ശാസ്ത്രമാത്രവാദം നിരീശ്വര വിശ്വാസത്തിന്റെ ജ്ഞാനമാര്‍ഗ പ്രശ്‌നങ്ങൾ

//ശാസ്ത്രമാത്രവാദം നിരീശ്വര വിശ്വാസത്തിന്റെ ജ്ഞാനമാര്‍ഗ പ്രശ്‌നങ്ങൾ
//ശാസ്ത്രമാത്രവാദം നിരീശ്വര വിശ്വാസത്തിന്റെ ജ്ഞാനമാര്‍ഗ പ്രശ്‌നങ്ങൾ
ശാസ്ത്രം / തത്ത്വശാസ്ത്രം

ശാസ്ത്രമാത്രവാദം നിരീശ്വര വിശ്വാസത്തിന്റെ ജ്ഞാനമാര്‍ഗ പ്രശ്‌നങ്ങൾ

രിത്രത്തിലെല്ലാം നിരീശ്വരവാദം നിലനിന്നത് അക്കാലഘട്ടത്തിലെ മനുഷ്യധിഷണയുടെയും അധ്വാനത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞുവന്ന സാമൂഹ്യ ഉല്‍പന്നങ്ങളുടെ മേല്‍ വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ച് മനുഷ്യവഞ്ചന നടത്തി തന്നെയാണ്. കാരണം അന്ധമായ ഒരു ദൈവമില്ലാവാദം സ്ഥാപിക്കാന്‍ മെനഞ്ഞെടുക്കുന്നു എന്നതിലുപരി മാനവിക സാമൂഹ്യ ഉന്നതിക്കനുഗണമായി ഒരാശയവും ആദര്‍ശവും പറയാൻ നിരീശ്വരവാദത്തിലില്ല. നാസ്തികത അതിന്റെ അടിസ്ഥാനം കൊണ്ടുതന്നെ ഇത്രയും ആശയശൂന്യമായതുകൊണ്ടു കൂടിയാണ് മാനവിക ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ മാത്രമായിച്ചുരുങ്ങി നിരീശ്വരവാദം നൂറ്റാണ്ടുകളായി ചക്രശ്വാസം വലിച്ചു കിടക്കുന്നത്. മനുഷ്യനനുകൂലമായി യാതൊന്നുമില്ലാത്തതിനെ മനുഷ്യന്‍ അവഗണിക്കുക മനഃശാസ്ത്രപരമായ സ്വാഭാവികത മാത്രമാണ്.

നിരീശ്വരവാദം അതിന്റെ ജനിതകത്തില്‍ തന്നെ ചുമക്കുന്ന ഈ ആശയദാരിദ്ര്യ സ്വഭാവം മറച്ചുവെക്കാന്‍ നാസ്തികരെന്നും ശ്രമിച്ചിട്ടുണ്ട്. ഒരു ബന്ധവുമില്ലാഞ്ഞിട്ടും മാനവികതയുടെ പേര് പറഞ്ഞായിരുന്നു ഒരു കാലത്ത് അതെങ്കില്‍ ഇന്നത് ശാസ്ത്രത്തിന്റെ പേരിൽ വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ചാണ്. എത്രത്തോളമെന്നു വെച്ചാല്‍ ശാസ്ത്രം മാത്രമാണ് ജ്ഞാനമാര്‍ഗമെന്നും ശാസ്ത്രത്തിലൂടെയല്ലാതെ മനുഷ്യനൊരു ശരിയും മനസ്സിലാക്കാന്‍ കഴിയില്ലെന്നും വരെയാണ് നവനാസ്തികവാദങ്ങള്‍. ശാസ്ത്രവുമായി ബന്ധപ്പെട്ട ഇത്തരം അതിവാദങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാണ് നിരീശ്വരവിശ്വാസികളെ ആ പൊട്ടക്കിണറ്റില്‍ തളച്ചിടുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രമെന്നാല്‍ എന്താണെന്നും എന്തിനാണെന്നും ശാസ്ത്രത്തിന്റെ മേഖലകളും മെത്തഡോളജിയുമെല്ലാം എങ്ങനാണെന്നും മനസ്സിലാക്കുകയാണ് നാസ്തിക മസ്തിഷ്‌ക വൈകല്യങ്ങളെ മറികടക്കാന്‍ ഏറ്റവും നല്ല വഴി.

സയന്‍സിനു പൊതുവായി നല്‍കപ്പെടുന്ന നിര്‍വചനം ഇങ്ങനെയാണ്: ” the intellectual and practical activity encompassing the systematic study of the structure and behaviour of the physical and natural world through observation and experiment.”

