‘വിപ്ലവം’ പെണ്ണിന്റെ മാറ് തുറക്കുമ്പോള്‍

//‘വിപ്ലവം’ പെണ്ണിന്റെ മാറ് തുറക്കുമ്പോള്‍
//‘വിപ്ലവം’ പെണ്ണിന്റെ മാറ് തുറക്കുമ്പോള്‍
ആനുകാലികം

‘വിപ്ലവം’ പെണ്ണിന്റെ മാറ് തുറക്കുമ്പോള്‍

Here’s what must be ended,
Here’s what needs to be fought:
A belch of the old system
On the pavement in front of you!

Feathers, powder, make-up, ‘spanish fly,’
The lustre of counterfeit beauty,
‘Little darlings’ up for sale
Disgraceful ‘tomcats’ [pimps]

Contagious delights,
The squeal of debauchery ’till morning.
This evil frenzy of sexual passion
Should have been stopped long ago.

It is necessary to end this suppurating scuffle,
To sanitize cities
By the proletarian tempering
Of women’s will and labour
-Dem’ian Bednyi

മുതലാളിത്ത ബൂര്‍ഷ്വാ സൗന്ദര്യവര്‍ധക വസ്തുക്കളും ഫാഷന്‍ വസ്ത്രങ്ങളും ഉപയോഗിച്ച് അണിഞ്ഞൊരുങ്ങി നടക്കുന്ന ‘വേശ്യാ സംസ്‌കാര’ത്തെ മുറിച്ചുകടന്ന് ‘മാന്യവും ലളിത’വുമായ വസ്ത്രങ്ങളും തല മറയ്ക്കാന്‍ ഒരു ചുവന്ന തട്ടവുമുപയോഗിച്ച് ലൈംഗികാതിപ്രസരമില്ലാത്ത ഒരു ‘പാര്‍ട്ടി ആക്റ്റിവിസ്റ്റ് ശരീരം’ സ്വായത്തമാക്കാന്‍ റഷ്യന്‍ സ്ത്രീകളോട് സോവിയറ്റ് യൂണിയന്‍ അതിന്റെ പ്രോപഗന്‍ഡ മെഷിനറികളുമെല്ലാമുപയോഗിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഇരുപതുകളിൽ സോവിയറ്റ് മാര്‍ക്‌സിസ്റ്റ് കലാസംഘമായിരുന്ന Society of Realist Artists പ്രസിദ്ധീകരിച്ച Stop എന്ന പേരിലുള്ള വേശ്യാവൃത്തിക്കെതിരായ ബോധവല്‍കരണ പോസ്റ്ററില്‍ ചേര്‍ക്കപ്പെട്ടതാണ് ബെറ്റ്‌നിയുടെ ഈ കവിത. പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ അടുപ്പക്കാരില്‍പെട്ട തൊഴിലാളി വര്‍ഗ കവിയായിരുന്ന ബെറ്റ്‌നി സോവിയറ്റ് യൂണിയന്‍ അട്ടിമറിച്ച സാമൂ ഹ്യവ്യവസ്ഥയുടെ ജീര്‍ണാവശിഷ്ടങ്ങളായാണ് ഈ കവിതയില്‍ വ്യഭിചാര തൊഴിലിനെയും പെണ്ണിന് ലൈംഗികാകര്‍ഷണം നല്‍കുന്നതിനുവേണ്ടിയുള്ള അലങ്കാര-ചമല്‍കാരങ്ങളെയുമെല്ലാം നോക്കിക്കാണുന്നത്. പെണ്‍ശരീരത്തിന്റെ മാദകത്വം പ്രൊജക്റ്റ് ചെയ്യുന്ന വസ്ത്രധാരണരീതികളെ വേശ്യാസംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായി വായിക്കുന്ന കവിത, ആ കാലഘട്ടത്തിലെ പൊതുസോവിയറ്റ് നിലപാടിനനുസൃതമായി സ്ത്രീകളെ ‘ചീത്ത’ വേശ്യാശരീരങ്ങളും ‘നല്ല’ പാര്‍ട്ടി ശരീരങ്ങളുമായി വേര്‍തിരിക്കുകയും വസ്ത്രധാരണശൈലിയെ അതിനുള്ള പ്രത്യക്ഷമാന ദണ്ഡമാക്കുകയും ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. 1925ല്‍ കൊമ്മ്യൂണിസ്റ്റ് യുവജന പത്രമായ Komsomolskay: Pravdaþbn Dr. Kalstov എഴുതിയ ലേഖനം രൂക്ഷമായ ഭാഷയിലാണ് സ്ത്രീകളുടെ ഫാഷന്‍ ഭ്രമത്തെ ബൂര്‍ഷ്വാ ജീര്‍ണതയും ലൈംഗിക അരാജകത്വത്തിന് വഴിതുറക്കലുമായി വിലയിരുത്തി കടന്നാക്രമിക്കുന്നത്. പെണ്ണിനെ ധാര്‍മികമായ അച്ചടക്കം പഠിപ്പിച്ച് ശരീരസൗന്ദര്യ പ്രകടനങ്ങളവസാനിപ്പിച്ച് ക്രിയാത്മകമായ ബുദ്ധിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീക രിക്കാന്‍ അവളെയുപദേശിക്കുന്ന അസംഖ്യം സര്‍ക്കാര്‍- സര്‍ക്കാര്‍പക്ഷ ബോധവല്‍കരണരേഖകള്‍ കൊണ്ട് സമൃദ്ധമായ ആ സോവിയറ്റ് കാലത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളില്‍ നിന്ന് ബെദ്‌നിയെയും കാസ്‌കോവിനെയും വിഷയം മനസ്സിലാക്കാന്‍ വേണ്ടി ഉദ്ധരിച്ചുവെന്നേയുള്ളൂ. (അല്‍പം വിശദമായ ഒരു ചിത്രത്തിന് വായിക്കുക – Patricia Simpson, Bolshevism and sexual revolution, visualising New Soviet Woman as the eugenic ideal. In F. Brauer, & A. Callen (Eds.), Art, Sex and Eugenics: Corpus Delecti (Farnham: Ashgate: 2018), pp. 209-238).

ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് അധ്യാപകന്റെ വിവാദമായിത്തീര്‍ന്ന പ്രസംഗശകലം മതോപദേശങ്ങളുടെ രീതിശാസ്ത്രപരമായ ശരിതെറ്റുകളെ സംബന്ധിച്ച ‘നിഷ്‌കളങ്കമായ’ ചര്‍ച്ചക്കുപയോഗിക്കു ന്നവര്‍ക്ക് മനസ്സിലാകാതെ പോകുന്നത് എന്താണ് നമുക്കുചുറ്റും ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ്. ആഗോള മുതലാളിത്തം അതിന്റെ കച്ചവടസാധ്യതകളെ കൊഴുപ്പിക്കുവാന്‍വേണ്ടി ലോകവ്യാപകമായി സൃഷ്ടിക്കുവാന്‍ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ‘തുറന്ന’ ലൈംഗിക സംസ്‌കാരത്തിന്റെ കേരളീയ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള സമരങ്ങള്‍ മാത്രമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അവയെ സ്‌നിഗ്ധമാക്കാനുള്ള സന്ദര്‍ഭങ്ങളെന്ന നിലക്കാണ് തണ്ണി മത്തന്‍ നിരൂപണങ്ങള്‍ കൊഴുക്കുന്നതെന്നും തിരിച്ചറിയാത്തവര്‍ സഹതാപം പോലും അര്‍ഹി ക്കുന്നില്ല. ചുംബനസമരത്തിന്റെ വഴിയിലുള്ള പുതിയ പോരാട്ടങ്ങളാണ് ഫാറൂഖ് കോളജിനു മന്നില്‍ എസ്.എഫ്.ഐയുടെ പെണ്‍ജാഥകള്‍ സാര്‍ത്ഥകമാക്കാന്‍ ശ്രമിക്കുന്നത്. ഭൗതികവാദം കൊണ്ടുണ്ടാകുന്ന സഹജമായ കുടുംബവിരോധമുള്ളപ്പോഴും മുതലാളിത്തം വിപണനലക്ഷ്യങ്ങളോടെ നടത്തുന്ന പെണ്‍ശരീരത്തിന്റെ വസ്തുവല്‍ക്കരണത്തെ വിമര്‍ശനാത്മകമായി അപഗ്രഥിക്കുവാന്‍ കഴിഞ്ഞിരുന്ന മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തെ റദ്ദ് ചെയ്ത് കമ്പോള സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക ലക്ഷ്യങ്ങള്‍ക്ക് കണ്ണുമടച്ച് കുടപിടിച്ചുകൊടുക്കുന്ന ഇടതുവിദ്യാര്‍ത്ഥി തലമുറ, മൂലധനത്തിന്റെ ലൈംഗിക വിപ്ലവം എത്ര സമഗ്രമായ വിജയമാണ് നമ്മുടെ നാട്ടിലടക്കം നേടാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. കോളജ് അധ്യാപകന്റെ പ്രസംഗം slut-shaming ആണെന്ന് ആരോപിച്ച് രാജാ ഗെയ്റ്റിനുമുന്നില്‍ പ്രസംഗിച്ച കൊമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാവിന് അതിനേക്കാള്‍ വലിയ slut-shaming പ്രത്യയശാസ്ത്രപ്രചോദിതമായി നടന്ന വിപ്ലവ റഷ്യയെക്കുറിച്ച് സാമാന്യധാരണപോലും ഇല്ലെന്നതിനേക്കാള്‍, മാര്‍ക്‌സിസത്തിനുപകരം ഉദാര വ്യക്തിവാദത്തിന്റെയും റാഡിക്കല്‍ ഫെമിനിസത്തിന്റെയും പദാവലിയെ അയാള്‍ തന്റെ പ്രസംഗത്തിനാശ്രയിക്കുന്നത് ബോധപൂര്‍വമായിത്തന്നെ ചില ആശയങ്ങളെ കാമ്പസിലേക്കിറക്കുമതി ചെയ്യാനാണ് എന്ന വസ്തുതയാണ് നമ്മുടെ ആലോചനകള്‍ക്ക് വിധേയമാകേണ്ടത്. ‘slut-shaming’ ആണ് പ്രശ്‌നമെന്ന് പറയുന്നത് പരിഹാരം slut-walk ആണെന്ന് ദ്യോതിപ്പിക്കാനാണെന്ന് ആര്‍ക്കാണറിയാത്തത്? അതിഉദാരലൈംഗികതയുടെ പ്രത്യയശാസ്ത്രം ഉള്ളിലൊളിപ്പിച്ച പ്രതീകാത്മക slut-walk ആണ് തങ്ങള്‍ സംഘടിപ്പിച്ചതെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. ഫാറൂഖ് കോളേജിന്റെ മതസ്വഭാവവും അധ്യാപകന്റെ നിലവാര മില്ലായ്മയും ചര്‍ച്ച ചെയ്യുന്നത് slut-walkകളുടെ ദര്‍ശനത്തെ ഒളിച്ചുകടത്താനുള്ള ഉപായമെന്ന നില ക്ക് മാത്രമാണ്. തണ്ണിമത്തന്‍ പ്രകടനങ്ങളേക്കാള്‍ സത്യസന്ധമായി ഈ പ്രതിഷേധത്തെ അവതരിപ്പി ച്ചത് സോഷ്യല്‍ മീഡിയയില്‍ ‘മാറുപടം’ നീക്കിയ തീവ്രഫെമിനിസ്റ്റ് പെണ്‍കുട്ടികളാണെന്ന് പറയേണ്ടി വരുന്നതും അതുകൊണ്ടാണ്. ‘പെണ്ണ് മാറ് തുറന്നിട്ടാലെന്താ’ എന്നുചോദിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇതിനകം സജീവമായിക്കഴിഞ്ഞിട്ടുള്ള ‘topless’ മൂവ്‌മെന്റുകള്‍ കേരളത്തിലേക്ക് കടന്നുവരുന്നതി ന്റെ വിളംബരങ്ങളാണ് ഗൃഹലക്ഷ്മിയുടെ പുറംചട്ട മുതല്‍ ഫാറൂഖ് കോളേജ് സമരം വരെയെന്ന് തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്കുമാത്രമാണ് ഈ വിവാദത്തിന്റെ മര്‍മമറിഞ്ഞ് നിലപാടുകള്‍ സ്വരൂ പിക്കാനാവുക. പെണ്‍ശരീരം തുറന്നിടാനും പെണ്ണവകാശങ്ങള്‍ സാര്‍ത്ഥകമാകുന്നത്വി വാഹബാ ഹ്യരതിയിലാണെന്ന് പ്രഖ്യാപിക്കാനുമുള്ള ഒരുക്കങ്ങള്‍ തകൃതിയാകുമ്പോള്‍ ഈ ഒച്ചപ്പാടുകളുടെ ചരിത്രവും ദര്‍ശനവും മനസ്സിലാക്കി പ്രതികരിക്കുവാനാണ് ബുദ്ധിജീവികള്‍ക്ക് സാധിക്കേണ്ടത്; അല്ലാതെ പെണ്ണിനെ അവഹേളിക്കുന്ന മതപ്രഭാഷകര്‍ക്കെതിരായ ‘പുരോഗമന’ വിപ്ലവമാണിതെന്ന് കരുതി സായൂജ്യമടയാനല്ല.

ലൈംഗികതയെ നിരാകരിക്കാന്‍ ശ്രമിച്ച മതപുരോഹിതന്മാരോടുള്ള തീവ്രമായ പ്രതികരണമെന്ന നിലക്കാണ് ഇരുപതാം നൂറ്റാണ്ടില്‍ ബുദ്ധിജീവികള്‍ ഭൗതികവാദത്തിന്റെ ഭൂമികയില്‍ നിന്നു കൊണ്ട് ലൈംഗിക ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചത്. ‘പുരോഗമനവും’ ‘ജനാധിപത്യവും’ വന്‍ വിപണ നമൂല്യം നേടിയ നവോത്ഥാനാനന്തര ലോകക്രമത്തില്‍ നിയന്ത്രണങ്ങളില്ലാത്ത രതിക്രീഡക്കുള്ള ‘അവ കാശം’ പ്രഖ്യാപിക്കുന്ന മാനിഫെസ്റ്റോകളായി അവരുടെ സാഹിത്യങ്ങള്‍ കൊണ്ടാടപ്പെട്ടു. ബര്‍ട്രന്റ് റസലിന്റെ ‘മാര്യേജ് ആന്റ് മോറല്‍സ്’ (1929), വില്‍ഹം റീഹിന്റെ ‘സെക്ഷ്വല്‍ റെവല്യൂ ഷന്‍’ എന്നി വ ഈ നിരയിലെ വളരെ പ്രധാനപ്പെട്ട പുസ്തകങ്ങളായിരുന്നു. കുടുംബം, വിവാഹം തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങളൊക്കെയും രതിയുടെ സ്വതന്ത്രമായ പ്രകാശനത്തിന് ഗ്ലാനി വരു ത്തുകയാണ് ചെയ്യുന്നതെന്നും വിവാഹേതര ലൈംഗിക ബന്ധങ്ങളില്‍ അധാര്‍മികമായി യാതൊന്നും തന്നെയില്ലെ ന്നും സമര്‍ഥിക്കുവാനാണ് രണ്ടു പുസ്തകങ്ങളും അടിസ്ഥാനപരമായി ശ്രമിച്ചത്. പ്രാചീ ന അരാജ കവാദത്തിന്റെ ബുദ്ധിജീവി പുനരവതാരങ്ങളായിരുന്നു മാര്യേജ് ആന്റ് മോറല്‍ സും സെക്ഷ്വല്‍ റെവല്യൂഷനും എന്ന് സാമാന്യമായി പറയാം.

