ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -2

//ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -2
//ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -2
ആനുകാലികം

ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -2

പുരുഷന്മാർ ആരാണ്? ആരാണ് സ്ത്രീകൾ?

ജൈവശാസ്ത്രപരമായ അല്ലെങ്കിൽ വസ്തുനിഷ്ഠമായ യഥാർത്ഥമല്ലാതെ സാങ്കൽപ്പികമായ മറ്റെന്തിനോടും ചേർത്തു കൊണ്ടും സ്ത്രീക്കും പുരുഷനും നിർവചനം നൽകിയാലും നിർവ്വചനം അപൂർണവും അപകടകരവുമായി മാറുമെന്ന് തീർച്ചയാണല്ലോ. ജെന്റർ സാമൂഹിക നിർമിതിയാണെങ്കിൽ, ജെന്ററിന് വസ്തുനിഷ്ടമായ യാഥാർഥ്യമില്ലെങ്കിൽ, എന്താണ് പുരുഷൻ ? ആരാണ് സ്ത്രീ എന്ന് നിർവചിക്കാൻ ഒരിക്കലും സാധിക്കില്ല. ഒരു ലിംഗത്തിന് എന്ത് നിർവ്വചനം പറഞ്ഞാലും എതിർലിംഗത്തേയും ആ നിർവചനത്തിൽ ഉൾപ്പെടുത്തേണ്ടിവരും എന്ന അവസ്ഥ. ഒരു ലിംഗത്തിന്റെ നിർവചനത്തിന് വിപരീതമായതിനാൽ അതേ ലിംഗത്തിൽപ്പെട്ട വ്യക്തികളെ ഒഴിവാക്കേണ്ടിവരും എന്ന സ്ഥിതിയും. സ്ത്രീ പുരുഷൻ എന്നതിന് വസ്തുനിഷ്ടമായ യാഥാർത്ഥ്യമില്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാണ് ഫെമിനിസം പ്രവർത്തിക്കുന്നത് എന്ന് എങ്ങനെ ക്ലിപ്തപ്പെടുത്തും? ഒരു ട്രാൻസ് ജെന്റർ “സ്ത്രീ” എന്തിൽ നിന്ന് എന്തിലേക്കാണ് മാറിയത് ? ഈ മാറ്റത്തിന് ഹേതുവായ അനുഭവങ്ങൾക്കും തോന്നലുകൾക്കും യാഥാർത്ഥ്യമുണ്ടോ ? യാഥാർത്ഥ്യമുണ്ടെങ്കിൽ ഈ അനുഭവങ്ങളും തോന്നലുകളുമാണോ സ്ത്രീയെ സ്ത്രീയാക്കുന്ന സവിശേഷതകൾ ? ആണെങ്കിൽ അവ എന്തൊക്കെയാണ്? അവ ഉള്ളവരെല്ലാം സ്ത്രീകളാണോ ? അവ ഇല്ലാത്തവർ പുരുഷന്മാരാണോ ?
ഈ ചോദ്യങ്ങൾക്കൊന്നും തന്നെ ആരുടെയടുക്കലും ഉത്തരങ്ങളില്ല !!!

ജെന്റർ കലാപങ്ങൾ ഒരു വശത്തു നടക്കുമ്പോൾ മറ്റു ദിക്കുകളിൽ സമാനമായ മറ്റു പല “മിഥ്യാ യാഥാർത്ഥ്യങ്ങളും” സ്വത്വവാദങ്ങളും മൊട്ടിട്ടു പൂത്തുലഞ്ഞു. വ്യക്തി നിഷ്ടമായ അനുഭവങ്ങൾക്കനുസരിച്ച് ജെന്റർ തീരുമാനിക്കാമെങ്കിൽ റേസും (Race വംശം) എന്ത് കൊണ്ട് ഓരോരുത്തർക്കും നിശ്ചയിച്ചു കൂടാ ?! എന്നാണ് ചിലരുടെ ചോദ്യം. ട്രാൻസ് ജെന്റർ, അങ്ങനെ ട്രാൻസ്റാഷ്യൽ (transracial) വാദക്കാരെ സൃഷ്ടിച്ചു.

ബ്രിട്ടീഷ് വ്യക്തിത്വമായ ഒലി ലണ്ടൻ, “Would You Rather?” എന്ന ഡോക്യുമെന്ററി പരമ്പരയിൽ ട്രാൻസ്റാഷ്യലിസത്തെ പ്രതിരോധിക്കുന്നത് തുടർന്നു.

ഒലി ലണ്ടൻ, 31 വയസ്സ്, ബി.ടി.എസ് അംഗമായ ജിമിനെപ്പോലെ തോന്നിപ്പിക്കാൻ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായി, “അവർ(they/them)” എന്ന സർവ്വനാമങ്ങൾ ഉപയോഗിച്ച് ഒരു കൊറിയൻ സ്ത്രീയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചു.

ചാനൽ 4 സീരീസിന്റെ മെയ് 2 ലെ എപ്പിസോഡിൽ, ഒരു വീഡിയോയിൽ, പേരില്ലാത്ത ഒരു കറുത്തവർഗ്ഗക്കാരിയായ സ്ത്രീയുമായി ലണ്ടൻ ഇരുന്നു, ആർക്കെങ്കിലും “ട്രാൻസ് റാഷ്യൽ” എന്ന് സ്വയം തിരിച്ചറിയൽ സാധ്യമാണോ എന്ന് ചർച്ച ചെയ്യുന്നുണ്ട്.

“ഞാൻ കൊറിയൻ ആണെന്ന് സ്വയം തിരിച്ചറിയുന്നു,” ഒലി ലണ്ടൻ പറഞ്ഞു. “ഞാൻ കൊറിയയിലാണ് താമസിച്ചിരുന്നത്. ഒരു വർഷത്തോളം ഞാൻ അവിടെ താമസിച്ചു. ഞാൻ കൊറിയൻ സംസ്കാരത്തെയും ചരിത്രത്തെയും ആളുകളെയും സ്നേഹിക്കുന്നു. ഒരു കൊറിയൻ സൗന്ദര്യാത്മകത ലഭിക്കാൻ ഞാൻ ഒരുപാട് വേദനകളിലൂടെയും നിരവധി ശസ്ത്രക്രിയകളിലൂടെയും കടന്നുപോയി. ഭാഷ പഠിക്കാനും കൊറിയൻ ഭക്ഷണം എങ്ങനെ പാചകം ചെയ്യാമെന്ന് പഠിക്കാനും ഞാൻ ധാരാളം സമയം ചെലവഴിച്ചു… ഞാൻ ഒരു കൊറിയൻ തന്നെയാണ്.” എന്ന് ഒലി ലണ്ടൻ പ്രഖ്യാപിക്കുന്നു.

ആന്റയിൻ സ്മോൾസ് എന്ന ഒരു കറുത്ത വർഗ്ഗക്കാരനായ യുവാവ് തന്റെ ‘പ്രായവും’ ‘വംശവും’ മാറ്റി, താൻ 35 വയസ്സുള്ള ഹാരിസ്സൺ ബൂത്ത് എന്ന വെള്ളക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തുന്നു.

