ദുർബല ഹദീസുകളും കള്ള കഥകളും -24

//ദുർബല ഹദീസുകളും കള്ള കഥകളും -24
//ദുർബല ഹദീസുകളും കള്ള കഥകളും -24
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -24

മൃഗരതിക്ക് ഹദീസുകളിൽ തെളിവൊ ?!

വിമർശനം:

In Islam, sex with animals and sex with dead bodies is halal.

Book: Sunan Abu Dawood (Ifa), Chapter: 33 / Provision of Punishment, Hadith Number: 4406

4406. Narrated from Ahmad Ibn Yunus (R): Ibn Abbas (R). He said: There is no punishment for having intercourse with an animal.

There are two opinions if a woman inserts the penis of an animal (into her vagina), and if she inserts a separate penis; The most accurate is that the woman’s genitals should be washed.

MuslimSahih Muslim – Book of Menstruation – hadith # 525 – Commentary

Comment: The sex or separate male genitalia of any animal of Momina can be inserted into its female genitalia.

According to some Sunni Islamic scholars, sexual intercourse with an animal does not invalidate fasting or Hajj.

(വിമർശകരുടെ തന്നെ (ഗൂഗിൾ) പരിഭാഷ:)

ഇസ്‌ലാമിൽ മൃഗങ്ങളുമായുള്ള ലൈംഗികതയും മൃതദേഹവുമായുള്ള ലൈംഗികതയും ഹലാലാണ്.

പുസ്തകം: സുനൻ അബു ദാവൂദ് അധ്യായം: 33 / ശിക്ഷയുടെ വ്യവസ്ഥ, ഹദീസ് നമ്പർ: 4406 4406.

അഹ്മദ് ഇബ്നു യൂനുസ് (റ): ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: മൃഗവുമായി ഇണചേരുന്നതിന് ശിക്ഷയില്ല. ഒരു സ്ത്രീ ഒരു മൃഗത്തിന്റെ ലിംഗം (അവളുടെ യോനിയിൽ) പ്രവേശിപ്പിക്കുകയാണെങ്കിൽ, അവൾ ഒരു ച്ഛേദിക്കപ്പെട്ട ലിംഗം പ്രവേശിപ്പിക്കുകയൊ ആണെങ്കിൽ അക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്; സ്ത്രീയുടെ ജനനേന്ദ്രിയങ്ങൾ കഴുകണം എന്നതാണ് ഏറ്റവും കൃത്യമായത്.

സഹിഹ് മുസ്ലിം – ഹദീസ് # 525 – വ്യാഖ്യാനം അഭിപ്രായം: ഏതെങ്കിലും മൃഗത്തിന്റെ ലിംഗഭേദം അല്ലെങ്കിൽ പ്രത്യേക പുരുഷ ജനനേന്ദ്രിയം അതിന്റെ സ്ത്രീ ജനനേന്ദ്രിയത്തിൽ ചേർക്കാവുന്നതാണ്.

ചില സുന്നി ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായത്തിൽ, മൃഗവുമായുള്ള ലൈംഗികബന്ധം നോമ്പിനെയോ ഹജ്ജിനെയോ അസാധുവാക്കില്ല.

മറുപടി:

1. ഇസ്‌ലാമിലെ പ്രമാണങ്ങൾ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്. അല്ലാതെ പണ്ഡിതാഭിപ്രായങ്ങളല്ല. പണ്ഡിത വ്യാഖ്യാനങ്ങൾ പ്രമാണങ്ങളെ മനസ്സിലാക്കി തരുന്ന ഗൈഡൻസുകളാണ്. സുനനു അബൂദാവൂദ് അടക്കം ഹദീസ് ഗ്രന്ഥങ്ങളിൽ ഹദീസുകൾക്ക് പുറമെ ഫിക്ഹ് (കർമ്മശാസ്ത്രമുണ്ട്), ക്വുർആൻ വ്യാഖ്യാനമുണ്ട്, പണ്ഡിതാഭിപ്രായങ്ങളുണ്ട്, ഭാഷാ ചർച്ചകൾ… എന്നിങ്ങനെ പലതുമുണ്ട്. അങ്ങനെ പല വിവരങ്ങളും ഉൾകൊള്ളുന്ന ഒരു ഗ്രന്ഥമാണത്. അതിലെ ഹദീസുകളാണ് മുസ്‌ലിംകൾ പ്രമാണമായി കാണുന്നത്.

