച് മനസ്സി ല്‍ ചെലുത്തുന്ന സംശയങ്ങളെ ദൂരീകരിക്കുകയും അതിനെതിരെ സജ്ജമാവുകയും ചെയ്യുന്നതും തെറ്റായ താല്‍പര്യങ്ങളും അനനുവദനീയ മായ തൃഷ്ണകളും വളര്‍ത്തി പ്രലോഭിപ്പിക്കുവാന്‍ വേണ്ടിയുള്ള പിശാചിന്റെ പരിശ്രമങ്ങളെ ചെറുക്കുകയും അവഗണിക്കുകയും ചെ യ്യുന്നതുമാണ് ജിഹാദുശ്ശൈത്വാനിന്റെ രൂപങ്ങള്‍. ഹൃദയംകൊണ്ടും നാവുകൊണ്ടും സമ്പത്തുകൊണ്ടും ശരീരംകൊണ്ടും നാലു രൂപത്തി ലാണ് ഒരാള്‍ ജിഹാദുല്‍ കുഫ്ഫാര്‍ വല്‍ മുനാഫിഖീന്‍ നിര്‍വഹിക്കുന്നത്. അനീതിയുടെയും അനാചാരങ്ങളുടെയും തിന്മകളുടെയും വക്താക്കള്‍ക്കെതിരെ നടത്തുന്ന ജിഹാദിന് മൂന്ന് രൂപങ്ങളാണുള്ളത്. കൈകൊണ്ടുള്ളത്, നാവുകൊണ്ടുള്ളത്, മനസ്സുകൊണ്ടുള്ളത് എന്നിവ യാണവ.
മുഹമ്മദ് നബി(സ) ആയുധമെടുക്കാനാരംഭിച്ചത് മദീനയിലെത്തി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകത്വമേറ്റെടുത്തതിന് ശേഷമായിരുന്നു വെന്ന വസ്തുത ഇസ്‌ലാമിന്റെ ശത്രുക്കളും മിത്രങ്ങളുമെല്ലാം സമ്മതിക്കുന്നതാണ്. എന്നാല്‍ ജിഹാദാരംഭിച്ചത് മദീനയില്‍ വെച്ചല്ല; പീഡ നങ്ങളുടെ മക്കാകാലത്ത് തന്നെയാണ്. ജിഹാദിനെക്കുറിച്ച ക്വുര്‍ആന്‍ നിര്‍ദേശങ്ങള്‍ അവതരിക്കുവാനാരംഭിച്ചത് മക്കയില്‍ വെച്ചാണ്. പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആ ന്‍ സൂക്തങ്ങളില്‍ ജിഹാദിന് പ്രേരിപ്പിക്കുന്ന വചനങ്ങള്‍ കാണാം. മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ അന്‍കബൂത്തിലെ അവസാനത്തെ വചനത്തില്‍, 'നമ്മുടെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്.' എന്നാണു അല്ലാഹു പറയുന്നത്. മക്കയില്‍വെച്ച് ചെയ്യേണ്ട ജിഹാദ് എന്താണ്? മക്കയില്‍ വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ ഫുര്‍ക്വാനിലെ അന്‍പത്തി രണ്ടാമത്തെ സൂക്തം ഇതിനു മറുപടി പറയുന്നുണ്ട്. സത്യനിഷേധികളോട് ക്വുര്‍ആന്‍ ഉപയോഗിച്ച് ജിഹാദ് ചെയ്യാനാണ് പ്രസ്തുത സൂക്തത്തില്‍ നബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആശയസമരമാകുന്ന പ്രസ്തുത ജിഹാദാണ് ഏറ്റവും വലിയ ജിഹാദെന്നും ഈ ക്വുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു. ഈ ജിഹാദാണ് മുസ്‌ലിംകള്‍ എപ്പോഴും നടത്തേണ്ട പോരാട്ടം. ക്വുര്‍ആനി ന്റെയും നബിചര്യയുടെയും ആശയങ്ങളുപയോഗിച്ച് തിന്മകള്‍ക്കെതിരെ നടത്തുന്ന ആദര്‍ശപോരാട്ടമാണിത്; ആയുധങ്ങളുപയോഗി ച്ചുള്ള സമരമല്ല.
ഒരു ജീവിതദര്‍ശനമെന്ന നിലക്ക് ഇസ്‌ലാം അതിന്റെ അനുയായികളെ ആയുധമണിയാനനുവദിച്ചിട്ടില്ലെന്നല്ല ഇപ്പറഞ്ഞതിന്നര്‍ത്ഥം. ആയുധ മെടുക്കേണ്ട സന്ദര്‍ഭത്തില്‍ അതിനു മടിച്ച് നില്‍ക്കരുത് എന്നു തന്നെയാണ് ഇസ്‌ലാം മുസ്‌ലിംകളോട് പറഞ്ഞിരിക്കുന്നത്. സായുധസമരം വലിയ പുണ്യകര്‍മമായി പഠിപ്പിച്ച ആദര്‍ശം തന്നെയാണ് ഇസ്‌ലാം. പക്ഷെ അത് ചെയ്യേണ്ടത് ചെയ്യേണ്ട രൂപത്തില്‍ ചെയ്യേണ്ടവരായി രിക്കണമെന്നു കൂടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആദര്‍ശത്തിന് വേണ്ടിയുള്ളതാണ് ഇസ്‌ലമിലെ യുദ്ധം. എതിരാളികളെയെല്ലാം ഉന്മൂല നം ചെയ്യുകയോ ലോകത്തിന്റെ മേല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയാധിനിവേശം സ്ഥാപിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്. ദൈവത്തമായ ജീവിതവ്യവസ്ഥയനുസരിച്ച് ജീവിക്കുവാനും അതു മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടാക്കു കയാണ് യുദ്ധത്തിന്റെ ലക്ഷ്യം. മുസ്‌ലിംകളായി ജീവിക്കാന്‍ അനുവദിക്കാതെ ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവ ര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി പേരാടുവാന്‍ അനുവദിച്ചുകൊണ്ടുള്ളതാണ് യുദ്ധത്തെക്കുറിച്ച് പരാമര്‍ശി ച്ചുകൊണ്ട് ആദ്യമായി അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങള്‍. വീടും സമ്പത്തുകളും ഉപേക്ഷിച്ചുകൊണ്ട് ആദര്‍ശമനുസരിച്ച് ജീവി ക്കുവാന്‍ വേണ്ടി മാത്രമായി പലായനം ചെയ്തവര്‍ക്ക് അവര്‍ പലായനം ചെയ്‌തെത്തി ജീവിക്കുന്ന നാട്ടില്‍ സൈ്വര്യമായിരിക്കുവാന്‍ അവസരം നല്‍കാതിരിക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടെന്നും അതിനായി ആയുധമെടുത്തവരെ അല്ലാഹു സഹായി ക്കുമെന്നും അറിയിച്ചുകൊണ്ടുള്ള സൂറത്തുല്‍ ഹജ്ജിലെ 39, 40 വചനങ്ങളാണവ.
ആക്രമണത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് മുസ്‌ലിംകള്‍ യുദ്ധം ചെയ്യേണ്ടതെന്നു വ്യക്തമാക്കുന്ന ഈ സൂക്തങ്ങള്‍ അത്തരം പ്രതി രോധങ്ങളുണ്ടായിട്ടില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല മറ്റു മതവിശ്വാസികള്‍ക്കും സൈ്വര്യമായി ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്നു. സന്യാസിമഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും മസ്ജി ദുകളുമെല്ലാം തകര്‍ക്കപ്പെടുകയും വിശ്വാസികള്‍ക്കൊന്നും സ്വസ്ഥമായി ആരാധനകള്‍ നിര്‍വഹിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയുമാ യിരിക്കും മതപീഡകന്‍മാരെ സ്വതന്ത്രമായി അഴിഞ്ഞാടുവാന്‍ അനുവദിച്ചാലുണ്ടാവുന്ന ഫലങ്ങള്‍. മതത്തിന്റെ പേരിലുള്ള പീഡനം ഇല്ലാതെയാക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന പോരാട്ടം മറ്റു മതവിശ്വാസികള്‍ക്കും സമാധാനപൂര്‍ണമായി ആരാധനകള്‍ നിര്‍വ ഹിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണ് സ്വാഭാവികമായും ചെയ്യുകയെന്നര്‍ത്ഥം.
ഇസ്‌ലാമിക പ്രബോധനരംഗത്തെ തടസ്സങ്ങള്‍ നീക്കുകയാണ് സായുധജിഹാദിന്റെ പ്രഥമലക്ഷ്യം. ഫൈസലിന്റെ ഘാതകനെ കൊന്നവര്‍ മുസ്‌ലിംപേരുള്ളവരാണെങ്കില്‍, അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത് പ്രബോധനപ്രവര്‍ത്തനങ്ങളെയും പ്രബോധകരെയും പ്രതിക്കൂട്ടിലാക്കുകയും ആ രംഗത്ത് പ്രയാസങ്ങളുണ്ടാക്കുകയുമാണ്. ഇസ്‌ലാംഭീതി വളര്‍ത്തുവാന്‍ ശത്രുക്കള്‍ക്ക് ഒരു പുതിയ മരുന്ന് കൂടി നല്‍കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയെല്ലാമാണ് അത് കത്തിപ്പടരാന്‍ പോകുന്നത് എന്ന് കേരളീയര്‍ കണ്ടറിയാനിരി ക്കുന്നതേയുള്ളൂ. പ്രബോധനരംഗത്തെ ഭീതിയോടെ നോക്കിക്കാണുന്ന അവസ്ഥ സൃഷ്ടിക്കുക മാത്രമാണ് ഈ പകപോക്കലുകൊണ്ടുണ്ടായി രിക്കുന്നത്. പ്രബോധിത സമൂഹത്തില്‍ ഇസ്‌ലാം വെറുപ്പും ഇസ്‌ലാംഭീതിയും സൃഷ്ടിക്കുന്നതിനു മാത്രം നിമിത്തമാകുന്ന ചെയ്തികള്‍ ആരില്‍ നിന്നുണ്ടായാലും അത് ജിഹാദിന്റെ ആത്മാവിനു വിരുദ്ധമാണ് എന്ന് പറയേണ്ടി വരും. ആരുടെയെങ്കിലും ആഹ്വാനത്തില്‍ ആകൃഷ്ടരായി നടത്തുന്ന ആത്മഹത്യാപരമായ സായുധപ്രവര്‍ത്തനത്തെ ജിഹാദായല്ല, ഫിത്‌നയായാണ് പണ്ഡിതന്മാര്‍ എണ്ണിയിരിക്കു ന്നത്. പൗരന്‍മാര്‍ക്കുമേല്‍ അധികാരമുള്ള ഭരണാധികാരിക്ക് കീഴില്‍ വ്യക്തമായ ലക്ഷ്യത്തോടെ നടത്തുന്ന സായുധസമരമാണ് ജിഹാദ് എന്നോര്‍ക്കുക.
സായുധസമരങ്ങള്‍ രണ്ടുരൂപത്തിലാണുള്ളത്. ഒന്ന് പ്രതിരോധമാണ്. ശത്രുക്കളില്‍ നിന്ന് ഇസ് ലാമിക സമൂഹത്തെ രക്ഷിക്കുന്നതിന് വേ ണ്ടി നടത്തുന്ന യുദ്ധമാണത്. നാടിനെ നശിപ്പിക്കാനും ഇസ്‌ലാമികാദര്‍ശത്തെ വേരോടെ പിഴുതെറിയാനും വേണ്ടി ഇസ്‌ലാമിക രാഷ്ട്രത്തെ ആക്രമിക്കാനായി വരുന്നവരെ പ്രതിരോധിച്ച് നാടിനെ സംരക്ഷിക്കലാണിത്. പ്രവാചകജീവിതത്തിലെ ബദറും ഉഹ്ദും ഖന്ദഖുമെല്ലാം ഇത്തരം പ്രതിരോധയുദ്ധങ്ങളായിരുന്നു. കര്‍മശാസ്ത്രജ്ഞന്മാര്‍ 'ജിഹാദുദഫ്അ' എന്ന് വിളിച്ചത് ഇത്തരം യുദ്ധങ്ങളെയാണ്. സഖ്യകക്ഷി കളെയുമായിവന്ന് മദീനയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അഹ്‌സാബ് യുദ്ധം പരാജയപ്പെട്ട് ശത്രുക്കള്‍ പിന്തിരിഞ്ഞു പോയ പ്പോള്‍ പുതിയ യുദ്ധതന്ത്രം പ്രവാചകന്‍ പ്രഖ്യാപിച്ചു: 'ഇനി മുതല്‍ നാം അവരോട് യുദ്ധം ചെയ്യും; അവര്‍ നമ്മോട് യുദ്ധം ചെയ്യുകയില്ല' (ബുഖാരി). രാഷ്ട്രതന്ത്രജ്ഞനായ നേതാവിന്റെ മഹാപ്രഖ്യാപനം! ശത്രുക്കള്‍ മദീനാ രാജ്യത്തേക്ക് കടന്നുവന്ന് അവിടെയുള്ളവരെ കൊന്നൊടുക്കുകയും രാജ്യസമ്പത്ത് കൊള്ളയടിക്കുകയും നാടിനെ തകര്‍ക്കുകയും ചെയ്യുന്നതിന് സമ്മതിക്കാതെ അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയും മദീനയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇതിനുശേഷമുള്ള പ്രവാചക യുദ്ധ ങ്ങളിലെല്ലാം കാണാന്‍ കഴിയുന്നത്. പ്രത്യാക്രമണത്തിലൂടെ സ്വന്തം നാടിനെ പ്രതിരോധിക്കുകയെന്ന തന്ത്രം. പ്രത്യാക്രമണ സ്വഭാവമുള്ള ഇത്തരം യുദ്ധങ്ങളെയാണ് കര്‍മശാസ്ത്രജ്ഞന്മാര്‍ 'ജിഹാദുത്വലബ്' എന്ന് വിളിച്ചിരിക്കുന്നത്. രണ്ടും രാഷ്ട്രനേതൃത്വത്തിന്റെ കീഴില്‍ സൈനികര്‍ നടത്തുന്ന യുദ്ധം തന്നെയാണ്; കലാപമോ കുഴപ്പം സൃഷ്ടിക്കലോ അല്ല.
യുദ്ധത്തിലല്ലാതെ മുസ്‌ലിംകള്‍ക്ക് ആയുധമെടുക്കുവാന്‍ അനുവാദമുള്ളത് സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി നേര്‍ക്കു നേരെ നടത്തുന്ന പോരാട്ടത്തില്‍ മാത്രമാണ്. 'സ്വന്തത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്; സ്വന്തം കുടും ബത്തെ സംരക്ഷിക്കുന്നതിനു വേണ്ടി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്; സ്വന്തം സ്വത്ത് സംരക്ഷിക്കുന്നതിനായി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്' എന്ന് പ്രവാചകന്‍ പറഞ്ഞതായി അബൂദാവൂദും തിര്‍മിദിയും നസാഇയും സ്വീകാര്യയോഗ്യമായ പരമ്പരയോടെ നിവേദനം ചെയ്തിട്ടുണ്ട്. നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ചുള്ളതാണീ പ്രവാചകവചനം; അല്ലാതെ പ്രതികാ രത്തിനുള്ള തെളിവല്ല. സ്വന്തത്തെയോ കുടുംബത്തെയോ ആക്രമിക്കാന്‍ വരികയോ സ്വത്ത് കവരാന്‍ ശ്രമിക്കുകയോ ചെയ്യുന്ന അക്രമിയെ സായുധമായിത്തന്നെ പ്രതിരോധിക്കാമെന്നും പ്രസ്തുത പ്രതിരോധത്തിന് ആരുടെയും സമ്മതമാവശ്യമില്ലെന്നും പ്രസ്തുത പ്രതിരോധത്തി നിടയില്‍ കൊല്ലപ്പെട്ടവന് രക്തസാക്ഷിയുടെ സ്ഥാനമാണുള്ളതെന്നുമാണ് പ്രവാചകന്‍ ഇവിടെ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള പ്രതിരോധ ത്തെ ജിഹാദായല്ല പണ്ഡിതന്മാര്‍ എണ്ണിയിരിക്കുന്നത്; കേവല പ്രതിരോധമായാണ്. 'ദഫ്ഉ സ്വാഇല്‍' എന്നാണു ഇതിനെ വിളിക്കുക.
തന്നെയോ കുടുംബത്തെയോ ആക്രമിക്കുകയോ സ്വത്ത് കവരുകയോ ചെയ്തവനെ പിടികൂടി ഇസ്‌ലാമിക ശിക്ഷകള്‍ നടപ്പാക്കാന്‍ മുസ്‌ലി മിന് അധികാരം നല്‍കുന്നതല്ല പ്രതിരോധിക്കാന്‍ അനുവദിക്കുന്ന പ്രവാചകവചനം; പ്രത്യുത നേര്‍ക്കുനേരെയുള്ള പ്രതിരോധത്തിന് മാത്രം അനുവദിക്കുന്നതാണ്.
പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരിക്ക് മാത്രമേ അവകാശമുള്ളൂ എന്നാണു ഇസ്‌ലാമിക പാഠം. വ്യക്തികളെയോ ആള്‍ ക്കൂട്ടങ്ങളെയോ പ്രതികാരനടപടികള്‍ക്ക് അനുവദിച്ചാല്‍ വ്യാപകമായ കുഴപ്പമാണുണ്ടാവുക. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഇസ് ലാം ആരെയും അനുവദിച്ചിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രത്തിലാണെങ്കില്‍ ഇങ്ങനെ നിയമം കയ്യിലെടുക്കുന്നവരെ കുറ്റവാളികളായി കണക്കാ ക്കുകയും ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്യും. ഖലീഫ ഉമറിന്റെ മകന്‍ ഉബൈദുല്ലക്ക് ഇസ്‌ലാമിക രാഷ്ട്രം വിധിച്ച ശിക്ഷതന്നെ ഉദാഹരണം. അബൂലുഅ് ലുഅ് എന്നറിയപ്പെട്ടിരുന്ന പേര്‍ഷ്യന്‍ അടിമയായ ഫൈറൂസാണ് ഇരുതലമൂര്‍ച്ഛയുള്ള കത്തികൊ ണ്ട് ഉമറിനെ(റ) കുത്തിക്കൊന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയ് ക്ക് പന്ത്രണ്ട് മുസ്‌ലിംകള്‍ക്ക് അയാള്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരില്‍ ഒന്‍പതു പേര്‍ ഈ പരിക്കിനാല്‍ പിന്നീട് മരണപ്പെട്ടു. അബൂലുഅ്‌ലുഅ് സ്വയം തന്നെ കുത്തിച്ചാവുകയും ചെയ്തു. തന്റെ പിതാവ് കൊല്ലപ്പെട്ട വിവരമറിഞ്ഞ ഉബൈദുല്ലാഹ് (റ) ക്ഷുഭിതനാവുകയും തന്റെ പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച് പുറത്തിറങ്ങുകയും ചെയ്തു. അബൂലുഅ്‌ലുഅയുടെ വീട്ടിലെത്തി അയാളുടെ ഭാര്യയേയും മകളെയും അദ്ദേഹം കൊന്നു. വധഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സംശയിച്ച ക്രൈസ്തവനായിരുന്ന ജാഫ്‌നയെയും പാര്‍സിയായിരുന്ന ഹുര്‍മുസാനെയും ഉബൈദു ല്ലാഹ് (റ) വധിച്ചു. ഉഥ്മാന്‍ (റ)വിന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധികാരമേറ്റശേഷം ആദ്യമായി തീരുമാനിക്കേണ്ടി വന്ന കേസായിരുന്നു ഇത്. വിധി തീരുമാനിക്കുവാനായി അലി (റ), അംറ്ബ്‌നുല്‍ ആസ് (റ) എന്നിവരടങ്ങുന്ന പ്രമുഖ സ്വഹാബിമാരുടെ ഒരു കമ്മിറ്റിയെ ചുമത ലപ്പെടുത്തി. നിയമം കയ്യിലെടുത്ത ഉബൈദുല്ല(റ)യെ ദാക്ഷിണ്യമൊന്നുമില്ലാതെ വധശിക്ഷക്ക് വിധേയമാക്കണമെന്നായിരുന്നു അലി(റ) യുടെ അഭിപ്രായം. ഇന്നലെ ഉമറിനെ നഷ്ടപ്പെട്ട കുടുംബത്തിന് ഇന്ന് തന്നെ മകനായ ഉബൈദുള്ളയെക്കൂടി നഷ്ടപ്പെടുന്നത് സഹിക്കാനാവു കയില്ലെന്നും അതിനാല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന് പഴുതുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു അംറ്ബ് നുല്‍ ആസ് (റ) അടക്കമുള്ള മറ്റുള്ളവരുടെ അഭിപ്രായം. ഉഥ്മാന്ന്‍ വിഷയം പഠിച്ചു. നിയമം കയ്യിലെടുത്ത ഉബൈദുല്ല കുറ്റവാളി തന്നെയാ ണ് എന്നും അദ്ദേഹം വധശിക്ഷ അര്‍ഹിക്കുന്നുവെന്നും എന്നാല്‍ മരണപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് വേണമെങ്കില്‍ നഷ്ടപരിഹാ രം വാങ്ങി അദ്ദേഹത്തിനു വധശിക്ഷയില്‍ നിന്ന് ഇളവ് നല്കാമെന്നുമായിരുന്നു ഖലീഫ ഉഥ്മാനിന്റെ വിധി. മരണപ്പെട്ടവര്‍ക്ക് അനന്തരാ വകാശികളൊന്നുമില്ലാത്തതിനാല്‍ രാഷ്ട്രത്തിനാണ് നഷ്ടപരിഹാരം സ്വീകരിക്കാനുള്ള അവകാശം. നാലു പേര്‍ വധിക്കപ്പെട്ടതിനാല്‍ ഓരോ രുത്തര്‍ക്കും ആയിരം ദീനാര്‍ (4.25 കിലോഗ്രാം സ്വര്‍ണം) വീതം, ആകെ നാലായിരം ദീനാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു വിധി. പത്തു വര്‍ഷക്കാലം ഇസ്‌ലാമിക രാഷ്രത്തിന്റെ അധിപനായിരുന്ന ഉമറിന്റെ മകന്റെ പക്കല്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഈ തുകയുണ്ടായിരുന്നില്ല. തന്റെ സ്വന്തം സ്വത്തില്‍ നിന്ന് ഈ തുക പൊതുഖജനാവിലേക്ക് അടച്ചാണ് ഉഥ്മാന്‍, ഉബൈദുള്ളയെ വധശിക്ഷയി ല്‍ നിന്ന് രക്ഷിച്ചത്. സ്വന്തം പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രം അദ്ദേഹത്തിന്റെ മകനെ അനുവദിക്കു ന്നില്ലെങ്കില്‍, നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും ഒരവസരത്തിലും അനുവദിക്കുന്നില്ലെന്നാണ് അതിന്റെ അര്‍ഥം. ഇസ്‌ലാമിക രാഷ്ട്രത്തിലില്ലാത്ത ഒരു അവകാശം മുസ്‌ലിമിന് ഇസ്‌ലാമികേതരമായ ഒരു രാജ്യത്തുണ്ടാവുകയില്ലെന്നുറപ്പാണല്ലോ.
അല്ലാഹുവിനു സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ നീതിക്കുവേണ്ടി നിലനില്‍ക്കണമെന്ന് സത്വവിശ്വാസികളെ വിളിച്ച് ആഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ വചനം (4:135) പ്രസ്തുത നീതി സ്വന്തത്തിനോ സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍ പോലും അതിനു വേണ്ടി കണിശമായിത്തന്നെ നിലകൊള്ളണമെന്ന് നിര്‍ദേശിച്ച ശേഷം 'നീതിപാലിക്കാതെ നിങ്ങള്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്; നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം, നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു, തീര്‍ച്ച'യെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. പ്രതിക്രിയ നടപ്പാക്കുകയെന്ന നീതി നിര്‍വഹി ക്കുവാന്‍ അല്ലാഹു ഉത്തരവാദപ്പെടുത്തിയിരിക്കുന്നത് ഭരണാധികാരികളെയാണ്. അക്കാര്യത്തില്‍ ഭരണാധികാരിയുടെ നിര്‍ദേശം പാലി ക്കുക മാത്രമാണ് പൗരന്‍മാരുടെ ഉത്തരവാദിത്തം. ജീവിക്കുന്ന സ്വന്തം നാട്ടില്‍ നീതി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അവിടെ ആയുധ മെടുക്കാമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളൊന്നുമില്ല. ആയുധമെടുത്ത് നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്, അതിന് എന്തെന്തു ന്യായീകരണങ്ങളുണ്ടെങ്കിലും, പ്രസ്തുത നീതിനിര്‍വഹണത്തെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവരുടെ ന്യായീകരണങ്ങളെല്ലാം ഉള്‍ക്കൊ ള്ളുന്നത് ആത്മഹത്യാപ്രത്യയശാസ്ത്രത്തിന്റെ യുക്തിബോധമല്ലാതെ മറ്റൊന്നുമല്ലെന്ന് ന്യായീകരണവിദഗ്ധരെ കാലം പഠിപ്പിക്കും; പ്രഭാ കരനും ബിന്‍ ലാദനും തോറ്റിടത്ത് ജയിക്കാന്‍ പാര്‍ട്ടികളുടെ പേരോ അക്ഷരങ്ങളുടെ എണ്ണമോ നിരന്തരം മാറ്റിക്കൊണ്ടിരിന്നാല്‍ മതിയെന്ന വങ്കത്തത്തിന് ബലികൊടുക്കേണ്ടി വരിക സമുദായോദ്ദാരണത്തിനുപയോഗിക്കപ്പെടേണ്ട യുവത്വത്തിന്റെ ഊര്‍ജ്ജവും ജീവനുമാണല്ലോ എന്നാലോചിക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.
വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ശക്തമായി പഠിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. ഇണകളുടെ തെര ഞ്ഞെടുപ്പില്‍ പരസ്പരമുള്ള ഇഷ്ടത്തിന് പ്രധാനപ്പെട്ട പരിഗണ നല്‍കണമെന്നാണ് പ്രവാചക നിര്‍ദേശം. തന്റെ സംരക്ഷണയിലുള്ള അനാഥ പെണ്‍കുട്ടിയെ വിവാഹാലോചന നടത്തിയ രണ്ടുപേരില്‍ ധനികനെയാണ് തനിക്കിഷ്ടമെന്നും എന്നാല്‍ ദരിദ്രനോടാണ് അവള്‍ക്ക് താല്‍പര്യ മെന്നും അറിയിച്ചുകൊണ്ട് അവളെ ആര്‍ക്കു വിവാഹം ചെയ്തുകൊടുക്കണമെന്ന് അഭിപ്രായമാരാഞ്ഞയാളോട് 'പരസ്പരം ഇഷ്ടപ്പെട്ട വര്‍ക്ക് വിവാഹമല്ലാതെ മറ്റൊന്നും ഗുണകരമായി തെളിയിക്കപ്പെട്ടിട്ടില്ല'യെന്നതായിരുന്നു പ്രവാചകന്റെ (സ) മറുപടി(ഇബ്‌നു മാജ, ഹാക്വിം, അസ്വഹീഹ 624). ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ അയാളുടെ മതബോധത്തിലും സ്വഭാവചര്യകളിലും നിങ്ങള്‍ സംതൃപ്ത രാണെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കണമെന്നും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ വമ്പിച്ച കുഴപ്പങ്ങളും നാശനഷ്ടങ്ങളു മാണുണ്ടാവുകയെന്നും പഠിപ്പിച്ച മുഹമ്മദ് നബി (സ) (തിര്‍മിദി, ഇബ്‌നു മാജ, അസ്വഹീഹ 1022), ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഇണകളായി ത്തീരുവാനുള്ള അവസരമൊരുക്കണം എന്നുതന്നെയാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. സ്വന്തം ഇണയുമായുള്ള സംസര്‍ഗത്തില്‍ താല്‍പര്യം കാണിക്കാതെ നമസ്‌കാരത്തിലും വ്രതാനുഷ്ഠാനത്തിലും നിമഗ്‌നനായി ആത്മീയോല്‍കര്‍ഷം നേടാമെന്ന് ധരിച്ച ഉഥ്മാനുബ്‌നു മദ്വ്ഊനി(റ)നോട് 'താങ്കള്‍ എന്റെ ചര്യയെ അവഗണിക്കുകയാണോ' എന്ന് ഗുണദോഷിക്കുകയും 'താങ്കള്‍ക്ക് താങ്കളുടെ ശരീരത്തോടും ഇണകളോടുമെല്ലാം ബാധ്യതകളുണ്ട്'(അഹ്മദ്, അബൂദാവൂദ്, ഇര്‍വാഉല്‍ ഗലീല്‍ 2015) എന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍ (സ) ഒരാളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാന്‍ സ്വന്തം ഇണക്കുപോലും അവകാശമില്ലെന്നാണ് പഠിപ്പിക്കുന്നത്. ലൈംഗിക ശേഷിയില്ലാ ത്ത പുരുഷനില്‍നിന്ന് വിവാഹ മോചനം നേടാന്‍ സ്ത്രീകളെ അനുവദിക്കുകയും(സ്വഹീഹുല്‍ ബുഖാരി) അങ്ങാടിയില്‍നിന്ന് ഏതെങ്കിലും സ്ത്രീകളെ കണ്ട് പ്രലോഭിതനായാല്‍ തന്റെ ഇണയ്ക്കടുത്തെത്തി തന്റെ തൃഷ്ണ തീര്‍ക്കണമെന്ന് ഉപദേശിക്കുകയും(സ്വഹീഹു മുസ്‌ലിം) അടുപ്പിനടുത്താണെങ്കില്‍ പോലും ഇണയുടെ ലൈംഗികതാല്‍പര്യങ്ങളെ അവഗണിക്കരുതെന്ന് പഠിപ്പിക്കുകയും(തിര്‍മിദി, അഹ്മദ്, അസ്വ ഹീഹ 1202) ചെയ്ത പ്രവാചകന്‍ (സ) സ്ത്രീക്കും പുരുഷനുമെല്ലാം ലൈംഗികാവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കുകയും അവ നേടുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തെര്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വ്യക്തികളുടെ ലൈംഗികാവകാശങ്ങളില്‍പെട്ടതാണ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ഇണയായി സ്വീകരിക്കാനുള്ള അവകാശം. ഈ രംഗ ത്ത് പ്രലോഭനങ്ങളൊന്നുമുണ്ടായിക്കൂടെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വിവാഹാന്വേഷണം നടത്തുന്നവര്‍ ഇണയെ കാണണമെന്നും (സ്വഹീഹു മുസ്‌ലിം) വിവാഹയോഗ്യയാണെന്ന് ബോധ്യപ്പെടുംവരെ കാഴ്ച തുടരാമെന്നും(അബൂദാവൂദ്, അഹ്മദ്, ഇര്‍വാഉല്‍ ഗലീല്‍ 1701) ഇണയെ കാണുന്നത് ഇണകള്‍ രണ്ടുപേര്‍ക്കുമിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടാക്കുന്നതിന് ഉപകരിക്കുമെന്നുമാണ്(അഹ്മദ്, ഹാക്വിം, അസ്വ ഹീഹ 96) പ്രവാചകനിര്‍ദേശം.
പുരുഷന്‍ സ്ത്രീയുടെ പിതാവിനോടോ രക്ഷിതാക്കളോടോ ആണ് വിവാഹാലോചന നടത്തേണ്ടത് എന്നതിനാല്‍ അവളുടെ സമ്മതമില്ലാതെ അവളെ ആര്‍ക്കും വിവാഹം ചെയ്തുകൊടുക്കരുതെന്ന് പ്രവാചകന്‍ (സ) പിതാക്കളോട്/രക്ഷിതാക്കളോട് പ്രത്യേകം കല്‍പിച്ചതായി കാണാന്‍ കഴിയും. കന്യകയേയും വിധവയേയുമെല്ലാം അവേരാട് ചോദിച്ച ശേഷമായിരിക്കണം മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടു ക്കേണ്ടതെന്നാണ് മുഹമ്മദ് നബി (സ) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം). വിധവകള്‍ കാര്യപ്രാപ്തി യുള്ളവരും അനുഭവസമ്പത്തുള്ളവരുമായതിനാല്‍ അവരോട് വിവാഹകാര്യം കൂടിയാലോചിക്കണമെന്നും സ്വന്തം കാര്യത്തില്‍ അവര്‍ ക്ക് രക്ഷാകര്‍ത്താക്കളേക്കാള്‍ അവകാശമുണ്ടെന്നും കന്യകയോടും സമ്മതം ചോദിക്കണമെന്നും അവള്‍ മൗനം അവലംബിക്കുകയാണെ ങ്കില്‍ അത് സമ്മതമായി കണക്കാക്കണമെന്നുമെല്ലാം നിഷ്‌കര്‍ഷിച്ച പ്രവാചകന്‍ (സ) സ്വന്തം ഇണയെ തീരുമാനിക്കാനും തിരസ്‌കരിക്കാനു മുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സമൂഹത്തെ തെര്യപ്പെടുത്തിയിരിക്കുന്നത്(സ്വഹീഹു മുസ്‌ലിം). സ്വന്തം ഇഷ്ടപ്രകാരമ ല്ലാതെ, അറേബ്യന്‍ ഗോത്രവര്‍ഗരീതിയനുസരിച്ച് വിവാഹം ചെയ്യപ്പെട്ടവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിവാഹബന്ധം തുടരാനോ ബന്ധം അവസാനിപ്പിച്ച് വിവാഹമോചനം നേടാനോ ഉള്ള സ്വാതന്ത്ര്യം മുഹമ്മദ് നബി (സ) നല്‍കിയ ഒന്നിലധികം സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്തിട്ടുണ്ട്(ഇബ്‌നുമാജ; സ്വഹീഹു ഇബ്‌നുമാജ 1520, സ്വഹീഹുല്‍ ബുഖാരി, അഹ്മദ്, ഇര്‍വാഉല്‍ ഗലീല്‍ 1835). തന്റെ ഇണ ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍ പുരുഷനും പെണ്ണിനും അവകാശം നല്‍കിയ ഇസ്‌ലാം വളരെ പ്രധാനപ്പെട്ടതും ചരിത്രത്തിലുടനീളം അവഗണിക്കപ്പെട്ടുപോന്നതുമായ ഒരു ലൈംഗികാവകാശമാണ് വകവെച്ചുനല്‍കിയത്.
എപ്പോഴാണ് വിവാഹം വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കുമാണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വ്യക്തിപരമായ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുകയും മതത്തിന്റെ പകുതി പൂര്‍ത്തിയാക്കുകയുമാണ് ഒരു മുസ്‌ലിമിനെ സംബന്ധി ച്ചിടത്തോളം തന്റെ വിവാഹ ലക്ഷ്യമെന്നതിനാല്‍ എപ്പോള്‍ വിവാഹിതരാകണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശ മുണ്ട്; വിവാഹിതരാകുന്നതുവരെ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വ്യക്തിപരമായി വിവാഹം നീട്ടിവെക്കുന്നവര്‍ ബാധ്യസ്ഥരാ ണെന്ന് മാത്രമേയുള്ളു. വൈക്തികമായ കാരണങ്ങളാല്‍ വിവാഹം നീട്ടിവെക്കേണ്ടി വരുന്നവര്‍ തങ്ങളുടെ കണ്ണും കാതും മനസ്സും വിമല മായി സൂക്ഷിക്കാന്‍ പോന്ന രീതിയില്‍ വ്രതമനുഷ്ഠിക്കണമെന്നാണ് പ്രവാചകന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്ന വസ്തുത നല്‍കുന്ന വെളി ച്ചം എന്തിന്, എപ്പോള്‍, വിവാഹമെന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണ്.