നമ്മുടെ നാട്ടിലെ യുക്തിവാദികള്‍ക്ക് ഇപ്പോള്‍ പോലും ഉറക്കെ പറയാന്‍ ധൈര്യമില്ലാത്തത്ര ‘റാഡി ക്കല്‍’ ആയ ആശയങ്ങളാണ് റസ്സലിന്റെയും മറ്റും രചനകളിലുള്ളത്. കുഞ്ഞുങ്ങള്‍ മൂന്നു വയസ്സാകു ന്നതിനു മുമ്പ് കുറച്ചുതവണയെങ്കിലും മാതാപിതാക്കളെ പൂര്‍ണ നഗ്നരായി കാണണം എന്നും, അങ്ങ നെ ചെയ്യുന്നത് ലൈംഗികാവയവങ്ങള്‍ രഹസ്യസ്വഭാവമുള്ള ‘എന്തോ’ ആണെന്ന തോന്നല്‍ ഇല്ലാതി രിക്കാന്‍ ഉപകരിക്കും എന്നും അദ്ദേഹം സിദ്ധാന്തിച്ചു!(1) സൂര്യപ്രകാശം ശരീരത്തിലെ വിറ്റമിന്‍ ഡിയുടെ ഉല്‍പാദനം ത്വരിതപ്പെടുത്തും എന്നതിനാല്‍ പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ വെയിലുകൊള്ളുവാന്‍ വേണ്ടി ഇടക്കിടെ ‘പിറന്നപടി’ പുറത്തിറങ്ങുന്നത് ആരോഗ്യത്തിന് തന്നെ വളരെ നല്ലതാണെന്നായിരുന്നു വേറൊരു നിരീക്ഷണം.(2) തീര്‍ന്നില്ല, വ്യഭിചരിക്കാന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഏതു പുരുഷനും തോന്നുമെന്നും അതിന്റെ പേരില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അതിനു പകരം ‘വ്യഭിചാര സ്വാതന്ത്ര്യം’ അവര്‍ കൂടി ഉപയോഗപ്പെടു ത്തിയാല്‍ മതിയെന്നും അദ്ദേഹം നിര്‍ത്ദശിച്ചു.(3) മുമ്പ് കണ്ടിട്ടില്ലാത്ത വീട് വില കൊടുത്തു വാങ്ങാ ന്‍ ഒരാളെ നിര്‍ബന്ധിക്കുന്നതിന് തുല്യമായ അസംബന്ധമാണ് പരസ്പരം ലൈംഗിക ബന്ധത്തിലേര്‍ പ്പെട്ടിട്ടില്ലാത്ത സ്ത്രീ പുരുഷന്മാരെ വിവാഹിതരാവാന്‍ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു റസ്സലി ന്റെ മറ്റൊരു കണ്ടെത്തല്‍. വിവാഹജീവിതത്തിനൊരുങ്ങുന്ന സ്ത്രീപുരുഷന്മാര്‍ പ്രഥമരാത്രിയാകു മ്പോഴേക്കും ലൈംഗിക വിജ്ഞാനീയങ്ങളില്‍ അന്യത്ര ‘പ്രായോഗിക പരിജ്ഞാനം’ നേടിയിരിക്ക ണം(4) എന്നതും സുപ്രധാനമായ ഒരു ഉപദേശമായിരുന്നു!

മനുഷ്യന്റെ ലൈംഗിക മനഃശാസ്ത്രത്തെ ശാസ്ത്രീയമായ പഠനഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയ ഭൗതികവാദികളുണ്ട്. ‘മാന്‍ ആന്‍ഡ് വുമണ്‍: എ സ്റ്റഡി ഓഫ് സെക്കണ്ടറി കാരക്റ്ററിസ്റ്റിക്‌സ്’, ‘സെക്ഷ്വല്‍ ഇന്‍വേര്‍ഷന്‍’, ‘ദി ഇവല്യൂഷന്‍ ഓഫ് മോഡസ്റ്റി’, ‘ഓട്ടോ ഇറോട്ടിസം’, ‘ദി സെക്ഷ്വല്‍ ഇംപള്‍സ് ഇന്‍ വുമിന്‍’, ‘സെക്‌സ് ഇന്‍ റിലേഷന്‍ റ്റു സൊസൈറ്റി’, ‘വുമണ്‍ സെക്ഷ്വല്‍ റെസ്‌പോ ണ്‍സ്: കെയ്‌സ് സ്റ്റഡീസ്’ തുടങ്ങിയ പഠനഗ്രന്ഥങ്ങള്‍ വഴി ശ്രദ്ധേയനായിത്തീര്‍ന്ന ബ്രിട്ടീഷ് ലൈംഗിക ശാസ്ത്രഞ്ജന്‍ ഹാവ്‌ലോക്ക് എല്ലിസും (1859-1929), ഇരുപതാം നൂറ്റാണ്ടിന്റെ ധൈഷണിക രംഗവേ ദിയില്‍ സമാനതകളില്ലാത്ത സ്ഥാനമലങ്കരിച്ച മനഃശാസ്ത്ര വിദഗ്ദന്‍ സിഗ്മണ്ട് ഫ്രോയിഡും (1856-1939) ആണ് അവരില്‍ പ്രഥമഗണനീയര്‍. സ്വവര്‍ഗരതിയും നഗ്നതാപ്രദര്‍ശനവുമടക്കമുള്ള രതിവൈ കൃതങ്ങള്‍ക്ക് (ദുര്‍)ന്യായങ്ങള്‍ ചമക്കുക എന്ന ജോലിയാണ് എല്ലിസ് പ്രധാനമായും നിര്‍വഹിച്ചത്. ദിനേനയുള്ള ഭക്ഷണത്തെയും കുളിയെയും ശ്വസന പ്രക്രിയയേയും സമീപിക്കുന്നത്ര ലാഘവത്തോടെ ഏത് പെണ്ണിന്റെയും നഗ്നത കണ്ടാസ്വദിക്കുവാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത എല്ലിസ്, ജെയിംസ് ഹില്‍ട്ടണെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞുകളഞ്ഞത് ഭര്‍ത്താവല്ലാത്ത പുരുഷന് മുന്നില്‍ ഒരു പെണ്ണ് നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പഴക്കച്ചവടക്കാരന്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ കൈതച്ചക്ക പ്രദര്‍ശിപ്പിക്കുന്നത് പോലെ നിരുപദ്രവകരമാണെന്നാണ്!(5)


ലൈംഗികശാസ്ത്രപരമായ നിഗമനങ്ങള്‍ രൂപീകരിക്കാന്‍ ഫ്രോയിഡ് പ്രധാനമായും ആശ്രയിച്ചത് ‘സൈക്കോ അനാലിസിസ്’ (മനോവിശ്ലേഷണം) എന്ന രീതിയെയാണ്. തന്റെ മുന്നിലെത്തുന്ന രോഗി കള്‍, പ്രത്യേകിച്ചും സ്ത്രീകള്‍, അനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങളുടെ കാരണം കണ്ടെത്താനാണ് ഫ്രോയിഡ് മനോവിശ്ലേഷണ ശ്രമങ്ങള്‍ നടത്തിയത്. ഒടുവില്‍, ഒരുവിധമെല്ലാ മാനസികപ്രശ്‌നങ്ങളു ടെയും ഉറവിടം ലൈംഗികമായ അസംതൃപ്തിയാണ് എന്ന സിദ്ധാന്തത്തില്‍ അദ്ദേഹം എത്തിച്ചേ ര്‍ന്നു.(6) ഉറക്കത്തിലെ സ്വപ്‌നങ്ങള്‍ അമര്‍ത്തിവെക്കപ്പെട്ട ലൈംഗിക തൃഷ്ണയുടെ പ്രകടനമാണുള്‍ ക്കൊള്ളുന്നത് എന്നദ്ദേഹം എഴുതി.(7) ഫ്രോയ്ഡ് മനോവിശ്ലേഷണത്തിന് വിധേയരാക്കിയ രോഗി കളെല്ലാം ലൈംഗികാസംതൃപ്തി മൂലം മാനസിക പിരിമുറുക്കങ്ങളിലകപ്പെട്ടവരായിരുന്നു എന്നാ ണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക. അത്തരം ആളുകളുടെ അനുഭവത്തെ സാമാന്യവല്‍കരിക്കുക എന്ന അബദ്ധമാണ് ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്‍ഭനാ
യ ധിഷണാശാലി ചെയ്തത്. ഈ അബദ്ധം അദ്ദേഹത്തെ കൂടുതല്‍ വലിയ അബദ്ധങ്ങളിലേക്കെ ത്തിച്ചു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മനുഷ്യന്‍ കാമനിവൃത്തിക്കായുള്ള പരിശ്രമങ്ങ ളാരംഭിക്കുന്നുവെന്ന നിഗമനമായിരുന്നു അവയില്‍ പ്രധാനപ്പെട്ടത്.(8) മാതാവിന്റെ മുലകുടിക്കു മ്പോഴും വിസര്‍ജനപ്രക്രിയയിലേര്‍പ്പെടുമ്പോഴും കൈകുഞ്ഞുങ്ങള്‍ക്കുണ്ടാവുന്നത് രതിനിര്‍വേദമാ ണെന്നായിരുന്നു ഭാഷ്യം. വളര്‍ന്നുവരുന്നതോടെ ആണ്‍കുട്ടിയുടെ ലൈംഗികതാല്‍പര്യത്തിന്റെ കേന്ദ്രം ലിംഗത്തിലേക്ക് മാറുന്നു. മാതാവിന്റെ കൂടെ കിടന്നുറങ്ങി തന്റെ ലിംഗത്തോട് പരമാവധി ‘നീതി’ പുലര്‍ത്താന്‍ ആണ്‍കുട്ടി താല്‍പര്യം കാണിക്കുന്നു. അതിനു തടസ്സം നില്‍ക്കുന്ന പിതാവിനെ അവന്‍ വെറുക്കാനാരംഭിക്കുന്നു. (ആണ്‍കുട്ടിക്ക് പിതാവിനോട് വെറുപ്പും മാതാവിനോട് അഭിനി വേശവും ഉണ്ടാവും എന്ന ഈ സങ്കല്‍പമാണ് ‘ഈഡിപ്പസ് കോംപ്ലക്‌സ്’ എന്ന ഫ്രോയ്ഡിയന്‍ പരി കല്‍പനയുടെ ആധാരം. പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം പിതാവിനോടായിരിക്കും എന്നാണ് വാദം). ആണ്‍കുട്ടിയുടെ ശ്രദ്ധ ലിംഗത്തെ ചുറ്റിപ്പറ്റിയാകുന്ന പ്രായത്തില്‍ പെണ്‍കുട്ടിക്ക് ആണ്‍ലിംഗത്തിന് സമാനമായ അവയവം തനിക്കില്ലാതെ പോയല്ലോ എന്ന കുണ്ഠിതമുണ്ടാവുകയാണത്രെ ചെയ്യുന്നത്! ഒടുവില്‍ പക്വത പ്രാപിക്കുമ്പോള്‍ ആണ്‍കുട്ടി മാതാവിനേക്കാള്‍ സൗകര്യപ്രദമായ ‘വികാരപൂ
ര്‍ത്തീകരണോപാധി’ തേടിയുള്ള അന്വേഷണവും പെണ്‍കുട്ടി തനിക്കില്ലാതെ പോയ പുരുഷലിംഗം തേടിയുള്ള യാത്രയും ആരംഭിക്കുന്നു!! അങ്ങനെയാണ് വിവാഹബന്ധത്തിന് മനുഷ്യര്‍ പ്രേരിത രാകുന്നത് എന്ന ആശയം ഫ്രോയ്ഡ് മുന്നോട്ടുവെച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പില്‍ക്കാ ലത്ത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഫ്രോയ്ഡിന്റെ ലൈംഗികതത്ത്വങ്ങളുടെ പൊള്ള ത്തരം വെളിപ്പെടുത്തുന്ന പഠനങ്ങള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നു.(9) ഫ്രോയ്ഡിന്റെ ശിഷ്യ നും സഹപ്രവര്‍ത്തകനുമായിരുന്നു വില്‍ഹം റീഹ്. സൈക്കോ അനാലിസിസിനെ മാര്‍ക്‌സിസവു മായി വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള അപഗ്രഥനരീതിയായിരുന്നു റീഹിന്റേത്. കുട്ടികള്‍ക്കും കൗമാ രകാര്‍ക്കുമടക്കം ലൈംഗികവികാരങ്ങളുടെ പ്രകാശനത്തിന് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണ് ന്യൂറോസിസ് വ്യാപകമാകുന്നതെന്നും ബൂര്‍ഷ്വാ കുടുംബ അധികാരഘടനയെ തകര്‍ത്തുകൊണ്ട് ലൈംഗികതയെ സ്വതന്ത്രമാക്കുകയാണ് മനോരോഗങ്ങള്‍ക്കുള്ള ശാശ്വതപരിഹാരമെന്നും റീഹ് വാദിക്കുന്നത് ഫ്രോയ്ഡിനെയും മാര്‍ക്‌സിനെയും ഒരുപോലെ ഉപജീവിച്ചുകൊണ്ടാണ്.

റസ്സലും റീഹും എല്ലിസും ഫ്രോയ്ഡുമടക്കമുള്ള ആധുനിക ചാര്‍വാകന്‍മാരില്‍ നിന്നൂര്‍ജ്ജമുള്‍ ക്കൊണ്ട യൂറോപ്പിലെയും അമേരിക്കയിലെയും ഹ്യൂമനിസ്റ്റുകള്‍ തുറന്ന/സ്വതന്ത്ര ലൈംഗികത (free/open sex) അനുവദിച്ചു കിട്ടാന്‍ വേണ്ടി പ്രകടനങ്ങള്‍ നടത്തി. ആണ്‍-പെണ്‍ ലൈംഗികരാജകത്വ ത്തിനു പുറമെ സെഡോമിയും ലെസ്ബിയനിസവും സംഘരതിയുമെല്ലാം അവര്‍ ‘മനുഷ്യാവകാശ’ ത്തിന്റെ പ്രശ്‌നങ്ങളായി കണ്ടു. പല നാടുകളിലും അവര്‍ ആവശ്യപ്പെട്ട ‘അവകാശവും സ്വാതന്ത്ര്യ വും’ അനു വദിക്കപ്പെട്ടു; അവിടങ്ങളില്‍ ‘മാതാവിന്റെ പൊക്കിള്‍ക്കൊടി ബന്ധം പോലും ഛേദിച്ച് തികച്ചും സ്വതന്ത്രരായി ഭൂമിയിലേക്കു പിറന്നുവീണ മനുഷ്യമക്കള്‍’ മതത്തിന്റെയും സമൂഹത്തി ന്റെയും ഭരണകൂടത്തിന്റെയും ‘വിലക്കുകള്‍’ ബാധകമല്ലാത്ത ‘സ്വര്‍ഗീയാനന്ദത്തില്‍’ തിമര്‍ത്താടി.