എന്നുവെച്ചാല്‍ ഗവേഷണ നിരീക്ഷണങ്ങളിലൂടെ സ്വതന്ത്രമായി പ്രപഞ്ചത്തെയും പ്രകൃതിയെയും പഠിക്കുന്ന ഒരുപാധി മാത്രമാണ് ശാസ്ത്രമെന്നു തന്നെ ചുരുക്കം.
സയന്‍സിന്റെ മെത്തഡോളജി അനുസരിച്ച് ഇതിനു ആറു സ്റ്റേജുകള്‍ ആണ് പൊതുവായി ഉള്ളത്.
1. Observation
2. Hypothesis
3. Experiment
4. Data Analysis
5. Conclusion
6. Repeatability
ഇതില്‍നിന്നും ശാസ്ത്രത്തിന്റെ ജ്ഞാനമാര്‍ഗ പരിധിയില്‍ ഒന്നു വരണമെങ്കിൽ താഴെ പറയുന്ന ഈ നിയമങ്ങള്‍ ബാധകമാണെന്ന് Conclude ചെയ്യാം.
1. ഗവേഷണ വിഷയം നമ്മുടെ അന്വേഷണ നിരീക്ഷണ പരിധിയില്‍ വരുന്ന ഒന്നാകണം.
2. ഭൗതിക വസ്തുവോ ഭൗതിക പ്രതിഭാസമോ ആകണം.
3. Repeatability ഉണ്ടാകണം.
അഥവാ സയന്‍സിന്റെ ഈ നിയമ പരിധിക്കുള്ളിൽ ഉള്ളവയെക്കുറിച്ച് മാത്രമേ ശാസ്ത്രം സംസാരിക്കൂ.
അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ച് സംസാരിക്കാന്‍ സയന്‍സ് അശക്തമാണ്. അങ്ങനെയൊന്ന് സയന്‍സിന്റെ പരിധിയിൽ വരുന്നവയല്ല. ലളിതമായി പറഞ്ഞാൽ ശാസ്ത്രം മാത്രമാണ് ശരി മനസ്സിലാക്കുവാനുള്ള ഏകവഴി എന്ന Statement ശരിയാണെന്ന് സ്ഥാപിക്കാന്‍ തന്നെ സയന്‍സിനെക്കൊണ്ട് ആകില്ല. അഥവാ ആ വാദം തന്നെ സ്വയം ഖണ്ഡിക്കുന്നു (Self Refuting). സാധാരണമായിത്തന്നെ ശാസ്ത്രത്തെ മാത്രമാണ് ജ്ഞാനമാര്‍ഗമായി അംഗീകരിക്കാൻ കഴിയൂ എന്ന അതിവാദം നാസ്തികര്‍ പറയുന്നത് ശാസ്ത്രം ദൈവത്തെ നേർക്കുനേരെ കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ട് ദൈവം ഇല്ലെന്നും സമര്‍ത്ഥിക്കാനാണ്. ഈ വാദം എത്ര ബാലിശമാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രത്തെയും ദൈവവീക്ഷണത്തെയും സംബന്ധിച്ച അടിസ്ഥാനബോധം മാത്രമുണ്ടായാൽ മതി. പദാര്‍ത്ഥപരമായ സീമകള്‍ക്കെല്ലാം അപ്പുറവും പദാര്‍ത്ഥ ലോകത്തിന്റെ തന്നെ ഉല്‍പത്തിക്ക് ഹേതുവായതുമായ അസ്തിത്വത്തെയാണ് ദൈവമെന്നു വിളിക്കുന്നത്. ശാസ്ത്രം ആണെങ്കില്‍ പ്രപഞ്ചോല്‍പത്തിയോടെ മാത്രം ഉണ്ടായ പ്രകൃതി നിയമങ്ങളിലും സ്ഥലകാലദ്രവ്യലോകത്തിലും ഒതുങ്ങി നില്‍ക്കുന്ന പഠനമാണ്.
മനുഷ്യന്റെ അന്വേഷണ പരിമിതിക്കുള്ളില്‍ നിന്ന് പദാര്‍ത്ഥ ലോകത്തെ മനസ്സിലാക്കുക എന്ന Purpose മാത്രം നിറവേറ്റുന്ന സയന്‍സിന്റെ ഈ ജ്ഞാനമേഖല അനുസരിച്ച് പദാര്‍ത്ഥലോകത്തിന് അതീതനും പദാര്‍ത്ഥ ലോകത്തെ തന്നെ സൃഷ്ടിച്ചവുനായ ഒരുഅസ്ഥിത്വത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നു വാദിക്കുന്നതില്‍ പോലും വിഡ്ഡിത്തം ഉണ്ട്. ഭൗതിക പ്രപഞ്ചത്തെ മാത്രം മനസ്സിലാക്കുക ജ്ഞാനമേഖല ആയുള്ള സയന്‍സ് എങ്ങനെയാണ് പ്രപഞ്ചാതീതമായ ഒന്നിനെക്കുറിച്ച് സംസാരിക്കുക?
പ്രപഞ്ചോല്‍പത്തിയോടെ മാത്രം ഉണ്ടായ ഭൗതിക പ്രതിഭാസങ്ങളെ ആശ്രയിച്ച് മാത്രം പഠിക്കുന്ന ശാസ്ത്രത്തെക്കൊണ്ട് ആ ഭൗതിക വ്യവസ്ഥയെത്തന്നെ സൃഷ്ടിച്ച ഈ ഭൗതിക നിയമങ്ങള്‍ക്കെല്ലാം അതീതമായ ഒരസ്തിത്വത്തെ എങ്ങനെയാണ് വിലയിരുത്താന്‍ കഴിയുക?
ചുരുക്കത്തില്‍ ശാസ്ത്രം എന്തുകൊണ്ട് ദൈവത്തെ സംബന്ധിച്ച് സംസാരിക്കുന്നില്ല എന്ന ചോദ്യം തന്നെ ട്രെയിന്‍ എന്തുകൊണ്ട് പറക്കുന്നില്ല എന്നു ചോദിക്കുന്നതിനു സമാനമായ വിവരക്കേടാണ്. കാരണം ട്രെയിന്‍ അതിന്റെ പാതയിലൂടെ സഞ്ചരിക്കാനായി നിര്‍മിക്കപ്പെട്ടതാണ്. അതല്ലാതെ പറക്കാനായി ഉണ്ടാക്കിയതല്ല എന്നതു പോലെത്തന്നെ സയന്‍സ് ഭൗതിക പ്രപഞ്ചത്തെ പഠിക്കാനുള്ള മനുഷ്യന്റെ തയ്യാറെടുപ്പാണ്. അതൊരിക്കലും പ്രപഞ്ചേതരമായ ഒന്നിനെക്കുറിച്ചും വിശദീകരിക്കില്ല. സ്വാഭാവികമായും ദൈവവും ശാസ്ത്രത്തിന്റെ മേഖലയ്ക്ക് അപ്പുറമാണ്. ഓരോന്നിനെയും മനസ്സിലാക്കാന്‍ അതിനനുയോജ്യമായ ജ്ഞാനമാര്‍ഗത്തെ തന്നെ ഉപയോഗിക്കണം എന്നതാണ് യുക്തി. ഇവിടെ നാസ്തികര്‍ ചെയ്യുന്നത് അതിനുള്ള സാമാന്യബോധം ഉപയോഗിക്കാതെ സര്‍വതും മനസ്സിലാക്കാന്‍ ഏക ജ്ഞാനമാര്‍ഗമേ ഉള്ളൂവെന്നും അത് ശാസ്ത്രമാണെന്നുമുള്ള അപ്രായോഗിക അന്ധവിശ്വാസം കൊണ്ടുനടക്കുകയാണ്. സര്‍വതിനും അടിസ്ഥാന പ്രമാണമായി കണക്കാക്കപ്പെടേണ്ടത് എന്നു നാസ്തികര്‍ വിലയിരുത്തുന്ന സയന്‍സ് പോലും വാസ്തവത്തിൽ ഫിലോസഫിയെയും അനുമാനങ്ങളെയും ആധാരമാക്കി നിലനില്‍ക്കുന്നവയാണ്. അഥവാ സയന്‍സിന്റെ അടിത്തറ പോലും സയന്‍സിൽ അല്ല.
സയന്‍സ് base ചെയ്തു നിലനില്‍ക്കുന്ന ചില Phylosophical Assumptions ഇവയാണ്.

