ദൈവവിശ്വാസമില്ലെങ്കിൽ സന്തോഷം കൂടുമോ !?

//ദൈവവിശ്വാസമില്ലെങ്കിൽ സന്തോഷം കൂടുമോ !?
//ദൈവവിശ്വാസമില്ലെങ്കിൽ സന്തോഷം കൂടുമോ !?
ആനുകാലികം

ദൈവവിശ്വാസമില്ലെങ്കിൽ സന്തോഷം കൂടുമോ !?

ക്ഷണവും വസ്ത്രവും പാർപ്പിടവും ലഭിച്ചുകഴിഞ്ഞാൽ മനുഷ്യൻ മതം ഉപേക്ഷിക്കും എന്ന് പറഞ്ഞത് കാൾ മാർക്സ് ആണ്. ഇത് കേവലം ഇടതുപക്ഷ ഭൗതികവാദ വീക്ഷണമാണ്. ഇതേവാദം നടൻ ശ്രീനിവാസൻ പറയുമ്പോൾ, ഇന്നത്തെ കേരളീയ “വലതുപക്ഷ നിരീശ്വരവാദികൾ” ഉയർത്തിപ്പിടിച്ചു നടക്കുന്നതിനേക്കാൾ വലിയ അബദ്ധം വേറെയുണ്ടോ!

സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് ദൈവവിശ്വാസമില്ലേ? അവർക്ക് പരലോകം എന്ന വിചാരമില്ലേ?

“സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മതമില്ലാത്തതുകൊണ്ടാണ് Happiness Index -ഇൽ ഫിൻലൻഡും ഡെന്മാർക്കും നോർവെയുമെല്ലാം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്” എന്നതാണ് വാദം.
എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ, 2017 September മാസം മുതൽ സിവിൽ ഡിസോർഡർ നിലനിൽക്കുന്നുണ്ട്. എന്നിട്ടും ടോഗോ 2015 ഇലെ WHR(World Happiness Report) ഇലെ 158-ആം സ്ഥാനത്തുനിന്നും 2018 ഇലെ WHR ഇൽ 139-ആം സ്ഥാനത്തേക്ക് ഒരു ചാട്ടം! ഇതെങ്ങനെ സാധ്യമാകും?
WHR 2018 അനുസരിച്ച് SAARC (South Asian Association for Regional Cooperation) രാജ്യങ്ങളിൽ ഏറ്റവും സന്തുഷ്ടമായ രാജ്യം പാകിസ്ഥാൻ ആണ്. ഇതും എങ്ങനെ സാധ്യമാകും? യുക്തിവാദികൾക്ക് പാകിസ്ഥാൻ, എല്ലാം തികഞ്ഞ ഓരൊന്നൊന്നര “മതരാഷ്ട്രം” ആണല്ലോ!

ഇനി സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ Consumption of Antidepressants റേറ്റ് പരിശോധിക്കാം. WHR, 2019 ഇൽ ഏഴാം സ്ഥാനത് നിൽക്കുന്ന സ്വീഡൻ, ഏറ്റവും കൂടുതൽ Antidepressants എടുക്കുന്നയാളുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്. (DDD-Defined Daily Doses per 1000 people) ഇതേ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ഡെന്മാർക്കും, പതിനൊന്നാം സ്ഥാനത്ത് നിരീശ്വരവാദികളുടെ പ്രിയപ്പെട്ട ഫിൻലൻഡിനെയും കാണാം.
(https://www.statista.com/statistics/283072/antidepressant-consumption-in-selected-countries/)

ഡെന്മാർക്കിൽ പതിനാറിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ 18.3% ആളുകളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നോർവെയിൽ കഴിഞ്ഞ 5 വർഷക്കാലയളവിൽ, മനസികാരോഗ്യപ്രശ്നങ്ങൾ നേരിട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 40% വർധനവാണ് കാണുന്നത്. 2018 WHR ഇൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫിൻലൻഡിൽ മരണകാരണങ്ങളിൽ മൂന്നാമത് നിൽക്കുന്നത് ആത്മഹത്യയാണ്.
(https://www.google.co.in/amp/s/www.bbc.com/news/amp/world-europe-45308016)

മനുഷ്യന് കേവലം മെറ്റീരിയൽ വസ്തുക്കൾ ലഭിച്ചാൽ സന്തോഷം ലഭിക്കുമെന്ന മാർക്സിയൻ ആശയത്തിൽ നിന്നാണ് ഇത്തരത്തിലുള്ള വാദങ്ങൾ വരുന്നത്.

