നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -2

//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -2
//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -2
ശാസ്ത്രം / തത്ത്വശാസ്ത്രം

നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -2

ദൈവാസ്ഥിത്വം തെളിവുകൾ എന്ത് പറയുന്നു ?

ഇനി ദൈവാസ്ഥിത്വം മുതൽ ഇസ്‌ലാം വരെയുള്ള കാര്യങ്ങൾക്ക് തെളിവുകളും അവ നിഷേധിക്കാനാവാത്ത സത്യതയിൽ എത്തുന്നതും എങ്ങനെയെന്ന് നോക്കാം.

e 1: മഹാവിസ്ഫോടന സിദ്ധാന്തം

ഈ കാണുന്ന പ്രപഞ്ചം 13.8 ബില്യൺ വർഷത്തെ പഴക്കമുള്ളമുള്ളതാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഒരു സിംഗുലാരിട്ടി അവസ്ഥയിൽ നിന്നും ഉയർന്ന വേഗതയിൽ ആരംഭിച്ച വികാസമാണ് ഇന്നത്തെ പ്രപഞ്ചത്തിന് കാരണമെന്ന് ഈ സിദ്ധാന്തം പറയുന്നു. background റേഡിയേഷനുകളും, പ്രപഞ്ച വികാസവും, തെർമോ ഡൈനാമിക്സിലെ നിയമങ്ങളുമെല്ലാം ഇതിനെ സാധൂകരിക്കുന്നു. ഇനി നോക്കുക- ഒരു ദൈവമുള്ള ലോക ക്രമത്തിൽ EXPECTED ആയ കാര്യമാണ് ഒരു പ്രത്യേക നിമിഷത്തിൽ അന്നുവരെ ഇല്ലാത്ത പ്രകൃതവും, നിയമങ്ങളും, സ്വഭാവവുമുള്ള ലോകം സൃഷ്ടിക്കപ്പെടുകയെന്നത്. എന്നാൽ നിരീശ്വര വാദത്തിൽ അത്തരമൊരു സ്പെഷ്യൽ event ൻ്റെ ആവശ്യമില്ല. അപ്പോൾ ദൈവമുള്ള ലോക ക്രമത്തിൽ പ്രതീക്ഷിക്കേണ്ട ഒരു കാര്യം സംഭവിച്ചു എന്നത് മുകളിൽ പറഞ്ഞ principle of evidence അനുസരിച്ച് ദൈവാസ്ഥിത്വത്തിനുള്ള തെളിവാണ്. മഹാ വിസ്ഫോടന സിദ്ധാന്തം ദൈവത്തിനുള്ള തെളിവാണ് (evidence).

e 2: ആരംഭകാരണം

അനന്തമായ(infinite) കാര്യ കാരണങ്ങളുടെ ഫലമായി ഒരു വസ്തു ഉണ്ടാകുന്നില്ല എന്ന വീക്ഷണമാണ് causal finitism.(According to CF, causal sequences leading up to any event, state, or substance must be finite.) അനന്തമായ നിമിഷങ്ങൾക്ക്/കാരണങ്ങൾക്ക് ശേഷം മറ്റൊന്നിന് സംഭവിക്കാൻ ആവില്ല, കാരണം അനന്തത അവസാനമില്ലാത്തതാണ്. അവസാനമില്ലായ്മയുടെ അവസാനം ഒന്ന് സംഭവിക്കുക സാധ്യമല്ല. ഉദാഹരണത്തിന് അനന്തമായ അത്രയും പൂക്കൾ എണ്ണി തീർന്ന ശേഷം ഒരാൾ തൻ്റെ ഫ്ലവർഷോപ്പ് അടച്ചു എന്നുപറഞാൽ അത് സാധ്യമല്ല. കാരണം അവസാനമില്ലാത്ത എണ്ണങ്ങൾ എണ്ണി അവസാനിക്കുക സാധ്യമല്ല. എന്നപോലെ അനന്തമായ കാലങ്ങൾക്കോ, കാര്യകാരണ ശൃംഖലകൾക്കോ ശേഷം പ്രപഞ്ചം ഉണ്ടാവുകയും സാധ്യമല്ല. അപ്പോൾ പ്രപഞ്ചത്തിന് അനാദിയായ ഭൂതകാലമില്ല, ഭൗതിക ലോകത്തിന് തുടക്കമുണ്ട്. ഒരു തുടക്ക കാരണം പ്രപഞ്ചത്തിന് ഉണ്ടെന്നാൽ ഒരു ആദികാരണം ഉണ്ടെന്നാണ് അർത്ഥം.

ഭൗതികലോകത്തെ സൃഷ്ടിച്ച ഒരു ആദികാരണം ഉണ്ടാവുകയെന്നത് ദൈവമുള്ള ലോക വീക്ഷണത്തിൽ (THEISM) പ്രതീക്ഷിക്കാവുന്ന ഡാറ്റയാണ്. ആയതിനാൽ ഇത് theism ത്തിനുള്ള തെളിവാണ്. എന്തെങ്കിലും പ്രത്യേകമായ ആദ്യ കാരണം പ്രപഞ്ചത്തെ സൃഷ്ടിക്കുകയെന്നത് നിരീശ്വര വാദത്തിന് പദ്യമായ നിരീക്ഷണമല്ല.