1. SPATIAL Regularity
സയിന്റിഫിക് മെത്തഡോളജി ഉപയോഗിച്ച് ശാസ്ത്രീയമായി ഒരു വിഷയത്തിൽ എത്തുന്ന Conclusion മറ്റൊരിടത്തും അതുപോലെ തന്നെയാണ് പ്രവര്‍ത്തിക്കുക എന്ന ബുദ്ധിപരമായ അനുമാനത്തില്‍ നിന്നാണ് എല്ലാ ശാസ്ത്രീയ നിയമങ്ങളും സിദ്ധാന്തങ്ങളും നിലനില്‍ക്കുന്നത്. അതല്ലാതെ സകല സ്ഥലമാനങ്ങളിലും Scientific Experiment ഉപയോഗിച്ച് എല്ലായിടത്തും അതിന്റെ Conclusion ഒരുപോലെ തന്നെയാണ് ഉണ്ടാകുന്നത് എന്നു നിരീക്ഷിച്ചുകൊണ്ട് ഒരു ശാസ്ത്രത്തിനും പ്രായോഗികമായി നിലനില്‍ക്കാൻ കഴിയില്ല.
ഉദാഹരണത്തിന് ഭൂമിയില്‍ ഇന്‍ഡ്യയിൽ നിന്നുകൊണ്ട് ഒരു കല്ല് ഉയര്‍ത്തിവിട്ടാൽ അത് താഴെ പതിക്കും എന്ന Observationല്‍നിന്നും ഈ പരീക്ഷണം അമേരിക്കയിൽ ചെയ്താലും സമാനമായ അനന്തരഫലം തന്നെയാണ് ഉണ്ടാവുക എന്നാണ് ശാസ്ത്രം Conclude ചെയ്യുക. അഥവാ ശാസ്ത്ര നിയമങ്ങള്‍ spacio temporally invariable ആണെന്ന Phylosophical Assumption അടിസ്ഥാനമാക്കിയാണ് ശാസ്ത്രം ഇവിടെ Conclusionകളില്‍ എത്തുന്നത്. കുറച്ചുകൂടെ universal ആയി പറഞ്ഞാല്‍ സൂക്ഷ്മലോകത്ത് ക്വാണ്ടം കണികകള്‍ക്ക് ഒരേസമയത്ത് വ്യത്യസ്ത ഇടങ്ങളിൽ നിലനില്‍ക്കാൻ കഴിയുമെന്നും quantum ലെവലില്‍ entancled ആകുന്ന രണ്ടു കണികകള്‍ക്ക് പ്രകാശവേഗത്തേക്കാൾ പെട്ടെന്ന് പരസ്പരം സന്ദേശം കൈമാറാന്‍ കഴിയുമെന്നുമൊക്കെ ശാസ്ത്രീയമായി നമ്മള്‍ മനസ്സിലാക്കുന്നത് പ്രപഞ്ചത്തിലെ സകല കണികകളെയും പഠനവിധേയമാക്കിയിട്ടല്ല. മറിച്ച് ചുരുക്കം ചില Experimentകളിലൂടെ നിരീക്ഷിക്കപ്പെടുന്ന സൂക്ഷ്മകണികകളുടെ സ്വഭാവം മനസ്സിലാക്കുകയും പ്രപഞ്ചത്തിലാകമാനം സൂക്ഷ്മ കണികകളുടെ സ്വഭാവം അതാണെന്ന് Conclude ചെയ്യുകയും ചെയ്യുന്ന സര്‍വസാമ്യ തത്വം (DOCTRINE OF UNIFORMITY) അനുസരിച്ചു മാത്രമേ പ്രായോഗികമായി ശാസ്ത്രത്തിന് നിലനില്‍പ്പുള്ളൂ. ഇതാണെങ്കില്‍ യുക്തിപരമായ ഒരനുമാനവും മാത്രമാണ്.

