പാമ്പിനേക്കാൾ വിഷമുള്ള മനുഷ്യർ..

//പാമ്പിനേക്കാൾ വിഷമുള്ള മനുഷ്യർ..
//പാമ്പിനേക്കാൾ വിഷമുള്ള മനുഷ്യർ..
ആനുകാലികം

പാമ്പിനേക്കാൾ വിഷമുള്ള മനുഷ്യർ..

കൊല്ലം അഞ്ചലിൽ യുവതിയെ വിഷ പാമ്പിനെകൊണ്ട് കൊലപ്പെടുത്തിയ ഭർത്താവും, സഹായിയും അറസ്റ്റിൽ എന്ന വാർത്ത ഞെട്ടലോടെയാണ് സാക്ഷര കേരളം വായിച്ചറിഞ്ഞത്. മാസങ്ങളായി തന്റെ പങ്കാളിയെ എങ്ങിനെ ഇല്ലാതാക്കി അവളുടെ സ്വത്ത് കൈക്കലാക്കി തനിക്ക് മറ്റൊരു ജീവിതം നയിക്കാമെന്നുള്ള പരിശീലനത്തിലായിരുന്നു പ്രതി. അതിനായി നൂറു കണക്കിന് വിഷ പാമ്പുകളുടെ വീഡിയോ ഡൌൺലോഡ് ചെയ്ത് തയ്യാറെടുപ്പിലായിരുന്നു പുറമെ സുമുഖനും ഉള്ളിൽ പാമ്പിനേക്കാൾ വിഷവുമായി നടന്നിരുന്ന ഭർത്താവ്.
കൊല്ലപ്പെട്ട യുവതി ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായിരുന്നുവെന്നതും, പൂർണ്ണ ആരോഗ്യവതിയല്ലാതിരുന്നതും കൊലപാതകത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു.

ഇത് വരെ കേട്ട് കേൾവിയില്ലാത്ത കൊലപാതകം മീഡിയയിൽ കൗതുകത്തോടെ പലരും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. തെറി വിളികളുമായി മറ്റുള്ളവർ ആത്മസായൂജ്യമടയുന്നു. മറ്റൊരു വാർത്ത കിട്ടുന്നത് വരെ ഭൂരിപക്ഷവും ഇതിന്റെ പിന്നാലെയായിരിക്കും. മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ നാം ഉണർന്ന് പ്രവർത്തിച്ചേ മതിയാവൂ.

ഇസ്‌ലാം മനുഷ്യന്റെ സാമൂഹിക ബന്ധങ്ങൾക്ക്‌ എത്ര മാത്രം വില കൽപ്പിക്കുന്ന ഒരു ജീവിത ചര്യയാണ്.
സ്ത്രീയുടെ തറവാടിനെക്കാളും, സ്വത്തിനേക്കാളും, സൗന്ദര്യത്തിനേക്കാളും മത വിശ്വാസത്തിന് പ്രാധാന്യം നൽകി വിവാഹം നടത്തണമെന്ന് പഠിപ്പിച്ച ഇസ്‌ലാമിന്റെ അദ്ധ്യാപനങ്ങൾ സ്ത്രീധനത്തെ ഇല്ലാതാക്കാനുള്ളതായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ഇസ്‌ലാമിന്റെ സൗന്ദര്യം മാലോകർ തിരിച്ചറിയുന്നു.

നൂറു പവനും, കാറും, മൂന്നര ഏക്കർ സ്ഥലവും, മാസം തോറും എണ്ണായിരം രൂപയും നൽകി ഓട്ടിസം ബാധിച്ച തന്റെ കുട്ടിക്ക് നല്ലൊരു ഭർത്താവിനെ വാങ്ങി കൊടുത്തപ്പോൾ ആ കുടുംബം ഒരിക്കലും വിചാരിച്ചിരിക്കില്ല അത് തങ്ങൾ ജീവന് തുല്യം സ്നേഹിക്കുന്ന അവളുടെ ജീവന്റെ വിലയായിരിക്കുമെന്ന്.