ഇങ്ങനെ ഒരുപാട് മനുഷ്യർ ഇപ്പോൾ പ്രായവും വംശവുമെല്ലാം സ്വന്തം അനുഭവങ്ങൾക്കും സംവേദനങ്ങൾക്കും അടിസ്ഥാനത്തിൽ നിശ്ചയിക്കാൻ ആരംഭിച്ചിരിക്കുന്നു എന്ന വൈചിത്ര്യം പാശ്ചാത്യ ലോകത്തെ സ്വാഭാവികതയായി മാറി കൊണ്ടിരിക്കുകയാണ്. പ്രായവും വംശവുമൊക്കെ സാമൂഹിക നിർമിതിയാണ്, അവക്കൊന്നും വസ്തുനിഷ്ടമായ യാഥാർത്ഥ്യമില്ലെന്ന് വന്നിരിക്കുന്നു…

ട്രാൻസ്ജന്ററുകൾക്കിടയിലും പ്രായവും സ്വയം നിർണയിക്കുന്ന പ്രവണത സജീവമാണ്. അഥവാ പ്രായവും വസ്തുനിഷ്ടമായ യാഥാർത്ഥ്യത്തിൽ നിന്ന് വ്യക്തിനിഷ്ടമായ, സാമൂഹിക നിർമിതിയായ സങ്കൽപ്പമായി പരിണമിക്കപ്പെട്ടു എന്നർത്ഥം.

ഉദാഹരണത്തിന്, 26 വയസ്സുള്ള ഡിലൻ മുളവാനി എന്ന ഒരു പുരുഷൻ (ട്രാൻസ് ജെന്റർ സ്ത്രീ) ഒരു “കൗമാരക്കാരിയായ പെൺകുട്ടി” യാണെന്നാണ് സ്വയം ഐഡന്റിഫൈ ചെയ്യുന്നു.

സ്ത്രീകളുടെ ഫാഷൻ, ലൈഫ് സ്റ്റൈൽ അഡ്വർടൈസിംഗ് മേഖല കൊള്ളയടിക്കുന്നത് അവിടെ നിൽക്കട്ടെ. അപകടകരമായ ഒരു പ്രശ്നം ആത്മനിഷ്ടാടിത്തറയിൽ നിശ്ചയിക്കപ്പെടുന്ന പ്രായമാണ്. തനിക്ക് വയസ്സ് ഒരുപാടുണ്ടെങ്കിലും പ്രായം അനുഭവപ്പെടുന്നില്ല എന്നതൊക്കെ ഐഡന്റിറ്റി നിർണയിക്കുന്നതിൽ പരിഗണിക്കപ്പെട്ടാൽ ബാല പീഢകർ സന്തുഷ്ടരായി. കുട്ടികൾക്ക് മദ്യപിക്കാമെന്നായി. അരക്ഷിതാവസ്ഥയുടെ മറ്റൊരു വാതിൽ തല്ലി തുറക്കപ്പെട്ടുവെന്നർത്ഥം !!

ഇങ്ങനെ വ്യത്യസ്ഥരായ മനുഷ്യർ, വൈവിധ്യമാർന്ന “സ്വത്വബോധ” ങ്ങളുമായി ലോകത്ത് ജീവിക്കുന്നുണ്ട്. അവർക്കെല്ലാം തങ്ങളുടെ സംവേദനങ്ങൾനുസൃതമായ “സ്വത്വബോധ”ത്തിനനുസരിച്ച് നിശ്ചയിക്കാവുന്നതായി ഐഡന്റിറ്റി പരിണമിച്ചു കഴിഞ്ഞു. ഇനി ഈ സ്വയം പ്രഖ്യാപിത ഐഡന്റിറ്റികൾക്കനുസരിച്ച അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളാണ് തുടർന്നു നടക്കുക.

താനൊരു ഓന്താണെന്നാണ് ഒരാൾക്ക് സ്വന്തത്തെ അനുഭവപ്പെടുന്നത് എങ്കിൽ, ആ “സ്വത്വബോധ”ത്തെ അടിസ്ഥാനപ്പെടുത്തി മറ്റുള്ളവരുടെ മതിലിൻമേൽ കയറി ഇരിക്കാനും കാഷ്ടിക്കാനുമുള്ള അവകാശം ചോദിച്ചു കൊണ്ടോ… താനൊരു പല്ലിയാണെന്നാണ് ഒരാൾക്ക് സ്വന്തത്തെ അനുഭവപ്പെടുന്നത് എങ്കിൽ, ആ “സ്വത്വബോധ”ത്തെ അടിസ്ഥാനപ്പെടുത്തി മറ്റുള്ളവരുടെ വീടുകളിൽ കയറിച്ചെല്ലാനും മൂലയിലിരുന്ന് വീക്ഷിക്കാനുമുള്ള അവകാശം ചോദിച്ചു കൊണ്ടോ… വരുന്നവർക്കും തങ്ങളുടെ “സ്വത്വബോധ”ത്തിന് മറ്റുള്ളവരിൽ നിന്ന് അംഗീകാരവും അതിനനുസൃതമായ അവകാശങ്ങളും നൽകപ്പെടണമെന്ന അവസ്ഥാവിശേഷം?!

ഇത് ആരുടെയും താത്വികമായ പ്രതിവാദമോ കാൽപനികതയിൽ മാത്രം നിലനിൽക്കുന്ന സാഹചര്യങ്ങളൊ, ഭാവനാ ഹാസ്യങ്ങളൊ ഒന്നുമല്ല. പാശ്ചാത്യ ലോകത്തെ യഥാർത്ഥ്യങ്ങളാണ്.

ടിയാമത്ത് ലെജിയൻ മെഡൂസക്ക് താൻ ഒരു ഉരഗമാണെന്നാണ് അനുഭവപ്പെടുന്നത്.

“എന്റെ ഉരഗപ്രകൃതിയോട് സത്യസന്ധത പുലർത്തുന്നതിനാൽ ഞാൻ ഒരു ദ്വിലിംഗജീവിയാണ്…” ടിയാമത്ത് ലെജിയൻ മെഡൂസ വിശദീകരിക്കുന്നു: “ഞാൻ ആണോ പെണ്ണോ എന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ ഞാൻ അവരോട് പറയും: ഞാൻ രണ്ടുമാണ്. അതേ സമയം ഞാൻ രണ്ടുമല്ല.”

എറിക് സ്പ്രാഗ്, പല്ലിയോട് സാമ്യമാവാനായി, 250,000 യുഎസ് ഡോളറിലധികം ചെവഴിച്ച്, ശസ്ത്രക്രിയകളിലൂടെ തന്റെ നാവ് രണ്ടു ശാഖകളായി മുറിക്കുകയും, ടെഫ്ലോൺ കൊമ്പുകൾ കണ്ണുകൾക്ക് മുകളിൽ ഘടിപ്പിക്കുകയും, പല്ലുകൾ നാലെണ്ണം മറിച്ച്, മൂർച്ചകൂട്ടി തേറ്റപോലെയാക്കുകയും എല്ലാം ചെയ്തു.

“ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിൽ നിലനിൽക്കുന്ന ഒരു പുരാണ സൃഷ്ടിയാണ് ഞാൻ: ഞാൻ ഒരു മനുഷ്യരൂപിയായ ഉരഗമാണ്.”

https://www.google.com/amp/s/www.irishexaminer.com/lifestyle/arid-20408454.html%3ftype=amp

ഡെന്നിസ് അവ്‌നർ, ‘പതുങ്ങുന്ന പൂച്ച’ (Stalking Cat) എന്നാണ് സ്വയം നാമകരണം ചെയ്തിരിക്കുന്നത്. കടുവയുമായുള്ള വ്യക്തിത്വപരമായ തന്റെ അടുപ്പം പ്രകടിപ്പിക്കാൻ കടുവയെപ്പോലെ ശരീരം ശസ്ത്രക്രിയയിലൂടെ പരിഷ്കരിക്കുന്നതിന് അദ്ദേഹം തന്റെ സമ്പത്ത് മുഴുവനും ചെലവഴിച്ചു.

Larratt, Shannon 2012-11-12. RIP Stalking Cat. ModBlog. BMEzine. Retrieved on 7 November 2013.

