യുക്തിവാദീമാഷ് പീറ്റർ സിംഗറിൽ നിന്ന് ധാർമികത പഠിക്കണം!

//യുക്തിവാദീമാഷ് പീറ്റർ സിംഗറിൽ നിന്ന് ധാർമികത പഠിക്കണം!
//യുക്തിവാദീമാഷ് പീറ്റർ സിംഗറിൽ നിന്ന് ധാർമികത പഠിക്കണം!
ആനുകാലികം

യുക്തിവാദീമാഷ് പീറ്റർ സിംഗറിൽ നിന്ന് ധാർമികത പഠിക്കണം!

യുക്തിവാദി മാഷിപ്പൊഴും നാസ്തികത കൊണ്ട് ധാർമികത ഉരുട്ടി ഉണ്ടാക്കുന്ന തന്ത്രപ്പാടിലാണ്. നിരീശ്വര ദർശനങ്ങൾ ധാർമികത എന്തെന്നതിനെ സംബന്ധിച്ചൊരു കാഴ്ചപ്പാട് പോലും മുന്നോട്ട് വെക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസങ്ങളിലായി മാഷ് പോലും അംഗീകരിച്ചു കഴിഞിരിക്കുന്നു. അടിസ്ഥാനം തന്നെ ധാർമിക ശൂന്യതയിൽ ആണെങ്കിൽ പിന്നെയെത്ര വെള്ള പൂശിയിട്ടും എന്ത് കാര്യമാണുള്ളത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ശൂന്യതയ്ക്ക് പെയിന്റ് അടിച്ചിട്ട് കാര്യമില്ലല്ലോ!

ചുരുക്കത്തിൽ യുക്തിവാദി മാഷ് തന്നെ അംഗീകരിച്ച് കഴിഞ്ഞ ധാർമിക രാഹിത്യത്തിന്റെയും ആശയ ശൂന്യതയുടെയും പടുകുഴിയിൽ കിടന്ന് നിലവിളിക്കുക മാത്രമാണീ മാന്യദേഹമിപ്പൊഴും. മാഷിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല!പ്രായമിത്രയും ആയതല്ലെ… കാലമിത്രയും മനസ്സിൽ കൊണ്ടുനടന്ന നിരീശ്വര അന്ധവിശ്വാസത്തിനും ഇസ്‌ലാം വിരോധത്തിനും ഇളക്കം തട്ടുമ്പോൾ അത് പ്രായമിത്രയുമായ മാഷ്ക്ക് ഉൾക്കൊള്ളാൻ കഴിയില്ല! ഒരു മാനുഷിക പരിമിതി മാത്രമാണത്..

ഏതായാലും മാഷിനെ പോലൊരു പാശ്ചാത്യൻ വ്യക്തിയെ തന്നെ ഞാൻ മാഷ്ക്ക് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തി തരാം..
പേര് പീറ്റർ സിംഗർ.( Peter singer)
അലസമായ മുടിയും മോശപ്പെട്ട ഡ്രസ്സ് സെൻസും കൂടെ കൊണ്ട് നടക്കുന്ന ഒരു അൻപത്തി മൂന്ന് വയസ്സുകാരൻ. പറയാനാണെങ്കിൽ ആശയപരമായി ജബ്ബാർ മാഷുമായി വല്യ സാമ്യത ഉണ്ട് ഇദ്ദേഹത്തിന്.

മാഷിനെ പോലെ തന്നെ ദൈവം ഇല്ലെന്ന് വാദിക്കുന്ന, ധാർമികതയ്‌ക്ക് മതമോ ദൈവമോ വേണ്ടെന്ന് നിരന്തരം വാദിക്കുകയും പുസ്തകങ്ങൾ എഴുതുകയും ദൈവ വിശ്വാസികളുമായി സംവാദങ്ങളിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുന്ന വ്യക്തി. പക്ഷേ ഇങ്ങേർ കുറച്ച് ഇന്റർനാഷണൽ ലെവൽ ആണ്. നല്ല ഒന്നാംതരം ഒരു ഫിലോസഫർ മാത്രമല്ല ബയോ എത്തിക്സിൽ Princeton University professor ആയതുകൊണ്ട് തന്നെ ധാർമികത ഇദ്ദേഹത്തിന്റെ കേന്ദ്ര വിഷയം കൂടിയാണ്.
കൂടാതെ മനുഷ്യ കുലത്തിന് ധാർമികതയെ നിർദ്ദരിച്ച് കൊടുക്കാൻ ആയി ETHICS IN THE REAL WORLD, PRACTICAL ETHICS, ANIMAL LIBERATION, THE MOST GOOD YOU CAN DO.. തുടങ്ങി നാസ്തിക ലോകത്ത് ശ്രദ്ധയാകർഷിച്ച നിരവധി ധാർമിക കിതാബുകളുടെ കർത്താവ് കൂടെയാണ് പീറ്റർ സിംഗർ.

