ന്യൂസിലാന്റ് പള്ളികളിലെ കൂട്ടക്കൊല; ലോകം ശ്രദ്ധിക്കേണ്ടതെന്ത്?

//ന്യൂസിലാന്റ് പള്ളികളിലെ കൂട്ടക്കൊല; ലോകം ശ്രദ്ധിക്കേണ്ടതെന്ത്?
//ന്യൂസിലാന്റ് പള്ളികളിലെ കൂട്ടക്കൊല; ലോകം ശ്രദ്ധിക്കേണ്ടതെന്ത്?
ആനുകാലികം

ന്യൂസിലാന്റ് പള്ളികളിലെ കൂട്ടക്കൊല; ലോകം ശ്രദ്ധിക്കേണ്ടതെന്ത്?

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുള്ള രണ്ടു പള്ളികളില്‍ ഇന്നലെ ജുമുഅ നമസ്കാരത്തിന് മുമ്പ് നടന്ന വെടിവെപ്പ് ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതെഴുതുന്നത് വരെ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല്പത്തിയൊമ്പതാണ്. ഇരുപത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നിലാണ് ആസൂത്രിതമായ നടന്ന ഈ ഭീകരാക്രമണം നടന്നതെന്നും ഏറെ ദുഃഖകരവും ഭീഭത്സവുമാണ് സംഭവമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നുമുള്ള  ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത ആർഡിന്റെ വാർത്താ സമ്മേളനത്തിലെ പരാമർശം എല്ലാവർക്കും സമാധാനം നൽകുന്നതാണ്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചർച്ചിലെ അല്‍നൂർ മസ്ജിദ്, പ്രാന്തപ്രദേശമായ ലിന്‍വൂഡ് മസ്ജിദ് എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക് തോക്കുമായി എത്തിയ ആൾ നടത്തിയ  വെടിവയ്പ്പ് തന്റെ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറ കൊണ്ട് അയാൾ തന്നെ റിക്കാർഡ് ചെയ്യുകയും ഉടനെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പതിനാറു മിനുട്ട് നീളുന്ന ഈ റിക്കാർഡിംഗിന്റെ പിന്നണിയിൽ കേൾക്കുന്നത് ബോസ്നിയൻ മുസ്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതിന് അന്താരാഷ്ട്രസമൂഹം കുറ്റവാളിയെന്ന് വിധിച്ച സെർബിയയുടെ പ്രസിഡന്റായിരുന്ന റഡോവാൻ കറാസിഖിനെ പുകഴ്ത്തിക്കണ്ടുള്ള സെർബിയൻ ഭാഷയിലെ സംഗീതമാണ്. ന്യൂസിലാന്റിലും ആസ്‌ത്രേലിയയിലുമെല്ലാം ഉള്ള മുസ്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യേണ്ടതാണെന്ന സന്ദേശമാണെന്ന് തോന്നുന്നു മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച, സ്വന്തം ക്രൂരകൃത്യം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും  അതിന് പിന്നണിയിൽ സെർബിയൻ രക്തരക്ഷസ്സിനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം തന്നെ തെരെഞ്ഞെടുക്കുകയും ചെയ്തതിലൂടെ  കൊലയാളി ലോകത്തിന് നൽകാൻ ഉദ്ദേശിച്ചത്.

ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ഉറപ്പ് ആത്മാർത്ഥമാണെന്ന് വ്യക്തമാക്കുന്നതാണ് ഉടനെയുള്ള സർക്കാരിന്റെ നടപടികൾ. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ കസ്റ്റഡിയിലുണ്ടെന്ന് പോലിസ് കമ്മീഷണർ മൈക്ക് ബുഷിന്റെ വാക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. തൊട്ടടുത്ത രാജ്യമായ ആസ്‌ത്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ആക്രമണത്തെ അപലപിക്കുകയും പ്രതികൾക്കെതിരെ നടപടികളെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. പ്രതികളിൽ ഒരാൾ തീവ്ര വലതുപക്ഷ വിഭാഗക്കാരനും ക്രൂരനായ ഭീകരവാദിയുമായ ആസ്‌ത്രേലിയക്കാരനാണെന്ന വസ്തുത സ്ഥിരീകരിച്ച സ്‌കോട്ട് മോറിസൺ അയാൾക്കും അയാളുടെ സഹായികൾക്കുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് ഉറപ്പു നൽകി. ദുരന്തത്തിൽ തന്റെ രാജ്യം ന്യൂസിലന്റിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ ഈ വെടിവെപ്പിനെ ലോക നേതാക്കൾ ശക്തമായി അപലപിച്ചെങ്കിലും എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന കാര്യത്തിൽ വ്യക്തമായ ഒരു അഭിപ്രായപ്രകടനം നടത്താൻ അവരിൽ പലരും തയ്യാറായിട്ടില്ല. വളർന്നു വരുന്ന ഇസ്‌ലാംഭീതിയും മുസ്‌ലിംകളോടുള്ള ശത്രുതയും ലോകം നിസ്സംഗതയോടെ നോക്കിനിൽക്കുന്നതിന്റെ ഫലമാണ്  ഇതെന്ന് പറഞ്ഞ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ വാക്കുകൾ ശ്രദ്ധേയമാണ്. ഇസ്‌ലാംവിരോധം വ്യക്തികൾക്കു നേരെയുള്ള ആക്രമണത്തിൽ നിന്ന് കൂട്ടക്കൊലയിലേക്ക് വളർന്നിരിക്കുകയാണെന്ന് മനസ്സിലാക്കിത്തരുന്ന ഈ സംഭവത്തോട് ക്രിയാത്മകമായി പ്രതികരിക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് തുർക്കി പ്രസിഡന്റ് സൂചിപ്പിച്ചത്. സമൂഹത്തിൽ കാൻസർ പോലെ പടരുന്ന ഇസ്‌ലാംവിരുദ്ധ മനസ്സാണ് കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2001 സെപ്തമ്പർ 11ലെ ആക്രമണത്തിന് ശേഷം വളർന്നുവരുന്ന ഇസ്‌ലാംഭീതിയാണ് സംഭവത്തിന് പിന്നിലെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അഭിപ്രായവും ശ്രദ്ധേയമാണ്. കേവലമായ ഒരു  അഭിപ്രായം മാത്രമായി ഇത് മാറാതെ ക്രിയാത്മകമായ കാൽവെപ്പുകൾ നടത്തി ഭീകരതയെയും അതിന്റെ ഉപോല്പന്നമായ ഇസ്‌ലാംഭീതിയെയും ഇല്ലായ്മ ചെയ്യാൻ ലോകം പൊതുവിലും മുസ്‌ലിം സമുദായം വിശേഷിച്ചും പരിശ്രമിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് ന്യൂസിലാന്റിൽ നടന്ന ഈ ആക്രമണം.

ആസ്‌ത്രേലിയയിൽ നിന്നുള്ള സാധാരണക്കാനും ചെറിയ വരുമാനമുള്ള കുടുംബത്തിൽ നിന്നുള്ളവനുമായ  ഒരു യുവാവാണ് താൻ എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള തന്റെ ട്വിറ്റർ സന്ദേശത്തോടൊപ്പമാണ് താൻ ചെയ്ത ഈ ക്രൂരതയുടെ വിഡിയോ കൊലയാളി ഷെയർ ചെയ്തിരിക്കുന്നത്.

കൊലയാളി ബ്രെന്റൺ റ്ററന്റ്

ബ്രെന്റൺ റ്ററന്റ്  എന്നാണ് തന്റെപേരെന്ന് വെളിപ്പെടുത്തുന്ന ഈ ഇരുപത്തിയൊൻപതുകാരൻ താൻ ഈ ക്രൂരതക്കൊരുങ്ങുന്നത് എന്തിനാണെന്ന് വ്യക്തമാക്കിക്കൊണ്ട് എഴുപത്തി മൂന്നു പുറങ്ങളുള്ള മാനിഫെസ്റ്റോയും എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പറയുന്ന കാര്യങ്ങൾ ഇസ്‌ലാംഭീതി എത്രത്തോളം മാരകമായ മനോരോഗത്തിലേക്കാണ് പാശ്ചാത്യൻ യുവാക്കളെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാമും മുസ്‌ലിം സമൂഹവും വളർന്നു വരുന്നത് യൂറോപ്പിന്റെ ഭാവിയെ സാരമായി ബാധിക്കുമെന്നും  അത് തടയേണ്ടത് നാടിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്നും തന്റെ  തലമുറയിലെയും അടുത്ത തലമുറയിലെയും വളർന്നു വരുന്ന വെളുത്ത മക്കളുടെ ഭാസുരമായ ഭാവിക്കുവേണ്ടിയാണ് സ്വയം ബലിയാടായിക്കൊണ്ട് താൻ ഈ ക്രൂരത ചെയ്യുന്നത് എന്നുമാണ് അദ്ദേഹം പറയുന്നതിന്റെ ചുരുക്കം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് മീഡിയയും സമൂഹവുമുണ്ടാക്കിയ തെറ്റായ അവബോധത്തിന്റെ സ്വാധീനം മാനിഫെസ്റോയിലെ ഓരോ വരികളിലും നിഴലിച്ചു കാണാൻ കഴിയും.

കേവലമൊരു സാധാരണക്കാരന്റെ തെറ്റായ നടപടി മാത്രമായി ഈ കൂട്ടക്കൊലയെ കാണാനാവില്ലെന്നാണ് സംഭവത്തിൽ പ്രതിഷേധിക്കാൻ എന്ന വ്യാജേന ആസ്‌ത്രേലിയിൽ, ക്വീൻസ് ലാന്റിലെ സെനറ്ററായ ഫ്രാസെർ ആന്നിങ് പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കുന്നത്.