താന്‍ എപ്പോഴാണ് വിവാഹിതനാവേണ്ടതെന്ന് തീരുമാനിക്കാന്‍ പുരുഷന് അവകാശമുള്ളതുപോലെ, രക്ഷിതാവുമായി കൂടിയാലോചിച്ച ശേഷം തന്റെ വിവാഹപ്രായം തീരുമാനിക്കാന്‍ സ്ത്രീയ്ക്കും അനുവാദമുണ്ട്. തന്റെ മകളെ എപ്പോഴാണ് വിവാഹം ചെയ്ത് അയക്കേ ണ്ടതെന്ന് തീരുമാനിക്കുന്നത് പിതാവാണെങ്കിലും അവള്‍ക്ക് അതിന് സമ്മതമുണ്ടോയെന്ന് ആരായുകയും സമ്മതമില്ലെങ്കില്‍ അതില്‍നിന്ന് പിന്‍മാറുകയും ചെയ്യേണ്ടത് അയാളുടെ ബാധ്യതയാണ്. വിവാഹിതയാകുന്നത് വരെ സ്വന്തം പാതിവ്രത്യത്തിന് കളങ്കമുണ്ടാകുന്ന വാ ക്കോ നോട്ടമോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ സൂക്ഷിക്കാന്‍ അവളും അതുവരാതെ സംരക്ഷിക്കാന്‍ അയാളും ബാധ്യസ്ഥരാണെന്നു മാത്രമേ യുള്ളു. തന്റെ മകളുടെ ലൈംഗികവിശുദ്ധി കളങ്കപ്പെടുമെന്ന് ആശങ്കിക്കുന്ന ഒരാള്‍, അവളുടെ സമ്മതത്തോടെ അവളെ ഒരാള്‍ക്ക് വിവാ ഹം ചെയ്തുകൊടുക്കുന്നതിന് പ്രായം മാനദണ്ഡമാക്കേണ്ടതില്ലെന്നു തന്നെയാണ് ഇസ്‌ലാമിന്റെ പക്ഷം. ഇതില്‍ തീരുമാനമെടുക്കേണ്ടത് അവളും പിതാവും തന്നെയാണ്. ഈ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ഒരാളുടെ ലൈംഗികാവകാശത്തിനു നേരെയുള്ള വെല്ലുവിളിയാ യാണ് കാണേണ്ടത് എന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഒരാള്‍ക്ക് അതിശക്തമായ ലൈംഗികാഭിനിവേശമുണ്ടാവുകയും ലൈംഗികാസ്വാദനം മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ അയാള്‍ സന്നദ്ധമാവുകയും ചെയ്തിട്ടും ലൈംഗികാസക്തിയുടെ പൂര്‍ ത്തീകരണത്തിനാവശ്യമായ നിയമപരവും വിശുദ്ധവും പ്രകൃതിപരവുമായ ഒരേയൊരു മാര്‍ഗം അയാളുടെ മുമ്പില്‍ കൊട്ടിയടക്കുന്നതി നേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനമെന്താണുള്ളത്?
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ യാതൊരു നിബന്ധനയും വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. തനിക്ക് വൈവാഹിക ജീവിതം നയിക്കാന്‍ മാനസികവും ശാരീരികവുമായ പ്രാപ്തിയുണ്ടാകുന്നതുവരെ വിവാഹം നീട്ടിവെക്കാന്‍ അവള്‍ക്കും പിതാവിനും അവകാശമുണ്ടെന്നു തന്നെയാണ് പ്രവാചകജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളില്‍നിന്ന് മനിലാവുന്നത്. പ്രവാചകപത് നിമാര്‍ക്കിടയിലെ ഒരേയൊരു കന്യകയായിരുന്ന ആയിശ(റ)യുമായി പ്രവാചകന്‍(സ) തന്റെ വൈവാഹിക ജീവിതമാരംഭിക്കുന്നത് അവ ര്‍ക്ക് ഒമ്പതു വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു(സ്വഹീഹുല്‍ ബുഖാരി). എന്നാല്‍, പ്രവാചകപുത്രിയായ ഫാത്വിമയും പ്രവാചകന്റെ പിതൃവ്യപുത്രനായ അലി(റ)യും തമ്മിലുള്ള വൈവാഹിക ജീവിതം ആരംഭിച്ചത് പതിനെട്ടാമത്തെ വയസ്സിലായിരുന്നു എന്ന് ചരിത്രകാ രന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്(താരീഖുത്ത്വബ്‌രി; കിത്താബുത്വബഖാത്, ഇബ്‌നു സഅദ് 8:11). അതിനുമുമ്പ് ഫാത്വിമ(റ)യെ വിവാഹമാ ലോചിച്ച അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നീ അരുമ ശിഷ്യന്‍മാരോട് അവള്‍ ചെറുപ്പമാണെന്ന് പറഞ്ഞ് അവളെ വിവാഹം ചെയ്തുകൊടു ക്കാന്‍ സന്നദ്ധമാകാതിരിക്കുകയാണ് നബി (സ) ചെയ്തത്(നസാഈ: സഹീഹു നസാഈ 3221) ഇവയില്‍നിന്ന്, ഒരുവളുടെ പാകതയും പക്വ തയും വൈവാഹിക ജീവിതത്തിന്റെ അനിവാര്യതയും പരിഗണിച്ചുകൊണ്ട് അവരുടെ വിവാഹപ്രായം നിശ്ചയിക്കാനും നീട്ടിവെക്കാ നും അവള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശമുണ്ടെന്ന വസ്തുത വ്യക്തമാകുന്നുണ്ട്.
ഇന്നത്തെ ലോകക്രമമനുസരിച്ച്, വൈവാഹിക ജീവിതമാരംഭിക്കുന്നതിനുമുമ്പ് പുരുഷനും സ്ത്രീയും അവര്‍ക്കാവശ്യമായ ഭൗതികവും ആത്മീയവുമായ വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നതുതന്നെയാണ് അഭികാമ്യം. ഔദ്യോഗിക ജീവിതം ആഗ്രഹിക്കാത്ത സ്ത്രീ കള്‍ പോലും ആവശ്യമായ വിദ്യാഭ്യാസം നേടേണ്ടത് അവരുടെ കുടുംബജീവിതത്തിനും കുട്ടികളുടെ വൈജ്ഞാനിക പരിചരണത്തിനും സാമൂഹ്യബോധമുണ്ടാകുന്നതിനുമെല്ലാം അനിവാര്യമാണ്. വൈവാഹിക ജീവിതം ആരംഭിച്ചുകഴിഞ്ഞാല്‍, പലപ്പോഴും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം തുടരാനാവാത്ത സ്ഥിതിവിശേഷമാണുണ്ടാവുക. മാതൃത്വത്തിന്റെ ഉന്നതമായ ഉത്തരവാദിത്തമേറ്റെടുക്കുന്നവര്‍ക്ക് സ്വയം പഠനത്തേക്കാളധികം ഉമ്മയുടെ ബാധ്യതാനിര്‍വഹണത്തിന് പ്രാധാന്യം നല്‍കേണ്ടതായും ഭര്‍തൃപരിചരണത്തിനും കുടുംബ ഭരണത്തിനും തന്നെ തന്റെ സമയം തികയാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തില്‍ പതിനെട്ടുവയസ്സിനുമുമ്പ് വിവാഹിതരാകേണ്ടതില്ലെന്ന് തീരുമാനിക്കുകയും അതുവരെ പഠനകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക യും ചെയ്യുന്നതുതന്നെയാണ് അഭികാമ്യമായ നടപടി. പക്ഷെ അത് തീരുമാനിക്കേണ്ടത് പെണ്‍കുട്ടിയും അവളുടെ രക്ഷിതാക്കളുമാണ്. അവരെ അതിന് പ്രേരിപ്പിക്കുന്നതിനുള്ള ബോധവല്‍കരണ നടപടികളും വിവാഹേതര ലൈംഗികാസ്വാദനത്തിലേക്ക് നയിക്കുന്ന സാമൂ ഹ്യസാഹചര്യങ്ങളുടെ നിര്‍മൂലനവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനാവുന്ന നടപടികള്‍. ഇതൊന്നും ചെയ്യാതെ, ലൈംഗികോ ത്തേജനത്തിന് നിമിത്തമാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ വിപണീവിദഗ്ധര്‍ക്ക് സകലവിധ സ്വാതന്ത്ര്യവും നല്‍കുകയും വിവാഹേ തര ലൈംഗികാസ്വാദനങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുകയും ചെയ്യുകയും ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് മാത്രം ശിക്ഷ വിധിക്കുകയും ചെയ്യുന്നത് ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ്. വ്യക്തികളുടെ അവകാശ ങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ജനാധിപത്യക്രമത്തില്‍നിന്ന് അത്തരമൊരു മനുഷ്യാവകാശ ലംഘനമുണ്ടാകുന്നത് നാണക്കേടാണ്.
ഇബ്രാഹിം നബി (അ) യുടെ കാലം മുതൽ വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് ലിംഗാഗ്രഛേദനം.മുഹമ്മദ് നബി (സ) അത് പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് വിശ്വാസികൾ അതു ചെയ്യുന്നത്.
അഗ്രചര്‍മഛേദനം നടത്തിയ പുരുഷന്മാര്‍ക്ക് സ്ത്രീ ലൈംഗികതയോട് താല്‍പര്യം കുറയുമെന്ന മാതൃഭൂമി ലേഖകന്റെ 'സാമാന്യ അറിവ്' വസ്തുതാ വിരുദ്ധമാണ്. സ്വവര്‍ഗപ്രേമികള്‍ സംഘടിപ്പിക്കാറുള്ള 'പൊങ്ങച്ചപ്രകടന' (pride parade) ങ്ങളില്‍ തങ്ങള്‍ മനുഷ്യാവകാശങ്ങ ള്‍ക്കു വേണ്ടിയാണ് നിലനില്‍ക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനായി ആണുങ്ങളില്‍ നടക്കുന്ന ലിംഗാഗ്രചര്‍മഛേദ (circumci-sion) ത്തിനെതി രെയുള്ള ബോധവല്‍ക്കരണവും പ്രദര്‍ശനങ്ങളുമുണ്ടാവാറുണ്ട്. അഗ്രചര്‍മഛേദം നടത്തിയ പുരുഷന്മാര്‍ക്ക് അത് നടത്താത്ത പുരുഷന്‍ മാരെക്കാള്‍ ലിംഗത്തിന് സംവേദനക്ഷമത കുറവായിരിക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള അവരുടെ ലഘുലേഖകളില്‍ നിന്നാവാം പള്ള ത്തിന് ഈ വിവരം ലഭിച്ചത്. ലിംഗാഗ്രചര്‍മഛേദത്തിനെതിരെയുള്ള സ്വവര്‍ഗകാമികളുടെ വാദങ്ങളെ സമര്‍ഥിച്ചുകൊണ്ട് ഏഴുപേര്‍ ചേര്‍ന്നെഴുതിയ ഒരു ലേഖനം ബ്രിട്ടീഷ് ജേണല്‍ ഓഫ് യൂറോളജി ഇന്റര്‍നാഷണലിന്റെ 2007 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. (Morris L. Sorrells, James L. Snyder, Mark D. Reiss, Christopher Eden, Marilyn F. Milos, Norma Wilcox and Robert S. Van Howe: “Fine-touch pressure thres holds in the adult penis”, BJU International Volume 99, Issue 4, April 2007, pages 864-869.) പ്രസ്തുത ലേഖനത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി പല സ്ഥിതിവിവരക്കണക്കുകളും വളച്ചൊടിക്കുകയോ അതിശയോ ക്തിപരമായി വ്യാഖ്യാനിക്കുകയോ ആണ് ലേഖകന്മാര്‍ ചെയ്തിട്ടുള്ളതെന്നും സമര്‍ഥിച്ചുകൊണ്ട് പ്രസ്തുത ജേണലില്‍ തന്നെ രണ്ടു മാസ ത്തിനുശേഷം വന്ന കുറിപ്പ് ഈ വാദം എത്രത്തോളം ബാലിശമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലിംഗാഗ്രചര്‍മഛേദനം ലൈംഗികാസ്വാദനത്തെ യോ ലൈംഗിക ത്വരയെയോ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്ന വസ്തുതയാണ് പ്രസ്തുത കുറിപ്പില്‍ സമര്‍ഥിക്കപ്പെട്ടി രിക്കുന്നത്.( Jake H. Waskett, Brian J. Morris: Fine-Touch Pressure Thresholds In The Adult Penis, BJU International, Volume 99, Issue 6, June 2007, pages 1551-1552.)
ഓസ്‌ട്രേലിയയില്‍, സിഡ്‌നി സര്‍വകലാശാലയിലെ മോളിക്യുലാര്‍ മെഡിക്കല്‍ സയന്‍സസ് പ്രഫസറും 250ഓളംവരുന്ന ഗവേഷണപ്രബന്ധ ങ്ങളുടെ കര്‍ത്താവും രണ്ട് അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവുമായ പ്രൊഫ. ബ്രിയാന്‍ മോറിസ് എഴുതിയ ലിംഗാഗ്രചര്‍മഛേദനത്തിന് അനുകൂലമായി എന്ന ഗ്രന്ഥത്തില്‍ എന്തുകൊണ്ടാണ് മതാഭിമുഖ്യമില്ലാത്തവര്‍ പോലും പരിഛേദ നയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. മൂത്രാശയ രോഗങ്ങളെയും എയിഡ്‌സ് അടക്കമുള്ള ലൈംഗിക രോഗങ്ങളെയും ലിം ഗാര്‍ബുദത്തെയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെയുമെല്ലാം പ്രതിരോധിക്കുവാന്‍ മാത്രമല്ല, ലൈംഗികാസ്വാദനത്തെയും ശേഷിയേയും ഗുണപ രമായി സ്വാധീനിക്കുവാനും ലിംഗാഗ്രചര്‍മഛേദനം വഴി സാധിക്കുമെന്ന് ഈ പുസ്തകത്തില്‍ വസ്തുനിഷ്ഠമായി സമര്‍ഥിച്ചിട്ടുണ്ട്.( Brian Morris: In Favour of Circumcision, University of New South Wales Press, 1999.)
മ്ലേച്ഛവും വർജിക്കപ്പെടേണ്ടതുമായ കൊടിയ പാപമായാണ് ഇസ്‌ലാം സ്വവർഗാനുരാഗത്തെയും രതിയെയും കാണുന്നത്.സ്വവർഗ കാമിക ളായിരുന്ന സദൂം നിവാസികൾക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായ ലൂത്ത്(അ)അവിടുത്തുകാരുമായി നടത്തിയ സംഭാഷണങ്ങ ളിൽ നിന്ന് സ്വവർഗ രതിയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ആർക്കും മനസ്സിലാക്കാൻ കഴിയും.
'നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.'(1)
'നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.'(2)
'സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.'(3)
'അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.'(4)
സ്വവര്‍ഗരതിക്കാരുടെ സമൂഹത്തെകുറിച്ച വ്യക്തമായ ചിത്രം നല്‍കുവാന്‍ പര്യാപ്തമാണ് ഈ വചനങ്ങള്‍. അതിക്രമകാരികളായ ജനത (ഖൗമുന്‍ ആദ്ദൂന്‍), അവിവേകം കാണിക്കുന്ന ജനത (ഖൗമുന്‍ തജ്ഹലൂന്‍), അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനത (ഖൗമുന്‍ മുസ്‌രിഫൂന്‍), കുഴപ്പക്കാരായ ജനത (ഖൗമില്‍ മുഫ്‌സിദീന്‍) എന്നിങ്ങനെയാണ് ഈ വചനങ്ങളില്‍ സ്വവര്‍ഗഭോഗികളായ ഭൂമിയിലെ ആദ്യസമുദായത്തെ വിളിച്ചിരിക്കുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്വവര്‍ഗരതി അവിവേകവും അതിക്രമവും അതിരുവിട്ട പ്രവര്‍ത്തനവും കുഴപ്പവു മാണെന്ന വസ്തുതയാണ് ക്വുര്‍ആന്‍ ഈ വചനങ്ങളിലൂടെ പഠിപ്പിക്കുന്നത്. ലൂത്ത് നബിയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗിക വൈകൃതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴും ക്വുര്‍ആന്‍ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്.
'നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.'(5)
'ലൂത്തിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.'(6)
'നിന്റെ ജീവിതം തന്നെയാണെ സത്യം. തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.'(7)
സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും (മുജ്‌രിമീന്‍) അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും (ഫാഹിശത്ത്) അതിലേര്‍പ്പെട്ടവര്‍ ഒരു തരം ലഹരിയിലാണെന്നും (സക്‌റത്ത്) ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ക്വുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെ ന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത് എന്നര്‍ഥം.
മുഹമ്മദ് നബി (സ) ഇക്കാര്യം ഊന്നിപറയുന്നുണ്ട്. സ്വവര്‍ഗരതിയുടെ നികൃഷ്ടത വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. ജാബിര്‍ (റ) നിവേദനം, നബി (സ) പറഞ്ഞു: 'ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.'(8)
ഇബ്‌നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: 'ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗങ്ങളെ കാമനിവൃത്തിക്കുവേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ' (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു).(9)
ഇബ്‌നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: 'ലൂത്തിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങള്‍ കണ്ടാല്‍ അത് ചെയ്തവരേ യും അതിന് ഉപയോഗിച്ചവരേയും നിങ്ങള്‍ കൊന്നുകളയുക.'(10)
സ്വവര്‍ഗരതിക്കെതിരെയുള്ള നിയമങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, അതില്ലാതാക്കുവാനുള്ള ധാര്‍മികനിര്‍ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട് ഇസ് ലാം. ചെറുപ്പത്തിലുള്ള മനോവ്യതിയാനമാണ് ചിലരെ സ്വവര്‍ഗരതിക്കാരാക്കി തീര്‍ക്കുന്നതെന്ന് അത്തരക്കാരുടെ ജീവിതാനുഭവവിവര ണങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ഇത്തരം വ്യതിയാനങ്ങള്‍ക്കുള്ള നിമിത്തമായിത്തീരുന്നത് പലപ്പോഴും ഇതര ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്ന ശീലമാണ്. വെറുതെ ഒരു തമാശക്കുവേണ്ടി മാതാപിതാക്കളാല്‍ തുടക്കം കുറിക്കപ്പെടുന്ന ഈ ദുഃശ്ശീലം പലപ്പോഴും മാരകമായ മനോവ്യതിയാനമായിത്തീരാറുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുമ്പോള്‍ സംതൃപ്തിക്ക് അടിമപ്പെടുന്നവ രില്‍ (ransvestism) പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നുണ്ട്. ലൈംഗികവൈകൃതങ്ങളിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ പ്രാഥമികപടി അടച്ചുകളയുകയാണ് ഇസ്‌ലാം ഇതുവഴി ചെയ്തിരിക്കുന്നത്. ഇബ്‌നു അബ്ബാസ് (റ) നിവേദനം: 'സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരേയും പുരുഷവേഷം ധരി ക്കുന്ന സ്ത്രീകളേയും നബി(സ) ശപിക്കുകയും അത്തരക്കാരെ വീട്ടില്‍ നിന്ന് പുറത്താക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു.'(11)
ലൈംഗിക അരാജകത്വമാണ് സ്വാതന്ത്രമെന്നു കരുതുന്ന ഉദാരലൈംഗികതയുടെ വക്താക്കളാണ് മതങ്ങളും രാഷ്ട്രമീമാംസകളെയെല്ലാം സഹ സ്രാബ്ദങ്ങളായി കുറ്റകരമായ പാപമായി കണ്ടിരുന്ന സ്വവർഗാനുരാഗം പ്രകൃതി പരവും ജനിതകവുമാണെന്ന് വരുത്താൻ വേണ്ടി ഈയ ടുത്തായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കുറിപ്പുകൾ
- ക്വുര്‍ആന്‍ 26:165,166.