എന്നുവെച്ചാൽ ദൈവീക ദർശനങ്ങളെയും മതങ്ങളെയും എതിർത്ത് സ്വന്തമായി യുക്തിയും ബുദ്ധിയും ഫിലോസഫിയും ആധുനിക ശാസ്ത്രവും എല്ലാം ചേർത്ത് ഉപയോഗിച്ച് ധാർമികത ഉണ്ടാക്കൽ ജീവിത തൊഴിലായി കാണുന്ന നല്ല കട്ട യുക്തിവാദി. യുക്തിവാദം വെച്ച് നോക്കുമ്പോ ധാർമികത നിർണ്ണയിക്കുന്ന കാര്യത്തിൽ ഇങ്ങേരുടെ ഷൂ പോളിഷ് ചെയ്യാനുള്ള യോഗ്യത പോലും യുക്തിവാദി മാഷ്ക്ക് ഇല്ലെന്നർത്ഥം! അജ്ജാതി ശാസ്ത്രീയ യുക്തിവാദി.

പക്ഷേ പറഞ്ഞിട്ടെന്താ കാര്യം! ഇദ്ദേഹത്തെ സംബന്ധിച്ച് ഗാർഡിയനിൽ വന്ന ഒരു ലേഖനം അതിന് കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ “THE MOST DANGEROUS MAN IN THE WORLD” എന്നാണ്. “PROFESSOR DEATH” ന്നാണ് WALL STREET JOURNAL ഇദ്ദേഹത്തിന് കൊടുത്ത വിശേഷണം.

The guardian ഉം, wall street journal ഉമൊന്നും വിശ്വാസികളുടെ കുത്തക ആയതുകൊണ്ടല്ല ഒരു ഭൂലോക യുക്തിവാദിയെ ഇങ്ങനെ വിളിച്ചത്!
പിന്നെ കാര്യം എന്താന്ന് ചോദിച്ചാൽ കാര്യമുണ്ട്!
സ്വതന്ത്ര രതിയെയും, സ്വവർഗ്ഗ രതിയെയും ഭ്രൂണ ഹത്യയെയും, ആത്മഹത്യയെയും, മദ്യത്തെയും ലഹരിയെയും incest relationship കളെയുമെല്ലാം യുക്തിവാദി മാഷ് യുക്തി ഉപയോഗിച്ച് ന്യായീകരിക്കുന്ന പോലെ ethics philosopher കൂടിയായ ഇദ്ദേഹത്തിനും ചില യുക്തിവാദ ന്യായീകരണങ്ങൾ ഉണ്ട്.
കുറച്ച് ഉദാഹരണങ്ങൾ തരാം..
Utilitarian phylosophy യുടെ അടിസ്ഥാനത്തിൽ പ്രായോഗികമായ ധാർമികതയെ നിർവ്വചിക്കാൻ അദ്ദേഹം എഴുതിയ PRACTICAL ETHICS എന്ന പുസ്തകത്തിലെ ഒരു പ്രധാന ഭാഗത്ത് ചെറിയ അംഗ വൈകല്യങ്ങളുമായി ജനിക്കുന്ന കൊച്ചു കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലും ധാർമികമായി ശരിയായ പ്രവർത്തിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട് ഇദ്ദഹം.

