മഴവില്ലഴകിന് പിന്നിൽ

//മഴവില്ലഴകിന് പിന്നിൽ
//മഴവില്ലഴകിന് പിന്നിൽ
ആനുകാലികം

മഴവില്ലഴകിന് പിന്നിൽ

തൊരു വൃത്തികെട്ടതും ദുഷിച്ചതുമായ പൊളിറ്റിക്കൽ അജണ്ടകളും മർദിതരുടെ കൂടെ നിൽക്കുന്നു എന്ന വ്യാജേനയോടെയും ഇരവാദങ്ങളിലൂടെയുമാണ് സമൂഹത്തിൽ വേരുറപ്പിക്കുക എന്നത് ചരിത്രം പരിശോധിച്ചാൽ കൃത്യമായി മനസ്സിലാവും. ചൂഷണത്തിന് വിധേയമാകുന്നവർക്കാവട്ടെ തങ്ങളുടെ മേലുള്ള ചൂഷണവും മർദ്ദനവും ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നതൊഴിച്ചുള്ള വേറൊരു അജണ്ടയും ഉണ്ടാവില്ല. നിസ്സഹായരായ ഈ മനുഷ്യരുടെ ദുർബലതയിൽ പിടിച്ചു ഇരവാദവും മുഴക്കി ഇരുട്ടിന്റെ ശക്തികൾ അവരുടെ അജണ്ടകൾ കൃത്യമായ പ്ലാനിങ്ങളോടെ സമൂഹത്തിൽ തിരുകി കയറ്റുന്നു.

ഇതിനു മികച്ച ഒരു ഉദാഹരണമാണ് കമ്മ്യൂണിസം. അടിച്ചമർത്ത പ്പെടുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ഘോരമായി ശബ്‌ദിച്ച ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോകൾ’ പിന്നീട് തങ്ങളുടെ എതിരാളികളെ ക്രൂരമായി കൊന്നൊടുക്കാനും ഉപയോഗിക്കുകയായിരുന്നു.

“മുതലാളിത്ത വ്യവസ്ഥിതിയിൽ നിന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി രൂപാന്തരം പ്രാപിക്കുന്നതിനിടയിൽ താൽക്കാലികമായ സ്റ്റേറ്റ് ഉണ്ടെങ്കിൽ ആ സ്റ്റേറ്റിന്റെ ആവശ്യം മർദ്ദനം തന്നെയാണ്. തങ്ങളുടെ എതിരാളികളെ തച്ചുടക്കാനുള്ള ആയുധമാണ് ഭരണകൂടം. അവിടെ സ്വാതന്ത്ര്യത്തിനു പ്രസക്തിയില്ല”(ഗോഥാ പ്രോഗ്രാമിനുള്ള വിമർശനം-മാർക്സ്,ഏങ്കൽസ്)

ഈ ഉട്ടോപ്പിയൻ ആശയം പ്രയോഗ വത്കരിക്കാൻ ശ്രമിക്കുന്നതാണ് റഷ്യയിലും മറ്റ് ഇതര കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കണ്ടത്. അതിന്റെ ദാരുണ ഫലങ്ങളായിരുന്നു കർഷകരടക്കമുള്ള കോടി മനുഷ്യ ജീവനുകൾ പിടഞ്ഞു വീണത്.

ഇന്ത്യൻ ഫാസിസ്റ്റുകളുടെ രീതിയും വ്യത്യസ്തമല്ല. ‘ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നേ’ എന്ന ഇര വാദ നിലവിളികളിൽ നിന്ന് തന്നെയാണ് പൊതുവെ സംസ്ക്കാര സമ്പന്നവും വിദ്യാഭ്യാസ സമ്പന്നവുമായ കേരളത്തിൽ പോലും നിഷേധിക്കാനാവാത്ത ശക്തിയായി വളർന്നത്.

ചില ദുഷിച്ച അജണ്ടകൾ രാഷ്ട്രീയ പരവും ഭരണ പരവുമായ ജീർണതകളിലേക്കാണ് നയിക്കുന്നതെങ്കിൽ മറ്റ് ചിലതാവട്ടെ മനുഷ്യന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന സാംസ്കാരികവും സാമൂഹിക പരവുമായ ജീർണതകളിലേക്കാണ് മനുഷ്യനെ എത്തിക്കുന്നത്.