( https://www.snehasamvadam.org/ഇസ്‌ലാമിലെ-രണ്ട്-അടിസ്ഥാ/ )

പ്രവാചകന്റെ(സ) വാക്കുകളുടേയും പ്രവർത്തനങ്ങളുടേയും ക്രോഡീകരണമാണ് ഹദീസ്.
(നുസ്ഹത്തുന്നദ്ർ: 1:36, മുഖദ്ദിമ ഫീ ഉസൂലുൽ ഹദീസ്: 1:33, അൽഫദ്‌ലുൽ മുബീൻ അലാ അക്ദി ജൗഹരി സ്സമീൻ: 61)

ഇവിടെ, ഇസ്‌ലാം മൃഗരതിക്ക് അനുവാദം നൽകുന്നു എന്നതിന് തെളിവായി വിമർശകർ എടുത്തുദ്ധരിച്ചിരിക്കുന്നത് ക്വുർആനൊ, സ്വഹീഹായ ഹദീസുകളോ അല്ല. പണ്ഡിതാഭിപ്രായങ്ങളാണ്. ഇത്തരം പണ്ഡിതാഭിപ്രായങ്ങൾ ഇസ്‌ലാമിൽ പ്രമാണങ്ങളല്ല. അവ ഫിക്ഹ് (കർമ്മശാസ്ത്രം) ആകുന്നു. ഫിക്ഹ് എന്നത് ഒരു പഠനശാഖയാണ് എന്ന് ഏവർക്കുമറിയാം. അതിൽ പ്രമാണങ്ങളോട് യോജിക്കുന്നവ മുസ്‌ലിംകൾ സ്വീകരിക്കുകയും പ്രമാണങ്ങളോട് യോജിക്കാത്തവ തിരസ്കരിക്കുകയും ചെയ്യും. ഹദീസുകൾക്ക് പുറമെ, ഇത്തരത്തിലുള്ള ഫിക്‌ഹും ഹദീസ് ഗ്രന്ഥങ്ങളിലും അവക്ക് പണ്ഡിതന്മാർ രചിച്ച വിശദീകരണങ്ങളിലുമുണ്ട്. ആ ഫിക്ഹുകൾ മുസ്‌ലിംകളുടെ അടുക്കലൊ ഇസ്‌ലാമിലോ അലംഘനീയമായ പ്രമാണങ്ങൾ അല്ല. (ഉലൂമുൽ ഹദീസ്: ഇബ്നു സ്വലാഹ്: 22, 23)

2. ഇസ്‌ലാമിക പ്രമാണങ്ങൾ മൃഗരതിയെ എങ്ങനെ കാണുന്നു എന്ന് തിരിച്ചറിയാൻ ക്വുർആനിലൂടെയും സ്വഹീഹായ ഹദീസുകളിലൂടെയും ഒന്ന് കണ്ണോടിച്ചാൽ പോരെ ?! ഫിക്ഹിന്റെ അന്തരാളങ്ങളിൽ ഊളിയിടണമെന്നുണ്ടോ ?!!

ക്വുർആൻ പറയുന്നു:
“തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരുമാണ്. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.”
(ക്വുർആൻ: 23: 5-7)

ക്വുർആനിൽ ഇത്ര വ്യക്തമായി പറഞ്ഞിരിക്കെ പിന്നെ മൃഗരതിയെ ഇസ്‌ലാമിന്റെ പേരിൽ അവതരിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് ?!

നബി (സ) പറഞ്ഞു:
لعن اللهُ مَن وقع على بهيمةٍ
لعن اللهُ من عمِل عملَ قومِ لوطٍ
“മൃഗങ്ങളുമായി രതിയിൽ ഏർപ്പെട്ടവനെ ദൈവം ശപിച്ചിരിക്കുന്നു. ലൂത്തിന്റെ ജനതയുടെ പ്രവർത്തനത്തിൽ (സ്വവർഗരതി) ഏർപ്പെട്ടവനെ അല്ലാഹു ശപിച്ചിരിക്കുന്നു.”
(മുസ്നദ് അഹ്മദ്: 2816, ഇബ്നുഹിബ്ബാൻ: 4417, ഹാകിം: 8052 )

ملعونٌ مَنْ وقعَ على بهيمَةٍ ، ملعونٌ مَنْ عمِلَ بعمَلِ قومِ لوطٍ

“മൃഗങ്ങളുമായി രതിയിൽ ഏർപ്പെട്ടവൻ ശപിക്കപ്പെട്ടിരിക്കുന്നു. ലൂത്തിന്റെ ജനതയുടെ പ്രവർത്തനത്തിൽ (സ്വവർഗരതി) ഏർപ്പെട്ടവൻ ശപിക്കപ്പെട്ടിരിക്കുന്നു.”
(മുസ്നദു അഹ്മദ്: 1875, ഇബ്നുഹിബ്ബാൻ: 4417, ത്വബ്റാനി: 11546 )