മാര്‍ക്‌സിസത്തില്‍ നിന്നും ഹ്യൂമനിസത്തില്‍ നിന്നും വ്യത്യസ്തമായ അളവുകളില്‍ ഊര്‍ജമുള്‍ ക്കൊണ്ട നവഇടതുപക്ഷമുന്നേറ്റത്തിന്റെ (The New Left) വക്താക്കളായിരുന്നു 1968ല്‍ യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും നടന്ന വിദ്യാര്‍ഥി വിപ്ലവത്തിന്റെ (Student Revolution) സൂത്രധാരകര്‍. വ്യവസ്ഥിതിക്കെതിരിലുള്ള സമ്പൂര്‍ണമായ കലാപമായിരുന്നു വിപ്ലവത്തിന്റെ അജണ്ട. തെരുവി ലും സര്‍വകലാശാലയിലും നിയമവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും മുതിര്‍ന്ന വിദ്യാ ര്‍ഥികള്‍, ലൈംഗികരംഗത്ത് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സര്‍ക്കാറുകളോടാ വശ്യ പ്പെട്ടു. വിവാഹബാഹ്യരതിയും സ്വവര്‍ഗരതിയും അധാര്‍മികമാണെന്ന ‘സെമിറ്റിക്ക് കാഴ്ചപ്പാട്’ പടിഞ്ഞാറ് പ്രായോഗികമായി ഉപേക്ഷിച്ചത് വിദ്യാര്‍ഥി വിപ്ലവത്തിന്റെ അനന്തരഫലമായാണ്. അതുകൊണ്ടുതന്നെ, ലൈംഗികവിപ്ലവം (Sexual Revolution) എന്നും ഈ സംഭവം അറിയപ്പെടുന്നുണ്ട്. അക്കാലത്താണ് ഹിപ്പി സംസ്‌കാരമുണ്ടാകുന്നത്. 1968ലെ ‘വിപ്ലവ’ത്തില്‍ നിന്ന് പ്രചോദനം നേടിയവരായിരുന്നു ഹിപ്പികള്‍. നീട്ടിയ മുടിയും താടിയും ബെല്‍ബോട്ടം പാന്റ്‌സും കയ്യിലൊരു ഗിറ്റാറും ചുണ്ടില്‍ ബീറ്റില്‍സ് സംഗീതവുമായി കുടുംബനിഷേധം പ്രചരിപ്പിച്ച് ഊരുചുറ്റിയ ഹിപ്പികള്‍ കാല ഘട്ടത്തിന്റെ കൗതുക്കാഴ്ച്ചയായി. എല്‍.എസ്.ഡി അടക്കമുള്ള മയക്കുമരുന്നുകളുടെ ലഹരിയി ലാറാടി യുവത്വം തുലച്ച ഹിപ്പികളുടെ ജീവിതരീതി പ്രതിസംസ്‌കാരം (Counter Culture) എന്ന പേരില്‍ ബുദ്ധിജീവികളും മാധ്യമങ്ങളും ആഘോഷിച്ചു. അതിന്റെ ഫലമെന്നോണം ഒട്ടനേകം യുവാക്കള്‍ മനസ്സുകൊണ്ട് ഹിപ്പികളായി, അവര്‍ വിവാഹത്തെയും കുടുംബത്തെയുംവെറുത്തു, അതിരുകളി ല്ലാത്ത ലൈംഗിക സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു.

മാര്‍ക്‌സിസവും ഹ്യൂമനിസവും ഹിപ്പിസവും ചേര്‍ന്ന് വിരിച്ചുവെച്ച പായയില്‍ ഈ ദര്‍ശനങ്ങളു ടെ മുഴുവന്‍ ശത്രുവായി നൂറ്റാണ്ടിലധികം നിലനിന്ന മുതലാളിത്തം വന്നു കിടക്കുന്നതാണ് പിന്നീട് നാം കാണുന്നത്. മാര്‍ക്‌സിസ്റ്റ്-ഹ്യൂമനിസ്റ്റ്-ഹിപ്പി സാഹിത്യങ്ങളുടെ വിളവ് കൊയ്തത് മുതലാളി ത്തമാണ്. മുതലാളിത്തം ശുദ്ധമായ ഭൗതികവാദമാണ്-മാര്‍ക്‌സിസത്തെക്കാള്‍ ‘ശുദ്ധമായ’ ഭൗതിക വാദം. മാര്‍ക്‌സിസത്തിനും ഹ്യൂമനിസത്തിനും,സ്വയം നിര്‍വചിതവും അബദ്ധമായ അടിത്തറക ളില്‍ അധിഷ്ഠിതവുമെങ്കിലും, ചില മൂല്യവിചാരങ്ങളൊക്കെയുണ്ട്. എന്നാല്‍, മുതലാളിത്തത്തിന് അങ്ങനെ യാതൊന്നും തന്നെയില്ല. സ്വാര്‍ഥതയാണ് അതിന്റെ മൂലധനം. ചൂഷണമാണ് അതിന്റെ ഉപായം. ലാഭമാണ് അതിന്റെ ലക്ഷ്യം. ലാഭം വര്‍ധിപ്പിക്കാന്‍ എന്തുമാകാമെന്നാണ് മുതലാളിത്ത ത്തിന്റെ നിലപാട്. അവിടെ നന്മതിന്മകളോ കാരുണ്യമോ നീതിയോ ജീവജാലങ്ങളുടെ നിലനില്‍പോ മനുഷ്യരെ ബാധിക്കുന്ന കഷ്ടനഷ്ടങ്ങളോ അതിന്റെ വിഷയമല്ല. ലൈംഗികതയെ കച്ചവടവല്‍ക്കരി ക്കാന്‍ പരിശ്രമങ്ങള്‍ നടത്തിവന്നിരുന്ന മുതലാളിത്തത്തിന്, മതമൂല്യങ്ങളെ കുഴിച്ചുമൂടി കൊമ്യൂ ണിസ്റ്റുകളും യുക്തിവാദികളും ഹിപ്പികളും ധൈഷണികതേരോട്ടം നടത്തിയ നവലോകക്രമത്തില്‍ കാര്യങ്ങള്‍ എളുപ്പമായിത്തീര്‍ന്നു. സെക്‌സ് ഒരു വിപണനോപാധിയും വില്‍പനച്ചരക്കുമാക്കി മാറ്റുന്നതില്‍ (Commodification of sex) മുതലാളിത്തം വിജയിച്ചുകഴിഞ്ഞിട്ടുള്ള വര്‍ത്തമാനത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഭൗതികവാദം വെന്നിക്കൊടി നാട്ടിയിരിക്കുന്നു, ഉദാരലൈംഗികത നില യുറപ്പിച്ചിരിക്കുന്നു, കാമപൂര്‍ത്തീകരണത്തിന് വിവാഹവും കുടുംബവുമൊന്നും വേണ്ടതില്ലെന്ന് യുവജനങ്ങളില്‍ കുറെ പേര്‍ പഠിപ്പിക്കപ്പെട്ടിട്ട് നാളുകളേറെ കഴിഞ്ഞിരിക്കുന്നു!! ഉദാരലൈംഗികത യിലേക്ക് വേത്ര ‘മാമോദീസ’ മുക്കപ്പെട്ടിട്ടില്ലെന്ന് കരുതുന്ന ഇടങ്ങളിലേക്ക് മാറു തുറക്കല്‍ സമര ങ്ങളുമായി മുതലാളിത്തം ആളെ പറഞ്ഞയച്ചുകൊണ്ടിരിക്കുന്നു.

വിവാഹം വഴിയുള്ള സെക്‌സ് നന്മയാണ് എന്ന് ഊന്നിപ്പറയുമ്പോഴും ഫ്രീ’സെക്‌സിന്റെ എല്ലാ രൂപ ങ്ങളെയും നിഷിദ്ധമാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മുതലാളിത്തം പടുത്തുയര്‍ത്തിയിരിക്കുന്ന രതിസാമ്രാജ്യത്തിന്റെ എതിര്‍ചേരിയിലാണ് സ്വാഭാവികമായും ഇസ്‌ലാമിക പ്രമാണങ്ങള്‍ നില കൊള്ളുന്നത്. മുതലാളിത്ത സാമ്പത്തിക/സാംസ്‌കാരിക വ്യവസ്ഥിതി ലൈംഗികാസ്വാദനത്തിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ള വിവാഹേതരമായ ഇടങ്ങള്‍, ആണിനെയും പെണ്ണിനെയും കുടുംബഘട നയുടെ കെട്ടുപാടുകളില്‍’ നിന്ന് മോചിപ്പിച്ച് സ്വതന്ത്രമായ രതിയനുഭൂതികളുടെ സ്വര്‍ഗ’ലോകത്തേ ക്ക് ആനയിക്കുകയാണ് ചെയ്യുന്നത് എന്ന അവകാശവാദം വ്യര്‍ഥമാണെന്നും, അപരിഹാര്യമായ ദുരിതങ്ങളും ദുരന്തങ്ങളും ആയിരിക്കും ഉദാര ലൈംഗികതയുടെ സാക്ഷാല്‍ പര്യവസാനം എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. കണിശമായ ഈ കാഴ്ചപ്പാട് വ്യഭിചാരത്തിന് എതിരായ ഇസ്‌ലാമിക നിലപാടില്‍ കൃത്യമായി നിഴലിക്കുന്നത് കാണാം. വ്യഭിചാരത്തിന് കേവലമായ നിരോധനം ഏര്‍െ പടുത്തുന്നതിന് പകരം വ്യഭിചാരത്തിലേക്ക് മനുഷ്യരെ ആനയിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളെ യും സാഹചര്യങ്ങളെയും വരെ കര്‍ശനമായി വിലക്കുകയാണ് ഖുര്‍ആനും പ്രവാചകചര്യയും ചെയ്തി ട്ടുള്ളത്. വ്യഭിചരിക്കരുത്’ എന്നല്ല, വ്യഭിചാരത്തെ സമീപിച്ചുപോകരുത് എന്നാണ് ഖുര്‍ ആന്‍ പറ ഞ്ഞിട്ടുള്ളത് (17:32) എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാകുന്നു. വ്യഭിചാരത്തിന്റെ സുപ്രധാന പ്രേര കങ്ങളായ നഗ്നതാപ്രദര്‍ശനത്തെയും നഗ്നതാ ദര്‍ശനത്തെയും ഇസ്‌ലാം കഠിനമായി വിലക്കുന്നുണ്ട്. ഇസ്‌ലാമികമായ വീക്ഷണത്തില്‍ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങളെ ല്ലാം പെണ്ണിന്റെ നഗ്നത (ഔറത്ത് എന്ന് സാങ്കേതിക പദം) ആണ്. നഗ്നതയായി പഠിപ്പിക്ക പ്പെട്ടിരിക്കുന്ന പ്രസ്തുത ശരീ രഭാഗങ്ങളൊന്നും തന്നെ അന്യപുരുഷന്‍മാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് എന്നാണ് അല്ലാഹു സ്ത്രീകളോട് കല്‍പിച്ചിരിക്കുന്നത്.

(സത്യവിശ്വാസിനികളോട്) അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായെതാഴിച്ച് മറ്റൊന്നും വെളിപ്പെ ടുത്താതിരിക്കാനും (മുഹമ്മദ് നബിയേ) നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിക്കൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീപുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീ കള്‍, വലംകൈകള്‍ ഉള്‍പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാ രായ പരിചാരകന്‍മാര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (10)
നബി (സ) പറഞ്ഞു: ”സ്വന്തം (അല്ലെങ്കില്‍ ഭര്‍ത്താവിന്റെ) വീട്ടില്‍ വെച്ചല്ലാതെ വസ്ത്രമഴിക്കുന്ന സ്ത്രീ അതുമുഖേന അവര്‍ക്കും അല്ലാഹുവിന്നും ഇടയിലുള്ള മറ പൊട്ടിച്ചുകളഞ്ഞു.” (11)

കാല്‍മുട്ടുകള്‍ക്കും പൊക്കിളിനും ഇടയിലുള്ള ഭാഗമാണ് പുരുഷന്റെ നഗ്നത എന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ആ ഭാഗങ്ങള്‍ വെളിവാക്കുന്നത് പുരുഷന്‍മാര്‍ക്ക് നിഷിദ്ധമാണ്. നബി (സ) പറഞ്ഞു: ”(പുരുഷന്റെ) പൊക്കിളിനും കാല്‍മുട്ടിനും ഇടയിലുള്ള ഭാഗം നഗ്നതയാണ്.” (12) പുരുഷനായ അനുചരനോട് മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ‘നിന്റെ തുട നീ വെളിവാക്കരുത്.’(13) നഗ്നത വെളിപ്പെടുത്തുന്നതില്‍ നിന്നും ഞങ്ങള്‍ വിലക്കപ്പെട്ടിരിക്കുന്നു(14) എന്നും, നിന്റെ നഗ്നതയെ നീ സംരക്ഷിക്കുക, നിന്റെ ഭാര്യയില്‍ നിന്നും അടിമകളില്‍ നിന്നും ഒഴികെ(15) എന്നും ഉള്ള പ്രവാച കാധ്യാപനങ്ങളും പുരുഷനഗ്നതയുടെ പ്രദര്‍ശനത്തിനെതിരായ സന്ദേശമാണ് നല്‍കുന്നത്. മുഖവും മുന്‍കയ്യും ഒഴിച്ചുള്ള സ്ത്രീശരീരഭാഗങ്ങളും കാല്‍മുട്ടിനും പൊക്കിളിനും ഇടയിലുള്ള പുരുഷശ രീരഭാഗങ്ങളും അന്യര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തരുത് എന്ന് ഉപരിസൂചിത ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും നിഷ്‌കര്‍ഷിക്കുന്നതിനാല്‍, സ്ത്രീപുരുഷന്‍മാര്‍ തങ്ങളുടെ നഗ്നത മറക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ സുതാര്യമോ അവയവങ്ങളുടെ ആകൃതി വ്യക്തമാക്കുന്ന വിധത്തില്‍ ഇടുങ്ങി യതോ ആകരുത് എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്.