ചുമ്മാതൊന്നുമല്ല ജബ്ബാർ മാഷിനെ പോലെ നല്ല പോലെ യുക്തി ഉപയോഗിച്ചിട്ട് തന്നെയാണ് ഈ ഭൂലോക യുക്തിവാദി ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്.
PRACTICAL ETHICS എന്ന പുസ്തകത്തിൽ കുഞ്ഞുങ്ങളെ കൊല്ലാമെന്നതിന് ന്യായീകരണമായി ഇദ്ദേഹം എഴുതിയ പാരഗ്രാഫ് ചുവടെ കൊടുക്കാം:-
“When the death of a disabled infant will lead to the birth of another infant with better prospects of a happy life, the total amount of happiness will be greater if the disabled infant is killed. The loss of happy life for the first infant is outweighed by the gain of a happier life for the second. Therefore, if killing the haemophiliac infant has no adverse effect on others, it would, according to the total view, be right to kill him.”

ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങളെ കൊന്നു കളയുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ട മറ്റൊരു കുഞ്ഞിന് ജന്മം നൽകാം.അതിലൂടെ കൂടുതൽ സന്തോഷകരമായി ജീവിക്കാം. HAPPINESS ൻറെ അളവ് വെച്ച് ജീവിതത്തെ വിലയിരുത്തുമ്പോൾ അതിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നതാണ് അംഗ വൈകല്യമുള്ള കുഞ്ഞിനെ കൊന്നുകളയുക എന്ന കൃത്യം. അതുകൊണ്ട് കുറവുകളും അംഗ വൈകല്യവും ഒക്കെയുള്ള കുഞ്ഞുങ്ങളെ കൊല്ലുന്നതാണ് കൂടുതൽ നല്ലതെന്നാണ് ഇവിടെ ഇങ്ങേര് പറയുന്നത്. അർഹതപ്പെട്ടതിൻെറ മാത്രം അതിജീവനമാണ് (survival of the fittest) ജീവലോകത്തിൻറെ തന്നെ നിലനിൽപ്പിനാദാരം എന്ന് പഠിപ്പിക്കുന്ന ഡാർവിൻ തിയറിയെ നെഞ്ചിലേറ്റുന്ന ശാസ്ത്രമാത്ര വാദികളായ യുക്തി ജീവികൾക്കൊന്നും ഇതിലെവിടെയും തെറ്റ് തോന്നിയെന്ന് വരില്ല.!

മറ്റൊരിടത്ത് മൃഗ സ്നേഹം മൂത്ത് സിംഗർ വീണ്ടും വൈകല്യം ഉള്ളവർക്കും കുഞ്ഞുങ്ങൾക്കും വ്യക്തിത്വം പോലും അവകാശപ്പെടാൻ ഇല്ലെന്നും അവരെക്കാൾ വ്യക്തിത്വം ചിമ്പാൻസികൾക്ക് അവകാശപ്പെടാൻ ഉണ്ടെന്നുമൊക്കെ ശാസ്ത്രീയമായി യുക്തിവാദം പറയുന്നുണ്ട്.

മനുഷ്യർക്ക് മൃഗങ്ങളെക്കാൾ ഒന്നും യാതൊരു മുൻതൂക്കവും അവകാശപ്പെടാനായി ഇല്ലെന്നതാണ് സിംഗറുടെ ഫിലോസഫികളുടെയെല്ലാം അടിസ്ഥാനം. അതിനെ ന്യായീകരിക്കാനായി SPESCISISM എന്നൊരു പദം തന്നെ നിർദ്ധരിച്ചെടുത്തിട്ടുണ്ട് ഇദ്ദേഹം. ലിംഗപരമായ വിവേചനങ്ങളെ വിളിക്കാൻ ഉപയോഗിക്കുന്ന sexism, വർഗപരമായ വിവേചനങ്ങളെ കുറിക്കാൻ ഉപയോഗിക്കുന്ന rascism, തുടങ്ങിയവ പോലെ ജന്തു വർഗ്ഗങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു ജീവികളെ വിവേചനപരമായി പെരുമാറുന്നതിനെയാണ് ഇദ്ദേഹം SPESCISISM എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ മനുഷ്യരും മൃഗങ്ങളും എല്ലാം തുല്യരാണെന്ന സർവ്വ സമത്വ സുന്ദര യുക്തിവാദം പറഞ്ഞ് നിർത്തുക മാത്രമല്ല ഇദ്ദേഹം ചെയ്യുന്നത് ചില സാഹചര്യങ്ങളിൽ മനുഷ്യന് മൃഗങ്ങളെക്കാൾ താഴെ വ്യക്തിത്വം മാത്രമാകുന്ന അവസ്ഥകളും ഉണ്ടാകുമെന്നാണ് അദ്ദേഹം എഴുതുന്നത് :-
“Does it mean that every member of homo sapiens is automatically a person, even if they are an anencephalic [a child born without a whole, or part of, a brain] or something like that. Then you would have to say something about why the anencephalic human being is a person and a fully intact chimpanzee is not. Yes, I know that the word ‘person’ is in common use, and I know that I am trying to shift it by suggesting that non-human animals could be ‘persons’ and that some humans might not be ‘persons’. But that is a way of getting people involved in species membership. And try and get them to break this automatic nexus between species membership and moral status.”
വൈകല്യങ്ങളും കുറവുകളുമുള്ള മനുഷ്യക്കുഞ്ഞുങ്ങൾക്കൊന്നും വ്യക്തിത്വം അവകാശപ്പെടാൻ കഴിയില്ല പക്ഷേ പൂർണ്ണ വളർച്ചയെത്തിയ ചിമ്പാൻസികൾക്ക്‌ അതവകാശപെടാമാത്രേ..