“മനുഷ്യേതര മൃഗമായി സ്വയം പരിചയപ്പെടുത്തുന്ന വ്യക്തികളായിട്ടാണ് തെറിയന്മാർ (Therians) പലപ്പോഴും സ്വയം നിർവചിക്കുന്നത്, ഇവർ ഫറീസ് (Furries)ൽ നിന്ന് വ്യത്യസ്തരാണ്. മനുഷ്യേതര ജീവജാലങ്ങളോടുള്ള അഗമ്യമായ താൽപ്പര്യം കൊണ്ട് മാത്രം മനുഷ്യേതര മൃഗങ്ങളുമായി സ്വയം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് ഫറീസ് (Furries) അഭിപ്രായപ്പെടുന്നത്. ഫറീസും തെറിയന്മാരും ഈ മാനത്തിൽ കാര്യമായ വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കാൻ നടത്തിയ ഗവേഷണങ്ങളിൽ, പങ്കെടുക്കുന്നവരോടുള്ള അവരുടെ പ്രിയപ്പെട്ട മൃഗങ്ങളോടുള്ള (ഉദാ. ഫർസോണ സ്പീഷീസ്, സ്പിരിറ്റ് ഗൈഡ്) മനോഭാവത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഞങ്ങൾ (ഗവേഷകർ) നിരവധി ചോദ്യങ്ങൾ ചോദിച്ചറിഞ്ഞു…

1. നിങ്ങൾ 100% മനുഷ്യനാണ് എന്ന് തോന്നുന്നുണ്ടോ ? ഇല്ലെങ്കിൽ മാനുഷികതയിൽ എത്ര ശതമാനം കുറവ് ആണെന്ന് തോന്നുന്നത്?

നോൺ-തെറിയൻ ഫറീസ്: 35.1%
തെറിയന്മാർ: 85.5%

2. മാനുഷികതയിൽ നിന്ന് എത്ര ശതമാനം കുറവ് ശാരീരികമായി അനുഭവപ്പെടുന്നു?

നോൺ-തെറിയൻ ഫറീസ്: 13.1%
തെറിയന്മാർ: 30.2%

3. മാനസികമായി, മാനുഷികതയിൽ നിന്ന് എത്ര ശതമാനം കുറവ് അനുഭവപ്പെടുന്നു?

നോൺ-തെറിയൻ ഫറീസ്: 94.3%
തെറിയന്മാർ: 95.3%

4. നിങ്ങൾക്ക് എത്ര % മനുഷ്യേതരൻ എന്ന് തോന്നുന്നു?

നോൺ-തെറിയൻ ഫറീസ്: 31.2%
തെറിയൻസ്: 47.5%%

5. നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ സമ്പൂർണമായി മനുഷ്യേതരരാകുമെന്ന് എത്ര ശതമാനം തോന്നുന്നു ?

നോൺ-തെറിയൻ ഫറീസ്: 39.2%
തെറിയന്മാർ: 58.6%

പഠനത്തിൽ പങ്കെടുക്കുന്നവരോട് തങ്ങൾ 100% ൽ താഴെ മനുഷ്യരാണെന്ന തോന്നലിനെയും അവർക്ക് കഴിയുമെങ്കിൽ 0% മനുഷ്യരാകാനുള്ള അവരുടെ ആഗ്രഹത്തെയും സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചത് കണ്ടുവല്ലൊ. മേൽപ്പറഞ്ഞ ഫലങ്ങൾ രണ്ടും സൂചിപ്പിക്കുന്നത് തെറിയന്മാരും നോൺ-തെറിയൻ ഫറീസുകളും തമ്മിൽ നാടകീയമായ വ്യത്യാസമുണ്ടെന്ന് കാണുന്നു: മൃഗങ്ങളുമായുള്ള തങ്ങളുടെ ബന്ധത്തിലുള്ള ദൃഢ വിശ്വാസത്തിൽ, തങ്ങൾ പൂർണ്ണമായും മനുഷ്യനല്ല എന്ന വികാരങ്ങൾ ഉൾപ്പെട്ടേക്കാം (അല്ലെങ്കിൽ, ഏറ്റവും കുറഞ്ഞത്, ഒരാളുടെ ഫർസോണയുടെ വശങ്ങൾ ഉള്ളിൽ നിക്ഷിപ്തമാണ് എന്ന ശക്തമായ വിശ്വാസം ഉണ്ടാകാം). ഈ തീവ്രവികാരങ്ങൾ ഫറികളേക്കാൾ ശക്തമായ നിലയിൽ തെറിയന്മാർ റിപ്പോർട്ട് ചെയ്യുന്നു, അവർ 100% മനുഷ്യരിൽ താഴെയാണ്. ഇത് ഒരു ഭാവനയോ മോഹമോ അല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്… ഫറീസിനേക്കാൾ തെറിയൻമാർ 2-3 മടങ്ങ് കൂടുതൽ ഇത് പ്രസ്താവിക്കുന്നു. അവർക്ക് ശാരീരികമായി 100% മനുഷ്യനേക്കാൾ കുറവായി തോന്നുന്നു.
( https://furscience.com/research-findings/therians/7-2-animal-identification/ )

ലോകത്ത് ഇന്ന് അധികരിച്ചു വരുന്ന ഒരു ദുഷ്പ്രവണതയായ Tribalism ഇതിനോട് ചേർത്തു വായിക്കുക. നമ്മളിൽ ഒരു ലൈംഗിക വ്യതിയാനമോ സ്വഭാവ വ്യതിയാനമോ ഉണ്ടെന്ന് കരുതുക. സമാനമായ സ്വഭാവ വ്യതിയാനമുള്ളവർ ഈ ലോകത്ത് പലയിടത്തുമുണ്ടാവാം. ഈ സ്വഭാവ വ്യതിയാനത്തെ ഒരു വ്യതിയാനമായി മനസ്സ് അംഗീകരിക്കാതെ വരുമ്പോൾ അവയെ സ്വാഭാവികതയായി വ്യാഖ്യാനിക്കാൻ മനുഷ്യർ കണ്ടെത്തുന്ന ഒരു മാർഗമാണ് Tribalism. സമാനമായ സ്വഭാവവ്യതിയാനങ്ങളുള്ളവർ പരസ്പരം ബന്ധം ചേരുകയും പരസ്പരം ന്യായീകരണങ്ങൾ കൈമാറുകയും ചെയ്യുമ്പോൾ സ്വഭാവവ്യതിയാനങ്ങൾ സ്വാഭാവികതകളായി തെറ്റിദ്ധരിക്കപ്പെടുന്ന പ്രതിഭാസം. ഇത് ഇന്റർനെറ്റ് യുഗത്തിൽ ദ്രുതഗതിയിൽ ശക്തമാവുന്നു എന്നത് അപകടകരമാണ്. തിന്മകൾക്കും വ്യതിയാനങ്ങൾക്കും ആഭാസങ്ങൾക്കും കമ്മ്യൂണിറ്റികൾ രൂപപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്, തങ്ങൾ മനുഷ്യരല്ലെന്നും, മൃഗങ്ങളാണെന്നും സ്വയം അനുഭവപ്പെടുകയും ശസ്ത്രക്രിയകളിലൂടെയോ കോസ്‌റ്റൂമുകളിലൂടെയോ സ്വയം മൃഗങ്ങളായി സ്വന്തത്തെ മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന തെറിയന്മാരും (therians) ഫറീസും (furries). ഉരഗങ്ങൾ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ തുടങ്ങി പലതുമായും ഈ മനുഷ്യർ സ്വന്തത്തെ ഐഡന്റിഫൈ ചെയ്യുന്നു. മാനസിക നില തെറ്റിയിട്ടില്ലാത്ത ഭൂരിപക്ഷം ജീവിക്കുന്ന ഒരു സമൂഹത്തിൽ നിന്നു കൊണ്ട് ഈ കോപ്രായങ്ങളും ആഭാസങ്ങളും ഐഡന്റിറ്റി പ്രതിസന്ധിയിലേക്കും നാശത്തിലേക്കുമുള്ള മാനസിക ഭ്രംശമോ സ്വഭാവ വ്യതിയാനങ്ങളൊ ആണ് എന്ന് ചിന്തിക്കാൻ നമുക്ക് സാധിച്ചേക്കും. എന്നാൽ സ്വന്തം വ്യക്തിത്വത്തിന് ഒരു തരിമ്പ് പോലും അർത്ഥമോ നിർവചനമോ വസ്തുനിഷ്ടമായ യാഥാർത്ഥ്യമോ കണ്ടെത്താൻ കഴിയാത്ത ഒരു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ ച്യുതികൾ സ്വാഭാവികവും സുന്ദരവുമാണെന്ന് വരുത്തി തീർക്കുകയല്ലാതെ ഒരു നിവർത്തിയുമില്ലല്ലൊ. ഈ വിഭാഗങ്ങളിൽ ഭൂരിഭാഗവും ആദർശപരമായി നാസ്തികരാണെന്ന കണക്കുകൾ കൂടി ചേർത്ത് വെച്ച് ചിന്തിക്കണം. ഇന്റർനെറ്റ് കമ്യൂണിറ്റികൾ ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നു. പരസ്പര അനുകൂലങ്ങളിലൂടെയും സപ്പോർട്ടുകളിലൂടെയും ഈ ആഭാസങ്ങൾ സ്വാഭാവികവും സുന്ദരവുമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇവരുടെ ഇന്റർനെറ്റ് കമ്യൂണിറ്റിയായ furscience.com എന്ന ഒരു വെബ്സൈറ്റിൽ ഒരു ലേഖനത്തിന് താഴെ വന്ന രണ്ട് കമന്റുകൾ ഈ Tribalism ത്തിന് വ്യക്തമായ ഉദാഹരണമാണ്.

