Monthly Archives: January 2025

//January

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -17

ഉമ്മു അബ്ബാൻ ബിൻത് ഉത്ബതിബ്നു റബീഇ ഉമ്മു അബ്ബാൻ്റെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഖലീഫ ഉമർ (റ) അവരെ വിവാഹമന്വേഷിച്ചു. അവർ ആ ആലോചന നിരസിച്ചു. ഇസ്‌ലാമിക സമൂഹത്തിലെ നാലാം ഖലീഫയും പ്രവാചകൻ്റെ പിതാമഹൻ്റെ പുത്രനുമായ അലി (റ) അവരെ വിവാഹമന്വേഷിച്ചു. അവർ ആ

നബിചരിത്രത്തിന്റെ ഓരത്ത് -92

ചരിത്രാസ്വാദനം പുനഃസമാഗമം അഹ്‌സാബ് യുദ്ധം കഴിഞ്ഞ് ഏകദേശം അഞ്ചു മാസമായിക്കാണും; കുറയ്ഷികളുടെ കച്ചവടച്ചരക്കുകള്‍ വഹിച്ചുള്ള സാര്‍ത്ഥവാഹകസംഘം ഷാമില്‍നിന്നു പുറപ്പെടുന്ന വിവരം പ്രവാചകനു ലഭിച്ചു. ആപത്‌വാഹിയായ വ്യാപാരസംഘത്തിന്റെ ഗതിതടയാനായി നൂറ്റിയെഴുപത് അശ്വാരൂഢരടങ്ങിയ ചെറുസേനയെ സെയ്ദ് ബിന്‍ ഹാരിസയുടെ നേതൃത്വത്തില്‍ നബി യാത്രയാക്കി. മദീനയില്‍നിന്ന് നൂറു നാഴിക

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -16

അക്വീല ബിൻത് അസ്മർ ഹദീസ് പണ്ഡിതയും നിവേദകയുമായ താബിഈവര്യ. പ്രവാചകാനുചരനായിരുന്ന അസ്മറിബ്നു മുദർരിസ് തൻ്റെ മകൾ അക്വീല ബിൻത് അസ്മറിന് ഹദീസുകൾ പഠിപ്പിച്ചു. അക്വീല തൻ്റെ മകൾ സുവൈദ ബിൻത് ജാബിറിനെ ഹദീസുകൾ പഠിപ്പിച്ചു. അവരും ഹദീസുകൾ നിവേദനം ചെയ്യാൻ തുടങ്ങുകയും തൻ്റെ

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -15

അസ്മാഅ് ബിൻത് യസീദിബ്നുസ്സകൻ അൽ അശ്ഹലിയ്യ ഹദീസ് പണ്ഡിത, ഹദീസ് നിവേദക, ധീരയോദ്ധ എന്നിങ്ങനെ പ്രസിദ്ധയായ പ്രവാചകാനുചര. പ്രവാചകനിൽ നിന്നും ഹദീസുകൾ ഹൃദിസ്ഥമാക്കുകയും ഹദീസ് പണ്ഡിതരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇമാം മുജാഹിദിനെ പോലെയുള്ള മഹാ പണ്ഡിതർ അവരിൽ നിന്നും ഹദീസ് പഠനം നടത്തിയിട്ടുണ്ട്. കുന്തപ്പയറ്റ്

നബിചരിത്രത്തിന്റെ ഓരത്ത് -91

ചരിത്രാസ്വാദനം ശിക്ഷ അന്യാദൃശമായ മനസ്ഥൈര്യത്തോടെയാണ് ബനൂകുറയ്ദ ശിക്ഷയേറ്റുവാങ്ങിയത്. അന്തസ്‌തോഭമൊഴിഞ്ഞ് സാമാന്യയുക്തി കൈവരിച്ച പുരുഷന്മാര്‍ തോറ വായിച്ചും പരസ്പരം നിശ്ചഞ്ചലതയും ക്ഷമയുമനുശാസിച്ചും രാവ് ചെലവഴിച്ചു. സ്ത്രീജനങ്ങളെയും കുട്ടികളെയും നഗരത്തിലെ വീടുകളിലേക്ക് കൊണ്ടുപോയി. വീതികുറഞ്ഞതും ആഴമേറിയതുമായ കിടങ്ങുകള്‍ നഗരാതിര്‍ത്തിയില്‍ തയ്യാറായി. എഴുന്നൂറ് പേരുണ്ടായിരുന്നു അവര്‍. കൊച്ചു കൊച്ചു