ക്വീൻസ് ലാന്റിലെ സെനറ്റർ ഫ്രാസർ ആന്നിങ്ങിന്റെ കുറിപ്പ്

ആസ്‌ത്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ‘അപമാനകരം'(disgrace) എന്ന് വിശേഷിപ്പിച്ച പ്രസ്തുത കുറിപ്പിൽ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറ്റപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്; ബൈബിൾ ഉദ്ധരിച്ച് കൊണ്ട് ഈ കൂട്ടക്കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്, അദ്ദേഹം. ‘മതനേതാവെന്ന മുഖംമൂടിയണിഞ്ഞ ആറാം നൂറ്റാണ്ടിലെ ഒരു ഏകഛത്രാധിപതിയുടെ അക്രമാസക്തമായ പ്രത്യയശാസ്ത്രം മാത്രമായ ഇസ്‌ലാം അതിനെ എതിർക്കുന്നവർക്കെതിരെയുള്ള  നിലയ്ക്കാത്ത യുദ്ധവും അവിശ്വാസികൾക്കെതിരെയുള്ള കൂട്ടക്കൊലകളും ന്യായീകരിക്കുന്നു’ വെന്നും മറ്റുമതങ്ങളെപ്പോലെയുള്ള ഒരു കേവല വിശ്വാസം എന്നതിലുപരിയായി ഫാഷിസത്തിന്റെ മതരൂപമായ ഈ കാടൻ  വിശ്വാസത്തിന്റെ  അനുയായികളല്ല ഈ കൂട്ടക്കൊല  ചെയ്തതെങ്കിലും അവർ നിർദ്ദോഷികളാണെന്ന് പറയാനാവില്ല’ എന്നും ‘വാളെടുത്തവൻ വാളാൽ എന്ന് മത്തായിയുടെ സുവിശേഷത്തിൽ (26 :52) പറയുന്നത് പോലെ  നമ്മളെ കൊല്ലാനായി ആഹ്വാനം ചെയ്യുന്ന ഈ അക്രമത്തിന്റെ മതം അനുധാവനം ചെയ്യുന്നവർക്കെതിരെ അവർ പറയുന്നത് ആരെങ്കിലും നടപ്പാക്കിയാൽ  അതിൽ ആശ്ചര്യപ്പെടേണ്ടതൊന്നുമില്ല’ എന്നുമെല്ലാം ഫ്രാസെർ ആന്നിങ്ങിന്റെ കുറിപ്പിൽ പറയുന്നുണ്ട്. ഇസ്‌ലാമിന് തീരെ പരിചയമില്ലാത്ത അക്രമത്തിന്റെയും കലാപത്തിന്റെയും  ആശയങ്ങളാണ് ഇസ്‌ലാമിന്റേത് എന്ന തെറ്റിദ്ധാരണ വഴി ഈ വലതുപക്ഷ രാഷ്ട്രീയക്കാരൻ എത്തിയ മനോരോഗത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്.

സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെക്കുറിച്ച് ഇത്രയും വികലമായ ചിത്രമുണ്ടാക്കിയതിനു പിന്നിൽ ഭീകരവാദികൾ മാത്രമാണെന്ന് പറയാൻ നിഷ്പക്ഷമായി മാധ്യമനിരീക്ഷണം നടത്തുന്നവർക്കൊന്നും കഴിയില്ല. പാശ്ചാത്യമീഡിയയുടെ നിരന്തരമായ മസ്തിഷ്കപ്രക്ഷാളനത്തിൽ നിന്നാണ് ഇസ്‌ലാംഭീതിയെന്ന മനോരോഗം അവിടെയുള്ള യുവാക്കൾക്കിടയിൽ പ്രസരിച്ചുകൊണ്ടിരിക്കുന്നത്.  ആദർശപരമായി ഇസ്‌ലാമിനോട് ഏറ്റുമുട്ടുന്നതിൽ പരാജയപ്പെട്ട മിഷിണറിമാർക്കും ഇസ്‌ലാംഭീതിയുടെ വ്യാപനത്തിൽ ഗണ്യമായ പങ്കുണ്ട്. നിഷ്‌കൃഷ്ടമായ മൂല്യബോധം വളർത്തുകയും മാർക്കറ്റടക്കമുള്ള സകലയിടങ്ങളിലും പാലിക്കപ്പെടേണ്ട സദാചാരനിയമങ്ങളുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിനോടുള്ള വെറുപ്പ് തീർക്കാൻ, അതിനെ ഭീകരതയുടെ പര്യായമായി അവതരിപ്പിച്ച് ഈ മനോരോഗം വളർത്തുന്നതിൽ ഇന്ന് മുന്നിൽ നിൽക്കുന്നത് മൂല്യനിഷേധികളായ നവനാസ്തികന്മാരാണ്. നവനാസ്തികതയുടെ കുതിരക്കാരായി സ്വയം തന്നെ പരിചയപ്പെടുത്തടുന്ന നാലു പേരുടെയും മതങ്ങളെ വിമർശിക്കുന്ന കൃതികളിലെ പ്രധാന വില്ലൻ ഇസ്‌ലാമാണ്. ഖുർആനോ നബിവചനങ്ങളോ ഒരു തവണ പോലും വായിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിക്കുന്ന ഇവർ ഖുർആൻ വചനങ്ങളും നബിജീവിതത്തിലെ സംഭവങ്ങളും ഉദ്ധരിച്ച് ഇസ്‌ലാമിലെ ഭീകരതയെ നിർധരിക്കുന്നത് കണ്ടാൽ അല്പമെങ്കിലും  വിവരമുള്ളവരെല്ലാം മൂക്കത്ത് വിരൽ വെച്ച് പോകും. ‘ചില ആശയങ്ങൾ  അതിൽ വിശ്വസിക്കുന്നവരെ കൊല്ലുന്നത് ധാർമികമാക്കിത്തീർക്കുവാൻ പോലും പോന്ന രൂപത്തിൽ അപകടകരമായിരിക്കും’ എന്ന് ഇസ്‌ലാമിനെ സൂചിപിപ്പിച്ചുകൊണ്ടുള്ള  ഏതൊരു ഭീകരനും നാണിച്ചു പോകുന്ന പ്രസ്താവന നടത്തുന്നത്   സാം ഹാരിസ് എന്ന നവനാസ്തികനാണ്. മറ്റൊരു നവനാസ്തികനായ റിച്ചാർഡ് ഡോക്കിൻസിന്റെ അഭിപ്രായത്തിൽ മുസ്‌ലിം പള്ളികളിൽ നിന്ന് ആവർത്തിച്ച് കേൾക്കുന്ന ‘അല്ലാഹു അക്ബർ’ എന്ന ശബ്ദം പോലും അക്രമണോൽസുകമാണ്. ഇതെല്ലാം വായിച്ച് വളരുന്ന യുവാക്കൾ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കാൻ ആയുധമെടുക്കേണ്ടത് അനിവാര്യമാണെന്ന് ചിന്തിച്ചുവെങ്കിൽ അതിന് കുറ്റം പറയേണ്ടത് അവരെ മാത്രമല്ല.

ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ ഭീകരപരികല്പനയുണ്ടാക്കിയതിൽ മുസ്‌ലിം കുപ്പായമിട്ട ഭീകരവാദികളുടെ പങ്ക് മറന്നു കൊണ്ടല്ല ഇതൊന്നും പറയുന്നത്. അവരെപ്പോലെത്തന്നെ അവരെ ചൂണ്ടിക്കാണിച്ച് ഇസ്‌ലാമിനെ തമസ്കരിക്കുവാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുന്നവരും ഇസ്‌ലാംഭീതിയെന്ന മനോരോഗം പ്രസരിപ്പിക്കുന്നതിൽ തുല്യമായ പങ്കുള്ളവരാണെന്ന് സൂചിപ്പിക്കുക മാത്രമാണിവിടെ . മിഷനറിമാരും നവനാസ്തികരുമടങ്ങുന്ന ഇസ്‌ലാംവിരോധികൾ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന്റെ ആഴമറിയണമെങ്കിൽ ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല നടത്തിയ യുവാവിന്റെ മാനിഫെസ്റ്റോ വായിച്ചാൽ മതിയാവും. വ്യത്യസ്ത അആശയങ്ങളിൽ വിശ്വസിക്കുന്നവർക്കെല്ലാം സഹവസിക്കാൻ കഴിയുന്നതാവണം താൻ ജീവിക്കുന്ന സമൂഹമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഇസ്‌ലാംഭീതിയുടെ പ്രസരണത്തെ ഒരു പൊതുതിന്മയായി മനസ്സിലാക്കണമെന്നും അതിന്നെതിരെ ചെയ്യാനാവുന്നതെല്ലാം ചെയ്യണമെന്നും മനസ്സിലാക്കിത്തരുന്നതാണ് ആ മാനിഫെസ്റ്റോ. ഭീകരന്മാർക്ക് ഭ്രഷ്ട് കൽപ്പിക്കാൻ  മുസ്‌ലിം സമൂഹവും ഇസ്‌ലാംഭീതിയുടെ പ്രസാരകർക്കെതിരെ കൂട്ടായി നിലനിൽക്കാൻ പൊതുസമൂഹവും സന്നദ്ധമായാൽ മാത്രമേ ഈ മനോരോഗത്തിന്റെ വ്യാപനത്തിൽ നിന്ന് മനുഷ്യരെയെല്ലാം  രക്ഷിക്കാനാവൂ.

മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ പോലും ഇസ്‌ലാംഭീതിയും വെറുപ്പും വളർത്തുവാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന കാര്യം ഗൗരവതരമായി കാണേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല. പരിശുദ്ധ ഖുർആനിലെ വചനങ്ങൾ തെറ്റായി ഉദ്ധരിച്ചും നബിജീവിതത്തിലെ സംഭവങ്ങൾക്ക് അവയ്ക്കില്ലാത്ത വ്യാഖ്യാനങ്ങൾ നൽകിയും ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നത് അവർക്കിഷ്ടമില്ലാത്ത ഒരു ആശയത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല; ബഹുസ്വരതയുടേതായ നമ്മുടെ സംസ്കാരത്തിന്റെ കടയ്ക്ക് കത്തി വെച്ച് വലിയ സാമൂഹ്യവിപത്തിന് വഴി മരുന്നിടുക കൂടിയാണ് അവർ ചെയ്യുന്നതെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. കേരളത്തിലും ഇസ്‌ലാം ഭീതിയും വെറുപ്പും വളർത്തുവാൻ മുന്നിൽ നിൽക്കുന്നത് യുക്തിവാദികളെന്ന് സ്വയം വിളിക്കുന്ന നാസ്തികരാണ്. അവർ നൽകുന്ന ആയുധങ്ങളുപയോഗിച്ച് ഇസ്‌ലാംവെറുപ്പ് പ്രസരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവിടെയുള്ള മിഷനറിമാരും
ഹിന്ദുത്വവാദികളുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. അമുസ്ലിംകളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ എന്ന് ഈയടുത്ത കാലത്ത് വിമർശിക്കുകയും അത് ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് അറിയപ്പെടുന്ന ഒരു സ്വാമിയായിരുന്നുവെന്ന വസ്തുത നാം കാണാതിരുന്നു കൂടാ. അദ്ദേഹത്തിന്റേത് തെറ്റിധാരണയാണെങ്കിൽ നമുക്ക് തിരുത്തിക്കൊടുക്കാൻ കഴിഞ്ഞേക്കും. പക്ഷെ അത് കേട്ട് അങ്ങനെയുള്ളവരാണ് മുസ്ലിംകളെങ്കിൽ അവരിൽ നിന്ന് നമ്മുടെ സമൂഹത്തെ രക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് കരുതി ആയുധമെടുക്കുന്നവരുണ്ടാക്കുന്ന വിപത്തുകളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ പിന്നെ സ്വാമി വിചാരിച്ചാൽ പോലും കഴിയുകയില്ല.സ്വാമി തുടങ്ങി വെച്ചത് ഇന്ന് തുടർന്നു കൊണ്ടിരിക്കുന്നത് മലയാളത്തിലെ ഹിന്ദുത്വചാനലാണ്. ഇവർ ചെയ്യന്നത് ഇസ്‌ലാമിനെ തമസ്കരിക്കുക മാത്രമല്ല, പ്രത്യുത ഇസ്‌ലാംഭീതി വളർത്തി വലിയ സാമൂഹ്യവിപത്തിന് വഴി മരുന്നിടുക കൂടിയാണെന്ന് തിരിച്ചറിയാൻ വിവേകമുള്ള മുഴുവൻ മലയാളികൾക്കും കഴിയണം. വിദ്വേഷപ്രചാരണം കൊണ്ട് ആരും ഒന്നും നേടുന്നില്ലെന്ന് മനസ്സിലാക്കുവാനുള്ള വിവേകം എന്നാണ് ഇവർക്കെല്ലാമുണ്ടാവുക!?

ഇസ്‌ലാമികപ്രബോധകരുടെ ബാധ്യത വളരെ വലുതാണെന്ന വസ്തുത കൂടി വ്യക്തമാക്കുന്നുണ്ട് ന്യൂസിലാന്റ് സംഭവം. ഇരുട്ടിൽ അലയുന്നവരെ വെളിച്ചത്തിലെത്തിക്കുകയും ദൈവികകാരുണ്യത്തിലേക്ക് അവരെ കൈ പിടിച്ച് ആനയിക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്തം മാത്രമല്ല ഇന്ന് അവർ നിർവഹിക്കേണ്ടത്. ഇസ്‌ലാമിനെ തമസ്കരിക്കുവാനുള്ള ശ്രമങ്ങളെ ഇസ്‌ലാമിന്റെ യുക്തിയുപയോഗിച്ച് പ്രതിരോധിക്കുകയെന്ന വലിയ ബാധ്യതകൂടി അവർക്കുണ്ട്. ഇസ്‌ലാമികപ്രബോധനത്തിന്റെ ഭാഗം മാത്രമല്ല ആ ബാധ്യതാനിർവഹണം; അതൊരു സാമൂഹ്യ സേവനം കൂടിയാണ്. നമ്മുടെ സമൂഹത്തെ ഇസ്‌ലാംഭീതിയെന്ന മനോരോഗത്തിൽ നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയുള്ള വലിയ സേവനം. ആ മഹാസേവനം നിർവഹിക്കപ്പെട്ടിട്ടില്ലെങ്കിൽ ബഹുസ്വരതയുടെ നൂലിഴകളാണ് തകരുക. നമ്മുടെ നാടിന്റെ തകർച്ചയായിരിക്കും അത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

25 Comments

  • Good

    Ali akbar 16.03.2019
  • അസ്സലാമു അല്ലായ്ക്കും..
    ലോക മനസാക്ഷിയെ ഞെട്ടിറ്റ ഈ ഭീകരാക്രമണം വളരെയധികം വേദനാജനകമാണ്..ഭീകരർക്ക് മതമില്ല അവരുടെ മനോരോഗവും വെറുപ്പും ഇല്ലാതാക്കാനും അവരെ ഒച്ചപ്പെടുത്താനും ആണ് ആണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്‌…ok… അങ്ങനെ എങ്കിൽ നമ്മൾ ജീവിക്കുന്ന ഇൻഡ്യയിൽ അത് എങ്ങനെ ആകണം നടത്തേണ്ടത് അതായത് കേവലം സംവാദപ്രസംഗങ്ങളിലൂടെ മാത്രം ഇതിന് സാധിക്കുമോ…?

