റമദാൻ സന്തോഷം

//റമദാൻ സന്തോഷം
//റമദാൻ സന്തോഷം
ആനുകാലികം

റമദാൻ സന്തോഷം

ബി ﷺ തൻറെ അനുചരന്മാരെ -رضي الله عنهم- റമദാനിന്റെ വരവിനെ കൊണ്ട് സന്തോഷം അറിയിച്ചിരുന്ന വാക്കുകൾ ഇമാം അഹ്‌മദും ഇമാം നസാഇയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.(1)
“അബൂഹുറൈറ – رضي الله عنه – പറഞ്ഞു: നബി ﷺ തന്റെ അനുചരന്മാരെ -رضي الله عنهم – സന്തോഷവാർത്ത അറിയിച്ചുകൊണ്ട് പറയുമായിരുന്നു: “നിങ്ങളിലേക്കിതാ റമദാൻ ആഗതമായിരിക്കുന്നു, അനുഗ്രഹീതമായ മാസം, അല്ലാഹു നിങ്ങളുടെമേൽ നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു, അതിൽ സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകകവാടങ്ങൾ അതിൽ അടക്കപ്പെടുകയും ചെയ്യുന്നു, അതിൽ പിശാചുക്കൾ കെട്ടിയിടപ്പെടുന്നു, ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്, അതിന്റെ നന്മകൾ ആർക്കു തടയപ്പെടുന്നുവോ അവൻ തടയപ്പെട്ടിരിക്കുന്നു.”(2)

ചില പണ്ഡിതർ പറയുന്നത്: ഈ ഹദീസ് റമദാൻ മാസത്തെ കൊണ്ട് ചിലരെ സന്തോഷം അറിയിക്കുന്നതിനുള്ള ഒരു പ്രമാണമാണെന്നാണ്.

സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്നുവെന്ന് പറയുമ്പോൾ എങ്ങനെയാണ് ഒരു സത്യവിശ്വാസി സന്തോഷിക്കാതിരിക്കുക, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുമെന്നു പറയുമ്പോൾ പാപം ചെയ്തവൻ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക, പിശാച് കെട്ടിയിടപ്പെടുന്നുവെന്ന് പറയുമ്പോൾ അശ്രദ്ധവാൻ ആ സമയത്തെപ്പറ്റി എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക,,?

ഒരു റമദാൻ കൂടി വന്നു കിട്ടിയവനെ സംബന്ധിച്ചിടത്തോളം അതിൽ നോമ്പനുഷ്ഠിക്കുവാൻ അല്ലാഹു അവനെ അതിന് പ്രാപ്തനാക്കുക കൂടി ചെയതത് ഏറ്റവും വലിയ മഹത്തായ ഒരു അനുഗ്രഹമാണ്.

നബി ﷺ യുടെ കാലത്ത് ഒരുമിച്ചു ഇസ്‌ലാംമതം സ്വീകരിച്ച രണ്ടാളുകളെ സംബന്ധിച്ച് കേട്ടിട്ടുണ്ടാവും, അതിലൊരാൾ ഇബാദത്തുകളോട് അതീവ തൽപരനായിരുന്നു, അയാൾ അല്ലാഹുവിൻറെ മാർഗത്തിൽ ഷഹീദാവുകയും ചെയ്തു. രണ്ടാമത്തെയാൾ ഒരു വർഷം കൂടുതൽ ജീവിക്കുകയും തന്റെ വിരിപ്പിൽ(സാധാരണ) മരണമടയുകയും ചെയ്ത സംഭവം വിവരിക്കുന്ന ഹദീസ്(3) റമദാനെനെന്ന അനുഗ്രഹത്തിന്റെ മഹത്വം അറിയിക്കുന്നതിന് തെളിവാണ്. രണ്ടാമത് മരണമടഞ്ഞ വ്യക്തിയെപ്പറ്റി നബിയോട് ﷺ ചോദിച്ചു: അയാൾ മറ്റേയാൾക്ക് ശേഷം നമസ്കാരം നിർവഹിച്ചിരുന്നോ ? അയാൾക്ക് റമദാൻ വന്നെത്തുകയും അതിൽ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നോ? “എൻറെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം – നിശ്ചയം അവർ രണ്ടുപേർക്കുമിടയിൽ ആകാശഭൂമികളുടെ ഇടയിലുള്ള അന്തരം എത്രയാണോ അത്ര വിദൂരത അവർക്കിടയിലുണ്ട്”.(4)

റമദാൻ മാസത്തിൽ കരുണ ചൊരിയപ്പെട്ടവനാണ് ഭാഗ്യവാൻ, അതിലെ നന്മകൾ നഷ്ടപ്പെടുത്തിയവൻ നിർഭാഗ്യവാൻ, ഇതിലൂടെ പാരത്രിക നാളിനുവേണ്ടി പാഥേയം ഒരുക്കാത്തവൻ തന്നെയാണ് ആക്ഷേപിക്കപ്പെട്ടവൻ..!