സ്വവർഗരതി പോലുള്ള മ്ലേച്ച വൃത്തികൾ ക്രിസ്തുവിനു മുൻപ് തന്നെ സമൂഹത്തിൽ ഉണ്ടായിരുന്നെങ്കിലും അതൊരു ഇരവാദ പൊളിറ്റിക്കൽ അജണ്ടയായി രൂപാന്തരം പ്രാപിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. എല്ലാ മർദിതരുടെയും മാനുഷിക അവകാശങ്ങളോടൊപ്പം തങ്ങളുടെ പ്രകൃതി വിരുദ്ധ അവകാശങ്ങളെയും കൂട്ടിക്കെട്ടി ഒരു ‘മഴവില്ല്’ രൂപീകരിക്കുന്നതിൽ അവർ വിജയിച്ചു എന്ന് നിസ്സംശയം പറയാം. ആ ‘മഴവില്ലിന്റെ’ വർണ രാജികൾ മുസ്‌ലിം സമുദായത്തിൽ പോലും വലിയ തോതിൽ തന്നെ എത്തപ്പെട്ടിരിക്കുന്നു എന്നത് ദുഃഖകരമായ സത്യമാണ്.

“ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.” (തിര്‍മിദി, ഇബ്‌നുമാജ) എന്ന പ്രവാചക വചനത്തിന്റെ പൂർത്തീകരണമാവാം.

മഴവിൽ പ്രസ്ഥാനങ്ങളുടെ ഒരു ലഘു ചരിത്രം

എൽ ജി ബി ടി പ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാൾ ഹെന്ററിച് ഉൾറിച്ചിൽ നിന്നാണ്. അയാളെ ലോക എൽ ജി ബി ടി മൂവ്മെന്റുകളുടെ മുത്തച്ഛനായി കണക്കാക്കാം. 1825 ൽ വടക്കൻ ജർമനിയിൽ ജനിച്ച കാൾ ഉൾറിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റും അറിയപ്പെടുന്ന പീഡോഫിലുമായിരുന്നു. പതിനാലാം വയസ്സിൽ മുതിർന്ന ഒരു വ്യക്തിയിൽ നിന്ന് ലൈംഗികമായി ചൂഷണം ചെയ്യപെട്ട ഉൾറിച് പിന്നീട് നിരവധി പുരുഷ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയായിരുന്നു.

തന്റെ തല തിരിഞ്ഞ പ്രകൃതി വിരുദ്ധ അവകാശങ്ങൾക് വേണ്ടി ‘ജന്മനാ സ്വവർഗാനുരാഗി’ എന്ന ഒരു ആശയം മുന്നോട്ട് വെച്ച ലോകത്തെ ആദ്യ വ്യക്തിയും ഉൾറിച്ച് ആയിരുന്നു. അതിനു മുൻപ് അത്തരം ഒരു വാദം ഉന്നയിച്ചത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അത് വരെ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് യോജിച്ച പേരായ സഡോമി (sodomy) എന്നത് ‘urning'(ആൺ ശരീരത്തിൽ പെട്ട പെണ്ണും പെൺ ശരീരത്തിൽ പെട്ട ആണും എന്ന ഒരു ആശയമാണ് ഇതിലൂടെ ഉൾറിച്ച് സമൂഹത്തിലേക് കുത്തി വെച്ചത്) എന്ന മൂന്നാം ലിംഗത്തിലേക്ക് മാറ്റി ഉച്ചരിച്ചു തുടങ്ങിയതും ഉൾറിച്ച് തന്നെ. തന്റെ ലൈംഗികമായ വ്യതിയാനങ്ങൾക്ക് വൈദ്യശാസ്ത്ര പരമായ പിന്തുണയുണ്ടാക്കാൻ ഉൾറിച് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. 1863ൽ തുടർച്ചയായി തന്റെ ആശയങ്ങൾ ലഘു ലേഖകൾ വഴി സമൂഹത്തിലേക് ഉൾറിച് തുറന്നു വിട്ടു. അതിൽ അദ്ദേഹം എഴുതി: സമത്വവും തുല്യ പരിഗണനയും ഉറപ്പിക്കാൻ മാത്രം ഒരു പക്ഷെ സ്വവർഗരതിക്കാർ ഇപ്പോൾ ശക്തരാണ്. 1865ൽ ‘urning’ വിഭാഗക്കാർക്കായി ഒരു യൂണിയൻ ഉൾറിച് സ്ഥാപിച്ചെങ്കിലും ഒരു മീറ്റിംഗ് പോലും നടത്താൻ അയാൾക്ക് സാധിച്ചില്ല. പിന്നീട് തന്റെ എഴുത്തുകളും ആശയങ്ങളും സുഹൃത്തും ഹംഗേറിയൻ എഴുത്തുകാരനുമായ കാൾ മരിയ ബെങ്കർടിന് അയച്ചു കൊടുത്തു. ബെങ്കർടാണ് ‘urning’ എന്ന വാക്കിന് പകരം കൂടുതൽ ശാസ്ത്രീയത കിട്ടാൻ homosexual എന്ന വാക്ക് കൊണ്ട് വരുന്നതും പ്രചാരത്തിലാവുന്നതും.

