ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -4

//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -4
//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -4
ആനുകാലികം

ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -4

5 – ഫലസ്‌തീനിന്റെ യഥാർത്ഥ അവകാശികൾ

ഇസ്രാഈല്യരുടെ പ്രപിതാക്കൾ ജനിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഫലസ്‌തീനിൽ ഭരണമുള്ളവരായിരുന്നു ഇന്നത്തെ ഫലസ്‌തീനികളുടെ പ്രപിതാക്കന്മാർ. അഭയാർത്ഥികളായി വന്ന് അൽപം കാലം മാത്രം ഫലസ്‌തീനിൽ ജീവിച്ചവർക്ക് ഫലസ്‌തീനു മേൽ അവകാശം ഉന്നയിക്കാൻ അർഹത അൽപം പോലുമില്ല.
അബ്രഹാം പിതാവ് മെസപ്പൊട്ടാമിയയിലെ ഊർ ദേശത്ത് നിന്നും വന്നതാണ്. മക്കൾ ജനിച്ചത് ഫലസ്‌തീനിൽ വെച്ചും. അതിനാൽ തന്നെ, എത്രത്തോളം അവകാശം രണ്ടാമത്തെ പുത്രപരമ്പരക്ക് ഫലസ്‌തീനിൽ പറയാൻ പറ്റുമോ അത്രതന്നെ അവകാശം ഒന്നാമത്തെ പുത്രപരമ്പരക്കും പറയാൻ പറ്റും. അതായത് അബ്രഹാം പിതാവിലൂടെ ഇസ്രാഈല്യരിൽ സ്ഥാപിതമാകുന്ന ഏതൊരു അവകാശവും ഇസ്‌മായീലിന്റെ പുത്രപരമ്പരയായ അറബ് സമൂഹത്തിനും ബാധകമാണ്. അറബികൾ എന്നത് കേവലം ഇസ്‌മാഈൽ പുത്രപരമ്പര മാത്രമല്ലല്ലോ. അബ്രഹാം പിതാവ് ഫലസ്‌തീനിൽ താമസമാക്കുന്നതിനു മുമ്പ് തന്നെ മറ്റ് അറബ് ഗോത്രങ്ങൾ അവിടെ ഉണ്ടായിരുന്നു. അതിനാൽ തന്നെ അറബ് സമൂഹമാണ് ചരിത്രം കൊണ്ട് സ്ഥാപിക്കാവുന്ന ആദിമ നിവാസികൾ.
ആയിരക്കണക്കായ കൊല്ലങ്ങൾക്കു മുമ്പുള്ള ചരിത്രം പറഞ്ഞ് ഇന്നത്തെ കാലത്ത് ഭൂമിയുടെ മേൽ ഉണ്ടായിരുന്ന അവകാശം പറയാൻ നിന്നാൽ ആർക്കൊക്കെ എന്തൊക്കെ സ്ഥാപിക്കാനാകും..!! ബുദ്ധിയുള്ളവരോടല്ലേ ബുദ്ധിപരമായ ചർച്ചക്ക് പ്രസക്തിയുള്ളൂ…

ഈയിടെയായി കണ്ടുവരുന്ന വിമർശകരുടെ ഒരു ആക്ഷേപമാണ് ഫലസ്‌തീനിൽ പ്രശ്നമുണ്ടാകുമ്പോൾ മാത്രം കുറേ പേർ അതിനെതിരേ ശബ്ദിക്കുന്നു എന്നും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള പ്രശ്നങ്ങൾക്കെതിരേ ശബ്ദിക്കുന്നേയില്ല എന്നുമുള്ളത്. എന്നാൽ എന്താണ് യാഥാർത്ഥ്യം? ലോകത്ത് നടക്കുന്ന ഒരു പ്രശ്നങ്ങൾക്കെതിരെയും കമ ഉരിയിടാൻ ചങ്കൂറ്റമില്ലാത്തവരാണ് ആക്ഷേപകരിലേറെയും. സാമ്രാജ്യത്വശക്തികളുടെ ഷൂ നക്കാൻ മാത്രം അധപതിച്ച മനസ്സുള്ളവരാണവർ.

ലോകത്ത് നടക്കുന്ന അനീതികൾക്കെതിരേ ശബ്ദിക്കുന്നവർ മാത്രമേ ഫലസ്‌തീൻ വിഷയത്തിലും പ്രതികരിക്കുന്നുള്ളൂ. എന്നിരുന്നാലും മറ്റു പ്രശ്നങ്ങളെക്കാൾ ഫലസ്‌തീൻ പ്രശ്നത്തിന് പ്രാമുഖ്യം നൽകി വരുന്നത് എന്ത് കൊണ്ടാണെന്ന് മുൻവരികൾ വായിച്ചവർക്ക് ഉൾക്കൊള്ളാവുന്നതേയുള്ളു.

അവ ചുരുക്കി താഴെ നൽകുന്നു:

ഒരേ നാട്ടിലുള്ള വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സംഘർഷം വഴിയാണ് സാധാരണ അഭയാർത്ഥികളുണ്ടാകാറുള്ളത്. എന്നാൽ ഫലസ്‌തീനിലെ അവസ്ഥ വ്യത്യസ്തമാണ്. ഏതാേ നാട്ടിൽ നിന്ന് കുടിയേറി വന്നവർ തദ്ദേശീയരെ നാട്ടിൽ നിന്ന് പുറത്താക്കുന്നത് വഴിയാണ് ഫലസ്‌തീനിൽ അഭയാർത്ഥികളുണ്ടായിട്ടുള്ളത്. അത് കൊണ്ട് തന്നെയാണ് പലരും മറ്റു വിഷയങ്ങളെക്കാൾ ഈ വിഷയത്തിന് പ്രാമുഖ്യം നൽകുന്നത്.

ഫലസ്‌തീൻ പ്രശ്നം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നു. ഫലസ്‌തീനിലേക്കുള്ള ജൂത കുടിയേറ്റം ഇസ്രായേൽ പ്രാേത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തത്ഫലമായി അധിനിവേശത്തിനെതിരിലുള്ള പ്രതിരോധവും കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയും ഒരു കാലത്ത് കോളനിവൽക്കരിക്കരിക്കപ്പെട്ടിരുന്നു. നമ്മുടെ സമരങ്ങളാണ് നമ്മെ വിജയത്തിലെത്തിച്ചത്.

ഫലസ്‌തീനികളുടെ സ്വാതന്ത്ര്യ സമരം വിജയിക്കട്ടെ എന്ന് നമുക്കാശംസിക്കാം, പ്രാർത്ഥിക്കാം. നാഥൻ അവരെയും നമ്മളെയും അനുഗ്രഹിക്കട്ടെ, ആമീൻ.

(ശുഭം)

print

No comments yet.

Leave a comment

Your email address will not be published.