- ക്വുര്‍ആന്‍ 27:55.
- ക്വുര്‍ആന്‍ 7:81.
- ക്വുര്‍ആന്‍ 29:30.
- ക്വുര്‍ആന്‍ 7:84.
- ക്വുര്‍ആന്‍ 29:28.
- ക്വുര്‍ആന്‍ 15:72.
- തിര്‍മിദി, ഇബ്‌നുമാജ.
- തിര്‍മിദി, ഇബ്‌നുമാജ.
- തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ.
- ബുഖാരി.
ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം ആവശ്യമായ വിഭവങ്ങൾ ഭൂമിയിൽ സൃഷ്ടാവ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് ഇസ്‌ലാമിക വിശ്വാസം. ജനപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ടല്ല മാനവവിഭവശേഷിയുടെ ശരിയായ ആസൂത്രണം വഴിയാണ് മനുഷ്യർ പുരോഗമിക്കുകയെന്ന് കരുതു കയും അതിന്നാവശ്യമായ നിയമങ്ങൾ നിര്ദേശിക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്.
ജനസംഖ്യാ വര്‍ധനവ് വഴി പട്ടിണിയും ദാരിദ്യവും ക്ഷാമവും രോഗങ്ങളും അകാലമരണങ്ങളുമാണ് സംഭവിക്കാന്‍ പോകുന്നതെന്നും ജന പ്പെരുപ്പം നിയന്ത്രിച്ചിട്ടില്ലെങ്കില്‍ പ്രകൃതി ക്രൂരമായി തിരിച്ചടിക്കുമെന്നും സ്ഥാപിച്ചുകൊണ്ട് തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോ ലിക്കാ പാതിരി 1798ല്‍ എഴുതിയ എന്‍ എസ്സെ ഓണ്‍ ദി പ്രിന്‍സിപ്പിള്‍ ഓഫ് പോപ്പുലേഷന്‍ ആണ് ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് ഭീതി ജനിപ്പിച്ചു കൊണ്ട് എഴുതപ്പെട്ട ആദ്യ കൃതി. അതിനുശേഷം നീണ്ട രണ്ടു നൂറ്റാണ്ടുകാലം മാര്‍ത്തൂസിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള പഠനങ്ങളുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ഹെന്‍ട്രി ചാള്‍സ്‌കാരെ (1793-1879) മാല്‍ത്തൂസിനെ വിമര്‍ശിച്ച ആദ്യകാല പ്രമുഖര്‍ക്ക് മുന്നില്‍ നടക്കുമ്പോള്‍ അനുകൂലിച്ചവര്‍ക്ക് നേതൃത്വം നല്‍കുന്നത് പത്തൊ മ്പതാം നൂറ്റാണ്ടുകാരന്‍ (1806-1873) തന്നെയായ പ്രമുഖ ഉപയോഗക്ഷമതാവാദിയും യൂട്ടിലിറ്റേറിയനിസം എന്ന കൃതിയുടെ കര്‍ത്താവ് ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍ ആണ്. സംതൃപ്തി പ്രദാനം ചെയ്യുന്ന കര്‍മങ്ങളെല്ലാം ശരിയാണെന്നും അതുണ്ടാക്കാത്തവയെല്ലാം തെറ്റാണെന്നുമു ള്ള ഉപയോഗക്ഷമതാവാദത്തിന്റെ വക്താവ് മാര്‍ത്തൂസിന് അനുകൂലമായതും, വസ്തുനിഷ്ഠമായ തെളിവുകളുടെ വെളിച്ചത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും സാമ്പത്തിക സുസ്ഥിതിയെക്കുറിച്ച് പഠിക്കുന്ന സാമ്പത്തിക ശാസ്ത്രവിദഗ്ദന്‍ അദ്ദേഹത്തിനെതി രായതും സ്വാഭാവികമാണ്. അനുഭവങ്ങളും തെളിവുകളുമെല്ലാം മാര്‍ത്തൂസിന് എതിരാണ്; തങ്ങളുടെ സന്തോഷവും സുഖവുമെല്ലാം നഷ്ട പ്പെട്ടുപോയെന്ന് ആധിയുള്ളവര്‍ പക്ഷെ മാല്‍ത്തൂസിനോടൊപ്പം കൂടും. അതാണ് മാല്‍ത്തൂസിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള അവ സ്ഥ. മാല്‍ത്തൂസിന്റെ മനസ്സുമായി കേരളത്തെ വന്ധ്യംകരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍ യൂട്ടിലിറ്റേറിയന്‍ മനസ്സുള്ളവരാണെന്ന് വ്യക്തം. മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ ഫ്രെഡറിക് എംഗല്‍സ് പറഞ്ഞതേ നിയോ മാല്‍ത്തൂസിയന്‍മാ രോടും നമുക്ക് പറയാനുള്ളൂ. 'നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കുകയെന്നും ലോകപൗരത്വമെന്നുമെല്ലാമുള്ള അതിസുന്ദര മായ ആശയങ്ങളെ തകര്‍ക്കാന്‍ പര്യാപ്തമായ നിരാശാജനകമായ വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന, ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രാകൃതവും കാടത്തം നിറഞ്ഞതുമായ സിദ്ധാന്തം' എന്നാണ് മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെ എംഗല്‍സ് തന്റെ ഔട്ട്‌ലൈ ന്‍സ് ഓഫ് എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കല്‍ എക്കോണമി എന്ന പ്രബന്ധത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'അര്‍ഹതയുള്ളതിന്റെ അതി ജീവനം' എന്ന സിദ്ധാന്തത്തെ ന്യായീകരിക്കാനായി ചാള്‍സ് ഡാര്‍വിനും നിയോഡാര്‍വിനിസ്റ്റായ ആല്‍ഫ്രഡ് റസ്സല്‍ വാലസും കൂട്ടുപിടി ച്ചതും 'രക്തശുദ്ധിയും പാരമ്പര്യമഹിമയുമുള്ള ആര്യന്‍മാരുടെ ആധിപത്യം' എന്ന ആശയത്തെ സാധൂകരിക്കാനായി അഡോള്‍ഫ് ഹിറ്റ് ലര്‍ ഉപയോഗിച്ചതും മാല്‍ത്തൂസിന്റെ സിദ്ധാന്തത്തെയായിരുന്നുവെന്ന വസ്തുത 'കാടന്‍ സിദ്ധാന്ത'മെന്ന് എംഗല്‍സിന്റെ വിശേഷണത്തെ ന്യായീകരിക്കുന്നുണ്ട്.
മാല്‍ത്തൂസിയന്‍ കാഴ്ചപ്പാടുകള്‍ അബദ്ധമാണെന്ന വസ്തുത മനസ്സിലാക്കാന്‍ അദ്ദേഹത്തിനു ശേഷമുള്ള ലോകക്രമത്തെക്കുറിച്ച് പഠിച്ചാ ല്‍ മാത്രംമതി. 1798ല്‍ മാല്‍ത്തൂസ് തന്റെ പുസ്തമെഴുതുമ്പോള്‍ അന്നത്തെ ലോകജനസംഖ്യ 90 കോടിയോളമായിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് അത് എഴുനൂറ് കോടിയോളമായി. മാല്‍ത്തൂസിന്റെ വീക്ഷണങ്ങള്‍ ശരിയായിരുന്നെങ്കില്‍ ഇന്ന് ലോകം തന്നെ നിലനില്‍ക്കുമായി രുന്നില്ല. പട്ടിണി, ക്ഷാമം, തൊഴിലില്ലായ്മ, രോഗങ്ങള്‍ എന്നിവയില്‍ മാനവരാശി തകര്‍ന്നുപോകുമായിരുന്നു. മാല്‍ത്തൂസ് പുസ്തകമെഴു തിയ രണ്ടു നൂറ്റാണ്ടിനു മുമ്പുള്ളതിനേക്കാള്‍ എട്ടിരട്ടി മനുഷ്യരുണ്ട് ഇന്ന് ഭൂമിയില്‍. ഈ രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് ക്ഷാമമാണോ ക്ഷേമ മാണോ മനുഷ്യരാശിക്കുണ്ടായത്? ഉത്തരം ക്ഷേമമെന്നു തന്നെയാണ്. ജനസംഖ്യാ വര്‍ധനവ് ക്ഷാമത്തിലേക്കല്ല, ക്ഷേമത്തിലേക്കാണ് മനു ഷ്യരെ നയിക്കുകയെന്ന വസ്തുതയ്ക്ക് വേറെ തെളിവുകളൊന്നും വേണ്ട. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? മാല്‍ത്തൂസിന്റെ കണ ക്കുകള്‍ തെറ്റായതു കൊണ്ടാണോ? അല്ല. അദ്ദേഹത്തിന്റെ കണക്കുകള്‍ ശരിയായിരുന്നു; പക്ഷെ, പ്രസ്തുത കണക്കുകളും നിഗമനങ്ങളുമെ ല്ലാം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സാഹചര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിലുള്ളവയായിരുന്നു. അതിനുശേഷം വമ്പിച്ച വൈജ്ഞാനികമുന്നേറ്റങ്ങളും സാങ്കേതിക വിപ്ലവങ്ങളുമുണ്ടായി. പ്രസ്തുത വിപ്ലവങ്ങളുടെ അനന്തരഫലമായി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. ഈ മുന്നേറ്റങ്ങളൊന്നും യാദൃച്ഛികമായി ഉണ്ടായതല്ല. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായാണ് ശാസ്ത്രപുരോഗതിയും സാങ്കേതികമുന്നേറ്റങ്ങളുമെല്ലാം ഉണ്ടാകുന്നത്. മനുഷ്യരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവര്‍ക്ക് ജീവിക്കുവാ നുള്ള വക കണ്ടെത്തുവാനുള്ള അറിവും വിദ്യയും പടച്ചവന്‍ പ്രദാനം ചെയ്യും. ദാരിദ്ര്യഭയത്താല്‍ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞിരുന്ന അജ്ഞാനകാലത്തെ അറബികളോടായി ക്വുര്‍ആന്‍ പറഞ്ഞത് തന്നെയാണ് വിജ്ഞാനഭാരത്തിന്റെ അഹങ്കാരത്താല്‍ വരും തലമുറയെ വെട്ടിമിനുക്കാന്‍ തത്രപ്പെടുന്ന ആധുനികരെയും നമുക്ക് തെര്യപ്പെടുത്താനുള്ളത്. ''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാ കുന്നു.''(17:31)
''തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.'' (51:58)
മാല്‍ത്തൂസിന്റെ പാത പിന്‍തുടര്‍ന്നു കൊണ്ട് 1968ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ പോള്‍ ആര്‍ എല്‍റിച്ചും ഭാര്യ ആന്‍ എച്ച് എല്‍ റിച്ചും കൂടി എഴുതിയ പോപ്പുലേഷന്‍ ബോംബ് എന്ന ഗ്രന്ഥം. കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് നടത്തിയ പ്രവചനങ്ങളെല്ലാം മിഥ്യയായിരു ന്നുവെന്ന് കാലം തെളിയിക്കുകയുണ്ടായി. 1985 ആകുമ്പോഴേക്ക് ലോകമാകെ ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പാശ്ചാത്യരാജ്യങ്ങളില്‍ പലതും മരുഭൂമിയായിത്തീരുമെന്നും ശരാശരി ആയുര്‍ദൈര്‍ഘ്യം 42 ആയി കുറയുമെന്നുമെല്ലാമായിരുന്നു പ്രവച നങ്ങള്‍! ഇതു നടത്തിയ 1968നേക്കാള്‍ 1985 ആയപ്പോഴേക്ക് മനുഷ്യരുടെ ക്ഷേമാവസ്ഥയില്‍ മെച്ചമുണ്ടാവുക മാത്രമാണുണ്ടായത്. എല്‍റിച്ചി ന്റെ പ്രവചനങ്ങളെപ്പോലെത്തന്നെയാണ് കേരളീയസമൂഹത്തിലെ ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് കണക്കുകള്‍ നിരത്തി മലയാളികളെ ഭയപ്പെടുത്തുന്ന നിയമജ്ഞരുടെ രേഖകളുടെ സ്ഥിതിയുമെന്നതാണ് വാസ്തവം. അവരുടെ ഉപദേശം സ്വീകരിച്ച് കേരളീയ സമൂഹത്തില്‍ ജനസംഖ്യ കുറയ്ക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ നമ്മുടെ പ്രധാനപ്പെട്ട സമ്പത്തായ മാനവവിഭവ ശേഷിയുടെ കടയ്ക്കായിരിക്കും അവര്‍ കത്തിവെക്കുന്നത്. തൊഴിലില്ലായ്മക്കും അതുമൂലമുണ്ടാകുന്ന ക്ഷാമത്തിനും സാമ്പത്തിക പ്രതിസ ന്ധിക്കുമായിരിക്കും അത്തരം നടപടികള്‍ നിമിത്തമാവുക.
ജനസംഖ്യാ വര്‍ധനവ് ഒരു വലിയ പ്രശ്‌നമാണെന്ന് വാദിക്കുന്നവരുടെ ന്യായങ്ങളും അവയ്ക്കുള്ള പ്രതികരണങ്ങളുമാണ് താഴെ.
ഒന്ന്: ജനസംഖ്യാ വര്‍ധനവ് മൂലം ഭക്ഷ്യക്ഷാമമുണ്ടാവും
കണക്കുകള്‍ ഈ ന്യായം ശരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും വസ്തുത മറിച്ചാണ്. 1998ല്‍ പ്രസിദ്ധീകരിക്കപ്പെട്ട യു.എന്‍. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ടസ് നോക്കുക. 1830ലെ ജനസംഖ്യ 100 കോടിയും 1930ലേത് 200 കോടിയും 1960ലേത് 300 കോടിയും 1975ലേത് 400 കോടിയും 1987ലേത് 500 കോടിയും 1999ലേത് 600 കോടിയുമാണെന്ന് പ്രസ്തുത രേഖ വ്യക്തമാക്കുന്നു. അതേ വര്‍ഷത്തെ യു.എന്‍.ഡി. പി. ഹ്യൂമണ്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് പരിശോധിക്കുക. 1950ല്‍ 252 കോടി ജനസംഖ്യയുണ്ടായിരുന്ന സമയത്ത് ഭൂമിയിലെ ഭക്ഷ്യധാന്യ ഉല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നുവെന്നും 1990ല്‍ 520 കോടിയായി ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ഉല്‍പാദനം 180 കോടിയായിത്തീരുന്നു വെന്നും പ്രസ്തുത രേഖ വ്യക്തമാക്കുന്നു. ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യഉല്‍പാദനം മൂന്നിരട്ടിയായിത്തീര്‍ന്നുവെന്ന് സാരം. എല്ലാവ ര്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്നുവെങ്കില്‍ 1950ല്‍ ഓരോരുത്തര്‍ക്കും ലഭിച്ച ധാന്യ ങ്ങളേക്കാള്‍ ഒന്നരയിരട്ടി ലഭിക്കുമായിരുന്നു ഇരട്ടി ജനസംഖ്യയായിത്തീര്‍ന്ന 1990ല്‍ എന്നാണിത് വ്യക്തമാക്കുന്നത്. ജനസംഖ്യാവര്‍ധനവു മൂലം ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് കണക്കാക്കുന്നവര്‍ മാനവവിഭവശേഷിയുടെ അനന്തമായ സാധ്യതകള്‍ വേണ്ട രൂപത്തില്‍ പരിഗണിക്കാത്തതു കൊണ്ടാണ് അവര്‍ക്ക് തെറ്റുപറ്റുന്നത്. ''നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്''(17:31) എന്ന ദൈവികവാഗ്ദാനം തന്നെയാണ് ശരി!
രണ്ട്: ജനസംഖ്യാ വര്‍ധനവുണ്ടാവുമ്പോള്‍ രോഗങ്ങള്‍ വര്‍ധിക്കുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യും
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് മാന്‍പവര്‍ റിസര്‍ച്ച് ഹ്യൂമണ്‍ റിസോഴ്‌സസ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയെയും ആയു ര്‍ദൈര്‍ഘ്യത്തെയും കുറിച്ച കണക്കുകള്‍ പരിശോധിക്കുക. 1901ല്‍ ജനസംഖ്യ 23.8 കോടിയായിരുന്നപ്പോള്‍ ഇന്ത്യക്കാരുടെ ശരാശരി ആയു ര്‍ദൈര്‍ഘ്യം 24 വയസ്സായിരുന്നുവെങ്കില്‍ 1941ല്‍ ജനസംഖ്യ 31.9 കോടിയായപ്പോള്‍ ആയുര്‍ദൈര്‍ഘ്യം 31 വയസ്സും 1981ല്‍ 68.3 കോടിയായ പ്പോള്‍ 55 വയസ്സും 2004ല്‍ 102 കോടിയായപ്പോള്‍ 62 വയസ്സുമായിത്തീര്‍ന്നുവെന്നാണ് പ്രസ്തുത രേഖ വ്യക്തമാക്കുന്നത്. ജനസംഖ്യ വര്‍ധി ക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിതനിലവാരം വര്‍ധിക്കുകയും അതുവഴി ആരോഗ്യം കൂടുകയും രോഗങ്ങള്‍ കുറയുകയും രോഗങ്ങ ള്‍ കാരണമുള്ള കുട്ടികളുടെയും യുവാക്കളുടെയും മരണനിരക്ക് കുറയുകയും ചെയ്യുന്നതുകൊണ്ടാണല്ലോ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നത്. ജനസംഖ്യാവര്‍ധനവു വഴി രോഗങ്ങള്‍ കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയുമാണ് ചെയ്യുകയെന്നര്‍ഥം.