മനുഷ്യൻ അധഃപതിച്ചാൽ മൃഗങ്ങളെക്കാൾ അധഃപതിക്കുമെന്നത് എത്ര സത്യമാണ്.
തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിന്റെ അമ്മയെ ഇല്ലാതാക്കാനായി ഉറക്ക മരുന്ന് നൽകി വിഷ പാമ്പിനെ കൊണ്ട് കൊലപ്പെടുത്താനുള്ള പ്രചോദനം നൽകിയത് സിനിമയാണത്രെ. സിനിമയും, സീരിയലും മനുഷ്യരെ എത്ര മാത്രം നശിപ്പിക്കുന്നു എന്നുള്ളതിന്റെ നേർക്കാഴ്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.
പ്രവാചകന്റെ(സ) മകളായ ഫാത്തിമയുടെയും, അലിയുടെയും(റ) ദാമ്പത്യ ജീവിതത്തിൽ പലപ്പോഴും പട്ടിണിയായിരുന്നെങ്കിലും സന്തോഷവും, സമാധാനവുമുള്ള മാതൃക കുടുംബ ജീവിതമായിരുന്നു എന്ന് സാന്ദർഭികമായി ഓർത്തു പോവുന്നു. അവരെ മുന്നോട്ട് നയിച്ചത് പ്രവാചകന്റെ(സ) തുല്യതയില്ലാത്ത ശിക്ഷണവും സർവ്വ ശക്തനിലുള്ള അടിയുറച്ച വിശ്വാസവുമായിരുന്നുവെന്നത് ചരിത്ര കുതുകികൾക്ക് കണ്ടെത്താവുന്നതാണ്.

‘സ്ത്രീ തന്നെയാണ് ധനം’ എന്ന് സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്. ശക്തമായ നിയമം കൊണ്ട് സ്ത്രീധനം വാങ്ങുന്നവരെയും, കൊടുക്കുന്നവരെയും നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മനുഷ്യർ എങ്ങിനെയാണ് ഈ സുന്ദരമായ ഭൂമിയിൽ കുറച്ചു കാലത്തേക്ക് ജീവിക്കേണ്ടതെന്നുള്ള കാറ്റലോഗായ ഖുർആനിലേക്കും, പ്രവാചക ചര്യയിലേക്കുമുള്ള മടക്കമാണ് മനുഷ്യർക്ക് സമാധാനത്തിനുള്ള ഏക വഴി. അതിലൂടെ മാത്രമേ ഓരോരുത്തർക്കും ഈ ഭൂമിയിലും നാളെ വരാനിരിക്കുന്ന കാലാ കാല ജീവിതത്തിലും വിജയിക്കാൻ സാധിക്കുകയുമുള്ളൂ..

print

3 Comments

  • sthreeyaan Danam mashallah fathimabeeviyude charithram padikanam

    Sahala Rahees 28.05.2020
  • സിനിമ എന്ന മാധ്യമത്തെ പൂർണമായും കുറ്റപ്പെടുത്തരുത്. നല്ല കാര്യങ്ങൾ സിനിമ പറയുന്നത് കാണാതിരിക്കരുത്. സിനിമ നമ്മളിലേക്ക് തിരിച്ചു പിടിച്ച കണ്ണാടിയാണ്. സിനിമയിൽ ഒരുപാട് നന്മകൾ കാണും തിന്മയും അത് ആളുകൾ സ്വീകരിക്കുയോ അല്ലാതിരിക്കുകയോ ചെയ്യും. അതിലേ തിന്മയുടെ കാര്യവും അത്രെയേ ഉള്ളൂ ആളുകൾ തിന്മ തിരഞ്ഞെടുക്കുന്നത് കണ്ടാൽ അതിനെ കുറ്റപ്പെടുത്താൻ നിന്നാൽ ഇന്റർനെറ്റ്‌ ദുരുപയോഗം ചെയ്യുന്നതിനു അത് നോരോധിക്കാൻ പറയേണ്ടിവരുമല്ലോ.. മിക്ക സിനിമയും അത്തരം തിൻമകൾ ചിത്റരീകരിച്ചാലും അത് ചെയ്യരുത് എന്ന സന്ദേശമാണ് നൽകുക.
    ക്രിമിനൽ ആയതുകൊണ്ടാണ് അത്തരം രംഗങ്ങൾ സ്വാധീനിക്കുന്നതു.
    ഇസ്ലാമിനും സിനിമപോലുള്ള മാധ്യമം നല്ല രീതിയിൽ ഉപയോഗിക്കാനാവും.

