നന്മകളേറാൻ കനിവേകിയ റബ്ബ്

//നന്മകളേറാൻ കനിവേകിയ റബ്ബ്
//നന്മകളേറാൻ കനിവേകിയ റബ്ബ്
ആനുകാലികം

നന്മകളേറാൻ കനിവേകിയ റബ്ബ്

പെരുന്നാൾ സുദിനത്തിൽ നാം മുഴക്കുന്ന തക്ബീർ ധ്വനികളിൽ ഉൾച്ചേർന്ന മനോഹരമായ സാരാംശത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ…?
റബ്ബേ നീയാണ് വലിയവൻ നിനക്കത്രേ സർവ്വ സ്തുതികളുമെന്ന് പ്രഖ്യാപിക്കുകയാണ് നാം. പെരുന്നാൾ സുദിനത്തിലും റബ്ബിനെ ഇത്രയേറെ സ്തുതിക്കുന്നതും നന്ദിയോടെ ഓർക്കുന്നതും എന്തിനായിരിക്കും….?
പ്രിയരേ, നാം ഓതിയതും ഉറങ്ങാതെ പ്രാർത്ഥിച്ചതും ദാനം ചെയ്തതുമെല്ലാം നമ്മുടെ കഴിവ് കൊണ്ട് അല്ലന്നും റബ്ബിന്റെ മഹാനുഗ്രഹം കടാക്ഷിച്ചത് കൊണ്ടു മാത്രമാണെന്ന തിരിച്ചറിവാണത്.
സൽക്കർമ്മങ്ങൾ ചെയ്യാനും റബ്ബിന്റെ തൗഫീഖ് ആവശ്യമാണ് ആശുപത്രി വരാന്തകളിൽ നിന്നും റമദാനെ വരവേറ്റവരും രോഗികളും നമ്മുടെ ചിന്തകളിലൂടെ കടന്ന് പോകുമ്പോഴാണ് കിയാമുൽ ലൈലിനും തറാവീഹിനും പള്ളിയിലേക്ക് ഓടിയണഞ്ഞത് റബ്ബിന്റെ തൗഫീഖ് കൊണ്ടാണെന്ന് ഓർമ്മ വരൂ.
ആ തിരിച്ചറിവ് ഉണ്ടെങ്കിൽ ദാനം ചെയ്യാൻ ധനവും മനവും തന്ന റബ്ബേ നിനക്കാണ് സർവ്വ സ്തുതിയും, നമസ്ക്കരിക്കാനും സുജൂദിൽ വീഴാനും ആരോഗ്യം തന്ന റബ്ബേ നിനക്കാണ് സർവ്വ സ്തുതിയും…, ഒഴിച്ചുകൂടാനാവാത്ത തിരക്കുകളിൽ നിന്നും ദൈവസ്മരണയിലേക്ക് എന്നെ ഒഴിച്ചിരുത്തിയ റബ്ബേ നിനക്കാണ് സർവ്വ സ്തുതിയും….. ഇങ്ങനെ നീണ്ടു പോകും നമ്മുടെ പ്രാർത്ഥനകൾ.
ഖാലിദ് ബിൻ വലീദി(റ)നെ കുറിച്ച് കേട്ടിട്ടില്ലേ…, മക്കയിൽ വാൾ പയറ്റും കുതിര സവാരിയും വിനോദമാക്കിയ ചെറുപ്പക്കാരൻ. ധീരനായ ഉമറിന്റെ കളിക്കൂട്ടുകാരൻ. യർമൂക്ക്, മുഅത്താ, ഖാദ്സിയ തുടങ്ങിയ യുദ്ധങ്ങളിൽ മുസ്ലിം ഉമ്മത്തിന് തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ച ധീരനായ പടനായകൻ ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ.
ഖാലിദിന്റെ കുതിരയുടെ കുളമ്പടി ശബ്ദം ഉയരാത്ത ഫുത്തൂഹാത്തുകൾ(വിജയങ്ങൾ) ചുരുക്കമായിരുന്നു. ഖാലിദിന്റെ രണപാടവം എക്കാലത്തും മുസ്ലിമീങ്ങൾക്ക് കരുത്തു പകർന്നു. അദ്ദേഹത്തെ സൈഫുള്ള (അല്ലാഹുവിന്റെ വാൾ) എന്ന് വിളിച്ചു പ്രവാചകൻ(സ്വ) വാൾ സമ്മാനിക്കുക വരെ ചെയ്തു.
മരണം മണക്കുന്ന പോർക്കളങ്ങളിൽ പതറാതെ പൊരുതിയ ആ ധീര യോദ്ധാവിന്റെ അവസാന ആഗ്രഹം ഏതൊരു യോദ്ധാവിനെ പോലെയും രക്തസാക്ഷിത്വമായിരുന്നു. അവസാന ശ്വാസം നിലക്കുന്നത് രണഭൂമിയിൽ വെച്ചാകണമെന്ന് അതിയായി ആഗ്രഹിച്ചിട്ടും ഹിജ്റ 21 ൽ ഹിംസിലെ തന്റെ വീട്ടിൽ കിടക്കയിൽ വെച്ച് മരണപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
മരണശയ്യയിൽ കിടക്കവെ അദ്ദേഹം വേദനയോടെ വിലപിക്കുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാം. “എന്റെ ശരീരത്തിൽ മുറിവ് പടരാത്ത ഒരു സ്ഥലവും ബാക്കിയില്ല എന്നിട്ടും ഇങ്ങനെ കിടക്കയിൽ കിടന്നു മരിക്കുകയാണല്ലോ….” നോക്കൂ…, ആഗ്രഹിച്ചതെല്ലാം നേടാൻ കഴിയണമെന്നില്ല. അദ്ദേഹത്തിന് പോലും കഴിഞ്ഞിട്ടില്ല. അല്ലാഹു അദ്ദേഹത്തിന്റെ പദവികൾ ഉയർത്തട്ടേ.. അരിമണി തൂക്കം നന്മ ചെയ്യാൻ കഴിഞ്ഞത് പോലും റബ്ബ് കനിഞ്ഞത് കൊണ്ടു മാത്രമാണെന്ന് മറക്കാതിരിക്കാം.
റമദാനിൽ ചെയ്ത സൽകർമ്മകളെ ഓർത്തു ഊറ്റം കൊള്ളുന്നതിനിടയിൽ റബ്ബ് തന്ന അനുഗ്രഹങ്ങളെ ഓർത്തിടാം.
الحمد لله الذي بنعمته تتم الصالحات
നന്മകൾ പൂർത്തീകരിക്കാൻ അനുഗ്രഹം തന്ന റബ്ബേ നിനക്കാണ് സ്തുതി. നാഥൻ തുണക്കട്ടെ…

print

No comments yet.

Leave a comment

Your email address will not be published.