e 3: അഭൗതികത-അനിവാര്യത

ബാഹ്യ വിശദീകരണം വേണ്ടതായ ഒന്നിനും സ്വയം വിശദീകരിക്കാൻ കഴിയില്ല. ഉദാഹരണത്തിന് നിങ്ങളുടെ കയ്യിലെ മൊബൈൽ മുതൽ പുസ്തകങ്ങളും, വീടും, അലമാരയും, ഗാലക്സിയും, നക്ഷത്രങ്ങളുമെല്ലാം ഒരു സമയത്ത് ഇല്ലാതിരുന്നതും പിന്നീട് നിലവിൽ വന്നവയുമാണ്. അങ്ങനെ അവയുണ്ടാകാൻ ബാഹ്യ കാരണങ്ങളുമുണ്ട്. ബാഹ്യ കാരണം വേണ്ടാതായവകളുടെ ടോടാലിറ്റിയെ നാം സെറ്റ് എന്ന് വിളിക്കുന്നു. അങ്ങനെ ഒരു സെറ്റിനെ അതിന് പുറത്തുള്ളതാണ് വിശദീകരിക്കുക. ഉദാഹരണത്തിന് സകല മനുഷ്യരും എവിടെ നിന്നുമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം മറ്റൊരു മനുഷ്യനാകാൻ പാടില്ല. സകല മനുഷ്യരും ആദ്യമേ ആ സെറ്റിൽ ഉൾപ്പെട്ടു കഴിഞ്ഞു. അപ്പോൾ സെറ്റിൽ ഉൾപ്പെടാത്ത കാരണമാണ് ആ സെറ്റിനെ വിശദീകരിക്കുക. സകല മനുഷ്യരും മനുഷ്യനല്ലാത്ത ഒരു പൊതു പൂർവികനിൽ നിന്നുമുണ്ടായി എന്നാണല്ലോ പരിണാമ സിദ്ധാന്തം പറയുന്നത്. അത് മനുഷ്യനല്ലാത്ത കാരണമാണ്. ബഹുകോശ ജീവികൾ ഏകകോശ ജീവികളിൽ നിന്നും, ജീവൻ ജീവനില്ലാത്തവയിൽ നിന്നുമുണ്ടായി എന്നുപറയുമ്പോൾ ഇവിടെയും ഒന്നിൻ്റെ കാരണം ആ സെറ്റിന് പുറത്താണ്. ബയോളജിയെ വിശദീകരിക്കുന്നത് ബയോളജി എന്ന സെറ്റിന് പുറത്തുള്ള കെമിസ്ട്രിയാണ്. അപ്പോൾ പ്രപഞ്ചത്തെ വിശദീകരിക്കുന്നത് പ്രപഞ്ചത്തിന് പുറത്തായിരിക്കണം. ഭൗതിക ലോകത്തെ വിശദീകരിക്കുന്നത് അഭൗതിക കാരണമാകണം. contingent ആയവകളെ വിശദീകരിക്കുന്നത് necessary ആകണം.

അഭൗതികമായ, പ്രപഞ്ചാതീതമായ, അനിവാര്യമായ കാരണം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നത് THEIST (ദൈവമുണ്ടെന്ന ലോകവീക്ഷണം) വീക്ഷണത്തിൽ പ്രതീക്ഷിത(expected) കാര്യമാണ്. അനിവാര്യമായ, അഭൗതികമായ, പ്രപഞ്ച സ്രഷ്ടാവ് എന്നാൽ ഇസ്‌ലാമിക വീക്ഷണത്തിൽ ദൈവത്തിനുള്ള നിർവചനമാണ്. നിരീശ്വരവാദ വീക്ഷണത്തിൽ അത്തരമൊരു അസ്തിത്വം വൈരുദ്യമാണ്.

e 4: അനിവാര്യമായ ഒരു ഹേതു നിലനിൽക്കുകയും ഒരു പ്രത്യേക രൂപത്തിലുള്ള പ്രപഞ്ചത്തെ അത് സ്വയം നിർമ്മിക്കുകയും ചെയ്തുവെന്നാൽ അതിന് സ്വയം ഇച്ഛാ ശക്തിയും ബോധവും ഉണ്ടെന്നാണ് അർത്ഥം. ഇത് theist വീക്ഷണത്തിൽ ദൈവമാണ്. ഇങ്ങനെയൊരു അസ്തിത്വത്തെ സമ്മതിച്ച് നിരീശ്വരവാദത്തിന് നിലനിൽപ്പില്ല.

e 5: P.S.R (Principle of Sufficient Season)

ഹ്യൂമിനേയും, ലോറൻസ് ക്രോസിനെയും, ഗ്രഹാം ഓപ്പിയെയും പോലുള്ള ചില നാസ്‌തിക തത്വചിന്തകരെങ്കിലും പ്രപഞ്ചത്തിന് പുറത്ത് കാര്യ-കാരണ ബന്ധമില്ലാതെ കാര്യങ്ങൾ സംഭവിക്കുക സാധ്യമാണ് എന്ന് പറഞ്ഞവരാണ്. അഥവാ psr ഒരു അടിസ്ഥാന തത്വമല്ല, മറിച്ച് സ്തൂല പ്രപഞ്ചത്തിൽ കാണപ്പെടുന്ന അവസ്ഥ മാത്രമാണ് എന്നാണ് ഇവരുടെ പക്ഷം. ഇതിൽ നിന്നും ഇങ്ങനെ ഒരു വാദം മുന്നോട്ട് വെക്കാം. കാര്യ കാരണ ബന്ധത്താൽ പ്രവർത്തിക്കാത്ത ലോകം ക്രമ രഹിതവും, വിരസവും ആയിരിക്കും. എന്തും ഒരു കാരണമില്ലാതെ സംഭവിക്കാം. പ്രത്യക്ഷമോ, അപ്രത്യക്ഷമോ ആകാം. chaotic ആയ ലോകം ആയിരിക്കുമത്. productive ആയി ഒന്നും അവിടെ ഉണ്ടാകുന്നില്ല. chaotic ആയ ലോകത്ത് നിന്നും പകരം ക്രമമുള്ള, റീസൺ അനുസരിച്ച് കാര്യങ്ങൾ സംഭവിക്കുന്ന, productive ആയ ലോകമുണ്ടായി. ക്രമ രാഹിത്യത്തിൽ നിന്നും ക്രമത്തെ സൃഷ്ടിക്കാൻ ബുദ്ധി ശക്തിയുള്ള ഒരസ്ഥിത്വമുണ്ടാകണം. ഉദാഹരണത്തിന് ഒരു കാറിൻ്റെ ഭാഗങ്ങളെല്ലാം പൊളിച്ചിട്ടിരിക്കുന്ന ചവറു കൂനയിലേക്ക് പതിനായിരം തവണ കാറ്റ് വീശിയാലും പഴയ രൂപത്തിലേക്ക് കാറിനെയാക്കാൻ അതിനാവില്ല. എന്നാൽ ബുദ്ധി ശക്തിയുള്ള ഒരു ഉണ്മയെക്കൊണ്ട് പഴയ പോലെ കാറിനെ സംവിധാനിക്കാൻ കഴിയും.
ക്രമ രാഹിത്യത്തിന് പകരം ക്രമത്തെ സൃഷ്ടിച്ച ഉണ്മ ഉണ്ടാകുന്നത് theist വീക്ഷണത്തിൽ പ്രതീക്ഷിതമാണ്. നാസ്‌തിക വീക്ഷണത്തിൽ അത്തരമൊരു അസ്തിത്വം expected അല്ല.

