സർഗാത്മക രചനകൾ

/സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -2

പിണക്കങ്ങൾ ആലയിൽ ചുട്ടെടുത്ത ഇരുമ്പ് പോലെയാണ്. ജ്വലിക്കുന്ന അവസ്ഥയിൽ എടുത്തു ഉപയോഗിക്കരുത്. തണുപ്പിക്കണം. തണുക്കാൻ സമയം കൊടുക്കണം. നന്നായി തണുത്തതിന് ശേഷം ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന കണ്ണികളാക്കി മാറ്റണം.

തിരിച്ചറിവുകൾ -1

ഏകദേശം നാലോ അഞ്ചോ വയസ്സ് പ്രായം വരും. ആശ്വസിപ്പിക്കാൻ കഴിയാത്തവിധം കുഞ്ഞിനെ തലോടാൻ ശ്രമിക്കുന്ന അമ്മയുമുണ്ട്. ഏതൊരു മനുഷ്യനും തിരിയുന്ന വിശപ്പിന്റെ കരച്ചിലും നിസ്സഹായതയും..! കണ്ടുനിൽക്കാൻ കഴിയില്ലല്ലോ.