    മാമ്പഴം കവിത വായിച്ച് പേടിച്ചു
    ഒരമ്മയും തന്റെ മകൻ പൂങ്കുല പൊട്ടിച്ചാൽ (വേണ്ടത്തരം ചെയ്‌താൽ ) അവനെ തല്ലാതിരുന്നിട്ടില്ല…

    അത്രയേ ഒരു കലക്ക് മനുഷ്യനിൽ സ്വാധീനം ഉളളൂ…

    ബഷീർ 28.05.2020
    • പ്രിയ സഹോദരാ,
      സിനിമ കണ്ട ഒരു വ്യക്തി എങ്ങനെ നന്നാവും?
      സിനിമ എന്നുള്ളത് ഒരു വിസ്മയിപ്പിക്കുന്ന ദൃശ്യ കല തന്നെ. പക്ഷെ അതിന്റെ വിസ്മയ മികവുകണ്ട് അത് നന്മ എന്ന് എങ്ങനെ വിലയിരുത്തും. സിനിമയിൽ നല്ല സന്ദേശങ്ങൾ ഉണ്ടായേക്കാം, നല്ല ഓർമകളെ പ്രതിഫലിച്ചേക്കാം പക്ഷെ ആത്യന്തികമായി അതൊരു നന്മയും സമൂഹത്തിന് കൊണ്ടുവരുന്നില്ല. കേവലം ആസ്വാദനം മാത്രം.
      ഉദാഹരണത്തിന് ഒരാൾ ഒരു സിനിമ കണ്ട് മടങ്ങി. ആ സിനിമയിലെ കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കുന്ന ഒരു നല്ല സീൻ അദ്ദേഹത്തെ സ്വതീനിച്ചു. ഏറി വന്നാൽ ഒരു ആഴ്ച. അതിന് ശേഷം ആ സീൻ അയാളെ എങ്ങനെ നന്നാക്കും!
      അല്ലെങ്കിലും മനുഷ്യന്റെ വികാരങ്ങളെ തട്ടിയുണർത്തി അത് പട്ടാക്കി, ദൃശ്യമാക്കി, സ്വപ്ന തുല്യമായ സ്റ്റണ്ടൊരുക്കി വാണിജ്യ താല്പിപര്യം മാത്രമുള്ള ഈ ഒരു കലക്ക് എങ്ങനെ ഒരു നന്മ സമൂഹത്തിന് , വേണ്ട ചുരുങ്ങിയത് ഒരു മനുഷ്യന് ഒരു നന്മ എങ്കിലും പറഞ്ഞു കൊടുക്കാൻ കഴിയും?

      അതിലുപരി മനസ്സിലാക്കേണ്ടത്, സിനിമയിൽ ഹറാം ആയ കാര്യങ്ങൾ നമ്മൾ കാണുന്നു, കേൾക്കുന്നു എന്നാണ് ഇതിന്റെ വലിയൊരു തെറ്റ്. സ്ത്രീകളുടെ ഔറത്ത് വെളിവാക്കൽ അത് ആസ്വദിക്കൽ, മ്യൂസിക്
      എന്നിവ ഹറാം ഗണത്തിൽ അല്ലെ? ഇവയെല്ലാം നമ്മൾ കാണുന്ന എല്ലാ സിനിമയിൽ ഉണ്ടുതാനും. അതുകൊണ്ടു തന്നെ സിനിമ ഒഴിവാക്കുന്നതാണ് ഒരു മുസ്ലിമിനെ സമ്മതിച്ചെടുത്തോളം നല്ലത്.

      ന്യൂ ജേൻ സിനിമകളിലുള്ള അപകടങ്ങൾ വളരെ വലുതാണ്. അതിലുള്ള ഒളിയമ്പുകൾ പലപ്പോഴും ഇസ്ലാമിനെതിരെയാണ്. അതിന്റെ നിയമങ്ങൾക്കും, അതനുസരിച്ചു ജീവിക്കുന്നവരെ കളിയാക്കിയും, ആക്ഷേപിച്ചുമൊക്കെ ഈ കാലകട്ടത്തെ സിനിമകൾ വളർന്നു വരുന്നു.

      വളരെ താഴ്മയോട് കൂടി പറയട്ടെ, നമ്മളിലെ സൂക്ഷ്മ നീരീക്ഷണം കുറവായത് കൊണ്ടാണ് ഇത്തരം ചിന്തകൾ നമുക്ക് വരുന്നത്.

      അല്ലാഹു നമ്മളെ എല്ലാവരെയും ഹിദായത്തിൽ ആകട്ടെ! അവനെ സൂക്ഷിച്ച് ജീവിക്കാൻ അനുഗ്രഹം ചൊരിയട്ടെ!
      ആമീൻ.

      ഷാൻ 29.05.2020

Leave a comment

Your email address will not be published.