പുര കത്തുമ്പോൾ വാഴ മുറിക്കാനൊരുങ്ങുന്ന യുക്തിവാദികൾ..

//പുര കത്തുമ്പോൾ വാഴ മുറിക്കാനൊരുങ്ങുന്ന യുക്തിവാദികൾ..
//പുര കത്തുമ്പോൾ വാഴ മുറിക്കാനൊരുങ്ങുന്ന യുക്തിവാദികൾ..
വായനക്കാരുടെ സംവാദം

പുര കത്തുമ്പോൾ വാഴ മുറിക്കാനൊരുങ്ങുന്ന യുക്തിവാദികൾ..

നുഷ്യർ ഇന്ന് സൃഷ്ടാവിന്റെ വലിയൊരു പരീക്ഷണ കാലത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്..

ഈ കലുഷിതമായ സമയം തങ്ങളുടെ യുക്തിവാദത്തെ കച്ചവടം ചെയ്യാനുള്ള നല്ലൊരു സന്ദർഭമാണെന്ന് മനക്കോട്ട കെട്ടി ഇറങ്ങി തിരിച്ചിരിക്കുകയാണ് യുക്തി തൊട്ടു തീണ്ടിയിട്ടില്ലാത്ത യുക്തി വാദികൾ..

യുക്തി വാദികൾ ആരാണ് എന്ന ചോദ്യത്തിന് അവരുടെ പേരിൽ തന്നെ അതിന്റെ ഉത്തരം ഉണ്ട് എന്നുള്ളതാണ്..
യുക്തിയുണ്ടെന്ന് സ്വയം വാദിക്കുന്നവർ..
മതവും, മത വിശ്വാസവും യുക്തിക്ക് എതിരാണ് എന്ന് വിശ്വസിക്കുന്നവർ..
ശാസ്ത്രത്തെ ദൈവത്തിന് പകരം സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്നവർ..
ദൈവീക വിശ്വാസം ശാസ്ത്രത്തിന് എതിരാണ് എന്ന് വാദിക്കുന്നവർ..
യഥാർത്ഥത്തിൽ ഇസ്‌ലാം ശാസ്ത്രത്തിന് എതിരല്ല ഇസ്‌ലാം മത വിശ്വാസികളോ, ഇസ്‌ലാമിക പ്രമാണങ്ങളോ, അവരുടെ ജീവിത വ്യവസ്ഥയോ ഒരിക്കലും ശാസ്ത്രത്തെ തള്ളി പറയുന്നില്ല.

ശാസ്ത്രം എന്നാൽ പരീക്ഷണ, നിരീക്ഷണങ്ങളിലൂടെ യുക്തി ഭദ്രമായി ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണ്.
മഴ ഉണ്ടാവുന്നതും, കുഞ്ഞുണ്ടാവുന്നതും, ആപ്പിൾ താഴെ വീഴുന്നതും, കപ്പൽ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതും എങ്ങിനെയാണ് എന്ന് മനുഷ്യർക്ക് മനസ്സിലാക്കി കൊടുക്കുകയാണ് അതിന്റെ ധർമ്മം..

ശാസ്ത്രം ഒരിക്കലും ഇതെല്ലാം എന്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പരാമർശിക്കുന്നില്ല..
അവിടെയാണ് മതത്തിന്റെ പ്രസക്തി കടന്ന് വരുന്നത്. ഈ സുന്ദര ഭൂമിയെയും, അതിലെ കോടാനുകോടി ചരാചരങ്ങളെയും എന്തിനാണ് സൃഷ്ട്ടിച്ചത് എന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ സുന്ദരമായി വരച്ചു കാണിക്കുന്നു..
അതിൽ എവിടെയും ശാസ്ത്രത്തെ വെല്ലു വിളിക്കുന്നില്ല.

ഈ യുക്തിവാദികൾ ജല്പിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് ഖുർആൻ ശാസ്ത്ര സത്യങ്ങളെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഭ്രൂണ ശാസ്ത്രവും, പരാഗണവും, ഭൂമിയുടെ ചലനവും, അങ്ങിനെ പലതും നൂറ്റാണ്ടുകൾക്ക് മുമ്പേ ഖുർആനിലൂടെ മനുഷ്യർ മനസ്സിലാക്കിയിട്ടുണ്ട് എന്ന് ചുരുക്കം. അതിലൂടെയെല്ലാം ഏകനായ സൃഷ്ടാവിനെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഇന്ന് ലോകം സോപ്പ് കുമിളകളാൽ അന്ത്യ ശ്വാസം വലിക്കുന്ന, മനുഷ്യ നേത്രങ്ങളാൽ ദർശിക്കാനാവാത്ത നിസ്സാരമായ ഒരു വൈറസിന് മുമ്പിൽ അന്തം വിട്ടിരിക്കുകയാണ്. അടുത്ത നൂറ്റാണ്ടിൽ പറക്കും കാറിൽ യാത്ര ചെയ്യുന്നതും സ്വപ്നം കണ്ടിരുന്ന മർത്യൻ ഇന്ന് കാഴ്ച ബംഗ്ലാവിൽ മൃഗങ്ങൾ അതിന്റെ കൂടുകളിൽ കഴിയുന്നത് പോലെ സ്വന്തം വീടകങ്ങളിൽ അടങ്ങി ഒതുങ്ങി കഴിയുന്നു. വാനം മുട്ടെ വളർന്നെന്ന് അഹങ്കരിച്ചിരുന്ന അവൻ ഇന്ന് തന്റെ എല്ലാ സ്വപ്നങ്ങളെയും അറബിക്കടലിൽ കുഴിച്ചു മൂടിയിരിക്കുന്ന ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ മനുഷ്യ ദൈവങ്ങളും, സിദ്ധന്മാരും മാളങ്ങളിൽ ഒളിക്കുക സ്വാഭാവികം മാത്രം.