3. പ്രവാചകാനുചരന്മാരുടെ കാലഘട്ടത്തിലെ അവസാന സന്ധിയിൽ ഇസ്‌ലാമിന്റെ വളർച്ച ദ്രുതഗതിയിലാവുകയും ലക്ഷോപലക്ഷങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യാൻ തുടങ്ങിയപ്പോൾ ദുർബല വിശ്വാസികളും കപട വിശ്വാസികളും ഇസ്‌ലാമിക സമൂഹത്തിൽ സ്ഥാനം പിടിച്ചു. വളർച്ച പ്രാപിച്ച മറ്റേത് സമുദായങ്ങളിലേതുമെന്ന പോലെ മുസ്‌ലിംകൾക്കിടയിലും ജീർണതകളും അധാർമികതകളും വർധിച്ചു. മദ്യം, വ്യഭിചാരം, കളവ്, മോഷണം, കൊള്ള, കൊല തുടങ്ങിയ സാമൂഹിക- വൈയക്തിക തിന്മകൾ എല്ലാ സമൂഹങ്ങളിലും ഇടതടവില്ലാതെ നടക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിൽ ദുർബല വിശ്വാസികളും കപട വിശ്വാസികളും സ്ഥാനം പിടിച്ചതോടെ അവരിലും ഇത്തരം ദൂഷ്യങ്ങൾ പെരുകുക സ്വഭാവികം മാത്രം. അതുകൊണ്ട് തന്നെ ഈ സാമൂഹിക ഭൂമികയെ പരിഗണിച്ച് കർമ്മശാസ്ത്ര ചർച്ചകളെ വാർത്തെടുക്കാൻ കർമശാസ്ത്ര പണ്ഡിതർ നിർബന്ധിതരായി. അല്ലാതെ സാമൂഹിക യഥാർത്ഥ്യങ്ങളെ അവഗണിച്ച് എങ്ങനെ ഫിക്ഹ് (കർമ്മശാസ്ത്ര) ചർച്ച ചെയ്യും? അധാർമിക പ്രവണതകളെയും ആ പ്രവണതകളുടെ അനന്തരഫലമായുണ്ടാകുന്ന സാമൂഹിക- കുടുംബ- വൈയക്തിക പ്രശ്നങ്ങളെയുമെല്ലാം കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ ഒരു വിഷയവും അറപ്പു കൊണ്ട് മാറ്റി വെച്ചിട്ടില്ല. ഒരു കൈപ്പുറ്റ യാഥാർത്ഥ്യത്തെയും അവഗണിച്ച് ഫിക്ഹിനെ (കർമ്മശാസ്ത്ര) വാർത്തെടുക്കാൻ ശ്രമിച്ചിട്ടുമില്ല, ശ്രമിക്കാനും പാടില്ല. സ്വാഭാവികമായും നിഷിദ്ധമായ രതി വൈകൃതങ്ങൾ സമൂഹത്തിൽ നടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് അത്തരം പ്രശ്നങ്ങളിലെ കർമ്മശാസ്ത്ര വിധികളെ പറ്റി ചർച്ച ചെയ്തിട്ടുണ്ട്. അതിനർത്ഥം അത്തരം അവിഹിതങ്ങളെയൊ രതി വൈകൃതങ്ങളെയൊ ഇസ്‌ലാമിക കർമ്മശാസ്ത്രമോ, കർമ്മശാസ്ത്ര ചർച്ചകളുടെ അവലംബമായ ഇസ്‌ലാമിക പ്രമാണങ്ങളൊ അംഗീകരിക്കുന്നു എന്നല്ല. ഒരു രാജ്യത്ത് കൊലപാതകവും കലാപവും ബലാത്സംഗവുമെല്ലാം നടന്നാലുള്ള അനന്തര നടപടികളെ സംബന്ധിച്ച നിയമങ്ങൾ ഉണ്ടെന്നതും ഭരണഘടന അത് ചർച്ച ചെയ്യുന്നുണ്ട് എന്നതും ആ രാജ്യവും ഭരണഘടനയും ഈ ദ്രോഹങ്ങൾക്ക് അംഗീകാരം നൽകുന്നു എന്നതിന് തെളിവാണോ ? അല്ലല്ലൊ. ഈ വസ്തുത മനസ്സിലാക്കിയതിന് ശേഷമാവണം ഹദീസ് ഗ്രന്ഥങ്ങളിലെ കർമ്മശാസ്ത്ര ചർച്ചയെ നാം സമീപിക്കേണ്ടത്.

