ലൈംഗിക വിദ്യാഭ്യാസവും ഇസ്‌ലാമും

//ലൈംഗിക വിദ്യാഭ്യാസവും ഇസ്‌ലാമും
//ലൈംഗിക വിദ്യാഭ്യാസവും ഇസ്‌ലാമും
പാരന്റിംഗ്‌

ലൈംഗിക വിദ്യാഭ്യാസവും ഇസ്‌ലാമും

എയ്ഡ്‌സ് ബോധവല്കടരണത്തിന്റെ ഭാഗമെന്ന നിലയില്‍ യൂനിസെഫ് വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലൈംഗിക വിദ്യാഭ്യാസ പദ്ധതി കേരളത്തില്‍ പ്രാവര്ത്തി്കമാക്കുന്നതുമായി ബന്ധപ്പെട്ട ചര്ച്ച്കള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഡോ. പ്രകാശ് ഭട്‌ലാ പാണ്ഡെ്യും ഡോ. രമണ്‍ ഗംഗാഖേഡ്കറും ചേര്ന്നെ ഴുതിയതും ജോസഫ് തായങ്കേരി മൊഴിമാറ്റം നടത്തിയതുമായ ‘കൗമാരത്തിന്റെ ചക്രവാളങ്ങളില്‍’ എന്ന 169 പുറങ്ങളുള്ള പുസ്തകം സ്‌കൂള്‍ ലൈബ്രറികളിലേക്ക് അയച്ചുകൊണ്ടായിരുന്നു സര്ക്കാര്‍ വക ‘കൗമാര വിദ്യാഭ്യാസ പദ്ധതി’ (Adolescence Education Programme – AEP) യുടെ തുടക്കം. അതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറ് അധ്യാപകര്ക്കാ യി കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ പ്രയോഗവല്കുരണത്തെക്കുറിച്ച വര്ക്കു്ഷോപ്പും ഇക്കഴിഞ്ഞ നവംബര്‍ 13ന് എസ്.സി.ഇ.ആര്‍.ടി (State Council of Education Research and Training) നല്കു്കയുണ്ടായി. പ്രസ്തുത പരിശീലനക്കളരിയില്‍ വെച്ചു നല്കിSയ പുസ്തകങ്ങളുടെ ഉള്ളടക്കം പുറത്തായതോടുകൂടിയാണ് അതുമായി ബന്ധപ്പെട്ട വിമര്ശവനങ്ങളുണ്ടാവുകയും താല്ക്കാ ലികമായി പ്രസ്തുത പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് സര്‍ ക്കാര്‍ തീരുമാനിക്കുകയും ചെയ്തത്. ഈ രംഗത്തെ വിദഗ്ധരുമായി വേണ്ടത്ര കൂടിയാലോചനയോ ചര്ച്ചരകളോ നടത്താതെയാണ് ഈ പദ്ധതിയുടെ ആവിഷ്‌കരണം നടന്നതെന്നും അതിനാല്‍ കേരളീയ സാംസ്‌കാരിക നിലവാരവുമായി പൊരുത്തപ്പെടാത്ത പരാമര്ശെങ്ങളും നിര്ദേ്ശങ്ങളും പുസ്തകങ്ങളിലും നിര്ദേശശിക്കപ്പെട്ട പ്രായോഗിക പരിശീലനങ്ങളിലുമുണ്ടായിയെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പദ്ധതിയെക്കുറിച്ച വിമര്ശണനങ്ങളെല്ലാം പൊന്തിവന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെ ഉള്ളടക്കത്തെപ്പറ്റി പുനഃപരിശോധിക്കുമെന്നും മാറ്റത്തിരുത്തലുകള്‍ വരുത്തി നമ്മുടെ സംസ്‌കാരത്തിനു പറ്റിയ രീതിയില്‍ മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നുമാണ് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്കിളയിരിക്കുന്നത്.