    റാഷിദ് 16.03.2019
  • ഭീകരതയുടെ രക്തവര്‍ണം ഉന്മാദനൃത്തത്തിലേക്ക് ആവേശം പകരുന്ന ജനങ്ങളും ലോകത്തുണ്ടെന്ന് കേള്‍ക്കുമ്പോള്‍ മനുഷ്യത്വം മരവിക്കുന്നുവോ എന്ന് നാം സംശയിച്ച് പോകും
    ഭ്രാന്തമായ മതവിദ്വേഷങ്ങളാണ് ഒരു കൂട്ടരെ ഈ കിരാതകൃത്യങ്ങളിലേക്ക് നയിക്കുന്നത്
    വംശീയതയും വര്‍ഗീയതയും എത്ര നിരപരാധികളെയാണ് ചുട്ടുകരിക്കുന്നത്?
    സമാധാനത്തിന്‍െറ കേന്ദ്രങ്ങളായ പളളികളെ തെറ്റിദ്ധരിക്കുന്നത് സങ്കടകരമാണ്.
    ആരാധാനാലയങ്ങള്‍ ശാന്തിഗേഹങ്ങളാണ് .
    തിന്മചെയ്യാന്‍ ഉദ്യമിക്കുന്നവരും കൊടുംക്രൂരരും പശ്ചാത്താപത്തിന്‍െറ വഴി കണ്ടെത്തുന്ന മനഃപരിവര്‍ത്തനകേന്ദ്രം ,അവിടം രക്തക്കളമാക്കിയ കൊടുംക്രൂരനും ലോകപരിപാലകനായ അല്ലാഹു മനഃസംസ്കരണം നല്‍കിയനുഗ്രഹിക്കട്ടെ

    Noushad Naduvil 16.03.2019
  • اسلام عليكم ورحمة الله ന്യൂസിലാന്റിലെ മസ്ജിദ്കളിൽ ജുമ്ആ നമസ്കാരത്തിനിടെ മരണമടഞ്ഞ ആ 49 പേര്‍ക്കും الله سبحانه وتعالى രക്തസാക്ഷിത്വത്തിനുള്ള പ്രതിഫലം നല്‍കുകയും, അവരുടെ പാപങ്ങൾ പെറുത്തുകൊടുക്കുകയും, നമ്മളെയും അവരെയും നാളെ جنات الفردوس ൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ,امي امي امي يا رب العالمين

    نواس حنيف 16.03.2019
  • Your observations are timely

    Moideenkutty 16.03.2019
  • Masha Allah

    Ahmed sheikh 16.03.2019
  • വളരെ നല്ല സന്ദേശം Masha allah

    അഫ്സൽ 16.03.2019
  • ഈ നിഷ്ടൂരമായ ഭീകരാക്രമത്തെ എതിർത്തു കൊണ്ടും അപലപിച്ചു കൊണ്ടും താങ്കൾ കുറിപ്പെഴുതുമ്പോൾ ആ ക്രിസ്തീയ തീവ്രവാദിയെയും അവന്നു ഒത്താശ ചെയ്തു കൊടുക്കുന്ന തീവ്രവാദികളെയും കണക്കറ്റ് കുറ്റപെഎടുത്തുമ്പോൾ കൂട്ടത്തിൽ ഇസ്ലാമിക സമൂഹത്തെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്. അമേരിക്കൻ ഇസ്രായേൽ നിർമിതി ആയ ഐ എസ് എന്ന ഭീകര സംഘം ഇസ്ലാമിന്റെ പേരിൽ എന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഇസ്ലാമിന് ഏല്പിക്കുന്ന പരിക്ക് ചെറുതൊന്നും അല്ല. ഒരൊറ്റ മുസ്ലിം രാജ്യമോ സങ്കടനകളോ പണ്ഡിത സംമൂഹമോ ഈ ഐ എസ് എന്ന കാപാലിക കൂട്ടത്തെ അംഗീകരിക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്തിട്ടില്ല. പിന്നെന്തിനാണ് ബാലൻസ് ഒപ്പിക്കാനായി ഐ എസ് ന്റെ പേരും പറഞ്ഞു മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത്? ഇസ്ലാമോഫോബിയ കാരണം ഇസ്ലാമിനെതിരെ നടക്കുന്ന കുപ്രചാരണങ്ങളെയും ആക്രമങ്ങളെയും ആശയപരമായും തത്വയികമായും ചെറുക്കുക എന്ന ഉത്തരവാദിത്തം ഭാരിച്ചതും സമൂഹം ഒന്നടങ്കം ഏറ്റെടുക്കേണ്ടതുമാണെന്നുള്ള യാഥാർഥ്യം ഉൾക്കൊള്ളുകയും കൂട്ടായ പരിശ്രമം ആ മാർഗത്തിൽ നടത്തുകയും ചെയ്യേണ്ടതായിട്ടുണ്ട്.