e 6: പ്രപഞ്ച നിയമങ്ങൾ

ഗുരുത്വബലം, ഇലക്ട്രോ മാഗ്നറ്റിക് ഫോഴ്സ്, സ്ട്രോങ്ങ്/ വീക്ക് ന്യൂക്ലിയർ ഫോർസസ് എന്നിങ്ങനെ നാല് അടിസ്ഥാന ഭൗതിക നിയമങ്ങളും മൗലിക ബലങ്ങളും തമ്മിൽ ഉൾചേർച്ചയോടെ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് പ്രപഞ്ചം. ഒരു ഉദ്ദേശ്യത്തിൽ ഒന്നിനെ പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യമാണ് നിയമങ്ങൾക്കും ബലങ്ങൾക്കും ഉള്ളത്. ഉദാഹരണത്തിന് ഗ്രാവിറ്റി വസ്തുക്കളെ ചേർത്ത് നിർത്തുന്നു. അതില്ലെങ്കിൽ ഒന്നും മറ്റൊന്നിനോട് ചേരാതെ വിരസമായ ലോകം ആകുമായിരുന്നു. ഗ്രഹങ്ങളോ നക്ഷത്രങ്ങളോ, ഗാലക്സികളോ ഉണ്ടാവില്ലായിരുന്നു. സ്ട്രോങ്ങ് ന്യൂക്ലിയർ ബലം പ്രോടോൺ കണികകളെ ആറ്റം ന്യൂക്ലിയസിനകത്ത് ചേർത്ത് നിർത്തുന്നു. അവ ആ ധർമ്മം നിറവേറ്റുന്നത് കൊണ്ടാണ് ആറ്റങ്ങളാൽ നിർമ്മിതമായ ഈ സ്ഥൂല ലോകമുള്ളത്. ചുരുക്കത്തിൽ ഒരു പ്രത്യേക ലക്ഷ്യത്തിൽ പദാർത്ഥത്തെ സംഘടിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ഭൗതിക നിയമങ്ങൾ ചെയ്യുന്നത്.

1) theism അനുസരിച്ച് ഒരു പ്രത്യേക ലക്ഷ്യത്തിലാണ് ലോകം പ്രവർത്തിക്കുക. കാരണം ദൈവം ഒരു ഉദ്ദേശ്യത്തിൽ ലോകത്തെ സൃഷ്ടിക്കുന്നു എന്നതാണ് അതിൻ്റെ വീക്ഷണം.
2) നിരീശ്വര വാദമനുസരിച്ച് ക്രമമോ, ഉദ്ദേശ്യ ലക്ഷ്യങ്ങളോ പാലിക്കുന്ന ലോകം ഉണ്ടാകുന്നതിൽ അർത്ഥമില്ല.
3) നിയമങ്ങളും, ക്രമവുമുള്ള, ഉദ്ദേശ്യ സ്വഭാവമുള്ള പ്രപഞ്ചം ദൈവമുള്ള ലോക വീക്ഷണത്തിൽ expected ആണ്. ആയതിനാൽ പ്രപഞ്ച നിയമങ്ങൾ ദൈവത്തിനു തെളിവാണ്