ശാസ്ത്രമാണ് എല്ലാം എന്ന് ദൈവ വിശ്വാസികളായ പ്രമുഖരായ ശാസ്ത്രജ്ഞർക്ക് പോലും അഭിപ്രായമില്ലെന്നിരിക്കെ ഈ മത നിഷേധികളുടെ ലക്ഷ്യം എന്താണെന്ന് പകൽ പോലെ വ്യക്തമാണ്. അവർക്കാവശ്യം മൃഗങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. കിട്ടിയതെല്ലാം ഭക്ഷിച്ചും, തോന്നിയപ്പോലെ വിഹരിച്ചും, തന്റെ ലൈംഗിക സുഖത്തിനായി തനിക്കിഷ്ടമുള്ളതിനെ ഭോഗിക്കാനുമുള്ള സ്വാതന്ത്ര്യം. ഇത്തരത്തിലുള്ള തോന്ന്യാസങ്ങൾക്ക് മത വിശ്വാസം എതിരായതിനാൽ യുക്തി രാഹിത്യം വിളമ്പുന്ന ഇക്കൂട്ടർ മതത്തെയും, മത വിശ്വാസികളെയും തക്കം കിട്ടുമ്പോൾ ആക്രമിക്കുന്നു. പരിമിതമായ ചിന്തകൾ വെച്ച് ഒരു വിശ്വാസ സംഹിതയെ അപഹസിക്കാൻ ശ്രമിക്കുന്നത് വളരെ മോശമാണ് എന്ന് മാത്രമാണ് ഇക്കൂട്ടരോട് വിനീതമായി പറയാനുള്ളത്. സ്വാതന്ത്രത്തിന്റെ വേലി കെട്ടുകൾ പൊളിച്ച് പാഞ്ഞു നടന്നവർ മനഃശാന്തിക്ക് വേണ്ടി ഇന്ന് എവിടെയാണ് ഉള്ളത് എന്ന് ഇത്തരക്കാർ അന്വേഷിക്കുന്നത് നല്ലതായിരിക്കും. ഏത് വസ്തുവും അതിന്റെ നിർമ്മാതാവാണ് അത് എങ്ങിനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത്. അത് കഴിഞ്ഞുള്ള സ്വാതന്ത്ര്യമേ അത് വാങ്ങുന്നവനുള്ളൂ എന്നത് പരമാർത്ഥമാണ്.

പണം മുടക്കി വാങ്ങുന്ന തന്റെ കാർ കമ്പനി നിർദ്ദേശിക്കുന്നത് പോലെ ഓടിക്കാൻ തനിക്ക് സൗകര്യമില്ലെന്നും ബ്രേക്ക് അമർത്തുമ്പോൾ കാർ കുതിച്ചു പായണമെന്നും, ആക്‌സിലേറ്റർ അമർത്തുമ്പോൾ തന്റെ കാർ ഉടനടി നിൽക്കണമെന്നും വാശി പിടിക്കുകയും, അതിനായി വാദിക്കുകയും ചെയ്യുന്നത് എത്രമാത്രം വിഡ്ഢിത്തരമാണെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യനെ നിർമ്മിച്ച സൃഷ്ടാവ് മനുഷ്യരുടെ സമാധാനത്തിനും, നന്മക്കും വേണ്ടി നൽകിയ ചില നിയമങ്ങൾക്കും, നിയന്ത്രണങ്ങൾക്കും കീഴടങ്ങുന്നതിന് ഒരു പ്രത്യേക സുഖവും, സൗന്ദര്യവുമുണ്ട്. ഉടയ തമ്പുരാന്റെ ഇഷ്ടത്തിലേക്ക് പാഞ്ഞടുക്കുന്ന പ്രക്രിയയാണ് ദൈവ വിശ്വാസം.
കൊറോണ വൈറസ് ബാധിച്ച രോഗി രക്ഷപ്പെടുമ്പോൾ ചികിത്സ നൽകിയിരുന്ന ഡോക്ടർ മരണത്തിന് കീഴടങ്ങുന്നത് കണ്ട് കൊണ്ട് ശാസ്ത്രം പകച്ചു നിൽക്കുകയാണ്.