ഉൾറിച്ചിന്റെ ആശയങ്ങൾക്കും എഴുത്തുകൾക്കും പ്രസ്ഥാനത്തിനും ജർമൻ സമൂഹത്തിൽ വേരുറപ്പിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് വരുന്ന തന്റെ തല തെറിച്ച പിൻഗാമികൾക് അതൊരു പ്രചോദനമാവുകയായിരുന്നു.
ഉൾറിച്ചിന്റെ ആശയങ്ങൾ പിന്നീട് അമേരിക്കൻ സമൂഹം ഏറ്റെടുക്കുന്നതാണ് കണ്ടത്. കൃത്യമായ അജണ്ടകളോടെ ഹെൻറി ഗർബറിനെ പോലെയുള്ള ആളുകൾ ‘അമേരിക്കൻ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്’ പോലെയുള്ള സംഘടനകളും ‘ഫ്രീഡം ആൻഡ് ഫ്രണ്ട്ഷിപ്’ പോലെയുള്ള ജേർണലുകളും ഉപയോഗിച്ച് സ്വവർഗരതി സമൂഹത്തിലേക് കുത്തി നിറയ്ച്ചു. തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായി മീഡിയകളെ എത്രത്തോളം ഉപയോഗിച്ചു എന്നത് മാർഷൽ കിർക്കും ഹണ്ടർ മഡ്‌സെനും ചേർന്ന് എഴുതിയ ‘After the Ball: How America Will Conquer It’s Fear and Hatred of Gays in the 90’s’ എന്ന കൃതി വായിച്ചാൽ മനസ്സിലാവും. ഏതായാലും ഈ മുന്നേറ്റങ്ങൾക്കൊക്കെ ചുക്കാൻ പിടിച്ച ഹെൻറി ഗർബെറിനെ പോലെയുള്ള പലരും ബാല പീഡനത്തിന് പിടിക്കപ്പെടുകയും ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് എന്നതും കൂടി ചേർത്ത് വായിക്കണം.

തങ്ങളുടെ അജണ്ടകൾ പതിയെ പതിയെ സമൂഹത്തിന്റെ അംഗീകാരം പിടിച്ചു കയറുന്നതിനിടയിലാണ് അമേരിക്കൻ കോടതി Bowers v. Hardwick (1986) കേസുമായി ബന്ധപ്പെട്ട് സ്വവർഗരതി അവകാശത്തെ ഭരണഘടനക്ക് എതിരാണെന്ന്പറഞ്ഞ് പിടിച്ചു പുറംതള്ളുന്നത്. ഈ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട സ്വവർഗരതി പ്രസ്ഥാനക്കാർ തങ്ങളുടെ പ്രകൃതി വിരുദ്ധ അവകാശത്തെ ഐഡന്റിറ്റി പൊളിറ്റിക്സ് എന്ന രൂപത്തിലേക് മാറ്റുന്നതും കറുത്ത വർഗക്കാരുടെ അവകാശങ്ങളോടൊപ്പം തങ്ങളുടെ മനുഷ്യത്വ വിരുദ്ധ അവകാശത്തെ കൂട്ടി കെട്ടുന്നതും. ഇത്തരം ഒരു സമീപനം തങ്ങൾക്ക് ന്യൂനപക്ഷ അവകാശം ലഭിക്കാൻ കാരണമാവുമെന്ന് സ്വവർഗ അനുരാഗികൾ മനസ്സിലാക്കിയിരുന്നു. (“The Gay Agenda” article co-written by Frederick kirk and hunter madsen in a pro-sodomy magazine called Christopher Street). ഗേ ആക്ടിവിസ്റ്റ് കളായ മാർഷൽ കിർക്കും ഹണ്ടർ മഡ്‌സെനും ചേർന്ന് എഴുതി: ഗേകൾ മുൻവിധികളുടെ ഇരകളാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. തങ്ങളുടെ തൊലി നിറവും, നീളവും, കഴിവുകളും കുറവുകളും ആരും തിരഞ്ഞെടുക്കാത്തത് പോലെ സെക്‌ഷ്വൽ ഓറിയെന്റഷനും അവർ തിരഞ്ഞെടുത്തതല്ല എന്നും പറയണം. (After the Ball: How America Will Conquer It’s Fear and Hatred of Gays in the 90’s, first edition page 184).