കൗമാര വിദ്യാഭ്യാസ പദ്ധതിയെ മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. കൗമാര വളര്ച്ച്യും അവരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളുമാണ് ഒന്ന്. എയിഡ്‌സ് അടക്കമുള്ള ൈലംഗിക രോഗങ്ങളെക്കുറിച്ച വിജ്ഞാനമാണ് രണ്ടാമത്തേത്. ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്ന നിര്ദേതശങ്ങളാണ് മൂന്നാം ഭാഗം. സമഗ്രമായ ഈ കൗമാര വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാര്ഥികകളെ തെറ്റായ ലൈംഗിക ധാരണകളില്‍ നിന്നും എയിഡ്‌സ് അടക്കമുള്ള ലൈംഗിക രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പദ്ധതിയുടെ പ്രചാരകര്‍ ആണയിടുന്നത്. ലോകത്ത് ഉയര്ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന എച്ച്. ഐ. വി ബാധിതരുടെ എണ്ണം നിയന്ത്രിക്കുവാനാണ് ഇത്തരമൊരു പദ്ധതി ലോക വ്യാപകമായി നടപ്പാക്കുന്നതെന്നാണ് യൂനിസെഫിന്റെ വിശദീകരണം. ഏഷ്യന്‍ രാജ്യങ്ങളിലെ കൗമാരക്കാര്ക്ക് ലൈംഗിക പാഠങ്ങളും സുരക്ഷിത രതിയെയും കുറിച്ച് പഠിപ്പിക്കുന്നതിനു പിന്നിലെ ചതിക്കുഴികളെപ്പറ്റി യൂനിസെഫ് പ്രസിദ്ധീകരിച്ച ”PEER APPROACH IN ADOLESCENT REPRODUCTIVE HEALTH EDUCATION; SOME LESSONS LEARNED”എന്ന പഠന റിപ്പോര്ട്ട് സൂക്ഷ്മ മായി അപഗ്രഥനത്തിന് വിധേയമാക്കിയാല്‍ മനസ്സിലാകും.

തായ്‌ലന്റിനെപ്പോലെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ സെക്‌സ് ടൂറിസത്തിന്റെ സാധ്യതകളെ വര്ധിഷപ്പിക്കുകയും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്ക്കു പോലും ‘സുരക്ഷിത രതിയാവാം’ എന്ന സന്ദേശം പകര്ന്നു നല്കുികയുമല്ലാതെ ഈ പദ്ധതികൊണ്ടുണ്ടായിട്ടില്ലെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അവിടങ്ങളിലൊന്നും എച്ച്. ഐ. വി ബാധിതരുടെ എണ്ണം കൂടുകയല്ലാെത കുറഞ്ഞിട്ടില്ലെന്ന യാഥാര്ഥ്യംണ യൂനിസെഫ് മൂടിവെക്കുന്നതെന്തിനാണ്? തായ്‌ലന്റില്‍ കൗമാര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കിയപ്പോള്‍ തന്നെ കര്ണാലടക, മധ്യപ്രദേശ്. പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ നൂറോളം സ്‌കൂളുകളില്‍ പരീക്ഷണാര്ഥം. ഇതു നടപ്പാക്കിയത് ധാര്മിറക പ്രശ്‌നങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്ന വസ്തുതയെക്കുറിച്ച് നമ്മുടെ സര്ക്കാറര്‍ സ്ഥാപനങ്ങള്‍ മൗനം പാലിക്കുന്നതെന്തിനാണ്? അന്തര്‍ ദേശീയ സെക്‌സ് റാക്കറ്റിന്റെ കഴുകക്കണ്ണ് പതിച്ചുകഴിഞ്ഞ കേരളത്തിലെ വിടരുന്ന പുഷ്പങ്ങള്ക്ക്് ‘സുരക്ഷിത രതി’യെക്കുറിച്ച് ‘ശാസ്ത്രീയമായി’ പഠിപ്പിച്ചു കൊടുക്കുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിയൊന്നും വേണ്ട. തായ്പുഷ്പങ്ങളെ രുചിക്കുവാനാണ് അവിടുത്തെ ടൂറിസത്തിന്റെ ക്ഷണമെന്നുകൂടി അറിയുമ്പോഴേ എത്ര വലിയ ഗര്ത്ത്ത്തിലേക്കാണ് ലോക ബാങ്കും അന്താരാഷ്ട്ര സെക്‌സ് റാക്കറ്റും യൂനിസെഫും കൂടി കേരള ജനതയെ കൊണ്ടുപോകുന്നതെന്ന് മനസ്സിലാവൂ.