“In Islam, sex with animals and sex with dead bodies is halal… ”
“ഇസ്‌ലാമിൽ മൃഗങ്ങളുമായുള്ള ലൈംഗികതയും മൃതദേഹവുമായുള്ള ലൈംഗികതയും ഹലാലാണ്…”

എന്ന പെരും നുണ പറഞ്ഞു കൊണ്ടാണ് വിമർശകർ പ്രചരിപ്പിക്കുന്ന ഈ വിമർശനം ആരംഭിക്കുന്നത്. തുടർന്ന് അതിന് തെളിവായി ഉദ്ധരിക്കുന്നത് ഇതാണ്:

Book: Sunan Abu Dawood (Ifa), Chapter: 33 / Provision of Punishment, Hadith Number: 4406

4406. Narrated from Ahmad Ibn Yunus (R): Ibn Abbas (R). He said: There is no punishment for having intercourse with an animal.

“പുസ്തകം: സുനൻ അബു ദാവൂദ് അധ്യായം: 33 / ശിക്ഷയുടെ വ്യവസ്ഥ, ഹദീസ് നമ്പർ: 4406 4406.

അഹ്‌മദ്‌ ഇബ്നു യൂനുസ് (റ): ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: മൃഗവുമായി ഇണചേരുന്നതിന് ശിക്ഷയില്ല.”

സുനനു അബൂദാവൂദിൽ നിന്ന് ദുർവ്യാഖ്യാനിക്കാൻ സാധ്യത കാണുന്ന ഒരു വാചകമങ്ങെടുത്ത് ചേർത്തു! അതിന്റെ മുന്നും പിന്നുമൊന്നുമില്ല.!! അധ്യായം മുഴുവനായും ഇവിടെ ഉദ്ധരിച്ചിട്ടാവാം നമ്മുടെ ചർച്ച:

30 – باب فيمن أتى بهيمةً

4464 – حدَّثنا عبدُ الله بنُ محمَّد النُّفيليُّ، حدَّثنا عبدُ العزيز بنُ محمدٍ، حدَّثني عَمرُو بنُ أبي عَمرو، عن عِكرمة

عن ابنِ عباس، قال: قال رسولُ الله – صلَّى الله عليه وسلم -: “مَن أتى بهيمةً، فاقتلوهُ واقتلوها مَعَهم” قال: قُلتُ له: ما شأنُ البهيمةِ؟ قال: ما أُراه قال ذلك إلا أنه كَرِهَ أن يُؤكَلَ لحمُها، وقد عُمِلَ بها ذلك العملُ…

4465 – حدَّثنا أحمدُ بنُ يونسَ، أن شريكاً وأبا الأحوصِ وأبا بكر بنَ عياشٍ حدَّثوهم، عن عاصِمٍ، عن أبي رزينٍ

عن ابنِ عباس، قال: ليس على الذي يأتي البهيمة حدٌّ.

قال أبو داود: وكذا قال عطاءٌ، وقال الحكم: أرى أن يُجلَدَ ولا يُبْلَغَ به الحدّ، وقال الحسنُ: هو بمنزلةِ الزَّاني

“അധ്യായം: മൃഗവുമായി രതിയിൽ ഏർപ്പെട്ടവന് എന്ത് ശിക്ഷാ നടപടിയാണ് സ്വീകരിക്കേണ്ടത്.” എന്ന അധ്യായത്തിന്റെ നാമം തന്നെ വായിച്ചാൽ കാര്യം സ്പഷ്ടമാണ്. മൃഗരതി അനുവദനീയമാണൊ അല്ലെ എന്നല്ല അധ്യായം. മൃഗരതി എന്ന വൻപാപം ഒരാൾ ചെയ്താൽ അയാളുടെ മേൽ ഒരു ഇസ്‌ലാമിക ഭരണകൂടം ഭൗതികമായ ശിക്ഷാ നടപടികൾ എന്തെങ്കിലും നടപ്പാക്കണൊ വേണ്ടെ എന്നത് മാത്രമാണ് ചർച്ച. മൃഗരതി എന്ന വൻപാപത്താൽ പരലോകത്ത് നൽകപ്പെടുന്ന ദൈവികമായ ശിക്ഷയൊ, ഭൗതികമായ പ്രായശ്ചിത്തമൊ ‘തഅ്സീറൊ’ മാത്രമാണ് അയാളുടെ മേൽ ഉള്ളു, വധശിക്ഷയൊ സമാനമായ ഭൗതിക ശിക്ഷാ നടപടികൾ ഇല്ല എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബിയുടെ (സ) കാലഘട്ടത്തിൽ മൃഗരതിയിൽ ആരും ഏർപ്പെടാത്തതിനാൽ ശിക്ഷാ നടപടികൾ ഒന്നും നടപ്പാക്കിയതായി ഇസ്‌ലാമിക പ്രമാണങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് ഈ ഒറ്റപ്പെട്ട അഭിപ്രായത്തിന് കാരണം. ഹദ്ദ് അഥവാ ശിക്ഷക്ക് പകരം കഫ്ഫാറത്ത് അഥവാ പ്രായശ്ചിത്തം ആണ് വിധിയെന്ന് അവർ വാദിക്കുന്നു.