ഈ ഒരു മാസത്തിൽ ലാഭം കൊയ്യാത്തവൻ ഇനി ഏതു സമയത്താണ് ലാഭം നേടുക? ഈ ഒരു മാസത്തിൽ റബ്ബിലേക്ക് അടുക്കാത്തവൻ ഇനിയേതു നേരത്തിലാണ് അവനിലേക്കടുക്കുക ?

ഉമറുബ്നു അബ്ദിൽ അസീസ് -رحمه الله- അവസാനമായി നടത്തിയ ഖുതുബയിൽ അദ്ദേഹം പറഞ്ഞത്: “നിങ്ങളാരും വെറുതെ സൃഷ്ടിക്കപ്പെട്ടതല്ല, നിങ്ങൾ വെറുതെ വിടപ്പെടുകയുമില്ല, നിശ്ചയം നിങ്ങൾക്ക് ഒരു മടക്കമുണ്ട്, അന്ന് അല്ലാഹു അവന്റെ അടിയാറുകളിലേക്ക് ഇറങ്ങിവരികയും വിധി നടപ്പാക്കുകയും ചെയ്യും, അല്ലാഹുവിന്റെ അതി വിശാലമായ കാരുണ്യത്തിൽ നിന്ന് തെറിച്ചുപോയവനും ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വർഗ്ഗത്തെ തൊട്ട് തടയപ്പെടുന്നവനും അന്ന് പരാജിതനായിത്തീരും അവൻ നാശമടയുകയും ചെയ്യും.. (അവിടുന്നങ്ങോട്ട് പരലോകത്തെയും വിചാരണയെയും മറ്റുമെല്ലാം സംബന്ധിച്ച് അദ്ദേഹം സംസാരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു) “അല്ലാഹുവിന്റെ അടിമകളെ! മരണം എത്തുന്നതിനു മുമ്പേ ആ സമയം വന്നു ചേരുന്നതിനു മുമ്പേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം, ഒരാൾ ചെയ്യുന്ന പാപങ്ങളെക്കാൾ ഏറ്റവും കൂടുതൽ ഞാൻ എന്റെയടുക്കലുള്ള പാപങ്ങൾ തിരിച്ചറിയുന്നു എന്ന ബോധ്യത്തോടെയാണ് ഈ വാചകങ്ങൾ നിങ്ങളോട് പറയുന്നത്. പക്ഷേ ഞാൻ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ഞാൻ അവനോട് പാപമോചനം തേടുകയും ചെയ്യുന്നു. പിന്നീടദ്ദേഹം തന്റെ തട്ടത്തിന്റെ ഒരറ്റം പിടിച്ച് പൊട്ടിക്കരഞ്ഞു, ശേഷം മിമ്പറിൽ നിന്നിറങ്ങുകയും ചെയ്തു. പിന്നീടദ്ദേഹം മരണപ്പെടുന്നതുവരെ ആ മിമ്പറിലേക്ക് കയറിയിട്ടില്ല.!(അഹമദ്)

കുറിപ്പുകൾ

(1) – صحيح البخاري ( 1898, 1899, 3277 )، صحيح مسلم ( 1079 )، سنن الترمذي ( 682 )، سنن النسائي ( 2097, 2098, 2099, 2100, 2101, 2102, 2104, 2105 )، سنن ابن ماجه ( 1642 )، موطأ مالك ( 862 )، سنن الدارمي ( 1816 )، مسند أحمد ( 7148, 7780, 7781, 7917, 8684, 8914, 8991, 9204, 9497 ).

(2 ) – سنن النسائي
2106 أَخْبَرَنَا بِشْرُ بْنُ هِلَالٍ ، قَالَ : حَدَّثَنَا عَبْدُ الْوَارِثِ ، عَنْ أَيُّوبَ ، عَنْ أَبِي قِلَابَةَ ، عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ “.