e 7: പരസ്പര പൂരകത്വം

പരസ്പരപൂരകമായി വർത്തിക്കുന്ന ഏതിനും ഇൻ്റലിജൻസ് അനിവാര്യമാണ് എന്ന് നാം കാണുന്നു. പൂട്ടിന് അനുസരിച്ച് അതിനെ തുറക്കാനുള്ള താക്കോൽ ഉണ്ടാകണമെങ്കിൽ രണ്ടിനെയും ഒരുപോലെ സംവിധാനിച്ച intelligent ആയ ഒരസ്ഥിത്വം ആവശ്യമാണല്ലോ. ഈ intelligence നാം പ്രകൃതിയിൽ കാണുന്നു. ഉദാഹരണത്തിന് പദാർത്ഥത്തിൻ്റെ ഡെഫിനിഷൻ നോക്കുക:
physical substance means which occupies space and possesses rest mass നിലനിൽക്കാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായവ. അപ്പോൾ പദാർഥത്തിന് നിലനിൽക്കാൻ സ്ഥലം അനിവാര്യമാണ്. ഒന്നിൻ്റെ ആവശ്യത്തിന് അനുസരിച്ച മറ്റൊന്ന് ഉണ്ടാവുന്നത് ഇൻ്റലിജൻസിനുള്ള തെളിവാണ്. പ്രോട്ടോണുകൾക്ക് ഇടയിലുള്ള പരസ്പര വികർഷണം ചെറുക്കാൻ സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സും വർക്ക് ചെയ്യുന്നു. അങ്ങനെ ചേർത്ത് നിർത്താൻ അത്രയും ശക്തമായ ബലമില്ലെങ്കിൽ പിന്നെ ആറ്റങ്ങളില്ല, ഈ സ്ഥൂല ലോകമില്ല. പ്രപഞ്ചത്തെ വികസിപ്പിക്കാൻ ഒരു ആക്സിലേട്ടറെന്ന വണ്ണം ഡാർക്ക് എനർജിയും, വികാസത്തിൻ്റെ വേഗത കുറയ്ക്കാൻ ഗ്രാവിറ്റി ബ്രേക്ക് എന്നവണ്ണവും പ്രവർത്തിക്കുന്നു. ഇത് തന്നെ ജന്തു ലോകത്തും കാണാം, പൂവില്ലാതെ തേനീച്ചയോ, തേനീച്ചയില്ലാതെ പൂവോ ഇല്ല. ആണില്ലാതെ പെണ്ണോ പെണ്ണില്ലാതെ ആണോ ഇല്ല!

ഇങ്ങനെ പരസ്പര പൂരകമായും, സന്തുലിതമായും പ്രവർത്തിക്കുന്ന ഒരു സിസ്റ്റം ജഡത്വം നിറഞ്ഞ ഭൗതികതയുടെ ഫലമായി ഉണ്ടായി എന്ന് വാദിക്കുന്നതിൽ യുക്തിയില്ല. എന്നാൽ conscious ആയ ഒരു സ്രഷ്ടാവുണ്ട് എന്ന് വാദിക്കുന്നവരെ സംബന്ധിച്ച് പ്രപഞ്ചത്തിലിത് expected ആണ്.

e 8: Design in biology

DNA/RNA കോഡുകൾ അനുസരിച്ചാണ് ജീവലോകം പ്രവർത്തിക്കുന്നത്. നാല് കെമിക്കൽ ബേസുകളെ ആശ്രയിച്ചാണ് ഡിഎൻഎ യിൽ ഈ വിവരങ്ങൾ രേഖീകരിച്ചിട്ടുള്ളത്.
The information in DNA is stored as a code made up of four chemical bases: adenine (A), guanine (G), cytosine (C), and thymine (T). Human DNA consists of about 3 billion bases.
ഇതിൽ നിന്നും ഇങ്ങനെ ഒരു വാദം ഉന്നയിക്കാം.

1) information ഉള്ളടങ്ങിയ DNA ജീവൻ്റെ അടിസ്ഥാന ഭാഗങ്ങളാണ്.
2) information എപ്പോഴും ഇൻ്റലിജൻസിൻ്റെ ഉത്പന്നമാണ്.
3) information ജീവൻ്റെ അടിസ്ഥാനമാണെങ്കിൽ, ജീവൻ്റെ അടിസ്ഥാനം ഇൻ്റലിജൻസിൻ്റെ ഉത്പന്നമാണ്.
4) ആയതിനാൽ ജീവൻ ഇൻ്റലിജൻസിൻ്റെ സൃഷ്ടിയാണ്.
ഒരു conscious intelligence ജീവലോകത്തിൻ്റെ സൃഷ്ടിപ്പിന് നിധാനമാവുകയെന്നത് theism അനുസരിച്ച് സംഭവിക്കേണ്ട കാര്യമാണ്, ദൈവത്തിനു തെളിവാണ്.

e 9: Fine-tuning

ജീവന് ഈ പ്രപഞ്ചത്തിൽ നിലനിൽക്കാൻ കഴിയുന്നത് പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങൾ സൂക്ഷ്മമായി അതിനുവേണ്ടി സംവിധാനിക്കപ്പെട്ടിരിക്കുന്നതിനാലാണ്. അവയിൽ ഏതിൻ്റെയെങ്കിലും മൂല്യം അല്പം മാറിയിരുന്നുവെങ്കിൽ പ്രപഞ്ചത്തിൻ്റെ ഉത്പാദന സ്വഭാവവും, ഗ്രഹങ്ങളും, ഗാലക്സികളും, ജീവനും ഉണ്ടാകുമായിരുന്നില്ല. ഈ സവിശേഷതയെയാണ് cosmic fine tuning എന്ന് വിളിക്കപ്പെടുന്നത്.

സ്റ്റീഫൻ ഹോക്കിങ് എഴുതുന്നു:
“പ്രപഞ്ചത്തിൻ്റെ മൊത്തം സാന്ദ്രതയിൽ നിന്നും അല്പം മാറ്റം വന്നിരുന്നെങ്കിൽ (by even 0.0000000000001 percent) നക്ഷത്രങ്ങളോ, ഗാലക്സികളോ പ്രപഞ്ചത്തിൽ ജനിക്കുമായിരുന്നില്ല. ബിഗ് ബാങ്ന് ശേഷമുള്ള സമയത്തെ പ്രപഞ്ച വികാസ വേഗത അല്പം കുറഞ്ഞിരുന്നെങ്കിൽ കൂടിച്ചേർന്ന് ഒരു recollapse വഴി പ്രപഞ്ചം തകരുമായിരുന്നു.”
(A Brief History of Time, Stephen Hawking wrote ( page 126):).