മൃഗരതിക്ക് ഭൗതിക ശിക്ഷാ നടപടികൾ ഒന്നുമില്ല എന്ന ഇബ്നു അബ്ബാസിന്റെ അഭിപ്രായം സുനനു അബൂദാവൂദിൽ നിന്നും കോട്ടിമാട്ടിയ വിമർശകർ ആ വാചകത്തിന്റെ തൊട്ടു മുകളിലും താഴെയുമുള്ള വാചകങ്ങൾ കട്ടു മറച്ചു.

مَن أتى بهيمةً، فاقتلوهُ واقتلوها مَعَهم

“മൃഗരതിയിൽ ഏർപ്പെടുന്നവന് വധശിക്ഷയുണ്ട്” എന്ന ഇബ്നു അബ്ബാസിന്റെ(റ) തന്നെ അഭിപ്രായം വിമർശകർ മുക്കി.

രണ്ടാമതായി വിമർശകർ മുക്കിയ വാചകമിതാണ്:
وقال الحكم: أرى أن يُجلَدَ ولا يُبْلَغَ به الحدّ، وقال الحسنُ: هو بمنزلةِ الزَّاني

“ഹകം പറഞ്ഞു: മൃഗരതിയിൽ ഏർപ്പെട്ടവന് മർദ്ദന ശിക്ഷ നടപ്പാക്കണം. അങ്ങേയറ്റം ശിഷക്ക് വിധേയനാക്കണം. ഹസൻ പറഞ്ഞു: അവൻ വ്യഭിചാരിക്ക് സമാനമായതിനാൽ വ്യഭിചാരത്തിനുള്ള ശിക്ഷ അവനിൽ നടപ്പാക്കണം.”

ഇതൊന്നും കാണാത്ത മട്ടിൽ ഭൗതിക ശിക്ഷാവിധി ഉണ്ടെന്നും ഇല്ലെന്നും ഒരു പണ്ഡിതൻ തന്നെ അഭിപ്രായപ്പെട്ട രണ്ട് അഭിപ്രായത്തിൽ ശിക്ഷാവിധി ഇല്ലെന്ന വാചകം മാത്രമെടുത്തു വെച്ച്, ഫ്രെയ്‌മിട്ടു. ചർച്ച ശിക്ഷാവിധി ഇല്ല എന്ന ആശയത്തിൽ നിന്നും അനുവദനീയം എന്ന ആശയത്തിലേക്ക് തള്ളി മാറ്റി… എങ്ങനെയെങ്കിലും തങ്ങളുടെ മനസ്സുകളിലെ ലൈംഗിക വൈകൃതങ്ങൾ മറ്റുള്ളവരിൽ പ്രതിഫലിപ്പിച്ച് കാണിക്കുന്ന ഈ മ്ലേച്ഛത എത്ര ഭീകരം !!

ഇസ്‌ലാമിൽ മൃഗരതി അനുവദനീയമാണ് എന്ന് കെട്ടിച്ചമക്കാൻ വിമർശകർ ഉദ്ധരിക്കുന്ന മറ്റൊരു വാചകമിതാണ്:

There are two opinions if a woman inserts the penis of an animal (into her vagina), and if she inserts a separate penis; The most accurate is that the woman’s genitals should be washed.

MuslimSahih Muslim – Book of Menstruation – hadith # 525 – Commentary

According to some Sunni Islamic scholars, sexual intercourse with an animal does not invalidate fasting or Hajj.

“ഒരു സ്ത്രീ ഒരു മൃഗത്തിന്റെ ലിംഗം (അവളുടെ യോനിയിൽ) പ്രവേശിപ്പിക്കുകയാണെങ്കിൽ, അവൾ ഒരു ച്ഛേദിക്കപ്പെട്ട ലിംഗം പ്രവേശിപ്പിക്കുകയൊ ആണെങ്കിൽ അക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്; സ്ത്രീയുടെ ജനനേന്ദ്രിയങ്ങൾ കഴുകണം എന്നതാണ് ഏറ്റവും കൃത്യമായത്.

സഹിഹ് മുസ്ലിം – ഹദീസ് # 525 – വ്യാഖ്യാനം അഭിപ്രായം: ഏതെങ്കിലും മൃഗത്തിന്റെ ലിംഗഭേദം അല്ലെങ്കിൽ പ്രത്യേക പുരുഷ ജനനേന്ദ്രിയം അതിന്റെ സ്ത്രീ ജനനേന്ദ്രിയത്തിൽ ചേർക്കാവുന്നതാണ്.

ചില സുന്നി ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായത്തിൽ, മൃഗവുമായുള്ള ലൈംഗികബന്ധം നോമ്പിനെയോ ഹജ്ജിനെയോ അസാധുവാക്കില്ല.”