ഇസ്‌ലാം ലൈംഗിക വിദ്യാഭ്യാസത്തിനെതിരല്ല. ലൈംഗികത പാപമല്ലെന്നും ഇണയുമായുള്ള ലൈംഗിക കേളികള്‍ പ്രതിഫലാര്ഹറമായ പുണ്യകര്മ്മാണെന്നും പഠിപിച്ച മതമാണ് ഇസ്‌ലാം. ഈ രംഗത്ത് കൃത്യവും വ്യക്തവുമായ മാര്ഗചദര്ശതനം നല്കുമന്ന പ്രമാണങ്ങളാണ് ഇസ്‌ലാമിന്‍േറത്. വിശുദ്ധ ഖുര്ആ്നും പ്രവാചകന്‍ മുഹമ്മദ് നബി (സ) യും പഠിപ്പിച്ച പാത പിന്തുടരുവാന്‍ സന്നദ്ധമായാല്‍ തന്നെ പൂര്ണമമായും സംതൃപ്തി ദായകവും സമ്പൂര്ണ സുരക്ഷിതവുമായ ലൈംഗിക ജീവിതം സാധ്യമാകും. ലൈംഗികതയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിശദാംശങ്ങള്‍ ഇസ്‌ലാമികദര്ശുനം ചര്ച്ച് ചെയ്യാതെ വിട്ടിട്ടില്ല. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും മുഹമ്മദ് നബി (സ) യെക്കാള്‍ പൂര്ണറനായ ഒരു ഗുരു പിന്നീട് ലോകത്തുണ്ടായിട്ടില്ല. പക്ഷേ, ഇസ്‌ലാം പഠിപ്പിച്ച ലൈംഗിക നിര്ദോശങ്ങളെപ്പറ്റി ബഹുഭൂരിപക്ഷം യുവ മുസ്‌ലിംകള്‍ തന്നെ അജ്ഞരാണെന്നതാണ് വാസ്തവം. ഇതിന്നു കാരണം പണ്ഡിതന്മാരും മാതാപിതാക്കളും അവരുടെ കടമ നിര്വുഹിക്കാത്തതാണ്. കുട്ടികള്ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കേടണ്ടത് മതപണ്ഡിതന്മാരും മാതാപിതാക്കളുമാണ്. അവരുമായി ധാര്മിണക ബന്ധമുള്ളവര്ക്കേ വഴിതെറ്റാതെയുള്ള ധാര്മിനക ശിക്ഷണങ്ങള്‍ നല്കാ്നാവൂ. മതനിരപേക്ഷതയുടെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള ലൈംഗിക വിദ്യാഭ്യാസത്തിന് ‘സുരക്ഷിത രതി’യെക്കുറിച്ച് മാത്രമെ പറഞ്ഞുകൊടുക്കാനാവൂ. എന്നാല്‍ ഇസ്‌ലാമിന് പഠിപ്പിക്കാനുള്ളത് ‘അനുവദനീയ രതി’യെയും ‘അനനുവദനീയ രതി’യെയും കുറിച്ചാണ്. ഇവ തമ്മിലുള്ള അതിര്വമരമ്പാകട്ടെ തികച്ചും മതപരവും മതനിരപേക്ഷകന്ന് മനസ്സിലാക്കാന്‍ കഴിയാത്തതുമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമികമായ ലൈംഗിക വിദ്യാഭ്യാസം നല്കാ്ന്‍ മതപണ്ഡിതന്മാരും മാതാപിതാക്കളും സന്നദ്ധമായിട്ടില്ലെങ്കില്‍ ‘സുരക്ഷിത രതി’യുടെ പാഠങ്ങളാണ് അവന്ന് (അവള്കുംട) പുറത്തുനിന്ന് ലഭ്യമാവുക. വളരെ അപകടകരമായ പതനത്തിലേക്കാണ് അത് നമ്മുടെ വരുംതലമുറയെ കൊണ്ടുചെന്നെത്തിക്കുക. ആലസ്യം വെടിഞ്ഞ് നാം ഉണര്ന്നു പ്രവര്ത്തിനക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ- ആമീന്‍.

print

No comments yet.

Leave a comment

Your email address will not be published.