ചില പ്രാപഞ്ചിക സ്ഥിരാങ്കങ്ങൾ നോക്കുക.
*ഗുരുത്വബലം.
*വൈദ്യുത കാന്തിക ബലം.
*സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ്.
*വീക്ക് ന്യൂക്ലിയർ ഫോഴ്സ്.
*ഡാർക്ക് എനർജി.
*പ്രപഞ്ചത്തിൻ്റെ സാന്ദ്രത.
*പ്രോട്ടോൺ,ഇലക്ട്രോൺ, ന്യുട്രോൺ എന്നിവകളുടെ പിണ്ഡത്തിൻ്റെ അനുപാതം.

ഇവയുടെ മൂല്യങ്ങളെ ഒരനുപാതത്തിൽ ആസൂത്രണം ചെയ്തതിൻ്റെ ഫലമാണ് ഈ പ്രപഞ്ചം. ഗ്രാവിറ്റിയുടെ മൂല്യം കൂടുതലായിരുന്നെങ്കിൽ പദാർത്ഥത്തിൻ്റെ പൊതു ആകർഷണത്താൽ പ്രപഞ്ച വികാസ വേഗത കുറയുകയും, ഉടനെ ഒരു ബിഗ് ക്രഞ്ച് വഴി കൂടിച്ചേർന്ന് പ്രപഞ്ചം ഇല്ലാതാവുകയും ചെയ്യുമായിരുന്നു. കുറവായിരുന്നുവെങ്കിൽ ഒന്നും മറ്റൊന്നിനോട് ചേരാത്ത വിരസമായ മരുഭൂമി മാത്രമാകുമായിരുന്നു പ്രപഞ്ചം. രണ്ടവസ്ഥയിലും productive ആയി ഒന്നുമില്ലാത്ത ലോകമാകുമായിരുന്നു. ഏറ്റവും ശക്തമായ സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ് പക്ഷേ സൂക്ഷ്മ തലത്തിൽ മാത്രം ഒതുങ്ങുന്നതിനാൽ സ്ഥൂല ലോകത്തെ ബാധിക്കുന്നില്ല. ഗ്രാവിറ്റിക്ക് നേർ വിപരീത സ്വഭാവമാണ് ഡാർക്ക് എനർജിക്കുള്ളത്. അവ വികർഷണം ഉണ്ടാക്കുന്നു. എന്നാൽ പ്രകാശ വർഷങ്ങളുടെ ദൂര വ്യത്യാസത്തിൽ വലിയ ലോകത്തെ മാത്രമേ ഇവ ബാധിക്കുന്നുള്ളൂ. ആറ്റങ്ങളെയോ, വസ്തുക്കളെയോ ഈ വികർഷണം ബാധിച്ചിരുന്നുവെങ്കിൽ ഇവിടെ ആകാശ ഗോളങ്ങളോ,ഭൂമിയോ ജീവനോ ഇല്ല.

കൃത്യമായ ചില നിയമങ്ങളെ, ചില മേഖലകളിലേക്ക് തന്നെ നിയമിക്കുകയും, അവ പരസ്പര പൂരകമായി പ്രവർത്തിക്കുകയും, അവയാൽ ഈ മനോഹര ലോകം നിർമ്മിക്കപ്പെടുകയും അവ കൂടുതൽ സങ്കീർണ്ണമായ ജീവലോകത്തിന് നിധാനമാവുകയും ചെയ്യുന്നത് നമുക്കിവിടെ കാണാൻ കഴിയുന്നു. കേവല ഭൗതിക പ്രതിഭാസങ്ങളിൽ മാത്രം വിശ്വസിക്കുന്നവർക്ക് ഇതെങ്ങിനെയാണ് വിശദീകരിക്കാനാവുക!? എന്തിന് വേണ്ടി ഈ സങ്കീർണ്ണ നിയമങ്ങൾ കൃത്യമായി സംവിധാനിക്കപ്പെടണം? പല നിയമങ്ങളുടെ മൂല്യം ഒരു പ്രത്യേക രൂപത്തിൽ നിയന്ത്രിക്കപ്പെട്ട് അവ ചേർന്ന് പ്രവർത്തിച്ച് പ്രപഞ്ചം പോലൊരു മഹാസംവിധാനം കേവലം യാദൃശ്ചികമായി വെറുതെ ഉണ്ടായിയെന്നത് സത്യസന്ധതയുള്ള ഏതൊരു മനുഷ്യനും ദഹിക്കുമെന്ന് തോന്നുന്നില്ല. ചവറു കൂനയിൽ നിന്നും യാദൃശ്ചികമായി വിമാനമുണ്ടായി എന്ന് വിശ്വസിക്കുന്നത് പോലെയാണത്. എന്നാൽ theism അനുസരിച്ച് പ്രപഞ്ചം പോലൊരു സംവിധാനം ഒരു conscious ആയ അസ്തിത്വത്താൽ ഉദ്ദേശ ലക്ഷ്യങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്. അതിൽ ആസൂത്രണങ്ങളും, ബുദ്ധി വൈഭവവും ഉണ്ടാവുക theism അനുസരിച്ച് സ്വാഭാവികത മാത്രമാണ്. theism അനുസരിച്ച് മാത്രം സംഭവിക്കേണ്ട ഒരു കാര്യം കാണപ്പെടുന്നുവെന്നത് ദൈവാസ്തിത്വത്തിന് തെളിവാണ്.

e 10: സ്ഥായി സ്വഭാവം (spatio temporal regularity)

പ്രപഞ്ചം ഒരു സങ്കീർണ്ണ സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് മാത്രമല്ല അതിൻ്റെ പ്രകൃതം സ്ഥായിയാണ്. ഗ്രാവിറ്റി ഇന്നലത്തെ പോലെ തന്നെ നൂറ് വർഷങ്ങൾക്ക് മുൻപും നാളെയും ആയിരം വർഷങ്ങൾക്ക് ശേഷവും പ്രവർത്തിക്കുന്നു. അമേരിക്കയിലും, ഇന്ത്യയിലും ചൊവ്വയിലും, ശനിയിലും ഒരുപോലെ പ്രവർത്തിക്കുന്നു. ഇത് തന്നെയാണ് മറ്റു നിയമങ്ങളുടെ കാര്യവും. ഗ്രഹ ചലനങ്ങളും, രാവും, പകലും, ഉദയസ്ഥമയങ്ങളും ഒരു പോലെയാവർത്തിക്കുന്നത് ഈ സ്ഥായിസ്വഭാവത്തിൽ നിന്നാണ്. മനുഷ്യനും, ജന്തുക്കൾക്കും, ഗാലക്സികൾക്കും സ്ഥിരമായി പ്രപഞ്ചത്തിൽ നിലനിൽക്കാൻ കഴിയുന്നതും ഇതിനാലാണ്.

