മുഹമ്മദ് നബി ﷺ

//മുഹമ്മദ് നബി ﷺ
//മുഹമ്മദ് നബി ﷺ
ആനുകാലികം

മുഹമ്മദ് നബി ﷺ

പാരിന്നനുഗ്രഹമായ് മർത്യനു മാതൃകയായ്
ഭൂമിയിൽ ഉദിച്ചൊരു പൊൻതാരകം…
കാലമുരുളും വളര്‍ച്ചയിൽ പാറിപറന്നു
ജീവിതമന്ത്രങ്ങൾ മണ്ണിലും വിണ്ണിലായ്…
പ്രവർത്തിച്ചുകാണിച്ച വാക്കുകൾ ഓരോന്നും
തറച്ചു മനതാരിൽ അസ്ത്രം പോൽ…

മാതാവിൻ കാൽകീഴിലായ് മക്കൾ
തൻ സ്വർഗമെന്ന് മൊഴിഞ്ഞതും…
മോഷ്ടിച്ചതെൻ മകൾ ഫാത്തിമയാകിലും
കരം വെട്ടിയെടുക്കുമെന്നോതിയോർ…
അനാഥ തൻ മുന്നിലൊരിക്കലും സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്നും…
പെൺമനം മാനിക്കുന്നവനെന്നും
സമൂഹം ആദരിക്കുമെന്നോതിയതും…

പ്രണയത്തിൻ മാധുര്യം സ്വജീവിതത്തിലൂടെ
കാണിക്കവെച്ചു മാലോകർക്കായ്…
മതാതീത ചിന്തകൾക്കതീതമായി മനുഷ്യത്വം
എന്നതിൽ പ്രാമുഖ്യം നൽകിയും…
ഒത്തിരി കഥകളുണ്ടാ തുറന്ന പുസ്തകമാം
വ്യത്യസ്ത താളുകളിലേറെയായ്…

കുടിൽ തൊട്ട് കൊട്ടാരം താണ്ടിയ റസൂലിൻ
കണ്ണുനീരിൽ കുതിർന്നൊരനുഭവങ്ങളായ്…
അനാഥത്വത്തിൻ ബാല്യവും ഒട്ടിയ വയറുമായ്
ജീവിച്ചു നാളുകളേറെ ഈ മണ്ണിൽ…
നാട്ടുകാർ ഓമന പേര് വിളിച്ചു
‘അൽ അമീൻ’ എന്ന സത്യവാനായ്…

നശ്വരമീ ലോകത്തിൽ അനശ്വരമൂല്യങ്ങൾ
പകർന്നു സ്നേഹത്തിൻ പൊന്നൊളി തൂകി…
അലയടിച്ചു കാരുണ്യത്തിൻ കടലായ്
ഉപമിച്ചു സ്നേഹത്തിൻ പ്രവാചകനായ്…
അങ്കുരിച്ചു മനതാരിൽ മിന്നൽ പിണറുപോൽ
ഹാ! പുണ്യ മദീനയിലെത്തീടുവാൻ…

print

4 Comments

  • GOOD

    Anshif 07.11.2020
  • Well said

    Jamsheer 11.11.2020
  • Sheji 674@gmail.com

    Shejeena. P. A 21.11.2020
  • അനാഥകുഞ്ഞിന്റെ മുമ്പിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത് എന്ന് പറയുന്ന നബി വചനം ഉണ്ടോ… കാരണം പല ex മുസ്ലിംസ് അങ്ങനെ പറഞ്ഞു ഞാൻ കേട്ടു.

    Muhammad shamnu 29.05.2023

Leave a Reply to Shejeena. P. A Cancel Comment

Your email address will not be published.