മുകളിൽ ഉദ്ധരിക്കപ്പെട്ടത് ക്വുർആനൊ നബിയുടെ ഹദീസൊ അല്ല. അറബിയിൽ എഴുതപ്പെടുന്നതെല്ലാം ഇസ്‌ലാമാണെന്ന തെറ്റിദ്ധാരണ നാം മാറ്റി വെക്കുക.

ക്രിസ്താബ്ദം 1277 ൽ അഥവാ ഹിജ്റാബ്ദം 676 ൽ നിര്യാതനായ ഇമാം നവവി എന്ന ശാഫിഈ കർമ്മശാസ്ത്ര പണ്ഡിതന്റെ വാചകമാണ് മുകളിലെ ആദ്യത്തെ പാരഗ്രാഫ്. പ്രവാചക വിയോഗത്തിന് ശേഷം ആറ് നൂറ്റാണ്ട് കഴിഞ്ഞ് വന്ന ഒരു പണ്ഡിതൻ, ഹദീസിന്റെ വ്യാഖ്യാനത്തിൽ കുറിച്ചിട്ട തന്റെ കർമ്മശാസ്ത്ര സംബന്ധമായ അഭിപ്രായങ്ങങ്ങളെ ഇസ്‌ലാമിന്റെ പ്രമാണമൊ വിശുദ്ധ ഗ്രന്ഥമൊ ആയി അവതരിപ്പിക്കുന്നതു തന്നെ അബദ്ധമാണ്.

മാത്രമല്ല, ഇമാം നവവി കുറിച്ചിട്ട ചർച്ചയും ശ്രദ്ധ അർഹിക്കുന്നുണ്ട്. മൃഗരതി എന്ന വൻപാപം അനുവദനീയമൊ നിഷിദ്ധമൊ എന്നതല്ല അദ്ദേഹവും ചർച്ച ചെയ്യുന്നത്!!
അത്തരമൊരു മ്ലേച്ഛത ഒരാൾ ചെയ്താൽ അതിനെ തുടർന്നു വരുന്ന മറ്റു കർമ്മശാസ്ത്ര വിധികളെ പറ്റി മാത്രമാണ് ഇവിടെയും ചർച്ച.

മൃഗരതിയെ സംബന്ധിച്ച ധാർമ്മിക വിധി എന്താണെന്ന് വളരെ വ്യക്തമായി ഇമാം നവവി തന്നെ രേഖപ്പെടുത്തുന്നത് കാണുക:

ﻭﻳﺤﺮﻡ اﺗﻴﺎﻥ اﻟﺒﻬﻴﻤﺔ ﻟﻘﻮﻟﻪ ﻋﺰ ﻭﺟﻞ (ﻭاﻟﺬﻳﻦ ﻫﻢ ﻟﻔﺮﻭﺟﻬﻢ ﺣﺎﻓﻈﻮﻥ اﻻ ﻋﻠﻰ ﺃﺯﻭاﺟﻬﻢ ﺃﻭ ﻣﺎ ﻣﻠﻜﺖ ﺃﻳﻤﺎﻧﻬﻢ ﻓﺈﻧﻬﻢ ﻏﻴﺮ ﻣﻠﻮﻣﻴﻦ) ﻓﺈﻥ ﺃﺗﻰ اﻟﺒﻬﻴﻤﺔ ﻭﻫﻮ ﻣﻤﻦ ﻳﺠﺐ ﻋﻠﻴﻪ ﺣﺪ اﻟﺰﻧﺎ ﻓﻔﻴﻪ ﺛﻼﺛﺔ ﺃﻗﻮاﻝ…

“മൃഗങ്ങളുമായുള്ള രതി നിഷിദ്ധമാണ്. കാരണം, അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.’ (ക്വുർആൻ: 23:5-7). ഇനി ആരെങ്കിലും മൃഗങ്ങളെ സമീപിച്ചാൽ അയാളിൽ നടപ്പാക്കേണ്ട ശിക്ഷാവിധിയിൽ മൂന്ന് അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കിടയിലുണ്ട്…”
(അൽ മജ്മൂഉ ശർഹുൽ മുഹദ്ദബ്: 20:30)

തുടർന്ന് ഇമാം നവവി മൂന്ന് അഭിപ്രായങ്ങൾ വിശദീകരിച്ചു.

(ﺃﺣﺪﻫﺎ) ﺃﻧﻪ ﻳﺠﺐ ﻋﻠﻴﻪ اﻟﻘﺘﻞ

അതിൽ പ്രഥമവും പ്രധാനവുമായ അഭിപ്രായം അയാൾക്ക് വധശിക്ഷ നൽകപ്പെടണം എന്നതാണ്.