ഒരേ ഉദ്ദേശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതാണ് പ്രപഞ്ചമെന്ന theist വീക്ഷണത്തിൽ ഒരേ സ്വഭാവത്തിൽ പ്രപഞ്ചം നിലനിൽക്കേണ്ടത് പ്രതീക്ഷിതമാണ്. യാദൃശ്ചികമായി സ്ഥിര സ്വഭാവം കാണിക്കുന്ന സങ്കീർണ്ണമായ ഒരു സംവിധാനം ജന്തുജീവ ലോകത്തെ എന്തിന് നിലനിർത്തണമെന്നത് നിരീശ്വര വിശ്വാസത്തിൽ ഉത്തരമില്ലാത്ത ചോദ്യമാണ്.

e 11: അരിസ്റ്റോട്ടിലിയൻ ആർഗുമെൻ്റ്

പ്രകൃതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് നാമെല്ലാം അനുഭവിക്കുന്നതാണ്. എന്നാൽ എന്താണ് മാറ്റം? അരിസ്റ്റോട്ടിലിൻ്റെ അഭിപ്രായത്തിൽ ഒരു വസ്തുവിലടങ്ങിയ പൊട്ടെൻഷ്യാലിറ്റിയുടെ പ്രത്യക്ഷീകരണമാണ് (actualisation) മാറ്റം. ഉദാഹരണത്തിന് ചൂടുള്ള കാപ്പി തണുത്ത കാപ്പിയാകുന്നു. പാൽ തൈരാകുന്നു. പാൽ എന്തുകൊണ്ട് തൈര് തന്നെയാകുന്നു? എന്തുകൊണ്ട് ചിക്കൻ സൂപ്പാകുന്നില്ല? പാലിന് തൈര് തന്നെയാകാനുള്ള പൊട്ടെൻഷ്യാലിറ്റി ഉള്ളതുകൊണ്ടാണത്. ചൂട് കോഫിയുടെ potentiality തണുക്കാൻ മാത്രമാണ്. ഒരു potentiality പുറത്ത് വരണമെങ്കിൽ അതിന് മറ്റൊരു ബാഹ്യ കാരണം പ്രവർത്തിക്കുകയും വേണം. ചൂട് കോഫി തണുക്കാൻ തണുത്ത അന്തരീക്ഷമാണ് കാരണം, പാല് തൈരാകാൻ ബാക്ടീരിയ പ്രവർത്തിക്കുന്നു. ഇതിൽ നിന്നും ഇങ്ങനെ ഒരു വാദമുന്നയിക്കാം.

1. പ്രപഞ്ചത്തിൽ മാറ്റങ്ങൾ നിലനിൽക്കുന്നു.
2. എല്ലാ മാറ്റവും ഒന്നിലടങ്ങിയ potentiality യുടെ പ്രത്യക്ഷീകരണം (actualisation)ആണ്.
3. ഒന്നിലടങ്ങിയ potentiality പ്രത്യക്ഷമാകാൻ മുന്നേ നിലനിൽപ്പുള്ള ഒരു കാരണം പ്രവർത്തിക്കണം. പാല് തൈരാകാൻ ബാക്ടീരിയകൾ കാരണമാകുന്ന പോലെ.
4.സകല ലോകങ്ങളിലെ മാറ്റങ്ങൾക്കും പ്രവർത്തിക്കാൻ അവയെ actualise ചെയ്ത, സ്വയം actualise ആകാൻ കഴിവുള്ള ഉണ്മയുണ്ടാകണം.
5. മറ്റൊന്നിനെ ആശ്രയിക്കാതെ സ്വയം തന്നെ മാറ്റങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന അസ്തിത്വം ദൈവമാണ്.
6. ആയതിനാൽ ദൈവമുണ്ട്.

e 12: ക്വാണ്ടം ഇൻഡിറ്റർമിനിസം (quantum indeterminism)