ഇന്ന് ലോകത്ത് ദൈവ വിശ്വാസികൾ മാത്രമാണ് സമാധാനത്തോടെ ജീവിക്കുന്നത് എന്ന് മനസ്സിലാക്കി ഇത്തരക്കാർ സത്യത്തിന്റെ പാത പുൽകാൻ ഇനിയും അമാന്തിക്കരുത് എന്നാണ് താഴ്മയായി അപേക്ഷിക്കാനുള്ളത്. ഏകനായ ദൈവത്തെ ചീത്ത വിളിക്കുമ്പോഴും, പരിഹസിക്കാൻ ശ്രമിക്കുമ്പോഴും, വെല്ലു വിളിക്കുമ്പോഴും അവരുടെ ഹൃദയത്തെ മിടിപ്പിക്കുന്ന, അവർക്കാവശ്യമുള്ളതെല്ലാം വാരി കോരി കൊടുക്കുന്ന ആ സ്നേഹനിധിയുടെ സാമീപ്യം ഒന്നനുഭവിച്ചറിയേണ്ടത് തന്നെയാണ്.

print

12 Comments

  • Masha Allah

    Shafi Majeed 17.04.2020
  • @⁨Asik Manjeri⁩ ماشاء الله مبروك

    Nice article and relevant

    Nishad VT 17.04.2020
  • Mashaa Allah…. Very good and it is very informative especially those who are not willing to believe in God.
    Thank you for your good effort to spend your valued time for Islamic scholar.. keep it up.

    Jazakallahu khair

    Zubair Thecheri

    Muhammad Zubair 17.04.2020
  • മാഷാ അല്ലാഹ്..
    യുക്തിവാദികൾ എന്നും യുക്തിയില്ലാ വാദികൾ തന്നെ..
    ഒരു നിയമമോ ഒരു നിയന്ത്രണമോ അവർ ഉദ്ദേശിക്കുന്ന സ്വതന്ത്ര ജീവിതത്തിന് അവർക്കുണ്ടാകരുത്. അതുള്ളതാണ് ഇസ്‌ലാമിനെ അവർ അങ്ങേയറ്റം എതിർക്കുന്നത്. പിന്നെ പരലോകം ചോദ്യം ചെയ്യൽ രക്ഷ ശിക്ഷ..
    അതൊക്കെ കേൾക്കുന്നത് തന്നെ അവർക്ക് അരോചകം..

    Mansoor/manoj kalathil 17.04.2020
  • Masha Allah,
    Most relevant about current situation

    Nizar Kadooran 17.04.2020
  • ماشاء الله

    Abdul Azeez 17.04.2020
  • Masha Allah.. Very Good.

    CHEMBAN ABBAS 18.04.2020
  • Greate

    അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ 18.04.2020
  • എല്ലാ ആപത്ത് വരൂമ്പോഴും മനുഷ്യത്ത വോൾസൈൽ കച്ചവടക്കരുടെ ചോദ്യമാണ് “നിങ്ങളുടെ ദൈവം എവിടെ പോയി?” എന്ന്…. അത്തരക്കാരുടെ മുനയൊടിക്കുന്ന ലേഖനം ആണ് ഇതുപോലെയുള്ളത്… അല്ലാഹു അനുഗ്രഹിക്കട്ടെ!

    Zaheer 18.04.2020
  • Ma Sha Allah

    Shihab Nattukal 19.04.2020
  • ഷൂപ്പർ

    Anonymous 21.04.2020
  • ശാസ്ത്രമാണ് എല്ലാം എന്ന് ദൈവ വിശ്വാസികളായ പ്രമുഖരായ ശാസ്ത്രജ്ഞർക്ക് പോലും അഭിപ്രായമില്ലെന്നിരിക്കെ ഈ മത നിഷേധികളുടെ ലക്ഷ്യം എന്താണെന്ന് പകൽ പോലെ വ്യക്തമാണ്. അവർക്കാവശ്യം മൃഗങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. കിട്ടിയതെല്ലാം ഭക്ഷിച്ചും, തോന്നിയപ്പോലെ വിഹരിച്ചും, തന്റെ ലൈംഗിക സുഖത്തിനായി തനിക്കിഷ്ടമുള്ളതിനെ ഭോഗിക്കാനുമുള്ള സ്വാതന്ത്ര്യം.

    What a shameful generalisation. Not everyone is an athirst for the reasons mentioned above. I am an athiest since my moralities surpass the god given moralities in the Bible/quran. Also religion is an easy way to have many wives and concubines and thus satisfy sexual desire in a more glorified and ‘blessed’ way. This article you mentioned doesn’t make any point. It’s not about being athiest or believer, it’s about being a good human being. If anyone rejects god for having sex with many or uses pandemic time to spread any agenda ,that person is a bad human being who if we need to catogerise becomes and athiest (since religious ppl make this categorisation). How will it be to generalise all muslims terrorists since majority of terrorists are muslims and all of them wanted heaven and 72juicy virgin girls and say that’s what muslims live for .. they are being good here so that they can have sex with the 72 virgins.. so generalising is not good. Criticise..but make a valid point.. just because some people clap doesn’t make your article a heroic act..

    Anyway it’s difficult to argue reason with a person who didn’t accept a belief with a reason.

    Abdulla 21.01.2021

Leave a Reply to Nishad VT Cancel Comment

Your email address will not be published.