Matthew Harris
Matthew Harris on August 1, 2018 at 1:42 pm

I’m a therian and I’m new to the fandom I’m a fox I felt that way since I was a kid I this learned about what a therian I didn’t understand why I didn’t feel like a human all these years I thought there was something wrong with me it feels good to know I’m not the only one my fursona name is summer bluefox

മാത്യു ഹാരിസ്:
മാത്യു ഹാരിസ് 2018 ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 1:42 ന് ചെയ്ത കമന്റ്:

ഞാൻ ഒരു തെറിയനാണ്, ഫാന്റത്തിലേക്ക് പുതുതായി വന്നു ചേർന്നതാണ്. ഞാൻ ഒരു കുറുക്കനാണ്, കുട്ടിക്കാലം മുതൽ ഞാൻ ഒരു കുറുക്കനാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്താണ് തെറിയൻ എന്ന് ഞാൻ അടുത്താണ് മനസ്സിലാക്കിയത്. എന്തുകൊണ്ടാണ് എനിക്ക് ഞാൻ ഒരു മനുഷ്യനാണെന്ന് എനിക്ക് തോന്നാത്തത് എന്ന് വർഷങ്ങളായി ഞാൻ മനസ്സിലാക്കിയിരുന്നില്ല. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വർഷങ്ങളായി ഞാൻ കരുതി, എന്നാൽ, ഞാൻ മാത്രമല്ല ഇപ്രകാരം ചിന്തിക്കുന്നത് എന്നറിയുന്നത് നല്ലതായി അനുഭവപ്പെടുന്നു. എന്റെ ഫർസോണയുടെ പേര് വേനൽക്കാല ബ്ലൂഫോക്സ് എന്നാണ്.

kitty on June 11, 2021 at 4:08 pm
i am a cat. i may be a therian. it’s so good finding out that i am not alone i don’t have a fursona name (i don’t want one) summer bluefox you are awesome! don’t let anyone tell you otherwise

kitty 2021 ജൂൺ 11-ന് വൈകുന്നേരം 4:08-ന് ചെയ്ത കമന്റ്:

ഞാൻ ഒരു പൂച്ചയാണ്. ഞാൻ ഒരു തെറിയൻ ആയിരിക്കാം. ഞാൻ തനിച്ചല്ലെന്ന് കണ്ടെത്തുന്നതിൽ വളരെ സന്തോഷം, എനിക്ക് ഒരു ഫർസോണ പേരില്ല (എനിക്ക് ഒരെണ്ണം ആവശ്യമില്ല) വേനൽക്കാല ബ്ലൂഫോക്സ് നിങ്ങൾ ഉഷാറാണ്! നിങ്ങളോട് മറിച്ചൊന്നും പറയാൻ ആരെയും അനുവദിക്കരുത്.

ട്രൈബലിസത്തിന്റേയും സ്വയം നിർണിത ഐഡന്റിറ്റിയുടേയും അവിശ്വസനീയമാം വിതം അത്ഭുതകരമായ ഒരു ഉദാഹരണം കാണുക:

ജ്വിവൽ എന്ന ഒരു പെൺകുട്ടിക്ക് താൻ അന്ധയാണ് എന്ന് ചെറുപ്പം മുതലേ തോന്നാറുണ്ടായിരുന്നു. ഓൺലൈനിൽ സെർച്ച് ചെയ്തപ്പോൾ “സ്വയം അന്ധരെന്ന് ഐഡന്റിഫൈ” ചെയ്യുന്ന ഒരു വിഭാഗവുമായി അവൾക്ക് ബന്ധപ്പെടാൻ സാധിച്ചു. ഈ വിഭാഗത്തെ പിന്തുണക്കുന്ന ഒരു സൈകോളജിസ്റ്റുമായും കുട്ടിക്ക് ബന്ധം പുലർത്താൻ സാധിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡ്രൈക്ലീനർ കണ്ണിൽ ഇറ്റിച്ച് അവൾ സ്വയം അന്ധയായി മാറി.

( https://youtu.be/0nPbQG1O97U )

“സർവേകൾ സൂചിപ്പിക്കുന്നത് ഫറികൾ കൂടുതലായി പുരുഷന്മാരും വെളുത്ത വർഗക്കാരുമാണ് എന്നാണ്, ആനുപാതികമായി സ്വവർഗ്ഗാനുരാഗികളോ, ദ്വിവർഗാനുരാഗികളോ, അല്ലെങ്കിൽ ട്രാൻസ് ജെന്ററുകളോ ആണെന്നാണ്. കൂടാതെ, ഇവർ ശരാശരി 20-കളുടെ മധ്യത്തിൽ പ്രായമുള്ളവരായിരിക്കാനുമാണ് സാധ്യത.

അവർ ഒരുമിച്ചു കൂടുന്ന കൺവെൻഷനുകളിലെ ഫറികളിൽ 79.2 മുതൽ 85.7 ശതമാനം വരെ പുരുഷന്മാരാണെന്നും 78.3 മുതൽ 84.6 ശതമാനം വരെ ഫറികൾ ഓൺലൈനിൽ സജീവമാണെന്നും 2012 ലെ സർവേ സിന്തസിസ് കണക്കാക്കുന്നു. ഭൂരിപക്ഷവും നിരീശ്വരവാദികളോ (44.36 ശതമാനം) അജ്ഞേയവാദികളോ ആയിരുന്നു (9.47 ശതമാനം)…
( www.vox.com )

“ഫറീകൾ, സാധാരണ ജനങ്ങളേക്കാൾ, LGBTQ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ടാൻസ്‌സെക്ഷ്വൽ, ക്വീർ, ജെന്റർ ആശയക്കുഴപ്പത്തിൽ ആയവർ) ആയി സ്വയം പരിചയപ്പെടുത്തുന്നവർ ആകാനുള്ള സാധ്യത അഞ്ചിരട്ടിയാണ്.