നഗ്നത പ്രദര്‍ശിപ്പിക്കുന്നത് മാത്രമല്ല, മറ്റുള്ളവരുടെ നഗ്നതയിലേക്ക് നോക്കുന്നതും ഇസ്‌ലാം ശക്ത മായി വിലക്കിയിട്ടുണ്ട്. ക്വുര്‍ആന്‍ പറയുന്നത് കാണുക: ”(നബിയേ) നീ സത്യവിശ്വാസികളോട് അവ രുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ പ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താ ഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക.” (16)

പ്രവാചകന്‍ (സ) പറഞ്ഞു: ”ജീവനുള്ളവന്റെയോ മരണപ്പെട്ടവന്റെയോ തുടയിലേക്ക് നീ നോക്ക രുത്.”(17) മറ്റൊരിക്കല്‍, കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്(18) എന്നാണ് അവിടുന്ന് അരുളിയത്. അന്യസ്ത്രീയുടെ, നഗ്നതയല്ലാത്ത ഭാഗങ്ങളിലേക്ക് പോലും ആവര്‍ത്തിച്ച് നോക്കുകയോ തുറിച്ചു നോക്കുകയോ ചെയ്യരുതെന്ന് ശിഷ്യനായ അലിയോട് പ്രവാചകന്‍ (സ) നിര്‍ത്ദശിച്ചു.(19)

നഗ്നമായ പെണ്ണുടലിന്റെ പരസ്യപ്പെടല്‍ വഴി മുതലാളിത്തത്തിന് തുറന്നുകിട്ടുന്നത് വരുമാനത്തി ന്റെ ഒട്ടനവധി വാതിലുകളാണ്. അതുകൊണ്ടുതന്നെ, നഗ്നതാപ്രദര്‍ശനത്തിന്റെ ചെറുതും വലുതു മായ എല്ലാ സാധ്യതകളുടെയും പഴുതടക്കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ മുതലാളിത്ത മീഡിയയുടെ കടുത്ത ആക്ഷേപശരങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. നഗ്നതാ പ്രദര്‍ശനം ലൈംഗികാരാജകത്വത്തിന് വഴിതുറക്കുമെന്ന ഇസ്‌ലാമിക കാഴ്ചപ്പാടിന്റെ സാധുതയില്‍ സംശയമുള്ളതുകൊണ്ടല്ല മുതലാ ളിത്തം ഇവ്വിഷയകമായുള്ള ക്വുര്‍ആന്‍ ഹദീഥ് വചനങ്ങള്‍ക്കെതിരില്‍ കുരിശുയുദ്ധം നടത്തുന്നത്; മറിച്ച് ലാഭം വര്‍ധിക്കുമെങ്കില്‍ ലൈംഗികാരാജകത്വം തിന്മയല്ലെന്ന ഭൗതികവാദവീക്ഷണം ‘കൈമു തലായി’ ഉള്ളതുകൊണ്ടാണ്. ഫാറൂഖ് കോളജ് വിവാദത്തില്‍ ഇസ്‌ലാമിക വസ്ത്രധാരണ ധാര്‍മികത ‘പ്രതിസ്ഥാനത്താകുന്നതിന്റെ രാഷ്ട്രീയവും അതുതന്നെയാണ്’. എന്നാല്‍ വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധങ്ങളെ അംഗീകരിക്കാത്ത ചില ‘മിതവാദികള്‍’ പോലും, മുസ്‌ലിംകള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ശരീരം കെട്ടിപ്പൊതിഞ്ഞ്’ നടക്കുന്നത് എന്ന് ചിലപ്പോള്‍ ചോദിക്കാറുണ്ട്. അത്ത രക്കാര്‍ ഓര്‍ക്കാതെ പോകുന്നത് നഗ്നതാ (പ്ര)ദര്‍ശനം വ്യഭിചാരത്തിന്റെ ഒന്നാം കവാട മാണെന്ന ലളിത വസ്തുതയാണ്. മുതലാളിത്തം ഉദ്ഘോഷിക്കുന്ന ലൈംഗിക സ്വാതന്ത്ര്യത്തിലേക്ക് (വ്യഭിചാ രസ്വാതന്ത്ര്യം എന്ന് പച്ച മലയാളം) കാലെടുത്തുവെക്കാന്‍ പാശ്ചാത്യലോകത്തെ പ്രാപ്തമാക്കി യതിന്റെ ‘ക്രെഡിറ്റ്’ സ്ത്രീനഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള നൃത്തപരിപാടികള്‍ക്കാണ് എന്ന മാര്‍ഗ രറ്റ് ഡ്രാഗിന്റെയും എ.എസ്.എ ഹാരിസണിന്റെയും വിദഗ്ദാഭിപ്രായം,(20) നഗ്നതാ (പ്ര)ദര്‍ശനം വിവാഹേതരമായ ലൈംഗിക ബന്ധങ്ങളിലേക്ക് മനുഷ്യരെ നയിക്കുമെന്ന ഇസ്‌ലാമിക മുന്നറിയിപ്പി നാണ് ശക്തമായി അടിവരയിടുന്നത്. ഉദാരലൈംഗികതയുടെ ഭിന്നമാനങ്ങളെ സംബന്ധിച്ച് നടന്നുകൊ ണ്ടിരിക്കുന്ന ഇത്തരം പഠനങ്ങള്‍ ഒരാവര്‍ത്തി വായിച്ചു നോക്കാനെങ്കിലും ‘മിതവാദികളായ’ മതവി മര്‍ശകര്‍ സന്നദ്ധമാകുമോ?

മുതലാളിത്തം സൃഷ്ടിച്ച നവലോകക്രമത്തില്‍ നഗ്നതാ പ്രദര്‍ശനം ഒരു തെറ്റായിത്തന്നെ പരിഗണിക്ക പ്പെടുന്നില്ലെന്ന് നമുക്കറിയാം. യഥാര്‍ഥത്തില്‍, പെണ്‍മേനി തുണിയുരിയുന്നത് ഒരു കാലത്ത് പാശ്ചാ ത്യരാഷ്ട്രങ്ങളില്‍ പോലും ആശാസ്യമായി കരുതപ്പെട്ടിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടുവരെ അമേരിക്കന്‍ സ്ത്രീകള്‍ കാലുകള്‍ മറച്ചാണ് പുറത്തിറങ്ങി നടന്നിരുന്നത്. സൂര്യസ്‌നാന സമയത്തോ പൊതുകുളിസ്ഥലങ്ങളിലോ ഒന്നും തങ്ങളുടെ നഗ്നത വെളിവാക്കാന്‍ അവര്‍ സന്നദ്ധമായിരുന്നില്ല.(21) 1827ല്‍, നെരിയാണിവരെ നീണ്ടു കിടക്കുന്ന അയഞ്ഞ പാന്റ്‌സും ശരീരഭാഗങ്ങളൊന്നും പുറത്തുകാ ണിക്കാത്ത സ്‌കര്‍ട്ടും ധരിച്ച ഒരു നര്‍ത്തകിയെ അമേരിക്കക്കാര്‍ ‘നഗ്നതാ പ്രദര്‍ശന’ത്തിന്റെ പേരില്‍ ഗുണദോഷിച്ചുവെന്ന വസ്തുത, (22) ചെറിയ രീതിയിലുള്ള നഗ്നതാ പ്രദര്‍ശനത്തെ പോലും അവര്‍ അംഗീകരിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

1893ല്‍ ചിക്കാഗോ വേള്‍ഡ് നടത്തിയ കൊളംബിയന്‍ എക്‌സ്‌പൊസിഷനില്‍ ആന്ത്രപോളജിയുടെ പിതാവെന്നറിയപ്പെടുന്ന ഫ്രാന്‍സ് ബോറിന്റെ (Franz Boar) സഹകരണത്തോടുകൂടി പൊതുവേ ദിയില്‍ വെച്ച് ഒരു ‘ബെല്ലി ഡാന്‍സ്’ (23) (Belly Dance) അരങ്ങേറി. (24) അള്‍ജീരിയന്‍-പേര്‍ഷ്യന്‍-ഈജിപ്ഷ്യന്‍ കലാരൂപങ്ങളെ അമേരിക്കക്കാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു പ്രഖ്യാപിത ഉദ്ദേശ്യം. അമേരിക്കയില്‍ പരസ്യമായി അരങ്ങേറിയ ആദ്യത്തെ ‘ഇക്‌സോട്ടിക്ക് ഡാന്‍സ്’ (25) ആയിരുന്നു അത്. അതിനെത്തുടര്‍ന്ന്, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നഗ്നമായ പെണ്ണുടല്‍ പാശ്ചാത്യന്‍ നാടക വേദികളില്‍ പലപ്പോഴായി സാന്നിധ്യമറിയിച്ചു. (26)

സ്ത്രീ പൊതുവേദികളില്‍ നഗ്നത വെളിപ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഒരു സമൂഹത്തിന്റെ സാംസ്‌കാരികമായ ദിശാമാറ്റത്തെ ഈ സംഭവവികാസങ്ങള്‍ സൂചിപ്പിച്ചു. പെണ്‍ ശരീരത്തെ കച്ചവടച്ചരക്കാക്കാന്‍ തക്കം പാര്‍ത്തുനിന്നിരുന്ന മുതലാളിത്തം വളരെ സമര്‍ത്ഥമായ സോഷ്യല്‍ കണ്ടീഷനിംഗ് ആണ് ഇത്തരം ഇവന്റുകള്‍ വഴി സാധ്യമാക്കിയത്. അങ്ങനെയാണ് യൂറോപ്പിലും അമേരിക്കയിലും ‘ഇക്‌സോട്ടിക് ഡാന്‍സ് ക്ലബ്ബുകള്‍’ പിറന്നത്.

ഇക്‌സോട്ടിക്ക് ഡാന്‍സ് ക്ലബ്ബുകള്‍, നിശാനൃത്തശാലകളാണ്. സ്റ്റേജിലെത്തുന്ന നര്‍ത്തകി, മദാലസമായ നൃത്തച്ചുവടുകള്‍ക്കിടയില്‍ തന്റെ വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞുതീര്‍ത്ത് പതുക്കെപ്പതുക്കെ പരിപൂര്‍ണ നഗ്നയാകും. പിന്നെ നഗ്നമായ സ്ത്രീശരീരമാണ് വേദിയില്‍ തുള്ളുന്നത്. പണമടച്ച് ക്ലബ്ബി ലെത്തുന്ന പുരുഷകാണികളെ ലൈംഗികമായി ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. (27) ഇക്സോട്ടിക് ഡാന്‍സ് പലതരത്തിലുണ്ട്. ‘ലാപ് ഡാന്‍സ്’ ആണ് അവയില്‍ ഏറ്റവും പ്രധാനം. ലാപ് ഡാന്‍സ് ക്ലബ്ബു കള്‍ രാത്രി പത്തുമണിയോടുകൂടിയാണ് സജീവമാകുക. ആളുകള്‍ (പുരുഷന്‍മാര്‍) വന്നുതുടങ്ങി യാല്‍ ഉയര്‍ന്ന വോള്യത്തില്‍ ഗാന റെക്കോഡുകള്‍ പ്ലേ ചെയ്യും. എല്ലാ ക്ലബ്ബുകളിലും ‘നടപടിക്ര മങ്ങള്‍’ ഒരുപോലെയല്ല. ചിലയിടങ്ങളില്‍, ക്ലബ്ബിലെ നര്‍ത്തകിമാര്‍ ഓരോരുത്തരായി സ്റ്റേജിലേക്ക് വന്ന് വിവസ്ത്രയായി നൃത്തം വെക്കും. എല്ലാവരുടെയും നൃത്തത്തിന്റെ (ശരീരത്തിന്റെയും) സാംപിള്‍ ഇടപാടുകാര്‍ക്ക് കാഴ്ചവെക്കാനാണ് ഇത്. ശേഷം, അന്ന് വേദിയിലെത്തിയ നര്‍ത്തകി മാരില്‍ ആരെയാണോ തനിക്കിഷ്ടമായത്, അവളെ ഓരോ പുരുഷനും അല്‍പനേരത്തേക്ക് വിലകൊ ടുത്തുവാങ്ങും. പിന്നെ അക്ഷരാര്‍ഥത്തില്‍ ‘ലാപ് ഡാന്‍സ്’ ആരംഭിക്കുകയായി. സംശയിക്കേണ്ട, കാശുതന്ന പുരുഷന്റെ മടിയില്‍, നിന്നും ഇരുന്നും കിടന്നുമൊക്കെ നര്‍ത്തകി വസ്ത്രങ്ങള്‍ ഓരോ ന്നായി വലിച്ചെറിഞ്ഞ് ചുവടുകള്‍ വെക്കുമെന്നു തന്നെ! ചിലര്‍ ‘എക്‌സ്ട്രാ’ പണം കൊടുത്ത് ലാപ് ഡാന്‍സറുമായി ലൈംഗികബന്ധത്തിലും ഏര്‍പെടും! (28) മാംസക്കച്ചവടം എന്ന് നിസ്സംശയം വിശേ ഷിപ്പിക്കാവുന്ന ഈ ഡാന്‍സ് ബിസിനസിലൂടെ, കോടികളാണ് ഇപ്പോള്‍ മുതലാളിത്തം അമേരിക്ക യില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി കൊയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ഡാന്‍സ് ക്ലബ്ബുകള്‍ ഏറിയതോ കുറഞ്ഞതോ ആയ കടുപ്പത്തില്‍ കേരളീയ നഗരങ്ങളിലും സ്ഥാപിതമാവുകയാണ്. സാംസ്‌കാരികമായ ഈ കാലാവസ്ഥാ മാറ്റത്തോട് ബന്ധപ്പെടുത്തിയാണ് പുതിയ വിവാദങ്ങളെ വായിേക്കണ്ടതെന്ന വസ്തുതയാണ് പലരും മറന്നുപോവുന്നത്.

മുതലാളിത്തം പെണ്‍ശരീരത്തിന്റെ നിംനോന്നതികള്‍ പ്രദര്‍ശിപ്പിച്ച് പണമുണ്ടാക്കുന്നത് ഇക്‌സോട്ടി ക് ഡാന്‍സ് ക്ലബ്ബുകളിലൂടെ മാത്രമല്ല. ഗ്ലാമര്‍ നടികളുടെ മദാലസമായ ചുവടുകള്‍ അരങ്ങിലെത്തിച്ച് തിേയറ്ററുകളില്‍ ആളെക്കൂട്ടുന്ന സിനിമകള്‍ മുതല്‍ ഉദാരലൈംഗികതയുടെ സന്ദേശം കിടപ്പുമുറിക ളിലേക്കെത്തിച്ച് കുടുംബം തകര്‍ക്കുന്ന ടെലിസീരിയലുകള്‍ വരെ പ്രയോജനപ്പെടുത്തുന്നത് സ്ത്രീനഗ്ന തയെത്തന്നെയാണ്. പുതിയ കാലത്ത്, ഇന്റര്‍നെറ്റ് പോണോഗ്രാഫിയാണ് ഏറ്റവും വലുതും സൗക ര്യപ്രദവുമായ മാംസച്ചന്ത. സൈബര്‍ സെക്‌സിന്റെ അനന്ത വിശാലമായ ലോകത്ത് നീന്തിത്തുടിക്കാ നുള്ള അവസരം ഉപഭോക്താവിന് നല്‍കുക വഴി അതിരുകളില്ലാത്ത നഗ്നതാവിപണനമാണ് ഇന്റര്‍ നെറ്റിലൂടെ മുതലാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്.