ഓരോ നാട്ടിലെയും ഇരകളോടൊപ്പം തങ്ങളുടെ അവകാശങ്ങളെയും കൂട്ടി കെട്ടി സ്വവർഗാനുരാഗികൾ മനുഷ്യ സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന തങ്ങളുടെ ലഹരിക്ക് (വിശുദ്ധ ഖുർആൻ സ്വവർഗരതിയെ വിശേഷിപ്പിച്ചത് അങ്ങനെയാണ്) പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുകയായിരുന്നു. പൊതുവെ ലിബറലിസത്തിന്റെ ലഹരി നുണയാൻ വെമ്പൽ കൊള്ളുന്ന ആധുനിക സമൂഹത്തിൽ അവർ ‘വിജയിച്ചു’ എന്നത് നിസ്സംശയം പറയാം.

സ്വവർഗരതിക്ക് ശാസ്ത്രീയ അംഗീകാരമോ?

സ്വവർഗാനുരാഗത്തെ ശാസ്ത്ര സത്യമായി അംഗീകരിച്ചു എന്നും അത് ജനിതക പരവുമാണെന്നുമാണ് പൊതു ബോധങ്ങൾ. അതിനു തെളിവായി അമേരിക്കൻ സൈക്കാട്രിക് അസോസിയേഷന്റെയും ഇന്ത്യൻ സൈക്കാട്രിക് അസോസിയേഷന്റെയും വാറോലകൾ പ്രദർശിപ്പിക്കുന്നതും കാണാം. സ്വവർഗാനുരാഗത്തെ എതിർക്കുന്നവരെ മൊത്തം ശാസ്ത്രജ്ഞാനം ഇല്ലാത്തവനെന്നും ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവനെന്നും പറഞ്ഞു ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതി പതിവാണ്. ഇതിന്റെ വസ്തുത ഒന്ന് പരിശോധിക്കാം.

സത്യത്തിൽ സ്വവർഗാനുരാഗത്തെ ജനിതക പരമാക്കാനും കേവലം ഹൈപോത്തേസിസ് മാത്രമായ ഒന്നിനെ ശാസ്ത്ര സത്യമായി അംഗീകരിപ്പിക്കാനും പിടിപ്പത് ബാഹ്യ സമ്മർദ്ദങ്ങളുമായി ഒരു നൂറ്റാണ്ടിലധികമായി ‘ശാസ്ത്ര ഗവേഷണങ്ങൾ’ നടക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ സ്വവർഗാനുരാഗം ജനിതകപരമാണ് എന്നതിന് പണ്ട് ‘ലഭിച്ച’ തെളിവുകൾ പോലും ഇന്ന് ആധുനിക ശാസ്ത്രം നൽകുന്നില്ല എന്നതാണ് യാഥാർഥ്യം.