മൂന്ന്: ജനസംഖ്യാവര്‍ധനവുവഴി ജനസാന്ദ്രത വര്‍ധിക്കുകയും അതുവഴി പ്രതിശീര്‍ഷ വരുമാനം കുറയുകയും ചെയ്യും
ജനസംഖ്യാവര്‍ധനവുവഴി ജനസാന്ദ്രത വര്‍ധിക്കുമെന്നത് ശരിയാണ്. എന്നാല്‍ ജനസാന്ദ്രത വര്‍ധിക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനം കുറയു കയല്ല കൂടുകയാണ് ചെയ്യുക. പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ’പ്രസിദ്ധീകരിച്ച 2002ലെ ലോക ജനസംഖ്യയെക്കുറിച്ച വിവരപ്പട്ടിക പരി ശോധിക്കുക. ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ രാജ്യങ്ങളാണ് കോംഗോ, സോമാലിയ, മാലി, നൈജര്‍, ഡാബിയ എന്നിവ. 2002 ലെ കണക്കുകള്‍ പ്രകാരം ഇത് യഥാക്രമം 9, 12,9, 9, 13 എന്നിങ്ങനെയാണ്. അവിടുത്തെ പ്രതിശീര്‍ഷ വരുമാനമാകട്ടെ യഥാക്രമം 570, 600, 780, 740, 750 ഡോളറുകളാണ്. ജനസാന്ദ്രത ഏറ്റവുമധികമുള്ള മകാഒ, മൊണാകോ, സിംഗപ്പൂര്‍, ഹോംഗ്‌കോങ്ങ് എന്നിവയിലെ പ്രതിശീര്‍ഷ വരുമാനം വളരെ കൂടുതലാണ്. ഉദാഹരണത്തിന് ജനസാന്ദ്രത 6815 രേഖപ്പെടുത്തിയ സിംഗപ്പൂരിന്റെ പ്രതിശീര്‍ഷ വരുമാനം 24910 ഡോള റുകളാണ്. ജനസംഖ്യാവര്‍ധനവിനനുസരിച്ച് ഉല്‍പാദനക്ഷമത വര്‍ധിക്കുകയും അതുവഴി പ്രതിശീര്‍ഷവരുമാനം വര്‍ധിക്കുകയും ചെയ്യു മെന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. 2002ലെ കണക്കുകള്‍ പ്രകാരം ജനസാന്ദ്രത 25806 ആയ മകാഒയില്‍ ഒരാള്‍ക്ക് ശരാശരി ഒരു സെന്റ് ഭൂമിയാണ് ലഭിക്കുന്നതെങ്കിലും ഒരു ചതുരശ്ര കിലോമീറ്ററില്‍ നിന്ന് ശരാശരി 46,94,19,355 ഡോളര്‍ വരുമാനം ലഭിക്കും. എന്നാല്‍ ജനസാന്ദ്രത രണ്ടായ മംഗോളിയയില്‍ ഒരാള്‍ക്ക് ശരാശരി 123.5 ഏക്കര്‍ ഭൂമി ലഭിക്കുന്നുണ്ടെങ്കിലും ഒരു ചതുരശ്ര കിലോമീറ്റലിലെ വരുമാ നം 2699 ഡോളര്‍ മാത്രമാണ്. ജനസാന്ദ്രത വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പാദനക്ഷമതയും അതുവഴി പ്രതിശീര്‍ഷ വരുമാനവും വര്‍ധിക്കു മെന്നു തന്നെയാണ് ഇതിന്നര്‍ഥം. ജനസംഖ്യ കുറയ്ക്കുവാനല്ല വര്‍ധിപ്പിക്കുവാനാണ് ക്ഷേമരാഷ്ട്രം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവര്‍ പരിശ്ര മിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
നാല്: ജനസംഖ്യാവര്‍ധനവ് വഴി തൊഴിലില്ലായ്മ വര്‍ധിക്കും
2011ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നാട് വലുപ്പത്തില്‍ വത്തിക്കാനിന് നേരെ മുകളില്‍ നില്‍ക്കുന്ന മൊണാ കോയാണെന്ന് ആ രാജ്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. 1.98 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മൊണാ കോയിലെ ഇന്നത്തെ ആകെ ജനസംഖ്യ 35,986 ആണ്. പ്രതിശീര്‍ഷ ജി.ഡി.പി 1,51,630 ഡോളറും ആയുര്‍ദൈര്‍ഘ്യം 90 വയസ്സുമായ അവിടെ തൊഴിലില്ലായ്മയെന്ന പ്രശ്‌നം തന്നെയില്ല. ജനസാന്ദ്രതയില്‍ മൊണാകോക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. 2011 ജൂണി ലെ കണക്കുകള്‍ പ്രകാരം 51.8 ലക്ഷം പേരാണ് 704 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സിംഗപ്പൂരിലുള്ളത്. അവിടെയും തൊഴിലില്ലാ യ്മ വളരെ കുറവാണ്. ചൈനക്ക് കീഴിലുള്ള പ്രത്യേക ഭരണപ്രദേശമായ മകാഒയാണ് ജനസാന്ദ്രത ഏറ്റവുമധികമുള്ള പട്ടണം. പുതിയ കണക്കുകള്‍ പ്രകാരം അവിടെ ഒരു ചതുരശ്ര കിേലാമീറ്റര്‍ 18428 പേര്‍ താമസിക്കുന്നുണ്ട്. അവിടെയും തൊഴിലില്ലായ്മ തീരെയില്ലെന്നാണ് ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നത്.
സമ്പത്തുണ്ടാക്കുന്നത് മാനവവിഭവശേഷിയാണെന്നും ജനങ്ങളുടെ എണ്ണം കൂടുമ്പോഴാണ് പുരോഗതിയും ക്ഷേമവുമുണ്ടാകുന്നത് എന്നുമു ള്ള വസ്തുതകളാണ് നാം കണ്ടത്. ഇതു തിരിച്ചറിയുന്നവരാണ് ഒന്നാം ലോകത്തിലെ സാമ്പത്തികവിദഗ്ദരും രാഷ്ട്രനായകരുമെല്ലാം. ജനസം ഖ്യാ വര്‍ധനവ് ത്വരിതപ്പെടുത്തുവാന്‍ 5300 കോടി ഡോളര്‍ ചെലവഴിച്ചതായും ഇനിയും കൂടുതല്‍ ശക്തമായി ആ നയവുമായി മുന്നോട്ട് പോകുമെന്നും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചത് ഇത്രയടുത്താണല്ലോ. അമേരിക്കയിലെ 'നാഷണല്‍ ഫാദര്‍ ഹുഡ് ഇനീഷ്യേറ്റീവ്' നല്‍കുന്ന 'ഫാദര്‍ ഹുഡ് അവാര്‍ഡ്' കൂടുതല്‍ കുട്ടികളുണ്ടാവുന്നതിനെ പ്രോല്‍സാഹിപ്പിക്കുക കൂടി ലക്ഷ്യമാക്കിക്കൊണ്ടു ള്ളതാണ്. ആരും തിരിഞ്ഞു നോക്കാനില്ലായിരുന്ന സിംഗപ്പൂര്‍ വളര്‍ന്നു വികസിച്ചതു തന്നെ അതിലെ ജനസംഖ്യ വര്‍ധിച്ചപ്പോഴായിരുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ ജനസംഖ്യാനിയന്ത്രണത്തിനു വേണ്ടി ന്യായങ്ങള്‍ നിരത്തുന്നവര്‍ ഒന്നാംകിട രാജ്യങ്ങളിലെ ജനസംഖ്യ വര്‍ധിപ്പി ക്കുവാനുള്ള ശ്രമത്തെക്കുറിച്ച് നിശബ്ദമാവുന്നതെന്തു കൊണ്ടാണ്? പിന്നാക്ക രാജ്യങ്ങളിലെ തങ്ങളുടെ അധിശത്വം തുടരുന്നതിനുവേണ്ടി യുള്ള തന്ത്രങ്ങളിലൊന്നാണ് സാമ്രാജ്യത്വത്തിന്റെ ജനപ്പെരുപ്പ പ്രചരണമെന്നാണ് മനസ്സിലാവുന്നത്. മാനവവിഭവശേഷിയില്‍ മുന്നില്‍ നില്‍ ക്കുന്നവരും ഉല്‍പാദനക്ഷമമായ ഭൂമി കൈവശമുള്ളവരുമായ മൂന്നാം ലോകരാഷ്ട്രങ്ങള്‍ ജനസംഖ്യാവര്‍ധനവു മൂലം ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കൂടി വളര്‍ന്നു മുന്നേറിയാല്‍ സാമ്രാജ്യത്വത്തിന്റെ നുകക്കീഴില്‍ നിന്ന് അവര്‍ സ്വതന്ത്രരാവുമോയെന്നു ആശങ്കയായിരിക്കാം ജനസംഖ്യാ വിസ്‌ഫോടനത്തെക്കുറിച്ച് മിഥ്യാഭീതി സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മാനവവിഭവശേഷിയെ സൃഷ്ടിപരമായി നോക്കിക്കാണുകയും അതിന്റെ ആസൂത്രണത്തിലൂടെ ജനോപകാരപ്രദമായ പദ്ധതികള്‍ ആവി ഷ്‌കരിക്കുകയും ചെയ്യാനാണ് സര്‍ക്കാരുകള്‍ പരിശ്രമിക്കേണ്ടത്. ജനകീയാസൂത്രണം അന്വര്‍ഥമാവുക അത്തരം പരിശ്രമങ്ങളുണ്ടാകു മ്പോഴാണ്. സര്‍ക്കാരുകളുടെ പ്രാഥമിക ധര്‍മമാണത്. അത് വിസ്മരിച്ചുകൊണ്ട് ജനസംഖ്യാവര്‍ധനയാണ് നാം നേരിടുന്ന പ്രധാന പ്രശ്‌നമെ ന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മിതിക്ക് ഉതകുകയില്ലെന്നുറപ്പാണ്; വ്യക്തികളുടെ എണ്ണക്കൂടുതല്‍ സമൂഹ ത്തിന് നന്മ മാത്രമെയുണ്ടാക്കൂവെന്ന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ സുഖാസ്വാദനങ്ങള്‍ മാത്രമാണ് ജീവിധധര്‍മമെന്ന കാഴ്ചപ്പാടില്‍ നിന്ന് സ്വതന്ത്രരാവാന്‍ കഴിയണം. മനുഷ്യരെ, അവര്‍ തന്റെ വിഭവത്തില്‍ പങ്കുപറ്റുമെന്നതിനാല്‍ ശത്രുക്കളായിക്കാണുന്ന ജീവിതവീക്ഷണ ത്തിന് സമൂഹത്തിന് സ്വസ്ഥത നല്‍കുന്ന ജീവിതക്രമം പ്രദാനം ചെയ്യാനാവില്ല. ജനസംഖ്യാ വിസ്‌ഫോടനത്തെപ്പറ്റി വേവലാതിപ്പെടുന്നവര്‍ തന്നെയാണ് കന്നുകാലികളുടെയും ഇറച്ചിക്കോഴികളുടെയും പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ജനിതകവിദ്യകളെപ്പറ്റി വാചാലരാവുന്നത്. ആടിനും പശുവിനും കോഴിക്കും നല്‍കാവുന്നതിലേറെ നമ്മുടെ ഭൂമിക്കും ആവാസവ്യവസ്ഥക്കും ആവശ്യമായ കാര്യ ങ്ങള്‍ നല്‍കാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. അവനാണ് സമ്പത്തിന്റെ ഉല്‍പാദകന്‍. അവനെ കേവലമൊരു ഉപഭോഗി മാത്രമായി കാണു ന്നതുകൊണ്ടാണ് മനുഷ്യരുടെ എണ്ണം കുറക്കുന്നതു വഴിയാണ് പുരോഗതിയുണ്ടാവുകയെന്ന മിഥ്യാധാരണയുണ്ടാവുന്നത്. പരമാവധി പേര്‍ ജീവിച്ചിരിക്കുന്നത് ഭൂമിക്ക് ഗുണം മാത്രമെ ചെയ്യൂ. അതുകൊണ്ടാണ് ജനങ്ങളുടെ എണ്ണപെരുപ്പത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധക്വുര്‍ആനും കൂടുതല്‍ പ്രസവിക്കുന്നവളെ ഇണയായി സ്വീകരിക്കുവാന്‍ മുഹമ്മദ് നബി(സ)യും നിര്‍ദേശിച്ചത്. ദാരിദ്രത്തിന്റെ ഇല്ലാത്ത കണക്കുകള്‍ നിരത്തി സന്താനനിയന്ത്രണത്തിന്റെ യുക്തിയെപ്പറ്റി വാചാലരാവുന്നവരോട് ക്വുര്‍ആന്‍ പറഞ്ഞതുതന്നെയാണ് നമുക്ക് ആവര്‍ത്തിക്കുവാനുള്ളത്. ''പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കു കയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപു ലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.'' (2:268)
അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന സൂക്തങ്ങളൊന്നുംതന്നെ ഖുര്‍ആനിലില്ല. മാത്രവുമല്ല. അമുസ്‌ലിംകള്‍ ആരാധിക്കുന്ന വസ്തുക്കളെ അവഹേളിക്കരുതെന്നാണ് ഖുര്‍ആനിന്റെ അനുശാസന: ”അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (16:108).
ഏകദൈവാരാധനയിലധിഷ്ഠിതമായ ഇസ്‌ലാം സൃഷ്ടിപൂജയെ വെറുക്കുന്നുവെന്നത് നേരാണ്. അതുകൊണ്ടുതന്നെ സൃഷ്ടിപൂജയുടെ നിരര്‍ഥകതയെ വെളിപ്പെടുത്തുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയെല്ലാം മനുഷ്യബുദ്ധിയെ തൊട്ടുണര്‍ത്തുന്നവയാണ്. സൃഷ്ടിപൂജയുടെ അധമത്വത്തില്‍നിന്ന് മാനവ സമുദായത്തെ മോചിപ്പിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ആരാധനാ മൂര്‍ത്തികളെ നശിപ്പിച്ചതുകൊണ്ട് മനുഷ്യരാശി സൃഷ്ടിപൂജയില്‍നിന്ന് കരകയറുമെന്ന മൂഢധാരണയൊന്നും ഇസ്‌ലാമിനില്ല. . അതുകൊണ്ടുതന്നെ ഇസ്‌ലാം നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കല്ലുകളാലും മറ്റും നിര്‍മിക്കപ്പെട്ട ആരാധനാമൂര്‍ത്തികളെയല്ല, മനുഷ്യ മനസ്സുകളില്‍ കൊത്തിവെക്കപ്പെട്ട വിഗ്രഹങ്ങളെയാണ്. ഈ വിഗ്രഹ ധ്വംസനത്തിന് ശക്തി പ്രയോഗിക്കുകയല്ല, യുക്തിയെ പ്രവര്‍ത്തനക്ഷമമാക്കുകയാണ് വേണ്ടതെന്ന് അല്ലാഹുവിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇസ്‌ലാം ചെയ്യുന്നത് വിഗ്രഹാരാധനക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയാണ്.
നജ്‌റാനിലെ ക്രൈസ്തവരുമായി പ്രവാചകനുണ്ടാക്കിയ കരാറില്‍നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. അതില്‍ നമുക്കിങ്ങനെ വായിക്കാം: ‘നജ്‌റാനിലെ ക്രൈസ്തവര്‍ക്കും അവരോടൊപ്പം ജീവിക്കുന്നവര്‍ക്കും അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവക്കും അവരില്‍ സന്നിഹിതരായവര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ നിവേദക സംഘങ്ങള്‍ക്കും കുരിശ്, ക്രൈസ്തവ ദേവാലയം തുടങ്ങിയ മത ചിഹ്‌നങ്ങള്‍ക്കും അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദിന്റെ സംരക്ഷണ ബാധ്യതയുമുണ്ട്. ഇവയുടെ നിലവിലുള്ള അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തുന്നതല്ല. അവരുടെ പുരോഹിതനോ സന്യാസിയോ പരിപാലകനോ തല്‍സഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയോ അവരുടെ ഏതെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ ഏതെങ്കിലും മതചിഹ്‌നങ്ങള്‍ മാറ്റപ്പെടുകയോ ഇല്ല‘.
പ്രവാചകനുശേഷം ഖലീഫമാരും അവര്‍ക്കുശേഷം വന്ന മുസ്‌ലിം ഭരണാധികാരികളുമെല്ലാം അന്യമതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്ര്യമനുവദിച്ചിരുന്നതായി അക്കാലത്തെ രേഖകളില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.
എന്നാല്‍ ഒരു രാഷ്ട്രം പൂര്‍ണമായി ഇസ്‌ലാമികമായിത്തീരുകയും വിഗ്രഹാരാധകരായി ആരും തന്നെ ഇല്ലാത്ത അവസ്ഥ സംജാതമാകുകയും ചെയ്ത സാഹചര്യത്തിൽ ദുഷിച്ച ബഹുദൈവാരാധനയിലേക്ക് മനുഷ്യരെ തിരിച്ചുവിടുന്ന വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും നശിപ്പിക്കാന്‍ പ്രവാചകന്‍ (ﷺ)കല്‍പിച്ചതായി കാണുവാന്‍ കഴിയും. രാഷ്ട്രം ഇസ്‌ലാമികവും ജനങ്ങൾ ഏകദൈവാരാധകരും ആയതിനു ശേഷമുള്ള നടപടികളിലൊന്നാണിത്. ഒരു ബഹുമതസമൂഹത്തില്‍ മുസ്‌ലിം സ്വീകരിക്കേണ്ട നടപടിയല്ലെന്നര്‍ത്ഥം.
അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്ന് അനുശാസിക്കുന്ന ഒരു വചനം പോലും ഖുര്‍ആനിലില്ല. നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന ആശയത്തോടുതന്നെ ഖുര്‍ആന്‍ യോജിക്കുന്നില്ല.
ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം എന്ന് പറയാം. സ്രഷ്ടാവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുകയെന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റമുണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ഖുര്‍ആനിന്റെ വീക്ഷണം. അതുകൊണ്ടുത ന്നെ നിര്‍ബന്ധിച്ച് ഒരാളെയും മതത്തില്‍ കൂട്ടുന്നതിനോട് അത് യോജിക്കുന്നില്ല. സത്യവിശ്വാസത്തിലേക്ക് കടന്നുവരുന്നതിനായി സ്വന്തം സമുദായത്തെ ഉല്‍ബോധിപ്പിക്കുന്നതിനുവേണ്ടി കഠിനാധ്വാനം ചെയ്ത പ്രവാചകന് (ﷺ) സത്യനിഷേധികളുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മനസ്സിലായപ്പോള്‍ ഉണ്ടായ മനോവ്യഥയെ ചോദ്യം ചെയ്തുകൊണ്ട്ഖുര്‍ആന്‍ പറയുന്നത് കാണുക: ”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? (10:99).