മുതലാളിത്തം, കേവലമായ ഒരു വില്‍പനച്ചരക്കായിട്ടല്ല സെക്‌സിനെ ദര്‍ശിക്കുന്നത്; പ്രത്യുത ഒരു വിപണനോപാധിയായിട്ടു കൂടിയാണ്. വിപണിയുടെ ഗതിവേഗം വര്‍ധിപ്പിക്കാനുള്ള രാസത്വരക മായും സ്ത്രീനഗ്നതയെ ഉപയോഗപ്പെടുത്താമെന്നാണ് അത് മനസ്സിലാക്കുന്നത്. മുലാളിത്ത ഉല്‍പന്ന ങ്ങളുടെ പരസ്യങ്ങളില്‍ പെണ്ണുടല്‍ വന്ന് നിറയാനുള്ള കാരണമിതാണ്. പുരുഷന്റെ കാമാര്‍ത്തിയെ ഉദ്ദീപിപ്പിച്ച് വിപണന സാധ്യതകളെ വിപുലീകരിക്കുക എന്ന തത്ത്വത്തിന്‍മേലാണ് നവമുതലാ ളിത്തം സ്ഥാപിതമായിരിക്കുന്നത് തന്നെ. പെണ്‍മേനി തുണിയുരിഞ്ഞ് നില്‍ക്കുന്നേടത്തേക്ക് പുരുഷ ന്റെ കണ്ണുകള്‍ ആസക്തിയോടുകൂടി തിരിയും എന്ന് കോര്‍പറേറ്റ് കുത്തകകള്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് കാറിന്റേയും ബിയറിന്റേയും മുതല്‍ തലയണയുടേയും ടൂത്ത്‌പേസ്റ്റിന്റെയും വരെ പരസ്യങ്ങളില്‍ സ്ത്രീസൗന്ദര്യത്തിന്റെ ആകാരവടിവുകള്‍ക്ക് അവര്‍ ‘അര്‍ഹമായ’ പ്രാ
തിനിധ്യം നല്‍കുന്നത്.

പരസ്യങ്ങളില്‍ കാമോദ്ദീപകമായ ചേരുവകള്‍ ഉണ്ടാകുന്നത് തീര്‍ത്തും പുതിയ കാര്യമാണെന്ന് പറ ഞ്ഞുകൂടാ. എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, നഗ്നചിത്രങ്ങള്‍ പരസ്യങ്ങളുടെ ഒരനി വാര്യതയായി ഇപ്പോള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ലൈംഗികതയുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ ഉല്‍പന്നങ്ങള്‍ പോലും ഇപ്പോള്‍ വിപണി കണ്ടെത്തുന്നത് പരസ്യങ്ങളില്‍ നഗ്നശരീരത്തെ കുടിയിരുത്തിയിട്ടാണ്. പെണ്‍നഗ്നത, കൂടിയതോ കുറഞ്ഞതോ ആയ അളവില്‍, അച്ചടിച്ചുവരാത്ത മാഗസിനുകള്‍ ഇല്ലെന്നു തന്നെ പറയാവുന്ന തരത്തിലേക്ക് വ്യവസായം ‘വളര്‍ന്നിരിക്കുകയാണ്.’

പരസ്യങ്ങളിലും റ്റെലിവിഷനിലും തിയേറ്ററിലും ഡാന്‍സ് ക്ലബ്ബിലും ഫാഷന്‍ ഷോയിലും കാര്‍ണി വലിലും പ്രൈഡ് പരേഡിലും സൗന്ദര്യമത്സരത്തിലുമൊക്കെ നഗ്നതയുടെ ഉല്‍സവകാലമാണ് ഇത് എന്നാണ് പറഞ്ഞുവന്നത്. മുതലാളിത്തം നിര്‍മിച്ചുവെച്ചിട്ടുള്ള ഈ നഗ്നസാമ്രാജ്യത്തില്‍ രതി കിടപ്പ റയില്‍ മാത്രം ലഭ്യമാകുന്ന ഒന്നല്ല. ഭാര്യയുടെ/ഭര്‍ത്താവിന്റെ നഗ്നത മാത്രം ആസ്വദിക്കാന്‍ കഴിഞ്ഞി രുന്ന സാമൂഹ്യ വ്യവസ്ഥിതിയെ അട്ടിമറിച്ച്, അഭ്രപാളിയിലോ പരസ്യബോര്‍ഡിലോ നൃത്തവേദിയിലോ ഒക്കെ തുണിയുരിയാന്‍ തയ്യാറുള്ള എത്രയും പെണ്ണുങ്ങളുടെ നഗ്നത നിത്യേന പുരുഷന് കാഴ്ചവെക്കുകയാണ് മുതലാളിത്തം. സ്‌ക്രീനിലെ മോഡലുളെ അനുകരിച്ച് യഥാര്‍ഥ ജീവിതത്തിലും ‘തുണിമാറ്റിക്’ ആകാന്‍ കൗമാരവും യൗവനവും സര്‍വാത്മനാ സന്നദ്ധമായതോടു കൂടി, മീഡിയയി ല്‍ നിന്നുമാത്രം ലഭ്യമായിരുന്ന ‘ദര്‍ശന സായൂജ്യം’ തെരുവിലും സര്‍വകലാശാലയിലും കൂടി സാധ്യ മാകുന്ന സ്ഥിതിവിശേഷവും ഇപ്പോള്‍ സംജാതമായിട്ടുണ്ട്. എല്ലായിടത്തും നഗ്നതയുടെ താണ്ഡവം തന്നെ!

ലൈംഗികാസ്വാദനം വിവാഹത്തിലൂടെ മാത്രം എന്ന് ശഠിച്ച് മനുഷ്യര്‍ക്കുമേല്‍ അനാവശ്യമായ നിയ ന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുകയാണ് മതങ്ങള്‍ ചെയ്തിരുന്നത് എന്നും, മതമൂല്യങ്ങള്‍ക്ക് ഭരണ കൂടം കാവല്‍ നിന്ന വിക്‌റ്റോറിയന്‍ ‘സദാചാര’ യുഗത്തിന് തിരശ്ശീല വീഴ്ത്തി നഗ്നതയെ സാധാരണ കാഴ്ച യാക്കി മാറ്റിയ മുതലാളിത്തം ലൈംഗിക ദാരിദ്ര്യത്തില്‍ നിന്ന് ജനകോടികളെ വിമോചിപ്പിക്കുകയാണ് ചെയ്തത് എന്നും പ്രസംഗിക്കുന്ന ബുദ്ധിജീവികളുണ്ട്. മുതലാളിത്തം സ്‌പോണ്‍സര്‍ ചെയ്ത് വിടുന്ന ഇത്തരം വാടകച്ചെമ്പുകളുടെ തനിനിറം തിരിച്ചറിയണമെങ്കില്‍ നിലവാരമുള്ള പഠന പ്രബന്ധങ്ങള്‍ വായിക്കേണ്ടി വരും. മുതലാളിത്തത്തിന്റെ കാര്‍മികത്വത്തില്‍ അര ങ്ങുതകര്‍ത്തു കൊണ്ടി രിക്കുന്ന നഗ്നതാ പ്രദര്‍ശനം ആണിനെയും പെണ്ണിനെയും ലൈംഗികമായ അസംതൃപ്തിയുടെ ദുരിത പൂര്‍ണമായ മേച്ചില്‍പുറങ്ങളിലേക്കാണ് യൂറോപ്പിലും അമേരിക്കയി ലും നയിച്ചുകൊണ്ടുപോ യതെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ ദുരിതങ്ങളിലേക്ക് തന്നെ യാണ് പുതിയ സമരങ്ങള്‍ കേരളത്തെയും ആത്യന്തികമായി നയിക്കാന്‍ പോകുന്നത്.

നഗ്നനാരിമാരുടെ നിരന്തര ദര്‍ശനം ആധുനിക പുരുഷന് സമ്മാനിച്ച ഏറ്റവും വലിയ ദുരന്തങ്ങളി ലൊന്നാണ് കിടപ്പറയിലെ ലൈംഗിക മരവിപ്പ് (Sexual frigidity). മുഴുവന്‍ സമയവും-ഓഫീസിലും റോ ഡിലും ചാനലിലും വെബ്‌സൈറ്റിലും മൊബൈല്‍ ഫോണിലും തിയേറ്റേറിലുമെല്ലാം- കാണാന്‍ കിട്ടു ന്ന ഒന്നായി സ്ത്രീ നഗ്നത മാറുമ്പോള്‍ സംഭവിക്കുന്നത് പുരുഷനേത്രത്തിന്റെ ലൈംഗിക മോഹങ്ങള്‍ കിടപ്പറക്ക് പുറത്ത് നിന്നുതന്നെ സഫലീകരിക്കപ്പെടുകയാണ്. കിടപ്പറയില്‍ വെച്ച് ഭാര്യയോട് ഭര്‍ത്താവിന് താല്‍പര്യം തോന്നാതിരിക്കുകയും, തന്റെ ശരീരം ഭര്‍ത്താവിന് ലൈംഗികോത്തേജനം ഉണ്ടാക്കുന്നില്ലെന്ന് ഭാര്യ തിരിച്ചറിയുകയുമാണ് ഇത്തരം ഒരവസ്ഥയുടെ പരിണാമം. ഭീകരമായ ലൈംഗികാസംതൃപ്തിയിലേക്കാണ് ഇത് ആണിനേയും പെണ്ണിനേയും എത്തിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; അതാണ് ഇപ്പോള്‍ കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.

ലൈംഗികമരവിപ്പ് കേവലമായ ഒരു സങ്കല്‍പമല്ല. വസ്തുനിഷ്ഠ യഥാര്‍ഥ്യമാണ്. സ്വതന്ത്ര ലൈംഗികതയുടെ എക്കാലത്തേയും വലിയ ആചാര്യന്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന ബര്‍ട്രന്റ് റസല്‍ പോലും ഇക്കാര്യം ഭംഗ്യന്തരേണ സമ്മതിച്ചിട്ടുണ്ട്. വിക്‌റ്റോറിയന്‍ കാലഘട്ടത്തില്‍ ഒരു സ്ത്രീ യുടെ കണങ്കാല്‍ കാണുന്നത് പോലും പുരുഷനില്‍ വൈകാരികമായ ഉത്തേജനം ഉണ്ടാക്കിയിരുന്നു വെങ്കില്‍ വസ്ത്രധാരണം കൂടുതല്‍ ലിബറല്‍ ആയിത്തീര്‍ന്നതിന്റെ ഫലമായി തന്റെ കാലഘട്ടത്തില്‍ പെണ്ണിന്റെ കാല്‍മുട്ടുകള്‍ വരെ കണ്ടാല്‍ പോലും പുരുഷന്‍മാര്‍ക്ക് വികാരം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. (29) കാല്‍മുട്ടുവരെയുള്ള ശരീരഭാഗങ്ങള്‍ ആ കാലഘട്ടമായപ്പോഴേക്കും ഒരു സാധാരണ കാഴ്ചയായി മാറിയിരുന്നുവെന്നര്‍ഥം. അപ്പോള്‍ പെണ്‍ശരീരം പൂര്‍ണമായി തുറന്നിടപ്പെടുന്ന ഇക്കാലത്ത്, എന്തു കണ്ടാലും ലൈംഗികോത്തേജനമുണ്ടാകാത്ത ദുഃസ്ഥിതി പുരുഷന്‍മാര്‍ക്ക് വന്നുഭവിക്കുന്നതില്‍ അദ്ഭുതപ്പെടാനുണ്ടോ?

ലൈംഗികമരവിപ്പിന്റേയും അനുബന്ധമായ അസംതൃപ്തികളുടേയും കുറേക്കൂടി സൂക്ഷ്മമായ തലങ്ങള്‍ അക്കാദമികമായി ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യന്‍ സ്ത്രീകളുടെ വസ്ത്രത്തിന്റെ അളവ് പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷം ചുരുങ്ങിച്ചുരുങ്ങി വന്നതിന് അനുസൃതമായി അവി ടങ്ങളിലെ പുരുഷന്‍മാരുടെ ലൈംഗിക നിര്‍വികാരത്വം കൂടിക്കൂടി വന്ന രീതികള്‍ പ്രശസ്ത ലൈംഗിക ഗവേഷകനായ അലന്‍ മാസര്‍ 1986 ഓഗസ്റ്റ് ലക്കം ജേണല്‍ ഓഫ് സെക്‌സ് റിസേര്‍ച്ചില്‍ എഴുതിയ ലേഖനത്തില്‍ നിന്ന് വായിച്ചെടുക്കുവാന്‍ കഴിയും. നഗ്നമോഡലുകളുടെ നിരന്തര ദര്‍ശനം, സ്വന്തം ലൈംഗിക പങ്കാളിയുടെ നഗ്നഭാഗങ്ങള്‍ ഇന്നയിന്ന ആകൃതിയും വണ്ണവും നിറവും ഉള്ളതാകണം എന്ന വികാരത്തിലേക്ക് പുരുഷനെ നയിക്കുമെന്ന വസ്തുതയാണ് അലന്‍ വിശദീകരിക്കുന്നത്. ഫാഷ ന്‍ നിശ്ചയിക്കുന്ന അളവുകള്‍ക്ക് വഴങ്ങാത്ത സ്ത്രീനഗ്നത പുരുഷന്റെ ലൈംഗികേത്തേ ജനത്തിന് നിമിത്തമാകാത്ത സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് പാശ്ചാത്യ വനിതകള്‍ അരക്കുതാഴെയുള്ള ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്നും, അതു കൊണ്ടു തന്നെ മുന്‍കാലങ്ങളില്‍ സ്ത്രീനിതംബത്തെയോ പാദങ്ങളെയോ സംബന്ധിച്ച് ഏകശിലാധാ രണകള്‍ പുരുഷന്‍മാര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും അലന്‍ സൂചിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് വിവിധ കാലദേശങ്ങൡ ജീവിച്ച യൂറോപ്യന്‍ കലാകാരന്‍മാര്‍ വരച്ച നഗ്ന സ്ത്രീചിത്രങ്ങള്‍, അക്കാലത്ത് താരതമ്യേന തുറന്നിടപ്പെട്ടിരുന്ന നെഞ്ചിന്റെ ചിത്രീകരണത്തില്‍ ഐക്യരൂപം പുലര്‍ത്തുമ്പോ ള്‍ പൊതുസ്ഥലങ്ങളില്‍ മറച്ചുവെക്കപ്പെട്ടിരുന്ന അരക്ക് താഴെയുള്ള ശരീരഭാഗങ്ങളുടെ അളവുക ളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു എന്ന കാര്യം അലന്‍ ഇതിന് തെളിവായി ചൂണ്ടിക്കാണി ക്കുന്നുണ്ട്. നഗ്നതയെ സംബന്ധിച്ച സൗന്ദര്യസങ്കല്‍പങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ വൈവിധ്യം നില നിന്നിരുന്നു വെന്നാണ് ഇതിനര്‍ഥം. അരക്ക് താഴെയുള്ള സ്ത്രീശരീരഭാഗങ്ങള്‍, അതൊരു നെരിയാണി യാണെ ങ്കില്‍പോലും, നിരുപാധികം പുരുഷനെ വൈകാരികമായി ഉത്തേജിതനാക്കി യിരുന്നു. എന്നാല്‍ ഫാഷന്‍ പ്രളയത്തിനും മുതലാളിത്തത്തിന്റെ രംഗപ്രവേശനത്തിനും ശേഷം അരക്കു താഴെയുള്ള ശരീരഭാഗങ്ങള്‍ക്കും മാനകസൗന്ദര്യം നിര്‍വചിക്കപ്പെട്ടു എന്നാണ് അലന്‍ ചൂണ്ടിക്കാട്ടുന്നത്. അതോടുകൂടി, അരക്കെട്ടിനോടു തൊട്ടുകിടക്കുന്ന ശരീരഭാഗങ്ങള്‍ക്കുപോലും മുതലാളിത്തത്തിന്റെ അതിര ളവുകള്‍ (നിറവും) പാലിച്ചില്ലെങ്കില്‍ പുരുഷനെ നല്ല രീതിയില്‍ ഉത്തേജിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായത.്(30)1986ലാണ് അലന്‍ ഇക്കാര്യങ്ങള്‍ എഴുതിയത്. അക്കാലത്ത് മറ്റു ശരീര ഭാഗങ്ങളെല്ലാം പരസ്യമായിരുന്നുവെങ്കിലും യോനി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ യോനീദര്‍ശനത്തിന് ഇപ്പോഴും പുരുഷന്‍മാരെ പെട്ടെന്ന് ഉത്തേ ജിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് അലന്‍ പറയുന്നുണ്ട്. കുറച്ചുകൂടികഴിഞ്ഞാല്‍ യോനീദളങ്ങ ള്‍ക്കും പുരുഷന്‍ രൂപനിബന്ധനകള്‍ നിഷ്‌കര്‍ഷിക്കാന്‍ തുടങ്ങും എന്നുള്ള ഒരു നിരീക്ഷണം, പ്രവചനസ്വ ഭാവത്തോടെ അലന്റെ വരികള്‍ക്കിടയിലുണ്ടായിരുന്നു എന്നാണ് ഈ ലേഖകന് തോന്നു ന്നത് ആ നിരീക്ഷണം സത്യമായി പുലര്‍ന്നിട്ടുള്ള ഒരു കാലഘട്ടത്തിലാണല്ലോ പടിഞ്ഞാറ് ഇപ്പോള്‍ ജീവിക്കുന്നത്!