സ്വവർഗാനുരാഗത്തിന് ശാസ്ത്രീയ തെളിവുകളുണ്ടാക്കാൻ ഗേ മൂവമെന്റുകളുടെ പിതാവ് കാൾ ഹെന്ററിച് ഉൾറിച്ചിനെ പോലുള്ള ആളുകൾ തുടക്കത്തിൽ തന്നെ ശ്രമിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു മേധാവിത്വം ലഭിച്ചത് ഡീൻ ഹോമറിന്റെ ‘A linkage between DNA markers on the X chromosome and male sexual Orientation’ എന്ന പഠനമാണ്. ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ തന്നെ തന്റെ ഗേ അസ്തിത്വം വെളുപ്പടുത്തിയത് ഹോമറിന്റെ പഠനങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചിരുന്നു. എന്നാൽ കേവലം ആറു വർഷത്തിനുള്ളിൽ സയൻസ് മാഗസിനിലൂടെ തന്നെ പുറത്തു വന്ന Male Homosexuality: Absence of Linkage to Microsatellite Markers at X928 (Science 23 April 1999 Vol 284 Pages 665-667) എന്ന പഠനം ഡീൻ ഹോമറിന്റെ പഠനത്തെ പൂർണമായും എഴുതിത്തള്ളി. എന്നിരുന്നാലും ഹോമറിന്റെ തെറ്റായ പഠനത്തിന്റെ വെളിച്ചത്തിൽ ഇന്നും സ്വവർഗാനുരാഗം ജനിതകപരമാണ് എന്ന് വിശ്വസിക്കുന്നവരാണ് സ്വവർഗാനുരാഗികളും അതിന്റെ പിന്തുണക്കാരും. കാരണം ഹോമറിന്റെ പഠനം അവർക് അത്രത്തോളം ‘ശാസ്ത്രീയത’ നൽകിയിരുന്നു.

പിന്നീട് 2018 ൽ പുറത്തു വന്ന ലോകത്തെ ഏറ്റവും വലിയ ജീൻ പഠന റിപ്പോർട്ടിലും ഗേ ജീൻ എന്ന ആശയത്തെ പുറം തള്ളിയിരുന്നു. (https://www.nature.com/articles/d41586-019-02585-6) സ്വവർഗാനുരാഗം സാമൂഹ്യ പരിസ്ഥിതിയിൽ നിന്ന് ലഭിക്കുന്നതാണ് എന്ന ആശയത്തെ ശക്തമായി ബലപ്പെടുത്തുന്നത് തന്നെയായിരുന്നു ഈ പഠനവും. ഒരു പക്ഷെ 8% മുതൽ 25% വരെ ചില കൂട്ടായ ജീനുകളുടെ ഫലമായിരിക്കാം സ്വവർഗാനുരാഗം എന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ ആശയം മാത്രമാണ് ഈ പഠനം മുന്നോട്ട് വെക്കുന്നത്. അതിനുള്ള സാധ്യതയാവട്ടെ ഒരു ശതമാനത്തിൽ താഴെയും. സത്യത്തിൽ ഈ പഠനം സ്വവർഗാനുരാഗികൾക്കും അവരെ പിന്തുണക്കുന്നവർക്കും ഒരു അടി തന്നെയായിരുന്നു. 1993 ലെ ഡീൻ ഹോമറിന്റെ X928 എന്ന ജീൻ സെക്‌ഷ്വൽ ഓറിയെന്റഷൻ നിർണയിക്കുന്നു എന്ന കണ്ടെത്തലിനെ തീർച്ചയായും നിരാകരിക്കുന്നതായിരുന്നു അഞ്ചു ലക്ഷത്തോളം ജീനുകളിൽ നടത്തിയ പഠനം. (https://www.business-standard.com/article/pti-stories/no-single-gay-gene-according-to-largest-ever-dna-analysis-119083000151_1.html)

അപ്പൊ സ്വവർഗാനുരാഗത്തിന് ശാസ്ത്രീയ പിന്തുണയുടെ ഗ്രാഫ് താഴോട്ടാണ് എന്ന കാര്യം വ്യക്തമാണ്.