“ഫർ കോൻസ്” എന്നും അറിയപ്പെടുന്ന ഫ്യൂറി കൺവെൻഷനുകളിൽ ഏവർക്കും പങ്കെടുക്കാം. ഈ പൊതു ഇവന്റുകൾ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ഫർറീ ആരാധകരുടെ പാനലുകൾ, ഇവന്റുകൾ, ചരക്ക് ബൂത്തുകൾ, തത്സമയ സംഗീതം, നൃത്ത മത്സരങ്ങൾ, ഗെയിമുകൾ എന്നിവയിലെല്ലാം പങ്കെടുക്കാൻ അനുവദിക്കുന്നു. “ഫ്യൂറി മീറ്റുകൾ” എന്ന് വിളിക്കപ്പെടുന്ന ഫർറികളുടെ ചെറിയ കമ്മ്യൂണിറ്റി സമ്മേളനങ്ങളിൽ, പ്രാദേശിക ഫർറികൾക്ക് ഇഷ്ടപ്പെടുന്നവരുമായി കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും അനുവദിക്കുന്നു.

പ്രത്യേകിച്ച് റോൾ പ്ലേ ചെയ്യുന്നത് (മൃഗങ്ങളുടെ രൂപത്തിലുള്ള ലൈംഗിക ചേഷ്ടകൾ) ഫർറീ ലൈംഗികത ഓൺലൈനിൽ പര്യവേക്ഷണം ചെയ്യാനുള്ള ഒരു മാർഗമാണ്. ഫർറികൾ പലപ്പോഴും മറ്റ് ഫർറികൾക്കൊപ്പം വെർച്വൽ ലോകത്ത് അവരുടെ ഫർസോണകളായി (മൃഗരൂപം) വേഷമിടുന്നു. ഫർറികളിൽ ചിലർക്ക് ഇത്, കുറഞ്ഞ അന്തരീക്ഷത്തിൽ സാമൂഹികവൽക്കരിക്കാനുള്ള ക്രിയേറ്റീവ് ഔട്ട്‌ലെറ്റാണിത്. മറ്റു ചിലർക്ക്, ഇത് ലൈംഗിക പര്യവേക്ഷണത്തിനുള്ള ഒരു ഇടമായിരിക്കും.

( https://www.webmd.com/sex/what-is-furry-sex )

“ഭൂമിയിൽ നിലനിൽക്കുന്നതോ നിലനിന്നിരുന്നതോ ആയ ഒരു മൃഗവുമായി -ആന്തരികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ – ഐഡന്റിഫൈ ചെയ്യുന്ന ആളുകളാണ് തെറിയാൻത്രോപ്പുകൾ അഥവാ തെറിയൻസ്.

(“നിബന്ധനകളും നിർവചനങ്ങളും”. projectshift.therianthropy.info. )

വ്യത്യസ്‌ത തലത്തിലുള്ള മാറ്റങ്ങളും സ്വത്വവും അനുഭവിക്കുന്ന വിവിധ തരം തെറിയന്മാരുണ്ട്.

ഷിഫ്റ്റർ തെരിയൻ: ഇതാണ് “സാധാരണ” തരം തെറിയൻ. ഒരു മൃഗമായി തിരിച്ചറിയുകയും വൈവിധ്യമാർന്ന വ്യതിയാനങ്ങളും നിരന്തരമായി അനുഭവിക്കുകയും ചെയ്യുന്ന ഒരാൾ.

കോന്തേരിയൻ: മാറ്റങ്ങൾ വിധേയമാകാതെ, പകരം പകുതി മനുഷ്യനും പകുതി മൃഗവും എന്ന സ്ഥിരമായ അവസ്ഥയിൽ കഴിയുന്ന ഒരു തെറിയൻ.

വസിലന്റ് (സൂര്യൻ/സിൻ) തെരിയൻ: ഈ സാങ്കേതികപദം തർക്കത്തിലാണ്. ഇത്തരത്തിലുള്ള തെറിയൻ പരിമിതമായ വ്യതിയാനങ്ങൾ അനുഭവിക്കുന്നു, കൂടാതെ അവരുടെ വ്യക്തിത്വത്തിൽ അവരുടെ സിദ്ധാന്തത്തിന്റെ അടിസ്ഥാന സഹജാവബോധം വേരൂന്നുകയും ചെയ്തിരിക്കുന്നു.

ക്ലാഡോതെറിയൻ: ഒരു ജീവിവർഗത്തിനുപകരം, മൃഗങ്ങളുടെ മുഴുവൻ കുടുംബത്തെയും ഉൾക്കൊള്ളുന്നു എന്ന് അനുഭവപ്പെടുന്ന ഒരു തരം തെരിയൻ വർഗ്ഗം.

പോളിതെറിയൻ (പോളിവേർ): ഒന്നിലധികം മൃഗങ്ങളായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ഒരു തെറിയൻ.

( https://otherkin.fandom.com/wiki/Therianthrope#cite_ref-1 )

therian-guide ഓൺലൈൻ കമ്മ്യൂണിറ്റി:

“നൂറുകണക്കിന് അംഗങ്ങളുള്ള ഞങ്ങളുടെ ഫോറങ്ങളിൽ സജീവമായ ഒരു കമ്മ്യൂണിറ്റിയുണ്ട്, ദിവസേന ധാരാളം പുതിയ പോസ്റ്റുകൾ ഉണ്ട്, നിങ്ങൾ എപ്പോൾ ഓൺലൈനിൽ വന്നാലും സംസാരിക്കാനും ആശയ വിനിമയം നടത്താനും കമ്മ്യൂണിറ്റി അംഗങ്ങളുണ്ടാവും.”
( https://www.therian-guide.com/index.php/6-community )

അടുത്തതായി നാം പരിചയപ്പെടാൻ പോകുന്നത് ജെന്റർ ന്യൂട്രൽ പാശ്ചാത്യ ലോകത്തെ, അദർകിൻ (Otherkin) പി.ഐ.ഓ (P.I.O) എന്നീ ഐഡന്റിറ്റികളെയാണ്…

‘I Look at a Cloud and I See It as Me’
” ‘ഞാൻ ഒരു മേഘത്തിലേക്ക് നോക്കുന്നു, ഞാൻ അതിനെ എന്നെപ്പോലെ കാണുന്നു’…

വസ്തുക്കളായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ആളുകളാണ് അദർകിൻ (Otherkin). മൃഗങ്ങളായും പുരാണ ജീവികളായും സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗമെങ്കിലും, ഇവരിൽ ചിലർ തങ്ങൾ കാലാവസ്ഥ, സസ്യങ്ങൾ, അമൂർത്തമായ ആശയങ്ങൾ എന്നിവയായി ഐഡന്റിഫൈ ചെയ്യുന്നുവെന്ന് പറയുന്നു.

ചില ഇന്റർനെറ്റ് സർക്കിളുകളിൽ അദർകിൻ കുപ്രസിദ്ധമാണ്; ഏറ്റവും പ്രശസ്തമായ ഉദാഹരണം ഒരു നോർവീജിയൻ ടിവി ചാനലിൽ, ഒരു പൂച്ചയായി ജീവിക്കാനുള്ള തന്റെ തിരഞ്ഞെടുപ്പ് വിവരിച്ചതിന് ശേഷം വൈറലായ ഒരു സ്ത്രീയാണ്. അദർകിൻ FAQ എന്ന ബ്ലോഗ് അതിനെ നിർവചിക്കുന്നതുപോലെ, “അതർകിൻ” എന്നത് “മനുഷ്യരല്ലെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന മനുഷ്യശരീരമുള്ള ജീവികളെ പരിചയപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു പൊതുവായ പദമാണ്.”