നബിചരിത്രത്തിന്റെ ഓരത്ത് -90

ചരിത്രാസ്വാദനം ബനൂകുറയ്‌ദ സഖ്യകക്ഷികള്‍ തിരിച്ചുപോയിരിക്കുന്നു, ഏറ്റുമുട്ടലിന്റെ കാര്‍മേഘമൊഴിഞ്ഞിരിക്കുന്നു. അല്ലാഹുവിന് സ്തുതി! അവനാണ് ശീതക്കാറ്റിന്റെ രൂപത്തില്‍ സ്വന്തം സൈന്യത്തെയയച്ച് മദീനയെയും വിശ്വാസികളെയും സമൂലനാശത്തില്‍നിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്. ആകാശത്തുള്ളവന്റെ വിധിനിര്‍ണായകമായ ഇടപെടലില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വിശ്വാസിസമൂഹത്തിന്റെ ഭാവി! ശത്രുവിന്റെ വിജയതാണ്ഡവത്തില്‍ മദീനയുടെ മാനം ചീന്തിയെറിയപ്പെടുമായിരുന്നു, ജീവനുകള്‍ പൊലിയുമായിരുന്നു, സ്വത്തുക്കള്‍ പിടിച്ചെടുക്കപ്പെടുമായിരുന്നു.

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -14

അസ്മാഅ് ബിൻത് വാസിലതിബ്നുൽ അസ്കഅ് അല്ലൈസിയ്യ പ്രവാചകാനുചരനായിരുന്ന തൻ്റെ പിതാവിൽ നിന്നും പഠനം നടത്തിയ കർമ്മശാസ്ത്ര പണ്ഡിതയും ഹദീസ് നിവേദകയുമാണ് അസ്മാഅ് ബിൻത് വാസില. കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട അവരുടെ ഹദീസുകളും പല ഹദീസ് ഗ്രന്ഥങ്ങളിലും കാണാം. (മുഖ്തസ്വറു താരീഖി ദിമശ്ക്: ഇബ്നു മൻളൂർ) Share on:

നബിചരിത്രത്തിന്റെ ഓരത്ത് -89

ചരിത്രാസ്വാദനം തിരിച്ചുപോക്ക് ‘അല്ലാഹുവേ, വേദമിറക്കിയവനേ, ക്ഷണനേരത്തില്‍ കണക്കു തീര്‍ക്കുന്നവനേ, സഖ്യസേനയെ പരാജപ്പെടുത്തേണമേ… അല്ലാഹുവേ, സഖ്യസേനയ്ക്ക് പരാജയമേല്പിക്ക നീ, അവരെ കിടുകിടാ വിറപ്പിക്ക നീ.’ പ്രവാചകന്റെ അണമുറിയാത്ത പ്രാര്‍ത്ഥന ഫലംകാണുകയായി, ശത്രു സൃഷ്ടിച്ച ഭയപ്പാടുകളും അനിശ്ചിതത്വങ്ങളും നീങ്ങിപ്പോവുകയായി. പൊടുന്നനെ, മദീനയുടെ അന്തരീക്ഷം അസാധാരണമാംവിധം തണുത്തു തണുത്തുവന്നു. ശൈത്യവും

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -13

അസ്മാഅ് ബിൻത് മുർശിദ കർമ്മശാസ്ത്ര അവലംബവും ഹദീസ് നിവേദകയുമായ പ്രവാചകാനുചര. സ്ത്രീകളുടെ രക്തസ്രാവവുമായി ബന്ധപ്പെട്ട അവരിൽ നിന്നുമുള്ള കർമ്മശാസ്ത്ര ഹദീസുകൾ അബൂദാവൂദ്, തുർമുദി, നസാഈ എന്നീ ഹദീസ് ക്രോഡീകരണ വിശാരദർ തങ്ങളുടെ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ഉസ്ദുൽ ഗായ: ഇബ്നുൽ അസീർ: മരണം: 1233