ഇനി അമേരിക്കൻ സൈക്കാട്രിക് അസോസിയേഷൻ സ്വവർഗ അനുരാഗികളെ അംഗീകരിച്ചു എന്നതിന്റെ വസ്തുത ഒന്ന് പരിശോധിക്കാം. 1973 വരെ സ്വവർഗാനുരാഗത്തെ ഒരു മെന്റൽ ഡിസോർഡർ ആയി പരിഗണിച്ച അമേരിക്കൻ സൈക്കാട്രിക് അസോസിയേഷൻ പിന്നീട് പൊളിറ്റിക്കൽ സമ്മർദ്ദം മൂലം ആ ലിസ്റ്റിൽ ഒഴിവാക്കുകയാണ് ചെയ്തത്. ആ സംഭവത്തെ കുറിച്ച് അമേരിക്കൻ സൈക്കാട്രിക് അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആൽഫ്രഡ് ഫ്രീഡ്മാൻ ഓർത്തെടുക്കുന്നു. ‘1972ലെയും 1973 ലെയും അമേരിക്കൻ സൈക്കാട്രിക് അസോസിയേഷന്റെ ഇലക്ഷനുകളിൽ സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് ഉത്കണ്ഠയുള്ള ഒത്തിരി പേരെ ട്രസ്റ്റ് ബോർഡിലേക് അംഗങ്ങളായി കൊണ്ടുവന്നു. അവരായിരുന്നു സ്വവർഗരതിയെ അമേരിക്കൻ സൈകാട്രിക് അസോസിയേഷന്റെ നാമകരണത്തിൽ നിന്ന് നീക്കം ചെയ്യാൻ ഉൾപ്പെട്ടിരുന്നത്. ‘(Alfred M. Freedman M.D. Psychiatric News, September 2001, Recalling APA’s Historic Step, http://www.psych.org/pnews/00‐09‐01/recalling.html). സ്വവർഗരതിയെ മെന്റൽ ഡിസോർഡർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണോ ഒഴിവാക്കണ്ടയോ എന്ന് തീരുമാനിച്ചത് ആവട്ടെ വോട്ടിനിട്ട് (https://en.wikipedia.org/wiki/Homosexuality_and_psychology). ആകെ അംഗങ്ങളുടെ (17,905) മൂന്നിൽ ഒരു ഭാഗം പോലും സ്വവർഗരതിയെ അനുകൂലിച്ചു വോട്ട് ചെയ്തില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്. (ഏഴായിരത്തിലധികം അംഗങ്ങൾ വോട്ട് രേഖപെടുത്തിയിരുന്നില്ല). അല്ലെങ്കിലും ശാസ്ത്രീയ പരമായ ഒരു കാര്യം വോട്ടിനിട്ടാണോ തീരുമാനിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ പ്രധാന മന്ത്രിയെ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പറയേണ്ടി വരും.

ഇനി നാസ്തികരുടെയും സ്വതന്ത്ര ചിന്താഗതിക്കാരുടെയും ‘മാസ്റ്റർ പീസായ’ പരിണാമ സിദ്ധാന്ത പ്രകാരവും സ്വവർഗാനുരാഗികൾക് തെളിവില്ല. അർഹതയുള്ളത് അതിജീവിക്കും എന്നാണല്ലോ കാതൽ. ഒരു നൂറ് സ്വവർഗാനുരാഗികളെ പിടിച്ച് ഒരു റിമോട്ട് കൺട്രോൾ ദ്വീപിലിടുക. അവരോടു കൂടി ആ തലമുറ തന്നെ നശിച്ചു പോകുന്നത് കാണാം.

അപ്പൊ സ്വവർഗാനുരാഗം ജനിതകപരവും ശാസ്ത്രീയ പരവുമല്ല മറിച്ചു ഇരുട്ടിന്റെ ശക്തികളുടെ പൊളിറ്റിക്കൽ അജണ്ടകളാണ് എന്നത് വ്യക്തമാണ്. ഗേ ആക്ടിവിസ്റ്റുകളായ കായ് ലൂസേനും ബാർബറ ഗിറ്റിങ്സും ‘making History’ എന്ന കൃതിയിൽ എഴുതിയത് കാണുക.

ലൂസെൻ: “അത്(അമേരിക്കൻ സൈക്കാട്രിക് അസോസിയേഷന്റെ ഇലക്ഷനെ സംബന്ധിച്ച്) ഒരു മെഡിക്കൽ തീരുമാനത്തേക്കാളുപരി ഒരു രാഷ്ട്രീയപരമായ തീരുമാനമായിരുന്നു.”