എന്താണ് ഭൗതികവാദം? സകലതിനും ഭൗതികമായ കാര്യ കാരണങ്ങളുണ്ടെന്ന വീക്ഷണമാണ് അടിസ്ഥാനപരമായിത്. കാറ്റിനെയും, മഴയെയും, ഇടിയെയും പ്രകൃതി നിയമങ്ങൾ കൊണ്ടുതന്നെ വിശദീകരിക്കാൻ കഴിയും. ആയതിനാൽ ദൈവം വേണ്ടതായില്ലെന്നും ഇവർ കരുതുന്നു. എന്നാൽ സകലതിനും ഭൗതികമായ കാര്യകാരണങ്ങൾ ഇല്ലെന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു. ക്വാണ്ടം മെക്കാനിക്സിലെ പദാർത്ഥത്തിൻ്റെ സൂക്ഷ്മ ലോകത്തേക്ക് പോയാൽ ഭൗതികമായ കാരണങ്ങളില്ലാതെ തന്നെ കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. അതിനർത്ഥം പ്രപഞ്ചം കാരണപരമായി അടഞ്ഞതല്ല എന്നാണ് (not causally closed).
സൂക്ഷ്മ ലോകം ഭൗതിക ബാഹ്യകാരണങ്ങളെ ആശ്രയിക്കുന്നില്ലെങ്കിൽ അഭൗതികമായ ഒരു അസ്തിത്വത്തിൻ്റെ ഇടപെടലിനുള്ള സാധ്യത തുറന്നു വെക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാന കണികകൾ ദൈവത്തെ അനുസരിക്കുകയും ആ കണികകളെ ആശ്രയിച്ച് ലോകം നിലനിൽക്കുകയും ചെയ്യുന്നു എന്നുവന്നാൽ അതിനർത്ഥം പ്രപഞ്ചത്തിലെ ഓരോ നിമിഷത്തിലെ ഓരോ ചലനവും ദൈവത്തിൻ്റെ നിയന്ത്രണത്തിൽ സംഭവിക്കുന്നുവെന്നാണ്.
അഥവാ ലോകത്തിന് പ്രപഞ്ചബാഹ്യമായ ഒരു അസ്തിത്വത്തിൻ്റെ നിയന്ത്രണത്തിലാകാനുള്ള യുക്തിപരമായ എല്ലാ സാധ്യതകളുമുണ്ട്.

1. പ്രപഞ്ചം ഭൗതികമായ കാരണങ്ങളാൽ അടഞ്ഞതല്ല. (not causally closed)
2. പ്രപഞ്ചത്തിന് ബാഹ്യമായ ഒന്നിനാൽ പ്രപഞ്ചം നിയന്ത്രിതമാണെന്ന യുക്തിക്ക് quantum mechanics ന്യായം നൽകുന്നുണ്ട്.
3. ഇത് theism അനുസരിച്ച് expected ആയ കാര്യമാണ്.
ആയതിനാൽ principle of evidence അനുസരിച്ച് theism-ത്തിന് തെളിവാണ്.

e 13: Quantum wave function collapse

ക്വാണ്ടം ലോകം സ്ഥൂല ലോകത്ത് നിന്നും വളരെ വിചിത്രമാണ്. ഹൈസെൻബർഗിൻ്റെ അനിശ്ചിതത്വ സിദ്ധാന്തം അനുസരിച്ച് ഒരു ക്വാണ്ടം കണികകളെ കൃത്യതയിൽ അളക്കാൻ ആവില്ലെന്നാണ്. ഈ സിദ്ധാന്തപ്രകാരം കണങ്ങള്‍ക്ക് നിരീക്ഷിക്കപ്പെടാന്‍ കഴിയാത്ത വിഭിന്നമായ കൃത്യതയുള്ള സ്ഥാനമോ വേഗതയോ ഉണ്ടായിരിക്കുകയില്ല. പകരം ഒരു ക്വാണ്ടം അവസ്ഥ ഉണ്ടായിരിക്കണം. ഇത് സ്ഥാനത്തിന്റെയും വേഗത്തിന്റെയും മിശ്രിതമായിരിക്കും. ക്വാണ്ടം ബലതന്ത്രം ഒരൊറ്റ നിരീക്ഷണത്തിന്റെ ഫലം പ്രവചിക്കുകയില്ല. പകരം വ്യത്യസ്ഥമായ സാധ്യതാഫലങ്ങളെക്കുറിച്ചും, അവയോരോന്നും മിക്കവാറും എങ്ങനെയായിരിക്കുമെന്നും പ്രവഹിക്കുകയാണ് ചെയ്യുന്നത്. അതായത് ഒരേ രീതിയിലുള്ള ഒരു കൂട്ടം വ്യൂഹങ്ങളില്‍ ഒരേ തരത്തിലുള്ള മാപനങ്ങള്‍(measurment) നടത്തുകയാണെങ്കില്‍ ചില മാപനങ്ങളുടെ ഫലം ‘A’ വേറേ ചില മാപനങ്ങളുടേത് ‘B’ എന്നിങ്ങനെയാണെന്ന് കാണാന്‍ കഴിയും. മാപനഫലം ഏകദേശം ഇങ്ങനെയാണെന്ന് പ്രവചിക്കാന്‍ കഴിയുമെങ്കിലും ഒരൊറ്റ മാപനഫലത്തെ കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് ക്വാണ്ടം ബലതന്ത്രം ഒഴിവാക്കാന്‍ പറ്റാത്ത അപ്രവചനാവസ്ഥയുടെ ഘടകം അല്ലെങ്കില്‍ ആകസ്മികത (randomness) ശാസ്ത്രത്തില്‍ കൊണ്ടുവന്നു എന്നു പറയാം. പ്രകാശം തരംഗനിര്‍മ്മിതമാണെങ്കിലും ഒരു തരത്തില്‍ ഇത് കണ നിര്‍മ്മിതവുമാണെന്നും, ഇവയെ ഉല്‍സര്‍ജിക്കുന്നത് പാക്കറ്റുകളായാണ് അല്ലെങ്കില്‍ ക്വാണ്ടം രൂപത്തിലാണ് എന്നും പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തം പറയുന്നു. ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും സൂചിപ്പിക്കുന്നത് കണങ്ങള്‍ ചിലപ്പോള്‍ തരംഗരൂപത്തില്‍ പെരുമാറുന്നു എന്നാണ്. എന്നാല്‍ ഇവയ്ക്ക് കൃത്യമായ സ്ഥാനമില്ലാതെ സംഭാവ്യത വിതരണത്തില്‍ (Probability distribution) പരന്ന് കിടക്കുന്നു.
ഈ തരംഗ സ്വഭാവത്തിൽ നിന്നും കണികാ സ്വഭാവത്തിൻ്റെ കൃത്യതയിലേക്ക് ക്വാണ്ടം അവസ്ഥക്ക് പരിണാമമുണ്ടാക്കാൻ ഒരു നിരീക്ഷകനെ കൊണ്ട് കഴിയുന്നുണ്ട് എന്നാണ് ഡബിൾ സ്ലിറ്റ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഈ അവസ്ഥയെ wave function collapse എന്നും അതിന് നിരീക്ഷണം കാരണമാകുന്നതിനെ observer effect എന്നും വിളിക്കപ്പെടുന്നു. ഈ പരീക്ഷണത്തിൽ നിരീക്ഷിക്കപ്പെടുന്നതുകൊണ്ട് തരംഗ സാധ്യതാ സ്വഭാവത്തിൽ നില നിലനിൽക്കുന്ന ക്വാണ്ടം അവസ്ഥ കണികാ സ്വഭാവത്തിൻ്റെ കൃത്യതയിലേക്ക് മാറുന്നതായി കണ്ടെത്തി.