മൃഗങ്ങൾക്കു പുറമെ ഡ്രാഗണുകൾ, ഫെയറികൾ, അല്ലെങ്കിൽ വാമ്പയറുകൾ എന്നിങ്ങനെയുള്ള പുരാണ ജീവികളായി ഐഡന്റിഫൈ ചെയ്യുന്ന ചിലരുമുണ്ട്; ആനിമേഷൻ സീരീസിൽ നിന്നോ വീഡിയോഗെയിമുകളിൽ നിന്നോ സാങ്കൽപ്പിക കഥാപാത്രങ്ങളായി ഐഡന്റിഫൈ ചെയ്യുന്ന ഫിക്ഷൻകിൻ; കാലാവസ്ഥാ സംവിധാനങ്ങളായി ഐഡന്റിഫൈ ചെയ്യുന്ന മാർക്കോയെപ്പോലെ വെതർകിൻ; അമൂർത്ത ആശയങ്ങളായി ഐഡന്റിഫൈ ചെയ്യുന്നവർ, ആകാശഗോളങ്ങളായും ബഹിരാകാശവസ്തുക്കളായും ഐഡന്റിഫൈ ചെയ്യുന്നവർ, കൂടാതെ കൂടുതൽ അവ്യക്തമായ മറ്റു പല വിഭാഗങ്ങളും (മ്യൂസിക്കിൻ, ടൈം പീരിയോഡ്‌കിൻ-പട്ടിക തുടരുന്നു) ഇവരിൽ ഉൾപ്പെടുന്നു.

Tumblr-ലെ #weatherkin ടാഗ് ഞാൻ ആദ്യമായി കണ്ടപ്പോൾ-അത് എന്നെ #conceptkin ടാഗിലേക്കും അവിടെ നിന്ന് ആശയപരമായ അഗാധതയിലേക്കും നയിച്ചു-ഞാൻ ഏതെങ്കിലും തരത്തിലുള്ള വിപുലമായ ഹാസ്യ ലോകത്തേക്കോ സാമുദായിക നാടകത്തിലേക്കോ ഇടറിവീണോ എന്ന് എനിക്ക് ഒരു വേള തോന്നിപ്പോയി.

കാലാവസ്ഥയായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന വ്യക്തികൾ ആത്മാർത്ഥമായ സ്വരത്തിൽ എഴുതിയ നിരവധി അന്തർമുഖമായ ബ്ലോഗുകളും ഞാൻ കാണുകയുണ്ടായി. “മഴയായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന റെയിൻകിൻ ആവുകയെന്നത് വിചിത്രമായ അനുഭവമാണ്, [കാരണം] മഴ ഓർമ്മകൾ നിലനിർത്തുന്നില്ല-അത് വെള്ളമാണ്, അതിന് ഒരു ബോധവുമില്ല. എന്നിട്ടും ഞാൻ ലോഹവുമായി മുട്ടുന്നത് ഓർക്കുന്നു” എന്ന് പറഞ്ഞു കൊണ്ട്, റെയിൻകിനുകൾ നിർമ്മിച്ച ഒരു ബ്ലോഗിൽ മഴത്തുള്ളികൾ കുളങ്ങളിലേക്ക് പതിക്കുന്ന, കലാപരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു… ”
( www.vice.com )

നിർജീവ – നിശ്ചല വസ്തുക്കളായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന PIO (People Identifying as Inanimate Objects) വിഭാഗം അടിച്ചമർത്തപ്പെടുന്നു:

ട്രാൻസ്‌ജെൻഡർ, ട്രാൻസ്‌റേഷ്യൽ, ട്രാൻസ്‌നാഷണൽ, ഫർറികൾ, polytranspecies curious എന്നിവ ഉൾപ്പെടെയുള്ള പ്രധാന ട്രാൻസ് ഐഡന്റിറ്റികളെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാം. എന്നാൽ എല്ലാവരാലും മറന്നുപോയ ഏറ്റവും ആകർഷകമായ ഒരു ഐഡന്റിറ്റി ഗ്രൂപ്പുണ്ട്. ഈ ഗ്രൂപ്പ് വളരെ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു, പൊതുസമൂഹത്തിന് സ്വയം വെളിപ്പെടുത്താൻ ഇവർ മിക്കവാറും ഭയപ്പെടുന്നു. അവരിൽ ചില അംഗങ്ങൾ സെയിൽസ്മാൻമാരായോ, കോളേജ് ഫുട്ബോൾ ടീമുകളുടെ ചിഹ്നങ്ങളായോ വസ്തുക്കളുടെ കോസ്റ്റ്റൂമുകൾ ധരിച്ച് ജോലി ചെയ്യുന്നതായി നിങ്ങൾ കാണുമെങ്കിലും, സാധാരണയായി അവർ “ജോലി ചെയ്യുന്നു” എന്ന മറവിൽ അവരുടെ ഐഡന്റിറ്റിയെ ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്. ഈ ഗ്രൂപ്പിൽ വളരെക്കാലമായി അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന, ജനങ്ങൾക്ക് ഏറെക്കുറെ അജ്ഞാതമായിത്തീർന്ന, നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകൾക്കു ശേഷം, വിസ്മരിക്കപ്പെട്ട PIO പ്രസ്ഥാനത്തിലെ അംഗങ്ങൾ ഒടുവിൽ പുറത്തിറങ്ങി തങ്ങൾക്കു ലഭിക്കേണ്ട ആദരവ് ആവശ്യപ്പെടുന്നു; അവർ അർഹിക്കുന്ന പ്രത്യേക പരിഗണനയും.

ഉദാഹരണത്തിന്, ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്നുള്ള ഒരു PIO ആണ് ടോം, ഒരു ടെന്നീസ് ബോൾ ആയി അദ്ദേഹം സ്വയം ഐഡന്റിഫൈ ചെയ്യുന്നു. ചെറുപ്പം മുതലേ, ടോം എല്ലായ്പ്പോഴും പുതുതായി വെട്ടിതെളിച്ച നിലങ്ങളിലും മുറ്റങ്ങളിലും ഉരുളുകയും ചുറ്റുപാടുമുള്ള വസ്തുക്കളിൽ സ്വയം മുട്ടുകയും ചെയ്യുമായിരുന്നു. ടോമിന്റെ ഈ വന്യമായ സ്വഭാവം ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല, അവന്റെ പെരുമാറ്റം സാധാരണ നിലയിലാക്കാൻ അവർ ഉടൻ തന്നെ റിറ്റാലിൻ കോഴ്സിൽ ചേർത്തുകയും ചെയ്തു. പിന്നീട്, ടോം ടെന്നീസ് കളി ആസ്വദിച്ചുകൊണ്ടിരുന്നപ്പോൾ, ടെന്നീസ് കോർട്ടിന് കുറുകെ പറക്കുന്ന തിളങ്ങുന്ന പച്ച പന്തിൽ സ്വയം അലിഞ്ഞു, വലയുടെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് കുതിച്ചും പറന്നും, ടെന്നിസ് ബോൾ ചലിക്കുന്നത് താൻ കാലങ്ങളായി ചെയ്യാൻ ഇഷ്ടപ്പെടുന്ന ചലനങ്ങളാണ്. ടെന്നിസ് ബോളുമായി ടോമിന് ഒരു ഗാഡമായ ബന്ധം തോന്നി. ആ ടെന്നീസ് ബോൾ അവഗണിക്കാൻ കഴിയാത്തത്ര ശക്തമാണ്. ഒരു ദിവസം, ടെന്നീസ് ബോളുകളോടുള്ള തന്റെ അഭിനിവേശവും കുട്ടിക്കാലത്തെ വന്യമായ കോമാളിത്തരങ്ങളും സാധാരണമല്ലെന്നും ഇവിടെ മറ്റെന്തൊക്കെയോ പ്രവർത്തിക്കുന്നുണ്ടെന്നും ടോമിന് മനസ്സിലായി. ഒരു മിന്നൽപ്പിണർ പോലെ അത് അവന് മനസ്സിലായി – ഒരുപക്ഷേ അവൻ ഒരു ടെന്നീസ് ബോൾ ആയിരിക്കാം. ടോം ഇപ്പോൾ സ്‌പോർട്‌സ് ഉപകരണങ്ങളുടെ വെയർഹൗസുകളിലൂടെ ഉരുണ്ടും സാധനങ്ങളിൽ മുട്ടിയും ദിവസങ്ങൾ ചെലവഴിക്കുന്നു. അവൻ തന്റെ പുതിയ ജീവിതത്തിൽ സന്തുഷ്ടനാണ്, ഇനിയൊരിക്കലും മനുഷ്യനിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല.