ബാർബറ: “അതൊരിക്കലും ഒരു മെഡിക്കൽ തീരുമാനമായിരുന്നില്ല. മറിച്ച് ഒരു പൊളിറ്റിക്കൽ മുന്നേറ്റമായിരുന്നു.” (making History, page 224)

അതെ, അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ശാസ്ത്ര സത്യമായി ന്യൂട്ടോണിയൻ മെക്കാനിക്സ് പ്രതിഷ്ഠിച്ചുണ്ടാക്കിയ ഫ്രീ തിങ്കർമാരുടെ പിന്മുറക്കാർ തന്നെയാണ് വെറും ഹൈപോത്തേസിസ് മാത്രമായ സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ശാസ്ത്ര സത്യമായി അംഗീകരിപ്പിക്കുന്നതിന്റെ പിന്നിലും.

അല്ലെങ്കിലും മനുഷ്യ വിസർജ്യവയവത്തിലൂടെയുള്ള ലൈംഗിക ബന്ധത്തിന് എന്ത് ശാസ്ത്രീയതയാണ് നൽകാൻ കഴിയുക?

ഇസ്‌ലാമും സ്വവർഗരതിയും

ഇസ്‌ലാം സ്വവർഗരതിയെ വ്യഭിചാരത്തെ പോലെ ഒരു വൻ പാപമായാണ് കാണുന്നത്. ഒരു പ്രവാചകന്റെ സമുദായത്തെ അതി ക്രൂരമായി ശിക്ഷിക്കാൻ കാരണമായതും അവർ സ്വവർഗരതിയിൽ ഏർപ്പെട്ടു എന്നത് കൊണ്ടാണ്. ലൂത് നബി (അ) സ്വവർഗരതിയിൽ ഏർപ്പെട്ട തന്റെ ജനതയോട് പറഞ്ഞത് വിശുദ്ധ ഖുർആൻ വിവരിക്കുന്നു: “നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.” (വിശുദ്ധ ഖുര്‍ആന്‍ 26: 165,166)

“സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.” (വിശുദ്ധ ഖുര്‍ആന്‍ 7:81)

ലൂത്തിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.” (വിശുദ്ധ ഖുർആൻ 29:28) ഇവിടെ വിശുദ്ധ ഖുർആൻ സ്വവർഗരതിയെ പരിചയപ്പെടുത്തുന്നത് ലോകത്ത് അത് വരെ ആരും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ ഒരു പ്രവർത്തി ആയാണ്.

വിശുദ്ധ ഖുർആൻ വായിക്കുന്നവരുടെ മനോഭാവത്തിനനുസരിച്ചു വ്യഖ്യാനിക്കാൻ പറ്റുമെന്ന് വാദിക്കുന്നവർക്ക് പോലും ഒരു വ്യാഖാനത്തിന് പോലും ഇട നൽകാതെ കാര്യങ്ങൾ വ്യക്തമാണ്. ഇനി വിശുദ്ധ ഖുർആനിന്റെ വിശദീകരണമായ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ചര്യയിലും സ്വവർഗരതിയെന്ന വൻ പാപത്തിന്റെ ഗൗരവം ചൂണ്ടി കാണിക്കുന്നത് കാണാം.

ഇബ്‌നു അബ്ബാസ്‌ (റ) നിവേദനം: നബി (സ) പറഞ്ഞു: “ലൂത്തിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങള്‍ കണ്ടാല്‍ അത് ചെയ്തവരേയും അതിന് ഉപയോഗിച്ചവരേയും നിങ്ങള്‍ കൊന്നുകളയുക.” (തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ)

ഇബ്‌നു അബ്ബാസ് (റ) നിവേദനം: നബി (റ) പറഞ്ഞു: “ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗങ്ങളെ കാമനിവൃത്തിക്കുവേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ” (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു). (തിര്‍മിദി, ഇബ്‌നുമാജ)

ഇവിടെ നബി (സ) സ്വവർഗരതിക്കാരോടൊപ്പം ചേർത്ത് ശപിക്കുന്നത് മൃഗരതി(bestiality)ക്കാരെയാണ്. അത് തന്നെ സ്വവർഗരതിയുടെ ഗൗരവം എത്രത്തോളമുണ്ട് എന്നത് വിളിച്ചോതുന്നതാണ്.