1. സൂക്ഷ്മലോകം അനവധി സാധ്യതകളുടെ മിശ്രിതമായ തരംഗ രൂപത്തിലാണ്. കൃത്യമായ സ്ഥാനമോ, സ്വഭവമോ അവയിലില്ല.
2. ബാഹ്യ നിരീക്ഷണ കാരണമാകുന്ന ഒന്നിനാൽ അടിസ്ഥാന കണികകൾ ഒരു പ്രത്യേക സ്വഭാവത്തിലേക്ക് മാറുന്നു.(observer effect)
3. പ്രപഞ്ചം ഒരു കൃത്യമായ സ്വഭാവത്തിൽ പ്രവർത്തിക്കുന്നു. അതിനു ബാഹ്യമായ ഒരു നിരീക്ഷകൻ്റെ കാരണമുണ്ടാകാം.

ദൈവസങ്കല്പം ഒരു തരത്തിലും പ്രപഞ്ചത്തിൻ്റെ ഭൗതിക ശാസ്ത്ര മോഡലുമായി യോജിക്കുന്നില്ല എന്നതാണ് നാസ്‌തിക പക്ഷം. എന്നാൽ പ്രപഞ്ചം ദൈവ സൃഷ്ടി ആകാമെന്ന് മാത്രമല്ല, ഓരോ കണികയും ദൈവ നിയന്ത്രണ വിധേയമാണ് എന്ന് വിശ്വസിക്കാനുള്ള ന്യായം വരെ ഭൗതികശാസ്ത്രം നൽകുന്നുണ്ട്. theism അനുസരിച്ച് expected ആണ് ഈ പൊരുത്തം. ദൈവമുള്ള ലോകവീക്ഷണത്തിന് ഇത് ന്യായം നൽകുന്നു.

E 14: പ്രപഞ്ചത്തിൽ ഏറ്റവും productive ആയതെന്താണ്?

ഇന്നുവരെയുള്ള അറിവനുസരിച്ച് മനുഷ്യ മസ്തിഷ്കത്തേക്കാൾ സങ്കീർണ്ണമായതോ, ആസൂത്രിതമായതോ, productive ആയതോ പ്രകൃതിയിലില്ല. കോടി മനുഷ്യരുടെ അറിവുകൾ ഒരുമിച്ച് ചേർത്തിട്ടും അതുപോലെ ഒന്ന് നിർമ്മിക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും മനുഷ്യനാകുന്നില്ല. വാസ്തവത്തിൽ എന്താണ് ബോധമെന്ന് തന്നെ മനസ്സിലാക്കാൻ സയൻസിന് കഴിഞ്ഞിട്ടില്ല. ഇതെവിടെ നിന്ന് വന്നു? പരിണാമ വാദമനുസരിച്ച് ഇത്ര സങ്കീർണ്ണമായ അവയവം പരിണമിച്ചുണ്ടായി എന്ന് വാദിച്ചാലും ദൈവത്തിനു തെളിവാകുന്നുവത്. എന്താണ് പരിണാമം? മാറ്റത്തെ ആണ് പരിണാമമെന്ന് വിളിക്കുന്നത്. എന്നാൽ ഒരു വസ്തുവിൽ അന്തർലീനമായ സ്വഭാവം മാത്രമേ മാറ്റത്തിലൂടെ പുറത്ത് വരൂ. പാൽ തൈരാകുന്ന പോലെ. പാലിന് തൈരാകാനുള്ള potentiality ഉള്ളതുകൊണ്ടാണ് അത് പായസമാകാതെ തൈര് തന്നെയാകുന്നത്. അപ്പോൾ മനുഷ്യ മസ്തിഷ്കം പോലെയൊന്ന് മാറ്റത്തിലൂടെ ഉണ്ടായി എങ്കിൽ അതുണ്ടാവാനുള്ള potentiality പ്രപഞ്ചത്തിന് ഉണ്ടാകണം. ഇൻ്റലിജൻ്റായ മസ്തിഷ്കത്തെ നിർമ്മിക്കാനുള്ള potentiality പ്രപഞ്ചത്തിനുണ്ടെന്നാൽ അതിനർത്ഥം പ്രപഞ്ചം അത്രയും intelligence അടങ്ങിയതാണെന്നാണ്. അപ്പോൾ പ്രപഞ്ചത്തിന് കാരണമായ ആദിഹേതു അതിനേക്കാൾ ഇൻ്റലിജൻസ് അടങ്ങിയതും അതുപയോഗിക്കാൻ കഴിയുന്നതും ആകണം. പ്രപഞ്ചത്തെ സൃഷ്ടിച്ച ബുദ്ധിപരമായ കാരണമെന്നാൽ അത് ദൈവം മാത്രമാണ്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.