മറ്റ് PIO- കളുടെ ചില ഉദാഹരണങ്ങൾ ചുവടെയുണ്ട്:

ഇരട്ട സഹോദരികൾ റിഗ്ലിയുടെ ഡബിൾമിന്റ്‌സ് ച്യൂയിംഗ് ഗമ്മ് അത്യധികം ഇഷ്ടപ്പെട്ടു, അവർ യഥാർത്ഥത്തിൽ റിഗ്ലിയുടെ ഡബിൾമിന്റുകളുടെ പാക്കറ്റുകളായിരിക്കണം എന്ന നിഗമനത്തിൽ അവർ സ്വയം എത്തി ചേർന്നു.

ജാക്കും ജെസ്സിയും ഒരു ചുറ്റികയും ആണിയും ആയി സ്വയം ഐഡന്റിഫൈ ചെയ്യുന്നു.

കസേരയായി സ്വയം ഐഡന്റിഫൈ ചെയ്യുന്നവർ.

ഹാരി സ്വയം ഹെയർ ഡ്രയർ ആണെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നു. ഈ PIO പലപ്പോഴും ഷോപ്പിംഗ് സൈറ്റുകൾക്ക് മുമ്പിലെ ഒരു പരസ്യമായി പലപ്പോഴും ജനങ്ങളാൽ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. തന്റെ സമ്മതമില്ലാതെ തന്നെ സ്പർശിച്ചതിന് ബ്ലോ ആൻഡ് ഡ്രൈ ഹെയർ സലൂണിലെ നിരവധി ഉപഭോക്താക്കൾക്കെതിരെ ഹാരി കേസ് നൽകിയിട്ടുണ്ട്.
(accredited-times.com)

വളരെക്കാലമായി, പരിഹാസവും ചിരിയും സാമൂഹിക ബഹിഷ്‌കരണവും ഭയന്ന് പൊതുസ്ഥലത്ത് തല ഉയർത്താൻ പോലും ഭയപ്പെട്ടിരുന്ന, നിഴലിൽ ഒളിക്കാൻ സാമൂഹികമായ നിർബന്ധിതരായ വിഭാഗമാണ് PIO… നമ്മുടെ ഫാസിസ്റ്റ് ഗവൺമെന്റിനെ ഭരിക്കുന്ന ഒബ്‌ജക്‌ടോഫോബിക് ക്രൂരന്മാരോട് തങ്ങൾ ഇനി അവഗണന സഹിക്കില്ലെന്ന് പറയേണ്ട സമയമാണിത്. PIO- കളും പ്രാധാന്യമർഹിക്കുന്നു!
(accredited-times.com)

നിർജീവ – നിശ്ചല വസ്തുക്കളായി സ്വയം ഐഡന്റിഫൈ ചെയ്യുന്നവരെ പരിഹസിച്ചു കൊണ്ടും ധാരാളം വെബ് സൈറ്റുകളും ബ്ലോഗുകളും ചാനലുകളുമെല്ലാം ഇന്റർനെറ്റിലും യൂറ്റൂബിലുമെല്ലാം ഉണ്ട്. ഒരു ഗവേഷകനെ സംബന്ധിച്ചിടത്തോളം ഇവ ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം യാഥാർത്ഥ്യം മിഥ്യയേക്കാൾ പരിഹാസ്യമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫെയ്ക്ക് ഐഡന്റിറ്റികളും റിയൽ ഐഡന്റിറ്റികളും തമ്മിൽ കൂടി കലരുക സ്വാഭാവികം മാത്രം.

ഒരു ഭാഗത്ത് അയാഥാർത്ഥികമായ സ്വത്വ ബോധങ്ങൾ ചിലർ സ്വന്തത്തിൽ ആവാഹിക്കുമ്പോൾ മറുഭാഗത്ത് അയാഥാർത്ഥികമായ സ്വത്വങ്ങൾ അപരരിലും വസ്തുക്കളിലും കണ്ടെത്തുകയും അനുഭവപ്പെടുകയും ചെയ്യുന്നവരുമുണ്ട്; ഒബ്ജക്റ്റം സെക്ഷ്വാലിറ്റി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കപ്പെടുന്നത്.

ഒബ്ജക്റ്റം ലൈംഗികത (objectophilia), ചിലപ്പോൾ ഒബ്ജക്റ്റം സെക്ഷ്ലിറ്റി (Objectum sexuality), എന്നും അറിയപ്പെടുന്ന പ്രതിഭാസം നിർജീവ വസ്തുക്കളോടുള്ള പ്രണയവും ആകർഷണവുമാണ്.

ബർലിൻ മതിൽ അല്ലെങ്കിൽ നൂറുകണക്കിന് ചാൻഡിലിയറുകൾ പോലെയുള്ള വസ്തുക്കളുമായി തങ്ങളുടെ പ്രണയം പരസ്യമായി ആഘോഷിക്കുന്ന നിരവധി കേസുകൾ ലോകമെമ്പാടും ഉണ്ടെന്ന് കരുതപ്പെടുന്നു. തങ്ങളുടെ പ്രണയത്തെ സ്വകാര്യമായി സൂക്ഷിക്കുന്ന, ഒബ്ജക്റ്റം ലൈംഗികതക്കാരായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ആളുകളുടെ എണ്ണം ധാരാളമാണ്.

33 കാരിയായ അമണ്ട ലിബർട്ടി, കഴിഞ്ഞ വർഷം eBay-യിൽ Lumiere വാങ്ങിയതിന് ശേഷം 2017 ലെ വാലന്റൈൻസ് ദിനത്തിൽ തന്റെ പ്രിയപ്പെട്ട ചാൻഡിലിയറിനോട് വിവാഹാഭ്യർത്ഥന നടത്തി.

“ലൂമിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്,” അമണ്ട തന്റെ പ്രതിശ്രുതവധുവിനെ കുറിച്ച് ഇപ്രകാരം തുടർന്നു: “നിങ്ങൾ ആരോട് പ്രണയത്തിലാകും എന്നത് നിങ്ങളുടെ നിയന്ത്രണത്തിൽ പെട്ട കാര്യമല്ല…”

നൂറുൽ മഹ്‌ജബീൻ എന്ന നിയമപരമായ പേരുള്ള ഫ്ലോറിഡയിലെ 20 കാരിയായ വിദ്യാർത്ഥി, InsideEdition.com-നോട് പറയുന്നത്, താൻ ടെട്രിസുമായി പ്രണയത്തിലാണെന്നും ഒന്നര വർഷമായി വീഡിയോ ഗെയിമുമായി പ്രേമബന്ധത്തിലായിരുന്നു എന്നുമാണ്.