PRACTICAL ETHICS എന്ന ഇദ്ദേഹത്തിൻറെ പുസ്തകത്തിൽ വൈകല്യം ഇല്ലെങ്കിൽ പോലും self awareness ഇല്ലാത്തതുകൊണ്ട് self awareness ഉള്ള പന്നിക്കും നായക്കും ചിമ്പാൻസിക്കും ഒക്കെ താഴെ മാത്രമേ മനുഷ്യ കുഞ്ഞിന് മൂല്യം കൊടുക്കേണ്ടത് ഒള്ളുവെന്ന് നേർക്കുനേർ ഇദ്ദേഹം എഴുതുന്നുണ്ട് : “Human babies are not born self-aware, or capable of grasping that they exist over time. They are not persons.” But animals are self-aware, and therefore, “the life of a newborn is of less value than the life of a pig, a dog, or a chimpanzee.” (quoting directly from his books. From “Practical Ethics”)

ഇങ്ങനെ മനുഷ്യരും മൃഗതുല്യരൊക്കെത്തന്നെയാണെന്നും, വൈകല്യമുള്ള മനുഷ്യർ മൃഗങ്ങളേക്കാൾ താഴെ മാത്രം നിലവാരം ഉളളവർ ആണെന്നും പറയുന്ന പീറ്റർ സിംഗർ New York ടൈംസിൽ എഴുതിയ ഒരു ലേഖനത്തിലൂടെ വൈകല്യമുള്ള മനുഷ്യരെ ബലാത്സംഗം ചെയ്യുന്നതിലും ചൂഷണം ചെയ്യുന്നതിലുമൊന്നും യാതൊരു തെറ്റുമില്ലെന്നും സമർഥിക്കുന്നുണ്ട്. Self awareness ഉം തിരിച്ചറിവും ഇല്ലാത്ത ആളുകൾക്ക് എന്താണ് ലൈംഗികത എന്നോ അതുകൊണ്ടുള്ള ഭവിഷ്യത്ത് എന്താണ് എന്നോ ഒന്നുമറിയാനുള്ള ബുദ്ധി ഉണ്ടാകില്ലെന്നും അതുകൊണ്ട് ലൈംഗിക ബന്ധത്തിനുള്ള പരസ്പരം അനുവാദം ഉണ്ടായിരിക്കുക എന്നത് അത്തരക്കാരുടെ കാര്യത്തിൽ പ്രാവർത്തികമല്ലെന്നും സ്വബോധമോ തിരിച്ചറിവോ ഇല്ലാത്തത് കൊണ്ട് അത്തരക്കാരെ ആ നിലക്ക് ചൂഷണം ചെയ്യുന്നതും ലൈംഗികമായി ഉപയോഗിക്കുന്നതുമൊന്നും ഒരു തെറ്റല്ലെന്നും നീട്ടിപ്പരത്തി എഴുതുന്നുണ്ട് ഈ ധാർമിക യുക്തിവാദി!:-
“If we assume that he is profoundly cognitively impaired, we should concede that he cannot understand the normal significance of sexual relations between persons or the meaning and significance of sexual violation. These are, after all, difficult to articulate even for persons of normal cognitive capacity. In that case, he is incapable of giving or withholding informed consent to sexual relations; indeed, he may lack the concept of consent altogether. This does not exclude the possibility that he was wronged by Stubblefield, but it makes it less clear what the nature of the wrong might be. It seems reasonable to assume that the experience was pleasurable to him; for even if he is cognitively impaired, he was capable of struggling to resist.”
ഇദ്ദേഹം ഈ പറയുന്ന തത്വങ്ങൾ ഉപയോഗിച്ച് കാനിബലിസത്തെയും ശവ ഭോഗത്തെയും വരെ നിഷ്കരുണം ന്യായീകരിക്കാം.