    Anasalkausary@gmail.com 16.03.2019
  • ഇത്തരം സന്ദർഭങ്ങളിൽ പകച്ച് നിൽക്കാതെ മുന്നൊരുക്കംനടത്തി ഇസ്ലാമിക തെറ്റിദ്ധാരണ മാറ്റുവാനും മീഡിയ ഉപയോഗിച്ചും ഇസ്ലാമിക നിലപാട് പഠനവിധേയമാക്കുകയും വേണം.
    ക്രൂരവും നികൃഷ്ടവുമായി ഈപ്രവർത്തനം.
    വെറുരുപ്പിൻെറ മുഖമാണത്. മീഡിയവരെ ഇതൊരു ക്രിസ്റ്റീയമായ തീവ്രവാദമന്നോ/ക്രിസ്റ്റീയ ഭീകരതയെന്നോ പറയുന്നില്ല. ഇവൻറെ മാനിഫൊസ്റ്റോ ഇല്ലായിരുന്നുവെങ്കിൽ തീർച്ചയായും ഒരു മാനസികരേഗിയോ മറ്റോ പറഞ്ഞ് തമസ്കരിക്കുമായിരുന്നു.
    എന്തായാലും മുസ്ലിംഗളിൽ മതപഠനം ശരിയായ രൂപത്തിൽ നടക്കേണ്ടതുണ്ട്.
    അവിവേകം പരിഹാരമല്ല.
    അസ്ലാഹു അനുഗ്രഹിക്കുമാറാവട്ടെ

    കെ പി വിരാൻകുട്ടി 16.03.2019
  • ലോകാവസാനത്തിന്റെ ആരംഭം എന്ന് ദ്യോതിപ്പിക്കും വിധം ഇസ്ലാം വിരുദ്ധത പടർന്നു പന്തലിക്കുന്നു. ഇസ്ലാമോഫോബിയ വളർത്താനായി സൃഷ്ടിക്കപ്പെട്ട ഭീകരപ്രസ്ഥാനങ്ങളെ ലോകം തിരിച്ചറിയുകയും, മുമ്പെങ്ങുമില്ലാത്തതു പോലെ, ഇസ്ലാമിന്റെ വളർച്ച പാശ്ചാത്യ രാജ്യങ്ങളിലും, ആസ്ത്രേലിയൻ ഭൂഗണ്ഡത്തിലുമൊക്കെ ദ്രുതഗതിയിലായി മുന്നേറുന്നതും, ഇത്തരം അക്രമങ്ങൾക്ക് നിദാനമാകാം. അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന വിശ്വാസത്തിൽ ലോക മുസ്ലിംകൾ മുന്നേറുക തന്നെ ചെയ്യും….അല്ലാഹു രക്ഷിക്കുമാറാകട്ടെ…! ആമീൻ..!!

    സിയാദ്, മറ്റത്തിൽ, ഇടപ്പള്ളി 16.03.2019
  • അപക്വമായ പ്രതികരണങ്ങളും തിരിച്ച് ഈ രൂപത്തിലുള്ള ആക്രമവും മുസ്ലീങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അത് ഇസ്ലാം അനുവദിക്കുന്നില്ല എന്നും മുസ്ലീങ്ങളെ ബേധ്യപ്പെടുത്തേണ്ടതും അത്യാവശ്യം തന്നെ.

    anas kc 16.03.2019
  • അസ്സലാമു അലൈക്കും …

    Abdul Hakkim 16.03.2019
  • As long as the world media is dominated and controlled by Juish and sionisst, islamofobia is not going to end in the near future and in the same time, the quest for the true relegion of the man kind will end in thousands of new reverts everyday. Interestingly, if the sionists objective is to inject the muslim hate drugs in the common public amd to make them mad against Muslims, they may achieve their short term objective like the terrorist activity happened now but they cant stop the search for the true relegion worldwide.

    PC Ali 16.03.2019
  • ما شاءالله,
    ഇസ്ലാം ഭീതിയുടെ നേർകാഴ്ച്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് കേരളത്തിൽ നിന്നെങ്കിലും ഇതിനെ പ്രബോധനം വഴി വേരോടെ
    പിഴ്തെറിയാൻ സാധിക്കേണ്ടതുണ്ട്!
    ലോകാടിസ്ഥാനത്തിൽ Websin ൻെറ English version കടന്നു വരുന്നതോടുകൂടി സാധിക്കണ൦ ان شاءالله അതിന് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ

    Janish Perumanna 16.03.2019
  • തികച്ചും വേദനാജനകവും ഹൃദയം നുറുങ്ങുന്നതുമായ വാർത്ത. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ആഭാസ ജീവിതം നയിക്കുന്ന, ഇസ് ലാ മോഫോബിയ പിടിപ്പെട്ട ഒരു നികൃഷ്ടജീവിയുടെ ക്രൂരകൃത്യമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. വിശ്വാസി സമൂഹത്തിനെതിരെ പടയൊരുക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ കൈയ്യിലെ കുട്ടിക്കുരങ്ങൻ മാത്രമായിരിക്കാം കൊലയാളി. സത്യമതത്തിന്റെ സമാധാന സന്ദേശങ്ങൾ ലോകത്തിന് മുന്നിൽ ഇനിയും അനാവരണം ചെയ്യപ്പെടേണ്ടിയിരിക്കുന്നു…

    ശിഹാബ് കൊയിലാണ്ടി 16.03.2019
  • Good message

    Shafeer 16.03.2019
  • masha allah

    basim 16.03.2019
  • Very good message

    Salil 16.03.2019
  • ഇസ്ലാമിക പ്രബോധനത്തിന്റെ ശക്തമായ ആവശ്യകത സംഭവം വിളിച്ചോതുന്നു

    Riyas K. Abbas 16.03.2019
  • Masha allah

    mahamood 16.03.2019
  • ഇസ്ലാം ഭീതി മാറ്റിയെടുക്കുന്നതോടൊപ്പം മനുഷ്യ സൗഹൃദത്തിന്റെ പാഠങ്ങളും സഹകരണത്തിന്റെ അനിവാര്യതയും സകല മനുഷ്യരെയും പഠിപ്പിക്കുവാനും മാതൃക കാണിക്കുവാനും നേതാക്കൾക്ക് സാധിക്കണം. ദേശ, രാജ്യ, ലോക നേതൃത്വം ഇതിന് മുന്നിലുണ്ടാവണം.
    ഇതിനു മുമ്പേ സാധാരണ ജനങ്ങൾക്ക് ആയുധം ലഭിക്കുന്ന മുഴുവൻ മാർഗ്ഗങ്ങളും അടക്കപ്പെടണം’.
    മരവിച്ച മനസ്സും ക്രൂര സ്വഭാവവും ഇത്തരം ആയുധങ്ങളും ലഹരിയും വെറുപ്പും വിദ്വേഷവും അവശേഷിക്കുന്ന കാലത്തോളം ഇതൊക്കെ എവിടെയും ആവർത്തിക്കപ്പെട്ടേക്കാം. മത-രാഷ്ട്രീയ-സംഘടനാ -വിഭാഗീയത കൾക്കതീതമായി വ്യക്തി വൈരാഗ്യങ്ങൾ വരെ ഈ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു കാലം വരുന്നതിനെ നാം ഏറെ ഭയക്കേണ്ടിയിരിക്കുന്നു.

    Abdulrahman 16.03.2019
  • Masha allah very good information

    farvezkommoth 16.03.2019
  • വളരെ കാലിക പ്രസക്തിയുള്ള കുറിപ്പ്.അള്ളാഹു അനുഗ്രഹിക്കട്ടെ.

    B. M. നാസർ, കരുനാഗപ്പള്ളി 16.03.2019
  • സത്യവിശ്വാസികളേ, നിങ്ങൾ ഇസ്ലാമിലേക്ക് മടങ്ങുക. നമ്മുടെ പ്രാർത്ഥനകൾ അല്ലാഹു കേൾക്കണമെങ്കിൽ, അല്ലാഹു പറയുന്നത് നമ്മൾ സ്വീകരിക്കേണ്ടേ! നമ്മൾ പൂർണ്ണമായി അല്ലാഹു വിന്റെ ദാസന്മാരാകുക – എന്നിട്ട് അല്ലാഹുവിനെ വിളിച്ച് നോക്കുക. അല്ലാഹു അവന്റെ ദാസന്മാരെ എല്ലാ കാര്യങ്ങളിലും വിജയിപ്പിക്കട്ടെ. ആമീൻ.

    Dr.Hamza 16.03.2019
  • കാൻസർ പോലേ വളരേ വേഗം പടർന്നു കൊണ്ടിരിക്കുന്ന ഈ ഇസ്ലാമോഫൊബിയക്കുള്ള മരുന്ന് ഒന്നേയുള്ളൂ അതാണു ബലഹീനമായിക്കൊണ്ടിരിക്കുന്ന നമ്മുടേ ഈമാനിനേ കൂടുതൽ കൂടുതൽ ബലപ്പെടുത്തുക മാത്രമേ വഴിയുള്ളൂ .. എന്നാൽ അള്ളാഹുവിന്റെ സഹായം നമുക്കുണ്ടാവുക തെന്നെ ചെയ്യും .. ഇതാണു നബി മാതൃക . അല്ലാതെ തീവ്രമാതമല്ല . നമുക്ക്‌ എല്ലാവർക്കും അള്ളാഹു തൗഫീഖ്‌ നൽകട്ടേ . ആമീൻ യാറബ്ബൽ ആലമീൻ

    NIZARRAVA 19.03.2019

Leave a Reply to basim Cancel Comment

Your email address will not be published.