അസന്തുഷ്ടിയുടെ ഏറ്റവും വലിയ പ്രകടനമാണ് ആത്മഹത്യ എങ്കിൽ, എന്തുകൊണ്ടാണ് ആത്മഹത്യ നിരക്കിന്റെ പട്ടികയിൽ സ്കാൻഡിനേവിയൻ രാജ്യങ്ങൾ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നത്?
(https://www.ncbi.nlm.nih.gov/m/pubmed/1293625/)

ഭൗതികമായ ആനന്ദം മാത്രമാണ് ജീവിതമെന്നും, മെറ്റീരിയൽ വസ്തുക്കൾ മാത്രമാണ് സന്തോഷത്തിന്റെ അളവുകോലെന്നും വിശ്വസിക്കുന്ന നിരീശ്വരവാദികളുടെ Hedonistic Principle -ഇന്റെ പ്രശ്നമാണിത്.

عَجَبًا لِأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

നബി(ﷺ)പറഞ്ഞു: ‘വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യം മുഴുവനും നന്മയാണ്. ഇത് വിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. അവന് സന്തോഷകരമായതു സംഭവിച്ചാൽ അവൻ നന്ദി കാണിക്കും അത് അവന് നന്മയാകും. അവന് ഉപദ്രവകരമായത് സംഭവിച്ചാൽ അവൻ ക്ഷമിക്കും. അപ്പോൾ അതും അവന് നന്മയാകും.’ (സ്വഹീഹ് മുസ്‌ലിം – 2999 )

തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് മനുഷ്യർക്ക് അറിയില്ല. പ്രിയപ്പെട്ടവരുടെ പെടുമരണമോ ഒരു മാറാരോഗമോ വന്നേക്കാം… മാതാവ് മരണപ്പെടുമ്പോൾ നാസ്തികർക്ക് അത് വെറും പരമാണുക്കളുടെ പുനഃക്രമീകരണം മാത്രമാണ്. തന്റെ നാല് വയസ്സുള്ള മകൾ വാഹനാപകടത്തിൽ മരണപ്പെട്ടാലും അത് വെറും പരമാണുക്കളുടെ പുനഃക്രമീകരണം മാത്രം. അതുകൊണ്ടുതന്നെ അവക്കൊന്നും ഒരുതരത്തിലുമുള്ള ആത്മീയ മൂല്യവുമില്ല. അപ്പോഴും അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ എന്ന് പറയാൻ വിശ്വാസിക്ക് മാത്രമേ കഴിയു. അത്യുന്നതമായ ഈ ശുഭാപ്തിവിശ്വാസം അവനെ മുൻപോട്ടു നയിക്കും.

ആത്മഹത്യ നിരക്കിന്റെ തെളിവുകൾ കൂടെ പരിശോധിക്കാനുള്ള മാന്യത കാണിക്കുക!
“തെളിവുകൾ നയിക്കട്ടെ”…

print

7 Comments

  • Simple..👍👍

    Azeen 04.02.2020
  • Masha Allah ❤

    Ibrahim sait 04.02.2020
  • Subjective ആയ യാതൊരു emotions/personal beliefs കലരാതെ തികച്ചും objective ആയി, facts ന്റെ മാത്രം അടിസ്ഥാനത്തിൽ സത്യങ്ങൾ prove ചെയ്ത ലേഖകന് അഭിനന്ദനങ്ങൾ.

    Taslima 04.02.2020
  • വളരെ സരളമായി നന്നായി എഴുതി…
    ഉൾക്കൊള്ളാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ..

    ഭൗതികവും ആത്മീയവും ആയ ജയ പരാജയങ്ങൾ അല്ലാഹു കൃത്യമായി വിവരിച്ചു :

    فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ

    (… എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല.)
    -Sura Ta-Ha, Ayah 123

    وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ
    (എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌.)
    -Sura Ta-Ha, Ayah 124

    بارك الله فيكم

    അബൂ യാസിർ, ജിദ്ദ 04.02.2020
  • അൽഹംദുലില്ലാഹ് . റബ്ബ് സ്വീകരിക്കട്ട

    മുബാറക്ക് തങ്ങൾ 04.02.2020
  • Masha Allah 😍🥰

    Molji Rasheed 04.02.2020
  • Extremely well researched and well written.

    Risha Ahmed 05.02.2020

Leave a comment

Your email address will not be published.