ലൈംഗിക വിമോചനത്തിന്റെ മധുരവര്‍ത്തമാനങ്ങളുമായി കടന്നുവന്ന മുതലാളിത്തം സ്ഥാപിച്ച നഗ്നസാമ്രാജ്യം, തീര്‍ത്തും പുരുഷാധിപത്യപരമായ ഒരു സാമൂഹ്യാന്തരീക്ഷത്തെയാണ് ഉല്‍പാ ദിപ്പിച്ചിരിക്കുന്നത് ആണിന്റെ ലൈംഗികാഭിനിവേശങ്ങളെ, പ്രത്യേകിച്ചും അവന്റെ കണ്ണുകളുടെ ആസക്തിയെ, സംതൃപ്തമാക്കുവാന്‍ പാകത്തിലാണ് അരങ്ങിലും ജീവിതത്തിലുമുള്ള സ്ത്രീകളെ മുതലാളിത്തം അണിയിച്ചൊരുക്കുന്നത്. പുരുഷന്റെ കാമപൂരണത്തെ സഹായിക്കുന്ന ലൈംഗികവ സ്തുക്കള്‍ മാത്രമായി സ്ത്രീകളെ ചുരുക്കിക്കൂട്ടുന്ന മുതലാളിത്ത വ്യവസ്ഥിതി സ്ത്രീവിമോചന പരമാണ് എന്ന് വാദിക്കാന്‍ മനസ്സിന് തിമിരം ബാധിച്ചിട്ടില്ലാത്തവര്‍ക്കൊന്നും കഴിയില്ലെന്ന് പറയു ന്നത് അതുകൊണ്ടാണ്. ഫെമിനിസം കാപിറ്റലിസത്തെ ആക്ഷേപിക്കുന്നതിലെ അപഹാസ്യത മനസ്സി ലാക്കാന്‍ പോലും കഴിയാത്തവരാണ് മാറ് തുറക്കല്‍ വിപ്ലവമാണെന്നൊക്കെ പറയുന്നത്. ലാപ് ഡാന്‍സ് ക്ലബ്ബുകളുടെ കാര്യമെടുക്കുക നമ്മള്‍. പുരുഷകാണികള്‍ക്കു വേണ്ടി വസ്ത്രമുരിഞ്ഞ് നൃത്തം വെക്കേണ്ടി വരുന്ന ലാപ്ഡാന്‍സറുടെ അനുഭവതലങ്ങളെന്തൊക്കെയാണ്? ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനാവശ്യമായ പണം സമ്പാദിക്കാന്‍ അവള്‍ക്ക് പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്ന വിധത്തില്‍ മാംസപ്രദര്‍ശനവും അംഗചലനവും നടത്തേ ണ്ടിവരുന്നു. ശരീരഭാഗങ്ങളുടെ വണ്ണവും നിറവും നോക്കി മാറിമാറിവരുന്ന പുരുഷ ഉപഭോക്താക്കള്‍ അവളെ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നു.(31) പുരുഷന്‍മാരുടെ തിരസ്‌കാരം സംഭവിക്കാതിരിക്കാന്‍ വേണ്ടി അവള്‍ക്ക് പലപ്പോഴും പുരുഷനോട്ടത്തെ സംപ്രീതമാക്കുന്ന തരത്തില്‍ അവയവങ്ങളുടെ ആകൃതിമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകേണ്ടിവരുന്നു. (32)ഒടുവില്‍, ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള മാദകത്വം നിലനില്‍ക്കുന്ന കൗമാരയൗവനങ്ങള്‍ പിന്നിട്ടാല്‍ അവള്‍ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇത് ലാപ് ഡാന്‍സ് ക്ലബ്ബുകളുടെ മാത്രം കഥയല്ല എന്നതാണ് നേര്. അശ്ലീല ചലചിത്രങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും മാഗസിനുകള്‍ക്കുമെല്ലാം വേണ്ടി സ്റ്റില്‍/മൂവി ക്യാമറകള്‍ക്കു മുന്നില്‍ എത്തേണ്ടി വരുന്ന സഹോദരിമാരുടെയെല്ലാം കാര്യം ഇതുതന്നെയാണ്. പുരുഷാധിപത്യം അതിന്റെ ദ്രംഷ്ടകള്‍ പൂര്‍ണ രൂപത്തില്‍ പുറത്തുകാണിക്കുന്ന ചൂഷണപ്പുരകളാണ് ലൈംഗികവ്യവസായത്തിന്റെ (Sex Industry) ഓരോ കൂടാരങ്ങളും. സെക്‌സ് ഡ്യൂപ്പായി നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ വേഷമിട്ട സുരയ്യ ബാനു അവരുടെ സിനിമാ(ദുര)നുഭവങ്ങള്‍ പച്ചക്കുതിര മാസികയില്‍ തുറന്നെഴുതിയിരുന്നു. (33) പെണ്ണിനെ വിമോചിപ്പിക്കുന്നുവെന്ന് കരുതപ്പെടുന്ന പുതിയ വ്യവസ്ഥിതി, അവള്‍ക്കുമേല്‍ പുരുഷാധിപത്യ ത്തെ പുതിയ രീതികളില്‍ കൂടുതല്‍ ശക്തമായി ശാശ്വതീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

പുരുഷന്റെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ഉപകരണമായി സ്ത്രീശരീരത്തെ പരിവര്‍ത്തിപ്പിക്കുകയെന്ന ദൗത്യമേറ്റെടുത്തിരിക്കുന്ന പരസ്യങ്ങളുടെ കാര്യവും തഥൈവ. തീര്‍ച്ചയായും, നഗ്നസ്ത്രീദൃശ്യ ങ്ങളുള്ള എല്ലാ പരസ്യങ്ങളും പുരുഷന്‍മാരെയല്ല അഭിസംബോധന ചെയ്യുന്നത്. സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഉല്‍പന്നങ്ങളുടെ പരസ്യങ്ങളിലും സ്ത്രീനഗ്നത ഉപയോഗിക്കപ്പെടുന്നുണ്ട്. 1976 ഒക്‌ടോബര്‍ ലക്കം കോസ്‌മോപൊളിറ്റിന്‍ മാസികയില്‍ പ്രശസ്തയായ ഒരു മോഡലിന്റെ അര്‍ധനഗ്ന ചതുര്‍വര്‍ണ ചിത്രം സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു സ്‌കിന്‍മോയിസ്ചറൈസിന്റെ പരസ്യത്തില്‍ ഉപയോഗിക്കപ്പെട്ട മാതൃകയില്‍ ‘സ്ത്രീചിത്രങ്ങള്‍ സ്ത്രീകളോട് തന്നെ സംസാരിക്കുന്ന’ ധാരാളം പരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.(34) ഈ പരസ്യങ്ങള്‍ പെണ്ണിനെ കാണിച്ച് ആണിനെ ആകര്‍ഷിക്കുകയെന്ന പരമ്പരാഗത മുതലാളിത്ത രീതിയെ മറികടക്കുന്നതിനാല്‍, അവ പുരുഷാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. എന്നാല്‍, പുരുഷന്‍മാരോട് സംവദിക്കുന്ന നഗ്നചിത്രങ്ങളേക്കാള്‍ പുരുഷാധിപത്യപരമാണ് ഈ ഗണത്തില്‍ വരുന്ന പരസ്യങ്ങള്‍ എന്നതാണ് യാഥാര്‍ഥ്യം. കാരണം, നിങ്ങളുടെ മുഖകാന്തി, തലമുടി, തൊലിമാര്‍ദവം, സ്തനങ്ങളുടെയും അരക്കെ ട്ടിന്റെയും ആകൃതി, ശരീരവണ്ണം തുടങ്ങിയവയൊന്നും പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്ന തരത്തിലല്ല എന്നും, ‘ഗുരുതരമായ’ ആ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങളുടെ ഉല്‍പന്നം ഉപയോഗിക്കണം എന്നു മാണല്ലോ ഇത്തരം പരസ്യങ്ങള്‍ വനിതാ പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്! പെണ്ണ് സ്വന്തം ശരീരനഗ്നതയെ പുരുഷന്‍ തൃപ്തിപ്പെടുന്ന വിധത്തില്‍ എങ്ങനെ പുനരാവിഷ്‌കരിക്കണം എന്ന് പഠിപ്പിക്കാനാണ് ഈ സന്ദര്‍ഭത്തില്‍ സ്ത്രീനഗ്നതയുടെ ദൃശ്യങ്ങള്‍ ഉപയോഗിക്കു ന്നത്. പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന മോഡലിന്റേതുപോലെയല്ല നിങ്ങളുടെ ശരീരഭാഗങ്ങളെങ്കില്‍ പുരുഷനെ രമിപ്പി ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും, അതിനാല്‍ നിങ്ങള്‍ ഈ ഉല്‍പന്നം ഉപയോ ഗിക്കണമെന്നും പെണ്ണിനോട് പറയുന്നത് പുരുഷാധിപത്യപരമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

ആണിന്റെ ലൈംഗികോത്തേജനത്തില്‍ കാഴ്ചക്ക് അസാമാന്യമായ പങ്കുണ്ടെന്ന് പഠനങ്ങള്‍ സൂചി പ്പിച്ചിട്ടുണ്ട്. സ്ത്രീശരീരത്തിന്റെ ദര്‍ശനം തന്നെ പുരുഷനെ വൈകാരികമായി ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്തമാണ്. എന്നാല്‍, പുരുഷശരീരത്തിന്റെ ബാഹ്യദര്‍ശനം പെണ്ണിനെ അത്രയൊന്നും ലൈംഗികമായി പ്രകോപിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.(35) ഇത് മനസ്സിലാക്കാനുള്ള ജീവ ശാസ്ത്ര വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് പുരുഷമാറിനില്ലാത്ത എന്ത് പ്രത്യേകതയാണ് പെണ്‍ മാറിനുള്ളതെന്നൊക്കെ വലിയ കാര്യമായി ചോദിക്കുന്നത്. പ്രകൃതിപരമായ ഈ സവിശേഷത കാരണം, ഇണകളെ തിരഞ്ഞെടുക്കുന്ന സമയത്ത് സ്ത്രീകള്‍ പുരുഷന്റെ ബുദ്ധിശക്തിയെയും സംവേദനക്ഷമതയെയുമെല്ലാം മുഖ്യമായി പരിഗണിക്കുമ്പോള്‍ പുരുഷന്‍മാര്‍ പെണ്ണിന്റെ രൂപലാവണ്യത്തിന് അമിതമായ ഉന്നല്‍ നല്‍കുമത്രെ. (36) രതി സ്വന്തം ജീവിതപങ്കാളിയില്‍ നിന്നു മാത്രം ആസ്വദിക്കേണ്ടതല്ലെന്ന് പുരുഷന്‍മാരെ പഠിപ്പിച്ച മുതലാളിത്തം ചെയ്തത്, താന്‍ ഇടപഴകുന്ന സ്ത്രീകള്‍ക്കു മുഴുവന്‍ മാദകമായ രൂപലാവണ്യമുണ്ടായിരിക്കണമെന്ന് ശഠിക്കുന്ന മാനസികരോഗത്തിലേക്ക് അവരെ നയിക്കുകയാണ്. സെക്രട്ടറിയും കാള്‍ഗേളും എയര്‍ഹോസ്റ്റ സുമൊക്കെ, ഈ മനോരോഗത്തിന്റെ ഇരകളാണെന്ന് കാണാന്‍ പ്രയാസമില്ല. കൂടുതല്‍ വലിയ പ്രശ്‌നം, പെണ്ണിന്റെ രൂപലാവണ്യം എന്താണ് എന്ന് തീരുമാനിക്കുന്നത് മുതലാളിത്തമാണ് എന്ന താകുന്നു. പെണ്ണിന്റെ സാമൂഹികാവസരങ്ങള്‍ മുതലാളിത്തം നിശ്ചയിച്ചിട്ടുള്ള സൗന്ദര്യ മാതൃകയുമായി താദാത്മ്യപ്പെടാനുള്ള അവളുടെ സന്നദ്ധതക്കും കഴിവിനുമനുസരിച്ച് വ്യതിയാനപ്പെടു വാന്‍ മാത്രം സ്ത്രീവിരുദ്ധമായ ഒരു ലോകക്രമമാണ്, ഇതിന്റെ ഫലമായി ഉണ്ടായിത്തീര്‍ ന്നിരി ക്കുന്നത്.(37)