സത്യമതപ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്മാരില്‍ നിക്ഷിപ്തമായിരുന്ന ബാധ്യത മതപ്രചാരണം മാത്രമായിരുന്നുവെന്നും നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നില്ലെന്നുമുള്ള വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ”എന്നാല്‍ ദൈവദൂതന്മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലതെ വല്ല ബാധ്യതയുമുണ്ടോ?” (16:36).
”ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്റെ മേല്‍ പ്രബോധനബാധ്യത മാത്രമേയുള്ളൂ‘ (വി.ഖു 42:48).
സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയല്ലാതെ അവരെ നിര്‍ബന്ധിച്ച് മാറ്റുന്നതിനുവേണ്ടി പ്രവാചകന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് ഖുര്‍ആന്‍ അദ്ദേഹത്തോട് ആവര്‍ത്തിച്ചു പറയുന്നുണ്ട്”. പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ളതാവുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ” (18:29).
”അതിനാല്‍ (നബിയേ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല” (88:21,22)
ചുരുക്കത്തില്‍ പ്രവാചകന്മാരെല്ലാം സത്യമതപ്രബോധകര്‍ മാത്രമായിരുന്നു. അന്തിമ പ്രവാചകനും തഥൈവ. ജനങ്ങളുടെ മുമ്പില്‍ സത്യമേതെന്ന് തുറന്നു കാണിക്കേണ്ട ഉത്തരവാദിത്തം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അന്തിമ പ്രവാചകനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട സത്യമതത്തിന്റെ പ്രചാരണം ഉത്തരവാദിത്തമായി ഏല്‍പിക്കപ്പെട്ട സത്യവിശ്വാസികളുടെ ബാധ്യതയും ഇതുമാത്രമാണ്. അസത്യത്തില്‍നിന്ന് സത്യത്തെ വേര്‍തിരിച്ച് മനസ്സിലാക്കിക്കൊടുക്കുകയെന്ന ബാധ്യത മാത്രം. മതത്തില്‍ നിര്‍ബന്ധിച്ച് ആളെ ചേര്‍ക്കുന്നതിന് ഖുര്‍ആന്‍ ആരോടും ആവശ്യപ്പെടുന്നില്ലെന്നു മാത്രമല്ല, നിര്‍ബന്ധ മതപരിവര്‍ത്തനം ശരിയല്ലെന്ന നിലപാട് അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേയില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു” (2:256).
ക്രൂരവും രക്തരൂക്ഷിതവുമാണല്ലോ യുദ്ധങ്ങളെല്ലാം. മാനവികതയുടെ മതമാണെന്ന് അവകാശപ്പെടുന്ന ഇസ്‌ലാം യുദ്ധം അനുവദിച്ചത് അതിന്റെ ഈ അവകാശവാദം പൊള്ളയാണെന്നല്ലേ വ്യക്തമാക്കുന്നത്?
യുദ്ധം എക്കാലത്തുമുണ്ടായിരുന്നു. മാനവ സംസ്‌കാരത്തിന്റെ ആദ്യകാലം മുതല്‍ അത് നിലനിന്നിരുന്നു. യുദ്ധം നിലനിന്നിരുന്ന സമൂഹങ്ങളിലേക്കാണ് ദൈവിക മാര്‍ഗദര്‍ശനങ്ങള്‍ക്കനുസരിച്ച് പ്രസ്തുത സമൂഹങ്ങളിലെ ജനങ്ങളെ നയിക്കുവാനായി പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. മനുഷ്യരെ നേരായ പാതയിലൂടെ നയിക്കാന്‍ ശ്രമിച്ച ദൈവദൂതന്‍മാര്‍ യുദ്ധരംഗത്തേക്കും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കണം. അക്രമത്തിന്റെയും അധര്‍മത്തിന്റെയും കറ പുരളാതെ യുദ്ധരംഗത്തെ നിലനിര്‍ത്താനാവശ്യമായ, അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം നടന്ന യുദ്ധങ്ങള്‍ വഴി നന്മ പുലരുകയും തിന്മ തകരുകയും ചെയ്തിരിക്കണം. സ്വന്തം നാടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട ഇസ്രാഈല്യര്‍ യുദ്ധം ചെയ്തു വിജയിക്കുകയും അങ്ങനെ അത് ദാവൂദിന്റെ രാജാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവം ക്വുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. (2:246)
സ്വന്തം താമസസ്ഥലത്ത് നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും പുറത്താക്കപ്പെട്ട ഇസ്രാഈല്യർ യുദ്ധം ചെയ്തപ്പോൾ അവര്‍ക്ക് ദൈവിക സഹായം ഉണ്ടായി എന്നും പ്രാര്‍ത്ഥനയോടു കൂടി അവര്‍ യുദ്ധത്തിനിറങ്ങിയപ്പോൾ അഹങ്കാരിയായ ജാലൂത്തിനെ വധിക്കാന്‍ കഴിഞ്ഞുവെന്നും ഖുർആൻ പറയുന്നുണ്ട്. (2:250,251) താലൂത്തിന്റെ നേതൃത്വത്തില്‍ ജാലൂത്തിനെതിരെ നടന്ന യുദ്ധത്തെയും അതില്‍വെച്ച് ദാവീദ് ജാലൂത്തിനെ വധിച്ചതിനെയും അങ്ങനെ അദ്ദേഹം ഇസ്രാഈല്യരുടെ രാജാവായിത്തീര്‍ന്നതിനെയും പറ്റി പരാമര്‍ശിച്ചുകൊണ്ട് ഈ വിഷയം അല്ലാഹു അവസാനിപ്പിക്കുന്നത് ‘മനുഷ്യരില്‍ ചിലരെ ചിലര്‍മ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ’ എന്ന് പ്രസ്താവിച്ചുകൊണ്ടാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മുഹമ്മദ് നബി(സ)ക്ക് യുദ്ധാനുമതി നല്‍കിക്കൊണ്ടുള്ള ആദ്യ കല്‍പനയിലും ‘മനുഷ്യരില്‍ ചിലരെ മറ്റു മനുഷ്യരെക്കൊണ്ട് തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു’ (22:40) എന്ന് പറയുന്നതായി കാണാം.
പ്രവാചകന്‍മാരിലൂടെ പഠിപ്പിക്കപ്പെട്ട യുദ്ധങ്ങളുടെ ലക്ഷ്യം മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് തടഞ്ഞുനിര്‍ത്തിക്കൊണ്ട് അവര്‍ നടത്തുന്ന മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതിവരുത്തി ഭൂമിയെ കുഴപ്പത്തില്‍നിന്ന് സംരക്ഷിക്കുവാനും ആരാധനാ സ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും സ്ഥാപിച്ചെടുക്കുകയുമായിരുന്നുവെന്നാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. യുദ്ധം ചെയ്ത പ്രവാചകന്‍മാരെല്ലാം ഈയൊരു ലക്ഷ്യത്തിനുവേണ്ടി തന്നെയായിരിക്കണം ആയുധമെടുത്തത്. പ്രവാചകന്‍മാര്‍ അതിക്രമകാരികളോ പീഡകരോ ആയിരുന്നില്ല, മനുഷ്യരുടെ വിമോചകരായിരുന്നു. അവര്‍ ചെയ്ത യുദ്ധങ്ങളെല്ലാം, അതുകൊണ്ട് തന്നെ മനുഷ്യരെ പീഡനങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. മുഹമ്മദ് നബി (സ) നയിച്ച യുദ്ധങ്ങളെടുത്ത് പരിശോധിച്ചാൽ നമുക്ക് കാണാനാവുക മനുഷ്യവിമോചനമെന്ന ഈ ഉന്നത ലക്ഷ്യമായിരുന്നു; ആളുകളെ കൂട്ടക്കൊല ചെയ്യാനോ സാമ്രാജ്യം സ്ഥാപിക്കുവാനോ വേണ്ടിയുള്ളതായിരുന്നില്ല പ്രസ്തുത യുദ്ധങ്ങളൊന്നുമെന്ന വസ്തുത സത്യസന്ധമായി ചരിത്രം പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടും.
പ്രവാചകനിൽ നിന്ന് മതം പഠിച്ച ശിഷ്യന്മാരും പിൽക്കാല മുസ്ലിംകളുമെല്ലാം യുദ്ധം ചെയ്തത് വലിയ മാനവികലക്ഷ്യങ്ങളോട് കൂടിയായിരുന്നു. അതുകൊണ്ടാണ് ഭരണാധികാരികളുടെ പീഡനങ്ങളാൽ പൊരുതി മുട്ടിയിരുന്ന ജനങ്ങൾ മുസ്ലിം ഭരണാധികാരികളെ തങ്ങളുടെ നാടുകളിലേക്ക് ക്ഷണിച്ചു വരുത്തിയ സംഭവങ്ങളുണ്ടായത്. ഇങ്ങനെ പോയ മുസ്ലിം പടയാളികളാണ് മാന്യവും മാനവികവുമായി എങ്ങനെ യുദ്ധം ചെയാമെന്ന് ലോകത്തെ പഠിപ്പിച്ചത്.
കുരിശുയുദ്ധങ്ങളുടെ കാര്യമെടുക്കുക. മുസ്‌ലിം ലോകത്ത് നടത്തിയ ക്രൂരതകളുടെ ഭീതിപപെടുത്തുന്ന കഥകളാണ് ഓരോ കുരിശു യുദ്ധത്തിനും പറയാനുളളത്. നിയമങ്ങളോ നീതിയോ ധാര്‍മികതയോ ഇല്ലാത്ത കാടന്‍ യുദ്ധങ്ങളാണ് കുരിശുയുദ്ധക്കാര്‍ നടത്തിയത്. ഇവയിൽ ലക്ഷക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. മരിച്ചവരുടെ ശവശരീരങ്ങളെ കുരിശു പടയാളികള്‍ വികൃതമാക്കി. എട്ടും പൊട്ടും തിരിച്ചറിയാത്ത പൈതങ്ങളെപ്പോലും കൊല്ലുന്നതില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുവാന്‍ 'ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ചു കൊടുക്കണം' എന്ന ബൈബിള്‍ പാഠത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ നയിക്കുന്നവരെന്ന് അവകാശപ്പെടുന്ന സഭാനേതൃത്വം സന്നദ്ധമായില്ല. ക്രിസ്തുവിന്റെ പേരില്‍ ആരോപിക്കപ്പെട്ട, അദ്ദേഹത്തിന്റെതല്ലാത്ത ഉപദേശം അപ്രായോഗികവും അക്രമികളെ സഹായിക്കുന്നതുമാണെന്ന വസ്തുതയ്ക്ക് സഭാനേതൃത്വം തന്നെ സ്വയം തെളിവായിത്തീരുകയായിരുന്നു എന്ന് പറയുന്നതാവും ശരി. അതല്ലായിരുന്നുവെങ്കില്‍ ഈ കുരിശുയുദ്ധങ്ങളുടെപേരില്‍ ഏഴു നൂറ്റാണ്ടുകള്‍ക്ക് ശേഷം ലോകത്തെ പരമോന്നത ക്രിസ്ത്യാനിക്ക് കുമ്പസരിക്കേണ്ടി വരികയില്ലായിരുന്നല്ലോ!
ആയുധങ്ങളെടുത്ത് ആളുകളെ കൂട്ടക്കൊല ചെയ്യുക മാത്രമാണ് യുദ്ധമെന്ന് പഠിച്ച കുരിശുയോദ്ധാക്കള്‍ക്ക് മാന്യമായി എങ്ങനെ യുദ്ധം ചെയ്യണമെന്ന് പഠിപ്പിച്ചത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയായിരുന്നു. നീണ്ട രണ്ട് നൂറ്റാണ്ടു കാലത്തെ കുരിശു യോദ്ധാക്കളുടെ ദുര്‍ഭരണത്തില്‍ നിന്ന് മസ്ജിദുല്‍ അക്വ്‌സയെയും ജറുസലേമിനേയും മോചിപ്പിച്ചത് അദ്ദേഹത്തിന്റെ കീഴിലുളള അബ്ബാസിയ്യാ മുസ്‌ലിം പടയാളികളായിരുന്നു. 1187 ജൂലൈ നാല് ശനിയാഴ്ച നടന്ന ഹത്തീന്‍ യുദ്ധത്തില്‍ കുരിശു പടയാളികള്‍ പരാജയപ്പെടുകയും ജറുസലേമിന്റെ അധികാരം സ്വലാഹുദ്ദീന്റെ കൈകളില്‍ വന്നു ചേരുകയും ചെയ്തു. കുരിശുയോദ്ധാക്കളുടെ നേതാക്കളായ ഗൈ രാജാവും സോഹദരങ്ങളുമടക്കം നിരവധി പേരെ ബന്ധികളാക്കി സ്വലാഹുദ്ദീനുമുന്നില്‍ ഹാജരാക്കപ്പെട്ടു. അവര്‍ക്കെല്ലാം തണുത്ത പാനീയം നല്‍കി സ്വീകരിക്കുവാനാണ് സ്വലാഹുദ്ദീന്‍ തന്റെ സേവകന്മാരോട് ആവശ്യപ്പെട്ടത്. സ്വലാഹുദ്ദീനെയും മുസ്‌ലിം പടയാളികളെയും വഞ്ചിച്ചതിന് രാജസഹോദരനായ റെയ്‌നാള്‍ഡും മറ്റു ചിലരും മാത്രമാണ് വധിക്കപ്പെട്ടത്. ഗൈ രാജാവടക്കമുള്ളവരെ ആദ്യം ജയിലിലടയ്ക്കുകയും പിന്നെ വെറുതെ വിടുകയുമാണ് ചെയ്തത്. കുരിശുയോദ്ധാക്കള്‍ ജറുസലേമില്‍ നിന്ന് പുറത്താക്കിയ ജൂതന്മാരുടെ പിന്‍ഗാമികളെ വരുത്തി അവിടെ പുനരധിവസിപ്പിക്കുകയാണ് ഭരണമേറ്റെടുത്തയുടനെ സ്വലാഹുദ്ദീന്‍ ചെയ്തത്. മനുഷ്യ രക്തം നീന്തി രക്തദാഹം തീര്‍ക്കുകയും പൈതങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്ത് ജെറുസലേം പിടിച്ചടക്കിയവര്‍ക്ക് അത് തിരിച്ചു പിടിച്ചശേഷം യുദ്ധനേതൃത്വത്തിലുണ്ടായിരുന്നവര്‍ക്കടക്കം മാപ്പ് നല്‍കി വിട്ടയച്ചുകൊണ്ട് എന്തായിരിക്കണം യുദ്ധമര്യാദ എന്ന് പഠിപ്പിക്കുന്നതായിരുന്നു സ്വലാഹുദ്ദീന്റെ നടപടി.
സ്വലാഹുദ്ദീന്‍ അയ്യൂബി ജറുസലേം പിടിച്ചടക്കിയതറിഞ്ഞ പോപ്പ് അര്‍ബന്‍ മൂന്നാമന്‍ മാര്‍പാപ്പ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജറുസലേം നഷ്ടപ്പെട്ടതറിഞ്ഞ ക്രിസ്ത്യന്‍ യൂറോപ്പ് ഞെട്ടി. പുതുതായി സ്ഥാനമേറ്റെടുത്ത പോപ്പ് ഗ്രിഗറി എട്ടാമന്‍ മാര്‍പാപ്പ ജറുസലേമിന്റെ നഷ്ടം ക്രൈസ്തവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയാണെന്നും അത് തിരിച്ചു പിടിച്ചാല്‍ മാത്രമെ പ്രസ്തുത പാപങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ എന്നും പ്രഖ്യാപിച്ചു. പരസ്പരം യുദ്ധത്തിലായിരുന്ന ഇംഗ്ലണ്ടിലെ ഹെന്‍ട്രി രണ്ടാമനും ഫ്രാന്‍സിലെ ഫിലിപ്പ് രണ്ടാമനും വൈര്യങ്ങള്‍ വെടിഞ്ഞ് ഐക്യപ്പെടാനും സ്വലാഹുദ്ദീനെതിരെ ഒരുമിച്ചു പോരാടി ജറുസലേം വീണ്ടെടുക്കുവാനും തീരുമാനിച്ചു. സലാദിന്‍ നികുതി (Saladin tithe) എന്ന പേരില്‍ രണ്ടു നാട്ടിലുമുള്ള പൗരന്മാരില്‍ നിന്ന് ചുങ്കം പിരിച്ച് യുദ്ധത്തിനുള്ള സമ്പത്ത് സമാഹരിച്ചു. 1189 ജൂലൈ ആറിന് ഇംഗ്ലണ്ടിലെ രാജാവായ ഹെന്‍ട്രി രണ്ടാമന്‍ മരണപ്പെട്ടതോടെ യുദ്ധനേതൃത്വം മകന്‍ സിംഹഹൃദയനായ റിച്ചാര്‍ഡ് (Richard the lion hearted) എന്നറിയപ്പെട്ട റിച്ചാര്‍ഡ് ഒന്നാമന്റെ ചുമതലയായിത്തീര്‍ന്നു. റിച്ചാര്‍ഡ് ഒന്നാമന്റെയും ഫിലിപ്പ് രണ്ടാമന്റെയും നേതൃത്വത്തിലുള്ള കുരിശുയോദ്ധാക്കളുടെ സൈന്യത്തോട് സ്വലാഹുദ്ദീന്‍ ജയില്‍ മോചിതനാക്കിയ ഗൈ രാജാവും ഒന്നിക്കുകയും ഒരു വലിയ സൈന്യം സ്വലാഹുദ്ദീനെ അക്രമിക്കാനെത്തുകയും ചെയ്തു. വഴിയില്‍ വച്ച് നടന്ന അക്രമങ്ങളിലൂടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള മുസ്‌ലിംകളെ കൊന്നുകൂട്ടിക്കൊണ്ടായിരുന്നു കുരിശ് സൈന്യം മുന്നേറിയത്. 1191 സെപ്റ്റംബര്‍ ഏഴിന് ജെറുസലേം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ സിംഹഹൃദയനായ റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തീനിലുള്ള അല്‍സൂഫില്‍ വച്ച് സ്വലാഹുദ്ദീനോട് ഏറ്റുമുട്ടിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. നിരന്തരമായുണ്ടായ യുദ്ധങ്ങള്‍ക്ക് വിരാമമുണ്ടായത് 1192 സെപ്റ്റംബര്‍ രണ്ടിന് സ്വലാഹുദ്ദീനും റിച്ചാര്‍ഡും തമ്മിലുണ്ടാക്കിയ സന്ധിയോടുകൂടിയാണ്. ജറുസലേം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും എന്നാല്‍ നിരായുധരായ ക്രൈസ്തവരെ അവിടെയുള്ള ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നും ആയിരുന്നു കരാര്‍. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മുമ്പും സ്വലാഹുദ്ദീന്‍ ക്രൈസ്തവരെ വിലക്കിയിട്ടില്ല. എന്നതുകൊണ്ടു തന്നെ കരാര്‍ വഴി കുരിശുയോദ്ധാക്കള്‍ക്ക് ഒന്നും നേടാനായില്ലെങ്കിലും, 1192 ഒക്‌ടോബര്‍ ഒന്‍പതിന് റിച്ചാര്‍ഡ് ജറുസലേമില്‍ നിന്ന് മടങ്ങിയത് യുദ്ധരംഗത്ത് പാലിക്കപ്പെടേണ്ട മര്യാദകളെന്തൊക്കെയാണെന്ന് പഠിച്ചുകൊണ്ടായിരുന്നു. ശത്രുവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് സഭയില്‍ നിന്ന് പഠിക്കാത്ത അദ്ദേഹത്തിന് അത് പഠിപ്പിച്ചത് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ യുദ്ധരംഗത്തെ വര്‍ത്തനങ്ങളായിരുന്നു.