ഇത്രയും അപരിഷ്കൃതവും മനുഷ്യത്വ വിരുദ്ധവും പ്രാകൃതവും സാമൂഹ്യ ദുരന്തവുമായ ആശയങ്ങൾ ഫിലോസഫിയുടെയും ശാസ്ത്രത്തിൻറെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്ന പീറ്റർ സിംഗർ ഏതെങ്കിലുമൊരു യുക്തിവാദ കമ്മറ്റിക്കാരുടെ ലോക്കൽ പ്രസിഡന്റ് ഒന്നുമല്ല. നാസ്തിക അപ്പോസ്തലൻമാരായ റിച്ചാർഡ് ഡോക്കിൻസിനും ലോറൻസ് ക്രൗസിനും ഒക്കെയോപ്പം ധാർമികത തന്നെ കേന്ദ്ര വിഷയമായുള്ള പ്രോഗ്രാമുകളിൽ വേദി പങ്കിടുന്ന വ്യക്തിയാണിദ്ദേഹം.

ലോറൻസ് ക്രൗസ് ഭൗതിക ശാസ്ത്രത്തിലും റിച്ചാർഡ് ഡോക്കിൻസ് ബയോളജിയിലും വിദഗ്ദ്ധരാണെങ്കിൽ സമാനനിലയിൽ morality യുടെ കാര്യത്തിൽ നാസ്തിക ലോകത്ത് അപ്പോസ്തലത്വം നിർവ്വഹിക്കുന്ന വ്യക്തി തന്നെയാണ് പീറ്റർ സിംഗർ എന്ന് ഡൗകിൻസും, ക്രൗസും എല്ലാം ആയുള്ള അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ വ്യക്തമാകും.

റിച്ചാർഡ് ഡോക്കിൻസുമായുള്ള ഒരഭിമുഖത്തിൽ ഡൗകിൻസ് peter singer-നെ പരിചയപ്പെടുത്തി തുടങ്ങുന്നത് തന്നെ YOU ARE THE MOST MORAL PERSON I’VE EVER MET എന്ന് പുകഴ്ത്തിക്കൊണ്ടാണ്. അഥവാ നിരീശ്വര ലോകത്ത് ധാർമികതയ്ക്ക്‌ മാർഗ്ഗോപദേശിയായി വാഴ്ത്തപ്പെടുന്ന ഒരന്താരാഷ്ട്ര യുക്തിവാദി ശാസ്ത്രവും യുക്തിയും ഫിലോസഫിയുമെല്ലാം എടുത്തുപയോഗിച്ച് സ്ഥാപിക്കുന്ന ധാർമികതയുടെ രൂപവും കോലവും ആണ് മുകളിൽ വ്യക്തമാക്കിയത്.

ഇതത്രയും പറഞ്ഞ് വന്നത് നിരീശ്വര വിശ്വാസത്തിൻറെ ആശയ ശൂന്യതയും ധാർമിക രാഹിത്യവും വ്യക്തമാക്കിത്തരാൻ തന്നെയാണ്. പടച്ചോനും പരലോകവും കൃത്യമായൊരു ധാർമിക വ്യവസ്ഥിതിയും (objective morality) ഒന്നുമില്ലാതെ മനുഷ്യരൊക്കെ ചുമ്മാ അങ്ങ് തോന്നിയത് പോലെ ജീവിച്ചാൽ മതിയെന്ന് സിദ്ധാന്തിക്കുന്ന നാസ്തികതയുടെ ആശയ പാപ്പരത്തം തന്നെയാണ് അതിന്റെ അപ്പോസ്തലൻമാരായ പീറ്റർ സിംഗർമാർ തുറന്നു കാണിക്കുന്നത്.