ഈ സാഹചര്യത്തെയാണ്, നടേ പറഞ്ഞ തരത്തിലുള്ള പരസ്യങ്ങള്‍ ചൂഷണം ചെയ്യുന്നത്. കമ്പോള മുതലാളിത്തത്തിന്റെ ലോകത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കണമെങ്കില്‍ ഇത്തരം പരസ്യങ്ങള്‍ ഉപദേശിച്ചുതരുന്ന സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കല്‍ നിര്‍ബന്ധമാണെന്ന് ആധുനിക വനിത മനസ്സിലാക്കുന്നു. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ മാത്രം മാരകവും ഭീകരവുമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ ‘സൗന്ദര്യ മാനിയ’ എന്ന തിക്തയാഥാര്‍ഥ്യം, ഉദാര ലൈംഗികതക്ക് ജയജയ പാടുന്ന കോമാളി ബുദ്ധിജീവികള്‍ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. തൊള്ളായിരത്തിഅന്‍പത്-അറുപത് കാലഘട്ടങ്ങളില്‍, വലിയ സ്തനങ്ങളാണ് സൗന്ദര്യത്തിന്റെ അടയാളം എന്ന് മുതലാളിത്തം പ്രചരിപ്പിച്ചിരുന്നു. അതിന്റെ ഫലമായി സ്തനവലിപ്പം വര്‍ധിപ്പി ക്കാന്‍ ശ്രമിച്ചിരുന്ന സ്ത്രീകള്‍ (‘ബോസം മാനിയ’ എന്നാണ് അക്കാലഘട്ടത്തിലെ ഈ ആവേശം അറിയപ്പെടുന്നത്), ‘സ്‌ലിം ബ്യൂട്ടി’ പ്രചാരണം അരങ്ങുതകര്‍ക്കുന്ന പുതിയ കാലത്ത് പട്ടിണികിടന്ന് മെലിയാനുള്ള അപകടകരമായ പരിശ്രമത്തിലാണ് ഏര്‍പെട്ടുകൊണ്ടിരിക്കുന്നത്! പോഷകാഹാര ക്കുറവ് മൂലമുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ മുതല്‍ ‘സ്‌ലിം’ ആകാനുള്ള തീവ്രയത്‌നം പരാജയപ്പെട്ട് ആത്മഹത്യ ചെയ്തവര്‍ വരെ ഈ പെണ്‍കൊടിമാരുടെ കൂട്ടത്തിലുണ്ട് എന്നാണ് ഗവേഷകര്‍ രേഖപ്പെടുത്തുന്നത.്(38) എന്തിനേറെ പറയുന്നു, പുരുഷന് ഇഷ്ടപ്പെട്ട തരത്തില്‍ യോനീ നാളത്തിന്റെ രൂപം മാറ്റാന്‍ വേണ്ടി യോനീദള ശസ്ത്രക്രിയ (ലേസര്‍ റിഡക്ഷന്‍ ലേബിയോപ്ലാസ്റ്റി) ചെയ്യുന്നവര്‍ വരെ ധാരാളമുണ്ട് ഇപ്പോള്‍ ലോകത്ത്. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രശസ്തനായ ഒരു പാശ്ചാത്യന്‍ ഡോക്ടര്‍ അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നത്, പുരുഷന്‍മാരെ ലക്ഷ്യം വെച്ച് പുറത്തിറങ്ങുന്ന പ്രമുഖ അമേരിക്കന്‍ അശ്ലീല മാഗസിനായ പ്ലേബോയ് മാസികയുമായി തന്റെയടുത്ത് വന്ന് അതിലെ ചിത്രങ്ങളിലേതുപോലെ യോനീദളങ്ങള്‍ മാറ്റിത്തരണമെന്ന് പറയുന്ന നിരവധി സ്ത്രീകളുണ്ട് എന്നാണ്.(39) എങ്ങനെയുണ്ട് നമ്മുടെ സ്ത്രീവിമോചനത്തിന്റെ കോലം?!

ഇതേ ഇന്റന്‍സിറ്റിയില്‍ ‘വിമോചിപ്പിക്കപ്പെട്ട’ പെണ്‍കുട്ടികള്‍ ഫാറൂഖിലും വേണമെന്ന് ചിന്തിക്കുന്നവര്‍ക്കാണ് പുതിയ സമരങ്ങളുടെ കര്‍തൃത്വമെന്ന് നമുക്ക് തിരിച്ചറിയുക!

മുതലാളിത്തം തയ്യാറാക്കുന്ന പ്രിന്റഡ് മാഗസിനുകള്‍ മുതല്‍ പോണ്‍ വെബ്‌സൈറ്റുകള്‍ വരെയുള്ള നഗ്നതാ പ്രദര്‍ശനത്തിന്റെ അരങ്ങുകള്‍ പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമാണ് എന്ന പ്രസ്താവനയില്‍ നിന്ന് മുതലാളിത്ത വ്യവസ്ഥിതി പുരുഷലൈംഗികതക്ക് ഗുണകരമാണെന്ന് തെറ്റുധരിച്ചുകൂടാത്തതാണ്. ചില മുന്‍ ഖണ്ഡികകളില്‍ സൂചിപ്പിച്ചതുപോലെ, ലൈംഗിക മരവിപ്പിന്റെ ബഹുരൂപങ്ങളിലേക്കും തന്മൂലമുണ്ടാകുന്ന ദാമ്പത്യത്തകര്‍ച്ചയിലേക്കുമാണ് പുരുഷന്‍മാരെ അത് ആത്യന്തികമായി നയിക്കുന്നത്. അതിനുപുറമെ, സ്ത്രീകളെ കേവലമായ ലൈംഗിക വസ്തുക്കള്‍ (Sex Objects) ആയി കാണാന്‍ പ്രേരിപ്പിക്കുന്ന നഗ്നതാ വിളയാട്ടം യഥാര്‍ഥ ജീവിതത്തിലും ലൈംഗിക ജീവിതത്തിലും പുരുഷന് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പല പോണോഗ്രാഫി അടിമകള്‍ക്കും ഏത് അപരിചിതയായ സ്ത്രീയെ കാണുമ്പോഴും ‘നിങ്ങളുടെ ഇന്ന ലൈംഗികാവയവത്തില്‍ ഞാനൊന്ന് സ്പര്‍ശിച്ചു നോക്കട്ടെ’ എന്നാണ് ചോദിക്കാന്‍ തോന്നുന്നെതെന്ന വസ്തുത,(40) എത്ര ദയനീയമായ ജീവിതത്തിലേക്കാണ് പുരുഷന്‍മാരെ സ്ത്രീനഗ്നതാദര്‍ശനം തള്ളി വിട്ടിരിക്കുന്നതെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. ആണിന്റെയും പെണ്ണിന്റെയും ലൈംഗികസ്വാസ്ഥ്യവും അതുവഴി ജീവിതസുഖവും തകരാറിലാക്കാന്‍ മാത്രമേ ‘വസ്ത്രങ്ങളില്‍ നിന്നുള്ള വിമോചനം’ നിമിത്തമായിട്ടുള്ളൂവെന്നാണ് ഇതെല്ലാം സ്പഷ്ടമാക്കുന്നത്. നഗ്നത ദര്‍ശിപ്പിക്കരുതെന്ന ദൈവികശാസനയെ ലംഘിച്ച് ഉടുതുണിയഴിച്ചവര്‍ക്കും തുണിയഴിച്ച ഉടലുകള്‍ നോക്കി നിന്നവര്‍ക്കും വന്നുഭവിച്ച ദുരന്തങ്ങള്‍ സ്പഷ്ടമാക്കുന്നത് ഇസ്‌ലാമിന്റെ ലൈംഗിക ദര്‍ശനത്തിന്റെ മൗലികതയും സമകാലികപ്രസക്തിയും തന്നെയേല്ല?

നഗ്നതാ (പ്ര)ദര്‍ശനത്തെ ഇസ്‌ലാം കഠിനമായി വെറുക്കാനുള്ള കാരണങ്ങളിലൊന്ന് അത് മനുഷ്യരെ വ്യഭിചാരത്തിലേക്ക് നയിക്കും എന്നതാണെന്ന് നേരത്തെ വിശദീകരിച്ചു. വ്യഭിചാരത്തെ, സത്യവി ശ്വാസി(നി)കളില്‍ നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്ത മഹാ അപരാധമായിട്ടാണ് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പരിചയപ്പെടുത്തിത്തന്നിട്ടുള്ളത്.

”അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍ (പരമകാരുണികന്റെ അടിമകള്‍).”(41)
നബി (സ) പറഞ്ഞു: ”സത്യവിശ്വാസിയായിക്കൊണ്ട് ഒരാളും വ്യഭിചരിക്കുകയില്ല.”(42) വ്യഭിചരിക്കുന്നവര്‍ക്ക് മരണാനന്തരജീവിതത്തില്‍ കഠിനമായ ശിക്ഷയുണ്ടാകുമെന്നും, വ്യഭിച രിക്കാനുള്ള പ്രേരണയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് മനുഷ്യര്‍ സൂക്ഷ്മത പാലിക്കണമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ട്.

”(വ്യഭിചാരം പോലുള്ള) കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.

(43) വ്യഭിചാരി(ണി)കള്‍ മരണശേഷം മുകള്‍ഭാഗം ഇടുങ്ങിയതും താഴ്ഭാഗം വിസ്താരമുള്ളതുമായ ഒരു അടുപ്പില്‍ നഗ്നരായി തീനാളങ്ങള്‍ക്ക് മുകളില്‍ കിടന്ന് പുളയുമെന്നും,(44) ശരീരം വീര്‍ത്ത് അഴുക്കുചാലിന്റെ ദുര്‍ഗന്ധമുള്ളവരായിത്തീരുമെന്നും പ്രവാചകന്‍ അറിയിച്ചു.(45)

ഉദാരലൈംഗികതെയ സംബന്ധിച്ചേടത്തോളം, വേശ്യാവൃത്തിയും വ്യഭിചാരവുമാണ് മുമ്പുമുതല്‍ ക്കു തന്നെ അതിന്റെ മുഖമുദ്രകള്‍. വ്യഭിചാരത്തില്‍ തിന്മയായി യാതൊന്നും തന്നെയില്ലെന്ന് സമര്‍ ഥിക്കാനാണ് ഹ്യൂമനിസ്റ്റുകളടക്കമുള്ള ലൈംഗികവിപ്ലവകാരികള്‍ കാര്യമായി സമയം ചെലവഴിച്ചത്. മുതലാളിത്തത്തിന്റെ കാലത്തും വ്യഭിചാരസ്വാതന്ത്ര്യം തന്നെയാണ് ലൈംഗികസ്വാതന്ത്ര്യം കൊണ്ട് അന്തിമമായി വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍, ‘ചുവന്ന തെരുവുകളില്‍’ പോകാതെ, ‘മാന്യമായി’, നിയമപരിരക്ഷയോടുകൂടി വ്യഭിചരിക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ കഴിഞ്ഞു എന്നത് മുതലാളിത്തത്തെ വ്യതിരിക്തമാക്കുന്നു. വിവാഹം മാത്രമല്ല പടിഞ്ഞാറന്‍ നാടുകളില്‍ ഇപ്പോള്‍ ‘നിയമാനുസൃത’ ലൈംഗിക ബന്ധത്തിനുള്ള മാര്‍ഗം; മറിച്ച് വിവാഹബാഹ്യ സഹജീവിതം (Co-habitation) കൂടിയാണ്. പരസ്പരം ഇഷ്ടപ്പെട്ട സ്ത്രീക്കും പുരുഷനും ഇപ്പോള്‍ വിവാഹക്കരാര്‍ കൂടാതെ തന്നെ ഒരുമിച്ചുജീവിക്കാം, കിടപ്പറ പങ്കിടാം, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാം. ഒരേ സമയം പലരുമായി ‘സഹജീവിതം’ നടത്തണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം. ഇഷ്ടമില്ലാത്തവരുമായുള്ള ബന്ധം എപ്പോള്‍ വേണമെങ്കിലും മുറിക്കുകയും ചെയ്യാം. വ്യഭിചാരം, വ്യേശ്യാവൃത്തി തുടങ്ങിയ ‘തരംതാണ’ പ്രയോഗങ്ങള്‍കൊണ്ട് നിങ്ങളുടെ പ്രവര്‍ത്തനം അഭിസംബോധന ചെയ്യപ്പെടുകയില്ലെ ന്നതാണ് ‘സഹജീവിത’ത്തിന്റെ സൗകര്യം.

ആരോടും എപ്പോഴും എങ്ങനെയും ലൈംഗികബന്ധമാകാമെന്ന ഭൗതികവാദാശയമാണ് സഹജീ വിതം വഴി പ്രായോഗികമാകുന്നത്. വ്യാപകമായ ലൈംഗികാരാജകത്വം ആണ് ‘സഹജീവികള്‍’ സമൂഹത്തില്‍ സൃഷ്ടിക്കുക. ലൈംഗികാരാജകത്വത്തിന്റെ സ്വാഭാവികമായ തുടര്‍ച്ച ലൈംഗികരോ ഗങ്ങളാണ്. വ്യഭിചാരം സാര്‍വത്രികമായ നാടുകളില്‍ ലൈംഗികരോഗങ്ങള്‍ പടര്‍ന്നുപിടി ച്ചുകൊ ണ്ടിരിക്കുന്നുവെന്ന വസ്തുത, മുതലാളിത്തവല്‍ക്കരണത്തിന് തത്രപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങ ള്‍ക്ക് പാഠമാകണം. 2007ലെ കണക്കുകള്‍ പ്രകാരം ലോകത്ത് മൂന്നരക്കോടിയോളം എയ്ഡ്‌സ് രോഗി കളുണ്ട്; 3.3 ലക്ഷം കുട്ടികളടക്കം ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ എയ്ഡ്‌സ് ബാധി തരായി മരണപ്പെട്ടിട്ടുണ്ട്.(46) 2009ലെ കണക്കനുസരിച്ച്, അമേരിക്കയിലെ 45 ദശലക്ഷം ആളുകള്‍ക്ക് ഗുഹ്യ ഹെര്‍പിസ് (Genital herpes) രോഗമുണ്ട്.(47) അമേരിക്കയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന നാലില്‍ ഒരു കൗമാരക്കാരന് 2009ല്‍ ലൈംഗിക പകര്‍ച്ചവ്യാധികള്‍ പിടിപെടുമെന്നാണ് ആ സമയത്തെ പഠനങ്ങള്‍ സൂചിപ്പിച്ചത്.(48) ക്ലമീഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗിക രോഗങ്ങളും ഉദാരലൈംഗികതയുടെ ബാക്കിപത്രമെന്ന നിലക്ക് പടിഞ്ഞാറന്‍ നാടുകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ലൈംഗികാരാജകത്വത്തെ നയമായി സ്വീകരിക്കുന്ന സമൂഹങ്ങളെ അല്ലാഹു ഇഹലോകത്തുവെച്ച് തന്നെ രോഗങ്ങള്‍ കൊണ്ട് പരീക്ഷിക്കുമെന്ന് മുഹമ്മദ് നബി (സ) പതിനാലുനൂറ്റാണ്ടുകള്‍ക്ക് മുമ്പ്  പ്രവചിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: ”മ്ലേഛത ഏത് ജനതയില്‍ പ്രകടമാവുകയും പ്രചരിക്കുകയും ചെയ്യുന്നവോ, അവരില്‍ മാരകമായ രോഗങ്ങള്‍ വ്യാപിക്കുന്നതാണ്.”(49) ദിവ്യബോധനങ്ങളുടെ അടിസ്ഥാനത്തിലാണ് ആ മഹാപ്രവാചകന്‍ സംസാരിച്ചിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. അല്ലായിരുന്നുവെങ്കില്‍, ലോകത്തിലെ പ്രഗത്ഭരായ ബുദ്ധിജീവികള്‍ക്കൊന്നും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന കാര്യം നിരക്ഷരനായ നബി(സ)ക്ക് കാണാന്‍ കഴിയുമായിരുന്നില്ലല്ലോ. വ്യഭിചാര ത്തെ കേവലമായ ഒരു തിന്മായായിട്ടല്ല, മറിച്ച് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന ഒരു സാമൂഹിക പ്രശ്‌നമായിട്ടാണ് ഇസ്‌ലാം അഭിവീക്ഷിക്കുന്നത് എന്ന വസ്തുത, ഇസ്‌ലാമിക രാഷ്ട്രത്തില്‍ വ്യഭിചാ രത്തിലേര്‍പെടുന്നവര്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷാവിധികളും മനസ്സിലാക്കിത്തരുന്നുണ്ട്. കഠിനമായ ശിക്ഷകളാണ് ഇസ്‌ലാം, നാട്ടില്‍ വെച്ച് പരസ്യമായി വ്യഭിചരിക്കുന്നവര്‍ക്ക് നിര്‍ദേശിച്ചി ട്ടുള്ളത്. വിവാഹിതനാനെങ്കില്‍ എറിഞ്ഞ് കൊല്ലലും,(50) അവിവാഹിതനാണെങ്കില്‍ നൂറ് അടിയുമാണ്(51) വ്യഭിചാരത്തിനള്ള ഇസ്‌ലാമിക ശിക്ഷ.