യുദ്ധരംഗത്തായിരിക്കുമ്പോള്‍ പോലും ശത്രുവിന്റെ മാനുഷികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സന്നദ്ധമായി. റിച്ചാര്‍ഡിന് പനി പിടിച്ചപ്പോള്‍ തന്റെ വൈദ്യനെ അയച്ച് ചികില്‍സിക്കുകയും മരുന്ന നല്‍കുകയും നല്ല നല്ല പഴങ്ങളും ശുദ്ധമായ തണുത്ത ജലവും കൊടുത്തയക്കുകയും ചെയ്തത് സ്വലാഹുദ്ദീനായിരുന്നു. യുദ്ധത്തിനിടയില്‍ റിച്ചാര്‍ഡിന് കുതിര നഷ്ടപ്പെട്ടപ്പോള്‍ പകരം രണ്ടു കുതിരകളെ നല്‍കിയതും അദ്ദേഹം തന്നെ. അതുകൊണ്ട് തന്നെ കുരിശുയോദ്ധാക്കള്‍ക്കിടയില്‍ പോലും സ്വലാഹുദ്ദീന്‍ നായകനായിത്തീര്‍ന്നു. തന്റെ സഹോദരിയും സിസിലിയിലെ രാജ്ഞിയുമായ ജോനിനെ സ്വലാഹുദ്ദീന്റെ സഹോദരന് വിവാഹം ചെയ്തു കൊടുക്കുവാന്‍ സന്നദ്ധമാണന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം ജറുസലേം വിട്ടത്. കാടനായി വന്നയാളെ മാന്യനാക്കിത്തീര്‍ത്ത് തിരിച്ചയച്ചത് ശത്രുവിനെ സ്‌നേഹിക്കണമെന്ന പ്രവാചകന്‍മാരുടെ നിര്‍ദ്ദേശം യഥാവിധി പാലിക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തയ്യാറായതു കൊണ്ടായിരുന്നു.
യുദ്ധഭൂമികളില്‍ പൈശാചികമായ രക്തദാഹവുമായി ഉറഞ്ഞു തുള്ളുകയാണ് മതധര്‍മ്മമെന്ന് പഠിപ്പിക്കപ്പെട്ട ക്രൈസ്തവ പടയാളികള്‍ക്ക് മനുഷ്യപക്ഷത്തുനിന്ന് യുദ്ധം ചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാന്‍ ഒരു സ്വലാഹുദ്ദീന്‍ വേണ്ടി വന്നത് തീരെ യാദൃഛികമായിരുന്നില്ല. യുദ്ധ ധാര്‍മികത അജ്ഞാതമായിരുന്ന ക്രൈസ്തവ ലോകത്തിന് ആര്‍ദ്രതയെ മത പ്രചോദിതമായി രണവീറിലേക്ക് ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ക്കല്ലാതെ കഴിയുമായിരുന്നില്ല, ഇസ്‌ലാമിക ഭീകരതയുടെ മീഡിയാ വിശകലനങ്ങള്‍ അന്ധമാക്കിയ നമ്മുടെ പൊതുബോധം അതുള്‍ക്കൊള്ളാന്‍ ഇന്ന് പ്രയാസപ്പെടുമെങ്കിലും. ജീവിതത്തിന്റെ മറ്റു രംഗങ്ങളിലേതു പോലെത്തന്നെ സമാധാന സന്ദര്‍ഭത്തിലും യുദ്ധരംഗത്തുമെല്ലാം പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചു തരികയും പ്രായോഗികമാക്കി കാണിച്ചുതരുകയും ചെയ്തിട്ടുണ്ട്. പീഡനങ്ങള്‍ സഹിച്ച് പ്രബോധനം ചെയ്യുമ്പോഴും ആദര്‍ശജീവിതത്തിന് നിവൃത്തിയില്ലാതെ പാലായനം ചെയ്യുമ്പോഴും വിവിധ സമുദായങ്ങള്‍ ജീവിക്കുന്ന നാട് ഭരിക്കേണ്ടി വരുമ്പോഴും ഭരണാധികാരിയായി ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യുമ്പോഴും യുദ്ധത്തില്‍ ജയിക്കുമ്പോഴും ശത്രുരാജ്യങ്ങളോട് സന്ധിയുണ്ടാക്കുമ്പോഴും ശത്രുരാജ്യത്തിനുമേല്‍ അധീശത്വം ലഭിക്കുമ്പോഴുമെല്ലാം എങ്ങനെ പെരുമാറണമെന്ന് അദ്ദേഹം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. യുദ്ധരംഗത്തും സമാധാനരംഗത്തുമെല്ലാം മാനവവല്‍ക്കരിക്കുവാന്‍ ആ ജീവിതം തന്നെയാണ് മനുഷ്യര്‍ മാതൃകയാക്കേണ്ടത്. എല്ലാ രംഗത്തുമുള്ള സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണല്ലോ നബി നിയോഗമുണ്ടായിട്ടുള്ളത്.
അടിമത്തം ഇല്ലാതാക്കുവാനാവശ്യമായ പ്രായോഗികമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച ഇസ്‌ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ നിരോധിച്ചതുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിത്?
ഒന്നിലധികം കാരണങ്ങളുണ്ട്. അടിമത്തത്തെ പാടെ നിരോധിക്കാത്ത ഖുര്‍ആനിന്റെ നടപടി അതിന്റെ സര്‍വകാലികതയാണ് വ്യക്തമാക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച് ശരിക്കറിയാവുന്ന ദൈവം തമ്പുരാനില്‍നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന വസ്തുതയാണ് ഈ വിഷയത്തിലെ അതിന്റെ നിലപാടില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇസ്‌ലാം കാലാതിവര്‍ത്തിയാണെന്നും അതിന്റെ നിര്‍ദേശങ്ങള്‍ എക്കാലത്തും പ്രായോഗികമാണെന്നുമുള്ള വസ്തുതയാണ് അടിമത്തം പാടെ നിരോധിക്കാത്ത അതിന്റെ നടപടിയെക്കുറിച്ച് അവഗാഹമായി പഠിച്ചാല്‍ ബോധ്യപ്പെടുക.
അടിമത്ത വ്യവസ്ഥിതിയുടെ ആരംഭം തന്നെ യുദ്ധത്തടവുകാരില്‍നിന്നായിരുന്നുവല്ലോ. അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ട് ആധുനിക രാഷ്ട്രങ്ങള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കു മുമ്പ് യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. യുദ്ധത്തില്‍ ബന്ദികളായി പിടിക്കപ്പെടുന്നവരെ ഒന്നുകില്‍ കൊന്നുകളയുക, അല്ലെങ്കില്‍ അടിമകളാക്കുക. ഇതാണ് നടന്നിരുന്നത്. ഇവ മാത്രമായിരുന്നു പ്രായോഗികമായ മാര്‍ഗങ്ങള്‍. അതല്ലാതെ അവരെ തടവുകാരായി പാര്‍പ്പിക്കുവാനാവശ്യമായ സംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ.
യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവരെ എന്തു ചെയ്യണം?ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നല്‍കുന്ന നിര്‍ദേശമിങ്ങനെയാണ്: ”ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയാണിത്. അതാണ് (യുദ്ധത്തിന്റെ) മുറ” (47:4)ശത്രുക്കളെ യുദ്ധഭൂമിയില്‍ വെച്ച് വധിക്കുവാന്‍ അനുശാസിക്കുന്ന ഈ സൂക്തത്തില്‍ ബന്ധനസ്ഥരായവരെ പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുവാനാണ് കല്‍പിച്ചിരിക്കുന്നത്. ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ പ്രവാചകാനുചരന്മാരില്‍ പ്രമുഖരെല്ലാം യുദ്ധത്തടവുകാരെ വധിക്കാന്‍ പാടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുദ്ധത്തടവുകാരെ നാലു വിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ പ്രവാചകന്‍ (ﷺ) മാതൃക കാണിച്ചിട്ടുണ്ട്.
- വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത് മുസ്‌ലിം സമൂഹത്തിന് ഹാനികരമല്ലെന്ന് ബോധ്യപ്പെടുന്ന അവസ്ഥയില്‍ യുദ്ധത്തടവുകാരെ വെറുതെ വിട്ടയക്കാവുന്നതാണ്.
- ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിം തടവുകാര്‍ക്കു പകരമായി അവരെ കൈമാറുക.
- പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക.
- മുസ്‌ലിം യോദ്ധാക്കള്‍ക്ക് അടിമകളെ ഭാഗിച്ച് നല്‍കുക.
പ്രവാചകന്‍ (ﷺ) വിവിധ യുദ്ധങ്ങളില്‍ മുകളില്‍ പറഞ്ഞ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി കാണാം. ഇതില്‍ നാലാമത്തെ മാര്‍ഗമായ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി,മറ്റു മൂന്നു മാര്‍ഗങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ് സ്വീകരിച്ചിരുന്നത്. അടിമത്തം പൂര്‍ണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നതാണ് വസ്തുത.
മുസ്‌ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവര്‍ അടിമത്തത്തെ ഒരു മാര്‍ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ലക്ഷ്യമായിക്കണ്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരുമായിരുന്നു. അവരുമായി യുദ്ധം ചെയ്യുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് അവര്‍ തടവുകാരായി പിടിക്കുന്നവരെ അവര്‍ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമായിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ക്ക് അവരില്‍നിന്നുള്ള ബന്ദികളെ അടിമകളാക്കുവാന്‍ പറ്റുകയില്ല. ഇത് ശത്രുക്കള്‍ക്ക് മുസ്‌ലിം ബന്ദികളുടെ മേല്‍ കൂടുതല്‍ ക്രൂരത കാണിക്കുവാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുക. മുസ്‌ലിംകള്‍ക്കാണെങ്കില്‍ അവരില്‍നിന്ന് പിടിക്കപ്പെട്ടവര്‍ക്കു വേണ്ടി വില പേശുവാനായി ശത്രുക്കളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല.
ഇസ്‌ലാമില്‍ അടിമത്തം നിരോധിക്കപ്പെട്ടാല്‍ അവരില്‍നിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്‌ലിംകള്‍ക്ക് കഴിയുകയില്ലെന്ന് ശത്രുക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ക്ക് പകരമായി മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ സ്വതന്ത്രരാക്കുകയെന്ന പരസ്പര ധാരണക്ക് ശത്രുക്കള്‍ സന്നദ്ധരാവുകയില്ല.
മുസ്‌ലിംകള്‍ക്കാണെങ്കില്‍ ശത്രുക്കളില്‍നിന്നുള്ള ബന്ദികള്‍ ഒരു തലവേദന മാത്രമായിത്തീരുകയും ചെയ്യും. അവര്‍ക്കുള്ള താമസസ്ഥലം ഉണ്ടാക്കുക മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതതായിത്തീരും. ആയിരക്കണക്കിനാളുകള്‍ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളില്‍ അവര്‍ക്കെല്ലാം താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്‌കരമായിത്തീരുമെന്ന് പറയേണ്ടതില്ലല്ലോ. അവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കാന്‍ മുസ്‌ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവര്‍ ഇവിടെ ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണത്തില്‍ സുഖകരമായി ജീവിക്കുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ക്രൂരതകള്‍ സഹിച്ച് അവര്‍ ഏല്‍പിക്കുന്ന കഠിനമായ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാവും. ഇത് ഒരിക്കലും നീതിയാവുകയില്ലല്ലോ. മുസ്‌ലിം സമൂഹത്തിന്റെ നാശത്തിനാണ് അതു നിമിത്തമാവുക. യുദ്ധം ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു അവസ്ഥയാണ് ഇതുവഴി സംജാതമാവുക. അതുകൊണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയില്‍ ഇസ്‌ലാം അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അത് ആത്മഹത്യാപരമാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ് സര്‍വകാലജ്ഞാനിയായ അല്ലാഹു അടിമത്തം നിരോധിക്കാതിരുന്നത്.
ലോകത്ത് അടിമത്തം ഒരു സ്ഥാപനമായി നിലനില്‍ക്കെ ഇസ്‌ലാം അതു നിരോധിക്കുന്നതുകൊണ്ട് പ്രായോഗിക തലത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നുള്ളതാണ് വാസ്തവം. അടിമത്തം അനുവദിച്ചിരിക്കുന്ന ഇസ്‌ലാം അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും അടിമക്ക് അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും ക്രൂരമായി പെരുമാറരുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന്റെ കീഴില്‍ ജീവിക്കുന്ന അടിമയെ സംബന്ധിച്ചിടത്തോളം അടിമത്തം അവന് ഒരു ഭാരമായിത്തീരുകയില്ല. അതോടൊപ്പംതന്നെ അവന്‍ സ്വതന്ത്രനാകുവാന്‍ ഏതു സമയത്തും സാധ്യതയുണ്ടുതാനും. സ്വാതന്ത്ര്യം വേണമെന്ന് സ്വയം തോന്നുമ്പോള്‍ അവന് സ്വാതന്ത്ര്യം നേടുവാന്‍ സാധിക്കുകയും ചെയ്യും.
എന്നാല്‍ ഇതേ അടിമ ഇത്തരം ധര്‍മങ്ങളിലൊന്നും വിശ്വാസമില്ലാത്ത ഒരു അമുസ്‌ലിമിന്റെ കീഴിലാണുള്ളതെങ്കിലോ?അയാള്‍ക്ക് അതിക്രൂരമായ പെരുമാറ്റവും അതിനീചമായ അപമാനവുമാണ് ലഭിക്കുക. അയാളെ സംബന്ധിച്ചിടത്തോളം അടിമത്തത്തില്‍നിന്നുള്ള മോചനം ഒരിക്കലും നടപ്പിലാകാത്ത സ്വപ്‌നം മാത്രമായിരിക്കും. ഒരു മുസ്‌ലിമിന്റെ കീഴിലുള്ള അടിമയായിരിക്കാനാണ് അതുകൊണ്ടുതന്നെ അടിമകള്‍ ഇഷ്ടപ്പെടുക. അവിടെ മാന്യമായ പെരുമാറ്റവും സഹാനുഭൂതിയോടുകൂടിയുള്ള സഹകരണവും കിട്ടുമല്ലോ. എന്നാല്‍, ഇസ്‌ലാം അടിമത്തം നിരോധിച്ചിരുന്നെങ്കില്‍ ഒരിക്കലും അടിമക്ക് അത്തരമൊരു ജീവിതം നല്‍കുവാന്‍ ആരും സന്നദ്ധരാവുകയില്ല. മുസ്‌ലിമിനാണെങ്കില്‍ അടിമകളെ വെച്ചുകൊണ്ടിരിക്കാന്‍ പറ്റുകയുമില്ലല്ലോ.
അടിമത്തം നിലനില്‍ക്കുന്ന ഒരു സാമൂഹിക സംവിധാനത്തില്‍ ഇസ്‌ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല അടിമയെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ. മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പിനെത്തന്നെ ആ നിരോധം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അടിമകളുടെ മാനസികവും ശാരീരികവുമായ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അതിനാവശ്യമായ പ്രായോഗിക നിയമങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. അതു മാത്രമാണ് അത്തരമൊരു സമൂഹത്തില്‍ കരണീയമായിട്ടുള്ളത്;പ്രായോഗികവും.
അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്‌നങ്ങളോ സമൂഹത്തിലുണ്ടാവുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയില്‍ കാരുണ്യവര്‍ഷം നടത്തുകയും അവനെ സംസ്‌കരിക്കുവാന്‍ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയില്‍ സിദ്ധാന്തങ്ങള്‍ മെനയുകയും ചെയ്യുന്നവര്‍ക്ക് ഖുര്‍ആനിലെ നിയമങ്ങള്‍ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍, അനുഭവങ്ങള്‍ കാണിക്കുന്നത്, ഇവരുടെ ഗവേഷണഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം.
കൊലക്കുറ്റത്തിന് ആധുനിക കോടതികള്‍ വിധിക്കുന്നത് പരമാവധി ജീവപര്യന്തം തടവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ജയില്‍വാസമായിട്ടാണ് ജീവപര്യന്തതടവ് മാറാറുള്ളത്. ഇതുതന്നെ ശിക്ഷിക്കപ്പെടാറുള്ളവര്‍ക്കു മാത്രം. പണവും സ്വാധീനവുമുള്ളവര്‍ എത്ര പേരെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്.