(3)- شعيب الأرنؤوط (١٤٣٨ هـ)، تخريج مشكل الآثار ٢٣٠٩
البيهقي (٤٥٨ هـ)، دلائل النبوة ٧/١٥
أحمد شاكر (١٣٧٧ هـ)، مسند أحمد ٢/٣٧٠ •
الألباني (١٤٢٠ هـ)، صحيح ابن ماجه ٣١٨٥ • صحيح •
ابن حبان (٣٥٤ هـ)، صحيح ابن حبان ٢٩٨٢ •

(4)- ത്വൽഹത് ഇബ്നു ഉബൈദില്ലാഹ് (റ) നിവേദനം: രണ്ടാളുകൾ നബി (صلى الله عليه وسلم) യുടെ അടുക്കൽ വന്നു, അവർ ഒരുമിച്ച് ഇസ്‌ലാം സ്വീകരിച്ചു, അവരിൽ ഒരാൾ അപരനെക്കാൾ കഠിനമായി (കർമ്മങ്ങളിൽ) പരിശ്രമിക്കുന്നവനായിരുന്നു, അങ്ങനെ ആ “പരിശ്രമശാലിയായ മനുഷ്യൻ” ദൈവിക മാർഗ്ഗത്തിൽ യുദ്ധത്തിനു പുറപ്പെട്ടു, അദ്ദേഹം “രക്തസാക്ഷി”യായി,
രണ്ടാമൻ ഒരു വർഷത്തിനു ശേഷം മരണപ്പെട്ടു (സ്വാഭാവിക മരണം), ത്വൽഹ പറയുന്നു: അങ്ങനെയിരിക്കേ, അവർ “സ്വർഗ്ഗ കവാടത്തിനു മുന്നിൽ നിൽക്കുന്നതായി” ഞാൻ സ്വപ്നത്തിൽ കണ്ടു, അപ്പോൾ ഒരാൾ സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് വന്നു, അവരിൽ അവസാനം മരണപ്പെട്ട വ്യക്തിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അനുമതി നൽകി, പിന്നീട് ശഹീദ് (രക്തസാക്ഷി) ആയ വ്യക്തിക്ക് അനുമതി നൽകി, പിന്നെ എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു: “താങ്കൾ മടങ്ങുക, താങ്കളുടെ സമയമായിട്ടില്ല”.
ഇതിനെ കുറിച്ച് ത്വൽഹ ജനങ്ങളോട് പറഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടു, ഇത് നബി (صلى الله عليه وسلم)യും അറിഞ്ഞു, അവർ പ്രവാചകനോട് ത്വൽഹ പറഞ്ഞ വിവരം പറഞ്ഞു,
അപ്പോൾ പ്രവാചകൻ (صلى الله عليه وسلم) ചോദിച്ചു: “എന്തിനാണ് നിങ്ങൾ ആശ്ചര്യപ്പെടുന്നത്”?
അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഇയാൾ അവരിൽ കഠിനമായി (കർമ്മങ്ങളിൽ) പരിശ്രമിക്കുന്നവനായിരുന്നു, അദ്ദേഹം രക്തസാക്ഷി കൂടിയാണ്, എന്നിട്ടും അപരൻ അയാൾക്ക് മുമ്പ് സ്വർഗ്ഗത്തിൽ പ്രവേശിച്ചു!!”
അപ്പോൾ നബി (صلى الله عليه وسلم) പറഞ്ഞു:أليس قد مكث هذا بعده سنة؟؟
(“രണ്ടാമൻ അയാളുടെ മരണശേഷം ഒരു വർഷം കൂടി ജീവിച്ചില്ലേ?”)
അവർ പറഞ്ഞു: “അതേ റസൂലേ”,
അവിടുന്ന് പറഞ്ഞു: وأدرك رمضان فصام وصلى كذا وكذا من سجدة في السنة
(“ആ വർഷത്തെ റമദാൻ അദ്ദേഹത്തിന് ലഭിക്കുകയും, ആ മാസം നോമ്പ് പിടിക്കുകയും, എത്രയോ നമസ്ക്കാരങ്ങൾ നിർവ്വഹിക്കുകയും ചെയ്തില്ലേ”?)
അവർ പറഞ്ഞു: അതേ,
അപ്പോൾ പ്രവാചകൻ പറഞ്ഞു: “فما بينهما أبعد مما بين السماء والأرض”
“എങ്കിൽ അവർക്കിടയിൽ ആകാശഭൂമികൾക്കിടയിലെ ദൂരത്തേക്കാൾ വ്യത്യാസമുണ്ട്.”

(ഇബ്നു മാജ ഉദ്ധരിച്ചു, ശൈഖ് അൽബാനി (റ) ഇതിന്റെ പരമ്പര പ്രബലമാണെന്ന് പറഞ്ഞു, ഈ ഹദീഥ് സ്വഹീഹാണെന്നും ഹസനാണെന്നും പ്രസ്താവിച്ചിട്ടുമുണ്ട്).

print

No comments yet.

Leave a comment

Your email address will not be published.