“ഞാൻ ടെട്രിസിനെ അനൗദ്യോഗികമായി വിവാഹം കഴിക്കാൻ പദ്ധതിയിടുന്നു,” അവൾ പറഞ്ഞു. “എനിക്ക് ഒരു വസ്തുവിനെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് വ്യക്തമായും അറിയാം, എന്നാൽ ഒരു പ്രേമ പ്രതിജ്ഞാബദ്ധത ചടങ്ങ് നടത്താൻ എനിക്ക് കഴിയും.”

1979-ൽ ബെർലിൻ മതിലിനെ വിവാഹം കഴിക്കുകയും അതിന്റെ പേര് സ്വീകരിക്കുകയും ചെയ്ത ഈജ-റീറ്റ ബെർലിനർ-മൗർ, ഒബ്ജക്റ്റോഫീലിയയുടെ ആദ്യത്തെ കേസാണെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ വിവാഹത്തിന്, മതിലിന്റെ വിവാഹ പ്രസ്‌താവനകൾ പറയാൻ ഈജ-റീറ്റ ഒരു ആനിമേറ്ററെ നിയമിച്ചിരുന്നു.

നോർത്തേൺ അയർലൻഡിൽ നിന്നുള്ള 45 കാരിയായ അമാൻഡ ടീഗ് ഒബ്ജക്റ്റോഫീലിയയായി സ്വയം ഐഡന്റിഫൈ ചെയ്യുന്നു. അവളുടെ പാരമ്പര്യേതര ബന്ധത്തിന്റെ വിചിത്രത അവർ തിരിച്ചറിയുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഹെയ്തിയൻ കടൽക്കൊള്ളക്കാരനും “പൈറേറ്റ്സ് ഓഫ് കരീബിയൻ” കഥാപാത്രത്തിന് പിന്നിലെ പ്രചോദനവുമായ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ പ്രേതത്തെയാണ് ടീഗ് വിവാഹം കഴിച്ചിരിക്കുന്നത്.

“ഞാൻ മുമ്പ് ഒരു ശാരീരിക പുരുഷനെ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നുവെന്നും, ജാക്ക് ൽ നിന്ന് ലഭിക്കുന്നതു തന്നെയാണ് അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ചിരുന്നത് എന്നും” InsideEdition.com-ന് നൽകിയ അഭിമുഖത്തിൽ അവർ തമാശയായി പറഞ്ഞു.

രണ്ട് വർഷത്തിലേറെയായി, തന്റെ ഭർത്താവുമായുള്ള (ജാക്ക് സ്പാരോയുടെ പ്രേതം) ബന്ധം എന്നത്തേക്കാളും മികച്ചതാണെന്ന് അമാൻഡ ടീഗ് പറഞ്ഞു.

ടോക്കിയോയിൽ താമസിക്കുന്ന 35 കാരനായ അകിഹിക്കോ കൊണ്ടോ, 2018 നവംബറിൽ ഹോളോഗ്രാഫിക് പോപ്പ് താരം ഹാറ്റ്‌സുൻ മിക്കുവിനെ വിവാഹം കഴിച്ചു. “ഹാറ്റ്‌സുൻ മിക്കു എന്ന മുഴുവൻ ആശയത്തോടും ഞാൻ പ്രണയത്തിലാണ്, പക്ഷേ ഞാൻ എന്റെ വീട്ടിലെ മിക്കുവിനെ (ഹോളോഗ്രാഫിക് രൂപം) വിവാഹം കഴിച്ചു. ഞാനൊരിക്കലും അവളെ ചതിച്ചിട്ടില്ല. ഞാൻ എപ്പോഴും മിക്കു-സനുമായി പ്രണയത്തിലായിരുന്നു,” അകിഹിക്കോ ജപ്പാൻ ടൈംസിനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ വധു, ഹാറ്റ്‌സുൻ മിക്കു ഒരു ഹോളോഗ്രാം ആണ്, കൂടാതെ ടോക്കിയോ, ലോസ് ഏഞ്ചൽസ്, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ലോകമെമ്പാടും വിറ്റുപോയ ഷോകൾ അവതരിപ്പിക്കാൻ ഒരു വോയ്‌സ് സിന്തസൈസർ ആയി ഉപയോഗിക്കപ്പെടുന്നു. നീളമുള്ള ടർക്കോയിസ് പിഗ്‌ടെയിലുകൾ ഉള്ള ഈ കാർട്ടൂൺ കഥാപാത്രം 2007-ൽ ആദ്യമായി പുറത്തിറങ്ങിയപ്പോൾ ജപ്പാനിലെ സാങ്കേതിക ഭൂപ്രകൃതിയിൽ തരംഗമായിരുന്നു.

ദൈവത്തെ മറന്ന മനുഷ്യരുടെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ ഇനിയും തുടരുകയാണ്. ഫെമിനിസം സ്വപ്നം കണ്ട ജെന്റർ രഹിത ഉട്ടോപ്പിയ സാക്ഷാൽക്കരിക്കാൻ ശ്രമിച്ചതിന്റെ ഭീകരമായ പരിണിത ഫലം ! പാശ്ചാത്യ ലോകത്തിന്റെ അതി വിചിത്രവും പരിതാപകരവും അതോടൊപ്പം പരിഹാസ്യവുമായ പരിണിതികൾ നമുക്കും ഒരു മുന്നറിയിപ്പാണ്. വിജ്ഞാനാഭ്യുദേയത്തിൽ അഹന്ത നടിക്കുകയും, മാർഗദർശനത്തിന് ദൈവത്തെ ഇനി വേണ്ടെന്ന് പ്രഖ്യാപിക്കുകയും, മൂല്യങ്ങളെ പുനർ നിർമ്മിക്കാനും ധാർഷ്ട്യം കാണിച്ചവർ. തുടർന്ന് സ്വയം നിർമ്മിതമായ തോന്നിയവാസ മൂല്യങ്ങൾക്കനുസരിച്ച് ലോകത്താകമാനമുള്ള സമൂഹങ്ങളുടെ മൂല്യങ്ങളേയും പുച്ചിക്കാനും വെല്ലുവിളിക്കാനുമെല്ലാം ഇറങ്ങിപ്പുറപ്പെട്ട പാശ്ചാത്യ ലോകം… ഇപ്പോൾ തങ്ങളാരാണെന്ന് മറന്നിരിക്കുകയാണ്. ഞാൻ ആരാണ് ? എന്റെ അസ്തിത്വവും വ്യക്തിത്വവും എന്താണ് ?! ഞാൻ ആണാണോ ? അതോ പെണ്ണാണോ ? കല്ലാണോ അതോ മരമാണോ ? ഞാൻ വളർത്തുന്ന നായയാണോ മനുഷ്യൻ ? അതോ ഞാൻ നായയാണോ ? എന്റെ സ്വത്വമെന്താണ്?! ഒന്നിനും അർത്ഥമില്ല, അടിത്തറയില്ല, യാഥാർത്ഥ്യമില്ല എന്ന സ്വത്വ ശൂന്യതയിലേക്ക് അവർ ആണ്ടു പോവുകയാണ്:

{ وَلَا تَكُونُوا۟ كَٱلَّذِینَ نَسُوا۟ ٱللَّهَ فَأَنسَىٰهُمۡ أَنفُسَهُمۡۚ أُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ }

“ദൈവത്തെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്‌. തന്മൂലം ദൈവം അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍.”
(സൂറത്തുൽ ഹഷ്ർ: 19)

ഈ ക്വുർആൻ വചനത്തിന്റെ സാമൂഹിക വ്യാഖ്യാനമാണ് ഇന്നത്തെ പാശ്ചാത്യ ലോകം.

print

No comments yet.

Leave a comment

Your email address will not be published.