2. Temporal Regularity
Observe ചെയ്യപ്പെടുന്ന ഏതൊരു ശാസ്ത്രീയ പ്രതിഭാസത്തിനും നിത്യമായ നിലനില്‍പ്പുണ്ടെന്നും കാലാന്തരത്തിൽ പ്രകൃതി നിയമങ്ങൽ നിത്യമാണെന്നുമുള്ള മാനുഷിക അനുമാനത്തിനു പുറത്തുതന്നെയാണ് ഏതൊരു ശാസ്ത്രീയ സിദ്ധാന്തവും നിര്‍മിതമാകുന്നത്. ഉദാഹരണത്തിന് ഭൂമിയില്‍ നിന്നും ഉയര്‍ത്തിയ ഒരു കല്ല് കൈവിട്ടാല്‍ താഴെ പതിക്കും എന്ന നിരീക്ഷണത്തില്‍നിന്നും ഈ പരീക്ഷണം നാളെയും അതിനടുത്ത ദിവസവും ആയി തുടര്‍ന്നാലും സമാനമായ ഫലം തന്നെയാകും കിട്ടുക എന്ന അനുമാനത്തിലാണ് ശാസ്ത്രലോകം എത്തിച്ചേരുക. ഗുരുത്വാകര്‍ഷക സിദ്ധാന്തങ്ങളും നിയമങ്ങളും എല്ലാം നിര്‍മിതമാകുന്നതും തുടരെ തുടരെ അത് ഉപയോഗിക്കുന്നതും ഈ അനുമാനത്തിനു പുറത്തുതന്നെ. അതല്ലാതെ നാളെയും ഭൂമിയില്‍ നിന്നും ഒരു വസ്തു ഉയര്‍ത്തി കൈവിട്ടാൽ അത് സമാനഫലം തന്നെ ഉണ്ടാകും എന്ന് ശാസ്ത്രീമായി ഗവേഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ച് ഉറപ്പുവരുത്താനൊന്നും കഴിയില്ല. അഥവാ അതുമൊരു അനുമാനം മാത്രമാണ്.GRAVITATIONAL CONSTANT-നും പ്രകാശ വേഗതയ്ക്കും ഒക്കെ പ്രപഞ്ചാരംഭം തൊട്ടിന്ന് വരെ സമാന മൂല്യം തന്നെയായിരുന്നു എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നതും ഈ അനുമാനം കൊണ്ട് തന്നെ.

3. Order
ഒരു വസ്തുവില്‍ നിന്നും അതിന്റെ ഓര്‍ഡറും ക്രമവും നിരീക്ഷിക്കാനും അതില്‍നിന്നും അതിനുപിറകിൽ അടങ്ങിയിരിക്കുന്ന Intelligence മനസ്സിലാക്കിയെടുത്ത് സയന്‍സിൽ ഉപയോഗിക്കാനും മനുഷ്യനു കഴിയും. എന്നാല്‍ ഒന്നിന് ക്രമമുണ്ടെന്നോ ക്രമരാഹിത്യമുണ്ടെന്നോ സയന്‍സിനെ ഉപയോഗിച്ച് പറയാൻ കഴിയില്ല. അത് പൂര്‍ണമായും മനുഷ്യയുക്തിയുടെ അനുമാനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒന്നാണ്.