സ്വവർഗരതിയിൽ ഏർപ്പെട്ട ലൂത് നബിയുടെ സമുദായമായ സദൂം നിവാസികളെ അല്ലാഹു എങ്ങനെയാണു അതി ക്രൂരമായി ശിക്ഷിച്ചത് എന്നതും വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. (വിശുദ്ധ ഖുർആൻ 11:82)

അപ്പൊ സ്വവർഗരതിക്കാരോടുള്ള ഇസ്‌ലാമിക സമീപനം വ്യക്തമാണ്. ഇസ്‌ലാം സ്വവർഗരതിയെ മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവും അതീവ നീച വൃത്തിയുമായാണ് കണക്കാക്കുന്നത്.

സ്വവർഗരതിയോടുള്ള ഇസ്‌ലാമിക സമീപനം ഇങ്ങനെയൊക്കെയാണെങ്കിലും കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും വേണ്ടി ക്യാമ്പസുകളിലും മറ്റും എൽ ജി ബി ടി അനുയായികളുമായി സഹകരിക്കുന്ന ഒരു രീതി ചില അഭിനവ മുസ്‌ലിം യുവ ബുദ്ധിജീവികളിൽ കണ്ടു വരുന്നുണ്ട്. ഇതിലൂടെ എൽ ജി ബി ടി ആശയങ്ങൾ മുസ്‌ലിം സമുദായത്തിലേക്ക് കുത്തി വെക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇതിനായി അവർ ഉപയോഗിക്കുന്നതാവട്ടെ ഫെമിനിസവും വൈകരികത കൊണ്ട് പടച്ചുണ്ടാക്കിയ എഴുത്തുകളും വാക്കുകളുമാണ്. അല്ലെങ്കിലും സ്വവർഗാനുരാഗികളുടെ പ്രധാന രണ്ടു ആയുധങ്ങൾ തന്നെയായിരുന്നല്ലോ ഫെമിനിസവും ഭാഷയും. “ഭാഷ സ്വവർഗാനുരാഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലെ പ്രധാന ആയുധമായിരുന്നു” Mark Steyn: There’s no stopping them now in Chicago (Sun-Times, 13th July 2003).

ഇത്തരം അവിശുദ്ധ കൂട്ട്കെട്ടുകളും സഹകരണവും കാരണമായി സ്വവർഗാനുരാഗികളെയും മുസ്‌ലിം സമുദായം ഉൾക്കൊള്ളണമെന്നും അവർക്കും ഇസ്‌ലാമിൽ സ്ഥാനമുണ്ടെന്നുമൊക്കെയുള്ള വാദഗതികളുമായി ചെറുതല്ലാത്ത ഒരു വിഭാഗം മുസ്‌ലിം യുവതലമുറയിൽ ഉയർന്ന് വരുന്നുണ്ട്. ഇത്തരം ചിന്താഗതികൾക്ക് ശക്തമായ വേരോട്ടമുള്ള അമേരിക്കയിൽ മുസ്‌ലിം സമുദായത്തിനിടയിൽ നടത്തിയ ഒരു സർവേയിൽ 52% മുസ്‌ലിംകളാണ് സ്വവർഗരതിയെ പിന്തുണച്ചത്. (https://www.nbcnews.com/feature/nbc-out/u-s-muslims-more-accepting-homosexuality-white-evangelicals-n788891)

വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും സ്വവർഗരതിയോടുള്ള ശക്തമായ നിലപാടുകളെ തള്ളി സ്വവർഗരതിക്കാരോട് കൂട്ട്കെട്ടുണ്ടാക്കാൻ വെമ്പൽ കൊള്ളുന്നവരുടെ മുൻപിൽ നമുക്ക് വെക്കാനുള്ളത് വിശുദ്ധ ഖുർആൻ തന്നെയാണ്.

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

print

4 Comments

  • Good

    Afsal 02.02.2021
  • (أَلَیۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَـٰكِمِینَ)
    [Surah At-Tin 8]

    Sahal 21.02.2021
  • Great work. Deep knowledge. Thank you.

    Basith 02.05.2021
  • 👏👏

    Nebil Muhammed Sha 21.01.2022

Leave a Reply to Sahal Cancel Comment

Your email address will not be published.