രണ്ടാമത്തെ അഭിപ്രായം മൃഗരതിക്കുള്ള ശിക്ഷ വ്യഭിചാരത്തിനുള്ള ശിക്ഷ പോലെയാണ് എന്നാണ്. വിവാഹിതൻ വ്യഭിചരിച്ചാൽ വധശിക്ഷയും അവിവാഹിതനാണെങ്കിൽ മർദ്ദനവുമാണ് ശിക്ഷ. മൂന്നാമത്തെ അഭിപ്രായം അയാൾക്ക് ഭൗതികമായ ശിക്ഷാവിധികളൊന്നും ഭരണാധികാരി നടപ്പാക്കേണ്ടതില്ല എന്നതാണ്.
(അൽ മജ്‌മൂഉ ശർഹുൽ മുഹദ്ദബ്: 20:30)

അത്തരമൊരു രതി വൈകൃതത്തിൽ ഏർപ്പെട്ടാൽ പിന്നീടു മറ്റു കർമ്മങ്ങൾ നിർവ്വഹിക്കാൻ അംഗശുദ്ധിയും കുളിയും നിർബന്ധമാണൊ എന്നതാണ് ഒരു ചർച്ച.

‏وَلَوْ اسْتَدْخَلَت الْمَرْأَة ذَكَرَ بَهِيمَة وَجَبَ عَلَيْهَا الْغُسْل , وَلَوْ اسْتَدْخَلَت ذَكَرًا مَقْطُوعًا فَوَجْهَانِ أَصَحّهمَا يَجِب عَلَيْهَا الْغُسْل

“ഒരു സ്ത്രീ, മൃഗത്തിന്റെ ലിംഗം തന്റെ ഗുഹ്യാവയവത്തിൽ പ്രവേശിപ്പിച്ചാൽ കുളിച്ച് ശുദ്ധി വരുത്തൽ അവൾക്ക് നിർബന്ധമാണ്. ഒരു സ്ത്രീ, ച്ഛേദിക്കപ്പെട്ട ഒരു ലിംഗം തന്റെ ഗുഹ്യാവയവത്തിൽ പ്രവേശിപ്പിച്ചാലുള്ള വിധിയിൽ രണ്ടഭിപ്രായമുണ്ട്. കുളിച്ച് ശുദ്ധി വരുത്തൽ നിർബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം.” ഇതാണ് ഇമാം നവവിയുടെ വാചകം.
ഭൗതികവാദി അത് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ പരിഭാഷയിൽ വേണ്ടുവോളം വെള്ളം ചേർത്തു എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഭൗതികവാദിയുടെ പരിഭാഷ ശ്രദ്ധിക്കുക:
There are two opinions if a woman inserts the penis of an animal (into her vagina), and if she inserts a separate penis; The most accurate is that the woman’s genitals should be washed.

അത്തരമൊരു രതി വൈകൃതത്തിൽ ഏർപ്പെട്ടാൽ മഹാപാപിയായി പരിണമിക്കുമെങ്കിലും ആ വൻപാപം മൂലം വ്രതമോ ഹജ്ജ് കർമ്മമോ അസാധുവായി പോവുമോ എന്ന ചർച്ചയും ചില കർമ്മശാസ്ത്ര പണ്ഡിതർ നടത്തിയിട്ടുണ്ടാവാം. അതാണ് ഈ വാചകത്തിന്റെ പൊരുൾ:
“According to some Sunni Islamic scholars, sexual intercourse with an animal does not invalidate fasting or Hajj.” മൃഗരതിയുടെ ധാർമ്മിക വിധിയല്ല ഇവിടെയും അന്വേഷിക്കപ്പെടുന്നത്.