ആരെ കൊന്നാലും ഒന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണിത ഫലമെന്താണ്? കൊലപാതകക്കുറ്റങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ച! കൊലപാതകക്കുറ്റങ്ങള്‍ ചെയ്യാന്‍ യുവാക്കള്‍ കൂടുതല്‍ കൂടുതല്‍ തയാറാകുന്ന അവസ്ഥ!ഇന്ത്യയില്‍ നടക്കു ന്ന പൈശാചിക കൊലപാതകങ്ങളില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനവും ഈ രംഗത്തെ പുതുമുഖങ്ങളായ യുവാക്കള്‍ ചെയ്യുന്നതാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇരുപത്തിനാലുകാരായ ശ്യാമിന്റെയും രവിയുടെയും കഥ നോക്കുക: ഇരുപത്തിനാല് വയസ്സ് പ്രായമുള്ള രവിയും ശ്യാമും മോട്ടോര്‍ ബൈക്കില്‍ നഗരം (ബാംഗ്ലൂര്‍) ചുറ്റുന്നു. ഒഴിഞ്ഞ ഇരുണ്ട തെരുവുകളില്‍ ഒറ്റയ്ക്ക് ഇരുചക്രവാഹനം ഓടിച്ചുപോകുന്ന സ്ത്രീകളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ ഇരുപത്തിമൂന്ന് പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുള്ള അവര്‍ക്ക് പലപ്പോഴും അമ്പത് രൂപയൊക്കെയായിരിക്കും ലഭിക്കുക (Ibid). അമ്പതു രൂപക്കുവേണ്ടി ഒരു ജീവന്‍ നഷ്ടപ്പെടുത്തുവാന്‍ യാതൊരു വൈമനസ്യവുമില്ലാത്ത യുവാക്കള്‍!
പണത്തില്‍ മുങ്ങിക്കുളിച്ച സഞ്ജീവ് നന്ദിയുടെ കഥ മറ്റൊന്നാണ്: അമേരിക്കയിലെ മികച്ച ബിസിനസ് സ്‌കൂളിലൊന്നില്‍ അയച്ച് മാതാപിതാക്കള്‍ അവനെ പഠിപ്പിച്ചു. അറുപത് ലക്ഷം രൂപ വില വരുന്ന ബി.എം.ഡബ്ലിയു ഏഴാം പരമ്പരയില്‍പെട്ട കാര്‍ ഇന്ത്യയില്‍ അവധിക്കാലം ചെലവഴിക്കുമ്പോള്‍ ഉപയോഗിക്കാനായി അവര്‍ അവനു മാത്രമായി നല്‍കി. ഇങ്ങനെ എല്ലാവിധ സുഖസൗകര്യങ്ങളുണ്ടായിട്ടും ആ ജീവിതം തകര്‍ക്കാന്‍ നന്ദി എന്തേ വഴിയൊരുക്കി? എന്തുകൊണ്ടാണ് മദ്യലഹരിയില്‍ തന്റെ ബി.എം.ഡബ്ലിയു. ഇടിച്ച് അഞ്ചുപേരെ കൊന്ന ശേഷം നിര്‍ത്താതെ ഓടിച്ചുപോയത്? പരിക്കേറ്റവരെ സഹായിക്കാനായി ഒരു നിമിഷം നിര്‍ത്തുകപോലും ചെയ്യാതെ കാറുമായി തന്റെ സുഹൃത്തിന്റെ വസതിയിലെത്തി. കാറിലെ തെളിവുകളെല്ലാം എന്തിനാണ് അയാള്‍ കഴുകിക്കളഞ്ഞത്?
അഞ്ചു നിരപരാധികളെ കൊന്ന് കാറുമായി കടന്നുപോകുവാന്‍ യാതൊരു മടിയുമില്ലാത്ത തലമുറ!
സുഖത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തില്‍ കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ കിടന്ന് ചതഞ്ഞരഞ്ഞവരുടെ നേര്‍ക്ക് ഒന്ന് ദയയോടുകൂടി നോക്കുവാന്‍ പോലും തയാറാവാത്ത യുവാക്കള്‍!
കുറ്റവാളികളെ ജയിലിലടച്ച് സംസ്‌കരിച്ചു കളയാമെന്ന ക്രിമിനോളജിസ്റ്റ് വാദത്തിനെതിരെയുള്ള ജീവിക്കുന്ന തെളിവുകളാണിവ! കൂടുതല്‍ പേരെ കുറ്റവാളികളാക്കുവാന്‍ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യത്തോടെയുള്ള പെരുമാറ്റം നിമിത്തമാവുകയുള്ളൂ. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും എന്നിട്ട് കുറ്റം ചെയ്യാന്‍ വാസന പ്രകടിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്താല്‍ മാത്രമേ സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധ്യമാകൂ എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടാണ് കൊലക്കുറ്റത്തിന് കൊലയെന്ന ശിക്ഷ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്.
”സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുകയെന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്)” (ഖുര്‍ആന്‍ 2:178).
ഗോത്ര വഴക്കുകള്‍ കാരണം പരസ്പരം രക്തം ചിന്തിക്കൊണ്ടിരുന്ന അറേബ്യന്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അതിക്രൂരമായ പ്രതികാര നടപടികളുടെ കടയ്ക്ക് കത്തിവെച്ചുകൊണ്ടാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഒരു ഗോത്രത്തില്‍നിന്ന് ആരെങ്കിലും വധിക്കപ്പെട്ടാല്‍ പകരം കൊന്നവനെ കൊല്ലുകയെന്ന സമ്പ്രദായമായിരുന്നില്ല അവിടെ നിലനിന്നിരുന്നത്. പ്രത്യുത, കൊല്ലപ്പെട്ട വ്യക്തിക്ക് എത്ര വിലമതിച്ചിരുന്നുവോ അതു കണക്കാക്കി അതിനു പകരമായി ഘാതകന്റെ ഗോത്രത്തില്‍നിന്ന് ആളുകളെ കൊന്നൊടുക്കുകയായിരുന്നു അവരുടെ രീതി. ഒരാള്‍ക്ക് പകരം പത്തും നൂറും ആളുകളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. തിരിച്ചും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു ഉന്നതന്‍ മറ്റൊരു ഗോത്രത്തിലെ നിസ്സാരനെ വധിച്ചാല്‍ കൊന്നവനെ കൊല്ലുകയെന്ന നിയമം നടപ്പാക്കാന്‍ അവര്‍ക്ക് വൈമനസ്യമായിരുന്നു.‘ഒരു പാവപ്പെട്ടവനു പകരം ഉന്നതനോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഈ സമ്പ്രദായങ്ങള്‍ക്ക് അറുതി വരുത്തിയ ഖുര്‍ആന്‍ പ്രതിക്രിയ നടപ്പാക്കേണ്ടത് പ്രതിയുടെ മേല്‍ മാത്രമാണെന്നു വ്യക്തമാക്കുകയാണ് ഉദ്ധരിക്കപ്പെട്ട സൂക്തത്തില്‍ ചെയ്യുന്നത്.
മനുഷ്യജീവന് ഉന്നതമായ വിലയാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഗോത്ര വഴക്കിന്റെയോ വിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരില്‍ നശിപ്പിക്കപ്പെടാനുള്ളതല്ല ഒരാളുടെ ജീവന്‍. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (5:32).
എന്നാല്‍, വധശിക്ഷ ശരിയല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യാന്‍ സന്നദ്ധമല്ലാത്ത ഒരു സമൂഹത്തില്‍ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാവും.ആര്‍ക്കും ഭയരഹിതമായി ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥ സംജാതമാകും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പറഞ്ഞു: ”ബുദ്ധിമാന്മാരെ, (കൊലക്കു കൊലയെന്ന) തുല്യ ശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ് (2:179)..
കുറ്റവാളികള്‍ അല്ലാത്തവര്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊണ്ടുതന്നെ സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കുവാന്‍ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്രത്യുത ആരോപിക്കുന്നവരാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്:”ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് അധര്‍മകാരികള്‍” (ഖുര്‍ആന്‍ 24:4).
പതിവ്രതകളെപ്പറ്റി ആരോപണങ്ങള്‍ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോബിയാണ്. അത്തരമാളുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയൊന്നുമല്ല. എണ്‍പതടി കിട്ടുമെന്ന് വന്നാല്‍ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാന്‍ ആരും മുതിരുകയില്ല. ആരോപണങ്ങള്‍ പുകഞ്ഞ് നാലാളുടെ മുമ്പില്‍ നടക്കാന്‍ വയ്യാതെയായ എത്രയെത്ര പേര്‍ നമ്മുടെ സമൂഹ ത്തിലുണ്ട്. നമ്മുടെ മീഡിയകള്‍ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് ഇത്തരം ഗോസിപ്പുകള്‍ ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങളെല്ലാം ഇസ്‌ലാമിക സമൂഹത്തിന് അന്യമായിരിക്കും. മാന്യന്‍മാരെ അകാരണമായി ആരോപണങ്ങളില്‍ മുക്കിക്കൊല്ലുന്ന അവസ്ഥ ആ സമൂഹത്തില്‍ നിലനില്‍ക്കുകയില്ല. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അവരെ പരസ്യമായി എണ്‍പത് അടി അടിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന.
വ്യഭിചാരത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷകള്‍ കഠിനമാണ്. വിവാഹിതരെങ്കില്‍ കല്ലെറിഞ്ഞുകൊല്ലുക! അവിവാഹിതരെങ്കില്‍ പരസ്യമായി നൂറടി! ഇത്തരം ശിക്ഷകള്‍ വിധിച്ച ഇസ്‌ലാം അതോടൊപ്പംതന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുവാന്‍ ആവശ്യമായ നിയമങ്ങള്‍ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. നാലു ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ മറ്റൊരാളുടെ പേരില്‍ വ്യഭിചാരാരോപണമുന്നയിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ കുടുങ്ങും. അവര്‍ക്ക് എണ്‍പത് അടി വീതം ലഭിക്കും. കള്ള സാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാണ്. ഒരു പാടുപേര്‍ കണ്ടുവെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ ഒരാള്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍ മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ ഉള്ള സാധ്യത തീരെയില്ലെന്നുതന്നെ പറയാം.
ലൈംഗികത ഒരു ദൈവിക ദാനമാണ്. ജീവികളില്‍ അതിന്റെ പരമമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മനുഷ്യരിലാകട്ടെ,പ്രത്യുല്‍പാദനമെന്ന ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയുള്ള ലൈംഗികതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയെയും സാമൂഹിക ഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തില്‍നിന്ന് പഠിച്ചവരാണല്ലോ ആധുനിക സംസ്‌കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവര്‍.
രണ്ടു വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെങ്കില്‍ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അതു സമൂഹത്തില്‍ നിലനില്‍േക്കണ്ട മൂല്യങ്ങളെയെല്ലാം തകര്‍ക്കും. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതയ്ക്കും. പ്രസ്തുത സംശയങ്ങള്‍ മനസ്സുകള്‍ തമ്മില്‍ വിടവുകളുണ്ടാക്കും. അതു കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസികാരോഗ്യത്തെ പോലും അതു ബാധിക്കും.
പാശ്ചാത്യ മൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതി വിവരക്കണക്കുകള്‍ ധാര്‍മികബോധമുള്ള ആരെയും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഒാരോ മാസവും മുന്നൂറ് പേരെങ്കിലും ഡി.എന്‍.എ വിരലടയാള പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക് പിറന്ന കുഞ്ഞ് തങ്ങളുടേതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ വേണ്ടി എത്തുന്നുണ്ടത്രേ! (മാതൃഭൂമി ആഴ്ചപ്പതിപ്പ് 31.1.99) ഇതു കാണിക്കുന്നതെന്താണ്? പരസ്പരം വിശ്വാസമില്ലാത്ത ഇണകളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്ന്. എന്താണിതിന് കാരണം? ഉത്തരം‘മാതൃഭൂമി‘തന്നെ പറയുന്നുണ്ട്. ‘സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും വിവാഹബാഹ്യബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്‘.
സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന്റെ സ്ഥിതിയാണിത്. പാശ്ചാത്യ സമൂഹങ്ങളിലെ സ്ഥിതിയാകട്ടെ ഇതിലും കഷ്ടമാണ്. ഗര്‍ഭിണികളാകുന്ന കൊച്ചുകുഞ്ഞുങ്ങളാണ് അവിടത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം. ജാര സന്തതികളാണ് ഗവണ്‍മെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഇതൊന്നും ഒരു വാര്‍ത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷേ, ഇത്തരം സദാചാരലംഘനങ്ങള്‍ വഴി കുടുംബമെന്ന സ്ഥാപനം അവിടെ തകര്‍ന്നു തരിപ്പണമായിട്ടുണ്ടെന്നും അതു വമ്പിച്ച സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പാശ്ചാത്യലോകത്തിന്റെ സമ്പൂര്‍ണ നാശത്തിലാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്‌സാമൂഹിക ശാസ്ത്രജ്ഞന്മാര്‍.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാന പൂര്‍ണമായ ദാമ്പത്യവും നിലനില്‍ക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാനാണ് ഇസ്‌ലാം പരിശ്രമിക്കുന്നത്.
അതിന് വിവാഹത്തിന് പുറത്തുള്ള സകല ലൈംഗികബന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ് ഇസ്‌ലാം കരുതുന്നത്. അതുകൊണ്ട് അത്തരം ലൈംഗിക ബന്ധങ്ങള്‍ ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ലൈംഗികത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതില്‍നിന്ന് മനുഷ്യരെ തടഞ്ഞുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. ഖുര്‍ആനിലെ ശിക്ഷകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.
കളവിനുള്ള ഖുര്‍ആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുയാണ്. കവര്‍ച്ച ഇല്ലാതെയാകണമെങ്കില്‍ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന പടച്ചതമ്പുരാനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് ഖുര്‍ആന്‍ ശിക്ഷാനിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നതുതന്നെ.
ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനില്‍നിന്ന് പിടിച്ചെടുത്ത് അതിന്റെ അവകാശികള്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. സകാത്ത് പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ് എന്നാണ് പ്രവാചകന്‍ (ﷺ)പഠിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാല്‍തന്നെ സമൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രം നല്‍കുന്ന പാഠമതാണ്. സകാത്ത് വ്യവസ്ഥ യഥാക്രമം പ്രയോഗവത്കരിച്ചിരുന്ന സമൂഹങ്ങളില്‍ ദാനധര്‍മങ്ങള്‍ വാങ്ങുവാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായിരുന്നുവെന്നതിന് ഇസ്‌ലാമിക ചരിത്രം നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. സകാത്ത് വ്യവസ്ഥ നടപ്പാക്കിയിട്ടും പാവപ്പെട്ടവന്റെ പട്ടിണി പരിഹരിക്കുവാനായില്ലെങ്കില്‍ അതിനു മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ രാഷ്ട്രം ബാധ്യസ്ഥമാണെന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവര്‍ നമ്മില്‍പെട്ടവരല്ല‘ (ത്വബ്‌റാനി, ഹാക്കിം) എന്ന് പഠിപ്പിച്ച പ്രവാചകന്റെ ജീവിതക്രമത്തെ ആധാരമാക്കി നടക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തില്‍ പട്ടിണിക്കുള്ള പരിഹാരം കാണുവാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്.
ഇങ്ങനെ, പട്ടിണി നിര്‍മാര്‍ജനം ചെയ്യാനാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പാക്കി ലോകത്തിന് മാതൃകയാവുകയും ചെയ്ത മതം ഇസ്‌ലാം മാത്രമാണ്. അങ്ങനെ കുറ്റം ചെയ്യല്‍ അനിവാര്യമാക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്തതിനുശേഷമാണ് ശിക്ഷാ നിയമങ്ങളെപ്പറ്റി ഖുര്‍ആന്‍ സംസാരിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും നടമാടുന്ന ഒരു സമൂഹത്തിലല്ല ഇസ്‌ലാം ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത്. ആഹാരത്തിനോ അടിസ്ഥാനാവശ്യങ്ങള്‍ക്കോ വേണ്ടി മോഷണമോ കൊള്ളയോ നടത്തേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനു ശേഷവും ജനങ്ങളുടെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്തുന്ന മോഷ്ടാക്കളുണ്ടെങ്കില്‍ അവരുടെ കരം ഛേദിക്കണമെന്നുതന്നെയാണ് ഇസ്‌ലാമിന്റെ അനുശാസന.
ഇന്ന് ഇന്ത്യയില്‍ നടക്കുന്ന കൊള്ളകള്‍തന്നെ നോക്കുക. അവ പട്ടിണി മാറുന്നതിനു വേണ്ടിയുള്ളതാണോ? ഇന്ത്യയില്‍ നടക്കുന്ന കവര്‍ച്ചകളില്‍ തൊണ്ണൂറ്റിഒമ്പത് ശതമാനവും സുഖിക്കാന്‍ വേണ്ടിയുള്ള യുവാക്കളുടെ എളുപ്പവഴിയായിക്കൊണ്ടുള്ളതാണെന്നതത്രേ യാഥാര്‍ഥ്യം. പുതിയ കാറുകളും ആഢംബര ഹോട്ടലുകളിലെ താമസവും കാമുകിമാരുടെ നീണ്ട നിരയും നേടിയെടുക്കുന്നതിനുവേണ്ടി കൊള്ളയും കൊലയും നടത്തുന്നവര്‍. അവരില്‍ കുറ്റം തെളിയിക്കപ്പെടുന്ന കുറച്ചുപേരുടെ കരം ഛേദിക്കാന്‍ സന്നദ്ധമായാല്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തൊണ്ണൂറു ശതമാനവും ഇല്ലാതെയാകുമെന്നുറപ്പാണ്. അതിനു നാം തയാറാകുമോയെന്നതാണ് പ്രശ്‌നം.
ഇസ്‌ലാമിക രാഷ്ട്രത്തില്‍തന്നെ ചിലപ്പോള്‍ ക്ഷാമവും വറുതിയുമുണ്ടാകാം. അത്തരം അവസരങ്ങളില്‍ പട്ടിണി മാറ്റുന്നതിനുവേണ്ടി ഒരാള്‍ മോഷ്ടിച്ചാല്‍ അയാളുടെ കരം ഛേദിക്കുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നില്ല. ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത്, രാജ്യത്ത് ക്ഷാമം പടര്‍ന്നുപിടിച്ച സമയത്ത് ഒരു മോഷ്ടാവിനെ പിടികൂടിയപ്പോള്‍ പട്ടിണിമൂലം മോഷണത്തിന് അയാള്‍ നിര്‍ബന്ധിതനായതായിരിക്കാമെന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കി അയാളെ വെറുതെ വിടുകയുണ്ടായി. കുറ്റവാളികളെ ഇല്ലാതെയാക്കുകയെന്ന ലക്ഷ്യത്തോടെ ശിക്ഷാവിധികള്‍ വിധിക്കുകയും അത് പ്രായോഗികമാണെന്ന് തെളിയിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ മാനവിക മുഖമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.