4. Mathematical Applicability
ഗണിതനിയമങ്ങളിലും സമവാക്യങ്ങളിലും അക്കങ്ങളുടെ മൂല്യങ്ങളിലും എല്ലാം പ്രവര്‍ത്തിക്കുന്നത് ലോജിക് ആണ്. അതല്ലാതെ അവിടെയെവിടെയും സയിന്റിഫിക് മെത്തഡോളജി ഉപയോഗിച്ചല്ല ഒരു Conclusionല്‍ എത്തുന്നത്. എന്നാല്‍ ഈ ഗണിതത്തെ തന്നെ Universal Language ആയി അംഗീകരിച്ചും അതുപയോഗിച്ചുള്ള സമവാക്യങ്ങള്‍ ശാസ്ത്രരംഗത്ത് ഉപയോഗിച്ചുമാണ് ശാസ്ത്രം തന്നെ മുന്നോട്ടുപോകുന്നത്. ഉദാഹരണത്തിന് String Theory പ്രകാരം ഒന്നുകഴിഞ്ഞ് അഞ്ഞൂറു പൂജ്യങ്ങള്‍ വേണ്ട സംഖ്യയുടെ അത്രയും പ്രപഞ്ചങ്ങള്‍ ഉണ്ടാകാം എന്ന് ഗണിത സമവാക്യങ്ങള്‍ ഉപയോഗിച്ച് Predict ചെയ്യുന്നു. എന്നാല്‍ സയന്‍സിന്റെ മെത്തഡോളജി ഉപയോഗിച്ച് ഇത് ശരിയാണെന്ന് പറയാന്‍ കഴിയില്ല.

5. Cause effect Relations
നമുക്ക് ചുറ്റുമുളള പ്രപഞ്ചത്തില്‍ നടക്കുന്ന ഏതൊരു കാര്യത്തിനും പിറകിൽ ഒരു കാരണം ഉണ്ടെന്ന അനുമാനം ഉപയോഗിച്ചാണ് ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഓരോരോ കാര്യത്തിനും (effect) പിറകിലുള്ള കാരണത്തെ ശാസ്ത്രം അന്വേഷിക്കുന്നത്. ഇതും യുക്തിപരമായ മാനുഷിക നിരീക്ഷണങ്ങളുടെ പുറത്തുള്ള അനുമാനങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. ഈ പ്രപഞ്ച കാര്യങ്ങളെല്ലാം സയന്‍സിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുമ്പോഴും ഇതൊന്നും ശാസ്ത്രത്തിന്റെ മെത്തഡോളജികള്‍ ഉപയോഗിച്ച് നൂറുശതമാനം സത്യമായവ എന്നുപറയുവാൻ കഴിയുന്നവയല്ല. ഇതെല്ലാം യുക്തിപരമായ മനുഷ്യന്റെ നിരീക്ഷണങ്ങളില്‍ നിന്നുണ്ടാകുന്ന അനുമാനങ്ങൾ മാത്രമാണ്. ഈ അനുമാനങ്ങളെ ഉപേക്ഷിച്ച് സയന്‍സിന് നിലനില്‍ക്കുക പോലും സാധ്യമല്ല.

അഥവാ ശാസ്ത്രത്തിനെ മാത്രമേ ജ്ഞാനമാര്‍ഗമായി അംഗീകരിക്കൂ എന്നു പറയുന്നവര്‍ക്ക് ശാസ്ത്രത്തിനെ തന്നെ ജ്ഞാനമാര്‍ഗമായി അംഗീകരിക്കാൻ കഴിയില്ല. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനമായി നിലനില്‍ക്കുന്ന പലതും ശാസ്ത്രേതരമായ എന്നാല്‍ യുക്തിപരമായ മനുഷ്യന്റെ അനുമാനങ്ങൾ മാത്രമാണ്. ചുരുക്കത്തില്‍ ശാസ്ത്രത്തെ മാത്രമേ ജ്ഞാനമാര്‍ഗമായി കഴിയൂ എന്ന വാദം തന്നെ സ്വയം ഖണ്ഡിതമാണ്.