പൈശാചിക സ്വാധീനത്താൽ ഒരു ദുർബല നിമിഷത്തിൽ മൃഗ രതിയിൽ ഒരാൾ ഏർപ്പെട്ടു എന്ന് കരുതുക. ചിലപ്പോൾ, മൃഗരതി ലൈംഗിക അവകാശത്തിന്റെ ഭാഗമായി കാണുന്ന ഒരു എക്സ് മുസ്‌ലിമിന്റെയൊ ഫ്രീതിങ്കേഴ്സിന്റെയൊ അവകാശ വാദങ്ങളിൽ സ്വാധീനിക്കപ്പെട്ട് കൊണ്ട് അങ്ങനെയൊന്ന് ഒരാളിൽ നിന്ന് സംഭവിച്ചു എന്ന് കരുതുക. ശേഷം, അയാൾ, “മൃഗങ്ങളുമായി രതിയിൽ ഏർപ്പെട്ടവനെ ദൈവം ശപിച്ചിരിക്കുന്നു…”(മുസ്നദ് അഹ്മദ്: 2816) എന്ന നബിയുടെ (സ) ഹദീസിൽ നിന്ന് ആ പാപത്തിന്റെ ഭയാനകത മനസ്സിലാക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ തുടർന്ന് അയാൾ പാലിക്കേണ്ട ശുദ്ധി, ആരാധനാ കർമ്മങ്ങൾ എന്നിങ്ങനെയുള്ള പശ്ചാത്താപ-ആത്മീയ അനുഷ്ഠാനങ്ങളെ സംബന്ധിച്ച വിധിവിലക്കുകൾ കർമ്മശാസ്ത്രം ചർച്ച ചെയ്യേണ്ടതില്ലെ ?! അത്തരം തുടർന്നടപടികൾ ചർച്ച ചെയ്താൽ അതിനർത്ഥം ആ വൻപാപത്തെ ആ കർമ്മശാസ്ത്ര പണ്ഡിതർ അനുകൂലിക്കുന്നു എന്നാണെന്ന് വർഗീയ തിമിരം ബാധിച്ചവരല്ലാതെ വാദിക്കുകയില്ല.

ചുരുക്കത്തിൽ, മൃഗരതി നന്മയാണോ തിന്മയാണോ എന്നതല്ല ഇവിടെയൊന്നും ചർച്ച. ആ തിന്മ ഒരാൾ ചെയ്താൽ മറ്റു കർമ്മങ്ങളെ അത് എപ്രകാരം ബാധിക്കും എന്നാണ് ചർച്ച. അങ്ങനെ സംഭവിച്ചാൽ തുടർന്നുള്ള വിധികളെ സംബന്ധിച്ച ചില പണ്ഡിതരുടെ ചർച്ചകൾ “ഇസ്‌ലാമിന്റെ വിശുദ്ധ പ്രമാണങ്ങൾ” എന്ന വ്യാജേന അവതരിപ്പിക്കൽ ഭൗതികവാദികളുടെ സ്ഥിരം ഗവേഷക സംസ്കാരമാണ്.

Comment: The sex or separate male genitalia of any animal of Momina can be inserted into its female genitalia.

മൃഗരതിയുടെ ധാർമ്മിക വിധി ചർച്ച ചെയ്തു കൊണ്ട് ഇമാം നവവിയൊ മറ്റൊരു മുസ്‌ലിം പണ്ഡിതനൊ ഇത്തരമൊരു അഭിപ്രായം കുറിച്ചിട്ടിട്ടില്ല. ഇത്തരമൊരു വാചകം ഭൗതീകവാദികൾക്ക് കിട്ടിയത് “ഇമാം” ഡോകിൻസിൽ നിന്നൊ “ഇമാം” സാം ഹാരിസിൽ നിന്നൊ ഒക്കെയാവാനാണ് സാധ്യത.!!

print

2 Comments

  • ഇതൊക്കെ വായിക്കുമ്പോൾ ഇസ്ലാം രതിയുടെ മതമായിട്ടാണ് തോന്നുക. എന്തു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഇസ്ലാമിൽ അനുവദനീയമല്ല എന്ന് നേരെ ചൊവ്വേ അങ്ങു പറഞ്ഞു നിർത്താത്തത്? അതിനു പകരം മണ്ടന്മാരായ ആളുകൾ ഇസ്ലാമിനെ അപമാനിക്കുന്നതിനായി എഴുതിക്കൂട്ടിയ കള്ളക്കഥകൾ എടുത്തു അനാവശ്യമായ ചർച്ചകൾ നടത്തുമ്പോൾ അത് ഇസ്ലാമിനെ മറ്റു സമുദായങ്ങളുടെ മുമ്പിൽ നാറ്റിക്കാനെ ഉപകാരപ്പെടുകയുള്ളു. അറബിയിൽ ഉള്ളതെല്ലാം ഇസ്ലാമികമല്ല എന്ന് പറയുന്നുണ്ടെങ്കിലും മുസ്ലിങ്ങൾ ഖുർആൻ ഒഴിച്ച് അറബിയിൽ കാണുന്ന എല്ലാം തന്നെ അന്ധമായി വിശ്വസിക്കുന്നതായിട്ടാണ് കാണുന്നത്.

    ABDUL SALAM PK 07.09.2022
  • മനുഷ്യജീവിതത്തിൻ്റെ എല്ലാ മേഖലകളും സ്പർഷിക്കുന്ന സമ്പൂർണമെന്ന് സ്യയമേ അവകാശപ്പെടുന്ന മതം രതിയെക്കുറിച്ചും തീർച്ചയായും പറഞ്ഞിരിക്കണം. അല്ലെങ്കിൽ അത് അപൂർണമാകും

    Nishad 03.11.2022

Leave a comment

Your email address will not be published.