ലൈംഗികരോഗങ്ങള്‍ മാത്രമല്ല വിവഹേതര രതിയുടെ ദുരന്തഫലം. കുടുംബമില്ലാതാകുന്നത് വഴി ഗുരുതരമായ ഒട്ടനേകം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുന്നുണ്ട്. ‘സഹജീവികള്‍’ എപ്പോള്‍ വേണ മെങ്കിലും ഇഷ്ടവും ഭോഗതാല്‍പര്യവും ‘തീര്‍ന്ന്’ വേര്‍പിരിയും. പിന്നെ ഗര്‍ഭത്തിലുള്ളതും പ്രസവി ക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ ആരാണ് വളര്‍ത്തുക? പിതാവിന്റെയും കുടുംബത്തി ന്റെയും തണല്‍ നഷ്ടപ്പെടുന്ന ഈ പാവം കുഞ്ഞുങ്ങളെ എന്തുചെയ്യണമെന്ന ചോദ്യത്തിനെങ്കിലും സഹജീ വിതത്തിന്റെ കൂലിയെഴുത്തുകാര്‍ മറുപടി പറയേണ്ടതില്ലേ? സഹജീവിതത്തില്‍ സുരക്ഷയില്ലാത്തത് കുട്ടികള്‍ക്ക് മാത്രമല്ല, പെണ്ണിന് കൂടിയാണ്. കുഞ്ഞിനെ ഒറ്റക്ക് വളര്‍ത്തേണ്ടി വരുന്ന വിഷമത്തിലേക്കും, ഗര്‍ഭകാലത്തുപോലും ‘സഹജീവി’ പുതിയ പങ്കാളിയെത്തേടി പോയേക്കാമെന്ന ആശങ്കയിലേക്കും ആണ് പുതിയ സാമൂഹ്യസാഹചര്യം പെണ്ണിനെ തള്ളിവിടുന്നത്. വൃദ്ധ മാതാപിതാക്കളെ ആരു സംരക്ഷിക്കുമെന്ന ചോദ്യവും ഇതുപോലെത്തന്നെ പ്രസക്തമാണ്. വൃദ്ധരും കുട്ടി കളും അനാഥരാവുകയാണ് കുടുംബത്തിന്റെ തകര്‍ച്ച വഴി സംഭവിക്കുകയെന്ന് ചുരുക്കം; അല്ലാതെ ആരും സ്വതന്ത്രരാവുകയല്ല. മുതലാളിത്തം ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരം വളരെ ലളിതമാണ്-കുഞ്ഞുങ്ങളെ ഡേകെയറുകളിലുംമാതാപിതാക്കളെ വൃദ്ധസദനങ്ങളി ലുമേല്‍പിക്കുക. അത്തരം ഒരു ‘ഫോര്‍മുല’ മാത്രമേ മുതലാളിത്തത്തിനു മുന്നോട്ടുവെക്കാന്‍ കഴിയൂ. കാരണം, എത്ര ഭീകരമായ മാനവികപ്രശ്‌നത്തിലും മുതലാളിത്തം തിരയുക ബിസിനസ് സാധ്യത യാണ്. നോക്കാനാളില്ലാത്ത കുട്ടികളും വൃദ്ധരും പെരുകുമ്പോള്‍ അവര്‍ക്ക് തങ്ങാനിടമൊരുക്കി വരുമാനമുണ്ടാക്കുക തന്നെയാണ് മുതലാളിത്തം ചെയ്യുക., അല്ലാതെ അത്തരമൊരു സാമൂഹ്യ സാഹചര്യം ഉണ്ടായിത്തീര്‍ന്നതില്‍ ഖേദിക്കുകയോ പ്രശ്‌നപരിഹാരനടപടികള്‍ സ്വീകരിക്കുകയോ അല്ല.

കുടുംബ വ്യവസ്ഥ ശിഥിലമാകുന്നതോടുകൂടി ഉണ്ടായിത്തീരാനിടയുള്ള നടേ സൂചിപ്പിച്ച തരം സാമൂഹികപ്രശ്‌നങ്ങള്‍ അമേരിക്കയില്‍ രൂക്ഷമായികൊണ്ടിരിക്കുകയാണെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഡേവിഡ് ബ്ലാങ്കന്‍ഹോണിന്റെ (David Blankenhorn) ഫാദര്‍ലെസ് അമേരിക്ക എന്ന പ്രശസ്തമായ ഗ്രന്ഥം, അമേരിക്ക അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കാണിക്കുന്നുണ്ട്. പതിനാലുകാരികളായ ഗര്‍ഭിണികളും തന്തയാരാണെന്നറിയാത്ത കുഞ്ഞുങ്ങ ളുമാണ് ആധുനിക അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കു ന്നു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന ‘തന്തയില്ലായ്മയുടെ സംസ്‌കാരം’ എവിടേക്കാണ് ആ നാടിനെ കൊണ്ടുപോകുന്നതെന്ന് പുസ്തകം വളച്ചുകെട്ടലുകളില്ലാതെ സ്പഷ്ടമാക്കുന്നുണ്ട്. കുട്ടികളുടെ ക്ഷേമത്തിന്റെ ഗ്രാഫ് അമേരിക്കയില്‍ കുത്തനെ ഇടിയുകയാണ്. അതേ സമയം കുറ്റകൃത്യങ്ങള്‍, (വിവാഹപൂര്‍വ) കൗമാരഗര്‍ഭം, ശിശു(ലൈംഗിക) പീഡനം, സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക കയ്യേ റ്റങ്ങള്‍ എന്നിവ വര്‍ധിച്ചുവരികയാണ് ചെയ്യുന്നത്. എല്ലാത്തിന്റെയും മൂലകാരണം ഉദാര ലൈംഗികതയും ‘തന്തയില്ലായ്മ’യും തന്നെ.(52)

അമേരിക്കയാണല്ലോ മുതലാളിത്തത്തിന്റെ പറുദീസ. ഉദാരലൈംഗികതയുടെ ഗുണദോഷങ്ങള്‍ വില യിരുത്താനുള്ള ഏറ്റവും നല്ല സൂചകം അതുകൊണ്ടുതന്നെ അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തക ളാണ്. തന്തയില്ലായ്മയുടെ അമേരിക്കന്‍ ദുരന്തം മിഡില്‍ ഈസ്റ്റില്‍ കൂടി ആവര്‍ത്തിക്കപ്പെടണമെ ന്നാണ് ‘മുസ്‌ലിം രാഷ്ട്രങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടണം’ എന്നു പറയുമ്പോള്‍ അമേരിക്ക അര്‍ഥമാക്കുന്നത്. കേരളത്തെ കൂടുതലായി ജനാധിപത്യവല്‍ക്കരിക്കാന്‍ പെണ്ണ് മാറ് തുറക്കേണ്ടതു ണ്ടെന്ന് കരുതുന്നവരും ചെയ്യാന്‍ പോകുന്നത് കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുക തന്നെയാണ്. സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള ഈ ‘ഉദാരത’ നമുക്ക് വേണോ വേണ്ടേ എന്നാണ് കേരളം ഈ സമയത്ത് ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ടത്.

 

കുറിപ്പുകള്‍

  1. ബര്‍ട്രന്റ് റസല്‍, മാര്യേജ് ആന്‍ഡ് മോറല്‍സ്, ബാന്റം ബുക്‌സ്, ന്യൂയോര്‍ക്ക്, 1959.
  2. Ibid
  3. Ibid
  4. Ibid
  5. ഹാവ്‌ലോക്ക് എല്ലിസ്, ”സെക്ഷ്വല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് നെയ്ക്കഡ്‌നെസ്”, ദി അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്കോളജി, 1909 ജൂലൈ, പുറം 317; jstor.orgല്‍ ഇത് ലഭ്യമാണ്.
  6. സിഗ്മണ്ട് ഫ്രോയ്ഡ്, സ്റ്റഡീസ് ഇന്‍ ഹിസ്റ്റീരിയ, 1895.
  7. സിഗ്മണ്ട് ഫ്രോയ്ഡ്, ദി ഇന്റര്‍പ്രറ്റേഷന്‍ ഓഫ് ഡ്രീംസ്, 1899.
  8. സിഗ്മണ്ട് ഫ്രോയ്ഡ്, ത്രീ എസ്സെയ്‌സ് ഓണ്‍ ദി തിയറി ഓഫ് സെക്ഷ്വാലിറ്റി, 1905.
  9. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഫ്രോയിഡിനെക്കുറിച്ചുള്ള ചര്‍ച്ച ഉപസംഹരിക്കുന്നത് ”despite the relentless and often compelling challenges mounted against virtually all of his ideas, Freud has remained one of the most potent figures in the intellectual landscape of the 20th century” എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ്.
  10. ക്വുര്‍ആന്‍ 24: 31.
  11. അഹ്മദ്, അബൂദാവൂദ്.
  12. തിര്‍മിദി, ഇബ്‌നുമാജ.
  13. അബൂദാവൂദ്.
  14. ഹാകിം.
  15. അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ.
  16. ക്വുര്‍ആന്‍ 24: 30-1.
  17. അബൂദാവൂദ്.
  18. ബുഖാരി, മുസ്‌ലിം.
  19. അഹ്മദ്, നസാഇ.
  20. Judith Lynne Hanna, ‘Undressing the First Amendment and coresetting the striptease dancer’, The Drama Review, Vol.42, No.2 (Summer, 1998), p. 52.
  21. Ibid
  22. Ibid
  23. നഗ്നമായ ഉദരം ചുഴറ്റിക്കൊണ്ട് യുവതികള്‍ നടത്തുന്ന കാമോദ്ദീപക നൃത്തം.
  24. പൗരസ്ത്യ നാടുകളിലാണ് ഉല്‍ഭവം.
  25. Hanna, op.cit, p.45.
  26. കാണികളെ ലൈംഗികമായി ഉത്തേജിപ്പിക്കുവാനുദ്ദേശിച്ചുള്ള മദാലസ നൃത്തം.
  27. Hanna, op.cit, p.45.
    Esther Bolt, ‘Pole position: migrant British women producing ‘selves’ throungh lap dancing work’, Feminist Review, No.83, p.27.
  28. Ibid, pp. 27-8.
  29. റസല്‍, op.cit.
  30. Allan Mazur, ‘U.S. trends in Feminine Beauty and Over Adaptation’, The Journal of Sex Reasearch, Vol.22, No. 3 (August 1986), pp. 282-3.
    Bernadette Barton, ‘Dancing in the Mobiuos Strip: Challenging the Sex War Paradigm’, Gender and Society, Vol. 16, No.5 (October 2002), p.598.
  31. Ibid, p. 586.
  32. സുരയ്യ ബാനു, ‘ഡ്യൂപ്പ് ജീവിതം’, പച്ചക്കുതിര, 2010 മാര്‍ച്ച്, ുു.
  33. A. Peterson and Roger A. Kern, ‘The Female Role in Advertisements: Some Experimental Evidence.’
  34. Allan Mazur, op.cit, p. 281.
  35. Ibid
  36. Ibid
  37. Howard Lavine and Stephen H. Wagner, ‘Depicting Women as Sex Objects in Television Advertisements: Effects of Bod Dissatisfactio n’, Personality and Social Psychology Bulletin, September 2010, pp. 1049-58.
  38. നടാഷ വാള്‍ട്ടര്‍, ‘രതിവിപണിയിലെ ജീവനുള്ള പാവകള്‍’ (വിവ: കെ. പി. റഷീദ്), പച്ചക്കുതിര, 2010 മാര്‍ച്ച്, ു.
  39. Ibid, pp. 8-9.
  40. ക്വുര്‍ആന്‍ 25: 68.
  41. ബുഖാരി, മുസ്‌ലിം.
  42. ക്വുര്‍ആന്‍ 25: 69.
  43. ബുഖാരി.
  44. ഇബ്‌നുഖുസൈമ.
  45. http://data.unaids.org/pub/EDISlides/2007/2007_epiupdate_en_pdf.
  46. എം. എം അക്ബര്‍, സ്വവര്‍ഗരതി അവകാശമോ വൈകൃതമോ (കൊച്ചി: ദഅ്‌വാ ബുക്‌സ്, 2009) എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചത്, ു.
  47. Garyn Pitty, ‘Getting off the Sexual Merry-Go-Round’, Good News, May-June 2009, p.21.
  48. Ibid
  49. ഇബ്‌നുമാജ, ബൈഹഖി.
  50. മുസ്‌ലിം, അഹ്മദ്, അബൂനുഐം, ദയ്‌ലമി.
  51. ഖുര്‍ആന്‍ 24:2.
  52. http://www.americanvalues.org.

 

print

No comments yet.

Leave a comment

Your email address will not be published.