വ്യക്തമായ ധാർമിക അടിത്തറകൾ ഒന്നുമില്ലാത്തിടത്ത് മനുഷ്യരെല്ലാം സ്വന്തം യുക്തിക്കും സാഹചര്യത്തിനും ഒക്കെ അനുസരിച്ച് ധാർമികത നിർവ്വചിക്കും.
സകല മനുഷ്യരുടെയും യുക്തി വ്യത്യസ്തം ആയതുകൊണ്ട് തന്നെ അവരുടെ യുക്തിവെച്ച് വിലയിരുത്തുന്ന ശരി തെറ്റുകളും വ്യത്യസ്തം ആയിരിക്കും!
അങ്ങിനൊരിടത്ത് സ്വതന്ത്ര രതിയും സ്വവർഗ്ഗ രതിയും ഇൻസസ്റ്റ് ബന്ധങ്ങളും, ആത്മഹത്യയും, ഭ്രൂണഹത്യയും ഒക്കെ വ്യക്തി സ്വാതന്ത്രം ആണെന്ന് യുക്തിവാദി മാഷ് പറയുന്ന പോലെ…,വൈകല്യമുള്ളവരെ കൊല്ലുന്നതിലും ചൂഷണം ചെയ്യുന്നതിലും പീഡിപ്പിക്കുന്നതിലും ഒന്നും യാതൊരു ശരികേടുമില്ലെന്ന് പീറ്റർ സിംഗർ വാദിക്കുന്ന പോലെ….,

ബലാൽസംഗവും കൊള്ളയും കൊലയും തട്ടിപ്പും വെട്ടിപ്പും വഞ്ചനയും അതിജീവനത്തിനുള്ള പരിണാമ യോഗ്യതകൾ ആണെന്നും അവയൊക്കെ പ്രകൃതിപരം ആണെന്നും ഡാർവിന്റെ തിയറി ഉപയോഗിച്ച് ശാസ്ത്രീയമായി സ്ഥാപിക്കുന്ന വേറെ കുറേ ശാസ്ത്രീയ യുക്തിവാദികൾ ഇനിയും വരും..

അവർക്കും പരിഹാരം ഇസ്‌ലാം തന്നെയാവും..!

print

9 Comments

  • യുക്തിവാദികൾക്ക് ഇത്രയും നല്ല രൂപത്തിൽ മറുപടി കൊടുക്കുന്ന ഷാഹുലിന് വേണ്ടി പ്രാർത്ഥിക്കുന്നു..
    ما شاء الله
    مبارك عليكم

    Adhil 01.09.2019
  • Masha Allah

    അഫ്സൽ 01.09.2019
  • Super

    അഫ്സൽ 01.09.2019
  • ധാർമികത എല്ലാ മനുഷ്യരിലും ആന്തരികമായി നിലകൊള്ളുന്നുണ്ട്. പക്ഷെ മനുഷ്യൻ സ്വതന്ത്ര്യമായി ചിന്തിച്ച് അത് കണ്ടെത്താൻ ശ്രമിക്കുന്നില്ല.

    ഏതെങ്കിലും യുക്തിവാദി മനുഷ്യ വിരുദ്ധമായ എന്തെങ്കിലും തോന്നിവാസം വിളിച്ചു പറഞ്ഞതിനെ യുക്തിവാദികളുടെ മേൽ ഒന്നടങ്കം നിങ്ങൾ ചാർത്തുന്നത് പോലെ മത വിശ്വാസികൾ ചെയ്യുന്ന കുറ്റങ്ങളെ മതത്തിന്റെ ഒന്നടങ്കം പോരായ്മയായി ആരെങ്കിലും ആരോപിച്ചാൽ നിങ്ങൾ അംഗീകരിക്കാൻ തയ്യാറാകുമോ??

    ലോകത്ത് വിശ്വാസികൾ എന്ന് പറയാൻ യോഗ്യരായവർ മുസ്ലിംകൾ മാത്രമാണ്. അവരാണ് ഏറെക്കുറേ പ്രാക്ടിക്കലായി മതം അനുഷ്ടിക്കുന്നുള്ളത്, അങ്ങനെ വരുമ്പോൾ മത പ്രോക്ത / മതാനുസാര ധാർമികത നിലനിൽക്കുന്നത് മുസ്ലിംകളിൽ മാത്രം ആണെന്ന് വരും.