Falsifiability in Science
പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനായ കാൾ പോപ്പർ പറയുന്നത് ഒരു കാര്യം ഉണ്ടെന്നു സമര്‍ത്ഥിക്കുന്നതോടൊപ്പം ഭാവിയിൽ അത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുന്നതായിരിക്കുമെന്നാണ്. ഉദാഹരണമായി എല്ലാ കാക്കകളും കറുത്തതാണെന്നു പറയുന്നതോടൊപ്പം അത് തെറ്റാണെന്നു തെളിയിക്കാന്‍ സാധ്യതയുള്ളതും കൂടെയാണ്. ഇതിനാണ് അസത്യവല്‍ക്കരണക്ഷമത (falsification) എന്നുപറയുന്നത്. ആധുനിക ശാസ്ത്രത്തിന്റെ വെരിഫിക്കേഷന്‍ മെത്തേഡിൽ പരമപ്രാധാന്യമര്‍ഹിക്കുന്ന ഈ സിദ്ധാന്തം പക്ഷേ ആവിഷ്‌കരിച്ചത് ഫിലോസഫി ആണ്. അതായത് സയന്‍സിനെ നിര്‍ണയിക്കുന്ന പരമപ്രധാനമായ നിയമങ്ങൾ പോലും ഫിലോസഫിയുടെ സൃഷ്ടിയാണ്. ഏതൊരു ശാസ്ത്രസിദ്ധാന്തവും ഈ അസത്യവല്‍ക്കരണക്ഷമതയെക്കൂടി അംഗീകരിച്ചുകൊണ്ട് നിലനില്‍ക്കുന്നവയാണ്. എന്നുവെച്ചാല്‍ ശാസ്ത്രത്തിൽ പൂര്‍ണസത്യങ്ങൾ എന്നൊന്നില്ല (There is No Certainty in Science). ശാസ്ത്രസത്യങ്ങളും സിദ്ധാന്തങ്ങളും ഒക്കെ പുതിയ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും.
അങ്ങനെ ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ പരിവര്‍ത്തനത്തിനു വിധേയമായാണ് ശാസ്ത്രം തന്നെ പുരോഗമിക്കുന്നത്. അഥവാ ശാസ്ത്രം പറയുന്ന ഏതെങ്കിലും സിദ്ധാന്തത്തെ മഹാസത്യമായിക്കണ്ട് കൊണ്ടുനടക്കുന്നത് ശാസ്ത്രമെന്താണെന്നറിയാത്തതിൽ നിന്നുല്‍ഭവിക്കുന്ന അന്ധവിശ്വാസമാണ്.

ശാസ്ത്രവും പരിമിതികള്‍ക്കകത്താണ്

മനുഷ്യന്റെ യുക്തിപരമായ അന്വേഷണങ്ങള്‍ക്കുള്ള ഒരു ടൂൾ മാത്രമാണ് ശാസ്ത്രം. ഇങ്ങനെ വിവിധങ്ങളായ കാര്യങ്ങളെ ഗ്രഹിച്ചെടുക്കാന്‍ വിവിധങ്ങളായ ജ്ഞാനമാര്‍ഗങ്ങളെയാണ് ഉപയോഗിക്കേണ്ടി വരുക. അതല്ലാതെ ശാസ്ത്രം മാത്രമാണ് സര്‍വതും ഗ്രഹിക്കാനുള്ള ജ്ഞാനമാര്‍ഗമെന്നും ശാസ്ത്രത്തിന് പരിമിതികളില്ലെന്നും കരുതുന്നത് പരിഹാസ്യമായ വിവരക്കേടാണ്. നാസ്തികര്‍ തന്നെ സ്വന്തം ജീവിതത്തില്‍ അംഗീകരിച്ച് ആചരിച്ചു പോകുന്ന പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പരിമിതികള്‍ക്കപ്പുറമുള്ള കാര്യങ്ങൾ തന്നെയാണ്.
ശാസ്ത്രത്തിന്റെ ചില പരിമിതികള്‍ ഇവയാണ്:-
1. ധാര്‍മികമായ വിധി നിര്‍ണയങ്ങൾ നടത്താൻ സയന്‍സിനു കഴിയില്ല.

ധാര്‍മികമായി ശരിതെറ്റുകൾ ഉണ്ടെന്നു അംഗീകരിക്കുന്നവർ തന്നെയാണ് പല നാസ്തികരും. എന്നാല്‍ ശാസ്ത്രീയമായി ഏതൊന്നിന്റെയും ധാര്‍മിക നിലവാരം വിലയിരുത്തുക സാധ്യമല്ല. ആറ്റം ബോബ് ഉപയോഗിച്ച് ആളുകളെ കൊല്ലാന്‍ കഴിയും എന്നുപറയാന്‍ ശാസ്ത്രത്തിനു കഴിയും. എന്നാല്‍ അങ്ങനെ കൊല്ലുന്നത് തെറ്റാണെന്നു ധാര്‍മികമായി വിലയിരുത്തി കൊടുക്കാൻ ശാസ്ത്രത്തെക്കൊണ്ടു കഴിയില്ല. അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിനെക്കൊല്ലുന്നത് തെറ്റാണെന്ന് ശാസ്ത്രമാത്രവാദികളായ നാസ്തികര്‍ തന്നെ അംഗീകരിക്കുമെങ്കിലും ഇതൊരിക്കലും ശാസ്ത്രീയമായി മനസ്സിലാക്കാന്‍ പറ്റുന്നതല്ല. അഥവാ ശാസ്‌ത്രേതരമായ ബോധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുന്നവർ തന്നെയാണ് ശാസ്ത്രമാത്രവാദികളായ നാസ്തികര്‍ തന്നെയും.