    പക്ഷെ ലോകത്ത് എത്രയധികം Non-മുസ്ലിംസ് മാനവിക വാദികളായി നിലകൊള്ളുന്നുണ്ട്. എന്നാൽ ധാരാളം കുറ്റവാളികളായ മുസ്ലിം നാമധാരികളെയും നാം കാണുന്നു.

    അതായത്, മതം മാത്രം അല്ല മനുഷ്യന്റെ ആന്തരിക ചോദനയെ നിർണ്ണയിക്കുന്നത് എന്ന് ചുരുക്കം…
    അതു കൊണ്ട് മതരഹിതരെ (പ്രാക്ടിക്കലായി പറഞ്ഞാൽ ചെറിയ വിഭാഗത്തെ മാറ്റി നിർത്തിയാലുള്ള Nonമുസ്ലിംകളെ) മൊത്തം താറടിക്കുന്നതിന് മുന്നെ വസ്തുനിഷ്ടമായി ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

    Human being 01.09.2019
  • പീറ്റർ സിംഗർ ആരാണെന്ന് അദ്ധേഹം വിവരിച്ചല്ലോ

    Abdul Raoof 09.09.2019
  • സ്വതന്ത്രമായി ചിന്തിച്ചാൽ മാത്രം ധാർമികത ഉണ്ടാവും എന്ന് പറയുന്നവരോടാണ്…
    ഇദ്ദേഹം ഈ പറഞ്ഞ ഏറ്റവും വലിയ യുക്തിവാദികളിൽ ഒരാളാണ്…
    ഇയാൾക്ക് സ്വന്തമായി ചിന്തിച്ചപ്പോൾ കിട്ടിയ ധാർമികത ആണ് ഇത്. ഇതിനെ എങ്ങനെ ധർമികമല്ല എന്ന് യുക്തിവാദികൾ പറയും…

    ഇബ്‌റാഹീം 12.09.2019
  • എന്നാൽ ഖുർആൻ വായിച്ച് പൊട്ടിത്തെറിക്കാൻ പോയവരും, വിമാനം കെട്ടിടത്തിൽ ഇടിച്ചിറക്കിയവരും, സിറിയയിൽ ആട് മേക്കാൻ പോയവരും ഒരുപാടുണ്ട്. അവരുടെ പ്രവൃത്തികളെ ഇസ്ലാമിന്റെ അക്കൗണ്ടിൽ പെടുത്തുന്നതിൽ ഇതേ യുക്തി പ്രയോഗിച്ചാൽ ഒരു തെറ്റും പറയാൻ ഇല്ല.

    Sahad T H 14.09.2019
    • ഇസ്‌ലാമിന്റെ അക്കൗണ്ടിൽ പെടുത്തണമെങ്കിൽ ഇസ്ലാം അങ്ങനെ പറഞ്ഞതുകൊണ്ടാകണം അവർ ചെയ്തത്, ഇസ്ലാം പറയുന്നത് പക്ഷെ നേരെ തിരിച്ചാണ്

      4:29
      O you who have believed, do not consume one another’s wealth unjustly but only [in lawful] business by mutual consent. And do not kill yourselves [or one another]. Indeed, Allah is to you ever Merciful.

      അതായത് മതം പറഞ്ഞതിനെ തിരസ്കരിച്ചു സ്വന്തം യുക്തിയുമായി പോയതാണെന്ന്, ആരിൽ പെടുത്തണമെന്നു സ്വയം തീരുമാനിച്ചോളൂ

      sarif muhammed 16.09.2019
    • ഖുറാനിൽ ആത്മഹത്യാ ചെയ്യരുതെന്ന് പറഞ്ഞിരിക്കുക, എന്നാൽ പോയി ചാവുക, ഇവിടെ ഖുറാന്റെ യുക്തിയല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം
      4:29
      O you who have believed, do not consume one another’s wealth unjustly but only [in lawful] business by mutual consent. And do not kill yourselves [or one another]. Indeed, Allah is to you ever Merciful.

      മതം പറഞ്ഞതുപേക്ഷിച്ചു സ്വന്തം യുക്തി യുമായി പോയവരെ ആരുടെ കൂട്ടത്തിലാണാവോ ഉള്പെടുതെണ്ടത്

      sarif muhammed 16.09.2019

Leave a comment

Your email address will not be published.