2. മറ്റൊരാള്‍ അനുഭവിക്കുന്ന സൗന്ദര്യബോധം എന്താണെന്നു വിലയിരുത്താൻ ശാസ്ത്രീയമായി കഴിയില്ല.

3. ശാസ്ത്രീയമായി നാം മനസ്സിലാക്കിയെടുത്ത വിവരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞുതരാന്‍ സയന്‍സിനാകില്ല.

4. സയന്‍സ് ഭൗതികലോകത്ത് ഒതുങ്ങിനിന്ന് ഭൗതികലോകത്തെ സംബന്ധിച്ച് മനസ്സിലാക്കുന്നതിനുള്ള ജ്ഞാനമാര്‍മഗമാണ്. അതിനൊരിക്കലും പ്രപഞ്ചേതരമായ ഒന്നിനെയും വിലയിരുത്താന്‍ കഴിയില്ല.

5. സയന്‍സ് എപ്പോഴും മറുപടി നല്‍കുന്നത് ‘How’ (എങ്ങനെ) എന്ന ചോദ്യത്തിനാണ്. എന്തിനുവേണ്ടി അല്ലെങ്കിൽ എന്തുകൊണ്ട് (Why) എന്ന ചോദ്യത്തിന് അത് മറുപടി നല്‍കുന്നില്ല.

6.മനുഷ്യൻറെ അന്വേഷണ പരിമിധികൾക്ക് അപ്പുറമുള്ള ഒന്നിനെ ശാസ്ത്രീയമായി വിലയിരുത്താൻ ശാസ്ത്രത്തിന് കഴിയില്ല.

പ്രപഞ്ചേതരമായ ഒന്നിനെക്കുറിച്ച് ശാസ്ത്രം എന്തുപറയുന്നു?

പ്രാപഞ്ചികാവസ്ഥകളിലും നിയമങ്ങളിലും ഒതുങ്ങിനിന്ന് അവയെക്കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതുകൊണ്ടു തന്നെ പ്രപഞ്ചേതരമായ ഒന്നും അതിന്റെ അന്വേഷണപരിധിയില്‍ ഗ്രാഹ്യമല്ല. അതിനര്‍ത്ഥം ശാസ്ത്രത്തിനു ഗ്രാഹ്യമല്ലാത്തതുകൊണ്ട് അങ്ങനെ ഒന്നില്ല എന്നല്ല. മറിച്ച് ശാസ്ത്രം അതിനെ നോക്കിക്കാണുക ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒന്നായാണ്. അങ്ങനെ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളതായി കണ്ടാൽ മാത്രമേ പിന്നീട് സയന്‍സിന്റെ ജ്ഞാനമാര്‍ഗത്തോട് അതൊരു നീതി ആകുന്നുള്ളൂ.ഇവിടെ നാസ്തിക നിലപാട് പ്രകാരം നമുക്ക് ഒന്നിനെക്കുറിച്ച് അറിയില്ല. അതുകൊണ്ട് അങ്ങനെ ഒരസ്തിത്വം തന്നെ ഇല്ലായെന്ന പരിസമാപ്തിയാണ് ശാസ്ത്രം സ്വീകരിച്ചിരുന്നത് എങ്കില്‍ ഇന്നീ കാണുന്ന ഒരു പുരോഗതിയിലേക്കും സയന്‍സിനെക്കൊണ്ട് എത്താൻ കഴിയില്ലായിരുന്നു. നമുക്കൊന്നിനെക്കുറിച്ച് അറിയില്ലെങ്കില്‍ അതിനെ അറിയാനായിത്തന്നെയുള്ള പഠനമാണ് ശാസ്ത്രം.അതല്ലാതെ നമുക്കൊന്ന് അറിയില്ല അതുകൊണ്ട് അങ്ങനെ ഒരസ്തിത്വം തന്നെ ഇല്ലെന്ന് വാദിച്ചാൽ അവിടെ സയൻസിന്റെ അന്വേഷണ മാർഗ്ഗങ്ങൾക്ക്‌ ഒന്നും നിലനിൽപ്പില്ലാതാകും.അഥവാ അന്ധമായ ദൈവമില്ലാ വാദങ്ങള്‍ ശാസ്ത്ര വീക്ഷണത്തിൽ തരിമ്പുപോലും നിലവാരമര്‍ഹിക്കാത്ത അന്ധവിശ്വാസ സമാനമായ നിലപാടുകൾ മാത്രമാണ്.

ഇത്തരം ശാസ്ത്രവിരുദ്ധമായ നിരീശ്വര നിലപാടുകളെ സയന്‍സിന്റെ പേരുപറഞ്ഞുതന്നെ സമൂഹത്തില്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള നാസ്തിക പ്രമുഖരുടെ നിലപാടിനോട് ശാസ്ത്രരംഗത്തുനിന്ന് തന്നെ വലിയ എതിര്‍പ്പുകളാണ് പുതിയ കാലത്ത് വന്നുകൊണ്ടിരിക്കുന്നത്. എട്ടുരാഷ്ട്രങ്ങളില്‍ നിന്നായുള്ള നിരവധി ശാസ്ത്രജ്ഞരിലായി Houstonലെ Rice University നടത്തിയ ഒരു പഠനം Public Understanding of Science Journal പ്രസിദ്ധീകരിച്ചിരുന്നു.
അതില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഇടയിൽ നിന്നും തന്നെ Random ആയി സെലക്ട് ചെയ്യപ്പെട്ടവരില്‍ വലിയൊരു ശതമാനം ഡോക്കിന്‍സിനെക്കുറിച്ച് ചോദിക്കാതെ തന്നെ അദ്ദേഹത്തെ വിശകലനം ചെയ്തു സംസാരിച്ചുവെന്നും അതില്‍ തന്നെ എണ്‍പത് ശതമാനം ശാസ്ത്രജ്ഞർ റിച്ചാര്‍ഡ് ഡോക്കിന്‍സ് ശാസ്ത്രത്തെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞുവെന്നുമാണ് ശാസ്ത്രകാരന്‍മാര്‍ക്കിടയിൽ തന്നെ നടത്തിയ ഈ പഠനം പറയുന്നത്. അഥവാ ശാസ്ത്രത്തിന്റെ പേരില്‍ അവകാശവാദം പറഞ്ഞു വരുന്ന ശാസ്ത്രനിഷേധികളായ ഇത്തിക്കണ്ണികളെ പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ അടയാളങ്ങളാണിതൊക്കെ.

print

15 Comments

  • Well Said…

    Jaseem 10.03.2019
  • നിരീശ്വരവാദത്തെ ഇത്രയും വ്യക്തവും സമഗ്രവും ആയ രീതിയിൽ ഖണ്ഡിക്കുന്ന ഒരു ലേഖനം ഇതിനു മുൻപ് ഞാൻ വായിച്ചിട്ടില്ല…..

    ശാസ്ത്രത്തിന്റെ മേഖലകളും മെത്തഡോളജിയുമെല്ലാം ഉപയോഗിച്ച് അവരുടെ ബേസ്‌മെന്റിനെ കുത്തി പരിക്കേൽപ്പിക്കുകയും പൊള്ളവാദങ്ങളെ തുറന്നു കാണിക്കുകയും ചെയുന്ന ലേഖനം…. മാഷാ അല്ലാഹ് ♥👍👍👍👍

    Vazim dilshad 10.03.2019
  • സൂപ്പര്‍

    kishore ns 10.03.2019
  • Super

    Muhammed manzoor 10.03.2019
  • Sasthrathinte balapadangal paranju thudangi chalipili aayallo palakkadaa…..
    Matham bhakshichu jeevikkunnavaril kandu varunnu orinam prapanjatheetha soriasis….. ellam sariyakum vishamikkandatuo

    Jinnu kochaappi 10.03.2019
  • A good study……

    Dilshad 11.03.2019
  • Maasha Allah

    Sakkeer am 12.03.2019
  • Masha Allah

    Ansar 13.03.2019
  • Good writing… congrats

    MuhammedRasik.c 16.03.2019
  • പ്രിയ ഷാഹുൽ, വളരെ കൃത്യമായി എഴുതിയിരിക്കുന്നു. അനാവശ്യ പദാവലികൾ ഇല്ലാതെ, സങ്കീർണതകളില്ലാതെ, ആറ്റിക്കുറുക്കി അവതരിപ്പിച്ചിരിക്കുന്നു. വളരെ നന്ദി. ഇൗ വിഷയ സംബന്ധിയായ ലേഖനങ്ങൾക്ക് പൊതുവെ വ്യക്തത കുറവ് ഉണ്ടാവാറുണ്ട്. ശാഹുൽ ആ പ്രതിസന്ധി വിജയകരമായി മറികടന്നിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എം. എം. Akbarinum അണിയറ പ്രവർത്തകർക്കും നന്ദി.

    Rasheed Hudawi Elamkulam 16.03.2019
    • Jazakkallahukhair..

      ഷാഹുൽ ഹമീദ് പാലക്കാട് 16.03.2019
  • കാള കൂപ്പർ എന്നാണ് എഴുതി കാണുന്നത് കാള് പോപ്പർ എന്നതാണ് ശരി.
    വളരെ നല്ല ലേഖനം
    ശാഹുല് അഭിനന്ദനങ്ങള്

    മുഫീദ് ഉണ്ണിയാല് 20.03.2019
  • Good post however I was wanting to know if you could write
    a litte more on this topic? I’d be very grateful if you could elaborate
    a little bit more. Many thanks! https://whitesilverplate.blogspot.com/

    ceme online 09.05.2019
  • Quality articles or reviews is the important to interest the
    visitors to go to see the site, that’s what this web page is providing. http://gtublog.com/index.php?a=profile&u=boyaqq

    Brook 05.06.2019
  • self refuting, can you explain it more in malayalam please

    hashim 29.02.2020

Leave a Reply to Brook Cancel Comment

Your email address will not be published.